Friday, February 27, 2009

ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)

ഇതു മൂന്നാം ഭാഗം. ഒന്നും രണ്ടും ഭാഗങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഏറ്റവും കുറവ് ചര്‍ച്ച നടന്ന കാര്യങ്ങള്‍ ഇവയാണ്:

  • 1. ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി ഒരു എം.ഒ.യു വില്‍ ഒതുക്കി.
  • 2. ആ എം.ഒ.യു വിന്റെ കാലാവധി 180 ദിവസമായി പരിമിതപ്പെടുത്തി. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ സഹായ ധനം നേടുകയോ, എം. ഒ. യു വിനെ ഒരു കരാറാക്കി മാറ്റുകയോ ചെയ്തില്ല.
  • 3. പാര്‍ട്ടിയുടെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടുമാണ് ലാവ്‌ലിനുമായി ഇക്കാര്യം തുടങ്ങിവച്ചത്. ശ്രി.പിണറായി, മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നെയുള്ള 3 കൊല്ലത്തോളം എല്‍.ഡി.ഏഫ് തന്നെയായിരുന്നു ഭരണത്തില്‍. എന്നിട്ടും ഈ കാലയളവിനുള്ളീല്‍ വാഗ്ദാനം ചെയ്ത സഹായധനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.
  • 4. സംസ്ഥാനത്തിനു കിട്ടേണ്ട സഹായധനം മുഴുവന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാക്കി. അതുകൊണ്ട് വാഗ്ദാനം ചെയ്തതില്‍ എത്ര കിട്ടി, എങ്ങനെ ചെലവിട്ടു എന്നുള്ള പ്രധാന കാര്യങ്ങള്‍ അറിയുവാനുള്ള കേരളത്തിലെ നികുതിദായകരുടെ അവകാശം നഷ്ടപ്പെടുത്തി. അതറിയുവാനായി കോടതി കയറേണ്ടി വരുന്നു.
  • 5. ഇതിനുവേണ്ടി ഉണ്ടാക്കിയ എം.ഒ.യു. പുതുക്കാതെ കാലഹരണപ്പെടുത്തി. അതുകൊണ്ട് വാഗ്ദാനം ചെയ്ത സഹായധനം മുഴുവന്‍ ആശുപത്രിക്കുവേണ്ടി കിട്ടിയില്ല.

നമ്മുടെ ചര്‍ച്ച ഈ വിഷയങ്ങളില്‍ തുടരാം. സഹകരിക്കൂ. ഇവിടെ ലിങ്കുകളൊന്നും കൊടുത്തിട്ടില്ല. വളരെ പെട്ടന്നു ചെയ്യേണ്ടി വന്നതുകൊണ്ടാണ്. അല്ലേലും എല്ലാ ലിങ്കും ആദ്യഭാഗങ്ങളിലുണ്ടല്ലോ. ഇത് തുടര്‍ ചര്‍ച്ചയാണല്ലോ.

239 comments:

«Oldest   ‹Older   201 – 239 of 239   Newer›   Newest»
ജനശക്തി said...

കുറ്റ്യാടി മറന്നതെന്തേ? ലിങ്ക്

അങ്കിള്‍ said...

malayala manorama dt.6th july 2009

കേരള ഘടകത്തിലെ വിഭാഗീയത ചര്‍ച്ച ചെയ്ത സിപിഎം പൊളിറ്റ്ബ്യൂറോ യോഗം അഭിപ്രായഭിന്നതയെ തുടര്‍ന്നു തീരുമാനം കേന്ദ്ര കമ്മിറ്റിക്കു വിട്ടു. ലാവ്ലിന്‍ വിഷയത്തിലെ പാര്‍ട്ടി നിലപാടിനെ നാലു പിബി അംഗങ്ങള്‍ ചോദ്യം ചെയ്തതും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ ഏകപക്ഷീയ നടപടി സ്വീകരിക്കുന്നതിനെതിരെ അഭിപ്രായം ഉയര്‍ന്നതുമാണു നിര്‍ണായകമായത്. നടപടി തീരുമാനിക്കാന്‍ പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം 11, 12 തീയതികളില്‍ ചേരാനും പിബി തീരുമാനിച്ചു.

ലാവ്ലിന്‍ kകേസില്‍ അഴിമതിയുണ്ടോ എന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുക്കണമെന്ന് വി.എസിനൊപ്പം
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യച്ചൂരി, മണിക് സര്‍ക്കാര്‍, എം.കെ. പന്ഥെ, വൃന്ദാ കാരാട്ട് എന്നിവരും ആവശ്യപ്പെട്ടതോടെ ഇൌ അധ്യായം വീണ്ടും തുറക്കുകയാണ്.

'വിജയാ, ഇത് നിങ്ങള്‍ ഒറ്റയ്ക്കു സ്വന്തമായെടുത്ത തീരുമാനമാണ്. ഒരു സെക്രട്ടേറിയറ്റിലും ഇതു ചര്‍ച്ച ചെയ്തില്ല; ഒരു മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല; ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍
കരാര്‍ മാറ്റി ധാരണാ പത്രം മതി എന്ന് ഏതു സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു? ഏതു മന്ത്രിസഭ തീരുമാനിച്ചു? - വി. എസ്. ചോദിച്ചു.

ലാവ്ലിന്‍ സംബന്ധിച്ച എന്തു രേഖകളാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പരിശോധിച്ചതെന്ന് മണിക് സര്‍ക്കാര്‍ ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ചു തീരുമാനമെടുത്ത ഒരു രേഖയും പിബിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വി.എസ്. പറയുന്നത് അവിശ്വസിക്കേണ്ട സാഹചര്യം എന്താണെന്ന് പാര്‍ട്ടി വ്യക്തമാക്കണം. അഴിമതിക്കെതിരെ പാര്‍ട്ടിക്ക് എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിക്കാവുന്ന തീരുമാനമാണ് വേണ്ടത് - മണിക് സര്‍ക്കാര്‍ ഇതുപറഞ്ഞ ഘട്ടത്തില്‍ സിഐടിയു പ്രസിഡന്റ് കൂടിയായ എം.കെ. പന്ഥെയും പിന്താങ്ങി.

ലാവ്ലിന്‍ കേസ് താന്‍ നന്നായി പഠിച്ചതാണെന്ന് പന്ഥെ പറഞ്ഞു. ഇതില്‍ അഴിമതിയുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എന്തുകൊണ്ടു തള്ളി എന്നതിനു പാര്‍ട്ടി വ്യക്തമായ മറുപടി പറയണം.

കേസില്‍ അഴിമതി ഉണ്ടെന്ന സംശയം നിലനില്‍ക്കുകയാണെന്നു തുടര്‍ന്നു സംസാരിച്ച സീതാറാം യച്ചൂരിയും പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതം എന്ന നിലപാടെടുത്തുവെങ്കിലും അത് വിശ്വസനീയമായ വിധം ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
നാലു പിബി അംഗങ്ങള്‍ വ്യക്തമായും വി.എസിനു പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ത്തന്നെ ഭിന്നതയായി. ഇതോടെ, വി.എസിനെതിരെ മാത്രം അച്ചടക്ക നടപടി എന്ന നിലയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യം വന്നു.

അങ്കിള്‍ said...

എന്റെ പുതിയ പോസ്റ്റ് “ ടാര്‍ കുംഭകോണം “, ഒപ്പം ജസ്റ്റിസ് ഹേമയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും.

Anonymous said...

വൈദ്യുതി ബോർഡ് കമ്പനിയാക്കൽ: റജിസ്ട്രാർക്ക് പരാതി നൽകി.

വൈദ്യുതി ബോർഡ് കമ്പനിയായി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇലക്ട്രിസിറ്റി എമ്പ്ലോയീസ് കോൺഫഡറേഷൻ കമ്പനി രജിസ്ട്രാർക്ക് പരാതി നൽകി.

പിണറായി വിജയൻ മന്ത്രിയായിരിക്കേ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി 1998 ജൂലൈ 6 നു പന്നിയാർ പദ്ധതി നവീകരണ കരാർ വൈദ്യുതി ബോർഡ് ഒപ്പ് വച്ചിരുന്നു.

ഈ കരാറിൽ വൈദ്യുതി ബോർഡ് 1956 ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനിയാണെന്നു അവകാശപ്പെടുന്നുണ്ട്. 98 സെപ്റ്റമ്പർ 14 നു പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ വൈദ്യുതി ബോർഡ് 1025 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയും നൽകാൻ കമ്പനി നിയമപ്രകാരവും വൈദ്യുതി വിതരണ നിയമപ്രകാരവും ഓഹരികൾ വിറ്റഴിക്കുമെന്നും പറയുന്നുണ്ട്.

ഈ സാഹചര്യത്തിൽ സർക്കാർ വാദത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നു കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സജീവ് ജനാർദ്ദനൻ നൽകിയ ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.

98 ൽ തന്നെ കമ്പനിയായി രജിസ്റ്റർ ചെയ്ത സ്ഥാപനം ഇപ്പോൾ വീണ്ടും കമ്പനിയാക്കാൻ എങ്ങനെ കഴിയുമെന്നാണു കോൺഫെഡറേഷൻ ഹർജ്ജിയിൽ ഉന്നയിക്കുന്ന ചോദ്യം.

98ൽ കെ.എസ്.ഇ.ബി യെ കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ തെറ്റായി വിവരം നൽകി വിദേശകമ്പനിയുമായി കരാറിൽ ഒപ്പിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോഫഡറേഷൻ ആവശ്യപ്പെടുന്നു.

വൈദ്യുതി ബോർഡ് കമ്പനിയാക്കി മാറ്റി ബോർഡിന്റെ ആസ്ഥികൾ കൈമാറുന്നതിനെതിരെ കോൺഫഡറേഷൻ ഹൈക്കോടതിയിൽ ഹർജ്ജി നൽകിയിട്ടുണ്ട്.
[വാർത്ത: മനോരമ 20-9-2009]

Anonymous said...

ലാവ്ലിന്‍ രേഖ നിഷേധിച്ച രാജ്ഭവന്‍ ഉദ്യോഗസ്ഥനെതിരെ നടപടിക്കു ഹര്‍ജി.

കൊച്ചി: ലാവ്ലിന്‍ രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ച രാജ്ഭവന്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ മുന്‍പാകെ ഹര്‍ജി. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഡി. ബി. ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ നിയമവിരുദ്ധമായി രാജ്ഭവന്‍ നിരാകരിക്കുകയും ഇതേ രേഖ കേസില്‍ പ്രതിയായ പിണറായി വിജയന്റെ അഭിഭാഷകനു നല്‍കുകയും ചെയ്ത നടപടിയാണു ചിഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ മുന്‍പാകെ ചോദ്യം ചെയ്യുന്നത്.

രാജ്ഭവന്റെ കംപ്ട്രോളറും പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായ എം. സഞ്ജീവിനെതിരെ വിവരാവകാശ നിയമപ്രകാരം വകുപ്പുതല ശിക്ഷാ നടപടി
വേണമെന്നും പിഴയും നഷ്ടപരിഹാരവും ഈടാക്കണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി. രേഖകള്‍ ആവശ്യപ്പെട്ട് ജൂണ്‍ 11നു സമര്‍പ്പിച്ച അപേക്ഷ 15നു നിരാകരിച്ചു. വിവരാവകാശ നിയമത്തിലെ 8(1) എച്ച് പ്രകാരം അന്വേഷണത്തെയോ കുറ്റവാളികളുടെ അറസ്റ്റിനെയോ പ്രോസിക്യൂഷന്‍ നടപടിക്രമത്തെയോ തടസ്സപ്പെടുത്തുന്നതാണ് ഈ രേഖകള്‍ എന്നതിനാല്‍ അപേക്ഷ നിരാകരിക്കുന്നുവെന്നാണ് പിഐഒ മറുപടി നല്‍കിയത്.

