Friday, May 21, 2010

ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം - GeoKAMS

ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായത് എങ്ങനെയെന്നു വിശദീകരിക്കുകയാണീ പോസ്റ്റിൽ.

GeoKAMS (Geographical Kerala Accident Management System) അഥവാ “ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം“ എന്നത്  തിരുവനന്തപുരം ടെക്നോപാർക്കിലുള്ള IBS Services വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയറാണ്. ലോക ബാങ്കിന്റെ സഹായത്തോടെ 18.5 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിനു വേണ്ടി (Under Kerala State Transport Project - KSTP) വികസിപ്പിച്ചെടുത്തത് , 2004-ൽ.

ട്രാഫിക് എൻഫോർസ്മെന്റ് പരിപാടികളുടേ വികസനത്തിനു ഉപകരിക്കുന്ന വിധത്തിൽ ട്രാഫിക്-അപകടങ്ങളുടെ ഒരു ഡേറ്റാ ബാങ്ക് വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പരിപാടിയുടെ (Modernising Government Porgramme -MGP) ഭാഗമായി തെരഞ്ഞെടുത്ത 57 പോലീസ് സ്റ്റേഷനുകളിലാണു ഈ സോഫ്റ്റ്വെയർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു.  GPS/GIS integration ഇതിന്റെ പ്രത്യേകതയുമായിരിക്കും.

57 പോലീസ്റ്റ് സ്റ്റേഷനുകളിലും ഇതിനു വേണ്ടുന്ന കമ്പ്യൂട്ടറുകൾ വാങ്ങി നൽകി.  ആവശ്യം വേണ്ടുന്ന പോലീസ്സ് ഉദ്ദ്യോഗസ്ഥർക്കെല്ലാം ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകി. വിവരം ശേഖരിക്കുവാനായി ഏതാണ്ട് 3 ലക്ഷത്തോളം ഫാറങ്ങൾ പ്രിന്റ് ചെയ്ത് ലഭ്യമാക്കി. സമീപ ഭാവിയിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കേണ്ട ഒരു പദ്ധതിയാണെന്നും തീരുമാനിച്ചു.

മേല്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയതെങ്ങനെയെന്നു സി.ഏ.ജി യുടെ പരിശോധനയിൽ കണ്ടെത്തിയത് എന്തെന്നാൽ:

