Thursday, March 6, 2008

സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അദ്ധ്യപിക 2.10 ലക്ഷം രൂപ അപഹരിച്ചു(misappropriation)

അദ്ധ്യാപകരുടേയും, വിരമിച്ച അദ്ധ്യാപകരുടേയും ക്ലൈമുകള്‍ പലതവണ മാറിയെടുത്ത്‌ ഒരു സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്കൂളിലെ പ്രധാന അദ്ധ്യപിക 2.10 ലക്ഷം രൂപ അപഹരിച്ചു. അക്കൌന്‍ണ്ടന്റ് ജനറല്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതാണിത്‌. വിശദവിവരങ്ങള്‍ ഇനിയെഴുതുന്നു:


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂളില്‍ ഡ്രായിംഗ്‌ ആന്‍ഡ്‌ ഡിസ്ബേര്‍സിംഗ്‌ ഉദ്ദ്യോഗസ്ഥയായ പ്രധാന അദ്ധ്യാപിക ചില ക്ലൈമുകള്‍ രണ്ടോ മൂന്നോ തവണ ഏപ്രില്‍-ജൂണ്‍ 2005 കാലയളവില്‍ ട്രഷറിയില്‍ നിന്നും മാറ്റിയെടുത്ത്‌ 1.07 ലക്ഷം രൂപ അപഹരണം നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന്‌, ഈ പ്രധാന അദ്ദ്യപിക മുമ്പ്‌ ജോലി ചെയ്തിരുന്ന ചെറുവള്ളി ഗവണ്മെന്റ്‌ പ്രൈമറി സ്കൂളില്‍ നടത്തിയ പരിശോധനയില്‍ സെപ്റ്റമ്പര്‍ 2004 നും ഫെബ്രുവരി 2005 നും ഇടയില്‍ 0.82 ലക്ഷം രൂപയുടെ പണാപഹരണം കൂടി നടത്തിയതായി കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ താഴെ:-


  • റിട്ടയര്‍ ചെയ്ത രണ്ട്‌ പ്രധാന അദ്ധ്യാപകരുടെ ക്ഷാമബത്ത കുടിശ്ശിക, ആര്‍ജ്ജിത അവധിയുടെ ടെര്‍മിനല്‍ സറണ്ടര്‍, അതിന്റെ ക്ഷാമബത്ത കുടിശ്ശിക, എന്നിവ പല അവസരങ്ങളിലായി രണ്ടു മൂന്നു പ്രാവശ്യം വീതം ആകെ 0.66 ലക്ഷം രൂപ മാറ്റിയെടുത്തു. കൂടാതെ ശമ്പളം ക്ഷാമബത്ത എന്നിവ കൂട്ടികാണിച്ച്‌ മറ്റൊരു 6000 രൂപ മാറ്റിയെടുത്തതുള്‍പ്പെടെ ആകെ 72000 രൂപ കൃത്രിമമായി മാറിയിട്ടുണ്ട്‌.
    ഒരു പാര്‍ട്ട്‌ ടൈം കണ്ടിജന്റ്‌ ജീവനക്കാരന്റെ കുടിശിക വേതനം ജനുവരി 2005 നു കൊടുത്തു. ഇതു വീണ്ടും മേയ്‌ 2005 ലും ജൂണ്‍ 2005 ലുമായി വീണ്ടും മാറിയെടുത്തു.

  • സെപ്തമ്പര്‍ 2004 നും ഫെബ്രുവരി 2005 നും ഇടക്കുള്ള ശമ്പളബില്ലുകളില്‍ നിന്നും ജീവരക്കാരുടെ ലൈഫ് ഇന്‍ഷൂറന്‍സ്‌ പ്രീമിയം പിടിച്ചിട്ടുള്ളതായി ശമ്പളബില്ലുകളുടെ ഓഫീസ്‌ കോപ്പിയില്‍ കാണിച്ചിട്ടുണ്ട്‌. അതേ സമയം ട്രഷറി കോപ്പികളില്‍ തുക പിടിച്ചിട്ടുള്ളതായി കാണിച്ചിട്ടില്ല. ബില്ലുകളുടെ ഓഫീസ്‌ കോപ്പികളനുസരിച്ച്‌ ശമ്പളം കൊടുക്കുകയും അധികതുകയായ 7000 രൂപ അപഹരിക്കുകയും ചെയ്തു.

