കൂടി വരുന്ന വൈദ്യുതിയുടെ ആവശ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നത് നമ്മുടെ വിദ്യുച്ഛക്തിബോര്‍ഡിന്റെ ഒരു ശീലമാണ്. അതുകൊണ്ടാണ് കളമശ്ശേരി 220 കെ.വി സബ് സ്റ്റേഷന്റെ ശേഷി 440 എം.വി.എ യില്‍ നിന്നും 800 എം.വി.എ ആയി ഉയര്‍ത്തുന്ന പണി ഫെബ്രുവരി 1999 ല്‍ ഏറ്റെടുത്തത്. നിലവിലുള്ള നാല് 440 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് പകരം വക്കാന്‍ പന്ത്രണ്ട് 800 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ രണ്ടുകൊല്ലത്തെ ഭഗീരഥപ്രയത്നം കൊണ്ട് സാധിച്ചെടുത്തു. മാര്‍ച്ച് 2001 ല്‍ 11.36 കോടി രൂപ മുടക്കിയാണ് വാങ്ങിയത്. ജൂണ്‍ 2003 ഓടെ അതില്‍ ഒന്‍പതെണ്ണം പ്രവര്‍ത്തനക്ഷമമാക്കിയപ്പോഴാണ് മനസ്സിലായത് വൈദ്യുതിയുടെ ആവശ്യക്കാര്‍ വിജാരിച്ചതു പോലെ കൂടുന്നില്ല. ഘടിപ്പിച്ച ഒന്‍പതെണ്ണം തന്നെ ധാരാളം.
1.87 കോടി രൂപ വിലവരുന്ന ബാക്കി മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍ പെട്ടിക്കകത്ത് ഇപ്പോഴും കേടു കൂടാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അക്കൌണ്ടന്റ് ജനറലിനെ അറിയിച്ചത്. ആവശ്യമുള്ള മറ്റ് സബ് സ്റ്റേഷനുകളിലോട്ട് അയക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിനു മറുപടിയില്ല. അതു കൊണ്ട് സി.ഏ.ജി ഈ വിവരം തന്റെ റിപ്പോര്‍ട്ടിലൂടെ നിയമസഭയെ അറിയിച്ചിട്ട് മാസങ്ങളേറെയായി. അതോടെ സി.ഏ.ജി യുടെ ദൌത്യം തീര്‍ന്നു. 187 ലക്ഷം രുപ ഭദ്രമായി ട്രാന്‍സ്ഫോര്‍മറിന്റെ രൂപത്തില്‍ പെട്ടിക്കുള്ളിലും ഇരുപ്പുണ്ട്. 2001 ല്‍ വാങ്ങിയതാണെന്നോര്‍ക്കണം. 11 കോടിയുടെ പര്‍ച്ചേസ്സ് നടത്താന്‍ എന്തൊരുത്സാഹമായിരുന്നു!!!.
ഇനിപ്പറയൂ, വൈദ്യുതി നിരക്ക് കൂട്ടണ്ടേ? ബോര്‍ഡ് നന്നാകണ്ടേ?
Source: CAG's Report & Right to information
Monday, January 5, 2009
Friday, January 2, 2009
വൈദ്യുതി നിരക്ക് ഇനിയും കൂട്ടണം - KSEB - 1
വൈദ്യുതി ഉല്പാദനം നടത്തുന്നതും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതും ഒരേ സ്ഥലത്തുനിന്നല്ല. ഉല്പാദനസ്ഥലത്തുനിന്ന് വൈദ്യുതി ലൈന്‍ വലിച്ച് ആദ്യം സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നു. അവിടെനിന്നുമാണ് ഉപഭോക്താവിന്റെ ആവശ്യത്തിനായി വിതരണം ചെയ്യുന്നത്.
