തിരുവനന്തപുരം നിയോജകമണ്ഡലം.
ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച ശശിതരൂറിനു അഭിവാദനങ്ങള്‍.
16-5-2009.
-----------------
- ശശി തരൂര്‍ 53 വയസ്സ്.
- പാലക്കാട് നെമ്മാറ ചിറ്റിലഞ്ചേരി തരൂര്‍ ചന്ദ്രന് നായരുടേയും ലില്ലിയുടേയും മകന്
- ലോകസഭയിലേക്ക് ആദ്യം
- പ്രശസ്ത എഴുത്തുകാരന്
- യു.എന്‍ .അണ്ടര്‍സെക്രട്ടറി ആയിരുന്നു.
- സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചു, ജയിച്ചില്ല.
- ഭാര്യ: ക്രിസ്റ്റ; മക്കള്‍ : ഇഷാന് , കനിഷ്ക്.
2009 ലെ ഇലക്ഷന് ഫലം:
- തിരുവനന്തപുരം നിയോജക മണ്ഡലം
- ആകെ വോട്ട്: 11,18,086
- പോള്‍ ചെയ്തത്: 7,34,924
- ശശി തരൂര്‍ (കോണ്‍ഗ്രസ്): 3,26,725
- ഭൂരിപക്ഷം: 99,998 വോട്ടുകള്‍.
മലയാളമറിയില്ല എന്ന പ്രചരണത്തിനുള്ള മറുപടി:
“നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളം എനിക്കറിയാം. നിങ്ങളുടെ പ്രശ്നങ്ങള്‍ ഡല്‍ഹിയില്‍ പറയാനുള്ള ഇംഗ്ലീഷും എനിക്കറിയാം’
ശാസ്തമംഗലം പാലസ് ഗാര്‍ഡനില്‍ ഭഗവതി ലെയിനിലെ ‘വേമ്പനാട്‘ വസതിയില്‍ താമസം.
ആദ്യത്തെ വാഗ്ദാനം:
- തിരുവനന്തപുരത്ത് പൊതുവായ ഒരാഫീസ് . ജനങ്ങള്‍ക്ക് പ്രശ്നങ്ങളുമായി ഓഫീസിലെ സ്റ്റാഫിനെ സമീപിക്കാം.
- ഏഴു നിയമസഭാ മണ്ഡല ആസ്ഥാനത്തും ഏഴുപേരെ പരാതി കേള്‍ക്കാനായി ചുമതലപ്പെടുത്തും.
- സജീവ രാഷ്ട്രിയക്കാരല്ലാത്ത സേവന സന്നദ്ധരെ ഇതിനായി കണ്ടെത്തും.
- ദിവസം രണ്ടു മണിക്കൂറെങ്കിലും ഒരു സ്ഥലത്ത് ജനത്തിനു ഇവരെ കാണാന്‍ സൌകര്യം ഉണ്ടാക്കും.
- 1971 St.Xaviers collegiate Hight school calcutta
- 1975 St.Stephen's College, Delhi =BA(Honos) History
- 1976 Fletcher school of Law & Diplomacy USA (tufts University) =MA International affairs
- 1977 Fletcher School- do - =MA in Law & Diplomacy
- 1978 Fletcher School-do - =Ph.D in Law & Diplomacy
- 2000 University of Puget Sound USA = Honorary degree of Doctor of Letters in International Affairs
- 2008 University of Bucharest Romania = Honorary Doctorate in History
സ്വത്തു വിവരം. (May 2009)
i) cash = 12,000
ii) Deposits with banks.
- INR=24,37,821 (Indian Rupee)
- GBP=211,196 (British Pound)
- AED=4,225,474 (UAE Dirham)
- US$=1,659,286 (Dollars)
- in the name of spouse Christa Giles=US$ 750,000
- Bank Deposits jointly with mother (50%)=INR 33,23,665
- agriculture land at chittoor taluk= Rs.1,56,875
- House at Kakkanad , cochin = Rs.24,85,000
- Share of property at chitoor = Rs.84,091
- Residential house at Canada =US$ 400,000 less mortgage = US$ 200,000
ടൈംസ് നൌ ചാനലിനുമായുള്ള ഒരു മുഖാമുഖത്തില്‍ ശശിതരൂര്‍ എം.പി.ആയിക്കഴിഞ്ഞാല്‍ തിരുവനന്തപുരത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്തെല്ലാമെന്നു പറയുന്നതു കേള്‍ക്കൂ:
update on 28-5-2009:
ശ്രി.ശശി തരൂറിനെ കേന്ദ്രമന്ത്രിസഭയിലെ ഒരു സഹമന്ത്രിയാക്കാന്‍ ക്ഷണനം ലഭിച്ചിരിക്കുന്നു. 29-5-2009 ല്‍ സ്ത്യപ്രതിജ്ഞചെയ്ത് സ്ഥാനമേല്‍ക്കും. ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കാണാനെത്തിയ പത്രപ്രതിനിധികളോട് പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെയാണ് മലയാള മനോരമ [28-5-2009] റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്:
“തിരഞ്ഞെടുപ്പ് നാളില്‍ പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും ഒരടി പിന്നോട്ടില്ല. തിരുവനന്തപുരത്തിന്റെ സമഗ്രവികസനമാണ് ഒന്നാമത്തെ ലക്ഷ്യം. സ്വപ്നം കുറേ വലുതാണ്. അനന്തപുരിയെ ലണ്ടന്‍ പോലെയാക്കുക”
മന്ത്രി പദവി വാഗ്ദാനം ചെയ്യപ്പെട്ട ശേഷം തലസ്ഥാനത്തിനായുള്ള തന്റെ പദ്ധതികള്‍ അദ്ദേഹം ഇങ്ങനെ എണ്ണമിട്ട് പറഞ്ഞു:
അടിസ്ഥാന സൌകര്യ വികസനം.
അടിസ്ഥാന സൌകര്യ വികസനത്തെ ഹാര്‍ഡ് വെയറെന്നും അനുബന്ധമായുള്ള മനുഷ്യവിഭവ ശേഷി വികസനത്തെ സോഫ്റ്റ്വെയറായും കാണുന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക. റോഡ് വികസനം, റെയില്‍ വികസനം, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കായി പാര്‍പ്പിട നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്.
നോളജ് സിറ്റി:
വിജ്ഞാനം തേടുന്നവര്‍ക്കായി ദക്ഷിണേന്ത്യയുടെ തന്നെ നോളജ് ഹബ്ബായി സംസ്ഥാനത്തെ മാറ്റുക. ഇന്‍ഡ്യയിലെ എണ്ണപ്പെട്ട ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തലസ്ഥാനത്തെത്തിക്കുക. വിദേശസര്‍വ്വകലാശാലകളുടെ പങ്കാളിത്തം നേടുക.
വിഴിഞ്ഞം തുറമുഖം:
അനിശ്ചിതത്വത്തില്‍ കഴിയുന്ന വിഴിഞ്ഞം രാജ്യാന്തര കണ്ടൈനര്‍ ട്രാന്‍ഷിപ്മെന്റ് പദ്ധതിക്ക് പുതു ജീവന് നല്‍കുക. പദ്ധതി എത്രയും പെട്ടെന്നു നടപ്പിലാക്കുക.
ഹൈക്കോടതി ബഞ്ച്:
പുതിയ നിയമ മന്ത്രി ചുമതലയെടുത്താല്‍ ഉടന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. ഇതിനായി മന്ത്രിയെന്ന നിലയില്‍ എല്ലാ സമ്മര്‍ദ്ദവും ചൊലുത്തും.
ട്വിന്‍ സിറ്റി:
ഏതെങ്കിലും ഒരു യൂറോപ്പ്യന്‍ നഗരത്തെ തിരുവനന്തപുരവുമായി ബന്ധപ്പെടുത്തി ട്വിന്‍ സിറ്റി സങ്കല്പം നടപ്പിലാക്കുക. ലോകമെമ്പാടുമുള്ള ഈ പുതിയ പ്രവണതക്ക് തന്റെ രാജ്യാന്തര ബന്ധങ്ങള്‍ സഹായിക്കും. രണ്ടു രാജ്യാന്തര നഗരങ്ങള്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം സാങ്കേതിക വിദ്യകളുടെ കൈമാറ്റം വിദ്യാഭ്യാസ സൌകര്യങ്ങള്‍ പങ്കു വക്കുക തുടങ്ങിയ എണ്ണമറ്റ സൌകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാകുക. ഭാഗ്യമുണ്ടെങ്കില്‍ ലണ്ടന്‍ പാരിസ് തുടങ്ങി ഏതെങ്കിലും ലോക നഗരത്തിന്റെ സഹോദര നഗരമായി അനന്തപുരി നാളെ അറിയപ്പെട്ടേക്കും.
[വാര്‍ത്ത : മെട്രോ മനോരമ 28-5-2009]
28-5-2009 ല്‍ വിദേശകാര്യ സഹമന്ത്രിയായി സത്ര്യപ്രതിജ്ഞ ചെയ്ത്, 29-5-2009 ല്‍ ചുമതലയേറ്റു. കേരളിയ വേഷത്തില്‍ മുണ്ടും ഉടുത്താണ് ശ്രി.തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.
