Thursday, May 15, 2008

കുടിവെള്ള പദ്ധതികള്‍ - കോടികള്‍ മുടിക്കുന്നു (Potable water projects)

1995 ഫെബ്രുവരിക്കും 2000 മാർച്ചിനുമിടയില്‍ സർക്കാര്‍ അനുമതി നൽകിയ 4 കുടിവെള്ള വിതരണ പദ്ധതികളില്‍ ഒന്നു പോലും ഇതു വരെ പൂർത്തിയാക്കിയിട്ടില്ല. ആകെ അടംങ്കല്‍ തുക 31.29 കോടി രൂപ..എല്‍.ഐ.സി യില്‍ നിന്നും ഇതിനു വേണ്ട്‌ വായ്പ വാങ്ങിയത്‌ 6.05 കോടി രൂപ. 2006 ഡിസമ്പര്‍ വരെ ഈ വായ്പയ്ക്ക്‌ പലിശ നല്‍കിയത്‌ 6.48 കോടി രൂപ. വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

1. കാസർഗോഡ്‌ ജില്ലയിലെ പൈവെളികയിലേയും, സമീപ ഗ്രാമങ്ങളിലേയും ഗ്രാമീണ ജലവിതരണ പദ്ധതി.

മതിപ്പ്‌ ചെലവ്‌ : 9.99 കോടി രൂപ.
വായ്പ വാങ്ങിയത്‌ : 1.35 കോടി രൂപ
ചെലവാക്കിയത്‌ : 28.18 കോടി രൂപ (2000 മാർച്ച്‌ വരെ)
പലിശ കൊടുത്തത്‌: 1.11 കോടി രൂപ.

ഒരു ലക്ഷത്തോളം ജനങ്ങള്‍ക്ക്‌ കുടിവെള്ളം എത്തിച്ചുകൊടുക്കാനുദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. തറനിരപ്പിലുള്ള ടാങ്കിന്റേയും ബ്രേക്ക്‌ പ്രഷര്‍ ടാങ്കിന്റേയും നിര്‍മ്മാണ ജോലികള്‍ 2002 ഫെബ്രുവരിയിലും 2005 മാര്‍ച്ചിനുമിടയില്‍ പൂർത്തിയാക്കി.എന്നാല്‍ ഒരു പഞ്ചായത്ത്‌ നിര്‍ദ്ദിഷ്ട സ്ഥലം കൈമാറാന്‍ വിസമ്മതിച്ചു. മറ്റൊരിടത്ത്‌ നിര്‍മ്മാണജോലികള്‍ തദ്ദേശവാസികള്‍ എതിര്‍ത്തു. അതുകൊണ്ട്‌ പദ്ധതി അവിടം വച്ച്‌ നിര്‍ത്തി. ഈ പദ്ധതിക്ക്‌ വേണ്ടി കിട്ടി ബാക്കി വായ്പ മറ്റു ജലവിതരണ പദ്ധതികള്‍ക്ക്‌ വേണ്ടി ചെലവഴിച്ചു. ഈ പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ 2007 ജൂലൈയില്‍ അറിയിച്ചു.

2. കോട്ടയം ജില്ലയിലെ പാലാ നഗരസഭയിലെ ജലവിതരണം വര്‍ദ്ധിപ്പിക്കല്‍.

മതിപ്പ്‌ ചെലവ്‌ : 3.07 കോടി രൂപ.
വായ്പ: 1.08 കോടി രൂപ.
ചെലവായത്‌ : 1.96 കോടി രൂപ.
പലിശ : 1.41 കോടി രൂപ.

25000 പേര്‍ക്ക് കുടിവെള്ളം എത്തിക്കേണ്ട പദ്ധതിയായിരുന്നു ഇത്‌. 1998 ഡിസമ്പറില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്‌. 2006 മാര്‍ച്ച്‌ വരെ ആയപ്പോള്‍ വല്ലവിധേനയും 16-ല്‍ 13 ഘടകങ്ങളും പൂർത്തിയാക്കി. ബാക്കി യുള്ള ഘടകങ്ങൾ പൂര്‍ത്തിയാക്കുവാനുള്ള ടെണ്ടര്‍ നടപടികള്‍ ഏര്‍പ്പെടുത്തി കൊടുക്കാന്‍ ജല അതോറിട്ടിക്ക്‌ സമയം കിട്ടുന്നില്ല. ആ പദ്ധതി അവിടെ കിടക്കുന്നു.