ഉല്പാദിപ്പിച്ച വൈദ്യുതി അതേപടി ലൈന്‍ വഴി കടത്തിവിടാറില്ലന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഉല്പാദനകേന്ദ്രത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വോള്‍ട്ടേജിലേക്ക് (ഉദാ: 220 KV) 33/66/110/220 KV എന്നീ ട്രാന്‍സ്ഫോര്‍മറുകള്‍ ഉപയോഗിച്ച് മാറ്റിയെടുത്ത് അതിനു യോജിച്ച കമ്പികളില്‍ (feeder lines) കൂടിയാണ് സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. പ്രസരണനഷ്ടം കുറക്കാനുള്ള ഒരേര്‍പ്പാടാണിത്. കൂടിയ വോള്‍ട്ടേജില്‍ എത്തുന്ന വൈദ്യുതി സബ് സ്റ്റേഷനുകളില്‍ ഘടിപ്പിച്ചിട്ടുള്ള 220/110/66/33/11 KV ട്രാന്‍സ്ഫോര്‍മറുകളില്‍കൂടി കടത്തി വോള്‍ട്ടേജ് വീണ്ടും കുറച്ചതിനു ശേഷമാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മറ്റും യോജിച്ച വോള്‍ട്ടേജായ 220 V വൈദ്യുതിയാക്കി മാറ്റിയെടുക്കുന്നത്. ഇപ്രകാരം വോള്‍ട്ടേജ കൂട്ടാനും കുറക്കാനും ഉള്ള ട്രാന്‍സ്ഫോര്‍മറുകളും മറ്റു അനുബന്ധ സാമഗ്രികളും ഘടിപ്പിച്ചിട്ടുള്ള വൈദ്യുതി ആഫീസുകളെയാണ് സബ് സ്റ്റേഷന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്നത്.
ചുരുക്കത്തില്‍, പ്രസരണനഷ്ടം കുറച്ച് ആവശ്യത്തിനുള്ള വോള്‍ട്ടേജില്‍ വൈദ്യുതിവിതരണത്തിനു ഉല്പാദനകേന്ദ്രങ്ങള്‍, ഫീഡര്‍ വൈദ്യുതി ലൈനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, സബ് സ്റ്റേഷനുകള്‍ എന്നിവ അവശ്യഘടകങ്ങളാണ്. ഈ ഘടകങ്ങളെല്ലാം ഒരേസമയത്ത് പ്രവര്‍ത്തനക്ഷമമായാലേ വൈദ്യുതി വിതരണം നടക്കൂ.
ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല വൈദ്ദ്യുതി ബോര്‍ഡിലും അവിടുള്ള സാങ്കേതിക വിദഗ്ദരും. എന്നിട്ടും;
ഉല്പാദനം റെഡി, സബ് സ്റ്റേഷനുകള്‍ റെഡി, ലൈന്‍ വലിച്ചില്ല.
14.51 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഒന്‍പത് 33 കെ.വി സബ് സ്റ്റേഷനുകളും, രണ്ട് 110/33/11 കെ.വി. സബ് സ്റ്റേഷനുകളും 33 മാസത്തോളം കാലം ബന്ധപ്പെട്ട ട്രാന്‍സ്മിഷന്‍ ലൈനുകള്‍ വലിക്കാത്തതു കാരണം ഉപയോഗ ശൂന്യമായി കിടന്നു.
ലൈനുകള്‍ വലിച്ചു, എന്നാല്‍ സബ് സ്റ്റേഷനുകളില്ല.
4.13 കോടി രൂപ ചെലവു ചെയ്ത് നിര്‍മ്മിച്ച മൂന്ന് 33 കെ.വി. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ബന്ധപ്പെട്ട സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി 48 മാസത്തോളം വെറുതേ കിടന്നു.
സബ് സ്റ്റേഷനുകള്‍ കെട്ടിപ്പടുത്തു, പക്ഷേ ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ചില്ല.
6.75 കോടി രൂപ മുടക്കി വാങ്ങിയ ഏഴ് 33 കെ.വി. ട്രാന്‍സ്ഫോര്‍മറും, നാല് 110/11 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, നാല് 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും യഥാസ്ഥാനങ്ങളില്‍ എത്തിച്ചെങ്കിലും ബന്ധപ്പെട്ട സബ് സ്റ്റേഷനുകളില്‍ അവയെ ഘടിപ്പിക്കാതെ (errection) 74 മാസങ്ങളോളം കിടന്നിരുന്നു.
ട്രാന്‍സ്ഫോര്‍മറുകളെല്ലാം റെഡി, പക്ഷേ അവയൊന്നും ഫീഡര്‍ ലൈനുകള്‍ക്ക് യോജിച്ചതല്ല.