ഇതിനെതിരെ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതിയില്‍ പിണറായി നല്‍കിയ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു പുതിയ ഹര്‍ജി.
[Manorama Story Dated: Tuesday, September 22, 2009]

അങ്കിള്‍ said...

കൊച്ചി: സംസ്ഥാന സര്‍ക്കാരിനു നൂറു കോടിയോളം രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ കരാര്‍ അഴിമതിക്കേസില്‍ ഏഴാം പ്രതി പിണറായി വിജയനു ജാമ്യം. രണ്ടു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണു സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് ജാമ്യം അനുവദിച്ചത്.സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെയാണു കോടതി മുന്‍പാകെ ഹാജരായത്. സിപിഎം എറണാകുളം ഏരിയാ മുന്‍സെക്രട്ടറി കെ.എന്‍. ഉണ്ണികൃഷ്ണന്‍, തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി സി.എന്‍. സുന്ദരന്‍ എന്നിവര്‍ പിണറായിക്കു ജാമ്യം നിന്നു.

സിപിഎം നേതാക്കളായ ഇ.പി. ജയരാജന്‍, പി. രാജീവ് എംപി, ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി.എന്‍. മോഹനന്‍ എന്നിവര്‍ക്കൊപ്പമാണു പിണറായി കോടതിയിലെത്തിയത്. കോടതിയില്‍ നിസംഗഭാവത്തോടെ പ്രതിക്കൂട്ടില്‍ നിന്ന പിണറായി ജാമ്യം ലഭിച്ചു പുറത്തു വന്നശേഷവും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായില്ല.രണ്ടാം പ്രതിയും കെഎസ്ഇബി മുന്‍ അക്കൌണ്ട്സ് മെംബറുമായ കെ.ജി. രാജശേഖരന്‍ നായരും ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യത്തിലിറങ്ങി. ഭാര്യ സുധാരാജശേഖരന്‍, ബ്രഹ്മാനന്ദന്‍ എന്നിവരാണ് രാജശേഖരന്‍ നായര്‍ക്കു ജാമ്യം നിന്നത്.ചെന്നൈയില്‍ ചികിത്സയിലാണെന്നു കാണിച്ച് അവധി അപേക്ഷ നല്‍കിയ പിണറായി, കേസ് ആദ്യം പരിഗണിച്ച സെപ്റ്റംബര്‍ 24 നു കോടതിയില്‍ എത്തിയിരുന്നില്ല.

പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ കേസില്‍ സാക്ഷിയാക്കുക, മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്റെ പങ്കിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പിണറായി നേരത്തേ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കുമെങ്കിലും, ലാവ്ലിന്‍ അഴിമതിക്കേസ് ഏപ്രില്‍ 23 ലേക്കു മാറ്റി.

പ്രതിക്കു തന്നിഷ്ടപ്രകാരം കേസ് അന്വേഷിക്കാന്‍ സിബിഐ ഉദ്യോഗസ്ഥരോടു നിര്‍ദ്ദേശിക്കാനുള്ള അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി പിണറായിയുടെ ഹര്‍ജി തള്ളണമെന്ന എതിര്‍വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ലഭിക്കാതെ കേസില്‍ പ്രതിചേര്‍ത്തതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഒന്നാം പ്രതി വൈദ്യുതിവകുപ്പു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്റെ ഹര്‍ജിയും അഴിമതി നിരോധന നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നു സിബിഐ ഇന്നലെ കോടതിയെ രേഖാമൂലം അറിയിച്ചു.

രണ്ടു തവണ സമന്‍സ് അയച്ചിട്ടും പ്രതികരിക്കാനോ കോടതിയില്‍ ഹാജരാകാനോ തയാറാകാത്ത ആറാം പ്രതി എസ്എന്‍സി ലാവ്ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ളോസ്് ട്രെന്‍ഡല്‍, ഒന്‍പതാം പ്രതി എസ്എന്‍സി ലാവ്ലിന്‍ കമ്പനി എന്നിവര്‍ക്കു വീണ്ടും സമന്‍സ് അയയ്ക്കാന്‍ കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കി.

നേരത്തേ ജാമ്യം നേടിയിരുന്ന മൂന്നാം പ്രതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ അവധി അപേക്ഷ നല്‍കി. കേസിന്റെ തുടര്‍ നടപടികളിലും അവധി നല്‍കണമെന്ന അപേക്ഷയും അദ്ദേഹം ഇന്നലെ സമര്‍പ്പിച്ചു.
സിബിഐക്കു വേണ്ടി വി.എന്‍. അനില്‍കുമാര്‍, പ്രതികള്‍ക്കുവേണ്ടി അഡ്വ.എം.കെ. ദാമോദരന്‍, അഡ്വ. ബി. രാമന്‍പിള്ള എന്നിവര്‍ ഹാജരായി. [Malayala Manorama dt.31-12-2009]

അങ്കിള്‍ said...

ലാവ്ലിന്‍: പിണറായി നല്‍കിയ റിട്ട് തള്ളണമെന്നു സിബിഐ

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തു മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജി തള്ളണമെന്നു സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ സിബിഐ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നടപടി തികച്ചും ശരിയാണെ ന്നു സിബിഐ വാദിക്കുന്നു. മാത്രമല്ല, ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയനു താല്‍പര്യവും ഇടപെടലും ഉണ്ടായിരുന്നു വെന്നു സംശയാതീതമായി തെളിയിക്കാനുള്ള കാരണങ്ങളും സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിബിഐയുടെ ചെന്നൈയിലെ എസ്പിയായ എസ്. മുരുകന്‍ സമര്‍പ്പിച്ച 36
പേജുള്ള എതിര്‍ സത്യവാങ്മൂലം പിണറായി വിജയന്റെ ഹര്‍ജിയില്‍ കാര്യമായ നിയമപ്രശ്നങ്ങളൊന്നും ഉള്‍പ്പെടുന്നില്ലെന്നു വ്യക്തമാക്കുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി ശരിയാണെന്നു വാദിക്കാന്‍ ഏതാനും കേസുകളും സിബിഐ എടുത്തുകാട്ടിയിട്ടുണ്ട്.

സിആര്‍പിസി 197 ഒന്ന് (ബി) പ്രകാരം മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണം എന്ന കാര്യത്തില്‍ സംശയമില്ലെന്നു സിബിഐ പറയുന്നു. എന്നാല്‍, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം എന്തായിരുന്നു എന്നതു ഗവര്‍ണര്‍ക്കു സ്വയം തീരുമാനം എടുക്കുന്നതിനു തടസ്സമല്ല. മാത്രമല്ല, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ കൈക്കൊള്ളുന്ന തീരുമാനമാണ് അന്തിമം. പൊതുസേവകന്‍ എന്ന നിലയില്‍ മന്ത്രിക്കെതിരായ കുറ്റാരോപണം ഐപിസി 120-ബി,
420 എന്നിവ പ്രകാരമാണ്.

ഇക്കാര്യത്തില്‍ പ്രകാശ് സിങ് ബാദലും പഞ്ചാബ് സംസ്ഥാനവും തമ്മില്‍ 2007ല്‍ നടന്ന കേസില്‍ സംശയത്തിനിടയില്ലാത്ത വിധം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കു മന്ത്രിസഭയുടെ അഭിപ്രായം തേടാമെന്നുണ്ട്. അതു പ്രകാരമാണു 2009 മേയ് 13നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എഴുതിയത്. ഗവര്‍ണര്‍ പിന്നീടു കൈക്കൊണ്ട തീരുമാനം മന്ത്രിസഭ ശുപാര്‍ശ ചെയ്തതാണോ അല്ലയോ എന്നതു പ്രസക്തമല്ല. ഗവര്‍ണര്‍ക്ക് അതിന് അധികാരമുണ്ട്.

മാത്രമല്ല, ഗവര്‍ണര്‍ അങ്ങനെ തീരുമാനിച്ചത് എന്തെങ്കിലും മുന്‍വിധിയോടെയാണോ എന്നു തീരുമാനിക്കാനുള്ള രേഖകള്‍ സുപ്രീം കോടതിയുടെ മുന്നിലുണ്ട്. എംപി സ്പെഷല്‍ എസ്റ്റാബ്ളിഷ്മെന്റും മധ്യപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2004ല്‍ സുപ്രീം കോടതിയുടെ വിധി ഇതു ശരിവയ്ക്കുന്നു. പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. രാഷ്ട്രീയമായി വളരെ ഉയര്‍ന്ന പദവിയാണിത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തിനു വലിയ പങ്കുണ്ട്. ആ നിലയ്ക്കു മന്ത്രിസഭ ഗവര്‍ണര്‍ക്കു മറിച്ചൊരു ഉപദേശം നല്‍കുമെന്നു കരുതാനാവില്ല. പ്രോസിക്യൂഷന്‍ സംബന്ധിച്ച എല്ലാ വസ്തുതകളും പരിഗണിച്ചു തന്നെയാണു ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനെ ചോദ്യം ചെയ്യാവുന്നതല്ല.

പിണറായി വിജയന് ഈ ഇടപാടിലുള്ള സജീവ പങ്കാളിത്തത്തെ വ്യക്തമാക്കുന്നതിനു 17 തെളിവുകളും സിബിഐ ഹാജരാക്കിയിട്ടുണ്ട്.

to be continued....

അങ്കിള്‍. said...
This comment has been removed by the author.
അങ്കിള്‍. said...

ഒന്ന്: 1997 ഫെബ്രുവരി 10നുവിതരണ കരാര്‍ ഒപ്പുവച്ചതു പിണറായി വിജയന്റെ മാത്രം താല്‍പര്യപ്രകാരമാണ്. ഫെബ്രുവരി രണ്ടിനു ലഭിച്ച ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അവഗണിച്ചാണ് ഇതു ചെയ്തത്.

രണ്ട്: തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായി വിജയന്റേതു മാത്രമാണ്. ഇതിനു കെഎസ്ഇബിയുമായി ഒരു ബന്ധവുമില്ല. ഇതിനുള്ള ധനസഹായമാകട്ടെ, കിട്ടിയതുമില്ല.

മൂന്ന്: ക്യാന്‍സര്‍ സെന്ററിനു ധനസഹായം എന്നതു വിതരണക്കരാറുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍, അതിനു പ്രത്യേക കരാര്‍ മനഃപൂര്‍വം ഒപ്പുവച്ചില്ല.

നാല്: ക്യാന്‍സര്‍ സെന്ററിനു വേണ്ടി 1998 ഏപ്രില്‍ 25നു ധാരണാപത്രം ഒപ്പുവച്ചു. എന്നാല്‍, ഒപ്പുവയ്ക്കേണ്ടിയിരുന്നതു കരാറായിരുന്നു. ധാരണാപത്രം മതി എന്നു പിണറായി തീരുമാനിച്ചതു ലാവ്ലിന്‍ അധികൃതരുമായുള്ള ഗൂഢാലോചനയുടെ ഫലമായാണ്.

അഞ്ച്: ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെ തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്കു വ്യക്തമാക്കുന്നു.

ആറ്: 1997 ഫെബ്രുവരി രണ്ടിനു വിതരണക്കരാര്‍ ഒപ്പുവച്ചതു കൌണ്‍സില്‍ രേഖകളില്‍ പെടുത്താതെ രഹസ്യമാക്കിവച്ചതു ഗൂഢാലോചന വ്യക്തമാക്കുന്നു.