കേന്ദ്രമന്ത്രിയുടെ ഔദ്ദ്യോഗിക വിലാസം:
ശശി തരൂര്‍ : കേന്ദ്ര വിദേശ കാര്യ സഹമന്ത്രി
ഓഫീസ്സ്: റൂം നമ്പര്‍ 236 സി, സൌത്ത് ബ്ലോക്ക്,
ന്യൂഡല്‍ഹി - 110 011
ഫോണ്‍ : 2301 5716, 23018213, 23014118, 2301 8306
ഫാക്സ്: 23794587
ഈ മെയില്‍ : psmoss@mea.gov.in
Trivandrum Office phone: 2324555
Trivandrum Office FAX : 2324666
email: office@tharoor.in
Source:
1. Malayala Manorama dated 17th May 2009/page 9
2. http://trend.kerala.nic.in/main/fulldisplay.php
3. http://www.ceokerala.com/afidavit/tvm/shashi_tharoor.pdf
76 comments:
തികച്ചും ശരിയായ തീരുമാനം എടുത്ത അനതപുരിയിലെ സമ്മതിദായകരെ അനുമോദിക്കുന്നു
നമ്മുടെ പ്രതീക്ഷകള്‍ക്കനുസ്സാരിച്ചു തരൂര്‍ നല്ലൊരു വിദേശകാര്യമന്ത്രിയാകട്ടെ.
പ്രിയപ്പെട്ട മാഷേ, എന്റെ വോട്ട് ശശി തരൂരിന് എന്ന താങ്കളുടെ പോസ്റ്റിന് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ താങ്കളുടെ വിലയേറിയ വോട്ട് സാര്‍ത്ഥകമായല്ലോ എന്നതില്‍ സന്തോഷം രേഖപ്പെടുത്തട്ടെ.
ഡോ.കാനം സാര്‍ പറഞ്ഞത് പോലെ സങ്കീര്‍ണ്ണമായ ഇന്നത്തെ ആഗോളസാഹചര്യത്തില്‍ മിടുക്കനായൊരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ നമുക്ക് ശശി തരൂരില്‍ പ്രതീക്ഷിക്കാം.
കുറെ ദിവസങ്ങളായി ഞാന്‍ ബ്ലോഗില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നലെ ടിവിയില്‍ തെരഞ്ഞെടുപ്പ് ഫലം കണ്ടുകൊണ്ടിരിക്കെ എന്തെങ്കിലും ബ്ലോഗില്‍ എഴുതിയേ പറ്റൂ എന്ന് തോന്നി. താങ്കള്‍ വായിക്കുമല്ലൊ.
സസ്നേഹം,
കെ.പി.എസ്.
അദ്ദേഹം ജനകീയനാണെന്ന് തെളിയിച്ചു കഴിഞ്ഞു. വിവാദങ്ങള്‍ക്ക് ഒരു വിജയം കൊണ്ട് മറുപടിയാകില്ല.കഴിവുകള്‍ യഥാവിധി ഉപയോഗിച്ചാലെ അവയ്ക്ക് മറുപടിയാകൂ. ഇപ്പോള്‍ അദ്ദേഹത്തിനുള്ള പ്രതിച്ഛായ വളര്‍ത്താനും ഭരണപരമായ മിടുക്ക് വിദേശനയതന്ത്രത്തില്‍ ഉപയോഗിക്കാനും അദ്ദേഹത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.
"സജീവ രാഷ്ട്രിയക്കാരല്ലാത്ത സേവന സന്നദ്ധരെ ഇതിനായി കണ്ടെത്തും."
ഇക്കാര്യത്തില്‍ ഡോ. തരൂരിനെ ഞാന്‍ അനുമോദിക്കുന്നു. കാരണം വിജയിച്ച സ്ഥാനാര്‍ത്ഥി ആ പാര്‍ലമെന്റ് മണ്ഡലത്തിലെ മൊത്തം ജനതയുടെ പ്രതിനിധിയാണ്. രാഷ്ടരീയക്കാരല്ലാത്ത സേവന സന്നദ്ധരെ കണ്ടെത്തുന്നതിലൂടെ സ്വതന്ത്രവും നീതിപൂര്‍വ്വവും കക്ഷിരാഷ്ട്രീയത്തിന് അതീതവുമായ സേവനം കാഴ്ചവെയ്ക്കാനാകും. ഇത്തരത്തിലൊരു പ്രവര്‍ത്തനം താങ്കള്‍ക്ക് കാഴ്ചവെയ്ക്കാനായാല്‍ തരൂരിനെ കാണാന്‍ ചെന്ന തിരുവനന്തപുരം ബ്ലോഗേഴ്സിന് കേള്‍ക്കേണ്ടിവന്ന "തമ്പാനൂര്‍ രവിയെക്കണ്ട് അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യണമായിരുന്നു"എന്ന നിര്‍ദ്ദേശം മറ്റാര്‍ക്കും കേള്‍ക്കേണ്ടിവരില്ല. ഡോ. തരൂര്‍ പറയുന്നതനുസരിക്കാന്‍ തമ്പാനൂര്‍ രവിക്ക് കഴിയണം. അല്ലാതെ തിരിച്ചല്ല. എങ്കിലേ ജനത്തിന് നീതി ലഭിക്കുകയുള്ളു.
ആന്റണിയും വയലാര്‍ രവിയും ഇ. അഹമ്മദും മന്ത്രിസഭയില്‍ തുടരാനാണു സാധ്യത. പുതുതായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിkക്കപ്പെടുന്നവരില് തിരുവനന്തപുരത്തുനിന്നു വിജയിച്ച ശശി തരൂരിനാണു മുന്‍തൂക്കം. ശശി തരൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ പ്രത്യേക താല്പര്യമെടുത്തതു മന്മോഹന് സിങ് തന്നെയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു കൊണ്ടുവരാനും മന്മോഹന് തയാറാകുമെന്നാണു കരുതുന്നത്. -Malayala Manorama News dated 18-5-2009
എന്റെ സ്വന്തം നാട്ടുകാരന് വന്‍ ഭൂരിപക്ഷത്തോടെ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനം കൊള്ളുന്നു. ആശംസകള്‍!
ഇനി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയോ അല്ലെങ്കില്‍ തുല്യ പ്രാധാന്യമുള്ള ഒരു പദവിയിലോ ഇരുന്നുകൊണ്ട് നല്ല ഒരു പ്രവര്‍ത്തനം കാഴ്ചവെക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
വ്യത്യസ്തനായ ഒരു എം.പി. ആയിരിക്കും താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ തെളിവുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളും പിന്തുടാന് കഴിഞ്ഞില്ലെങ്കിലും ചിലതെങ്കിലും മാതൃകയാക്കി മറ്റ് എം.പി.മാര്‍ക്കും,രാഷ്ടീയക്കാര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നും ഈ അവസരത്തില്‍ ആശംസിക്കുന്നു/ആഗ്രഹിക്കുന്നു.
തിരുവനന്തപുരത്തുകാര്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ശരിയായ ഒരു എം.പി.യെത്തന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാ സഹായങ്ങളും സഹകരണങ്ങളുമായി നമുക്ക് കൂടെ നില്ക്കാം. അദ്ദേഹത്തിന്റെ വ്യത്യസ്ഥത അദ്ദേഹത്തിന് പൂര്‍ണ്ണമായും തെളിയിക്കാനായാല്‍ ചിലപ്പോള്‍ കേരളത്തില്‍, അദ്ദേഹത്തിന്റെ ചുവടുപിടിച്ച് ഇതുപോലുള്ള ജനസേവനത്തിന്റെ ഒരു മുന്നേറ്റം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ....
ആശംസകള്‍.
മിക്കവരും നോക്കുന്ന വ്യക്തിത്വം , പ്രതീക്ഷ.
അങ്കിൾ സഹിതം പലരും അമിതപ്രതീക്ഷ വച്ചുപുലർത്തുന്നില്ലേ എന്നു സംശയം. ലാലു-ലീല മാരുടെ കളി കണ്ടു തുടങ്ങുമ്പോൾ മടുത്തു പടിയിറങ്ങേണ്ടി വരും തരൂരിനും. അതല്ലെങ്കിൽ കടലിലേക്കലിയുന്ന പുഴപോലെ അഴിമതിയുടെ ആഴക്കടലിൽ കുളിച്ചു രസിക്കും. മൂന്നാമതൊരൊപ്ഷൻ ഇല്ല ഇൻഡ്യൻ രാഷ്ട്രീയത്തിൽ.
മലയാളം സംസാരിച്ചതിനു ഡല്‍ഹിയിലുള്ള അപൊളോ ആശുപത്രി രണ്ട് നര്സുമ്മാരെ ജോലിയില്‍ നിന്നും രാജിവക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. പത്ര വാര്‍ത്ത ഇവിടെ.
