സ്തീകള്‍ക്ക് ആശ്വാസം നല്‍കുന്ന ഇതു പോലൊരു ഉത്തരവ് ലോകത്ത് മറ്റൊരു സര്‍ക്കാരും പുറത്തിറക്കിയതായി അറിവില്ല. കേന്ദ്രസര്‍ക്കാരില്‍ സേവനം അനുഷ്ടിക്കുന്ന എല്ലാ സ്ത്രീ ജീവനക്കാര്‍ക്കും ബാധകമാകുന്ന ഒരു ശുപാര്‍ശ ആറാം ശമ്പളക്കമ്മീഷന്‍ നല്‍കിയിരുന്നത് 1-9-2008 മുതല്‍ പ്രബല്യത്തില്‍ വരത്തക്കവണ്ണം അംഗീകരിച്ചിരിക്കുന്നു.
പ്രസാവാവധിയാണ് വിഷയം. 135 ദിവസത്തെ വേതനത്തോടെയുള്ള പ്രസവാവധിക്കാണ് നിലവില്‍ സ്ത്രീജീവനക്കാര്‍ക്ക് അര്‍ഹതയുള്ളത്. ഇത് 180 ദിവസം വരെയാക്കി. പ്രസവാവധിയോട് ചേര്‍ന്ന് 60 ദിവസം വരെ അര്‍ഹതയുള്ള മറ്റു ലീവുകള്‍ കൂടി അനുവദിക്കാമെന്ന നിലവിലുള്ള നിയമം 2 കൊല്ലം എന്നാക്കിയിട്ടുമുണ്ട്. അതായത് പ്രസവാവധിക്ക് മുഴുവന്‍ ശമ്പളവും അതിനോട് ചേര്‍ന്നെടുക്കുന്ന മറ്റു ലീവുകള്‍ക്ക് ആതാത് ലീവുകള്‍ക്ക് നിലവിലുള്ള നിയമമനുസരിച്ച് അര്‍ഹതയുള്ള ശമ്പളവും ലഭിക്കും.
ഇനി പുതിയതരത്തിലുള്ള ഒരിനം അവധികൂടി സ്ത്രീജീവനക്കാര്‍ക്കുവേണ്ടി മാത്രം അനുവദിച്ചിരിക്കുന്നു. അതിന്റെ പേര്: Child Care Leave. ഒരു സ്ത്രീ ജീവനക്കാരിക്ക് അവരുടെ ആകെയുള്ള സര്‍ക്കാര്‍ സേവനത്തിനിടയില്‍ കുട്ടികകളുടെ സംരക്ഷണത്തിനായി മുഴുവന്‍ ശമ്പളത്തോടെ 2 കൊല്ലം വരെ ചൈല്‍ഡ് കെയര്‍ ലീവിനു അര്‍ഹതയുണ്ട്. രണ്ട് കുട്ടികള്‍ക്ക് വേണ്ടിയേ ഈ ആനുകൂല്യം ലഭിക്കൂ. കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ഈ ആനുകൂല്യം ആസ്വദിക്കാം. ഒന്നിച്ചനുഭവിക്കണമെന്നുമില്ല. 18 വയസ്സു കഴിഞ്ഞ കുട്ടികള്‍ക്ക് വേണ്ടി ഈ ആനുകൂല്യം ലഭിക്കില്ല. ചെറിയ കുട്ടികളെ വളര്‍ത്തുന്നതിനും, മുതിര്‍ന്ന കുട്ടികളുടെ വിദ്യാഭ്യാസം, അസുഖം മുതലായവ കൈകാര്യം ചെയ്യുന്നതിനുമാണിത്. സാധാരണ സേവനം മുഖേന ആര്‍ജ്ജിക്കുന്ന അവധിയില്‍ നിന്നും ഇതു കുറവ് ചെയ്യുന്നതല്ല. ഈ അവധിയില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പുള്ള ശമ്പളം മുഴുവന്‍ തുടര്‍ന്നും ഈ ലീവ് സമയത്തും ലഭിക്കും. ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മൂന്നാം കൊല്ലവും ചൈല്‍ഡ് കെയര്‍ ലീവില്‍ തുടരാം.