66.33 കോടി രൂപ ചെലവഴിച്ച് 30 സ്ഥലങ്ങളില്‍ ഘടിപ്പിക്കാനായി വാങ്ങിയ 47 എണ്ണം 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, രണ്ട് 66/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും ഫീഡര്‍ സബ് സ്റ്റേഷനുകളും മറ്റു സബ് സ്റ്റേഷനുകളും പൊരുത്തപ്പെടാത്തതുകാരണം ഏതാണ്ട് 67 മാസത്തോളം ഒരുപയോഗവും ഇല്ലാതെ അവിടങ്ങളില്‍ തന്നെ കിടന്നിട്ടുണ്ട്.
ശ്രദ്ദിക്കൂ: മുപ്പതോളം ഫീഡര്‍ സബ് സ്റ്റേഷനുകളാണ് ഇങ്ങനെ വെറുതേ കിടക്കുന്നത്. അതില്‍ വെറും നാലെണ്ണമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ.
ബോര്‍ഡിനു ആകെ 30 ഡിവിഷനല്‍ ഓഫീസുകളുണ്ട്. അതില്‍ 10 എണ്ണം മാത്രം സന്ദര്‍ശിച്ച് പരിശോധന നടത്തിയതില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.
ഇനിപ്പറയൂ, വൈദ്യുതിനിരക്ക് ഇനിയും കൂട്ടിയില്ലെങ്കില്‍ നമ്മുടെ കെ.എസ്സ്.ഇ. ബി. രക്ഷപ്പെടുമോ?.
ആധാരം: സി.എ.ജി റിപ്പോര്‍ട്ട്, വിവരാവകാശ നിയമം.

- വൈദ്യുതി ഉല്പാദിപ്പിക്കുന്നു. പക്ഷേ ലൈന്‍ വലിച്ച് സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നില്ല. ഉല്പാദിപ്പിക്കാന്‍ മുടക്കുന്ന കോടികള്‍ പാഴാവുന്നു.
- ഉല്പാദിപ്പിച്ച വൈദ്യുതി ലൈന്‍ വഴി എത്തിക്കുമ്പോള്‍ സബ് സ്റ്റേഷനുകള്‍ റെഡിയല്ല. ഉല്പാദനത്തിനും, ലൈന്‍ വലിക്കാനും മുടക്കിയ കോടികള്‍ പാഴാവുന്നു.
- സബ് സ്റ്റേഷനുകളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ച് തയ്യാറാക്കി നിര്‍ത്താത്തതുകാരണം, കോടികള്‍ മുടക്കിയ ഫീഡര്‍ ലൈനുകളെ ട്രാന്‍സ്ഫോര്‍മറിലോട്ട് ചേര്‍ക്കാന്‍ കഴിയുന്നില്ല.
- കോടികള്‍ മുടക്കി വാങ്ങികൂട്ടി സബ് സ്റ്റേഷനുകളില്‍ എത്തിച്ച ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടുവന്ന പെട്ടിക്കുള്ളില്‍തന്നെ മാസങ്ങളോളം കഴിയുന്നു.
ഉല്പാദനം റെഡി, സബ് സ്റ്റേഷനുകള്‍ റെഡി, ലൈന്‍ വലിച്ചില്ല.
14.51 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഒന്‍പത് 33 കെ.വി സബ് സ്റ്റേഷനുകളും, രണ്ട് 110/33/11 കെ.വി. സബ് സ്റ്റേഷനുകളും 33 മാസത്തോളം കാലം ബന്ധപ്പെട്ട ട്രാന്‍സ്മിഷന്‍ ലൈനുകള്‍ വലിക്കാത്തതു കാരണം ഉപയോഗ ശൂന്യമായി കിടന്നു.
- ഉദാ: 1) രണ്ടു 33 കെ.വി ലൈന്‍ പുലമന്തോള്‍-കൊപ്പം, പുലമന്തോള്‍-മക്കരപ്പറമ്പ എന്നിവ 61 ലക്ഷം രൂപ ചെലവാക്കി യഥാക്രമം ഡിസമ്പര്‍ 2000 ലും ഒക്ടോബര്‍ 2001 ലും പണി പൂര്‍ത്തിയാക്കി. എന്നാല്‍ പുലമന്തോളിലേയും മക്കരപ്പറമ്പിലേയും സബ് സ്റ്റേഷനുകള്‍ ഡിസമ്പര്‍ 2004 വരെ പൂര്‍ത്തിയാക്കാത്തതു കാരണം 48 മാസത്തോളം ഫീഡര്‍ ലൈനുകള്‍ വെറുതേ കിടന്നു.