3. പാലക്കാട്‌ ജില്ലയില്‍ കരിമ്പുഴ പഞ്ചായത്തിലെ രണ്ടു ഗ്രാമങ്ങളിലേക്കുള്ള ഗ്രമീണ ജലവിതരണ പദ്ധതി.

മതിപ്പ്‌ ചെലവ്‌ : 6.71 കോടി രൂപ.
വായ്പ : 1.02 കോടി രൂപ
ചെലവായത്‌ : 1.94 കോടി രൂപ (1996 മാർച്ച്‌)
പലിശ: 1.26 കോടി രൂപ.

20104 ജനങ്ങള്‍ക്ക്‌ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയെന്നാണ്‌ സർക്കാര്‍ ഇതിനെ വ്യാഖ്യാനിച്ചത്‌. 1998 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ പണി തുടങ്ങിയത്‌ 2000 ജനുവരിയില്‍. 99 കിലോമീറ്റര്‍ ദൈർഘ്യമുള്ള വിതരണശൃംഖലയില്‍ 7 കിലോമീറ്റര്‍ മാത്രം ഇതുവരെ പൂര്‍ത്തിയാക്കി. ബാക്കി ജോലി ചെയ്യാന്‍ പൈപ്പുകള്‍ കിട്ടാനില്ലത്രേ. 2003-04 ആയപ്പോള്‍, എല്‍,ഐ.സി ക്ക്‌ മടുത്തിട്ടാകണം, വായ്പ കൊടുക്കുന്നത്‌ നിര്‍ത്തി. ഇനി പകരം ഫണ്ടിന്റെ ശ്രോതസ്സ്‌ കണ്ടെത്തി് ദര്‍ഘാസ്‌ പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ്‌ നമ്മുടെ ജല അതോറിട്ടി.

4. തച്ചമ്പാറ, കാരാക്കുറുശി വില്ലേജുകളില്‍ ഗ്രാമീണ ജലവിതരണ പദ്ധതിയും, പൊട്ടശേരി ഒന്നും, രണ്ടും വില്ലേജുകളിലേക്കുള്ള കേന്ദ്രാവിഷ്ക്രത പദ്ധതിയായ ഊര്‍ജ്ജിത ഗ്രാമീണ ജലവിതരണ പാദ്ധതി.

മതിപ്പ്‌ ചെലവ്‌ : 11.52 കോടി രൂപ
വായ്പ: 2.60 കോടി രൂപ
ചെലവായത്‌ : 1.33 കോടി രൂപ
പലിശ : 2.70 കോടി രൂപ.

ഈ പദ്ധതികള്‍ യഥാക്രമം 2001 മേയിലും, 2002 ഡിസമ്പറിലും പൂര്‍ത്തിയാക്കേണ്ടവയായിരുന്നു. വിനോദ സഞ്ചാര വികനപ്രവര്‍ത്തനത്തിനാലും, അണക്കെട്ടിന്റെ സാമീപ്യത്തിനാലും, നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയില്ലെന്നാണ്‌ ചീഫ്‌ എൻഞ്ചിനിയര്‍, ജലസേചന പ്രോജക്ട്‌, കോഴിക്കോട്‌ അറിയിച്ചിരിക്കുന്നത്‌. ഇതേ തുടര്‍ന്ന്‌ ജല അതോറിട്ടി 2000 ആഗസ്റ്റില്‍ മറ്റൊരു സ്ഥലം നിര്‍ദ്ദേശിച്ചു. നാളിതു വരെ സര്‍ക്കാര്‍ ആ സ്ഥലം ജല അതോറിട്ടിക്ക്‌ കൈമാറിയിട്ടില്ല. ഇതിനിടെ പദ്ധതിയുടെ പല ഘടകങ്ങളും 1.33\കോടി ചെലവാക്കി ജല അതോറിട്ടി പൂര്‍ത്തിയാക്കി. എന്നെങ്കിലും വിട്ടുകിട്ടിയേക്കാവുന്ന ബാക്കി സ്ഥലവും പ്രതീക്ഷിച്ച്‌ കഴിയുന്നു.

ആധാരം. സി.ഏ ജീ റിപ്പോർട്ട്‌.

12 comments:

അങ്കിള്‍ said...

