Wednesday, December 16, 2009

സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായില്ല?- Smart City

വിവരസാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ ഒരു പട്ടണപ്രദേശം തന്നെ
നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

  1. കേരള സംസ്ഥാന സംസ്ഥാന സർക്കാർ
  2. ഇൻഫോപാർക്ക്സ്, കേരളം (ഒരു സൊസൈറ്റി)
  3. ടീകോം (ദൂബായിലെ സ്ഥാപനം)
  4. സ്മാർട്ട് സിറ്റി, കൊച്ചി (ഇൻഡ്യൻ കമ്പനി)
എന്നിവർ പങ്കു ചേർന്ന് പദ്ധതിക്ക് വേണ്ടുന്ന ‘ചട്ടക്കൂട് കരാർ‘ ഉണ്ടാക്കി ഒപ്പ് വക്കുന്നത് 13 മേയ് 2007 ലാണു (FrameWork Agrement - FWA). കൊല്ലം രണ്ടര കഴിഞ്ഞു. പ്രാരംഭ കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 104 കോടിയോളം രൂപ ടീക്കോം സംസ്ഥാന ഇടതു സർക്കാരിനെ 15.11.2007, 29.7.2008 എന്നീ തീയതികളിലായി ഏൾപ്പിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും ഇതുവരെ (ഡിസമ്പർ 2009) നടന്നിട്ടില്ല. അതിനുള്ള കാരണം അന്വേഷിക്കുകയാണു ഞാനിവിടെ.

കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഇവിടെയാണു (പടം നോക്കുക):
  • പുത്തൻ കുരിശ് വില്ലേജിലുള്ള 100 ഏക്കർ (ചുവപ്പ് നിറം) +
  • കാക്കനാട് വില്ലേജിലുള്ള 136 ഏക്കർ (നീല നിറം) +
  • കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ (വെള്ള നിറം)

ഈ വസ്തുക്കൾ ഏറ്റെടുത്ത് ഉടമസ്ഥാവകാശവും (Registration) കൈവശാവകാശവും സ്മാർട്ട് സിറ്റി, കൊച്ചിയെ (അവരാണു ഈപദ്ധതിയുടെ നടത്തിപ്പുകാർ, തൽക്കാലം നമുക്കവരെ ടീകോം എന്നുതന്നെവിളിക്കാം) ഏൾപ്പിച്ച് കൊടുത്തു കഴിഞ്ഞല്ലാതെ അവരെന്തുകൊണ്ട് ആ സ്ഥലത്ത് കൂടുതൽ കോടികൾ മുടക്കിയില്ലെന്നു ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ഇതുവരെ വസ്തുവിന്റെ രജിസ്ട്രേഷൻനടന്നിട്ടില്ലെന്നുള്ളതാണു സത്യം. അതു കൊണ്ട് രണ്ടരകൊല്ലം കഴിഞ്ഞിട്ടും ഒരു കല്ലുപോലും കൊണ്ടിട്ടില്ലല്ലോ എന്നുള്ള വാദം ഇപ്പോൾ മറക്കേണ്ടിയിരിക്കുന്നു. രജിസ്ട്രേഷൻ മാത്രമല്ല, കൈവശാവകാശം,
സെസ്സ് പദവി, അവസാന കരാർ ഇവയെല്ലാം കഴിഞ്ഞാലല്ലേ, പ്രാരംഭ കരാർ പ്രകാരം (FWA), പദ്ധതി പണി തുടങ്ങേണ്ടതുള്ളൂ എന്ന് ടീകോമുംവാദിക്കുന്നു.

എന്തു കൊണ്ട് വസ്തുവിന്റെ രജിസ്ട്രേഷൻ നടക്കുന്നില്ല? അതിനു ഉഭയകക്ഷി സമ്മതം വേണം. കരാറിലെ (FWA) വ്യവസ്ഥ 5.4 പ്രകാരം വസ്തുവിന്റെ 12% ഫ്രീഹോൾഡ് സ്ഥലമായി ലഭിക്കാൻ ടീകോമിനു അവകാശമുണ്ട്. എന്നാൽ ഈ ഫ്രീഹോൾഡ് എന്നത്
വില്പനാവകാശമില്ലാത്ത സ്ഥലമായിരിക്കും എന്നു സർക്കാരും, അതല്ല
വിൽക്കാനുദ്ദേശമില്ലെങ്കിലും സ്വതന്ത്രാവകാശമുള്ള സ്ഥലമായിരിക്കണം ഫ്രീഹോൾഡ് എന്ന് ടീക്കോമും വാദിക്കുന്നു. വാദിക്കുക മാത്രമല്ല സ്വതന്ത്രാവകാശമുണ്ടായിരിക്കുമെന്ന് അവസാന കരാറിൽ ഉൾപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അപ്രകാരം സമ്മതിച്ചുകൊണ്ടുള്ള ഒരു കത്തെങ്കിലും സർക്കാർ നൽകണമെന്നും ടീക്കോം ശഠിക്കുന്നു. ഇതിനൊരു പരിഹാരം കാണാഞ്ഞതിനാൽ രജിസ്ട്രേഷനും, സെസ്സ് പദവിക്കുള്ള അപേക്ഷയും, അവസാന കരാറും ഇതുവരെ നടന്നില്ല.

കരാർ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതു പരിഹരിക്കുന്നത് എങ്ങനെയാകണമെന്നു പ്രാരംഭകരാറിൽ (KWA) തന്നെ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് (Article 12 - KWA). രണ്ടുകൂട്ടരും ആ വ്യവസ്ഥകളിൽ എന്തു കൊണ്ട് അഭയം പ്രാപിക്കുന്നില്ല എന്നും മനസ്സിലാകുന്നില്ല.

ഇനി എന്താണു ഈ ഫ്രീഹോൾഡ് എന്നു നോക്കാം. കരാറിലെ Article 5.4 പ്രകാരം ടീകോമിനു ആവശ്യപ്പെടാവുന്നതാണീ സ്ഥലം. ഇങ്ങനെയൊരു വ്യവസ്ഥ ഉൾപ്പെടുത്തിയതു തന്നെ സർക്കാരിന്റെ പാളിച്ചയാണു. കാരണം, കരാർ പ്രകാരം 246 ഏക്കർ വസ്തുവിനും സെസ്സ് പദവി ലഭ്യമാക്കാനുള്ളതാണു (ആർട്ടികിൽ 4 -KWA). മുഴുവൻ സ്ഥലത്തിനും സെസ്സ് പദവി ലഭിച്ചാൽ, സെസ്സ് നിയമമനുസരിച്ച് സെസ്സിനുള്ളിൽ ഫ്രീഹോൾഡ് സ്ഥലം പാടില്ല. പിന്നെന്തിനീ വ്യവസ്ഥ വച്ചു എന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

246 ഏക്കർ സ്ഥലത്തോട് ചേർന്നു കിടക്കുന്ന കുറേ സ്ഥലം കൂടി വേണമെങ്കിൽ, കരാറിലെ(KWA) വ്യവസ്ഥ 2.6 അവസാന വാചകത്തിൽ അഭയം തേടി, സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാരിനു ഏറ്റെടുക്കാം ഇങ്ങനെ ഏറ്റെടുക്കാവുന്ന സ്ഥലം ഫ്രീഹോൾഡായി കൊടുക്കാമെന്നു വച്ചാൽ തന്നെ, ഫ്രീഹോൾഡ് എന്ന വാക്കിനു സാധാരണയുള്ള അ
ർത്ഥമല്ലേ ഉണ്ടാകൂ. സ്വതന്ത്രാവകാശം എന്നല്ലേ അതിനർത്ഥം. സർക്കാരിനു നിയമവകുപ്പുണ്ടല്ലോ. അവരുടെ ഉപദേശം തേടാമല്ലോ അല്ലെങ്കിൽ കരാറിൽ പറഞ്ഞിരിക്കുന്ന Article 12 നെ ആശ്രയിക്കാം. അതല്ലാ, ഫ്രീഹോൾഡ് എന്ന വാക്കിനു പരിമിതമായ അർത്ഥം നൽകാനേ ഉദ്ദേശിക്ച്ചിരുന്നുള്ളൂ (ഉദാഃ വില്പനസ്വാതന്ത്ര്യം ഇല്ലാത്തത്) എങ്കിൽ ഫ്രീഹോൾഡ് എന്ന വാക്കിനെയും മറ്റു പലതിനെപോലെ കരാറിൽ (article 1.1 -KWA) വ്യഖ്യാനിക്കണമായിരുന്നു. എങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. സർക്കാർ അതു ചെയ്തില്ല. എന്നിട്ട് ഇപ്പോൾ പറയുന്നു ഫ്രീഹോൾഡ് എന്നത് വില്പന സ്വാതന്ത്ര്യമില്ലാത്തതാണെന്നു.

ഒരു കാര്യം വിട്ടുപോയി. സ്മാർട്ട് സിറ്റിയുടെ പടം കണ്ടല്ലോ. സെസ്സ് പദവി തുടർച്ചയായി -ഒന്നിച്ച്-ചേർന്നു-കിടക്കുന്ന-വസ്തുവിനു മാത്രമേ ഉണ്ടാകൂ എന്നാണു സെസ്സ് നിയമം. അങ്ങനെയെങ്കിൽ കാക്കനാടുള്ള 136 ഏക്കറിനല്ലാതെ (നീലനിറം) കുറുകേ ഒഴുകുന്ന ഒരു നദിയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളും (ചുവപ്പും വെളുപ്പും) ചേർത്ത്
ഒറ്റക്കുള്ള സെസ്സ് പദവി ലഭിക്കാൻ സാധ്യതയില്ല. അപ്പോൾ ഒരു കാര്യം എളുപ്പമായി. ആ സ്ഥലങ്ങളിൽ (അതായത് സെസ്സിനു പുറത്ത്) 12% ഫ്രീഹോൾഡ് കണ്ടെത്തുവാൻ കഴിയും. പക്ഷേ കീറാമുട്ടി അവിടെയല്ല, ഫ്രീഹോൾഡിന്റെ വ്യാഖ്യാനത്തിലാണു.

മറ്റൊരു കാര്യം 12% ഫ്രീഹോൾഡ് കണ്ടെത്തേണ്ടുന്ന അവസരം വരുന്നതു തന്നെ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള മാസ്റ്റർപ്ലാൻ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷമാണു (ആർട്ടിക്കിൽ 5.4 -KWA). മാസ്റ്റർ പ്ലാൻ ഉണ്ടാക്കാനായി ഇംഗ്ലണ്ടിലെ പ്രസിദ്ധികേട്ട Colin Buchanan നെ മാസ്റ്റർ പ്ലാനറായി നിയമിച്ചുകഴിഞ്ഞുവെന്നും ജൂൺ 2008 ലെ ടീകോമിന്റെ പ്രസ്സ്
റിലിസിൽ
കാണുന്നു. എന്നാൽ അതിന്റെ പുരോഗതി എന്തായെന്നു ആർക്കും അറിയില്ല. ഈ
നിയമനം ടികോം റദ്ദാക്കിയതായി പത്രവാർത്ത വന്നിരുന്നതായി ഒരോ
ർമ്മയും ഉണ്ട്. ലിങ്ക് തരാൻ നിവൃത്തിയില്ല. എന്തുചെയ്യാം, മാസ്റ്റർപ്ലാനിനു
ശേഷമുണ്ടാകേണ്ട വാഗ്വാദങ്ങളും വിശദീകരണങ്ങളും ഇപ്പോഴേ എടുത്തിട്ട് സംഗതി മുഴുവൻ കുളമാക്കി. ഇതു മനഃപ്പൂർവ്വം ചെയ്തതാണെന്നു ആരെങ്കിലും ആരോപിച്ചാൽ എന്തു മറുപടി പറയും.

ഇത്രയും വായിച്ചതിൽ നിന്നും, പ്രിയ വായനക്കാരെ, നിങ്ങൾ തീരുമാനിക്കൂ ആരാണു കരാർ ലംഘനം നടത്തിയതെന്നു.

ഫ്രീഹോൾഡ് വിഷയം പരിഹരിക്കാതെ സ്മാർട്ട് സിറ്റി നടപ്പിലാകില്ല. ഫ്രീഹോൾഡ് പരിഹരിക്കപ്പെട്ടാൽ രജിസ്ട്രേഷൻ, കൈവശാവകാശം, അവസാന കരാർ എന്നിവയെല്ലാം ഉടനുടൻ ഉണ്ടാകും.

രണ്ടു കൂട്ടരും കരാർ വേണ്ടെന്നു വക്കാനും തയ്യാറല്ല. നഷ്ടപരിഹാരത്തിന്റെ കാര്യമുണ്ടേ (Article 11- KWA). ഇടതു സർക്കാരിന്റെ ഭരണകാലത്ത് 90000 തൊഴിലവസരങ്ങൾ ഉണ്ടാകുന്ന സ്മാർട്ട് സിറ്റി വരുമോയെന്നു കാത്തിരുന്നു കാണാം.


കടപ്പാട് : Trivandrum bloggers Group ൽ നടന്ന ചർച്ച

86 comments:

അങ്കിള്‍ said...

ഫ്രീഹോൾഡ്. ഈ പദത്തിനു സാധാരണയിൽ കവിഞ്ഞതോ, പരിമിതമായതോ ആയ അർത്ഥമാണു സർക്കാർ ഉദ്ദേശിച്ചിരുന്നതെങ്കിൽ എന്തുകൊണ്ട് പ്രാഥമിക കരാറിൽ മറ്റു പല പദങ്ങളും നിർവചിച്ച് വിശദീകരിച്ചിരിക്കുന്നതു പോലെ ഫ്രീഹോൾഡ് എന്ന പദവും ഉൾപ്പെടുത്തിയില്ല? ‘വില്പന സ്വാതന്ത്ര്യം ഇല്ലാത്ത ഭൂമി’ ആണെന്നു കരാർ ഒപ്പിട്ട് രണ്ടുകൊല്ലം കഴിഞ്ഞ് പറഞ്ഞാൽ മതിയോ.

ജിവി/JiVi said...

സ്മാര്‍ട്ട് സിറ്റി പ്രശ്നം ഒരു കീറാമുട്ടിയായതിന്റെ പ്രധാനകാരണം നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധി തന്നെ. സ്മാര്‍ട്ട് സിറ്റി വന്നില്ലെങ്കില്പോലും യു ഡി എഫ് ഈ പ്രോജക്റ്റ് വഴി വിഭാവനം ചെയ്തതിനേക്കാള്‍ വലീയ വികസന്ം ഐ ടി രംഗത്ത് ഇതിനകം കൊണ്ടുവന്നു എന്ന് ടി എന്‍ ബാലഗോപാല്‍ അവകാശപ്പെടുന്നതുകണ്ടു. അതിന്റെ സത്യാവസ്ഥ അറിയണമെങ്കിലും അങ്കിള്‍ തന്നെ ഉത്സാഹിക്കണം.(ഒരു അഭ്യര്‍ത്ഥനയാണ്)

ഈ പോസ്റ്റ് തന്നെ കണ്ടില്ലേ! സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് എന്തെല്ലാം കോലാഹലങ്ങള്‍, വാദപ്രതിവാദങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിരിക്കുന്നു. ഇത്ര ലളിതവും നേരെയുമായി ഒരു ലേഖനമെങ്കിലും കാണാന്‍ കഴിഞ്ഞോ. പ്രശംസ കൂടിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു.

Ashly said...

ഇപ്പം ഈ കാരിയതെ പറ്റി ഒരു നല്ല ധാരണകിട്ടി. നന്ദി!

Irshad said...

നമ്മുടെ പാര്‍ട്ടികള്‍ക്കു, ടീകോം എന്തെങ്കിലും സംഭാവനകള്‍ (ബക്കറ്റ് പിരിവ്) നല്‍കാനുണ്ടോയെന്നു അന്വേഷിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ അങ്കിളേ ?

തറവാടി said...

>>കരാർ പ്രകാരം 256 ഏക്കർ വസ്തുവിനും സെസ്സ് പദവി ലഭ്യമാക്കാനുള്ളതാണു<<

246/256??

correct me if I am wrong :)

Track :)

അങ്കിള്‍ said...

തറവാടി, നന്ദി. 246 ആണു ശരി. പോസ്റ്റ് തിരുത്തിയിട്ടുണ്ട്.

kaalidaasan said...

ഈ ഫ്രീഹോൾഡ് വിഷയം പരിഹരിക്കാതെ സ്മാർട്ട് സിറ്റി നടപ്പിലാകില്ല. ഫ്രീഹോൾഡ് പരിഹരിക്കപ്പെട്ടാൽ രജിസ്ട്രേഷൻ, കൈവശാവകാശം, അവസാന കരാർ എന്നിവയെല്ലാം ഉടനുടൻ ഉണ്ടാകും.

ടീകോം ഫ്രീ ഹോള്‍ഡ് എന്ന വാക്കില്‍ കടിച്ചു തൂങ്ങുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. സെസ് പദവിയുള്ള ഭൂമിയില്‍ ഫ്രീ ഹോള്‍ഡ് അനുവദിക്കാന്‍ നിയമ വ്യവസ്ഥയില്ല. അതു കൊണ്ട് അതിനു പുറത്ത് ഈ ഫ്രീ ഹോള്‍ഡ് ഭൂമി കിട്ടണമെന്നവര്‍ ആഗ്രഹിക്കുന്നു. അതിന്റെ കാരണം കരാറില്‍ പറഞ്ഞിരിക്കുന്ന ഫ്രീ ഹോള്‍ഡിന്റെ വ്യാഖ്യാനവും. കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു വ്യവസ്ഥ വില്‍പ്പന സ്വാതന്ത്ര്യത്തോടെ ഒരു ഭൂമിയും ടീകോമിനു നല്‍കില്ല എന്നതാണ്. വില്‍പ്പന സ്വാതന്ത്ര്യമില്ലാത്ത ഫ്രീ ഹോള്‍ഡ് എന്നു പറഞ്ഞാല്‍ പാട്ടം നല്‍കാതെ 99 വര്‍ഷത്തേക്ക് കൈവശം വക്കാനുള്ള അവകാശമെന്നാണ്. കരാര്‍ പ്രകാരമുള്ള വിവക്ഷ. അത് മറ്റു ഫ്രീ ഹോള്‍ഡ് ഭൂമി പോലെയണെന്ന് ടീകോം വ്യാഖ്യാനിക്കുന്നു. അത് കരാറിലെ വ്യവസ്ഥയുടെ ലംഘനമാണ്.

അങ്കിള്‍ ചൂണ്ടികാണിച്ച പോലെ ഫ്രീ ഹോള്‍ഡ് എന്ന വാക്കാണു ഇവിടെ പ്രശ്നമുണ്ടാക്കിയത്. അതിനു പകരം വേറെ എന്തെങ്കിലും വാക്കുപയോഗിച്ചിരുനെങ്കില്‍ ടീകോമിനു ഒരു നിബന്ധനയും വക്കാനാകില്ലായിരുനു. കേരളത്തിന്റെ കണ്ണായ സ്ഥലത്തു കുറച്ചു ഭൂമി വെറുതെ കിട്ടുക എന്നതായിരുനു ടീകോമിന്റെ ആദ്യം മുതലുള്ള ഉദ്ദേശം. അത് കിട്ടില്ല എന്നു മനസിലായപ്പോള്‍ അവര്‍ കരാറിനു സമ്മതിച്ചു. പക്ഷെ ആ മോഹം അവരെ വിട്ടു പോയിരുന്നില്ല. ഇപ്പോള്‍ ഫ്രീ ഹോള്‍ഡ് എന്ന വാക്കില്‍ പിടിച്ച് ആ മോഹം സഫലമാക്കാനുള്ള ഒരു ശ്രമം.

kaalidaasan said...

മറ്റൊരു കാര്യം 12% ഫ്രീഹോൾഡ് കണ്ടെത്തേണ്ടുന്ന അവസരം വരുന്നതു തന്നെ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള മാസ്റ്റർപ്ലാൻ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷമാണു.

അതിനു മുമ്പ് തന്നെ ടീകോം ഈ വിഷയമെടുത്തിട്ടത് അവരുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു. ഇതിനു പിന്നില്‍ പല പ്രശ്നങ്ങളുമുണ്ട്.

1. ടീകോം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മാള്‍ട്ടയിലുള്ള അവരുടെ പദ്ധതിക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ അവര്‍ സ്വകാര്യ ധനകര്യ സഥാപനങ്ങളെ സമീപിച്ചു കഴിഞ്ഞു. ദുബൈ തന്നെ ആകെ കടക്കെണിയിലാണ്.

2. സ്മാര്‍ട്ട് സിറ്റിക്കു പുറത്ത് അവര്‍ക്ക് സ്വതന്ത്രവകാശ ഭൂമി കിട്ടാനായി ശ്രമിക്കുന്നു. പദ്ധതിക്കുള്ളില്‍ കിട്ടിയാല്‍ സെസ് നിയമ പ്രകാരം വില്‍പ്പന നടത്താന്‍ ആകില്ല. പുറത്തു കിട്ടിയാല്‍ നിയമത്തിലെ ഏതെങ്കിലും പഴുതുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ റ്റാറ്റയൊക്കെ ചെയ്തപോലെ മറ്റു വഴികളിലൂടെയോ പാട്ട ഭൂമി വില്‍ക്കാന്‍ പറ്റുമെന്ന് അവര്‍ക്കറിയാം.

3. മുട്ടാ യുക്തികള്‍ പറഞ്ഞ് പരമാവധി നീട്ടിക്കൊണ്ടു പോയിട്ട് അടുത്ത സര്‍ക്കാരിന്റെ സമയത് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാം.ഉമ്മന്‍ ചാണ്ടിയൊക്കെ എന്തും ഫ്രീയായി കൊടുക്കാന്‍ തയ്യറായി നില്‍ക്കുമ്പോള്‍ അതിനു ദുഷ്ടലാക്കുള്ള ടീകോമിനേപ്പോലുള്ളവര്‍ ശ്രമിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

4. സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കി വി എസ് നേട്ടമുണ്ടാക്കുന്നത് തടയാന്‍ സി പി എമ്മിനുള്ളില്‍ തന്നെ പലരും വൃതമെടുത്തിരിക്കുന്നുണ്ട്. ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ നടക്കുന്ന അവര്‍ക്കൊക്കെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കി ഒരു മാതൃക സൃഷ്ടിക്കപ്പെടുന്നത് ഇഷ്ടമില്ല.

kaalidaasan said...

ഇതു മനഃപ്പൂർവ്വം ചെയ്തതാണെന്നു ആരെങ്കിലും ആരോപിച്ചാൽ എന്തു മറുപടി പറയും.

അതെ എന്ന് സംശയം കൂടാതെ മറുപടി പറയാം. ടീകോം മനപ്പൂര്‍വം ഉടക്കുകള്‍ ഉണ്ടാക്കുന്നതാണ്. അവരുടെ ഉദ്ദേശ്യം കുറച്ച് ഭൂമി സ്വന്തമായി കിട്ടുക എന്നതും. ഉമ്മന്‍ ചാണ്ടി പലതും ഫ്രീ ആയി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അടുത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു വേണ്ടി അവര്‍ കാത്തിരിക്കുന്നു.അതു വരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഒരു പോസ്റ്റിടാന്‍ മാത്രം കാര്യങ്ങള്‍ ഉണ്ട് പറായാന്‍ തിങ്കളാഴ്ച എഴുതാമെന്ന് കരുതുന്നു.

അങ്കിള്‍ said...

പ്രീയ ജീവി.,
ആഗോള സാമ്പത്തിക മാന്ദ്യവുമായി ഇക്കര്യത്തിനെ എത്ര ലാഘവമായി കൂട്ടികെട്ടി?. ടീകോം കോടിക്കണക്കിനു പണം മുടക്കി കഴിഞ്ഞു. അവർക്ക് കൊടുക്കാനുള്ള സ്ഥലത്തിനുവേണ്ടിയുള്ള പാട്ട കരാറും ഒപ്പു വച്ചു. ഉടൻ തന്നെ ആ സ്ഥലം അവർക്ക് രജിസ്റ്റർ ചെയ്തു കൊടുക്കകയെന്നതല്ലേ അടുത്ത സാധാരണ നടപടി. അതും കൈവശാവകാശവും കൊടുത്തു കഴിഞ്ഞാലല്ലേ ബാക്കി എന്തും നടക്കു. അപ്പോഴല്ലേ പരസ്പരം പഴിചാരാനുള്ള അവസരം ഉണ്ടാകൂ. അതൊന്നു ചെയ്യാതെ ആഗോള സാമ്പത്തിക മാന്ദ്യം ആർക്കാണു. നമ്മുടെ സർക്കാരിനാണോ. അതോ ടീകോമിനോ? പന്തു ടിമോമിന്റെ കോർട്ടിലിടണമെങ്കിൽ വസ്തുവിന്റെ രജിസ്ട്രേഷൻ കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ മാന്ദ്യം സർക്കാരിനെന്നേ പറയാൻ പറ്റൂ. പക്ഷേ മാന്ദ്യം സാംബത്തികമല്ല ബുദ്ധിയുടേതാണെന്നു മാത്രം. അതും സർക്കാരിന്റെ ‘വ്യവസായ‘ വിഭാഗത്തിനല്ല മറിച്ച് ‘ഐറ്റി’ വിഭാഗത്തിനു.

അങ്കിള്‍ said...

കാളിദാസൻ,
-------------------------
“കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു വ്യവസ്ഥ വില്‍പ്പന സ്വാതന്ത്ര്യത്തോടെ ഒരു ഭൂമിയും ടീകോമിനു നല്‍കില്ല എന്നതാണ്. വില്‍പ്പന സ്വാതന്ത്ര്യമില്ലാത്ത ഫ്രീ ഹോള്‍ഡ് എന്നു പറഞ്ഞാല്‍ പാട്ടം നല്‍കാതെ 99 വര്‍ഷത്തേക്ക് കൈവശം വക്കാനുള്ള അവകാശമെന്നാണ്.“
-----------------------
കാളിദാസൻ ഏതു കരാറിനെപറ്റിയാണു ഇവിടെ പരാമർശിക്കുന്നത്? 2007 മെയ് 13 നു സംസ്ഥാന സർക്കാർ ഒപ്പു വച്ച ഒരു ഫ്രെയിംവർക്ക് കരാറിനെ പറ്റിയാണു ഞാൻ പോസ്റ്റിൽ പരാമർശിച്ചത്. ആ കരാറിന്റെ Article 1.1 ൽ ഫ്രീഹോൾഡ് എന്ന വാക്കിനെ പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ലല്ലോ. കാളിദാസൻ എഴുതിയിരിക്കുന്ന ഈ വ്യഖ്യാനം എവിടുന്നു കിട്ടി. ഫ്രീഹോൾഡ് എന്ന വാക്കിനു സാധാരണ അർത്ഥമല്ലെങ്കിൽ കരാറിൽ പറയണ്ടേ. വീണ്ടു വിചാരമുണ്ടാകുമ്പോൾ പത്രത്തിൽ കൂടി വിളിച്ച് കൂവിയാൽ മാത്രം മതിയോ.

99 വർഷത്തേക്ക് കൊടുക്കുന്ന ലീസ് ഹോൾഡ് വസ്തുവിനെ പറ്റിയല്ല കരാറിലെ Article 5.4 ൽ പറയുന്ന 12% ഫ്രീഹോൾഡ് വസ്തു. മാസ്റ്റർപ്ലാൻ തയ്യാറാക്കിയതിനു ശേഷം കണ്ടെത്തി പതിച്ച് കൊടുക്കേണ്ട വസ്തുവാണത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെങ്കിൽ വസ്തുവിൽ അവർക്ക അവകാശം കിട്ടണം. അതു ഇതു വരെ കൊടുത്തിട്ടില്ലെന്നു വീണ്ടും വീണ്ടും പോസ്റ്റിൽ പറഞ്ഞത് കാളിദാസൻ കാണാഞ്ഞതെന്തേ?

അങ്കിള്‍ said...

കാളിദാസൻ,
-------------------
“അതിനു മുമ്പ് തന്നെ ടീകോം ഈ വിഷയമെടുത്തിട്ടത് അവരുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു.“
----------------------------
ടികോമല്ല ഫ്രീഹോൾഡ് വിഷയം ആദ്യം എടുത്തിട്ടത്. മെയ് 2007 പ്രാരംഭകരാർ ഒപ്പിട്ട് ഒന്നൊന്നരകൊല്ലം മിണ്ടാതിരിന്നിട്ട്, വീണ്ടു വിചാരമുണ്ടായപ്പോൾ, നമ്മുടെ മുഖ്യനാണു വില്പനസ്വാതന്ത്ര്യമില്ലാത്തതാണെ ഫ്രീഹോൾഡ് എന്നു വ്യാഖ്യാനിച്ചത്. അങ്ങനെ വ്യഖ്യാനം വന്നപ്പോഴാണു ടികോം ഇടപെട്ടതും, അർത്ഥശങ്കക്കിടമില്ലാത്ത വിധം അവസാന കരാറിൽ ഇക്കാര്യം ഉൾപ്പെടുത്തുകയോ, പ്രത്യേക കത്ത് നൽകുകയോ വേണമെന്നു ആവശ്യപ്പെട്ടതും. ലിങ്കെല്ലാം പോസ്റ്റിലുണ്ട്.

