Wednesday, February 20, 2008

നിയമസഭ കൂടി ഖജനാവ്‌ ചോര്‍ത്തുന്നത്‌ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ലേ?.

ഇന്നു (20-02-2008) ദീപിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്‌. നമ്മുടെ ഖജനാവ്‌ ചോരുന്നതിന്റെ വേരോരു മുഖമാണ് അതിലെ വിഷയം. വികസനത്തിന് വേണ്ടി ചിലവിടാന്‍ നമുക്ക്‌ പണമില്ല. നിയമസഭയില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ക്ക്‌ ചിലവിടാതിരിക്കാന്‍ പറ്റില്ലല്ലോ. നമുക്കു വേണ്ടി നമ്മളാല്‍ തിരഞ്ഞെടുത്തവര്‍ ചെയ്യുന്നതല്ലേ.

[ദീപിക] ചെലവ് 30 കോടി, ചേര്‍ന്നത് 56 ദിവസം

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിടുന്ന നിയമസഭാ പ്രവര്‍ത്തനങ്ങള്‍ ചടങ്ങായി മാറുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു ഭരണഘടനാപരമായ ബാധ്യതകള്‍ സാങ്കേതികമായി മാത്രം പൂര്‍ത്തിയാക്കുന്ന വേദിയാക്കി മാറ്റിയിരിക്കുകയാണ്

നിയമസഭയെ. കേരള ജനതയുടെ നികുതിപ്പണത്തിന്റെ 30 കോടിയോളം രൂപ ചെലവാക്കുന്ന നിയമസഭ കഴിഞ്ഞവര്‍ഷം സമ്മേളിച്ചത് 56 ദിവസം മാത്രം. 160 ദിവസമെങ്കിലും സമ്മേളിക്കണമെന്നാണ് പൊതുധാരണ. അ തിന്റെ പകുതി പോലും പൂര്‍ ത്തിയാക്കിയില്ല

പരസ്പരം മനസിലാക്കാനോ വിട്ടുവീഴ്ച ചെയ്യാനോ തയാറാകാത്ത ഇരുപക്ഷവും ഇതിനു ഉത്തരവാദികളാണ്. സഭാ സമ്മേളന ദിവസങ്ങള്‍ ചുരുങ്ങുന്നതുകൊണ്ട് കൂടുതല്‍ നഷ്ടം പ്രതിപക്ഷത്തിനുതന്നെ. ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനും സര്‍ക്കാരിന്റെ പ്ര വര്‍ത്തനശൈലി വിലയിരുത്താനും അവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സമ്മേളനം യഥാവിധി നടക്കാതിരിക്കാന്‍ ഭരണപക്ഷത്തിന്റെ തന്ത്രവും അരങ്ങേറും. ഇതിനിടയിലും നിയമസഭയ്ക്കായി ബജറ്റില്‍ വച്ചിരിക്കുന്ന തുക പക്ഷേ, കുറവില്ലാതെ ചെലവാക്കുന്നുമുണ്ട്. സര്‍ക്കാരിന് സാങ്കേതികമായി പൂര്‍ത്തിയാക്കേണ്ട ചില ദൌത്യങ്ങള്‍ നടത്തിയെടുക്കുകമാത്രമാണ് പലപ്പോഴും അരങ്ങേറുന്നത്. അതെങ്ങനെയെങ്കിലും അവര്‍ പൂര്‍ത്തിയാക്കും.

നയപ്രഖ്യാപന പ്രസംഗം, ബജറ്റ് പാസാക്കല്‍, ഉപധനാഭ്യര്‍ഥന പാസാക്കല്‍, ധനവിനിയോഗ ബില്‍ പാസാക്കല്‍, ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍ പാസാക്കല്‍ ഇതൊക്കെ എത്ര ബഹളം നടന്നാലും പാസാക്കിയെടുക്കും. ഇതുപോലെ ഒരു ദൌത്യബോധം പ്രതിപക്ഷത്തിനുണ്ടായാല്‍ സമ്മേളനം കൂടുതല്‍ ദിവസം നടക്കും.

