കൂടി വരുന്ന വൈദ്യുതിയുടെ ആവശ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നത് നമ്മുടെ വിദ്യുച്ഛക്തിബോര്‍ഡിന്റെ ഒരു ശീലമാണ്. അതുകൊണ്ടാണ് കളമശ്ശേരി 220 കെ.വി സബ് സ്റ്റേഷന്റെ ശേഷി 440 എം.വി.എ യില്‍ നിന്നും 800 എം.വി.എ ആയി ഉയര്‍ത്തുന്ന പണി ഫെബ്രുവരി 1999 ല്‍ ഏറ്റെടുത്തത്. നിലവിലുള്ള നാല് 440 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് പകരം വക്കാന്‍ പന്ത്രണ്ട് 800 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ രണ്ടുകൊല്ലത്തെ ഭഗീരഥപ്രയത്നം കൊണ്ട് സാധിച്ചെടുത്തു. മാര്‍ച്ച് 2001 ല്‍ 11.36 കോടി രൂപ മുടക്കിയാണ് വാങ്ങിയത്. ജൂണ്‍ 2003 ഓടെ അതില്‍ ഒന്‍പതെണ്ണം പ്രവര്‍ത്തനക്ഷമമാക്കിയപ്പോഴാണ് മനസ്സിലായത് വൈദ്യുതിയുടെ ആവശ്യക്കാര്‍ വിജാരിച്ചതു പോലെ കൂടുന്നില്ല. ഘടിപ്പിച്ച ഒന്‍പതെണ്ണം തന്നെ ധാരാളം.
1.87 കോടി രൂപ വിലവരുന്ന ബാക്കി മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍ പെട്ടിക്കകത്ത് ഇപ്പോഴും കേടു കൂടാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അക്കൌണ്ടന്റ് ജനറലിനെ അറിയിച്ചത്. ആവശ്യമുള്ള മറ്റ് സബ് സ്റ്റേഷനുകളിലോട്ട് അയക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിനു മറുപടിയില്ല. അതു കൊണ്ട് സി.ഏ.ജി ഈ വിവരം തന്റെ റിപ്പോര്‍ട്ടിലൂടെ നിയമസഭയെ അറിയിച്ചിട്ട് മാസങ്ങളേറെയായി. അതോടെ സി.ഏ.ജി യുടെ ദൌത്യം തീര്‍ന്നു. 187 ലക്ഷം രുപ ഭദ്രമായി ട്രാന്‍സ്ഫോര്‍മറിന്റെ രൂപത്തില്‍ പെട്ടിക്കുള്ളിലും ഇരുപ്പുണ്ട്. 2001 ല്‍ വാങ്ങിയതാണെന്നോര്‍ക്കണം. 11 കോടിയുടെ പര്‍ച്ചേസ്സ് നടത്താന്‍ എന്തൊരുത്സാഹമായിരുന്നു!!!.
ഇനിപ്പറയൂ, വൈദ്യുതി നിരക്ക് കൂട്ടണ്ടേ? ബോര്‍ഡ് നന്നാകണ്ടേ?
Source: CAG's Report & Right to information
Monday, January 5, 2009
Subscribe to:
Post Comments (Atom)
2 comments:
ഇത്തരത്തിൽ നിരവധി കാര്യങ്ങൾ നമുക്ക് ഈ വകുപ്പുമായി ബന്ധപ്പെട്ട് കാണുവാൻ കഴിയും.നിരക്കു വർദ്ധനക്കു മുമ്പ് ഇത്തരത്തിൽ പെട്ടിയിൽ കിടക്കുന്നതും പൊതുവഴിയിൽ നശിക്കുന്നതുമായ വിലയേറിയ വസ്തുക്കൾ ഒരുവട്ടം കൂടെ കണ്ണുതുറന്ന് നോക്കിയതിനു ശേഷം പറയട്ടെ എന്തുകൊണ്ട് ബോർഡ് നഷ്ടത്തിൽ ഓടുന്നു എന്ന്.
nannayittund!
Post a Comment