Wednesday, December 16, 2009

സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായില്ല?- Smart City

വിവരസാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ ഒരു പട്ടണപ്രദേശം തന്നെ
നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

  1. കേരള സംസ്ഥാന സംസ്ഥാന സർക്കാർ
  2. ഇൻഫോപാർക്ക്സ്, കേരളം (ഒരു സൊസൈറ്റി)
  3. ടീകോം (ദൂബായിലെ സ്ഥാപനം)
  4. സ്മാർട്ട് സിറ്റി, കൊച്ചി (ഇൻഡ്യൻ കമ്പനി)
എന്നിവർ പങ്കു ചേർന്ന് പദ്ധതിക്ക് വേണ്ടുന്ന ‘ചട്ടക്കൂട് കരാർ‘ ഉണ്ടാക്കി ഒപ്പ് വക്കുന്നത് 13 മേയ് 2007 ലാണു (FrameWork Agrement - FWA). കൊല്ലം രണ്ടര കഴിഞ്ഞു. പ്രാരംഭ കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 104 കോടിയോളം രൂപ ടീക്കോം സംസ്ഥാന ഇടതു സർക്കാരിനെ 15.11.2007, 29.7.2008 എന്നീ തീയതികളിലായി ഏൾപ്പിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും ഇതുവരെ (ഡിസമ്പർ 2009) നടന്നിട്ടില്ല. അതിനുള്ള കാരണം അന്വേഷിക്കുകയാണു ഞാനിവിടെ.

കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഇവിടെയാണു (പടം നോക്കുക):
  • പുത്തൻ കുരിശ് വില്ലേജിലുള്ള 100 ഏക്കർ (ചുവപ്പ് നിറം) +
  • കാക്കനാട് വില്ലേജിലുള്ള 136 ഏക്കർ (നീല നിറം) +
  • കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ (വെള്ള നിറം)

ഈ വസ്തുക്കൾ ഏറ്റെടുത്ത് ഉടമസ്ഥാവകാശവും (Registration) കൈവശാവകാശവും സ്മാർട്ട് സിറ്റി, കൊച്ചിയെ (അവരാണു ഈപദ്ധതിയുടെ നടത്തിപ്പുകാർ, തൽക്കാലം നമുക്കവരെ ടീകോം എന്നുതന്നെവിളിക്കാം) ഏൾപ്പിച്ച് കൊടുത്തു കഴിഞ്ഞല്ലാതെ അവരെന്തുകൊണ്ട് ആ സ്ഥലത്ത് കൂടുതൽ കോടികൾ മുടക്കിയില്ലെന്നു ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ഇതുവരെ വസ്തുവിന്റെ രജിസ്ട്രേഷൻനടന്നിട്ടില്ലെന്നുള്ളതാണു സത്യം. അതു കൊണ്ട് രണ്ടരകൊല്ലം കഴിഞ്ഞിട്ടും ഒരു കല്ലുപോലും കൊണ്ടിട്ടില്ലല്ലോ എന്നുള്ള വാദം ഇപ്പോൾ മറക്കേണ്ടിയിരിക്കുന്നു. രജിസ്ട്രേഷൻ മാത്രമല്ല, കൈവശാവകാശം,
സെസ്സ് പദവി, അവസാന കരാർ ഇവയെല്ലാം കഴിഞ്ഞാലല്ലേ, പ്രാരംഭ കരാർ പ്രകാരം (FWA), പദ്ധതി പണി തുടങ്ങേണ്ടതുള്ളൂ എന്ന് ടീകോമുംവാദിക്കുന്നു.

എന്തു കൊണ്ട് വസ്തുവിന്റെ രജിസ്ട്രേഷൻ നടക്കുന്നില്ല? അതിനു ഉഭയകക്ഷി സമ്മതം വേണം. കരാറിലെ (FWA) വ്യവസ്ഥ 5.4 പ്രകാരം വസ്തുവിന്റെ 12% ഫ്രീഹോൾഡ് സ്ഥലമായി ലഭിക്കാൻ ടീകോമിനു അവകാശമുണ്ട്. എന്നാൽ ഈ ഫ്രീഹോൾഡ് എന്നത്
വില്പനാവകാശമില്ലാത്ത സ്ഥലമായിരിക്കും എന്നു സർക്കാരും, അതല്ല
വിൽക്കാനുദ്ദേശമില്ലെങ്കിലും സ്വതന്ത്രാവകാശമുള്ള സ്ഥലമായിരിക്കണം ഫ്രീഹോൾഡ് എന്ന് ടീക്കോമും വാദിക്കുന്നു. വാദിക്കുക മാത്രമല്ല സ്വതന്ത്രാവകാശമുണ്ടായിരിക്കുമെന്ന് അവസാന കരാറിൽ ഉൾപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അപ്രകാരം സമ്മതിച്ചുകൊണ്ടുള്ള ഒരു കത്തെങ്കിലും സർക്കാർ നൽകണമെന്നും ടീക്കോം ശഠിക്കുന്നു. ഇതിനൊരു പരിഹാരം കാണാഞ്ഞതിനാൽ രജിസ്ട്രേഷനും, സെസ്സ് പദവിക്കുള്ള അപേക്ഷയും, അവസാന കരാറും ഇതുവരെ നടന്നില്ല.

കരാർ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതു പരിഹരിക്കുന്നത് എങ്ങനെയാകണമെന്നു പ്രാരംഭകരാറിൽ (KWA) തന്നെ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് (Article 12 - KWA). രണ്ടുകൂട്ടരും ആ വ്യവസ്ഥകളിൽ എന്തു കൊണ്ട് അഭയം പ്രാപിക്കുന്നില്ല എന്നും മനസ്സിലാകുന്നില്ല.

ഇനി എന്താണു ഈ ഫ്രീഹോൾഡ് എന്നു നോക്കാം. കരാറിലെ Article 5.4 പ്രകാരം ടീകോമിനു ആവശ്യപ്പെടാവുന്നതാണീ സ്ഥലം. ഇങ്ങനെയൊരു വ്യവസ്ഥ ഉൾപ്പെടുത്തിയതു തന്നെ സർക്കാരിന്റെ പാളിച്ചയാണു. കാരണം, കരാർ പ്രകാരം 246 ഏക്കർ വസ്തുവിനും സെസ്സ് പദവി ലഭ്യമാക്കാനുള്ളതാണു (ആർട്ടികിൽ 4 -KWA). മുഴുവൻ സ്ഥലത്തിനും സെസ്സ് പദവി ലഭിച്ചാൽ, സെസ്സ് നിയമമനുസരിച്ച് സെസ്സിനുള്ളിൽ ഫ്രീഹോൾഡ് സ്ഥലം പാടില്ല. പിന്നെന്തിനീ വ്യവസ്ഥ വച്ചു എന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

246 ഏക്കർ സ്ഥലത്തോട് ചേർന്നു കിടക്കുന്ന കുറേ സ്ഥലം കൂടി വേണമെങ്കിൽ, കരാറിലെ(KWA) വ്യവസ്ഥ 2.6 അവസാന വാചകത്തിൽ അഭയം തേടി, സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാരിനു ഏറ്റെടുക്കാം ഇങ്ങനെ ഏറ്റെടുക്കാവുന്ന സ്ഥലം ഫ്രീഹോൾഡായി കൊടുക്കാമെന്നു വച്ചാൽ തന്നെ, ഫ്രീഹോൾഡ് എന്ന വാക്കിനു സാധാരണയുള്ള അ
ർത്ഥമല്ലേ ഉണ്ടാകൂ. സ്വതന്ത്രാവകാശം എന്നല്ലേ അതിനർത്ഥം. സർക്കാരിനു നിയമവകുപ്പുണ്ടല്ലോ. അവരുടെ ഉപദേശം തേടാമല്ലോ അല്ലെങ്കിൽ കരാറിൽ പറഞ്ഞിരിക്കുന്ന Article 12 നെ ആശ്രയിക്കാം. അതല്ലാ, ഫ്രീഹോൾഡ് എന്ന വാക്കിനു പരിമിതമായ അർത്ഥം നൽകാനേ ഉദ്ദേശിക്ച്ചിരുന്നുള്ളൂ (ഉദാഃ വില്പനസ്വാതന്ത്ര്യം ഇല്ലാത്തത്) എങ്കിൽ ഫ്രീഹോൾഡ് എന്ന വാക്കിനെയും മറ്റു പലതിനെപോലെ കരാറിൽ (article 1.1 -KWA) വ്യഖ്യാനിക്കണമായിരുന്നു. എങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. സർക്കാർ അതു ചെയ്തില്ല. എന്നിട്ട് ഇപ്പോൾ പറയുന്നു ഫ്രീഹോൾഡ് എന്നത് വില്പന സ്വാതന്ത്ര്യമില്ലാത്തതാണെന്നു.

ഒരു കാര്യം വിട്ടുപോയി. സ്മാർട്ട് സിറ്റിയുടെ പടം കണ്ടല്ലോ. സെസ്സ് പദവി തുടർച്ചയായി -ഒന്നിച്ച്-ചേർന്നു-കിടക്കുന്ന-വസ്തുവിനു മാത്രമേ ഉണ്ടാകൂ എന്നാണു സെസ്സ് നിയമം. അങ്ങനെയെങ്കിൽ കാക്കനാടുള്ള 136 ഏക്കറിനല്ലാതെ (നീലനിറം) കുറുകേ ഒഴുകുന്ന ഒരു നദിയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളും (ചുവപ്പും വെളുപ്പും) ചേർത്ത്
ഒറ്റക്കുള്ള സെസ്സ് പദവി ലഭിക്കാൻ സാധ്യതയില്ല. അപ്പോൾ ഒരു കാര്യം എളുപ്പമായി. ആ സ്ഥലങ്ങളിൽ (അതായത് സെസ്സിനു പുറത്ത്) 12% ഫ്രീഹോൾഡ് കണ്ടെത്തുവാൻ കഴിയും. പക്ഷേ കീറാമുട്ടി അവിടെയല്ല, ഫ്രീഹോൾഡിന്റെ വ്യാഖ്യാനത്തിലാണു.

മറ്റൊരു കാര്യം 12% ഫ്രീഹോൾഡ് കണ്ടെത്തേണ്ടുന്ന അവസരം വരുന്നതു തന്നെ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള മാസ്റ്റർപ്ലാൻ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷമാണു (ആർട്ടിക്കിൽ 5.4 -KWA). മാസ്റ്റർ പ്ലാൻ ഉണ്ടാക്കാനായി ഇംഗ്ലണ്ടിലെ പ്രസിദ്ധികേട്ട Colin Buchanan നെ മാസ്റ്റർ പ്ലാനറായി നിയമിച്ചുകഴിഞ്ഞുവെന്നും ജൂൺ 2008 ലെ ടീകോമിന്റെ പ്രസ്സ്
റിലിസിൽ
കാണുന്നു. എന്നാൽ അതിന്റെ പുരോഗതി എന്തായെന്നു ആർക്കും അറിയില്ല. ഈ
നിയമനം ടികോം റദ്ദാക്കിയതായി പത്രവാർത്ത വന്നിരുന്നതായി ഒരോ
ർമ്മയും ഉണ്ട്. ലിങ്ക് തരാൻ നിവൃത്തിയില്ല. എന്തുചെയ്യാം, മാസ്റ്റർപ്ലാനിനു
ശേഷമുണ്ടാകേണ്ട വാഗ്വാദങ്ങളും വിശദീകരണങ്ങളും ഇപ്പോഴേ എടുത്തിട്ട് സംഗതി മുഴുവൻ കുളമാക്കി. ഇതു മനഃപ്പൂർവ്വം ചെയ്തതാണെന്നു ആരെങ്കിലും ആരോപിച്ചാൽ എന്തു മറുപടി പറയും.

ഇത്രയും വായിച്ചതിൽ നിന്നും, പ്രിയ വായനക്കാരെ, നിങ്ങൾ തീരുമാനിക്കൂ ആരാണു കരാർ ലംഘനം നടത്തിയതെന്നു.

ഫ്രീഹോൾഡ് വിഷയം പരിഹരിക്കാതെ സ്മാർട്ട് സിറ്റി നടപ്പിലാകില്ല. ഫ്രീഹോൾഡ് പരിഹരിക്കപ്പെട്ടാൽ രജിസ്ട്രേഷൻ, കൈവശാവകാശം, അവസാന കരാർ എന്നിവയെല്ലാം ഉടനുടൻ ഉണ്ടാകും.

രണ്ടു കൂട്ടരും കരാർ വേണ്ടെന്നു വക്കാനും തയ്യാറല്ല. നഷ്ടപരിഹാരത്തിന്റെ കാര്യമുണ്ടേ (Article 11- KWA). ഇടതു സർക്കാരിന്റെ ഭരണകാലത്ത് 90000 തൊഴിലവസരങ്ങൾ ഉണ്ടാകുന്ന സ്മാർട്ട് സിറ്റി വരുമോയെന്നു കാത്തിരുന്നു കാണാം.


കടപ്പാട് : Trivandrum bloggers Group ൽ നടന്ന ചർച്ച

Tuesday, October 20, 2009

നഷ്ടത്തിലോടുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ

നഷ്ടത്തിലുള്ള പൊതുമേഘലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതായി മന്ത്രി ഇളമരം കരിം
വാർത്ത : മലയാളമനോരമ /പേജ് 6 - 20-10-2009.

ഏതെല്ലാമാണു നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെന്നറിയേണ്ടേ. അവയുടെ പട്ടിക, ഇതുവരെയുള്ള സഞ്ചിത നഷ്ടം ഉൾപ്പടെ, താഴെ കാണിക്കുന്നു. നമ്മുടെ നാട്ടിലുള്ള പൊതുമേഖാലാ സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാൻ വേണ്ടിയെങ്കിലും ഇതൊന്നു വായിച്ചു നോക്കൂ. പലതും നിങ്ങൾ കേട്ടിട്ടുപോലും ഇല്ലാത്തവയായിരിക്കാം. കണക്കുകൾ പൂർത്തികരിച്ച വർഷം ബ്രാക്കറ്റിൽ അവസാനം കൊടുത്തിരിക്കുന്നു.

1. ദി കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ = - 1,455.72 ലക്ഷം രൂപ (2007-08)
2. ദി കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷൻ = - 1,108.92 ലക്ഷം രൂപ (2007-08)
3. കേരളസംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ = - 48,870.32 ലക്ഷം രൂപ (2007-08)
4. കേരളസംസ്ഥാന തോട്ട കാർഷിക ഉത്പന്ന വികസന കോർപ്പറേഷൻ = - 259.31 ലക്ഷം രൂപ (2006-07)
5. കേരളസംസ്ഥാൻ കോഴിവളർത്തൽ വികസന കോർപ്പറേഷൻ = - -369.14 ലക്ഷം രൂപ (2007-08)
6. ട്രാക്കോ കേബിൾ കമ്പനി = - 3,554.33 ലക്ഷം രൂപ (2008-09)
7. ട്രാൻസ്ഫോർമേഴ്സ് & ഇലക്ട്രികത്സ് കേരള = - 4,974.90 ലക്ഷം രൂപ (2007-08)
8. കേരള ഇലക്ടിക്കൽ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി = - 7,607.66 ലക്ഷം രൂപ (2007-08)
9. ട്രിവാൻഡ്രം റബ്ബർ വർക്ക്സ് = - 2,290.98 ലക്ഷം രൂപ (2006-07)
10. ദി കേരളാ സിറാമിക്സ് = - 3,565.52 ലക്ഷം രൂപ (2008-09)
11. കേരളാ ചെരുകിട വ്യവസായ വികസന കോർപ്പറേഷൻ = - 4,259.29 ലക്ഷം രൂപ (2006-07)
12. കേരള സംസ്ഥാന ചലചിത്രവികസന കോർപ്പറേഷൻ = - 2,087.33 ലക്ഷം രൂപ (2007-08)
13. ദി മെറ്റൽ ഇൻഡസ്ട്രീസ് = - 248.88 ലക്ഷം രൂപ (2006-07)
14. സ്റ്റീൾ കോമ്പ്ലക്സ് = - 5,371.21 ലക്ഷം രൂപ (2008-09)
15. സ്റ്റീൽ ഇൻഡസ്ടിയത്സ് കേരളാ = - 5,366.98 ലക്ഷം രൂപ (2007-08)
16. കേരളാ ഓട്ടോമൊബൈത്സ് = - 221.04 ലക്ഷം രൂപ (2008-09)
17. ഓട്ടോകാസ്റ്റ് = - 9,256.12 ലക്ഷം രൂപ (2007-08)
18. കെൽട്രോൺ = - 20,756.19 ലക്ഷം രൂപ (2007-08)
19. കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് = - 259.70 ലക്ഷം രൂപ (2007-08)
20. കെൽട്രോൺ ക്രിസ്റ്റൽ‌സ് = - 1,986.64 ലക്ഷം രൂപ (2007-08)
21. കെൽട്രോൺ കമ്പോണന്റ് കോപ്ലക്സ് = - 1,314.78 ലക്ഷം രൂപ (2008-09)
22. കെൽട്രോൺ മഗ്നെറ്റിക്സ് = - 434.92 ലക്ഷം രൂപ (2007-08)
23. കെൽട്രോൺ റസിസ്റ്റേർസ് = - 327.99 ലക്ഷം രൂപ (2007-08)
24. കേരള സംസ്ഥാന ടെക്സ്റ്റൈൽ‌സ് കോർപ്പറേഷൻ = - 4,676.68 ലക്ഷം രൂപ (2007-08)
25. സീതാറാം ടെക്സ്റ്റൈൽ‌സ് = - 4,114.11 ലക്ഷം രൂപ (2007-08)
26. കേരളസംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ = 2,376.33 ലക്ഷം രൂപ (2007-08)
27. കേരള കരകൌശല വികസന കോർപ്പറേഷൻ = - 711.56 ലക്ഷം രൂപ (2007-08)
28. കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ = - 740.01 ലക്ഷം രൂപ (2007-08)
29. കേരള സംസ്ഥാന നിർമ്മാണ കോർപ്പറേഷൻ = 2,286.01 ലക്ഷം രൂപ (2007-08)
30. കേരളാ റോഡ്/പാലം വികസന കോർപ്പറേഷൻ = - 657.65 ലക്ഷം രൂപ (2007-08)
31. കേരളാ ഭൂവികസന കോർപ്പറേഷൻ = - 4,769.47 ലക്ഷം രൂപ (2007-08)
32. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ = - 27.76 ലക്ഷം രൂപ (2007-08)
33. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ = - 18.24 ലക്ഷം രൂപ (2006-07)
34. കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്റ്റ്യൻ കൺ‌വർട്ട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് & ദി റെക്കമെൻഡഡ് കമ്മ്യൂണിറ്റിസ് = - 87.34 ലക്ഷം രൂപ (2007-08)
35. കേരളാ ആർട്ടീസൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ = - 227.87 ലക്ഷം രൂപ (2007-08)
36. കേരള സംസ്ഥാന ഉത്പന്ന വികസന തൊഴിലാളിക്ഷേമ കോർപ്പറേഷൻ = - 42.23 ലക്ഷം രൂപ (2007-08)
37. കേരള സംസ്ഥാന പൊതുവിതരണ കോർപ്പറേഷൻ = - 53,931.62 ലക്ഷം രൂപ (2006-07)
38. ട്രാവങ്കൂർ സിമെന്റ്സ് = - 256.14 ലക്ഷം രൂപ (2007-08)
39 ബേക്കൾ റിസോർട്ട്സ് വികസന കോർപ്പറേഷൻ = - 74.62 ലക്ഷം രൂപ (2006-07)
40. ട്രാവങ്കൂർ കൊച്ചിൻ കെമിക്കൽ‌സ് = - 785.33 ലക്ഷം രൂപ (2008-09)
41. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽ‌സ് = - 2,078.83 ലക്ഷം രൂപ (2007-08)
42. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ പ്രോടക്ടസ് ട്രേഡിംഗ് കോർപ്പറേഷൻ = - 103.93 ലക്ഷം രൂപ (2007-08)
43. കേരളാ സ്കൂൾ ടീച്ചേർസ്സ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വെൽഫെയർ കോർപ്പറേഷൻ = - 113.48 ലക്ഷം രൂപ (2008-09)
44. കേരള സംസ്ഥാൻ വനിതാ വികസന കോർപ്പറേഷൻ = - 31.09 ലക്ഷം രൂപ (2001-02)
45. കേരളാ സ്റ്റേറ്റ് മാരിടൈം ഡവലപ്മെന്റ് കോർപ്പറേഷൻ = - 297.19 ലക്ഷം രൂപ (2004-05)
46. മീറ്റ് പോഡക്ട്സ് ഇൻഡ്യാ = - 745.47 ലക്ഷം രൂപ (2008-09)
47. ഇൻഡ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജമെന്റ് = - 376.36 ലക്ഷം രൂപ (2008-09)

നമുക്ക് ആകെ പ്രവർത്തനക്ഷമമായ 80 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഏറ്റവും അവസാനം പൂർത്തീകരിച്ച കണക്കുകളനുസരിച്ച് 47 സർക്കാർ കമ്പനികളാണു നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. അവയിൽ 28 കമ്പനികളുടെ അടഞ്ഞുതീർന്ന മൊത്തം മൂലധനം 450.24 കോടി രൂപയാണു. എന്നാൽ ഈ 28 കമ്പനികളും കൂടി ഉണ്ടാക്കി വച്ചിരിക്കുന്ന മൊത്തം സഞ്ചിത നഷ്ടം1618.45 കോടി രൂപ. അതായത് മൊത്തം മൂലധനത്തിന്റെ നാലിരട്ടി.