  • പ്രധാന അദ്ധ്യാപികയുടെയും (32000 രൂപ) മറ്റൊരു പ്രൈമറി അദ്ധ്യാപികയുടേയും (43000 രൂപ) ജനറല്‍ പ്രോവിഡന്റ്‌ അക്കൌണ്ടില്‍ (ജി.പി.എഫ്) നിന്നും സെപ്റ്റമ്പര്‍ 2004 ല്‍ തുകകള്‍ പിന്‍‌വലിച്ചു. 75000 രൂപ ഇങ്ങനെ പിന്‍‌വലിച്ചത്‌ അഡ്വാസുകള്‍ തെറ്റായ രീതിയില്‍ ക്ലാസിഫൈ ചെയ്യുക വഴി കണക്കുകളില്‍ വരാതിരിക്കുവാന്‍ മനപ്പൂര്‍വ്വമായ ശ്രമം നടത്തുകയും ചെയ്തു.

  • മൂന്നു ജീവനക്കാരുടെ ഏഴു ബില്ലുകളിലായി 84000 രൂപ ട്രെഷറിയില്‍ നിന്നും വീണ്ടും മാറ്റിയെടുക്കുന്നതിനു 2005 ലും സെപ്റ്റമ്പര്‍ 2005 ലുമായി സമര്‍പ്പിച്ചെങ്കിലും ട്രഷറി തടസ്സങ്ങള്‍ ഉന്നയിച്ചതു കാരണം പണമാക്കി മാറ്റാന്‍ സാധിച്ചില്ല.

  • റിട്ടയര്‍ ചെയ്ത ഹെഡ്‌മാസ്റ്റരുടെ കുടിശ്ശിക ബില്ലുകള്‍ കാഞ്ഞിരപ്പള്ളിയിലെ അസിസ്റ്റന്റ്‌ എഡുക്കേഷന്‍ ആഫീസിലെ സീനിയര്‍ സൂപ്രണ്ടിന്റെ മേലൊപ്പോടെയാണ് മാറിയെടുത്തത്‌.

അപഹരണം കണ്ടുപിടിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഉടന്‍ കള്ളിയെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ്‌ ചെയ്തും. സര്‍ക്കാരിന്റെ നഷ്ടം തിരിച്ചു പിടിക്കാനുള്ള ശ്രമം കൊണ്ടു പിടിച്ച്‌ നടക്കുന്നുണ്ട്‌. നേരിട്ടുള്ള പണാപഹരണമായതു കൊണ്ട്‌, തിരിച്ചു പിടിക്കാന്‍ പറ്റും. പൊതു മേഖലാ സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥര്‍ കമ്പനിക്ക്‌ നഷ്ടമുണ്ടാക്കിയാല്‍ സര്‍ക്കാര്‍ വഹിച്ചോളും.


ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

3 comments:

അങ്കിള്‍. said...

അദ്ധ്യാപകരുടേയും, വിരമിച്ച അദ്ധ്യാപകരുടേയും ക്ലൈമുകള്‍ പലതവണ മാറിയെടുത്ത്‌ ഒരു സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്കൂളിലെ പ്രധാന അദ്ധ്യപിക 2.10 ലക്ഷം രൂപ അപഹരിച്ചു. അക്കൌന്‍ണ്ടന്റ് ജനറല്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതാണിത്‌. വിശദവിവരങ്ങള്‍ ഇനിയെഴുതുന്നു:

Prakash : പ്രകാശ്‌ said...

ഭയങ്കരി തന്നെ .....

അങ്കിള്‍ said...

സര്‍ക്കാരിനെ വെട്ടിച്ചെടുത്ത മുഴുവന്‍ തുകയും ഈ പ്രധാനാദ്ധ്യാപിക തിരിച്ചടച്ചതായി സര്‍ക്കാര്‍ അക്കൌണ്ടന്റ്‌ ജനറലിനെ അറിയിച്ചിരിക്കുന്നു.