Monday, December 17, 2007

ട്രാവന്‍‌കോര്‍ കൊച്ചിന്‍ കെമിക്കത്സ് ലിമിറ്റഡ്‌: പാഴ്‌ചിലവ്‌-38.6 ലക്ഷം രൂപ.

ഒരു സര്‍ക്കാര്‍ കമ്പനിയാണിതെന്നു പറയാം. കാരണം,ആകെ മൂലധനമായ 2131.19 ലക്ഷം രൂപയില്‍ 1692.19 ലക്ഷവും സര്‍ക്കാരിന്റെ മുതല്‍ മുടക്കാണ്. മാര്‍ച്ച്‌ 2006 ല്‍ അവസാനിക്കുന്ന കാലയളവില്‍ കമ്പനി കൊടുത്തു തീര്‍ക്കാനുള്ള കടം 4814.72 ലക്ഷം രൂപ യാണ്. ഇതില്‍ 4514.68 ലക്ഷവും സര്‍ക്കാരിനു കൊടുത്തു തീര്‍ക്കേണ്ട കടമാണ്.

നവമ്പര്‍ 1951-ല്‍ തുടങ്ങിയ ഈ കമ്പനിയില്‍ ഇപ്പോള്‍ 783 ജീവനക്കാര്‍ പണിയെടുക്കുന്നു. 2005-06 വരെയുള്ള കണക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. 2005-06 -ല്‍ കമ്പനി +581.28 ലക്ഷം രൂപ ലാഭമുണ്ടാക്കിയെങ്കിലും ഇതുവരെയുള്ള ആകെ ഫലം നോക്കിയാല്‍ കമ്പനിയുടെ സഞ്ചിത നഷ്ടം -861.51 ലക്ഷമാണ്.

ഈ കമ്പനി നടത്തിയ 38.06 ലക്ഷം രൂപയുടെ പാഴ്ചിലവിന്റെ വിശദാംശങ്ങളാണ്‍് താഴെ കുറിക്കുന്നത്:-

മേയ്‌ 1977 മുതല്‍ കമ്പനിയുടെ മെംബ്രെയിന്‍ സെല്‍ പ്ലാന്റില്‍ കാസ്റ്റിക്ക്‌ സോഡായും ക്ലോറിനും ഉല്പാദിപ്പിച്ചു വന്നിരുന്നു. പ്ലാന്റില്‍ ഉപയോഗിക്കുന്ന ആനോട്‌, കാതോട്‌ മെഷുകള്‍ക്ക്‌ 6 കൊല്ലത്തെ ആയുസ്സുണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്‌. അതായത്‌ ജൂണ്‍ 2003 ആകുമ്പോഴേക്ക്‌ ഈ മെഷുകളുടെ ആയുസ്സിന്റെ കാലാവധി തീരും. അപ്പോള്‍ നിലവിലുള്ള മെഷുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുകയോ അല്ലെങ്കില്‍ നിലവിലുള്ളവയെ പുനര്‍ലേപം (recoat)ചെയ്ത്‌ ഉപയോഗിക്കുകയോ ആണ് വേണ്ടിയിരുന്നത്‌.

കാതോടും ആനോടും മെഷുകള്‍ മാറ്റിസ്ഥാപിക്കുന്നതാണ് ഉത്തമമെന്ന്‌ മെഷിന്റെ യതാര്‍ത്ഥ വിതരണക്കാര്‍ 2002 -ല്‍ തന്നെ കമ്പനിയോട്‌ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ പുരര്‍ലേപം ചെയ്യുന്നതാണ് ലാഭമെന്ന്‌ കമ്പനി തീരുമാനിച്ചു. പുനര്‍ലേപം ചെയ്യുവാനായി ദര്‍ഘാസ്സ്‌ പരസ്യമൊന്നും കൊടുത്തില്ല.പകരം ഇറ്റലിയിലുള്ള Denora Elettrodi Spa (ഡെനോറ)യുമായി നേരിട്ട്‌ അന്ന്വേഷണം നടത്തി 516 മെഷുകള്‍ക്ക്‌ ഒന്നിന് US$ 917 നിരക്കില്‍ പുനര്‍ലേപം ചെയ്യാനുള്ള കരാര്‍ ഉടപ്പിക്കുകയാണ് ചെയ്തത്‌.(ഫെബ്രുവരി 2003). ഈ കമ്പനിക്ക്‌ കാതോട് മെഷുകള്‍ പുനര്‍ലേപം ചെയ്യുന്നതിനുള്ള മുന്‍ പരിചയം ഒന്നും ഉണ്ടായിനുന്നില്ലായെന്ന്‌ പിന്നീടാണ് മനസ്സിലായത്‌. പുനര്‍ലേപം ചെയ്തു നോക്കുവാനായി അയച്ചുകൊടുത്ത ഒരു സാമ്പിള്‍ കാതോട് തിരിയെ വാങ്ങി ടെസ്റ്റ്‌ ചെയ്തു നോക്കതെയാണ് കരാര്‍ ഉറപ്പിച്ചതും. പുനര്‍ലേപം ചെയ്ത ആദ്യബാച്ചില്‍ പെട്ട 65 കാതോട്‌ മെഷുകള്‍ ജൂണ്‍ 2003 ന് കമ്പനിക്കു ലഭിച്ചു. അതിന്റെ കരാര്‍ തുകയായ 28.07 ലക്ഷം രൂപയും കൊടുത്തു.

