മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പറ്റി സി.ഏ.ജി പറഞ്ഞതെന്തെന്നറിയേണ്ടേ. വിദ്യുച്ഛക്തി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരവലോകനത്തില്‍ കൂടിയാണ് സി.ഏ.ജി തന്റെ 2005 ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടി ഈ കാര്യം വെളിപ്പെടുത്തുന്നത്. ആ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ അതേ പടി ഞാനിവിടെ പകര്‍ത്തുന്നു. ഇതിലെ പാരഗ്രാഫ് 3.18 & 3.19 ലാണ് മലബാര്‍ ക്യാന്‍സര്‍ സെന്റ്രിനെ പറ്റി പ്രതിപാദിക്കുന്നത്:
Audit Report (Commercial) for the year ended March 2005
Introduction
3.1. The Hydro Electric Power Stations of the Board at Pallivasal
(37.5 Mega Watt), Sengulam (48 Mega Watt) and Panniar (30 Mega Watt)
were installed during the period 1940-64. On the ground that the generators in
the Power Stations had outlived their life, the Board signed (August 1995) an
Memorandum of Understanding (MoU) with SNC Lavalin, Canada for
providing services and other resources to the Board for implementation of
rehabilitation projects. This MoU was converted (February 1996) into
consultancy agreements for renovation of Pallivasal, Sengulam and Panniar
Power Stations and subsequently (February 1997) the supply of equipment and
engineering services was also entrusted to SNC. The finally accepted
(July 1998) cost of Rs.239.81 crore included foreign exchange component
(Rs.149.15 crore), 85 per cent of which (Rs.126.78 crore) was to be funded by
Export Development Corporation, Canada and the balance from the Board’s
own resources. On completion of the renovation (October 2001) all the Power
Stations were expected to function at maximum efficiency level thereby
avoiding losses due to major breakdowns, pre-arranged/emergency shutdowns
of machines
xxxxx xxxxx xxxx xxxxxx xxxxx
Grant for Cancer Hospital
3.18. During negotiation (October 1996) of the contract by the Ministerial
delegation, SNC agreed to mobilize funds for construction of a Cancer
Hospital in Malabar area of the State. This was followed (April 1998) with an
MOU between SNC and Government to finance implementation of the
hospital project. As per the project report prepared by SNC, the Malabar
Cancer Centre (MCC) was to cost Rs.103.30 crore; Rs.98.30 crore was to be
mobilised by SNC and the balance (Rs. 5 crore) was to be State Government
contribution. The actual contribution made (up to February 2001) by SNC
towards this project was only Rs.8.98 crore by way of direct payment to
Technicaliya Consultants Private Limited, a Chennai based firm for works in
connection with the hospital. There were no records available to show that
further funding was made towards the project (April 2005). The MOU has
also not been renewed after March 2002 for reasons not on record.
3.19. It was noticed during audit that as per the Board Minutes dated
13 January 1998 the contribution to be made by SNC for setting up MCC was
an important factor taken into consideration while finalising the contracts for
renovation of Pallivasal, Sengulam and Panniar power projects even though
the Board was not directly concerned with funding proposals in the social
sector. The funds for setting up MCC were also agreed (December 1997) to
be provided by SNC on satisfactory conclusion of agreement by the Board for
renovation of projects. NHPC recommendations (October 1997) on the
reasonableness of prices under the contracts were also based on this grant
element.
The Government stated (August 2005) that there was no enabling provision in
the contracts for R&M of Pallivasal, Sengulam and Panniar projects to
appropriate dues to SNC against financial assistance promised to be arranged
by them for Malabar Cancer Centre Society. The fact, however, remained that
the Board of Members of KSEB considered this assistance at the time of
ratification of the contract and SNC had also stated (December 1997) that the
Malabar Cancer Centre project was directly connected with the project for
renovation and the grant element could be availed on satisfactory conclusion
of the loan agreement. The Board, however, did not follow up the matter.
ഇത്രയേ നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ സി.ഏ.ജി പറഞ്ഞുള്ളൂ. ബാക്കി ഇപ്പോള്‍ നാം കാണുന്നതെല്ലാം ആ റിപ്പോര്‍ട്ടിന്മേല്‍ എടുത്തതും എടുത്തുകൊണ്ടിരിക്കുന്നതുമായ നടപടികളുടെ ഫലം.
സി.ഏ.ജീ യുടെ മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കണമെങ്കില്‍ ഇവിടെയുണ്ട്.
ഇനി സി.ഏ.ജി. പറയാത്തതെന്തന്നറിയേണ്ടേ?
യു.ഡി.എഫ് ഭരണകാലത്തുള്ള വൈദ്യു. മന്ത്രി സി.വി.പത്മരാജനാണ് ഇക്കാര്യത്തില്‍ SNC ലാവലിനുമായുള്ള സഹകരണത്തിനു തുടക്കം കുറിച്ചത്. കാലപ്പഴക്കം ചെന്ന പള്ളിവാസല്‍, സെംഗുളം, പന്നിയാര്‍ എന്നീ ജലവൈദ്യുതി പദ്ധതികള്‍ക്ക് അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്ന വിദഗ്ദാഭിപ്രായങ്ങളെയും മറ്റെതിര്‍പ്പുകളെയും എല്ലാം അവഗണിച്ച് പുതുക്കിപ്പണിയാനുള്ള പ്രയത്നവുമായി മുന്നോട്ട് പോയത് യു.ഡി.എഫ്. ഭരണസമയത്താണ്. പുതുക്കി പണിയാന്‍ വേണ്ടി കനേഡിയന്‍ ധനസഹായം ലഭ്യമാക്കാനുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പരസ്പര ധാരണാ
പത്രത്തില്‍ (MOU) Export Development Corporation of Canada യുമായി 1995 ആഗസ്റ്റ് 10 തീയതി അന്നത്തെ വൈദ്യുതി മന്ത്രി സി.വി.പത്മരാജന്‍ ഒപ്പുവച്ചു. ["agreed to provide a financing package for the supply of Canadian Goods and Services"]. ഇതൊരു സാംബത്തിക കരാര്‍ മാത്രം.
വൈദ്യുതി മന്ത്രി മാറി. പകരം, ശ്രി. ജി.കാര്‍ത്തികേയന്‍ ചാര്‍ജ്ജെടുത്തു. അദ്ദേഹമാണ് 24 ഫെബ്രുവരി 1996 ല്‍ SNC Lavalin നുമായി മറ്റൊരു കരാറുറപ്പിച്ചത് (ധാരണാ പത്രമല്ല). അതിന്‍ പ്രകാരം കനേഡിയന്‍ സാബത്തിക സഹായം ചെലവഴിക്കുന്നതിനെയും പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് [Consultant] SNC lavalin ആണ്. [“for the management, Engineering,
Procurement & Construction supervision so as to ensure the timely completion of the project within the agreed time of 3 years"] ഈ കരാറിന്റെ ഭാഗമായ ഒരു പട്ടികയില്‍ [Annexure B] പദ്ധതിക്കാവശ്യമായ സേവനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും വിശദവിവരങ്ങളും, അവയോരോന്നിന്റെയും വിലയും പ്രത്യേകം പ്രത്യേകം കാണിച്ചിട്ടുണ്ട്. (Note this point , please).
അന്തര്‍ ദേശിയ കരാറുകള്‍ നേടുമ്പോള്‍ അല്ലെങ്കില്‍ നേടിയെടുക്കുമ്പോള്‍ കാനഡ തുടങ്ങിയ വികസിത രാജ്യങ്ങള്‍ അവരുടെ വിദേശസഹായനിധിയില്‍ നിന്നും ഒരു തുക പ്രോത്സാഹനമായി നല്‍കാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം. Kick-back ആയി ഉപയോഗിക്കാനെന്ന് പറഞ്ഞാലും തെറ്റില്ല. (Remember the case of Bofors and other defence deals, the Enron Scandal or Jayanthi Shipping of Dharma Teja). അന്തര്‍ ദേശീയ ബിസിനസ്സ് ലോകത്ത് ഇത് സാധാരണം. ഇവിടെ നമ്മുടെ കേസിലും അതുണ്ടായി, പക്ഷേ പരസ്യമായിത്തന്നെ. ഇത്തരത്തിലുള്ള 43 കോടിയോളം രൂപ കനേഡിയന്‍ സഹായധനമായി ലഭ്യമാക്കാമെന്നും കരാറിലുറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ തുക ചെലവിടേണ്ട രീതികളെപറ്റിയൊന്നും ചിന്തിക്കേണ്ട സമയം ഇപ്പോഴല്ല.
സാധാരണഗതിയില്‍, നടപ്പാക്കാന്‍ പോകുന്ന പദ്ധതിയോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി ഈ സഹായ ധനം ചെലവിടുകയാണെങ്കില്‍ ആ സഹായധനത്തിന്റെ വരവുചെലവുകണക്കുകളും പദ്ധതികണക്കുകളില്‍ ഉള്‍പ്പെടുത്തി transparent ആക്കുവാന്‍ കഴിയും.
ഇതിനും മുമ്പും ഇത്തരത്തിലുള്ള സഹായധനം നമുക്ക് കിട്ടിയിട്ടുണ്ട്. 1991- 96 കാലയളവില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കുറ്റിയാടി പദ്ധതിയില്‍ നിന്നുംകിട്ടിയ സഹായ ധനമാണ് മലബാറിലെ വൈദ്യുതി വിതരണ ശ്രംഖല ശക്തിപ്പെടുത്തുവാനുപയോഗിച്ചത്.
കാര്‍ത്തികേയന്‍ മന്ത്രി ഇത്തരത്തിലുള്ള ഒരു കരാറൊപ്പിട്ടു (ഫെബ്രുവരി 1996). പക്ഷേ, പദ്ധതി തുടങ്ങാനുള്ള മറ്റു പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ് സ്ഥാനം പ്ടിച്ചു (മേയ് 1996). പുതിയ മന്ത്രി: പിണറായി വിജയന്‍ .
പുതിയ മന്ത്രി SNC Lavalin നുമായി വീണ്ടും ചര്‍ച്ചനടത്തി. ലാവലിനുമായി നേരത്തേയുണ്ടാക്കിയിരുന്ന കരാറില്‍ രണ്ടു പ്രധാന കൂട്ടിചേര്‍ക്കലുകള്‍ നടത്തി. അതിന്‍ പ്രകാരം Annexure B യില്‍ നേരത്തേ പറഞ്ഞിരുന്ന യന്ത്രസാധനങ്ങള്‍ (വിലയുള്‍പ്പടെ) സപ്ലൈ ചെയ്യേണ്ട ചുമതലകൂടി SNC Lavalin നെ ഏള്‍പ്പിച്ചു. കൂടാതെ സഹായ ധനമായി നേരത്തേ ഏറ്റിരുന്ന 43 കോടിക്ക് പകരം 98 കോടി
നല്‍കണമെന്നും, അത് മലബാറിലെ ക്യാസര്‍ ആശുപത്രിക്ക് വേണ്ടിയായിരിക്കണമെന്നും ഒരു പരസ്പര ധാരണാ പത്രത്തിലൂടെ (MOU) നിശ്ചയിച്ചു. കരാര്‍ ഒപ്പിട്ടത് ജൂലൈ 6, 1998.
അങ്ങനെയണ് ഫെബുവരി 1996 ല്‍ കാര്‍ത്തികേയന്‍ മന്ത്രി SNC Lavalin നുമായി ഉണ്ടാക്കിയ ‘കണ്‍സട്ടന്‍സി’ കരാര്‍ ജൂലൈ 1998 -ല്‍ പിണറായി വിജയന്‍ മന്ത്രിയുടെ ‘സപ്ലൈ’ കരാറായി മാറിയത്. ഒരു അന്തര്‍ദേശീയ സപ്ലൈ കരാര്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടവട്ടങ്ങളെയെല്ലാം മറികടക്കാനും ഈ കുറുക്കു വഴിക്ക് കഴിഞ്ഞു.
വൈദ്യുതി ബോര്‍ഡ് നടത്തിക്കൊണ്ടിരുന്ന ജലവൈദ്യുതി പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത ‘ക്യാസര്‍ ആശുപത്രി’ പദ്ധതിയുടെ പണം ആര്‍ക്ക്, എപ്പോള്‍എങ്ങനെ ലഭിച്ചുവെന്നൊന്നും നോക്കേണ്ട താല്പര്യം വൈദ്യുതി വകുപ്പ കാട്ടിയില്ല. അതുകൊണ്ട് വൈദ്യുതി പദ്ധതിയുടെ കണക്കിലൊന്നും ഈ തുക വന്നതുമില്ല.
മലബാര്‍ ക്യാസര്‍ ആശുപത്രിയുടെ ആകെ പദ്ധതി ചെലവു 103 കോടി ആയിട്ടാണ് കണക്കാക്കിയിരുന്നത്. അതില്‍ 5 കോടി സര്‍ക്കാരിന്റെ സംഭാവന. അതും, പിന്നെ SNC Lavalin വഴി കിട്ടിയ സഹായ ധനമായ 13 കോടിയും ചേര്‍ത്താണ് ക്യാസര്‍ ആശുപത്രിയെ ഇന്നു കാണുന്ന രുപത്തിലെങ്കിലും എത്തിച്ചത്. SNC Lavalin തന്നെയാണ് ഈ ആശുപത്രിയുടേയും കണ്‍സള്‍ട്ടന്റ് . അങ്ങനെയൊരു ധാരണാ പത്രം (MOU) ശ്രി പിണറായി വിജയന്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ MOU വിനെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റുന്നതിന് എല്‍.ഡി.എഫ് ഭരണകാലത്ത് വിട്ടുപോയി.
ചെന്നൈയിലുള്ള Technicalia Consultants നാണ് നിര്‍മ്മാണ ചുമതല. കിട്ടുന്ന വിദേശ
സഹായധനമെല്ലാം കണക്കില്‍ ഉള്‍പ്പടുത്തേണ്ടത് അവരുടെ ചുമതലയാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
SNC യില്‍ നിന്നും ബാക്കി പണം കിട്ടുന്നതിനുമുമ്പ തന്നെ വീണ്ടും സര്‍ക്കാര്‍ മാറി. യു.ഡി.എഫ് വീണ്ടും ഭരണത്തിലേക്ക്.
ബാക്കി പണം SNC lavalin നിന്നും കിട്ടിയോ? എങ്ങിനെ, എവിടുത്തെ കണക്കില്‍ ഉള്‍ക്കൊള്ളിച്ചു എന്നൊക്കെ നോക്കാന്‍ പുതിയ ഭരണക്കാര്‍ക്ക് സ്വാഭാവികമായും താല്പര്യമുണ്ടായില്ല. 98 കോടിയുടെ സഹായധനം നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ ഇപ്പോള്‍ SNC തല്പര്യം കാണിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്. ഈ തുക നല്‍കുവാന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന വിധത്തിലുള്ള വ്യവസ്ഥകളൊന്നും ഒപ്പിട്ട കാരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, അങ്ങനെയൊരു കരാറുണ്ടാക്കുവാന്‍ ഇനിയവര്‍ ഒരുക്കമല്ലെന്നു അറിയിച്ചിട്ടുണെന്നും വിശ്വസനിയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.
ആധാരം: CAG report, M.A Baby യുടെ ലേഖനം.
Friday, January 30, 2009
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും (SNC Lavalin)
Labels:
CAG,
Malabar Cancer Centre,
SNC lavalin,
സി.എ.ജി
Subscribe to:
Post Comments (Atom)
269 comments:
«Oldest ‹Older 201 – 269 of 269 Newer› Newest»സര്‍ക്കാരിന്റെ ഏതൊരു കരാറിലും സ്ഥിരമായി കാണുന്ന ഒരു നിബന്ധനയുണ്ട്. അതായത് കരാറുകാരനു അവസാനമായി പണം കൊടുത്ത് കരാര്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് കരാറുകാരനില്‍ നിന്നും സര്‍ക്കാരിലേക്ക് കിട്ടേണ്ട തുക കിഴിച്ച് ബാക്കിയേ കരാറുകാരനു നല്‍കൂ എന്നുള്ള നിബന്ധന.
ആ നിബന്ധന ഇവിടെ SNC laavalin നു മായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ ഉണ്ടായിരുന്നെങ്കില്‍, നമുക്ക് കിട്ടേണ്ടിയിരുന്ന കനേഡിയന്‍ സഹായധനം മുഴുവന്‍ പിടിച്ചെടുത്തിട്ട് ബാക്കി കൊടുത്ത് കരാര്‍ തീര്‍പ്പാക്കാമായിരുന്നു. അത്തരത്തിലുള്ളൊരു നിബന്ധന എഴുതിപ്പിടിപ്പിക്കേണ്ടത് മന്ത്രിയല്ല, ഉദ്ദ്യോഗസ്ഥരുടെ ചുമതലയാണ്. എന്നാല്‍ അങ്ങനെയൊരു നിബന്ധന ഇവിടെ ഇല്ലായിരുന്നു.
ഉദ്ദ്യോഗസ്ഥരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം. മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല. പരാമര്‍ശം ഇല്ലാത്ത ഒരു കാര്യത്തെ പറ്റി കിഴിവ് നടത്തണമെന്നു കറാറില്‍ എഴുതി വക്കാന്‍ ഉദ്ദ്യോഗസ്ഥരും മെനക്കട്ടില്ല.
എന്നിരിന്നാലും, ഒരു കരാറുകാരന്റെ ഏതെങ്കിലും ഒരു വര്‍ക്കില്‍ നിന്നും സര്‍ക്കാരിനു കിട്ടേണ്ട പണം അയാളുടെ തന്നെ മറ്റൊരു വര്‍ക്കിനു കൊടുക്കേണ്ടുന്ന തുകയില്‍ നിന്നും തട്ടിക്കഴിക്കാന്‍ നിയമമുണ്ട്, സ്വദേശീയ കരാറുകാരനാണെങ്കില്‍. വിദേശ കരാറുകള്‍ക്ക് ആ നിയമം ബാധകമാണോ എന്നെനിക്കറിയില്ല.
അങ്കിളേ
അങ്കിൾ ഇങ്ങനെ പറഞ്ഞല്ലോ, “സര്‍ക്കാരിന്റെ ഏതൊരു കരാറിലും സ്ഥിരമായി കാണുന്ന ഒരു നിബന്ധനയുണ്ട്. അതായത് കരാറുകാരനു അവസാനമായി പണം കൊടുത്ത് കരാര്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് കരാറുകാരനില്‍ നിന്നും സര്‍ക്കാരിലേക്ക് കിട്ടേണ്ട തുക കിഴിച്ച് ബാക്കിയേ കരാറുകാരനു നല്‍കൂ എന്നുള്ള നിബന്ധന.
ആ നിബന്ധന ഇവിടെ SNC laavalin നു മായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ ഉണ്ടായിരുന്നെങ്കില്‍, നമുക്ക് കിട്ടേണ്ടിയിരുന്ന കനേഡിയന്‍ സഹായധനം മുഴുവന്‍ പിടിച്ചെടുത്തിട്ട് ബാക്കി കൊടുത്ത് കരാര്‍ തീര്‍പ്പാക്കാമായിരുന്നു. അത്തരത്തിലുള്ളൊരു നിബന്ധന എഴുതിപ്പിടിപ്പിക്കേണ്ടത് മന്ത്രിയല്ല, ഉദ്ദ്യോഗസ്ഥരുടെ ചുമതലയാണ്. എന്നാല്‍ അങ്ങനെയൊരു നിബന്ധന ഇവിടെ ഇല്ലായിരുന്നു.
ഉദ്ദ്യോഗസ്ഥരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം. മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല. പരാമര്‍ശം ഇല്ലാത്ത ഒരു കാര്യത്തെ പറ്റി കിഴിവ് നടത്തണമെന്നു കറാറില്‍ എഴുതി വക്കാന്‍ ഉദ്ദ്യോഗസ്ഥരും മെനക്കട്ടില്ല.
എന്നിരിന്നാലും, ഒരു കരാറുകാരന്റെ ഏതെങ്കിലും ഒരു വര്‍ക്കില്‍ നിന്നും സര്‍ക്കാരിനു കിട്ടേണ്ട പണം അയാളുടെ തന്നെ മറ്റൊരു വര്‍ക്കിനു കൊടുക്കേണ്ടുന്ന തുകയില്‍ നിന്നും തട്ടിക്കഴിക്കാന്‍ നിയമമുണ്ട്, സ്വദേശീയ കരാറുകാരനാണെങ്കില്‍. വിദേശ കരാറുകള്‍ക്ക് ആ നിയമം ബാധകമാണോ എന്നെനിക്കറിയില്ല.”
ഇതാണതിന്റെ സാരം എന്നു തോന്നുന്നു. ഇത്രയും ചോദ്യങ്ങൾക്ക് വളരെ സംക്ഷിപ്തമായ മറുപടി തരാമോ അങ്കിളേ?
1) എന്തു കൊണ്ട് ആ നിബന്ധന ഉണ്ടായില്ല?
2) പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ ആ നിബന്ധന ഉൾപ്പെടുത്താൻ ആരാണ് സമ്മതിക്കാതിരുന്നത്?
3) സാധാരണ മന്ത്രിമാരൊപ്പിടുന്ന കരാറുകൾ ആരാണ് ഡ്രാഫ്റ്റ് ചെയ്യുന്നത്?
4) മന്ത്രിയുടെ വാക്കാലുള്ള ഓർഡർ എങ്കിലും ഉണ്ടോ? അത് റിക്കാർഡ് ചെയ്തിട്ടുണ്ടോ?റിക്കാർഡ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യാത്ത ഉദ്യോഗസ്ഥൻ കൃത്യ വിലോപം ചെയ്തിട്ടില്ലേ?
5) പിണറായി മന്ത്രിയും ശർമ്മ മന്ത്രിയും എം ഓ യൂ ഓരോ 6 മാസം കൂടുമ്പോഴും പുതുക്കി അത് ലാപ്സാകാതെ നോക്കാൻ ശ്രദ്ധിച്ചിരുന്നു എന്നത് ശരിയാണോ?
6) 1998 മെയ് 11 നും 13 നും നടന്ന പൊക്രാൻ ആണവ സ്ഫോടനം മൂലം കാനഡ സർക്കാർ സാമ്പത്തിക സഹായം നൽകുന്നതിൽ വരുത്തിയ നയ വ്യതിയാനം മൂലമാണ് കരാർ ഒപ്പിടാനാവാതെ വന്നത് എന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
7) പിണറായി - ശർമ്മ മന്ത്രിമാരുടെ കാലത്ത് ഈ പണിയുമായി ബന്ധപ്പെട്ട് പേമെന്റുകൾ നൽകിയിട്ടുണ്ടോ?
8) പേമെന്റുകൾ നൽകുന്നതിന് മുമ്പ് തന്നെ അഴിമതി നടത്താൻ സ്കോപ്പ് ഉണ്ടോ?
9) കടവൂർ ശിവദാസൻ മന്ത്രിയുടെ കാലത്തും ലാവ്ലിൻ കമ്പനി എം ഓ യൂ പുതുക്കാനും കരാർ ഒപ്പിടാനും ഡ്രാഫ്റ്റ് അയച്ചു തന്നിരുന്നോ?
10) അക്ഷന്തവ്യമായ കുറ്റമല്ലേ കടവൂരാൻ മന്ത്രി കാട്ടിയത്?
ഇനി കുറച്ച് കേസിന്റെ കാര്യം
1) ലാവ്ലിൻ കേസ് സിബി ഐ അന്വേഷിക്കേണ്ടതില്ല എന്നു യു ഡി എഫ് സർക്കാർ കോടതിയിൽ പറഞ്ഞായിരുന്നുവോ?
2) വിജിലൻസ് അന്വേഷണ റിപ്പോർട്ട് പീണറായി മന്ത്രിയെ കുറ്റ വിമുക്തനാക്കിയതിനാലാണ് ഇലൿഷൻ പ്രഖ്യാപിച്ച ദിവസം സി ബി ഐക്ക് റെഫർ ചെയ്തത് എന്ന ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടാവാൻ ഇടയുണ്ടോ?
അവസാനമായി ഒരു കാര്യം കൂടി, “എന്നിരിന്നാലും, ഒരു കരാറുകാരന്റെ ഏതെങ്കിലും ഒരു വര്‍ക്കില്‍ നിന്നും സര്‍ക്കാരിനു കിട്ടേണ്ട പണം അയാളുടെ തന്നെ മറ്റൊരു വര്‍ക്കിനു കൊടുക്കേണ്ടുന്ന തുകയില്‍ നിന്നും തട്ടിക്കഴിക്കാന്‍ നിയമമുണ്ട്, സ്വദേശീയ കരാറുകാരനാണെങ്കില്‍. വിദേശ കരാറുകള്‍ക്ക് ആ നിയമം ബാധകമാണോ എന്നെനിക്കറിയില്ല” എന്നു പറയാതെ അങ്കിൾ അതു കൂടി ഒന്ന് അന്വേഷിക്കൂ ..പ്ലീസ്
ഇത്രയൊക്കെ ഡോക്യുമെന്റ്സ് തപ്പിപ്പിടിക്കാവുന്ന അങ്കിളിന് ഇതാണോ പ്രയാസം.
:)
"ആ നിബന്ധന ഇവിടെ SNC laavalin നു മായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ ഉണ്ടായിരുന്നെങ്കില്‍, നമുക്ക് കിട്ടേണ്ടിയിരുന്ന കനേഡിയന്‍ സഹായധനം മുഴുവന്‍ പിടിച്ചെടുത്തിട്ട് ബാക്കി കൊടുത്ത് കരാര്‍ തീര്‍പ്പാക്കാമായിരുന്നു."
എന്റെ പൊന്ന് എതിര്‍ഭാഗം അനോണീ, ഞാന്‍ കുറച്ച് മുമ്പ് എഴുതിയ കമന്റാണിത്. ഒന്ന് വായിച്ചുനോക്കുക:
CIDA എന്നത് വികസ്വര രാജ്യങ്ങളെ സഹായിക്കാനുള്ള കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സിയാണ്. വികസ്വര രാജ്യം എന്ന നിലയില്‍ ഈ ഏജന്‍സിയില്‍നിന്നും ഗ്രാന്റ് കൈപ്പറ്റുവാന്‍ ഇന്ത്യയിലെ ഒരു വൈദ്യുതിവകുപ്പിന് അര്‍ഹതയുണ്ട്. ഇന്ത്യാ ഗവ് അനുവദിക്കുകയാണെങ്കില്‍ അത് കൈപ്പറ്റാം. കനേഡിയന്‍ കമ്പനിയുമായി സഹകരിച്ചാലും ഇല്ലെങ്കിലും. കനേഡിയന്‍ കമ്പനികള്‍ക്ക് പ്രോജക്റ്റുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഇതിന് പ്രയോരിറ്റി കല്‍പ്പിക്കപ്പെടും. സഹായത്തിനുള്ള രാജ്യം ഏതെന്ന് തീരുമാനിക്കപ്പെടുന്നതുവരെയേ ആ പ്രോജക്റ്റ് ചിത്രത്തിലുള്ളൂ. ബാക്കി സിഡയും സഹായിക്കപ്പെടുന്ന രാജ്യത്തെ ഏജന്‍സിയും തമ്മിലാണ് ഇടപാട്. ഇതാണ് തത്വം. ഈ തത്വമനുസരിച്ച് ഈ ഗ്രാന്റ് നേടിത്തരുന്നതിനുവേണ്ടി ശ്രമിക്കാം എന്നുമാത്രമേ ലാവ്ലിന് പറയാന്‍ കഴിയുമായിരുന്നുള്ളൂ. അവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുവാനേ നമ്മുടെ ബോഡിനും കഴിയുമായിരുന്നുള്ളൂ. കുറ്റ്യാടി പദ്ധതിയില്‍ ആ ഗ്രാന്റ് ചിലവഴിക്കപ്പെടുന്നത് വൈദ്യുതിരംഗത്ത് തന്നെയായതിനാല്‍ അത് മുഖ്യകരാറിന്റെ ഭാഗമാക്കുവാന്‍(???) കഴിഞ്ഞിട്ടുണ്ടാകണം. ഇവിടെ അത് നടന്നില്ല. പക്ഷെ, ഗ്രാന്റ് കിട്ടാതിരിക്കാനുള്ള കാരണം അതല്ലല്ലോ.
