സംഭവം നടന്നത് ഇങ്ങനെയാണ്. 2001-02 അധ്യയനവര്‍ഷത്തിലെ എട്ടാം ക്ലാസ്സ് പാഠപുസ്തകങ്ങളില്‍ ഇരുപതോളം പാഠങ്ങളില്‍ മാറ്റം വരുത്തണമെന്ന് മാര്‍ച്ച് 2001 ല്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുന്നു. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ എസ്സ്.സി.ആര്‍.ടി. (State Council for Educational Research and Training) പുതിക്കിയ പാഠങ്ങള്‍ കൃത്യനിഷ്ടയോടെ തയ്യാറാക്കുന്നു. ടെക്സ്റ്റ് ബുക്ക് ഓഫീസര്‍, സമയം വളരെ കുറച്ചേ ഉള്ളൂ എന്ന് മനസ്സിലാക്കി, മാറ്റം വരുത്തിയ ഇരുപതോളം പാഠങ്ങള്‍ ഉള്‍പ്പെട്ട 42.45 ലക്ഷം പുസ്തകങ്ങള്‍ പ്രിന്റു ചെയ്യുവാനുള്ള പ്രിന്റ് ഓര്‍ഡര്‍ വിവിധ സ്വൊകാര്യ പ്രസ്സുകളെ ഏള്‍പ്പിക്കുന്നു. പ്രസ്സുകള്‍, അര്‍ജ്ജന്റ് കാര്യം ആയതുകൊണ്ട്, ഉടന്‍തന്നെ പ്രിന്റു ചെയ്തു തുടങ്ങുകയും ചെയ്യുന്നു.
അത്രയും കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് വീണ്ടും ബുദ്ധി ഉദിച്ചു. പാഠപുസ്തകങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തണ്ട. പഴയതു തന്നെ 2001-02 ലും തുടരണം. വിവരം ടെക്സ്റ്റ് ബുക്ക് ഓഫീസ്സര്‍ക്കെത്തിയപ്പോള്‍ 6.40 ലക്ഷം പുതിയ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്തു കഴിഞ്ഞിരുന്നു. ഉപയോഗ ശൂന്യമായ ആ പുസ്തകങ്ങള്‍ക്ക് കൊടുക്കേണ്ടിവന്ന വിലയോ, വെറും 70 ലക്ഷം രൂപ.
നിയമസഭയുടെ മേശപ്പുറത്തുവച്ച സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സാമാജികന്മാര്‍ക്ക് ഇതുവരെ വായിച്ചു നോക്കാന്‍ സമയമായിട്ടില്ല.
Saturday, December 22, 2007
വിദ്യാഭ്യാസ വകുപ്പിലെ തുഗ്ലക്ക് പരിഷ്കാരം: പാഴ്ചെലവ്-70 ലക്ഷം രൂപ.
Labels:
പാഠപുസ്തകം.,
പാഴ്ചെലവ്,
വിദ്യാഭ്യാസ വകുപ്പ്
Subscribe to:
Post Comments (Atom)
6 comments:
സംഭവം നടന്നത് ഇങ്ങനെയാണ്. 2001-02 അധ്യയനവര്‍ഷത്തിലെ എട്ടാം ക്ലാസ്സ് പാഠപുസ്തകങ്ങളില്‍ ഇരുപതോളം പാഠങ്ങളില്‍ മാറ്റം വരുത്തണമെന്ന് മാര്‍ച്ച് 2001 ല്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുന്നു. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ എസ്സ്.സി.ആര്‍.ടി. (State Council for Educational Research and Training) പുതിക്കിയ പാഠങ്ങള്‍ കൃത്യനിഷ്ടയോടെ തയ്യാറാക്കുന്നു. ടെക്സ്റ്റ് ബുക്ക് ഓഫീസര്‍, സമയം വളരെ കുറച്ചേ ഉള്ളൂ എന്ന് മനസ്സിലാക്കി, മാറ്റം വരുത്തിയ ഇരുപതോളം പാഠങ്ങള്‍ ഉള്‍പ്പെട്ട 42.45 ലക്ഷം പുസ്തകങ്ങള്‍ പ്രിന്റു ചെയ്യുവാനുള്ള പ്രിന്റ് ഓര്‍ഡര്‍ വിവിധ സ്വൊകാര്യ പ്രസ്സുകളെ ഏള്‍പ്പിക്കുന്നു. പ്രസ്സുകള്‍, അര്‍ജ്ജന്റ് കാര്യം ആയതുകൊണ്ട്, ഉടന്‍തന്നെ പ്രിന്റു ചെയ്തു തുടങ്ങുകയും ചെയ്യുന്നു.
അത്രയും കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് വീണ്ടും ബുദ്ധി ഉദിച്ചു. പാഠപുസ്തകങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തണ്ട. പഴയതു തന്നെ 2001-02 ലും തുടരണം. വിവരം ടെക്സ്റ്റ് ബുക്ക് ഓഫീസ്സര്‍ക്കെത്തിയപ്പോള്‍ 6.40 ലക്ഷം പുതിയ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്തു കഴിഞ്ഞിരുന്നു. ഉപയോഗ ശൂന്യമായ ആ പുസ്തകങ്ങള്‍ക്ക് കൊടുക്കേണ്ടിവന്ന വിലയോ, വെറും 70 ലക്ഷം രൂപ.
നിയമസഭയുടെ മേശപ്പുറത്തുവച്ച സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സാമാജികന്മാര്‍ക്ക് ഇതുവരെ വായിച്ചു നോക്കാന്‍ സമയമായിട്ടില്ല.
കാട്ടിലെ തടി - തേവരുടെ ആന!
വലിയെടാ,,,,,,വലി!
good writing.
http://www.jayakeralam.com
അങ്കിളിന് അഭിനന്ദനങ്ങള്‍. 23-12-07 ലെ കേരളകൗമുദി വാര്‍ത്ത .
അങ്കിളേ എഴുത്തു നന്നായി!
ദേശാഭിമാനിയുടെ കമന്റിനു എന്റെ ഒരു ഒപ്പൂടെ,
അങ്കിളിനും കുടുംബത്തിനും ക്രിസ്മസ്സ് നവവത്സരാശംസകള്‍!!!
70 ലക്ഷമൊക്കെ ഒരു ലക്ഷമാണോ അങ്കിളേ :)
ദേശാഭിമാനി പറഞ്ഞ പോലെ...
...കാട്ടിലെ തടി... തേവരുടെ ആന...
എന്നല്ലാതെ എന്തു പറയാന്‍!
Post a Comment