ലൈനുകള്‍ വലിച്ചു, എന്നാല്‍ സബ് സ്റ്റേഷനുകളില്ല.
4.13 കോടി രൂപ ചെലവു ചെയ്ത് നിര്‍മ്മിച്ച മൂന്ന് 33 കെ.വി. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ബന്ധപ്പെട്ട സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി 48 മാസത്തോളം വെറുതേ കിടന്നു.
- ഉദാ: 1) 33 കെ.വി കടക്കല്‍ സബ് സ്റ്റേഷന്‍ ഒന്നരകോടി രൂപ ചെലവഴിച്ചാണ് ഫെബ്രുവരി 2003 നു പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ അവിടേക്കുള്ള കിളിമാനൂര്‍- കടക്കല്‍ ഫീഡര്‍ ലൈന്‍ റെഡിയാക്കിയെടുത്തത് ഏപ്രില്‍ 2005 നാണ്. 26 മാസം സബ് സ്റ്റേഷന്‍ വെറുതേ കിടന്നു.
- 2) 33 കെ.വി ചാവക്കാട് സബ് സ്റ്റേഷന്‍ 154 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 2002 നാണ്. ഗുരുവായൂര്‍-ചാവക്കാട് ലൈന്‍ പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 2005 വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ (30 മാസം) സബ് സ്റ്റേഷന്‍ വെറുതേ കിടന്നു.
- 3) 33 കെ.വി. കോങ്ങാട് സബ് സ്റ്റേഷന്‍ പൂര്‍ത്തിയായത് മാര്‍ച്ച് 2003 -ല്‍ , ചെലവ് 202 ലക്ഷം രൂപ. പക്ഷേ ഉപയോഗക്ഷമമാക്കിയത് ഡിസമ്പര്‍ 2005 ല്‍. 33 മാസം വരെ പര്‍ളിയില്‍ നിന്നും കോങ്ങാട് വരെയുള്ള ലൈന്‍ വലി തീര്‍ത്ത് കിട്ടാന്‍ കാത്തിരുന്നു.
സബ് സ്റ്റേഷനുകള്‍ കെട്ടിപ്പടുത്തു, പക്ഷേ ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ചില്ല.
6.75 കോടി രൂപ മുടക്കി വാങ്ങിയ ഏഴ് 33 കെ.വി. ട്രാന്‍സ്ഫോര്‍മറും, നാല് 110/11 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, നാല് 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും യഥാസ്ഥാനങ്ങളില്‍ എത്തിച്ചെങ്കിലും ബന്ധപ്പെട്ട സബ് സ്റ്റേഷനുകളില്‍ അവയെ ഘടിപ്പിക്കാതെ (errection) 74 മാസങ്ങളോളം കിടന്നിരുന്നു.
- ഉദാ: 1)82 ലക്ഷം രൂപ മുടക്കി ഒക്ടൊബര്‍ 2004 ല്‍ വാങ്ങിയ 33 കെ.വി ട്രാന്‍സ്ഫോര്‍മര്‍ കൊരട്ടി സബ് സ്റ്റേഷനില്‍ 29 മാസം വരെ പെട്ടിയില്‍ തന്നെ ഇരിപ്പായിരുന്നു.
- 2) കടക്കല്‍ സബ് സ്റ്റേഷനുവേണ്ടി ആഗസ്റ്റ് 2000 ത്തില്‍ വാങ്ങിയ 33 കെ.വി ട്രാന്‍സ്ഫോര്‍മര്‍ (80 ലക്ഷം രൂപ) മുപ്പത് മാസം പെട്ടിക്കുള്ളീല്‍ ഇരുന്നു.
- 3) കോഴഞ്ചേരി സബ് സ്റ്റേഷനിലേക്ക് വാങ്ങിയ (62 ലക്ഷം രൂപ) 110/11 കെ.വി. ട്രാന്‍സ്ഫാര്‍മര്‍ 74 മാസം പെട്ടിക്കുള്ളില്‍ ഇരുന്നു.
ട്രാന്‍സ്ഫോര്‍മറുകളെല്ലാം റെഡി, പക്ഷേ അവയൊന്നും ഫീഡര്‍ ലൈനുകള്‍ക്ക് യോജിച്ചതല്ല.