മലയാളം സംസാരിച്ചാല്‍ ജോലിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണി പ്രതിഷേധാര്‍ഹമാണെന്നു ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. അപ്പോളോ ആശുപത്രി സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. നര്സുമാര് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം തേടാന്‍ ശ്രമിക്കുമെന്നും തരൂര്‍ പറഞ്ഞു.[വാര്‍ത്ത: മലയാള മനോരമ 27-5-2009 പേജ 13]
മലയാളി നര്സുമാരെ പിരിച്ചു വിട്ടിട്ടില്ലെന്നു അപ്പോളോ ആശുപത്രി പ്രസ്താവന ഇറക്കിയതായി അമൃതാ ടെലിവിഷന്‍ വാര്‍ത്ത [27-5-2009]
ശശി തരൂറിന്റെ ഇടപെടല്‍ കാരണമായിരിക്കണം അപ്പോളോ ആശുപത്രി ഇങ്ങനെയൊരു പ്രസ്താവന ഇറക്കാന്‍ നിര്‍ബന്ധിതരായത്. തരൂറിനു നന്ദി.
ശശി തരൂര്‍ എല്ലാതരത്തിലും വേറിട്ട വ്യക്തിത്വം വച്ച് പുലര്‍ത്തുന്ന ഒരാളാണ് എന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.തിരുവനന്തപുരത്ത്കാരുടെ പ്രതീക്ഷ ഒരിക്കലും അസ്ഥാനത്താവുകയില്ല.ഇക്കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് കഴിവ് തെളിയിച്ച പരിണിത പ്രജ്ഞനായ ഒരു പ്രധാനമന്ത്രിയുടെ കീഴില്‍ ഭാരതം പുരോഗതിയുടെ പാത പിന്നിടും എന്നുള്ളതില്‍ തര്‍ക്കം വേണ്ട.അതിനായി നമുക്ക് കാത്തിരിക്കാം.
ജയ് ഭാരത്
വെള്ളായണി
ശശി തരൂരിന് ഗള്‍ഫ് രാജ്യങ്ങളുടെ ചുമതല
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി സ്ഥാനമേറ്റ ശശി തരൂരിന് ഗള്‍ഫ് രാജ്യങ്ങളുടെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും ചുമതല. യൂറോപ്പും പൂര്‍വേഷ്യന്‍ രാജ്യങ്ങളുമാണ് മറ്റൊരു സഹമന്ത്രിയായ പ്രിണീത് കൌറിനു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഇ. അഹമ്മദിനായിരുന്നു ഗള്‍ഫ് മേഖലയുടെ ചുമതല. അസംഖ്യം മലയാളികള്‍ ജോലിനോക്കുന്ന ഗള്‍ഫ് മേഖലയുടെ ചുമതല ഇത്തവണയും കേരളത്തില്‍നിന്നുള്ള മന്ത്രിക്കാണു ലഭിച്ചത്.
ശശി തരൂരിന് അനുവദിച്ച വകുപ്പുകള്‍ ഇവയാണ്- ഗള്‍ഫ് രാഷ്ട്രങ്ങള്‍, സ്പെഷല്‍ കുവൈത്ത് സെല്‍, പാസ്പോര്‍ട്ട്, വീസ, പശ്ചിമേഷ്യയും വടക്കന്‍ അമേരിക്കയും, ലാറ്റിന്‍ അമേരിക്ക, കിഴക്കന്‍, തെക്കന്‍ യുഎസ്, നയ ആസൂത്രണം, ഗവേഷണം. പ്രിണീത് കൌറിന് യൂറേഷ്യ, യൂറോപ്പ്, ഫ്രാന്‍സ്, ജര്‍മനി, യു കെ, സെന്‍ട്രല്‍ യൂറോപ്പ്, കിഴക്കനേഷ്യ, പ്രോട്ടോക്കോള്‍ എന്നിവയുടെ ചുമതലയാണുള്ളത്. [malayala manorama 3-6-2009]
തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ ശ്രമമാരംഭിച്ചു.
ആദ്യപടിയായി ഇന്നലെ അദ്ദേഹം കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയിലിയുമായി ചര്‍ച്ച നടത്തി.
ബഞ്ച തലസ്ഥാനത്ത് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇതുവരെ ഇതിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങളുടെ വിശദാംശങ്ങളും തരൂര്‍ നിയമമന്ത്രിയെ ധരിപ്പിച്ചു.
സംസ്ഥാന രൂപീകരണത്തിനു മുമ്പ് 1954 വരെ തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് പ്രവര്‍ത്തിച്ചിരുന്ന കാര്യവും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. മൊയിലിയുടെ പ്രതികരണം അനുഭാവപൂര്ണ്ണമായിരുന്നു. [മെട്രോ മനോരമ: 2009 ജൂണ്‍ 3 ബുധന്‍]
തരൂര്‍ ഇടപെട്ടു. മലയാളിക്ക് സൌദിയില്‍ ജയില്‍ മോചനനം:
വ്യാജകേസില്‍ കുടുങ്ങി സൌദി ജയിലില്‍ കഴിയുകയായിരുന്ന മലയാളിയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ ഇടപെട്ട് മോചിപ്പിച്ചു. പത്തനംതിട്ട റാന്നി വരൂര് കൊച്ചുകോലായില് കെ.സി.ചാക്കോയുടെ മകന് കെ.സി.വര്‍ഗ്ഗീസ്സാണ് മോചിതനായത്.
[വാര്‍ത്ത: മലയാള മനോരമ ജൂണ്‍ 12, 2009]
പൊതുവായ വികസനത്തിന് പരമാവധി ശ്രദ്ധ: ശശി തരൂര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി കൂടുതല്‍ യോജിച്ചുകൊണ്ട് പൊതുവായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കേന്ദ്രസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയ്ക്ക് മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. തിരുവനന്തപുരത്ത് ചില അന്താരാഷ്ട്ര പദ്ധതികള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ അനുമതി ലഭിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനം സംബന്ധിച്ച് ഇതിനകം തന്നെ വിവിധ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഓസ്ട്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉണ്ടെങ്കില്‍ പൂര്‍ത്തികരിക്കാമെന്നാണ് അവരെല്ലാം പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനനന്ദനുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ശശി തരൂര്‍ വ്യക്തമാക്കി.
വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റ് ആദ്യമായി കേരളത്തില്‍ എത്തിയശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വാര്‍ത്ത: മാതൃഭൂമി: 14-6-2009
മലയാളമറിയില്ല എന്ന പ്രചരണത്തിനുള്ള മറുപടി:
“നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളം എനിക്കറിയാം. നിങ്ങളുടെ പ്രശ്നങ്ങള്‍ ഡല്‍ഹിയില്‍ പറയാനുള്ള ഇംഗ്ലീഷും എനിക്കറിയാം’THATS ALL
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസനത്തിനായി മന്ത്രി ശശി തരൂരും എ. സമ്പത്ത് എംപിയും കൈകോര്‍ക്കുന്നു. രാഷ്ട്രീയം മറന്നു തങ്ങള്‍ രണ്ടുപേരും ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി മനോരമയുടെ വികസന സെമിനാറില്‍ ഇരുവരും അറിയിച്ചു.
തലസ്ഥാനത്തിന്റെ ചില പദ്ധതികള്‍ക്കായി ഇതിനകംതന്നെ തങ്ങള്‍ ചില മന്ത്രിമാരെ ഒന്നിച്ചു കാണുകയും നിവേദനം നല്‍കുകയും ചെയ്തതായി ശശി തരൂര്‍ അറിയിച്ചു. സമ്പത്തും അതു ശരിവച്ചു.[വാര്‍ത്ത; മനോരമ 16-06-2009]
മനോരമ തിരുവനന്തപുരത്ത് 15-6-09 ല്‍ നടത്തിയ വികസന സെമിനാറില്‍ ഉന്നയിച്ച തിരുവനന്തപുരം നിവാസികളുടെ ആവശ്യങ്ങള്‍:
1.തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിനു കീഴില്‍ ബയോടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ പണമുണ്ടെന്നും എന്നാല്‍ ആവശ്യമായ 30 ഏക്കര്‍ ഭൂമി കിട്ടുന്നില്ലെ. 30 ഏക്കര്‍ സ്ഥലം തന്റെ മണ്ഡലത്തില്‍ കണ്ടെത്താമെന്നു പറഞ്ഞു സമ്പത്ത് വികസനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
2. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള പുരാവസ്തു മന്ദിരങ്ങള്‍ക്കു കേടുവരാതിരിക്കാന്‍ വികസന പദ്ധതികള്‍ നഗരത്തിന്റെ ചുറ്റുപാടുകളിലേക്കു മാറ്റണം. ഇതിനായി നാലു സാറ്റലൈറ്റ് ടൌണ്‍ഷിപ്പുകള്‍ സ്ഥാപിക്കണം. നഗരത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചാല്‍ പുരാവസ്തു കെട്ടിടങ്ങള്‍ തകര്‍ക്കേണ്ടിവരും.
3. രാജ്യാന്തര നിലവാരമുള്ള ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം.
4.ഡ്രെയിനേജ് സംവിധാനം ആധുനികമാക്കണമെന്നും
5.ജില്ലയുടെ വികസനത്തിനു നിലവിലുള്ള പ്ളാന്‍ നടപ്പാക്കണം
6.പരമ്പരാഗത ജലസ്രോതസുകള്‍ സംരക്ഷിക്കണം . കുളങ്ങളും മറ്റു ജലാശയങ്ങളും മലിനമാക്കാതെ പരിരക്ഷിക്കണം. ഇതിനു കേന്ദ്രഫണ്ട് ലഭ്യമാക്കണം.