ഏഴ്: ക്യാന്‍സര്‍ സെന്ററിനു ധനസഹായം നിര്‍ബന്ധമാക്കുന്നതിന് 1998 ജനുവരി 22നു കെഎസ്ഇബി സെക്രട്ടറി വിശ്വമണി എഴുതിയ കത്തു കൌണ്‍സില്‍ രേഖകളില്‍ പെടുത്താത്തതും ഗൂഢാലോചന വ്യക്തമാക്കുന്നു.

എട്ട്: മന്ത്രിപദവി ഒഴിഞ്ഞു രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ക്യാന്‍സര്‍ കേന്ദ്രത്തിന്റെ കാര്യത്തില്‍ പിണറായി വളരെ താല്‍പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്.

ഒന്‍പത്: തുടര്‍ന്നുള്ള കത്തിടപാടുകളില്‍ നിന്നു വ്യക്തമാകുന്നതു ലാവ്ലിനു വ്യാപാരതാല്‍പര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ക്യാന്‍സര്‍ സെന്ററിനു ധനസഹായം അവരുടെ താല്‍പര്യം അല്ലായിരുന്നു എന്നുമാണ്.

പത്ത്: എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജരുമായി പിണറായി നടത്തിയ ചര്‍ച്ച തന്നെ ഇതിലുള്ള താല്‍പര്യം വ്യക്തമാക്കുന്നു.

11: ക്യാന്‍സര്‍ സെന്റര്‍ വരേണ്ടത് ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ്. അതു വൈദ്യുതി വകുപ്പിനു കീഴിലാക്കിയതു വിജയന്റെ താല്‍പര്യപ്രകാരമാണ്.

12: ലാവ്ലിന്‍ പ്രതിനിധികള്‍ ദിലീപ് രാഹുലനും നസീറും മന്ത്രിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ കെഎസ്ഇബിയില്‍പ്പോയി കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്്തിരുന്നു.

13: എണ്‍പതാം സാക്ഷി സുധീര്‍ ചന്ദ്രന്റെ മൊഴി എല്ലാ ആഴ്ചയും പിണറായി വിജയനുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നു വെളിപ്പെടുത്തുന്നു. എല്ലാം വിജയന്റെ അറിവോടെയാണു നടന്നിരുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.

14: കൌണ്‍സില്‍ രേഖകളില്‍ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം ഉള്‍പ്പെടുത്തരുതെന്നു വിജയന്‍ നിര്‍ദേശിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്റെയും ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെയും മൊഴികളില്‍ നിന്നു വ്യക്തമാണ്.

15: മറ്റു രേഖകളില്‍ പെടുത്താതെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അയയ്ക്കാന്‍ വിജയന്‍ നിര്‍ദേശിച്ചതും ഗൂഢാലോചന വ്യക്തമാക്കുന്നു.

16: കരാര്‍ നല്‍കിയതിലെ സാങ്കേതികമായ പിഴവുകള്‍ ബാംഗൂരിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

17: രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി പറയുന്നതു പ്രതി ഗൂഢാലോചന മുഴുവന്‍ അറിഞ്ഞിരിkക്കണം എന്നില്ല എന്നാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതിkകളുടെ പങ്ക് അതുkകൊണ്ട് ഇല്ലാതാകുന്നില്ല.[manorama dt.28-2-2010]

കിരണ്‍ തോമസ് തോമ്പില്‍ said...

വരദാചാരിയെ സി.ബി.ഐ ഇപ്പോഴും വിട്ടിട്ടില്ല

അങ്കിള്‍. said...

ഞാനും ശ്രദ്ധിച്ചു അത്, കിരൺ. നമ്മൊളൊന്നും ഇല്ലെന്നു ധരിച്ച്/ധരിപ്പിച്ച് വച്ചിരിക്കുന്ന ആ ഫയൽ അവരുടെ കൈയ്യിലോ മറ്റോ ഉണ്ടാകുമോ. ഒരു കോടതിയിൽ കൊടുത്ത സത്യവാഗ്മൂലത്തിൽ ഇങ്ങനെ ഒരു കള്ളം പറയാൻ ധൈര്യപ്പെടുമോ. അതും ഒരു സർക്കാർ വകുപ്പിനെ പ്രതിനിധീകരിക്കുന്നവർ?

കിരണ്‍ തോമസ് തോമ്പില്‍ said...

കാത്തിരുന്നു കാണാം പിന്നെ സി.ബി.ഐ ഉന്നയിക്കുന്ന ആരോപണങ്ങളൊക്കെ തെളിവികളായുന്നു എങ്കില്‍ എല്ലാ കേസും സി.ബി.ഐ പണ്ടെ ജയിക്കണമല്ലോ. വരദചാരിയുടെ തല പരിശോധിക്കണമെന്ന ഫയല്‍ ലാവ്‌ലിന്‍ വിഷയവുമായി ബന്ധിപ്പിക്കുന്ന ഫയലില്‍ ഉണ്ടാകും എന്ന് നമുക്കാശിക്കാം. അങ്ങനെ ഉണ്ടെങ്കില്‍ സി.പി.എമിന്റെ ഏറ്റവും വലിയ പ്രതിരോധമാണ്‌ തകര്‍ന്ന് പോകുക.

അങ്കിള്‍ said...

നാഷണൽ ഹൈവേ (NH 47) യുടെ തിരുവനന്തപുരത്തുള്ള ശ്രീകാര്യം-കാര്യവട്ടം ഭാഗം പരിപാലനത്തിനു പൊതുമരാമത്ത് വകുപ്പ് ഇന്റർനെറ്റിൽ മാത്രം പ്രസിദ്ധീകരിച്ച ഒരു കോടി രൂപയുടെ ടെണ്ടർ എന്റെ ശ്രമഫലമായി റദ്ദ് ചെയ്യാൻ നിർബന്ധിതരായി: കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കൂ - എന്റെ പുതിയ പോസ്റ്റ്.

ജനശക്തി said...

ലാവ്ലിന്‍: പണമിടപാട് നടന്നിട്ടില്ല - സിബിഐ

ജനശക്തി said...

ലാവലിന്‍ പൊളിഞ്ഞ കള്ളങ്ങള്‍ - ഫ്ലാഷ് ബാക്ക്

Anonymous said...

കൊച്ചി: ലാവലിന്‍ കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയനെതിരെ കൂടുതല്‍ അന്വേഷണത്തിനുള്ള തെളിവുകള്‍ ലഭ്യമല്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു.

മുന്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയനും ലാവലിന്‍ കരാറിലെ ഇടനിലക്കാരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ആരോപിച്ചിരുന്നു.

പിണറായിയെ പ്രതിയാക്കി സിബിഐ നല്‍കിയ കുറ്റപത്രം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കരാറിലൂടെ 86 കോടി രൂപ പ്രതികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ കേസ്. വിചാരണ ആരംഭിച്ചിട്ടില്ല.

കുറ്റപത്രം നല്‍കിയെങ്കിലും പിണറായിക്ക് എതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടത്. ചില ഗൗരവപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ സിബിഐ വീഴ്ച വരുത്തിയെന്നും മറ്റും ഹര്‍ജിക്കാരന്‍ ആരോപിച്ചതിന് അടിസ്ഥാനമില്ലെന്ന് സിബിഐ പറഞ്ഞു.

100 പ്രാവശ്യത്തോളം പിണറായി വിജയന്‍ സിംഗപ്പൂരും ദുബായിയും രഹസ്യമായി സന്ദര്‍ശിച്ചിട്ടുണ്ടെന്നും അഴിമതിപ്പണം ഇടപാടുകള്‍ക്കാണ് ഇതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ഈ ആരോപണം സത്യത്തില്‍ നിന്നു വളരെ അകലെയാണെന്നാണ് സിബിഐ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ കൂടുതല്‍ അന്വേണം നടത്തുന്നതിനായി വിശദാംശങ്ങളോ സാധുവായ സൂചനകളോ അടിസ്ഥാനമോ ഇല്ലെന്നും സിബിഐ രേഖാമൂലം കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയിരുന്ന നിവേദനം ഹര്‍ജിയോടൊപ്പം ഹാജരാക്കിയിരുന്നു.

ലാവലിന്‍ അഴിമതിയുടെ വിശദാംശങ്ങള്‍ സൂക്ഷ്മമായി താന്‍ സിബിഐക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ സിബിഐ അവ അവഗണിച്ചുവെന്നുമാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്.

പിണറായിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി അനുമതി നല്‍കിയത് ഗവര്‍ണറാണ്. അതിനെ ചോദ്യം ചെയ്ത് അദ്ദേഹം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സിബിഐ നിഷ്പക്ഷമായി നടത്തിയിട്ടുള്ള അന്വേഷണത്തെക്കുറിച്ച് ആശങ്ക ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതും ഉചിതമായിരിക്കില്ലെന്ന് സിബിഐ പറയുന്നു.

പിണറായിയെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഏപ്രില്‍ 21ന് സിബിഐ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും. നീതിയുടെ താത്പര്യം മുന്‍നിര്‍ത്തി കൂടുതല്‍ അന്വേഷണത്തിനുള്ള ഹര്‍ജി തള്ളിക്കളയണമെന്നാണ് പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍ കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.[Mathrubhumi 18-4-2010]

അങ്കിള്‍ said...

ഒരു വിശദീകരണം:
ഇന്നലത്തെ (17-4-2010] ദൃശ്യമാധ്യമങ്ങളും ഇന്നത്തെ പത്രമാധ്യമങ്ങളും ശ്രദ്ധിച്ചവർക്ക് ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കി കോടതി വിധി വന്നൂ എന്നൊരു തോന്നലുണ്ടായി പോകുന്നു. പിണറായി വിജയനെതിരെ സി.ബി.ഐ. ഫയൽ ചെയ്ത കേസ്സ് ഇതുവരെ ഒരു കോടതിയും വിചാരണക്ക് പോലും എടുത്തിട്ടില്ല എന്നതാണു യാഥാർത്ഥ്യം.

എന്നാൽ മുന്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയനും ലാവലിന്‍ കരാറിലെ ഇടനിലക്കാരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി ആരോപിച്ച് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സുപ്രീം കോടതിയിൽ ഒരു ഹർജ്ജി സമർപ്പിച്ചിരുന്നു.

ഈ ആരോപണം സത്യത്തില്‍ നിന്നു വളരെ അകലെയാണെന്നും കൂടുതല്‍ അന്വേണം നടത്തുന്നതിനായി വിശദാംശങ്ങളോ സാധുവായ സൂചനകളോ അടിസ്ഥാനമോ ഇല്ലെന്നും സിബിഐ രേഖാമൂലം കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയതാണു ഇന്നലെ യഥാർത്ഥത്തിൽ നടന്ന സംഭവം. പിണറായിയെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ഹര്‍ജി ഏപ്രില്‍ 21ന് സിബിഐ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാനിരിക്കുന്നതേ ഉള്ളൂ.

പിണറായി വിജയൻ ലാവലിനിൽ നിന്നും കോഴ വാങ്ങിയതായോ, അങ്ങനെ സി.ബി.ഐ ആരോപിച്ചിട്ടുള്ളതായോ ഉള്ള ഒരു വാചകം പോലും ഈ പോസ്റ്റിൽ ഇല്ലെന്നുള്ളതും ശ്രദ്ധിക്കുക.

Anonymous said...

അത് സി ബി ഐ പറഞ്ഞതിന്റെ നേര്‍ ട്രാന്‍സ്ലേഷന്‍. പക്ഷേ അതിന്റെ ലീഗല്‍ വ്യാഖ്യാനം എന്നത് പിണറായി വിജയന്‍ കുറ്റമുക്തനാകാന്‍ പോകുന്നു എന്നു തന്നെയാണ് അങ്കിള്‍ . ഈ കേസ് നിലനില്‍ക്കില്ല.