66.33 കോടി രൂപ ചെലവഴിച്ച് 30 സ്ഥലങ്ങളില്‍ ഘടിപ്പിക്കാനായി വാങ്ങിയ 47 എണ്ണം 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, രണ്ട് 66/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും ഫീഡര്‍ സബ് സ്റ്റേഷനുകളും മറ്റു സബ് സ്റ്റേഷനുകളും പൊരുത്തപ്പെടാത്തതുകാരണം ഏതാണ്ട് 67 മാസത്തോളം ഒരുപയോഗവും ഇല്ലാതെ അവിടങ്ങളില്‍ തന്നെ കിടന്നിട്ടുണ്ട്.
- ഉദാ: 1) ഒല്ലൂരിലെ ഫീഡര്‍ സബ് സ്റ്റേഷനില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി 110/33 കെ.വി യാണ്. സബ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ 357 ലക്ഷം രൂപയും ചെലവാക്കി (2001). ഇതിന്റെ ഗുണഭോക്തൃ സബ സ്റ്റേഷനുകളില്‍ ഒന്ന് പാലക്കലുള്ളതാണ്. അവിടെ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറാണെങ്കില്‍ ഫീഡര്‍ സബ് സ്റ്റേഷനുമായി യോജിച്ചതായിരുന്നില്ല. അതു കൊണ്ട് ഫീഡര്‍ സബ് സ്റ്റേഷനില്‍ സ്ഥാപിച്ച 110/33 കെ.വി. ട്രാന്‍സ്ഫാര്‍മറും ഫീഡര്‍ ലൈനുകളും ഉപയോഗക്ഷമമാക്കാന്‍ പറ്റിയില്ല. സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച 2007 ലും (മാസം 67 കഴിഞ്ഞു) പാലക്കല്‍ സബ് സ്റ്റേഷനില്‍ ഒന്നും ചെയ്തിട്ടില്ല. ഇന്നും (2009) സ്ഥിതി അതു തന്നെയാണന്നാണ് കേള്‍വി.
- 2) ഇതേ പോലെ തന്നെയാണ് വളപ്പാടുള്ള 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷനും അന്തിക്കാടുള്ള ഗുണഭോക്തൃ സബ് സ്റ്റേഷനും തമ്മിലുള്ള കാര്യവും. 280 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച വളപ്പാട് സബ് സ്റ്റേഷന്‍ ഇന്നും നോക്കുകുത്തിയായി നില്‍ക്കുന്നു, മേയ് 2003 മുതല്‍.
- 3) ചാലക്കുടിയിലും ഉണ്ടാക്കി ഇതേപോലൊരു 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷന്‍ (മേയ് 2003). 302 ലക്ഷം രൂപയും ചെലവിട്ടു. കല്ലേറ്റുംകര, പരിയാരം, വെള്ളിക്കുളങ്ങര, കൊരട്ടി ഇവയാണ് ഗുണഭോക്തൃ സബ് സ്റ്റേഷനുകള്‍. എന്തു ചെയ്യാം ഈ സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിലെ പൊരുത്തക്കേടു കാരണം ഫീഡര്‍ സബ് സ്റ്റേഷനുകളുമായി ഇന്നും ബന്ധപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
- 4) സെപ്റ്റമ്പര്‍ 2002 ല്‍ 325 ലക്ഷം രൂപ ചെലവിട്ട് വടക്കന്‍ പറവൂരില്‍ നിര്‍മ്മിച്ച 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷന്റെ ഗതിയും ഇതുതന്നെയായി. വടക്കേക്കരയിലും, വരാപ്പുഴയിലും, ആലങ്കോടും നിര്‍മ്മിച്ച ഉപഭോക്തൃ സബ് സ്റ്റേഷനുകള്‍ നിര്‍മ്മാണത്തിലെ പൊരുത്തക്കേട് കാരണം ഇന്നും (2009) ഉപയോഗശൂന്യമായി കിടക്കുന്നു.
ശ്രദ്ദിക്കൂ: മുപ്പതോളം ഫീഡര്‍ സബ് സ്റ്റേഷനുകളാണ് ഇങ്ങനെ വെറുതേ കിടക്കുന്നത്. അതില്‍ വെറും നാലെണ്ണമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ.