7.മാനസികാരോഗ്യ പദ്ധതികള്‍ കേന്ദ്രം നിരാകരിക്കുന്നതു തടയണം.
8. നഗരത്തിലെ സസ്യജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയേ വികസന പദ്ധതികള്‍ നടപ്പാക്കാവൂ .
9. പത്തു വര്‍ഷം കഴിഞ്ഞുള്ള വിമാനത്താവളത്തിന്റെ വികസനം ഇന്നേ മുന്‍കൂട്ടി കാണണം .
10. പൊളിച്ചുമാറ്റുന്ന ടെര്‍മിനലിന്റെ സ്ഥലത്തിനു പുറമെ രണ്ടാം റണ്‍വേയ്ക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോഴേ പരിഗണിക്കണം
11.വിമാനത്താവളത്തിനരികില്‍ തന്നെ എയര്‍ ഇന്ത്യയുടെ മെയ്ന്റനന്‍സ് സെന്റര്‍ വരുന്നുണ്ട്. ഇതോടൊപ്പം വിമാനത്തിലെ സീറ്റ് നിര്‍മാണം പോലുള്ള ചില അനുബന്ധ വ്യവസായങ്ങള്ക്കുകൂടി സാധ്യതയുണ്ട്. ബോയിങ് 737 വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇവിടെ എത്തുമ്പോള്‍ അതുവഴി വരുമാനവും മറ്റു ജോലിസാധ്യതകളും വര്‍ധിക്കും.
12. പുതുതായി നിര്‍മിക്കുന്ന രാജ്യാന്തര ടെര്‍മിനലിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. എയര്‍ ഇന്ത്യ ഹാംഗര്‍ യൂണിറ്റിന്റെ പ്രാഥമിക നിര്‍മാണം പൂര്‍ത്തിയായെങ്കിലും റണ്‍വേയില്‍ നിന്നുള്ള 'ടാക്സി ട്രാക്ക് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. രാജ്യാന്തര വിമാനത്താവളത്തില്‍ തന്നെ പ്രാദേശിക വിമാനങ്ങളും എത്തുന്ന സൌകര്യം വന്നാലേ ഭാവിയില്‍ 'മിനി ഹബ് ആയി തിരുവനന്തപുരം വികസിക്കുകയുള്ളു.
13. ദേശീയ ഗെയിംസിനായി തലസ്ഥാനത്തെ ഒരുക്കിയെടുക്കുന്നതിനൊപ്പം സാങ്കേതികത്തികവോടെയുള്ള സ്പോര്‍ട്സ് മെഡിസിന് സെന്ററുകളും ആരോഗ്യ-ടൂറിസം മേഖലകളുമായി സ്പോര്‍ട്സിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള വികസനവും വേണം . ദേശീയ ഗെയിംസിനുള്ള എല്ലാ പദ്ധതികളും ഇനിയുള്ള പത്തു മാസം കൊണ്ടു പൂര്‍ത്തീകരിക്കണം.
14. പുതിയ സ്റ്റേഡിയങ്ങളും മറ്റും പണിയുന്നതിനൊപ്പം നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിക്കണം. സ്റ്റേഡിയം ഒരു വരുമാനമാര്‍ഗം കൂടിയാക്കണം.
15. ആന്ധ്രപ്രദേശ് നടപ്പാക്കിയതു പോലെ അടിയന്തരമായി ആംബുലന്‍സ് സേവനം കിട്ടാന്‍ 108 എന്ന ടോള്‍ ഫ്രീ നമ്പര്‍ കേരളത്തിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണു നാം ഏറെ ബുദ്ധിമുട്ടുന്നത്. ആന്ധ്രയില്‍ അടിയന്തര സേവനം കിട്ടാന്‍ 108 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. ഇവിടെയും അത്തരം സൌകര്യം വേണം.
16. വ്യായാമക്കുറവ് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നടപ്പു തന്നെയാണ് ഇതിനു പരിഹാരമെങ്കിലും നല്ലൊരു നടപ്പാത പോലും തലസ്ഥാനത്തില്ല.
17. ശുദ്ധജലത്തിന്റെ സ്രോതസ്സുകള്‍ മലിനമാകുന്നതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവ സംരക്ഷിക്കാന്‍ നടപടി വേണം
18. നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന അരുവിക്കരയിലെ ജനങ്ങള്‍ക്കു കുടിക്കാന്‍ വെള്ളമില്ല. അരുവിക്കരയില്‍ വെള്ളമെത്തുന്ന പേപ്പാറയിലും ഇതാണു സ്ഥിതി. ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു വേണം വികസന സങ്കല്പങ്ങള്ക്കു രൂപം നല്കാന്.
19. കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് ഇല്ലാത്തതു ജില്ലയുടെ വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
20. വിഴിഞ്ഞം തുറമുഖം യാഥാര്ഥ്യമാവുന്നതിനൊപ്പം തലസ്ഥാനത്തു മൂന്നിടത്തെങ്കിലും ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ കേന്ദ്രങ്ങള്‍ തുടങ്ങണം
17-6-2009 ലെ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ ശശി തരൂറിനെ പറ്റി വന്ന ഒരു വാര്‍ത്തയുടെ ഭാഗം ഇതാണ്:
********** “Congress leaders have complained that Tharoor is proceeding according to his whims without a care for the concerns of party men. The issue will be raised in the next DCC meeting.“ ***********************
തിരുവനന്തപുരത്തെ ചില വ്യവസായികള്‍ നല്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്തതാണ് പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.
ശശിതരൂര്‍ തന്റെ വ്യക്തിത്വം നില നിര്‍ത്തുമെന്ന് ആശിക്കാം.
“തിരുവനന്തപുരത്തെ ചില വ്യവസായികള്‍ നല്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്തതാണ് പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.“
ശശി തരൂർ ആയതു കൊണ്ട് നമുക്കു ക്ഷമിയ്ക്കാം..മറ്റാരെങ്കിലുമായിരുന്നെങ്കിൽ മുതലാളിമാരുടെ അത്താഴ വിരുന്നിൽ പങ്കെടുക്കുന്നതിലെ “പ്രത്യയ ശാസ്ത്ര പ്രശ്ന”ങ്ങളെക്കുറിച്ച് ബ്ലോഗിൽ നീണ്ട ഒരു പോസ്റ്റും ആയിരക്കണക്കിനു കമന്റുകൾ വരുന്ന ചർച്ചയും നടത്താമായിരുന്നു..
ആശംസകൾ അങ്കിൾ....പോസ്റ്റുകൾ ഒക്കെ വായിയ്ക്കാറുണ്ട്.
മൂന്നു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാ പ്രോജക്ട് വൈകാതെ തിരുവനന്തപുരത്തും നടപ്പാക്കുമെന്നു കേന്ദ്ര വിദേശ സഹമന്ത്രി ശശി തരൂര്‍ ഉറപ്പു നല്കി. ഇതില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും പരിശോധിക്കുന്നതും ഒാണ്‍ലൈനില്‍ ആയിരിക്കും. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ബാംഗൂരിലും ചണ്ഡീഗഡിലും അടുത്തമാസം ഇതു നിലവില്‍വരും. 2010 ആകുമ്പോഴേക്കു തിരുവനന്തപുരത്തെ മൂന്നു കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.[വാര്‍ത്ത : മനോരമ 18-6-2009]
വികസന കാഴ്ചപ്പാടിന്റെ ഭാഗമായി ഇതിനകം തന്നെ 12 കേന്ദ്രമന്ത്രിമാരുമായി കേരളത്തിന്റെ വിശേഷിച്ച് തലസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നു ശശി തരൂര്‍ അറിയിച്ചതായി വാര്‍ത്ത.[മനോരമ എഡിറ്റോറിയല്‍ 18-6-2008]
പേട്ട മേല്‍പാല നിര്‍മ്മാണം: റെയില്‍വേക്രോസ്സ് മേല്‍പാലത്തിനു വേണ്ട സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടി പൂര്‍ത്തിയാകുന്നതിനാല്‍ കേന്ദ്ര റെയില്‍ ബജറ്റില്‍ പാലത്തിനാവശ്യമായ തുക വകകൊള്ളിക്കണമെന്നു മന്ത്രി ശശിതരൂറിനു മേല്‍പാലം ആക്ഷന്‍ കൌണ്‍സില്‍ നിവേദനം നല്കി.
മേല്‍പാലം യാഥാര്‍ഥമാക്കാന്‍ റെയില്‍വേ വകുപ്പിന്റെ പരിധിയില്‍ വരുന്ന എല്ലാ നടപടികളും താന്‍ ത്വരിതപ്പെടുത്താമെന്നു തരൂര്‍ ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. [വാര്‍ത്ത: മനോരമ 18-6-2009]
കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം വീണ്ടെടുത്ത് സ്മാരകം പണിയുന്നതിനു വേണ്ട നടപടി സ്വീകരിക്കാമെന്നു ശശിതരൂര്‍ ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പ് നല്‍കിയതായി വാര്‍ത്ത: [മനോരമ 23-6-2009 പേജ് 2]
തിരുവനന്തപുരം: ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജൂലായ് 14 ന് തിരുവനന്തപുരത്തെത്തും.