വ്യക്തിഗതമായ നേട്ടം കൊയ്യാന്‍ കാര്‍ത്തികേയനു പറ്റിയില്ല എന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് സി.ബി.ഐ തങ്ങളുടെ കുറ്റപത്രത്തിന്റെ പരിധിയില്‍ നിന്ന് കാര്‍ത്തികേയനെ ഒഴിവാക്കിയത്. അതേ കുറ്റപത്രത്തില്‍ തന്നെ ആ വാചകത്തിനു തൊട്ടുമുന്‍പ്, “ഗൂഢാലോചന ആരംഭിച്ചത് കാര്‍ത്തികേയന്റെ കാലത്താണ്” എന്നൊരു യെമണ്ടന്‍ കീറും സി.ബി.ഐ കീറിവച്ചിരുന്നു.

വ്യക്തിഗത നേട്ടം കൊയ്യാതെ പോയതുകൊണ്ട് കാര്‍ത്തികേയന്‍ പ്രതിയാകാന്‍ യോഗ്യനല്ല എന്ന് സി.ബി.ഐ തന്നെ പറയുന്ന ന്യായം ഒറ്റയൊരെണ്ണം മതി പിണറായിയുടെ അഡ്വക്കേറ്റിന് സി.ബി.ഐയുടെ കുറ്റപത്രം പൊളിച്ച് കൈയ്യില്‍ കൊടുക്കാന്‍.

ചില നിയമകാര്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ വാര്‍ത്തയായി വന്നത് താഴെ ചേര്‍ക്കുന്നതില്‍ വിരോധമില്ലെന്ന് കരുതുന്നു ------

ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല: ജ. കൃഷ്ണയ്യര്‍

കൊച്ചി: സിബിഐയുടെ പുതിയ സത്യവാങ്മൂലത്തോടെ ലാവ്ലിന്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാണെന്നും ഇനിയും കേസ് തുടര്‍ന്നാല്‍ നീതിയുടെ പേരില്‍ അനീതി നടപ്പാക്കലാകുമെന്നും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. കേസില്‍ ഒന്നുമില്ലെന്ന് സിബിഐ തന്നെ സമ്മതിച്ചു. ഇനി അത് അവസാനിപ്പിക്കാം. നിയമം മനുഷ്യരെ ഉപദ്രവിക്കാനല്ല, നീതി ലഭ്യമാക്കാനാണ്- കൃഷ്ണയ്യര്‍ പറഞ്ഞു. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ടിനെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് ഇനി നിലനില്‍ക്കില്ലെന്ന അഭിപ്രായമാണ് മറ്റു നിയമവിദഗ്ധര്‍ക്കുമുള്ളത്. അവരുടെ പ്രതികരണങ്ങള്‍ ചുവടെ.

ജനനേതാക്കളെ ക്രൂശിക്കുന്നത് തടയണം: അഡ്വ. കേളുനമ്പ്യാര്‍

രാഷ്ട്രീയലക്ഷ്യത്തോടെ കേസുകള്‍ കുത്തിപ്പൊക്കി ഉന്നതരായ ജനനേതാക്കളെ അവഹേളിക്കുന്ന പ്രവണത ലാവ്ലിന്‍ കേസോടെ അവസാനിക്കണമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമയ്ക്കുന്ന കേസുകള്‍ക്ക് നല്ല ഉദാഹരണമാണ് പിണറായി വിജയനെ പ്രതിചേര്‍ത്ത ലാവ്ലിന്‍ കേസ്. രാഷ്ട്രീയലക്ഷ്യത്തോടെയായതിനാല്‍ ഈ കേസുകള്‍ നീണ്ടുപോകും. ദീര്‍ഘകാലത്തിനുശേഷം പലതും തെളിവില്ലാതെ തള്ളുകയുംചെയ്യും. ലാവ്ലിന്‍ കേസില്‍ സിബിഐ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സിയെപ്പോലും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉപയോഗിച്ചു. ഇതൊന്നും അഴിമതിയോടുള്ള വിരോധം കൊണ്ടോ ജനങ്ങളെ നന്നാക്കാനുള്ള ആഗ്രഹം മൂലമോ അല്ല. രാഷ്ട്രീയനേട്ടവും എതിരാളികളെ ഏതു മാര്‍ഗത്തിലും ഇല്ലാതാക്കലും മാത്രമാണ് ഉദ്ദേശ്യം. അതിന് ഇരയാകുന്നവര്‍ക്കുണ്ടാകുന്ന മനഃപ്രയാസമോ സങ്കടമോ കണക്കിലെടുക്കുന്നില്ല. ജനനേതാക്കളെ അനാവശ്യമായി ക്രൂശിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. അത് അനുവദിക്കരുതെന്നും കേളുനമ്പ്യാര്‍ പറഞ്ഞു.

അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും: ജനാര്‍ദനക്കുറുപ്പ്

തെറ്റൊന്നും ചെയ്യാത്ത ഉന്നതനായ ഒരു ജനനേതാവിനെ ഇത്രയും കാലം അഴിമതിക്കാരനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജി ജനാര്‍ദനക്കുറപ്പ് ചോദിച്ചു. ഏറെ കോലാഹലം സൃഷ്ടിച്ച ഒരു നുണപ്രചാരണത്തിന്റെ അവസാന അധ്യായമാണ് സിബിഐ സത്യവാങ്മൂലത്തില്‍ കാണുന്നത്. പിണറായി വിജയനെ പ്രതിയാക്കിയ ലാവ്ലിന്‍ കേസ് വന്നപ്പോള്‍തന്നെ, വേണമെങ്കില്‍ എല്ലാം അഞ്ചു മിനിറ്റ്കൊണ്ട് തീര്‍ത്തുതരാമെന്ന് താന്‍ പരസ്യമായി പ്രസംഗിച്ചതാണ്. കാരണം അതില്‍ ഒന്നുമില്ലെന്ന് അന്നേ വ്യക്തമായിരുന്നു. അല്ലാത്തപക്ഷം സിബിഐക്ക് പിണറായിയെ അറസ്റ്റ്ചെയ്യാമായിരുന്നു. അവര്‍ അതിനു മുതിര്‍ന്നില്ല. വൃത്തികെട്ട നിലപാടാണ് അവര്‍ കേസിലൂടെ കൈക്കൊണ്ടത്. ഒരാളെ ഇത്രയേറെ ആക്ഷേപിച്ചിട്ട് ഒടുവില്‍ ഒന്നുമില്ലെന്നു പറഞ്ഞ് പിന്മാറിയ സിബിഐക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അത്രയേറെ ആക്ഷേപവും അവഹേളനവുമാണ് അവരുടെ നടപടിമൂലം സത്യസന്ധനായ രാഷ്ട്രീയനേതാവിന് നേരിടേണ്ടിവന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ജനാര്‍ദനക്കുറുപ്പ് പറഞ്ഞു.

അങ്കിള്‍ said...

പിണറായി കോഴ വാങ്ങുന്നതു നേരിട്ടു കണ്ടെന്നു മൊഴി

കൊച്ചി: ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്സാക്ഷിയാണെന്ന അവകാശവാദവുമായി തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍ സിബിഐക്കു മൊഴി നല്‍കി. സിബിഐയുടെ ചെന്നൈ ഓഫിസിലെത്തിയാണു സ്വന്തം കൈപ്പടയിലെഴുതിയ 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്‍കിയത്.

കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പു കാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്ത കാലത്താണു ലാവ്ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക്കുമാര്‍ പറയുന്നു. ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ
സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക് കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൌരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്.

തിരുവനന്തപുരം, കൊച്ചി, ന്യൂഡല്‍ഹി, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വച്ചും പിണറായി അടക്കമുള്ള പല പ്രതികള്‍ക്കും ദിലീപ് രാഹുലന്‍ കോഴപ്പണം കൈമാറിയിട്ടുണ്ടെന്നും ദീപക് അവകാശപ്പെടുന്നുണ്ട്.

സംസ്ഥാന മന്ത്രിയായിരുന്ന കാലത്തു പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിനു കോടികള്‍ നഷ്ടപ്പെട്ടതായുള്ള കേസിലാണു പിണറായി വിജയന്‍ ഇപ്പോള്‍ ഏഴാം പ്രതിയായി വിചാരണ നടപടികള്‍ നേരിടുന്നത്.
ദീപക്കിന്റെ ആരോപണങ്ങള്‍ വാസ്തവമാണെന്നു സിബിഐക്കു ബോധ്യപ്പെട്ടാല്‍ ലാവ്ലിന്‍ കേസന്വേഷണത്തിന്റെ സ്വഭാവം മാറും. നിലവില്‍ പിണറായി വിജയന്‍ കോഴ വാങ്ങിയതായുള്ള ആരോപണം സിബിഐ അന്വേഷിക്കുന്നില്ല. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളും സിബിഐ ഇതുവരെ ശേഖരിച്ചിട്ടില്ല.

കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി. ദീപക്കിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ സംബന്ധിച്ചു സിബിഐ അന്വേഷിക്കുമെന്നാണ് അറിയുന്നത്. ലാവ്ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നും ദീപക് ആരോപിക്കുന്നു.

വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പസഫിക് കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തില്‍ ലാവ്ലിന്‍ കേസിലെ പല പ്രതികളുടെ അടുത്ത ബന്ധുക്കള്‍ക്കും ദിലീപ് രാഹുലന്‍ ജോലി നല്‍കിയതായും ആരോപണമുണ്ട്. ലാവ്ലിന്‍ ഇടപാടു കാലത്തു കേരളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനു ചെന്നൈയിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കാനുള്ള പണം നല്‍കിയതായും ഈ ഉദ്യോഗസ്ഥനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ പിന്നീടു കേസില്‍ പ്രതി ചേര്‍ത്തതായും ദീപക് വെളിപ്പെടുത്തിയിട്ടുണ്ട്.

ബിസിനസില്‍ വിശ്വാസവഞ്ചന കാട്ടിയതിനെ തുടര്‍ന്നാണു ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞതെന്നും ദീപക്കുമാര്‍ സിബിഐയെ അറിയിച്ചു.

Anonymous said...

