ലാവലിന്‍ വിവാദം രണ്ടാം ഭാഗം ഒരു പുതിയ പോസ്റ്റായി ഇവിടെ തുടങ്ങുന്നു. 200 കമന്റുകള്‍ കവിഞ്ഞപ്പോള്‍
ആദ്യഭാഗം വായിക്കുവനുള്ള പ്രയാസം ഒഴിവാക്കാനാണ് അതിന്റെ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത്. ആദ്യ ഭാഗത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുടര്‍ന്നും പങ്കുചേരണമെന്നാഗ്രഹിക്കുന്നു.
അവസാനം നമ്മുടെ ബോട്ട് കരക്കടുത്തു കൊണ്ടിരിക്കുന്നു. SNC-Lavalin നുമായുണ്ടാക്കിയ PSP പദ്ധതിയുടെ പ്രധാന കരാറില്‍ നിന്നും ശ്രദ്ധ പതുക്കെ പതുക്കെ മലബാര്‍ ക്യാന്‍സര്‍ സെന്റ്രിലേക്കും അതിനു വേണ്ടി കിട്ടിയ സഹായധനത്തിലേക്കും വന്നുകൊണ്ടിരിക്കുന്നു. ഈ പോസ്റ്റിന്റെ വിഷയവും അതു തന്നെയാണ്.
SNC-Lavalin അവസാനം സംസ്ഥാന സര്‍ക്കാരിനു വിശദീകരണമയച്ചിരിക്കുന്നു.
അതിവിടെ വായിക്കാം.
പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു:
"xxx xxx xxx xxx xxx xxx
Also at that time, because of our long-term relationship with India, SNC-Lavalin, of its own goodwill agreed to help the State of Kerala in its effort to build a hospital, and to sign a Memorandum of Understanding accordingly. SNC-Lavalin is very disappointed that its efforts to raise financing for the Malabar Cancer Centre (MCC), as agreed to to in the MOU, have received nothing but negetive attention.The MOU, dated April 25 1998, was valid for 180 days. Through our own goodwill, we agreed to the Government of Kerala's repeated requests to extend the MOU. Numerous attempts on our side to enter into a formal agreement were ignored by the Government, and the MOU was finally allowed to expire in 2001. The maximum financing SNC-Lavalin was able to raise inthe face of all the difficulties associated with change of Government of Kerala and an error filled Auditor General's Report, was C$1.8 M from CIDA.In addition, we advanced approximatedly C$ 2.64 M from our own funds, to be recovered once the formal financing was in place.A hospital has been built, with funds from SNC-Lavalin and CIDA, and was inaugurated on November 1,2000.xxx xxx xxx xxx xxx xxx xxx "
ആറു മാസത്തെ കാലാവധിയില്‍ ഏപ്രില്‍ 1998 ല്‍ ഉണ്ടാക്കിയ MOU വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും 2001 ല്‍ ആ ധാരണാപത്രത്തെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റാതെ കാലഹരണപ്പെടുത്തിയെന്നാണ് SNC - Lavalin ആരോപിച്ചിരിക്കുന്നത്. 2001 ന്റെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, പിന്ന യു.ഡി.എഫ് സര്‍ക്കാരുമാണ് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നത്. എല്‍.ഡി.എഫ് മന്ത്രി ശര്‍മ്മ രണ്ടു ദിവസം മുമ്പ് നിയമസഭയില്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഭരണ സമയത്തും ധാരണാ പത്രത്തെ കരാറാക്കി മാറ്റുന്നതിനുള്ള കത്ത് SNC - Lavalin നില് നിന്നും ലഭിച്ചിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള സഹായധനം ‘ലഭ്യമാക്കാം‘ എന്നതിനു പകരം ‘ലഭ്യമാക്കാന്‍ സഹായിക്കാം’ എന്നാക്കണമെന്നുള്ള SNC Lavalin ന്റെ ആവശ്യത്തോട് മന്ത്രി ശര്‍മ്മ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. (ആധാരം: സിന്‍ഡിക്കേറ്റ് പത്രങ്ങള്‍)
അപ്പോള്‍ പിന്നെ, അങ്ങനെയുള്ള എല്‍.ഡി.എഫ് സന്തതിയെ പോറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.ഡി.എഫ് കാണിച്ചില്ലെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ . ചുരുക്കത്തില്‍ SNC-Lavalin നുമായുള്ള MOU, കരാറുമായില്ല പുതുക്കിയതുമില്ല.
ലാവലിന്റെ കത്തില്‍ ഇനിപ്പറഞ്ഞിരിക്കുന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മലബാര്‍ ആശുപത്രിക്ക് വേണ്ടി ലാവലിന്‍ ലഭ്യമാക്കിയ സഹായ ധനം എത്രയെന്ന് സി.ഏ.ജി പറഞ്ഞതല്ല (8.98 കോടി) മന്ത്രി ബേബി (കേന്ദ്രമന്ത്രാലയത്തിന്റെ കത്തും ഉദ്ധരിച്ചുകൊണ്ട്) പറഞ്ഞത് (13 കോടി), ആ തുകയല്ല മറ്റു മന്ത്രിമാരും ബാക്കിയുള്ളവരെല്ലാം പറഞ്ഞത് (12 കോടി).
അതിനെല്ലാം അറുതി വരുത്തികൊണ്ട് സഹായധനം ലഭ്യമാക്കിയ SNC Lavalin തന്നെ C$ 1.8 M+2.64 M (17.57 കോടി രൂപ: മനോരമ) ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഇനി അഭ്യൂഹങ്ങള്‍ വേണ്ടല്ലോ.
ഇനി നമുക്കറിയേണ്ടത് ഇവര്‍ ലഭ്യമാക്കിയ ഈ തുകയുടെ മുഴുവന്‍ വരവ് ചെലവ് കണക്കുകളാണ്. അത് കോടതി മുഖേന തെളിയിച്ചാല്‍, ഖജനാവ് നഷ്ടം (330 ഓളം കോടി രൂപ) എന്നുള്ളത് നികുതിദായകന്റെ തലേലെഴുത്തെന്ന് സമാധാനിക്കാം.