എന്നിട്ടും സംസ്ഥാനസർക്കാർ (ഇടതും വലതും) ഈ കമ്പനികൾക്ക് ഇക്വിറ്റി, വായ്പ, ഇക്വിറ്റിയെ വായ്പയായി മാറ്റുക, സബ്സിഡി, ഗ്രാന്റ് മുതലായ ഇനങ്ങളിൽ തുടർന്നും സഹായങ്ങൾ നൽകികൊണ്ടിരിക്കുന്നു. 2007-2008 ൽ മേൽ‌പ്പറഞ്ഞ ഇനങ്ങളിലായി അങ്ങനെയുള്ള 16 കമ്പനികൾക്ക് 132.47 കോടി രൂപയുടെ ധനസഹായം നൽകി.

നഷ്ടത്തിൽ പ്രവർത്തിക്കുന്നവ മാത്രമേ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുള്ളൂവോ. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച് കൂപ്പ് കുത്തിയ ശേഷം പ്രവർത്തന രഹിതമായിക്കിടക്കുന്നവയെ മറന്നുപോയോ? ഒന്നും രണ്ടുമല്ല അത്തരത്തിലുള്ള 25 കമ്പനികളുണ്ട്. ഇതാ ഇതാണവയെല്ലാം:
1. കേരളസംസ്ഥാന നാളികേര വികസന കോർപ്പറേഷൻ
2. ദി കേരളാ ഫിഷറീസ് കോർപ്പറേഷൻ
3. കേരളാ ഉൾനാടൻ മത്സ്യവികസന കോർപ്പറേഷൻ
4. ദി കേരളാ പ്രിമോപൈപ്പ് ഫാക്ടറി
5. കേർളാ സ്പെഷ്യൽ റിഫ്രാക്ടറിസ്
6. കേരളാ ആസ്ബസ്റ്റോസ് സിമെന്റ് പൈപ്പ് ഫാക്ടറി
7. കേരളാ കൺസ്ട്രക്ഷൻ കമ്പോണന്റ്സ്
8. കേരളാ സ്റ്റേറ്റ് ഇഞ്ചിനിയറിം വർക്ക്സ്
9. സിഡ്കൽ ടെലിവിഷൻസ്
10. കെൽട്രോൺ റെക്ടിഫയേർസ്
11.ട്രിവാൻഡ്രം സ്പിന്നിംഗ് മിത്സ്
12. കേരളാ ഗാർമെന്റ്സ്
13. കേരളാ മത്സ്യതൊഴിലാളി ക്ഷേമ കോർപ്പറേഷൻ
14. ദി ചാലക്കുടി റിഫ്രാക്ടരീസ്
15. സ്കൂട്ടേർസ് കേരള
16. സിഡ്കോ മോഹൻ കേരള
17. മെട്രോപോളിറ്റൻ ഇഞ്ചിനിയറിംഗ് കമ്പനി
18. കെൽട്രോൺ കൌണ്ടേർസ്
19. കെൽട്രോൺ പവർ ഡിവൈസസ്
20. ആസ്ട്രൽ വാച്ചസ്
21. ട്രാവൻ‌കൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്
22. കേരളാ സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ്
23. കേരളാ സോപ്സ് & ഓയിൽ‌സ്
24. കേരളാ സ്റ്റേറ്റ് ഡിറ്റേർജന്റ് & കെമിക്കൽ‌സ്
25 കേരളാ സ്റ്റേറ്റ് സാലിസിലൈറ്റ്സ് & കെമിക്കൽ‌സ്
മേൽകാണിച്ചിരിക്കുന്ന 25 കമ്പനികളിലും കൂടി സർക്കാരിനു 164.72 കോടി രൂപയുടെ മുതൽ മുടക്കുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു.

ഇങ്ങനെ അടച്ചുപൂട്ടി കിടക്കുന്നതിൽ ആദ്യത്തെ 13 എണ്ണത്തിനെ പിരിച്ചു വിടാൻ തീരുമാനിച്ചിട്ടുണ്ട്. പിരിച്ച് വിടാനായുള്ള തീരുമാനത്തിനായി കാത്തു കിടക്കുന്നത്
ബാക്കിയുള്ള 12 കമ്പനികൾ. അത്തരത്തിലുള്ള പിരിച്ച് വിടൽ തീരുമാനമായാൽ മാത്രം പോരാ. അതു നടപ്പിലാക്കിയാൽ മാത്രമല്ലേ അങ്ങനെയുള്ള കമ്പനികളുടെ ആസ്ഥികൾ വിറ്റു മുതൽകൂട്ടാനോ മറ്റു കമ്പനികൾക്കുപയോഗിക്കാനോ സാധ്യമാകൂ. കൊല്ലങ്ങൾ ഒന്നും രണ്ടുമല്ല, ഒന്നു മുതൽ 23 വർഷം വരെ ഇതേ നിലയിൽ കിടക്കുന്ന കമ്പനികളുണ്ട് മേൽക്കാണിച്ച പട്ടികയിൽ. ഇവരെയൊക്കെ ബഹുമാനപ്പെട്ട നമ്മുടെ വ്യവസായ മന്ത്രി മറന്നുപോയോ?

പ്രവർത്തനരഹിതമായി കിടക്കുന്ന ഈ കമ്പനികളിലെല്ലാം കൂടി സർക്കാർ 72.94 കോടി രുപ മുതൽ മുടക്കിയിട്ടുണ്ടെന്നുള്ളതോർക്കണം. അവയുടെ എല്ലാംകൂടി ഇതുവരെയുള്ള സഞ്ചിത നഷ്ടം 287.87 കോടി രൂപയും.

തീർന്നില്ലാ, നിഷ്ക്രിയമായ ഈ കമ്പനികളുടെ കണക്കുകൾ 18 വർഷത്തോളം കുടിശ്ശികയിലാണു. കണക്കുകളുടേയും തുടർന്നുള്ള ഓഡിറ്റിന്റേയും അഭാവത്തിൽ നിക്ഷേപങ്ങളും ചെലവാക്കലുകളും ശരിയായി കണക്കിൽ പെടുത്തിയിരുന്നോ എന്നും നിക്ഷേപത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേടുവാനായോഎന്നും ഉറപ്പ് വരുത്താൻ കഴിയുന്നില്ല. ഇതു പൊതുപണത്തിന്റെ ചോർച്ചയിലേക്കും ക്രിത്രിമങ്ങളിലേക്കും നയിക്കാനിടയുണ്ട്.

പണിയൊന്നും ഇല്ലെങ്കിലും ഈ സ്ഥാപനങ്ങൾക്ക് വേണ്ടുന്ന സ്ഥിരം ചെലവുകളെങ്കിലും ഒഴിവാക്കാനായി അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്ത് നടപ്പാക്കികൂടേ?

മേൽ എഴുതിയതെല്ലാം കമ്പനികളെ കുറിച്ച് മാത്രമേ ആയിട്ടുള്ളൂ. നമുക്ക് ഇതേപോലെയുള്ള കുറേ സ്റ്റാട്ട്യൂട്ടറി കോർപ്പറേഷനുകളും നിലവിലുണ്ട്. അവയെപറ്റി

വേറൊരവസരത്തിൽ.

Tuesday, October 13, 2009

ഈ തെരഞ്ഞടുപ്പിനുത്തരവാദി ആർ?

അഞ്ചു കൊല്ലത്തേക്കല്ലേ നാം സംസ്ഥാന നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്നത്?

അവരാരും മരണമടഞ്ഞില്ലല്ലോ? പിന്നെന്തേ വീണ്ടും തെരഞ്ഞെടുപ്പ്?

എത്രകോടി രൂപയാണു നമ്മുടെ ഖജനാവിൽ നിന്നും ഇവരെ തെരഞ്ഞെടുക്കാൻ ചെലവിട്ടത്? ഇനി എത്രകൂടി വേണം മൂന്നു പേരെ കൂടി ജയിപ്പിച്ചെടുക്കാൻ?

ആലോചിക്കാൻ സമയമായി. കഴുതകളായ നമുക്ക് കുതിരകളാവാൻ ലഭിക്കുന്ന ഒരേ ഒരവസരമാണ് ഈ വരുന്ന തെരഞ്ഞെടുപ്പ്.

ഒഴിവാക്കാമായിരുന്ന ഈ തെരഞ്ഞെടുപ്പിനു ഉത്തരവാദികളായവരുടെ മുഖമടച്ചൊന്നു കൊടുക്കാൻ ബാ‍ലറ്റ് പെട്ടിയിലൂടെ അവസരം വന്നു ചേരുന്നു.

ഉണരൂ വോട്ടർ മാരേ, ഉണരു.......

Saturday, September 19, 2009

റ്റാറ്റാ എന്നു കേട്ടാൽ കവാത്ത് മറന്നുപോകും - Tata Tea Ltd

മൂന്നാറിൽ റ്റാറ്റാ ടീ എസ്റ്റേറ്റിനു കുറുകേ സര്‍ക്കാര്‍ ചെലവില്‍ ഒരു റോഡ് നിര്‍മ്മിച്ച് കൊടുത്തതെങ്ങനെയെന്നു വിശദീകരിക്കുന്നതാണീ പോസ്റ്റ് ഞാൻ രേഖപ്പെടുത്തിയിരുന്നു. നികുതി ദായകരുടെ നാലുകോടി രൂപ മുടക്കി ഒരു റോഡ് റ്റാറ്റാക്ക് നിര്‍മ്മിച്ചു കൊടുത്തതായിരുന്നു അക്കഥ, 2007 ൽ. റ്റാറ്റയുടെ കാര്യം വരുമ്പോൾ എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കവാത്ത് മറക്കും.

2005 ൽ റ്റാറ്റാക്ക് വേണ്ടി 61.32 ലക്ഷം രൂപയുടെ അനർഹമായ ആനുകൂല്യം നൽകിയതിന്റെ വിവരങ്ങൾ ലഭിച്ചിരിക്കുന്നു. ബ്ലോഗ് വായനക്കാർക്കായി അതിവിടെ രേഖപ്പെടുത്തുന്നു:

ഇവിടെ തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി നേരിട്ടാണു വൈദ്യൂതി വിതരണം ചെയ്യുന്നത്. എന്നാൽ മൂന്നാറിൽ അങ്ങനെയല്ല. ഒരു സ്വകാര്യ ഏജൻസിക്കാണു അതിന്റെ ചുമതല. മറ്റാരുമല്ല അത്: റ്റാറ്റാ ടീ ലിമിറ്റഡ് (റ്റി.റ്റി.എൽ). 1990 ലാണു അവരുമായി കെ.എസ്.ഇ.ബി ഇതിനായി ഒരു കരാറുണ്ടാക്കിയത്. തുടക്കത്തിൽ 5 കൊല്ലത്തേക്കാണു കരാർ. അതിനു ശേഷം കെ.എസ്.ഇ.ബി യോ, റ്റാറ്റായോ 3 മാസത്തെ നോട്ടിസ് കൊടുത്ത് ഈ കരാർ റദ്ദാക്കുന്നതുവരെ അതിനു പ്രാബല്യമുണ്ടാകും. അതു വരെ കരാറിന്റെ വകുപ്പ് 8(a) പ്രകാരം റ്റാറ്റാക്ക് നൽകിയ വൈദ്യുതിയുടെ വില മാസാമാസം കെ.എസ്.ഇ.ബി യിലോട്ടോടുക്കണം. (ഏതു മൊത്തവില നിരക്കിലാണു വില ഈടാക്കുന്നതെല്ലാം കരാറിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ അതു പ്രസക്തമല്ലാത്തതു കൊണ്ട് അതിന്റെ വിശദവിവരം രേഖപ്പെടുത്തുന്നില്ല.) പണമൊടുക്കാൻ 15 ദിവസത്തിൽ കൂടുതൽ താമസമുണ്ടായാൽ കുടിശ്ശികക്ക് മുഴുവൻ 18% പലിശയും കൊടുക്കണം. ഇതാണു ഇവിടുത്തെ പ്രസക്തമായ ഭാഗം.

റ്റാറ്റക്ക് കെ.എസ്.ഇ.ബി യിൽ നിന്നും ലഭിക്കുന്ന വൈദ്യുതി മൂന്നാറിൽ വിതരണം ചെയ്ത് അവർക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയുടെ വില മാസാമാസം ലഭിക്കുന്നുണ്ട്. ഏതെങ്കിലും ഉപഭോക്താവ് പണമടക്കുന്നതിൽ താമസം വരുത്തിയാൽ അവരിൽ നിന്നും പിഴയും ഈടാക്കുന്നുണ്ട്. എന്നിട്ടും 2005 നവമ്പർ വരെയുള്ള കണക്കുകൾ പരിശോധനയിൽ കണ്ടത് വൈദ്യുതിയുടെ വിലയായി 6.11 കോടി രൂപ റ്റി.റ്റി.എൽ. കെ.എസ്.ഇ.ബി ക്ക് കുടിശ്ശികയായി നൽകാനുണ്ടെന്നാണു. കരാർ പ്രകാരം അതിനുള്ള അതുവരെയുള്ള പിഴപ്പലിശ 1.84 കോടി രൂപയും.

കരാറും പ്രകാരം ഇത്രയും തുക (18% നിരക്കിൽ) പിഴപലിശയായി റ്റാറ്റയിൽ നിന്നും ഈടാക്കേണ്ടി വരുമെന്നറിഞ്ഞ ബോർഡധികാരികൾക്ക് സങ്കടം സഹിക്കാനായില്ല. നവമ്പർ 2005 ൽ തന്നെ ബോർഡ് കൂടി. 18% പിഴപ്പലിശയെന്നത് 12% മതിയെന്ന തീരുമാനമെടുത്ത് ദീർഘനിശ്വാസം വിട്ടു. അതായത് 61.32 ലക്ഷം രൂപയുടെ അനർഹമായ ഇളവ്.

2006 മേയ് 3 നു കെ.എസ്.ഇ.ബി പുതുക്കിയ കുടിശ്ശികക്ക് ഇൻ‌വോയ്സ് അയച്ചു. 17 തീയതി റ്റാറ്റ സന്തോഷത്തോടെ ആവശ്യപ്പെട്ട മുഴുവൻ തുകയും അടച്ചു തീർത്തു.

ഇക്കാലമത്രയും ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത പണം മുഴുവൻ റ്റാറ്റ അവരുടെ കൈയ്യിൽ തന്നെ നിലനിർത്തിയിരുന്നതോർക്കണം. കെ.എസ്.ഇ.ബി യാണെങ്കിൽ അവരെടുത്ത കടങ്ങൾക്ക് 6.5 മുതൽ 17% വരെ പലിശ ബാങ്കുകാർക്ക് കൊടുത്തു കൊണ്ടിരുന്ന സമയവും.

ആധാരം : സി.എ.ജിയുടെ 2008 വാണിജ്യവിഭാഗം റിപ്പോർട്ട് / 4.9
കടപ്പാട്: വിവരാവകാശ നിയമം.

Thursday, August 27, 2009

കാറോട്ടം അമിതവേഗക്കാരെ അമേരിക്കൻ സ്റ്റൈലിൽ പിടിക്കും



[
Minister for Transport Mathew T. Thomas flagging off a Speed Tracer in the city on Tuesday- The HINDU report dated 04/04/2007]

പടത്തിൽ കാണുന്നതു വെറും റ്റാറ്റാ ഇൻഡിഗോ കാറല്ല. അതിനകത്ത് എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടെന്നോ? ഡ്രൈവിംഗ്, ഹെഡ് ലൈറ്റിന്റെ ഉപയോഗം അമിത ഭാരം മുതലായവയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനു ലേസർ സ്പീഡ് വീഡിയോ സംവിധാനം, വി.എച്ച്.എസ്സ് റിക്കാർഡർ, കളർ എൽ.സി.ഡി മോണിറ്റർ, ബ്രീത്ത് അനലൈസർ മുതലായ സജ്ജീകരണങ്ങളോടു കുടിയ സ്പീഡ് ട്രേസർ ആയി പ്രവർത്തിക്കുന്നതിനുള്ള ആറ് വാഹനങ്ങളിൽ ഒന്നാണ് ഇക്കാണുന്നത്.

ഏപ്രിൽ 3, 2007 ൽ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രി. മാത്യൂ ടി തോമസ് തിരുവനന്തപുരത്തുള്ള സ്പീഡ് ട്രേസറെ ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം തുടങ്ങിയതായി പ്രഖ്യാപിക്കുന്നതാണു ചിത്രം. ഓരോ വാഹനത്തിലും ഒരു മോട്ടോ വെഹിക്കിൾ ഇൻസ്പെക്ടറും, രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സദാ ജാഗരൂകരായി ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നി ആർ.ടി.ഓ മാർക്കും, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നീ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കുമായി
ഈ ആറു വാഹനങ്ങളെ വീതിച്ചു നൽകിയെന്നാണു അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാർ ഫയലുകളിൽ കാണുന്നത് 6 വാഹനങ്ങൾ അഞ്ചു റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കും (ആർ.ടി.ഓ) ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ മൊബൈൽ സ്ക്വാഡിനും കൂടി 2006 ജൂണിൽ വിതരണം ചെയ്തു എന്നാണു. അപ്പോൾ ഏപ്രിൽ 3 ലെ ഈ പടത്തിൽ കണ്ടത് വെറും ഷോ.

സംഗതി എങ്ങനെയായാലും ഫ്ലാഗ് ഓഫ് ചെയ്ത അന്നല്ലാതെ പിന്നൊരു ദിവസവും ഈ വാഹനങ്ങൾ സ്പീഡ് ട്രേസർ ആയി പ്രവർത്തിച്ചില്ലാ എന്നതാണു സത്യം. കാരണം, ആദ്യദിവസത്തെ പ്രവർത്തനം കൊണ്ടുതന്നെ അതിലെ ഉപകരണങ്ങൾ കേടായി. പിന്നെ ഇന്നുവരെ അതിനെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ല. സ്പീഡ് ട്രേസർ എന്നു വെണ്ടക്കാ വലിപ്പത്തിൽ എഴുതിയ വാഹനങ്ങൾ നിരത്തിലൂടെ ഓടുന്നതു കണ്ട് ജനം പുളകം കൊള്ളൂന്നുണ്ടായിരിക്കണം. കഷ്ടം, പൊതുജനം എന്നും കഴുതകളാണല്ലോ.

ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക് കടക്കാം.

ടയോട്ടാ ക്വാളിസ് മോഡൽ കാറുകൾ 6 എണ്ണം വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം പ്രാവർത്തികമാക്കാറായപ്പോൾ ടയോട്ടാ കമ്പനി ക്വാളിസ് മോഡൽ കാറുകളുടെ നിർമ്മാണം നിറുത്തി. കാർ വാങ്ങാനുള്ള നടപടിക്രമം വീണ്ടും ഒന്നേന്ന് തുടങ്ങി അവസാനം 6 റ്റാറ്റാ ഇൻഡിഗോ കാറുകൾ കൊച്ചിയിലെ റ്റാറ്റാ മോട്ടേർസിൽ നിന്നും 24.88 ലക്ഷം രൂപക്ക് 2006 മാർച്ചിൽ വിലക്കു വാങ്ങി. കൂടെ, ലേസർ അടിസ്ഥാനമാക്കിയുള്ള കളർ ഡിജിറ്റൽ വീഡിയോ ക്യാമറയോടുകൂടിയ സ്പീഡ് വീഡിയോ
സിസ്റ്റം, റിമോട്ട് കണ്ട്രോളോടുകൂടി ഡി.വി.ഡി റിക്കാർഡിംഗ് സംവിധാനം, കളർ വീഡിയോ എൽ.സി.ഡി.മോണിറ്റർ എന്നിവയടങ്ങിയ സ്പീഡ് ട്രേസർ സംവിധാനം ആറു കാറുകൾക്കും കൂടി 78.78 ലക്ഷം രൂപക്ക് ന്യൂഡൽഹിയിലെ ടർബൊ കൺസൾട്ടൻസി സർവ്വിസിൽ നിന്നും വാങ്ങി. സർക്കാർ രേഖകൾ പ്രകാരം 2006 ജൂണിലാണ് റ്റാറ്റാ ഇൻഡിഗൊ കാറുകളെ വിതരണം ചെയ്തത്. അന്നൊന്നും ഒരു ഉപകരണങ്ങളും അതിനകത്ത് ഘടിപ്പിച്ചിരുന്നില്ല. ഘടിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും, ഉപകരണങ്ങളിലെ ചില തകരാരുകൾ മൂലവും വേഗതകണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ വാഹനത്തോടൊപ്പം ഈ ഓഫീസുകൾക്ക് വിതരനം ചെയ്തില്ല. ന്യൂന്നതകൾ പരിഹരിച്ച് ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചതിനു ശേഷം 2007 ഏപ്രിലിൽ വീണ്ടും വാഹനങ്ങൾ വിതരണം ചെയ്തു.

