Exclussive Report For MLAs, now for Blog Readers also.
ആഢമ്പരനികുതി വെട്ടിപ്പിനു കൂട്ടുനിന്ന വാണിജ്യനികുതി വകുപ്പിലെ മറ്റൊരു കഥ.
കേരളത്തിലെ ആഢമ്പരനികുതി നിയമം അനുസരിച്ച് വാണിജ്യനികുതി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹോട്ടലുകള്‍ തങ്ങളുടെ അതിഥികള്‍ക്ക് ആശ്വാസമേകാന്‍ ലഭ്യമാക്കുന്ന എല്ലാവിധ സുഖസൌകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചിത നിരക്കില്‍ പണം വസൂലാക്കുന്നുണ്ട്. അത്തരത്തിലുള്ള വരുമാനം മുഴുവന്‍ ആഢമ്പരനികുതിക്ക് വിധേയമാണ്. നികുതി ഈടാക്കുന്ന കാര്യത്തില്‍ ‘പ്രധാന സൌകര്യങ്ങളുടെ വരുമാനം‘ , ‘മറ്റു സൌകര്യങ്ങളുടെ വരുമാനം‘ എന്നീ വിവേചനങ്ങള്‍ പാടില്ല. Casino Hotel Vs State of Kerala എന്ന കേസില്‍ നികുതി ഈടാക്കുന്ന കാര്യത്തില്‍ ചില സേവനങ്ങളെ ഒഴിച്ച് നിര്‍ത്തുന്നത് ശരിയല്ലെന്നും കോടതി വിധിച്ചിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും സി.ഏ.ജി യുടെ ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ച 6 സ്ഥലങ്ങളില്‍ (താഴെയുള്ള പട്ടിക നോക്കുക) നിയമരഹിതമായ നികുതി തീര്‍പ്പാക്കലുകളാണ് കണ്ടെത്തിയത്.
Short levy = 5.63 Cores.
2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവിലേക്ക് ആഢമ്പരനികുതി തീര്‍പ്പാക്കിയ കേസുകളില്‍ 46 ഹോട്ടലുകളുടെ കാര്യത്തില്‍ ‘മറ്റു സേവനങ്ങള്‍ക്കുള്ള’ വരുമാനം എന്നു പ്രത്യേകം കാണിച്ചിരുന്നതു മുഴുവന്‍ ഒഴിവാക്കികൊടുത്തതായി കണ്ടു. ‘മറ്റു സേവനങ്ങള്‍’ ലഭ്യമാക്കിയതിനും അതിഥികളില്‍ നിന്നും പണം പറ്റിയ സ്ഥിതിക്ക്, ആ വരുമാനം ആഢമ്പര നികുതി നിര്‍ണ്ണയത്തില്‍ ഒഴിവാക്കികൊടുത്തത് ശരിയായിരുന്നില്ലെന്നും അത്തരത്തില്‍ സര്‍ക്കാരിനു 46 കേസുകളിലായി 5.63 കോടി രൂപയുടെ ആഢമ്പരനികുതിയിനത്തിലുള്ള വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നും സി.ഏ.ജി സര്‍ക്കാരിനെയും നിയമ സഭയേയും അറിയിച്ചിരിക്കുന്നു.കൂടാതെ ഇടുക്കിയിലും എര്‍ണാകുളത്തുമുള്ള നാലു ഹോട്ടലുകളുടെ കാര്യത്തില്‍ 'accommodation charges' കുറച്ചു കാണിച്ചതു കൊണ്ടു് പിഴ ചുമത്താവുന്നതായി 8.30 കോടി രൂപയുണ്ടെന്നു കണ്ടെത്തിയതായും സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
സി.ഏ.ജി യുടെ റിപ്പോര്‍ട്ടിന്മേല്‍ എന്തെങ്കിലും നടപടിയെടുത്തുവെന്ന് ഇതുവരെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. (4/2009).
4 comments:
നന്നായി..........!
തുടർന്നെഴുതുക.
kollam.... thudaratte... nannayiriykkunnu...
http://neelambari.over-blog.com/
നല്ല പോസ്റ്റ്. തുടര്‍ന്നും എഴുതൂ..
വെട്ടിക്കേണ്ടവര്‍ എന്നും വെട്ടിച്ചു കൊണ്ടിരിക്കും. കണ്ടു പിടിച്ച് പണം ഒടുക്കിപ്പിക്കേണ്ടത് ഉദ്യോഗസ്ഥരാണ്... നമ്മള്‍ ഗ്യാലറിയിലിരുന്ന് കളികാണാം എന്നല്ലാതെ ഒന്ന് വിസില്‍ പോലും അടിക്കാന്‍ സമ്മതിക്കില്ല.....
Post a Comment