പള്ളിക്കൽ നദിക്ക് കുറുകേ ശാസ്താംകോട്ട- താമരക്കുളം റോഡിനെ ബന്ധിപ്പിക്കുന്ന ആനയടി പാലത്തിന്റെ പുനർനിർമ്മാണം സ്ഥലവാസികളുടെ സ്വപ്നമായിരുന്നു. 2004 ആഗസ്റ്റിൽ കരാറു നൽകി. 2007 മാർച്ചിൽ 1.21 കോടി രൂപ മുടക്കി പണി പൂർത്തിയായി.
പാലം സഞ്ചാരയോഗ്യമാകണമെങ്കിൽ അപ്രോച്ച് റോഡ് വേണ്ടേ. 19.03 സന്റ് സ്ഥലം വേണം. അതിൽ 5.44 സെന്റ് സ്ഥലം സർക്കാരിന്റേതായി തന്നെ ഉണ്ട്. ബാക്കി 14.59 സെന്റിനു എവിടെ പോകും?. എമർജൻസി ക്ലോസ്സ് ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനു സർക്കാർ അനുമതി നൽകിയത് 2008 മാർച്ചിൽ; അതായത് പാലം പണികഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞ്.
ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരളാ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ളതാണു എമർജൻസി ക്ലോസ്സ്.
ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയേ കൊടുത്തുള്ളൂ, പണം ചെലവാക്കാനുള്ള അനുമതി ഇന്നേ വരെ (2010) കൊടുത്തിട്ടില്ല. ഫലമോ, 2007 ൽ കെട്ടിപൊക്കിയ ആനയടിപാലം നോക്കു കുത്തിയെ പോലെ ഇന്നും അവിടുണ്ട്, അപ്രോച്ച് റോഡില്ലാതെ, ആർക്കും പ്രയോജനപ്പെടാതെ.
നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം കരാറുകാരനു യഥാസമയം കൈമാറാൻ പറ്റുന്ന വിധം തയ്യാറാകാതെ നിർമ്മാണ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ പോലും ക്ഷണിക്കുവാൻ പാടില്ല എന്നാണു പൊതുമരാമത്ത് വകുപ്പിലെ മാന്വൽ ഖണ്ഡിക 15.2.2(ഡി) അനുശാസിക്കുന്നത്.
13.59 സെന്റെ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള പണം എന്നാണു നമ്മുടെ സർക്കാരിനുണ്ടാകുക?
ഇക്കാര്യം വകുപ്പുദ്ദ്യോഗസ്ഥരെ സി.എ.ജി സമയാസമയത്ത് തന്നെ അറിയിച്ചിട്ടുണ്ട്. മറുപടി കൊടുക്കാൻ നിർബന്ധിതരായതു കൊണ്ട് അവർ സി.എ.ജി റിപ്പോർട്ടിനെ വായിച്ചിരിക്കാനും സാധ്യതയുണ്ട്. എന്നാൽ നമ്മുടെ ജനപ്രതിനിധികളെ സി.എ.ജി അറിയിച്ചത് 25-3-2010 നാണു. ആ റിപ്പോർട്ടിനെ അന്നു തന്നെ അവർ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിട്ടുണ്ടാകും. അതിലപ്പുറം അവർക്കെന്തു ചെയ്യാൻ കഴിയും?
കടപ്പാട്: വിവരാവകാശനിയമം.
Showing posts with label ആനയടിപ്പാലം. Show all posts
Showing posts with label ആനയടിപ്പാലം. Show all posts
Thursday, May 13, 2010
അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം
Labels:
അപ്രോച്ച് റോഡ്,
ആനയടിപ്പാലം,
പൊതുമരാമത്ത്,
വാർത്ത
Subscribe to:
Posts (Atom)