  • 2004 ലാണു ഈ സോഫ്റ്റ്വെയർ വാങ്ങിയത്.
  • തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ സ്ഥാപിച്ചു. 57 എം.ജി.പി പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 44 എം.ജി.പി പോലീസ് സ്റ്റേഷനുകളിലും മൂന്നു സിറ്റി ട്രാഫിക് സ്റ്റേഷനുകളിലും മാത്രമാണു സ്ഥാപിച്ചത്.
  • 3 ലക്ഷം അപകട റിപ്പോർട്ട് ഫാറങ്ങൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. കമ്പ്യൂട്ടർ ഡേറ്റാ ബാങ്കിലേക്ക് വേണ്ടിയാകുമ്പോൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് ഏകീകൃത സ്വഭാവം വേണമല്ലോ. അതുകൊണ്ടാണു നിശ്ചിത ഫോർമാറ്റ് ഉണ്ടാക്കി അതനുസരിച്ച് ഫാറങ്ങൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തത്. എന്നാൽ നമ്മുടെ പോലീസ് ഏമാന്മാർക്ക് കമ്പ്യൂട്ടർ ഡേറ്റാ ബാങ്ക് എന്താണെന്നറിയില്ലല്ലോ. അതു കൊണ്ട് അവർ ലഭ്യമാക്കിയ ഫാറങ്ങളല്ല ഉപയോഗപെടുത്തിയത്. നേരത്തെ പരിചയമുള്ള രീതിയിൽ പാരഗ്രാഫ് പാരഗ്രാഫ് രീതിയിൽ കാര്യങ്ങൾ എഴുതി വച്ചു. അതൊന്നും ഒരു ഡേറ്റാ ബാങ്കിലേക്ക് ഉപയോഗപ്രദമായിരുന്നില്ല.
  • ജിയോകാംസ് ഒരു ഡസ്ക് ടോപ്പ് സംവിധാനം ആയിട്ടാണു വികസിപ്പിച്ചിരുന്നത്.അതു കൊണ്ട് ഓരോ കമ്പ്യൂട്ടറിലും പ്രത്യേകം പ്രത്യേകം സ്ഥാപിക്കേണ്ടി വന്നു. ഒറ്റക്കൊറ്റക്കുള്ള യൂണിറ്റായി പ്രവർത്തിപ്പിക്കേണ്ടി വന്നു. തൽഫലമായി വിവിധ പങ്കാളികൾ തമ്മിലുള്ള വിവരകൈമാറ്റം നടന്നില്ല. ഒരു കേന്ദ്രീകൃത സർവറിൽ ഡേറ്റാ ശേഖരണവും നടന്നില്ല.
  • പി.ഡ്ബ്ല്യുഡി ചീഫ് എഞ്ചിനിയർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ വേറെയും പല സാങ്കേതികതകരാറുകൾ കണ്ടതിനാൽ ഇത് നടപ്പിലാക്കാൻ താല്പര്യമില്ലെന്നു പോലീസ് ഐജി അറിയിച്ചു.
  • പോലീസ് ഐജിയുടെ ഉദ്ദേശം വേറെ ആയിരുന്നു. IBS Technologies തന്നെ വികസിപ്പിച്ചെടുത്ത Road Safety Management System (RSMS) എന്ന Web based software ഉപയോഗപ്പെടുത്താനുള്ള അനുമതിക്ക് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയെ സമീപിച്ചു. ഇത് 2008-ൽ.
  • അതോടൊപ്പം ജിയോകാംസിനു വേണ്ടി 9.79 ലക്ഷം രൂപ മുടക്കി 2007-ൽ വാങ്ങിയ ഹാർഡ് വെയർപ്രയോജനപ്പെടുത്താതിരുന്നതിനാൽ  ഇത് ഫോറിൻസിക്ക് സയൻസ് ലാബ്, സൈബർ സെൽ, എസ്.സി.ആർ.ബി എന്നിവക്ക് വിതരണം ചെയ്യാൻ ഐ.ജി.പി ഉത്തരവിട്ടു (2008 ഒക്ടോബറിൽ).
  • ജിയോകാംസ് എന്ന സോഫ്റ്റ്വെയർ ആർക്കും ഉപയോഗമില്ലാതെയായി.

അങ്ങനെ ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് 2004-ൽ ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായി. വെബ് ബേസ്ഡ് സൊഫ്റ്റ്വെയറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

IBS Technologies ന്റെ ഇന്റർനെറ്റ് സൈറ്റിലും ജിയോകാംസിനെ പറ്റി ഒന്നും പറയുന്നില്ല. വെബ് ബേസ്ഡ് RSMS കേരളത്തിൽ ഉപയോഗിക്കുന്നതായും കമ്പനി സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.

ആധാരം: സി.എ.ജി റിപ്പോർട്ട് 2009 സിവിൾ
കടപ്പാട് : വിവരാവകാശ നിയമം.

3 comments:

കമ്പർ said...

ലക്ഷങ്ങളൂം കോടികളും അങ്ങനെ ഒലിച്ച് പോകുന്നു.., എന്നിട്ട് ഖജനാവ് നിറക്കാൻ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നു.., ഇതിനേക്കാൾ എത്രയോ ഭേദം ആ ബ്രിട്ടീഷുകാർ തന്നെയായിരുന്നു...

Anonymous said...

"ഇതിനേക്കാൾ എത്രയോ ഭേദം ആ ബ്രിട്ടീഷുകാർ തന്നെയായിരുന്നു..."

Think before you write such blunders!

Anonymous said...

ബ്രിട്ടീഷുകാര്‍ ഇവിടെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം ഇവിടുന്നുള്ള വിഭവങ്ങള്‍ എത്രയും വേഗത്തില്‍ അങ്ങ് ബ്രിട്ടണില്‍ എത്തിക്കുവാന്‍ വേണ്ടിയായിരുന്നു.

ഇപ്പോഴും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പക്ഷേ നേരിട്ടല്ല എന്ന് മാത്രം.