ബോര്‍ഡിനു ആകെ 30 ഡിവിഷനല്‍ ഓഫീസുകളുണ്ട്. അതില്‍ 10 എണ്ണം മാത്രം സന്ദര്‍ശിച്ച് പരിശോധന നടത്തിയതില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.
ഇനിപ്പറയൂ, വൈദ്യുതിനിരക്ക് ഇനിയും കൂട്ടിയില്ലെങ്കില്‍ നമ്മുടെ കെ.എസ്സ്.ഇ. ബി. രക്ഷപ്പെടുമോ?.
ആധാരം: സി.എ.ജി റിപ്പോര്‍ട്ട്, വിവരാവകാശ നിയമം.
Labels:
അഴിമതി,
കെ.എസ്.ഇ.ബി. kseb പ്രസരണനഷ്ടംഫ്
Monday, December 1, 2008
ഹജ്ജ് തീര്‍ത്ഥാടനം സര്‍ക്കാര്‍ ചെലവില്‍ - Hajj pilgrimage
സ്വന്തം ആടയാഭരണങ്ങള്‍ വരെ പണയംവച്ച് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയില്‍ മുന്‍കൂര്‍ അടച്ച് തീര്‍ത്ഥാടനത്തിനായി തന്റെ ഊഴം കാത്തിരിക്കുന്ന ധാരാളം മുസ്ലിം സഹോദരന്‍ /രി മാര്‍ കേരളത്തിലുണ്ട്. എന്നാല്‍ സൌഹൃദ സന്ദര്‍ശനമെന്ന ഓമനപ്പേരും പറഞ്ഞ് മുസ്ലിംസമുദായത്തിലെ വെണ്ണപ്പാളികളിലെ ചിലരെ കുടുമ്പസമേതം സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ ചെലവിട്ട് സൌദി അറേബ്യയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിച്ച് ഹജ്ജ് തീര്‍ത്ഥാടനം നടത്തിക്കുന്നത് പ്രതിഷേധാര്‍ഹമല്ലേ. ഇക്കാര്യം സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടിലൂടെ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നു.
അന്യ രാജ്യങ്ങളിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തുന്നത് പുത്തരിയല്ല. പലരാജ്യങ്ങളിലുള്ള കലാകാരന്മാര്‍ കേരളത്തില്‍ വന്ന് അവരുടേ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ളത് നാം കാണാറുണ്ടല്ലോ?. ഇന്‍ഡ്യയുടെ പ്രതിനിധികളും അത്തരത്തിലുള്ള സൌഹൃദ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. പരസ്പര സഹകരണവും സൌഹൃദവും പുതുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ആ ദൌത്യത്തിന്റെ ഉദ്ദേശം.
ഹജ്ജ് തീര്‍ത്ഥാടന സമയത്താണ് സൌദി അറേബ്യയിലേക്ക് ഇന്‍ഡ്യയുടെ പ്രതിനിധിസഘം സൌഹൃദ സന്ദര്‍ശനത്തിനായി എല്ലാകൊല്ലവും പോകുന്നത്. ഇന്‍ഡ്യയില്‍ നിന്നും പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിവരുന്ന സഹകരണത്തിനു സൌദി അറേബ്യയോട് നന്ദി പ്രകടിപ്പിക്കുകയെന്ന ഉദ്ദേശവും ഇന്‍ഡ്യ്ക്കുണ്ട്. പ്രതിനിധിസഘത്തിനു വേണ്ടുന്ന എല്ലാ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് വഹിക്കുന്നത്. എന്നാല്‍ അതിന്റെ മറവില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്തന്നറിയേണ്ടേ?..
സാധാരണഗതിയില്‍ ഒരു പ്രതിനിധിസഘത്തെ പുറം രാജ്യത്തേക്ക് അയക്കുമ്പോള്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് പ്രതിനിധികള്‍ക്കെങ്കിലും വിശദീകരിച്ച് കൊടുക്കാറുണ്ട്. എന്നാല്‍ ഹജ്ജ് സമയത്ത് സൌദി അറേബ്യയിലേക്ക് പ്രതിനിധികളെ അയക്കുമ്പോള്‍ ഒരു സൌഹൃദസംഘം അവിടെ ചെയ്ത് തീര്‍ക്കേണ്ട ചുമതലകളെന്തല്ലാമാണെന്നു വിശദീകരണം നല്‍കുന്ന സംബ്രദായം നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിനില്ലെന്നു സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.