ചോദ്യം ഇതാണ്: മുഖ്യകരാറിന്റെ ഭാഗമാക്കാതിരുന്നതാണോ ഗ്രാന്റ് കിട്ടാതെ പോകാന്‍ കാരണം? കടവൂര്‍ ഉദാസീനന്‍ അല്ലേ?
ഇനി സി എ ജി റിപ്പോര്‍ട്ടിലെ ഈ ഭാഗം നോക്കുക:
“In terms of the contract, the supplier was bound to replace/repair
the defective equipment supplied. The Board, however, did not initiate any
action to obtain replacement of the runners (cost-Rs.2.78 crore) by the
suppliers within the warranty period, which was in operation up to July 2004.
The Board continued to repair and use the runner buckets.“
അതായത് കരാറില്‍ പ്രൊവിഷന്‍ ഉണ്ടായീരുന്ന കാര്യങ്ങള്‍ പോലും കടവൂര്‍ ഉദാസീനന്റെ ബോര്‍ഡ് ചെയ്തിട്ടില്ല. എന്നിട്ടാണ് കരാറില്‍ ഇല്ലായിരുന്നത് കൊണ്ട് എന്നും പറഞ്ഞ് നടക്കുന്നത്.
ഇവിടെ പലരും സി.ബി.ഐയുടെ കുറ്റപത്രം എന്ന പേരില്‍ മംഗളം മനോരമാദി പത്രവാര്‍ത്തകളും ഇന്‍ഡ്യാവിഷന്റെ ഭാഷ്യങ്ങളും അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ "പിണറായി വിജയന്റെ ഗൂഢാലോചന" അടക്കം പല വാദങ്ങളും സമര്‍ത്ഥിക്കുകയും ചെയ്ത സ്ഥിതിക്ക് എനിക്ക് രണ്ടുമൂന്നു ചോദ്യങ്ങള്‍ ഉണ്ട്;
അറിയാവുന്ന ആരെങ്കിലും ഉത്തരം തന്നാല്‍ മതി:
1. ലാവലിന്റെ ഗ്രാന്റ് ആദ്യമായും അവസാനമായും കൈപ്പറ്റിയത് കാന്‍സര്‍ സെന്ററിന്റെ കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റുകളായ ടെക്നിക്കാലിയ ആണ് എന്ന് സി.ഏ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലോ. ആ പണം ആര്, എങ്ങനെ, എപ്പോള്‍ വാങ്ങി ടെക്നിക്കാലിയയ്ക്ക് കൊടുത്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത് ? ടെക്നിക്കാലിയയ്ക്ക് നേരിട്ട് ആ വിദേശപണം വാങ്ങാന്‍ എന്തെങ്കിലും വ്യത്യസ്ത കരാറോ നിലവിലെ കരാറില്‍ എന്തെങ്കിലും വകുപ്പോ ഉണ്ടാക്കിയിരുന്നതായി സി.ബി.ഐ പറയുന്നുണ്ടോ ?
2. കാന്‍സര്‍ സെന്ററിനു വന്നു ചേരേണ്ട പണം ടെക്നിക്കാലിയയ്ക്ക് 2001നു ശേഷം വന്നിട്ടുണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടോ ? ഉണ്ടെങ്കില്‍ ആ പണം ആരു വിഴുങ്ങി എന്നാണു സി.ബി.ഐ പറയുന്നത് ?
3. കരാര്‍ ഉണ്ടാക്കുമ്പോള്‍ മന്ത്രിസഭയില്‍ നിന്നും പലതും "മറച്ചു വച്ചു" എന്നും, ഗ്രാന്റിന്റെ കാര്യം കരാറില്‍ ഉള്‍പ്പെടുത്താന്‍ "സമ്മതിച്ചില്ല" എന്നും ആണ് സി.ബി.ഐ കണ്ടെത്തിയതായി ഇവിടെ പത്രമാധ്യമങ്ങളെ റെഫര്‍ ചെയ്ത് ചിലര്‍ പറഞ്ഞത്. ആ "കണ്ടെത്തലുകള്‍" അല്ലാതെ പിണറായി വിജയന്‍ ഈ കരാറ് കൊണ്ട് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി സി.ബി.ഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ ? ഉണ്ടെങ്കില്‍ എവിടെ നിന്ന്, ഏതു രീതിയില്‍ ?
ഓഫ് :
ജി.വി അവസാന കമന്റില്‍ പറഞ്ഞ "ഉദാസീനത" ഇഷ്യൂ ഞാന്‍ ഈ കമന്റില്‍ അങ്കിളിനോട് ചോദിച്ചിട്ടുണ്ട്.
പ്രീയ അനോണി,
ആ ചോദ്യങ്ങള്‍ക്ക് എന്റെ യുക്തിയില്‍ തോന്നുന്ന മറുപടിയേ എനിക്ക് നല്‍കാന്‍ കഴിയൂ, അതായത് സൂരജിന്റെ ഭാഷയില്‍ പറഞ്ഞാല്‍, എന്റെ ഊഹങ്ങള്‍. അത് ഇങ്ങനെയായിരിക്കും:
1.സാധാരണ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളില്‍ ഇത്തരത്തിലൊരു നിബന്ധന കണ്ടുവരാരുണ്ട്. കാരണം, റോഡ് പണിക്കുള്ള ടാര്‍ നല്‍കുന്നത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണ്. റോഡ് പണി പൂര്‍ത്തിയായി അവസാന ബില്ലുകൊടുക്കുമ്പോള്‍ അതുവരെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കരാറുകാരനു നല്‍കിയ ടാറിന്റെ വില മുഴ്വന്‍ തിരിച്ച് പിടിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ അവസാനത്തെ ബില്ലില്‍ ആ തുക (തിരിച്ച് സര്‍ക്കാരിനു കിട്ടാനുള്ളത്) കിഴിച്ച് ബാക്കിയേ പാസ്സാക്കൂ.
SNC Lavalin കേസ്സ് അതു പോലെയല്ല. സാധാരണ നിലയില്‍ ലാവലിനു അങ്ങോട്ട് കൊടുക്കാനേ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇങ്ങോട്ട് അവര്‍ സംഘടിച്ച് തരാമെന്നേറ്റ ഗ്രാന്റ് തുക പ്രധാന കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അത് KSEB ക്ക് കിട്ടാനുള്ള വരുമാനമായി കണക്കാക്കും. ലാവലിനു അങ്ങോട്ട് കൊടുക്കാനുള്ള ബില്ല് പാസ്സാക്കുമ്പോള്‍ ഈ തുക കിഴിച്ച് ബാക്കിയേ ഉദ്ദ്യോഗസ്ഥര്‍ കൊടുക്കൂ. ഇവിടെ അങ്ങനെ ചെയ്യാന്‍ അവസരം ഇല്ലാതെ പോയി.
2. അത്തരത്തിലുള്ള നിബന്ധന സമ്മതിച്ചില്ലെന്നു ഞാന്‍ പറഞ്ഞാല്‍ പലര്‍ക്കും ഇഷ്ടപ്പെടില്ല. അതു തെളിവ് സഹിതം സി.ബി.ഐ പറയട്ടേ. സൌജന്യ സഹായത്തിനു വേണ്ടി ഒരു പ്രത്യേക MOU ഉണ്ടാക്കി. ലാവലിന്‍ ഗ്രാന്റ് സംഘടിപ്പിച്ച് തരണമെന്ന് ധാരണയായി. ആ തുക സ്വകാര്യ സംരംഭമായ ടെക്നിക്കലിയെ ഏല്‍പ്പിച്ച് അവര്‍ വഴി ആശുപത്രി നിര്‍മ്മിക്കണമെന്നും ലാവലിനുമായി ധാരണയായി. ഇതുകോണ്ടൊക്കെയായിരിക്കണം, ഇതൊരു സര്‍ക്കാര്‍ വരുമാനമാക്കണ്ടയെന്ന് തീരുമാനിച്ചത്. പ്രധാന കരാറിലുള്‍പ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ കണക്കുകളില്‍കുടിയേ വിനിയോഗിക്കാന്‍ പറ്റൂ. സര്‍ക്കാരിലുള്ള നൂലാമാലകളെ പറ്റി നകുക്കെല്ലാമറിയാമല്ലോ.
ഇവിടെയാണ് പ്രധാന പ്രശ്നം മുഴുവന്‍ . അല്ലാതെ ഖജനാവിനു നഷ്ടമുണ്ടാക്കുന്ന പണിയോ കരാറോ ഉണ്ടാകുന്നത് ആദ്യമല്ല. സി.ഏ.ജി യുടെ ഓരോ കൊല്ലവും ഇറങ്ങുന്ന റിപ്പോര്‍ട്ടില്‍ മുഴുവന്‍ ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയൊന്നും ഒരു മന്ത്രിയും, രാഷ്ട്രീയ പാര്‍ട്ടികളും കാര്യമായെടുത്തിട്ടില്ല. ഏറി വന്നാല്‍ ഏവിടെ വരെ പോകുമെന്ന് അവര്‍ക്ക് നന്നായറിയാം.
ഇവിടെ, ഞാന്‍ പല പ്രാവശ്യവും രേഖപ്പെടുത്തിയിട്ടുള്ളതു പോലെ, സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന ഒരു പദ്ധതിയുടെ കരാര്‍ നല്‍കിയതിനു പ്രത്യുപകാരമായി നല്‍കാമെന്നേറ്റ കോടിക്കണക്കിനു രൂപയുടെ സൌജന്യസഹായം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു കൈയ്യില്ലാതാക്കിയതില്‍ ദൂരൂഹത കാണുന്നു. അതു രാജ്യ നന്മക്കെതിരാണ്. ഏതു വിധത്തിലും വ്യാഖ്യാനിക്കാവുന്ന വിധത്തിലാക്കി മാറ്റി. ഈ ഒറ്റ കാരണമാണ് ലാവലിന്‍ കേസ് ഇത്ര പ്രസിദ്ധമായത്. നമ്മുടെ ചര്‍ച്ച മുഴുവന്‍ വേണ്ടത് ഈ ആശുപത്രിയും, കനേഡിയന്‍ സഹായവും, അതിനോടനുബന്ധിച്ചുള്ള കരാറിനെ ചുറ്റിപ്പറ്റിയുമാണ്. എന്റെ പോസ്റ്റും PSP lavalin പദ്ധതിയെപറ്റിയാക്കാതെ ക്യാസര്‍ ആശുപത്രിയെകുറിച്ചാക്കിയതും ഇത് മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ്. പക്ഷേ നമ്മളിവിടെ തലനാരിഴ കീറിക്കൊണ്ടിരുന്നത് മുഴുവന്‍ PSP പദ്ധതിയെ പറ്റിയായിരുന്നു. അവസാനകമന്റുകളില്‍ ഒരു മാറ്റമുണ്ടായി.
3. സാധാരണ മന്ത്രിമാരൊപ്പിടുന്ന കരാറുകള്‍ ഡ്രാഫ്റ്റുകള്‍ തയ്യാറാക്കുന്നത് ഉദ്ദ്യോഗസ്ഥരാണെന്നാണ് എന്റെ അറിവ്. ഇവിടെ അനുബന്ധ കരാര്‍ ഒപ്പിട്ടത് കാനഡയില്‍ വച്ചാണോ, ഇന്‍ഡ്യയില്‍ വച്ചാണോ എന്ന് നമ്മള്‍ വായിച്ച രേഖകളിലൊന്നും കണ്ടില്ല. പിണറായി മന്ത്രിയുടെ കൂടെ സാങ്കേതിക വിദഗ്ദര്‍ ആരും കൂടെ ഉണ്ടായിരുന്നില്ലെന്ന് വായിച്ചു.
4. എല്ലാ ചര്‍ച്ചകളുടേയും മിനിട്ട്സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. രണ്ടു കൂട്ടരും ഒപ്പിട്ടത്. തിരിച്ച് വന്നതിനു ശേഷമാണ് മിനിട്ട്സ് തയ്യാറാക്കിയതെങ്കില്‍, അവര്‍ക്കയച്ചുകൊടുത്ത് അപ്രൂവല്‍ വാങ്ങിയിരിക്കണം. രണ്ടു കൂട്ടരും പ്രത്യേകം പ്രത്യേകം മിനിട്ട്സ് ഉണ്ടാക്കുന്നത് സാധാരണം.
5. ലാപ്സാകാതെ ശ്രദ്ധിച്ചിരുന്നു എന്നാണ് പല ലേഖനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
6.അറിയില്ല.
7. യു.ഡി.എഫ് സമയത്തും എല്‍.ഡി .എഫ് സമയത്തും ബന്ധപ്പെട്ട പേയ്മെന്റുകള്‍ നടത്തിയിട്ടുണ്ടായിരിക്കണം.
8. അഴിമതി നടത്താന്‍ ഒട്ടും സ്കോപ്പ് ഇല്ല.
9. ഡ്രാഫ്റ്റ് എഴുതി വായിച്ച് ബോധിച്ചതിനു ശേഷമാണല്ലോ ഒപ്പിടുന്നത്.
10. കടവൂരിന്റെ കാര്യം എനിക്കറിയില്ല. മന്ത്രി കാര്‍ത്തികേയന്‍ SNC Lavalin നെ തെരഞ്ഞെടുത്തതിലും (യോഗ്യതയുള്ള പലരില്‍ നിന്നും ഒരാളെ തെരഞ്ഞടുക്കുകയായിരുന്നില്ല), SNC laavalin നെ കൊണ്ട് സാധനസാമഗ്രികളുടെ വില നിശ്ചയിച്ചതിലും (ഒരു ഗ്ലോബല്‍ ടെണ്ടര്‍ വഴിയായിരുന്നില്ല) ക്രമക്കേടുണ്ടായിട്ടുണ്ടെന്നാണ് എന്റെയും അഭിപ്രായം.
കേസിനെ പറ്റി ചോദിച്ച രണ്ടു ചോദ്യങ്ങള്‍ക്കും എനിക്കുത്തരമില്ല.
അനോണിയാണെങ്കിലും താങ്കളുടെ ഉദ്ദേശ ശുദ്ധിയില്‍ എനിക്ക് സംശയമില്ലാത്തതു കൊണ്ടാണ് ഞാന്‍ ചോദ്യങ്ങള്‍ക്ക് എനിക്കറിയാവുന്ന വിധത്തില്‍ ഉത്തരം പറയാന്‍ ശ്രമിച്ചത്. വീണ്ടും പരിഹസിക്കാനുള്ള മാര്‍ഗ്ഗമാക്കരുതേയന്നഭ്യര്‍ത്ഥിക്കുന്നു.
ഒരനോണിക്കായി ഇത്രയും സമയം ചിലവാക്കാൻ സന്മനസ്സു കാണിച്ച താങ്കളുടെ ആർജവത്തെ മാനിക്കുന്നു..ഇനി ഈ അനോണി കൊനുഷ്ടു ചോദ്യങ്ങളൊന്നും ചോദിച്ച് അപഹസിക്കുകയില്ല..എന്നാലും ഏറ്റവും അവസാനത്തെ കാര്യം...അവന്മാരുടെ ( ലാവ്ലിൻ) വക പല പ്രോജക്ടുകളും ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നുണ്ടല്ലോ ഇൻഡ്യൌഇൽ..അത് വസൂലാക്കാൻ ഒരു മാർഗവുമില്ലേ അങ്കിളേ?
സിബിഐ കോടതിയില്‍ കൊടുത്തിട്ടുള്ള റിപ്പോര്‍ട്ടിന്റെ വളരെ ചെറിയ കഷനങ്ങള്‍ മാത്രമേ പുറത്തായിട്ടുള്ളു. ഒമ്പത് പ്രതികളില്‍ മൂന്നുപേരെ മാത്രമേ ഇതുവരെ അറിവായിട്ടുള്ളു. ബാക്കി ആരെല്ലാം? സിദ്ധാര്‍ഥ മേനോന്‍ അവരില്‍ പെടുമോ? തക്കസമയത് അദ്ദേഹം വിദ്യുഛ്കതി ബോര്‍ഡിന്റെ തലപ്പത്ത് ഉണ്ടായിരുന്നു, മെംബര്‍ ആയും ചെയര്‍മാന്‍ ആയും. അതുകഴിഞ്ഞ് അദ്ദേഹം കൈരളി ടിവിയുടെ ആദ്യവസാനക്കാരനായി. ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി വേണമെങ്കിലും, അതിന്റെ തലപ്പത്തിരിക്കുന്നയാള്‍ എഞിനീര്‍ ആകണമെന്നില്ല. എന്നല്ല, ഭരണരംഗത്തോ കലാസാംസ്കാരികരംഗത്തോ മികവു കാണിച്ച ആളായിരിക്കും ഉചിതം. എന്നിട്ടും സിദ്ധാര്‍ഥ മേനോനെ അവിടെ കയറ്റിവെച്ചതെന്തിന്? സിബിഐ അന്വേഷിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യം ആണ് ഇത്.
ഇതേവിഷയം ചര്‍ച്ചചെയ്യുന്ന വര്‍ക്കേര്‍സ് ഫാറത്തില്‍ ഇങ്ങനെയൊരു കമന്റിട്ടു.
യു.ഡി.എഫ്. മന്ത്രി കാര്‍ത്തികേയന്‍ ഒപ്പിട്ട MOU ന്റെ തുടര്‍ച്ചയാണ് എല്‍.ഡി.എഫ് മന്ത്രി പിണറായി വിജയന്റെ ലാവലിന്‍ കരാര്‍ എന്നാണ് വാദം. അങ്ങനെയെങ്കില്‍ മന്ത്രി കാര്‍ത്തികേയന്‍ ഉണ്ടാക്കിയ MOU എങ്ങനെയുള്ളതാണെന്നറിയണ്ടേ.
ധാരണാപത്രത്തിലൂടെയുള്ള കരാറുകള്‍ക്കു കേന്ദ്രം 1991ല്‍ അനുമതി നല്‍കിയിരുന്നു എന്നുള്ളത് ശരിയാണ്. എന്നാല്‍, അഴിമതി വ്യാപകമായതോടെ 95ല്‍ ഇത് അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. പുതിയ ധാരണാപത്രങ്ങള്‍ 95 ഫെബ്രുവരി 18നു ശേഷം ഒപ്പിടുന്നതു വിലക്കി സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കത്തയച്ചിരുന്നു. ഇതേക്കുറിച്ച് അറിവുണ്ടായിട്ടും പ്രതികളായ ആര്‍. ശിവദാസനും ക്ളോസ് ട്രിന്‍ഡലുമായി 95 ഓഗസ്റ്റ് 10നു ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. കേന്ദ്രത്തിന്റെ വിലക്കിനെക്കുറിച്ചും ബോര്‍ഡും ലാവ്ലിനുമായി ഒപ്പിടുന്ന കരാറിനെക്കുറിച്ചും അന്നത്തെ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന് അറിവുണ്ടായിരുന്നു.
കെഎസ്ഇബിയുടെ ഫുള്‍ ബോര്‍ഡിന്റെ അംഗീകാരം വാങ്ങിയ ശേഷമേ നാലു കോടിയിലേറെ രൂപ ചെലവു വരുന്ന എല്ലാ നിര്‍മാണക്കരാറുകളും നല്‍കാവൂ എന്നാണ് ചട്ടം. ഇതനുസരിച്ച് ധാരണാപത്രവും കരാറുകളും ഫുള്‍ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ ഒപ്പിടാവൂ. ധാരണാപത്രം 95 ഓഗസ്റ്റ് 10നും, കണ്‍സല്‍റ്റന്‍സി കരാര്‍ 96 ഫെബ്രുവരി 24നുമാണ് ഒപ്പിട്ടത്. മാസംതോറും ബോര്‍ഡ് യോഗമുണ്ടായിട്ടും ഇതു ബോര്‍ഡ് യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. 97 ജനുവരിയില്‍ മാത്രമാണ് ഇതിനു ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം ലഭിച്ചത്.
SNC Lavalin നെ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്ത രീതിയിലും സുതാര്യത ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ പലരേയും പരിഗണിച്ചശേഷം യോഗ്യതമാനിച്ച് SNC Lavalin നെ തെരഞ്ഞെടുത്തതായി രേഖകളില്ല.
പദ്ധതി നവീകരണത്തിനാവശ്യമായ യന്ത്രസാമഗ്രികളേതല്ലാമെന്നും അവയുടെ വില എത്രയായിരിക്കണമെന്നും SNC Lavalin സ്വമേധയാ തീരുമാനിച്ചു. അങ്ങനെ തീരുമാനിച്ച വിലയാണ് MOU വിന്റെ annexure B പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇത്രയൊക്കെ ക്രമവിരുദ്ധമായി യു.ഡി.ഏഫ് ഉണ്ടാക്കി വച്ചിരുന്ന MOU റൂട്ട് പിന്‍തുടരണമെന്ന് എല്‍.ഡി.എഫ് തീരുമാനിക്കാനുള്ള ചേതോവികാരം എന്തായിരുന്നു.
അങ്കിളേ
സെൽഫ് ഗോളടിച്ചു കളിക്കുകയാണോ?
അങ്കിള്‍ ഉന്നയിച്ച സംശയം തികച്ചും ന്യായമാണ്.
യു.ഡി.എഫ് കാലത്ത് വഴിവിട്ട് നടത്തിയതെന്ന് അങ്കിള്‍ പറഞ്ഞ കാര്യങ്ങള്‍ 1996 ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരും ശ്രദ്ധിച്ചിരുന്നു.അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്നത് സര്‍ക്കാരിലും പാര്‍ടിയിലും പരിഗണനാ വിഷയമായതും.
ബാധ്യതയോ നഷ്ടമോ കൂടാതെ പിന്തിരിയാന്‍ കഴിയുമായിരുന്ന പദ്ധതികളില്‍ അങ്ങിനെ തന്നെയാണ് ചെയ്തത്. പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ പദ്ധതിയുടെ കാര്യത്തില്‍ നഷ്ടമില്ലാതെ പിന്തിരിയാന്‍ കഴിയാത്ത തരത്തില്‍ കണ്‍സള്‍ടന്‍സി കരാറിലൂടെ കാളിദാസന്‍ പറഞ്ഞതുപോലെ 24 കോടിരൂപയുടെ നേരിട്ടുള്ള ബാധ്യത ഏറ്റെടുത്തിരിക്കുകയും പദ്ധതി മുഴുമിപ്പിക്കുന്നത് വരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും (പണം കണ്ടെത്താമെന്ന ലാവ്ലിന്‍ പറഞ്ഞത് മാത്രമേയുള്ളുവെന്നാണ് കാളിദാസന്റെ വാദമെങ്കിലും അത് കരാര്‍ പ്രകാരം സര്‍ക്കാരിന്റെ സമ്മതവുമായതടക്കം) യു.ഡി.എഫ് സര്‍ക്കാര്‍ ധാരണയാകുകയും ഏകപക്ഷീയമായി പിറകോട്ട് പോകാന്‍ പറ്റാതിരിക്കുകയും പോയാല്‍ പാരീസില്‍ കോടതി വ്യവഹാരം വേണ്ടിവരുമെന്നതും അത് തന്നെ ജയിക്കാന്‍ സാധ്യതയില്ലെന്ന സ്ഥിതിയും ഒരു സര്‍ക്കാരുണ്ടാക്കിയ കരാര്‍ തക്കതായ കാരണങ്ങളില്ലാതെ ലംഘിക്കുന്നത് സംസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടിക്കുമെന്നതും അടിയന്തിരമായി വൈദ്യുതി ആവശ്യമാണെന്നതും അടക്കം കാര്യങ്ങളാണ് പരിഗണിക്കപ്പെട്ടതെന്ന് അന്നത്തെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത ശിവദാസമേനോന്‍ പറഞ്ഞുകഴിഞ്ഞു.
ഇങ്ങനെ കൂട്ടായ തീരുമാനത്തിലൂടെ നടപ്പാക്കപ്പെട്ട ഒരു കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം അത് കൂട്ടായ തീരുമാനമാണെന്ന് പറയുകയും ചെയ്യുമ്പോള്‍ പിന്നെയും പിണറായിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന്റെ പിറകില്‍ മറ്റെന്തോ ആണെന്ന് സാമാന്യ ബുദ്ധിയുള്ളവരെല്ലാം ചിന്തിക്കും.
ഇനി പാര്‍ടിയും സര്‍ക്കാരും കൂട്ടായി നടത്തിയതില്‍ തെറ്റുണ്ടിങ്കിലോ എന്ന ചോദ്യമുണ്ട്. തെറ്റ് ഏത് സര്‍ക്കാരന്റേതാണെന്ന് പരിശോധിച്ചി കോടതിയും ജനങ്ങളും വിലയിരുത്തണം. അത് യു.ഡി.എഫിന്റെ പ്രതിഛായ തകര്‍ക്കുക തന്നെ ചെയ്യും. അതില്‍ നിന്ന് തലയൂരാനാണ് യു.ഡി.എഫ്. പിണറായിയേക്കൂടി കേസില്‍ പ്രതിയാക്കി കേസേ ഇല്ലാതാക്കാമോ എന്ന് ശ്രമിക്കുന്നത്. അതിനേതായാലും സി.പി.ഐ.(എം) കൂട്ടു് നില്‍ക്കില്ലെന്നതാണ് രാഷ്ട്രീയമായ ഈ ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമ നടപടികളെ കോടതിയിലും നേരിടുമെന്ന് പറയുന്നതിന്റെ പോരുള്‍. വി.എസ്. അഴിമതി വിരുദ്ധ സമരം തുടരുമെന്ന് പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല. അതിനെ പിണറായിക്കെതിരായ ദുസൂചനയായി കാണുന്നവര്‍ കുറച്ച് കാലം കൂടി ആശ്വസിക്കാനുള്ള വഴി തേടുക മാത്രമാണ്.
കോണ്‍ഗ്രസിനാകട്ടെ, തല്‍ക്കാല രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന ഒരു നോട്ടവുമുണ്ട്. കിട്ടിയാലായി. നഷ്ടപ്പെടാനൊന്നുമില്ലല്ലൊ. അതിലും സി.പ്.ഐ(എം) നേട്ടമുണ്ടാക്കുന്നതാണ് ഇന്ന് നാം കണ്ടുകോണ്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ കാലം കേരളത്തില്‍ കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടി കഴിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. നയങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ജനങ്ങളെ അകറ്റിയിട്ടുണ്ടല്ലൊ. ജനങ്ങള്‍ക്ക് സി.പി.ഐ(എം) ഉം എല്‍.ഡി.എഫുമല്ലാതെ മറ്റൊരാശ്രയമില്ലെന്ന് കൂടുതല്‍ കൂടുതല്‍ ബോദ്ധ്യപ്പെടുകയാണ്.
“ഇത്രയൊക്കെ ക്രമവിരുദ്ധമായി യു.ഡി.ഏഫ് ഉണ്ടാക്കി വച്ചിരുന്ന MOU റൂട്ട് പിന്‍തുടരണമെന്ന് എല്‍.ഡി.എഫ് തീരുമാനിക്കാനുള്ള ചേതോവികാരം എന്തായിരുന്നു.”
ഇത്രയൊക്കെ ക്രമവിരുദ്ധമായി കരാറ് തുടങ്ങിവച്ച യു ഡി എഫിലെ ആരും എന്തേ സി.ബി.ഐ കേസില്‍ പ്രതിയാവാത്തത് എന്നാണ് ഞമ്മട സംശയം
പ്രീയ അനോണി,
ഒരു വിഭാഗത്തോടും എന്നെ കൂട്ടിക്കെട്ടാതിരിക്കുന്നതാണെനിക്കിഷ്ടം. അനോണി തന്നെ ഈ കമന്റിട്ടത് എന്നെ ഒരു വിഭാഗത്തോടെ ചേര്‍ന്ന് കണ്ടതു കൊണ്ടല്ലേ.
എന്റെ ഈ ബ്ലോഗില്‍ അറുപതോളം പോസ്റ്റുകള്‍ ഉണ്ട്. അതില്‍ ഭൂരിഭാഗവും യു.ഡി.ഏഫ് ഭരണസമയത്ത് നടന്ന ഖജനാവ് നഷ്ടങ്ങളെപറ്റി യാണ്. പക്ഷേ യു.ഡി.ഏഫ് ആണോ എല്‍.ഡി.എഫ് ആണോ ആ സമത്ത് ഭരിച്ചിരുന്നതെന്നു ഞാന്‍ പറഞ്ഞിരുന്നില്ല. പകരം ഏത് കൊല്ലത്തില്‍ നടന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടു താനും.