ഉപയോഗിച്ചു നോക്കിയപ്പോൾ ഉപകരണങ്ങൾ വീണ്ടും തകരാറിലായി. അതുകൊണ്ട് നിർദ്ദിഷ്ട ലക്ഷ്യങ്ങൾക്കായി ഒരു വാഹനവും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രകാരം ഈ വാഹനങ്ങൾ സ്പീഡ് റഡാറുകൾ നീക്കം ചെയ്തതിനു ശേഷം മറ്റാവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിച്ചു വരുന്നു എന്നാണു.

ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു ജീവനക്കാർക്ക് നൽകിയ പരിശീലനം അപര്യാപ്തമാണെന്നു ആർ.ടി.ഓ മാർ പരാതിപ്പെട്ടെങ്കിലും, അതു കേൾക്കാൻ ആളുണ്ടായില്ല.

അങ്ങനെ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു 2006 മാർച്ചിൽ വാങ്ങിയ ഉപകരണങ്ങൾ പോരായ്മ കാരണം നിഷ്ക്രിയമായി കിടക്കുകയും ഇതിനായി നേരിട്ട 81.93 (ടാക്സ് ഉൾപ്പടെ) ലക്ഷം രൂപയുടെ ചെലവ് നിഷ്ഫലമാവുകയും ചെയ്തു വെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അമിതവേഗം കണ്ടെത്തുക എന്ന ലക്ഷ്യം ഇന്നും നിറവേറ്റാൻ കഴിയുന്നുമില്ല.

‘സർക്കാർ പരിപാടികളുടേ ആധുനികവൽക്കരണം‘ പരിപാടിക്ക് കീഴിൽ “റോഡ് ഗതാഗതത്തിൽ സുരക്ഷിതത്വ പരിഗണന” (SAFE) എന്ന പദ്ധതിക്ക് വേണ്ടി സജ്ജീകരിച്ച ഈ വാഹനങ്ങളിൽ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നു ആലപ്പുഴയിലെ ജനങ്ങൾ നേരത്തേ തന്നെ അറിയുവാൻ ഇടയായി. കാരണം, മേയ് 12,2007 ൽ ആലപ്പുഴയിൽ വച്ച് ഈ വാഹനങ്ങളിൽ ഒന്നിനു അപകടം സംഭവിച്ചു. അന്നു ഓടിക്കൂടിയ ജനം കണ്ടത് ‘സ്പീഡ് ട്രേസർ’ എന്നു പുറമേ എഴുതിയ ഒരു പോലീസ് വാഹനം അമിതവേഗത്തിൽ ഓടിയതു കാരണം അപകടത്തിൽ പെട്ടതും അതിനകത്ത് ഇപ്പറഞ്ഞ ഒരു ഉപകരണവും ഇല്ലെന്നുള്ളതുമാണു. (THE HINDU DATED Saturday, May 12, 2007 reported the accident)

As per the Government notification of 1996, the maximum speed limit for medium and heavy transport vehicles in the Highways is 60 kms/hr, 70 kms/hr for light motor vehicles, 60 kms/hr for light transport vehicles and 50 kms/hr for motorcycles. The speed limit fixed for motorcycles near schools is 25 kms/hr, 40 kms/hr in ghat roads, corporation and municipal limits and 50 km/hr in other roads. In the case of LMV's, it is 25 and 40 and 70 kms/hr respectively. The speed limit for autorickshaws has been fixed at 25, 30 and 40 kms/hr respectively while it is 25, 40 and 60 kms/ hr respectively for light transport vehicles. In the case of medium and heavy transport vehicles, it has been fixed at 15, 35 and 60 kms/hr.

ഇപ്പോൾ വാങ്ങിയ ഉപകരണങ്ങൾ ലേസർ രശ്മികൾ കൊണ്ട് പ്രവർത്തിപ്പിക്കുവാൻ കഴിവുള്ളവയാണു. എന്നാൽ ഇതിനു മുമ്പും അമിത വേഗത കണ്ടുപിടിക്കുവാനുള്ള വാഹനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ അവയെല്ലാം റേഡിയോ ഫ്രീക്കൻസി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചവയായിരുന്നു. അത്തരത്തിലൊന്നിന്റെ പടം താഴെ കാണാം.




ആധാരം: സി.ഏ.ജി.റിപ്പോർട്ട് 2008 (സിവിൾ) /4.3.6
കടപ്പാട്: വിവരാവകാശ നിയമം
പടങ്ങൾക്ക് കടപ്പാട് ‘ഹിന്ദു’ പത്രത്തിനോട്.





ആഗസ്റ്റ് 27,2009 ലെ മനോരമ പത്രത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് വന്ന ഒരു വാർത്ത ഇതോടൊപ്പം ചേർക്കുന്നു:

അപകട മേഖലകളില്‍ വേഗപരിധി 40 കിലോമീറ്ററാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയ216 സ്ഥലങ്ങളില്‍

വേഗപരിധി 40 കിലോമീറ്ററായി നിജപ്പെടുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. കണ്ടെയ്നര്‍ ലോറികളുടെ നീക്കം രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ മാത്രം അനുവദിച്ചാല്‍ മതിയെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെയും പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് വര്‍ഷം നാലായിരത്തോളം പേര്‍ കൊല്ലപ്പെടുന്നതായി മനോരമ
പ്രസിദ്ധീകരിച്ച 'വഴിക്കണ്ണ് പരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു
അതോറിറ്റിയുടെ നിര്‍ണായക യോഗം. രണ്ടു വര്‍ഷം മുന്‍പു രൂപം കൊണ്ട അതോറിറ്റിയുടെ ശക്തമായ ആദ്യ തീരുമാനമാണിത്. സംസ്ഥാനത്ത് ആകെ 896 സ്ഥലങ്ങളിലാണ് അപകട സാധ്യതയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പഠനത്തില്‍ കണ്ടത്. ഇതില്‍ 216 സ്ഥലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനാണു തീരുമാനം. ദേശീയ, സംസ്ഥാന പാതകളിലാണു പ്രധാനമായും ഇൌ അപകട മേഖലകള്‍. 40 കിലോമീറ്റര്‍ വേഗപരിധി എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. കൊച്ചി തുറമുഖത്തേക്കുളള കണ്ടെയ്നര്‍ ലോറികളുടെ നീക്കം ദേശീയ പാതയില്‍ വന്‍ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണു വിലയിരുത്തല്‍. ഇത് ഒഴിവാക്കാനാണ് അവയുടെ ഗതാഗത നിയന്ത്രണം. പകല്‍ പാര്‍ക്കിങ് മേഖലകളില്‍ കണ്ടെയ്നറുകള്‍ നിര്‍ത്തിയിടണം. രാത്രി ആവശ്യത്തിന്
പാര്‍ക്കിങ് ലൈറ്റുകള്‍ തെളിക്കാതെ റോഡരികില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന നടപടിക്കും
ഇതോടെ അവസാനമാകും. വെളിച്ചമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ ഇടിച്ചു നിരവധി അപകടങ്ങളാണ് ഹൈവേകളില്‍ ഉണ്ടാകുന്നത്.

രാത്രി റോഡരികിലെ പാര്‍ക്കിങ് ഹൈക്കോടതി തന്നെ നിരോധിച്ച കാര്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് 13 ഇന്റര്‍സെപ്റ്ററുകള്‍ കൂടി വാങ്ങും. നിലവില്‍
നാലെണ്ണമാണുള്ളത്. ഇവ കാര്യക്ഷമമല്ലെന്ന വിമര്‍ശനം ഉണ്ടായി. പുതുതായി ലഭിക്കുന്ന
ഇന്റര്‍സെപ്റ്ററുകള്‍ പൂര്‍ണമായും നിരത്തില്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ റോഡ് സേഫ്റ്റി കൌണ്‍സിലുകളുടെ അധികാരങ്ങള്‍ വിപുലീകരിക്കും. 50,000 രൂപ വരെ ചെലവു വരുന്ന ജോലികള്‍ ഇവര്‍ക്കു തന്നെ പൂര്‍ത്തിയാക്കാം. സ്കൂള്‍ ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ്, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉടനടി ഉണ്ടാകും.

നിയമ, ആരോഗ്യ, പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
നിലവില്‍ ഇത്തരം ഏകോപനത്തിന്റെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ യോഗം ചേര്‍ന്നു നിര്‍ദേശങ്ങള്‍ എക്സിക്യൂട്ടീവ് കൌണ്‍സിലിനു സമര്‍പ്പിക്കണം. ഒക്ടോബറില്‍ അതോറിറ്റി വീണ്ടും ചേരും. ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്ന വിവിധ നിര്‍ദേശങ്ങളും ഒക്ടോബറിലെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശവും ചര്‍ച്ച ചെയ്തു. ഇതിനായി കേന്ദ്ര സഹായം അഭ്യര്‍ഥിക്കാനും തീരുമാനമായി. മന്ത്രിമാര്‍ക്കു പുറമെ ചീഫ് സെക്രട്ടറി നീല ഗംഗാധരന്‍, ട്രാഫിക് ഐജി: ബി.സന്ധ്യ, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.കെ. മനോജ് കുമാര്‍, കമ്മിഷണര്‍ പ്രേംശങ്കര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
-------------------------------------------------------

അപ്പോൾ, മന്ത്രിയെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥർക്ക് പോലും ഇപ്പോൾ അറിയില്ല, നാലെണ്ണമല്ല അഞ്ചാണു നിലവിലുള്ള സംവിധാനമെന്നു. അതുമുഴുവൻ കേടായി കിടക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പകരം മന്ത്രി പറഞ്ഞത് ഇവ കാര്യക്ഷമമല്ലെന്നാണു. എന്നിട്ടും 13 എണ്ണം കൂടി വാങ്ങാൻ പോകുന്നുവത്രേ.

Thursday, August 6, 2009

സേവി മനോമാത്യൂവിന്റെ തേയിലതോട്ടത്തിൽ ഹെലിപ്പാട്; 75.42 ലക്ഷം രൂപ വെറുതേ കളഞ്ഞു

തിരുവനന്തപുരത്ത് പൊന്മുടിക്കടുത്ത് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (IIST) ശിലാസ്ഥാപനം നടത്തുന്നതിനു ഇൻഡ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ ചെലവിൽ ഒരു ഹെലിപ്പാടും അതിനോടനുബന്ധിച്ചുള്ള മറ്റു മരാമത്തു പണികളും നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. ആകെ ചെലവിന്റെ പകുതി VSSC വഹിക്കണമെന്നും തീരുമാനിച്ചു. ഏതാണ്ട് 151 ലക്ഷം രൂപയും ചെലവിട്ടു. പകുതിയോളം പണി പൂർത്തിയാക്കി.

പക്ഷേ, പ്രധാനമന്ത്രി വന്നില്ല. VSSC ഒരു ഇൻസ്റ്റിറ്റ്യൂട്ടും അവിടെ തുടങ്ങിയതും ഇല്ല. മുടക്കിയ തുകയുടെ പകുതി (75.42 ലക്ഷം രൂപ) സർക്കാർ ഖജനാവിനു പോയി കിട്ടിയതുമാത്രം മിച്ചം. ISRO യിൽ നിന്നും കിട്ടാനുള്ള പകുതി (37.71 ലക്ഷം രൂപ) കിട്ടിയതുമില്ല.

സംഗതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ദർഘാസ് നടപടികൾ ഒഴിവാക്കി മതിപ്പ് തുകയുടെ 14.9% മുകളിൽ പണികൾക്ക് തിരുവനന്തപുരം റോഡ് ഡിവിഷൻ എക്സിക്കൂട്ടിവ് എഞ്ചിനിയർ കരാർ ഉറപ്പിക്കുകയായിരുന്നു. 2007 ആഗസ്റ്റ് 14 നു സ്ഥലം കൈമാറി. 2007 സെപ്റ്റമ്പർ ഏഴിനോ അതിനു മുമ്പോ പണികൾ പൂർത്തിയാക്കേണ്ടതുമായിരുന്നു. കരാറുകാരൻ പ്രധാനമായും ഭൂമി നിരപ്പാക്കൽ ഉൾപ്പെടെയുള്ള 50 ശതമാനം ജോലികൾ പൂർത്തിയാക്കിയപ്പോൾ നിർമ്മാണപ്രവർത്തനം നടക്കുന്ന സ്ഥലം 2003 ലെ കേരളാ (പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ കൈവശം വക്കലും പരിപാലനവും)
നിയമപ്രകാരം@@ പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്യപ്പെട്ടതാണെന്നു കാണിച്ച് എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവക്കാൻ (2007 സെപ്റ്റമ്പർ) തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കരാറുകാരനോടാവശ്യപ്പെട്ടു. അങ്ങനെ 2007 സെപ്റ്റമ്പറിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവച്ചു. പിന്നൊന്നും നടന്നില്ല.

ഇക്കാര്യം പുറത്തു കൊണ്ടു വന്ന സി.ഏ.ജി, സർക്കാരിനെ അറിയിച്ചിരിക്കുന്നതിങ്ങണെയാണു്:
പൊതുമരാമത്ത് വകുപ്പ് മാന്വലിലെ ചട്ടങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളും പ്രകാരം പണി ഏർപ്പാടാക്കുന്നതിനുമുമ്പ് തടസ്സങ്ങളില്ലാത്ത ഭൂമി പൊതുമരാമത്തു വകുപ്പ് സ്വന്തമാക്കേണ്ടിയിരുന്നു. എന്നാൽ ഇതൊന്നും പൊതുമരാമത്ത് വകുപ്പ് പാലിച്ചിരുന്നില്ല. അങ്ങനെ പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണ പ്രവർത്തനം ആരംഭിച്ച വകുപ്പിന്റെ നടപടി പണികൾ പകുതി വഴിയിൽ ഉപേക്ഷിക്കുന്നതിനും ഇതിനുവേണ്ടി ചെലവിട്ട 75.42 ലക്ഷം രൂപ നിഷ്ഫലമാകുന്നതിനും ഇടയാക്കി. കൂടാതെ വി.എസ്സ്.എസ്സ്.സി യിൽ നിന്നും ഈടാക്കേണ്ടിയിരുന്ന ചെലവിന്റെ 50% ആയ 37.71 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പ് ഇതുവരെ (ജനുവരി 2009) ഈടാക്കിയിട്ടില്ല”.
--------------------------------------------
@@എല്‍.ഡി.എഫ സര്‍ക്കാര്‍ മാറി. യു.ഡി.എഫ്‌. സര്‍ക്കാര്‍ വന്നു. തേയിലതോട്ടങ്ങളെകൂടി ദുര്‍ബല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള ഇ.എഫ്‌.എല്‍. ആക്ട്‌ 2003 (മന്ത്രി മാണി കൊണ്ടു വന്നത്) പാസ്സാക്കി, ജൂണ്‍ 2005 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ആക്ടിലെ ഉദ്ദേശലക്ഷ്യങ്ങളെ നടപ്പാക്കുവാനായി സെക്ഷന്‍ 18 ല്‍ നിര്‍ദ്ദേശിക്കും പ്രകാരമുള്ള നിയമാവലികള്‍ യു.ഡി.എഫ്‌ ഭരണസമയത്തുണ്ടാക്കിയില്ല. അതുകൊണ്ട്‌ ആക്ട്‌ നടപ്പാക്കനും കഴിഞ്ഞില്ല. ഈ ആക്ടിൻ പ്രകാരം തേയിലതോട്ടങ്ങൾ ദുർബലപ്രദേശമല്ല. എന്നാലും ഈ ആക്ടിൻ പ്രകാരമാണ് ഹെലിപ്പാട് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവക്കാൻ ആവശ്യപ്പെട്ടത്. എൽ.ഡി.എഫ് സർക്കാർ അതിനു വേണ്ടുന്ന ചട്ടവട്ടങ്ങൽ നിർമ്മിച്ചോ എന്നറിവില്ല. എത്രത്തോളം അതു ശരിയാണെന്നു കണ്ടറിയണം.

ഇതൊക്കെയാണു സി.ഏ.ജി സർക്കാരിനെ അറിയിച്ച വസ്തുതകൾ. ഇനി സി.ഏ.ജി. പറയാത്ത കാര്യങ്ങൾ:

പൊന്മുടിക്കടുത്ത് നിർമ്മാണം ആരംഭിച്ച ഹെലിപ്പാടിനു സംഭവബഹുലമായ ഒരു കഥ പറയാനുണ്ട്. സി.ഏ.ജി. അതൊന്നും പറഞ്ഞില്ലെങ്കിലും ബ്ലോഗ് വായനക്കാർക്കു വേണ്ടി അതും കൂടി രേഖപ്പെടുത്തുന്നു.

പശ്ചിമഘട്ടത്തിലെ പ്രകൃതിരമണിയ മായ പൊന്മുടി പ്രദേശം പാരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന്‌ International Union for conservation of Nature and Natural resources (IUCN) നിരീക്ഷിക്കുകയുണ്ടായി. പാരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളെ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്ന്‌ സംരക്ഷിക്കേണ്ടതാണെന്ന്‌ സുപ്രീം കോടതിയും പരാമര്‍ശിക്കുകയുണ്ടായി. ഇക്കാരണങ്ങളാല്‍ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത വനങ്ങളെ സംരക്ഷിക്കാനായി എല്‍.ഡി.എഫ സര്‍ക്കാര്‍ ഇ.എഫ്‌.എല്‍. ഓർഡിനൻസ്,2001 പാസ്സാക്കി. എന്നാല്‍ ഓർഡിനൻസിലെ സെക്ഷന്‍ 3(2) പ്രകാരം അവിടെയുള്ള കാപ്പി, ഏലം എന്നിവയുടെ തോട്ടങ്ങളെ ദുര്‍ബലപ്രദേശങ്ങളില്‍ നിന്നൊഴിവാക്കി. തേയിലതോട്ടങ്ങളെ ഒഴിവാക്കിയില്ല. 2001 ല്‍ LDF സര്‍ക്കാര്‍ ഇതിനെ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ സര്‍ക്കാര്‍ മാറി. 2001 മേയ്‌ 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ അവതരിപ്പിച്ചില്ല. ഓര്‍ഡിനന്‍സ്സ്‌ ലാപ്സായിപ്പോയി. കാപ്പിത്തോട്ടങ്ങളും, തേയിലതോട്ടങ്ങളും ഒന്നും തന്നെ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. കരണം എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഈ.എഫ്‌.എല്‍. ആക്ട്‌ 2001 നിലവിലില്ലാതായിപ്പോയല്ലോ..അതായത് പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ എസ്റ്റേറ്റിന്റെ ഭാഗം ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സിന്റെ കാലാവധി 2001 ജൂലൈ 17 ന്‌ കഴിഞ്ഞതിനാല്‍ നേരത്തേ തന്നെ ബിർളയുടെ ജയശ്രീ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമല്ലാത്ത ഭൂമിയായി മാറി എന്നതാണു വസ്തുത.

അന്നു അവിടെയുണ്ടായിരുന്ന ബിർളയുടെ ഉടമസ്ഥതയിലുള്ള 'ജയശ്രീ' തേയില തോട്ടത്തിനെ (707.23 ഏക്കര്‍) 30-03-2005 ല്‍ ബിര്‍ല, സേവിമനോമാത്യ എന്ന സ്വകാര്യ വ്യക്ക്തിക്ക്‌ 3.21 കോടി രൂപക്ക്‌ വിറ്റു. സേവി അതിനെ 'ജയശ്രി' എന്നത്‌ 'മെര്‍ക്കിസ്റ്റണ്‍' എന്നാക്കി മാറ്റി.

യു.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ സര്‍ക്കാര്‍ വീണ്ടും വന്നു. മെയ്‌ 2007 ല്‍ മെര്‍ക്കിസ്റ്റന്‍ തോട്ടത്തിന്റെ 217 ഏക്കര്‍ ഭൂമി സേവിയില്‍ നിന്നും 8കോടി 67 ലക്ഷം രൂപക്ക്‌ വാങ്ങുവാനായി ISRO കരാറാക്കി. കരാറാക്കിയത് സേവിയുമായി നേരിട്ടല്ല. സേവി മനോ മാത്യുവിന്റെ ബിനാമിയായ Southern Field Ventures എന്ന ഒരു സ്വകാര്യസ്ഥാപനം വഴിയാണു ISRO ക്ക് വേണ്ടുന്ന സ്ഥലം പൊന്മുടിയിൽ ലഭ്യമാക്കാമെന്നു വാഗ്ദാനം നൽകിയത്. ജൂണ്‍ 12, 2007 ന്‌ ദുര്‍ബലപ്രദേശങ്ങളുടെ കസ്റ്റോഡിയനായ ചീഫ്‌ കണ്‍സര്‍വേറ്റര്‍ സേവിയുടെ അപേക്ഷയിന്മേല്‍ 24.4 ഹെക്ടര്‍ ഒഴികെ ബാക്കി സ്ഥലം ഉടമക്ക്‌ വിട്ടുകൊടുക്കാന്‍ ഉത്തരവിറക്കി. ഗസ്സറ്റില്‍ വിജ്ഞാപനം ചെയ്യുന്നതു പക്ഷെ മന്ത്രി തടഞ്ഞു. സി.സി.എഫ ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വില്ലേജാപ്പീസര്‍മാര്‍ സേവിയുടെ പേര്‍ക്ക്‌ പട്ടയം പിടിച്ച്‌, കരവും മേടിച്ചു. അതിന്‌ ശേഷം 81 ഏക്കര്‍ ഭൂമി ISRO ക്ക്‌ വിട്ടുകൊടുക്കുകയും (3.25 കോടി രൂപക്ക്‌) അവര്‍ സര്‍ക്കാരുമായി ചേര്‍ന്ന്‌ കോടികള്‍ മുടക്കി ഒരു ഹെലിപ്പാട്‌ നിര്‍മ്മാണവും ആരംഭിച്ചു.