ഫ്രീഹോൾഡ് എന്നത് സ്വതന്ത്രാവകാശത്തോടെയുള്ള വസ്തു എന്നല്ലെങ്കിൽ എന്തുകൊണ്ട് അത് കരാറിനെതിരാണെന്നു ഇതു വരെ പറഞ്ഞില്ല. സർക്കാരിന്റെ സൈറ്റിലൊ, സ്മാർട്ട് സിറ്റിയുടെ സൈറ്റിലോ പത്രങ്ങളിലോ ഒരിടത്തും ടികോം കരാർ ലഘിക്കുന്നു എന്ന് പറഞ്ഞു കണ്ടില്ലല്ലോ. അങ്ങനെ പറഞ്ഞാൽ, കരാറിലെ ഏത് വ്യവസ്ഥയാണു ലഘിച്ചതെന്നു പറയേണ്ടി വരും.

അങ്കിള്‍ said...

കാളിദാസൻ,
-------------------------
“ടീകോം മനപ്പൂര്‍വം ഉടക്കുകള്‍ ഉണ്ടാക്കുന്നതാണ്. അവരുടെ ഉദ്ദേശ്യം കുറച്ച് ഭൂമി സ്വന്തമായി കിട്ടുക എന്നതും.“
----------------------------
ഇതു പീള്ളാരു കളിയാണോ. ഒരു സംസ്ഥാന സർക്കാരും അന്തരാഷ്ട്ര സ്ഥാപനവും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം പ്രവർത്തിക്കേണ്ട കാര്യമല്ലേ. സ്വന്തമായി ഭൂമി കിട്ടുകയെന്ന അവരുടെ ഉദ്ദേശം സമ്മതിച്ച് ഒപ്പിട്ട് കൊടുത്തതല്ലേ.

കരാർ പ്രകാരം 246 ഏക്കറിനും സെസ്സ് പദവി ലഭ്യമാക്കി കൊടുക്കാമെന്ന ധാരണ ഉണ്ടായിരുന്നു. അപ്പോൾ അതിനകത്ത് ഒരു ഫ്രീഹോഡ് വരുന്ന പ്രശ്നമേ ഉണ്ടാകുന്നില്ല. പിന്നെന്തിനു, എങ്ങനെ, ഫ്രീഹോൾഡ് നൽകാമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തി. മണ്ടത്തരമല്ലേ കാണിച്ചത്. വീണ്ടു വിചാരം ഉണ്ടായപ്പോൾ മണ്ടത്തരം മനസ്സിലായി. എങ്ങനെയും അതിൽ നിന്നും ഊരിപ്പോകണം. പ്രതിപക്ഷത്തെ എങ്ങനെയും സഹിക്കാം. പക്ഷേ പാർട്ടിക്കകത്തുള്ള വിമർശനം എങ്ങനെ നേരിടും. രക്ഷപ്പെടാൻ മനപ്പൂർവം ഉണ്ടാക്കിയ ഉടക്ക് തന്നെയാണു. 90000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടാലും വേണ്ടില്ല, പാർട്ടിക്കുള്ളിൽ നിന്നും വിമർശനം സഹിക്കില്ല. കരാറിൽ ഉൾപ്പെടുത്തി പോയ സ്ഥിതിക്ക് 90000 തൊഴിലവസരങ്ങൾ ഉണ്ടായികിട്ടിയാൽ 12% ഫ്രീഹോൾഡായി കൊടുത്താൽ തന്നെ കേരളജനത മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തു മെന്നു തോന്നുന്നുണ്ടോ. ഒരു പക്ഷേ ടികോം അതു വിറ്റാൽ തന്നെ ആ സ്ഥലം ദുബായിലോട്ട് കൊത്തികൊണ്ടു പോകില്ലല്ലോ. കാക്കനാട് തന്നെ ഉണ്ടാകും. വേറെ ചിലർ അവിടം വ്യവസായത്തിനു ഉപയോഗിക്കും. അതു വിറ്റ് കിട്ടിയ പണം ദുബായിലോട്ട് ടികോം കടത്തുകയാണെങ്കിൽ തന്നെ, അതിന്റെ എത്രയോ ഇരട്ടി മാസംതോറും നമ്മുടെ പ്രവാസികൾ ദുബായ് പണം ഇങ്ങോട്ടയക്കുന്നു.

അടുത്ത മന്ത്രിസഭക്ക് കാര്യങ്ങൾ എന്തുമാത്രം സഹായകമായി കഴിഞ്ഞു, ചിന്തിച്ചിട്ടുണ്ടോ.

Ashly said...

correct. "ഒരു പക്ഷേ ടികോം അതു വിറ്റാൽ തന്നെ ആ സ്ഥലം ദുബായിലോട്ട് കൊത്തികൊണ്ടു പോകില്ലല്ലോ. കാക്കനാട് തന്നെ ഉണ്ടാകും. വേറെ ചിലർ അവിടം വ്യവസായത്തിനു ഉപയോഗിക്കും."

Yes...it will bring an over all development. Too much of political stuffs....മലയാളികള്‍ എല്ലാവരും കൂടെ, കമ്പ്ലീറ്റ്‌ രാഷ്രീയ പാര്ടികാരെ തട്ടാന്‍ കൊട്ടേഷന്‍ കൊടുക്കാന്‍ പറ്റിയാല്‍...

kaalidaasan said...

മാസ്റ്റർപ്ലാൻ തയ്യാറാക്കിയതിനു ശേഷം കണ്ടെത്തി പതിച്ച് കൊടുക്കേണ്ട വസ്തുവാണത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെങ്കിൽ വസ്തുവിൽ അവർക്ക അവകാശം കിട്ടണം. അതു ഇതു വരെ കൊടുത്തിട്ടില്ലെന്നു വീണ്ടും വീണ്ടും പോസ്റ്റിൽ പറഞ്ഞത് കാളിദാസൻ കാണാഞ്ഞതെന്തേ?


അങ്കിള്‍ എഴുതിയതിതാണ്.

എന്നാൽ ഈ ഫ്രീഹോൾഡ് എന്നത്
വില്പനാവകാശമില്ലാത്ത സ്ഥലമായിരിക്കും എന്നു സർക്കാരും, അതല്ല
വിൽക്കാനുദ്ദേശമില്ലെങ്കിലും സ്വതന്ത്രാവകാശമുള്ള സ്ഥലമായിരിക്കണം ഫ്രീഹോൾഡ് എന്ന് ടീക്കോമും വാദിക്കുന്നു. വാദിക്കുക മാത്രമല്ല സ്വതന്ത്രാവകാശമുണ്ടായിരിക്കുമെന്ന് അവസാന കരാറിൽ ഉൾപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അപ്രകാരം സമ്മതിച്ചുകൊണ്ടുള്ള ഒരു കത്തെങ്കിലും സർക്കാർ നൽകണമെന്നും ടീക്കോം ശഠിക്കുന്നു. ഇതിനൊരു പരിഹാരം കാണാഞ്ഞതിനാൽ രജിസ്ട്രേഷനും, സെസ്സ് പദവിക്കുള്ള അപേക്ഷയും, അവസാന കരാറും ഇതുവരെ നടന്നില്ല.


ഇതിനൊരു പരിഹാരം കാണാത്തതാണ്‌ പ്രശ്നമെന്ന് അങ്കിളിനു മനസിലായി? അത് എനിക്കും മനസിലായി.

ഇനി അങ്കിളിനോട് ചില ചോദ്യങ്ങള്‍

വില്‍പ്പനാവകാശവും സ്വതന്ത്രാവകാശവും ഒന്നു തന്നെയാണോ?

വില്‍ക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ പിന്നെ എന്തിനാണ്‌ ടീകോമിനു സ്വതന്ത്രാവകാശം?

ടീകോമുമായി ഒരു ഫ്രയിം വര്‍ക്ക് കരാര്‍ ഒപ്പിട്ടു. അതിനു മുമ്പ് പ്രാരംഭ കരാറും ഒപ്പിട്ടു. ഈ രണ്ടു കരാറിലുമാണ്, വ്യവസ്ഥകളൊക്കെ ഉള്ളത്.

അവര്‍ മാന്യന്‍മാരാണെങ്കില്‍ ഈ കരാറുകളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കണം.

എന്തിനാണിപ്പോള്‍ പ്രാരംഭ കരാറിലും ഫ്രെയിം വര്‍ക്ക് കരാറിലുമില്ലാത്ത ഒരാവശ്യവുമായി അവര്‍ വരുന്നത്?

ഇനി ആരാണിതിനു പരിഹാരം കാണേണ്ടത്? കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരോ, പുതിയ ആവശ്യങ്ങളുമായി വരുന്ന ടീകോമോ?

അങ്കിള്‍. said...

കാളിദാസാ,
കരാറിനകത്ത് വേറെ രീതിയിൽ വ്യഖ്യാനിച്ചിട്ടില്ലാത്തിടത്തോളം കാലം, ഫ്രീഹോൾഡ് വസ്തു എന്നു പറഞ്ഞാൽ കരമൊഴിവാക്കി കിട്ടിയ സർവ്വ സാതന്ത്ര്യത്തോടെ വച്ചനുഭവിക്കാവുന്ന വസ്തു എന്ന് നാലാളുകൾ മനസ്സിലാക്കുന്ന രീതിയിലേ ഞാനും മനസ്സിലാക്കുന്നുള്ളൂ. ഇനി ഇതിനെ വീണ്ടും വ്യാഖ്യാനിക്കാൻ വരുന്നതിനു പകരം കാളിദാസൻ ഉദ്ദേശിക്കുന്ന വ്യഖ്യാനം ഫ്രയിംവർക്ക് കരാരിൽ എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ എന്നു പറയു.

“കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു വ്യവസ്ഥ വില്‍പ്പന സ്വാതന്ത്ര്യത്തോടെ ഒരു ഭൂമിയും ടീകോമിനു നല്‍കില്ല എന്നതാണ്. വില്‍പ്പന സ്വാതന്ത്ര്യമില്ലാത്ത ഫ്രീ ഹോള്‍ഡ് എന്നു പറഞ്ഞാല്‍ പാട്ടം നല്‍കാതെ 99 വര്‍ഷത്തേക്ക് കൈവശം വക്കാനുള്ള അവകാശമെന്നാണ്.“

കാളിദാസന്റെ വാചകമാണു മേൽക്കാണിച്ചത്. ഏത് കരാറിനെയാണു ഉദ്ദേശിച്ചതെന്നു പറയു. FWA യ്ടെ ലിങ്ക് പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.

ഫ്രയിംവർക്ക് കരാറിനെയാണു പ്രാരംഭകരാറെന്നു ഞാൻ ഉദ്ദേശിച്ചതും എഴുതിയതും. വേറൊരു പ്രാരംഭകരാർ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് തരൂ. ഞാൻ എഴുതിയതിനെല്ലാം ലിങ്ക് തരാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഫ്രയിംവർക്ക് കരാർ കൂടാതെ പ്രാരംഭകരാർ കൂടെ ഉണ്ടെന്നുള്ള ധ്വനി തന്നത് മനപ്പൂർവ്വമല്ലേ. കവലപ്രസംഗം കേൾക്കുന്ന ശ്രോതാക്കളല്ലാ ബ്ലോഗ് വായനക്കാർ.

kaalidaasan said...

അങ്കിള്‍

വീണ്ടു വിചാരമുണ്ടായപ്പോൾ, നമ്മുടെ മുഖ്യനാണു വില്പനസ്വാതന്ത്ര്യമില്ലാത്തതാണെ ഫ്രീഹോൾഡ് എന്നു വ്യാഖ്യാനിച്ചത്. അങ്ങനെ വ്യഖ്യാനം വന്നപ്പോഴാണു ടികോം ഇടപെട്ടതും, അർത്ഥശങ്കക്കിടമില്ലാത്ത വിധം അവസാന കരാറിൽ ഇക്കാര്യം ഉൾപ്പെടുത്തുകയോ, പ്രത്യേക കത്ത് നൽകുകയോ വേണമെന്നു ആവശ്യപ്പെട്ടതും.

വില്‍പ്പന സ്വതന്ത്ര്യമില്ലാതെയാണു ടീകോമിനു ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെയല്ലേ പ്രാരംഭ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്?

വില്‍പ്പന സ്വാതന്ത്ര്യത്തോടു കൂടിയാണു ഭൂമി നല്‍കുന്നതെന്ന് പ്രതി പക്ഷ നേതാവു പറഞ്ഞു നടന്നതും അത് മാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായതും കൊണ്ടല്ലേ മുഖ്യനതു വിശദീകരികേണ്ടി വന്നത്?

അങ്കിള്‍ ഇവിടെ എഴുതി. വിൽക്കാനുദ്ദേശമില്ലെങ്കിലും സ്വതന്ത്രാവകാശമുള്ള സ്ഥലമായിരിക്കണം ഫ്രീഹോൾഡ് എന്ന് ടീക്കോമും വാദിക്കുന്നു.

വില്‍ക്കാനുദ്ദേശമില്ലെങ്കില്‍ പിന്നെ എന്തിനാണു ടീകോം മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ കയറിപ്പിടിച്ച് വിവാദമുണ്ടാക്കിയത്?

ഇവിടെ എവിടെയാണങ്കിള്‍ അര്‍ത്ഥ ശങ്കയുടെ പ്രശ്നം? ഫ്രീ ഹോള്‍ഡായി കിട്ടുന്ന സ്ഥലം വില്‍ക്കാന്‍ ഉദ്ദേശമില്ല എന്നാണു ടീകോം പറയുന്നത്. വില്‍ക്കാനുദ്ദേശിച്ചല്ല ഭൂമി കൈമാറുന്നത് എന്നു മുഖ്യമന്ത്രിയും പറഞ്ഞു. എന്താണിതില്‍ അര്‍ത്ഥശങ്ക എന്ന് അങ്കിളിനൊന്നു പറയാമോ?

ഈ വിവാദമുണ്ടാക്കിയതൊക്കെ ടികോമിന്റെ പണിയാണെന്ന് സംശയിക്കേണ്ടി വരും.

kaalidaasan said...

അങ്കിള്‍

ഇതു പീള്ളാരു കളിയാണോ. ഒരു സംസ്ഥാന സർക്കാരും അന്തരാഷ്ട്ര സ്ഥാപനവും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം പ്രവർത്തിക്കേണ്ട കാര്യമല്ലേ. സ്വന്തമായി ഭൂമി കിട്ടുകയെന്ന അവരുടെ ഉദ്ദേശം സമ്മതിച്ച് ഒപ്പിട്ട് കൊടുത്തതല്ലേ.

ഇത് പിള്ളേരു കളിയല്ല. വില്‍പ്പന സ്വാതന്ത്ര്യമില്ലാതെ സ്വന്തമായി ഭൂമി കൊടുക്കാമെന്ന കരാര്‍ വ്യവസ്ഥ മാറ്റുമെന്ന് ആരും പറഞ്ഞുമില്ല. ഫ്രീ ഹോള്‍ഡ് ഭൂമി കൊടുക്കേണ്ടതെപ്പോഴാണെന്നും ഫ്രെയിം വര്‍ക്ക് കരാറില്‍ പറഞ്ഞിട്ടുമുണ്ട്. വില്‍ക്കാന്‍ ഉദ്ദേശമില്ലെന്നു ടീകോം വ്യക്തമാക്കിയ സ്ഥിതിക്ക് അവര്‍ക്കെന്താണു പ്രശ്നം? ഫ്രീ ഹോള്‍ഡായി ഭൂമി കൊടുക്കില്ല എന്നും പറഞ്ഞിട്ടില്ല. വില്‍പ്പന ഒഴികെ മറ്റ് സ്വതന്ത്രാവകാശമുള്ള 12% ഭൂമി അവര്‍ക്ക് കൊടുക്കും. അത് കാരാറിലുണ്ട്. മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയ ശേഷമാണാ ഭൂമി ഏതെന്ന് കണ്ടുപിടിക്കേണ്ടത്. അത് ലീസിനുള്ളില്‍ വരുന്ന ഭൂമി തന്നെയാണ്. അത് ഫ്രെയിം വര്‍ക്ക് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

5.4 Upon completion of master plan that determines different plots among
other things, SPV will identify plots to be converted to freehold and
such plots will be converted to free hold by GoK forthwith without any
further consideration or charges. Cumulative area of the plots
converted to freehold will not exceed 12% of the total land area at any
point of time.



ഇതിലെ PLOTS എന്നു പരാമര്‍ശിച്ചിരിക്കുന്നത് ലീസ് ഹോള്‍ഡിനകത്തെ പ്ളോട്ടുകള്‍ തന്നെയാണ്.

Ashly said...

അല്ല, ഈ ഫ്രീ ഹോള്‍ഡ് ഭൂമി അവര് പൂര്‍ണമായും എടുതോട്ടെ, നിയമം അനുവദിക്കുന്ന എന്ത് വേണമെങ്കിലും ചെതോട്ടെ, പക്ഷെ with in 'x' years, 'y' ആള്കാര്‍ക്ക് ജോലി ഉണ്ടാവണം എന്ന രീതിയില്‍, എത്രയം പെട്ടന്ന് ആള്കാര്‍ക്ക് ജോലി, ജീവിതം etc കിട്ടാന്‍ നോക്കിയാല്‍ പോരെ ?

കര്‍ണാടകയില്‍, Bangalore-Mysore ഒരു ഇന്ഫ്രാ കോറിഡോര്‍ പദ്ധതി സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ട്. റോഡ്‌ pvt പാര്‍ട്ടി ഉണ്ടാക്കും, അതിന്റെ ചുറ്റും ഉള്ള ഒരു നിശ്ചിത ഏരിയ + ടോള്‍ pvt പാര്‍ട്ടിയിക് കിട്ടും. അങ്ങനെ, Mysore-Bangalore ദൂരം ഒന്നര മണികൂര്‍ ആയി കുറയും, Bangalore ഉള്ള കൊറേ കമ്പനികള്‍ (not only IT companies, Fabric, other factories, automobile തുടങ്ങി അനവധി കമ്പനികള്‍ ) Mysore, Mandya തുടങ്ങി ചെറിയ സിറ്റികളില്‍ കൂടി വ്യാപിക്കും. മിനിമം നാല് ജില്ലകളുടെ മുഘചായ മാറും.

പക്ഷെ, ചില രാഷ്ട്രീയ നേതാക്കന്മാര്ക് ഷെയര്‍ കിട്ടാത്തത് കൊണ്ട്, കേസും കോടതിയം ആയി നടക്കുന്നു. ഈ റോഡിന്റെ ഒരു ഭാഗം, സുപ്രീം കോര്‍ട്ട് ഇടപെട്ടു ഒരു വിധം ശരി ആയി.

ഇത് പോലെ ഒരു കഥ അല്ലെ ഇതും ? 1 or 2 കാരിയം പറഞു ചുമാ late ആക്കുന്നു. 12% എന്ന് പറയുമ്പോള്‍ ഒരു 20 or 21 ഏക്കർ അല്ലെ ഉള്ളോ ? കേരളത്തിന്റെ 12% അല്ലാലോ ? അപ്പം പിന്നെ, വിവാദം, ചര്‍ച്ച ഒന്നും ഇല്ലാതെ 9 ലക്ഷം (പോട്ടെ, 5 ലക്ഷം) ആള്കാര്ക് എത്ര വേഗം ജോലി കിട്ടി രക്ഷപെടും എന്ന് നോക്കാം.

കുറച്ച് ഓഫ്‌ ടോപ്പിക്ക് ആയോ അങ്കിള്‍ ?

kaalidaasan said...

അങ്കിള്‍

കരാർ പ്രകാരം 246 ഏക്കറിനും സെസ്സ് പദവി ലഭ്യമാക്കി കൊടുക്കാമെന്ന ധാരണ ഉണ്ടായിരുന്നു. അപ്പോൾ അതിനകത്ത് ഒരു ഫ്രീഹോഡ് വരുന്ന പ്രശ്നമേ ഉണ്ടാകുന്നില്ല. പിന്നെന്തിനു, എങ്ങനെ, ഫ്രീഹോൾഡ് നൽകാമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തി. മണ്ടത്തരമല്ലേ കാണിച്ചത്. വീണ്ടു വിചാരം ഉണ്ടായപ്പോൾ മണ്ടത്തരം മനസ്സിലായി.

ഏതു കരാറാണ്‌ അങ്കിള്‍ ഉദ്ദേശിക്കുന്നത്? ഫ്രെയിം വര്‍ക് കരാറില്‍ ഭൂമിയുടെ അളവൊന്നും പരാമര്‍ശിച്ചിട്ടില്ലല്ലോ? ലീസ് കരാറില്‍ 234 ഏക്കറിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. പ്രാരംഭ കരാറില്‍ 246 ഏക്കര്‍ എന്നും പറഞ്ഞിട്ടുണ്ട്. അതില്‍ തന്നെയാണ്‌ ടികോമിന്‌ വില്‍പ്പനാവകാശമുള്ള ഒരു ഭൂമിയും കൊടുക്കില്ല എന്നു പറഞ്ഞിരിക്കുന്നത്.

ഫ്രീ ഹോള്‍ഡ് എന്ന വാക്കുപയോഗിച്ചത് മണ്ടത്തരമായിരുന്നു. ആ മണ്ടത്തരം കേരള സര്‍ക്കാരിനും ടീകോമിനും പറ്റി. സെസ് ആനുകൂല്യം ആവശ്യപ്പെടുന്ന അവര്‍ക്കും സെസ് നിയമമൊക്കെ ഒന്നു പരിശോധിക്കാമായിരുന്നു.

മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി, ഫ്രീ ഹോള്‍ഡനുവദിക്കുന്ന ഭൂമി കണ്ടെത്തി, അവ മാറ്റിയിട്ട് ബാക്കിയുള്ളതിനു സെസ് പദവി നല്‍കിയാല്‍ പ്രശ്നം തീരില്ലേ?

അന്തിമ കരാറൊന്നുമിതു വരെ ഒപ്പിട്ടിട്ടില്ല. ടീകോമിന്റെ ആവശ്യം അന്തിമ കരാറില്‍ ഉള്‍പ്പെടുത്തിയാല്‍ പോരെ? ഫ്രെയിം വര്‍ക്ക് കരറിലുപയോഗിച്ച ഫ്രീ ഹോള്‍ഡ് എന്ന വാക്ക് ഉപേക്ഷിച്ചാല്‍ പോരെ? രണ്ടു പേര്‍ക്കും സമ്മതമാണെങ്കില്‍ യോജിച്ച വേറെ ഒരു പേരുപയോഗിച്ചാല്‍ പ്രശ്നം തീരില്ലേ?

kaalidaasan said...

അങ്കിള്‍

കരാറിൽ ഉൾപ്പെടുത്തി പോയ സ്ഥിതിക്ക് 90000 തൊഴിലവസരങ്ങൾ ഉണ്ടായികിട്ടിയാൽ 12% ഫ്രീഹോൾഡായി കൊടുത്താൽ തന്നെ കേരളജനത മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തു മെന്നു തോന്നുന്നുണ്ടോ. ഒരു പക്ഷേ ടികോം അതു വിറ്റാൽ തന്നെ ആ സ്ഥലം ദുബായിലോട്ട് കൊത്തികൊണ്ടു പോകില്ലല്ലോ. കാക്കനാട് തന്നെ ഉണ്ടാകും. വേറെ ചിലർ അവിടം വ്യവസായത്തിനു ഉപയോഗിക്കും. അതു വിറ്റ് കിട്ടിയ പണം ദുബായിലോട്ട് ടികോം കടത്തുകയാണെങ്കിൽ തന്നെ, അതിന്റെ എത്രയോ ഇരട്ടി മാസംതോറും നമ്മുടെ പ്രവാസികൾ ദുബായ് പണം ഇങ്ങോട്ടയക്കുന്നു.

നല്ല യുക്തി.

ഫ്രെയിം വര്‍ക്ക് കരാര്‍ അന്തിമ കരാറൊന്നുമല്ലല്ലോ അങ്കിള്‍. അന്തിമ കരാറല്ലേ സാധുതയുള്ള കരാര്‍? മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കി കഴിഞ്ഞ് ചെയ്യേണ്ട കാര്യത്തിന്‌ ഉറപ്പു വേണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ടീകോമിനു നിയമപരമായി അവകാശമില്ല.


അങ്ങനെയെങ്കില്‍ ടീകോം തന്നെ എന്തിനാണ്? വേറെ ചിലരെ അങ്ങ് ഏല്‍പ്പിച്ചാല്‍ പോരെ. വേരെ പലരും കാത്തിരിക്കുന്നുണ്ട്. ടികോം സമ്മതിച്ചതൊക്കെ സമ്മതിച്ച് പദ്ധതി നടപ്പാക്കാം എന്ന് പലരും വാഗ്ദാനം ചെയ്യുന്നും ഉണ്ട്. അവരെ ഏല്‍പിച്ചാലും മതിയില്ലേ? അതൊ ടീകോമിനെ ഒഴിവാക്കിയാല്‍ ദുബായിയില്‍ ജോലി ചെയുന്ന മലയാളികളെ എല്ലാം അവിടെ നിന്നും പുറത്താക്കുമോ?

ഉമ്മന്‍ ചാണ്ടി വെറുതെ കൊടുക്കാമെന്നു പറഞ്ഞ ഇന്‍ഫോപാര്‍ക്കിന്റെ മൂല്യത്തിലും കൂടുതല്‍ പണം പ്രവാസികള്‍ ഇങ്ങോട്ടയക്കുന്നുണ്ട്. അങ്കിളിന്റെ ന്യായീകരണം സ്വീകരിച്ചാല്‍ ഇങ്ങോട്ടു അയക്കുന്ന പണത്തിന്റെ മൂല്യത്തില്‍ താഴെയുള്ള എന്തും ആര്‍ക്കും വെറുതെ കൊടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നു വരുന്നു.

kaalidaasan said...

അങ്കിള്‍

“കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു വ്യവസ്ഥ വില്‍പ്പന സ്വാതന്ത്ര്യത്തോടെ ഒരു ഭൂമിയും ടീകോമിനു നല്‍കില്ല എന്നതാണ്. വില്‍പ്പന സ്വാതന്ത്ര്യമില്ലാത്ത ഫ്രീ ഹോള്‍ഡ് എന്നു പറഞ്ഞാല്‍ പാട്ടം നല്‍കാതെ 99 വര്‍ഷത്തേക്ക് കൈവശം വക്കാനുള്ള അവകാശമെന്നാണ്.“

കാളിദാസന്റെ വാചകമാണു മേൽക്കാണിച്ചത്. ഏത് കരാറിനെയാണു ഉദ്ദേശിച്ചതെന്നു പറയു.


അങ്കിള്‍ ലിങ്ക് കൊടുത്ത കരാറിനേക്കുറിച്ചണു ഞാന്‍ പറഞ്ഞത്.

ആ കരാറിലെ രണ്ട് വകുപ്പുകളാണു ചുവടെ.

5.1 Subject to Article 2.9, within ten (10) days of the Developer Status
Attainment Date or within sixty (60) days of the Execution Date, which
ever is later, the GoK, either themselves or through any other person
so appointed by GoK in this regard, shall lease the Land to SPV
through the execution and registration of a lease deed (“Lease
Deed”) for a term of ninety- nine (99) years
for the purpose of
developing the same under the Development Plan. On expiry the lease
period can be extended to further periods on terms and conditions to
be mutually agreed upon.

5.4 Upon completion of master plan that determines different plots among
other things, SPV will identify plots to be converted to freehold and
such plots will be converted to free hold
by GoK forthwith without any
further consideration or charges. Cumulative area of the plots
converted to freehold will not exceed 12% of the total land area at any
point of time.


അതിന്റെ അര്‍ത്ഥം ഞാന്‍ മാന്സിലാക്കിയതിപ്രകാരമാണ്. 99 വര്‍ഷ്ത്തേക്ക് സ്ഥലം പാട്ടത്തിനു നല്‍കുന്നു. മസ്റ്റര്‍ പ്ളാന്‍ തയ്യറായ അശേഷം ഈ പാട്ട ഭൂമിയില്‍ നിന്നും ചില Plot കള്‍ Identify ചെയ്ത് അവ Free hold ആയി Convert ചെയ്യും.

Lease hold ആയി കൈമാറുന്ന ഭൂമിയില്‍ നിന്നും ചില Plot കള്‍ Free hold ആയി Convert ചെയ്യും എന്നു തന്നെയല്ലേ ഇതില്‍ വിവക്ഷിക്കുന്നത്? അങ്ങനെ ചെയ്യുന്ന ഭൂമി വില്‍ക്കാന്‍ ടീകോം ഉദ്ദേശിക്കുന്നില്ല. അത് വില്‍ക്കാന്‍ കേരളം അവരെ അനുവദിക്കുകയും ഇല്ല.

