Saturday, December 29, 2007

മൂന്നാറില്‍ റ്റാറ്റാക്ക്‌ വൈദ്യൂതി നിരക്കില്‍ ഇളവ്‌: 20.49 കോടി രൂപ.

കേരളത്തില്‍ വൈദ്യുതിയുടെ ഉല്‍പ്പാദനവും, വിതരണവും വിദ്യൂച്ഛക്തി ബോര്‍ഡിന്റെ അവകാശമാണ്. എന്നാ‍ല്‍ വൈദ്യുതി വിതരണ നിയമം 1948 ലെ വകുപ്പ്‌ 46 -ഉം പ്രകാരം ബോര്‍ഡിന്റെ ലൈസന്‍സികള്‍ക്കും പൊതുജനങ്ങള്‍ക്ക്‌ വൈദ്യുതി വിതരണം ചെയ്യുന്നതിനു അനുവദിക്കുന്നുണ്ട്‌. ഒരു ലൈസന്‍സിക്ക്‌ ബോര്‍ഡ്‌ നല്‍കുന്ന വൈദ്യുതിയില്‍ 50% ത്തില്‍ കൂടുതല്‍ വൈദ്യുതി പൊതുജനാവശ്യങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക്‌ ബാധകമാവുന്ന ഗ്രിഡ്‌ താരിഫില്‍ ഇളവനുവദിക്കുവാര്‍ അര്‍ഹരുമാണ്. ഏപ്രില്‍ 2003-ല്‍ താരിഫില്‍ മാറ്റം വരുത്തിയപ്പോഴും മേല്‍പ്പറഞ്ഞ സൌജന്യങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടാക്കിയിരുന്നു.

മൂന്നാറിലെ റ്റാറ്റാ ടി കമ്പനി മൂന്നാര്‍ പ്രദേശത്തെ അങ്ങനെയുള്ള ബോര്‍ഡിന്റെ ഒരു വൈദ്യുതി വിതരണ ഏജന്‍സിയാണ്. എന്നാല്‍ അവര്‍ക്ക്‌ ബോര്‍ഡില്‍ നിന്നും കിട്ടുന്ന വൈദ്യുതിയുടെ 50% ത്തില്‍ കൂടുതല്‍ വൈദ്യുതി സ്വന്ത ആവശ്യങ്ങള്‍ക്ക്‌ തന്നെയാണ് അന്നും ഇന്നും ഉപയോഗിച്ചു വരുന്നത്‌. ആയതിനാല്‍ നിയമപ്രകാരം അനുവദനീയമായ സൌജന്യങ്ങളോ, ഇളവുകളോ ലഭിക്കുവാന്‍ റ്റാറ്റ അര്‍ഹരല്ല. ഈ വിവരം ആഡിറ്റ്‌ പരിശോധനയില്‍ വെളിപ്പെടുത്തിയെങ്കിലും ബോര്‍ഡിന്റെ സ്പെഷ്യല്‍ ഓഫീസര്‍ (റവന്യു) ഈ വസ്തുത അവഗണിക്കുകയും റ്റാറ്റയെ ഇളവു ചെയ്യപ്പെട്ട ഗ്രിഡ്‌ താരിഫ്‌ നിരക്കുകളില്‍ സ്വന്തം വൈദ്യുതി ഉപയോഗം 50% കുറവായി കണക്കാക്കികൊണ്ട്‌ ബില്ലു ചെയ്തു. താരിഫ തരം തിരിവിന്റെ അടിസ്ഥാനത്തില്‍ ബില്ലു ചെയ്യേണ്ട 73.95 കോടി രൂപയുടെ മൊത്തം തുകക്കെതിരെ യതാര്‍ത്ഥ ബില്ലിങ്‌ 53.46 കോടി രൂപ മാത്രമായിരുന്നു.

അങ്ങനെ ബോര്‍ഡിന്റെ അറിഞ്ഞുകൊണ്ടുള്ള വീഴ്ച 20.49 കോടി രൂപയുടെ അനര്‍ഹമായ താരിഫ്‌ ഇളവ്‌ റ്റാറ്റക്ക്‌ നേടികൊടുത്തു.

3 comments:

അങ്കിള്‍. said...

വിദ്യുച്ഛക്തി ബോര്‍ഡിന്റെ അറിഞ്ഞുകൊണ്ടുള്ള വീഴ്ച 20.49 കോടി രൂപയുടെ അനര്‍ഹമായ താരിഫ്‌ ഇളവ്‌ റ്റാറ്റക്ക്‌ നേടികൊടുത്തു

ഒരു “ദേശാഭിമാനി” said...

Thank 'U'- Electricity Board Thank 'U'!
ഇല്ലാത്തവര്‍ ഇല്ലാത്തതിനാല്‍ ഉള്ളവനു കൊടുത്തു!
ഭേഷ്!

Anonymous said...

20.49 കോടി വീതം വെയ്ക്കുമായിരിക്കും. അതാണല്ലോ ഇവിടത്തെ പതിവ്.