Monday, June 30, 2008

സര്‍ക്കാരിന്റെ തൊഴിലാളി പ്രേമം - ഉദാഹരണം ഒന്നുകൂടി.(Handicrafts)

കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചുകൂവുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രം വച്ചു നീട്ടിയ 140 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ കഥ വായിക്കു. അതും തൊഴിലാളി ക്ഷേമത്തിനു വേണ്ടി മാത്രം ചെലവാക്കേണ്ടുന്ന തുക.

രണ്ടു കോടി രൂപ ചെലവില്‍ കരകൌശല വസ്തുക്കള്‍ക്ക് വേണ്ടി സംസ്ഥാന / പ്രാദേശിക വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി (1999). മദ്ധ്യവര്‍ത്തികളുടെ ചൂഷണം ഒഴിവാക്കി പരമ്പരാഗത കരകൌശല വിദഗ്ദര്‍ , നെയ്ത്തുകാര്‍ എന്നിവര്‍ ഉണ്ടാക്കുന്ന സാധനങ്ങളുടെ വിപണനത്തിനു 40-50 സ്റ്റാളുകളും അനുബന്ധ സൌകര്യങ്ങളും ഒരുക്കി കൊടുക്കുകയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഇതില്‍ കേന്ദ്രവിഹിതം 1.40 കോടി രുപയായും സംസ്ഥാന വിഹിതം 60 ലക്ഷം രൂപയായും നിശ്ചയിച്ചു. കേരളാ കരകൌശല വികസന കോര്‍പ്പറേഷനെ സംസ്ഥാനത്തു നടപ്പിലാക്കനുള്ള ഏജന്‍സിയായും നിശ്ചയിച്ചു.

പദ്ധതിയനുസരിച്ച ആവശ്യമുള്ള സ്ഥലം ഏജന്‍സിയായ കേരള കരകൌശല വികസന കോര്‍പ്പറേഷനു കൈമാറിയാല്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ വിഹിതമായ 1.40 കോടി രൂപ ആ ഏജന്‍സിയെ വ്യവസായ വകുപ്പ് ഏല്‍പ്പിക്കും.

ഫിഷറിസ് വകുപ്പിന്റെ കീഴില്‍ ഇതിനു പറ്റിയ 18 ഏക്കര്‍ സ്ഥലമുണ്ടെന്നും അതില്‍ നിന്ന് 5 ഏക്കര്‍ കൈമാറിയാല്‍ പദ്ധതി നടപ്പാക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. കണ്ടെത്തിയതേ ഉള്ളൂ, കൈമാറിയില്ല, ഇതു വരെ. സ്ഥലം കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍ അവരുടെ വിഹിതമായ 62 ലക്ഷം രൂപയും കോര്‍പ്പറേഷനു കൈമാറി. കോര്‍പ്പറേഷന്‍ ആ തുക വാങ്ങി ബാങ്കില്‍ ഡപ്പോസിറ്റും ചെയ്തു. വ്യ്‌വസായ വകുപ്പ് സ്വന്തം സ്ഥലം ഉണ്ടെങ്കില്‍ കണ്ടുപിടിക്കാതെ അയല്‍ക്കാരന്റെ (ഫിഷറിസ് വകുപ്പ്) സ്ഥലമാണ് ഈ പദ്ധതിക്കുവേണ്ടി കണ്ടത്തിയത്. സ്ഥലം കിട്ടണമെങ്കില്‍ വിപ്ലവം തന്നെ നടക്കണം. അത്രയുണ്ട് സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ നമ്മിലുള്ള ബന്ധം.

സ്ഥലം കൈമാറാന്‍ ഫിഷറീസ് വകുപ്പിനോടഭ്യര്‍ത്തിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. കേന്ദ്രവിഹിതം ചോദിച്ചപ്പോള്‍ സ്ഥലം കൈമാറാത്തതു കൊണ്ട് അവരും കൈമലര്‍ത്തി. ഡപ്പോസിറ്റ് ചെയ്ത പണം ബാങ്കില്‍ സുരക്ഷിതം. കൊല്ലം കുറേ കഴിഞ്ഞു, ഇന്നും കരകൌശല വിപണന കേന്ദ്രങ്ങള്‍ സ്വപ്നങ്ങളായിത്തന്നെ നില്‍ക്കുന്നു.