ഇതല്ല കരാറില്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ വകുപ്പുകളുടെ അര്‍ത്ഥം അങ്കിളിനൊന്നു വിശദീകരിക്കാമോ?

mukthaRionism said...

‘വില്പന സ്വാതന്ത്ര്യം ഇല്ലാത്ത ഭൂമി’

Manoj മനോജ് said...

ടീക്കോം വെറുതെ പ്രശ്നമുണ്ടാക്കുകയാണെന്ന് അങ്കിള്‍ നല്‍കിയ ലിങ്കില്‍ നിന്നും കാളിദാസന്‍ ചൂണ്ടി കാട്ടി കഴിഞ്ഞു.

ടിക്കോം ഈ ഭൂമി വിറ്റാലും സ്ഥലം കാക്കനാട്ട് തന്നെ ഉണ്ടാകുമെന്നത് കൊണ്ടായിരുന്നോ കഴിഞ്ഞ സര്‍ക്കാര്‍ കമ്പനിക്ക് ഇഷ്ടം പോലെ എന്തുമാകാമെന്ന് സമ്മതിച്ച് ഒപ്പിടാന്‍ വ്യഗ്രത കാട്ടിയത്. അന്നത്തെ സര്‍ക്കാരിലെ ചിലരുടെ ആക്രാന്തത്തിനെ പറ്റി എല്ലാവരും മറന്നു.

246 ഏക്കര്‍ സ്ഥലത്ത് “ഫ്രീ ഹോള്‍ഡ്” എങ്കില്‍ അത് എന്ന് പറഞ്ഞ് ഒടുവില്‍ ടീക്കോം ഈ സര്‍ക്കാരുമായി ഒപ്പിട്ടതിന് ശേഷമാണ് സാമ്പത്തിക മാന്ദ്യം തുടങ്ങിയത് (അമേരിക്കയുടെ കണക്ക് പ്രകാരം, ഡിസമ്പര്‍ 2007). അങ്കിള്‍ നിസ്സാരമായി കരുതുന്ന ഈ മാന്ദ്യം ദുബായി കമ്പനികളെ വിഴുങ്ങുവാന്‍ തുടങ്ങിയത് ഇന്നലെയൊന്നുമല്ല എന്ന യാഥാര്‍ത്ഥ്യത്തിന് നേരേ കണ്ണടയ്ക്കുന്നതെന്തിന്?

മാന്ദ്യം മൂലം ഒരു പിടിവള്ളി കിട്ടുവാന്‍ കാത്തിരുന്ന കമ്പനി മുഖ്യനോട് ഒരു ചോദ്യം ചോദിപ്പിച്ച് ആ വള്ളിയില്‍ പിടിച്ച് തൂങ്ങിയതല്ല എന്ന് പറയുവാന്‍ കഴിയുമോ? മൂടി വെച്ച മാന്ദ്യബാധ ഒടുവില്‍ കുടത്തിന് വെളിയില്‍ വന്നത് 2009 അവസാനമാണെന്ന് മാത്രം. എന്നിട്ടും സര്‍ക്കാര്‍ തന്നെ കുറ്റവാളി എന്ന രീതിയിലെ പോക്ക് ടീക്കോമിനും ആവശ്യമാണ്. എങ്കിലല്ലേ മാന്ദ്യമകന്ന് ഒന്ന് നിവര്‍ന്ന് നിന്നതിന് ശേഷം പണി തുടങ്ങുവാന്‍ കഴിയുക. അപ്പോള്‍ അവര്‍ അന്നും പറയും ഇത് നീട്ടി കൊണ്ട് പോയത് സര്‍ക്കാരാണെന്ന്.

ഇതിന് ഒരു പ്രതിവിധിയേയുള്ളൂ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയില്‍ കാട്ടിയത് പോലെ ധൈര്യമായി മുന്നോട്ട് പോകുക. ടീക്കോം ഇടഞ്ഞ് തന്നെയെങ്കില്‍ അടുത്ത ആളെ നോക്കുക. വിഴിഞ്ഞം പദ്ധതിയില്‍ കാട്ടാമെങ്കില്‍ എന്ത് കൊണ്ട് സ്മാര്‍ട്ട് പദ്ധതിയിലും കാട്ടി കൂടാ? കേരളീയര്‍ക്കാവശ്യം ജോലിയാണ്. അത് ടീക്കോം തന്നെ തരണമെന്ന് നിര്‍ബന്ധവുമില്ല.

പിന്നെ മറ്റൊന്ന് ദുബായിയില്‍ നിന്നും കേരളത്തിലേയ്ക്ക് വെറുതെയല്ല പണം വരുന്നത്. അവിടെ കിടന്ന് നമ്മുടെ ആളുകള്‍ വിയര്‍പ്പൊഴുക്കിയിട്ടാണ്. ടീക്കോം സ്ഥലം വിറ്റ് കാശ് കൊണ്ടു പോകുന്നുവെങ്കില്‍ അത് കേരളിയരെ പറ്റിച്ചിട്ടും ആണ്. അങ്ങിനെയുള്ള അവസ്ഥയെ ചൂടത്ത് പണിയെടുക്കുന്ന പ്രവാസി മലയാളിയുമായി താരതമ്യം ചെയ്തതിനെ ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നു.

അങ്കിള്‍ said...

കാളിദാസൻ,
"വില്‍പ്പന സ്വതന്ത്ര്യമില്ലാതെയാണു ടീകോമിനു ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെയല്ലേ പ്രാരംഭ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്?" [കമന്റ് 18]

അങ്ങനെ തീരുമാനിച്ചെഴുതി വച്ചിരിക്കുന്ന പ്രാരംഭകരാർ ഏതാണു? ഫ്രയിംവർക്ക് കരാർ ആണെങ്കിൽ വില്പനസ്വാതന്ത്ര്യമില്ലാത്ത ഫ്രീഹോ
ൾഡാണെന്നു അതിൽ കാണുന്നില്ലല്ലോ. ഫ്രീഹോൾഡ് എന്നു മാത്രമല്ലേ
അതിലുള്ളൂ (Article 5.4). വേറെ പ്രാരംഭ കരാർ വല്ലതും ഉണ്ടോ. പോസ്റ്റിൽ
പറഞ്ഞിരിക്കുന്ന പ്രാരംഭകരാർ എന്നത് ഫ്രയിംവർക്ക് കരാർ തന്നെയാണു. രണ്ടും രണ്ടല്ല, ഒന്നാണു.

“വില്‍ക്കാനുദ്ദേശമില്ലെങ്കില്‍ പിന്നെ എന്തിനാണു ടീകോം മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ കയറിപ്പിടിച്ച് വിവാദമുണ്ടാക്കിയത്?“

വിൽക്കാനുദ്ദേശമില്ലെന്നു പറഞ്ഞത് അവരുടെ മാന്യതകൊണ്ട്. അവർ അത് വിൽക്കാൻ ഉദ്ദേശിക്കാത്തതു കൊണ്ട്. അതൊരു പ്രശ്നമായി തീർക്കണ്ടാ എന്നതുകൊണ്ട്. അതിനർത്ഥം അവർക്കത് വിൽക്കാൻ അവകാശമില്ല എന്നല്ല. വിൽക്കാനുള്ള അവരുടെ അവകാശം ‘ഫ്രീഹോ
ൾഡ്’ എന്ന പദം കൊണ്ട് അവർ ആർജ്ജിക്കുന്നുണ്ട്, വിൽക്കാൻ പാടില്ലാത്തതെന്നു നിർവചിക്കാത്തിടത്തോളം കാലം.

എന്തിനാണിവിടെ ഫ്രീഹോൾഡിൽ കയറിപിടിച്ച് തൂങ്ങുന്നത്. നവമ്പർ 2007 ലും ജൂലൈ 2008 ലുമായി 246 ഏക്കർ വസ്തുവിനെ പറ്റിയുള്ള രണ്ട് പാട്ടക്കരാർ ഉള്ളതു ഓർമ്മയുണ്ടോ (ലിങ്കുകൾ പോസ്റ്റിലുണ്ട്). അതിൻ
പ്രകാരം 104 കോടി രൂപയും വാങ്ങി സർക്കാരിനു മുതൽ കൂട്ടിയില്ലേ. എന്നിട്ട് എന്തായി? ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും സ്മാർട്ട് സിറ്റി, കൊച്ചിയുടെ പേർക്ക് പതിച്ച്
കൊടുത്ത് രജിസ്ട്രേഷൻ നടത്തിയോ? ഇതുവരെ ഇല്ലല്ലോ. അതു കഴിഞ്ഞെങ്കിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി വരാൻ പറയാമായിരുന്നല്ലോ.
അതും കഴിഞ്ഞല്ലേ ഫ്രീഹോൾഡ് പ്രശ്നം വരുന്നത്.

“ഈ വിവാദമുണ്ടാക്കിയതൊക്കെ ടികോമിന്റെ പണിയാണെന്ന് സംശയിക്കേണ്ടി വരും.“
ഇനി പറയൂ ഈ വിവാദമൊക്കെ ഉണ്ടാക്കിയത് ടികോമാണോ. ഭൂമിയുടെ രജിസ്ട്രേഷൻ നടത്താത്തത് ആരുടേ കുറ്റം. സെസ്സ് പദവി
ലഭ്യമാക്കാത്തത് ആരുടെ കുറ്റം. അവസാന കരാറുണ്ടാക്കാത്തത് ആരുടെ കുറ്റം?

അങ്കിള്‍ said...

കാളിദാസൻ,
“ഇത് പിള്ളേരു കളിയല്ല. വില്‍പ്പന സ്വാതന്ത്ര്യമില്ലാതെ സ്വന്തമായി ഭൂമി
കൊടുക്കാമെന്ന കരാര്‍ വ്യവസ്ഥ മാറ്റുമെന്ന് ആരും പറഞ്ഞുമില്ല.“ [കമന്റ് 19]

വില്‍പ്പന സ്വാതന്ത്ര്യമില്ലാതെ സ്വന്തമായി ഭൂമി കൊടുക്കാമെന്ന കരാര്‍ വ്യവസ്ഥ ഏതു കരാറിലാണു എഴുതിപിടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ മനസ്സിലാണു അത് ഉറപ്പിച്ച് വച്ചിരിക്കുന്നത്. എഴുതി ഒപ്പിട്ട കരാറിലോട്ട് ആ
മനസ്സ് പകർന്നില്ല. അതാരുടെ കുറ്റം.
ഫ്രീഹോൾഡ് എന്നത് വ്യാഖ്യാനിക്കുന്നതിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതു പരിഹരിക്കുന്നത് എങ്ങനെയാകണമെന്നല്ലേ
Article 12 - KWA ൽ വിവരിച്ചിരിക്കുന്നത്. രണ്ടുകൂട്ടരും ആ വ്യവസ്ഥകളിൽ എന്തു കൊണ്ട് അഭയം പ്രാപിക്കുന്നില്ല? പിന്നയും ഞാൻ
പറയുന്നു അതിനൊന്നും സമയമായില്ല. ആദ്യം ഭൂമി അവരുടെ പേർക്ക് രജിസ്റ്റർ ചെയ്ത് കൊടുത്തിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരട്ടെ ഫ്രീഹോൾഡിനെ പറ്റി പിന്നീടാലോചിക്കാം. മാസ്റ്റർ പ്ലാൻ തയ്യാറാകുമ്പോൾ ടീക്കോം കുറച്ചുകൂടി കമ്മിറ്റഡ് ആകും. അപ്പോൾ കുറേയൊക്കെ നീക്ക്പോക്കിനു അവർ നിർബന്ധിതരായേക്കാം.

പക്ഷേ സർക്കാരിന്റെ ഉദ്ദേശം എങ്ങനെയെങ്കിലും ടികോം ഇതിൽ നിന്നും
പിന്തിരിഞ്ഞ് പോകണമെന്നു ഉറപ്പിച്ചതു പോലല്ലേ. അതു കൊണ്ട് ടികോമിനെ കൂടുതൽ കമ്മിറ്റഡ് ആക്കാൻ ശ്രമിക്കുകയേ ഇല്ലല്ലൊ.

“ഇതിലെ PLOTS എന്നു പരാമര്‍ശിച്ചിരിക്കുന്നത് ലീസ് ഹോള്‍ഡിനകത്തെ പ്ളോട്ടുകള്‍ തന്നെയാണ്.“

എന്തബദ്ധമാണു കാളിദാസൻ ഈ പറയുന്നത്. ആ വ്യവസ്ഥ വായിച്ചാൽ അതിലെ പ്ലോട്ട്സ് എന്നുപറയുന്നത് ലീസ് ഹോൾഡിനകത്തെ
പ്ലോട്ടുകളാണെന്നു തോന്നിയേക്കാം. സമ്മതിച്ചു. പക്ഷേ ആ ലീസ് ഹോൾഡ് ഭൂമി മുഴുവൻ സെസ്സ് പദവി ലഭ്യമാക്കനുള്ള സ്ഥലമല്ലേ. ആ 246 ഏക്കർ സ്ഥലമല്ലേ സ്മാർട്ട് സിറ്റി എന്നു പറയുന്നത്. ആ സെസ്സ് ഭൂമിക്കകത്ത് ഫ്രീഹോൾഡോ? സെസ്സ് നിയമം കാളിദാസനറിയില്ലേ.സെസ്സ് നിയമം അറിയുന്നവർക്ക് ആ പ്ലോട്ട്സ് പാട്ടഭൂമിക്കകത്ത് ആകാൻ കഴിയില്ലെന്നു മനസ്സിലാകും. ഭാവിയിൽ സെസ്സ് പദവി മുഴുവൻ സ്ഥലത്തിനും ലഭിക്കില്ലായെന്നു മുങ്കൂർ കണ്ടിരുന്നോ നമ്മുടെ ഫ്രയിംവർക്ക് കരാർ എഴുതിയുണ്ടാക്കിയ ആശാന്മാർ? എന്നിരുന്നാൽ കൂടിയും സെസ്സ്
ഭൂമിയോട് ചേർന്ന് കിടക്കുന്ന ഭൂമിയേ ഫ്രീഹോൾഡായി പരിഗണിക്കാൻ
കഴിയു; ഒരിക്കലും സെസ്സ് ഭൂമിക്കകത്ത് ആകില്ലല്ലോ.

ഫ്രയിംവർക്ക് കരാറിൽ ആർട്ടിക്കിൽ 5.4 എഴുതി ചേർത്ത പുംഗവന്മാരുടെ
------- പരിശോധിക്കണമെന്നു ആരെങ്കിലും പറഞ്ഞാ‍ൽ.......

അങ്കിള്‍ said...

കാളിദാസൻ,
“ഏതു കരാറാണ്‌ അങ്കിള്‍ ഉദ്ദേശിക്കുന്നത്? ഫ്രെയിം വര്‍ക് കരാറില്‍ ഭൂമിയുടെ അളവൊന്നും പരാമര്‍ശിച്ചിട്ടില്ലല്ലോ? ലീസ് കരാറില്‍ 234
ഏക്കറിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. പ്രാരംഭ കരാറില്‍ 246 ഏക്കര്‍ എന്നും
പറഞ്ഞിട്ടുണ്ട്. അതില്‍ തന്നെയാണ്‌ ടികോമിന്‌ വില്‍പ്പനാവകാശമുള്ള ഒരു
ഭൂമിയും കൊടുക്കില്ല എന്നു പറഞ്ഞിരിക്കുന്നത്.“ [കമന്റ് 21]

ഫ്രയിംവർക്ക് കരാറിൽ ഭൂമിയുടെ അളവൊന്നും പറഞ്ഞിട്ടില്ലേ. അതിലെ ആർട്ടിക്കിൽ 1 ൽ നിർവചിച്ചിരിക്കുന്ന "Land" പിന്നെന്തിനെ
കുറിക്കുന്നതാണു. 246 ഏക്കറെന്നു ഏടുത്തു പറഞ്ഞിരിക്കുന്നതു പോരെ.

ലീസ് കരാർ രണ്ടുണ്ട്. രണ്ടും കൂടെ ചേർത്താണു 246 ഏക്കർ. ലിങ്ക് പോസ്റ്റിലുണ്ട്.

വീണ്ടും പ്രാരംഭകരാറെന്നത് ഫ്രയിം വർക്ക് കരാർ അല്ലെന്നൊരു ധ്വനിവരുന്നു. കാളിദാസനുദ്ദേശിക്കുന്ന പ്രാരംഭകരാറും ഫ്രയിംവർക്ക് കരാറും രണ്ടാണോ. ഞാനുദ്ദേശിക്കുന്നത് അതു രണ്ടും ഒന്നാണെന്നാണു.
വിശദീകരിക്കണേ. പ്രാരംഭകരാറിൽ (ഫ്രയിം വർക്ക് കരാറിൽ)വില്പനാവകാശമുള്ള ഒരു ഭൂമിയും കൊടുക്കില്ല എന്ന് എഴുതിയിട്ടില്ല.

“ഫ്രെയിം വര്‍ക്ക് കരറിലുപയോഗിച്ച ഫ്രീ ഹോള്‍ഡ് എന്ന വാക്ക് പേക്ഷിച്ചാല്‍ പോരെ?“

ധാരാളം മതി. ഇരുകൂട്ടരും സമ്മതിക്കണ്ടേ. അതിനവർ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ. ഇല്ലെങ്കിൽ അവർ പിൻ‌വാങ്ങിക്കോട്ടേ എന്നായിരിക്കും. പക്ഷേ കോടിക്കണക്കിനു നഷ്ടപരിഹാരവും വാങ്ങിയിട്ടേ അവർ പോകു.

സന്തോഷത്തോടെ അടുത്തു വരുന്ന വലതു സർക്കാർ നഷ്ടപരിഹാരം വാരിക്കോരി കൊടുക്കും. ഉത്തരവാദിത്വം ഇടതു സർക്കാരിന്റെ തലയിൽ വക്കാമല്ലോ.

അങ്കിള്‍ said...

കാളിദാസൻ,
“ഫ്രെയിം വര്‍ക്ക് കരാര്‍ അന്തിമ കരാറൊന്നുമല്ലല്ലോ അങ്കിള്‍. അന്തിമ
കരാറല്ലേ സാധുതയുള്ള കരാര്‍? മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കി കഴിഞ്ഞ് ചെയ്യേണ്ട കാര്യത്തിന്‌ ഉറപ്പു വേണമെന്ന് നിര്‍ബന്ധം പിടിക്കാന്‍
ടീകോമിനു നിയമപരമായി അവകാശമില്ല.“ [കമന്റ് 22]

അതിനു മാസ്റ്റർപ്ലാൻ ഉണ്ടാക്കാനുള്ള അവസരം പോലും അവർക്ക് കൊടുക്കുന്നില്ലല്ലോ. അതു കഴിഞ്ഞല്ലേ ഭാക്കി കാര്യങ്ങൾ.

മാസ്റ്റർപ്ലാൻ ഉണ്ടാക്കിയാൽ തംഗീകരിക്കേണ്ടത് സംസ്ഥാന സർക്കാരല്ല. സർക്കാരിന്റെ പ്രതിനിധികളും കൂടി ഉൾപ്പെട്ട സ്മാർട്ട് സിറ്റി,കൊച്ചിയുടെ (നടത്തിപ്പുകാർ) പത്തംഗ ബോർഡാ‍ണു.

അങ്ങനെയൊരു മാസ്റ്റർ പ്ലാൺ ഉണ്ടാകുന്നതിനു മുമ്പ് തന്നെ അവസാന കരാർ, രജിസ്ട്രേഷൻ, സെസ്സ് പദവി എന്നിവക്കെല്ലാം തീർപ്പുണ്ടായി
കഴിഞ്ഞിരിക്കുമല്ലോ. ഇതൊന്നും ഉണ്ടാകാതെ മാസ്റ്റർപ്ലാൻ തയ്യാറാകുമെന്നു കരുതുന്നുണ്ടോ, കാളിദാസൻ. ഫ്രയിം വർക്ക് കരാർ മുഴുവൻ ഒന്നു വായിക്കു.

അത്ര എളുപ്പത്തിൽ വേറെ ആളെ (അതു അമേരിക്കയിൽ നിന്നായാ‍ൽ പോലും) ഇതിനായി നിയോഗിക്കാമെന്നു തോന്നുന്നില്ല, ഈ ഭരണസമയം കഴിയുന്നതിനു മുന്നേ.

അങ്കിള്‍ said...

കാളിദാസൻ,
“അതിന്റെ അര്‍ത്ഥം ഞാന്‍ മാന്സിലാക്കിയതിപ്രകാരമാണ്. 99
വര്‍ഷ്ത്തേക്ക് സ്ഥലം പാട്ടത്തിനു നല്‍കുന്നു. മസ്റ്റര്‍ പ്ളാന്‍ തയ്യറായ ശേഷം ഈ പാട്ട ഭൂമിയില്‍ നിന്നും ചില Plot കള്‍ Identify ചെയ്ത് അവ Free hold ആയി Convert ചെയ്യും.“ [കമന്റ് 23]

99 കൊല്ലത്തേക്ക് പാട്ടത്തിനു കൊടുക്കുന്ന സ്ഥലത്തിനാണു സെസ്സ് പദവി ലഭിക്കേണ്ടത്. അതിനകത്തു നിന്നും പിന്നെ ഫ്രീഹോൾഡിനു വേണ്ടി കണ്ടെത്താൻ കഴിയുമോ. അതിനോട് ചേർന്നു കിടക്കുന്ന സെസ്സ് നു പുറത്തുള്ള സ്ഥലം കണ്ടെത്തണം. സെസ്സ് കിട്ടിയ
പാട്ടഭൂമിക്കകത്തുനിന്നും ഏതെങ്കിലും സ്ഥലം ഫ്രീഹോൾഡായി മാറ്റിയെടുക്കാമെന്നു മനസ്സിലാക്കിയെങ്കിൽ അത് തെറ്റാണു. അതു
കൊണ്ടാണു ഞാൻ ആദ്യമേ പറയുന്നത് ഫ്രയിംവർക്ക് കരാറിൽ ആ ർട്ടിക്കിൽ 5.4 എഴുതിപ്പിടിപ്പിച്ചതേ മണ്ടത്തരമായി പോയി എന്നു. സെസ്സ് നിയമത്തിനെതിരാണത്. സെസ്സ് നിയമമോ, ഫ്രയിംവർക്ക് കരാറിലെ
വ്യവസ്ഥകളോ ഏതായിരിക്കും നിലനിൽക്കുക.

ആർട്ടിക്കിൽ 5.1 നു ഒരു കുഴപ്പവുമില്ല. അതിൽ പറയുന്ന ഭൂമിയിൽ നിന്നു വേണം 5.4 ൽ പറയുന്ന് ഫ്രീഹോൾഡ് ഭൂമി കണ്ടെത്തേണ്ടതെന്നു ധരിക്കുന്നതാണു പ്രശ്നം . 246 ഏക്കറിന്റെ 12% വേണം ഫ്രീഹോൾഡ്. 246 ഏക്കറിനകത്ത് ഫ്രീഹോൾഡ് കണ്ടെത്തിയാൽ പിന്നെ കിട്ടുന്ന ഫ്രീഹോൾഡ് 246 ന്റെ 12% ആകില്ല.

അങ്കിള്‍ said...

ക്യാപ്റ്റൻ ഹാഡോക്ക്,

ഒരു സാധാരണ മനുഷ്യൻ ചിന്തിച്ച് പോകുന്നത് പോലെയാണു താങ്കളും ചിന്തിക്കുന്നത്. ബാഗ്ലുരിൽ നടന്നത് കാണുകയും ചെയ്തു. പക്ഷേ ഇവിടെ പ്രശ്നം അതല്ല. സർക്കാരിന്റെ കീഴിൽ തന്നെയുള്ള ഒരു വിഭാഗം ഈ സ്മാർട്ട് സിറ്റി ഇവിടെ വരരുതെന്ന് ആഗ്രഹിക്കുന്നു. അതിനു വേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുന്നു. സർക്കാരിന്റെ ഐറ്റി വിഭാഗം ആ കെണിയിൽ വീഴുന്നു. വീഴാതെ നിവൃത്തിയില്ലെന്ന സ്ഥിതി വന്നുകൊണ്ടിരിക്കുന്നു.

90000 തൊഴിലവസരങ്ങളാണു കേരളത്തിൽ നഷ്ടപ്പെടുന്നതെന്നോർക്കാൻ സമയമില്ല. ഇവിടെ നടക്കുന്ന ചക്കളത്തി പോരാട്ടം ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്നും, വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളുണ്ടായാൽ അതായിരിക്കും അതായിരിക്കും ജനമനസ്സിൽ കൂടുതൽ പതിയുന്നതെന്നും നമ്മുടെ ഐറ്റി വിഭാഗം ഓർക്കുന്നില്ല. ഒരു പക്ഷേ ഇനിയുള്ള മാസങ്ങൾ അതിനു തികയുകയില്ലല്ലോ എന്ന ചിന്തയാകാം ടീകോമിനെ അകറ്റാൻ അവരും ശ്രമിക്കുന്നത്.

അങ്കിള്‍ said...

മനോജ്,
ടികോം വെറുതേ പ്രശ്നമുണ്ടാക്കുകയാണെന്നു ഞാനും സമ്മതിക്കാം. എപ്പോൾ? ഫ്രയിം വർക്ക കരാറനുസരിച്ച് മാസങ്ങൾക്കു മുമ്പേ നമ്മുടെ സർക്കാർ ചെയ്തു കൊടിക്കേണ്ടിയിരുന്ന രജിസ്ടേഷൻ, സെസ്സ് പദവി, അവസാന കരാർ എന്നിവ ചെയ്ത് കഴിഞ്ഞിട്ടായിരുന്നു എങ്കിൾ. മനോജ് ആ ഫ്രയിം വർക്ക് കരാർ വായിച്ചില്ലേ. ഉഭയകക്ഷികളും സമ്മതിച്ച് ഒപ്പിട്ടതല്ലേ അത്. ഫ്രീഹോൾഡിനെ പറ്റി ഇപ്പോൾ സംസാരിക്കാൻ രണ്ടു കൂട്ടർക്കും അവകാശമില്ലല്ലോ.

സാമ്പത്തികമാന്ദ്യം നമ്മുടെ സർക്കാരിനും ബാധിച്ചോ. അവർ ചെയ്യേണ്ട കാര്യങ്ങളല്ലേ മുടങ്ങി കിടക്കുന്നത്. അതു കഴിഞ്ഞല്ലേ ടീകോം രംഗത്ത് വരുന്നുള്ളൂ. അതെന്താ കാണാത്തത്. ടീകോം സാമ്പത്തികമാന്ദ്യത്തിലായിരിക്കാം. അങ്ങനെ പറഞ്ഞ് കുറ്റപ്പെടുത്താൻ കാരണം വേണം. നാം ചെയ്യേണ്ടത് ചെയ്തിട്ട് എന്തുകൊണ്ട് അവർ ചെയ്തില്ല എന്നു ചോദിക്കുമ്പോഴാണു സാമ്പത്തിക മാന്ദ്യം കൊണ്ടാണോ എന്ന പ്രശ്നം ഉദിക്കുന്നത്.

സ്മാർട്ട് സിറ്റി കൊണ്ടു വരുന്നത് ടീകോം തന്നെ ആകണമെന്നത് ആർക്കും നിർബന്ധമില്ല. അമേരിക്കകാരൻ ആയാലും നല്ലതു തന്നെ. കേരളീയർക്കാവശ്യം മനോജ് പറഞ്ഞതു പോലെ ജോലിയാണു. ആ ചിന്ത എനിക്കും മനോജിനും ഉണ്ടായാൽ പോരാ. ധൈരമായിട്ട് മുന്നോട്ടുപോകാൻ ഇച്ഛാശക്തി ഉണ്ടാകണം.

നമ്മുടെ പ്രവാസികളിൽ കൂടുതലും ശരീരം കൊണ്ട് പണിയെടുക്കുന്നതു കൊണ്ടാകണം വിയർപ്പൊഴുക്കുന്നതും പണം ഉണ്ടാക്കുന്നതും. അതു പോലെ തന്നെ ടീകോമും പണിയെടുത്തു തന്നെ യാണു പണമുണ്ടാക്കുന്നത്. പക്ഷേ ശരീരം കൊണ്ടായിരിക്കില്ല, തലച്ചോറു കൊണ്ടായിരിക്കും. അതു കൊണ്ട് ചിലപ്പോൾ വിയർക്കാറില്ലായിരിക്കാം. ഞാൻ പ്രവാസികൾ അയക്കുന്ന പണത്തിനെയോ അതിന്റെ മഹിമയേയോ കുറച്ചു കാണുന്ന ആളല്ല. എനിക്ക് അതിനു കഴിയില്ല. ഞാനും അതിന്റെ ഗുണം അനുഭവിക്കുന്നവനാണു. 90000 തൊഴിലവസരങ്ങൾ കേരളത്തിൽ ഉണ്ടാകുമെങ്കിൽ ഒരു 24 ഏക്കർ സ്ഥലം വിറ്റ കാശ് ദൂബായിലോട്ട് കടത്തിയാലും കേരള ജനത അതൊരു പ്രശ്നമാക്കില്ല എന്നാണു ഞാൻ പറഞ്ഞത്. അപ്പറഞ്ഞതിനെ ഇങ്ങനെ വ്യഖ്യാനിച്ചതിൽ ഞാനും ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുന്നു.

kaalidaasan said...