ഏതാനും ദിവസങ്ങള്‍ ഇതിനായി അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസുമായി കൊച്ചിയില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് തിരുവനന്തപുരത്തെത്താമെന്ന് സമ്മതിച്ചത്. ഹൈക്കോടതി ബെഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കാന്‍ സഹായകരമായ നിലപാടാണ് ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായതെന്ന് ശശി തരൂര്‍ പറഞ്ഞു.
Courtesy - Mathrubhumi 23-06-09
മമതക്കും, ഇ.അഹമ്മദിനും തരൂറിന്റെ നന്ദി.
തിരുവനന്തപുരത്തിനു ചരിത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റ് അവതരിപ്പിച്ചു കൊണ്ട റയില്‍ മന്ത്രി മമതാ ബാനര്‍ജി നടത്തിയിരിക്കുന്നു. പുതിയ 7 ട്രയിന്‍ കേരളത്തിനു അനുവദിച്ചു. റയില്‍വേ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കുമെന്ന പ്രഖ്യാപനം. തിരുവനന്തപുരത്തിന്റെ വികസനത്തിനു താന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ച് മന്ത്രി മമതാ ബാനര്‍ജിക്കും സഹമന്ത്രി ഇ.അഹമ്മദിനും ഡോ.ശശി തരൂര്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി [മനോരമ 4-7-2009]
`രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി'യെന്നാണ് തന്റെ നയമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് തരൂര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരില്‍ നിന്നു നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് കേന്ദ്ര സഹായത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സാധിക്കൂ. ഇക്കാര്യം കേരളത്തിലെ മന്ത്രിമാരുടെ ശ്രദ്ധയില്പെടുത്തിയതിനു ഫലമുണ്ടായി. നല്ല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
വിദേശത്തു മരണമടയുന്നവരുടെ മൃതദേഹം കേരളത്തിലെത്തിക്കാന്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ അതതുരാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ മൂലമാണ്. ഇതു പരിഹരിക്കാന്‍ വേണ്ടതു ചെയ്യും. വിദേശത്തുള്ളവരെ സന്നിഗ്ദ്ധാവസ്ഥയില്‍ സഹായിക്കേണ്ടി വന്നാല്‍ തന്നെ വിവരം അറിയിച്ചാല്‍ കാര്യങ്ങള്‍ വേഗത്തിലാക്കാമെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഇത്തരത്തില്‍ അന്‍പതിലധികം ആളുകളെ താന്‍ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തെ മറ്റൊരു ലോകനഗരവുമായി ബന്ധിപ്പിച്ച് വികസനം സാധ്യമാക്കുന്ന ട്വിന്‍ ടൗണ്‍ഷിപ്പ് പദ്ധതിയുടെ പ്രാരംഭനടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം അനുഭവിക്കുകയും തരണം ചെയ്യുകയും ചെയ്ത നഗരമാണ് സ്പെയിനിലെ ബാഴ്സിലോണ. അവരുമായി രണ്ടുമാസമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബാഴ്സിലോണയിലെ അന്താരാഷ്ട്ര ബന്ധങ്ങളുടെ കൗണ്‍സിലര്‍ അംബാസിഡര്‍ ഈ വര്‍ഷം തിരുവനന്തപുരത്തെത്തും. ഒപ്പം അടുത്ത വര്‍ഷം ആദ്യം ഒരു ബാഴ്സിലോണ ഫെസ്റ്റ് തിരുവനന്തപുരത്ത് നടത്തും. ബാഴ്സിലോണ ടീമിന്റെ ഫുട്ബോള്‍ മല്‍സരവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കാനാണ് ശ്രമം. തിരുവനന്തപുരം മേയര്‍ ഈ കാര്യങ്ങളില്‍ പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പു സമയത്തു മൊബൈല്‍ നമ്പര്‍ വോട്ടര്‍മാര്‍ക്കു നല്കിയിരുന്നതിനാല് ഇപ്പോള്‍ ദിനംപ്രതി മൂന്നോറോളം കോളുകളാണ് വരുന്നത്. ഇതുമുഴുവന്‍ അറ്റന്‍ഡു ചെയ്യാന്‍ സാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും എം.പിയോടു നേരിട്ടു പറയണമെന്ന ശാഠ്യം ഉപേക്ഷിക്കണം. ഡല്‍ഹിയിലോ തിരുവനന്തപുരത്തോ ഉള്ള തന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ കാര്യങ്ങളില്‍ പെട്ടെന്നു തീര്‍പ്പുണ്ടാക്കാം.
ന്യൂഡല്‍ഹി ഓഫീസിലേക്ക് 23014118, 23015716 എന്നീ ഫോണ്‍ നമ്പറുകളിലും 23794587 എന്ന ഫാക്സ് നമ്പറിലും തിരുവനന്തപുരത്തെ ഓഫീസിലേക്ക് 2324555 എന്ന ഫോണ്‍ നമ്പറിലും 2324666 എന്ന ഫാക്സ് നമ്പറിലും ബന്ധപ്പെടാം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ office@tharoor.in എന്ന ഇ മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ കൈമാറാം. തിരുവനന്തപുരത്ത് തന്റെ കസിന് ബ്രദറായ ശരത് നായര്‍ എല്ലാ സഹായവും നല്‍കാനുണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞു.
--
T.C.RAJESH
THIRUVANANTHAPURAM
+91 9656 10 9657
ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം കൊണ്ടുവരാൻ തടസ്സമുള്ളതായിശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കും.ശ്രീലങ്കൻജയിലിൽ കഴിയുന്ന മലയാളികളെ പോയി കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരോടു നിർദേശിച്ചിട്ടുണ്ട്. അവരുടെ കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നു ശ്രീലങ്കൻ സർക്കാരുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കണം. ഈ പ്രശ്നം സർക്കാർ ഗൗരവപൂർവം കൈകാര്യം ചെയ്യും. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഓസ്ട്രേലിയൻ അധികൃതരുമായി സംസാരിക്കുകയും അവർ ഇതു ഗൗരവത്തോടെ എടുക്കുകയും ചെയ്തിട്ടുണ്ട്.[മനോരമ: 29-7-2009]
വിഴിഞ്ഞം ഫിഷറീസ് ഇൻസ്റ്റിട്ട്യൂട്ടിനു ഒരു കോടി നൽകും - തരൂർ.
വിഴിഞ്ഞത്തെ സെണ്ട്രൽ മരൈൻ ഇൻസ്റ്റിട്ട്യൂട്ടിനു ഈ വർഷം ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുമെന്നു കേന്ദ്ര സഹമന്ത്രി ശശിതരൂർ.
കേന്ദ്ര മന്ത്രി കെ.വി.തോമസുമായി ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ടെന്നും ഇക്കര്യം ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്നം മെമ്മോറിയൽ ഹാളിൽ ദേശീയ ഫിഷറീസ് സെമീനാർ ‘സാഗര സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്തെ കേന്ദ്ര ഫിഷറീസ് ഇൻസ്റ്റിട്ട്യൂട്ട് തമിഴ്നാട്ടിലേക്ക് മാറ്റാൻ ശ്രമിച്ചത് താൻ ഇടപെട്ടാണു തടഞ്ഞതെന്നു തരൂർ പറഞ്ഞു. ഇൻസ്റ്റിട്ട്യൂട്ടിനുള്ള ഭൂമി ൧൨ വർഷത്തേക്കാണു സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. അതിനാൽ ഭൂമിയുടെ അവകാശം ഇവർക്കില്ല. അതിനാലാണു തമിഴ്നാട്ടിലേക്ക് മാറുന്നതെന്നാണു അവർ പറയുന്നത്. ഈ നടപടി ശരിയല്ലെന്നു നമ്മുടെ സംഘടന സംസ്ഥാന സർക്കാരിനോട് പറയണം. ഭൂമിയുടെ അവകാശം ഇൻസ്റ്റിട്ട്യൂട്ടിനു കൈമാറണം.
ഉപഗ്രഹ സഹായത്തോടെ കടലിൽ കൂടുതൽ മത്സ്യങ്ങളുള്ള മേഖല കണ്ടെത്തി മത്സ്യതൊഴിലാളികളെ സഹായിക്കും.
പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികളെ സഹായിക്കാൻ കോസ്റ്റ് ഗാർഡിന്റെ സംവിധാനം തിരുവനന്തപുരത്തും ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.
(മലയാള മനോരമ: ൧൦ത് August ൨൦൦൯)
06 September 2008 Mathrubhumi നാട്ടുവര്‍ത്തമാനം
പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് 110 മീറ്ററായി ഉയര്‍ത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ച നടത്താമെന്ന് ശശിതരൂര്‍ ഉറപ്പ് നല്കി. റയില്വേക്രോസിങ്ങിനിനടിയില്ക്കൂടി ജപ്പാന് കുടിവെള്ളപദ്ധതിയുടെ പൈപ്പുകളിടാന്‍ റയില്വേമന്ത്രാലയത്തിന്റെ അനുമതിക്കായും ശശിതരൂര്‍ ചര്‍ച്ച നടത്തും.