ഈ പോസ്റ്റില്‍ മാത്രമാണ് പറഞ്ഞു പറഞ്ഞ് യു.ഡി.ഏഫ് എല്‍.ഡി.എഫ് ആയി ഉരുത്തിരിഞ്ഞത്. വായിച്ച് വായിച്ച് എന്ന് ഒരു വിഭാഗക്കാരനായി പലരും തെറ്റിദ്ധരിച്ചു തുടങ്ങിയിരിക്കുന്നു. അതൊന്നു മാറ്റി യെടുക്കണമായിരുന്നു.
അപ്പോഴും ഞാന്‍ വസ്തുതകളെ വളച്ചൊടിച്ചിട്ടില്ല.
പ്രിയ ജിനേഷേ,
കാര്‍ത്തികേയന്‍ കരാറുണ്ടാക്കിയെങ്കിലും അതിന്മേല്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായില്ല. അപ്പോഴല്ലേ അതിന്മേല്‍ വ്യാഖ്യാനം നടത്തി ക്രമവിരുദ്ധ എടപാടുകളില്‍ ഉള്‍പ്പെട്ടുപോകുന്നത്. അതിനുള്ള ഭാഗ്യം ലഭിച്ചത് പിണറായിക്കാണ്.
അതുകൊണ്ടായിരിക്കണം കാര്‍ത്തികേയന്‍ രക്ഷപെട്ട് തല്‍ക്കാലം നില്‍ക്കുന്നത്. കേസ് വിജാരണ സമയത്ത് ഇതെല്ലാം പുറത്തു വരുമല്ലോ.
അങ്കിളേ
“ഒരു വിഭാഗത്തോടും എന്നെ കൂട്ടിക്കെട്ടാതിരിക്കുന്നതാണെനിക്കിഷ്ടം. അനോണി തന്നെ ഈ കമന്റിട്ടത് എന്നെ ഒരു വിഭാഗത്തോടെ ചേര്‍ന്ന് കണ്ടതു കൊണ്ടല്ലേ.”
തീർച്ചയായും ആണ്. പിണറായി തെറ്റുകാരനാണ് എന്ന് അത്ര ഉറപ്പില്ലെങ്കിലും താങ്കൾ തന്നെ പലയിടത്തായി ഇട്ട ഈ കമന്റുകൾ ഒന്നു കൂടെ വായിച്ചു നോക്കൂ..പിണറായിയെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കാനുള്ള ഒരു വ്യഗ്രത ഈ വാക്കുകളില്ലേ? സ്വന്തം മനസ്സക്ഷിയോട് ചോദിക്കൂ..
1.വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി-കരാറിനെ ഒരാശുപത്രിക്ക് വേണ്ടി വിലപേശുന്നത് 1948 ലെ ഇന്‍ഡ്യന്‍ ഇലക്ട്രിസിറ്റി ആക്ടിനു വിദുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയ അന്നത്തെ ഊര്‍ജ്ജ സെക്രട്ടറി ശ്രി വരദാചാരി IAS ന്റെ ‘തല പരിശോധിക്കപ്പെടേണ്ടതാണെ’ന്നാണ് വൈദ്യുതി മന്ത്രി ശ്രി.പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയത്.
2.ജി.വി. ചോദിച്ച ‘പിന്‍മാറ്റ നിബന്ധനകള്‍’ മുതലായവയുടെ പ്രസക്തി ഇവിടെ എന്താണ്‍?, കണ്‍സട്ടന്‍സി കാരാറിനെ സംബന്ധിച്ച്?
3.അനെക്ഷ്‌ര്‍ ബി യില്‍ വിലനിലവാരം കൊടുത്തിരുന്നത് SNC Lavalin നു തന്റെ സൂപ്പര്‍വൈസിങ് ജോലിയില്‍ സഹായകമായിരിക്കാനെന്നേ കരുതാനാവു."
4.അതുകൊണ്ടായിരിക്കണം, ബാലാനന്ദന്‍ കമ്മറ്റിയെ ഉണ്ടാക്കിയത്. മലബാറില്‍ വരുത്താന്‍ ഉദ്ദേശിച്ചിരുന്ന ക്യാന്‍സര്‍ ആശുപത്രി തലക്ക് പിടിച്ചിരുന്ന മന്ത്രിക്ക് സ്വന്തം ബാലാനന്ദന്‍ കമ്മറ്റി എതിരഭിപ്രായം രേഖപ്പെടുത്തുമെന്ന് സ്വപ്നം കൂടി കാണാന്‍ കഴിഞ്ഞില്ല.
5.കിരണ്‍ എഴുതിയിരിക്കുന്നത് പലതും എനിക്ക് പുതിയ അറിവാണ്, അതിശയം.“യു.ഡി.എഫിന്റെ കാലത്ത് ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്.“.....കിരണിനു ഈ വിവരങ്ങള്‍ കിട്ടിയത് വിശ്വസനിയമായ കേന്ദ്രങ്ങളില്‍ നിന്നാണെങ്കില്‍, അവിശ്വസിച്ചിട്ട് കാര്യമില്ല.
6. ഒരു പക്ഷേ, പിണറായി മന്ത്രിയുണ്ടേ മാളിക പണിയലും, മകന്റെ വിദേശ പഠനവുമെല്ലാം കണ്ടായിരിക്കണം, പണം തിരിമറി നടത്തിയെന്നാരോപണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.....
7.എന്നാല്‍ PSP പദ്ധതിയുടെ വിശകലനം നടത്തിയപ്പോള്‍ സഹായധനത്തിന്റെ ഒരു രൂപ പോലും PsP പദ്ധതിയുടെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നറിയാമായിരുന്ന അക്കൌണ്ടന്റ് ജനറല്‍,(ഒരാശുപത്രിക്ക് വേണ്ടി) വാഗ്ദാനം ചെയ്ത സഹായധനത്തിന്റെ വരവു ചെലവ് കണക്കുകള്‍ പരിശോധിക്കേണ്ടതാണെന്നു മാത്രം പരാമര്‍ശിച്ചു വിട്ടു. അങ്ങനെയാണ് ഈ 98 കോടിയുടെ ചരിത്രം പുറം ലോകം അറിയുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണറിയുന്നത് ഒരു പ്രൈവറ്റ് കമ്പനിയാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്വം ഏല്‍പ്പിച്ച് കൊടുത്തിരിക്കുന്നതെന്ന്. ഇപ്പോള്‍ മനസ്സിലായോ, പരസ്യപ്പെടുത്തിയ സഹായധനം എങ്ങനെ കിക്ക്-ബാക്ക് ആക്കി മാറ്റാമെന്ന്. ...
8.പിണറായിയുടെ മാളികയുടെ പടം ഏതോ പത്രമാധ്യമത്തിലോ, ടി.വിയിലോ അന്ന് കാണിച്ചിരുന്നതായാണ് എന്റെ ഓര്‍മ്മ. എന്റെ കൈയിലില്ല.
9.കുറ്റിയാടി പദ്ധതിക്ക് വേണ്ടി SNC Lavalin കമ്പനിയുമായുണ്ടാക്കിയ കാര്‍ത്തികേയന്‍ മന്ത്രിയുടെ MOU അതേപടിയണ് പിണറായി മന്ത്രി PSP പദ്ധതിക്ക് വേണ്ടിയും ഉണ്ടാക്കിയതെന്ന് പറഞ്ഞ് ബഹു.മന്ത്രി തോമസ് ഐസക്ക് വാചാലനായിരിക്കുന്നത് കണ്ടില്ലേ. ..
10.ഇത്തരത്തിലുള്ള കാര്യങ്ങളില്‍ സാധാരണ രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്ത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വച്ച് , തലയൂരുകയാണ് പതിവ്.“ മേല്‍പ്പറഞ്ഞ രാഷ്ട്രീയ കുതന്ത്രം ഇക്കാര്യത്തില്‍ കോടതിയുടെ മുന്നില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ല.
11. പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട പണം ടെക്നിക്കാലിയ എന്ന സ്ഥാപനം വഴി തിരിച്ചു വിട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ ഇതിനേക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ ഒരു വിവരവും ആര്‍ക്കും അറിയില്ല“
ഇതു ശരിയല്ല കാളിദാസന്‍ . ആധികാരികമായിത്തന്നെ സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ ടെക്നിക്കാലിയ വാങ്ങിയ കോഴപ്പണത്തിന്റെ (അങ്ങനെതന്നെ വിളിക്കാമെന്ന് തോന്നുന്നു) കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദീകരണം സി.ഏ.ജി പറയാത്തതിന്റെ കാര്യം അന്വേഷിക്കുമ്പോഴാണ് ദുരൂഹത കൂടുന്നത്.
12.കിട്ടിയ കനേഡിയന്‍ പണം ചെലവിട്ടതെങ്ങനെയെന്ന് ടെക്നിക്കാലീസിനു മാത്രമേ അറിയൂ. ഈ പിണറായി മന്ത്രിയുടെ കൂര്‍മ്മ ബുദ്ധി കാര്‍ത്തികേയന്‍ മന്ത്രിക്ക് ഇല്ലാതെ പോയി. പക്ഷേ കോടതി ഇതെല്ലാം പുറത്തു കൊണ്ടു വരുമെന്ന് പ്രത്യാശിക്കാം.
13. ഇന്നത്തെ മനോരമയില്‍ കോടിയേരി മന്ത്രിയുടേ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന പലതും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെ. ചില കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാക്കി രേഖപ്പെടുത്തിയിരിക്കുന്നു
14. തീര്‍ച്ചയായും പിണറായി ബുദ്ധിയും ഊര്‍ജ്ജസ്വലതയും ഉള്ള ഒരു മന്ത്രി തന്നെയായിരുന്നു. തെറ്റുകള്‍ അറിഞ്ഞും അറിയാതെയും പറ്റാം. ഇവിടെ അദ്ദേഹത്തിനെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥന്റെ തല പരിശോധിക്കാന്‍ ഉത്തരവിട്ട മാന്യമന്ത്രിയാണ്. അറം പറ്റി, അല്ലേ.
15.ഒരുത്തരേയും കുറ്റവാളിയായി പ്രഖ്യാപിക്കാറൊന്നും ആയിട്ടില്ല. ആദ്യം സി.ബി.ഐയുടെ കുറ്റപത്രം കാണട്ടെ. എന്നാല്‍ തന്നെയും കോടതിയുടെ വിധി എന്തായിരിക്കുമെന്ന് നമുക്ക് നിശ്ചയിക്കാന്‍ പറ്റില്ല.
16.സര്‍ക്കാരിന്റെ പല പ്രോജക്ടുകളും ടെക്നിക്കാലിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കാം. പക്ഷേ അവിടെയെല്ലാം ടെക്നിക്കാലിയ കടന്നുവന്നത് ചിട്ടയായ നടപടിക്രമങ്ങളിലൂടെയാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ പല പ്രോജക്ടുകളുള്ളതുകൊണ്ട് മലബാര്‍ ക്യാര്‍സര്‍ ആശുപത്രിയും അവരെകൊണ്ട് ചെയ്യിക്കണമെങ്കില്‍, ആ ആശുപത്രി പിണറായി മന്ത്രിയുടെ സ്വന്തം ആയിരിക്കണം.
17.ഉദ്ദ്യോഗസ്ഥരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം. മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല
18.സര്‍ക്കാരിനു കിട്ടേണ്ട പണം പിടിച്ചിട്ട് ബാക്കിയേ കരാറുകാരനു കൊടുക്കാവു എന്ന നിബന്ധന സാധാരണ എല്ലാ എല്ലാ കരാറിലും ഉണ്ടാകുന്നതാണ്. ഇവിടെ സര്‍ക്കാരിനു കിട്ടേണ്ട സഹായധനത്തിനെപറ്റി ലാവലിനുമായുണ്ടാക്കിയ കരാറിലില്ലാത്തതിനു കാരണം, ധനസഹായത്തിനെ പറ്റി പ്രത്യേക ധാരണാ പത്രം ഉണ്ടാക്കണമെന്ന പിണറായി മന്ത്രിയുടെ ആവശ്യത്തെത്തുടര്‍ന്നാണെന്ന് ഞാന്‍ ഈ വിഷയത്തെപറ്റി വായിച്ച ഒരു ലിങ്കില്‍ കണ്ടതാണ്. (ഏതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു). അങ്ങനെയാണ് സഹായധനത്തിനുവേണ്ടി പ്രത്യേക MOU ഉണ്ടായതും അതും പ്രധാന കരാറുമായി ബന്ധമില്ലാതായതും, എന്ന് ഞാന്‍ വായിച്ചതില്‍ നിന്നും മനസ്സിലാക്കുന്നു. “പരാമര്‍ശിക്കാനേ സമ്മതിച്ചില്ല“ എന്നു ഞാന്‍ എഴുതിയിടത്ത് ഒരു സ്മൈലി തീര്‍ച്ചയായിട്ടും വേണ്ടിയിരുന്നു.
19. പ്രത്യേക ധാരണാ പത്രമൊന്നും ഉണ്ടാക്കാതെ പദ്ധതിയുടെ പ്രധാന കരാറില്‍ ഉള്‍പ്പെടുത്തി ഈ സഹായധനം നല്‍കുന്നതിനു SNC lavalin നെ നിര്‍ബന്ധിതരാക്കിയിരുന്നുവെങ്കില്‍ ഈ MOU പുതുക്കള്‍ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നല്ലോ. അതിനെ പറ്റി ഒന്നും പറയാനില്ലേ. പ്രത്യേക ഗൂഡോദ്ദേശത്തോടെ ചില MOU കളുണ്ടാക്കി, അതിനെ പിന്നീട് വന്ന യു.ഡി എഫ് സര്‍ക്കാര്‍ സംരക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞാല്‍, അവിടെയാണ്‍ രാഷ്ട്രീയം വരുന്നത്.
20. അതായത് നവീകരണക്കരാറിന് അംഗീകാരം നേടിയെടുക്കേണ്ട അവസരങ്ങളിലെല്ലാം ഈ 98 കോടിയുടെ കാര്യം എടുത്തുകാട്ടി. എന്നാല്‍ കാന്‍സര്‍ ആശുപത്രിക്കു 98 കോടി നല്‍കാമെന്ന വാഗ്ദാനം കരാറില്‍ ഉള്‍പ്പെടുത്താതിരിക്കാനും നവീകരണത്തെ ഈ ഗ്രാന്റുമായി ബന്ധിപ്പിക്കാതിരിക്കാനും പിണറായി മന്ത്രി ഏറെ കരുതലെടുത്തു എന്നല്ലേ ഇതിനര്‍ത്ഥം.
21. കാര്‍ത്തികേയന്‍ കരാറുണ്ടാക്കിയെങ്കിലും അതിന്മേല്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായില്ല. അപ്പോഴല്ലേ അതിന്മേല്‍ വ്യാഖ്യാനം നടത്തി ക്രമവിരുദ്ധ എടപാടുകളില്‍ ഉള്‍പ്പെട്ടുപോകുന്നത്. അതിനുള്ള ഭാഗ്യം ലഭിച്ചത് പിണറായിക്കാണ്.
പ്രീയ അനോണി,
കുറച്ചധികം സമയം വേസ്റ്റാക്കി. എന്നെ ഒരു വിഭാഗത്തിനോട് കൂട്ടികെട്ടരുതെന്ന് പറഞ്ഞത്, എല്‍.ഡി.എഫ് നോടോ, യു.ഡി.എഫ് നോടോ എന്ന അര്‍ത്ഥത്തിലാണ്. അതു കൊണ്ട് ഞാന്‍ ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നര്‍ത്ഥമില്ല.
ഇതെല്ലാം വായിച്ചതില്‍ നിന്നും തീര്‍ച്ചയായും പിണറായി വിജയന്‍ ഈ കറാറുമായി മുന്നോട്ട് പോയതില്‍ ദൂരൂഹത ഉണ്ടെന്നു തന്നെയാണ് എന്റ് ഉറച്ച വിശ്വാസം. പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും ചായ്‌വ് ഇല്ലാത്ത ഒരാള്‍ക്ക് അങ്ങനെ വിശ്വസിച്ചു കുടേ..
എപ്പോഴൊക്കെ പിണറായി മന്ത്രിക്കെതിരെ ഞാനെഴുതിയിട്ടുണ്ടോ അപ്പോഴൊക്കെ അതിനു കാരണവും എഴുതിയിട്ടുണ്ട്.
പിണറായിക്കെതിരെയെഴുതിയാല്‍ ഞാന്‍ യു.ഡി.എഫ് അനുഭാവിയും, കാര്‍ത്തികേയനെതിരെ എഴുതിയാല്‍ ഞാന്‍ എല്‍.ഡി.എഫ് അനുഭാവിയും ആണെന്ന് വിധിച്ചാല്‍ ചുറ്റിപ്പോവുകയേ ഉള്ളൂ.
അങ്കിളേ
മേൽക്കാണിച്ചിരിക്കുന്ന അങ്കിളിന്റെ കമന്റുകളിൽ പലയിടത്തും ഒരു ഉറപ്പില്ലായ്‌മ അല്ലെങ്കിൽ കൺഫ്യൂഷൻ അനുഭവപ്പെടുന്നുണ്ട്. ഒരു പക്ഷേ എനിക്ക് തോന്നിയതാവാം. അതിലെ പല ആരോപണവും താങ്കളുടെ വെറും ഊഹങ്ങൾ മാത്രമാണെന്ന് തോന്നുന്നു. താങ്കൾ എന്തുകൊണ്ട് അങ്ങനെ ആരോപിക്കുന്നു എന്ന കാരണം പറയുന്നു എന്നതു കൊണ്ട് മാത്രം അത് കൺക്ലൂസീവ് എവിഡൻസ് ആകണമെന്നില്ലല്ലോ?
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടു കൂടാ എന്നതല്ലേ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ആധാരം . താങ്കൾ തന്നെ പല പല സ്ഥലത്തും ഈ കേസ് കോടതിയിൽ തെളിയുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് പറയുന്നുണ്ടല്ലോ? അപ്പോൾ ആരോപണത്തിന്റെ പുകപടലമുയർത്തുക മാത്രമാണോ താങ്കളുടെ ഉദ്ദേശം? അതല്ല എന്നു തന്നെ കരുതട്ടെ.
താങ്കളെ സംബന്ധിച്ചിടത്തോളം ഈ പോസ്റ്റ് താങ്കളുടെ സത്യാന്വേഷണ പരീക്ഷണമാകാം. എന്നാൽ തന്നേക്കാളേറെ സ്വന്തം പാർട്ടിയെ സ്നേഹിക്കുന്ന ഇനിയും കുറ്റിയറ്റു പോയിട്ടില്ലാത്ത അപൂർവം ചിലർക്കെങ്കിലും താങ്കളുടെ ഈ ചെളിതെറിപ്പിക്കൽ (സ്വയം ഉറപ്പില്ലാത്ത കാര്യങ്ങളും ആധികാരികമായി താങ്കൾ ഒന്നിലേറെ സ്ഥലത്ത് ആരോപിക്കുന്നുവല്ലോ) വേദനാജനകമാണ് എന്ന് മാത്രം പറഞ്ഞുവയ്‌ക്കട്ടെ.
പ്രീയ അനോണി,
സാധാരണ അനോണിയായാലാണ് എന്തും എഴുതാവുന്നത്. ഇവിടെ അങ്ങനെയല്ല ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ അനോണി യതാര്‍ത്ഥ പേരിലാണ് വന്നതെങ്കില്‍ പാര്‍ട്ടി സ്നേഹം മൂത്ത് എന്നെ കൊന്നു കൊലവിളി നടത്തുമായിരുന്നു എന്നും എനിക്കറിയാം. ഇത്രമാത്രം പറഞ്ഞ് നിര്‍ത്തുന്നു.
അങ്കിളേ
“പാര്‍ട്ടി സ്നേഹം മൂത്ത് എന്നെ കൊന്നു കൊലവിളി നടത്തുമായിരുന്നു എന്നും എനിക്കറിയാം” എന്നത് അങ്കിളിന്റെ തെറ്റിദ്ധാരണയാണ്. സത്യത്തിൽ പാർട്ടിയെ താങ്കൾ കൊല്ലാക്കൊല ചെയ്തിട്ടും എന്തു കൊണ്ടാണ് ഇത്ര ക്ഷമാപൂർവം താങ്കളോട് സംവദിക്കുന്നത് എന്ന് താങ്കൾക്കിനിയും മനസ്സിലായില്ലേ? ക്ഷമാപൂർവം താങ്കളുടെ തെറ്റിദ്ധാരണകൾ (ഉണ്ടെങ്കിൽ) മാറ്റുക...താങ്കൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ ( ഉണ്ടെങ്കിൽ) അത് തിരുത്തിക്കുവാൻ പ്രസ്ഥാനത്തിനകത്ത് പോറാടുക...വേറെ കുറുക്കു വഴികളൊന്നുമില്ല എന്നറിയാവുന്നതുകൊണ്ടാണ്.
ഇതൊക്കെ അനോണിയായി പറയുന്നതെന്തുകൊണ്ടെന്നാൽ, താങ്കൾ അനോണികളുടെ അഭിപ്രായങ്ങളും ഗൌരവമായി എടുക്കുന്നു എന്നത് മാത്രമല്ല, പറയുന്ന ആളെക്ക്കുറിച്ചുള്ള മുൻവിധി കൂടാതെ അഭിപ്രായങ്ങളെ വിലയിരുത്തുവാനും കഴിയും , താങ്കൾക്ക് എന്ന്നുള്ളതുകൊണ്ട് കൂടിയാണ്
കാന്‍സര്‍ സെന്ററിന് നല്‍കാന്‍ ലാവലിന്‍ പിരിച്ച 45 കോടി എവിടെ - തിരുവഞ്ചൂര്‍
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കാന്‍ 45 കോടി രൂപ പിരിച്ചുവെന്ന് ലാവലിന്‍ കമ്പനി സമ്മതിച്ചുകൊണ്ടെഴുതിയ കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ തുക കാന്‍സര്‍ സെന്ററിന് ലഭിച്ചില്ല. 98 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്താണ് ഇത്രയും തുക പിരിച്ചിട്ടും പണം കിട്ടാതെ പോയത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയും കേസ് എടുക്കുകയും ചെയ്യുമ്പോള്‍ അത് രാഷ്‌ട്രീയപ്രേരിതമാണെന്ന് എങ്ങനെ പറയും. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭിക്കുമെന്ന ഉറപ്പില്‍ ഉയര്‍ന്ന തുകയ്‌ക്കാണ് ലാവലിന്‍ കരാറില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടത്. ഈ കേസ് അന്വേഷിച്ച വിജിലന്‍സ് തുടര്‍ അന്വേഷണം ശുപാര്‍ശ ചെയ്‌തു. മാത്രമല്ല രാഷ്‌ട്രീയപ്രേരിതമാണ് കേസ് എന്നോ, പിണറായി വിജയന്‍ നിരപരാധിയാണെന്നോ വിജിലന്‍സ് പറയുന്നുമില്ല. ഇതനുസരിച്ചാണ് തുടരന്വേഷണത്തിനായി സി.ബി.ഐ.യെ കേസ് ഏല്‌പിച്ചത്.
വ്യവസ്ഥകള്‍ മറികടന്ന് ലാവലിന്‍ കരാര്‍ സംബന്ധിച്ച ഫയല്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് അയയ്‌ക്കാതെ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് രാഷ്‌ട്രീയപ്രേരിതമായിരുന്നെങ്കില്‍ കരാറിന് തീരുമാനമെടുത്ത വൈദ്യുതി ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുത്ത അംഗമായിരുന്ന കോടിയേരി ബാലകൃഷ്‌ണനെതിരെയും കേസ് എടുക്കണമായിരുന്നു. ഈ കേസ്സില്‍ അഴിമതി തെളിയിക്കാനുള്ള പ്രകാശ് കാരാട്ടിന്റെ വെല്ലുവിളി തങ്ങള്‍ ഏറ്റെടുക്കുന്നു. തെളിയിച്ചുതരാം. നടപടിക്ക് സി.പി.എം. തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ചന്ദ്രേട്ടന്റെ മാതൃഭൂമി വാര്‍ത്തയില്‍ നിന്ന്: "മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കാന്‍ 45 കോടി രൂപ പിരിച്ചുവെന്ന് ലാവലിന്‍ കമ്പനി സമ്മതിച്ചുകൊണ്ടെഴുതിയ കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ തുക കാന്‍സര്‍ സെന്ററിന് ലഭിച്ചില്ല. 98 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്താണ് ഇത്രയും തുക പിരിച്ചിട്ടും പണം കിട്ടാതെ പോയത്."
ഇടതു ഭരണകാലത്ത് കൃത്യമായി ഗ്രാന്റ് ഗഡു വന്നിട്ടുണ്ട്. സി&ഏജി റിപ്പോര്‍ട്ടില്‍ ഉള്ളത് തന്നെ. തിരുവഞ്ചൂരു ഉദ്ധരിച്ചു പിടിച്ച ആ 45 കോടി ലാവലിന്‍ പിരിച്ചത് യു.ഡി.എഫിന്റെ കാലത്താണ്....MCCയ്ക്ക് ഗ്രാന്റ് കിട്ടാതായതും കടവൂര്‍ ശിവദാസന്റെ (കോണ്‍ഗ്രസ് മന്ത്രിസഭ)കാലത്ത്...
തിരുവഞ്ചൂരിനു നന്നായി ഫുട്ബാള്‍ കളിക്കാനറിയാം.... പക്ഷേ ഗോള്‍ അടിക്കുമ്പോള്‍ പോസ്റ്റ് മാറിപ്പോവുമെന്നു മാത്രം!! ചുമ്മാതാണോ സ്വന്തം മുന്നണിക്കാരു തന്നെ ഒതുക്കി നിര്‍ത്തിയിരിക്കുന്നത് :-D
തിരുവഞ്ചൂര്‍ ഒരു കത്ത് സഭയില്‍ കൊണ്ടു വന്നുവെന്നല്ലാതെ, ആ കത്തിന്റെ പകര്‍പ്പൊന്നും ഒരു പത്രത്തിലും കണ്ടില്ലല്ലോ. മംഗളത്തിലും മനോരമയിലും മാതൃഭൂമിയിലുമൊക്കെ ഒരു കത്തെന്നേ പറയുന്നൂള്ളൂ. ഏത് കാലത്ത് എത്ര കനേഡിയന്‍ ഡോളര്‍ സംഭരിച്ചുവെന്നൊക്കെ നാളും പക്കവും സഹിതം ഒന്നെഴുതൂ, കേരളാ ഫാര്‍മറു ചേട്ടാ.......... മ്മളൊന്നറിയട്ടെ
1. ചന്ദ്രേട്ടന്റെ മാതൃഭൂമി വാര്‍ത്തയില്‍ നിന്ന്
2. ഏത് കാലത്ത് എത്ര കനേഡിയന്‍ ഡോളര്‍ സംഭരിച്ചുവെന്നൊക്കെ നാളും പക്കവും സഹിതം ഒന്നെഴുതൂ, കേരളാ ഫാര്‍മറു ചേട്ടാ
എന്തായാലും ഇത് രണ്ടും എന്റെ പക്കലില്ല.
മാതൃബൂമിയുടെ ഈമെയില്‍ ഐഡി വേണമെങ്കില്‍ തരാം.
അയ്യോ, വേണ്ടായേ....ചെല വാര്‍ത്തകളും താങ്ങി ഈ പ്രായത്തിലും വിശ്രമരഹിതനായി ഓടി നടക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു പോയതാണേ.. ഭൂമിയുടെ മെയില്‍ ഐഡി കൈവശം തന്നെയിരിക്കട്ടെ... അല്ലാതെ തന്നെ വിവരങ്ങളറിയാന്‍ മാര്‍ഗം വേറെയുണ്ട് ചേട്ടായീ... (ചേട്ടായിയുടെ കൈകളില്‍ മാത്രമുളള സംഭവമാണല്ലോ ഈ മാതൃഭൂമിയുടെ ഈ മെയില്‍ ഐഡി)
ലാവലിന് വിവാദം രണ്ടാംഭാഗം പ്രസിദ്ധികരിച്ചു. 200 കമന്റ് കഴിഞ്ഞപ്പോള്‍ വായനക്കാര്‍ക്ക് ഒറ്റയടിക്ക് വായിക്കാന്‍ പ്രയാമായതുകൊണ്ടാണിത്.