അങ്കിള്‍

അങ്ങനെ തീരുമാനിച്ചെഴുതി വച്ചിരിക്കുന്ന പ്രാരംഭകരാർ ഏതാണു? ഫ്രയിംവർക്ക് കരാർ ആണെങ്കിൽ വില്പനസ്വാതന്ത്ര്യമില്ലാത്ത ഫ്രീഹോ
ൾഡാണെന്നു അതിൽ കാണുന്നില്ലല്ലോ. ഫ്രീഹോൾഡ് എന്നു മാത്രമല്ലേ
അതിലുള്ളൂ (ആര്റ്റിക്ലെ 5.4). വേറെ പ്രാരംഭ കരാർ വല്ലതും ഉണ്ടോ. പോസ്റ്റിൽ
പറഞ്ഞിരിക്കുന്ന പ്രാരംഭകരാർ എന്നത് ഫ്രയിംവർക്ക് കരാർ തന്നെയാണു. രണ്ടും രണ്ടല്ല, ഒന്നാണു.



ഒരു കരാറില്‍ എഴുതി വച്ചു എന്നു ഞാന്‍ ഉദ്ദേശിച്ചില്ല. അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ ഞന്‍ ഖേദിക്കുന്നു.

ടീകോമുമായിട്ടുള്ള കരാര്‍ അങ്ങനെയാണെനേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളു.

ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ കരാര്‍ പ്രകാരം ടീകോമിനു കുറെയധികം ഭൂമി സൌജന്യമായി കൊടുത്തിരുന്നു. അതൊക്കെ ഒഴിവാക്കി അല്ലേ വി എസ് പുതിയ കരാര്‍ ഉണ്ടാക്കിയത്? അതിലെ ധാരണയണ്, അല്‍പ്പം പോലും ഭൂമി വില്‍പ്പന സ്വാതന്ത്ര്യത്തോടെ സൌജന്യമായി കൊടുക്കില്ല എന്നത്. അതൊക്കെ ടീകോം സമ്മതിച്ചതു മാണ്. അതിന്റെ ചുവടു പിടിച്ചാണ്‌ ഫ്രെയിം വര്‍ക്ക് കരാറുണ്ടാക്കിയത്. ഇനിയാണു അന്തിമ കരാര്‍ ഉണ്ടാക്കേണ്ടത്. ഫ്രെയിം വര്‍ക്ക് കരാറില്‍ ഭൂമി പാട്ടത്തിനു കൊടുക്കുന്ന കാര്യമേ പറഞ്ഞിട്ടുള്ളു. ആ ഭൂമിയില്‍ നിന്നും കുറച്ച് പാട്ട വ്യവസ്ഥയില്‍ നൊന്നും ഒഴിവാക്കി സ്വതന്ത്രമായി കൈവശം വക്കാനും അനുവദിക്കുന്നു. അതെല്ലാം കരാറില്‍ വ്യക്തമായി പറഞ്ഞിട്ടില്ലേ?

ഫ്രെയിം വര്‍ക്ക് കരാറുണ്ടാക്കിയപ്പോള്‍ ലീസ് ഹോള്‍ഡ് ഭൂമിക്കു പുറത്തു വേണം ഫ്രീ ഹോള്‍ഡ് ഭൂമി എന്നൊന്നും ടീകോം നിര്‍ബന്ധം പിടിച്ചില്ല.

വില്‍പ്പന സ്വതന്ത്ര്യതോടെയുള്ള ഫ്രീ ഹോള്‍ഡ് ഭൂമി വേണമെന്ന് ഇപ്പോള്‍ ടീകോം വശി പിടിച്ചാല്‍ അവരെ കരാറില്‍ നിന്നും ഒഴിവാക്കേണ്ടി വരും.

kaalidaasan said...

അങ്കിള്‍,

വിൽക്കാനുദ്ദേശമില്ലെന്നു പറഞ്ഞത് അവരുടെ മാന്യതകൊണ്ട്. അവർ അത് വിൽക്കാൻ ഉദ്ദേശിക്കാത്തതു കൊണ്ട്. അതൊരു പ്രശ്നമായി തീർക്കണ്ടാ എന്നതുകൊണ്ട്. അതിനർത്ഥം അവർക്കത് വിൽക്കാൻ അവകാശമില്ല എന്നല്ല. വിൽക്കാനുള്ള അവരുടെ അവകാശം ‘ഫ്രീഹോ
ൾഡ്’ എന്ന പദം കൊണ്ട് അവർ ആർജ്ജിക്കുന്നുണ്ട്, വിൽക്കാൻ പാടില്ലാത്തതെന്നു നിർവചിക്കാത്തിടത്തോളം കാലം.



അവര്‍ വില്‍ക്കാനുള്ള അവകാശം ആര്‍ജ്ജിക്കുന്നുണ്ട് എന്നൊക്കെ പറയുന്നതില്‍ ഒരു കാര്യവുമില്ല. കരാറില്‍ പറഞ്ഞിരിക്കുന്നത് ലീസ് ഹോള്‍ഡ് ഭൂമിക്കകത്തുള്ള 12% ഫ്രീ ഹോള്‍ഡായി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയ ശേഷം നല്‍കാമെന്നാണ്. 246 ഏക്കറിനല്ലേ സെസ് പദവി, അതിന്റെ പരിധിയില്‍ വരുന്ന ഭൂമി ഫ്രീ ഹോള്‍ഡകാന്‍ ആകില്ല എന്നൊക്കെ അവര്‍ ഫ്രെയിം വര്‍ക്ക് കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ആലോചിക്കണമായിരുന്നു. അവര്‍ അതാലോചിച്ചില്ല. ആലോചിച്ചിരുന്നെങ്കില്‍ സെസ് പദവിയുള്ള ഭൂമിക്ക് പുറത്ത് ഫ്രീ ഹോള്‍ഡ് ഭൂമി വേണമെന്ന് കരാറില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ആ മണ്ടത്തരം ബോധ്യമായപ്പോള്‍ അതൊരു വിവാദമാക്കി. അതില്‍ പിടിച്ച് പദ്ധതി താമസിപ്പിക്കുന്നു. ഒരു പക്ഷെ സാമ്പത്തിക പ്രശ്നം കാരണം പദ്ധതിയില്‍ നിന്നും പിന്‍മറാനുള്ള ന്യയം കാണുന്നതുമായിരിക്കാം.

അദ്യം അവര്‍ ഭൂമി ഏറ്റെടുത്ത് മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കട്ടെ. അങ്കിള്‍ പരാമര്‍ശിച്ച റിപ്പോര്‍ട്ട് പ്രകാരം മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ച കരാറില്‍ നിന്നുമവര്‍ പിന്‍മാറി എന്നാണു മനസിലാകുന്നത്. ടീകോമിനു ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളുണ്ട്.

മാന്യത എന്നൊനും പറയേണ്ട. അവര്‍ സമ്മതിച്ച കാര്യമാണ്. ഫ്രെയിം വര്‍ക്ക് കരാറില്‍ നിര്‍വചിച്ചില്ല എന്നത് കരാറൊപ്പിട്ട രണ്ടു കൂട്ടരുടെയും പാളിച്ചയാണ്. അതിനു സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുകയും വേണ്ട.

ഫ്രീ ഹോള്‍ഡ് എന്ന പദം ഉപയോഗിച്ചത് പിശകായി പോയി. മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കാതെ അവര്‍ക്ക് ഫ്രീ ഹോള്‍ഡ് ഭൂമിയില്‍ യാതൊരു അവകാശവുമില്ല. മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കിയ ശേഷമേ അന്തിമ കരാര്‍ ഒപ്പിടൂ. അതിലെ വസ്തുതകള്‍ക്കല്ലേ പ്രാമുഖ്യം?

kaalidaasan said...

അങ്കിള്‍,

എന്തിനാണിവിടെ ഫ്രീഹോൾഡിൽ കയറിപിടിച്ച് തൂങ്ങുന്നത്.

ആരാണിവിടെ ഫ്രീ ഹോള്‍ഡി കയറി പിടിച്ച് തൂങ്ങുന്നത്? ടീകോമല്ലേ?

വില്‌പ്പന സ്വാതന്ത്ര്യത്തോടെയാണു ഭൂമി നല്‍കുന്നതെന്ന് കേരളത്തിലെ മാദ്ധ്യമങ്ങളില്‍ ചര്‍ച്ച വന്നപ്പോള്‍ കേരള മുഖ്യമന്ത്രി എന്ന നിലയില്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുതേണ്ടത് വി എസിന്റെ ഉത്തരവാദിത്തമാണ്. ടീകോമിന്റെ ഉദ്ദേശത്തിനു വിപരീതമായി ഒന്നും വി എസ് പറഞ്ഞും ഇല്ല. പിന്നെ എന്തിനാണ്‌ ടീകോം ചില ഉറപ്പുകള്‍ വേണമെന്ന് വാശി പിടിക്കുന്നത്? ഇത് കരണമല്ലേ വസ്തുവിന്റെ രെജിസ്റ്റ്രേഷന്‍ നീണ്ടു പോകുന്നത്?

ഇനി പറയൂ ഈ വിവാദമൊക്കെ ഉണ്ടാക്കിയത് ടികോമാണോ. ഭൂമിയുടെ രജിസ്ട്രേഷൻ നടത്താത്തത് ആരുടേ കുറ്റം. സെസ്സ് പദവി
ലഭ്യമാക്കാത്തത് ആരുടെ കുറ്റം. അവസാന കരാറുണ്ടാക്കാത്തത് ആരുടെ കുറ്റം?


ഈ വിവാദമൊക്കെ ഉണ്ടാക്കിയത് ടികോമാണെന്നു തന്നെയാണെനിക്ക് തോന്നുന്നത്

മന്ത്രി എസ് ശര്‍മ്മ പറഞ്ഞത് ഭൂമിയുടെ രെജിസ്ട്രേഷന്‍ എപ്പോള്‍ വേണമെങ്കിലും നടത്താമെന്നാണ്. ഭൂമി മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു ടീകോമിനെ അതറിയിച്ചിട്ടുമുണ്ട്.

വെറുതെ ഭൂമി ഏറ്റെടുത്താല്‍ സെസ് പദവി കിട്ടുമോ? പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ വേണ്ടെ? ടീകോം കത്തെഴുതലൊക്കെ നിറുത്തി ഭൂമി രെജിസ്റ്റ്രേഷനുള്ള നടപടികള്‍ക്ക് സര്‍ക്കാരുമായി സഹകരിക്കുക. എന്നിട്ട് മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുക. എന്നാലല്ലേ സെസ് പദവി നേടിയെടുക്കാനാകൂ.

kadathanadan:കടത്തനാടൻ said...

കേട്ടാൽ കേട്ട ന്യായം പറയണമല്ലോ.ശരിയാണ അങ്കിൾ പറഞ്ഞത്‌.കൊടുക്കാമെന്ന് പറഞ്ഞത്‌ കൊടുക്കണം.വാങ്ങിയാൽ തിരിച്ചുകൊടുക്കണം.അങ്കിളിന്റെ ന്യായം അംഗീകരിച്ചേ പറ്റൂ...പക്ഷെ ഒരു രാജ്യത്തേയും അതിലെ ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുന്ന വിഷയമാവുമ്പോൾ ഈ ന്യായവാദങ്ങൾ പലപ്പോഴും അംഗീകരിച്ചു കിട്ടാറില്ല.രാഷ്ട്രീയ താൽപര്യങ്ങളായിരിക്കും പരിഗണിക്കപ്പെടുക.വിദേശക്കടങ്ങളും,കരാറുകളും റദ്ദ്‌ ചെയ്യുക-വിദേശ ശക്തികൾ രാജ്യം വിടുക,അവരുടെ മുതൽ കണ്ടു കെട്ടുക എന്നിങ്ങനെ ആവശ്യപ്പെട്ടത്‌ ചരിത്രത്തിൽ ഒട്ടനവധി കാണുന്നുണ്ടു.അത്‌ വിജയിക്കുകയും ചെയ്ത തായിക്കാണുന്നു...ഈ പദ്ധതിയേക്കുറിച്ചും കരാറിനേക്കുറിച്ചും വളരെ ശക്തമായ എതിർപ്പ്‌ നാട്ടിൽ നിലനിൽക്കുന്നുണ്ട്‌..കൃഷിചെയ്യാൻ ഭൂമിയില്ലാതെ തെണ്ടുന്ന ലക്ഷങ്ങൾ പറയുന്നത്‌ 1ഏക്ര ഭൂമി വെച്ചുകിട്ടിയാൽ ഒരു കുടുംമ്പത്തിന്ന് ജീവിക്കാനും കയറിക്കിടക്കാൻ വീടുമാവുമെന്നാണ്..90000 പേർക്ക്‌ തൊഴിൽ തരുമെന്നു പറയുന്നത്‌ ഉറപ്പ്‌ ഒന്നുമല്ലാ വാഗ്ദാനാമാണെന്നാ .10 രൂപക്ക്‌ 1കോടി എന്ന ലോട്ടറിക്കാരന്റെ വ്യാമോഹിപ്പിക്കലല്ലേ .10 രൂപ കൊടുക്കേണ്ടിടത്ത്‌ കമ്പ്യുട്ടർ വന്നപ്പോൾ 1000 രൂപകൊടുക്കേണ്ടിവന്ന വികസന രീതിയല്ലേ ഇത്‌....സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ലാഭ താൽപര്യത്തിന്ന് എതിരു നിന്നാൽ വികസനവിറോധി ആവുമോ.... ഇനി താങ്കൾ സൂചിപ്പിച്ചപോലെ വിവരക്കേട്‌ കൊണ്ട്‌ കരാർ ഒപ്പിട്ട്‌ എന്ന്തന്നെ വെക്കുക..രാജ്യത്തിനും, ജനങ്ങളുടെ താൽപ്പര്യത്തിന്നും,നഷ്ടത്തിന്നും ഇടവരുത്തുന്ന കരാറിൽ നിന്നും പിന്മാറണം എന്നല്ലേ നാം പറയേണ്ടത്‌.ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത്‌ കൊണ്ട്‌ മാത്രം പൊതുനഷ്ടം ഇല്ലാതാവുമോ.
അങ്കിളിന്റെ കമന്റിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌" അവർ നമ്മുടെ ഭൂമിയൊന്നും കൊണ്ടു പോവില്ല" എന്നതാണ് അത്‌ കലക്കി .ഇതൊക്കെ ചെറുത്ത്‌ ഇവിടെ ഇങ്ങിനെ ക്കൂടുന്നവനോടാണ് യഥാർത്ഥത്തിൽ ക്വിറ്റ്‌ ഇന്ത്യ എന്ന് പറയേണ്ടത്‌..

kaalidaasan said...

അങ്കിള്‍,

എന്തബദ്ധമാണു കാളിദാസൻ ഈ പറയുന്നത്. ആ വ്യവസ്ഥ വായിച്ചാൽ അതിലെ പ്ലോട്ട്സ് എന്നുപറയുന്നത് ലീസ് ഹോൾഡിനകത്തെ
പ്ലോട്ടുകളാണെന്നു തോന്നിയേക്കാം. സമ്മതിച്ചു.


തോന്നലുകള്‍ സമ്മതിക്കണ്ട. വാസ്തവം മാത്രം സമ്മതിച്ചാല്‍ മതി. ആ പ്ളോട്ടുകള്‍ ലീസ് ഹോള്‍ഡ് ഭൂമിക്കകത്തു തന്നെയല്ലേ കരാര്‍ പ്രകാരം?

പക്ഷേ ആ ലീസ് ഹോൾഡ് ഭൂമി മുഴുവൻ സെസ്സ് പദവി ലഭ്യമാക്കനുള്ള സ്ഥലമല്ലേ. ആ 246 ഏക്കർ സ്ഥലമല്ലേ സ്മാർട്ട് സിറ്റി എന്നു പറയുന്നത്. ആ സെസ്സ് ഭൂമിക്കകത്ത് ഫ്രീഹോൾഡോ? സെസ്സ് നിയമം കാളിദാസനറിയില്ലേ.സെസ്സ് നിയമം അറിയുന്നവർക്ക് ആ പ്ലോട്ട്സ് പാട്ടഭൂമിക്കകത്ത് ആകാൻ കഴിയില്ലെന്നു മനസ്സിലാകും.

കാളിദാസനറിയാം. സെസ് നിയമം അറിയുനവര്‍ക്കുമറിയാം. അതറിഞ്ഞു തന്നെയാണ്, കേരള സര്‍ക്കാര്‍ കരറൊപ്പിട്ടതും. പക്ഷെ ടീകോമിനത് അറിയില്ല എന്ന് അങ്കിളിനു തോന്നുനുണ്ടോ? ഉണ്ടെങ്കില്‍ അത് ടീകോമിന്റെ പാളിച്ചയല്ലേ?

വില്‍പ്പനാവകാശമുള്ള ഭൂമിക്ക് സെസ് പദവി കിട്ടില്ല. വില്‍പ്പനാവകാശമുള്ള ഭൂമി ടീകോമിനു കൊടുക്കുന്നും ഇല്ല. അത് കേരള സര്‍ക്കാരിനും ടീകോമിനും അറിയാം. ഫ്രീ ഹോള്‍ഡ് എന്ന വാക്കില്‍ പിടിച്ച് അവര്‍ പ്രശ്നമുണ്ടാക്കുന്നു. അങ്കിള്‍ അതിനെ പിന്താങ്ങുന്നു. ഫ്രീ ഹോള്‍ഡ് എന്ന വാക്കുപയോഗിച്ചതാണു പ്രശ്നമായത്. അത് ഒരു പാളിച്ച തന്നെയാണ്. അതേപ്പിടിച്ച് ഭാവിയില്‍ ടീകോം ഒരു വിവാദമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ കരുതിയില്ല.പക്ഷെ അതിന്റെ പേരില്‍ ടീകോമിനെതെങ്കിലും നേട്ടമുണ്ടാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

ലീസ് കരാരില്‍ പറയുന്ന 246 ഏക്കറും ലീസ് ഹോള്‍ഡായി നല്‍കുന്നു എന്നാണു യധാര്‍ത്ഥ്യം. ലീസ് ഹോള്‍ഡായി എടുക്കാമെന്നണ്‌ ടീകോം കരാറില്‍ ഒപ്പിടുമ്പോള്‍ സമ്മതിച്ചതും. എന്തിനാണവര്‍ അത് സമ്മതിച്ചത്? 246 ഏക്കറില്‍ 12 % ഫ്രീ ഹോള്‍ഡായെ ഞങ്ങള്‍ സ്വീകരിക്കൂ എന്നവര്‍ എന്തു കൊണ്ട് പറഞ്ഞില്ല? ലീസ് ഹോള്‍ഡില്‍ ഉള്‍പ്പെടുത്താത്ത ഇത്ര ഭൂമി ഫ്രീ ഹോള്‍ഡായി വേണമെന്ന് ഇപ്പോഴാണോ അവര്‍ക്ക് തോന്നുന്നത്?

അങ്കിളെ കണടച്ചാല്‍ ഇരുട്ടാകില്ല. ഫ്രീ ഹോള്‍ഡ് എന്ന വക്കില്‍ കടിച്ചു തൂങ്ങുന്നത് ടീകോമാണ്. അതു കോണ്ടാണവര്‍ സര്‍ക്കാരിനു കത്തെഴുതിക്കൊണ്ടിരിക്കുന്നത്. അതിനുള്ള മറുപടിയും സര്‍ക്കാര്‍ കൊടുത്തു കഴിഞ്ഞു. അത് അര്‍ത്ഥ ശങ്കക്കിടയില്ലാതെയാണ്. ഇനി പദ്ധതി ഏറ്റെടുക്കണോ ഉപേക്ഷിക്കണൊ എന്നൊക്കെ ടീകോമിനു തീരുമാനിക്കാം.

Unknown said...

ട്രാക്കിങ്ങ്

kaalidaasan said...

അങ്കിള്‍,

ഫ്രയിംവർക്ക് കരാറിൽ ആർട്ടിക്കിൽ 5.4 എഴുതി ചേർത്ത പുംഗവന്മാരുടെ
------- പരിശോധിക്കണമെന്നു ആരെങ്കിലും പറഞ്ഞാ‍ൽ.......


തല പരിശോധിക്കുന്നത് നല്ലതാണ്. പക്ഷെ അങ്കിള്‍ പരിശോധിക്കാന്‍ നടക്കുന്നത് കേരള പുംഗവന്‍മാരുടെ മാത്രം തലയാണ്.


ആര്‍ട്ടിക്കിള്‍ 5.4 വയിച്ചു നോക്കി ഒപ്പിട്ട ടീകോം പുംഗവന്‍മാരുടെ തലയും കൂടെ പരിശോധിക്കേണ്ടെ? സെസ് ആനുകൂല്യം വാങ്ങാന്‍ വന്ന അവര്‍ക്ക് ഇന്‍ഡ്യന്‍ സെസ് നിയമത്തിന്റെ കാതലായ വശങ്ങള്‍ അറിയില്ലെങ്കില്‍ അവരുടെ തലയല്ലേ ആദ്യം പരിശോധിക്കേണ്ടത്?

ധാരാളം മതി. ഇരുകൂട്ടരും സമ്മതിക്കണ്ടേ. അതിനവർ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ. ഇല്ലെങ്കിൽ അവർ പിൻ‌വാങ്ങിക്കോട്ടേ എന്നായിരിക്കും. പക്ഷേ കോടിക്കണക്കിനു നഷ്ടപരിഹാരവും വാങ്ങിയിട്ടേ അവർ പോകു.

ഇല്ല അങ്കിള്‍, സ്ഥലം ഏറ്റെടുത്ത് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയശേഷമാണ്, അന്തിമ കരാര്‍ എഴുതി ഒപ്പിടുന്നത്. ഇതൊക്കെ കഴിഞ്ഞിട്ടേ സെസ് പദവി പോലും കിട്ടൂ. അതും കൂടി കഴിഞ്ഞിട്ടേ ഫ്രെയിം വര്‍ക്ക് കരാറില്‍ പറയുന്ന 12 % ലീസ് ഹോള്‍ഡ് ഭൂമി ഫ്രീ ഹോള്‍ഡാക്കാന്‍ ആകൂ. അത് ഫ്രീ ഹോള്‍ഡാക്കാന്‍ അകില്ല എന്നാണു അങ്കിള്‍ പറയുന്നത്. അങ്കിള്‍ അതിനു പറയുന്ന സെസ് നിയമം അവരും വയിച്ചിരിക്കണമായിരുന്നു കരാര്‍ ഒപ്പിടുനതിനു മുമ്പ്. അത് വായിക്കാതെ കരാറൊപ്പിട്ട അവരുടെ ഭാഗത്ത് കുറ്റം കാണാതെ ഒരു നഷ്ടപരിഹാരവും അവര്‍ക്ക് കിട്ടുമെന്ന് തോന്നുന്നില്ല.

മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയ ശേഷം സെസ് പദവിയും കിട്ടിക്കഴിഞ്ഞ്,അതു വരെയുള്ള പണമൊക്കെ ചെലവാക്കിയിട്ട് നഷ്ടപരിഹാരം മേടിച്ച് പോകാന്‍ വേണ്ടി മാത്രമായിട്ട് അത് വരെ അവര്‍ പോകുമെന്ന് അങ്കിളു കരുതുന്നുണ്ടോ? വില്‍പ്പന ഉദേശമില്ലെങ്കില്‍ പിന്നെ എന്തിനാണു ഫ്രീ ഹോള്‍ഡ് എന്ന് ചോദിക്കാതെ ഒരു കോടതിയും അവര്‍ക്ക് നഷ്ടപരിഹരം അനുവദിക്കുമെന്ന് തോന്നുന്നില്ല.

ഇതിലൊക്കെ വിശ്വാസ്യത എന്ന ഒരു വിഷയം ​കൂടിയില്ലേ. ഇടതു മന്ത്രിസഭയുമായി ചര്‍ച്ച തുടങ്ങിയതു മുതല്‍ വില്‍പ്പന ഉദേശിച്ചുള്ള ഭൂമി വേണ്ട എന്നു സമതിച്ചവര്‍ നോട്ടപ്പിശകുകൊണ്ട് ഉപയോഗിച്ച ഒരു വാക്കില്‍ കടിച്ചു തൂങ്ങി കരാറില്‍ നിന്നും പിന്‍മാറിയാല്‍ ലോകത്താരെങ്കിലും അവരുമായി ബിസിനസ് ഇനി നടത്തുമോ?

jayanEvoor said...

ഇപ്പോള്‍ പന്ത് ടീകോമിന്റെ കോര്‍ട്ടില്‍ ആണ്.
മാന്ദ്യത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അവര്‍ക്ക് ബിസിനസ് സെന്‍സ് ഉണ്ടെങ്കില്‍ "ഫ്രീ ഹോള്‍ഡില്‍" മസില് പിടിക്കാതെ പദ്ധതി കൈ വിട്ടുപോകാതെ നോക്കലാണ്.

അതിനു അവര്‍ തയ്യാറാകുന്നില്ല എന്നതിനര്‍ത്ഥം അവര്‍ക്കത് വിജയകരമായി പൂര്‍ത്തിയാക്കാനുള്ള കഴിവില്ല എന്ന് തന്നെയാണ്.

കച്ചവടം മോശം അവസ്ഥയിലാകുമ്പോള്‍ ഏത് മൊതലാളിയും ചെയ്യുന്നതാണ് റിഡക്ഷന്‍ സെയില്‍. ലാഭം കുറഞ്ഞാലും കച്ചവടം പൂട്ടിപ്പോകില്ല.

എനിക്ക് ചോദിക്കാനുള്ളത്, ഈ ടീകോം പിന്‍ മാറിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

മുത്തൂട്ടു പാപ്പച്ചന്‍ മുതല്‍ ഉള്ളയാളുകള്‍ അവസരം നോക്കി ക്യൂ നില്‍ക്കുകയാണ്. ഗവന്മേന്റ്റ് പറയുന്ന ഏത് നിര്‍ദേശവും അനുസരിക്കാന്‍ തയ്യാറായി.

അതിനര്‍ത്ഥം ഫ്രീ ഹോള്‍ഡ്‌ ഇല്ലെങ്കിലും പദ്ധതി വിജയകരമാവും എന്ന് അവര്‍ക്കൊക്കെ ബോധ്യമുള്ളതുകൊണ്ടാണ്.

സര്‍ക്കാര്‍ നിലപാടുകൊണ്ട് നമുക്കൊരു നഷ്ടവും വന്നിട്ടില്ല .

മുന്‍ ഗവണ്മെന്റിന്റെ കാലത്തുണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു എങ്കില്‍

കൊച്ചിയില്‍ ഇത്രയും ഏക്കര്‍ സ്ഥലം വിട്ടുകൊടുത്ത്,

നമ്മുടെ ഇന്‍ഫോ പാര്‍ക്കും വിട്ടുകൊടുത്ത്,

എറണാകുളം, ആലപ്പുഴ,തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലൊന്ന് വേറെ ഐ.ടി. പാര്‍ക്ക് തുടങ്ങില്ല എന്ന് സമ്മതിച്ച്,

വെറും അയായിരം തൊഴിലവസരങ്ങള്‍ ഉണ്ടായേനെ, കേരളത്തില്‍...!

ഇന്ന് 63 കമ്പനികളിലായി 9000 ജീവനക്കാരുള്ള ഇന്‍ഫോപാര്‍ക്കില്‍ നിലവില്‍ 25 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങളുണ്ട്‌. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 463 കോടി രൂപയായിരുന്നു വരുമാനം. 80 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്‌.

ഈ സ്ഥാപനമാണ്‌ വെറും നൂര് കോടി രൂപയ്ക്ക് അന്ന് അവര്‍ക്ക് കച്ച്ചവടത്ത്തിനു വച്ചത്.

ഇതൊക്കെ മാറിയില്ലേ..?

ടീകോം പിന്മാറിയാലും നല്ലതേ വരൂ...
ഒരു സംശയവും ഇല്ല.

ഇരുനൂറ്റി നാല്പ്പത്താര് ഏക്കര്‍ ഭൂമി നമ്മുടെ കയ്യില്‍ തന്നെ ഉണ്ടാവുകയും ചെയ്യും.

jayanEvoor said...

അന്ന് കരാര്‍ ഒപ്പിട്ടിരുന്നു എങ്കില്‍ സ്മാര്‍ത്റ്റ് സിറ്റിയുടെ ഏകാധിപത്യം ആയേനെ കേരളത്തില്‍.