ജപ്പാന് കുടിവെള്ളപദ്ധതി പൂര്‍ത്തിയാവുമ്പോള്‍ തിരുവനന്തപുരം നഗരത്തിന് 75 എം.എല്‍.ഡി വെള്ളം അധികം വേണം. അതിനായി പേപ്പാറ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തണം. ജലനിരപ്പ് 110 മീറ്ററാക്കിയാല് 276 ഹെക്ടര്‍ വനഭൂമി മുങ്ങിപ്പോവും.
ബൂഗര്ഭ ജലപോഷണത്തിനായി ജലഅതോറിറ്റി സമര്‍പ്പിച്ച നൂറുകോടിയുടെ പദ്ധതിക്ക് അംഗീകാരം നേടുന്നതിനും കേന്ദ്രത്തില്‍ ചര്‍ച്ച നടത്തുമെന്ന് ശശിതരൂര്‍ ഉറപ്പു നല്കി.
കേരളം മഴവെള്ളം കളയുന്നത് വിഢിത്തമെന്ന് തരൂര്‍
തിരുവനന്തപുരത്തുകാരിയായ രണ്ടു കാലുകളും നഷ്ടപ്പെട്ട ശ്രീദേവിക്ക് ശശി തരൂറിന്റെ സഹായ ഹസ്തം. കഥ ഇവിടെ വായിക്കാം:
http://www.scoopeye.com/showNews.php?news_id=1218
sunil krishnan has criticized my keeping this post in this way in his blog post: http://kaanaamarayathu.blogspot.com/2009/09/blog-post_3210.html
അങ്കിൾ,നന്ദി...!
മെട്രോ മനോരമ 1-10-2009 - വാർത്ത:
ശശി തരൂർ വിഭാവനം ചെയ്യുന്ന ‘ഇരട്ട നഗരം’ പദ്ധതിയുടെ ഭാഗമായി തലസ്ഥാന വികസനത്തിന്റെ ചർച്ചകൾക്ക് ബാർസിലോണ നഗരത്തിന്റെ പ്രതിനിധികൾ എത്തി. ബാർസിലോണ സിറ്റി കൌൺസിൽ ഡയറക്ടറും ഇന്റർ നാഷണൽ റിലേഷൻസ് അഡ്വൈസറുമായ ജോസഫ് റോക്കാണു എത്തിയത്. ഇൻഡ്യയിലെ സ്പാനിഷ് എംബസിയിലെ കൌൺസിലർ ജറാർഡോ ഫ്യൂയോ ബ്രോസ്സും കൂടെയുണ്ട്.
കായിക, സാംസ്കാരിക അടിസ്ഥാനത്തിലുള്ള സൌകര്യ രംഗങ്ങളിലെ കൂട്ടായ്മയിലൂടെയുള്ള വികസനമാണു തങ്ങൾ ലക്ഷ്യമിടുന്നതെന്നു ഇരുവരും പറഞ്ഞു. ആദ്യം സാധ്യതകൾ പഠിക്കണം. അതിനായാണു ആദ്യദിവസം ചെലവഴിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ഇരുവരും പരിശോധിച്ചു. മുല്ലൂർ തോട്ടം ഭാഗത്തെത്തി നിർദ്ദിഷ്ട വിഴിഞ്ഞം പദ്ധതി പ്രദേശം നേരിൽ കണ്ടു. ജോർജ്ജ് മേർസിയർ എം.എൽ.എ ആണു ഇവർക്ക് പദ്ധതിയെകുറിച്ച് വിശദീകരിച്ച് കൊടുത്തതു. പിന്നെ പൊഴിയൂർക്ക് പോയി.
തീരവാസികളുടെ ശാരീരികപ്രത്യേകതകൾ കൂടെ കണക്കിലെടുക്കുമ്പോൾ ഫൂട്ബാൾ വികസനത്തിൽ ഏറെ സാധ്യതകൾ ഉണ്ടെന്നു ജോസഫ് റോക്ക വ്യക്തമാക്കി.
ബാർസിലോണ നഗരത്തെ തിരുവനന്തപുരത്തിന്റെ ഇരട്ട നഗരമാക്കാനുള്ള ആശയം ശശിതരൂറാണു മുന്നോട്ട് വച്ചത്. രാജ്യാന്തര സഹകരണവും നഗരവികസനത്തിൽ വൈദഗ്ധ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതിക്കു തുടക്കം കൂറിക്കുന്നത്. ബ്രസീലിലെ റയോഡി ജനീറോ, അമേരിക്കയിലെ ബോസ്റ്റൻ, ടർക്കിയിലെ ഇസ്താമ്പുൾ, ഗ്രീസിലെ ഏതൻസ്, ചൈനയിലെ ഷാങ്ഹായ്, രഷ്യയിലെ സെന്റ് പീറ്റേർസ് ബർഗ്, എന്നീ നഗരങ്ങൾ ബാർസിലോണയുടെ ഇരട്ട നഗരങ്ങളാണു. 2006 ൽ ദുബായ് ബാർസിലോണയുടെ ഇരട്ട നഗരമായി.
ബാഴ്സലോണയുടെ സാന്നിധ്യം, അനന്തപുരിക്ക് പ്രതീക്ഷ
തിരുവനന്തപുരം: ഗതാഗതം, ജലവിഭവം, ഗവേഷണം, വിവരസാങ്കേതിക വിദ്യ, നഗരാസൂത്രണം, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ തിരുവനന്തപുരവുമായി സഹകരിക്കാമെന്ന് ബാഴ്സലോണ പ്രതിനിധികള്‍. ഇരട്ടനഗരം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ അധികൃതരുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകളിലാണ് ഇരുനഗരങ്ങള്‍ക്കും സഹകരിക്കാവുന്ന മേഖലകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുയര്‍ന്നത്.
സ്പെയിനിലെ ബാഴ്സലോണ നഗരസഭ കൗണ്‍സില്‍ ഡയറക്ടറും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടറുമായ ജോസഫ് റോക്കോ, ഇന്ത്യയിലെ സ്പാനിഷ് എംബസി കൗണ്‍സിലര്‍ ജനാര്ഡോ ഫിയോബ്രോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രവിദേശകാര്യമന്ത്രിയും തിരുവനന്തപുരത്തെ പാര്‍ലമെന്റംഗവുമായ ഡോ. ശശി തരൂര്‍ മുന്‍കൈയെടുത്താണ് സംഘത്തെ എത്തിച്ചത്.
തിരുവനന്തപുരത്തിന് ബാഴ്സലോണയുമായി ഏതൊക്കെ വിഷയങ്ങളില്‍ സഹകരിക്കാനാവുമെന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചയ്ക്കുശേഷം ബാഴ്സലോണ നഗരസഭാ അധികൃതര്‍ക്ക് കൈമാറണം. ബാഴ്സലോണ കൗണ്‍സില്‍ ഇത് അംഗീകരിക്കുന്നതോടെ ഇരട്ടനഗരം പദ്ധതിക്ക് തുടക്കമാവും. ബാഴ്സലോണ മേയര്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ തിരുവനന്തപുരം സന്ദര്‍ശിക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.
തിരുവനന്തപുരത്തെ പ്രാദേശിക ഫുട്ബോള്‍ ക്ലബ്ബുകള്‍ക്ക് ബാഴ്സലോണയിലെ കളിക്കാരെക്കൊണ്ട് പരിശീലനം നല്‍കുന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടന്നു. ടെക്നോപാര്‍ക്ക്, റീജണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് ആന്‍ഡ് ടെക്നോളജി, വെള്ളായണി കായല്‍ പ്രദേശം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് മേയര്‍ സി. ജയന്‍ബാബുവും ബാഴ്സലോണ നഗരത്തിനെക്കുറിച്ച് ജോസഫ് റോക്കോയും വിശദീകരിച്ചു.
തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രൊഫ. ടി.കെ. രവീന്ദ്രന്, കേന്ദ്രമന്ത്രി ശശി തരൂരിന്റെ പേഴ്സണല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍, ഡെപ്യൂട്ടി മേയര്‍ വി. ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഒ. അശോകന്, ഐഷാ ബേക്കര്‍, കൗണ്‍സിലര്‍ ജോണ്സണ് ജോസഫ്, നഗരസഭാ സെക്രട്ടറി പി.എസ്. മുഹമ്മദ് സഹീര്‍, അഡീഷണല്‍ സെക്രട്ടറി സി. രാധാകൃഷ്ണക്കുറുപ്പ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ശ്രീകുമാര്‍, കോര്പ്പറേഷന് നോളഡ്ജ് മാനേജര്‍ കസ്തൂരിരംഗന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് സൂര്യമേളയിലെ സംഗീത പരിപാടിയിലും ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരിപാടിയിലും ബാഴ്സലോണ പ്രതിനിധികള്‍ പങ്കെടുത്തു.