ലാവലിനില്‍ നിന്നും പുതിയതായിക്കിട്ടിയ കുറിപ്പോടെ നമുക്ക് ചര്‍ച്ച പുതിയപോസ്റ്റില്‍ തുടരാം. ഏവര്‍ക്കും സ്വാഗതം.
hello,
ഇവിടെ എല്ലാവരും ടെക്നികലിയയെകുറിചു നിഗൂഡത പരത്തി ആണു സം്സാരിക്കുന്നത്. എന്നാല്‍ അന്വേഷഷാല്‍ത്മക പത്രപ്രവര്‍ത്തനം നടക്കുന്ന ഈ കാലത്തു ഒരു മാധ്യമവും ടെക്നികാലിയയെകുറിചു വാസ്തവം എന്താനെന്നു അന്വേഷിക്കാന്‍ മെനക്കെടാത്തതു ദുരൂഹമായിരിക്കുന്നു. എനിക്കു തൊന്നുന്നത്, അതു SNC Lavalin MCC പണിയാന്‍ contract കൊടുത്ത ഒരു സ്ഠാപനം ആയിട്ടാണു. പണമായി MCC യ്കുള്ള സഹായം തരാമെന്നു Lavalin എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടൊ ? നേരെ മറിച്ചാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്
സി.പി.എം വിരുദ്ധ ജ്വരം മൂത്ത് പറയുന്നത്(സ്വയം പറയുന്നത്) മനിക്കൊരുകള്‍ക്കുള്ളില്‍ മാറുന്നതെങ്ങനെ എന്ന് ഇവിടെ കാണാം...ഈ ഉദ്ധരണികള്‍ എല്ലാം ഈ പോസ്റ്റിലും കമ്മേന്ടിലും ഉള്ളതാണ്..READ ON
അങ്കിള്‍
...ഒരു സ്വകാര്യ ഏജന്‍സിയുടെ കണക്കുകള്‍ പരിശോധിക്കുവാന്‍ സാധാരണ ഗതിയില്‍ അക്കൌണ്ടന്റ് ജനറലിനുപോലും കഴിയില്ലല്ലോ.? അതുദ്ദേശിച്ച് തന്നെയാണോ അങ്ങനെ ചെയ്തത്?....
അങ്കിള്‍ വീണ്ടും
....എന്നാല്‍, കേരള സര്‍ക്കാര്‍ കനേഡിയന്‍ സഹായം കൈപറ്റിയിട്ട് അത് ടെക്നിക്കാലിറ്റിയെ ഏല്പിച്ചാല്‍ സംഗതിയാകെ മാറും. കേരളസര്‍ക്കാറിന്റെ കൈയ്യില്‍ കിട്ടിയാല്‍ അത് ‘പൊതുപ്പണം’ ആയി മാറും. ‘പൊതുപ്പണ’ത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെടാനും, പരിശോധിക്കുവാനും അക്കൌണ്ടന്റ് ജനറല്‍, ധരകാര്യവകുപ്പ്, മറ്റു സര്‍ക്കാര്‍ ഇന്റേര്‍ണല്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കും. എന്നാല്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കണക്കു പുസ്തകത്തില്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും എത്തിപ്പറ്റാന്‍ കഴിയില്ല....
വീണ്ടും വീണ്ടും അങ്കിള്‍
.....സി.ഏ.ജി.8.98 കോറ്റി കിട്ടിയെന്നേ പറയുന്നുള്ളൂ. അതെങ്ങനെ ചെലവാക്കിയെന്ന് സി.ഏ.ജി പറയാന്‍ കഴിയണമെങ്കില്‍,ടെക്നിക്കലിയുടെ കണക്കുബുക്കുകള്‍ നോക്കണം. അതു സാധ്യമല്ല. ഒരു സ്വകാര്യ സ്ഥാപനമാണത്. കോടതിയില്‍ കൂടി CBI ക്കെ അത് സാധ്യമാക്കാം. സി.ഏ.ജി. അതു ചെയ്യില്ല....
ഇനി ബഹു തമാശ...അങ്കിള്‍ എഴുതുന്നു
----മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയിലെ കണക്കുകള്‍ സി.ഏ.ജിക്ക് പരിശോധിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ എവിടെയാണ്‍ എഴുതികണ്ടത്?--
ഇങ്ങനെ സ്വന്തം വാക്കുകളെ തന്നെ പരസ്യമായി വ്യഭിച്ചരിക്കാമോ....നിമിഷങ്ങള്‍ക്കകം ഇങ്ങനെ മാറ്റിപ്പറയുന്ന ഈ മാന്യടെത്തെക്കാള്‍ ഈ നാട്ടിലെ രാഷ്ട്രീയക്കാര്‍ എത്ര ഭേദം...
ഇതൊക്കെ കഴിഞ്ഞു കാളിദാസന്‍ടെ കമ്മെന്റ് കണ്ടോ (അങ്കിളിനു മറുപടി ടിയാന്‍ തന്നെ കൊടുക്കുന്നു) അതിങ്ങനെ ..............
....മലബര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനമല്ലേ? സി എ ജി ക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സാധിക്കും .അവിടെ നിന്നായിരിക്കാം സി എ ജി ക്ക് ഈ കണക്കു കിട്ടിയിരിക്കുക....
-----------------------------------അടുത്ത അങ്കിള്‍ വെടി
....ഇവിടെ അദ്ദേഹത്തിനെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥന്റെ തല പരിശോധിക്കാന്‍ ഉത്തരവിട്ട മാന്യമന്ത്രിയാണ്. അറം പറ്റി, അല്ലേ....
കാളിദാസന്‍ അതിനു ഇങ്ങനെ മറുപടി പറയുന്നു...
....വരദചാരിയുടെ തല പരിശോധിക്കേണ്ടതാണെന്നു പിണറായി ഫയലില്‍ എഴുതിയതെന്തിനാണെന്നു സി ബി ഐ ചോദിച്ചതിനു, അത് ലാവലിന്‍ കരാറിനെ സം ബന്ധിച്ചല്ല, സഹകരണവകുപ്പിനേ സം ബന്ധിച്ച മറ്റൊരു ഫയലിലാണെന്ന് , പിണറായി പറഞ്ഞു. ഇനിയും വിശദമായി അറിയണമെങ്കില്‍ കേസ് കോടതിയില്‍ വരുമ്പോള്‍ മനസിലാക്കാം .....
__-----------------------------___
ഏറ്റവും വലിയ ഓസ്കാര്‍ തമാശ...ആരെങ്കിലും കേട്ടിട്ടുണോ പ്ലീസ്, പ്ലീസ് ഒന്ന് പറയൂ
""" സര്‍ക്കാര്‍ വകുപ്പിന്‍റെ കീഴില്‍ സ്വകാര്യ സംരംഭം?"" ഇതാ ഇങ്ങനെയും അങ്കിള്‍ എഴുതി
....മലബാര്‍ ക്യാന്‍സര്‍ ആശുപത്രി ഊര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള ഒരു സ്വകാര്യ സംരംഭമാണ്. ആശുപത്രിയുടെ നടത്തിപ്പിനുവേണ്ടി മാത്രമായി ഒരു പ്രത്യേക സൊസൈറ്റിയും ഉണ്ടാക്കിയിട്ടുണ്ട്.....
എന്താണ് സാര്‍ ഊര്‍ജ വകുപ്പിന് കീഴിലെ "സ്വകാര്യ സംരംഭം" ....വെറുപ്പും, പകയും ഒക്കെ സ്വയം പരിഹാസ്യമായാലും പുറത്തു വരുന്നു...
എപ്പടി ഈ മാന്യന്മാര്‍...
മുകളിലത്തെ അനോണി തലയില്‍ മുണ്ടിട്ട് വന്നതിപ്പോള്‍ മനസ്സിലായി. മണ്ടത്തരം എഴുതിപ്പിടിപ്പിക്കാന്‍ തലയില്‍ മുണ്ടിട്ടാല്‍ എളുപ്പമായല്ലോ, അല്ലേ. പ്രീയ അനോണി, താങ്കള്‍ എഴുതിയത് ഒന്നോ, രണ്ടോ തവണ വായിച്ചു നോക്കു. എന്നിട്ട് അതിലെ വിരോധാഭാസം കണ്ടുപിടിക്കു.
അതു കഴിഞ്ഞ് പറയൂ ആരു ആരെ വ്യഭിചരിച്ചു എന്നൊക്കെ.
ഈ പോസ്റ്റിന്റെ രണ്ടും മൂന്നും ഭാഗമൊന്നും വായിച്ചില്ലേ. ധാരാളം മുണ്ടിട്ട് വന്നവര്‍ ഇതിനെ തലനാരിഴ കീറിയിട്ടുണ്ട്. അവരൊന്നും പറയാത്ത് പുതിയ കണ്ടുപിടിത്തങ്ങളേ...
സനോണിയായി വരു, നമുക്ക് സംവദിക്കാം.
Story Dated: Tuesday, March 31, 2009 - വാര്‍ത്ത : മലയാള മനോരമ.
ലാവ്ലിന്‍: മുഖ്യമന്ത്രിയുടെ പക്കല്‍ രേഖകള്‍
മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി നല്‍കിയ മൊഴിയില്‍, പിണറായി വിജയന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗം
തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിറയൊഴിക്കുന്നതു സിബിഐ നല്‍കിയ രേഖകളുടെ പിന്‍ബലത്തില്‍. എട്ടു വാല്യങ്ങളിലായി മൂവായിരത്തിലേറെ പേജുള്ള രേഖകള്‍ ലാവ്ലിന്‍ അഴിമതിക്കേസില്‍ തന്റെ പോരാട്ടത്തിനായി വിഎസ് സംഘടിപ്പിച്ചതായി അറിവായി.
ഇതില്‍ അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്‍കിയ മൊഴികള്‍ നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവ്ലിന്‍ കരാറിന്റെ കാലഘട്ടത്തില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്‍കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതു വിവാദമായതോടെ സര്‍ക്കാര്‍ ഫയല്‍ മുക്കി. വിജിലന്‍സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല്‍ കണ്ടെത്താനായില്ല. എന്നാല്‍ ഫയലില്‍ പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില്‍ താമസിക്കുന്ന വരദാചാരി സിബിഐക്കു നല്‍കിയത്. കരാറിനെ എതിര്‍ത്തു താന്‍ നോട്ടെഴുതിയപ്പോള്‍ തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില്‍ താന്‍ നേരിട്ടു കണ്ടതാണ്.
അതോടെ
ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നതു നിര്‍ത്തി - സിബിഐ ഡിഎസ്പി: വി. അശോക് കുമാറിനു നല്‍കിയ മൊഴിയില്‍ വരദാചാരി വെളിപ്പെടുത്തി. ലാവ്ലിന്‍ കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരാണു ശ്രദ്ധിക്കേണ്ടിയിരുന്നതെന്നാണു പിണറായി വിജയന്‍ സിബിഐക്കു മൊഴി നല്‍കിയത്. എന്നാല്‍ പിണറായിയുടെ വാദത്തെ പൂര്‍ണമായി ഖണ്ഡിക്കുന്നതാണു വരദാചാരിയുടെ മൊഴി. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍: ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ വൈദ്യുതി ബോര്‍ഡ് യോഗങ്ങളില്‍ താന്‍ പങ്കെടുക്കുമായിരുന്നു.
1997ലെ ഒരു യോഗത്തില്‍ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം പദ്ധതികളുടെ നവീകരണം ചര്‍ച്ചയ്ക്കു വന്നു. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു 240 കോടി രൂപയുടെ കരാര്‍ നല്‍കുന്നതായിരുന്നു ചര്‍ച്ച. അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജഗോപാലന്‍, ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്‍, അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, സിദ്ധാര്‍ഥ മേനോന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലാവ്ലിന്‍ കമ്പനിക്കു നേരിട്ടു കരാര്‍ നല്‍കുന്നതിലെ നടപടിക്രമത്തെ താന്‍ ചോദ്യം ചെയ്തു. എന്നാല്‍ തലശേരി കാന്‍സര്‍ സെന്ററിനു 100 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നായിരുന്നു വിശദീകരണം.
എന്നാല്‍ ഇതു തമ്മില്‍ ബന്ധമില്ലല്ലോ എന്നു താന്‍ പറഞ്ഞു. ലോക ബാങ്ക് പിന്തുടരുന്നതു പോലെ ടെന്‍ഡര്‍ വിളിച്ചുള്ള അംഗീകൃത നടപടിക്രമം പാലിക്കണമെന്നായിരുന്നു തന്റെ വാദം. അല്ലെങ്കില്‍ യന്ത്ര ഉല്‍പാദകരുമായി നേരിട്ടു വിലപേശല്‍ നടത്തണം. അതിനാല്‍ ചട്ടവും നടപടിക്രമവും പാലിക്കാതെ ലാവ്ലിനു നേരിട്ടു കരാര്‍ നല്‍കുന്നതിനെ താന്‍ യോഗത്തില്‍ എതിര്‍ത്തു. തന്റെ വിയോജനക്കുറിപ്പു മിനിറ്റ്സില്‍ രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മിനിറ്റ്സിന്റെ പകര്‍പ്പ് തനിക്കു ചെയര്‍മാന്‍ അയച്ചുതന്നില്ല. തുടര്‍ന്നു ബോര്‍ഡ് യോഗത്തില്‍ താന്‍ ഉന്നയിച്ച അഭിപ്രായം ഉള്‍പ്പെടുത്തി പ്രത്യേക നോട്ട് തയാറാക്കി. ലാവ്ലിനു കരാര്‍ നല്‍കുന്നതിനെ എതിര്‍ത്തതിന്റെ കാരണങ്ങളായിരുന്നു അതില്‍.
ഈ നോട്ടിന്റെ പകര്‍പ്പ് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍, മുഖ്യമന്ത്രി ഇ.കെ. നായനാര്‍, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്‍, വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്‍ എന്നിവര്‍ക്കു നല്‍കി. ആരും മറുപടി നല്‍കിയില്ല. പക്ഷേ ആ നോട്ടിലാണു തന്റെ തല പരിശോധിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടത്-വരദാചാരിയുടെ മൊഴിയില്‍ പറയുന്നു. ഇതേ മൊഴി നേരത്തെ കേരളത്തിലെ വിജിലന്‍സ് ഡിവൈഎസ്പിക്കും നല്‍കിയിരുന്നതായി അദ്ദേഹം സിബിഐയോടു പറഞ്ഞു.
(1)ഒരു സ്വകാര്യ സ്ഥാപനമാണത്. കോടതിയില്‍ കൂടി CBI ക്കെ അത് സാധ്യമാക്കാം. സി.ഏ.ജി. അതു ചെയ്യില്ല
(സി.ഏ.ജി. അതുചെയ്യില്ല..അമര്‍ത്തി വായിക്കുക)
(2)പൊതുപ്പണ’ത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെടാനും, പരിശോധിക്കുവാനും അക്കൌണ്ടന്റ് ജനറല്‍, ധരകാര്യവകുപ്പ്,....... എന്നിവക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കും. എന്നാല്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കണക്കു പുസ്തകത്തില്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും എത്തിപ്പറ്റാന്‍ കഴിയില്ല....(സി.എ.ജി ക്ക് എത്തിപ്പറ്റാന്‍ കഴിയില്ല....അമര്‍ത്തി വായിക്കുക)
(2)..ഒരു സ്വകാര്യ ഏജന്‍സിയുടെ കണക്കുകള്‍ പരിശോധിക്കുവാന്‍ സാധാരണ ഗതിയില്‍ അക്കൌണ്ടന്റ് ജനറലിനുപോലും കഴിയില്ലല്ലോ.? (അക്കൌണ്ടന്റ് ജനറലിനുപോലും കഴിയില്ലല്ലോ- അമര്‍ത്തി വായിക്കൂ)
--------------....................................................------------------അങ്കിള്‍ സാര്‍...എല്ലാം കഴിഞ്ഞു സ്വന്തം വാദങ്ങള്‍ തകര്‍ന്നു പോകുന്ന വെപ്രാളത്തില്‍ താങ്കള്‍ ഇങ്ങനെ എഴുതുന്നു......
(എ)""" മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയിലെ കണക്കുകള്‍ സി.ഏ.ജിക്ക് പരിശോധിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ എവിടെയാണ്‍ എഴുതികണ്ടത്?""""
മുകളില്‍ (1),(2)(3) രേഖപ്പെടുത്തിയ അങ്കിളിന്‍റെ കമ്മന്റ്കള്‍ പറയുന്നതെന്താണ്....
(എ) എന്ന് രേഖപ്പെടുത്തിയ കമ്മന്റ് ആദ്യം പറഞ്ഞതിന് തികച്ചും വിപരീതമാണെന്നരിയാന്‍ സനോണി ആകണോ..
പ്രീയ അനോണി,
ഒരു സ്വകാര്യസ്ഥാപനത്തിന്റെ കണക്കുകള്‍ കോടതി ഇടപെട്ടാലേ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരിശോധിക്കാനാവൂ എന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു. അപ്പോഴും സി.ഏ.ജി യോ ഏ.ജി യോ പരിശോധിക്കണമെങ്കില്‍ ഭരണഘടനയില്‍ ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, അതനുസരിച്ചേ ചെയ്യു. ചുരുക്കത്തില്‍ സ്വകാര്യസ്ഥാപനങ്ങളുടെ കണക്കുകള്‍ സി.ഏ.ജി. പരിശോധിക്കാന്‍ പോകാറില്ല.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഘടന എങ്ങനെയാണെന്ന് എനിക്കും, ചര്‍ച്ചയില്‍ പങ്കെടുത്ത പലര്‍ക്കും അറിയില്ലായിരുന്നു. രണ്ടാം ഭാഗം ചര്‍ച്ചയിലൂടെയാണ്, സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ കമന്റിലൂടെ, അത് ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമെന്ന് എല്ലാര്‍ക്കും മനസ്സിലായത്. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സി.ഏ.ജി ക്ക് അവരുടെ സമ്മതത്തോടെ കണക്കുകള്‍ പരിശോധിക്കാം. മറ്റു സര്‍ക്കാര്‍ സ്ഥാപനം പോലെയല്ലത്. ഇക്കാര്യമെല്ലാം രണ്ടാം ഭാഗത്തിലെ കമന്റുകളില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതു കൊണ്ടാണ് രണ്ടും മൂന്നും ഭാഗം കൂടി വായിക്കണമെന്ന് ഞാനെഴുതിയത്.
ഇനി മലബാര്‍ കാന്‍സര്‍ സെന്റ്രിന്റെ കണക്കുകള്‍ പരിശോധിച്ചാലും ലാവലിന്‍ കൊടുത്ത സൌജന്യസഹായത്തിന്റെ കണക്കുകളൊന്നും അവിടുണ്ടാകില്ല. കാരണം, ലാവലിന്‍ പൈസ കൊടുത്തത് ചെന്നൈയിലുള്ള ഒരു പ്രൈവറ്റ് സ്ഥാപനത്തിനാണ്. അവരാണ് ആശുപത്രി കെട്ടികൊടുത്തത്. ചെന്നൈയിലെ സ്ഥാപനം സ്വകാര്യസ്ഥാപനമായതു കാരണം, അവിടുത്തെ കണക്കുകള്‍ സി.ഏ.ജിക്കോ സംസ്ഥാന സര്‍ക്കാരിനോ പരിശോധിക്കണമെങ്കില്‍ കോടതി ഇടപെടണം. നേരേമറിച്ച് ലാവലിന്‍ പൈസ കൊടുത്തത് കേരള സര്‍ക്കാരിന്റെ കൈവശമായിരുന്നെങ്കില്‍ മാത്രമേ ആ തുക സര്‍ക്കാരിന്റെ കണക്കില്‍ വരവു വക്കുകയുള്ളൂ. ഈ കാര്യങ്ങളെല്ലാം ഈ പോസ്റ്റിനെ സംബന്ധിച്ചിടത്തോളം ബാലപാഠങ്ങളാണ്. ലാവലിന്‍ പാലത്തിനടിയിലൂടെ ധാരാളം വെള്ളം ഒഴുകി കഴിഞ്ഞു.
ഇക്കാര്യങ്ങള്‍ തന്നെയാണ് ഞങ്ങള്‍ ഇവിടെയും രണ്ടും മൂന്നും ഭാഗങ്ങളിലുമായി ചര്‍ച്ചചെയ്തു തളര്‍ന്നിരിക്കുന്നത്.
പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ പറയു, നമുക്ക് സംവദിക്കാം.
എനിക്ക് മുര്‍വിധിയൊന്നുമില്ല,ഇടതു പാര്‍ട്ടിയോട്. എന്നാല്‍ ഈ കാര്യത്തില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നു ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
പ്രീയ അനോണി,
1,2,3 എന്നിവ സ്വകാര്യസ്ഥാപനമെന്നു പറഞ്ഞത് ടെക്നിക്കാലിയയെ സംബന്ധിച്ചാണ്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു സ്വകാര്യസ്ഥാപനമാണെന്ന് ആദ്യം ധരിച്ചെങ്കിലും പിന്നീടത് അര്‍ദ്ധസര്‍ക്കാര്‍സ്ഥാപനമെന്ന് മനസ്സിലായി.
MCC is constituted as a Charitable Society under Department of Power. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റിയായി സംഘടിപ്പിച്ചതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാണ് എന്ന് പറയുമ്പോള്‍ എനിക്ക് സംശയമുണ്ട്. അങ്ങനെയെങ്കില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ ചാരിറ്റബിള്‍ സൊസൈറ്റികളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാകേണ്ടേ? ഉദാഹരണത്തിന് അഞ്ചരക്കണ്ടിയില്‍ ഒരു ക്ഷീരകര്‍ഷക സൊസൈറ്റിയുണ്ടായിരുന്നു. അത് സി.പി.എം. സംഘടിപ്പിച്ച ചാരിറ്റബിള്‍ സൊസൈറ്റി ആയിരുന്നു. സഹകരണ പാലുല്പാദക സഹകരണ സംഘം അഞ്ചരക്കണ്ടിയില്‍ കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ ആയിരുന്നത് കൊണ്ട് അവര്‍ പ്രത്യേകമായി ഒന്ന് സംഘടിപ്പിച്ചു.പിന്നെ പൂട്ടുകയും ചെയ്തു.
മലബര്‍ ക്യാന്‍സര്‍ സെന്റര്‍ സ്വകാര്യസ്ഥാപനം അല്ല. എന്നാല്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ്. സര്‍ക്കാര്‍ പ്രതിനിധികള്‍ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ ഉണ്ടായാല്‍ അത് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാകുമോ? ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് എല്ലാറ്റിനും ഒരു പോലെയല്ലേ ബാധകം? ഞാന്‍ തര്‍ക്കത്തിനില്ല. സംശയം മാത്രം.
ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.
1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.
2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന് നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണ്.
4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ് കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.
6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന് മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക് 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന് സഹായധനമായി ലഭിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന് പറയുന്നുണ്ട്.
8. എസ്.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ് ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന് അയച്ച കത്തില്‍ 103 കോടി രൂപയാണ് കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.
9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച് എസ്.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല.
11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന് കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത് മറച്ചുവെച്ചത് കുറ്റകരമാണ്.
12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന് ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന് അത് ഒഴിവാക്കിയത് മനഃപൂര്‍വമാണ്. നവീകരണ പദ്ധതിയുമായി ഇത് പിന്നീട് ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.
(2.4.09 മാതൃഭൂമി വാര്‍ത്തയില്‍ നിന്ന്)
ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സി.ബി.ഐ.
തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയന്‍ എസ്.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന് അംഗീകാരം നേടിയെടുത്തതെന്ന് സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്) എന്നിവരാണ് മന്ത്രിസഭയുടെ അറിവിലേക്ക് വിവരങ്ങള്‍ വരുന്നത് തടഞ്ഞത്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ് പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത് തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ്. മന്ത്രിസ്ഥാനത്തുനിന്ന് മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.
പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച് തനിക്ക് വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന് സി.ബി.ഐ. പറയുന്നു. എസ്.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ് ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട് കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. കരാറിനുള്ള വായ്‌പതുകയ്‌ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന് മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്തിയത് അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായധനം എന്ന പുതിയ പഴുത് ഏര്‍പ്പെടുത്തിയാണ് പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക് പ്രവേശിക്കുന്നതെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന് നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.
കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് കെ.എസ്.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ് സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന് നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ് ഗൂഢാലോചനയ്‌ക്ക് മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്. ഇത് മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട് വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച് പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക് ഈ മൂന്ന് പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്.എന്‍.സി. ലാവലിന്‍ കരാറിലേക്ക് പിണറായി വിജയന്‍ നീങ്ങിയത്. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ് മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത് ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ് പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക് മൊഴി നല്‍കിയത്. ഇതും അംഗീകരിക്കപ്പെട്ടില്ല.
12 കാരണങ്ങളാല്‍ കുറ്റക്കാരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍
പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.
1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.
2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന് നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണ്.
4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ് കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.
6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന് മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക് 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന് സഹായധനമായി ലഭിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന് പറയുന്നുണ്ട്.
8. എസ്.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ് ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന് അയച്ച കത്തില്‍ 103 കോടി രൂപയാണ് കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.
9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച് എസ്.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല.
11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന് കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത് മറച്ചുവെച്ചത് കുറ്റകരമാണ്.
12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന് ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന് അത് ഒഴിവാക്കിയത് മനഃപൂര്‍വമാണ്. നവീകരണ പദ്ധതിയുമായി ഇത് പിന്നീട് ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.
Courtesy: Mathrubhumi 02-04-09
"മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റിയായി സംഘടിപ്പിച്ചതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാണ് എന്ന് പറയുമ്പോള്‍ എനിക്ക് സംശയമുണ്ട്. അങ്ങനെയെങ്കില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ ചാരിറ്റബിള്‍ സൊസൈറ്റികളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാകേണ്ടേ?"
അഞ്ചരക്കണ്ടിമാഷേ, ആ വിവരം തെറ്റാണ്. കാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച കാലം മുതല്‍ അത് സര്‍ക്കാര്‍ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്. ലാവലിനുമായുണ്ടാക്കിയ കരാറനുസരിച്ച് അവര്‍ സ്വന്തം നിലയില്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിച്ച് സര്‍ക്കാരിനു കൈമാറുക എന്നതായിരുന്നു കരാര്‍.ഇങ്ങനെയുള്ള കാന്‍സര്‍ സെന്ററില്‍ സര്‍ക്കാരിനു ആരംഭം മുതല്‍ക്കേ നിയന്ത്രണമുണ്ടാവാനാണ് സര്‍ക്കാര്‍ വകുപ്പിനു കീഴിലെ ചാരിറ്റബിള്‍ സൊസൈറ്റിയായി റെജിസ്റ്റര്‍ ചെയ്തതും വൈദ്യുതി ബോഡിനു കീഴില്‍ത്തന്നെ അതിനെ നിലനിര്‍ത്തിയതും.
20 സെപ്തംബര്‍ 1998 മാസ്കോട്ട് ഹോട്ടല്‍ തിരുവനന്തപുരത്ത് കൂടിയ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉന്നതാധികാരസമിതി യോഗം മിനിറ്റ്സ് പ്രകാരം അതില്‍ പങ്കെടുത്തതില്‍ പ്രധാനികള്‍ ഇവരാണ് :
20 സെപ്തംബര്‍ 1998 മാസ്കോട്ട് ഹോട്ടല്‍ തിരുവനന്തപുരത്ത് കൂടിയ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉന്നതാധികാരസമിതി യോഗം മിനിറ്റ്സ് പ്രകാരം സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തതില്‍ പ്രധാനികള്‍ ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്‍ , വൈദ്യുതിബോഡ് ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മേനോന്‍ , ബോഡിന്റെ അക്കൌണ്ട്സ് മെംബര്‍ കെ.ജി.രാജശേഖരന്‍ നായര്‍, ബോഡ് മെംബര്‍ കൃഷ്ണന്‍ കുട്ടി, കാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസര്‍ ശശിധരന്‍ നായര്‍ എന്നിവരാണ്. 16 മെയ് 2000ത്തില്‍ ഈ ഉന്നതാധികാര കമ്മിറ്റിയുടെ ഒമ്പതാം മീറ്റിംഗ് നടക്കുമ്പോഴും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഇതേ സര്‍ക്കാര്‍ തസ്തികയില്‍ അന്നുണ്ടായിരുന്നവരാണ് (വ്യക്തികള്‍ മാറി എന്നുമാത്രം).