1995 ഫെബ്രുവരിക്കും 2000 മാർച്ചിനുമിടയിൽ സർക്കാർ അനുമതി നൽകിയ 4 കുടിവെള്ള വിതരണ പദ്ധതികളിൽ ഒന്നു പോലും ഇതു വരെ പൂർത്തിയാക്കിയിട്ടില്ല. ആകെ അടംങ്കൽ തുക 31.29 കോടി രൂപ..എൽ.ഐ.സി യിൽ നിന്നും ഇതിനു വേണ്ട്‌ വായ്പ വാങ്ങിയത്‌ 6.05 രൂപ. 2006 ഡിസമ്പർ വരെ ഈ വായ്പയ്ക്ക്‌ പലിശ നൽകിയത്‌ 6.48 കോടി രൂപ.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അങ്കിളെ ഞങ്ങളൊക്കെ നാട്ടില്‍ മാസത്തില്‍
നാലഞ്ചു പ്രാവശ്യം വെള്ളം അടിപ്പിക്കും
ആയ്യായിരും ലിറ്റര്‍ വെള്ളം അടിച്ചു തന്നെനു അറനൂറും ഏഴുനൂറുമൊക്കെയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.രുക്ഷമായ കുടിവെള്ള ക്ഷാമമാണ്
പല ഉള്‍ഗ്രാമങ്ങലും ഉണ്ടായി കൊണ്ടിരിക്കുന്നത്
പല പദ്ധതിക്കളും പാതി വഴിക്കു മുടങ്ങി കിടക്കുന്നു
വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാനില്ല
എന്നു പറയേണ്ടുന്ന അവസ്ഥയാണിന്ന്

അപ്പു said...

ദീര്‍ഘവീക്ഷണമില്ലാത്ത നേതൃത്വങ്ങളും, തല്‍ക്കാല ലാഭവും തങ്ങള്‍ക്കെന്തുകിട്ടും എന്നുമാത്രം നോക്കുന്ന ഒരു ഉദ്യോഗസ്ഥവൃന്ദവും, എന്തിലും ഏതിലും രാഷ്ട്രീയം കുത്തിത്തിരുകുന്ന രാഷ്ട്രീയക്കാരും ഉള്ള ഈ നാട്ടില്‍ എന്നും ഇങ്ങനെയൊക്കെയേ കാര്യങ്ങള്‍ നടക്കൂ. കഷ്ടം!

അങ്കിള്‍ ആദ്യം കൊടുത്തിരിക്കുന്ന കണക്കു ശരിയാണോ?

1. കാസർഗോഡ്‌ ജില്ലയിലെ പൈവെളികയിലേയും, സമീപ ഗ്രാമങ്ങളിലേയും ഗ്രാമീണ ജലവിതരണ പദ്ധതി.

മതിപ്പ്‌ ചെലവ്‌ : 9.99 കോടി രൂപ.
വായ്പ വാങ്ങിയത്‌ : 1.35 കോടി രൂപ
ചെലവാക്കിയത്‌ : 28.18 കോടി രൂപ

മതിപ്പുചെലവ് 9.9 കോടീ ഉള്ളിടത്ത് ചിലവ് 28.18 കോടീയോ? ഈ കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ലേ?

അങ്കിള്‍ said...

ഈ പോസ്റ്റ് ചിലര്‍ക്കൊക്കെ വായിക്കാന്‍ പ്രയാസമാണെന്നറിഞ്ഞു.

വരമൊഴി (കീമാനുള്‍പെടെയുള്ള) യുടെ ലേറ്റസ്റ്റ്‌ വേര്‍ഷന്‍ ഉപയോഗിച്ചാണ് എഴുതിയത്‌. അഞ്ജലി ഫോണ്ടൂള്ളവര്‍ക്ക്‌ വായിക്കാന്‍ പ്രയാസം കാണില്ലെന്ന്‌ തോന്നുന്നു.

യൂണിക്കോടിന്റെ പുതിയ വേര്‍ഷന്‍ വന്നുകഴിഞ്ഞ സ്ഥിതിക്ക്‌, ആണവ ചില്ലുകളെ അംഗീകരിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിക്കുന്നതാണ് ഭംഗിയെന്ന്‌ തോന്നുന്നു.

ഫോണ്ട്‌ എക്സ്പെര്‍ട്ടുകള്‍ എന്തെങ്കിലും പറഞ്ഞോ എന്നറിയില്ല.

അങ്കിള്‍ said...