തീര്‍ച്ചയായും ഈ സൌജന്യങ്ങള്‍ കൂടുതല്‍ സ്ത്രീകളെ സര്‍ക്കാര്‍ സേവനത്തിലോട്ട് ആകര്‍ഷിക്കുമെന്ന് കരുതാം. നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റേയും കണ്ണു തുറക്കുമാറാകട്ടേ.
Subscribe to:
Post Comments (Atom)
16 comments:
സ്തീകള്‍ക്ക് മുഴുവന്‍ ശമ്പളത്തോടെ പ്രസവാവധികൂടാതെ 2 കൊല്ലത്തേക്ക് കുട്ടികളെ പരിപാലിക്കുവാന്‍ Child Care Leave. ലോകത്തിലാദ്യമാണെന്നു തോന്നുന്നു ഇത്തരത്തിലുള്ളൊരാനുകൂല്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
പ്രസവാവധിക്ക് അപേക്ഷിക്കുമ്പോള്‍ പിരിച്ചു വിടപ്പെടുന്ന സ്വകാര്യ അകമ്പനികളിലെയും , ഗള്‍ഫിലെ ജീവനക്കാരുടെയും കാര്യം ആലോചിക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം.മടിയന്മാരുടെ ഉസ്താക്കന്മാരായ നമ്മുടേ സര്‍ക്കാര്‍ ജീവനക്കാരുടെ സമയം തന്നെ.
haai
സംസ്ഥാന സര്‍ക്കാരിന്റെയും കണ്ണു തുറക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.അവധി കിട്ടേണ്ട സമയത്ത് കിട്ടിയില്ല എങ്കിലും ഇനിയുള്ളവര്‍ക്കെങ്കിലും അതു ലഭിക്കട്ടെ..
ഇപ്പോഴുള്ള പ്രസവാവധി കൂടി എടുത്ത് കളഞ്ഞ് എങ്ങനെയെങ്കിലും ജനസംഖ്യ കുറയ്കാന്‍ നോക്കേണ്ടിടത്താണ് വോട്ട് കിട്ടാനായി ഇതുപോലെ ഓരോ തട്ടിപ്പുകള്‍.......
കല്യാണം കഴിച്ച ആണുങ്ങള്‍ക്ക് ഇതുപോലെ ഭാര്യയെ നോക്കാന്‍ വേണ്ടി രണ്ട് വര്‍ഷം അവധി കൊടുക്കുമോ എന്തോ???
ആവശ്യമായ സമയത്തേക്കു പ്രസവാവധി നല്‍കേണ്ടതു തന്നെയാണ്. അതു ഒരു സൌജന്യമെന്ന നിലയില്‍ അനാവശ്യമായി വര്‍ദ്ധിപ്പിക്കുന്നതെന്തായാലും നല്ലതല്ല.
മനുഷ്യരെ പിഴിയുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന (പരമാവധി ലാഭം ഉണ്ടാക്കുക)സ്വകാര്യകമ്പനികളും ഇതുമായി താരതമ്യം ചെയ്യരുത്.
കാന്താരിക്കുട്ടിക്കെന്താണാവോ അവധി കിട്ടാഞ്ഞതു?
അനിലേ കാന്താരിക്ക് ജോലി കിട്ടിയപ്പോളെക്കും കുട്ടികള്‍ 2 ആയിരുന്നു.മോള്‍ക്ക് 75 ദിവസം പ്രായം ഉള്ളപ്പോള്‍ ആണു ഞാന്‍ ജോലിയില്‍ ജോയിന്‍ ചെയ്തത്..അന്ന് മെറ്റേണിറ്റി ലീവ് കിട്ടില്ലല്ലോ..പ്രസവം കഴിഞ്ഞല്ലെ ജോയിന്‍ ചെയ്തത്..