ഈ മിനിറ്റ്സില്‍ കാന്‍സര്‍ സെന്ററിന്റെ കെട്ടിടം പണിയും ഓരോ ഘട്ടവും പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യേണ്ടതെപ്പോള്‍ എന്നതു മുതല്‍ സാധനങ്ങളുടെ ഇമ്പോര്‍ട്ട് ഡ്യൂട്ടിയെപ്പറ്റി വരെ ചര്‍ച്ചകള്‍ നടന്നതായും കാണുന്നു.
പ്രീയ കെ.പി.എസ്.
മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയുടെ ഭരണ സമിതിയില്‍ സര്‍ക്കാര്‍ നോമിനികളും ഉണ്ടെന്ന് കാണ്ടതുകൊണ്ടാണ് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമെന്ന് ഞാനെഴുതിയത്. ധാരണ തിരുത്തിയതിനു നന്ദി.
ആ കമന്റുകളില്‍കൂടി എനിക്ക് പ്രധാനമായും സ്ഥാപിക്കേണ്ടിയിരുന്നത്, സി.ഏ.ജി ക്ക് എളുപ്പം പ്രാപ്യമാകുന്നതല്ലാ അതിന്റെ കണക്കു പുസ്തകങ്ങള്‍ എന്നായിരുന്നു. ഇപ്പോള്‍ ആ വിശ്വാസം അരക്കിട്ടൂറപ്പിച്ചിരിക്കുന്നു.
@ അങ്കിള്‍ ,
“ആ കമന്റുകളില്‍കൂടി എനിക്ക് പ്രധാനമായും സ്ഥാപിക്കേണ്ടിയിരുന്നത്, സി.ഏ.ജി ക്ക് എളുപ്പം പ്രാപ്യമാകുന്നതല്ലാ അതിന്റെ കണക്കു പുസ്തകങ്ങള്‍ എന്നായിരുന്നു. ഇപ്പോള്‍ ആ വിശ്വാസം അരക്കിട്ടൂറപ്പിച്ചിരിക്കുന്നു. ”
എങ്ങനെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു എന്നുകൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു അങ്കിളേ. എല്ലാവരുടെയും സംശയം മാറി അരക്കിട്ടുറയ്ക്കുമല്ലോ.
For the late comers, please
മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയെ പറ്റി ഇതാ ഇവിടെനിന്നും മനസ്സിലാക്കാം.
അതായത് ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള ഒരു ഓട്ടോണമസ് സൊസൈറ്റി.
ഊര്‍ജ്ജ വകുപ്പിന്റെ കീഴിലായതുകൊണ്ട് അത് സര്‍ക്കാര്‍ സ്ഥാപനമല്ലേ എന്നു ചോദിച്ചാല്‍ , അല്ലാ എന്നു ഉത്തരം. അല്ലാത്തതുകൊണ്ടാണ് ഒരു ഓട്ടോണമസ് ബോഡി എന്ന് പ്രത്യേകം എഴുതി വച്ചിരിക്കുന്നത്.
ആശുപത്രിയുടെ ഭരണം, ഒരു പ്രത്യേക സമിതിയില്‍ നിക്ഷിപ്തമാണ്. സര്‍ക്കാര്‍ പ്രതിനിധികളും അതില്‍ അംഗങ്ങളാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും നടപ്പാക്കണമെങ്കില്‍ ഈ സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അതാണ് സര്‍ക്കാര്‍ സ്ഥാപനവും, സര്‍ക്കാരിന്റെ കീഴിലുള്ള സൊസൈറ്റികളും തമ്മിലുള്ള വ്യത്യാസം.
SNC Lavalin ഒരു രൂപ പോലും ഈ സൊസൈറ്റിക്ക് നേരിട്ട് കൊടുത്തിട്ടില്ല. അതു കൊണ്ട് ഈ ആശുപത്രിയെപറ്റിയോ, അതിന്റെ ഭരണസംവിധാനത്തെപറ്റിയൊ ഒന്നും ഇവിടുത്തെ ചര്‍ച്ചാ വിഷയവുമല്ല.
ഇതെല്ലാം രണ്ടും മൂന്നും ഭാഗങ്ങളില്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്തിട്ടുമുണ്ട്.
പ്രീയ സൂരജ്,
ടെക്നിക്കാലിയ ഒരു സ്വകാര്യസംരംഭമാണെന്നും, അതിന്റെ കണക്കുകള്‍ സി.ഏ.ജി ക്കോ മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതി മുഖേനയേ ഇടപെടാന്‍ കഴിയൂ എന്നുള്ള കാര്യം അരക്കിട്ടുറപ്പിച്ചു എന്നാണ് ഞാനര്‍ത്ഥമാക്കിയത്.
കോടതിയുടെ ഇടപെടല്‍ മൂലം സി.ഏ.ജി ഇടപെട്ട് സ്വകാര്യസ്ഥാപനത്തിന്റെ കണക്കുകള്‍ പരിശോധിച്ച ഉദാഹരണങ്ങള്‍ എത്ര തപ്പിയിട്ടും കിട്ടുന്നുമില്ല. എന്നാ സംസ്ഥാന സര്‍ക്കാരിലെ ധനവകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിഭാഗം ഇങ്ങനെ യുള്ള ഇടപെടല്‍ (കോടതിയുടെ ആജ്ഞപ്രകാരം) ധാരാളം നടത്തിയിട്ടുമുണ്ട്.
സൂരജ് പറഞ്ഞതും ഞാന്‍ ചൂണ്ടിക്കാട്ടിയതും പരസ്പരബന്ധമില്ല. ഇതൊക്കെ എത്രയോ തവണ വിശദീകരിക്കപ്പെട്ടതാണ്. ഒരു ചാരിറ്റബിള്‍ സൊസൈറ്റി എന്നാല്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി മാത്രമാണ്. അതിന്റെ ഗവേണിങ്ങ് ബോഡിയില്‍ മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ ഉണ്ടെങ്കില്‍ മാറി മാറി വരുന്ന മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഗവേണിങ്ങ് ബോഡിയില്‍ ഉണ്ടാവും എന്നേയുള്ളൂ. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാവുകയില്ല ഒരു ചാരിറ്റബിള്‍ സൊസൈറ്റി എന്നതാണ് ഞാന്‍ പറയുന്നത്. ഒരു സഹകരണസ്ഥാപനത്തില്‍ സര്‍ക്കാറിന് നിയന്ത്രണമുണ്ട്. അത് പോലും ഒരു ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ഇല്ല. എന്ത് കൊണ്ട് അങ്ങനെയെങ്കില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സഹകരണ മേഖലയില്‍ രൂപീകരിച്ചില്ല? വീണ്ടും ചര്‍ച്ചയില്‍ താല്പര്യമില്ല. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമല്ല മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. വെറും ഒരു ചാരിറ്റബിള്‍ സൊസൈറ്റി. ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് മാത്രമേ അതിന് ബാധകമാവൂ.
@ അങ്കിള്‍,
“അതായത് ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള ഒരു ഓട്ടോണമസ് സൊസൈറ്റി.
ഊര്‍ജ്ജ വകുപ്പിന്റെ കീഴിലായതുകൊണ്ട് അത് സര്‍ക്കാര്‍ സ്ഥാപനമല്ലേ എന്നു ചോദിച്ചാല്‍ , അല്ലാ എന്നു ഉത്തരം. അല്ലാത്തതുകൊണ്ടാണ് ഒരു ഓട്ടോണമസ് ബോഡി എന്ന് പ്രത്യേകം എഴുതി വച്ചിരിക്കുന്നത്.”
വിക്കിപീഡിയയില്‍ എഴുതിവച്ചതാണോ അങ്കിളിന്റെ അള്‍റ്റിമേറ്റ് റെഫറന്‍സ് !!
ആ വിക്കി ലേഖനത്തില്‍ പോലും ആ ലേഖനത്തിലെ വിവരങ്ങളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. അതില്‍ ഒറ്റ ലിങ്കു പോലുമില്ല. ആ വിവരം ക്യാന്‍സര്‍ സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നോ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിന്നോ ആണെങ്കില്‍ സമ്മതിക്കാമായിരുന്നു.
വിക്കിയില്‍ “ Malabar Cancer Center (MCC) established at Kodiyeri near Thalassery in Kerala state, South India is an autonomous centre under Government of Kerala. MCC is constituted as a Charitable Society under Department of Power“ എന്ന്‍ ആരെങ്കിലും ടൈപ്പ് ചെയ്തു വച്ചാല്‍ എങ്ങനെ അത് ആധികാരികമാകുമെന്നറിഞ്ഞാല്‍ കൊള്ളാം.
പിന്നെ, സിഏജിക്ക് അപ്രാപ്യമായത് ടെക്നിക്കാലിയയുടെ കണക്കുപുസ്തകമാണെന്നല്ലല്ലോ അങ്കിള്‍ കഴിഞ്ഞ കമന്റില്‍ എഴുതിയത്. അങ്കിളെഴുതിയ കമന്റിങ്ങനെ :
Blogger അങ്കിള്‍ said...
പ്രീയ കെ.പി.എസ്.
മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയുടെ ഭരണ സമിതിയില്‍ സര്‍ക്കാര്‍ നോമിനികളും ഉണ്ടെന്ന് കാണ്ടതുകൊണ്ടാണ് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമെന്ന് ഞാനെഴുതിയത്. ധാരണ തിരുത്തിയതിനു നന്ദി.
ആ കമന്റുകളില്‍കൂടി എനിക്ക് പ്രധാനമായും സ്ഥാപിക്കേണ്ടിയിരുന്നത്, സി.ഏ.ജി ക്ക് എളുപ്പം പ്രാപ്യമാകുന്നതല്ലാ അതിന്റെ കണക്കു പുസ്തകങ്ങള്‍ എന്നായിരുന്നു. ഇപ്പോള്‍ ആ വിശ്വാസം അരക്കിട്ടൂറപ്പിച്ചിരിക്കുന്നു.
April 2, 2009 9:23 AM
@ സുകു മാഷ്,
“ഒരു സഹകരണസ്ഥാപനത്തില്‍ സര്‍ക്കാറിന് നിയന്ത്രണമുണ്ട്. അത് പോലും ഒരു ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ഇല്ല”
ചാരിറ്റബിള്‍ സൊസൈറ്റികളെ ആകെപ്പാടെ എടുത്ത് താങ്കള്‍ അടച്ചുപറയുന്ന ഈ വിശേഷണങ്ങളൊന്നും മലബാര്‍ കാന്‍സര്‍ സെന്ററിനു യോജിക്കുകയില്ല. ഒരു സഹകരണ സ്ഥാപനത്തിനേക്കാള്‍ നിയന്ത്രണം സര്‍ക്കാരിന് കാന്‍സര്‍ സെന്ററിനു മേല്‍ ഉണ്ടായിരുന്നു എന്നുതന്നെയാണ് അതിനെ സംബന്ധിച്ച സര്‍ക്കാര്‍ രേഖകളെല്ലാം കാണിക്ക്കുന്നത്. അതിന്റെ conception മുതല്‍ക്കിങ്ങോട്ടുള്ള സകല ഇടപാടുകളിലും സ്പെഷ്യല്‍ ഓഫീസറെ കൂടാതെ അതതു കാലത്തെ വൈദ്യുതി ബോഡ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് തീരുമാനമെടുത്തിരുന്നതും. കാന്‍സര്‍ സൊസൈറ്റി ഭരണ സമിതിയെ പ്രതിനിധീകരിച്ച് സ്പെഷ്യല്‍ ഓഫീസര്‍ മാത്രമാണ് തീരുമാനമെടുക്കുന്ന കൂടിയാലോചനകളില്‍ ഉണ്ടായിരുന്നത്. ഇതിനു സര്‍ക്കാരില്‍ രേഖകളുണ്ട്. ടെക്നിക്കാലിയയെ കരാര്‍ പ്രകാരം ലാവലിന്‍ തന്നെ പണികള്‍ സബ് കോണ്ട്രാക്റ്റ് ഏല്‍പ്പിച്ചിരുന്നതിനും രേഖകള്‍ ഉണ്ട്. ഒരു പത്രവും അതൊന്നും പ്രസിദ്ധീകരിച്ചില്ല എന്ന് കരുതി അതൊന്നും ഇല്ലാതാവുന്നില്ല.
സൂരജ്, ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മള്‍ വീണ്ടും ആദ്യം മുതലേ ആവര്‍ത്തിക്കേണ്ടി വരും. അതിന്റെ ആവശ്യമില്ലല്ലൊ. എല്ലാം തന്നെ നേരാംവണ്ണമായിരുന്നെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ സാധാരണപോലെ ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാമായിരുന്നു അല്ലേ? എന്തിനായിരുന്നു വളഞ്ഞ വഴികളെല്ലാം? ഇനി നമുക്ക് കാത്തിരിക്കാം. ഇനി ആര് വിചാരിച്ചാലും ലാവലിന്‍ കേസില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല എന്ന് അഡ്വ.കാളീശ്വരം കാളിരാജ് ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടു. സദുദ്ദേശത്തോടെയാണ് പിണറായി എല്ലാം ചെയ്തതെങ്കില്‍ അദ്ദേഹത്തിന് ഒരു പരിക്കും ഏല്‍ക്കരുത്,ഏല്‍ക്കുകയുമില്ല. അതല്ല അഴിമതിയുടെ നേരിയ ലാഞ്ഛന എങ്കിലുമുണ്ടെങ്കില്‍ പിണറായി ശിക്ഷിക്കപ്പെട്ടേ തീരൂ. കാത്തിരിക്കുകയേ നിര്‍വ്വാഹമുള്ളൂ :)
ഞാന്‍ ഇത് ഉന്നയിക്കാന്‍ കാരണം,താങ്കളുടെ പോസ്റ്റിന്‍റെ പേര് തന്നെ "സി.എ.ജി പറഞ്ഞതും പറയാത്തതും എന്നാണു". എത്ര ഉപരിപ്ലവമായാണ് നാട്ടിലെ ഒരുപാടുഔദ്യോദിക പരിചയമുള്ളവര്‍ പോലും ചില "താല്പര്യ'ങ്ങളുടെ പേരില്‍ സര്‍ക്കാര്‍സംബന്ധി ആയ കാര്യങ്ങള്‍ പോലും
സിനിമാ തിരക്കഥ പോലെ അവതരിപ്പിക്കുകയും എന്നാല്‍ "വസ്തുതകലുടെ' അടിസ്ഥാനത്തില്‍ എന്ന് നടിക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ ആണ്.800 ഓളം കമ്മന്റ്കള്‍ക്ക് ശേഷമാണ് താങ്കള്‍ ഇങ്ങനെ പറയുന്നത്(അത് വരെ ഊഹമാണ് !!!!)
--"അഞ്ചരക്കണ്ടിയുടെ കമന്റിലൂടെ, അത് ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമെന്ന് എല്ലാര്‍ക്കും മനസ്സിലായത്. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
സി.ഏ.ജി ക്ക് അവരുടെ സമ്മതത്തോടെ കണക്കുകള്‍ പരിശോധിക്കാം."
ആ "എല്ലാവര്ക്കും മനസ്സിലായതോ" വിക്കിയിലൂടെ, വിക്കിയില്‍ ഞാനോ,അങ്കിളോ,അന്ച്ചരക്കണ്ടിയോ എഴുതി വച്ച വിവരക്കേടോ വിവരമോ ആണ് താങ്കള്‍ അതിനു ആധാരമാക്കുന്നത്..സാര്‍ താങ്കള്‍ ഇങ്ങനെ ആണോ സര്‍ക്കാര്‍ ഓഡിറ്റുകള്‍, നടത്തിയത്..ഏതു ഓഡിറ്റും സോര്‍സ് ഓഫ് ഇന്ഫര്‍മഷനും,evidens ഉം അങ്ങേയറ്റം സത്യസന്ധമായിരിക്കണം-----
ഇനി താങ്കളുടെ തന്നെ വാദത്തിലെ വൈരുധ്യം-----------------------------
(1)ഇവിടെ മലബാര്‍ ക്യാസര്‍ ആശുപത്രിയിലെ കണക്കുകള്‍ സി.ഏ.ജി പരിശോധിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വൈദ്യുതി ബോര്‍ഡില്‍ സൂക്ഷിക്കുന്ന ലാവലിനുമായുള്ള കരാര്‍ ഫയലുകളില്‍ നിന്നാണ് ക്യാസര്‍ ആശുപത്രിക്ക് ലഭിച്ച / ലഭിക്കേണ്ടുന്ന സഹായധനത്തിന്റെ കാര്യങ്ങള്‍ സി.ഏ.ജി ക്ക് മനസിലാകുന്നത്. 177
(അങ്കിളിന് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് എം.സി.സി എന്ന് "മനസ്സിലാവാത്ത" കാലത്തെ കമ്മെന്റ്റ്)
(2)ബജറ്റിലൂടെ ഒരു രൂപയെങ്കിലും മലബാര്‍ ആശുപത്രിക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ ആ രൂപ ചെലവാക്കിയതിന്റെ കണക്ക് ആവശ്യപ്പെടാന്‍ ഭരണഘടന സി.ഏ.ജി.ക്ക് അവകാശം നല്‍കുന്നുഎന്നു വച്ച് ആവശ്യപ്പെട്ട രേഖകള്‍ തന്നില്ലെങ്കില്‍ പിടിച്ചെടുക്കണമെങ്കില്‍ പോലീസിനെകൊണ്ടേ കഴിയൂ. സി.ഏ.ജി ക്ക് കഴിയില്ല.177
(Again !!!അങ്കിളിന് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് എം.സി.സി എന്ന് "മനസിലാവാത്ത" കാലത്തെ കമ്മെന്റ്റ്)
(3)പങ്കെടുത്ത പലര്‍ക്കും അറിയില്ലായിരുന്നു.രണ്ടാം ഭാഗം ചര്‍ച്ചയിലൂടെയാണ്, അഞ്ചരക്കണ്ടിയുടെ കമന്റിലൂടെ, അത് ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമെന്ന് എല്ലാര്‍ക്കും മനസ്സിലായത്. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സി.ഏ.ജി ക്ക് അവരുടെ സമ്മതത്തോടെ കണക്കുകള്‍ പരിശോധിക്കാം.
(അങ്കിളിന് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് എം.സി.സി എന്ന് "മനസ്സിലായ" കാലത്തെ കമ്മെന്റ്റ്)
പിന്നെ ഇതെല്ലാം തള്ളിക്കളയുന്ന കമ്മെന്റ്റ് താഴെ കാണുക----
(A) അങ്ങനെ മനസ്സിലാക്കിയതിനു മുമ്പും പിമ്പും ആ അശുപത്രിയുടെ കണക്കുകള്‍ സി.ഏ.ജി ക്ക് പരിശോധിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞതായിട്ടോര്‍മ്മിക്കുന്നില്ല.
ഒടുവില്‍ എത്തി നില്‍ക്കുന്നത് എവിടെ എന്നറിയേണ്ടേ..
(W)"മലബാര്‍ കാന്‍സര്‍ സെന്റര്‍ഊര്‍ജ്ജ വകുപ്പിന്റെ കീഴിലായതുകൊണ്ട് അത് സര്‍ക്കാര്‍ സ്ഥാപനമല്ലേ എന്നു ചോദിച്ചാല്‍ , അല്ലാ എന്നു ഉത്തരം. ..."
നേരത്തെ ഒരു കമ്മെന്‍ടില്‍പറഞ്ഞത് ഊര്‍ജ്ജ വകുപ്പിന്റെ കീഴിലെ "സ്വകാര്യ സംരംഭം" .(അമ്പോ സര്‍ക്കാര്‍ വകുപ്പില്‍ കീഴില്‍ സ്വകാര്യ സംരംഭമോ
നോ ക്വസ്ടിയന്‍,അങ്കിള്‍ പറയും കേള്‍ക്കുക !!!)
ഇപ്പൊ ഒട്ടോണമസില്‍ എത്തി...
തമാശ നോക്കി ഇരിക്കുന്നു...തുടരുക....
പ്രീയ സൂരജ്,
വിക്കിപ്പിഡിയ ആധികാരികമല്ല എന്നു വാദിക്കുന്ന സൂരജ് ആധികാരികമായ ഒരു ലിങ്ക് തരാന്‍ കൂടെ ശ്രമിക്കണ്ടേ. അതോ ഞാന്‍ കാണിച്ചുതന്നാല്‍ അതു ശരിയാണോ എന്നു പറഞ്ഞുതരാമെന്നാണോ. ഇതൊരു കൂട്ടായ ചര്‍ച്ചയല്ലേ.
ഇതിനെ പറ്റി രണ്ടാം ഭാഗത്തിലോ, മൂന്നാം ഭാഗത്തിലോ കൂടുതല്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്ന് ഓര്‍മ്മയുണ്ട്. മുഴുവന്‍ തപ്പിയിട്ടല്ല ഞാന്‍ മറുപടിയിട്ടത്. പുതിയതായി വരുന്നവരെല്ലാം മുഴുവന്‍ വായിച്ചിട്ട് ചര്‍ച്ചയില്‍ പങ്കെടുത്താല്‍ നന്നായിരുന്നു.
ഒരു സൊസൈറ്റിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇടപെടുന്നതുപോലെ സി.ഏ.ജിക്ക് ഇടപെടാന്‍ കഴിയുമെന്ന ഏതെങ്കിലും രേഖകളുടെ ലിങ്ക് കിട്ടാന്‍ ശ്രമിക്കാമോ, ആധികാരികമായത്.
പ്രീയ സൂരജേ,
സൊസൈറ്റിയുടെ കാര്യത്തില്‍ കെ.പി.എസ്സിനോട് ഞാനും യോജിക്കുന്നു.
പലകാര്യങ്ങളും സര്‍ക്കാര്‍ ഫയലുകളില്‍ ഉണ്ടെന്ന് സൂരജ് പറയുന്നു. എന്താണുറപ്പ്?
പ്രീയ അനോണി,
ഇതിനെപറ്റി സീരിയസ്സായി ചര്‍ച്ച നടന്നു കഴിഞ്ഞിട്ട് കുറച്ചു ദിവസമായി. 800 ഓളം കമന്റുകള്‍ ഒരോപ്രാവശ്യവും വായിച്ചുനോക്കി മറുപടി തരാന്‍ പ്രയാസമാണ്. പ്രത്യേകിച്ചും മലബാര്‍ ക്യാസര്‍ സൊസൈറ്റിയല്ല ഇവിടുത്തെ വിഷയം. അതിനു വേണ്ടി വാഗ്ദാനം ചെയ്ത സഹായധനം മുഴുവന്‍ കിട്ടിയില്ലാ എന്നുള്ളതാണ്. വിഷയേതര കാര്യങ്ങള്‍ ചോദിച്ചാല്‍ എപ്പോഴും എല്ലാ കാര്യങ്ങളും നോക്കി മറുപടി പറയാന്‍ ബുദ്ധിമുട്ടാണ്. പറഞ്ഞതിലെ വൈരുദ്ധ്യങ്ങള്‍ കാണിക്കുന്നതോടൊപ്പം ഏതാണ്‍ ശരിയെന്നുകൂടി ആധികാരിക ലിങ്കുകളോടെ വെളിപ്പെടുത്തുന്നതാണ് ഭംഗി. കുറ്റം കണ്ടു പിടിക്കാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും ഒരു വിഷയത്തില്‍ ചര്‍ച്ചകളെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോള്‍ പലതു മറന്നിരിക്കും . പിന്നെ അനോണിയാകുമ്പോള്‍ അത്രക്ക് ഇമ്പോര്‍ട്ടന്‍സേ നല്‍കാനും തോന്നൂ.
മനപ്പൂര്‍വമല്ല. എല്ലാം നോക്കി ഒരു മറുപടി നല്‍കണമെങ്കില്‍ ചോദിക്കുന്നവര്‍ അതര്‍ഹിക്കുന്നുവെന്നും കൂടി ബോധ്യപ്പെടുത്തണം. ചിലരുടെ ചോദ്യങ്ങള്‍ വായിച്ചാല്‍ തന്നെ മനസ്സിലിരുപ്പ് എന്താണെന്നു മനസ്സിലാകും.
ഈ പോസ്റ്റ് എന്റേതാണ്. അതു വായിച്ച് അതിലെ വൈരുദ്ധ്യങ്ങള്‍ കാണിച്ചുതരൂ. തിരുത്താം. മലബാര്‍ ആശുപത്രിയെ വിടൂ. അതു വിഷയേതരമാണ്. നമുക്ക് ആ ആശുപത്രിക്ക് വാഗ്ദാനം ചെയ്ത ധനസഹായം എവിടെ പോയി എന്നന്വേഷിക്കാം. ആശുപത്രിയുടെ കണക്കുകളില്‍ അതു കാണില്ലെന്നെങ്കിലും മനസ്സിലായോ.
ഈ പോസ്റ്റ് എന്റേതാണ് എന്ന് താന്കള്‍ പറയുമ്പോള്‍ അതിലൊരു "സി.പി.എം രീതിയിലുള്ള' ഭീഷണി ഉണ്ടോ.--തോന്നിയതാകാം, അല്ലെങ്കില്‍ പെട്ടെന്ന് താങ്കള്‍ക്കു തോന്നിയ അസഹിഷ്ണുത ആകാം.ക്ഷമി ക്കുക.പിന്നെ മലബാര്‍ ആസ്പത്രിയെ വിടൂ എന്ന് 'ഇപ്പോള്‍' പറയുന്നത് അംഗീകരിക്കാന്‍ വിഷമമാണ്. കാരണം പ്രതിപക്ഷം പോലും അതാണ് മുഖ്യ വിഷയം എന്ന് പറഞ്ഞിട്ടുണ്ട്.
"നമുക്ക് ആ ആശുപത്രിക്ക് വാഗ്ദാനം ചെയ്ത ധനസഹായം എവിടെ പോയി എന്നന്വേഷിക്കാം. ആശുപത്രിയുടെ കണക്കുകളില്‍ അതു കാണില്ലെന്നെങ്കിലും മനസ്സിലായോ."
ആശുപത്രിയുടെ കണക്കുകളില്‍ കാണാന്‍ പറ്റിയില്ലെന്കില്‍ ഏതു കണക്കില്‍ നിന്നാണ് 12 കോടി കിട്ടി എന്ന് മനോരമയും മാതൃഭുമിയും പോലും പറയുന്നത്. ആ കണക്കു എവിടുന്നു കിട്ടി,അല്ല അതും കിട്ടിയില്ലേ,എങ്കില്‍ 'കഥ' ആകെ മൊത്തം മാറും.
ആശുപത്രിക്ക് വാഗ്ദാനം ചെയ്ത ധനസഹായം എവിടെ പോയി എന്നന്വേഷിക്കേണ്ടത് തന്നെ.ആ അന്വേഷണം 1998 വരെ മാത്രല്ല, ശേഷം 2005 വരെ(2005 ഇല ആണ് ലാവലിന് സര്‍ക്കാര്‍ കാശ് കൊടുത്തു തീര്‍ത്തത്) ഉള്ള കാലത്തേക്കും നീട്ടേണ്ടി വരും എന്ന് മാത്രം.ഇത് പറയാന്‍ കാരണം കെട്ടിഘോഷിച്ചു ഓരിയിട്ടു നടന്ന ടെക്നിക്കാലിയ(ബിനാമി!!!) എം.വി.രാഘവന്റെ കൂടി 'ബിനാമി 'ആയി മാറുന്ന സീന്‍ ആണ് latest. 'ബിനാമി' എങ്കില്‍ അതും പ്രതിയാകെണ്ടാതാണ്. ഞാന്‍ ഓര്‍ക്കുന്നു, മാത്രുഭുമിയില വന്ന ഒരു വാര്‍ത്ത,ദിലീപ് രാഹുലന്‍,നാസര്‍ എന്നിവരൊക്കെ പ്രതിയല്ലെന്നു സി.ബി.ഐ കണ്ടെത്തിയിരുന്നെന്നു.അവര്‍ ഇതില്‍ പ്രതിയും ആയില്ല.അതൊക്കെ കൊണ്ടായിരിക്കാം പിണറായി സുഖമായി ഉലാത്തുന്നത്. ഇവിടെ ആണ് പണം 2005 വരെ ഉള്ള കാലത്ത് ഭരണത്തിലുള്ള,അല്ലെങ്കില്‍ അതില്‍ സ്വാധീനമുള്ള അണ്ണന്മാര്‍ അടിച്ചെടുത്തിട്ടുണ്ടാവാം എന്ന ഒരു സാധ്യതയും വരുന്നത്...എന്തായാലും ശരി,നാടകം തുടരും,അത് വരെ കാക്കാം----
പ്രീയ അനോണീ,
വിടൂല്ലാന്നു തന്നെ അല്ലേ. കിട്ടിയ ധനസഹായത്തെ പറ്റിയൊക്കെ കമന്റ് 22 - ല്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രത്യേകം ശ്രദ്ധിക്കൂ: ആ പറഞ്ഞതിനെല്ലാം അടിസ്ഥാനമെന്തെന്ന് ലിങ്ക് നല്‍കിയിട്ടുണ്ട്. ഇവിടുത്തെ ചര്‍ച്ചയില്‍ ലിങ്കുകള്‍ വളരെ പ്രധാനമാണ്. ലിങ്കുകളില്ലാത്തതെല്ലാം അവരവരുടെ സ്വന്തം അഭിപ്രായമായിട്ടേ കരുതാനാകൂ.