[mathrubhumi dated 2nd October 2009]
ഹജ്: പ്രായനിബന്ധന ഇന്ത്യ നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി ശശി തരൂര്‍:
ന്യൂഡല്‍ഹി: ഹജ് തീര്‍ഥാടകരുടെ ആദ്യ വിമാനം 19നു കോഴിക്കോട്ടുനിന്നു പുറപ്പെടും. 65ല്‍ കൂടുതലും പന്ത്രണ്ടില്‍ കുറവും പ്രായമുള്ളവരെ തീര്‍ഥാടനത്തില്‍ പങ്കെടുപ്പിക്കരുതെന്നു സൌദി സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം ഇന്ത്യ നിര്‍ബന്ധമാക്കില്ലെന്നു വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വെളിപ്പെടുത്തി. തീര്‍ഥാടനത്തിനിടെ പന്നിപ്പനി പടരുന്നതു തടയാനുദ്ദേശിച്ചുള്ള ഈ നിര്‍ദേശം പല അറബ് രാജ്യങ്ങളും നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
ഹജ് ക്വോട്ട വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. സൌദി അധികൃതര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ക്വോട്ട വര്‍ധിപ്പിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. കൂടുതല്‍ വിഹിതം ഇന്ത്യയ്ക്കു ലഭിച്ചാല്‍ അതു പരാതിയില്ലാതെ
വിതരണം ചെയ്യുന്നതിനു തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്.പനി വരാതിരിക്കാന്‍ കുത്തിവയ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരുടെ സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ തീര്‍ഥാടനം നടത്താന്‍ അനുവദിക്കൂ. പനി ലക്ഷണങ്ങളുള്ളവരെ പരിശോധനാ വിധേയരാക്കും. പന്നിപ്പനിയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
സര്‍ക്കാര്‍ ക്വോട്ടയില്‍ 1,10,000 പേരാണ് ഇന്ത്യയില്‍നിന്നു തീര്‍ഥാടനം നടത്തുക. അര ലക്ഷത്തോളം പേര് സ്വകാര്യ സ്ഥാപനങ്ങള്‍ മുഖേനയും വിശുദ്ധ നഗരങ്ങളിലേയ്ക്കു പോകും.വ്യക്തിഗത പാസ്പോര്‍ട്ട് ഇത്തവണ നിര്‍ബന്ധിതമാണ്. എണ്‍പതിനായിരത്തോളം പാസ്പോര്ട്ടുകള് തയാറായിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കു കൂടി പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പുരോഗമിക്കുന്നു.
തീര്‍ഥാടകരെ
തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനാണു ശ്രമം. കംപ്യൂട്ടര്‍ സഹായത്തോടെ നറുക്കെടുപ്പു നടത്തിയത് ഈ ലക്ഷ്യത്തോടെയാണ്. തീര്‍ഥാടനവുമായി ബന്ധപ്പെട്ടു രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന് ഖാന്റെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സെക്രട്ടറിതല സമിതിയും പ്രശ്നം പഠിച്ചുകൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതിയുടെ നിര്‍ദേശങ്ങളും വിദേശകാര്യ മന്ത്രാലയം ആരാഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ക്വോട്ട വിതരണത്തില്‍ ക്രമക്കേടുണ്ടായോ എന്നതിനല്ല, ഭാവിയില്‍ തീര്‍ഥാടനം കാര്യക്ഷമവും പരാതിയില്ലാത്തതുമാക്കുന്നതിനാണു പ്രാമുഖ്യം നല്കുന്നതെന്നു തരൂര്‍ വിശദീകരിച്ചു.
[Manorama dated 4th October 2009]
കൈപ്പള്ളിയുടെ പോസ്റ്റിൽ നിന്നുള്ള ചില ഭാഗങ്ങൾ.
കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.
3) തിരുവനന്തപുരത്തിന്റെ വികസനം.
ഉ. സംസ്ഥാന സർക്കാറിനോടു അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണു എനിക്ക് മനസിലായതു്.
ഇത്തവണ ഹജ്ജിനു തെരഞ്ഞെടുത്തവരുടെ പേരുവിവരവും അവർക്കു വേണ്ടിയുള്ള വിമാന സമയപട്ടികയും പത്രങ്ങളിൽ കൂടിയും ഹജ്ജ് കമ്മറ്റിയുടെ ഔദ്ദ്യോഗിക വെബ്സൈറ്റിലും [http://haj.kerala.nic.in] പ്രസിദ്ധീകരിച്ചിരിക്കുന്നു. കാര്യങ്ങൾ സുതാര്യമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു.
ഒക്ടോബർ 2009 മാസത്തിൽ ശശി തരൂർ ബഹറിനിലേക്ക് പര്യടനം നടത്തിയിരുന്നു. അവിടെ നടത്തിയ കാര്യങ്ങളിൽ ഒന്നു ഇതാണു:
“5. ബഹറിന്‍ കേരള സമാജത്തില്‍ ഇന്‍ഡ്യന്‍ എംബസ്സി യുടെ എക്സ്റ്റന്‍ഷന്‍ സെന്ററ് ഉത്ഘാടനം ചെയ്തു“
GOI to upgrade Trivandrum Mental Health Centre as Centre of Excellence.[Dated:27/10/2009]
GOI to upgrade Trivandrum Mental Health as Centre of Excellence. A sum of Rs.30 crore will be sanctioned to the institute to upgrade facilities. GOI has sanctioned the first instalment of Rs 5.38 crores.
The Department of Psychiatry at Trivandrum Medical College, had actually emerged second in the all-India rating to be the best choice for the CoE status.
TDF congragulates Dr Shashi Taroor for all his effort in getting the due recognition for Trivandrum Mental Health Centre.
source: TRIBIZ
സാന്ത്വനവുമായി മന്ത്രി ശശി തരൂർ: ബോട്ട് നിർമ്മിച്ചു നൽകും.
വെള്ളറട: സാജോയുടെ ജീവൻ അപഹരിച്ച ചറക്കുപാറ ചങ്ങാടക്കടവിലേക്ക് തന്റെ പിതാവിന്റെ (ചന്ദ്രൻ തരൂർ) പേരിൽ പ്രവർത്തിക്കുന്ന ഫൌണ്ടേഷനിൽ നിന്നും തുക തരപ്പെടുത്തി ബോട്ട് നിർമ്മിച്ച് നൽകുമെന്നു കേന്ദ്രമന്ത്രി ശശി തരൂർ. കടവിൽ പാലം നിർമ്മിക്കുന്നതിനു കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചൊലുത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഫൈബറിൽ നിർമ്മിച്ച ബോട്ട് കടവിൽ എത്തിക്കുമെന്നാണ് തരൂർ വ്യക്തമാക്കിയിട്ടുള്ളത്. ബോട്ട് കൊച്ചിയിൽ നിന്നും കൊണ്ടുവരും. [വാർത്ത: മനോരമ 6-11-2009]
തുഞ്ചൻ ഗുരുകുലത്തിനു കേന്ദ്ര സഹായം: ശശി തരൂർ.
മരുതൂർക്കടവിൽ 100 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന തുഞ്ചൻ ഗുരുകുലം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിനു കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും നൽകുമെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശി തരൂർ പറഞ്ഞു. [വാർത്ത: മലയാള മനോരമ - 7-11-2009]
"The MP also agreed to take steps to surface the approach road from Amboori to the river bank at a cost of Rs.15 lakh from the MP’s Local Area Development funds."
[The Hindu dated 6th Nov. 2009]
എം.പി.ഫണ്ട്.
തിരുവനന്തപുരം: ജില്ലയിലെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശിതരൂറിന്റെ എം.പി.ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ അനുവദിച്ചു. വലിയതുറ ഫിഷറീസ് & വി.എച്ച്.എസ്സ്.എസ്സ് സ്കൂൾ ഓഡിറ്റോറിയത്തിനായി 5 ലക്ഷം രൂപയും കരമന, പൂന്തുറ എന്നിവിടങ്ങളിൽ മത്സ്യവിൽപ്പനക്കായുള്ള ഷെഡുകളുടെ നിർമ്മാണത്തിനു 3 ലക്ഷം രൂപ വീതവുമാണു അനുവദിച്ചത്. പദ്ധതികൾക്ക് കളക്ടർ ഭരണാനുമതി നൽകി. [വാർത്ത: മനോരമ 10-11-2009/പേജ് 2]
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിശ്രമ കേന്ദ്രം നിർമ്മിക്കാൻ 22 ലക്ഷം രൂപ നൽകും: വാർത്ത മലയാള മനോരമ 16-9-2009.
രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും വിശ്രമ കേന്ദ്രം നിർമ്മിക്കാൻ എം.പി.ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ നൽകുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂർ അറിയിച്ചു.
ചന്ദ്രൻ തരൂർ ഫൌണ്ടേഷൻ സ്കോളർഷിപ് നൽകി: വാർത്ത മനോരമ 19-11-2009.
തിരു: ജില്ലയിലെ നിർദ്ധന വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ചന്ദ്രൻ തരൂർ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് കേന്ദ്രമന്ത്രി ശശി തരൂർ വിതരണം ചെയ്തു.
12 വിദ്യാർത്ഥികളാണു യു.ഇ.ഐ ഗ്ലോബലിൽ ബി.ബി.എ പഠനത്തിനുള്ള സ്കോളർഷിപ്പിനു അർഹരായത്. സ്കോളർഷിപ്പ് തുക ആകെ 12 ലക്ഷമാണു.