ചുരുക്കത്തിൽ, ഈ.എഫ്‌.എല്‍. ആക്ട്‌ 2001 നിലവിലില്ലാതായതു കാരണം തേയില തോട്ടങ്ങളെ പാരിസ്ഥിതി ദുർബലപ്രദേശമാണെന്നു കണക്കാക്കാൻ കഴിയില്ല. അതുകൊണ്ട് ബിര്‍ല സേവിമനോമാത്യവിന്‌ വിറ്റതും, സേവി അതിലൊരു ഭാഗം ISRO ക്ക്‌ വിറ്റതും നിയമാനുസൃതമല്ലേ? അങ്ങനെ വരുമ്പോൾ അവിടെ ഒരു ഹെലിപ്പാട് വരുന്നതിലും അന്യായമൊന്നും കാണാനാവില്ല. എന്നാൽ സി.ഏ.ജി അന്യായം കണ്ടിരിക്കുന്നത്, പ്രധാനമന്ത്രി വരാത്തതും, ISRO വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാത്തതുമായ സ്ഥലത്ത് ഒരു ഹെലിപ്പാട് നിർമ്മാണം തുടങ്ങി കോടികൾ മുടക്കിയത് നിഷ്ഫലമായിപ്പോയതിനെയാണു.


ഇതിനു ശേഷവും കൂറേ സംഭവങ്ങൾ അരങ്ങേറി. അതിനെയെല്ലാം സൌകര്യത്തിനു വേണ്ടി ഒരു സ്ക്രീൻപ്ലേ ആക്കി അവതരിപ്പിച്ചിരിക്കുന്നതു കൂടി വായിക്കുക:


കടപ്പാട്: scorpiogenius

Countdown to infinity: The Space Institute Screenplay
PROLOGUE

Indian Space Research Organization(ISRO) takes a landmark decision to set up a Space Institute to nurture the country's future space scientists. The proposed institute would be only the 3rd if its

kind in the world. ISRO toyed with a few locations for the elite campus and in another landmark decision, zeroed in on Trivandrum, the very own capital of God's own country! The institute,

christened IIST (Indian Institute of Space Technology), kicked off at the VSSC Campus in Thumba on September 14, 2007. Mr. Madhavan Nair, the ISRO Chairman, proudly proclaimed that a world

class residential campus would be developed for the IIST on the picturesque Ponmudi hill station, outskirts of Trivandrum.


Now the drama unfolds...
Enter, the main characters.

ISRO:(to Trivandrum District Collector): Sir, we want 100 acres of land around 30-40km from Trivandrum City for our Space Institute.

Collector: Sorry, No revenue land available.

Xavy Mano Mathew:(to ISRO) I have 82 acres of land in Ponmudi, in my Merchiston Estate...Pretty, ideal and cheap! Only 3.5 crores...

ISRO: (giggles) OK! We have 275 crores allocated for this institute. Money no problem...
Xavy & ISRO shake hands

Enter Oommen Chandy, the out thrown Kerala CM.

OC: eh...The land deal between ISRO & Xavy is illegal. Xavy has encroached forest land. The Govt has shamelessly assisted this shady deal.

Malayala Manorama: Merchiston Estate Affair. Govt fails to protect environmentally fragile land.

Enter Cheif Minister Achutanandan!

Achumama: We will investigate the tycoons behind the land deal.

Forest Minister: Xavi's land is ecologically fragile. The estate will be evicted immediately

Xavy Mathew: What the heck!!? Its my own plantation! Doesn't belong to the Govt.

Forest Minister: It belongs to Forest Dept.

Revenue Minister: (simultaneously) It is Revenue land.

Achumama: (confused) All the same, it is Govt property. The previous Govt allowed your illegal encroachment.

OC: (stunned) !!!
Xavy: (stunned) ?????

ISRO: But what about us? Our Institute? We paid 3.5 crores for the land..

Achumama: My Govt will allow 200 acres of land, free of cost.

ISRO: The District Collector's letter tells that no land is available with the Govt...???

Achumama: What? Who is that DC? Dismiss him!

DC: (shaken) Sir, the Nedumangad Tahasildar informed me that.

Achumama: Suspend that Tahasildar!

ISRO: But the work on helipad has far progressed on Ponmudi land...We cant abandon the site now.

Achumama: (bewildered) Helipad? for what? Oh so you are going to make helicopters in the institute? I thought you will be making rockets...

ISRO: Sir, the helipad is for the Prime Minister's chopper to land.

Achumama: Who? The PM? But who told you he is coming? I didn't know that!

ISRO: It's your Chief Secretory who allocated 2 crores for the helipad.

Achumama: !!!...She will be dealt with severely...Doing things without telling me..

Chief Secretory resigns after hearing this.

Revenue Minister: CM, my department has identified 100 acres of revenue land for the project!

Achumama: Well done my boy! ok we will give it free of cost to ISRO.

ISRO: We need 125 acres, not 100. We also need 35 acres in the high range for our observatory.

Achumama: (after lengthy discussion) We will give 25 acres in Upper Sanatorium and 100 acres in Kambimoodu.

ISRO: Our experts have said that the Kambimoodu land is undulating and not suitable for our world class building.

Achumama: I will send another expert team to identify plain land in Kambimoodu.

Malayala Manorama: 800 acres of Govt land available in Ponmudi Estate. Govt not taking measures to provide land to ISRO.

Law Minister Vijayakumar: We will provide land from Ponmudi Estate for ISRO.

Forest Minister: But that also is forestland.. We will be in a soup if we give that.

Revenue Minister: No, it isn't forest. It belongs to my dept!

Achumama: Stop it! My team has discovered 125 acres of plain land in Kambimoodu! We have won, at last!

ISRO: But look here sir, the DFO has reported that your new site also is a notified forestland...

Achumama: (desperately) Who is that Forest Officer? He is an ally of the mafia against me. Transfer him to Kasargode..

Environmentalists: (in the background) This space institute is not a necessity. It will destroy our habitat to smithereens..

Fundamentalists: This institute is useless because only 3% of the students will be from Kerala.

Nature-lovers: It will turn Ponmudi into desert.

Animal Welfare Organizations: Ponmudi is famous for the lion-tailed monkey. This institute will destroy their habitat & they will become extinct.

ISRO: We are fed up...We will be going to Bangalore if we wont get land soon.

Achumama: Wait wait! My Revenue Minister has identified 70 acres in Valiyamala! We will hand over the land in 2 weeks...

Finance Minister:(To Achumama) Sir, from where will we get the money to buy that land? There are hundreds of families in that land.

Achumama: (wondering)But how much will it cost?

Finance Minister: about 100 crores!

Achumama: (stunned)-----

Revenue Minister: We will grab unused land from LPSC in Valiyamala!

Achumama: Great idea!

ISRO: LPSC land not suitable for the institute.

Malayala Manorama: 1000 acres of land available 12 km east of Valiyamala.

Achumama: We will handover suitable land for IIST in 2 weeks..

EPILOGUE

This story is still in anti-climax. Xavi Mano Mathew has moved High Court against the Govt decision to evict his land. The plantation workers at Merchiston Estate were left without jobs. ISRO has been alleged to sabotage Govt efforts to find earth for their space institute, fingers pointed at their clear-cut affinity for the Xavy Mathew land. The Government finds itself in a self-conceived labyrinth. With each passing day the knot has become tighter, strangulating all involved.

Tuesday, July 21, 2009

സര്‍ക്കാര്‍ പത്ര പരസ്യങ്ങള്‍ ചില മാതൃകകള്‍

വനസംരക്ഷണ മന്ത്രാലയത്തില്‍ നിന്നും മുന്‍‌കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള ഒരു റോഡ് പണി നിര്‍ത്തിവച്ചതു കൊണ്ട്, പണിഞ്ഞിടത്തോളം റോഡ്, സ്വകാര്യ സംരംഭമായ

റ്റാറ്റാ ടി എസ്റ്റേറ്റിനു മാത്രം പ്രയോജനപ്പെടുന്നു. ഇതായിരുന്നു കഴിഞ്ഞ പോസ്റ്റിലെ വിഷയം.

റ്റാറ്റായെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതിയോ? നമ്മുടെ പത്രമാധ്യമങ്ങളേയും സന്തോഷിപ്പിക്കണ്ടേ. പരസ്യം ചെയ്തതിനു ശേഷം ക്യാന്‍സലാക്കിയ ചില ദര്‍ഘാസുകള്‍ക്കായി പരസ്യം കൊടുത്ത വകയില്‍ 50

ലക്ഷം രൂപ ചെലവാക്കികളഞ്ഞ കഥയാണിത്‌.

ആന്റണി സര്‍ക്കാരിന്റെ കാലത്ത്, പൊതു മരാമത്ത് മന്ത്രിയായിരുന്നു ഡോ.എം.കെ. മുനീറിന്റെ ഒരു പദ്ധതിയാണ്: കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP) 2002ല്‍. തെരഞ്ഞെടുക്കപ്പെട്ട പാതകളെ

അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നു്. വീതി വര്‍ദ്ധിപ്പിച്ച്, നിലവിലുള്ള റോഡുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുക , ക്ഷേത്രഗണിതപ്രകാരം

നിലവാരം വര്‍ദ്ധിപ്പിക്കുക, രൂപകല്പന ചെയ്ത നടപ്പാത ലഭ്യമാക്കുക മുതലായവയാണു ലക്ഷ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി പണി തീര്‍ക്കണം.

നല്ല ആശയം. പക്ഷേ പണം വേണ്ടേ. ലോകബാങ്കിനെ സമീപിച്ചു. സമ്മതം, പരിപൂര്‍ണ്ണ സമ്മതം. ദീര്‍ഘകാല വായ്പ എത്ര വേണേലും തരാം. പക്ഷേ ഒരു കണ്ടീഷന്‍ . റോഡുനിര്‍മ്മാണത്തിനു വേണ്ടി

വരുന്ന സ്ഥലം ഒരു ബാധ്യതയുമില്ലാതാക്കി പൊതുമരാമത്തു വകുപ്പ് സ്വന്തമാക്കിയിരിക്കണം. എങ്കിലേ റോഡ് നിര്‍മ്മാണം അനുവദിക്കൂ.

അതായത്, റോഡ് നിര്‍മ്മാണത്തിനുള്ള കരാറുകാരെയെല്ലാം കണ്ടുപിടിച്ച് വിശദവിവരങ്ങള്‍ ലോകബാങ്കിനു സമര്‍പ്പിക്കണം. അതു മുഴുവന്‍ പരിശോധിച്ച് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാലേ,

നിര്‍മ്മാണം ആരംഭിക്കാവൂ.

2002 ല്‍ തന്നെ ആദ്യഘട്ടം ആരംഭിച്ചു. പണി തുടര്‍ന്നു. ഏതാണ്ട് കുറെയൊക്കെ തീര്‍ന്നു വന്നപ്പോള്‍ രണ്ടാംഘട്ടം തുടങ്ങിയാലെന്തെന്നൊരാശ. രണ്ടാം ഘട്ടം ഏറ്റെടുക്കുന്നതിനു മുമ്പ് കെ.എസ്.ടി.പി ഭൂമി

ഏറ്റെടുക്കുന്ന കാര്യത്തില്‍ സാരമായ പുരോഗതി കാണിക്കണമെന്നു 2004 മേയ്-ജൂണില്‍ നടന്ന ലോകബാങ്ക് മിഷന്റെ ഓര്‍മ്മകുറിപ്പില്‍ അഭിപ്രായപ്പെട്ടു.

രണ്ടാംഘട്ടത്തിനു വേണ്ട ഭൂമി ഏറ്റെടുക്കുന്നതു പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ എടുക്കാതെ 2004 ജൂണില്‍ കെ.എസ്.ടി.പി ദര്‍ഘാസ്സുകള്‍ ക്ഷണിക്കുകയും ദര്‍ഘാസ്സ് പരസ്യങ്ങള്‍ പത്രങ്ങളില്‍

പരസ്യപ്പെടുത്തുന്നതിനു 24 ലക്ഷം രൂപ ചെലവിടുകയും ചെയ്തു. പദ്ധതിക്കായി ബാധ്യതകളില്ലാത്ത ഭൂമി ലഭ്യമല്ലാത്തതിനാല്‍ പണി ആരംഭിക്കുന്നതിനുള്ള അനുമതി ലോകബാങ്ക് നല്‍കിയില്ല.

സംസ്ഥാനത്തെ വിഷയ നിര്‍ണ്ണയസമിതി (SUBJECT COMMITTEE) യുടെ 2005 ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ ദര്‍ഘാസുകള്‍ റദ്ദാക്കുന്നതിനും കൂടുതല്‍ ദര്‍ഘാസുകളെ ആകര്‍ഷിക്കുന്നതിനായി

രണ്ടാംഘട്ട ജോലികളെ ചെറുകരാറുകളാക്കി വിഭജിച്ച് പുനര്‍ദര്‍ഘാസ് പരസ്യപ്പെടുത്തുന്നതിനും തീരുമാനിച്ചു.

ലോകബാങ്കുമായുള്ള കരാറനുസരിച്ച്, വായ്പാ കാലാവധിയായ 2007 ഡിസമ്പറിലോ അതിനു മുമ്പായോ രണ്ടാംഘട്ടത്തിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയായിരിക്കണമെന്നു ആസൂത്രണം ചെയ്തിരുന്നു. 2005

ഡിസമ്പറില്‍ 26.70 ലക്ഷം രൂപ ചെലവിട്ട് ദേശീയ / പ്രാദേശിക പത്രങ്ങളില്‍ പുതിയ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കി.

പരസ്യങ്ങള്‍ക്ക് ധാരാളം പ്രതികരണങ്ങള്‍ കിട്ടി. പക്ഷേ ഭൂമി ഏറ്റെടുക്കല്‍ നടപടി മാത്രം മുന്നോട്ട് പോയില്ല. ഇപ്രകാരം രണ്ടവസരങ്ങളിലും ഭൂമിയുടെ ലഭ്യത ഉരപ്പാക്കാതെ കെ.എസ്.ടി.പി ദര്‍ഘാസുകള്‍

ക്ഷണിച്ചതിനെ ലോകബാങ്ക് അംഗീകരിച്ചില്ല. ആര്‍ക്കും കരാര്‍ നല്‍കാനും സാധിച്ചില്ല. ശ്രമങ്ങളെല്ല്ലാം അലസിപ്പിച്ചു. നിശ്ചിത സമ്പത്തിക സമയത്തിനുള്ളില്‍ ഈ ജോലികള്‍ പദ്ധതിയിന്‍ കീഴില്‍

ഏറ്റെടുക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലായെന്നും ലോകബാങ്കിന്റെ ഇമ്പ്ലീമെന്റേഷന്‍ സപ്പോര്‍ട്ട് മിഷന്‍ (2007 ഡിസമ്പര്‍ 13-21) പറഞ്ഞിരിക്കുന്നു.

അങ്ങനെ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയ ഇനത്തില്‍ ചെലവിട്ട 50.70 ലക്ഷം രൂപ നിഷ്ഫലമായി. ആ ജോലികള്‍, ഭൂമി ഏറ്റെടുത്തതിനു ശേഷം , വീണ്ടുമൊരു പരസ്യം കൊടുത്തതിനു

ശേഷമേ കരാറുകാരെ കണ്ടെത്താന്‍ കഴിയൂ.

യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്തൊന്നും ഈ പദ്ധതിക്കു ഒരു പുരോഗതിയും ഉണ്ടായില്ല.ഒന്നാം ഘട്ടത്തില്‍ തീര്‍ക്കേണ്ട പല പണികളും പൂര്‍ത്തിയാകാതെ കിടന്നു.

പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതും, റോഡ് നിര്‍മ്മാതാക്കളായ മലയേഷ്യന്‍ കമ്പനിയായ ‘പതിബെല്‍’ ന്റെ എഞ്ചിനിയര്‍ Lee Been Seen സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ ആത്മഹത്യ

ചെയ്തതുമെല്ലാം (നവംബര്‍ 2006) ഓര്‍മ്മിക്കേണ്ട ചരിത്രങ്ങള്‍.

ആധാരം : CAG REPORT 2007-08 - 4-2-3
കടപ്പാട് : Right To Information Act

Friday, July 10, 2009

TATA ക്ക് വേണ്ടി റോഡ് നിര്‍മ്മാണം - സര്‍ക്കാര്‍ ചെലവില്‍

നമ്മുടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടങ്ങി വച്ച ‘സേതുപാര്‍വ്വതീപുരം -

കാന്തല്ലൂര്‍’ റോഡ് ഏതാണ്ട് നാലേകാല്‍ കോടി രൂപ മുടക്കിയതിനു ശേഷം ബാക്കി

പണി വേണ്ടെന്നു വച്ചതു കൊണ്ട് മുടക്കു മുതല്‍ മുഴുവന്‍ നഷ്ടപ്പെട്ട ഒരു റോഡ്

നിര്‍മ്മാണത്തിന്റെ കഥയാണ് ഇനി നിങ്ങള്‍ വായിക്കുന്നത്. അതൊടൊപ്പം റ്റാറ്റാ ടി

എസ്റ്റേറ്റിനുണ്ടാക്കി കൊടുത്ത നേട്ടങ്ങളെപറ്റിയും.

പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാവണം ‘സേതു പാര്‍വ്വതീപുരം-കാന്തല്ലൂര്‍’

റോഡ് നിര്‍മ്മാണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിക്ക് കേരളസര്‍ക്കാര്‍ 2000

ഒക്ടോബര്‍ മാസത്തില്‍ അംഗീകാരം നല്‍കിയത്. 8 മീറ്റര്‍ വീതിയും 16 കിലോമീറ്റര്‍

ദൈര്‍ഘ്യവുമുള്ള ഒരു റോഡ്. രണ്ടു സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന, ഒരു

ഭാഗം വനപ്രദേശത്തിനകത്തു കൂടെപോകുന്ന ടാറിട്ട ഒരു റോഡ്.

2.79 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി 2001 ജനുവരിയില്‍ ചീഫ് എഞ്ചിനിയര്‍

ടെക്നിക്കല്‍ അനുമതി നല്‍കി. ദര്‍ഘാസ് പുറപ്പെടുവിച്ചു. കരാറുകാരനെ കണ്ടെത്തി.

3.22 കോടി രൂപക്ക് മുഴുവന്‍ പണിയും തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി

2002 ല്‍ കരാറും ഉറപ്പിച്ചു. 2003 ആഗസ്റ്റ് 15 നു മുമ്പ് റോഡ് പണി തീര്‍ത്തിരിക്കണം.

റോഡ് പണി തുടങ്ങിയ ഉടന്‍ (ഏപ്രില്‍ 2002) മൂന്നാറിലെ ഡിവിഷണല്‍ ഫോറസ്റ്റ്

ഓഫീസര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ റോഡ് നിക്ഷിപ്ത വനമേഖലയില്‍ കൂടി കടന്നു

പോകുന്നുണ്ടെന്നും, റോഡ് പോകുന്ന സ്ഥലം പൊതു മരാമത്ത് വകുപ്പിനു

സ്വന്തമല്ലെന്നുമാണ് അറിയിച്ചത്. പൊതുജനത്തിനു വേണ്ടിയുള്ള റോഡാണല്ലോ ഇത്.

അതുകൊണ്ട് ബന്ധപ്പെട്ട എക്സിക്കുട്ടിവ് എഞ്ചിനിയര്‍ എതിര്‍പ്പ് വകവക്കാതെ പണി

തുടര്‍ന്നു.

നമ്മുടെ മൂരാച്ചി സുപ്രീം കോടതി വിട്ടില്ല. വനപ്രദേശത്തുള്ള റോഡിന്റെ എല്ലാ പണിയും

നിര്‍ത്തിവക്കാന്‍ 2003 സെപ്റ്റമ്പറില്‍ ആജ്ഞാപിച്ചു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍

കല്പിച്ചതും പാല്. റോഡ് പണി ഉടന്‍ നിര്‍ത്തി. 4.25 കോടി രൂപ ഇതിനകം ആ റോഡ്

പണിക്കു വേണ്ടി ചെലവഴിച്ചു കഴിഞ്ഞിരുന്നു. മൂന്നു നാലു കൊല്ലം ആരും ഒന്നും

മിണ്ടിയില്ല. മേയ് 2007 ല്‍ ഈ റോഡ് പണി ഉപേക്ഷിച്ചതായി കരാറുകാരനെ

അറിയിച്ചു. അയാള്‍ക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് കണക്ക് ക്ലോസ് ചെയ്തു.