കേന്ദ്ര ഗവണ്‍മെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സുഖിപ്പിക്കല്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. തകര്‍പ്പന്‍ ശന്പള പരിഷ്ക്കരണത്തിനു പുറമേ ഇതാ ആറു മാസത്തെ പ്രസവാവധി, കുട്ടികളെ നോക്കാന്‍ ശന്പളത്തോടു കൂടിയുള്ള രണ്ടു വര്‍ഷം വരെയുള്ള അവധി, ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു...
അങ്കിളേ,
ഓഫ്ഫിനു ക്ഷമചോദിക്കുന്നു.
കാന്താരിക്കുട്ടീ,
പിള്ളേര്‍ രണ്ടായോ, എങ്കില്‍ രക്ഷയില്ല, അല്ലെങ്കില്‍ ഒരു അബോര്‍ഷന്‍ ലീവ് സംഘടിപ്പിക്കാമായിരുന്നു. പിന്നെ പണ്ടൊരു ചെറുത്തുനില്‍പ്പിന്റെ കഥ പോസ്റ്റിയിരുന്നില്ലെ ഞാന്‍, അതില്‍ ആ കൊച്ച് ലീവെടുത്തതു അബോര്‍ഷന്‍ ലീവായിരുന്നു (സാങ്കേതിക പദമല്ല)
കാന്താരികുട്ടീ,
സംസ്ഥാനസര്‍ക്കാര്‍ ഇതുപോലൊന്നു നടപ്പിലാക്കുന്നുവെങ്കില്‍ കാന്താരികുട്ടിക്ക് പ്രസവാവധി കിട്ടില്ലെന്നേയുള്ളൂ, child care leave 2 വര്‍ഷത്തേക്ക് തീര്‍ച്ചയായും കിട്ടാന്‍ അര്‍ഹതയുണ്ടാകും, കുട്ടികള്‍ക്ക് 18 വയസ്സ് തികയും വരെ.
uncle you are amasing. your spirit is energising. why you are not commenting on my latest posts. expecting you and your partners to read my blog
thanking yoy
www.thiruvallanhan.blospot.com
ഇത് ലോകത്തെങ്ങുമില്ലാത്തതല്ല അങ്കിള്‍.,ഇത്രയും അവധി ഒട്ടും കൂടുതലുമല്ല ..അമ്മമാര്‍ക്ക് സൌജന്യമായി നല്‍കുന്നതല്ല ഈ അവധി.ഇത് തൊഴിലാളികളുടേ അവകാശമാണ്. ഇത് ഒരു സൌജന്യമായി സര്‍ക്കാര്‍ നല്‍കിയെന്ന തോന്നല്‍ ആര്‍ക്കെങ്കിലുമുണ്ടേങ്കില്‍ അത് അവകാശബോധത്തിന്റെ കുറവാണ്. കൊടിപിടിപ്പിയ്ക്കുന്ന തിരക്കില്‍ പല സംഘടനകളും തൊഴിലാളിയുടെ അവകാശങ്ങളേപ്പറ്റി പഠിയ്ക്കാന്‍ മറന്നുപോയ നാടാണ് നമ്മുടേത്.
യൂ കേ യിലെ കാര്യം നോക്കൂ.ഇവിടേയും
ഇവിടേയും
മാത്രമല്ല ആണുങ്ങള്‍ക്ക് പെറ്റേണിറ്റി ലീവുമുണ്ട്.
ബ്രിട്ടണിലെ മാത്രമല്ല വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന ആശയം മുഖ്യമായുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇതു തന്നെയാണ് നിയമങ്ങള്‍. എല്ലായിടത്തും ശനിയും ഞായറും അവധിയുമാണ്.
ഇനി നമ്മുടെ നാട്ടില്‍ ഇത്ര ശതമാനത്തില്‍ കൂടുതല്‍ അമ്മമാരുള്ള തൊഴില്‍ സ്ഥലത്ത്/ അതിന്റെ ഇത്ര കി.മി. ചുറ്റളവില്‍ ക്രഷ്/ പ്ലേസ്കൂളും നേഴ്സറിയും ഉണ്ടയിരിയ്ക്കണമെന്ന നിയമം നിര്‍ബന്ധമായും വരണം.