എം.വി.രാഘവനെപറ്റി പറഞ്ഞ കാര്യം. ഇത് ഈ ചര്‍ച്ചയില്‍ പുതിയകാര്യമാണ്. എല്ലാപേര്‍ക്കും കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്. പക്ഷേ ഇതുപോലെ പറഞ്ഞാല്‍ പോരാ. വിശ്വാസത പകരാന്‍ എന്തെങ്കിലുമൊക്കെ ലിങ്കണം. അല്ലെങ്കില്‍ അതിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ ആളെ കിട്ടിയെന്നു വരില്ല.
എന്തായാലും ഇതൊരു ചര്‍ച്ചയാണ്, ചോദ്യോത്തരപംക്തിയല്ലെന്നു പ്രത്യേകം ശ്രദ്ധിക്കുക. ഇതില്‍ പറയുന്നതൊന്നും പരീക്ഷകള്‍ക്കുപയോഗിക്കാവുന്ന റഫറന്‍സ് രേഖകളായിട്ടും കരുതിയേക്കരുത്. പല തെറ്റുകളും കണ്ടേക്കാം, അതു കണ്ടുമുട്ടുന്നവര്‍ തെറ്റിനെ ചൂണ്ടിക്കാട്ടി, ശരിയേതെന്നുകൂടി രേഖപ്പെടുത്തിയാല്‍ ഈ പോസ്റ്റും ചര്‍ച്ചയും അതിന്റെ ലക്ഷ്യം നേടും.
അനോണിയുടെ നേരത്തേയുള്ള കമന്റുകളില്‍ ചിലവാചകങ്ങളില്‍ ദുരൂഹതയുണ്ട്. പിന്നീടൊരവസരത്തില്‍ ഞാനത് വെളിപ്പെടുത്താം.
പ്രീയ അനോണീ,
ഇപ്പോള്‍ ഓര്‍മ്മ വരുന്നു ഒരു കാര്യം. എം.വി രാഘവനും മെഡിക്കല്‍ കോളേജ്ജ് കെട്ടാന്‍ നിയോഗിച്ചത് ടെക്നിക്കാലിയെ അണെന്നാണോ പറഞ്ഞുവരുന്നത്. അക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണല്ലോ. അനോണി മുഴുവനും വായിച്ചില്ല, അല്ലേ.
ടെക്നിക്കാലിയ ആശുപത്രികെട്ടാന്‍ അയോഗ്യരാണെന്ന് ആരങ്കിലും ഇവിടെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഏതെ കമന്റിലാണെന്ന് പറഞ്ഞുതരണേ. എം.വി.രാഘവന്‍ ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് എന്തു മാനദണ്ഡത്തിന്മേലാണന്നറിയാമോ?. സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഒരു കരാര്‍കാരനെ തെരഞ്ഞടുക്കാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്. അങ്ങനെയല്ലേ എം.വി രാഘവന്‍ ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത്. എനിക്കറിയില്ല. അവിടെയാണ് ഒരു സര്‍ക്കാര്‍ സ്ഥാപനവും സൊസൈറ്റിയും തമ്മിലുള്ള വ്യത്യാസം വരുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് അന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജൊക്കെ പോലെ ഒരു സര്‍ക്കാര്‍സ്ഥാപനമായിരുന്നെങ്കില്‍ തീര്‍ച്ചയായും ടെക്നിക്കാലിയ കടന്നു വന്നത് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളില്‍ കൂടി തന്നെയായിരിക്കും. സംശയമില്ല.
അതല്ല ടെക്നിക്കാലിയ അനധികൃതമായി കടന്നുകൂടിയതാണെങ്കില്‍, അതേപോലെ മലബാര്‍ ക്യാസര്‍ ആശുപത്രിയിലും കടന്നു കൂടിയാല്‍ തെറ്റില്ലന്നാണോ. ഒരു തെറ്റ് മറ്റൊരു തെറ്റിനെ ന്യായീകരിക്കാമന്നോ.
ഇവിടുത്തെ പ്രശ്നത്തില്‍ ടെക്നിക്കാലിയ കടന്നു വന്നതെങ്ങനെയെന്നും, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രികെട്ടികൊടുത്തതെന്നുമൊക്കെ ധാരാളം ചര്‍ച്ച നടന്നിട്ടുണ്ട്. അതൊക്കെ ഒന്നു വായിച്ചിട്ട് പുതിയതെങ്കിലും ഉണ്ടെങ്കില്‍ തിരിച്ച് വരൂ. ചോദ്യങ്ങളുമായിട്ടല്ലാ, ഉത്തരങ്ങളും കൂടെ കൊണ്ട്.
എല്ലാ കമന്റുകളും വായിച്ച് ലിങ്ക് തരാന്‍ സമയമില്ലാത്തതു കൊണ്ടാണ്, ക്ഷമിക്കുമല്ലോ.
@ അങ്കിള്‍ ,
വിക്കിപ്പിഡിയ ആധികാരികമല്ല എന്നു വാദിക്കുന്ന സൂരജ് ആധികാരികമായ ഒരു ലിങ്ക് തരാന്‍ കൂടെ ശ്രമിക്കണ്ടേ. അതോ ഞാന്‍ കാണിച്ചുതന്നാല്‍ അതു ശരിയാണോ എന്നു പറഞ്ഞു തരാമെന്നാണോ. ഇതൊരു കൂട്ടായ ചര്‍ച്ചയല്ലേ.
അങ്കിളേ, കാന്‍സര്‍ സെന്റരിന്റെ യഥാര്‍ത്ഥ സ്റ്റേറ്റസ് എന്താണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ വക ഒരു ലിങ്കും വെബ്ബിലില്ല എന്നാണ് തപ്പിയിട്ട് തോന്നിയത്. കണ്ണൂരിനെ കുറിച്ചുള്ള ഏതോ ഒരു വെബ് സൈറ്റിലാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സര്‍ക്കാര്‍ വകുപ്പിനു കീഴിലുള്ള ഓട്ടോണമസ് ബോഡിയാണെന്ന് പറയുന്നതായി ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുള്ളത്. ലിങ്ക് തപ്പി കിട്ടിയാലിടാം. ആ വാചകമാണ് വിക്കി പീഡിയയില്‍ അതുപോലെ കോപ്പി പേസ്റ്റി വച്ചിരിക്കുന്നത്. അതാകട്ടെ സര്‍ക്കാരിന്റെ ഏതെങ്കിലും വിജ്ഞാപനമോ, വെബ് സൈറ്റോ ഒന്നും ക്രോസ് ലിങ്ക് ചെയ്യാതെയാണ് വിക്കിയില്‍ ഇട്ടിരിക്കുന്നതും. അത് ആര്‍ക്ക് വേണമെങ്കിലും ടൈപ്പ് ചെയ്തു കേറ്റാം എന്നതിനാല്‍ തന്നെ ആധികാരികമല്ല. നാളെ ഞാനോ അങ്കിളോ അവിടെ ഓട്ടോണമസ് എന്നതിനു പകരം വേറെന്തെങ്കിലും ചേര്‍ത്താലും വിക്കിയായി തന്നെ അവിടെ കിടക്കും. വിക്കിയില്‍ വിവരങ്ങളുടെ ആധികാരികത എന്നത് അതിന്റെ സോഴ്സിനെയും ആ സോഴ്സിന്റെ ആധികാരികതയേയും ആശ്രയിച്ചാണ് എന്നതാണ് വിക്കിയുടെ അടിസ്ഥാന ആശയം. അതുകൊണ്ടാണ് അതില്‍ ചേര്‍ക്കുന്ന ഓരോ വരിക്കും സോഴ്സിന്റെ ലിങ്കായി ഒരു citation സൂപ്പര്‍ സ്ക്രിപ്റ്റ് ആയി ചേര്‍ക്കുന്നതും അത് ഫുട് നോട്ടായി നല്‍കുന്നതും. അങ്കിള്‍ ഉദ്ധരിച്ച ആ ലേഖനമെടുത്തൊന്നു നോക്കിക്കേ, അതില്‍ ഒറ്റ സൈറ്റേഷനുമില്ല, ഫുട് നോട്ടുമില്ല.
ലാവലിനുമായുള്ള കരാര്‍ പ്രകാരം കാന്‍സര്‍ സെന്ററ് സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ അവര്‍ ശേഖരിക്കുന്ന ഗ്രാന്റും വിദേശ സംഭാവനയും ഉപയോഗിച്ച് നിര്‍മ്മിച്ച് നമുക്കു കൈമാറും എന്നാണ്. ഇത് എം.ഓ.യൂവിന്റെ പശ്ചാത്തല ഫയലുകളിലും എം.ഓ.യുവിന്റെ ആമുഖത്തിലും പ്രസ്താവിക്കുന്നുണ്ട്. രാജ്യത്തിനു പുറമേ നിന്ന് ഒരു സ്ഥാപനം ഗ്രാന്റും സംഭാവനകളും ശേഖരിച്ച് സര്‍ക്കാരിന്റെ ഒരു വകുപ്പിനായി ഒരാശുപത്രി പണിതു തരുന്നു എന്നതിന്റെ നിയമവശങ്ങള്‍ നോക്കിയ ശേഷമാണ് അന്ന് ആശുപത്രിയുടെ മേല്‍നോട്ടത്തിന് മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റിയെ ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആയി റെജിസ്റ്റര്‍ ചെയ്തത്. ലാവലിന്റെ ഇടപാടുകള്‍ വൈദ്യുതിവകുപ്പിനു കീഴില്‍ ആയതിനാല്‍ ആ ഇടപാടുകളുടെ off-shoot ആയ ആശുപത്രിയുടെ എല്ലാ തീരുമാനങ്ങളും എടുത്തിരിക്കുന്നതും വൈദ്യുതി ബോഡിന്റെ അംഗങ്ങളടങ്ങിയ ഉന്നതാധികാര സമിതിയാണ്.
സെന്റര്‍ സാങ്കേതികമായി അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാണോ സര്‍ക്കാര്‍ സ്ഥാപനമാണോ എന്നതിനേക്കാള്‍ സി.ഏ.ജിക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതാണല്ലോ പ്രധാന വിഷയം. സിഏജിക്ക് അതു സുഖമായി സാധിക്കുമായിരുന്നു എന്നു തന്നെയാണ് കാന്‍സര്‍ സെന്ററിന്റെ ഘടനയും അതു സംബന്ധിച്ച ഫയലുകളും സൂചിപ്പിക്കുന്നത്. ടെക്നിക്കാലിയയെ കൊണ്ട് ലാവലിനാണ് സെന്റര്‍ പണികഴിപ്പിച്ചതെങ്കിലും എത്ര തുക എവിടെയൊക്കെ എങ്ങനെയെല്ലാം ചെലവാക്കണം എന്നതടക്കം കൃത്യമായ എസ്റ്റിമേറ്റുകള്‍ കാന്‍സര്‍ സെന്റര്‍ ഉന്നതാധികാര സമിതിയുടെ പത്തുപന്ത്രണ്ട് യോഗങ്ങളുടെയൊക്കെ മിനിറ്റ്സിലും, എം.ഓ.യുവിനു മുന്‍പ് തയാറാക്കപ്പെട്ട പശ്ചാത്തല ഫയലുകളിലും, അതില്‍ നിന്നും ഉരുത്തിരിഞ്ഞ കരടുകരാറിലും പട്ടികയായി വ്യക്തമായി ഉണ്ട്.
സിഏജി റിപ്പോര്‍ട്ടില്‍ വൈദ്യുതി ലഭ്യതയെപ്പറ്റിയുള്ള ടെക്നിക്കല്‍ വിഡ്ഢിത്തങ്ങള്‍ മാത്രമല്ല, മനപൂര്‍വ്വം എന്ന് സംശയിക്കാവുന്ന രീതിയില്‍ പലതും വളച്ചൊടിച്ചിട്ടുമുണ്ട് എന്ന് അവ പരിശോധിച്ചാല്‍ അങ്കിളിനു ബോധ്യമാവും.
രേഖകള്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നത് ചിലതു കണ്ടിട്ടും ഇതുമായി ബന്ധപ്പെട്ട ചിലരോട് സംസാരിച്ചിട്ടുമാണ്. നെറ്റില്‍ കിട്ടാത്തതിനാല്‍ തല്‍ക്കാലം ലിങ്കൊന്നും ചോദിക്കരുത്. വിവരാവകാശ നിയമം വച്ച് അങ്കിള്‍ ഒന്ന് അന്വേഷിച്ചു നോക്കിയാല്‍ ക്ലാസിഫൈഡ് അല്ലാത്ത രേഖകളുടെയൊക്കെ കോപ്പികള്‍ അങ്കിളിനും കിട്ടും. ഇതിന്റെ ലീഗാലിറ്റിയെക്കുറിച്ച് ഇപ്പോള്‍ ബ്ലോഗുകളില്‍ ഉള്ള വിവരങ്ങള്‍ മിക്കതും പൊട്ടതെറ്റാണെന്ന് അപ്പോള്‍ അങ്കിളിനും മനസിലാവും.
ഇതൊന്നും ഒരു പത്രശിങ്കവും തപ്പാന്‍ മെനക്കെടുന്നില്ല. അവര്‍ വായില്‍ത്തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ വിവരക്കേട് എഴുതിക്കൂട്ടുന്നു. (ഇന്നലെ മാതൃഭൂമിയില്‍ എഴുതിവച്ചേക്കുന്നു - "ക്യൂബന്‍ സര്‍ക്കാരുമായി വൈദ്യുതി ബോഡ് കരാറൊപ്പിട്ടിരുന്നു" എന്ന്. കെബെക് [Quebec] എന്ന കനേഡിയന്‍ പ്രോവിന്‍സിന്റെ ഫ്രഞ്ച് പേരാണ് ആ വിഡ്ഢിക്കൂശ്മാണ്ടം ഉദ്ദേശിച്ചത്!!)
ഓഫ് :
ഇതുമായി ബന്ധപ്പെട്ട മൊത്തം രേഖകളെല്ലാം കൂടി ഒരു ലോറിയില്‍ കൊള്ളാവുന്നത്രയുണ്ട്.(സിബിഐ റിപ്പോര്‍ട്ട് മാത്രം 1000 ത്തില്‍ പരം പേജുണ്ട്!) അഡ്വക്കേറ്റ് ജനറല്‍ ഒരു വര്‍ഷം കുത്തിയിരുന്നാലും അതു പഠിച്ചു തീര്‍ന്നെന്നു വരില്ല ;)
ഏതായാലും മേയ് വരെ സര്‍ക്കാരിനു ഹൈക്കോടതി സമയം നല്‍കിയിട്ടുണ്ടല്ലോ. കാത്തിരിക്കാം.
Story Dated: Saturday, April 4, 2009: Malayala Manorama
ലാവ്ലിന്‍: ശിവദാസമേനോന്‍ കേന്ദ്ര അംഗീകാരം ആവശ്യപ്പെട്ടെന്ന് രേഖ
കാന്‍സര്‍ ആശുപത്രിക്കു കേന്ദ്ര അംഗീകാരം തേടണമെന്ന ശിവദാസ മേനോന്റെ കുറിപ്പ്
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിന് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം തേടണമെന്ന് അന്നത്തെ ധനമന്ത്രി ടി. ശിവദാസമേനോന്‍ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടതായി വ്യക്തമായി. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ ലാവ്ലിന്‍ കരാറിനു മന്ത്രിസഭാ യോഗം തത്വത്തിലുള്ള അംഗീകാരം മാത്രമേ നല്‍കിയിരുന്നുള്ളൂവെന്ന് അന്നത്തെ ചീഫ് സെക്രട്ടറി സി.പി. നായര്‍ പിന്നീട് സിബിഐയോടു വെളിപ്പെടുത്തി.
ലാവ്ലിന്‍ കരാറിനെ ഒരു ഘട്ടത്തിലും താന്‍ എതിര്‍ത്തിരുന്നില്ലെന്ന മേനോന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ദുര്‍ബലപ്പെടുത്തുന്നതാണ് സിബിഐക്കു ലഭിച്ച രേഖകള്‍. ഈ കരാറിനെ അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായിരുന്ന എസ്. വരദാചാരിയും ഇപ്പോഴത്തെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയും എതിര്‍ത്തതു നേരത്തെ പുറത്തു വന്നിരുന്നു. മലബാര്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി ലാവ്ലിന്‍ കമ്പനി തയാറാക്കിയ പദ്ധതി 1998 ജനുവരി 20നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണു പരിഗണിച്ചത്. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടി അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായാണ് അവതരിപ്പിച്ചത്.
കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്ലിന്‍ കമ്പനി നല്‍കിയ ശുപാര്‍ശ അതേപടി അംഗീകരിക്കുക, ഭൂമി ഏറ്റെടുക്കലിനു 350 ലക്ഷം രൂപ അനുവദിക്കുക, അടിയന്തര ചെലവുകള്‍ക്കായി കണ്ടിജന്‍സി ഫണ്ടില്‍ നിന്നു 200
ലക്ഷം പിന്‍വലിക്കുക എന്നീ കാര്യങ്ങളാണു യോഗത്തിന്റെ പരിഗണനയ്ക്കു വന്നത്. ഊര്‍ജ സെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രനാണ് ജനുവരി അഞ്ചിനു മന്ത്രിസഭാ കുറിപ്പു തയാറാക്കിയത്. അതില്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ ഏഴിന് ഒപ്പിട്ടു. തുടര്‍ന്നാണു പദ്ധതിക്കു കേന്ദ്ര അനുമതി വേണമെന്നു 16ന് ടി. ശിവദാസമേനോന്‍ ആ കുറിപ്പിന്റെ മറുവശത്തു രേഖപ്പെടുത്തിയത്.
''കേന്ദ്ര സര്‍ക്കാരിന്റെ അനുമതി (ആവശ്യമെങ്കില്‍) അടക്കമുള്ള എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കിയോ എന്നു പരിശോധിക്കണം; പ്രത്യേകിച്ചു സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ആകുമ്പോള്‍ - മേനോന്‍ ഫയലില്‍ കുറിച്ചിട്ടു. ധനമന്ത്രിയുടെ ഈ കുറിപ്പടങ്ങിയ ഫയല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും വൈദ്യുതി മന്ത്രി പിണറായി വിജയനും കണ്ട ശേഷമാണു മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നത്. ചീഫ് സെക്രട്ടറി ആയിരുന്ന സി.പി. നായര്‍ ടൂറിലായിരുന്നതിനാല്‍ അദ്ദേഹം അതില്‍ ഒപ്പിട്ടിരുന്നില്ല. കാന്‍സര്‍ ആശുപത്രി പദ്ധതി പൂര്‍ണ വിദേശ ധനസഹായത്തോടെ നടപ്പാക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം.
എന്നാല്‍ വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്തു മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന കാര്യത്തെക്കുറിച്ചു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പൂര്‍ണ ബോധവാന്‍മാരായിരുന്നു- സി.പി. നായര്‍ സിബിഐക്കു നല്‍കിയ മൊഴിയില്‍ പറയുന്നു. തത്വത്തില്‍ അനുമതി എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായി മാത്രമാണു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി എന്നാണ്.
മന്ത്രിസഭ അനുമതി നല്‍കി എന്നാല്‍ വിഷയത്തിന്റെ എല്ലാ വശവും മന്ത്രിസഭ പരിശോധിച്ചു എന്നല്ല അര്‍ഥം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി അടക്കം വാങ്ങി എല്ലാ നടപടി ക്രമവും പാലിച്ചു പദ്ധതി നടപ്പാക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം ഊര്‍ജ വകുപ്പിനാണ്. അതില്‍ തന്നെ പ്രാഥമിക ഉത്തരവാദിത്തം വകുപ്പു മന്ത്രിക്കും സെക്രട്ടറിക്കും. സെക്രട്ടേറിയറ്റ് ബിസിനസ് റൂള്‍സ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്-സി.പി. നായര്‍ സിബിഐയോടു വ്യക്തമാക്കി.
'തത്വത്തില്‍ അനുമതി എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായി മാത്രമാണു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി എന്നാണ്."
ഹ, ഹ, ഹ "ഈ തത്വത്തില്‍ അനുമതി" ഒരു വില്ലന്‍ ആണല്ലോ.ഇതിപ്പോ, മാത്തുച്ചായന്‍റെ അല്ലെങ്കി,വീരന്‍റെ അനുമതി ഇല്ലേല്‍ 'തത്വത്തില്‍ അനുമതി'വീണ്ടും ഐക്യരാഷ്ട്ര സഭാ അനുമതി ആകുമോ.ദോശ തിരിച്ചും മറിച്ചും വീണ്ടും തിരിച്ചും ഇട്ടിട്ടോന്നും വേവുന്നില്ലെന്നൊരു തോന്നല്‍.
മനോരമയുടെ രേഖയില്‍ മേനോന്റെ 'എതിര്‍പ്പ്' കാണാനില്ല
തിരു: ലാവ്ലിന്‍ കരാറിനെ മുന്‍ ധനമന്ത്രി ശിവദാസമേനോന്‍ എതിര്‍ത്തിരുന്നെന്ന് 'രേഖകള്‍' സഹിതം മലയാള മനോരമ. എന്നാല്‍, രേഖയിലൊരിടത്തും 'എതിര്‍പ്പ്' കാണാതെ വായനക്കാര്‍ കുഴങ്ങി. ലാവ്ലിന്‍ കേസിന്റെ തെരഞ്ഞെടുപ്പ് സ്പെഷ്യലുകളിലൊന്നായാണ് പഴയ മന്ത്രിസഭായോഗത്തിലേക്കുള്ള കുറിപ്പ് പൊടി തട്ടിയെടുത്ത് മനോരമ ശനിയാഴ്ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി ലാവ്ലിന്‍ കമ്പനി നല്‍കിയ പദ്ധതി പരിഗണനയ്ക്കുവന്ന 1998 ജനുവരി 20നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലേക്കുള്ള കുറിപ്പാണ് സിബിഐക്കു ലഭിച്ച നിര്‍ണായകരേഖയായി മനോരമ പ്രസിദ്ധീകരിച്ചത്. പദ്ധതിക്ക് കേന്ദ്രാനുമതി വേണമെന്ന് കുറിപ്പിന്റെ മറുവശത്ത് ശിവദാസമേനോന്‍ രേഖപ്പെടുത്തിയെന്നും അത് പദ്ധതിയോടുള്ള എതിര്‍പ്പാണെന്നുമാണ് കണ്ടുപിടിത്തം. ലാവ്ലിന്‍ കരാറിനെ ഒരുഘട്ടത്തിലും താന്‍ എതിര്‍ത്തിട്ടില്ലെന്ന മേനോന്റെ വാദത്തെ ഈ രേഖ ദുര്‍ബലപ്പെടുത്തുന്നതായും മനോരമ പറയുന്നു. 'കേന്ദ്ര സര്‍ക്കാരിന്റെ അനുമതി (ആവശ്യമെങ്കില്‍) അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയോ എന്നു പരിശോധിക്കണം: പ്രത്യേകിച്ച് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ആകുമ്പോള്‍-മേനോന്‍ ഫയലില്‍ കുറിച്ചിട്ടു' എന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍, ഇത് ഒരു സ്വാഭാവിക നടപടിക്രമം മാത്രമാണ്. പദ്ധതിയോട് എതിര്‍പ്പുണ്ടെങ്കില്‍ മേനോന്‍ അത് രേഖപ്പെടുത്തുമായിരുന്നു. ആവശ്യമെങ്കില്‍ എന്ന് ബ്രാക്കറ്റില്‍ എഴുതിയിരുന്നത് മനോരമയുടെ 'ശ്രദ്ധയില്‍പ്പെട്ടില്ല'.
ദേശാഭിമാനി 050409
മനോരമ വാര്‍ത്ത്: 1-4-2009
ലാവ്‌ലിന്‍ : മന്ത്രിസഭക്ക് തെറ്റായ വിവരം നല്‍കി.
ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ടു മന്ത്രിസഭയുടെ പരിഗണനക്ക് ഊര്‍ജ്ജ വകുപ്പ് സമര്‍പ്പിച്ച നോട്ടില്‍ സത്യവിരുദ്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നതായി അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോഴത്തെ കംപ്ട്രോളര്‍ & ആഡിറ്റര്‍ ജനറലുമായ വിനോദ് റോയ് സി.ബി.ഐ ക്ക് നല്‍കിയ മൊഴി പുറത്തു വന്നു.
ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി ലാവ്‌ലിന്‍ കമ്പനി സമര്‍പ്പിച്ച പദ്ധതി സുതാര്യമല്ലായിരുന്നുവെന്നും ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കരുതെന്നും താന്‍ ചൂണ്ടിക്കാട്ടിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. പിണറായി വിജയനായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി. രാജ്യമൊട്ടാകെയുള്ള അഴിമതിയും സാമ്പത്തിക ക്രമക്കേടും കണ്ടെത്തുന്ന അക്കൌണ്ടന്റ് ജനറലുമാരുടെ മേധാവിയായ സി.ഏ.ജിയുടെ ഈ മൊഴി കേസില്‍ ഏറെ ഗുണം ചെയ്യുമെന്നു സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അതിനുത്തരവാദി ഉദ്ദ്യോഗസ്ഥരാണെന്ന സി.പി.എം നേതാക്കളുടെ പ്രസ്ഥാവനകള്‍ക്കിടെ വിനോദ് റോയിയുടെ മൊഴി പ്രയോജനമായി. സി.ബി.ഐ ഡി.ഏസ്.പി അശോക് കുമാറിനു വിനോദ് റോയ് നല്‍കിയ മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ ധനകാര്യ സെക്രട്ടറിയായി താന്‍ 1997 സെപ്റ്റമ്പര്‍ ഒന്നിനു ചുമതലയേറ്റു. എസ്സ് വരദാചാരി ആയിരുന്നു മുന്‍ഗാമി. 1998 ജനുവരി 13 നു വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ പന്നിയാര്‍, പള്ളീവാസല്‍, ചെങ്കുളം പദ്ധതിയുടെ നവീകരണ വിഷയം ചര്‍ച്ചക്കു വന്നു. പദ്ധതി എം.ഓ.യു (ധാരണാപത്രം റൂട്ടിലാണ്) വന്നിട്ടുള്ളതെന്നും ലാവ്‌ലിന്‍ കമ്പനി യഥാര്‍ത്ഥ ഉപകരണനിര്‍മ്മാതാക്കളല്ലായെന്നും താന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല കുറഞ്ഞ വിലക്കാണോ ലാവ്‌ലിന്‍ ഉപകരണങ്ങള്‍ നല്‍കുന്നതെന്നു ബോര്‍ഡിനു ഉറപ്പില്ല. ആയതിനാല്‍ ലാവ്‌ലിന്റെ പദ്ധതി ഒട്ടും സുതാര്യമല്ല.