ഖജനാവിനു നഷ്ടം വെറും നാലേകാല്‍ കോടി രൂപ.

ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക്:

ഒരുകാലത്ത് കേരളത്തില്‍ വനങ്ങള്‍ സമുദ്രതീരം വരെ തിങ്ങി വളര്‍ന്നിരുന്നു. ഇപ്പോള്

അവ അവിടെവിടെ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്റെ യഥാര്‍ത്ഥ

വിസ്തൃതിയെപ്പററി പൂര്‍ണവും വ്യക്തവുമായ കണക്കുകള്‍ ഇല്ലെന്നു പറയാം.

ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷ്ത്തില്‍പ്പരം ഹെക്ടര്‍ വനങ്ങള്‍

നിലവിലുള്ള വനനിയമങ്ങള്‍ക്കുനുസരണമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ വളരെ അയഞ്ഞ ഒരു

നയസമീപനമാണ് വനസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരുന്നത്‌.

ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ ദുഷിച്ച പ്രവണതയ്ക്ക്

കടിഞ്ഞാണിടുവാനായിട്ടാണ് 1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമം

പാസ്സാക്കിയത്. വനങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന്
ഈ നിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യത്തിന് ഏതെങ്കിലും

വനഭാഗം അത്യന്താപേക്ഷിതമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ആ

വനഭാഗം തെളിക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.

പറഞ്ഞുവരുന്നതെന്തെന്നാല്‍, ഈ റിസര്‍വ് വനപ്രദേശം സംസ്ഥാന വനംവകുപ്പിന്റെ

കൈവശമാണെങ്കിലും അവിടെ എന്തെങ്കിലും വികസന പ്രവര്‍ത്തനം

നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം. ഇതുറപ്പുവരുത്താനായി

സംസ്ഥാന സര്‍ക്കാര്‍, പൊതുമരാമത്ത് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അതില്‍ ഒരു

നിബന്ധന കൂട്ടി ചേര്‍ത്തു. ഏതെങ്കിലും റോഡ് പണി തുടങ്ങുന്നതിനു വേണ്ടി ദര്‍ഘാസ്

പുറപ്പെടുവിക്കുന്നതിനു മുമ്പ് റോഡിനാവശ്യമുള്ള സ്ഥലം പൊതുമരാമത്തു വകുപ്പിന്റെ

കൈവശാവകാശത്തില്‍ ഉണ്ടായിരിക്കണം. പൊതുമരാമത്തു വകുപ്പിലെ ഏതൊരു

പോലീസ് കാരനം അറിയാവുന്ന കാര്യമാണിത്. ഇവിടെ നമ്മുടെ കേസില്‍ സ്ഥലം

കൈവശമെടുത്തുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയോ, മലിനീകരണ നിവാരണ

ബോര്‍ഡിന്റെയോ അനുവാദത്തിനു വേണ്ടി യാതൊരു നടപടിയും ആരും

കൈകൊണ്ടില്ല. എന്തുകൊണ്ടെന്നു പിന്നീട് മനസ്സിലാ‍കും.

നിക്ഷിപ്ത വനത്തിനുള്ളില്‍ റോഡ് വെട്ടി ടാറിടേണ്ടതാണ്. അപ്പോള്‍ വനം

മലിനീകരണത്തിന്റെ പ്രശ്നം ഉദിക്കുന്നു. സംസ്ഥാന മലിനികരണ നിയന്ത്രണ

ബോര്‍ഡിന്റെ അനുമതി ആവശ്യമുണ്ട്. അതു വാങ്ങാന്‍ ആരും മെനക്കെട്ടില്ല. നമ്മുടെ

ഏമാന്മാര്‍ക്ക് അറിയാഞ്ഞിട്ടല്ല. വനത്തില്‍ കൂടിയുള്ള റോഡ് പണി ഉണ്ടാകരുതെന്നു

ആഗ്രഹിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട എല്ലാരും, മന്ത്രിയുള്‍പ്പടെ. എന്തു കൊണ്ടെന്നു

പിന്നീട് മനസ്സിലാകും.

ഈ റോഡിനു 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞല്ലോ. അതില്‍ ആദ്യത്തെ 6

കിലോമിറ്റര്‍ (Ch.0/00 to 6/865) റ്റാറ്റാ ടി എസ്റ്റേറ്റിനുള്ളില്‍ കൂടെയാണ് പോകുന്നത്.

അടുത്ത 7 കിലോമിറ്റര്‍ സംക്ഷിപ്ത വനമേഖലയില്‍ കൂടെയും, ബാക്കിയുള്ള 3

കിലോമിറ്റര്‍ റോഡ് കുറേ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൂടെയും. ഇതില്‍

വനപ്രദേശത്തു കൂടെയുള്ള റോഡ് മാത്രം പണിതില്ല. കേന്ദ്രത്തില്‍ നിന്നുള്ള

അനുമതികിട്ടുമെന്നും അതിനു ശേഷം തുടങ്ങാമെന്നും വച്ചു. എന്നാല്‍ ആ പ്രദേശത്ത്
58 ലക്ഷം രുപ മുടക്കി ഓടകളും കലുങ്കുകളും ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങനെ, ഒരു പക്ഷേ

റോഡ് പണിക്ക് അനുമതി കിട്ടിയില്ലെങ്കിലും, മഴക്കാലത്ത് ആ പ്രദേശത്തു കുടി

ഒഴുകിവരാന്‍ സാധ്യതയുള്ള വെള്ളം റ്റാറ്റായുടെയും മറ്റു സ്വകാര്യവ്യക്തികളുടേയും

സ്ഥലത്ത് കുടെ നിര്‍മ്മിച്ച റോഡിനു കോട്ടം തട്ടാതെ സംരക്ഷിച്ചോളും.

റോഡ് പണിയാനുള്ള സ്ഥലം റ്റാറ്റായുടെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. എന്നാല്‍

റോഡ് പണി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതോടെ, പൂര്‍ത്തിയായ റോഡ് റ്റാറ്റായുടെ

ആവശ്യത്തിനു മാത്രമായിക്കഴിഞ്ഞു. വനത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക്

പ്രവേശനമില്ലാത്തതുകൊണ്ട്, റ്റാറ്റയുടെ ഭാഗത്തു പണിത ഭാഗം പൊതുജനങ്ങള്‍ക്കും

ആവശ്യമില്ല. . സംസ്ഥാന സര്‍ക്കാരിനും പണിതീരാത്ത ഒരു റോഡിന്റെ

ആവശ്യമില്ലല്ലോ. അതു കൊണ്ട് റോഡിനു വേണ്ടുന്ന സ്ഥലം റ്റാറ്റയില്‍ നിന്നും

വാങ്ങിയാലും വാങ്ങിയില്ലെങ്കിലും റ്റാറ്റക്ക് തന്നെ മെച്ചം. ഇതെല്ലാം മുങ്കൂട്ടി കാണാന്‍

കഴിയാത്തവരാണോ നമ്മുടെ സര്‍ക്കാര്‍ ബാബുമാരും മന്ത്രിമാരും.

സംസ്ഥാന പൊതു ഖജനാവില്‍ നിന്നും നാലേകാല്‍ കോടി രുപ ചെലവിട്ട് റ്റാറ്റക്കും,

വേറെ കുറെ സ്വകാര്യവ്യക്തികള്‍ക്കും 8 മിറ്റര്‍ വീതിയുള്ള ടാറിട്ട

റോഡുണ്ടാക്കികൊടുത്തതിനു നമുക്ക് പൊതുമരാമത്ത് വകുപ്പിനോടും, ബന്ധപ്പെട്ട

മന്ത്രിയോടും നന്ദിയുള്ളവരായിരിക്കാം.

അടുത്ത ജാഥയില്‍ റ്റാറ്റക്കു മൂര്‍ദ്ദാബാദ് വിളിക്കാന്‍ നമുക്കും പങ്കുചേരാം. ജയ് ഹോ.

ആധാരം : സി.ഏ.ജി റിപ്പോര്‍ട്ട് 4.2.2
കടപ്പാട്: വിവരാവകാശനിയമം

Saturday, July 4, 2009

ടാര്‍ കുംഭകോണം - സി.ഏ.ജി പറഞ്ഞതും പറയാത്തതും - Tar Scam

സംഭവം ജനുവരി-ഏപ്രില്‍ 2008 കാലയളവില്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ് ഡിവിഷനുകള്‍ പരിശോധനാ സമയത്ത് സി.ഏ.ജി കണ്ടുപിടിച്ച് പുറത്തു കൊണ്ടുവന്നതാണ്. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ കേരളത്തിലെ വിവിധ റോഡു പണികളുമായി ബന്ധപ്പെട്ടു നടന്നു വന്നിരുന്നതും ചില കേസുകള്‍ പിടിക്കപ്പെടുകയും അതെല്ലാം പോലീസ് കേസ്സാക്കി വ്യ്‌വഹാരം തുടങ്ങിയതുമാണ്. അതിന്റെ വിശദാംശങ്ങള്‍ പിന്നാലെ.

ഇപ്പോള്‍ സി.ഏ.ജി പറഞ്ഞത് ഇതാണു:

കേരളത്തിലെ വിവിധ റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നാണ് കരാറുകാര്‍ക്ക് നല്‍കുന്നത്. 6 ലക്ഷം രൂപ വരെ ചെലവു വരുന്ന റോഡ് പണികള്‍ക്കാണ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇങ്ങനെ ടാര്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഫെബ്രുവരി 2004 മുതല്‍ ഈ തുകയുടെ പരിധി 15 ലക്ഷമാക്കി ഉയര്‍ത്തി [vide G.O (P) No.22 /2004/PWD. Dated, Thiruvananthapuram, 21.2.2004]. മേല്പറഞ്ഞ പരിധിക്കു പുറത്തുള്ള റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍, കരാറുകാര്‍ നേരിട്ട് വാങ്ങികൊള്ളണം. പക്ഷേ വാങ്ങുന്നത് കൊച്ചിയിലുള്ള ഭാരത് പെട്രോളിയം കമ്പനി (BPCL), കൊച്ചി റിഫൈനറീസ് ലിമിറ്റഡ്, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC) എന്നിവിടങ്ങളില്‍ നിന്നും മാത്രമായിരിക്കണം.

റോഡ് പണിയില്‍ ഉപയോഗിക്കുവാന്‍ എത്രമാത്രം ടാര്‍ ആവശ്യമെന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷയും അതോടൊപ്പം വേണ്ടുന്ന ടാറിന്റെ വിലയായി കൊച്ചിയിലെ കമ്പനിയുടെ പേരില്‍ മാറാവുന്ന ഡി.ഡി യും കിട്ടിയാല്‍ ബാന്ധപ്പെട്ട എക്സികുട്ടിവ് എഞ്ചിനിയര്‍ മേല്‍പ്പറഞ്ഞ കമ്പനികളില്‍ നിന്നും ടാര്‍ വാങ്ങുവാനുള്ള അനുമതിപത്രം കമ്പനികള്‍ക്ക് അയച്ചു കൊടുക്കും. അപ്രകാരം വാങ്ങിയ ടാറിന്റെ ഇന്‍‌വോയ്സ് സമര്‍പ്പിച്ചാല്‍, റോഡ് പണി കഴിയുമ്പോള്‍ കരാര്‍ തുകയോടൊപ്പം ടാര്‍ വാങ്ങിയ തുകകൂടി കരാറുകാരനു കൊടുത്ത് കണക്ക് തീര്‍ക്കും. ആ ഇന്‍‌വോയ്സിന്റെ പുറകില്‍ അതില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ ടാറും കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ആ റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എക്സികൂട്ടിവ് എഞ്ചിനിയര്‍ എഴുതി ഒപ്പിട്ടിരിക്കണം. ഇതാണു നടപടിക്രമം. ഇങ്ങനെ തന്നെയാണു നടന്നു വരുന്നതും.

കേരളത്തില്‍ 16 റോഡ് ഡിവിഷന്‍ ഉള്ളതില്‍ 15 ലും 8 ദേശീയ ഹൈവേ ഡിവിഷനുള്ളതില്‍ 3 എണ്ണത്തിലും അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ പോയി പരിശോധിച്ചു. ടാര്‍ വാങ്ങിയതിനു തെളിവായി സമര്‍പ്പിച്ചിരുന്ന ഇന്‍‌വോയ്സ്കളില്‍ 348 എണ്ണം ( 93 കരാറുകാരുടേത് ) വ്യാജമാണെന്ന സംശയം ജനിപ്പിച്ചു. BPCL, IOC എന്നീ കമ്പനികളില്‍ നിന്നും കേരളത്തിലെ റോഡ് പണികള്‍ക്കായി വിതരണം ചെയ്ത ടാറിന്റെ വിശദവിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. അവ തമ്മില്‍ ഒത്തു നോക്കിയപ്പോള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണു:

  • ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ മേല്‍പ്പറഞ്ഞ ഇന്‍‌വോയ്സ്കളില്‍ ഒന്നുപോലും ആ കമ്പനി നല്‍കിയിട്ടില്ല. അതിന്മേല്‍ ടാര്‍ നല്‍കിയതായി കമ്പനി രേഖകളില്‍ ഇല്ല.
  • ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ ഇന്‍‌വോയിസുകളില്‍ പലതും ആ കമ്പനിയുടേതേ ആയിരുന്നില്ല. മറ്റു പലതിന്മേലും കമ്പനിരേഖകള്‍ പ്രകാരം ടാറല്ല പകരം മറ്റു പല സാധനങ്ങളുമാണ് വിറ്റിരുന്നത്, അതും സംസ്ഥാനത്തിനു പുറത്തുള്ള ചിലര്‍ക്ക്.

ചുരുക്കത്തില്‍ 348 ഇന്‍‌വോയ്സ്കളും വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു എന്നര്‍ത്ഥം.

ഇത്തരത്തിലുള്ള 160 ഇന്‍‌വോയ്സ്കളിന്മേല്‍ 2.32 കോടി രൂപ കരാറുകാര്‍ക്ക് കൊടുത്തു കഴിഞ്ഞിരുന്നു. വേറൊരു 188 ഇന്‍‌വോയ്സ്കള്‍ (3.83 കോടിക്കുള്ളത്) ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചു കഴിഞ്ഞ് പണം കൊടുക്കാനുള്ള വിവിധഘട്ടങ്ങളിലായിരുന്നു.

ഈ ക്രമക്കേടുകള്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ അറിയിച്ചതു കൊണ്ട് പണം കൊടുക്കാന്‍ തയ്യാറാക്കി വച്ചിരുന്ന 188 ഇന്‍‌വോയ്സ് (3.83 കോടി) കള്‍ ഇപ്പോഴും അതേപടി ഇരിക്കുന്നു [2009]. പണം കൊടുത്തു കഴിഞ്ഞ കേസുകളില്‍ എന്തു നടപടി എടുത്തുവെന്നു ഇതുവരെയും സര്‍ക്കാര്‍ സി.ഏ.ജി യെ അറിയിച്ചിട്ടുമില്ല. ഇത്രയുമാണ് സി.ഏ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇനി സി.ഏ.ജി പറയാത്തത്:

നടപടി ക്രമമനുസ്ിച്ച് 348 വ്യാജ ഇന്‍‌വോയ്സ്കളിലും അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ചുവെന്നും, സ്റ്റോക്കിലെടുത്തുവെന്നും, ബന്ധപ്പെട്ട് റോഡ് വര്‍ക്കില്‍ ഉപയോഗിച്ചുവെന്നും എഞ്ചിനിയര്‍മാര്‍ രേഖപ്പെടുത്തി ഒപ്പ് വച്ചിട്ടുണ്ട്. കൊച്ചിയിലെ കമ്പനികള്‍, ടാര്‍ സപ്ലൈ ചെയ്തിട്ടില്ലെന്നു സി.ഏ.ജി തെളിയിച്ച സ്ഥിതിക്ക്, ഈ ഇന്‍‌വോയ്സ്കളെല്ലാം വ്യജനിര്‍മ്മിതമാണ്. ഏതാണ്ടിങ്ങനെയാണ് കാര്യങ്ങള്‍ നടന്നു വന്നിരുന്നത്:-

ഒരു കരാറുകാരനു കേരളത്തില്‍ പലയിടങ്ങളിലായി റോഡ് പണികള്‍ക്ക് കരാറേറ്റെടുത്തിട്ടുണ്ടാകും. ഏതെങ്കിലും ഒരു വര്‍ക്കിനാവശ്യമായ ടാര്‍ വാങ്ങനുള്ള ഡി.ഡി.യു;മായി എക്സികുട്ടിവ് എഞ്ചിനിയറെ സമീപിക്കും. അദ്ദേഹം ടാര്‍ വിതരണം ചെയ്യുവാനുള്ള അനുമതി പത്രവും ഡി.ഡിയും ബന്ധപ്പെട്ട കമ്പനിക്ക് അയച്ചു കൊടുക്കം. കരാറുകാരന്‍ കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ടാര്‍ പണിസ്ഥലത്തേക്കും കമ്പനിയുടെ ഇന്‍‌വോയ്സ് എക്സികുട്ടിവ് എഞ്ചിനിയരുടെ അടുത്തും എത്തിക്കുന്നു. എക്സികുട്ടിവ് എഞ്ചിനിയര്‍, ടാര്‍ കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ബന്ധപ്പെട്ട റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എഴുതി ഒപ്പിട്ട് ആ ഇന്‍‌വൊയ്സ്കളെ ധനകാര്യവിഭാഗത്തിലേക്കയക്കുന്നു. റോഡ് പണി തീരുമ്പോള്‍ ധനകാര്യവകുപ്പ് കരാറുകാരനുമായുള്ള പണമിടപാട് (ടാറിന്റെ വില ഉള്‍പ്പെടെ) തീര്‍ക്കുന്നു. ഓഫീസ് രേഖകള്‍ കിറുകൃത്യമായി ക്കഴിഞ്ഞു.

ഇനിയാണ് കരാറുകാരന്‍ പണി തുടങ്ങുന്നത്. ഒരു സ്ഥലത്തെ റോഡ് പണിക്ക് വാങ്ങിയ ടാറില്‍ ഒരു ഭാഗം മാത്രം അവിടുത്തെ പണിക്ക് ഉപയോഗിക്കുന്നു. ബാക്കി അയാളുടെ അധീനതയില്‍ നടന്നു വരുന്ന മറ്റു റോഡുപണികളിലേക്കു കൊണ്ടു പോകുന്നു. മറ്റു റോഡു പണികളുടെ ആവശ്യത്തിനു വേണ്ടുന്ന ടാര്‍ വാങ്ങുന്നതിനുള്ള ഡി.ഡി. ഹാജരാക്കുന്നതിനു പകരം, ടാര്‍ വാങ്ങിക്കഴിഞ്ഞുവെന്നു കാണിക്കുന്ന വ്യാജ ഇന്‍‌വോയ്സ്കളായിരിക്കും എക്സിക്കുട്ടിവ് എഞ്ചിനിയറുടെ കൈകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ടാര്‍ എത്തിയിട്ടില്ലെന്ന കാര്യം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും കരാറുകാരനും നന്നായി അറിയാം. എന്നാലും ആ വ്യാജ ഇന്‍‌വോയ്സ്കളില്‍ നേരത്തെ പറഞ്ഞരീതിയില്‍ സാധനം കിട്ടി ബോധിച്ചു, മുഴുവന്‍ റോഡ് പണിക്കുപയോഗിച്ചു എന്നെല്ലാമുള്ള സ്ഥിരം സര്‍ട്ടിഫിക്കറ്റുകള്‍ രേഖപ്പെടുത്തികൊടുക്കും. അങ്ങനെ രേഖകളെല്ലാം കിറു കൃത്യമാക്കുന്നതു കൊണ്ട് പണം ലഭിക്കാന്‍ ഒരു പ്രയാസവുമില്ല. ഈ ഓഫീസ് രേഖകള്‍ മാത്രമാണല്ലോ ഓഡിറ്റ് ഓഫീസര്‍മാര്‍ പിന്നീട് പരിശോധിക്കുന്നത്. പണിതീര്‍ത്ത റോഡുകളിലൊന്നും വേണ്ടുന്നത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നുള്ളത് പണിതവര്‍ക്കും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും മാത്രം അറിയാവുന്ന കാര്യം.