മാതൃഭൂമി റിപ്പോർട്ട് 21-4-2010

കോട്ടയം: ലാവലിന്‍ കരാറിലെ ഇടനിലക്കാരില്‍നിന്ന് പിണറായി വിജയന്‍ പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ലാവലിന്‍ കരാര്‍ നിയമവിരുദ്ധമായ ഇടപാടാണെന്ന്, കേസന്വേഷിച്ച സി.ബി.ഐ. കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പിണറായി വിജയന്‍ പണം വാങ്ങിയിട്ടില്ല എന്ന് സത്യവാങ്മൂലത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്റെ കൈകള്‍ ശുദ്ധമാണെന്ന പിണറായി വിജയന്റെ വാദത്തില്‍ കഴമ്പില്ലെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

ലാവലിന്‍ കരാറിലെ ഇടനിലക്കാരില്‍നിന്ന് 11 കോടി രൂപവരെ പിണറായി കൈപ്പറ്റിയിട്ടുള്ളതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാന ഇടനിലക്കാരനായ ദിലീപ് രാഹുലും കൂട്ടാളികളും രണ്ടുകോടി രൂപ കണ്ണൂര്‍ കൈത്തറി റസ്റ്റ് ഹൗസില്‍വച്ച് അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയതിന് തെളിവുകളുണ്ട്. 15 വര്‍ഷത്തോളം ദിലീപ് രാഹുലിന്റെ സന്തതസഹചാരിയായിരുന്ന ദീപക്കുമാര്‍, ബീന അബ്രഹാം, ബീനയുടെ അമ്മ, നാസര്‍ എന്നിവരുടെ പേരില്‍ എറണാകുളത്തെ ഒരു ബാങ്കില്‍ ഉണ്ടായിരുന്ന എന്‍.ആര്‍.ഐ. അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ച രണ്ടുകോടി രൂപയാണ് പിണറായി വിജയന് നല്‍കിയത്.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന പസഫിക് കണ്‍ട്രോള്‍സ് എന്ന കമ്പനിയുടെ സി.ഇ.ഒ. ദിലീപ് രാഹുലും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബീന അബ്രഹാമും നാസറും കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജില്‍ ഒരുമിച്ചു പഠിച്ചവരാണ്. ലാവലിന്‍ കേസില്‍ പ്രതിയായ എന്‍ജിനിയര്‍ രാജശേഖരന്റെ മകനും മകളും പസഫിക് കണ്‍ട്രോള്‍സില്‍ ഉദ്യോഗസ്ഥരാണ്. ലാവലിന്‍ കേസിനെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വന്നപ്പോള്‍ത്തന്നെ ദിലീപ് രാഹുലന്‍ ഇന്ത്യവിട്ട് ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചു. ഈ കാര്യങ്ങളൊക്കെ വ്യക്തമാക്കിയ സ്റ്റേറ്റ്‌മെന്റും ദിലീപിന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ദീപക്കുമാര്‍ സി.ബി.ഐ.ക്ക് നല്‍കിയിട്ടുണ്ടെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ സമയോചിതമായി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ സി.ബി.ഐ യുടെ കാര്യം മഹാ കഷ്ടം തന്നെ . ഇത്രയും മൊണ്ണകളാണോ ഇവന്‍മാര്‍. ഇത്രക്ക് നിരുത്തരവാദപരമായാണോ ഈ കേസ് ഇവന്‍മാര്‍ അന്വേഷിക്കുന്നത്. ആദ്യ കുറ്റപത്രം ക്ലിയറല്ല എന്ന് പറഞ്ഞ് ക്രൈം കുമാരനും പി.സി ജോര്‍ജ്ജും കോടതി കയറി. അപ്പോള്‍ മാത്രമാണ്‌ സി.ബി.ഐ. പണം പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത്. അല്ലാതെ ലാവ്‌ലിന്‍ കേസിന്റെ ഭാഗമായി പണം പറ്റിയോ എന്ന് അന്വേഷിച്ചീല. അതു കൊണ്ട് വന്ചന ക്രിമിനല്‍ ഗൂഡാലോചന സ്വജന പക്ഷപാദം എന്നിങ്ങനെ എങ്ങോട്ടും വ്യാഖ്യാനിക്കാവുന്ന വാക്കുകള്‍ ഉപയോഗിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നു. പിന്നെ അതില്‍ വ്യക്തത ഇല്ലാതെ വരുമ്പോള്‍ പുതിയ അന്വേഷണം അതു കഴിഞ്ഞപ്പോള്‍ പണം പറ്റിയതിന്‌ തെളിവില്ല എന്ന പുതിയ കണ്ടെത്തല്‍. പി.സി ജോര്‍ജ്ജും നന്ദകുമാറും പറയന്നത് അവരുടെ കൈയില്‍ തെളിവുകളുടെ കൂമ്പാരമാണ്‌ എന്നാണ്‌. പക്ഷെ സി.ബി.ഐക്ക് മാത്രം അത് കണ്ടെത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ ഇതാ പുതിയ അവതാരം ഇവരെ ഒന്നും കണ്ടെത്താന്‍ പറ്റാത്ത വിധം പരിതാപകരമാണോ ഈ സി.ബി.ഐ. അതോ പിണാറായി വിജയന്‌ വേണ്ടി സി.ബി.ഐ കളിക്കുകയാണോ.

അങ്കിള്‍ said...

അതേ കിരൺ. താങ്കളുടെ നിരീക്ഷണങ്ങൾ ശരിയാണു. എന്നാൽ സി.ബി.ഐക്ക് വീണ്ടു വിചാരം ഉണ്ടായെന്നു തോന്നുന്നു. ഇതാ ഈ വാർത്ത കണ്ടില്ലേ:

‘ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല' [മാതൃഭൂമി ഓൺലൈൻ 21-4-2010]

കൊച്ചി: ലാവലിന്‍ കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സി.ബി.ഐ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴ കൈപ്പറ്റിയതിന് വ്യക്തമായ തെളിവില്ലെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ എറണാകുളം സി.ബി.ഐ കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ സി.ബി.ഐ കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും.

ലാവലിന്‍ കമ്പനിയെ 80 കോടിയലധികം രൂപ ലാഭമുണ്ടാക്കാന്‍ സഹായിച്ചു എന്നാണ് കേസ്. ഇതിലെ പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കാനുള്ള സാഹചര്യം നിലവിലില്ല-സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അത് പരിശോധിക്കുന്നതില്‍ ബുദ്ധിമിട്ടില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കോടതി അനുവദിച്ചാല്‍ കൂടുതല്‍ അന്വേഷണത്തിന് തയ്യാറാണ്. കേസില്‍ ഒന്നും ഒളിക്കാനില്ലെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ജനശക്തി said...

അല്ല അങ്കില്‍ ഇങ്ങനെ ഒന്നരാടന്‍ ദിവസങ്ങളില്‍ ‘വീണ്ടു വിചാരം‘ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സി.ബി.ഐ ഒരു ഒന്നര സി.ബി.ഐ തന്നെ അല്ലേ? ക്ലീന്‍ ചിറ്റ് നല്‍കി എന്ന് ഏതെങ്കിലും കോടതിക്ക് മുന്‍പാകെ ഏതെങ്കിലും അന്വേഷണ ഏജന്‍സിക്ക് പറയാന്‍ കഴിയുമെന്ന് / അവര്‍ പറയുമെന്ന് വിശ്വസിക്കണമെങ്കില്‍ അതൊരു ഒന്നര വിശ്വാസവും ആയിരിക്കേണ്ടേ? സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ല എന്ന് സി.ബി.ഐ കോടതിയില്‍ ആവര്‍ത്തിച്ചതും, ക്രൈം നന്ദകുമാറിനെ വിമര്‍ശിച്ചതും വാര്‍ത്തയില്‍ കാണുന്നില്ല. അപ്പോള്‍ അതും ഒരു ഒന്നര വാര്‍ത്ത തന്നെ അല്ലേ അങ്കിള്‍? സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ല എന്ന് മറ്റാരെക്കുറിച്ചെങ്കിലുമായിരുന്നു സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നതെങ്കില്‍ കോടതിക്ക് പുറത്ത് അതിന്റെ അര്‍ത്ഥം ക്ലീന്‍ ചിറ്റ് നല്‍കി എന്ന് വ്യാഖ്യാനിക്കാമായിരുന്നു...:) ഇതിപ്പോള്‍ പിണറായി ആയിപ്പോയി..തെളിവില്ലെങ്കിലും തൂക്കിക്കൊല്ലപ്പെടേണ്ടവന്‍..നടക്കട്ടെ അങ്കിളേ..

ജനശക്തി said...

പിണറായിക്കെതിരെ വീണ്ടും നിഴല്‍യുദ്ധം

കള്ളിപൊളിഞ്ഞപ്പോള്‍ 'ദൃക്സാക്ഷി'യുമായി ഉപജാപകസംഘം

നോക്കുമല്ലോ..

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ അപ്പോള്‍ ഇതുവരെ ഉള്ള സി.ബി.ഐ അന്വേഷണം ഇങ്ങനെ സംഗ്രഹിക്കാം.
കാര്‍ത്തികേയന്‍ ഗൂഡാലോചന തുടങ്ങി പക്ഷെ നേട്ടമൊന്നും ഉണ്ടാക്കിയില്ല അതുകൊണ്ട് പ്രതിയല്ല
പിണറായി വിജയന്റെ ജില്ലയില്‍ ക്യാന്‍സര്‍ ആശുപത്രി ആരംഭിച്ചു അതുകൊണ്ട് പിണറായിക്ക് നേട്ടം ലഭിച്ചു. അതുകൊണ്ട് പ്രതിയായി. ക്യാന്‍സര്‍ ആശുപത്രി കണ്ണൂര്‍ ജില്ലയില്‍ അല്ലായിരുന്നു എങ്കില്‍ പ്രതിയാകില്ലായിരുന്നു.

ഇനി പിണറായിയോ മറ്റുള്ളവരോ പണം നേടീട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. ക്രൈം നന്ദകുമാര്‍ ഈയിടെ ഒരു ഉപഹര്‍ജി തന്നപ്പോള്‍ ഒന്ന് അന്വേഷിച്ചു. അപ്പോള്‍ അങ്ങനെ പറ്റിയതായി കാണുന്നില്ല. 100 തവണ സിങ്കപ്പൂര്‍ യാത്ര നടത്തി എന്നതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല

പിന്നെ ഇന്ന് മനോരമ പറയുന്നത് ഇങ്ങനെ

സംസ്ഥാന സര്‍ക്കാരിനു നഷ്ടം വരുത്തി ലാവ്ലിന്‍ കമ്പനിക്ക് 86 കോടി രൂപയുടെ അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ പിണറായി വിജയനടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയതായുള്ള കേസിലാണു സിബിഐ അന്വേഷണം നടത്തിയത്.


ലാവ്ലിന്‍ ഇടപാടില്‍ ആരെല്ലാം, ആരോടെല്ലാം കോഴവാങ്ങിയെന്നത് ഇപ്പോള്‍ സിബിഐയുടെ അന്വേഷണ പരിധിയിലില്ല. കോടതി നിര്‍ദേശിച്ചാല്‍ ഇക്കാര്യം അന്വേഷിക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ബോധിപ്പിച്ചു. ലാവ്ലിന്‍ കേസില്‍ ആരെങ്കിലും കോഴ വാങ്ങിയതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഇക്കാര്യം സിബിഐ നേരിട്ടു കോടതിയെ അറിയിക്കും.


ഇത് വായിച്ചാല്‍ എന്താണ്‌ തോന്നുക. ഇതുവരെ അന്വേഷിച്ചില്ല. ഇനി തെളുവകള്‍ കുറേ വരുന്നുണ്ട് വേണമെങ്കില്‍ അന്വേഷിക്കും. അതിനൊരു വേറെരു അന്വേഷണം കൂടി തരപ്പെടണം. ഇപ്പോള്‍ ലാവ്‌ലിന്‌ 86 കോടി ലാഭമുണ്ടായത് മാത്രമാണ്‌ വിഷയം. അതില്‍ കാര്‍ത്തികേയന്‌ നേട്ടമുണ്ടായില്ല പിണറായിക്ക് തലശ്ശേരിയില്‍ 1/4 പൂര്‍ത്തിയായ ക്യാന്‍സര്‍ സെന്റര്‍ അവിഹിത നേട്ടമായി കിട്ടി.അതുകൊണ്ട് പിണറായി 7ആം പ്രതിയായി

Anonymous said...

"സത്യസന്ധമല്ലാത്ത, വഞ്ചനാപരമായ ഇടപാടുകളിലൂടെ ആര്‍ക്കെങ്കിലും നേട്ടമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നതും അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തി മറ്റാര്‍ക്കെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതും കുറ്റകരമാണ്. ഇതിനു കൈക്കൂലിയുമായും പണംപറ്റലുമായും ബന്ധമില്ല. ആരുംതന്നെ മറ്റുള്ളവര്‍ക്ക് ഇത്തരം ’സഹായങ്ങളും സേവനങ്ങളും വെറുതെ ചെയ്യില്ല എന്നതാണു നിയമത്തിന്റെ അനുമാനം."

"കോടതികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിവാങ്ങലില്‍ നിന്നും അവിഹിത ധനസമ്പാദനത്തില്‍ നിന്നും വ്യത്യസ്തമായാണു മന്ത്രിതല അഴിമതിയെ കാണുന്നത്. കോമണ്‍കോസിന്റെ കേസില്‍ (1996) സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പെട്രോള്‍ ബങ്ക് വീതിച്ചുനല്‍കിയ മന്ത്രിയുടെ നടപടിയാണു സുപ്രീം കോടതി റദ്ദാക്കിയത്. എംഐ ബില്‍ഡേഴ്സിന്റെ കേസില്‍ (1999) ലക്നൌവിലെ ജന്‍ഡന്‍വാല പാര്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ മുതലാളിക്കു കൈമാറിയ നടപടി സുപ്രീം കോടതി അസാധുവാക്കി. താരക സിങ്ങും ജ്യോതി ബസുവും തമ്മിലുള്ള കേസില്‍ (2004) സര്‍ക്കാര്‍ പ്ലോട്ടുകളുടെ അലോട്മെന്റിന്റെ കാര്യത്തില്‍ ഭരണ, നീതിന്യായ തലങ്ങളില്‍ നടന്ന അഴിമതിയെയാണു സുപ്രീം കോടതി വിമര്‍ശിച്ചത്. ഇത്തരം അഴിമതിക്കേസുകളിലൊന്നും പണം കൈപ്പറ്റിയതു സംബന്ധിച്ച തെളിവിനു ഒരു പ്രസക്തിയുമില്ല എന്നതു വ്യക്തമാണല്ലോ.

കേവലം പണാപഹരണത്തിന്റെ തെളിവുമായി ബന്ധപ്പെട്ട ഇത്തിരിവട്ടത്തിലേക്കു ചുരുക്കിക്കാട്ടാവുന്നതല്ല, മന്ത്രിതല ഉത്തരവാദിത്തത്തിന്റെയും സുതാര്യമായ ഭരണനിര്‍വഹണത്തിന്റെയും പ്രശ്നങ്ങള്‍. അവ, ജനാധിപത്യത്തിന്റെ തന്നെ പ്രാണവായുവാണെന്നു പ്രസിദ്ധ രാഷ്ട്രീയ ചിന്തകനായ കെന്നത്ത് കെര്‍നഗന്‍ കനേഡിയന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയിരിക്കുന്നതു പ്രസക്തമാണ്." [അഡ്വ. കാളീശ്വരം രാജ്: Malayala Manorama 23-4-2010]

ജനശക്തി said...

കാളീശ്വരം രാജ് എഴുതിയ നിയമവശം ചോദ്യം ചെയ്യേണ്ട കാര്യമില്ല. പഴയ ഉദാഹരണങ്ങളും ചോദ്യം ചെയ്യേണ്ടതില്ല. അതൊക്കെ ഇവിടെ ഏത് തരത്തില്‍ ബാധകമാകുന്നു എന്നതാണ് ചോദ്യം. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കെട്ടിപ്പൊക്കിയ നുണകളില്‍ തകര്‍ന്നു വീണ ആദ്യത്തേതല്ല ഇപ്പോഴുണ്ടായത്. തെളിവുണ്ടെന്ന് പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ 'തെളിവിനൊന്നും പ്രസക്തിയില്ല' എന്നു പറയാനോ, ക്രൈം വാരികക്കാരനും, മാധ്യമങ്ങളും, പ്രതിപക്ഷവും അവരുടേതായ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണെന്ന് പറയുവാനോ എത്ര പേര്‍ തയ്യാറായി എന്ന് നമുക്കറിയാം. ഇന്ന് തെളിവില്ല എന്ന് സി.ബി.ഐക്ക് തന്നെ പറയേണ്ടി വരുമ്പോള്‍, തെളിവിനു പ്രസക്തിയില്ല എന്ന ‘നിയമവശമല്ലാതെ‘ എന്ത് പറയാന്‍ കഴിയും? ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, കോടതിയാണ് അത് തീരുമാനിക്കേണ്ടത് എന്നതിലെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നതുമാത്രമാണല്ലോ ഈയടുത്തും ഇവര്‍ പ്രചരിപ്പിച്ചത്. ‘കേവലം പണാപഹരണത്തിലേക്ക് ചുരുക്കിക്കെട്ടാവുന്നയവല്ല’ എന്ന പ്രയോഗം നന്നായി. 400 മുതല്‍ 12 വരെ കോടിയിലേക്ക് ‘അഴിമതി’ സംഖ്യ മാറ്റിമാറ്റിപ്പറഞ്ഞുകൊണ്ട് ഇരുന്നത് ‘കേവല പണാപഹരണത്തിലേക്ക്’ ചുരുക്കാന്‍ അതിലൊന്നുമില്ല എന്നത് കൊണ്ട് തന്നെയായിരുന്നല്ലോ. പത്ത് വര്‍ഷത്തിനുശേഷം ശൂന്യതയില്‍ നിന്ന് പൊട്ടി മുളച്ച ദൃക്‌സാക്ഷിയൊക്കെ സംഭവം നീങ്ങുന്നതെങ്ങോട്ട് എന്നതിന്റെ സൂചനയാണെന്ന് മനസ്സിലായില്ലെങ്കില്‍ പിന്നെന്ത് ചെയ്യാന്‍?

കാര്യങ്ങള്‍ നിയമപരമായും രാഷ്ട്രീയപരമായും നീങ്ങട്ടേന്ന്..എന്തിനു ബേജാര്‍?

അങ്കിള്‍ said...

പ്രോസിക്യൂഷന് ഗവര്‍ണറുടെ അനുമതി: ആറ് വര്‍ഷത്തിന് ശേഷം സുപ്രീം കോടതി വീണ്ടും പരിശോധിക്കുന്നു: മാതൃഭൂമി 30-4-2010

കൊച്ചി: അഴിമതി കേസില്‍ പ്രതിയാകുന്ന മന്ത്രിയെയോ മുന്‍ മന്ത്രിയെയോ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കുന്ന അനുമതി ആറ് വര്‍ഷത്തിന് ശേഷം സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്നു. ഇങ്ങനെ പരിശോധിക്കുന്നത് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും. പ്രസ്തുത വാദം കേള്‍ക്കുക അഭികാമ്യമായിരിക്കും എന്ന നിലപാടാണ് സുപ്രീംകോടതി വ്യാഴാഴ്ച പ്രകടിപ്പിച്ചത്. സിബിഐ നല്‍കിയിരിക്കുന്ന തെളിവുകളും രേഖകളും പരിശോധിച്ചതില്‍ ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 7 ന് ഉത്തരവിട്ടത്. സംസ്ഥാന താല്‍പ്പര്യവും പൊതുതാല്‍പ്പര്യവും കണക്കിലെടുത്ത് പിണറായിയെ വിചാരണ ചെയ്യണമെന്ന് കൂടി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

അഴിമതി കേസില്‍ മന്ത്രിയേയോ മുന്‍മന്ത്രിയേയോ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം പ്രയോഗിച്ച് ഉത്തരവ് നല്‍കാന്‍ അധികാരം നല്‍കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതി 2004 നവംബര്‍ 5 ന് പുറപ്പെടുവിച്ചത്. മധ്യപ്രദേശില്‍ രണ്ട് മുന്‍മന്ത്രിമാരുടെ കേസാണത്. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ അധ്യക്ഷനായ ഭരണഘടനാ ബഞ്ചില്‍ അദ്ദേഹം ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാര്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് മധ്യപ്രദേശ് മന്ത്രിസഭ അനുമതി നിഷേധിച്ചപ്പോള്‍ അന്നത്തെ ഗവര്‍ണര്‍ ഭായി മഹാവീര്‍ സിങ്ങ് അനുമതി നല്‍കി. പ്രസ്തുത അനുമതി ശരിവച്ചു കൊണ്ട് സുപ്രീം കോടതി എഴുതിയ വിധിക്ക് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുണ്ട്. ഗവര്‍ണറുടെ അനുമതി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത് അഴിമതി കേസ് എടുത്ത മധ്യപ്രദേശ് പോലീസാണ്. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

ഈ കേസ് സുപ്രീം കോടതി പരിശോധിച്ചപ്പോള്‍ ഗവര്‍ണര്‍ കക്ഷിയായിരുന്നില്ല. അതിനാല്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരാകാന്‍ പ്രത്യേക അഭിഭാഷകന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മധ്യപ്രദേശ് പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗവര്‍ണറുടെ ഉത്തരവിന് പിന്തുണ നല്‍കി വാദിച്ചു.

പ്രോസിക്യൂഷനുള്ള അനുമതി മന്ത്രിസഭ നിഷേധിച്ചാലും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള വിവേചനാധികാരം പ്രയോഗിച്ചു കൊണ്ട് മന്ത്രിസഭാ തീരുമാനം റദ്ദാക്കി പ്രോസിക്യൂഷന് അനുമതി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലാവലിന്‍ കേസില്‍ പ്രതിയായ പിണറായിക്ക് എതിരെ പ്രഥമദൃഷ്യാ പോലും കേസില്ലെന്നുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിക്കൊണ്ട് സിബിഐ യുടെ തെളിവുകള്‍ വിലയിരുത്തി പ്രോസിക്യൂഷന് അനുമതിയാണ് ഗവര്‍ണര്‍ നല്‍കിയത്. തന്റെ വിവേചനാധികാരം പ്രയോഗിച്ചുകൊണ്ടാണ് ഉത്തരവെന്നും ഗവര്‍ണര്‍ ആര്‍.എസ്.ഗവായ് വ്യക്തമാക്കിയിരുന്നു.

ലാവലിന്‍ കേസില്‍ അങ്ങനെയൊരു ഉത്തരവിന് ഗവര്‍ണര്‍ എങ്ങനെ എത്തിയെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വിശദീകരിക്കണം. സ്വാഭാവികമായും സിബിഐ കേസിന്റെ ചുരുള്‍ അഴിച്ചു കൊണ്ടുള്ള വാദമായിരിക്കും നടക്കുക. സിബിഐ യുടെ തെളിവുകള്‍ എല്ലാം സുപ്രീംകോടതിക്ക് വിലയിരുത്താന്‍ അവസരം കിട്ടും. ഇങ്ങനെയുള്ള കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാതിരിക്കുക തികഞ്ഞ നീതി നിഷേധമായിരിക്കുമെന്നും ഗവര്‍ണര്‍ ഗവായ് അഭിപ്രായപ്പെട്ടിരുന്നു.

2007ലാണ് ലാവലിന്‍ കേസ് അന്വേഷണം സിബിഐ ക്ക് കൈമാറിക്കൊണ്ട് കേരളാ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സിബിഐ അന്വേഷണത്തെ ശക്തിയായ എതിര്‍ത്ത സര്‍ക്കാര്‍ വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയില്ല.

ഗവര്‍ണറെ കൂടി കക്ഷിയാക്കാന്‍ ഹര്‍ജി ഉണ്ടല്ലോ എന്ന് സുപ്രീം കോടതി വ്യാഴാഴ്ച പരാമര്‍ശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ അനുമതി കാര്യം 2004 ന് ശേഷം വീണ്ടും പരിശോധിക്കുന്ന സുപ്രീം കോടതി ഗവര്‍ണറുടെ വാദം കേള്‍ക്കാന്‍ താല്‍പ്പര്യമെടുത്തത് നിയമവൃത്തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ജനശക്തി said...

ഗവര്‍ണ്ണര്‍ എന്തോ ദൈവമാനെന്നും അദ്ദേഹത്തിന്റെ വാ‍ക്കുകള്‍ വേദവാക്യമാണെന്നും ഉള്ള പ്രചരണം പൊളിഞ്ഞൂന്നല്ലേ ഇതിന്റെ അര്‍ത്ഥം? ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഉള്ള കേസാണെന്ന വാദം ശരിയെന്നര്‍ത്ഥം.

ജനശക്തി said...

