- അ) കണക്കില്‍ തിരിമറി നടത്തി ദുര്‍വിനിയോഗം ചെയ്യുക (misappropriation)
- ഇ) കൈയ്യിട്ടു വാരുക അഥവാ നേരിട്ട മോഷ്ടിക്കുക (defaulcation)
- ഉ) നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ എഴുതി തള്ളുക (write off)
- എ) സഹികെട്ട് സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വയ്‌ക്കുക. (waive)
സി.ഏ.ജി. യുടെ കണക്കനുസരിച്ച് ജൂണ്‍ 2006 വരെ ഇത്തരത്തില്‍ ചോര്‍ന്ന ഖജനാവിന്റെ കണക്കുകള്‍ നേരത്തേ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.
അ) + ഇ) ജൂണ്‍ 2007 വരെ 660.06 ലക്ഷം രൂപയുള്‍പെട്ട ‘ദുര്‍വിനിയോഗം, മോഷണം’ എന്നീയിനങ്ങളിലെ 126 കേസുകളിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നമ്മുടെ സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതില്‍ 2006-07 കാലയളവില്‍ ചേര്‍ക്കപെട്ട 5 കേസുകളും ഉണ്ട്. ഇവയാണവകള്‍:
- ഭക്ഷ്യ പൊതുവിതരണം -------- 1 കേസ് --------4.31 ലക്ഷം രൂപ.
- പൊതു വിദ്യാഭ്യാസം--------------2 കേസ്--------0.35 ലക്ഷം രൂപ.
- ഉന്നത വിദ്യാഭ്യാസം--------------1 കേസ്---------7.44 ലക്ഷം രൂപ.
- ജലവിഭവം -----------------------1 കേസ്`-------0.59 ലക്ഷം രൂപ.
നടപടി എടുക്കുവാന്‍ വേണ്ടി വകുപ്പുതല അന്വേഷണങ്ങള്‍ ധൃതിയായി നടന്നുകൊണ്ടേ......യിരിക്കുന്നു. ഇന്നു തീര്‍പ്പ് കല്‍പ്പിക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിരിക്കുന്നു.
- ഇത്തരത്തിലുള്ള കേസുകള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പൊതു വിദ്യഭ്യാസ വകുപ്പിലാണ്: 23 എണ്ണം - 21.30 ലക്ഷം രൂപയുടേത്.
- ധനവകുപ്പിന്റെ കീഴിലുള്ള ട്രെഷറികള്‍ രണ്ടാം സ്ഥാനത്തു നിള്‍ക്കുന്നു: 18 എണ്ണം - 188.58 ലക്ഷം രൂപ.
- ആരോഗ്യ കുടുമ്പക്ഷേമം മൂന്നാം സ്ഥാനത്തും: 12 കേസുകള്‍ - 164.82 ലക്ഷം രൂപ.
ഉ) സര്‍ക്കാര്‍ തന്നെ 2006-07 ല്‍ തീ, മോഷണം എന്നിവ മൂലമുള്ള നഷ്ടം, വസൂലാക്കാന്‍ കഴിയാത്ത റവന്യൂ മുതലായവയില്‍ 404 കേസ്സുകളിലായി ഇതു വരെ 1344.35 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്. - ഏറ്റവും കൂടുതല്‍ റവന്യു വകുപ്പില്‍: 189 കേസുകളിലായി 1242.19 ലക്ഷം രൂപ.
- രണ്ടാമത് പൊതു വിദ്യഭ്യാസം : 5 കേസുകള്‍ - 67.33 ലക്ഷം രൂപ.
- മൂന്നമത് വരുന്നത് അഭ്യന്തരം : 19 കേസ്സുകളിള്‍ 9.95 ലക്ഷം രൂപ.
- പക്ഷെ, എണ്ണത്തില്‍ കുറവെങ്കിലും നികുതി വകുപ്പിന്റേതായി വെറും 7 കേസുകളില്‍ 4.49 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്.
എ) അതു പോലെ 194 കേസുകളിലായി സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന 681.49 ലക്ഷം രൂപ വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചിട്ടും ഉണ്ട്. അവയില്‍ ചിലത് താഴെ: - റവന്യു വകുപ്പിലുള്ള 140 കേസ്സുകളാണ് ഏറ്റവും കൂടുതല്‍-278.22 ലക്ഷം രൂപ.
- അടുത്തത് നികുതി വകുപ്പില്‍ 6 കേസുകളിലായി 383.69 ലക്ഷം രൂപ.
ഇതുകൊണ്ടൊന്നും നമ്മുടെ ഖജനാവ് കാലിയാകില്ല. ഇനിയും വരുന്നുണ്ട്........ തുടരും.
ആധാരം: സി.എ.ജി യുടെ റിപ്പോര്‍ട്ട്.
2 comments:
ഇതുകൊണ്ടൊന്നും നമ്മുടെ ഖജനാവ് കാലിയാകില്ല. ഇനിയും വരുന്നുണ്ട്........
ചവറ് കവിതകളും തറക്കഥകളും മേഞ്ഞുനടക്കാന്‍ മാത്രം വിധിക്കപ്പെട്ട മലയാലം ബ്ലോഗിന് ഇങ്ങനെയൊരു ശക്തമായ മാധ്യമമാവാന്‍ കഴിയുമെന്നു വ്യക്തമാക്കുന്ന അങ്കിളിന്റെ ഇടപെടലുകള്‍ക്ക് നന്ദി!
ആശംസകള്‍.
തുടരുക ഇത്.
Post a Comment