ഈ സൂത്രപ്പണി കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തിനു ശേഷം ഉണ്ടായ പ്രതിഭാസമാണ്. ചില കേസുകള്‍ (പഞ്ചായത്തുകളില്‍) പിടിക്കപ്പെട്ട്, ക്രിമിനല്‍കുറ്റം ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം തുടങ്ങിയപ്പോഴാണ് സംഗതിയുടെ ആഴവും പരപ്പും വെളിച്ചത്താകുന്നത്. റോഡ് നിര്‍മാണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയ ടാറിന്റെ വ്യാജ ബില്‍ നിര്‍മിച്ചു കരാറുകാരും പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് ഏകദേശം 500 കോടി രൂപ തട്ടിയെന്നു പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി എരൂര്‍ പാരിജാതകത്തില്‍ രാജേഷ്‌ എന്ന കമ്പ്യൂട്ടര്‍ വിദഗ്ദനാന്. കേസ്സ് രജിസ്റ്റര്‍ ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കകം അതായത് 2007 ഡിസംബര്‍ 27നു രാജേഷിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ ചിത്രപ്പുഴയില്‍ കാണപ്പെട്ടു.

11-9-2008 ലെ ദീപിക റിപ്പോര്‍ട്ട് നോക്കൂ: “സംസ്ഥാനത്തെ എട്ടു പ്രമുഖ കോണ്‍ട്രാക്ടര്‍മാര്‍ നിലവില്‍ പ്രതികളായ കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്െടന്നാണ് സൂചന. കുംഭകോണം പുറത്തായ ഉടന്‍ മുഖ്യപ്രതി രാജേഷിന്റെ മൃതദേഹം കൊച്ചിക്കടുത്ത് ചിത്രപ്പുഴയില്‍ കണ്െടത്തുകയായിരുന്നു. രാജേഷിന്റെ മരണം ആത്മഹത്യയാക്കാന്‍ പോലീസ് നടത്തിയ ഇടപെടലുകളും അന്വേഷണത്തിലെ വീഴ്ചകളും കോടതി ഇന്നലെ അക്കമിട്ടു നിരത്തി. രാജേഷിന് നീന്തല്‍ അറിയില്ലെന്ന ഭാര്യയുടെ മൊഴി പോലീസ് വ്യാജമായി ചേര്‍ത്തതാണെന്ന് കോടതി കണ്െടത്തി. നീന്തല്‍ വശമുള്ളതായാണ് ഭാര്യ മൊഴി നല്‍കിയതെന്ന് കോടതി കണ്െടത്തി. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ കെ.കുര്യാക്കോസ് ഉത്തരവായി.“

11-6-2009 ലെ മാതൃഭൂമി റിപ്പോര്‍ട്ട്: “കൊച്ചി: അഞ്ഞൂറു കോടി രൂപ യുടെ തട്ടിപ്പ് നടന്ന ടാര്‍ ബില്‍ കേസിലെ മുഖ്യപ്രതി രാജേഷിന്റെ മരണം ആത്മഹത്യയാക്കിയ പോലീസിനോട് കൊലപാതകത്തിന് കേസെടുത്ത് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവായതോടെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പായി. ഒരു ബസ്‌ കണ്ടക്ടറെയും ക്ലീനറെയും ക്രൈം ബ്രാഞ്ച്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. രാജേഷിനെ മരണത്തിന്‌ മുന്‍പ്‌ കണ്ടിട്ടുള്ള കാക്കനാട്‌ സ്വദേശി ഹഫീസിനെയും കണ്ടെത്തി പോലീസ്‌ ചോദ്യം ചെയ്‌തു. ഇയാളെ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. ഇയാള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമായി പലതും മറച്ചുവെയ്‌ക്കുന്നതായി ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌. അതിനാലാണ്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുള്ളത്‌. രാജേഷിന്‍േറത്‌ കൊലപാതകമാണെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അന്വേഷണം മുന്നോട്ട്‌ നീങ്ങുന്നത്‌.

ഗ്രാമപഞ്ചായത്തുകളില്‍ റോഡ്‌ നിര്‍മിക്കുന്നതിനായി ടാര്‍ വാങ്ങിയെന്ന്‌ കാണിക്കാന്‍ പ്രതികള്‍ വ്യാജബില്ലുകള്‍ ഉപയോഗിച്ചുവെന്നാണ്‌ കേസ്‌. ഇതാണ്‌ 500 കോടിയുടെ തട്ടിപ്പ്‌ സംസ്ഥാനാടിസ്ഥാനത്തില്‍ നടന്നിട്ടുള്ളത്‌. കണ്ണൂര്‍ ജില്ലയിലെ അഞ്ച്‌ സ്ഥാപനങ്ങള്‍ക്ക്‌ തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ കോടതിയെ ക്രൈംബ്രാഞ്ച്‌ അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നിട്ടുള്ളതായി ഇതുവരെ ഫയല്‍ ചെയ്‌ത റിപ്പോര്‍ട്ടുകളില്‍ കാണുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക്‌ രാഷ്ട്രീയസ്വാധീനമുണ്ടെന്ന്‌ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്‌ അറിയാം. രാജേഷിന്റെ കമ്പ്യൂട്ടറില്‍ നിന്ന്‌ കിട്ടിയ വ്യാജ ഇന്‍വോയിസുകള്‍ ക്രൈംബ്രാഞ്ച്‌ പരിശോധിച്ചുവരുന്നു. രാഷ്ട്രീയസ്വാധീനമുള്ള പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ്‌ രാജേഷ്‌ കൊല്ലപ്പെട്ടതെന്നതിനുള്ള സൂചനയും ക്രൈംബ്രാഞ്ചിന്‌ കിട്ടിയിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണം പലതലങ്ങളില്‍ നടന്നുവരുന്നതായി ക്രൈംബ്രാഞ്ച്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.“

5-3-2008 ലെ മാധ്യമം റിപ്പോര്‍ട്ട്: “മലപ്പുറം സ്വദേശിയായ കോണ്‍ട്രാക്ടര്‍ പാറായിവീട്ടില്‍ പി.മുഹമ്മദ്(ബാവ-42), പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ഇസ്മായില്‍ (36) എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം ശക്തമായത്“.

മൊയ്തിങ്കുട്ടി ഹാജിയുടെ മകന്‍ ഹൈദര്‍ അലിയുടെ ജാമ്യ അപേക്ഷയില്‍ നിന്നാണ് ഈ കേസിലെ ദുരൂഹതയെപറ്റി കൂടുതല്‍ അറിയുന്നത്. ഏതാണ്ട് 11 ലക്ഷം രൂപയുടെ ഭാരത് പെട്രോളിയം കമ്പനിയുടേയും ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടേയും വ്യാജ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പിനു സമര്‍പ്പിച്ച് പണം കിട്ടാനായി കഴിയുന്ന ഒരു കരാറുകാരനായിരുന്നു മൊയ്തിന്‍ കുട്ടി. ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ കമ്പ്യുട്ടര്‍ ഡ്.റ്റി.പി യിലൂടെ കേരളത്തിലുട നീളം നിര്‍മ്മിച്ചു നല്‍കിയ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഒരു മുന്‍‌കൂര്‍ ജ്യാമ്യത്തിനു വേണ്ടിയുള്ള അപേക്ഷ കോടതിയില്‍ തീര്‍പ്പാക്കിയത് ജഡ്ജി കെ. ഹേമയുടെ ബഞ്ചിലായിരുന്നു, 5-8-2008 ല്‍.

ഹൈദര്‍ അലിയുടേ മുന്‍‌കൂര്‍ ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് കെ.ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുന്നത് ഈ പോസ്റ്റിനെ സംബന്ധിച്ച് കൂടുതല്‍ അറിവുണ്ടാക്കും.

ജസ്റ്റീസ് ഹേമയുടെ നിരീക്ഷണങ്ങള്‍:-

  • ഒന്നാം പ്രതി രാജേഷിനെ അറസ്റ്റ് ചെയ്ത പോലീസ് സബ് ഇന്‍സ്പെക്ടരുടേ ചോദ്യം ചെയ്യലില്‍ നിന്നാണ് ഈ കുറ്റകൃത്യത്തിന്റെ ചുരുള്‍ അഴിയുന്നത് [ക്രൈം നമ്പര്‍ 999/2007].
  • ഒന്നാം പ്രതി രാജേഷ്, സര്‍ക്കാരിന്റെ കരാറുകാര്‍, ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി വ്യജ ബില്ലുകള്‍ ഉണ്ടാക്കി.
  • പ്രതികള്‍ ഹാജരാക്കിയ ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ സ്വീകരിച്ച്, അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ച്, അതു മുഴുവന്‍ റോഡ് പണിക്ക് ഉപയോഗിച്ചെന്നു ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതായി കാണുന്നു.
  • സര്‍ക്കാരിന്റെ കരാറുകാര്‍, PWD ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവരെല്ലാം കുടി കോടിക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നും
  • അനധികൃതമായി ഒഴുക്കികൊണ്ടു പോയതായി കാണുന്നു.
  • ഒന്നാം പ്രതി രാജേഷിനെ കൂടാതെ മറ്റു ചിലരും ഇതേ ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കാണുന്നു.
  • ഈ രീതിയിലുള്ള വെട്ടിപ്പുകള്‍ ചുരുങ്ങിയത് 1995 മുതലേ നിലവിലുണ്ടായിരുന്നതായും വെളിപ്പെടുത്തുന്നു.
  • ഒന്നാം പ്രതി രാജേഷ് തന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നല്‍കി, PWD എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള പലരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പ്രതിഫലമായി വാങ്ങിയിരുന്നതായും കാണുന്നു.

  • ഒന്നാം പ്രതി രാജേഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ലാപ് ടോപ്, പെന്‍ ഡ്രൈവ്, വ്യാജ ബില്ലുകള്‍ എന്നിവയില്‍ നിന്നും ഇതിനു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, എഞ്ചിനിയര്‍മാരുടേയും, കരാറുകാരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെടുത്ത് ആദ്യം കേസന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു.
  • ബാക്കി വിവരങ്ങള്‍ കുടി രാജേഷില്‍ നിന്നും അറിയുവാനായി അയാളെ 27-12-2007 ല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 26 മുതല്‍ രാജേഷിനെ കാണാതായി. 29-നു രാജേഷിന്റെ ജഢം തൊട്ടടുത്തുള്ള പുഴയില്‍ ഒഴുകി നടക്കുന്നതായാണ് കണ്ടത്.
  • രജേഷിനെ പോലീസ് കസ്റ്റഡിയില്‍ നിന്നു ജാമ്യത്തില്‍ വിട്ടപ്പോള്‍, അദ്ദേഹത്തിന്റെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നു അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സര്‍ക്കാരിനോട് പരാമര്‍ശിക്കുകയുണ്ടായിട്ടും വളരെ വിലപിട്പ്പുള്ള ഒരു പ്രതിയെ നഷ്ടപ്പെട്ടു.

  • ജൂനിയര്‍ ഓഫീസര്‍മാരെ ഈ കേസന്വേഷണത്തില്‍ നിന്നും പിന്‍‌തിരിപ്പിക്കാന്‍ വ്യക്താമായ ഇടപെടല്‍ ഉന്നതങ്ങളില്‍ നിന്നും ഉണ്ടായതായി കരുതാന്‍ തെളിവുകളുണ്ട്. 7-11-2007 ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചതായി കാണുന്നു. സംശയമുള്ള പലരുടേയും മുഴുവന്‍ മേല്‍‌വിലാസങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ 2-6-2008 ല്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കരാറുകാരുടെ പങ്കിനെപറ്റി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ തടഞ്ഞുകൊണ്ട് ഉടന്‍ തന്നെ 10-6-2008 ല്‍ IG(Crimes) CB CID ഉത്തരവിറക്കി. പകരം, കെരളത്തിലുള്ള എല്ലാ പൊതുമരാമത്ത് ഓഫീസുകളും സന്ദര്‍ശിച്ച് ഇതു പോലെയുള്ള കേസുകളുടെ വിവരം ശേഖരിച്ചതിനു ശേഷം ഈ കേസിന്റെ തുടരന്വേഷണവുമായി മുന്നോട്ട് പോയാല്‍ മതിയെന്നായിരുന്നു പുതിയ ഉത്തരവ്. കൊല്ലങ്ങളെടുത്താലും തീരാത്ത ഒരു ജോലിയാണെന്നു എല്ലാപേര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനങ്ങനെ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണു. പലരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും, അവരെപറ്റി കൂടുതല്‍ അന്വേഷിക്കുന്നതില്‍ നിന്നും, ചോദ്യം ചെയ്യുന്നതില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിലക്കി. ക്രൈം ബ്രാഞ്ച് സി.ബി. സി.ഐ.ഡി യുടെ ഐജിയും സൂപ്രണ്ട് ഒഫ് പോലിസും നേരിട്ട് ഇടപെടുകയായിരുന്നു ഇവിടെ.
  • ഒന്നാം പ്രതി രാജേഷിന്റെ ജഢം ഒഴുകി നടക്കുന്നതറിഞ്ഞ് അന്വേഷണത്തിനു തയ്യാറെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഉടന്‍ തന്നെ ശബരിമല ഡ്യൂട്ടിക്കയച്ചു. എന്നിട്ട് ഒരു അഡിഷന്‍ സബ് ഇന്‍സ്പെക്ടറെ അന്വേഷണത്തിനയച്ചു. എന്തുകൊണ്ട് ഈ കുറ്റം കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്ത സബ് ഇന്‍സ്പെക്ടറെ ഈ ചുമതലയേള്‍പ്പിച്ചില്ലായെന്നത് ദൂരൂഹതയേറുന്നു.

  • ഈ കേസ് ഡയറി പഠിച്ചതില്‍ നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ ദുരൂഹതയേറിയതും, അറപ്പുളവാക്കുന്നതും, വിറപ്പിക്കുന്നതും ആകുന്നു. ഇതില്‍ കാണുന്ന ചില കാര്യങ്ങള്‍ വിളിച്ച് പറഞ്ഞില്ലെങ്കില്‍ ഞാന്‍ സമൂഹത്തോട് ചെയ്യുന്ന അനീതി ആയിരിക്കും.
  • 7-11-2007 ല്‍ അതായത് ഒന്നാം പ്രതിയായ രാജേഷിനെ അറസ്റ്റു ചെയ്ത ദിവസം തന്നെ, ബന്ധപ്പെട്ട ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേഷിനെ സംബന്ധിച്ചും അയാളില്‍ നിന്നും വ്യജ ബില്ലുകള്‍ സ്വീകരിച്ച ആളുകളെപറ്റിയും ഉള്ള വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. 24 മണിക്കൂറേ ആ ശുഷ്കാന്തി നിലനിന്നുള്ളൂ. 8-11-2007 മുതല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. ഒറ്റ ദിവസം കൊണ്ട് ആ സബ് ഇന്‍സ്പെക്ടറെ നിശബ്ദനാക്കി. കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. രാജേഷ് നിര്‍മ്മിച്ച് വച്ചിരുന്ന പട്ടികയിലും സി.ഡി യിലും അത്രമാത്രം ശക്തരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, കരാറുകാരുടേയും, പഞ്ചായത്തുകളുടേയും ഒക്കെ പേരുകള്‍ ഉണ്ടായിരുന്നു.
  • അപ്പോള്‍ , പോലീസ് വകുപ്പില്‍ നിന്നു തന്നെയുള്ള ഏതോ അജ്ഞാത കരങ്ങള്‍ ഈ അന്വേഷണത്തിന്റെ പുരോഗതിക്ക് തടസം നിന്നിരുന്നു എന്ന് വ്യക്തം.
  • എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള ആള്‍ക്കാരെപറ്റി തുടരന്വേഷണം നടത്തണമെന്നത് പ്രാഥമികമായ കാര്യമാണെന്ന് ഏതു പോലീസ് കാരനുമറിയാം. എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പോലും അന്വേഷണത്തില്‍ തെളിവുണ്ടാക്കി ഉള്‍പ്പെടുത്തുന്ന നാടാണിത്. എന്നിട്ട്, ഈ കേസിന്റെ എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന ആരെപറ്റിയും ഒരു പ്രാഥമിക അന്വേഷണം പോലും നടത്താന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മെനക്കെട്ടിട്ടില്ല എന്ന് കാണുന്നത് അതിശയമാണു.

തീര്‍ന്നില്ല.പോലീസിനെ കുറ്റപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ധാരാളം വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് ഹേമയുടെ വാക്കുകള്‍ തന്നെ വായിക്കണമെന്നുള്ളവര്‍ക്ക് അതിവിടെ വായിക്കാം.

ആധാരം: 1. സി.ഏ.ജി റിപ്പോര്‍ട്ട്, 2.Order Dated :05/08/2008 of The Hon'ble MRS. Justice K.HEMA
കടപ്പാട് : വിവരാവകാശ നിയമം..

Monday, June 29, 2009

റോഡ് നിര്‍മ്മാണം - കരാറുകാര്‍ക്ക് ചാകര

രണ്ടു റോഡുകള്‍ നിര്‍മ്മാണത്തില്‍ 5.50 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയ കഥയാണിത്.

നാഷണല്‍ ഹൈവേയുടെ തിരുവ്ന്തപുരം സൌത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് ഇഞ്ചിനിയര്‍ പണിതീര്‍ത്ത ആ രണ്ടു റോഡുകള്‍ ഇവയാണ്:

  1. വര്‍ക്കല - പാരിപ്പള്ളി റോഡ്
  2. കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്

ആദ്യത്തേതിനു 8.84 കോടി രൂപയും മറ്റേതിനു 6.42 കോടി രൂപയും മതിപ്പ് ചെലവു വരുമെന്ന് നമ്മുടെ പൊതുമരാമത്ത് വകുപ്പ് കണക്കാക്കി. സെപ്റ്റമ്പര്‍ 2005 ല്‍ ടെണ്ടര്‍ വിളിച്ചു.

ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞതുകക്ക് പണി തീ്ര്‍ക്കാമെന്നേറ്റത്. [തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെന്നാണ് ഗൂഗിള്‍ സേര്‍ച്ച് കാണിക്കുന്നത്. ഇപ്പോഴത് കെട്ടിടനിര്‍മ്മാണ മേഖലയിലേക്ക് മാറിയെന്നും തോന്നുന്നു.] ആദ്യത്തെ റോഡിനു 12.14 കോടീ രൂപയും രണ്ടാമത്തേതിനു 12.05 കോടി രൂപയുമാണ് അവര്‍ ആവശ്യപ്പെട്ട ഏറ്റവും കുറഞ്ഞ തുക. എന്നാല്‍ സര്‍ക്കാര്‍ ഈ തുകകള്‍ അംഗീകരിച്ചില്ല. പകരം, പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയ മതിപ്പ് ചെലവിനോടൊപ്പം 35% കൂടുതല്‍ കൊടുത്ത് കരാര്‍ ഉറപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

അതായത് ആദ്യത്തെ റോഡിനു 8.84 കോടി + 35% = 11.93 കോടി രൂപയും
രണ്ടാമത്തെ റോഡിനു 6.42 കോടി + 35% = 8.67 കോടി രൂപയും.

എന്നാല്‍ സര്‍ക്കാരിന്റെ വ്യക്തമായ ഈ നിര്‍ദ്ദേശങ്ങളെ അവഗണിച്ചു കൊണ്ട്, ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് ആവശ്യപ്പെട്ട 12.14 +12.05 കോടി രുപ നല്‍കാനുള്ള കരാറാണ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ മാര്‍ച്ച് 2006 ല്‍ ഒപ്പ് വച്ചത്.

അംഗീകരിച്ച് ഒപ്പിട്ട കരാറില്‍ കാണിച്ചിരിക്കുന്ന തുക തെറ്റാണെന്നു ഒക്ടോബര്‍ 2006 ല്‍ തന്നെ അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ സുപ്രണ്ടിംഗ് എഞ്ചിനിയറെ അറിയിച്ചിരുന്നു. സൂപ്രണ്ടിംഗ് എഞ്ചിനിയറാകട്ടെ, ഈ വിവരം സര്‍ക്കാരിനെ അറിയിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ വിശദീകരണം കിട്ടുന്നതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവദിച്ച തുകയില്‍ കൂടുതല്‍ കരാറുകാരനു കൊടുക്കരുതെന്നുള്ള നിര്‍ദ്ദേശം എക്സിക്കൂട്ടിവ് എഞ്ചിനിയര്‍ക്ക് നല്‍കി കഴിഞ്ഞുവെന്നും നവമ്പര്‍ 2006 ല്‍ എ.ജിയെ അറിയിച്ചിരുന്നു. [ഇവിടെ ‘സര്‍ക്കാര്‍’ എന്നുദ്ദേശിക്കുനത് പൊതുമരാമത്തു സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റിലെ ആഫീസിനെയാണ്. ‘സര്‍ക്കാരിന്റെ വിശദീകരണം’ എന്നു വച്ചാല്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ അംഗീകരിച്ച നിര്‍ദ്ദേശം എന്നുമാണ്.] എക്സിക്കൂട്ടിവ് എഞ്ചിനിയറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യവകുപ്പ് പ്രതിനിധിയായ ഫൈനാന്‍സ് ഓഫീസറാണ് പണമിടപാടുകള്‍ നടത്തുന്നത്. സൂപ്രണ്ടിംഗ് എഞ്ചിനിയറില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശം എക്സികൂട്ടിവ് എഞ്ചിനിയര്‍ ഫൈനാന്‍സ് ഓഫീസറെ അറിയിക്കാന്‍ മിനക്കെട്ടില്ല. ഫലമോ, പണിതീര്‍ത്ത് (ഫെബ്രുവരി, മാര്‍ച്ച് 2007), കരാറില്‍ ഉറപ്പിച്ചിരുന്ന മുഴുവന്‍ തുകയും അതില്‍ കൂടുതലും മാര്‍ച്ച്, ജൂലൈ 2007 മാസങ്ങളിലായി ഫൈനാന്‍സ് ഓഫീസറില്‍ നിന്നും കരാറുകാരന്‍ വാങ്ങികൊണ്ട് സ്ഥലം വിട്ടു. അതായത് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 5.50 കോടി രൂപ കൂടുതല്‍. ഈ നഷ്ടം സര്‍ക്കാര്‍ ഖജനാവ് സഹിക്കുന്നു.