അപ്പ്യ്,

1995 ലെ മതിപ്പു ചെലവാണ് 9.99 കോടി രൂപ. സമയത്തിനു ജോലി തീര്‍ത്തിരുന്നുവെങ്കില്‍ മതിപ്പിന്റെ ഒരു 25% കൂടുതല്‍ ചെലവിലെങ്കിലും പണി തീര്‍ന്നേനേ. ഇവിടെ അതുണ്ടായില്ലല്ലോ.

മതിപ്പ്‌ ചെലവ്‌ കണക്കാക്കുന്നതില്‍ യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ലയെന്നുള്ളതിനുള്ള ഒരുദാഹരണം കൂടിയാണിത്‌. ഏതെങ്കിലും ഒരു തുക മതിപ്പ്‌ ചെലവായി കാണിച്ചാലല്ലേ, കരാറുകാര്‍ക്ക്‌ എത്ര % കൂടുതല്‍ തന്നാല്‍ ജോലി തീര്‍ക്കാമെന്ന്‌ കോട്ട്‌ ചെയ്യാന്‍ പറ്റു.

ഒരു പരിധിയില്‍ കൂടുതല്‍ മതിപ്പ്‌ ചെലവിനേക്കാള്‍ യഥാര്‍ത്ഥ ചെലവ്‌ കൂടിയാല്‍, മതിപ്പ്‌ ചെലവ്‌ കണക്കാക്കിയവര്‍ ഉത്തരം പറയണമെന്നൊക്കെയാണ് ചട്ടം. ആ ചട്ടങ്ങളൊക്കെ ഇന്നാരു നോക്കുന്നു.

evuraan said...

drinking water എന്ന ടേം തന്നെ അസ്കിതമുളവാക്കുന്നു -

sleeping beauty -യുമായി ഇതിന്റെ അര്‍ഥം തട്ടിച്ചു നോക്കൂ.


പകരം potabe water എന്ന വാക്ക് ഉപയോഗിച്ചു കൂടേ? കുടിവെള്ളം എന്ന വിവക്ഷയ്ക്ക അതല്ലേ കൂടുതല്‍ ചേരുക?

അങ്കിള്‍. said...

Potable water തന്നെയാണ് ഭംഗി. അങ്ങനെ മാറ്റിയിട്ടുണ്ട്.

സുറുമ || suruma said...

"യൂണിക്കോടിന്റെ പുതിയ വേര്‍ഷന്‍ വന്നുകഴിഞ്ഞ സ്ഥിതിക്ക്‌, ആണവ ചില്ലുകളെ അംഗീകരിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിക്കുന്നതാണ് ഭംഗിയെന്ന്‌ തോന്നുന്നു."

അങ്കിളേ നിലവിലെ രീതിയും പിന്‍തുടരാവുന്നതാണു്.സെര്‍ച്ചിങ്ങിനു് നല്ലതു് നിലവിലെ രീതിയാണു്.ഉദാഹരണത്തിനു് അങ്കിള്‍ 'വില്‍പന' എന്നതു് ആണവചില്ലുപയോഗിച്ചെഴുതിയാല്‍ 'വില്പന' എന്നു തിരയുന്ന വ്യക്തി അതു് കാണില്ല.നിലവിലെ രീതിയില്‍ ഈ പ്രശ്നം ഉണ്ടാകുന്നില്ല.

അങ്കിള്‍ said...

നന്ദി സുറുമ. എന്റെ ധാരണ, ആണവചില്ലുപയോഗിച്ചാലേ ഇനി ചില്ലക്ഷരങ്ങള്‍ എല്ലാപേര്ക്കും കാണാന്‍ സാധിക്കും എന്നായിരുന്നു.

കഴിഞ്ഞ 2-3 ദിവസമായി എനിക്ക്‌ നെറ്റില്‍ കയറാന്‍ സാധിച്ചില്ല. കാരണം, എന്റെ ബ്രോഡ്‌ ബാന്‍ഡ്‌ മോഡം അടിച്ചു പോയി. മോഡത്തിനാണ് കുഴപ്പമെന്ന്‌ കണ്ടുപിടിക്കാനായി എന്റെ ഹാര്‍ഡ് ഡിസ്ക്‌ വരെ വീണ്ടും ഫോര്‍മാറ്റ്‌ ചെയ്യേണ്ടി വന്നു. നേരത്തേ ലോഡ്‌ ചെയ്തിരുന്ന എല്ലാ സെറ്റിംഗ്സും പൊയ്പോയി. പക്ഷേ ഒരു കാര്യം സാധിച്ചു. എന്റെ സി ഡ്രൈവില്‍ ഒരു പാര്‍ട്ടീഷന്‍ കൂടി ഉണ്ടാക്കി. അതെനിക്ക്‌ GNU/LunuX ലോഡ്‌ ചെയ്യാന്‍ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

വരമൊഴിയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയിരുന്നത്‌. ഹാര്‍ഡ് ഡിസ്ക്‌ ഫോര്‍മാറ്റ്‌ ചെയ്തപ്പോള്‍ അതെല്ലാം പോയി. ഇപ്പോള്‍ എന്റെ ബ്രൌസ്സറില്‍ (I.E.7) ചില്ലക്ഷരങ്ങള്‍ മുഴുവന്‍ പെട്ടികളായാണ് കാണുന്നത്‌. അതിനി മാറ്റി കിട്ടാന്‍ എന്തു ചെയ്യണമെന്ന്‌ ഒരു പിടിയും ഇല്ല.

cibu cj said...

ഏതുചില്ലുപയോഗിക്കണമെന്നത്‌ തീരുമാനിക്കാൻ രണ്ടു പോയിന്റുകൾ പറയാം. അതുവച്ച്‌ സ്വന്തം ബ്ലോഗിന് ഏതാണ് നല്ലതെന്ന്‌ തീരുമാനിച്ചോളൂ

- ഇന്ന്‌ മൈക്രോസോഫ്റ്റിന്റെ കാർത്തികയിൽ സ്വതന്ത്രചില്ലുകളില്ല. അതുകൊണ്ട് പ്രത്യേകിച്ചൊരു ഫോണ്ടും ഇൻസ്റ്റാൾ ചെയ്യാതെ ബ്ലോഗിലെത്തുന്നവർ സ്വതന്ത്രചില്ലുകൾ ചതുരക്കട്ടകളായി കാണും. ഇന്നത്തെ മലയാളം പിസി ഉപഭോക്താക്കൾ 95%ഉം വിൻഡോസ് ഉപയോഗിക്കുന്നവരായതിനാൽ മാക്കിനേയും ലിനക്സിനേയും ഇവിടെ പരിഗണിക്കുന്നില്ല.

- യുണീക്കോഡിന്റെ സ്റ്റാന്റേഡ് സ്വതന്ത്രചില്ലുകളായിരിക്കേ, വിവിധ സോഫ്റ്റ്വെയറുകളിലെ സപ്പോർട്ട് നാൾക്കുനാൾ അവയ്ക്ക് മാത്രമായിക്കൊണ്ടിരിക്കും. ഏതാണ്ട് 3-5 വർഷങ്ങളുടെ കാലയളവാണ് ഈ പറയുന്നത്‌. അതായത്‌ നമ്മളിന്നെഴുതിയത്‌ വർഷങ്ങൾ കഴിഞ്ഞാലും എല്ലാ സോഫ്റ്റ്വെയറുകളും സപ്പോർട്ട് ചെയ്യും എന്നർഥം. പഴയചില്ലിന് ഈ ഗാരണ്ടിയില്ല.

സുറുമ || suruma said...

യൂണിക്കോഡ് അനുപുര്‍വ്വതയും നൈരന്തര്യവും അംഗീകരിക്കുന്നുണ്ടു്.പഴയതിനെ തള്ളിക്കളഞ്ഞുകൊണ്ടല്ല പുതിയതു് വരുന്നതു്.എന്നാല്‍ characters-നെ deprecate ചെയ്യാന്‍ സാധ്യതയുണ്ടു്(ഇത് കാണുക). സാധുവായി തുടര്‍ന്നാലും അവയുടെ പ്രയോഗം നിരുത്സാഹപ്പെടുത്താന്‍ ഇടയുണ്ടു്.ഈ ഭീഷണി ബാധിക്കുന്നതു് ആണവചില്ലിനെയായിരിക്കും.ഇപ്പോള്‍ ചില്ലിനു് പ്രത്യേക കോഡ് പോയിന്റ് ഒന്നും ഇല്ലാത്തതിനാല്‍ പ്രശ്നമുണ്ടാകില്ല.

ഗ്യാരണ്ടിയൊന്നും പറയാന്‍ പറ്റില്ലെന്നു ചുരുക്കം.

sexy said...
This comment has been removed by a blog administrator.