വൈദ്യുതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി 38 കോടിയോളം രൂപ വൈദ്യുതി ഉപയോക്താക്കളെ ഇതിനകം വഞ്ചിച്ച് കഴിഞ്ഞു എന്നു സി.ഏ.ജീ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതാണു കഥ:
2003 ലെ വൈദ്യുതി നിയമത്തിലേയും, 2005 ലെ വൈദ്യുതി വിതരണ നിയമാവലിയിലെ വ്യവസ്ഥാരീതികൾ അനുസരിച്ചും വൈദ്യുതി ഉപയോക്താക്കളിൽ നിന്നും മാസ/ദ്വൈമാസ ബില്ലിംഗ് രീതി അനുസരിച്ച് രണ്ടോ മൂന്നോ മാസത്തെ വൈദ്യുതി ബില്ലിലെ തുകക്ക് തുല്യമായ സുരക്ഷാ നിക്ഷേപം പിരിക്കുവാൻ വൈദ്യുതി ബോർഡിനു അധികാരമുണ്ട്. അതേ സമയം , ഈ സുരക്ഷാ നിക്ഷേപത്തിന്മേൽ ഏപ്രിൽ 2005 തുടങ്ങിയുള്ള വർഷങ്ങളിൽ അതതു വർഷങ്ങളിൽ നിലവിലുള്ള ബാങ്ക് നിരക്കിൽ പലിശ കൊടുക്കുവാൻ ബൈദ്യുതി ബോർഡ് ബാധ്യസ്ഥരാണു. ഈ രീതിയിലുള്ള പലിശ 2005-06 സാമ്പത്തിക വർഷം മുതൽ ഉപഭോക്താവിന്റെ മാസ/ദ്വൈമാസ വൈദ്യുതി ബില്ലിൽ നിന്നും കിഴിവായി നൽകേണ്ടതാകുന്നു. വീഴ്ച വരുത്തുന്ന പക്ഷം നിലവിലുള്ള നിരക്കിന്റെ ഇരട്ടി പലിശ നൽകാനും കെ.എസ്.ഇ.ബി കടപ്പെട്ടിരിക്കുന്നു. 2005-08 വർഷത്തിലേക്ക് ഉള്ള പലിശ നിരക്ക് 6% ആയി കെ.എസ്.ഇ.ബി നവമ്പർ 2005 ൽ തീരുമാനിക്കുകയും ചെയ്തു.
ഇതു വരെ സംഗതി ഗംഭീരം. ഇനിയാണു പ്രശ്നം തുടങ്ങുന്നത്. ഇതു പ്രകാരം പലിശ കൊടുക്കേണ്ടി വരുന്ന സുരക്ഷാ നിക്ഷേപ തുക ഇപ്രകാരമാണു:
ഏപ്രിൽ 2005 വരെ - 478.44 കോടി രൂപ
ഏപ്രിൽ 2006 വരെ - 545.46 കോടി രൂപ്
ഏപ്രിൽ 2007 വരെ - 624.08 കോടി രൂപ
6% വച്ച് ഇതിനർഹമായ മൊത്തം പലിശ 98.87 കോടി രൂപയാണു (2009 മാർച്ച് അവസാനം വരെ). 2005 മുതലാണല്ലോ പലിശ കൊടുക്കണമെന്ന നിയമം ഉണ്ടായത്. അതു കൊണ്ട് 2005 മുതൽ ഓരോ വ്യക്തികളിൽ നിന്നും വാങ്ങുന്ന സുരക്ഷാ നിക്ഷേപത്ത്ന്റെ കണക്കു വക്കുന്നുണ്ട്. അതു കൊണ്ട് അതിന്മേലുള്ള പലിശയും കണക്കാക്കി കൊടുക്കാൻ കഴിയുന്നുണ്ട്. എന്നാൽ 2005 നു മുമ്പ് ഓരോ വ്യക്തിയിൽ നിന്നും വാങ്ങിയ നിക്ഷേപത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ല. സുരക്ഷാ നിക്ഷേപത്തിന്റെ ആകെ തുക എത്രയെന്നറിയാം. അതിനു വേണ്ടി 2008-09 വരെ കൊടുക്കേണ്ട പലിശ 38.19 കോടിയോളം വരുമെന്നാണു സി.ഏ.ജി. കണക്കാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു പലിശ കെ.എസ്.ഇ.ബി ഇതുവരെ ഉപയോക്താക്കൾക്ക് കൊടുക്കുകയോ, കൊടുക്കാനുണ്ടെന്നു കണക്കിൽ കാണിക്കുകയോ ചെയ്തിട്ടില്ല. യഥാസമയം വൈദ്യുതി ബോർഡ് പലിശ കൊടുക്കാഞ്ഞതിനാൽ കുടിശ്ശികയായ 38.19 കോടി രുപക്ക് ഇരട്ടി നിരക്കിൽ (12%) 76.38 കോടി രുപ നൽകാൻ ബോർഡിനു ബാധ്യത ഉണ്ട്. എന്നാൽ ഓരോ ഉപഭോക്താവിൽ നിന്നും (2005 നു മുമ്പുള്ളത്) കിട്ടിയ സുരക്ഷാ നിക്ഷേപത്തിന്റെ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ, ഉപഭോക്താക്കളുടെ നിക്ഷേപം വെറും ഒരു രൂപയാക്കി കണക്കാക്കി അവർക്ക് പലിശ നൽകാതിരിക്കുകയാണു ബോർഡ് ചെയ്ത് പോരുന്നത്. എങ്ങനെയുണ്ട് ബുദ്ധി?
