Wednesday, December 26, 2007

പാഠ പുസ്തകങ്ങള്‍ തൂക്കി വില്‍ക്കുന്നു

വിദ്യാലയങ്ങള്‍ക്കാവശ്യമുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് സംസ്ഥാനത്തെ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ വഴിയാണ്‍. അദ്ദേഹം തന്റെ കീഴിലുള്ള 3 സെണ്ട്രള്‍ സ്റ്റോറുകള്‍ വഴിയും, 24 ഡിസ്ട്രിക്ട് ഡിപ്പോകള്‍ വഴിയുമാണ്‍ ഈ കര്‍മ്മം നിറവേറ്റുന്നത്. ഓരോ കൊല്ലം കഴിയും തോറും ഇതില്‍ കൂറേ പുസ്തകങ്ങളെങ്കിലും വിതരണം ചെയ്യാതെ അവശേഷിക്കുന്നു. കുറേ കൊല്ലം കഴിയുമ്പോള്‍ പലതും ഉപയോഗശൂന്യമായിക്കഴിഞ്ഞിരിക്കും. കാലാകാലങ്ങളില്‍ ഉപയോഗശൂന്യമായി ഇങ്ങനെ സ്റ്റോറുകളിലും ഡിപ്പോകളിലും കിടക്കുന്ന പുസ്തകങ്ങളെ ലേലം ചെയ്ത് തൂക്കി വിറ്റ് ഖജനാവിലേക്ക് മുതല്‍കൂട്ടുന്നു.

സെപ്റ്റമ്പര്‍ 2005-ല്‍ ഇങ്ങനെയുള്ള് 1480.81 മെട്രിക്‌ ടണ്‍ അതായത്‌ 1,03,25,302 എണ്ണം പുസ്തകങ്ങള്‍ ലേലം ചെയ്തു വിറ്റതായി ടെക്സ്റ്റ്‌ ബുക്കാഫീസര്‍ തന്റെ ഫയലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

നീക്കിയിരുപ്പ്‌ പുസ്തകങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സ്റ്റോക്ക്‌ രജിസ്റ്ററുകള്‍ ഓരോ സെണ്ട്രല്‍ സ്റ്റോറിലും ഡിപ്പോയിലും സൂക്ഷിച്ചിട്ടുണ്ട്‌. ആ രെജിസ്റ്ററുകള്‍ നേരിട്ട്‌ പരിശോധിച്ചപ്പോള്‍ എല്ലാം കൂടി നീക്കിയിരിപ്പായി കണേണ്ട പുസ്തകങ്ങളുടെ എണ്ണം 1,07,69,534 ആണ്. ഓരോയിനം പുസ്തകങ്ങളുടേയും സ്റ്റാന്‍ഡേര്‍ഡ്‌ തൂക്കം (അതാത്‌ ഓഫീസില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുള്ളത്‌) അനുസരിച്ച്‌ 2354.24 മെട്രിക്‌ ടണ്‍ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ വിറ്റതോ 1480.81 മെടിക്‌ ടണ്‍ മാത്രം. അതായത്‌ 873.43 മെട്രിക്‌ ടണ്‍ തൂക്കമുള്ള പുസ്തകങ്ങള്‍ കാണാനില്ല. മറ്റു പുസ്തകങ്ങല്‍ വിറ്റ വിലയായ കിലോക്ക്‌ 12.89 രൂപ വച്ച്‌ കണക്കാക്കിയാല്‍ ഇത്‌ 1.13 കോടി രൂപ വരും.

ഇതെങ്ങനെ സംഭവിച്ചു, അവിടെപ്പോയീ പുസ്തകങ്ങള്‍, ഖജനാവിനുണ്ടായ നഷ്ടം (1.13 കോടി രൂപ) ആരു, എങ്ങനെ നികത്തും എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടി പബ്ലിക്‌ അക്കൌണ്ട്സ്‌ കമ്മറ്റി (PAC) മുമ്പാകെയെങ്കിലും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ നല്‍കുമായിരിക്കും. പ്ക്ഷേ, ഇതിനുവേണ്ടി എന്നാണ് പി.എ.സി. കൂടുക?.

4 comments:

അങ്കിള്‍. said...

സെപ്റ്റമ്പര്‍ 2005-ല്‍ ഇങ്ങനെയുള്ള് 1480.81 മെട്രിക്‌ ടണ്‍ അതായത്‌ 1,03,25,302 എണ്ണം പുസ്തകങ്ങള്‍ ലേലം ചെയ്തു വിറ്റതായി ടെക്സ്റ്റ്‌ ബുക്കാഫീസര്‍ തന്റെ ഫയലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

good creation

ടി.സി.രാജേഷ്‌ said...

uncle see this link
http://cag.gov.in

അങ്കിള്‍ said...

വക്രബുദ്ധി,
കാണിച്ചിരിക്കുന്ന ആ ലിങ്ക്‌ എന്റെ പോസ്റ്റിന്റെ ആധികാരികതയെ കാണിക്കുന്നു. എന്റെ ഈ ബ്ലോഗില്‍ രേചപ്പെടുത്തിയിരിക്കുന്ന ഖജനാവ്‌ ചോര്‍ച്ചയെല്ലാം തന്നെ മാസംങ്ങള്‍ക്ക്‌ മുന്നേ സര്‍ക്കാരിനേയും, നമ്മുടെ സാമാജികന്‍‌മാരേയും രേഖാമൂലം അറിയിച്ചിരുന്നതാണ്.

നടപടികളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യാത്തതുകൊണ്ട്‌ ബുലോഗരുടെ കൂടി അറിവിലേക്കായി ഇവിടെ പ്രസിദ്ധീകരിച്ചുവെന്നു മാത്രം.

പത്രമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റണമെങ്കില്‍, വാര്‍ത്ത ചൂടുള്ളതായിരിക്കണം, രാഷ്രീയപാര്‍ട്ടികളെ തമ്മില്‍ തല്ലിപ്പിക്കാന്‍ പോന്നവയായിരിക്കണം, സത്യത്തിന്റെ കണികയെങ്കിലും ഉണ്ടായിരിക്കണം. എന്റെ പോസ്റ്റുകളില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിഷേധിക്കാന്‍ കഴിയാത്ത സത്യം മാത്രമേയുള്ളൂ.