ഇന്ന് അവര്‍ ഇല്ലാതെ തന്നെ ഇന്‍ഫോപാര്‍ക്ക്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തലയിലും അമ്പലപ്പുഴയിലും കൊരട്ടിയിലും ഐ.ടി. പാര്‍ക്കുകള്‍ നിര്‍മിക്കുന്നുണ്ട്‌. ഇതില്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ 13 സംരംഭകര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനം വഴി ലക്ഷ്യമിടുന്നത്‌ അരലക്ഷം തൊഴിലവസരങ്ങള്‍. പുത്തന്‍കുരിശ്‌, കുന്നത്തുനാട്‌ പഞ്ചായത്തുകളിലായി 160 ഏക്കര്‍ സ്ഥലത്തെ വികസനം പൂര്‍ത്തിയാകുന്നതോടെ ഇന്‍ഫോപാര്‍ക്ക്‌ 260 ഏക്കറിലേക്ക്‌ വളരും.



രണ്ടാംഘട്ടത്തിന്റെ അടിസ്ഥാന സൗകര്യവികസനം 2011 സപ്‌തംബറില്‍ പൂര്‍ത്തിയാകും. കടമ്പ്രയാറിന്റെ വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പരിസ്ഥിതി സൗഹൃദ ഹരിത പാര്‍ക്കാണ്‌ വിഭാവനം ചെയ്യുന്നത്‌. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബി.പി.ഒ. കോംപ്ലക്‌സ്‌, ബിസിനസ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍, ഹെല്‍ത്ത്‌ ക്ലബ്ബ്‌, കായിക-വിനോദ സൗകര്യം, ഫുഡ്‌കോര്‍ട്ട്‌ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും പുതിയ കോംപ്ലക്‌സ്‌. ഇതിനായി 40 ഏക്കറിന്റെ സ്ഥലമെടുപ്പ്‌ പൂര്‍ത്തിയായി. ബാക്കി സ്ഥലം സ്ഥലമുടമകളുടെ സമ്മതത്തോടെ ഏറ്റെടുക്കും.

ഇതൊക്കെ സാധ്യമായത് നമ്മള്‍ പഴയ കരാര്‍ മാറ്റാന്‍ വാശി പിടിച്ചതുകൊണ്ട് തന്നെയാണ്.

മാത്രവുമല്ല, ഇപ്പോള്‍,
ഇന്‍ഫോപാര്‍ക്ക്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തലയിലും അമ്പലപ്പുഴയിലും കൊരട്ടിയിലും ഐ.ടി. പാര്‍ക്കുകള്‍ നിര്‍മിക്കുന്നുണ്ട്‌. ഇതില്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ 13 സംരംഭകര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ കേരളത്തിനു ടീകോമിന്റെ പിന്മാറ്റം ഒരു പ്രശ്നവും സൃഷ്ടിക്കില്ല.
പദ്ധതി അവതാലത്തിലാവുകയുമില്ല .

സര്‍ക്കാര്‍ നിലപാട് അവര്‍ക്ക് സ്വീകാര്യമല്ല എങ്കില്‍ അവര്‍ അവരുടെ പാട്ടിനു പോട്ടെ.

നഷ്ടപരിഹാരം ലഭിക്കാന്‍ അവര്‍ക്കര്‍ഹാതയുന്ടെങ്കില്‍ (എനിക്കങ്ങനെ തോന്നുന്നില്ല)
അവര്‍ കോടതിയെ സമീപിക്കട്ടെ.

അവര്‍ക്ക് വേണ്ടി നമ്മള്‍ വാദി ക്കുന്നതെന്തിനു ?

അങ്കിള്‍ said...

കാളിദാസൻ,

ഫ്രീഹോൾഡ് എന്ന വാക്കിനെ പിടിച്ച് നമ്മൾ തമ്മിൽ തർക്കിച്ചാൾ ഒരു പൊതുസമ്മതത്തിലോട്ടെത്തില്ലെന്നു തീർച്ച. അതവിടെ നിൽക്കട്ടെ. എന്റെ വാദം വേറൊരു രീതിയിൽ ഇവിടെ രേഖപ്പെടുത്തുന്നു. കാളിദാസന്റെ അഭിപ്രായം പറയൂ:

പാട്ട ഭൂമി മുഴുവനും സെസ്സ് പദവിക്കായി അപേക്ഷിക്കണ്ടതാണെന്നതിൽ തർക്കമില്ലല്ലോ. സെസ്സ് ഭ്യൂമിക്കുള്ളിൽ ഫ്രീഹോൾഡ് പാടില്ലെന്നു സെസ്സ് നിയമം ഉണ്ടെന്നും നമുക്ക് അറിയാം. അതായത് സെസ്സ് നിയമത്തെ മറികടന്നു ഇവിടുത്തെ പാട്ടഭൂമിയിൽ ഫ്രീഹോൾഡ് കൊടുക്കാൻ നിയമമില്ല. അങ്ങനെയെങ്കിൽ ആർട്ടിക്കിൽ 5.4 നിലനിൽക്കുമോ. അത് പ്രാവർത്തികമാക്കിയാൽ സെസ്സ് നിയമത്തിനെതിരാവും എന്ന വാദം എത്രമാത്രം വാലിഡ് ആകും. ഫ്രീഹോൾഡ് എന്നത് വില്പനക്കധികാരമുള്ളതാണോ അല്ലയോ എന്നതൊന്നും ഇവിടെ കുത്തിപൊക്കുന്നില്ല. പകരം, ഏതെങ്കിലും കരാറിലെ ഒരു വ്യവസ്ഥ കേന്ദ്രസർക്കാരിന്റെ ഒരു നിയമത്തിനെതിരായി വരുമെങ്കിൽ കരാറിലെ ആ വ്യവസ്ഥയുടെ നിലനില്പ് എങ്ങനെയാകും. അതിന്റെ നിയമ വശം എനിക്കറിയില്ല.

സാമാന്യബോധം പറയുന്നത് അങ്ങനെയുള്ള കരാറിലെ വ്യവസ്ഥ Null and Void എന്നാണു. കാരണം സെസ്സ് ഭൂമിക്കകത്ത് (246 ഏക്കറും സെസ്സ് ഭൂമിയാണു) ഫ്രീഹോൾഡ് (വില്പന സ്വാതന്ത്ര്യത്തോടെയോ അല്ലാതെയോ) നൽകാനാവില്ല. അങ്ങനെയൊരു വ്യവസ്ഥ എഴുതിപ്പോയെങ്കിൽ അതിനു ഒരു വിലയുമില്ല. അങ്ങനെ ടികോമിനു ഒരിഞ്ച് പോലും ഫ്രീഹോൾഡായി അനുവദിക്കാൻ കരാറിൽ വ്യവസ്ഥയില്ല എന്നു പറഞ്ഞുകൂടെ. പക്ഷേ, മുഴുവൻ ഭൂമിക്കും സെസ്സ് പദവി ലഭ്യമാക്കണം.

ഞാൻ ഒന്നു ഉറക്കെ ചിന്തിച്ചതാണു. ഇതിനർത്ഥം മുമ്പ് ഞാൻ പറഞ്ഞൊതൊക്കെ പിൻ‌വലിച്ചു എന്നർത്ഥമാക്കരുതേ.

kaalidaasan said...

അങ്കിള്‍,

ഫ്രീ ഹോള്‍ഡ് എന്ന വാക്കില്‍ പിടിച്ച് നമ്മളോ ടീകോമോ കേരള സര്‍ക്കാരോ തര്‍ക്കിക്കുന്നതില്‍ ഒരു കാര്യവുമില്ല. കാരണം അത് സ്മാര്‍ട്ട് സിറ്റി കാര്യത്തില്‍ അപ്രസക്തമാണ്. അത് എല്ലാവര്‍ക്കും അറിയാം. ഫ്രീ ഹോള്‍ഡിന്റെ ശരിയായ അര്‍ത്ഥത്തിലുള്ള ഭൂമി ലഭിക്കില്ല എന്ന് ടീകോമിനും അത് കൊടുക്കില്ല എന്ന് സര്‍ക്കാരിനും അറിയം.


അങ്ങനെയെങ്കിൽ ആർട്ടിക്കിൽ 5.4 നിലനിൽക്കുമോ. അത് പ്രാവർത്തികമാക്കിയാൽ സെസ്സ് നിയമത്തിനെതിരാവും എന്ന വാദം എത്രമാത്രം വാലിഡ് ആകും.

അത് നിയമ വിദഗ്ദ്ധര്‍ പറയേണ്ട കാര്യമാണ്.

അങ്കിള്‍ പറയുന്ന സാമാന്യ ബോധം തന്നെയാണെനിക്കും. ആ വകുപ്പ് നിലനില്‍ക്കുന്നതല്ലെങ്കില്‍ ടികോമിനു ഒരു കോടതിയില്‍ നിന്നും നഷ്ടപരിഹാരത്തിനര്‍ഹത കിട്ടില്ല. ഇന്‍ഡ്യയിലെ നിയമ വ്യവസ്ഥക്കെതിരായി ഫ്രീ ഹോള്‍ഡ് ഭൂമി കിട്ടണം എന്ന് ടീകോം വാശിപിടിച്ചാല്‍ ഇന്‍ഡ്യയിലെ ഒരു നീതി ന്യായ കോടതിയും അതനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

ജയന്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ ഐ റ്റി രംഗത്ത് നമ്മള്‍ അതിവേഗം മുന്നേറി കൊണ്ടിരിക്കുന്നു.അതു കൊണ്ട് ടീകോമിനെ ആശ്രയിക്കേണ്ട ഗതികേട് നമുക്കില്ല. കൊച്ചിക്ക് ചുറ്റുമായി പല ഐ റ്റി പാര്‍ക്കുകളും നമുക്ക് വികസിപ്പിക്കാം, വികസിപ്പിക്കുന്നും ഉണ്ട്. സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി ഏറ്റെടുത്ത 246 ഏക്കര്‍ സ്ഥലം നമുക്കുണ്ട്. ഭാഗ്യത്തിന്‌ അത് ടീകോമിനു വിട്ടു കൊടുത്തിട്ടും ഇല്ല. രെജിസ്റ്റ്രേഷന്‍ കഴിഞ്ഞിട്ടാണീ പ്രശ്നം കുത്തിപ്പൊക്കിയതെങ്കില്‍ നമ്മള്‍ ബുദ്ധിമുട്ടിലായേനെ.

kaalidaasan said...

അങ്കിള്‍,

അതിനോട് ചേർന്നു കിടക്കുന്ന സെസ്സ് നു പുറത്തുള്ള സ്ഥലം കണ്ടെത്തണം.

അങ്ങനെ കരാറില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? കരാറില്‍ ഇല്ലാത്ത ഒരു വ്യവസ്ഥ നടപ്പാക്കണമെന്ന് പറയുന്നത് നിയമ വിരുദ്ധമല്ലേ?

ടികോമിന്റെ ഇപ്പോഴത്തെ ഉദ്ദേശം അതാണ്. 12% ഭൂമി സെസിനു പുറത്ത് ഫ്രീ ഹോള്‍ഡായി കിട്ടണം. സെസിന്റെ പരിധിക്കു പുറത്താണെങ്കില്‍ ഫ്രീ ഹോള്‍ഡിന്റെ നിയമപരമായ വ്യാഖ്യാനം പ്രാവര്‍ത്തികമാക്കാം. എന്നു വച്ചാല്‍ വില്‍പ്പനയും നടത്താം. അതു തന്നെയാണീപ്പോഴത്തെ വിവദമുണ്ടാക്കാന്‍ കാരണം.

ഇതു പോലെ വളഞ്ഞ വഴിയിലൂടെ സ്വാര്‍ത്ഥ ലാഭം നോക്കുന്ന ടീകോമിനെ ഒഴിവാക്കുകയാണു വേണ്ടത്. ഫ്രീ ഹോള്‍ഡ് വിഷയത്തില്‍ നഷ്ടപരിഹാരം അവര്‍ക്ക് കിട്ടാനുള്ള സാധ്യത വിദൂരമാണ്.

ഫ്രീ ഹോള്‍ഡ് നിര്‍വചിച്ചില്ല എന്നായിരുന്നല്ലോ അങ്കിളിന്റെ പരാതി. സെസിനുള്ളിലെ ഫ്രീ ഹോള്‍ഡ് നിര്‍വചിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അത് വില്‍പ്പനാവകാശമില്ലാത്ത ഭൂമി എന്നു തന്നെയാണ്. അതില്‍ വ്യക്തതയില്ലെങ്കില്‍ അന്തിമ കരാറില്‍ അതിനു വ്യക്തത വരുത്തണം.

ആർട്ടിക്കിൽ 5.1 നു ഒരു കുഴപ്പവുമില്ല. അതിൽ പറയുന്ന ഭൂമിയിൽ നിന്നു വേണം 5.4 ൽ പറയുന്ന് ഫ്രീഹോൾഡ് ഭൂമി കണ്ടെത്തേണ്ടതെന്നു ധരിക്കുന്നതാണു പ്രശ്നം . 246 ഏക്കറിന്റെ 12% വേണം ഫ്രീഹോൾഡ്. 246 ഏക്കറിനകത്ത് ഫ്രീഹോൾഡ് കണ്ടെത്തിയാൽ പിന്നെ കിട്ടുന്ന ഫ്രീഹോൾഡ് 246 ന്റെ 12% ആകില്ല.

നമ്മള്‍ ഒന്നും ധരിക്കാന്‍ പോകേണ്ട. ഫ്രെയിം വര്‍ക് കരാറിലെ വ്യവസ്ഥ ഞാന്‍ മനസിലക്കിയതാണു മുകളില്‍ എഴുതിയത്. അത് ശരിയാണോ തെറ്റാണോ എന്ന് അങ്കിള്‍ ഇതു വരെ പറഞ്ഞില്ല.

kaalidaasan said...

അങ്കിള്‍,

ഞാൻ ഒന്നു ഉറക്കെ ചിന്തിച്ചതാണു. ഇതിനർത്ഥം മുമ്പ് ഞാൻ പറഞ്ഞൊതൊക്കെ പിൻ‌വലിച്ചു എന്നർത്ഥമാക്കരുതേ.

ഞാന്‍ ഉറക്കെ ചിന്തിച്ചപ്പോള്‍ കിട്ടിയത് വേറെ ചിലതാണ്. സെസിനു പുറത്ത് 12% ഭൂമി ടീകോമിനു കൊടുക്കേണ്ടതാണെന്ന് മുകളില്‍ അങ്കിള്‍ വാദിച്ചു കണ്ടു. 246 ഏക്കറിന്റെ 12% എന്നത് 30 ഏക്കറിനടുത്തു വരും. ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിക്കു വിഭാവനം ചെയ്യുന്ന സ്ഥലത്ത് ഭൂമിയുടെ വില സെന്റിന്‌ ഏറ്റവും ചുരുങ്ങിയത് 10 ലക്ഷമാണ്. 30 ഏക്കര്(3000സെന്റ് ഭൂമി) ഭൂമിയുടെ വില എത്ര കോടി വരും എന്ന് അങ്കിളൊന്നു കണക്കു കൂട്ടി പറയാമോ? അവര്‍ ആ ഭൂമി ദുബായിക്ക് കൊണ്ടു പോകില്ല, അവര്‍ വിറ്റാലും മറ്റു വ്യവസയികള്‍ അത് വാങ്ങി വ്യവസായം നടത്തും എന്നൊക്കെ നിസരവത്കരിച്ച അങ്കിള്‍, ഈ കരാറിന്റെ മറവില്‍ അവര്‍ കൈക്കലാക്കാന്‍ ഉദ്ദേശിക്കുന്ന ഭീമ ലാഭം എത്രയാണെന്നത് നിസാരമാക്കുന്നത് ശരിയാണോ?

വെറും 100 കോടി മാത്രമാണ്, ലീസ് പ്രകരം അവര്‍ നല്‍കിയ തുക. അതിന്റെ മൂന്നിരട്ടി ഇപ്പോഴത്തെ വിലയില്‍ അവര്‍ക്ക് ഫ്രീ ഹോള്‍ഡ് ഭൂമിയില്‍ നിന്നും കിട്ടും. ഒരു 10 വര്‍ഷം കഴിഞ്ഞാണവര്‍ അത് വില്‍ക്കുന്നതെങ്കില്‍ എത്രയായിരിക്കും അവര്‍ ഉണ്ടാക്കുന്ന ലാഭം?

എച് എം റ്റി ഭൂമി വിറ്റ് കാശക്കിയ നാടാണു നമ്മുടേത്. ഫ്രീ ഹോള്‍ഡായി ഭൂമി കിട്ടിയാല്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിക്കാന്‍ ഇടത് പക്ഷ മന്ത്രിമാര്‍ വരെ അവരെ സഹായിക്കും. വലത് പക്ഷ മന്ത്രിമാര്‍ നൂറു വട്ടം സഹായിക്കും.

Appu Adyakshari said...

അങ്കിൾ, വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി. ഈ കരാറിൽ വന്നുപെട്ട ടീകോം അന്നു വിചാരിച്ചിട്ടുണ്ടാവും ദുബായിലെ നിർമ്മാണപ്രവർത്തനങ്ങൾ പോലെ ഒരു നിശ്ചിതദിവസം തുടങ്ങി, തീരുന്ന ദിവസവും നിശ്ചയിച്ച് പണിതീർത്തുകാര്യങ്ങൾ തുടങ്ങാം എന്ന്. നല്ല കഥ! ഇതു കേരളമല്ലേ. നൂറുകോടിക്കു തീർക്കാവുന്ന കാര്യങ്ങൾ നമൂടെ രാഷ്ട്രീയക്കാർ നീട്ടീനീട്ട്കൊണ്ടുപോയി ആയിരം കോടി ചെലവു വരുന്ന രീതിയിലെത്തിക്കും. ഈ ഫ്രീഹോൾഡ് എന്ന് പറയുന്ന സംഭവം ദുബായ്ക്ക് പുതുമയൊന്നുമല്ലല്ലോ. ഫ്രീ ഹോൾഡ് ആയി നൽകിയിരിക്കുന്ന പല സ്ഥലങ്ങളും സോണുകളും അവിടെയും ഉണ്ട്. അവിടൊക്കെ ഇതുപോലുള്ള പോർപ്പർട്ടികളും വികസനവും ഉണ്ട്. അതൊന്നും ആരും മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുമില്ല.

ഇപ്പോൾ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യം പറഞ്ഞ് ടീ‍ കോമിനെ മാത്രം പഴിപറഞ്ഞിട്ട് കാര്യമൊന്നുമില്ല. യഥാർത്ഥകാരണങ്ങൾ അങ്കിൾ ഇവിടെ പറഞ്ഞതുതന്നെയാണ്.

ഓ.ടോ: അടുത്ത സർക്കാർ ഉമ്മൻ ചാണ്ടിയുടെതാണെന്ന് ഒരു കമന്റ് കണ്ടു! ഇപ്പോഴെ ഇത് ഉറപ്പിച്ചു കഴിഞ്ഞുവോ കേരളജനത!

santhosheditor said...

സ്‌മാര്‍ട്‌സിറ്റിയില്‍ യാഥാര്‍ത്‌ഥ പ്രശ്‌നം സെസ്‌ പദവിയുടേതാണ്‌. 246 ഏക്കറിനും അവിടെ ഒരുമിച്ച്‌ സെസ്‌ പദവി ലഭിക്കില്ല. ഒരു നദി കുറുകെ ഒഴുകുന്നതാണ്‌ പ്രശ്‌നം. അതുകൊണ്ടുതന്നെ മൂന്ന്‌ പ്ലോട്ടുകളായി തിരിച്ച്‌ മൂന്നിനും പ്രത്യേകം സെസ്‌ പദവി പ്രഖ്യാപിക്കേണ്ടിവരും. 133 ഏക്കര്‍, 100 ഏക്കര്‍, 13 ഏക്കര്‍ എന്ന നിലയിലാണ്‌ ഇത്‌ വിഭജിക്കപ്പെടുന്നത്‌.
ഇതില്‍ 133 ഏക്കറിനും 100 ഏക്കറിനും പ്രത്യേക സാമ്പത്തിക മേഖല പദവി ലഭിക്കും. എന്നാല്‍ 13 ഏക്കറിന്‌ ഇത്‌ ലഭിക്കില്ല. അതോടെ പദ്ധതി പ്രദേശം 233 ഏക്കറായി ചുരുങ്ങൂകയും ചെയ്യും. ഈ പ്രശ്‌നം പരിഹരിക്കപ്പെടാത്തതാണ്‌ ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്‌. കേന്ദ്രസര്‍ക്കാരിലെ മലയാളിയായ ഒരു ഉയര്‍ന്ന ബ്യൂറോക്രാറ്റിന്റെ ഇടപെടലാണ്‌ ഇത്തരമൊരു സ്ഥിതി സംജാതമാക്കിയത്‌.

12 ശതമാനം ഫ്രീഹോള്‍ഡ്‌ സര്‍ക്കാര്‍ ആദ്യം സമ്മതിച്ചതാണ്‌. പക്ഷേ അത്‌ 246 ഏക്കറിനകത്ത്‌ വരുന്നതായിരുന്നു. സെസ്‌ പദവിയുള്ള ഭൂമിയിലെ 12 ശതമാനമായതിനാല്‍ അത്‌ വില്‍ക്കാന്‍ കഴിയില്ല. സ്വാഭാവികമായും അത്‌ കരാറില്‍ പ്രത്യേകം പറയേണ്ട ആവശ്യവുമില്ല.

എന്നാല്‍ സെസ്‌ പദവി ലഭിക്കേണ്ട ഭൂമി മൂന്ന്‌ കഷണങ്ങളായതോടെയാണ്‌ പ്രശ്‌നം ഉണ്ടായത്‌. ഫ്രീമഹാള്‍ഡ്‌ നല്‍കണമെങ്കില്‍ മൂന്ന്‌ തുണ്ടുകളിലും 12 ശതമാനം വീതം നല്‍കേണ്ടിവരും. അത്‌ ടീകോമിനും ബുദ്ധിമുട്ട്‌ സൃഷ്ടിക്കും. അങ്ങനെയാണ്‌ സെസ്‌ പദവിക്കു പുറത്ത്‌ അവര്‍ 12 ശതമാനം ഭൂമി ആവശ്യപ്പെട്ടത്‌.

ഇത്‌ സര്‍ക്കാരിനെ സമ്മതിച്ച്‌ പുതിയ ആവശ്യമാണ്‌. എന്നിട്ടും ഇത്‌ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പക്ഷേ ഭൂമി മറിച്ചുവില്‍ക്കാനുള്ള അവകാശം ഉണ്ടാവില്ലെന്ന്‌ സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു. വില്‍ക്കുകയില്ലെന്ന്‌ ആദ്യം ഉറപ്പുനല്‍കിയ ടീകോം കഴിഞ്ഞ ചര്‍ച്ചയില്‍ എന്തുകൊണ്ടോ ആ നിലപാടില്‍നിന്നും പിന്‍മാറി. അങ്ങനെയൊരു ഉറപ്പ്‌ ഇടനിലക്കാര്‍വഴി മുഖ്യമന്ത്രിക്ക്‌ അവര്‍ നല്‍കിയതിനാലാണ്‌ കഴിഞ്ഞ തവണ യോഗം ചേര്‍ന്നതുതന്നെ. എന്നാല്‍ രണ്ടു ദിവസം നടന്ന ചര്‍ച്ചയിലും ഈ ഉറപ്പ്‌ രേഖാമൂലം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

സെസ്‌ പദവി ലഭിക്കുന്നതിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ എല്ലാം ആദ്യ കരാര്‍ പോലെതന്നെ നടക്കും. ഒരു തടസവും ഉണ്ടാവില്ല. ഫ്രീഹോള്‍ഡിന്റെ വില്‍പനാവകാശവും തര്‍ക്കവിഷയമാവില്ല. അതിന്‌ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല നടപടിയാണ്‌ ഉണ്ടാവേണ്ടത്‌. എന്നാല്‍ വിഷയം കൂടുതല്‍ കുരുക്കിലാക്കുന്ന നടപടിയാണ്‌ മലയാളിയാ ബ്യൂറോക്രാറ്റിന്റെ ഇടപെടല്‍ മൂലം കേന്ദ്രത്തില്‍നിന്നും ഉണ്ടാകുന്നത്‌. ഇവിടെ യഥാര്‍ത്ഥത്തില്‍ പരിഹരിക്കപ്പെടേണ്ട ഏക വിഷയവും ഇതുതന്നെയാണ്‌.

അനില്‍@ബ്ലോഗ് // anil said...

അങ്കിളെ,
ചില പദങ്ങളുടെ സാങ്കേതികതയിലൂന്നിയാണ് ടീകോമും ഇപ്പോള്‍ അങ്കിളും അഭ്യാസങ്ങള്‍ നടത്തുന്നത്. “90000 തൊഴിലവസരങ്ങള്‍ വരുന്ന സ്മാര്‍ട്ട് സിറ്റി” എക്സാജറേറ്റഡ് ഫിഗറല്ലെ? ഇതില്‍ കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വ്യഗ്രതയോടെയാണ് പോസ്റ്റ് അവസാനിക്കുന്നതും. കരാര്‍ മുടങ്ങിയാല്‍ പ്രതികളാരെങ്കിലുമാവട്ടെ കേരളത്തിന് ഈ പറയുന്ന് ഭീകര നഷ്ടമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. ഉമ്മന്‍ ചാണ്ടി ഉറപ്പിക്കാന്‍ തീരുമാനിച്ച കരാര്‍ നടപ്പാകാതെ പോയപ്പോള്‍ തന്നെ ഇവീടെ എന്തെല്ലാം ബഹളങ്ങളായിരുന്നു? അതിന്റ് കൂടുതല്‍ കാര്യങ്ങള്‍ ജയന്‍ മുകളില്‍ സൂചിപ്പിച്ചുട്ടുണ്ട്. നിലവില്‍ കരാറൊപ്പിട്ടാല്‍ ലഭിക്കാത്ത പല കുത്തകാവകാശങ്ങളും ആരെങ്കിലും ഒക്കെ ടീക്കോമിന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ട തരത്തിലേക്കാണ് അവരുടെ നിലപാടുകളും ഇടക്കിടെ നടത്തുന്ന ചില പ്രസ്ഥാവനകളും.

നമ്മുടെ ഐ.ടി രംഗം ശോഭനമായ ഭാവിയുള്ളതാണ്. കഴിയുമെങ്കില്‍ ടീക്കോമിനെ തള്ളിക്കളഞ്ഞ് തദ്ദേശീയരായ സംരഭകര്‍ക്ക് നടത്തിപ്പ് ചുമതല നല്‍കുകയാണ് വേണ്ടത്. ഇത് സര്‍ക്കാരിനും അറിയാം, അതിനാല്‍ തന്നെ എന്തു വിട്ടുവീഴ്ച ചെയ്തും ടീക്കോമിനെ ഇവിടെ പിടിച്ച് നിര്‍ത്തുവാന്‍ ശ്രമം ഉണ്ടായെന്നും വരില്ല.

ബാക്കിയെല്ലാം കാലം തെളിയിക്കേണ്ട കാര്യമാണ്.പഴയ എണ്‍റോണ്‍ കഥകളൊന്നും ആരും മറക്കണ്ട.

kaalidaasan said...

ദുബായിലെ നിർമ്മാണപ്രവർത്തനങ്ങൾ പോലെ ഒരു നിശ്ചിതദിവസം തുടങ്ങി, തീരുന്ന ദിവസവും നിശ്ചയിച്ച് പണിതീർത്തുകാര്യങ്ങൾ തുടങ്ങാം എന്ന്. നല്ല കഥ! ഇതു കേരളമല്ലേ.

ദുബായിയിലുള്ള പലതും പോലെയാണ്‌ കേരളത്തിലുമെന്ന് കരുതിയതാണു തെറ്റ്. ദുബായി ഷേക്കിന്റെ തറവാട്ടു സ്വത്താണു ദുബായിയിലെ ഭൂമി. അത് ആര്‍ക്ക് എങ്ങനെ കൊടുക്കുന്നതിനും ഷേക്കിന്‌ ആരോടും സമാധാനം ബോധിപ്പിക്കേണ്ടതില്ല. ദുബായി ഷേക്കിനു തോന്നിയാല്‍ അത് ആര്‍ക്കും എങ്ങനെയും കൊടുക്കാം. ആരെതിര്‍ത്താലും അവരുടെ തല വെട്ടാനും അവിടെ നിയമമുണ്ട്. ദുബായി ഷേക്കിനേപ്പോലെയല്ല ജാനാധിപത്യ രീതിയില്‍ ജനങ്ങളോടുത്തരവദിത്തമുള്ള കേരള മുഖ്യമന്ത്രി. കാക്കനാട്ടെ സ്ഥലം അദ്ദേഹത്തിന്റെ തറവാട്ട് സ്വത്തുമല്ല. അത് കൈകാര്യം ചെയ്യാന്‍ ഇന്‍ഡ്യയില്‍ ഒരു നിയമുണ്ട്, ദൂബായി പോലെയല്ല. അതനുസരിച്ചേ എന്തും പറ്റൂ. അതൊക്കെ മനസിലാക്കേണ്ടത് ടീകോമിന്റെ ഉത്തരവാദിത്തമാണ്.