2003 മുതല്‍ 2006 വരെ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച സൌഹൃദ സഘത്തിന്റെ ഘടന താഴെ കാണുന്ന പട്ടികയില്‍ വ്യക്തമാണ്.
സൌഹൃദസംഘം നിര്‍വഹിക്കേണ്ട ചുമതലകള്‍ എല്ലാകൊല്ലവും ഏതാണ്ട് ഒന്നു തന്നയല്ലേ. പിന്നെയെന്തേ അവരുടെ എണ്ണത്തില്‍ മാത്രം കൊല്ലാകൊല്ലം ഇത്രമാത്രം വ്യതിയാനം?.
ജിദ്ദയിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയും, സൌഹൃദസംഘത്തിന്റെ തലവന്മാരും എല്ലാകൊല്ലവും സംഘത്തിന്റെ വലിപ്പത്തില്‍ ഉല്‍ക്കഠ രേഖപ്പെടുത്താറുണ്ട്. വലിപ്പം കൊണ്ട് പ്രത്യേകിച്ച പ്രയോജനം ഒന്നും ഉണ്ടാകാറില്ലെന്നും അഭിപ്രായപ്പെടാറുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും, പാകിസ്ഥാന്‍ ഉള്‍പ്പടെ, അഞ്ചോ പത്തോ പേരില്‍ കൂടുതല്‍ അവരുടെ സംഘങ്ങളില്‍ ഉള്‍പ്പടുത്താറില്ല. എന്നിട്ടും സംഘത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള യാതൊരു മാനദഡ്ഢവും നമ്മുടെ മന്ത്രാലയം ഇതുവരെ കൈകൊണ്ടിട്ടില്ല. പകരം, സര്‍ക്കാരിന്റെ അനുമതിക്കായി കുറേ ‘പേരു‘കള്‍ (അവരെപറ്റി മറ്റുവിവരങ്ങള്‍ ഒന്നും ഇല്ലാതെ) മാത്രമാണ് വിദേശകാര്യമന്ത്രാലയം അയച്ചുകൊടുക്കുന്നത്. ഈ പോരായ്മയും സി.ഏ.ജി രേഖകളുടെ അടിസ്ഥാനത്തില്‍ നിയമസഭയെ അറിയിച്ചിരിക്കയാണ്.
ഹജ്ജ് സൌഹൃദ സംഘത്തോടൊപ്പം അവരുടെ ഭാര്യമാരെയും മറ്റു കുടുമ്പാംഗങ്ങളേയും കൂടെ കൂട്ടാന്‍ അനുവദിക്കുകയും അവര്‍ക്ക് വേണ്ടിയും ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇതു ഭാരതസര്‍ക്കാര്‍ അനുവദിച്ചു പോരുന്ന നടപടികള്‍ക്കെതിരാണ്. സൌഹൃദ സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഈ പരിവാരങ്ങല്‍ക്ക് ഒന്നും ചെയ്യാനില്ല.
യഥാര്‍ത്ഥ കളി നടക്കുന്നത് ഇനിയാണ്. സൌഹൃദസംഘത്തിനു അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ സംഘാങ്ങളുടെ പേരുകള്‍ മാത്രമേ കാണൂ. എന്നാല്‍, മന്ത്രാലയത്തില്‍ നിന്നും പ്രത്യേക സന്ദേശം ജിദ്ദയിലെ സ്ഥാനപതിക്ക് ലഭിക്കുന്നു. അതിലൂടെയാണ് സംഘാംഗങ്ങളുടെ കുടെ എത്തുന്ന പരിവാരങ്ങള്‍ക്ക് വേണ്ടി വരുന്ന എല്ലാ ചെലവുകളും വഹിച്ചോളണമെന്ന നിര്‍ദ്ദേശം കൊടുക്കുന്നത്. ഈ പരിവാരങ്ങളുടെ യാത്രാചെലവു (airfare) മാത്രം അതാത് അംഗങ്ങള്‍ വഹിക്കണം. സൌദിയിലെത്തിക്കഴിഞ്ഞാലുള്ള ചെലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിച്ചോളണം.(ജിദ്ദയിലെ സ്ഥാനപതി വഴി).