എന്നാല്‍ തലശ്ശേരിയില്‍ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ 103 കോടി രൂപ ഗ്രാന്റായി നല്‍കാമെന്നു ലാവ്‌ലിന്‍ കമ്പനി അറിയിച്ചതിനാലാണ് ഈ കരാര്‍ ഉറപ്പിക്കുന്നതെന്നായിരുന്നു ബോര്‍ഡധികൃതര്‍ നല്‍കിയ വിശദീകരണം. പക്ഷേ ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിനു കരാര്‍ നല്‍കാന്‍ പാടില്ലെന്നു താന്‍ വീണ്ടും യോഗത്തില്‍ പറഞ്ഞു. കാരണം എം.ഓ.യു വഴിയുള്ള കരാര്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വേണമെന്നായിരുന്നു തന്റെ ആവശ്യം.
ഇതിനിടെ 1998 ജനുവരി 19 നു കനേഡിയന്‍ സംഘം തന്നെ കാണാന്‍ വരുന്നുണ്ടെന്നു ഊര്‍ജ്ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. എന്നാല്‍ കരാര്‍ ഉറപ്പിക്കുന്നതിനു മുമ്പ് ധനവകുപ്പുമായി വൈദ്യുതവകുപ്പ് കൂടിയാലോചന നടത്തിയിരുന്നില്ല. അതിനാല്‍ കൂടികാഴ്ച മാറ്റി വക്കാനും സര്‍ക്കാര്‍ അംഗീകാരം തേടാനും താന്‍ നിര്‍ദ്ദേശിച്ചു. മാത്രമല്ല കാന്‍സര്‍ ആശുപത്രിക്ക് സര്‍ക്കാര്‍ പണം നല്‍കുന്ന കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന അന്നത്തെ ധനമന്ത്രിയുടെ നിര്‍ദ്ദേശവും ഊര്‍ജ്ജ വകുപ്പിനെ ആരിയിച്ചു.
കാനഡയിലെ ഇ.ഡി.സി യില്‍ നിന്നും വൈദ്യുതി ബോര്‍ഡിനു വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനു ഊര്‍ജ്ജ വകുപ്പ് ഒരുത്തരവു പുറപ്പെടുവിച്ചു. മന്ത്രിസഭായോഗ തീരുമാനപ്രകാരമായിരുന്നു അതു. എന്നാല്‍ ആ മന്ത്രിസഭാ കുറിപ്പില്‍ സത്യവിരുദ്ധകാര്യങ്ങളാണ് ഊര്‍ജ്ജവകുപ്പ് ഉള്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ഗ്രാന്റിനു ധനവകുപ്പ് സമ്മതം മൂളിയെന്ന മട്ടിലായിരുന്നു കുറിപ്പ്. യഥാര്‍ത്ഥത്തില്‍ ഗാരണ്ടിയെ ധനവകുപ്പ് എതിര്‍ത്തിരുന്നു. ധനവകുപ്പിനെ അറിയിക്കാതെയാണ് ഇത്തരം ഉത്തരവ് ഊര്‍ജ്ജവകുപ്പ് ഇറക്കിയത്. കേരള സര്‍ക്കാരിന്റെ റൂള്‍സ്സ് ഒഫ് ബിസിനസ്സ് പ്രകാരം സാമ്പത്തിക ബാധ്യതവരുന്ന എല്ലാ ഉത്തരവുകളും ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പുറപ്പെടുവിക്കാവൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി 1998 ഫെബ്രുവരി രണ്ടിനു ധനവകുപ്പിന്റെ നിലപാട് ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഊര്‍ജ്ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടുമെന്നു ചീഫ് സെക്രട്ടറി അരിയിച്ചു. - വിനോദ് റോയിയുടെ മൊഴിയില്‍ പറയുന്നു.
നന്ദി, മാതൃഭൂമി,നന്ദി
ഒരു മാര്‍ക്സിസ്റ്റുകാരന്റെ ആത്മഗതം
-------------------------------
ലാവലിന്‍ വിഷയം തെരഞ്ഞെടുപ്പു ചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ മാതൃഭൂമി കാണിക്കുന്ന പിടച്ചില്‍ രസാവഹമാണ്. ഇവര്‍ക്ക് വായനക്കാരെ ഒട്ടും മതിപ്പില്ലെന്ന് തോന്നുന്നു. പ്രകടമായ ആക്രാന്തം കണ്ടാല്‍ വായനക്കാര്‍ തിരിച്ചറിയുമെന്നും അത് പത്രത്തിന്റെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്നുമുള്ള ചിന്ത അവര്‍ക്കില്ല എന്നുതന്നെ കരുതണം.
ഈയൊരു തെരഞ്ഞെടുപ്പോടെ ലോകം അവസാനിക്കുമെന്നോ വീന്ദ്രേകുമാറിന്റെ പകയും കൌശലവുമാകുന്ന മാലിന്യം ചുമന്നുനടക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്നോ കരുതിപ്പോയ അല്‍പബുദ്ധികളുടെ അഭ്യാസപ്രകടനമാണ് നടക്കുന്നത്.
വഴിനടക്കുമ്പോള്‍ ഉടുമുണ്ടഴിഞ്ഞുപോയത് അറിയാത്ത പാവങ്ങള്‍. അതുകണ്ട് ജനം വാപൊത്തിച്ചിരിക്കുന്നത് പ്രോത്സാഹനമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍.ഉര്‍വശീ ശാപം ചിലപ്പോള്‍ ഉപകാരമാകും. ഇന്ന് മാതൃഭൂമി കൊടുത്ത 'ലാവലിന്‍' വാര്‍ത്തകള്‍ അതുപോലൊരു ധര്‍മ്മം നിര്‍വഹിക്കുന്നു.374 കോടിയുടെ അഴിമതി നടന്ന കേസാണ് 'ലാവലിന്‍' എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാതൃഭൂമിയും മനസ്സാക്ഷിക്കുത്തില്ലാതെ പറഞ്ഞുനടക്കുന്നത്.
പിണറായി വിജയനെതിരെ സിബിഐ അന്വേഷിച്ചു 'കണ്ടെത്തിയ' പന്ത്രണ്ടു കാരണങ്ങള്‍ മാതൃഭൂമി നിരത്തിയിട്ടുണ്ട്. അതില്‍ എവിടെയും കാണുന്നില്ല 'അഴിമതി'.'ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സിബിഐ' എന്നാണ് ലീഡ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്ക്കകത്ത് ഒരിടത്തും കാണുന്നില്ല, സാമ്പത്തിക ലാഭത്തിനോ, വഴിവിട്ട എന്തെങ്കിലും ആനുകൂല്യത്തിനോ വേണ്ടി പിണറായി എന്തെങ്കിലും ചെയ്തുവെന്ന്.
സ്വന്തം പ്രദേശത്ത്(മലബാറില്‍) ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കണമെന്നാഗ്രഹിച്ച 'മഹാപരാധം' അഴിമതിയുടെ ഗണത്തില്‍ വരുമോ?
എവിടെ 374 കോടിയുടെ അഴിമതി?
പിണറായി ഒരു നയാപൈസയുടെ ക്രമക്കേടു നടത്തി എന്ന് സിബിഐ എവിടെ കണ്ടെത്തി?
മാതൃഭൂമി നിരത്തിയ പന്ത്രണ്ട് കുറ്റാരോപണങ്ങള്‍ നോക്കുക:
"12 കാരണങ്ങളാല്‍ കുറ്റക്കാരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.
1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.
2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന് നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണ്.
4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ് കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.
6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന് മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക് 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന് സഹായധനമായി ലഭിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന് പറയുന്നുണ്ട്.
8. എസ്.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ് ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന് അയച്ച കത്തില്‍ 103 കോടി രൂപയാണ് കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.
9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച് എസ്.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല.
11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന് കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത് മറച്ചുവെച്ചത് കുറ്റകരമാണ്.
12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന് ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന് അത് ഒഴിവാക്കിയത് മനഃപൂര്‍വമാണ്. നവീകരണ പദ്ധതിയുമായി ഇത് പിന്നീട് ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. "
(ഈ പറയുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി ലാവലിന്റെ കാണാപ്പുറങ്ങള്‍ prabha varma തയ്യാറാക്കിയത് ഇവിടെ കാണുക. )
ഒരു മഹാപരാധവും ഒരിടത്തും കാണുന്നില്ല. ഒരഴിമതിയും കാണുന്നില്ല. സാങ്കേതികമായ, വൈദ്യുതിബോഡും സര്‍ക്കാരും മറുപടി പറഞ്ഞുകഴിഞ്ഞ കുറെ കാര്യങ്ങള്‍ മാത്രം.
r ഇതുകണ്ടാല്‍ ആര്‍ക്കാണ് സംശയമുണ്ടാവുക സംഗതി ചീറ്റിപ്പോയി എന്നതില്‍? ഈ ദുര്‍ബലവാദങ്ങളും വെച്ചാണോ നിങ്ങള്‍ പിണറായി വിജയനെ പിടിക്കാന്‍ നടക്കുന്നത്?
എങ്കില്‍, സംസ്ഥാനത്ത് ഇന്നോളം ഉണ്ടായ ഏതു വിദേശ കരാറാണ് ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള സന്നദ്ധതയും കാണിക്കണം.
ഒരു വൈദ്യുതി പദ്ധതി നവീകരണ കരാര്‍ നടപ്പാക്കുന്നതിന്റെ ഘട്ടത്തില്‍, ചുരുങ്ങിയ കാലം മന്ത്രിക്കസേരയിലിരുന്നതുകൊണ്ട്, പിടിക്കപ്പെടാനും തകര്‍ക്കപ്പെടാനുമുള്ളതാണ് പിണറായി വിജയനെപ്പോലൊരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വം എന്ന് ചിന്തിക്കാനും ആ ചിന്തയ്ക്കനുസരിച്ച് അനുചരന്‍മാരെ തുള്ളിക്കാനും നടക്കുന്ന സ്വപ്നജീവികള്‍ക്കുവേണ്ടി ആളിക്കത്താനുള്ളതാണല്ലോ മാതൃഭൂമിയിലെ എക്സ്റ്റന്‍ഷന്‍ വാങ്ങികളും തൊമ്മികളുമായ സുഹൃത്തുക്കളേ നിങ്ങളുടെ ജീവിതം എന്നോര്‍ത്ത് അല്‍പം സങ്കടപ്പെടട്ടെ. ഈ ബ്ളോഗില്‍ ഇതിനുമുമ്പ് ഒരു പോസ്റ്റുണ്ട്. 'അപ്പനില്ലാത്ത നോട്ടീസ്' എന്ന പേരില്‍. അതില്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണോ എന്ന സംശയം ബലപ്പെടുകയാണിപ്പോള്‍.
എന്തായാലും മാതൃഭുമിക്ക് നന്ദി പറയാം. അവസാനം എതിര്‍ക്കാന്‍ വേണ്ടിയെന്കിലും അവര്‍സംഗതിയുടെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നുണ്ടല്ലോ.
Posted by manoj pm at 12:20 PM
അങ്കിള്‍ജീ, ഈ പോസ്റ്റില്‍ പലപ്പോഴായി ആഗോള ടെന്ടെര്‍ എന്ന ഒരു സംഭവം അങ്ങ് എഴുതിയിട്ടുണ്ട്. സംശയമാണ്,ഒന്ന് അറിഞ്ഞോട്ടെ, ഈ ടെന്ടെര്‍ വിളിക്കേണ്ടത് കേരള സര്‍ക്കാരോ,അതല്ല ലാവലിനോ.പോസ്റ്റില്‍ നിന്നും കമ്മെന്ടില് നിന്നും, മനസ്സിലായത് ലാവലിനെന്നാണ്.(ഇത് 'ആഗോളം' ആകുമോ, ആകാനഡളം ആകുമോ -ആഗോളം കാനഡയില്‍ മാത്രം,മാനുഫക്ച്ചറര്‍, സര്‍വിസ്provider കാനഡയില്‍ മാത്രം എന്നാണല്ലോ അങ്കിള്‍ പോലും പറയുന്നത്--എന്നത് വിടാം)എങ്കിലും ഒരു സംശയം.
പ്രിയ മനോജ്,
മാതൃഭൂമി മാത്രമല്ല, ഈയിടെയായി പ്രതിപക്ഷവും, ബി.ജെ.പി യും ആരായാലും ലാവലിന്‍ പ്രശ്നം എടുത്തിട്ട് 374 കോടി രൂപയുടെ നഷ്ടം ഖജനാവിനു വരുത്തിയെന്നു ആക്രോശിക്കുന്നു, അതിനുത്തരവാദി മുന്‍ മന്ത്രി പിണറായി വിജയനാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. പല ദൃശ്യമാധ്യമങ്ങളിലും ഇതു കേള്‍ക്കുമ്പോള്‍ ഞാന്‍ ഉള്ളാലെ ചിരിക്കാറുണ്ട്. ഈ പുംഗന്മാരൊന്നും ലാവലിന്‍ ഇഷ്യൂ ശരിക്കും വായിച്ചിരിക്കാന്‍ വഴിയില്ല. കുറെയൊക്കെ വായിച്ചിരിക്കാം, ബാക്കിയെല്ലാം കുഞ്ഞാടുകളില്‍ നിന്നുള്ള കേട്ടുകേള്‍വി മാത്രം. അല്ലെങ്കില്‍ പിണറായി വിജയനെതിരെ കേസുണ്ടാക്കാനാണെങ്കില്‍ അവര്‍ 374 കോടിയെ പറ്റിയല്ല പറയേണ്ടതെന്ന് അവര്‍ക്കറിഞ്ഞൂകൂട.
സി.ഏ.ജി. എല്ലാ കൊല്ലവും തന്റെ റിപ്പോര്‍ട്ടിലൂടെ കോടിക്കണക്കിനു ഖജനാവ് നഷ്ടം തെളിവുകള്‍ സഹിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. അതെല്ലാം ചെലവാക്കിയതില്‍, പല കാരണങ്ങള്‍ കൊണ്ടുണ്ടായ, നഷ്ടങ്ങളാണ്. എന്റെ ഈ ബ്ലോഗില്‍ തന്നെ അങ്ങനെയുള്ള 60 ല്‍ പരം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നു പോലും ഒരു കോടതിയിലും എത്തിയിട്ടില്ല. എത്തിയാല്‍ തന്നെ അതൊന്നും ശിക്ഷിക്കപെടാനും പോകുന്നില്ല. അങ്ങനെ ശിക്ഷിക്കപെട്ടിരുന്നുവെങ്കില്‍ പല സംസ്ഥാന സര്‍ക്കാര്‍ കമ്പനികളുടെ സി.ഇ.ഓ മാരും, പല വകുപ്പദ്ധ്യക്ഷന്‍ മാരും കുറെയേറെ രഷ്ട്രീയ കാരും ഇപ്പോള്‍ ഗോതമ്പുണ്ട തിന്നു കിടക്കുകയായിരിക്കും ഫലം. അങ്ങനെ 374 കോടിയുടെ നഷ്ടത്തിനു ആരും ഉത്തരം പറയേണ്ടി വരുമെന്നു കരുതേണ്ട.
എന്നാല്‍ ഇവിടെ പിണറായിക്കെതിരെ ആഞ്ഞടിക്കേണ്ടിയിരുന്നത് എന്റെ ഈ പോസ്റ്റിന്റെ (ലാവലിന്‍ വിവാദം) മൂന്നാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന ആദ്യത്തെ 4 പോയിന്റുകളില്‍ ഊന്നി വേണമെന്നാണ് എന്റെ അഭിപ്രായം. നാം ചെലവിട്ടതിലുള്ള നഷ്ടമല്ലത്. കേരളത്തിലെ നികുതിദായര്‍ക്ക് കിട്ടേണ്ട ധനസഹായം ഇല്ലാതാക്കിയതിനുത്തരവാദിയെ ആണു നമുക്ക് കണ്ടെത്തേണ്ടത്.
മനോജ് ആ ചര്‍ച്ചയില്‍ ഇതിനു മുമ്പ് പങ്കെടുത്തിട്ടില്ലെങ്കില്‍ അതൊന്നു വായിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നു. ഞങ്ങളെല്ലാം ഒരാവര്‍ത്തി കസര്‍ത്ത് കഴിഞ്ഞവരാണ്.
എന്നാലും ആ നാലു പോയിന്റുകളെ ഊന്നിയുള്ള ചര്‍ച്ച ഇനിയും നടക്കേണ്ടിയുണ്ട്. പക്ഷേ അതിനിടക്ക് ഇലക്ഷന്‍ ഡിക്ലേര്‍ ചെയ്തു. സഖാക്കളെല്ലാം പ്രചരണത്തിനു പോയിരിക്കുന്നു. അവരെ ചൊടിപ്പിക്കുന്ന എന്തെങ്കിലും കൂടെ എഴുതി വിട്ടാല്‍ എല്ലാരും ഓടിയെത്തും.
പ്രിയ അനോണീ,
താങ്കള്‍ പറഞ്ഞകാര്യം അടുത്ത ഭാഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ.
ശരിയാണ്. ലാവലിന്‍ ആഗോള ടെണ്ടര്‍ വിളിക്കണമെന്നതാണ് സാധാരണ നിയമം. അങ്ങനെ വിളിച്ചാലും, ഈ യന്ത്രസാമഗ്രികളുടെ ഒറിജിനല്‍ നിര്‍മ്മാതാക്കള്‍ കാനഡയിലുള്ളവരായതു കൊണ്ട് അവരായിരിക്കും കുറഞ്ഞ വില കോട്ട് ചെയ്തിരിക്കുന്നവര്‍. ലാവലിന്‍ ഇതൊന്നും നിര്‍മ്മിക്കുന്നില്ല, അവര്‍ മറ്റുള്ളവരില്‍ നിന്നും വാങ്ങി സപ്ലൈ ചെയ്തതാണെന്നു മനസ്സിലായിക്കണുമല്ലോ.
ലാവലിന്‍ കാനടയിലുള്ളവരായതു കൊണ്ട് ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചുകൂടായെന്നൊന്നും ഇല്ലല്ലോ. ഇതിനു മറുവാദം ഉണ്ടാകാം. അനോണിക്കെന്തു തോന്നുന്നു.
അങ്കിള്‍ പറയുന്നു --- "ശരിയാണ്. ലാവലിന്‍ ആഗോള ടെണ്ടര്‍ വിളിക്കണമെന്നതാണ് സാധാരണ നിയമം. "
അങ്കിള്‍ പറയുന്നു,ലാവലിന്‍ ടെണ്ടര്‍ വിളിക്കണമെന്ന്,എന്താ സര്‍ക്കാര്‍ ടെന്ടെര്‍ വിളിച്ചൂടെ അതല്ലേ താങ്കള്‍ എപ്പോഴും പറയുന്ന സംസ്ഥാന 'താല്പര്യം' അല്ലെങ്കില്‍ ജന 'താല്പര്യത്തിനു' നല്ലത്.എല്ലാം ചര്‍ച്ച ചെയ്തു എന്ന് പറഞ്ഞു ചൂടാവരുത്..പ്ലീസ്.
പ്രീയ അനോണി,
ഞാന്‍ വെറുതേ ചൂടാവുന്നതല്ല. താങ്കള്‍ എല്ലാം വായിച്ചിരുന്നെങ്കില്‍ ഈ സംശയവും ചോദിക്കില്ലായിരുന്നു. ലാവലിനെ പിണറായി വിജയന്‍ നമ്മുടെ കരാറുകാരന്‍ ആക്കുന്നതിനു മുന്നേ അവര്‍ നമ്മുടെ ഒരു കണ്‍സള്‍ട്ടന്റു കൂടിയായിരുന്നു. ലക്ഷക്കണക്കിനു രൂപയും അതിന്റെ പേരില്‍ നാം അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അങ്ങനെ കണ്‍സള്‍ട്ടണ്ടായ ലാവലിനെ നാം ഏള്‍പ്പിച്ചു കൊടുത്ത പണിയാണ്: നമുക്കാവശ്യമുള്ള യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യാന്‍ അനുയോജ്യനായ ഒരു കമ്പനിയെ ക്ണ്ടുപിടിക്കണമെന്നുള്ളത്. അനുയോജ്യനായ ഒരാളെ കണ്ടുപിടിക്കുന്നത് സുതാര്യമായ മാര്‍ഗ്ഗത്തില്‍ കൂടിയായിരിക്കണ്ടേ. അതിനാണ്‍് ടെണ്ടര്‍ പോലുള്ള രീതികള്‍. അതൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെട്ടവരെ കണ്ടുപിടിക്കാനേ കഴിയൂ, യോഗ്യതയുള്ളവരെ കണ്ടു പിടിക്കാന്‍ കഴിയില്ല.
അങ്ങനെ ഒരു കണ്‍സള്‍ട്ടന്റിനെ വച്ചിട്ടില്ലായിരുന്നെങ്കില്‍, ടെണ്ടര്‍ വിളിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനായിരിക്കും.
സാധാരണ മനസ്സില്‍ തോന്നാവുന്നതെല്ലാം നമ്മുടെ വായനക്കാര്‍ ഈകാര്യത്തില്‍ ചോദിച്ചു കഴിഞ്ഞു. ചര്‍ച്ച ചെയ്തും കഴിഞ്ഞു. സി.ബി.ഐ യുടെ കുറ്റപത്രവും കാത്തിരിക്കുകയാണ്. രണ്ടു ദിവസം വൈയിറ്റ് ചെയ്യു, ഇപ്പോ കൊണ്ടരാം എന്നുള്ള സൂരജ്ജിന്റെ പ്രോമിസ്സും ഉണ്ടായിരുന്നു. പക്ഷേ കുറച്ചധികം പേജുകളുണ്ടെന്നാണ് പിന്നെ കേട്ടത്. അതു കൊണ്ടായിരിക്കണം ആരും ഇതുവരെ കുറ്റപത്രത്തിനെ നെറ്റിലെത്തിച്ചില്ല.
!!!അങ്ങനെ കണ്‍സള്‍ട്ടണ്ടായ ലാവലിനെ നാം ഏള്‍പ്പിച്ചു കൊടുത്ത പണിയാണ്:
അങ്ങനെ ഒരു കണ്‍സള്‍ട്ടന്റിനെ വച്ചിട്ടില്ലായിരുന്നെങ്കില്‍,ടെണ്ടര്‍ വിളിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനായിരിക്കും.!!!
അങ്കിള്‍ ,സംസ്ഥാന താല്പര്യം, ജനതാല്പര്യം എന്നതിനൊക്കെ എതിരായി നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും ഭാരിച്ച തുക 'നഷ്ട'മാകുന്ന രീതിയില്‍ കണ്‍സള്‍ട്ടന്റിനെ വെച്ചതാരാണ്.ഇനി അങ്ങനെ വെച്ചത്,എം.ഓ.യു റൂട്ട് ഉണ്ടാക്കിയത് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ആണോ.
ലാവലിന്‍ ആണ് ടെണ്ടര്‍ വിളിക്കേണ്ടത് എങ്കില്‍ (അന്നെക്ഷര്‍ അടക്കം മൊത്തം സാധന സാമഗ്രികള്ടെ വില നിശ്ചയിച്ചാണ് നേരത്തെ യു.ഡി.എഫ് ഒപ്പിട്ടതെന്ന വസ്തുത,അങ്കിളിനു വേണ്ടി മാറ്റി വെക്കാം,തല്‍ക്കാലം),കാനഡയില്‍ 'നിര്‍മ്മിച്ച' യന്ത്ര സാമഗ്രികളുടെയും സര്‍വിസിന്‍റെയും പ്രൊപോസല്‍ 'കിട്ടുന്നത്' ലാവലിന് ആയിരിക്കില്ലേ,സര്‍ക്കാരിന് ആയിരിക്കില്ലല്ലോ. അതായത് സബ്-കോണ്‍ട്രാക്ടര്‍ക്ക്,നിയമപരമായ ഉത്തരവാദിത്തങ്ങള്‍ ലാവലിനോടു മാത്രമായിരിക്കുമല്ലോ.ഞാന്‍ ഇതുപോലുള്ള പവര്‍ ജെനറേഷന്‍,പെട്രോകെമിക്കല്‍ രംഗത്തെ എന്‍റെ കുറഞ്ഞ കാലത്തെ അനുഭവം വെച്ചു ചോദിച്ചു പോകുന്നതാണ്.
ലാവലിനും അവരുടെ സപ്ലയറും[ ലാവലിന്റെ സപ്ലയര്‍,പക്ഷെ സര്‍ക്കാരിന്റെ സബ് കൊണ്ട്രക്ടര്‍ or സബ് supplier-ഓര്‍ക്കുക,അങ്കിള്‍ ഇപ്പോള്‍ അഭിപ്രായപ്പെട്ട പോലെ റെന്ടെര്‍ വിളിക്കുന്നത് ലാവലിനാനു,സര്‍ക്കാരല്ല]തമ്മിലുള്ള ഇടപാടില്‍ ഏതറ്റം വരെ ഇടപെടാന്‍ പറ്റും സക്കാരിനു,നിയമപരമായി, അങ്കിള്‍ പറഞ്ഞ കരാര്‍ പ്രകാരം.-- നന്ദി.
പ്രീയ അനോണി,
അനോണിയോട് പ്രതികരിക്കണമോ എന്ന് ചിന്തിക്കുകയായിരുന്നു. കാരണം, താങ്കളുടെ കമന്റ് എന്റെ പോസ്റ്റുമായി ബന്ധപ്പെട്ടതല്ല. പള്ളിവാസല്‍, സെംഗുളം, പന്നിയാര്‍ എന്നീ ജലവൈദ്യുതി പദ്ധതികളുടെ നവികരണത്തിനായി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ പെടുന്നതാണ് താങ്കളുടെ കമന്റ്. എന്നാല്‍ എന്റെ വിഷയം ഈ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ലാവലിന്‍ വാഗ്ദാനം ചെയ്ത കനേഡിയന്‍ ഗ്രാന്റിനെ പറ്റിയാണ്. പലപ്രാവശ്യം ഞാന്‍ ഇത് രേഖപ്പെടുത്തിയിട്ടും ഉണ്ട്.
ഈ പറഞ്ഞ ആഗോള ടെണ്ടര്‍ വിഷയമെല്ലാം കാര്‍ത്തികേയന്‍ എന്ന യു..ഡി.എഫ് മന്ത്രി 24-2-1996 -ല്‍ ലാവലിനെ ഒരു കണ്‍സര്‍ട്ടണ്ട് ആക്കി ഒപ്പ് വച്ച കരാര്‍ പ്രകാരമായിരുന്നു. പീണറായി മന്ത്രി ആ കരാറിനെ മാറ്റി മറിച്ച വിവരം പോസ്റ്റില്‍ വായിച്ചില്ലേ. ലാവലിന്‍ വിവാദം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം ആക്രോശിക്കുന്നത് നാം കേട്ടതല്ലേ, കണ്ടതല്ലേ. 1996 ല്‍ കാര്‍ത്തികേയന്‍ മന്ത്രി SNC Lavalin നുമായി ഉണ്ടാക്കിയ ‘കണ്‍സട്ടന്‍സി’ കരാര്‍ ജൂലൈ 1998 -ല്‍ പിണറായി വിജയന്‍ മന്ത്രി ‘സപ്ലൈ’ കരാറായി മാറ്റിയെന്നു. അതായത് കണ്‍സള്‍ട്ടന്റ് കരാറുകാരനായി മാറി.
അങ്ങനെ മാറിയ പരിതസ്ഥിതിയില്‍ ലാവലിന്‍ എന്തിനു ടെണ്ടര്‍ വിളിക്കണം. അവര്‍ തന്നയല്ലെ സപ്ലൈ ചെയ്യേണ്ടത്. ഇതെല്ലാം ഈ പോസ്റ്റില്‍ വായിച്ചിട്ട് വീണ്ടും ഇങ്ങനെയൊരു സംശയവുമായി വരുന്നത് കഷ്ടമാണ്.
