1995 ഫെബ്രുവരിക്കും 2000 മാർച്ചിനുമിടയില്‍ സർക്കാര്‍ അനുമതി നൽകിയ 4 കുടിവെള്ള വിതരണ പദ്ധതികളില്‍ ഒന്നു പോലും ഇതു വരെ പൂർത്തിയാക്കിയിട്ടില്ല. ആകെ അടംങ്കല്‍ തുക 31.29 കോടി രൂപ..എല്‍.ഐ.സി യില്‍ നിന്നും ഇതിനു വേണ്ട് വായ്പ വാങ്ങിയത് 6.05 കോടി രൂപ. 2006 ഡിസമ്പര്‍ വരെ ഈ വായ്പയ്ക്ക് പലിശ നല്‍കിയത് 6.48 കോടി രൂപ. വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1. കാസർഗോഡ് ജില്ലയിലെ പൈവെളികയിലേയും, സമീപ ഗ്രാമങ്ങളിലേയും ഗ്രാമീണ ജലവിതരണ പദ്ധതി.
മതിപ്പ് ചെലവ് : 9.99 കോടി രൂപ.
വായ്പ വാങ്ങിയത് : 1.35 കോടി രൂപ
ചെലവാക്കിയത് : 28.18 കോടി രൂപ (2000 മാർച്ച് വരെ)
പലിശ കൊടുത്തത്: 1.11 കോടി രൂപ.
ഒരു ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കാനുദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. തറനിരപ്പിലുള്ള ടാങ്കിന്റേയും ബ്രേക്ക് പ്രഷര്‍ ടാങ്കിന്റേയും നിര്‍മ്മാണ ജോലികള്‍ 2002 ഫെബ്രുവരിയിലും 2005 മാര്‍ച്ചിനുമിടയില്‍ പൂർത്തിയാക്കി.എന്നാല്‍ ഒരു പഞ്ചായത്ത് നിര്‍ദ്ദിഷ്ട സ്ഥലം കൈമാറാന്‍ വിസമ്മതിച്ചു. മറ്റൊരിടത്ത് നിര്‍മ്മാണജോലികള്‍ തദ്ദേശവാസികള്‍ എതിര്‍ത്തു. അതുകൊണ്ട് പദ്ധതി അവിടം വച്ച് നിര്‍ത്തി. ഈ പദ്ധതിക്ക് വേണ്ടി കിട്ടി ബാക്കി വായ്പ മറ്റു ജലവിതരണ പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിച്ചു. ഈ പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ 2007 ജൂലൈയില്‍ അറിയിച്ചു.
2. കോട്ടയം ജില്ലയിലെ പാലാ നഗരസഭയിലെ ജലവിതരണം വര്‍ദ്ധിപ്പിക്കല്‍.
മതിപ്പ് ചെലവ് : 3.07 കോടി രൂപ.
വായ്പ: 1.08 കോടി രൂപ.
ചെലവായത് : 1.96 കോടി രൂപ.
പലിശ : 1.41 കോടി രൂപ.
25000 പേര്‍ക്ക് കുടിവെള്ളം എത്തിക്കേണ്ട പദ്ധതിയായിരുന്നു ഇത്. 1998 ഡിസമ്പറില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. 2006 മാര്‍ച്ച് വരെ ആയപ്പോള്‍ വല്ലവിധേനയും 16-ല്‍ 13 ഘടകങ്ങളും പൂർത്തിയാക്കി. ബാക്കി യുള്ള ഘടകങ്ങൾ പൂര്‍ത്തിയാക്കുവാനുള്ള ടെണ്ടര്‍ നടപടികള്‍ ഏര്‍പ്പെടുത്തി കൊടുക്കാന്‍ ജല അതോറിട്ടിക്ക് സമയം കിട്ടുന്നില്ല. ആ പദ്ധതി അവിടെ കിടക്കുന്നു.