രാഷ്ട്രീയക്കാര്‍ ഒന്നും ഇവിടെ നീട്ടിക്കൊണ്ടു പോകുന്നില്ല.ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇന്നു തന്നെ സ്ഥലം രെജിസ്റ്റര്‍ ചെയ്തു കൊടുക്കും. പക്ഷെ ടികോമിനത് വേണ്ട. 12 % ഭൂമി ഫ്രീ ഹോള്‍ഡായി സെസിനു പുറത്തു വേണമെന്നാണവരുടെ ആഗ്രഹം. അത് നടക്കുമെന്നും തോന്നുന്നില്ല.

ഷൈജൻ കാക്കര said...

സ്മാർട്‌ സിറ്റി കൊണ്ടുണ്ടായ നേട്ടങ്ങളെ വിലകുറച്ച്‌ കാണരുത്‌...

നാലഞ്ച്‌ വർഷം വിവാദം ഉണ്ടാക്കിയുണ്ടാക്കി ചർച്ച ചെയ്‌ത്‌ പുരോഗമിച്ചില്ലേ?

കേരളത്തിൽ ഒന്നും നടപ്പിലാവില്ല എന്നും മാലോകരെ അറിയിച്ചില്ലേ?

നേരാവണ്ണം ഒരു ഏഗ്രിമന്റ്‌ തയ്യാറാക്കാൻ നമ്മുക്ക്‌ അറിയില്ല എന്നും തെളിയിച്ചില്ലേ?

ഭുമിയുടെ വില എവിടെ എത്തി! എത്ര കള്ളപ്പണം വെളുപ്പിച്ച്‌ കിട്ടി, ഇതും ചെറിയ കാര്യമാണൊ?.

ടീകോമിനെ പോലെയുള്ള ആഗോള ഭീമൻ പരാജയപ്പെട്ട പ്രോജക്റ്റ്‌ നടത്താൻ കെൽപ്പുള്ള ഒരു സ്വദേശി കമ്പനിയുണ്ടെന്ന്‌ അറിഞ്ഞതു ചെറിയ കാര്യമാണോ?

ഇതുപോലെ എത്രയെത്ര നേട്ടങ്ങൾ...

എനിക്ക്‌ ഭക്ഷണം, പാർപ്പിടം, വസ്ത്രം എല്ലാം ഉണ്ട്‌, അപ്പോൾ സ്മാർറ്റ്‌ സിറ്റി (അതുപോലെ എന്തും) വേണ്ടാ, വന്നാൽ നിങ്ങൾക്കാർക്കെങ്ങിലും ഭക്ഷണവും, പാർപ്പിടവും, വസ്ത്രവും കിട്ടിയാലോ?

അങ്കിള്‍ said...

പ്രീയ ജയൻ,

ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്നും വിലപേശി പിടിച്ചെടുത്തതാണു ഇപ്പോഴത്തെ സ്മാർട്ട് സിറ്റി പദ്ധതിയെന്നു സമ്മതിക്കുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ ധാരാളം കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ സ്മാർട്ട് സിറ്റിയെ നിർബന്ധിതരാക്കാൻ ഇടതു സർക്കാരിനു കഴിഞ്ഞു എന്നും സമ്മതിക്കുന്നു. ഇത്രയും പാടുപെട്ട് കൊണ്ടുവന്ന ബ്രഹത്തായ ഈ പദ്ധതി ഇടതു ഭരണം നടക്കുമ്പോൾ തന്നെ പ്രാവർത്തികമാക്കി കാണണമെന്ന് നിങ്ങൾക്കെന്താ ആഗ്രഹമില്ലാതെ പോകുന്നത്. അതു വ്യവസായ വകുപ്പിന്റെ കീഴിലായിരുന്നെങ്കിൽ മറ്റെല്ലാത്തിനെക്കാളും 90000 തൊഴിലവസരങ്ങൾക്ക് പ്രാധാന്യം ഉണ്ടായേനേ എന്നു സംശയിച്ചാൽ തെറ്റുണ്ടോ.

ജയൻ ചൂണ്ടിക്കാട്ടിയ മറ്റു കാര്യങ്ങൾ ഞാൻ മനപ്പൂർവം വിടുകയാണു. കാരണം, ഈ പോസ്റ്റിന്റെ വിഷയം സ്മാർട്ട് സിറ്റി നടപ്പിലാകാത്തതിന്റെ കാരണം അന്വേഷിക്കലാണു. ഞാൻ തന്നെ വിഷയം മാറ്റാൻ മുൻ‌കൈ എടുക്കരുതല്ലോ. വായനക്കാർ പ്രതികരിച്ചോട്ടേ, എനിക്ക് പരാതി ഇല്ല.

അങ്കിള്‍ said...

സെസ്സ് ഭ്യൂമിക്കകത്തേ ഫ്രീഹോൾഡ് കൊടുക്കാവൂ എന്നു വാദിക്കുന്നവർ ഇതിനുത്തരം പറയാമോ?

ഏതെല്ലാം ഭൂമി ഉൾപ്പെട്ടതാണു സ്മാർട്ട് സിറ്റിയെന്നു പോസ്റ്റിലുള്ള പടം നോക്കി മനസ്സിലാക്കുക.

തുടർച്ചയായി-ഒന്നിച്ച്-ചേർന്നു-കിടക്കുന്ന-വസ്തുവിനു മാത്രമേ സെസ്സ് പദവി ഉണ്ടാകൂ എന്നാണു സെസ്സ് നിയമം. അതുകൊണ്ടാണു കാക്കനാടുള്ള 136 ഏക്കറിനും (നീലനിറം) കുറുകേ ഒഴുകുന്ന ഒരു നദിയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന മറ്റു സ്ഥലങ്ങൾക്കും (ചുവപ്പും വെളുപ്പും) വെവ്വേറെ സെസ്സ് പദവി ലഭിക്കാനേ സാധ്യതയുള്ളൂ എന്നു പറയുന്നത്. ടീകോം ആവശ്യപ്പെടുന്നതു പോലെ ഇവയെല്ലാം ചേർത്ത് ഒറ്റ സെസ്സ് പദവി ലഭിക്കില്ല.

എന്നാൽ വെവ്വേറെ സെസ്സ് പദവി ലഭിച്ചു എന്നിരിക്കട്ടെ. അതിനുള്ളിൽ 12% ഫ്രീഹോൾഡ് കണ്ടെത്തിയാൽ (തുണ്ടു തുണ്ടായോ ഒന്നിച്ചോ), തുടർച്ചയായി ഒന്നിച്ച് ചേർന്നു കിടക്കുന്ന വസ്തു എന്ന പദവി നഷ്ടപ്പെടില്ലേ. അതു സെസ്സ് നിയമത്തിനെതിരാകില്ലേ. സെസ്സ് പദവി നഷ്ടപ്പെടില്ലേ. പിന്നെങ്ങനെയാണു സെസ്സിനകത്ത് ഫ്രീഹോൾഡ് നൽകാമെന്നു വാദിക്കുന്നതെന്നു എനിക്കു മനസ്സിലാകുന്നില്ല. അതു കൊണ്ടാണു കരാറിലെ ആർട്ടിക്കിൽ 5.4 എന്നത് പ്രാവർത്തികമാക്കാവുന്ന ഒരു വ്യവസ്ഥയല്ല എന്നു ഞാൻ വാദിക്കുന്നത്.

ആർക്കെങ്കിലും ഇതൊന്നു വിശദമാക്കാമോ?

അങ്കിള്‍ said...

അനിലേ,

90000 തൊഴിലവസരങ്ങൾ എന്നു ഏതെങ്കിലും കവലപ്രസംഗം കേട്ട് വന്നു ഞാൻ കാച്ചിയതല്ല. കേരളത്തിലെ ഇടതു സർക്കാരും ടികോമും 13-5-2007 ൽ ഉഭയസമ്മത പ്രകാരം എഴുതി ഒപ്പിട്ട കരാറിൽ പറഞ്ഞ കാര്യമാണു. കരാറിന്റെ ലിങ്ക് ഞാൻ പോസ്റ്റിൽ കൊടുത്തിട്ടുണ്ടല്ലോ. അതൊന്നു വായിക്കാൻ സന്മനസ്സുണ്ടാകണം. പ്രത്യേകിച്ച് അതിലെ ആർട്ടിക്കിൽ 9.3 . അവിടെയാണു 90000 തൊഴിലവസരങ്ങൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം വാദിച്ച് ഈടാക്കാമെന്നും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നുള്ളതും കൂടെ ഒന്നു വായിച്ച് നോക്കണേ - ആർട്ടിക്കിൽ 12.

തൊമ്മൻ ചാണ്ടിയിൽ നിന്നും വിലപേശി സ്മാർട്ട് സിറ്റിയെ ഇങ്ങോട്ട് പറിച്ച് നട്ടപ്പോൾ എന്തെല്ലാം മോഹന സുന്ദര വാഗ്ദാനങ്ങളായിരുന്നു കേരളജനതക്ക് നൽകിയത്. അതെല്ലാം തന്നെ വെറും സ്വപ്നങ്ങളായി കരുതികൊള്ളണമെന്നാണോ ഇപ്പോൾ പറയുന്നത്. നടക്കാത്ത സുന്ദര വാഗ്ദാനങ്ങൾ ഉൾക്കൊള്ളിച്ച കരാറിൽകൂടെയാണു ടികോമിനെ ഇങ്ങോട്ട് ആകർഷിച്ചതെന്നു കേരള ജനത ഇപ്പോൾ തിരിച്ചറിയുന്നു.

ജയനു ഞാൻ നൽകിയ മറുപടി കൂടെ ദയവായി കാണുക.

അങ്കിള്‍ said...

കാക്കര,

ഇടതു സർക്കാർ കൊണ്ടുവന്ന ടീകോമിനെ എങ്ങനെയെങ്കിലും പുറത്തു ചാടിക്കാനുള്ള നീക്കമാണു ഇടതു സർക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അമേരിക്കക്കാർ മുഖ്യമന്ത്രിയുടെ പുറകേ നടക്കുന്നു പോൽ, ഇതിനപ്പറമുള്ള പദ്ധതി വരുന്ന ഒന്നര കൊല്ലത്തിനകം ഇവിടെ നടപ്പിൽ വരുത്തിത്തരാൻ.

kaalidaasan said...

അങ്കിള്‍,

അതു കൊണ്ടാണു കരാറിലെ ആർട്ടിക്കിൽ 5.4 എന്നത് പ്രാവർത്തികമാക്കാവുന്ന ഒരു വ്യവസ്ഥയല്ല എന്നു ഞാൻ വാദിക്കുന്നത്.

ഈ വ്യവസ്ഥ പ്രാവര്‍ത്തികമാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇതില്‍ ഉദ്ദേശിച്ചിരിക്കുന്ന ഫ്രീ ഹോള്‍ഡ് എന്ന വാക്കിന്‌ രണ്ടുകൂട്ടരും സമ്മതിച്ചിട്ടുള്ള അര്‍ത്ഥം നല്‍കുക. എന്നു വച്ചാല്‍ വില്‍പനാവകാശമില്ലാതെ കൈവശം വക്കാവുന്ന ഭൂമിയാണെന്ന ഒരു വിശദീകരണം എഴുതി ചേര്‍ക്കുക.

അത് പ്രാവര്‍ത്തികമാക്കാവുന്ന ഒരു വ്യവസ്ഥയല്ല എന്നാണെങ്കില്‍ അതെടുത്തു കളയണം. അങ്കിളിതു വരെ ഇവിടെ പറഞ്ഞത് കേരള സര്‍ക്കരിന്റെ പാളിച്ചപോലെയാണ്. ഒപ്പിടുന്നതിനു മുമ്പ് ടീകോമിനും ഇതൊക്കെ വായിച്ചു മനസിലാക്കാമായിരുന്നു. പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഒരു വ്യവസ്ഥയുള്ള കരാര്‍ അവര്‍ എന്തിനൊപ്പിട്ടു?

ടീകോമും അങ്കിളും ഇപ്പോള്‍ ഒരു വാക്കില്‍ കടിച്ച് തൂങ്ങിയാണു വാദിക്കുന്നത്. വില്‍പ്പനാവകാശമില്ലാത്ത ഭൂമിയാണവര്‍ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നുള്ളു എന്നത് അങ്കിള്‍ അംഗീകരിക്കുന്നുണ്ടോ? ടീകോം അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഈ വ്യവസ്ഥ ഉഭയ സമ്മതപ്രകരം ഉപേക്ഷിക്കാം. എന്നിട്ട് അനുയോജ്യമായ മറ്റൊരു വ്യവസ്ഥ എഴുതി ചേര്‍ക്കാം.

kaalidaasan said...

അങ്കിള്‍,

ഇടതു സർക്കാർ കൊണ്ടുവന്ന ടീകോമിനെ എങ്ങനെയെങ്കിലും പുറത്തു ചാടിക്കാനുള്ള നീക്കമാണു ഇടതു സർക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

ഇതു വരെ എത്തിച്ചേര്‍ന്ന ധാരണക്കു വിരുദ്ധമായി 12% ഭൂമി സ്വന്തമായി കിട്ടണം എന്നാണ്‌ ടീകോമിന്റെ ഉദ്ദേശമെങ്കില്‍ അവരെ പുറത്തു ചാടിക്കുക തന്നെ ചെയ്യും. അതില്‍ ആര്‍ക്കും സംശയം വേണ്ട.

അങ്കിള്‍ said...

പ്രീയ വായനക്കേരേ,

എനിക്ക് തോന്നുന്ന ഒരു പോംവഴി ഇവിടെ കുറിച്ചിടുന്നു. നിങ്ങൾക്കെന്തു തോന്നുന്നു.

സ്മാർട്ട് സിറ്റിക്ക് വേണ്ടി മാറ്റിവച്ച മുഴുവൻ സ്ഥലത്തിനും സെസ്സ് പദവി സംസ്ഥാന സർക്കാർ മുൻ‌കൈ എടുത്ത് ലഭ്യമാക്കി കൊടുത്താൽ, സെസ്സ് ഭൂമിക്കകത്ത് ഫ്രീഹോൾഡ് അനുവദിക്കാൻ സെസ്സ് ആക്ട് അനുവദിക്കാത്തതു കൊണ്ട് ഫ്രയിംവർക്ക് കരാറിലെ വ്യവസ്ഥ് 5.4 സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് കേന്ദ്ര നിയമത്തിനെതിരാകുമെന്നു വാദിച്ചു കൂടെ. സംസ്ഥാന സർക്കാരിന്റെ കുറ്റം കൊണ്ടല്ലല്ലോ. 246 ഏക്കറിനും ടികോം ആവശ്യപ്പെട്ട പ്രകാരം സെസ്സ് പദവി ലഭ്യമായി പോയില്ലേ. ഈ കരാർ 246 ഏക്കറിനല്ലേ ബാധകം. അതിനു പുറത്ത് നിന്നു സ്ഥലം ഏറ്റെടുത്തു കൊടുക്കാമെന്നു ഈ കരാറിലില്ല.

സംസ്ഥാന സർക്കാർ തയ്യാറായാൽ പോലും ഫ്രീഹോൾഡ് അനുവദിക്കാൻ നിവൃത്തിയില്ലാതായിപ്പോയാൽ അക്കാര്യം ടീകോമിനെ ബോധ്യപ്പെടുത്താവുന്നതല്ലേ ഉള്ളൂ.

അങ്ങനെയെങ്കിൽ മാസ്റ്റർപ്ലാനിനൊന്നും കാത്തിരിക്കാതെ സെസ്സ് പദവി ലഭ്യമാക്കാനുള്ള നടപടി ഉടൻ എടുക്കണം. സ്മാർട്ട് സിറ്റി നടപ്പിലാക്കാൻ ടീകോമിനെ നിർബന്ധിതരാക്കണമെങ്കിൽ ഈ കൈ പ്രയോഗിച്ച് നോക്കാം. അതല്ല, ഏതായാലും ഈ ഭരണത്തിൻ കീഴിൽ സ്മാർട്ട് സിറ്റി വരില്ലെന്നു ഉറപ്പുണ്ടെങ്കിൽ ഫ്രീഹോൾഡിൽ പിടിച്ച് നമുക്ക് കടിപിടി കൂടി കളിച്ച് രസിക്കാം.

നമുക്കിടയിലുള്ള ചർച്ചക്ക് വേണ്ടി പറഞ്ഞെന്നേയുള്ളൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

12% ഫ്രീ ഹോള്‍ഡ് തന്നെയാണ്‌ പ്രശ്നം. അത് ഡിഫൈന്‍ ചെയ്തത് 246 ഏക്കര്‍ ഒറ്റ സെസില്‍ ആയിരുന്നു. 12% സ്ഥലം പാട്ടഭൂമിയില്‍ അല്ല. ഇത് ഞാനല്ല പറയുന്നത് മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവും സമാര്‍ട്ട് സിറ്റിയുടെ കരാര്‍ എഴുതിയ കാലത്തെ സ്റ്റാറുമായിരുന്ന ജോസഫ് സി. മാത്യൂ.


സ്മാര്‍ട്ട്സിറ്റി അധികൃതര്‍ ആവശ്യപ്പെടുന്നത് സെസിന് പുറത്തുള്ള ഭൂമി: മുന്‍ ഐ.ടി ഉപദേഷ്ടാവ്

Tuesday, December 1, 2009
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്തുള്ള ഭൂമിയാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഉപദേഷ്ടാവും സംസ്ഥാന സര്‍ക്കാറും സ്മാര്‍ട്ട് സിറ്റിയുമായുള്ള കരാറിന്റെ ആസൂത്രകരില്‍ പ്രധാനിയുമായ ജോസഫ് മാത്യു പറഞ്ഞു. കരാര്‍ വ്യവസ്ഥ അനുസരിച്ച് 246 ഏക്കര്‍ ഉള്‍പ്പെടുന്ന പദ്ധതി പ്രദേശം മുഴുവന്‍ പ്രത്യേക സാമ്പത്തിക മേഖല (സെസ്) യാണ്. ഈ 246 ഏക്കറില്‍ 88 ശതമാനം ഭൂമി പാട്ടത്തിനും 12 ശതമാനം ഭൂമി ടീകോമിന് ഉടമസ്ഥാവകാശത്തിനുമാണ് നല്‍കുന്നത്. ഇപ്പോള്‍ സെസിന് പുറത്തെ ഭൂമി ആവശ്യപ്പെടുന്നത് കരാറിലെ വ്യവസ്ഥകളില്‍ നിന്നുള്ള പിന്നാക്കം പോകലാണെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതി പ്രദേശത്തെ സെസായി കണക്കാക്കണമെന്നത് ടീകോമിന്റെ ആവശ്യമായിരുന്നു. എന്നാലിപ്പോള്‍ സെസിന് പുറത്ത് ഭൂമി വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കരാര്‍ പ്രകാരം നൂറു ശതമാനം ഭൂമിയും സെസിനുള്ളിലാണ്. ഭൂമിയുടെ സ്വതന്ത്ര വിനിമയ അവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് തര്‍ക്കമില്ല.സെസിന് പുറത്ത് ഭൂമി വേണമെന്ന് ചര്‍ച്ചകളില്‍ ടീകോം ആവശ്യപ്പെട്ടിരുന്നു. സെസിന് പുറത്ത് വരുന്ന ഭൂമി കൈമാറാമെന്നും പക്ഷേ ഭൂമി കൈമാറ്റം ചെയ്യില്ലെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സെസിന് പുറത്ത് ഭൂമി വേണമെന്ന ടീകോമിന്റെ പിടിവാശിയോടുള്ള സര്‍ക്കാറിന്റെ സ്വാഭാവിക പ്രതികരണമാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിക്കല്‍ അടക്കം നടപടികള്‍ സര്‍ക്കാറാണ് പൂര്‍ത്തീകരിക്കേണ്ടതെന്ന സ്മാര്‍ട്ട്സിറ്റി സി.ഇ.ഒ ഫരീദ് അബ്ദുറഹ്മാന്റെ വാദം ശരിയല്ലെന്നും ജോസഫ് മാത്യു ചൂണ്ടിക്കാട്ടി.കരാറിലെ 5.8 വ്യവസ്ഥ പ്രകാരം സ്റ്റാറ്റ്യൂട്ടറി അതോറിട്ടി സ്റ്റാമ്പ് ഡ്യൂട്ടി വേണമെന്ന് പറഞ്ഞാല്‍ കമ്പനി സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്നാണ്. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് വേണമെങ്കില്‍ അത് പിന്നീട് അപേക്ഷിക്കാവുന്നതാണ്. സ്റ്റാമ്പ് ഡ്യൂട്ടി തര്‍ക്കം ഉന്നയിച്ച് ഭൂമി രജിസ്ട്രേഷന്‍ വൈകിപ്പിക്കരുതെന്നും കരാറില്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അങ്കിള്‍ said...

കിരൺ,

“കരാര്‍ വ്യവസ്ഥ അനുസരിച്ച് 246 ഏക്കര്‍ ഉള്‍പ്പെടുന്ന പദ്ധതി പ്രദേശം മുഴുവന്‍ പ്രത്യേക സാമ്പത്തിക മേഖല (സെസ്) യാണ്. ഈ 246 ഏക്കറില്‍ 88 ശതമാനം ഭൂമി പാട്ടത്തിനും 12 ശതമാനം ഭൂമി ടീകോമിന് ഉടമസ്ഥാവകാശത്തിനുമാണ് നല്‍കുന്നത്. “

ലീസ് ഹോൾഡും ഫ്രീഹോൾഡും ചേർന്ന പ്രദേശത്തെ സെസ്സ് മേഖയായി പ്രഖ്യാപിക്കാൻ കഴിയുമോ? എന്റെ ധാരണ, ഒരു വസ്തുവിനെ സെസ്സ് മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിനകത്ത് ഫ്രീഹോൽഡ് അനുവദിക്കാൻ സാധിക്കില്ല എന്നായിരുന്നു. സെസ്സ് ആക്ടിലോ, സെസ്സ് റൂൾസിലൊ ലീസ്സ് ഹോൾഡ്, ഫ്രീഹോൾഡ് എന്ന വാക്കുകളൊന്നുമില്ല. തുടർച്ചയായി ഒന്നു ചേർന്നു കിടക്കുന്ന സ്ഥലമായിരിക്കണം, എന്നു മാത്രമേ കാണുന്നുള്ളൂ.

ഫ്രീഹോൾഡും, ലീസ് ഹോൾഡും ഒന്നിച്ച് കിടക്കുന്ന സ്ഥലം മുഴുവനായി സെസ്സ് പദവി ലഭിക്കാനർഹതയുണ്ടോ എന്ന സംശയത്തിനു ഒരു അഭിപ്രായം കിട്ടിയാൽ കൊള്ളാം. അതിനു ശേഷമല്ലേ ഫ്രീഹോൾഡിന്റെ അർത്ഥമെന്തെന്നന്വേഷിക്കേണ്ടൂ.

kaalidaasan said...

അങ്കിള്‍,

ഈ ഫ്രീ ഹോള്‍ഡ് എന്ന വാക്കാണിവിടെ പ്രശ്നമുണ്ടാക്കുന്നതെന്ന് അങ്കിള്‍ കരുതുന്നു. ടീകോമും ആ വാക്കില്‍ പിടിച്ച് അനര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.

കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത സമയത്തോ അതിനു ശേഷമോ വില്‌പനവകാശമുള്ള ഭൂമി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നില്ല. സെസിനു പുറത്ത് ഭൂമി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഭുമി വില്‍ക്കില്ല എന്ന് രേഖാമൂലം എഴുതി നല്കാന്‍ അവരോടവശ്യപ്പെട്ടു. പക്ഷെ അതിനവര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ അവരുടെ ഉദ്ദേശം വ്യക്തമല്ലേ. ഈ ഉറപ്പു നല്‍കിയാല്‍ 246 ഏക്കറിലെ 12% സെസില്ലതെ അവര്‍ക്കു നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബക്കിയുള്ള ഭൂമിക്ക് സെസ് പദവി ലഭ്യം ആക്കാമെന്നും പറഞ്ഞു. അതൊന്നു ടീകോം ചെവിക്കൊള്ളുന്നില്ല. സ്റ്റാമ്പ് ഡ്യൂട്ടി അടക്കാനുള്ള പണം പോലുമവരുടെ കയ്യിലില്ല എന്നതില്‍ നിന്നൊക്കെ അനുമാനികേണ്ടത് എന്താണ്?. 12 % ഫ്രീ ഹോള്‍ഡായി കിട്ടിയാല്‍ അത് വിറ്റ് പണം സ്വരൂപിക്കാമെന്നവര്‍ കരുതുന്നുണ്ടാകും.

മുട്ടായുക്തികള്‍ പറയുന്ന ടീകോമിനെ ഒഴിവാക്കുന്നതാണു കേരളത്തിനു നല്ലത്. അവര്‍ക്ക് ഒരു നിശ്ചിത സമയം കൊടുക്കുക. അതിനുള്ളില്‍ പ്രയോഗികമായ നിര്‍ദ്ദേശമോ തീരുമാനമോ ഇല്ലെങ്കില്‍ വേറെ ആരെയെങ്കിലും പദ്ധതി ഏല്‍പ്പിക്കുക. ഇനി ഭൂമി രെജിസ്റ്റര്‍ ചെയ്ത്, മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കി അന്തിമ കരറുമൊപ്പിട്ട് സെസ് പദവി ലഭ്യമാക്കി പണി ആരംഭിക്കാന്‍ മാത്രമേ ഉള്ളു.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഞാന്‍ മനസിലാക്കിയടത്തോളം ഇത് സാധ്യമാണ്‌ എന്നതാണ്‌ പക്ഷെ രണ്ട് സെസായി അപെക്ഷ നല്‍കേണ്ടി വരും. അതായത് 246 * 88/100 ഏക്കര്‍ സ്ഥലം പാട്ടക്കരാറായും 246 *12/100 സ്ഥലം സ്വന്തം ഭൂമിയായും സെസിന്‌ അപേക്ഷിക്കുക. അപ്പോള്‍ രണ്ട് പ്രത്യേക സെസായി ഇവ വിജ്ഞാപനം ചെയ്യാന്‍ കഴിയും അതായത് 29.52 ഏക്കര്‍ സ്ഥലം ഒരു പ്രത്യെക സെസായി വേണമെങ്കില്‍ പ്രഖ്യാപിക്കപ്പെടാം. പക്ഷെ സ്മാര്‍ട്ട് സിറ്റിയുടെ സെസ് എങ്ങനെയാണ്‌ ആദ്യം അപേക്ഷിക്കപ്പെട്ടതെന്ന് നമുക്കറിയില്ല.

അങ്കിള്‍ said...

കിരൺ,

സെസ്സ് ആക്ടും റൂൾസും മുഴുവൻ തപ്പിനോക്കി. ആകെപ്പാടെ എനിക്ക് അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, there should be a stretch of contiguous land measuring minimum of 10 hectares for qualifying an IT Zes. [vide chapter 2, Zes Act 8 (a) & (b) and Zes Rule 5(2)(b)]

അതായത്, സെസ്സിനകത്ത് ലീസ് ഹോൾഡാണേലും ഫ്രീ ഹോൾഡാണെലും ഒരു പ്രശ്നവുമില്ല. അങ്ങനെയാണേൾ ഇവിടെ പ്രശ്നം ഒന്നേയുള്ളൂ; വിൽക്കാനവകാശമുള്ള ഫ്രീഹോൾഡോ, അതില്ലാത്ത ഫ്രീഹോൾഡോ എന്നതു മാത്രം. അതു നിയമത്തിലൊന്നുമില്ല. ഉഭയകക്ഷികളുടെ തീരുമാനമാണു വേണ്ടത്.

തമ്മിലടിച്ച് തീർക്കട്ടെ. 90000 തൊഴിലവസരമാണോ, 30 ഏക്കർ ഭൂമിയാണൊ കേരളജനതക്ക് വേണ്ടതെന്നു നമ്മുടെ രാഷ്ടീയ നേതാക്കൾ തിരുമാനിക്കട്ടെ. അവരുടെ തീരുമാനം ശരിയായിരുന്നോ എന്നു അടുത്ത ഇലക്ഷനിൽ ജനങ്ങൾ തീരുമാനിച്ചോളൂം.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ഈ സമാര്‍ട്ട് സിറ്റിക്കാരാര്‍ എന്തോ ഭയങ്കര സംഗതിയാണ്‌ എന്നാണ്‌ പൊതുവില്‍ വയ്പ്പ്. എന്നാല്‍ അത് ഇഴകീറീ പരിശോധിച്ചാല്‍ രസകരമായ പലതും കാണും ഫ്രീ ഹോള്‍ഡുമായി ബന്ധപ്പെട്ട് ഇത് വായിക്കുമ്പോള്‍ 12% ലീസ് ഭൂമിയാണ്‌ ഫ്രീ ഹോള്‍ഡ് എന്ന് തോന്നും. എന്നാല്‍ ഈ 12% ഭൂമി ലീസല്ല എന്ന് ജനങ്ങള്‍ക്ക് മനസിലായി തുടങ്ങുന്നതെ ഉള്ളൂ. ഇപ്പോള്‍ പോലും ഇത് ലീസാണ്‌ എന്ന പുകമറ നിലനിര്‍ത്താന്‍ കഴിയുന്നുമുണ്ട്.