ഇത്തരത്തിലുള്ള 76 കോടിയോളം രൂപയുടെ ബാധ്യത ബോർഡിന്റെ ഒരു കണക്കിലും കാണിക്കാതെ തുടരുന്നത് സെപ്റ്റംബർ 2009 ൽ തന്നെ സി.ഏ.ജി ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരെ അറിയിച്ചിട്ടും അവർ മൌനം പാലിക്കുന്നു.25-3-2010 ൽ നിയമസഭയുടെ മേശപ്പുറത്തു വച്ച സി.ഏ.ജി യുടെ റിപ്പോർട്ടിലും ഇതെടുത്ത് പറഞ്ഞിരിക്കുന്നു. പക്ഷേ നമ്മുടെ സാമാജികർക്ക് അതൊന്നു വായിക്കാൻ ഇതു വരെ സമയം കിട്ടിയില്ലെന്നു തോന്നുന്നു. നമ്മുടെ വ്യവസായ മന്ത്രിയാണെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് നീങ്ങുന്നുണ്ടെന്നു വീരവാദം മുഴക്കുന്നു. വൈദ്യുതി ഉപയോക്താക്കൾക്ക് കൊടുക്കാനുള്ള ഇത്തരത്തിലുള്ള ബാധ്യതകൾ എന്നാണു കണക്കിൽ ഉൾപ്പെടുത്തുക.
കടപ്പാട്: വിവരാവകാശനിയമം.
Showing posts with label KSEB. Show all posts
Showing posts with label KSEB. Show all posts
Wednesday, July 7, 2010
നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 3: KSEB
Labels:
KSEB,
security deposit,
വാർത്ത,
വൈദ്യുതി
Saturday, September 19, 2009
റ്റാറ്റാ എന്നു കേട്ടാൽ കവാത്ത് മറന്നുപോകും - Tata Tea Ltd
മൂന്നാറിൽ റ്റാറ്റാ ടീ എസ്റ്റേറ്റിനു കുറുകേ സര്‍ക്കാര്‍ ചെലവില്‍ ഒരു റോഡ് നിര്‍മ്മിച്ച് കൊടുത്തതെങ്ങനെയെന്നു വിശദീകരിക്കുന്നതാണീ പോസ്റ്റ് ഞാൻ രേഖപ്പെടുത്തിയിരുന്നു. നികുതി ദായകരുടെ നാലുകോടി രൂപ മുടക്കി ഒരു റോഡ് റ്റാറ്റാക്ക് നിര്‍മ്മിച്ചു കൊടുത്തതായിരുന്നു അക്കഥ, 2007 ൽ. റ്റാറ്റയുടെ കാര്യം വരുമ്പോൾ എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കവാത്ത് മറക്കും.