ലാവ്ലിന്‍ കേസിന് കൃത്രിമശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല എന്നും അവസാന നാളുകള്‍ വെന്റിലേറ്ററിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്നും സംഗതിവശാല്‍ കാണുന്നു. ഒരു പത്രവും അച്ചുകൂടവുമുണ്ടെങ്കില്‍ ഏതു വാഴപ്പിണ്ടിയെയും കൊടുവാളാക്കിയെടുക്കാം!!

ചാണ്ടി-കുട്ടി പെട്ടകം

ജനശക്തി said...

ലാവ്ലിന്‍ കേസിനെ ആര്‍ക്കാണ് പേടി?

അങ്കിള്‍ said...

ലാവലിന്‍ കേസ്: സി.ബി.ഐ. ദീപക്കിന്റെ മൊഴിയെടുത്തു : വാർത്ത: മാതൃഭൂമി 11-5-2010

ചെന്നൈ:സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസില്‍ കൂടുതല്‍ രേഖകള്‍ കൈമാറിയ ദീപക്കുമാറില്‍ നിന്ന് സി.ബി.ഐ. മൊഴിയെടുത്തു. ചെന്നൈയില്‍ സി.ബി.ഐ. ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കിന്റെ മൊഴിയെടുത്തത്.

കേരളത്തിലെ വൈദ്യുതിനിലയങ്ങള്‍ നവീകരിക്കുന്നതിന് എസ്.എന്‍.സി. ലാവലിനും വൈദ്യുതി ബോര്‍ഡുമായുണ്ടാക്കിയ കരാറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്നാരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്റെ അടുത്ത സുഹൃത്തായിരുന്ന ദീപക്, ലാവലിന്‍ കേസിലെ പണമിടപാടുകളെക്കുറിച്ച് വ്യക്തവും സമഗ്രവുമായ തെളിവുകള്‍ സി.ബി.ഐ.ക്ക് നല്‍കിയെന്നാണറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകള്‍ ദീപക് അടുത്തിടെ സി.ബി.ഐ.ക്ക് കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. ദീപക്കിന്റെ മൊഴി എടുത്തത്. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.ക്കുമിടയില്‍ ടെക്‌നിക്കാലിയ എന്ന കണ്‍സള്‍ട്ടന്‍സിയെ കൊണ്ടുവരുന്നതില്‍ ദിലീപ് രാഹുലനാണ് മുഖ്യപങ്ക് വഹിച്ചതെന്ന വിവരം സി.ബി.ഐ.ക്ക് ബോധ്യമായതായാണറിയുന്നത്.
തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് വഴിയാണ് ദിലീപ് രാഹുലന്‍ ആദ്യകാലങ്ങളില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരുമായി പരിചയത്തിലായത്. ദിലീപ് രാഹുലനൊപ്പം സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ താന്‍ പലവട്ടം കണ്ടിട്ടുണ്ടെന്ന് ദീപക് നേരത്തേ വെളിപ്പെടുത്തിയിരുന്നു. മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ലഭിക്കേണ്ടിയിരുന്ന പണത്തിന്റെ വിഹിതം പ്രമുഖ രാഷ്ട്രീയ നേതാവിന് ദിലീപ് രാഹുലന്‍ കൈമാറിയത് ദീപക്കിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലാവലിന്‍ കേസിലെ സുപ്രധാന സാക്ഷിയായ ദീപക്കിന് ആവശ്യമായ സംരക്ഷണം സി.ബി.ഐ. ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണറിയുന്നത്.

അതിനിടെ ലാവലിന്‍ കേസില്‍ നിര്‍ണായക രേഖകള്‍ കൈമാറിയതിന്റെ അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ ഇന്റിലിജന്‍സ് ബ്യൂറോയില്‍ ഉന്നത ഉദ്യോഗസ്ഥനായ ഒരു പോലീസ് ഓഫീസര്‍ ദീപക്കുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതായും 'മാതൃഭൂമി'ക്ക് വിവരം ലഭിച്ചു. ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് നേരത്തേ പരിചയമുള്ള ഈ ഉദ്യോഗസ്ഥന്‍ ദീപക്കിനെ വിളിച്ചത്. ദീപക് സി.ബി.ഐ.ക്ക് നല്‍കിയ രേഖകളുടെ വിശദാംശങ്ങള്‍ അറിയാനായിരുന്നു ഉദ്യോഗസ്ഥന്റെ ശ്രമം. കേരളത്തിലെ മുഖ്യഭരണകക്ഷിയുടെ സമുന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ഈ ഉദ്യോഗസ്ഥന്റെ നീക്കത്തില്‍ സംശയം തോന്നിയതുകൊണ്ട് ദീപക് ഫോണ്‍ സംഭാഷണം ദീര്‍ഘിപ്പിച്ചില്ല.

ചെന്നൈയ്ക്കടുത്ത് മധുരവയലിലുള്ള ദീപക്കിന്റെ ഫാക്ടറിക്കു നേരെ കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായിരുന്നു. അടച്ചിട്ട ഈ ഫര്‍ണിച്ചര്‍ ഫാക്ടറിയുടെ മുന്‍വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കയറിയ അക്രമികള്‍ ഉള്ളിലുള്ള ജനാലകളും മറ്റും അടിച്ച് തകര്‍ക്കുകയും പല വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തതായാണറിയുന്നത്.

ജനശക്തി said...

ക്രൈം നന്ദകുമാറിനിപ്പോള്‍ മാതൃഭൂമിയിലാണോ ജോളി എന്ന് വാര്‍ത്ത കണ്ടാല്‍ സംശയം തോന്നും. സിബിഐ ഊരാക്കുടുക്കില്‍a ആണെന്നും അപവാദഗോപുരങ്ങളൊക്കെ തകര്‍ന്നു വീണെന്നും കൂടി കേള്‍ക്കുന്നുണ്ട്.

അങ്കിള്‍ said...

പിണറായിക്ക് ആദ്യം പണം കൈമാറിയത് 1996 ലെന്ന് ദീപക്

ചെന്നൈ: ലാവലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. കേരളഘടകം സെക്രട്ടറി പിണറായി വിജയന് തന്റെ സാന്നിധ്യത്തില്‍ ദിലീപ് രാഹുലന്‍ ആദ്യം പണം കൈമാറിയത് 1996 മെയ് മാസത്തിലായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതായി അറിയുന്നു. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്നും കോഴിക്കോട്ട് ഒരു പ്രമുഖ സ്റ്റാര്‍ ഹോട്ടലിലാണ് തലേന്നുരാത്രി തങ്ങിയതെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോഴിക്കോട്ടെത്തിയ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അന്ന് ഇതേ ഹോട്ടലിലുണ്ടായിരുന്നുവെന്നും ഗൗഡയെ പരിചയമുള്ള ദിലീപ് രാഹുലന്‍ ഗൗഡയുടെ മുറിയില്‍പ്പോയി അദ്ദേഹത്തെ കാണുകയുണ്ടായെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്നനിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുള്ളതിനാല്‍ ഗൗഡയുടെ യാത്രയും താമസവുമൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. 1996-ല്‍ ഗൗഡ കോഴിക്കോട്ടെ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ പരിശോധിച്ചാല്‍ തങ്ങളുടെ യാത്രയുടെയും താമസത്തിന്റെയും സാഹചര്യത്തെളിവുകള്‍ ലഭ്യമാകുമെന്നാണ് ദീപക് പറയുന്നത്.

കേരള സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റബ്‌കോയുമായിച്ചേര്‍ന്ന് റബര്‍വുഡ് ബിസിനസ്സ് നടത്തണമെന്ന ലക്ഷ്യത്തോടെയാണ് 1996-ല്‍ ദിലീപ് രാഹുലന്‍ സി.പി.എം. നേതാവ് പിണറായി വിജയനുമായി ബന്ധപ്പെട്ടതെന്ന് ദീപക്കിന്റെ മൊഴിയിലുണ്ട്. ഇതിനായാണ് ഇന്ത്യയില്‍ത്തന്നെ റബര്‍വുഡ് ബിസിനസ്സില്‍ മുന്‍നിരക്കാരനായ ദീപക്കുമാറിന്റെ സഹായം ദിലീപ് തേടിയത്. 1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.

രണ്ട് ബാഗുകളിലായാണ് പണം കൊണ്ടുപോയതെന്നും എന്നാല്‍, അവയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്. തിരിച്ചുവരുമ്പോള്‍ ദിലീപ് രാഹുലന്‍ അടുത്തൊരു 'സുഹൃത്തി'നെ ഫോണില്‍വിളിച്ച് 'രണ്ടു രൂപ' കൊടുത്തുവെന്നുപറഞ്ഞത് താന്‍ കേട്ടുവെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

റബ്‌കോയ്ക്ക് റബര്‍വുഡ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ദീപക്കാണ് തയ്യാറാക്കിയത്. 20 കോടി രൂപ മൊത്തം പദ്ധതിച്ചെലവ് വരുമെന്നായിരുന്നു ദീപക്കിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 1996-ല്‍ സി.പി.എം. അധികാരത്തിലെത്തിയതിനു ശേഷം റബ്‌കോ ഈ പദ്ധതിയുമായി മുന്നോട്ടുപോയി.

എന്നാല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ തന്നെ ഒഴിവാക്കി ദിലീപ് രാഹുലന്‍ ഈ ബിസിനസ് ഇടപാടില്‍നേരിട്ടിടപെടുകയായിരുന്നെന്നും പദ്ധതിച്ചെലവ് 80 കോടി രൂപയയോളം വര്‍ധിപ്പിച്ച് വന്‍ തുക തട്ടിയെടുത്തതായും ദീപക് തന്റെ മൊഴിയില്‍ ആരോപിക്കുന്നു. മലേഷ്യ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ചേര്‍ന്നാണ് റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയത്. ഈ കമ്പനിയുമായി ദലീപ് രാഹുലന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ദീപക്കിന്റെ മൊഴിയിലുണ്ട്.

റബര്‍വുഡ്ബിസിനസ്സില്‍ തുടങ്ങിയ ബന്ധമാണ് ദിലീപ്‌രാഹുലന്‍ എസ്.എന്‍.സി. ലാവലിനുമായി കെ.എസ്.ഇ.ബി.യെക്കൊണ്ട് കരാറില്‍ ഏര്‍പ്പെടുന്നതിന് പ്രയോജനപ്പെടുത്തിയതെന്ന് ദീപക് പറയുന്നു. ഇന്ത്യയില്‍ ബിസിനസ്‌നടത്തുന്നതിന് എസ്.എന്‍.സി. ലാവലിനും ദിലീപ് രാഹുലന്റെ ഓസ്‌ട്രേലിയന്‍ കമ്പനിയായ പസഫിക്‌വേവ്‌സും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നും ഇതിന്റെ മറവിലാണ് ദിലീപ്‌രാഹുലന്‍ എസ്.എന്‍.സി. ലാവലിനുവേണ്ടി കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ടതെന്നും ദീപക് ചൂണ്ടിക്കാട്ടുന്നു.

എസ്.എന്‍.സി. ലാവലിന്റെ ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടര്‍ എന്ന പേരിലുള്ള ബിസിനസ് കാര്‍ഡാണ് ഈ കാലയളവില്‍ ദിലീപ്‌രാഹുലന്‍ കൊണ്ടുനടന്നിരുന്നതെന്നും ദീപക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ എസ്.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പണമിടപാടുകളുടെ വിശദാംശങ്ങള്‍ തേടി സി.ബി.ഐ. സംഘം കൊച്ചിയിലും പരിസരങ്ങളിലുമുള്ള വിവിധ ബാങ്കുകളില്‍ പരിശോധന നടത്തിയതായി അറിയുന്നു. ദീപക്കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം ഒരു പ്രമുഖ ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.[mathrubhumi dated 26-7-2010]

ജനശക്തി said...