ഇനി എന്താണ്‌ സര്‍ക്കാറും ടീകോമും തമ്മിലുള്ള യഥാര്‍ത്ഥ ഉടമ്പടി എന്ന് നോക്കാം


9.3 TECOM and its Permitted Affiliate shall ensure that it actively markets Smart City as a destination for investment and does all things
necessary for the purpose. TECOM shall make best efforts to generate at least 90,000 jobs in 10 years from Closing Date. SPV shall

designate at least 70% of built up space as per Annexure B for IT/ITES and related facilities for such work area and employees. Designation of
built up space beyond what is visualised in Annexure B for IT/ITES and allied services shall be as approved by the BoD with the concurrence

of the GoK nominee in the BoD and agreed within the parameters of law.

അതായത് 12% ഫ്രീഹോള്‍ഡ് അല്ലാത്ത 88% പ്രദേശത്തിന്റെ 70% ബില്‍ഡപ്പ് സ്പേസ് ഐ.ടി/ഐ.ടി.ഇ.എസ് സ്പേസായിരിക്കണം. അതായത് 88% പ്രദേശത്തിന്റെ 70% ഐ.ടി കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം ബാക്കി 30% മറ്റാവാശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അപ്പോള്‍ 12% അഡീഷ്ണല്‍ ഫ്രീഹോഡ് കൂടാതെ 88% ന്റെ 30% സ്ഥലവും സ്മാര്‍ട്ട് സിറ്റിക്ക് ഐ.ടി അല്ലാത്ത പരിപാടിക്ക് ഉപയോഗിക്കാം.( ഓര്‍ക്കുക സ്വന്തമായി ഭൂമി വാങ്ങി ഐ.ടി സെസ് പണിയാന്‍ വന്ന സെസ് ഡെവലപ്പേഴ്‌സിന്‌ 30% സ്ഥലം വിനിയോഗിക്കാന്‍ സെസ് നയം തന്നെ ഇവിടെ ഉണ്ടാക്കി എന്ന് മാത്രമല്ല. അതിന്‌ വേണ്ടി അച്ചുമാന്‍ ഒരു വലിയ ഷോ തന്നെ നടത്തി)


ഞാന്‍ ഇത് ഉറപ്പിക്കുന്നത് മറ്റൊരു ക്ലോസ് കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.അതായത് 7.2 DEFAULTS OF TECOM നില്‍ ഇങ്ങനെ പറയുന്നു

7.2.2 Subject to any event of Force Majeure, in the event TECOM (and, or itsAffiliates) /SPV and its clients fails to create either 90000 jobs or 8.8
million Sq.ft built up space out of which at least 6.21 million Sq.ft will be specifically for IT/ITES/allied services within 10 years from the

Closing Date, GoK shall issue notice to SPV and TECOM in this behalf and if the default continues for a minimum period of 6 months from
the date of notice, GoK shall at its option have recourse to any one or more of the following remedies:


അപ്പോള്‍ 6.21 million Sq.ft will be specifically for IT/ITES/allied services within 10 years from theClosing Date പണിയണം എന്നതാണ്‌ സ്മാര്‍ട്ടി കാരാറിന്റെ സാരാംശം.ബാക്കി ഒക്കെ ഗ്യാസാണ്‌. മാത്രവുമല്ല 88% ന്റെ 30% വും 12% ഫ്രീ ഹോള്‍ഡും സ്മാര്‍ട്ട് സിറ്റിക്ക് സ്വന്തം

അങ്കിള്‍ said...

കിരൺ,
സ്മാർട്ട് സിറ്റി എന്നതു കൊണ്ടുദ്ദേശിക്കുന്നത് തിരുവനന്തപുരത്തുള്ളതു പോലെ ഒരു ഐറ്റി പാർക്കല്ല. ഒരു സിറ്റി തന്നെ ഉണ്ടാക്കനുള്ള ശ്രമമാണു. അതിൽ വിജ്ഞാനത്തിനും വിനോദത്തിനും സ്ഥലം വേണം. ബിസിനസ്സ് നടത്താനുള്ള ബിൽറ്റപ് സ്ഥലം കൂടാതെ റിസേർച്ച് ചെയ്യാനുള്ള സ്ഥലം വേണം. സ്കൂളുകൾ വേണം. ഷോപ്പിങ് മോൾസ് വേണം. ആശുപത്രി വേണം. മറ്റു ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ (ജിം) വേണം. സിനിമാ കൊട്ടക വേണ്ടേ. അങ്ങനെ ഒരു നഗരത്തിനു വേണ്ടുന്ന എല്ലാ സംവിധാനങ്ങളും കൂടെ കെട്ടിപടുക്കേണ്ടേ. ആ 88% ത്തിന്റെ 30% ഇതിനൊക്കെ വേണ്ടിവരുമെന്ന് കരുതി കൂടേ. ഇതേ ടീകോം കമ്പനി ദുബായിൽ മാൾട്ടാ സിറ്റി കെട്ടിപ്പടുത്തതിൽ ഇതെല്ലാം ഉണ്ടെന്നാണു പറഞ്ഞു കേൾക്കുന്നത്.

ഈ 12% ഒരു കീറാമുട്ടി തന്നെ ആകാൻ പോകുന്നു. ടീകോം ഇതു വരെ സൈറ്റിൽ പ്രസ്സ് റിലീസൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ എനിക്ക് അതിലൊന്നും എതിര്‍പ്പില്ല പക്ഷെ എല്ലാ സംരംഭകരോടും ഇതേ രീതിയിലുള്ള സമീപനം വേണം. സ്മാര്‍ട്ട് സിറ്റി ഒഴിച്ച് ബാക്കി എല്ലാവരും ഭൂമാഫിയ ആകുന്ന രീതിയാണ്‌ ഇതു വരെ നിലനിന്നത് സ്മാര്‍ട്റ്റ് സിറ്റി മാത്രം നല്ലത് ബാക്കി എല്ലാവരും മോശം ഒരുകാലത്ത് പറഞ്ഞു നടന്നവരെല്ലാം പണ്ട് സ്മാര്‍ട്റ്റ് സിറ്റി ഭൂമാഫിയ ആണെന്ന് പറഞ്ഞു നടന്നവരായിരുന്നു .

kaalidaasan said...

അങ്കിള്‍,

അതായത്, സെസ്സിനകത്ത് ലീസ് ഹോൾഡാണേലും ഫ്രീ ഹോൾഡാണെലും ഒരു പ്രശ്നവുമില്ല. അങ്ങനെയാണേൾ ഇവിടെ പ്രശ്നം ഒന്നേയുള്ളൂ; വിൽക്കാനവകാശമുള്ള ഫ്രീഹോൾഡോ, അതില്ലാത്ത ഫ്രീഹോൾഡോ എന്നതു മാത്രം. അതു നിയമത്തിലൊന്നുമില്ല. ഉഭയകക്ഷികളുടെ തീരുമാനമാണു വേണ്ടത്.

തമ്മിലടിച്ച് തീർക്കട്ടെ.


അങ്കിളിനേപ്പോലെ സാമൂഹ്യ പ്രതി ബദ്ധതയുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ച മറുപടി അല്ല ഇത്. സെസിനകത്ത് ഫ്രീ ഹോള്‍ഡ് പാടില്ല എന്ന നിബന്ധനയില്ലെങ്കില്‍ പിന്നെ എന്തിനാണു ടീകോം ഫ്രീ‍ ഹോള്‍ഡ് കുത്തിപ്പൊക്കി അസമയത്ത് പ്രശ്നമുണ്ടാക്കുന്നതെന്ന് അങ്കിള്‍ ചോദിച്ചു കണ്ടില്ല. തമ്മിലടിച്ച് തീര്‍ക്കട്ടെ എന്ന പ്രസ്താവന യുക്തിക്കു നിരക്കുന്നതാണോ?തമ്മിലടിക്കാതെ രമ്യമായി പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശമല്ലേ നല്‍കേണ്ടത്?

ടീകോം ഇടതുമുന്നണിയുമായി ഈ കരാര്‍ ചര്‍ച്ച ചെയ്തപ്പോള്‍ മുതല്‍ വില്‌പ്പനാവകാശത്തോടെ ഭൂമി വേണ്ട എന്നല്ലേ സമ്മതിച്ചിരുന്നത്.? വില്‍പ്പനാവകാശം അവശ്യമില്ലെങ്കില്‍ പിന്നെ എന്തിനാണീ ഫ്രീ ഹോള്‍ഡില്‍ പിടിച്ച് തൂങ്ങുന്നത്? വില്‍പ്പനാവകാശമില്ലതെ സ്വതന്ത്രമായി കൈവശം വക്കാന്‍ 12% ഭൂമി നല്‍കാമെന്ന് കരാറില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടില്ലേ?

പക്ഷെ ഇപ്പോഴത്തെ കരാര്‍ പ്രകാരം 99 വര്‍ഷത്തേക്ക് ലീസിനു നല്‍കുന്ന ഭൂമിയാണി സ്വതന്ത്രാവകാശഭൂമി. എന്നു വച്ചാല്‍ ലീസ് കാലവധിക്കപ്പുറം ഈ ഭൂമി കൈവശം വക്കാന്‍ അവര്‍ക്കാകില്ല. അതുകൊണ്ട് ലീസ് ഭൂമിക്ക് പുറത്ത് 12% അവര്‍ക്ക് വേണം. അതിനുള്ള കേളികൊട്ടലാണിപ്പോള്‍ നടക്കുന്നത്. അത് നല്‍കാന്‍ കരാര്‍ പ്രകാരം കേരളത്തിനു ബാധ്യതയില്ല. അത് നല്‍കുകയുമില്ല എന്ന് വ്യക്തമായി അവരോടു പറയുകയും ചെയ്തു. ഇനി തീരുമാനം എടുക്കേണ്ടത് ടീകോമാണ്. അവര്‍ക്ക് വേണമെങ്കില്‍ പദ്ധതിയുപേക്ഷിച്ചു പോകാം അല്ലേങ്കില്‍ കരാര്‍ പ്രകാരം മുന്നോട്ടു പോകാം.

ടീകോം വിട്ടു പോയാലും കേരളത്തിനു കുഴപ്പമില്ല. അവര്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. മുത്തൂറ്റ് ഗ്രൂപ്പോക്കെ കേരള സര്‍ക്കാരിന്റെ എന്തു നിബന്ധനയും അംഗീകരിക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്. കേരളത്തിനു പുറത്തുള്ളവരുമുണ്ട്. ആരു നടത്തിയാലും 90000 തൊഴിലവസരങ്ങളുണ്ടാകും കേരള താല്‍പ്പര്യം ബലികഴിച്ച് ആര്‍ക്കും കരാര്‍ കൊടുക്കേണ്ട ആവശ്യവും ഇല്ല.

സ്മാര്‍ട്ട് സിറ്റി കരാര്‍ ഒന്നുമല്ല എന്നു സ്ഥാപിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതില്‍ സി പി എം മന്ത്രിമാരും, അംഗങ്ങളും, അനുഭാവികളും വരെയുണ്ട്. അവരൊക്കെ തല നരിഴ കീറി പരിശോധിച്ച് യാധാര്‍ത്ഥ്യത്തിനു നിരക്കാത്ത പലതും കണ്ടെത്തും. അതാണീ പദ്ധതി വെറുമൊരു ഐ റ്റി സംരംഭമെന്ന നിലയിലേക്ക് തരം താഴ്ത്തുന്നതും. കേരളത്തിലെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കാന്‍ നിയമത്തിന്റെ പഴുതുകള്‍ പോലും അവര്‍ പലരും ഉപയോഗിക്കുന്നു ഉപയോഗിക്കാന്‍ കാത്തു നില്‍ക്കുന്നു. ഈ പദ്ധതി യാധാര്‍ത്ഥ്യമായാല്‍ അതിന്റെ ക്രെഡിറ്റ് വി എസിനു കിട്ടുമെന്നത് അവര്‍ക്ക് സഹിക്കില്ല. വൈര നിര്യാതനത്തിനു ശ്രമിച്ചിട്ട് വിജയിക്കാത്തതിന്റെ നിരാശ അവരുടെ വാക്കുകളില്‍ എപ്പോഴുമുണ്ടാകും

അങ്കിള്‍ said...

കാളിദാസൻ,

“അങ്കിളിനേപ്പോലെ സാമൂഹ്യ പ്രതി ബദ്ധതയുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ച മറുപടി അല്ല ഇത്. “

സാമൂഹ്യ പ്രതിബദ്ധതയോ, സാമാന്യ നീതിയോ, സാമാന്യ ബോധമോ,യുക്തിപരമോ ആയ ഒന്നും ഇവിടെ പ്രസക്തമല്ല. കാളിദാസന്റെ വാദങ്ങൾ
കൂടുതലും മേൽ‌പ്പറഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം. അതു
കൊണ്ടാണ് പല കമന്റുകൾക്കും ഞാൻ മറുപടി പറയാതെ വിട്ടത്.

ഇവിടെ ഒരു ഫ്രയിം വർക്ക് കരാറുണ്ട്, രണ്ട് പാട്ടക്കരാറുകൾ ഉണ്ട്, സെസ്സ് ആക്ടും ചട്ടങ്ങളും ഉണ്ട്. ഇവയെല്ലാം നെറ്റിൽ ലഭ്യവുമാണു. കാളിദാസൻ പറഞ്ഞ പ്രതിബദ്ധതയെല്ലാം കണക്കിലെടുത്തശേഷമാണു
ഇപ്പറഞ്ഞ കരാറുകൾ എഴുതി ഉണ്ടാക്കി ഉഭയകക്ഷികൾ ഒപ്പിട്ടത്. ആയതു കൊണ്ട് എന്റെ വാദമുഖങ്ങൾ എല്ലാം തന്നെ സ്മാർട്ട് സിറ്റിക്ക് വേണ്ടി ഉണ്ടാക്കിയ കരാറിനെയും സെസ്സ് നിയമങ്ങളെയും അടിസ്ഥാനമാക്കി
ഉള്ളത് മാത്രമാണു. പ്രതിബദ്ധത നോക്കേണ്ട സമയം കരാർ ഒപ്പിട്ട് രണ്ടു കൊല്ലം കഴിഞ്ഞതിനു ശേഷമല്ല.

“സെസിനകത്ത് ഫ്രീ ഹോള്‍ഡ് പാടില്ല എന്ന നിബന്ധനയില്ലെങ്കില്‍ പിന്നെ എന്തിനാണു ടീകോം ഫ്രീ‍ ഹോള്‍ഡ് കുത്തിപ്പൊക്കി അസമയത്ത്
പ്രശ്നമുണ്ടാക്കുന്നതെന്ന് അങ്കിള്‍ ചോദിച്ചു കണ്ടില്ല“


ഞാൻ അങ്ങനെ ചോദിക്കാത്തത് സെസ്സ് നിയമത്തിൽ ഫ്രീഹോൾഡ് പാടില്ല എന്നൊരു നിബന്ധന കാണാൻ കഴിയാത്തതു കൊണ്ടാണു.
കാളിദാസൻ അങ്ങനെയൊരു വ്യവസ്ഥ കണ്ടോ? കണ്ടെങ്കിൽ അതാണു
ചൂണ്ടിക്കാണിക്കേണ്ടത്. ടീകോം അസമയത്ത് കുത്തിപ്പൊക്കുന്നത് എന്തിനു വേണ്ടിയെന്നത് ഒരു പ്രശ്നമേയല്ല. അവർ കുത്തിപൊക്കുന്നത്
നിയമവിധേയമാണോ അല്ലയോ. അല്ലെങ്കിൽ ഏത് നിയമമാണു ലംഘിക്കുന്നത്. ഇതാണു പറയേണ്ടത്.

“ടീകോം ഇടതുമുന്നണിയുമായി ഈ കരാര്‍ ചര്‍ച്ച ചെയ്തപ്പോള്‍ മുതല്‍ വില്‌പ്പനാവകാശത്തോടെ ഭൂമി വേണ്ട എന്നല്ലേ സമ്മതിച്ചിരുന്നത്.?“

അങ്ങനെയൊരു സമ്മതം ഫ്രയിം വർക്ക് കരാറിൽ ഒരിടത്തും കാണുന്നില്ലല്ലോ. ഇനി രഹസ്യ കത്തു മൂഖേനയാണോ അങ്ങനെ
സമ്മതിച്ചത്? ടീകോമിന്റെ പ്രസ്സ് റിലീസ് സൈറ്റിലും അങ്ങനെ സമ്മതിച്ചതായി കാണുന്നില്ല. കരാർ ഒപ്പിട്ട് രണ്ടരകൊല്ലം കഴിഞ്ഞപ്പോൾ,വില്പനാവകാശം ഇല്ലാത്ത ഭൂമിയാണു തരാൻ ഉദ്ദേശിക്കുന്നതെന്നു
പത്രപ്രസ്ഥാവനകൾ ഇറക്കിയപ്പോൾ, അതിനു മറുപടിയായി വിൽക്കാനുദ്ദേശമില്ലെങ്കിലും അതിനും കൂടി അവകാശപെട്ട ഭൂമിയാണു
ഫ്രീഹോൾഡെന്നും അക്കാര്യം അവസാന കരാറിൽ പ്രത്യേകം പറയണമെന്നും ടീക്കോം ആവശ്യപ്പെട്ടതായാണു പത്രങ്ങളിൽ കൂടി ഞാൻ
മനസ്സിലാക്കിയത്. (തുടരും.....)

അങ്കിള്‍ said...

കാളിദാസൻ,

“വില്‍പ്പനാവകാശമില്ലതെ സ്വതന്ത്രമായി കൈവശം വക്കാന്‍ 12% ഭൂമി നല്‍കാമെന്ന് കരാറില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടില്ലേ?“

അങ്ങനെ വ്യക്തമായി പറയുന്ന വ്യവസ്ഥകളൊന്നും ഫ്രയിം വർക്ക് കരാറിൽ കാണാൻ കഴിയാത്തതു കൊണ്ടാണു പല പ്രാവശ്യമായി ആ വ്യവസ്ഥ ഏതെന്ന് ചൂണ്ടിക്കാണിക്കാൻ ഞാനാവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനു നേരായ ഒരു മറുപടി തരുന്നതിൽ നിന്നും കാളിദാസൻ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. വി
ൽ‌പനാവകാശമില്ലാതെ സ്വതന്ത്രമായി കൈവശം വക്കുന്നത് എന്തിനാണു.പാട്ട ഭൂമി പോരെ?

“പക്ഷെ ഇപ്പോഴത്തെ കരാര്‍ പ്രകാരം 99 വര്‍ഷത്തേക്ക് ലീസിനു നല്‍കുന്ന ഭൂമിയാണി സ്വതന്ത്രാവകാശഭൂമി.“

99 വർഷത്തേക്ക് ഇങ്ങനെ കൊടുക്കുന്നതാണു പാട്ടഭൂമി, അതിനെ സ്വതന്ത്രാവകാശ ഭൂമി എന്നെങ്ങനെ വിളിക്കും? ഈ പാട്ടഭൂമിയിൽ ഒരു ഭാഗത്തെ വിൽക്കാനവകാശമില്ലാത്ത് ഫ്രീഹോ
ൾഡാക്കി കൊടുക്കാമെന്നു പറയുന്നത് എന്തുദ്ദേശത്തോടെയാണെന്നു മനസ്സിലാകുന്നില്ല. അങ്ങനത്തെ ഫ്രീഹോൾഡും ലീസ് ഹോൾഡും
തമ്മിലുള്ള വ്യത്യാസം എന്താണു.

“ടീകോം വിട്ടു പോയാലും കേരളത്തിനു കുഴപ്പമില്ല. അവര്‍ തന്നെ പദ്ധതി
നടപ്പാക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. മുത്തൂറ്റ് ഗ്രൂപ്പോക്കെ കേരള സര്‍ക്കാരിന്റെ എന്തു നിബന്ധനയും അംഗീകരിക്കാന്‍ തയ്യാറായി
നില്‍പ്പുണ്ട്.“


അവരെകൊണ്ടു തന്നെ പദ്ധതി നടപ്പാക്കിക്കണമെന്ന നിർബന്ധം
ഉണ്ടായിരുന്നതു കൊണ്ടല്ലേ, തൊമ്മൻ ചാണ്ടിയുടെ കക്ഷത്തിരുന്ന ടീകോമിനെ കൂടുതൽ മോഹന സുന്ദര വാഗ്ദാനനങ്ങൾ കൊണ്ട്
വ്യമോഹിപ്പിച്ച് വിലപേശി ഇടതു സർക്കാരുമായി കരാർ ഒപ്പിട്ടത്. ആ വാഗ്ദാനങ്ങളെല്ലാം സ്വപ്നങ്ങളായേ അവശേഷിക്കൂ എന്നു കണ്ടപ്പോൾ ടീകോം തന്നെ വേണമെന്നു നിർബന്ധമില്ലെന്നു ഇപ്പോൾ പറയുന്നു. അതു
മുത്തൂറ്റിനെ കണ്ടുകൊണ്ടല്ല, ഏതോ ഒരു അമേരിക്കൻ കമ്പനി പുറകേ
നടക്കുന്നുണ്ടെന്നു മുഖ്യൻ തന്നെ പ്രഖ്യാപിച്ച് കണ്ടല്ലോ. ആദ്യം മുതൽ വീണ്ടും പുതിയ കമ്പനിക്കാനെ വച്ച് ഇങ്ങനെയൊരു പദ്ധതിക്ക് വേണ്ടി യജ്ഞിച്ചാൽ ഇടതു ഭരണ സമയത്ത് ഒരു സ്മാർട്ട് സിറ്റി ഉണ്ടാകുമെന്നു
തോന്നുന്നുണ്ടോ.

“സ്മാര്‍ട്ട് സിറ്റി കരാര്‍ ഒന്നുമല്ല എന്നു സ്ഥാപിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതില്‍ സി പി എം മന്ത്രിമാരും, അംഗങ്ങളും,
അനുഭാവികളും വരെയുണ്ട്.“


അതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. ഐറ്റി വിഭാഗത്തെ
വേർതിരിച്ചെടുത്തപ്പോൾ തന്നെ പ്രതീക്ഷിച്ചതല്ലേ അതെല്ലാം. ഫലമെന്തായി? ശോഭാസിറ്റിയുമില്ല, സ്മാർട്ട് സിറ്റിയുമില്ല. നഷ്ടമാർക്ക്?
കേരളജനതക്കു്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിളേ 12% ഭൂമി 99 വര്‍ഷത്തെ പാട്ട ഭൂമി അല്ല എന്ന വസ്തുത പഴയ ഐ.റ്റി ഉപദേഷ്ടാവ് പറഞ്ഞിട്റ്റുണ്ട് എന്നത് അങ്കിള്‍ എങ്കിലും ഓര്‍മ്മിക്കണേ. പിന്നെ മറ്റൊരു കാര്യം

സ്മാര്‍ട്ട് സിറ്റിക്ക് ഐ.ടി ഇതര ആവശ്യങ്ങള്‍ക്ക് എത്ര ശതമാനം ഭൂമിയാണ്‌ കരാര്‍പ്രകാരം നല്‍കേണ്ടി വരിക എന്ന് കൂട്ടി നോക്കിയിട്ടുണ്ടോ. എന്റെ ഒരു കണക്ക് ഇങ്ങനെ

മൊത്തം ഭൂമി 246 ഏക്കര്‍ അതില്‍ 12% ഫ്രീഹോള്‍ഡ് അതായത് 29.52 ഏക്കര്‍ കൂടതെ ബാക്കി 88% ഭൂമിയുടെ 30% ഭൂമിയും ഐ.ടി ഇതര ആവശ്യത്തിന്‌ ഉപയോഗിക്കാം അതായത് 216.48 ഏക്കര്‍ ഭൂമിയുടെ 30% അത് ഏതാണ്ട് 64.9 ഏക്കര്‍ ഭൂമി വരും അപ്പോള്‍ 29.52+ 69.4 = 94.46 ഏക്കര്‍ ഐ.ടി ഇതര ആവശ്യത്തിന്‌ സ്മാര്‍ട്ട് സിറ്റിക്ക് ഉപയോഗിക്കാം
അപ്പോള്‍ 151 ഏക്കര്‍ ഐ.ടിക്കും 94.46 ഏക്കര്‍ ഐ.ടി ഇതര ആവശ്യത്തിനും ഉപയോഗിക്കാം എന്നതാണ്‌ സ്മാര്‍ട്ട് സിറ്റിക്കാരറിന്റെ പൊരുള്‍

ഇത്തരത്തിലുള്ള ഒരു കരാര്‍ ഒപ്പ് വയ്ക്കുന്നതിനെ മുന്‍പ് 10 ഓളം കമ്പനികള്‍ ഈ മുത്തൂറ്റ് ഗ്രൂപ്പടക്കം പദ്ധതി നടപ്പിലാക്കാന്‍ തയ്യാറായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവരുമായി ഒരു നെഗോഷ്യേഷന്‍ പോലും നടത്താതെ അതുവരെ റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് പറഞ്ഞു നടന്ന സ്മാര്‍ട്ട് സിറ്റിയുമായി ഇങ്ങനെ ഒരു കരാറുണ്ടാക്കിയ വി.എസിനും കൂട്ടര്‍ക്കും ഇപ്പോള്‍ പല കമ്പനികളും പുറകേ നടക്കുന്നു എന്ന് പറയുന്നതിലെ വിരോധാഭാസവും അങ്കിള്‍ ശ്രദ്ധിക്കുമല്ലോ

kaalidaasan said...

ankiL_,

ഇപ്പറഞ്ഞ കരാറുകൾ എഴുതി ഉണ്ടാക്കി ഉഭയകക്ഷികൾ ഒപ്പിട്ടത്. ആയതു കൊണ്ട് എന്റെ വാദമുഖങ്ങൾ എല്ലാം തന്നെ സ്മാർട്ട് സിറ്റിക്ക് വേണ്ടി ഉണ്ടാക്കിയ കരാറിനെയും സെസ്സ് നിയമങ്ങളെയും അടിസ്ഥാനമാക്കി
ഉള്ളത് മാത്രമാണു. പ്രതിബദ്ധത നോക്കേണ്ട സമയം കരാർ ഒപ്പിട്ട് രണ്ടു കൊല്ലം കഴിഞ്ഞതിനു ശേഷമല്ല.



എങ്കില്‍ പിന്നെ ഒരു തര്‍ക്കത്തിനും ഇവിടെ പ്രസക്തിയില്ല. ഫ്രെയിം വര്‍ക്ക് കരാര്‍ പ്രകാരം മുന്നോട്ട് പോകട്ടേ. 246 ഏക്കര്‍ സ്ഥലം ലീസ് ഹോള്‍ഡായി ടികോം ഏറ്റെടുക്കട്ടെ. മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കട്ടെ. സെസ് പദവി നേടിയെടുക്കട്ടെ. എന്നിട്ട് ആ ഭൂമിയില്‍ ഫ്രീ ഹോള്‍ഡായി കൊടുക്കേണ്ട പ്ളോട്ടുകള്‍ കണ്ടുപിടിച്ച് ഫ്രീ ഹോള്‍ഡായി മാറ്റട്ടേ. അതല്ലെ അതിന്റെ മര്യാദ?

ഇതല്ലാതെ കരാര്‍ പ്രകാരം എന്തെങ്കിലും ചെയ്യാനാകുമോ?

അങ്കിള്‍ said...

എങ്കില്‍ പിന്നെ ഒരു തര്‍ക്കത്തിനും ഇവിടെ പ്രസക്തിയില്ല. ഫ്രെയിം വര്‍ക്ക് കരാര്‍ പ്രകാരം മുന്നോട്ട് പോകട്ടേ. 246 ഏക്കര്‍ സ്ഥലം ലീസ് ഹോള്‍ഡായി ടികോം ഏറ്റെടുക്കട്ടെ. മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കട്ടെ. സെസ് പദവി നേടിയെടുക്കട്ടെ. എന്നിട്ട് ആ ഭൂമിയില്‍ ഫ്രീ ഹോള്‍ഡായി കൊടുക്കേണ്ട പ്ളോട്ടുകള്‍ കണ്ടുപിടിച്ച് ഫ്രീ ഹോള്‍ഡായി മാറ്റട്ടേ. അതല്ലെ അതിന്റെ മര്യാദ?


