ആകെ മൂലധനമായ 1178.28 ലക്ഷം രൂപയില്‍ 679.47 ലക്ഷം രൂപ കേരളസര്‍ക്കാരിനും ബാക്കി 499.29 ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിനും മുടക്കുമുതലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനമാണിത്. നവമ്പര്‍ 1977-ല്‍ ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ പൂര്‍ത്തിയാക്കിയ കണക്കനുസരിച്ച് (2005-06) 1769.08 ലക്ഷം രൂപയുടെ ലാഭം ഈ കമ്പനി ഉണ്ടാക്കിയിട്ടുണ്ട്.962 ജീവനക്കാര്‍ ഇവിടെ പണിയെടുക്കുന്നു.
ഉചിതമായ വ്യവസ്ഥകള്‍ ഉള്ക്കോള്ളിക്കാതെ ടെന്‍ഡര്‍ ക്ഷണിച്ചതു കാരണം കംബനിക്കുണ്ടായ 48.06 ലക്ഷം രൂപയുടെ വരുമാന നഷ്ടത്തിന്റെ കഥയാണ് താഴെ വിവരിച്ചിരിക്കുന്നത്:-
അസംസ്കൃത പാം ഓയിലും അനുബന്ധ ഉല്പന്നങ്ങളും ഉണ്ടാക്കി ദര്‍ഘാസിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ലേലക്കാര്‍ക്ക് വില്‍ക്കുന്നതാണ് കമ്പനിയില്‍ പതിവ്.
ദര്‍ഘാസ് വ്യ്വസ്ഥയനുസരിച്ച് കമ്പനിയില്‍ നിന്നും സ്ഥിരീകരണം ലഭ്യമായാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട ലേലക്കാരന് മുഴുവന്‍ വിലയും മുന്‍ കൂറായി അടച്ച് 7 ദിവസത്തിനകം കരാറും പ്രകാരമുള്ള ഉല്‍പ്പന്നം കൊണ്ടുപോകുവാന്‍ ഏര്‍പ്പാടാക്കേണ്ടതാണ്.
എന്നാല്‍ ഇങ്ങനെ അടക്കേണ്ടുന്ന ടെന്‍ഡര്‍ തുക മൂന് കൂറായി അടക്കാതിരുന്നാല്‍ പിഴ ഈടാക്കാനോ, 7 ദിവസത്തിനകം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാതിരുന്നാല്‍ അപ്പോള്‍ മാര്ക്കറ്റിലുണ്ടാകാവുന്ന വില വര്‍ധനവ് കണക്കാക്കി അതും കൂടി ഈടാക്കനോ ഉള്ള വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയി. അപ്രകാരമുള്ള ഒരു വ്യവസ്ഥ ഈ സര്‍ക്കാരിന്റെ തന്നെ മറ്റൊരു സ്ഥാപനമായ Plantation Corporation of Kerala യുടെ ദര്‍ഘാസ് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2002-05 കാലയളവില്‍ 88 കരാറുകാരില്‍ 34 പേരും രണ്ടാഴ്ച മുതല്‍ ആറുമാസം വരെ സമയമെടുത്താണ് ഉല്‍പ്പന്നങ്ങള്‍ നീക്കികൊണ്ടുപോയത്. അവരാരും തന്നെ മുന്‍ കൂര് തുക അടച്ചതുമില്ല. 16 കേസുകളില്‍ ഉല്‍പ്പന്നം കൊണ്ടുപോകുന്ന സമയത്ത് മാര്‍ക്കറ്റ് വില ടെന്‍ഡറില്‍ കാണിച്ചിരുന്ന വിലയെക്കാള്‍ കൂടുതലായിരുന്നു. പക്ഷേ, ദര്ഘാസ്സില് ഉചിതമായ വ്യവസ്ഥയുടെ അഭാവത്തില്‍ വര്‍ധിച്ച മാര്‍ക്കറ്റ് വില ഈടാക്കാന്‍ കഴിഞ്ഞതുമില്ല.
അതുകൊണ്ട് 31-03-2006 ല്‍ അവസാനിക്കുന്ന 3 കൊല്ല കാലയളവില്‍ കമ്പനിക്ക് 43.06 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായി.
ഇക്കാര്യം കമ്പനിയുടെ ശ്രദ്ധയില്‍ 2006 ല്‍ തന്നെ കൊണ്ടുവന്നെങ്കിലും Accountant General ന് കമ്പനി നല്‍കേണ്ട മറുപടി ഇതുവരെ നല്‍കിയില്ല. അതുകൊണ്ട് വിശദവിവരങ്ങള്‍ നിയമസഭയെ അറിയിച്ചിട്ട് അവരെടുക്കുന്ന നടപടിയെന്തന്നറിയാന് ഏ.ജീ. കാത്തിരിക്കുന്നു.
Subscribe to:
Post Comments (Atom)
1 comments:
മാനേജ് മെന്റിന്റെ അശദ്ധ കമ്പനിക്ക് 43 ലക്ഷം രൂപയുടെ നഷ്ടം വരുത്തി വച്ചു.
Post a Comment