പദ്ധതി നടത്തിപ്പില്‍ യാതൊരു പുരോഗതിയും കാണാഞ്ഞ്‌, (എട്ടൊമ്പതു കൊല്ലം പോയിക്കിട്ടി എന്നോര്‍ക്കണം) വ്യവസ്സായ വകുപ്പ് ഡയറക്ടര്‍ പലിശയടക്കം മുഴുവന്‍ തുകയും ഏഴു ദിവസത്തിനുള്ളില്‍ സര്‍ക്കാരിലോട്ട് തിരിച്ചടക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു(2006 മാര്‍ച്ച്) .പക്ഷേ കോര്‍പ്പറേഷന്‍ കൊടുത്തതുമില്ല. ഇന്നും അതേഗതി തുടരുന്നു.

സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിക്കാനും സമാനമായ ഒരു പദ്ധതി വിനോദ സഞ്ചാര വകുപ്പുവഴി നടപ്പാക്കാനും തീരുമാനിച്ചിരിക്കയാണ് ( 2007 ഫെബ്രുവരി).

ഇത്രയും നാള്‍ പരമ്പരാഗത പണിക്കാരെ കൊതിപ്പിച്ചതു മിച്ചം. കേന്ദ്രവിഹിത മായ 1.40 കോടി രൂപ നഷ്ടപ്പെട്ടതിനു പുറമേ നടപ്പാക്കല്‍ ഏജന്‍സിക്ക് കൊടുത്ത 62 ലക്ഷ്ം രൂപ ഒരു പ്രയോജനവും ഇല്ലാതെ സര്‍ക്കാരിന്റെ കണക്കില്‍ നിന്നും മാറ്റി ഇന്നും നിലകൊള്ളുന്നു.

ഇക്കാര്യത്തിലുള്ള പുരോഗതി എന്തായി എന്ന് അക്കൌണ്ടന്റ് ജനറല്‍ കുറച്ചു നാളായി സര്‍ക്കരിനോടന്വേഷിക്കുന്നുണ്ടെന്നാണ് കേള്‍വി. ഒരു മറുപടി പോലും നാളിതുവരെ നല്‍കാന്‍ സര്‍ക്കാര്‍ സന്മനസ്സ് കാട്ടിയില്ലെന്നും സംസാരമുണ്ട്.

1999 ലെ ബജറ്റ് നോക്കിയാല്‍, കരകൌശല തൊഴിലാളികള്‍ക്ക് വേണ്ടി വിപണനശാലകള്‍ ഉണ്ടാക്കാനായി 60 ലക്ഷം രുപ വകയിരുത്തിയിരിക്കുന്നത് കാണാം. 2000 ലെ ബജറ്റ് നോക്കിയാല്‍ മേല്‍പ്പറഞ്ഞ പദ്ധതിക്കായി 62 ലക്ഷം ചിലവഴിച്ചുവെന്നും കാണാം. ഇതു കണ്ട് അന്തംവിട്ട് കുന്തം മിഴുങ്ങി നില്‍ക്കുന്ന കരകൌശല തൊഴിലാളികള്‍ക്കറിയില്ലല്ലോ 62 ലക്ഷം ചെലവഴിച്ചത് കരകൌശല കോര്‍പ്പറേഷന്റെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാനായിരുന്നുവെന്നു.


ഇനി ഒരുപക്ഷേ ബാങ്ക് നിക്ഷേപം പിന്‍‌വലിച്ച് തിരിയെ സര്‍ക്കാരിനു കൊടുത്താല്‍ തന്നെ 2000 ലെ ബജറ്റ് കണക്ക് തിരുത്തനൊന്നും കഴിയില്ല. അത് വേറൊരു കണക്കിലെക്കളി.

(Exclussive for blog readers from അങ്കിള്‍)

12 comments:

അങ്കിള്‍. said...

കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചുകൂവുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രം വച്ചു നീട്ടിയ 140 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ കഥ വായിക്കു. അതും തൊഴിലാളി ക്ഷേമത്തിനു വേണ്ടി മാത്രം ചെലവാക്കേണ്ടുന്ന തുക.

കെ said...

ഒക്കെ ഒരു കരകൌശലമല്ലേ അങ്കിളേ...... കൂടുതല് ചര്ച്ചകള്ക്ക് പാത്രമാകേണ്ടതുണ്ട് ഈ വെളിപ്പെടുത്തലുകള്

siva // ശിവ said...

ഇതു കേരളം...ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ...

സസ്നേഹം,

ശിവ

Nandi said...