വളരെ ശരിയാണു കാളിദാസൻ പറഞ്ഞത്. അതു തന്നെയാണു നടക്കേണ്ടിയിരുന്നത്. പക്ഷേ എന്തു ചെയ്യാം, 246 ഏക്കറിനും പാട്ടകരാർ എഴുതിയതേ ഉള്ളൂ. അതിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും ഇതു വരെ അവർക്ക് വിട്ടുകൊടുത്തില്ല. അതിനു സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടക്കണം. അതു വരെ സ്ഥലം സംസ്ഥാന സർക്കാരിന്റേതാണു. ‘സ്മാർട്ട് സിറ്റി, കൊച്ചി’ യുടേതായിട്ടില്ല. ഫ്രയിംവർക്ക് കരാറിൽ നിന്നാൽ മതിയോ. അവസാന കരാർ ഉണ്ടാക്കണ്ടേ. ഫ്രയിം വർക്ക് കരാറിലെ ആർട്ടിക്കിൽ 5.4 ഇരുകൂട്ടരും സമ്മതിച്ച് ഒപ്പിട്ടതാണല്ലോ. അവസാന കരാറിലും ആർട്ടിക്കിൽ 5.4 അതേപടി പകർത്താമല്ലോ. അങ്ങനെ രജിസ്ട്രേഷനും, അവസാന കരാറും ഉണ്ടായി കഴിഞ്ഞാലല്ലേ ടീകോമിനു ഒരു മാസ്റ്റർപ്ലാനുമായി വരാനുള്ള നിയമപരമായ ബാധ്യത വരുന്നുള്ളൂ. സെസ്സ് പദവി അതിനു ശേഷം ലഭ്യമാക്കിയാലും മതിയല്ലോ.

ഇതാണു ഞാൻ ആദ്യം മുതലേ പറഞ്ഞു വരുന്നത്. പന്ത് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്താണു. അതു തട്ടി ടികോമിന്റെ ഭാഗത്തേക്ക് അടിക്കുകയാണു ആദ്യം വേണ്ടത്.

246 ഏക്കറിനും ഒന്നോ അതിലധികമോ സെസ്സ് പദവി നേടികൊടുത്താൽ, സ്വാഭാവികമായും അതിനകത്തു നിന്നല്ലേ ഫ്രീഹോൾഡ് കൊടുക്കാൻ പറ്റൂ. കരാർ 246 ഏക്കറിനല്ലേ ബാധകം.

kaalidaasan said...

അങ്കിള്‍,

അങ്ങനെ വ്യക്തമായി പറയുന്ന വ്യവസ്ഥകളൊന്നും ഫ്രയിം വർക്ക് കരാറിൽ കാണാൻ കഴിയാത്തതു കൊണ്ടാണു പല പ്രാവശ്യമായി ആ വ്യവസ്ഥ ഏതെന്ന് ചൂണ്ടിക്കാണിക്കാൻ ഞാനാവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനു നേരായ ഒരു മറുപടി തരുന്നതിൽ നിന്നും കാളിദാസൻ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. വി
ൽ‌പനാവകാശമില്ലാതെ സ്വതന്ത്രമായി കൈവശം വക്കുന്നത് എന്തിനാണു.പാട്ട ഭൂമി പോരെ?


5.1 വകുപ്പില്‍ പറയുന്നു
246 ഏക്കര്‍ ഭൂമിയും ലീസ് ഹോള്‍ഡായികൊടുക്കുന്നു എന്ന്. അതല്ലാതെ ഏതെങ്കിലും ഭൂമി കൊടുക്കുന്നു എന്ന് എങ്ങും പറഞ്ഞിട്ടില്ല.

5.4 വകുപ്പില്‍ ഈ 246 ഏക്കര്‍ ഭൂമിയുടെ ചില പ്ളോട്ടുകള്‍ മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കിയ ശേഷം ഫ്രീ ഹോള്‍ഡായി നല്‍കുമെന്നും പറയുന്നു.

ഈ ഭൂമി 246 ഏക്കറിനുള്ളില്‍ വരുമോ ഇല്ലയോ?

അത് ലീസ് ഹോള്‍ഡായി തന്നെയല്ലേ കൊടുക്കുന്നത്?

ലീസ് ഹോള്‍ഡിനകത്തു വരുന്ന ഭൂമിയുടെ ഫ്രീ ഹോള്‍ഡ് എന്നതിനു വില്‍പ്പനാവകാശമില്ലാത്ത സ്വതന്ത്രഭൂമിയെന്നു തന്നെയല്ലേ അര്‍ത്ഥം?

ലീസ് ഹോള്‍ഡിനകത്തു വരുന്ന ഫ്രീ ഹോള്‍ഡ് ഭൂമി മതിയെന്നു കരാറൊപ്പിട്ട ടീകോം ഇപ്പോള്‍ വാക്കു മാറ്റുന്നത് ശരിയോ?

kaalidaasan said...

അങ്കിള്‍,

കരാർ ഒപ്പിട്ട് രണ്ടരകൊല്ലം കഴിഞ്ഞപ്പോൾ,വില്പനാവകാശം ഇല്ലാത്ത ഭൂമിയാണു തരാൻ ഉദ്ദേശിക്കുന്നതെന്നു
പത്രപ്രസ്ഥാവനകൾ ഇറക്കിയപ്പോൾ, അതിനു മറുപടിയായി വിൽക്കാനുദ്ദേശമില്ലെങ്കിലും അതിനും കൂടി അവകാശപെട്ട ഭൂമിയാണു
ഫ്രീഹോൾഡെന്നും അക്കാര്യം അവസാന കരാറിൽ പ്രത്യേകം പറയണമെന്നും ടീക്കോം ആവശ്യപ്പെട്ടതായാണു പത്രങ്ങളിൽ കൂടി ഞാൻ
മനസ്സിലാക്കിയത്.


പത്രങ്ങളില്‍ കൂടി അങ്കിള്‍ മനസിലാക്കിയത് ഒരു വശം മാത്രമാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ഇവിട് ആരും പത്ര പ്രസ്തവനയിറക്കിയിട്ടില്ല. വില്‍പ്പനാവകാശത്തോടു കൂടിയുള്ള ഭൂമിയാണ്‌ ടീകോമിനു കൈമാറാന്‍ പോകുന്നതെന്ന് പത്രങ്ങളില്‍ ഒരു വാര്‍ത്തയാക്കിയത് ടീകോമാണ്. ഉമ്മന്‍ ചാണിഈ വരെ അതേറ്റു പിടിച്ചു. അപ്പോള്‍ മുഖ്യമന്ത്രി അത് വിശദീകരിച്ചു.

അന്തിമ കരാറിലെ വ്യവസ്ഥകള്‍ അന്തിമ കരാരിനേക്കുറിച്ച് ചിന്തിക്കുമ്പോഴല്ലേ ചര്‍ച്ച ചെയ്യേണ്ടത്. അതു വരെ പ്രാബല്യത്തിലുള്ളത് ഫ്രെയിം വര്‍ക്ക് കരാരാണ്. അതൊപ്പു വച്ചപ്പോള്‍ ടികോമിനുണ്ടാകാത്ത സംശയം പാതി വഴിക്കെങ്ങനെ വന്നു?

അങ്കിള്‍ പറഞ്ഞു വില്‍പ്പനവാശമുള്ള ഭൂമി ടീകോമിനു വേണ്ട എന്ന്. മുഖ്യമന്ത്രി പറഞ്ഞു വില്‍പ്പനാവകാശത്തോടെ ഭൂമി ടീകോമിനു നല്‍കുന്നില്ല. പിന്നെ എന്താണിവിടത്തെ പ്രശ്നമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല.
ഫ്രെയിമ്വര്‍ക്ക് കരാറ്ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു ആനുകൂല്യവും ടികോമിനു നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യറാകില്ല എന്ന് ടീകോമിന്‌ നന്നായി അറിയാം. ആ തിരിച്ചറിവില്‍ നിന്നാണിപ്പോഴത്തെ വിവാദം.

അങ്കിള്‍ said...

കാളിദാസൻ,
ലീസ് ഹോള്‍ഡിനകത്തു വരുന്ന ഭൂമിയുടെ ഫ്രീ ഹോള്‍ഡ് എന്നതിനു വില്‍പ്പനാവകാശമില്ലാത്ത സ്വതന്ത്രഭൂമിയെന്നു തന്നെയല്ലേ അര്‍ത്ഥം?

കാളിദാസൻ എന്നെ കളിയാക്കാൻ എഴുതിയതാണൊ അതോ എന്റെ അറിവില്ലായ്മയാണോ. ലീസ് ഹോൾഡിനകത്ത് സ്ഥലം കണ്ടെത്തി അതിനെ ഫ്രീഹോൾഡായി മാറ്റി കൊടുക്കണമെന്നല്ലേ കരാർ. അതിനർത്ഥം അത്രയും സ്ഥലത്തിനു ലീസ് ഹോൾഡ് പദവി മാറ്റി ഫ്രീഹോൾഡ് പദവി നൽകണമെന്നല്ലേ. അല്ലാതെ ലീസ് ഹോൾഡിനകത്ത് ഫ്രീഹോൾഡ് എന്നൊരു പദവി നമ്മുടെ സംസ്ഥാത്ത് നടക്കുന്ന കൊടുക്കൽ-വാങ്ങലുകളിൽ ഉള്ള ഒരു ക്രമമാണോ. ലീസ് ഹോൾഡിനകത്തുള്ള കുറേ സ്ഥലം മാത്രമേ ഫ്രീഹോൾഡ് ആക്കി മാറ്റാൻ പറ്റു എന്ന വാദം ശരിയാണു. അവരുടെ ആവശ്യം ലീസ് ഹോൾഡിനു പുറത്തു 12% വേണം എന്നു വാദിക്കാൻ അവകാശമില്ലെന്നു ഞാനും സമ്മതിക്കുന്നു.

ലീസ് ഹോൾഡിനകത്ത്, ലീസ് ഹോൾഡിന്റെ വ്യവസ്ഥകളെല്ലാം പാലിക്കുന്ന ഒരു ഫ്രീഹോൾഡ് എന്നത് ഒന്നു വിശദീകരിച്ചു തരണേ.

kaalidaasan said...

അങ്കിള്‍,

തമ്മിലടിച്ച് തീർക്കട്ടെ. 90000 തൊഴിലവസരമാണോ, 30 ഏക്കർ ഭൂമിയാണൊ കേരളജനതക്ക് വേണ്ടതെന്നു നമ്മുടെ രാഷ്ടീയ നേതാക്കൾ തിരുമാനിക്കട്ടെ. അവരുടെ തീരുമാനം ശരിയായിരുന്നോ എന്നു അടുത്ത ഇലക്ഷനിൽ ജനങ്ങൾ തീരുമാനിച്ചോളൂം.

30ഏക്കര്‍ ഭൂമി വെറുതെ നല്‍കുമ്പോള്‍ തന്നെ 90000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അങ്കിളിനു വിശ്വസിക്കം.

30 ഏക്കര്‍ ഭൂമിക്ക് സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് ഇന്നത്തെ വില 300 കോടി രൂപ വരും. അത് കേരള ഖജനവില്‍ നിന്നും വെറുതെ പോകുന്നതില്‍ അങ്കിളിനൊരു ആവലാതിയുമില്ല. ലാവലിന്‍ കരാര്‍ വഴി എത്രയായിരുന്നങ്കിളേ കേരള ഖജനാവിനു നഷ്ടം?

kaalidaasan said...

അങ്കിള്‍,

മുകളില്‍ പകര്‍ത്തി വച്ചിരികുന്ന ഐ റ്റി ഉപദേഷ്ടാവിന്റെ വാക്കുകള്‍ ഇതാണ്.

കരാര്‍ വ്യവസ്ഥ അനുസരിച്ച് 246 ഏക്കര്‍ ഉള്‍പ്പെടുന്ന പദ്ധതി പ്രദേശം മുഴുവന്‍ പ്രത്യേക സാമ്പത്തിക മേഖല (സെസ്) യാണ്. ഈ 246 ഏക്കറില്‍ 88 ശതമാനം ഭൂമി പാട്ടത്തിനും 12 ശതമാനം ഭൂമി ടീകോമിന് ഉടമസ്ഥാവകാശത്തിനുമാണ് നല്‍കുന്നത്.


ഇത് ടീകോമിനു നല്‍കുന്ന ആകെ ഭൂമിയാണ്. ഇതില്‍ 88% പാട്ടം നല്‍കിയും ബാക്കി പാട്ടം നല്‍കാതെയും കൈവശം വക്കാം ഇനി ഈ 246 ഏക്കറും ലീസ് ഹോള്‍ഡായാണോ നല്‍കുന്നതെന്ന് ഫ്രെയിം വര്‍ക്ക് കരാര്‍ വായിച്ചാല്‍ മനസിലാകും.

വില്‍ക്കില്ല എന്ന ഉറപ്പു രേഖാമൂലം നല്‍കിയാല്‍ ഈ 12% പ്രത്യേകമായിട്ടു നല്‍കാനും കേരള സര്‍ക്കാര്‍ തയ്യാറാണ്. ഫ്രെയിം വര്‍ക്ക് കരാര്‍ പ്രകാരം ഈ ഭൂമി 246 ഏക്കറിനുള്ളില്‍ പല പ്ളോട്ടുകളായിട്ടാണു കിടക്കുന്നത്. അതു പോര ഒറ്റ പ്ളോട്ടായി വേണമെങ്കില്‍ ഈ ഉറപ്പു നല്‍കിയാല്‍ ടീകോമിനു നല്‍കാം എന്നാണ്‌ സര്‍ക്കാര്‍ പറഞ്ഞത്. ടീകോമിനെന്താണീ ഉറപ്പു നല്‍കാന്‍ മടി?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിളേ 30 ഏക്കര്‍ സ്ഥലം പാട്ടത്തില്‍ നിന്ന് ഒഴിവാക്കി കൊടുത്തു എന്ന വ്യാഖ്യാനത്തെ എങ്ങനെ കാണുന്നു. സെന്റിന്‌ ഒരു രൂപ അല്ലെ പാട്ടം . അപ്പോള്‍ 30*100*1 = 3000 രൂപ പാട്ടം ഒഴിവാക്കി 12% സ്മാര്‍ട്റ്റ് സിറ്റിയെ കൈവശം വയ്ക്കാന്‍ അനുവദിച്ചു. എന്തൊരു ഉദാര മനസകത. 3000 രൂപ ( കണക്ക് തെറ്റാണെങ്കില്‍ തിരുത്തണം) കുറച്ചു കൊടുക്കുക മാത്രമാണോ 12% ഭൂമി ഉടമസ്ഥാവകാശത്തിന്‌ നല്‍കുക എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം

അങ്കിള്‍ said...

30 ഏക്കര്‍ ഭൂമിക്ക് സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് ഇന്നത്തെ വില 300 കോടി രൂപ വരും. അത് കേരള ഖജനവില്‍ നിന്നും വെറുതെ പോകുന്നതില്‍ അങ്കിളിനൊരു ആവലാതിയുമില്ല.

തീർച്ചയായും എനിക്ക് ആവലാതിയുണ്ട്. ആ ദണ്ഡം ഇല്ലാതെ പോയത് ഫ്രയിംവർക്ക് കരാർ ഉണ്ടാക്കിയവർക്കാണു. 300 കോടിയെങ്കിലും വിലവരുമെന്നു ഇപ്പോൾ വിലപിക്കുന്നവരാണു് ആ സ്ഥലത്തിനു ഒരു രൂപ പോലും വാങ്ങാതെ ഫ്രീഹോൾഡായി വിട്ടുകൊടുക്കാമെന്നു ആർട്ടിക്കിൽ 5.4 ലൂടെ സമ്മതിച്ചു കൊടുത്തത്. സ്മാർട്ട് സിറ്റി വന്നു കഴിഞ്ഞാൽ ആ 30 ഏക്കറിനു 3000 കോടി വിലമതിച്ചേക്കാം. കേരളസർക്കാരിന്റെ ഖജനാവിനുണ്ടാക്കിയ നഷ്ടം ജനങ്ങൾ പൊറുക്കുമോ? കാളിദാസൻ പൊറുക്കുമോ?

kaalidaasan said...

അങ്കിള്‍,

അല്ലാതെ ലീസ് ഹോൾഡിനകത്ത് ഫ്രീഹോൾഡ് എന്നൊരു പദവി നമ്മുടെ സംസ്ഥാത്ത് നടക്കുന്ന കൊടുക്കൽ-വാങ്ങലുകളിൽ ഉള്ള ഒരു ക്രമമാണോ. ലീസ് ഹോൾഡിനകത്തുള്ള കുറേ സ്ഥലം മാത്രമേ ഫ്രീഹോൾഡ് ആക്കി മാറ്റാൻ പറ്റു എന്ന വാദം ശരിയാണു. അവരുടെ ആവശ്യം ലീസ് ഹോൾഡിനു പുറത്തു 12% വേണം എന്നു വാദിക്കാൻ അവകാശമില്ലെന്നു ഞാനും സമ്മതിക്കുന്നു.


അപ്പോള്‍ അവരുടെ അവകാശവാദത്തിനു നിയമപരമായി നിലനില്‍പ്പില്ല എന്ന് അങ്കിളിനു മനസിലായല്ലോ. പിന്നെ ആരാണു അനാവശ്യമായി കുഴപ്പമുണ്ടാക്കുന്നത്?

ലീസ് ഹോള്‍ഡിനകത്തെ സ്ഥലം ഫ്രീ ഹോള്‍ഡാക്കേണ്ടത് എപ്പോഴാണെന്ന് ഫ്രെയിം വര്‍ജ്ക്ക് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ഥലം രെജിസ്റ്റര്‍ ചെയ്യണം, അവര്‍ അതേറ്റെടുക്കണം, മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കണം. അന്തിമ കരാര്‍ ഒപ്പിടണം, സെസ് പദവി ലഭിക്കണം, ഫ്രീ ഹോള്‍ഡാക്കേണ്ട ഭൂമി കണ്ടെത്തണം, എന്നിട്ടേ ഫ്രീ ഹോള്‍ഡാക്കുന്ന പ്രശ്നമുദിക്കുന്നുള്ളു. അന്തിമ കരാറൊപ്പിടുക എന്നത് ഫ്രെയിംവര്‍ക്ക് കരാറിന്റെ ചുവടു പിടിച്ചാവുമെന്ന് ടീകോമിനറിയാം. 246ഏക്കറിനു പുറത്ത് 12 % ആവശ്യപ്പെടുന്നത് കരാറിലെ വ്യവസ്ഥക്കു വിരുദ്ധമാണെന്നവര്‍ക്കറിയാം. അതവര്‍ മനസിലാക്കി വന്നപ്പോഴേക്കും താമസിച്ചു പോയി. അതവരുടെ കുറ്റം.

ലീസ് ഹോള്‍ഡിനകത്ത് ഫ്രീ ഹോള്‍ഡ് എന്ന പദവി അനുവദിക്കാമോ എന്നൊക്കെ നിയമവിദഗ്ദ്ധരും കേരള സര്‍ക്കാരും ടീകോമുംകൂടി അലോചിച്ചു തീരുമാനിക്കാവുന്നതാണ്. ലീസ് ഹോള്‍ഡിനകത്ത് ഫ്രീ ഹോള്‍ഡായി ഭൂമി ലഭിക്കാന്‍ നിയമപരമായി സാധ്യമല്ല എന്ന് ടീകോമിനറിയം. അതു കൊണ്ടാണവര്‍ വേറെ ഭൂമി നല്‍കണമെന്നാവശ്യപ്പെടുന്നതും. അത് നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണ്‌ പക്ഷെ അത് വില്‍ക്കില്ല എന്ന ഒരു ഉറപ്പ് രേഖാമൂലം ടീകോം നല്‍കണം. പക്ഷെ അവര്‍ നല്‍കുന്നില്ല. അതില്‍ നിന്നും അങ്കിളിനെന്തെങ്കിലും മനസിലാകുന്നുണ്ടെങ്കില്‍ ഈ പ്രശ്നം ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമുണ്ട്.

kaalidaasan said...

അങ്കിള്‍,

തീർച്ചയായും എനിക്ക് ആവലാതിയുണ്ട്. ആ ദണ്ഡം ഇല്ലാതെ പോയത് ഫ്രയിംവർക്ക് കരാർ ഉണ്ടാക്കിയവർക്കാണു. 300 കോടിയെങ്കിലും വിലവരുമെന്നു ഇപ്പോൾ വിലപിക്കുന്നവരാണു് ആ സ്ഥലത്തിനു ഒരു രൂപ പോലും വാങ്ങാതെ ഫ്രീഹോൾഡായി വിട്ടുകൊടുക്കാമെന്നു ആർട്ടിക്കിൽ 5.4 ലൂടെ സമ്മതിച്ചു കൊടുത്തത്. സ്മാർട്ട് സിറ്റി വന്നു കഴിഞ്ഞാൽ ആ 30 ഏക്കറിനു 3000 കോടി വിലമതിച്ചേക്കാം. കേരളസർക്കാരിന്റെ ഖജനാവിനുണ്ടാക്കിയ നഷ്ടം ജനങ്ങൾ പൊറുക്കുമോ? കാളിദാസൻ പൊറുക്കുമോ?

കളിദാസന്‍ പൊറുക്കില്ല. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ പൊറുക്കില്ല. അതു കൊണ്ടാണ്‌ ലീസ് ഹോള്‍ഡായി നല്‍കുന്ന സ്ഥലത്തിനുള്ളിലേ ഇപ്പറയുന്ന ഫ്രീ ഹോള്‍ഡ് അനുവദിക്കൂ എന്ന് വ്യവസ്ഥ ചെയ്തത്. അത് ടീകോമിനും അറിയം. ആ അറിവില്‍ നിന്നാണാവര്‍ ഇതിനു പുറത്ത് ഭൂമി വേണമെന്ന് വാശി പിടിച്ച് തുടര്‍നടപടികള്‍ തടസപ്പെടുത്തുന്നത്.

എന്തു കൊണ്ട് ലീസ് ഹോള്‍ഡായി നല്‍കുന്ന 246 ഏക്കറിഅനകത്ത് ഫ്രീ ഹോള്‍ഡ് മതി എന്ന കരാര്‍ പ്രകാരം മുന്നോട്ടു പോകാത്തത്?. ഫ്രെയിംവര്‍ക്ക് കരാറനുസരിച്ച് അവര്‍ക്ക് 30 ഏക്കര്‍ സ്ഥലം അവര്‍ ഉദ്ദേശിക്കുന്ന പോലെ കിട്ടില്ല. കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഒരു നിബന്ധനയും കൂടാതെ ഭൂമി രെജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകും.
ഫ്രെയിം വര്‍ക്ക് കരാര്‍ പ്രകാരം കേരള ഖജനാവിനു ഒരു നഷ്ടവും ഉണ്ടായിട്ടില്ല. നഷ്ടമുണ്ടായാലും കുഴപ്പമില്ല 90000 തൊഴിലവസരം കിട്ടുമല്ലോ എന്നല്ലേ അങ്കിള്‍ അഭിപ്രായപ്പെട്ടത്. അത് ഈ കരാര്‍ പ്രകാരം നടപ്പില്ല . അതറിയാവുന്ന ടീകോം വേറെ കളികള്‍ നടത്തി നോക്കുന്നു. പന്ത് ടീകോമിന്റെ കോര്‍ട്ടിലാണ്‌. പദ്ധതി വേണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം പുതിയ അറിവുകൾ...
ഒപ്പം വളരെ നല്ല കാര്യങ്ങളും!

Umesh Pilicode said...

:-)

Sureshkumar Punjhayil said...

Manoharam, Ashamsakal...!!!!

Unknown said...

പുതിയ പുതിയ അറിവുകളാണ് എന്നെ സംബന്ധിച്ചിടത്തോളം..

ചര്‍ച്ച നടക്കട്ടെ.

Sabu Kottotty said...

!!!!!!

എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവുകളാണ്.

അങ്കിള്‍ said...

കൊച്ചി: സ്മാര്‍ട് സിറ്റി പ്രദേശത്തെ 28 ഏക്കര്‍ സ്വതന്ത്രാവകാശഭൂമി വില്‍ക്കാനുള്ള അവകാശം കരാറിലെ ’ഫ്രീഹോള്‍ഡ് എന്ന പദത്തിന്റെ നിര്‍വചനത്തില്‍ അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരും ദുബായ് ടീകോം കമ്പനിയും നിയമോപദേശം തേടുന്നു.

പദ്ധതിയുടെ അടിസ്ഥാന കരാറിലെ ’ഭൂമിയെന്നു രേഖപ്പെടുത്തിയ അഞ്ചാം അധ്യായത്തിലാണു ’ഫ്രീഹോള്‍ഡ് എന്ന വാക്കു രണ്ടു തവണ പരാമര്‍ശിക്കപ്പെടുന്നത്.

എന്നാല്‍, കരാറിലൊരിടത്തും ഫ്രീഹോള്‍ഡ് ഭൂമി സ്വതന്ത്രവില്‍പനാവകാശത്തോടെ സംസ്ഥാന സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന ഭൂമിയാണെന്ന് അര്‍ഥശങ്കയില്ലാതെ രേഖപ്പെടുത്തിയിട്ടില്ല.

ഈ പിടിവള്ളിയില്‍ പിടിച്ചാണു
സംസ്ഥാന സര്‍ക്കാര്‍ ടീകോമുമായി ഇപ്പോള്‍ തര്‍ക്കിക്കുന്നത്. ഇതേസമയം, ’ഫ്രീഹോള്‍ഡ് എന്ന പദത്തിന്റെ അര്‍ഥം സമ്പൂര്‍ണ ഉപയോഗ, വിനിമയ, വില്‍പന സ്വാതന്ത്യ്രത്തോടെ കൈമാറുന്ന ഭൂമിയെന്നാണെന്നു ടീകോമും വാദിക്കുന്നു.

രാജ്യാന്തര ബിസിനസ്-കമ്പനി നിയമപദാവലികള്‍ ഉദ്ധരിച്ചാണ് ഈ വാദം ടീകോം ഉന്നയിക്കുന്നത്.

ഇന്ത്യയില്‍ നിലവിലുള്ള കമ്പനി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രീഹോള്‍ഡ് എന്ന പദം നിര്‍വചിക്കപ്പെടാനാണു കൂടുതല്‍ സാധ്യതയെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ മാതൃകയില്‍ വിദേശ മുതല്‍മുടക്കുള്ള മറ്റ് ഇന്ത്യന്‍ കമ്പനികളുടെ കരാര്‍ വ്യവസ്ഥകളില്‍ മറ്റു സംസ്ഥാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള ഭൂവിനിയോഗ വ്യവസ്ഥകള്‍
’ഫ്രീഹോള്‍ഡിന്റെ നിര്‍വചനത്തിനു നിര്‍ണായകമാവുമെന്നാണു സൂചന.

ഇതേസമയം, ഫ്രീഹോള്‍ഡ് സംബന്ധിച്ച് ആശയ വ്യക്തതയുള്ള കീഴ്വഴക്കം ഇന്ത്യയിലെ ഒരു പദ്ധതിയുടേയും നടത്തിപ്പില്‍ ചൂണ്ടിക്കാണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ ടീകോമിനോ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ ടീകോം സമ്മതിക്കുന്ന വിട്ടുവീഴ്ചയിലെ പ്രധാന ഉപാധി അടിസ്ഥാന പാട്ടക്കരാറില്‍ പറഞ്ഞിട്ടുള്ള ’ഫ്രീഹോള്‍ഡ് എന്ന വാക്ക് അന്തിമകരാറിലും ആവര്‍ത്തിക്കണം, വാക്കിന്റെ നിര്‍വചനത്തില്‍ പിന്നീടു നിയമോപദേശം തേടാമെന്നാണ്.
എന്നാല്‍ ’ഫ്രീഹോള്‍ഡ് എന്നാല്‍ ഭൂമി സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാനും വേണ്ടിവന്നാല്‍ വില്‍ക്കാനുമുള്ള അധികാരമാണെന്ന ടീകോമിന്റെ നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമകരാറില്‍ ഇതേ വാക്ക് ആവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും ആശങ്കയുണ്ട്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക അനാവശ്യമാണെന്നാണു ടീകോമിന്റെ നിലപാട്. 236 ഏക്കര്‍ പദ്ധതി പ്രദേശത്തിന്റെ 12% വരുന്ന 28 ഏക്കര്‍ ഫ്രീഹോള്‍ഡ് ഭൂമി എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നതു ടീകോമല്ല, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന കൊച്ചി സ്മാര്‍ട് സിറ്റി കമ്പനിയുടെ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സാണെന്നും ടീകോം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, കമ്പനിയില്‍ 16% മാത്രം ഓഹരി ഉടമസ്ഥതയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കു ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം പ്രതികൂലമാണെങ്കില്‍ വിയോജനക്കുറിപ്പ് എഴുതാന്‍ മാത്രമേ സാധിക്കൂ, തീരുമാനം തിരുത്തിക്കാന്‍ കഴിയില്ല.

കരാര്‍ അനുസരിച്ചു പദ്ധതി നടപ്പിലാക്കി അഞ്ചുവര്‍ഷം സര്‍ക്കാരിന്റെ ഓഹരി 16 ശതമാനമായി നിലനില്‍ക്കും. അഞ്ചു വര്‍ഷത്തിനു ശേഷമാണു സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 26 ശതമാനമായി വര്‍ധിപ്പിക്കാന്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഇതിനര്‍ഥം ആദ്യത്തെ അഞ്ചുവര്‍ഷം സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ണായക തീരുമാനങ്ങള്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നാണു നിയമവിദഗ്ധരുടെ വിലയിരുത്തല്‍.[Malayala Manorama dt.28-3-2010]