കരാര്‍ പ്രകാരം, പുനര്‍ലേപം ചെയ്ത മെഷുകള്‍ക്കും 6 കൊല്ലമാണ് ഗ്യാരണ്ടി. ഈ കാലയളവില്‍ കേടാകുന്ന മെഷുകള്‍ കരാറുകാരന്റെ ചിലവില്‍ വീണ്ടും പുനര്‍ലേപം ചെയ്തു കൊടുക്കേണ്ടതും ആകുന്നു. പക്ഷേ പുനര്‍ലേപം ചെയ്ത കാതോട്‌ മെഷുകളൊന്നും തന്നെ പ്രതീക്ഷിച്ച ഗുണനിലവാരത്തിലെത്തിയില്ല. അതുകൊണ്ട്‌ പുനര്‍ലേപനമെന്ന പരിപാടി ഒരു പരാജയ മായിരുന്നെന്ന്‌ കമ്പനിക്കു പ്രഖ്യാപിക്കേണ്ടി വന്നു (ആഗസ്റ്റ് 2003).

ഒക്ടോബര്‍ 2003 ല്‍, പ്രവര്‍ത്തനരഹിതമായ 2 കാതോട്‌ മെഷുകള്‍ ഡിനോറാക്ക്‌ പരാജയ കാരണം അപഗ്രഥിക്കുവാനായി മടക്കി അയച്ചു. കരാറുകാരന്‍ (ഡെനോറ) ഒന്നും പ്രതികരിച്ചില്ല. അതുകൊണ്ട്, ഡിസമ്പര്‍ 2004 ല്‍ ഡെനോറയുമായിട്ടുള്ള കരാര്‍ കമ്പനി റദ്ദാക്കി. ഡെനോറാ നല്‍കിയിരുന്ന 2.80 ലക്ഷം രൂപയുടെ ബാങ്ക്‌ ഗ്യാരണ്ടിയും മുതലാക്കിയില്ല. അതുവരെ പുനര്‍ലേപം ചെയ്യുവാനായി കമ്പനി ചിലവഴിച്ചിരുന്ന ആകെ 38.60 ലക്ഷം രൂപയും (ഗതാഗതം, തീരുവ എന്നിവ ഉള്‍പ്പടെ) പാഴചിലവായി.

ചുരുക്കത്തില്‍, യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന ഒരു തൊഴില്‍ ഡെനോറയെ ഏള്‍പ്പിച്ചുകൊടുത്തവകയില്‍ ട്രാവന്‍‌കോര്‍ കൊച്ചില്‍ കെമിക്കല്‍‌സ് കമ്പനിക്കുണ്ടായ പാഴ്‌ചിലവ്‌ 38.60 ലക്ഷം രൂപയാണ്.

അക്കൌണ്ടന്റ് ജനറല്‍ തന്റെ റിപ്പോര്‍ട്ടില്‍ കൂടി ഇക്കാര്യം നിയമസഭയെ അറിയിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ എന്തു നടപടി എടുക്കുമെന്ന്‌ കണ്ടറിയണം.

24 comments:

ഒരു “ദേശാഭിമാനി” said...

ഇതിന്റെ പ്രയോജനം ഇവിടെ ആരുടെയെങ്കില്‍ക്കും കിട്ടിക്കാണുമോ?

അങ്കിള്‍ said...

ദേശാഭിമാനി: പൊതുഖജനാവിലെ പണം ചിലവാക്കിയിട്ട്‌ അതിന്റെ പ്രയോജനം നമുക്കാര്‍ക്കും ലഭിച്ചില്ലന്നുള്ളതാണ് ഇവിടുത്തെ പ്രശനം. പിന്നെ ആര്‍ക്കു വേണ്ടി ഇത്രയും ലക്ഷം രൂപ ചിലവാക്കി. സര്‍ക്കാ‍രതു കണ്ടുപിടിക്കണം. വ്യക്തികള്‍ക്ക്‌ ലാഭം കിട്ടിയെങ്കില്‍ നടപടിയെടുക്കണം. കഴിവുള്ള മാനേജ്‌ മെന്റിനെ നിയമിക്കണം.

താലൂക്കാഫീസ്സിലോ, രജിസ്ട്രാര്‍ ആഫീസിലോ നൂറോ ഇരുന്നൂറോ രൂപയുടെ അഴിമതി മാത്രം കണ്ടാല്‍ പോരാ, നമ്മുടെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നടക്കുന്നതെന്താണെന്നു കൂടി അന്വേഷിക്കണം. ധൂര്‍ത്ത്‌ നടത്തിയ അധികാരികള്‍ ഭരണത്തിലിരിക്കുമ്പോള്‍ ന്തന്നെ അന്വേഷണം നടക്കണം. അല്ലാതെ, ധൂര്‍ത്ത്‌ നടത്തിയവര്‍ കമ്പനിവിട്ടുപോയി മണ്ണടിഞ്ഞതിനൂ ശേഷം അന്വേഷണം എന്ന ഉമ്മാക്കി കാണിച്ചിട്ട് ഒരു കാര്യവുമില്ല. ഇതാണ് പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നടക്കുന്നത്.

ഉറുമ്പ്‌ /ANT said...

:(

Anonymous said...
This comment has been removed by a blog administrator.

blog marketing said...

Unknown said...