സര്‍ക്കാരുമാത്രമല്ല സ്വകാര്യമേഖലയിലും നിര്‍ബന്ധമായി ഈ നിയമങ്ങള്‍ നടപ്പില്‍ വരുത്തണം.
മാതാപിതാക്കള്‍ നല്ലവണ്ണം കുട്ടികളെ നോക്കിയാല്‍ അവര്‍ മാനസികമായും ശാരീരികമായും നല്ലവരായി വളര്‍ന്നു വരും. അങ്ങനെ വളര്‍ന്നുവരുന്ന തലമുറ നല്ലൊരു നാളെയെ ഉണ്ടാക്കും. കുട്ടികളേ നോക്കാന്‍ ആവശ്യത്തിനു സമയമുണ്ടായാല്‍ അമ്മമാര്‍ സന്തുഷ്ടരായിരിയ്ക്കും . അതുവഴി അവരുടെ ജോലിയെടുക്കല്‍ ക്ഷമതയും കൂടും.പ്രധാനമായി നല്ല കുടുംബങ്ങള്‍ ഉണ്ടാകും.
നല്ല അവധിയും ശമ്പളവും കൊടുത്താല്‍ ജനങ്ങള്‍ ഉള്ള സമയം നല്ലപോലെ പണിയെടുക്കും.ജിവിതനിലവാരം ഉയരുന്നതനുസരിച്ച് പ്രൊഡക്റ്റിവിറ്റിയും കൂടും.
ഈ അവധിയുമൊന്നുമില്ലാഞ്ഞിട്ടെന്താണാവോ സര്‍ക്കാര്‍ കാര്യം മുറ പോലെ നമ്മുടേ നാട്ടില്‍ മാത്രംനടക്കുന്നത്?
ഹേമന്ത്,താമാശ പറഞ്ഞതാന്നോ? പഴയ വരിയുടയ്ക്കല്‍ ഗാന്ധീടേ ഒരു മണം
ambi,
ഒരു സുലാന്‍.
ഈ ബ്ലോഗ്ഗിന്റെ തലക്കെട്ടു കണ്ടിട്ടു ഇത്തരം കാര്യങ്ങള്‍ പറയാന്‍ തോന്നിയില്ല.
നന്ദി അംബി. പൂര്‍ണമായും യോജിക്കുന്നു താങ്കളുടെ അഭിപ്രായത്തോട്.
ഇന്ത്യയില്‍ ആയിരുന്നപ്പോഴും ഒരു സന്നദ്ധ സംഘടനയില്‍ ജോലി ചെയ്തപ്പോള്‍ 15 ദിവസം paternity ലീവ് കിട്ടിയിരുന്നു. കേന്ദ്ര ഗവണ്മെന്റില്‍ 15 ദിവസത്തെ paternity ലീവ് നിയമം മൂലം ജീവനക്കാര്‍ക്ക് അവകാശപ്പെട്ടതാണ്.
വിക്കിയില്‍ എല്ലാ രാജ്യങ്ങളിലെയും parental ലീവിനെകുറിച്ചു വളരെ വിശദമായി എഴുതിയിട്ടുണ്ട്. http://en.wikipedia.org/wiki/Parental_leave
അതില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും 180 ദിവസം maternity leave കൊടുക്കുന്നുണ്ട്. നോര്‍വേ ഒരു വര്‍ഷം maternity leave & paternity leave കൊടുക്കുന്നു! ഏഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും കൂടുതല്‍ പ്രസവാവധിയും paternity leave ഉം.
മാതാപിതാക്കളുടെ സാന്നിദ്ധ്യം, പ്രത്യേകിച്ചും മാതാവിന്‍റെ ആദ്യകാലങ്ങളിലെ സാന്നിദ്ധ്യം കുട്ടികളുടെ (അടുത്ത തലമുറയുടെ) മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ അങ്കിള്‍ ഉദ്ദേശിച്ച രീതിയില്‍ gender dimension ഉം ഉണ്ട്.