അങ്കിളിട്ട ‘വാര്‍ത്ത’യെപ്പറ്റി അല്പം ഇവിടെ വായിക്കാം.

ലാവ്ലിന്‍: വാടക സാക്ഷിയുമായി മാതൃഭൂമി വീണ്ടും

ജനശക്തി said...

ആനപ്പിണ്ടം വാരും പെണ്ണിന്റെ ചെക്കനൊരാനവാലിനുണ്ടോ പഞ്ഞമിപ്പോള്‍.....................

അങ്കിള്‍ said...

ലാവലിന്‍ കേസിനെ പറ്റി ദീപക് കുമാര്‍ നടത്തിയ നിര്‍ണ്ണായക വെളിപ്പെടുത്തലുകളാണ് മലയാളം ടി.വി.ചാനലുകളിലെ ഇന്നലത്തെ (11-11- 2010) പ്രധാന വാര്‍ത്ത.

ആരാണു ദീപക് കുമാര്‍?
ദീപക് കുമാര്‍: ലാവലിന്‍ കോഴ ഇടപാടില്‍
ഇടനിലക്കാരാണെന്ന ആരോപണം നേരിടുന്ന
ടെക്നിക്കാലിയ കണ്‍സല്‍റ്റന്‍സിയിലെ മുന്‍
ഉദ്യോഗസ്ഥന്‍.

പിണറായി വിജയന്‍ നേരിട്ടു രണ്ടു കോടിരൂപ
കോഴ വാങ്ങുന്നതു കണ്ടതായി അവകാശപ്പെടുന്ന ദൃക്സാക്ഷിയാണ് ഇയാള്‍.

ഇതുസംബന്ധിച്ച് സിബിഐയ്ക്ക് 60 പേജുള്ള ദൃക്സാക്ഷി മൊഴി എഴുതി നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ സ്വന്തമായി ഫര്‍ണിച്ചര്‍ വ്യാപാരവും കെട്ടിടനിര്‍മാണവും നടത്തുന്ന ചെന്നൈയിലെ ഒരു മലയാളി വ്യവസായി.

വെളിപ്പെടുത്തലുകള്‍:
1. എസ്.എന്‍.സി. ലാവലിന്‍ കരാറുമായി
ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന
വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ
മരണം കൊലപാതകമാണ്‌. നയപരമായ
തീരുമാനമെടുക്കാന്‍ ശേഷിയുള്ള ആളാണ്
കൊല്ലപ്പെട്ടത്. ലാവലിന്‍ കമ്പനിയുടെ
ഇടനിലക്കാരായി പ്രവര്‍ത്തിച്ച ദിലീപ്
രാഹുലനും, ഇപ്പോള്‍ ഗള്‍ഫ് രാജ്യത്തേക്ക്
കടന്നുകളഞ്ഞ, എം.എ. നാസറിനും ഇതില്‍
പങ്കുണ്ട്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും
അത് സി.ബി.ഐ. കോടതി മുമ്പാകെ
നല്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

2. ലാവലിന്‍ കേസന്വേഷണം വഴിതിരിച്ചുവിടാന്‍ രാഷ്ട്രീയ വൈരങ്ങള്‍ക്കതീതമായി കേന്ദ്രമന്ത്രി തലത്തില്‍ ശക്തമായ സമ്മര്‍ദം നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ (ഡി.വൈ.എസ്.പി: അശോക് കുമാര്‍)
മാറ്റിയതിനു പിന്നില്‍ ഈ സമ്മര്‍ദമാണ്.
ഡി.വൈ.എസ്.പി അശോക് കുമാറിനെ
ആന്റി കറപ്ഷന്‍ വിഭാഗത്തില്‍ നിന്ന്
സ്‌പെഷ്യല്‍ യൂണിറ്റിലേക്ക് മാറ്റി. പകരം
അന്വേഷണ ചുമതല ഡി.വൈ.എസ്.പി
ഹരികുമാറിന് നല്‍കി.(പേര് പറഞ്ഞില്ലെങ്കിലും, ഇപ്പോഴത്തെ കേന്ദ്രമന്ത്രി
ശ്രി.വയലാര്‍ രവിയാണു മേല്‍പ്പറഞ്ഞ
കേന്ദ്രമന്ത്രിയെന്ന് ധ്വനി.)

3.ലാവലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട
രാഷ്ട്രീയ നേതാവടക്കം സംസ്ഥാനത്തെ
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലെ
ജനപ്രതിനിധികള്‍ക്ക് ദിലീപ് രാഹുലനുമായി
ബന്ധമുണ്ട്.ദിലീപ് രാഹുലനുമായി തനിക്ക് 20
വര്‍ഷത്തിലേറെയായി സൗഹൃദമുണ്ട്.
അതുകൊണ്ടുതന്നെ ദിലീപ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ലാവലിന്‍ കരാറിനെക്കുറിച്ചും അറിയാം.കേസില്‍ ചോദ്യംചെയ്യപ്പെട്ട ദിലീപ് രാഹുലനെ പ്രതിചേര്‍ത്താല്‍ത്തന്നെ (ഇദ്ദേഹത്തെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല)
കോടിക്കണക്കിനു രൂപയുടെ അഴിമതി
ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരം
ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

4.മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം
ചെയ്ത മുഴുവന്‍ തുകയും കേരളത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം
വെളിപ്പെടുത്തി. ഇത് പണമായും വിദേശത്ത്
പഠിക്കുന്ന മക്കളുടെ ബാങ്ക് അക്കൌണ്ട്
വഴിയുമാണ് എത്തിയത് . ഇതിന്റെ
തെളിവുകള്‍ സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട് . (തുടരുന്നു...)

അങ്കിള്‍ said...

തുടരുന്നു.....
ആരാണു ദിലീപ് രാഹുലൻ? (താപ്പു
ലത്തീഫിനോട് കടപ്പാട്)

1976 ല്‍ ആരംഭിച്ച ഒരു ബാച്ചില്‍ ഊട്ടി
പബ്ലിക്ക്സ്‌ക്കൂളിലേതു പോലുള്ള ഒരു പബ്ലിക്ക്
സ്ക്കുള്‍ ജീവിതത്തിന്റെ പൊലിപ്പമുള്ള ഒരു
ഭാണ്ഡവുമായി “ദിലീപ് രാഹുലന്‍ “ എന്ന
ധനിക വിദ്യാര്‍ത്ഥി ഓക്സ്ഫോഡ് ഇംഗ്ലീഷ്
ഉച്ചാരണ വടിവോടെ ടി.കെ.എം കോളെജില്‍
പഠിക്കാന്‍ വന്നു. കേരളത്തിന്റെരാഷ്ട്രീയ രംഗത്തും ഉദ്ദോഗസ്ഥരംഗത്തും പിന്നീട് പ്രഗത്ഭരായി തീര്‍ന്ന ഒരു വലിയ
സഹപാഠി സംഘത്തോടോപ്പം ദിലീപ്
കിരീടം വെക്കാത്ത രാജാവിനെ പോലെ
എഞ്ചിനീയറിങ്ങ് വിദ്യാഭാസം
പൂര്‍ത്തിയാക്കുകയായിരുന്നു. വിദ്യാഭാസത്തെ
തുടര്‍ന്ന് ഡ‌ല്‍ഹിയിലേക്ക് പോയ ഈ
ബഹായി മതക്കാരന്‍ അവിടെ വെച്ച് ഒരു ഇറാനി പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കുകയും,
താന്‍സാനിയയിലേക്ക് പോവുകയും
ചെയ്തു.താന്‍സാനിയയില്‍ വലിയൊരു
ബിസിനസ്സ് സാമ്രാജ്യം തന്നെ ദിലീപ്
പടുത്തുയര്‍ത്തി.

താന്‍സാനിയയില്‍ നേടിയ ബിസിനസ്സ്
വളര്‍ച്ച താമസിയാതെ ദിലീപ്
ദുബൈയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഈ കാലയളവില്‍ S.N.C Lavlin എന്ന
ബഹുരാഷ്ട്ര ഊര്‍ജ്ജ ഭീമന്റെ ഏഷ്യന്‍
ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചുമതലക്കാരനായി
മാറാന്‍ ദിലീപിനായി.വിദ്യാഭാസത്തിനു ശേഷം
തൊഴിലു തേടി ഒരിക്കല്‍ ഇന്ത്യ വിട്ട ദിലീപ്
തന്റെ മേലുള്ള ഔദ്യോഗിക ചുമതലകളോടെ
ഇന്ത്യന്‍ രാഷ്ട്രിയ തീരുമാനങ്ങളില്‍ നുഴഞ്ഞു
കയറാനുള്ള ശ്രമങ്ങളാരംഭിച്ചു. കേരളത്തിലെ
ഊര്‍ജ്ജ ക്ഷാമം അതിന്റെ
പാരമ്യത്തിലെത്തുകയും അടിയന്തരമായി ആ
രംഗത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത
ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന
സാഹചര്യത്തിലാണ് ലാവ്‌ലിന്‍
മലയാളത്തില്‍ പ്രവേശിക്കുന്നത്. നിയമ
പണ്ഡിതനായ സാക്ഷാല്‍ പത്മരാജന്‍
വൈദ്യുത വകുപ്പ് ഭരിച്ചരുളുന്ന കാലം. പഴക്കം
ചെന്ന ജലവൈദ്യുത നിലയങ്ങളുടെ
നവീകരണത്തിനുള്ള പദ്ധതി ലാവ്‌ലിന്‍
വേണ്ടി ദിലീപ് രാഹുലൻ തടസ്സങ്ങളില്ലാതെ
പത്മരാജന്‍ വക്കീലില്‍ നിന്നും നേടി.

ആരാണു നാസർ? (താപ്പു ലത്തിഫിനോട്
കടപ്പാട്)
വര്‍ക്കല – കല്ലമ്പലം സ്വദേശി. ദിലീപ്
രാഹുലന്റെ പഴയ സഹപാഠി.നട്ടാല്‍
കുരുക്കാത്ത നുണകള്‍ എസ്സ് എഫ് ഐ
ക്കാരെ കുറിച്ചു ടി കെ എം കാമ്പസില്‍
പ്രസംഗിച്ചു നടന്ന കെ എസ്സ് യുക്കാരൻ.
അന്നത്തെ വൈദ്യുതമന്ത്രിയുടെ ( ശ്രീ.കാ
ർത്തികേയൻ) തോളില്‍ കൈയിട്ട് നടന്നിരുന്ന
പഴയ കെ.എസ്.യു.കാരൻ. എന്നാൽ പി
ൽക്കാലത്തെ വൈദ്യുതവകുപ്പു മന്ത്രിയും
പാര്‍ട്ടിയുടെ നേതാവുമായ പിണറായി
വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്
താനെന്നു അവകാശപ്പെട്ടിരുന്ന ആൾ. S.N.C
Lavlin ന്റെ ഇന്ത്യന്‍ ചുമതലക്കാരനായി
സര്‍വ്വാഡപരങ്ങളോടെയും ദിലീപ് രാഹുലൻ
വാഴിച്ചവൻ. പിണറായി വിജയന്റെ ക്യാനഡാ
യാത്രയിലെ സംഘാംഗങ്ങളിൽ ഒരാൾ.

ഇപ്പോൾ സി.ബി.ഐക്ക് പിടി കൊടുക്കാതെ
ഗൽഫ് രാജ്യങ്ങളിലേക്ക് കടന്നു കളഞ്ഞവൻ.

ജനശക്തി said...

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന്‍ കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷിച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂണ്‍ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല.

http://pmmanoj.blogspot.com/2010/11/blog-post_12.html

«Oldest ‹Older   201 – 239 of 239   Newer› Newest»