വര്‍ക്കല - പാരിപ്പള്ളി റോഡ്
----------------------------------
  • സര്‍ക്കാര്‍ അനുവദിച്ച തുക = 11.93 കോടി രൂപ
  • ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.14 കോടി രൂപ
  • യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 13.96 കോടി രൂപ
  • കൂടുതല്‍ കൊടുത്തത് = 2.03 കോടി രൂപ.

കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്
-------------------------------------------------------------
  • സര്‍ക്കാര്‍ അനുവദിച്ച തുക = 8.67 കോടി രൂപ
  • ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.05 കോടി രൂപ
  • യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 12.14 കോടി രൂപ
  • കൂടുതല്‍ കൊടുത്തത് = 3.47 കോടി രൂപ.

സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് കൂടുതല്‍ തുകക്ക് കരാര്‍ ഉറപ്പിച്ച (മാര്‍ച്ച് 2006) സൂപ്രണ്ടിംഗ് എന്‍ജ്ജിനിയര്‍ മാത്രമാണോ ഇതിനുത്തരവാദി?. ഒന്നാം പ്രതി അദ്ദേഹം തന്നെ, സംശയമില്ല.

എന്നാല്‍ തെറ്റ് ബോധ്യപ്പെടുത്തിയ ഉടന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ നല്‍കിയ നിര്‍ദ്ദേശം(നവമ്പര്‍ 2006) എക്സികൂട്ടിവ് എഞ്ചിനിയര്‍ വേണ്ടവിധം നടപ്പിലാക്കിയോ?. എന്തുകൊണ്ട് ഫൈനാന്‍സ് ഓഫീസറെ വിവരം അറിയിച്ചില്ല? അദ്ദേഹമല്ലേ പണം കൊടുക്കേണ്ടയാള്‍?

നവമ്പര്‍ 2006 ല്‍ എക്സികൂട്ടിവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതോടൊപ്പം സര്‍ക്കാരിനേയും അറിയിച്ചില്ലേ?. വിശദീകരണം തേടിയില്ലേ (അതിന്റെയൊന്നും ആവശ്യമില്ലായിരുന്നെങ്കിലും)?. മാര്‍ച്ച് 2007 ല്‍ മുഴുവന്‍ പണവും കരാറുകാരനു കൊടുത്തു തീര്‍ക്കുന്നതിനു മുന്നേ എന്തു കൊണ്ട് സര്‍ക്കാര്‍ ഒരു മറുപടി അയച്ചില്ല?

ഈ വിവരങ്ങളെല്ലാം കാണിച്ചു കൊണ്ട് അക്കൌണ്ടന്റ് ജനറലും നേരിട്ട് മേയ് 2008 ല്‍ സര്‍ക്കാരിനെ അറിയിച്ചല്ലോ. ഇന്നേവരെ (ജൂണ്‍ 2009, 30 മാസം കഴിഞ്ഞു) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തിരുമാനത്തിലെത്താന്‍ കഴിയാതെ പോയതെന്തുകൊണ്ട്? എവിടെയോ എന്തോ ചീഞ്ഞ് നാറുന്നില്ലേ?

ആധാരം: സീ.ഏ.ജി റിപ്പോര്‍ട്ട് 2007-08 (സിവിള്‍) അദ്ധ്യായം 4.
കടപ്പാട് : വിവരാവകാശ നിയമം.

Tuesday, May 19, 2009

ശശിതരൂറിനു അഭിവാദനങ്ങള്‍




















തിരുവനന്തപുരം നിയോജകമണ്ഡലം.
ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച ശശിതരൂറിനു അഭിവാദനങ്ങള്‍.

16-5-2009.
-----------------
  • ശശി തരൂര്‍ 53 വയസ്സ്.
  • പാലക്കാട് നെമ്മാറ ചിറ്റിലഞ്ചേരി തരൂര്‍ ചന്ദ്രന്‍ നായരുടേയും ലില്ലിയുടേയും മകന്‍
  • ലോകസഭയിലേക്ക് ആദ്യം
  • പ്രശസ്ത എഴുത്തുകാരന്‍
  • യു.എന്‍ .അണ്ടര്‍സെക്രട്ടറി ആയിരുന്നു.
  • സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചു, ജയിച്ചില്ല.
  • ഭാര്യ: ക്രിസ്റ്റ; മക്കള്‍ : ഇഷാന്‍ , കനിഷ്ക്.

2009 ലെ ഇലക്ഷന്‍ ഫലം:
  • തിരുവനന്തപുരം നിയോജക മണ്ഡലം
  • ആകെ വോട്ട്: 11,18,086
  • പോള്‍ ചെയ്തത്: 7,34,924
  • ശശി തരൂര്‍ (കോണ്‍ഗ്രസ്): 3,26,725
  • ഭൂരിപക്ഷം: 99,998 വോട്ടുകള്‍.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിങ്കര എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തിരുവനന്തപുരം ലോക്‍സഭാ മണ്ഡലം.

മലയാളമറിയില്ല എന്ന പ്രചരണത്തിനുള്ള മറുപടി:

നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളം എനിക്കറിയാം. നിങ്ങളുടെ പ്രശ്നങ്ങള്‍ ഡല്‍ഹിയില്‍ പറയാനുള്ള ഇംഗ്ലീഷും എനിക്കറിയാം

ശാസ്തമംഗലം പാലസ് ഗാര്‍ഡനില്‍ ഭഗവതി ലെയിനിലെ ‘വേമ്പനാട്‘ വസതിയില്‍ താമസം.

ആദ്യത്തെ വാഗ്ദാനം:

  • തിരുവനന്തപുരത്ത് പൊതുവായ ഒരാഫീസ് . ജനങ്ങള്‍ക്ക് പ്രശ്നങ്ങളുമായി ഓഫീസിലെ സ്റ്റാഫിനെ സമീപിക്കാം.
  • ഏഴു നിയമസഭാ മണ്ഡല ആസ്ഥാനത്തും ഏഴുപേരെ പരാതി കേള്‍ക്കാനായി ചുമതലപ്പെടുത്തും.
  • സജീവ രാഷ്ട്രിയക്കാരല്ലാത്ത സേവന സന്നദ്ധരെ ഇതിനായി കണ്ടെത്തും.
  • ദിവസം രണ്ടു മണിക്കൂറെങ്കിലും ഒരു സ്ഥലത്ത് ജനത്തിനു ഇവരെ കാണാന്‍ സൌകര്യം ഉണ്ടാക്കും.
വിദ്യാഭ്യാസ യോഗ്യതകള്‍ :

  1. 1971 St.Xaviers collegiate Hight school calcutta
  2. 1975 St.Stephen's College, Delhi =BA(Honos) History
  3. 1976 Fletcher school of Law & Diplomacy USA (tufts University) =MA International affairs
  4. 1977 Fletcher School- do - =MA in Law & Diplomacy
  5. 1978 Fletcher School-do - =Ph.D in Law & Diplomacy
  6. 2000 University of Puget Sound USA = Honorary degree of Doctor of Letters in International Affairs
  7. 2008 University of Bucharest Romania = Honorary Doctorate in History

സ്വത്തു വിവരം. (May 2009)
i) cash = 12,000

ii) Deposits with banks.
  • INR=24,37,821 (Indian Rupee)
  • GBP=211,196 (British Pound)
  • AED=4,225,474 (UAE Dirham)
  • US$=1,659,286 (Dollars)
  • in the name of spouse Christa Giles=US$ 750,000
  • Bank Deposits jointly with mother (50%)=INR 33,23,665
Immovable assets:
  • agriculture land at chittoor taluk= Rs.1,56,875
  • House at Kakkanad , cochin = Rs.24,85,000
  • Share of property at chitoor = Rs.84,091
  • Residential house at Canada =US$ 400,000 less mortgage = US$ 200,000

ടൈംസ് നൌ ചാനലിനുമായുള്ള ഒരു മുഖാമുഖത്തില്‍ ശശിതരൂര്‍ എം.പി.ആയിക്കഴിഞ്ഞാല്‍ തിരുവനന്തപുരത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്തെല്ലാമെന്നു പറയുന്നതു കേള്‍ക്കൂ:

update on 28-5-2009:

ശ്രി.ശശി തരൂറിനെ കേന്ദ്രമന്ത്രിസഭയിലെ ഒരു സഹമന്ത്രിയാക്കാന്‍ ക്ഷണനം ലഭിച്ചിരിക്കുന്നു. 29-5-2009 ല്‍ സ്ത്യപ്രതിജ്ഞചെയ്ത് സ്ഥാനമേല്‍ക്കും. ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കാണാനെത്തിയ പത്രപ്രതിനിധികളോട് പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെയാണ് മലയാള മനോരമ [28-5-2009] റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്:

“തിരഞ്ഞെടുപ്പ് നാളില്‍ പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും ഒരടി പിന്നോട്ടില്ല. തിരുവനന്തപുരത്തിന്റെ സമഗ്രവികസനമാണ് ഒന്നാമത്തെ ലക്ഷ്യം. സ്വപ്നം കുറേ വലുതാണ്. അനന്തപുരിയെ ലണ്ടന്‍ പോലെയാക്കുക”

മന്ത്രി പദവി വാഗ്ദാനം ചെയ്യപ്പെട്ട ശേഷം തലസ്ഥാനത്തിനായുള്ള തന്റെ പദ്ധതികള്‍ അദ്ദേഹം ഇങ്ങനെ എണ്ണമിട്ട് പറഞ്ഞു:

അടിസ്ഥാന സൌകര്യ വികസനം.
അടിസ്ഥാന സൌകര്യ വികസനത്തെ ഹാര്‍ഡ് വെയറെന്നും അനുബന്ധമായുള്ള മനുഷ്യവിഭവ ശേഷി വികസനത്തെ സോഫ്റ്റ്വെയറായും കാണുന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക. റോഡ് വികസനം, റെയില്‍ വികസനം, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കായി പാര്‍പ്പിട നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്.

നോളജ് സിറ്റി:
വിജ്ഞാനം തേടുന്നവര്‍ക്കായി ദക്ഷിണേന്ത്യയുടെ തന്നെ നോളജ് ഹബ്ബായി സംസ്ഥാനത്തെ മാറ്റുക. ഇന്‍ഡ്യയിലെ എണ്ണപ്പെട്ട ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തലസ്ഥാനത്തെത്തിക്കുക. വിദേശസര്‍വ്വകലാശാലകളുടെ പങ്കാളിത്തം നേടുക.

വിഴിഞ്ഞം തുറമുഖം:
അനിശ്ചിതത്വത്തില്‍ കഴിയുന്ന വിഴിഞ്ഞം രാജ്യാന്തര കണ്ടൈനര്‍ ട്രാന്‍ഷിപ്മെന്റ് പദ്ധതിക്ക് പുതു ജീവന്‍ നല്‍കുക. പദ്ധതി എത്രയും പെട്ടെന്നു നടപ്പിലാക്കുക.

ഹൈക്കോടതി ബഞ്ച്:
പുതിയ നിയമ മന്ത്രി ചുമതലയെടുത്താല്‍ ഉടന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. ഇതിനായി മന്ത്രിയെന്ന നിലയില്‍ എല്ലാ സമ്മര്‍ദ്ദവും ചൊലുത്തും.

ട്വിന്‍ സിറ്റി:
ഏതെങ്കിലും ഒരു യൂറോപ്പ്യന്‍ നഗരത്തെ തിരുവനന്തപുരവുമായി ബന്ധപ്പെടുത്തി ട്വിന്‍ സിറ്റി സങ്കല്പം നടപ്പിലാക്കുക. ലോകമെമ്പാടുമുള്ള ഈ പുതിയ പ്രവണതക്ക് തന്റെ രാജ്യാന്തര ബന്ധങ്ങള്‍ സഹായിക്കും. രണ്ടു രാജ്യാന്തര നഗരങ്ങള്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം സാങ്കേതിക വിദ്യകളുടെ കൈമാറ്റം വിദ്യാഭ്യാസ സൌകര്യങ്ങള്‍ പങ്കു വക്കുക തുടങ്ങിയ എണ്ണമറ്റ സൌകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാകുക. ഭാഗ്യമുണ്ടെങ്കില്‍ ലണ്ടന്‍ പാരിസ് തുടങ്ങി ഏതെങ്കിലും ലോക നഗരത്തിന്റെ സഹോദര നഗരമായി അനന്തപുരി നാളെ അറിയപ്പെട്ടേക്കും.
[വാര്‍ത്ത : മെട്രോ മനോരമ 28-5-2009]

28-5-2009 ല്‍ വിദേശകാര്യ സഹമന്ത്രിയായി സത്ര്യപ്രതിജ്ഞ ചെയ്ത്, 29-5-2009 ല്‍ ചുമതലയേറ്റു. കേരളിയ വേഷത്തില്‍ മുണ്ടും ഉടുത്താണ് ശ്രി.തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.

കേന്ദ്രമന്ത്രിയുടെ ഔദ്ദ്യോഗിക വിലാസം:
ശശി തരൂര്‍ : കേന്ദ്ര വിദേശ കാര്യ സഹമന്ത്രി
ഓഫീസ്സ്: റൂം നമ്പര്‍ 236 സി, സൌത്ത് ബ്ലോക്ക്,
ന്യൂഡല്‍ഹി - 110 011
ഫോണ്‍ : 2301 5716, 23018213, 23014118, 2301 8306
ഫാക്സ്: 23794587
ഈ മെയില്‍ : psmoss@mea.gov.in

Trivandrum Office phone: 2324555
Trivandrum Office FAX : 2324666
email: office@tharoor.in

Source:

1. Malayala Manorama dated 17th May 2009/page 9
2. http://trend.kerala.nic.in/main/fulldisplay.php
3. http://www.ceokerala.com/afidavit/tvm/shashi_tharoor.pdf

Monday, April 27, 2009

ആഢമ്പരനികുതി വെട്ടീപ്പ് - അവസാന ഭാഗം

ആഢമ്പരനികുതിയും വാണിജ്യനികുതിവകുപ്പും - ഒരവലോകനം

സമൂഹത്തിലെ ചില ഉന്നതരുടെ അനാസ്ഥക്ക് മുന്നില്‍ സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട് ഖജനാവിനു കോടികണക്കിനു രൂപ നഷ്ടമുണ്ടാകുന്നുവെന്നു സി.ഏ.ജി. നിയമസഭയെ അറിയിച്ചിരിക്കുന്നു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ഹൌസ്ബോട്ട്, കല്യാണമണ്ഡപം ക്ലബ്ബ് എന്നിവകള്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. അങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഒഴിഞ്ഞു മാറി നില്‍ക്കുന്ന ധാരാളം മുതലാളിമാരില്‍ നിന്നും ഈടാക്കേണ്ടുന്ന ആഡമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ്സ് എന്നിവ 175 കോടിയോളം വരുമെന്നാണ് കണ്ടെത്തല്‍.

2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ വാണിജ്യ നികുതി വകുപ്പ് തീര്‍പ്പാക്കിയ കേസുകളെ വിശകലനം ചെയ്തപ്പോള്‍ കണ്ടുപിടിച്ചതാണിത്. [UDF ഭരണം = May 2001 to May 2006]

പശ്ചാത്തലം:
കേരളത്തിലെ ഹോട്ടലുകള്‍, ഹൌസ്ബോട്ടുകള്‍, കല്യാണമണ്ഡപങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ സര്‍ക്കാരിന്റെ വാണിജ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു. അവരുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സുഖ സൌകര്യങ്ങള്‍ക്ക് ആഡമ്പര നികുതി ഈടാക്കേണ്ടതാണു. വീഴ്ച വരുത്തുന്നവരില്‍ നിന്നും പിഴയും ഈടാക്കേണ്ടതാണു.

ഇങ്ങനെയെല്ലാം അനുശാസിച്ചിരിക്കുന്നത് 1976 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന കേരള ആഡമ്പര നികുതി നിയമത്തിലാണ്. (Kerala Tax on Luxuries Act 1976 [ Act 32 of 1976] ). ഇത് അന്നു ഭരണത്തിലിരുന്ന സി.അച്ചുത മേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പാസ്സാക്കിയ ആക്ട്. ഈടാക്കേണ്ട നികുതി [Act 4(2)], പിഴ [Act 17(2)] എന്നിവയുടെ നിരക്കും, ഈ ആക്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ ആക്ടില്‍ അനുശാസിക്കും വിധം ആഡമ്പര നികുതി കണക്കാക്കേണ്ടുന്ന വിധവും ഈടാക്കേണ്ട രീതികളുമെല്ലാം അടങ്ങുന്ന ചട്ടങ്ങളും 1976 ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിര്‍വചനപ്രകാരം സ്വാസ്ഥ്യമോ സന്തോഷമോ നല്‍കുന്ന വസ്തുവോ സേവനമോ (commodity or service that ministers comfort or pleasure) ആണ്‌ ലക്ഷ്വറി എന്നതു കൊണ്ട്‌ വിവക്ഷിക്കുന്നത്‌. [ നിര്‍വചന വിവര്‍ത്തനം ബാബുരാജിന്റേത്]

കൂടുതല്‍ വിവരങ്ങള്‍:

മുതലാളിമാര്‍ തങ്ങളുടെ ഹോട്ടല്‍, ഹൌസ് ബോട്ട്, ഹാള്‍, ആഡിറ്റോറിയം, കല്യാണ മന്ണ്ഡപം എന്നിവയൊക്കെ വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു ആഡമ്പരനികുതി നിയമം അനുശാസിക്കുന്നു. ഇവരെല്ലാം സ്വമേധയാ വന്നു രജിസ്റ്റര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കേണ്ട. കാരണം, ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കണം. നിയമമനുസരിച്ചുള്ള ആഡമ്പരനികുതി ഖജനാവിലേക്ക് ഒടുക്കണം.

ഈ മുതലാളിമാരെ കണ്ടുപിടിച്ച് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനു വേണ്ടി വാണിജ്യനികുതിവകുപ്പില്‍ ഒരു ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വയം സര്‍വ്വേ നടത്താനും സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളില്‍ നിന്നും പ്രസ്തുത മുതളാളിമാരെ കണ്ടുപിടിച്ച് വേണ്ടുന്ന വിവരങ്ങളൊക്കെ ശേഖരിക്കാന്‍ ഇവര്‍ വിചാരിച്ചാല്‍ കഴിയുന്നതേയുള്ളൂ. അതിനു വേണ്ടുന്ന സംവിധാനം ഒരുക്കിയാല്‍ മതി.

നിയമപ്രകാരം, ആഡമ്പരനികുതി ചുമത്താന്‍ വേണ്ടുന്നു അവശ്യ വിവരങ്ങള്‍ ഇവയാണ്:

ഹോട്ടലുകളാണെങ്കില്‍
  • എന്നുമുതല്‍ ബിസിനസ് തുടങ്ങി
  • മുറികളുടെ എണ്ണം
  • ശീതികരിച്ച മുറികള്‍ എത്ര അല്ലാത്തവ എത്ര
  • ലഭിച്ചിട്ടുള്ള സ്റ്റാര്‍ പദിവിയുടെ വിവരം
  • ലഭ്യമായ സുഖസൌകര്യങ്ങളുടെ വിവരം
  • ഈടാക്കുന്ന മുറി വാടക, മുതലായവ
വാണിജ്യനികുതി വകുപ്പില്‍ ലഭ്യമായ മുതലാളിമാരുടെ കാര്യത്തില്‍ പലതിലും ഇത്തരം വിവരങ്ങള്‍ ഒന്നും ഇല്ല. ആഡമ്പരഹോട്ടലുകള്‍ തുടങ്ങാന്‍ നിര്‍ബന്ധമായും വിനോദസഞ്ചാരവകുപ്പിന്റെ ലൈസന്‍സ് ആവശ്യമാണ്. ഹോട്ടലുകളില്‍ ബാറുകള്‍ നടത്താന്‍ എക്സൈസ് വകുപ്പിന്റെ അനുവാദവും ആവശ്യമാണ്. ഈ ലൈസന്‍സുകള്‍ പല ഹോട്ടലുടമകളും ഒരു അലങ്കാരമായി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തങ്ങളുടെ പരസ്യങ്ങളില്‍ കൂടി പ്രസിദ്ധപ്പെടുത്താറുമുണ്ട്. ഇത്തരം ഹോട്ടലുടമകളെ കണ്ടെത്താന്‍ വിനോദ സഞ്ചാരവകുപ്പ്, എക്സൈസ്സ് വകുപ്പ് എന്നിവയുമായി സര്‍ക്കാര്‍ തലത്തില്‍ ഒരു ഏര്‍പ്പാടുണ്ടാക്കിയാല്‍ മാത്രം മതി. എന്നാല്‍ ഔപചാരികമായ അത്തരം ഏര്‍പ്പാട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

അഞ്ചു മുറികളില്‍ കുറയാതെയുള്ള ഓരോ ഹോട്ടലില്‍ നിന്നും കൊല്ലം തോറും ഈടാക്കേണ്ട രജിസ്ട്രേഷന്‍ ഫീസ്, രജിസ്ട്രേഷന്‍ പുതുക്കാനുള്ള ഫീസ് എന്നിവ ഇപ്രകാരമാണ് (1-4-2005 മുതല്‍):

  • കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ളതിനു - 1250 രൂപ
  • മുനിസിപ്പല്‍ കൌണ്‍സില്‍ അതിര്‍ത്തിയിലുള്ളതിനു - 1000 രൂപ
  • ഗ്രാമ പഞ്ചായത്തിനുള്ളില്‍ ഉള്ളതിനു - 750 രൂപ.