ഇനി MOU route ന്റെ കാര്യം. ഇത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിലവില്‍ വന്ന ഒരു ഏര്‍പ്പാടാണ്. അതിനെ പിന്തുടര്‍ന്നാണ് യു.ഡി.എഫ്. പലവേലകളും കാണിച്ച് വന്നിരുന്നത്. എന്നാല്‍ ഇതിനുള്ളിലെ കുംഭകോണങ്ങള്‍ മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ MOU route നിരോധിച്ചിരുന്നു. അക്കാര്യം പല ഉദ്ദ്യോഗസ്ഥരം പിണറായി മന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടു വന്നിരുന്നു. പക്ഷേ അതെല്ലാം അവഗണിച്ചാണ് MOU route പിന്‍തുടര്‍ന്ന് ലാവലിനുമായി കരാറുണ്ടാക്കിയത്. ഇതിനെ പറ്റി വിശദമായി ചര്‍ച്ച നടന്നതാണീ ബ്ലോഗില്‍. മുഴുവന്‍ വായിച്ചാലേ അതിന്റെയൊക്കെ കമന്റു നമ്പരുകള്‍ തരാന്‍ പറ്റൂ. അതൊക്കെ കണ്ടു പീടിക്കേണ്ട ജോലി അനോണിയെ ഏല്പിക്കുന്നു.
ഞാന്‍ വീണ്ടൂം പറയുന്നു, ഒരു സാധാരണ വായനക്കാരനുണ്ടാകാവുന്ന എല്ലാം സംശയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. മുഴുവന്‍ വായിച്ച് നോക്കാനുള്ള ക്ഷമ കാണിക്കണമെന്നു മാത്രം.
അങ്കിള്‍,ആദ്യംതന്നെ പറയട്ടെ, ഞാന്‍ ഇതു മുഴുവന്‍ വായിച്ചു നോക്കി തന്നെ ആണ് പ്രതികരിക്കുന്നത്. എങ്കിലും 800ഓളം കമ്മെന്റ്റ് വേണ്ടി വന്നുവല്ലോ താങ്കള്‍ക്കും മലബാര്‍ കാന്‍സര്‍ ആസ്പത്രി "സര്‍ക്കാരിന് കീഴിലെ സ്വകാര്യ സംരംഭം" എന്നും,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമെന്നും ഏറ്റവും ഒടുവില്‍ ഒട്ടോനമസ് ബോഡി എന്നുമൊക്കെ ഊഹിക്കാന്‍,അത് പോലും ഞാന്‍ ഈ കമ്മെന്റ് എഴുതി തുടങ്ങിയ ശേഷം.അതിനാല്‍ പലരും ഓരോ ഭാഗം പിടിച്ചു ഘോരഘോരം വിവാദിച്ചു, എന്നല്ലാതെ സംവാദമോ ഡിസ്കഷനോ ഒന്നും നടന്നില്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.എല്ലാം വായിച്ചു നോക്കണം എന്ന് താങ്കള്‍ പറഞ്ഞതുകൊണ്ടാണ് ഇത്രയും എഴുതിയത്.
താന്കള്‍ പറഞ്ഞു "അങ്ങനെ കണ്‍സള്‍ട്ടണ്ടായ ലാവലിനെ നാം ഏള്‍പ്പിച്ചു കൊടുത്ത പണിയാണ്: നമുക്കാവശ്യമുള്ള യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യാന്‍ അനുയോജ്യനായ ഒരു കമ്പനിയെ ക്ണ്ടുപിടിക്കണമെന്നുള്ളത്. "
ഇതിനു മറുപടി ആയാണ് ഞാന്‍ എന്റെ തൊട്ടു മുമ്പത്തെ കമ്മെന്റ്റ് എഴുതിയത്.
അതിപ്രകാരമായിരുന്നു.
"ലാവലിന്‍ ആണ് ടെണ്ടര്‍ വിളിക്കേണ്ടത് എങ്കില്‍ (അന്നെക്ഷര്‍ അടക്കം മൊത്തം സാധന സാമഗ്രികള്ടെ വില നിശ്ചയിച്ചാണ് നേരത്തെ യു.ഡി.എഫ് ഒപ്പിട്ടതെന്ന വസ്തുത,അങ്കിളിനു വേണ്ടി മാറ്റി വെക്കാം,തല്‍ക്കാലം),കാനഡയില്‍ 'നിര്‍മ്മിച്ച' യന്ത്ര സാമഗ്രികളുടെയും സര്‍വിസിന്‍റെയും പ്രൊപോസല്‍ 'കിട്ടുന്നത്' ലാവലിന് ആയിരിക്കില്ലേ,സര്‍ക്കാരിന് ആയിരിക്കില്ലല്ലോ. അതായത് സബ്-കോണ്‍ട്രാക്ടര്‍ക്ക്,നിയമപരമായ ഉത്തരവാദിത്തങ്ങള്‍ ലാവലിനോടു മാത്രമായിരിക്കുമല്ലോ.ഞാന്‍ ഇതുപോലുള്ള പവര്‍ ജെനറേഷന്‍,പെട്രോകെമിക്കല്‍ രംഗത്തെ എന്‍റെ കുറഞ്ഞ കാലത്തെ അനുഭവം വെച്ചു ചോദിച്ചു പോകുന്നതാണ്.
ലാവലിനും അവരുടെ സപ്ലയറും[ ലാവലിന്റെ സപ്ലയര്‍,പക്ഷെ സര്‍ക്കാരിന്റെ സബ് കൊണ്ട്രക്ടര്‍ or സബ് supplier-ഓര്‍ക്കുക,അങ്കിള്‍ ഇപ്പോള്‍ അഭിപ്രായപ്പെട്ട പോലെ റെന്ടെര്‍ വിളിക്കുന്നത് ലാവലിനാനു,സര്‍ക്കാരല്ല]തമ്മിലുള്ള ഇടപാടില്‍ ഏതറ്റം വരെ ഇടപെടാന്‍ പറ്റും സക്കാരിനു,നിയമപരമായി, അങ്കിള്‍ പറഞ്ഞ കരാര്‍ പ്രകാരം.-- നന്ദി."
താന്കള്‍ പറയുന്ന "സപ്ലൈ കരാറായി" മാറ്റി എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്.അതുകൊണ്ടാണ്
അന്നെക്ഷരില്‍ പറയുന്ന പ്രകാരം കാര്‍ത്തികേയന്‍ ഒപ്പിട്ടുകൊടുത്ത 182 കോടിയെപറ്റി പലരും നിര്‍ബാധം എടുത്തിട്ടലക്കിയിട്ടും കാര്‍ത്തികേയന്‍ അങ്ങനെ അല്ല എന്ന് ഇന്നുവരെ മറുപടി പറയാത്തത്.
ആണ്ടനിയുടെ മൌനവും തഥൈവ.
ചുരുക്കത്തില്‍ ഞാന്‍ ഉന്നയിച്ചത് ലാവലിന് ടെന്ടെര്‍ വിളിക്കാന്‍ അങ്കിള്‍ പറഞ്ഞ പോലെ ഐഡിയല്‍ ആയ സാഹചര്യമുണ്ടായാല്‍ എത്രത്തോളം സര്‍ക്കാരിന് അതില്‍,ലവലിന്‍റെ സാബ്-കൊണ്ട്രക്ടര്‍ ഇടപാടുകള്‍ എന്നിവയില്‍ ഇടപെടാന്‍ പറ്റും എന്ന കാര്യമാണ്.
ലാവലിന്‍: ധാരണാപത്രത്തില്‍ വെള്ളം ചേര്‍ത്തത് തെളിവായി
തിരുവനന്തപുരം: എസ്. എന്‍. സി. ലാവലിനുമായി ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനായി ഉണ്ടാക്കിയ കരാറില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം സംബന്ധിച്ച് ധാരണാപത്രത്തില്‍ ഘട്ടംഘട്ടമായി വെള്ളം ചേര്‍ത്തത് കേസ് അന്വേഷണത്തില്‍ സി. ബി. ഐ.യ്‌ക്ക് നിര്‍ണായക തെളിവായി. വൈദ്യുതിപദ്ധതിയും ക്യാന്‍സര്‍ സെന്ററുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ, ഇവ തമ്മില്‍ കൂട്ടിക്കെട്ടിയതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് സി. ബി. ഐ. യുടെ കണ്ടെത്തല്‍.
നൂറുകോടി രൂപ ക്യാന്‍സര്‍ സെന്ററിന് ധനസഹായമായി വാഗ്‌ദാനം ചെയ്‌തപ്പോള്‍ തന്നെ ജലപദ്ധതികളുടെ നവീകരണത്തിന് ഉയര്‍ന്ന തുകയ്‌ക്കാണ് കരാര്‍ നല്‍കിയതെന്ന് വ്യക്തമാണ്. എം. സി. സി. ക്കായി ഇങ്ങനെ നൂറുകോടി വകയിരുത്തുന്നതിനെക്കാളും ഭേദം കരാര്‍ തുകയില്‍ നിന്ന് ഇത് കുറയ്‌ക്കുന്നതായിരുന്നു. എം. സി. സി. ക്കുള്ള ധനസഹായം സംബന്ധിച്ച ധാരണാപത്രത്തില്‍ മൂന്നുതവണയായി വെള്ളം ചേര്‍ത്തത് സി. ബി. ഐ. അക്കമിട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
'98 ഏപ്രില്‍ 25 ന് ആദ്യധാരണാപത്രത്തിന് രൂപം നല്‍കിയപ്പോള്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം എസ്. എന്‍. സി. ലാവലിന്‍ ക്രമീകരിക്കുമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. വീണ്ടും പുതുക്കിയപ്പോള്‍ ധനസഹായം ക്രമീകരിക്കാനായി എസ്. എന്‍. സി. ലാവലിന്‍ എല്ലാ പരിശ്രമവും നടത്തുമെന്നായി. മൂന്നാംഘട്ടത്തില്‍ ധനസഹായം ക്രമീകരിക്കാനായി എസ്. എന്‍. സി. ലാവലിന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഭേദഗതി ചെയ്യപ്പെട്ടു. ഈ ധാരണാപത്രങ്ങള്‍ക്ക് രൂപം നല്‍കിയത് എസ്. എന്‍. സി. ലാവലിന്‍ തന്നെയായിരുന്നു. ധാരണാപത്രത്തിലെ ഈ വാക്കുകള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ എസ്. എന്‍. സി. ലാവലിനെ ബാദ്ധ്യസ്ഥമാക്കുന്നവയല്ല. ആദ്യഘട്ടമായി 25.30 കോടി രൂപ എസ്. എന്‍. സി. ലാവലിന്‍ വാഗ്‌ദാനം ചെയ്‌തെങ്കിലും തുക നല്‍കിയപ്പോള്‍ 12 കോടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം നിയമപരമായ കരാറിലൂടെ വ്യവസ്ഥ ചെയ്യാതിരുന്നത് ഗൂഢാലോചനയാണെന്നും ഇതില്‍ അന്ന് മന്ത്രിയായിരുന്ന പിണറായി വിജയന് പങ്കുണ്ടായിരുന്നുവെന്നുമാണ് സി. ബി. ഐ. യുടെ കണ്ടെത്തല്‍.
കേരളത്തില്‍ തുടര്‍ന്ന് നടക്കുന്ന മറ്റ് ജലപദ്ധതികളുടെ പണി തങ്ങളെ ഏല്‌പിച്ചാല്‍ മാത്രമേ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം നല്‍കൂവെന്ന് എസ്. എന്‍. സി. ലാവലിന്‍ വ്യക്തമാക്കിയതായി ഊര്‍ജവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ്ബ് സി. ബി. ഐ.യ്‌ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം സംബന്ധിച്ച ധാരണാപത്രം പലകുറി പുതുക്കി. തുടര്‍ന്ന് മന്ത്രിയായ എസ്. ശര്‍മ്മ ധാരണാപത്രത്തില്‍ വെള്ളം ചേര്‍ത്തത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് അത് ഒപ്പിടാനും വീണ്ടും പുതുക്കാനും വിസമ്മതിക്കുകയായിരുന്നു. ശര്‍മ്മയുടെ മൊഴിയും സി. ബി. ഐ. രേഖപ്പെടുത്തിയിട്ടുണ്ട്.
Courtesy: Mathrubhumi 11-04-09
പ്രീയ അനോണി,
കമന്റുകള്‍ മുഴുവന്‍ വായിച്ചിട്ടാണ് വരുന്നതെങ്കില്‍ നല്ലത്. നമുക്ക് രണ്ടുപേര്‍ക്കും ജോലി വളരെയധികം കുറഞ്ഞു.
ഇപ്പോഴത്തെ കമന്റിനെ കുറിച്ച്. നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് ലാവലിന്‍ കരാറില്‍ നടന്നു കഴിഞ്ഞ കാര്യങ്ങള്‍ എത്രത്തോളം ശരിയായിരുന്നു എന്നല്ലേ. ഐഡിയല്‍ സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന കാര്യം ഇവിടെ ഉദിക്കുന്നില്ലല്ലോ. മന്ത്രി കാര്‍ത്തികേയന്‍ ഉണ്ടാക്കിയ കരാര്‍ അതേപടി നിലനിര്‍ത്തിയിരുന്നെങ്കിലല്ലേ ലാവലിന് സപ്ലയറെ കണ്ടുപിടിക്കേണ്ട ചുമതല ഏള്‍ക്കേണ്ടി വരുമായിരുന്നുള്ളൂ. ഇവിടെ മന്ത്രി കാര്‍ത്തികേയന്‍ ഉണ്ടാക്കിയ കരാറില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയില്ലേ. ആ കൂട്ടിചേര്‍ക്കലുകള്‍ പ്രകാരം ലാവലിനു സ്പ്ലയറെ കണ്ടുപിടിക്കേണ്ട ചുമതലക്ക് പകരം യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യേണ്ട ചുമതലതന്നെ ഏള്‍പ്പിച്ചു കൊടുത്തില്ലേ. അപ്പോള്‍ പിന്നെ അവര്‍ ആരില്‍ നിന്നും വാങ്ങുന്നു എങ്ങനെ വാങ്ങുന്നു എന്നൊന്നും അറിയേണ്ട കാര്യം നമുക്കില്ലാതായില്ലേ. അതുകൊണ്ട് ‘എങ്കില്‍’ എന്നൊരു സങ്കല്പം വച്ച് നമുക്ക് ചര്‍ച്ച ചെയ്യേണ്ടെന്നാണ് എന്റെ അഭിപ്രായം.
പിന്നെ, കണ്‍സള്‍ട്ടന്റിനെ കരാറുകാരനാക്കിയത് ഒരു തര്‍ക്ക വിഷയമല്ല. ഇവിടെ ബ്ലോഗില്‍ നമ്മള്‍ കുറേപേ ആദ്യമൊക്കെ തര്‍ക്കിച്ചു. കരാറില്‍ വരുത്തിയ മാറ്റങ്ങളൊക്കെ അതേപടി ഇവിടെ പകര്‍ത്തിയിരുന്നല്ലോ. വായിച്ചില്ലേ. ഇംഗ്ലീഷ് വായിച്ചാല്‍ നമുക്കെല്ലാം ഒരേപോലെയല്ലേ മനസ്സിലാക്കേണ്ടത്. സി.ഏ.ജിക്ക് വായിച്ചപ്പോഴും കണ്‍സള്‍ട്ടന്റിനെ കരാറുകാരനാക്കിയെന്നോണല്ലോ പറഞ്ഞതും. എന്നിട്ട് ആ റിപ്പോര്‍ട്ട് സര്‍ക്കാരിനു അയച്ചുകൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അതിനു മറുപടി കൊടുത്തതിലും കരാറുകാരനാക്കിയെന്നുള്ളതിനെ നിഷേധിച്ചിട്ടില്ലല്ലോ.
പിന്നെയും ഞാനും നിങ്ങളും കാടുകയറി. കാരണം വീണ്ടും വീണ്ടും നമ്മള്‍ പറഞ്ഞു പറഞ്ഞു PSP നവീകരണ കരാറിലോട്ടു വന്നു. ഈ പോസ്റ്റിന്റെ വിഷയം അതല്ല താനും.
നമുക്ക് കിട്ടാതെപോയ കനേഡിയന്‍ സഹായധനത്തെ പറ്റി ചര്‍ച്ച ചെയ്യാം. എങ്ങനെ കിട്ടാതെ പോയി, എന്തുകൊണ്ട് കിട്ടാതെ പോയി, ആരാണ് കാരണക്കാരന്‍ , കിട്ടിയതു മുഴുവന്‍ എവിടെപോയി etc., etc.
Date : April 13 2009
ലാവലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടെന്ന് ബാലാനന്ദന്റെ മൊഴി
തിരുവനന്തപുരം: പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണം വെറും 100.5 കോടി രൂപയ്‌ക്ക് നടത്താന്‍ കഴിയുമെന്ന തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അന്നത്തെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ചെയ്‌തതെന്ന് പ്രമുഖ സി.പി.എം. നേതാവായ പരേതനായ ഇ.ബാലാനന്ദന്‍ സി.ബി.ഐ.യ്‌ക്ക് മൊഴി നല്‍കിയിരുന്നു.
2007 ഏപ്രില്‍ 16-നാണ് ഇ.ബാലാനന്ദന്റെ വസതിയിലെത്തി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയത്. വിദഗ്‌ദ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് 1997 ഫിബ്രവരി 2-ാം തീയതി അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍വെച്ച് താന്‍ തന്നെ നേരിട്ട് സമര്‍പ്പിച്ചതാണെന്നും ബാലാനന്ദന്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ടിന് കടലാസ്സിന്റെ വിലപോലും നല്‍കാതെ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഫിബ്രവരി 10ന് വൈദ്യുതിബോര്‍ഡ് ലാവലിനുമായി കരാര്‍ ഒപ്പിടുകയാണ് ചെയ്‌തത്. ഈ മൂന്ന് പദ്ധതികളുടെയും നവീകരണത്തിന് 374.5 കോടിയ്‌ക്കായിരുന്നു കരാര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ മാത്രം മാറ്റിയാല്‍മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ജനറേറ്ററുകളും യന്ത്രസാമഗ്രികളും പൂര്‍ണമായി മാറ്റിവെയ്‌ക്കാനായിരുന്നു കനേഡിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്. 374.5 കോടി രൂപ ചെലവായിട്ടും വേണ്ടത്ര പ്രയോജനമുണ്ടായില്ലെന്നും 110 കോടി രൂപയുടെ നഷ്ടം വൈദ്യുതിബോര്‍ഡിന് വന്നതായും അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയതോടെയാണ് ലാവലിന്‍ ഇടപാട് വിവാദമായത്.
പന്നിയാറിന് 23.50 കോടിയുടെയും ചെങ്കുളത്തിന് 36 കോടി രൂപയുടെയും പള്ളിവാസലിന് 41 കോടിയുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സമിതിയില്‍ വൈദ്യുതിബോര്‍ഡ് റിട്ട. ചീഫ് എന്‍ജിനീയര്‍മാരും കെ.എസ്.ഇ.ബി. ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയന്‍ പ്രതിനിധികളും വ്യാപാരി- വ്യവസായി സംഘടനകളുടെയും ചെറുകിട വ്യവസായികളുടെയും പ്രതിനിധികളുമടക്കം 26 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എം.പി.യായും എം.എല്‍.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി താനൊരു ഇലക്‌ട്രീഷ്യന്‍ ആണെന്ന കാര്യം ബാലാനന്ദന്‍ സി.ബി.ഐ.യോട് പറഞ്ഞിട്ടുണ്ട്.
ഒട്ടേറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉപസമിതികളെയും ചുമതലപ്പെടുത്തി. വളരെ വിശദമായ റിപ്പോര്‍ട്ടാണ് ഉപസമിതി തന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിക്ക് നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് വൈദ്യുതി ഉല്‌പാദനത്തിലെ കുറവ് പരിഹരിക്കുന്നതിന് വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ചും വൈദ്യുതി ഉല്‌പാദനം, പ്രസരണം, വിതരണം എന്നിവ വേഗത്തിലാക്കാനും വികസിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്. എന്നാല്‍, പ്രധാനപ്പെട്ട ശുപാര്‍ശകളെല്ലാം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ സ്‌പോട്ട് ബില്ലിങ്, പവര്‍ ഓഡിറ്റിങ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപവല്‍ക്കരണം എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും ബാലാനന്ദന്‍ സി.ബി.ഐ.യോട് പറഞ്ഞിട്ടുണ്ട്.
ലാവലിന്‍ കരാറില്‍ സര്‍ക്കാരിന് 110 കോടി രൂപയുടെ നഷ്ടം വന്നതായി അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇടപാടില്‍ മാത്രം 86 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍.
ജി.ശേഖരന്‍നായര്‍ [മാതൃഭൂമി - 13-4-2009]
ഈ കണ്ടെത്തല്‍ കിടിലം
എം.പി.യായും എം.എല്‍.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി താനൊരു ഇലക്‌ട്രീഷ്യന്‍ ആണെന്ന കാര്യം ബാലാനന്ദന്‍ സി.ബി.ഐ.യോട് പറഞ്ഞിട്ടുണ്ട്.
പിന്നെ എല്ലാ മാധ്യമങ്ങളും ചര്‍ച്ച് ചെയ്ത് കഴിഞ്ഞ കണ്ടെത്തലുകള്‍ പൊറ്റിപ്പും തൊങ്ങലും വച്ച് ഇപ്പോള്‍ മാതൃഭൂമിയില്‍ വരുന്നതിന്റെ കാരണം എന്താണ് എന്ന് ഊഹിക്കാം. CBI റിപ്പോര്‍ട്ടിന്റെ കഷ്ണണങ്ങള്‍ ഒട്ടും മിക്ക മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്റ്റും അന്നൊന്നും ഒന്നും എഴുതാതെ വീരന് കോഴിക്കോട് സീറ്റ് ലഭിക്കാതെ പോയപ്പോള്‍ വരുന്ന കപാട്യ ധാര്‍മികതയുടെ പ്രകടനങ്ങളാണ് ഇപ്പോള്‍ കാണുന്നത്
അങ്കിള്‍ താന്കള്ടെ മുകളിലെ കമ്മ്ന്ടില്‍ എഴുതുന്നു. "അതുകൊണ്ട് ‘എങ്കില്‍’എന്നൊരു സങ്കല്പം വച്ച് നമുക്ക് ചര്‍ച്ച ചെയ്യേണ്ടെന്നാണ് എന്റെ അഭിപ്രായം"
ഞാന്‍ 'എങ്കില്‍'എന്ന സങ്കല്പം വെച്ചതല്ല. താന്കള്ടെ "അങ്ങനെ കണ്‍സള്‍ട്ടണ്ടായ ലാവലിനെ നാം ഏള്‍പ്പിച്ചു കൊടുത്ത പണിയാണ്: നമുക്കാവശ്യമുള്ള യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യാന്‍ അനുയോജ്യനായ ഒരു കമ്പനിയെ ക്ണ്ടുപിടിക്കണമെന്നുള്ളത്. " എന്ന കമന്റിനു മറുപടി ആയാണ് ഞാന്‍ അങ്ങനെ എഴുതിയത്.
താങ്കള്‍ ആവര്‍ത്തിച്ചെഴുതുന്ന സര്‍ക്കാര്‍,ഓഡിറ്റിങ്ഗ് ഇടപെടലുകള്‍ എത്രത്തോളം ലാവലിന്‍റെ സബ്-സപ്ലയരുറെ കാര്യത്തില്‍ സാധ്യമാണ് എന്ന് മാത്രമാണ് ഞാന്‍ ഉന്നയിച്ചത്. ഇനി താങ്കള്‍ പറയുന്ന "ലാവലിനു സ്പ്ലയറെ കണ്ടുപിടിക്കേണ്ട ചുമതലക്ക് പകരം യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യേണ്ട ചുമതല".. രണ്ടുംതമ്മില്‍ എന്താണ് വ്യത്യാസം. ഞാന്‍ ഉന്നയിച്ച കാര്യത്തിലേക്ക് വീണ്ടും വരട്ടെ, സര്‍ക്കാരല്ല ടെന്ടെര്‍ വിളിക്കുന്നത്, സ്പ്ലയറെ 'കണ്ടു പിടിക്കുന്നത്' ലാവലിനാണ്. സര്‍ക്കാരാനെങ്കില്‍ അങ്കിള്‍ പറയുന്നത് നൂറു ശതമാനം ശരി.ഇവിടെ ലാവലിന്‍ സബ്-സപ്ലയരെ കണ്ടെത്തുന്നു അത്രന്നെ.അത് കോണ്‍ട്രാക്ടറും സബ്-സപ്ലയര്‍/ സാബ്-കോണ്‍ട്രാക്ടറും തമ്മില്ള്ള ഇടപാടാണ്.(അന്നെക്ഷര്‍ അടക്കം മൊത്തം സാധന സാമഗ്രികള്ടെ വില നിശ്ചയിച്ചാണ് നേരത്തെ യു.ഡി.എഫ് ഒപ്പിട്ടതെന്ന വസ്തുത,അങ്കിളിനു വേണ്ടി മാറ്റിവെക്കാം,തല്‍ക്കാലം-കാര്‍ത്തികേയന്‍ അതിരുവരെ നിഷേധിച്ചിട്ടില്ലെങ്കിലും)
പിന്നെ കനേഡിയന്‍ സഹായം,അതിനെ പറ്റി അങ്കിള്‍ ഇങ്ങനെ എഴുതുന്നു "എങ്ങനെ കിട്ടാതെ പോയി, എന്തുകൊണ്ട് കിട്ടാതെ പോയി,ആരാണ് കാരണക്കാരന്‍,കിട്ടിയതു മുഴുവന്‍ എവിടെപോയി etc."
അതിനാണല്ലോ അങ്കിളേ നമ്മള്‍ വിജിലന്‍സിനെ മാറ്റി സി.ബി.ഐ യെ അന്വേഷണം ഏല്‍പ്പിച്ചത്. കാനഡയില്‍ പോയി അന്വേഷിക്കാം, ഇന്റര്‍പോള്‍ സഹായം തേടാം,പിന്നെ ആണവ കരാര്‍ കോണ്ട്രാക്ട് മായി ബന്ധപ്പെട്ട് ലാവലിന്‍ ഉന്നതര്‍ ഒന്നര മാസം മുമ്പ് ദാല്‍ഹിയിലുമുണ്ടായിരുന്നല്ലോ.കേന്ദ്ര സര്‍ക്കാരിന്, സി.ബി.ഐ ക്ക് എന്തെല്ലാം സാധ്യതകള്‍ ഉണ്ടായിരുന്നു,അവരില്‍ നിന്ന് വിവരങ്ങളറിയാന്‍. ഓര്‍ക്കുക,അവരും ഇവിടെ പ്രതി ആണ്.ആകെ ഈ തെരഞ്ഞെടുപ്പ് ഇത്ര മൂത്തിട്ടും വെറും 'ഗൂഡാലോചന' എന്ന് മാത്രേ പത്രങ്ങള്‍ പോലും പറയുന്നുള്ളൂ. എനിക്ക് നിരാശ തോന്നുന്നു, ഇതിനാണോ നാം സി.ബി.ഐ യെ ഏല്‍പ്പിച്ചത്. എന്തുകൊണ്ട് കിട്ടാതെ പോയി, കിട്ടിയതു മുഴുവന്‍ എവിടെപോയി എന്നതൊക്കെ അറിയും എന്ന് കരുതി.പക്ഷെ ഇത് വരെ നിരാശയാണ് ഫലം. പത്രങ്ങള്‍ 3-4 മാസം മുമ്പെഴുതിയതു തിരിച്ചും, മറിച്ചും തിരിച്ചും ദോശ ചുടുന്നു എന്നല്ലാതെ ഒന്നും കാണുന്നില്ല.വര്‍ധിത വീര്യം 'ഇപ്പോള്‍' വന്ന വീരേന്ദ്രകുമാരിന്‍റെ പത്രം പോലും ബാലാനന്ദന്‍ താന്‍ ഒരു electrician ആണ് എന്ന് മൊഴി കൊടുത്തു നിലവാരത്തിലൊക്കെയാണ് എഴുതിപ്പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ എഴുതിയത്, 2005 ലാണ് ലാവലിന് കാശ് മുഴുവന്‍ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തത്, ആ കാലഘട്ടവും കൂടി അന്വേഷിച്ചാല്‍ ചിലപ്പോ കാര്യങ്ങള്‍ പുറത്തുവരാം എന്ന്. ഇതെന്‍റെ വെറും സംശയമാണ്..ക്ഷമിക്കുക.
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന്‍ കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്
ലാവ്ലിന്‍ - പൊളിയുന്ന കള്ളങ്ങള്‍
ലാവലിന്: അപ്പോള്‍ ശശി ആരായി?
ലാവലിന്‍ ഇടപാടില്‍ മാധ്യമ പ്രചാരണത്തിന് വീണ്ടും തിരിച്ചടി
Post a Comment