വിലക്കയറ്റം, എച്ച്.എം.ടി വിവാദം, വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, പൂന്താനം വിവാദം തുടങ്ങി എന്തൊക്കെ സഭയില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യണമെന്നു അവര്‍ തീരുമാനിക്കണം. അവയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ കാര്യോപദേശക സമിതിയിലൂടെയോ അനുനയത്തിലൂടെയോ നേടിയെടുക്കണം. അപ്രധാനമായ കാര്യത്തെച്ചൊല്ലി ഉണ്ടാകുന്ന വാഗ്വാദങ്ങളില്‍ സഭ അലങ്കോലപ്പെടുകയാണ് പതിവ്. ചിലപ്പോള്‍ ബജറ്റ് പോലും ചര്‍ച്ച ചെയ്യാതെ പാസാക്കപ്പെടുകയാണ്. ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം വളരെ ഹ്രസ്വമാണ്. ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുക മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം. ഇന്ന് ഗവര്‍ണറുടെ പ്രസംഗം. പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഒരുദിവസത്തെ ഇടവേള വേണം. അതുകൊണ്ടാവണം സഭ പിരിയുന്നു. തിങ്കളാഴ്ച ചേര്‍ന്ന് ന ന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച വരെ. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന ചര്‍ച്ച, വോട്ടെടുപ്പ്, സഭ പിരിയുന്നു.

പിന്നീട് ചേരുന്നത് മാര്‍ച്ച് ആറിന് ബജറ്റ് അവതരിപ്പിക്കാനാണ്. തിങ്കളാഴ്ച ബജറ്റ് ചര്‍ച്ചയ്ക്കായി ചേരുന്നു. ബുധനാഴ്ച ചര്‍ച്ച പൂര്‍ത്തിയാകുന്നു. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന, വെള്ളിയാഴ്ച അനൌദ്യോഗിക ദിവസം.

തിങ്കളാഴ്ച വീണ്ടും ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ച ചെയ്ത് വോട്ടിനിടുന്നു. പിറ്റേന്ന് ഈ ധനാഭ്യര്‍ഥനയുടെ ധനവിനിയോഗ ബില്‍ പാസാക്കണം. അതുകൂടി കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ സാങ്കേതിക ബാധ്യതകള്‍ തീര്‍ന്നു.സാങ്കേതിക ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയുള്ളതല്ലാതെ രണ്ട് ദിവസമാണ് ഈ സമ്മേളനത്തിലുള്ളത്. അതിലൊന്ന് അനൌദ്യോഗിക ദിനമാണ്.

കാര്യോപദേശക സമിതി എത്ര ശ്രമിച്ചാലും മറ്റു പ്രശ്നങ്ങള്‍ക്ക് അവസരം കണ്െടത്താന്‍ ക്ളേശിക്കും. പ്രത്യേക ചര്‍ച്ചക്ക് പ്രതി പക്ഷം നോട്ടീസ് നല്‍കിയേക്കാവുന്ന വിഷയങ്ങള്‍ക്കു സമയം കണ്െടത്താന്‍പോലും വിഷമമാണ്

3 comments:

അങ്കിള്‍ said...

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിടുന്ന നിയമസഭാ പ്രവര്‍ത്തനങ്ങള്‍ ചടങ്ങായി മാറുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു ഭരണഘടനാപരമായ ബാധ്യതകള്‍ സാങ്കേതികമായി മാത്രം പൂര്‍ത്തിയാക്കുന്ന വേദിയാക്കി മാറ്റിയിരിക്കുകയാണ്. ഖജനാവ്‌ ചോരുന്നത്‌ കോടികള്‍.

ചിതല്‍ said...

ഇനി 160 ദിവസം സമ്മേളിച്ചു എന്ന്‌ വെക്കുക. എത്ര പേരവിടെ ഇരിക്കും. നമുക്ക്‌ അത്‌ കൊണ്ട്‌ എന്ത്‌ കിട്ടും. കുറച്ച്‌ ദിവസ്സമായാലും വേണ്ടില്ല. അത്‌ ഒരു ജനസഭയായി എന്നെങ്കിലും ഒന്ന്‌ കണ്ടെങ്കില്‍...

Unknown said...
This comment has been removed by a blog administrator.