നിസ്സാര ചെലവല്ല ഈ പരിവാരങ്ങള്‍ അവിടെ ചെന്നു ചെയ്തുകൂട്ടുന്നത്. 2006-ല്‍ രണ്ടാം പ്രാവശ്യം പോയ 54 പേര്‍ക്ക് വേണ്ടി ചെലവായ 2.39 കോടി രൂപ എന്തിനൊക്കെയാണന്നറിയേണ്ടേ?
അതായത്, ആകെ ചെലവിന്റെ 90% വും പരിവാരങ്ങളുടെ മറ്റു ചെലവുകള്‍ക്ക് വേണ്ടിയായിരുന്നു എന്ന് സാരം.
അംഗങ്ങള്‍ക്ക് ഹോട്ടലുകളില്‍ ഒറ്റമുറികള്‍ ഒരുക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം പുല്ലുപോലെ അവഗണിച്ച്, എല്ലാപേര്‍ക്കും ഇരട്ടമുറികളാണ് സൌദി അറേബ്യയില്‍ ഒരുക്കിയത്. കൂടെയുള്ള പരിവാരങ്ങള്‍ക്ക് കൂടി കിടക്കയൊരുക്കണമെങ്കില്‍ അംഗങ്ങള്‍ സ്വന്തം കീശയില്‍ നിന്നും പണം മുടക്കണമായിരുന്നു. പകരം, ഇരട്ടമുറികള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുത്തു. അതുകൊണ്ടെന്തു പറ്റി, ഇന്‍ഡ്യന്‍ ജനതക്ക് സൌഹൃദ സംഘം പരിവാരത്തിലെ ഒരോരുത്തര്‍ക്കും വേണ്ടി ദിനം പ്രതി 38,400 രൂപ വീതം ചെലവാക്കേണ്ടി വന്നു.
ഈ സംഘവും പരിവാരങ്ങളും സൌദി അറേബ്യയില്‍ നടത്തിയ യാത്രയും പ്രവര്‍ത്തികളും പരിശോധിച്ചപ്പോഴാണ് സി.ഏ.ജി. മറ്റൊരു കാര്യം കണ്ടുപിടിച്ചത്. സൌഹൃദം കൂടാന്‍ എത്തിയ അംഗംങ്ങളും പരിവാരങ്ങളും വാസ്തവത്തില്‍ സൌഹൃദം പുതുക്കാനല്ല പകരം തീര്‍ത്ഥാടനത്തിനുവേണ്ടി എത്തിയതായിരുന്നു. എല്ലാരും 18-20 ദിവസത്തോളം മെക്കയിലും, മീനയിലും , മദീനയിലുമെല്ലാം താമസം കൂടി ഇന്‍ഡ്യന്‍ ജനതയുടെ നികുതിപണം കൊണ്ട് ഹജ്ജ് തീര്‍ത്ഥാടനം നടത്തുകയായിരുന്നു.
ഇങ്ങ് ഇന്‍ഡ്യയിലെ പാവപ്പെട്ട മുസ്ലിം ജനത ആഭരണങ്ങള്‍ പോലും വിറ്റ് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയിലേക്ക് മുന്‍കൂറടച്ച് ഹജ്ജ് കൂടാനുള്ള അനുവാദവും ഊഴവും കാത്തിരിക്കുന്നു.
കുറ്റം പറയരുതല്ലോ, സൌദിയിലെ ഹജ്ജ് മന്ത്രി വിളിച്ചു കുട്ടിയ ഒരു സൌഹൃദ വിരുന്നു സല്‍ക്കാരത്തില്‍ നമ്മുടെ സൌഹൃദസംഘത്തിലെ മൂന്നു പേര്‍ വരെ പങ്കെടുത്തിരുന്നുവെന്നും രേഖകളില്‍ നിന്നും സി.ഏ.ജി കണ്ടെത്തി.
2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളു. അത് ബ്ലോഗ് വായനക്കാരുടെ സന്തോഷത്തിനായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

- വണ്ടിക്കൂലി = 12.85 ലക്ഷം രൂപ
- അംഗങ്ങളുടെ ദിവസചെലവ് = 12.12 ലക്ഷം രൂപ.
- പരിവാരങ്ങളുടെ മാത്രം മറ്റു ചെലവുകള്‍ = 2.14 കോടി രൂപ.

hajj pilgrimage ഹജ്ജ് തീര്‍ത്ഥാടനം,
അഴിമതി
Subscribe to:
Posts (Atom)