2005 ൽ റ്റാറ്റാക്ക് വേണ്ടി 61.32 ലക്ഷം രൂപയുടെ അനർഹമായ ആനുകൂല്യം നൽകിയതിന്റെ വിവരങ്ങൾ ലഭിച്ചിരിക്കുന്നു. ബ്ലോഗ് വായനക്കാർക്കായി അതിവിടെ രേഖപ്പെടുത്തുന്നു:
ഇവിടെ തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി നേരിട്ടാണു വൈദ്യൂതി വിതരണം ചെയ്യുന്നത്. എന്നാൽ മൂന്നാറിൽ അങ്ങനെയല്ല. ഒരു സ്വകാര്യ ഏജൻസിക്കാണു അതിന്റെ ചുമതല. മറ്റാരുമല്ല അത്: റ്റാറ്റാ ടീ ലിമിറ്റഡ് (റ്റി.റ്റി.എൽ). 1990 ലാണു അവരുമായി കെ.എസ്.ഇ.ബി ഇതിനായി ഒരു കരാറുണ്ടാക്കിയത്. തുടക്കത്തിൽ 5 കൊല്ലത്തേക്കാണു കരാർ. അതിനു ശേഷം കെ.എസ്.ഇ.ബി യോ, റ്റാറ്റായോ 3 മാസത്തെ നോട്ടിസ് കൊടുത്ത് ഈ കരാർ റദ്ദാക്കുന്നതുവരെ അതിനു പ്രാബല്യമുണ്ടാകും. അതു വരെ കരാറിന്റെ വകുപ്പ് 8(a) പ്രകാരം റ്റാറ്റാക്ക് നൽകിയ വൈദ്യുതിയുടെ വില മാസാമാസം കെ.എസ്.ഇ.ബി യിലോട്ടോടുക്കണം. (ഏതു മൊത്തവില നിരക്കിലാണു വില ഈടാക്കുന്നതെല്ലാം കരാറിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ അതു പ്രസക്തമല്ലാത്തതു കൊണ്ട് അതിന്റെ വിശദവിവരം രേഖപ്പെടുത്തുന്നില്ല.) പണമൊടുക്കാൻ 15 ദിവസത്തിൽ കൂടുതൽ താമസമുണ്ടായാൽ കുടിശ്ശികക്ക് മുഴുവൻ 18% പലിശയും കൊടുക്കണം. ഇതാണു ഇവിടുത്തെ പ്രസക്തമായ ഭാഗം.
റ്റാറ്റക്ക് കെ.എസ്.ഇ.ബി യിൽ നിന്നും ലഭിക്കുന്ന വൈദ്യുതി മൂന്നാറിൽ വിതരണം ചെയ്ത് അവർക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയുടെ വില മാസാമാസം ലഭിക്കുന്നുണ്ട്. ഏതെങ്കിലും ഉപഭോക്താവ് പണമടക്കുന്നതിൽ താമസം വരുത്തിയാൽ അവരിൽ നിന്നും പിഴയും ഈടാക്കുന്നുണ്ട്. എന്നിട്ടും 2005 നവമ്പർ വരെയുള്ള കണക്കുകൾ പരിശോധനയിൽ കണ്ടത് വൈദ്യുതിയുടെ വിലയായി 6.11 കോടി രൂപ റ്റി.റ്റി.എൽ. കെ.എസ്.ഇ.ബി ക്ക് കുടിശ്ശികയായി നൽകാനുണ്ടെന്നാണു. കരാർ പ്രകാരം അതിനുള്ള അതുവരെയുള്ള പിഴപ്പലിശ 1.84 കോടി രൂപയും.
കരാറും പ്രകാരം ഇത്രയും തുക (18% നിരക്കിൽ) പിഴപലിശയായി റ്റാറ്റയിൽ നിന്നും ഈടാക്കേണ്ടി വരുമെന്നറിഞ്ഞ ബോർഡധികാരികൾക്ക് സങ്കടം സഹിക്കാനായില്ല. നവമ്പർ 2005 ൽ തന്നെ ബോർഡ് കൂടി. 18% പിഴപ്പലിശയെന്നത് 12% മതിയെന്ന തീരുമാനമെടുത്ത് ദീർഘനിശ്വാസം വിട്ടു. അതായത് 61.32 ലക്ഷം രൂപയുടെ അനർഹമായ ഇളവ്.
2006 മേയ് 3 നു കെ.എസ്.ഇ.ബി പുതുക്കിയ കുടിശ്ശികക്ക് ഇൻവോയ്സ് അയച്ചു. 17 തീയതി റ്റാറ്റ സന്തോഷത്തോടെ ആവശ്യപ്പെട്ട മുഴുവൻ തുകയും അടച്ചു തീർത്തു.
ഇക്കാലമത്രയും ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത പണം മുഴുവൻ റ്റാറ്റ അവരുടെ കൈയ്യിൽ തന്നെ നിലനിർത്തിയിരുന്നതോർക്കണം. കെ.എസ്.ഇ.ബി യാണെങ്കിൽ അവരെടുത്ത കടങ്ങൾക്ക് 6.5 മുതൽ 17% വരെ പലിശ ബാങ്കുകാർക്ക് കൊടുത്തു കൊണ്ടിരുന്ന സമയവും.
ആധാരം : സി.എ.ജിയുടെ 2008 വാണിജ്യവിഭാഗം റിപ്പോർട്ട് / 4.9
കടപ്പാട്: വിവരാവകാശ നിയമം.

TATA,
കെ.എസ്.ഇ.ബി.,
വാർത്ത,
റ്റാറ്റാ
Subscribe to:
Posts (Atom)