Dear Ankle,
Ivide muzhukke vyajanmaralle. Aatmarthatha aarkkundu? Paranchittenthu karyam paavappetta
karakausala thozhilaliyude thukayalle poyathu. Ithu kandenkilum vallavarum unarnnu pravarthichenkil.

Balanandan

Nandi said...

Dear Ankle,

Nammude "Kerala" ththe malayalathil ezhuthumboL "KareLa" aayippokunnathu sariyakkan vidagdhanmarodu abhyarthikkomo.

അങ്കിള്‍ said...

Nandi,

The manglish for Kerala = kEraLa

I feel that as a newcommer, lesson 1 and 4 of aadhyakshari for reading and writing in Malayalam.

Lesson 1
http://bloghelpline.blogspot.com/2008/05/1.html

lesson 4
http://bloghelpline.blogspot.com/2008/05/blog-post_04.html

Once you follow the directions contained therein , you must be able to read and write malayalam correctly. Please try again and feel free to ask for any more help.

By the way, have you joined the Trivandrum bloggeres Group. Please visit:
http://groups.google.com/group/trivandrum-bloggers

best of luck

ഒരു സ്നേഹിതന്‍ said...

നല്ല വിവരണം...
പക്ഷെ എന്താ പറയാന്നറിയില്ല...

keralafarmer said...

പഞ്ചായത്തിലായിരുന്നെങ്കില്‍ എന്നേ വക മാറ്റി ചെയവഴിച്ചേനെ. ഇപ്പോള്‍ ചെലവാക്കിയില്ലെങ്കിലും ബാങ്കില്‍ ഉണ്ടല്ലോ. ബാങ്ക് വലിയ പലിശയും കൊടുക്കേണ്ടിവരില്ല. നേട്ടം ബാങ്കിന്.

അരൂപിക്കുട്ടന്‍/aroopikkuttan said...

അങ്കിള്..

ചെറിയകുരുത്തക്കേടുകളഉള്ളവനാണെങ്കിലും ഇവിടെ ഞാന് മര്യാദക്കുട്ടനാണ്!

സര്ക്കാര് കാര്യം മുറപോലെ!

തിരുവന്തോരത്തുനിന്ന് അല്പം കൂടി വടക്കോട്ട് പോയാല് "ഹാപ്പി ലാന്റ്" എന്നൊരു സ്വകാര്യ തീം പാര്ക്കുണ്റ്റ്!

അതിനേക്കാള് ബൃഹത്തായ ഒരു തീം പാര്ക്ക് --തീമനുസരിച്ച് അതൊരു അന്താരാഷ്ട്ര അക്വാട്ടിക് കോമ്പ്ലക്സ് ആയിരുന്നു--സര്ക്കാര് കാര്യങ്ങളുടെ മുറതെറ്റിയതുകാരണം മണ്ണടിഞ്ഞുകിടക്കുന്നുണ്റ്റ്!

പിരപ്പന് കോട് മുരളിയെന്ന് എം.എല്.എ.കലാകാരന്റെ നാട്ടില് അതേ നാട്ടുകാരനായ അന്നത്തെ സ്പോര്ട്ട്സ് കൗണ്സില് പ്രസിഡന്റ് ബാലചന്ദ്രന് എന്ന മഹാന് അനുവദിച്ച് തുടങ്ങിവച്ച കോടികളുടെ പ്രോജക്ട് എങ്ങുമെത്താതെ കിടക്കുന്നതും സങ്കടകരം തന്നെ!

പുരോഗമനത്തിന്റെ അവസരവാദമുഖമാണുകാണുന്നത്!!

അങ്കിള്‍ said...

അരൂപികുട്ടാ,
വിവരാവകാശനിയമപ്രകാരം ഈ പാളിപ്പോയ പ്രൊജക്ടിന്റെ നിജസ്ഥിതി അറിയാന്‍ ഇപ്പോള്‍ മാര്‍ഗ്ഗമുണ്ട്. ഒന്നു ശ്രമിച്ചു കൂടേ.

എല്ലാ ദൃശ്യമാധ്യമങ്ങള്‍ക്കും ഉപ്പോള്‍ ധാരാളം citizens journalists ഉണ്ട്. ആരെയെങ്കിലും ഒരാളെ തപ്പിപ്പിടി.സംഗതി കൊഴുക്കും.

Anonymous said...

Seeing this blog for the first time. All the best for the great iniative.

Unknown said...
This comment has been removed by a blog administrator.