2005-06 മുതല്‍ എട്ടാം ക്ലാസ്സിലെ പാഠ്യപദ്ധതിയില്‍ ലിനക്സ് കൂടി ഉള്‍പെടുത്തികൊണ്ടുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കണമെന്ന് ജൂലൈ 2005 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ എട്ടാം ക്ലാസ്സിലേക്കുള്ള ഐ.റ്റി. പുസ്തകങ്ങള്‍ (ലിനക്സ് വിഭാഗം ഉള്‍പെടുത്താതെയുള്ളത്) നേരത്തേ തന്നെ തയ്യാറാക്കികഴിഞ്ഞിരുന്നു. ആയതിനാല്‍ ലിനക്സ് വിഭാഗം മാത്രം ഉള്‍പെടുന്ന 4.86 ലക്ഷം സപ്ലിമെന്ററി പുസ്തകങ്ങള്‍ കേരളാ ബുക്സ് പബ്ലിക്കേഷന്‍ സൊസൈറ്റി (KBPS) വഴി പ്രിന്റ് ചെയ്യിപ്പിച്ച് (ആഗസ്റ്റ് 2005) എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക്, സര്ക്കാര്‍ തീരുമാനപ്രകാരം, സൌജന്യ മായി നവംബര്‍ 2005 ല്‍ വിതരണം ചെയ്തു.
2006-07 വിദ്യഭ്യാസ വര്‍ഷത്തിലേക്കുള്ള എട്ടും ഒന്‍പതും ക്ലാസ്സുകളില്‍ ലിനക്സ് വിഭാഗം ഉള്‍പടെ യുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കുവാനുള്ള നിര്‍ദ്ദേശം ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ക്ക് ഒക്ടോബര്‍ 2005-ല്‍ തന്നെ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് പ്രിന്റ് ചെയ്ത് തയ്യാറാക്കുവാനുള്ള ഉത്തരവ് ടെക്സ്റ്റ് ബുക്ക് ഓഫീസറില്‍ നിന്നും KBPS നു ലഭിക്കുന്നതിനു (ഡിസംബര്‍ 2005) മുമ്പ് തന്നെ അവര്‍ ( KBPS ) ഐ.റ്റി. പുസ്തകങ്ങളുടെ 4.82 ലക്ഷം കോപ്പികള്‍ (ലിനക്സ് വിഭാഗം ഉള്‍പ്പെടുത്താത്തത്) തയ്യാറാക്കി കഴിഞ്ഞിരുന്നു. ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ ആഗസ്റ്റ് 2005 ല്‍ തന്നെ 2006-07 ലേക്ക് വേണ്ടി നല്‍കിയ പ്രിന്റ് ഓര്‍ഡറും പ്രകാരമായിരുന്നു KBPS ഇങ്ങനെ ചെയ്തത്. അങ്ങനെ വീണ്ടും എട്ടും ഒന്‍പതും ക്ലാസ്സുകളിലേക്ക് വേണ്ടി 8,23,370 ലിനക്സ് വിഭാഗം മാത്രമടങ്ങുന്ന സപ്ലിമെന്ററി പുസ്തകങ്ങള്‍ കൂടി ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ ഉത്തരവും പ്രകാരം അച്ചടിക്കേണ്ടി വന്നു. അതിനു വേണ്ടി സര്‍ക്കാരിനു ചെലവായത് 7.92 ലക്ഷം രൂപ. കൂടാതെ ഒന്‍പതാം ക്ലാസിലേക്ക് വേണ്ടി നേരത്തേ അച്ചടിച്ചു വച്ചിരുന്ന (ലിനക്സ് വിഭാഗം ഇല്ലാത്തത്) പുസ്തകങ്ങള്‍ തന്നെ 1,02,800 എണ്ണം ആവശ്യത്തില്‍ കുടുതലായിരുന്നു. ഉപയോഗശൂന്യമായ ഇത്രയും പുസ്തകത്തിന് സര്‍ക്കാര്‍ ചിലവാക്കിയത് 10.16 ലക്ഷം രൂപയാണ്.
ആങ്ങനെ, 2006-07 ലേക്ക് വേണ്ടി ഐ.റ്റി. പുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത വകയില്‍ മാത്രം സര്‍ക്കാര്‍ പാഴാക്കിയത് 18.08 ലക്ഷം രൂപ.
ഈ വിവരവും ഏ.ജി. നിയമസഭവഴി നമ്മുടെ സാമാജികന്‍ മാരെ അറിയിച്ചിട്ടുണ്ട്. അവര്‍ക്കുണ്ടോ ഏ.ജിയുടെ ഈ വേണ്ടാത്ത റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ സമയം.?
Thursday, December 20, 2007
Subscribe to:
Post Comments (Atom)
5 comments:
പാഴെ പോയതും പശുവില്‍ വയറ്റില്‍ പോയല്ലോ. മൈക്രോസോഫ്റ്റും ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് കണക്ഷനും കൂടി ആയാല്‍ പൈറസി അല്ലാത്ത സോഫ്റ്ര്വെയര്‍ ഉള്‍പ്പെടെ കോടികള്‍ ആയേനെ. ലിനക്സ് ഉപയോഗത്തിന് പഠിപ്പിക്കുന്ന പാഠ്യപദ്ധതി പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല.
എന്താ മാഷേ, മൈക്രോസോഫ്റ്റിന്റെ ഡീലര്‍ഷിപ്പ് എടുത്തിട്ടുണ്ടോ? ഗോസായിമാരെ കൊണ്ടുവന്ന് തിരോന്തരത്ത് മൊത്തം റെയ്ഡ് ചെയ്യാണെന്ന് കേക്കണല്ല.
എന്താ തൊമ്മന്‍ അങ്ങനെ ചോദിച്ചത്. confussion ആയല്ലോ. ഞാന്‍ തിരുവനന്തപുരത്തുകാരനായതു കോണ്ടാണോ അതോ ഈ പോസ്റ്റ് വായിച്ചപ്പോഴോ ഇങ്ങനെ ചോദിക്കാന്‍ തോന്നിയത്. ഒന്നും പുടികിട്ടണില്ല.
അങ്കിള്‍ താഴെക്കാണുന്ന പോസ്റ്റില്‍ താങ്കളുടെ രണ്ഠു പോസ്റ്റുകള്‍ പുന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതി ഇല്ല എന്ന് പ്രതീക്ഷിക്കുന്നു.
സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു
കാട്ടിലെ തടി..തേവരുടെ ആന..വലിയെടാ വലി...ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ ഒരു ഹെര്‍ക്കുലീസ് തന്നെ വേണം.
Post a Comment