3. പാലക്കാട് ജില്ലയില്‍ കരിമ്പുഴ പഞ്ചായത്തിലെ രണ്ടു ഗ്രാമങ്ങളിലേക്കുള്ള ഗ്രമീണ ജലവിതരണ പദ്ധതി.
മതിപ്പ് ചെലവ് : 6.71 കോടി രൂപ.
വായ്പ : 1.02 കോടി രൂപ
ചെലവായത് : 1.94 കോടി രൂപ (1996 മാർച്ച്)
പലിശ: 1.26 കോടി രൂപ.
20104 ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയെന്നാണ് സർക്കാര്‍ ഇതിനെ വ്യാഖ്യാനിച്ചത്. 1998 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ പണി തുടങ്ങിയത് 2000 ജനുവരിയില്‍. 99 കിലോമീറ്റര്‍ ദൈർഘ്യമുള്ള വിതരണശൃംഖലയില്‍ 7 കിലോമീറ്റര്‍ മാത്രം ഇതുവരെ പൂര്‍ത്തിയാക്കി. ബാക്കി ജോലി ചെയ്യാന്‍ പൈപ്പുകള്‍ കിട്ടാനില്ലത്രേ. 2003-04 ആയപ്പോള്‍, എല്‍,ഐ.സി ക്ക് മടുത്തിട്ടാകണം, വായ്പ കൊടുക്കുന്നത് നിര്‍ത്തി. ഇനി പകരം ഫണ്ടിന്റെ ശ്രോതസ്സ് കണ്ടെത്തി് ദര്‍ഘാസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ ജല അതോറിട്ടി.
4. തച്ചമ്പാറ, കാരാക്കുറുശി വില്ലേജുകളില്‍ ഗ്രാമീണ ജലവിതരണ പദ്ധതിയും, പൊട്ടശേരി ഒന്നും, രണ്ടും വില്ലേജുകളിലേക്കുള്ള കേന്ദ്രാവിഷ്ക്രത പദ്ധതിയായ ഊര്‍ജ്ജിത ഗ്രാമീണ ജലവിതരണ പാദ്ധതി.
മതിപ്പ് ചെലവ് : 11.52 കോടി രൂപ
വായ്പ: 2.60 കോടി രൂപ
ചെലവായത് : 1.33 കോടി രൂപ
പലിശ : 2.70 കോടി രൂപ.
ഈ പദ്ധതികള്‍ യഥാക്രമം 2001 മേയിലും, 2002 ഡിസമ്പറിലും പൂര്‍ത്തിയാക്കേണ്ടവയായിരുന്നു. വിനോദ സഞ്ചാര വികനപ്രവര്‍ത്തനത്തിനാലും, അണക്കെട്ടിന്റെ സാമീപ്യത്തിനാലും, നിര്‍ദ്ദിഷ്ട സ്ഥലത്ത് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയില്ലെന്നാണ് ചീഫ് എൻഞ്ചിനിയര്‍, ജലസേചന പ്രോജക്ട്, കോഴിക്കോട് അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജല അതോറിട്ടി 2000 ആഗസ്റ്റില്‍ മറ്റൊരു സ്ഥലം നിര്‍ദ്ദേശിച്ചു. നാളിതു വരെ സര്‍ക്കാര്‍ ആ സ്ഥലം ജല അതോറിട്ടിക്ക് കൈമാറിയിട്ടില്ല. ഇതിനിടെ പദ്ധതിയുടെ പല ഘടകങ്ങളും 1.33\കോടി ചെലവാക്കി ജല അതോറിട്ടി പൂര്‍ത്തിയാക്കി. എന്നെങ്കിലും വിട്ടുകിട്ടിയേക്കാവുന്ന ബാക്കി സ്ഥലവും പ്രതീക്ഷിച്ച് കഴിയുന്നു.
ആധാരം. സി.ഏ ജീ റിപ്പോർട്ട്.
Thursday, May 15, 2008
Subscribe to:
Posts (Atom)