ഇതു എല്ലാ പ്രൈവറ്റ്- നോണ്‍-ഫോര്‍മല്‍ സെക്ടരിലുള്ള
ജോലിക്കാര്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതാണ്. പക്ഷെ സര്‍ക്കാര്‍ ചെയ്യാതെ മറ്റു ജോലി ദാതാക്കളോട് പറയാന്‍ സാധിക്കില്ല. കൂടാതെ ഇതൊന്നും അവകശപ്പെടാന്‍ സാധിക്കാത്ത കോടിക്കണക്കിനു തൊഴിലാളികളും ഉണ്ടെന്നതും ദുഖകരം ആണ്.
പ്രീയ അംഭി,
“ഇത് തൊഴിലാളികളുടേ അവകാശമാണ്.“ എന്ന അംഭിയുടെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷേ ഞാന്‍ ഈ പോസ്റ്റിലൂടെ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാക്ടറി തൊഴിലാളികള്‍ക്ക് അനുവദിച്ച ആനുകൂല്യത്തെ പറ്റിയല്ല. മറിച്ച് സര്‍ക്കാര്‍ ഓഫീസ്സുകളിലെ തൂപ്പ്കാരി മുതല്‍ സെക്രട്ടറിവരെ യുള്ള സ്ത്രീ ജീവനക്കാര്‍ക്ക് (തൊഴിലാളി!!) അനുവദിച്ച ആനുകൂല്യത്തെപറ്റിയാണ്.
പിന്നെ ഇതിന്റെ പ്രയോജനം.ഡല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനം നടത്തുന്ന എന്റെ മകള്‍ അനുഭവിച്ച പ്രയാസ്സങ്ങള്‍ ഞാന്‍ നേരിട്ടറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് അവകാശമാണേലും, അനുവദിച്ചാലല്ലേ അനുഭവിക്കാന്‍ പറ്റൂ. ഞാനും എന്റെ മകളും ഇക്കാര്യത്ത്തില്‍ ഇതനുവദിച്ച സര്‍ക്കാരിനോട് നന്ദിഉള്ളവരായിരിക്കും.
കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ഇക്കാര്യം മാത്രമാണ് ജീവനക്കാരുടെയിടയിലെ ചര്‍ച്ച.
അംഭി തന്ന രണ്ടു ലിംങ്കും എനിക്ക് വായിക്കാന്‍ കഴിയുന്നില്ല. പക്ഷേ ഓര്‍മ്മിച്ചു വച്ചിട്ടുണ്ട്. പിന്നെ വായിക്കാന്‍. നന്ദി.
തിരുവല്ലഭാ,
കോഴിവെട്ടിനിടയില്‍ (ബ്രോയ്ലര്‍) എപ്പോഴാ സര്‍ക്കാര്‍ സേവനത്തിനിറങ്ങിയത്?
അങ്കിളേ വെരി സോറി. ഒരു പുതുക്കക്കാരന്റെ വീഴ്ച്ചയായി ക്ഷമിക്കുക. ഞാനിങ്ങനെ ബ്ലോഗുന്നു എന്നല്ലാതെ എങ്ങനെ അതു ശരിയായി നടത്തിക്കൊണ്ടു പോകാം, വായനക്കാർ എവിടെ നിന്നു വരും, വരുത്തും ആദിയായ കാര്യങ്ങളിൽ വെറും ശിശു ആണ്. അങ്കിളിന്റെ പോസ്റ്റുകളുടെ പുറകിലെ റിസർച്ച് ഓർത്ത് വിരണ്ടിരിക്കയാണു ഞാൻ.
നന്ദി
തിരുവല്ലഭൻ @ ജിമെയിൽ.കോം
ഡബ്ല്യുഡബ്ല്യുഡബ്ല്യു.തിരുവല്ലഭൻ.ബ്ലോഗ്സ്പോട്.കോം
ഈ സാധനമാണോ അങ്കിൾ ഉദ്ദേശിച്ചത്
Post a Comment