ആഡമ്പര നികുതിയിനത്തില്‍ കൊല്ലം തോറും കൊടുക്കേണ്ടത്:
  • മുറിവാടക, സേവനം, മറ്റു സുഖസൌകര്യങ്ങള്‍ എന്നിവക്ക് ദിവസം 500 രുപയില്‍താഴെയാണെങ്കില്‍, 10%
  • മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് ദിവസവാടക 500 രൂപയില്‍ കൂടുതലാണെങ്കില്‍, 15%
ഇനി ഈ ചെറിയ പട്ടിക പരിശോധിക്കൂ. (പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായികാണാം)



അതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സി.ഏ.ജി യുടെ ഉദ്ദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന നടത്തുകയുണ്ടായി. വാണിജ്യ വകുപ്പിനു പുറത്തുള്ള വിവരം ശേഖരിച്ചത് ഇവിടങ്ങളില്‍ നിന്നെല്ലാമാണു:
  • അസ്സിസ്റ്റന്റ് എക്സൈസ് കമ്മിഷ്ണര്‍മാരുടെ ഓഫീസ്,
  • ബന്ധപ്പെട്ട ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,
  • വിനോദസഞ്ചാരവകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍,
  • പ്രിന്റ്, ഇലക്ട്രോണിക് എന്നി മാധ്യമങ്ങളില്‍ ഹോട്ടല്‍ മുതലാളിമാര്‍ നല്‍കിയ പരസ്യങ്ങള്‍.
ഇവിടങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുമായി വാണിജ്യനികുതി വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള രേഖകളുമായി ഒത്തു നോക്കിയപ്പോള്‍ ഏതാണ്ട് 390 ഓളം ഹോട്ടല്‍ മുതലാളിമാര്‍ വാണിജ്യനികുതിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ ഒളിച്ച് കളിച്ചിരിക്കുന്നു. ഇവരെ കൂടി നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ 98 ലക്ഷം രൂപ രജിസ്ട്രേഷന്‍ ഫീസിനത്തിലും, 102 ലക്ഷം രൂപ ആഡമ്പര നികുതിയിനത്തിലും സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കൂട്ടാമായിരുന്നു. ഇത് 2002-03 മുതല്‍ 2007-08 വരെയുള്ള കണക്കുമാത്രം. മേല്‍പ്പറഞ്ഞ പരിശോധന വാണിജ്യനികുതിവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിനു നടത്താമായിരുന്നു. പക്ഷേ ചെയ്തില്ല. സി.ഏ.ജി യുടെ ഉദ്ദ്യോഗസ്ഥര്‍, ഒഴിഞ്ഞുനിള്‍ക്കുന്ന എല്ലാരേയും കണ്ടെത്തിയെന്നും അവകാശപ്പെടുന്നില്ല.

ആയുര്‍വേദ സെന്ററുകള്‍
പക്ഷേ ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ ഒന്നു കൂടി അവര്‍ കണ്ടെത്തി. പല ആയുര്‍വേദ സെന്ററുകളിലും അതിഥികള്‍ക്ക് (രോഗികള്‍ക്കല്ല) താമസ സൌകര്യം ഒരുക്കികൊടുത്തതിനു പണം പറ്റുന്നതായി കണ്ടു. മറ്റു പലയിടങ്ങളിലും ആയുര്‍വേദ സെന്ററിന്റെ മറവില്‍ ഹോട്ടല്‍ വ്യാപാരം തന്നെ നടത്തുന്നതായും കണ്ടു. അവര്‍ പരിശോധിച്ച ആയുര്‍വേദ സെന്റ്റുകളിള്‍, 26 എണ്ണം ഒരുക്കികൊടുത്തിരുന്ന സുഖസൌകര്യങ്ങള്‍ കേരള ആഢമ്പരനിയമത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ള ഹോട്ടല്‍ ബിസ്സിനസ്സിനു തുല്യമായിരുന്നു. അവരില്‍ നിന്നും ഈടാക്കാമായിരുന്ന ആഢമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ്സ് മുതലായവ കണക്കു കൂട്ടിയാല്‍ 14 കോടിയോളം രൂപ വരും. വാണിജ്യനികുതിവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശുഷ്കാന്തി മൂലം ഒരു പൈസപോലും പിരിച്ചെടുക്കാനിയില്ല. കാരണം, ഇത്തരം ആയുര്‍വേദ സെന്ററുകളെ രജിസ്റ്റര്‍ ചെയ്യിക്കാനും അവരില്‍ നിന്നും ആഢമ്പര നികുതി ഈടാക്കാനും നിയമത്തില്‍ വകുപ്പില്ലായിരുന്നു. ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നതിന്റെ ഫലമായി 1000 രൂപയോ അതില്‍ കൂടുതലോ ദിവസ വാടക വാങ്ങുന്ന മുറികളുള്ള ആശുപത്രികളെ ആഢമ്പരനികുതി കൊടുക്കാനുള്ളവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തി കേരളാ ആഢമ്പര നികുതി നിയമം ഭേദഗതി ചെയ്തു.

ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷനാണ് (IMA) എതിര്‍പ്പുമായി ആദ്യം മുന്നിട്ടിറങ്ങിയത്. അതിന്റെ വിവരങ്ങളടങ്ങിയ ബാബുരാജിന്റെ ബ്ലോഗ് പോസ്റ്റ് ഇവിടുണ്ട്.

ഹോം സ്റ്റേ
സി.ഏ.ജിയുടെ ഉദ്ദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയ മറ്റൊരിനമാണ്‍ ഹോം സ്റ്റേ. കേരളാ ആഢമ്പരനികുതി നിയമത്തില്‍ വ്യാഖ്യാനിച്ചിരിക്കുന്നതിനു സമാനമായ സുഖ സൌകര്യങ്ങളോടുകൂടിയ താമസം ഒരുക്കി കൊടുക്കുന്നുണ്ടെങ്കിലും അവയെല്ലാം നിയമത്തിന്റെ പരിധിക്കുള്ളില്‍ അല്ലായിരുന്നു. മുകളിലത്തെ പട്ടികയില്‍ കാണിച്ചിരിക്കുന്ന സ്ഥലങ്ങളിലെ പരിശോധനയില്‍ 20 ഓളം ഹോംസ്റ്റേകള്‍ കണ്ടെത്തി. അവയുടെ വിശദവിവരങ്ങളില്‍ നിന്നും മനസ്സിലായത്, 2002-03 മുതല്‍ 2007-08 കാലയളവു വരെ ആഢമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ് മുതലായവയില്‍ നിന്നും ഒഴിവായതു മൂലം സര്‍ക്കാര്‍ ഖജനാവിനു 7.29 കോടിരൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു. ഇതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമായി, ഇപ്പോള്‍ ഹോംസ്റ്റേകളും ആഢമ്പരനികുതി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൌസ്ബോട്ടുകളാണെങ്കില്‍:
  • കട്ട് നമ്പര്‍ [ഇത് ഹൌസ്ബോട്ടുകളെ വേര്‍തിരിച്ചറിയാനായി ഓരോ ബോട്ടിനും കനാല്‍ ഓഫീസര്‍ നല്‍കിയിട്ടുള്ള ലൈസന്‍സ് നമ്പരാണ്]
  • ബോട്ടുകളുടെ ചീഫ് ഇന്‍സ്പെക്ടര്‍ (CIB) നല്‍കിയിട്ടുള്ള നമ്പര്‍
  • മുറികളുടെ എണ്ണം
  • ടണ്ണേജ്
  • എന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങി, മുതലായവ
വിനോദത്തിനും താമസ സഞ്ചാരത്തിനും വേണ്ടി സുഖ സൌകര്യങ്ങള്‍ ഒരുക്കികൊടുത്ത് വാടകക്ക് കൊടുക്കുന്ന എല്ലാ ഹൌസ് ബോട്ടുകളും 1-4-2004 മുതല്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും, ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കേണ്ടതും, വസൂലാക്കുന്ന വാടകക്കും സേവനത്തിനും ആഡമ്പരനികുതി കെട്ടേണ്ടതു മാണേന്നു ആഢമ്പരനികുതി നിയമം അനുശാസിക്കുന്നു (സെക്ഷന്‍ 4-C of KTL ACT).

രജിസ്ട്രേഷനു വേണ്ടി 1000 രൂപയും , പുതുക്കുന്നതിനായി ആണ്ടില്‍ 500 രുപയുമാണ് ഫീസ്. 1-7-2006 മുതല്‍ അടക്കേണ്ട ആഢമ്പര നികുതി 15% ആണ്.


ഇവിടെയും, വാണിജ്യനികുതി വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ തുലോം പരിമിതമാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് വാങ്ങാതെ ഹൌസ്സ് ബോട്ടുകള്‍ വെള്ളത്തിലിറക്കാന്‍ പാടില്ലെന്നു വാണിജ്യനികുതി വകുപ്പിനു അറിയാഞ്ഞിട്ടല്ല. അവിടെ മാത്രമല്ല, ബോട്ടുകള്‍ പരിശോധിക്കാന്‍ ചുമതലയുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഒഫ് ബോട്ട്സ് ന്റെ ഓഫിസിലും, കട്ട് നമ്പറുകള്‍ നല്‍കുന്ന കനാല്‍ ഓഫീസറുടെ കൈയ്യിലും ഈ വിവരങ്ങളെല്ലാം ഉണ്ടാകും. വിനോദ സഞ്ചാര വകുപ്പില്‍ ഇവരെല്ലാം പ്രത്യേകം അപേക്ഷ നല്‍കി ഹൌസ്ബോട്ടുകള്‍ ഓടിക്കാന്‍ ലൈസന്‍സ് വാങ്ങാറുണ്ട്. ബോട്ടുടമസ്ഥരുടെ പരസ്യങ്ങളിലെല്ലാം ലൈസന്‍സ് നമ്പരുകള്‍ പ്രദര്‍ശിപ്പിക്കാറും ഉണ്ട്. ആഡമ്പരനികുതി ചുമത്താന്‍ അധികാരപ്പെടുത്തിയിട്ടുള്ള വാണിജ്യനികുതി വകുപ്പില്‍ മാത്രം പൂര്‍ണ്ണ വിവരങ്ങളില്ല. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കൂ:
(പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)

നാലു ഡിസ്ട്രിക്ട്കളിലാണ് സി.ഏ.ജി ഉദ്ദ്യോഗസ്ഥര്‍ വിശദമായ cross-verification നടത്തിയത്. അതായത് ഹൌസ്ബോട്ടുകള്‍ക്ക് fitness-certificate നല്‍കുന്ന Chief Inspector of Boats ന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളും വാണിജ്യനികുതി ആഫീസില്‍ ലഭ്യമായ വിവരങ്ങളും തമ്മില്‍ ഒത്തുനോക്കി. 350 ഓളം ഹൌസ്ബോട്ടുകളെപറ്റി വാണിജ്യനികുതി ആഫീസിനു അറിവേ ഇല്ല. സമയത്തിനു ഇവയെല്ലാം കണ്ടു പിടിച്ചിരുന്നുവെങ്കില്‍ 2004-05 മുതല്‍ 2007-08 കാലയളവില്‍ സംസ്ഥാനത്തിനു ഇവരില്‍ നിന്നും രജിസ്ട്രേഷന്‍ , ആണ്ടോടാണ്ടുള്ള പുതുക്കല്‍ എന്നീ ഇനങ്ങളിലായി 26.26 ലക്ഷം രൂപ വരവുണ്ടാകുമായിരുന്നു എന്നു കണക്കാക്കിയിരിക്കുന്നു. ഒരു രൂപ പോലും ഈയിനത്തില്‍ ഖജനാവിനു കിട്ടിയില്ല.

ഇതേ കാലയളവില്‍ ഇവരില്‍ നിന്നും ഇടാക്കാമായിരുന്ന ആഢമ്പരനികുതി (പെനാള്‍ട്ടി ഉള്‍പ്പടെ) 24.20 കോടി രൂപയാണ്. അതും കിട്ടിയില്ല. ഇതെല്ലാം ഏകദേശ കണക്കാണ്, ഏറ്റവും കുറഞ്ഞ രീതിയില്‍ കണക്കാക്കിയത്. അതായത് 350 -ല്‍ പകുതിയോളമേ ശീതീകരിച്ചിട്ടുണ്ടാവു എന്നും, ഒരാണ്ടില്‍ 120 ദിവസമേ പ്രവര്‍ത്തിച്ചിട്ടുണ്ടാകു എന്നും, ശീതികരിച്ച ബോട്ടൊന്നിനു 5500 രൂപയും അല്ലാത്തതിനു 3500 രൂപയും മാത്രം വാടക ഈടാക്കി കാണും എന്നും ഉള്ള ധാരണയില്‍ കണക്കാക്കിയത്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പരധാരണയില്‍ പ്രവര്‍ത്തിക്കാനുള്ള യാതൊരു മാര്‍ഗ്ഗവും ഇതുവരെ ഉണ്ടാക്കാത്തതിനാലാണ് ഈ വലിയ നഷ്ടം സഹിച്ച് പോരേണ്ടി വരുന്നതെന്നു സി.ഏ.ജി. സര്‍ക്കാരിനെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. എല്ലാ വകുപ്പിലും കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍ വിദഗ്ദരും ഇഷ്ടം പോലെ ഉള്ള ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള വരുമാന നഷ്ടം ഉണ്ടാക്കി വക്കുന്നത് അക്ഷന്തവ്യമായ കൃത്യവിലോപനമാണ്.

ഹാള്‍ / കല്യാണമണ്ഢപങ്ങള്‍/ ആഡിറ്റോറിയം
ആഢമ്പരനികുതി നിയമപ്രകാരം 1-4-2005 മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള എല്ലാ ഹാള്‍ , ആഡിറ്റോറിയം, കല്യാണമണ്ടപം മുതലായവയുടെ ഉടമസ്ഥര്‍ വാണിജ്യനികുതി വകുപ്പുമായി രജിസ്റ്റര്‍ ചെയ്യേണ്ടതും, ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കികൊണ്ടിരിക്കേണ്ടതും, അവര്‍ ഈടാക്കുന്ന വാടകയിന്മേല്‍ നിയമം അനുശാസിക്കുന്ന ആഢമ്പരനികുതി സര്‍ക്കാരിലേക്ക് അടക്കേണ്ടതുമാകുന്നു (Section 4B(2)(c) of KTL Act)

ഈ കെട്ടിടങ്ങളൊന്നും ഒളിച്ച് സൂക്ഷിക്കാന്‍ കഴിയുന്നവയല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പെര്‍മിറ്റ് ഇല്ലാതെ പണിതുയര്‍ത്താന്‍ പറ്റില്ല. ആയതിനാല്‍ മുഴുവന്‍ വിവരങ്ങളും, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുന്നതിനുമുമ്പ് വാങ്ങി സൂക്ഷിച്ചിട്ടുണ്ടാകും. പക്ഷേ ആ വിവരങ്ങളൊന്നും വാണിജ്യനികുതി വകുപ്പിലില്ല, സ്വയം വെളിപ്പെടുത്തിയ കൂറേ കാര്യങ്ങളൊഴിച്ച്

ഈ പട്ടികയൊന്നു നോക്കൂ: (പട്ടികയില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം)
ഇതില്‍ പെനാല്‍ട്ടി എന്നത് ലക്ഷത്തിലും ആഢമ്പരനികുതി കോടിക്കണക്കിലുമാണ്.

സി.ഏ.ജിയുടെ ഉദ്ദ്യോഗസ്ഥര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , പത്ര/ദൃശ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പരസ്യങ്ങള്‍ എന്നിവയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വാണിജ്യനികുതി വകുപ്പിലുള്ള രേഖകളുമായി ഒത്തുനോക്കിയപ്പോള്‍, മേല്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നതു പോലെ 488 പേര്‍ വാണിജ്യനികുതി വകുപ്പുമായി ബന്ധപ്പെട്ടിട്ടേ ഇല്ല. രജിസ്ട്രേഷനും മറ്റുമായി പതിനേഴര ലക്ഷവും ആഡ്മ്പരനികുതിയിനത്തില്‍ 25 കോടിയോളം രൂപയുമാണ് ഖജനാവിനു നഷ്ടം വരുത്തിയിരിക്കുന്നത്. ഇതൊരു ഏകദേശക്കണക്ക്.

ഇനിയുള്ളത് ക്ലബ്ബുകളാണ്.
കാര്‍ഡ് റൂം, ബില്യാര്‍ഡ് റൂം, സ്നൂക്കര്‍ റൂം, ടെന്നിസ് കോര്‍ട്ട്, നീന്തല്‍കുളം, souna jacuzzi, ജിം‌നേഷ്യം, ഗോള്‍ഫ് കോഴ്സ് മുതലായവയില്‍ ഏതെങ്കിലും രണ്ടില്‍ കൂടുതലെണ്ണത്തിനു സൌകര്യമൊരുക്കികൊടുക്കുന്ന 25 അംഗങ്ങളില്‍ കൂടുതല്‍ ഉള്ള ക്ലബ്ബുകള്‍ ആഢമ്പരനികുതി നിയമത്തിന്റെ പരിധിയില്‍ വരും. 1-7-2006 മുതല്‍ ക്ലബ്ബിലെ ഓരോ അംഗങ്ങളില്‍ നിന്നും ആണ്ടില്‍ 100 രൂപ വീതം ആഢമ്പരനികുതിയിനത്തില്‍ പിരിച്ചെടുത്ത് സര്‍ക്കാരിലടക്കാന്‍ ക്ലബ്ബ് ഭരണാധികാരിക്ക് ചുമതലയുണ്ട് (Section 4(2A of KTL Act). കൂടാതെ ക്ലബ്ബിന്റെ ആകെ വരുമാനത്തിന്റെ 15% വും ആഢമ്പരനികുതിയായി സര്‍ക്കാരിലേക്കടക്കണം.

ഇവിടെയും പ്രശ്നം വിഭിന്നമല്ല. മറ്റു വകുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അന്വേഷിച്ചാല്‍ എവിടെയല്ലാം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ള ഒരേകദേശരൂപം കിട്ടും. എന്നാല്‍ ഓരോന്നിലും എത്ര അംഗങ്ങള്‍ ഉണ്ടെന്നുള്ള കാര്യം ക്ലബ്ബ് ഭാരവാഹികള്‍ വിട്ടു പറയില്ല. ഔപചാരികമായി എഴുതി ചോദിച്ചാല്‍ പറയാതിരിക്കാനും പറ്റില്ല. ഏതായാലും താഴെ കാണുന്ന പട്ടികയില്‍ ഉള്ളതുപോലെ 4 സ്ഥലങ്ങളില്‍ നിന്നും 34 ക്ലബ്ബുകള്‍ രജിസ്ട്രേഷന്‍ ഇല്ലാതെ, ടാക്സൊന്നും കൊടുക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.


വിവിധസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വച്ചുള്ള കണക്കാണിത്. 2006-07, 2007-08 എന്നി രണ്ടു കൊല്ലത്തെ മാത്രം വരുമാനനഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്ന 62.97 ലക്ഷം രൂപ. പരിശോധിച്ചവരുടെ കണ്ണില്‍ പെടാത്ത എത്രയോ കേസ്സുകള്‍ ഉണ്ടാകാം.

ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സി.ഏ.ജി യുടെ അന്തിമ റിപ്പോര്‍ട്ട് കേരളനിയമ സഭയുടെ മേശപ്പുറത്ത് വച്ചിട്ട് (3-3-09) മാസം രണ്ടാകുന്നു. പത്ര ദൃശ്യ മാധ്യമക്കാരൊന്നും ഇതിനെ പുറം ലോകം കാണിക്കാന്‍ ഇതുവരെ മിനക്കെട്ടിട്ടില്ല. ബ്ലോഗ് വായനക്കാരെങ്കിലും ഇതൊന്നറിയട്ടെ.