എം.പി ഫണ്ട്: ചെങ്കൾ ഗ്രാമപഞ്ചായത്തിലെ കൊല്ലയിൽ കനാലിന്റെ ഓട നിർമ്മാണത്തിനു ശശിതരൂറിന്റെ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു, കളക്റ്റർ ഭരണാനുമതി നൽകി - മനോരമ വാർത്ത [29-11-2009]
ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തിനില്ല - ഏതാണ്ടുറപ്പായി.
ശ്രി. ശശിതരൂറുമായി തിരുവനന്തപുരത്ത് നടന്ന ‘ട്വീറ്റപ്പ് (Tweetup)‘ സമയത്ത് (2009 നവമ്പർ 17) ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിന്റെ സാധ്യതയെപറ്റി
ആരാഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നല്ലോ അത്.
കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിൽ നിന്നും മനസ്സിലായത് തിരുവനന്തപുരത്ത് ഒരു ബഞ്ച് സ്ഥാപിക്കാനുള്ള
സാധ്യതക്ക് മങ്ങലേറ്റു കഴിഞ്ഞു എന്നാണ്.
‘മലയാളം’, ‘ഹിന്ദു’ എന്നീ പത്രവാർത്തകളും അദ്ദേഹത്തിന്റെ പ്രസ്ഥാവനയെ ശരിവക്കുന്നു.
വിവരാവകാശനിയമപ്രകാരം ഒരാൾ നേടിയ രേഖകൾ പ്രകാരം കാര്യങ്ങൾ
ഇങ്ങനെയാണെന്നു ‘മലയാളം’ പത്രം വിശദീകരിക്കുന്നു:
“1949 മെയ് 27നും മെയ് 29 നും തിരു-കൊച്ചി നാട്ടു രാജാക്കന്മാർ ഒപ്പിട്ട
ഉടമ്പടിയെത്തുടർന്നാണു ഐക്യ തിരുകൊച്ചി സംസ്ഥാന്ം രൂപികരിക്കുന്നത്. അതനുസരിച്ച് സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതിയുടെ ആസ്ഥാനം എറണകുളത്തും
സ്ഥാപിക്കണമെന്നാണു വ്യവസ്ഥ. പിന്നീട് 1953 ലെ തിരുകൊച്ചി ഹൈക്കൊടതി ആക്ട് ഭേദഗതി ചെയ്തു മൂന്നിൽ കവിയാത്ത ജഡ്ജിമാർ തിരുവനന്തപുരം ജില്ലയിലെ കേസ്സുകളുടേ വാദം തിരുവനന്തപുരത്തു വച്ച്
കേൾക്കണമെന്ന വ്യവസ്ഥ കൂട്ടിചേർത്തു. 1956 ലെ സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്ട് അനുസരിച്ച് മദ്രാസ് പ്രസിഡൻസിയുടെ
ഭാഗമായ മലബാറും ദക്ഷിണ കനറയുടേ ഭാഗമായ കാസർഗോഡും തിരുകൊച്ചിയും ഉൾപ്പെട്ട കേരള സംസ്ഥാനം രൂപീകരിച്ചെങ്കിലും
തിരുകൊച്ചി ഹൈക്കോടതി ആക്ടിലെ അറാം വകുപ്പ് റദ്ദ് ചെയ്തിട്ടില്ല.
അതനുസരിച്ചായിരുന്നു ജഡ്ജിമാർ തിരുവനന്തപുരം ജില്ലയിലെ
കേസുകളുടെ വാദം തിരുവനന്തപുരത്ത് കേൾക്കാമെന്നു ചീഫ് ജസ്റ്റിസ് ഉത്തരവു പുറപ്പേടുവിച്ചിരുന്നത്. പക്ഷേ ആ സർക്യൂട്ട് കോടതിക്ക് കേസ് ഫയലിൽ സ്വീകരിക്കാൻ അധികാരം ഉണ്ടായിരുന്നില്ല. അതു
കൊണ്ടായിരിക്കണം ആ സംവിധാനം കുറഞ്ഞ കാലമേ നിലനിന്നുള്ളൂ.
(തുടരും)
ഈ പശ്ചാത്തലത്തിലാണു തിരുവനന്തപുരത്ത് വാദം പുനരാരംഭിക്കാനായി ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്. എന്നാൽ ആ ബോധിപ്പിച്ച ഹർജി 1998 സെപ്റ്റമ്പർ 28 നു തള്ളിപ്പോയി. ഹൈക്കോടതി ആസ്ഥാനത്തിനു പുറത്ത് ഹൈക്കോടതി
ബഞ്ച് സ്ഥാപിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനപരമായ അധികാരമുപയോഗിച്ച് തീരുമാനിക്കേണ്ട ഒന്നാണെന്നു ഈ വിധിയിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. തിരുവനന്തപുരത്തുനിന്നും ഹൈക്കോടതി ആസ്ഥാനത്ത് എത്തിചേരാൻ നാലുമണിക്കൂറ് സമയമേ ആവശ്യമുള്ളൂവെന്നും ഈ രണ്ട് പട്ടണങ്ങളേയും ബന്ധിപ്പിക്കാൻ ധാരാളം
ഗതാഗത-വാർത്താ വിനിമയ സൌകര്യങ്ങൾ ഉണ്ടെന്നും വിധിയിൽ പറയുന്നു.
കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡുനിന്നും തീവണ്ടി മാർഗം
എറണകുളത്തെത്താൻ പത്ത് മണിക്കൂറ് മതി. എന്നാൽ, ഹൈക്കോടതി
ബഞ്ച് തിരുവനന്തപുരത്ത് സ്ഥാപിച്ചാൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എതി
ർകക്ഷിയായിട്ടുള്ള കേസുകളിൽ, കാസർഗോഡുനിന്നുള്ള വവ്യഹാരികൾ
പതിനാലു മണിക്കൂറ് തീവണ്ടിമാർഗ്ഗം യാത്ര ചെയ്യേണ്ടിവരുമെന്നു വിധി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ജസ്വന്ത് സിങ് കമ്മിറ്റി റിപ്പോർട്ടിലെ നിബന്ധനകൾക്കെതിരാണു
തിരുവനന്തപുരത്ത് ബഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റിട്ട് ജർജി ജസ്റ്റിസ്
പി.കെ.ബാലസുബ്രഃമണ്യം തള്ളിയത്. മാത്രമല്ല് തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കനുള്ള നിർദ്ദേശം ചീഫ് ജസ്റ്റിസ് ചെയ
ർമാനായ കേരള ഹൈക്കോടതിയുടെ ഫൂൾ കോർട്ട് കൊളീജിയം തള്ളിയിരുന്നു. അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് കെ.ടി.തോമസിന്റേയും
പിന്നീട് ചീഫ് ജസ്റ്റിസായിരുന്ന എൻ.കെ. സോധിയുടേയും നേതൃത്വത്തിലായിരുന്നു ഈ കൊളിജിയം. ഹൈക്കോടതി
ആസ്ഥാനത്തുനിന്നും വിട്ട് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിൽ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം വളരെ പ്രധാന
ഘടകമാണെന്നാണു സുപ്രീം കോടതി വിധിയും.“
ഇതിൽ നിന്നും മനസിലാകുന്നത്, തിരുവനന്തപുരം സംസ്ഥാനത്തിന്റെ
തലസ്ഥാനമാണെന്നും, സെക്രട്ടേറിയറ്റ്, നിയമസഭ, വകുപ്പദ്ധ്യക്ഷന്മാർ
എന്നിവരുടെ എല്ലാം ആസ്ഥാനം തലസ്ഥാനത്താണെന്നും ഏറ്റവും കൂടുതൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നത് തലസ്ഥാനത്തു നിന്നാണെന്നും ഉള്ള കാര്യങ്ങൾ പരിഗണനയിൽ വന്നതേ ഇല്ല.
(തുടരും)
ഇതേ വിഷയത്തിൽ ‘ദി ഹിന്ദു’ ദിനപത്രത്തിൽ വന്ന വാർത്ത താഴെകൊടുക്കുന്നു:
Fate of High Court Bench stir appears sealed
In a letter to A. Sampath, MP, Union Law Minister M. Veerappa Moily has ruled out the constitution of the Bench in the city.
THIRUVANANTHAPURAM: The fate of the High Court Bench agitation by the members of the Thirvuananthapuram Bar
Association appears to be sealed, if a communiqué issued by the
Union Ministry of Law and Justice is to be believed.
In a letter sent to A. Sampath, MP, in August, Union Minister for Law and Justice M. Veerappa Moily had ruled out the constitution of the Bench in the capital city citing a Supreme Court ruling and
opposition towards it by the Kerala High Court.
According to Mr. Moily, the Chief Justice had informed him that the
Kerala High Court did not approve of the establishment of a Bench
as it was not suitable or feasible.
The communication draws attention to a Supreme Court ruling in
2000 which seeks to require a consensus among all the 29 judges
of the Kerala High Court before allowing the Bench. “It is out of
question to decide for (the) establishment of a bench…contrary to the opinion of the Chief Justice of the Kerala High Court which has been formed after considering the views of the colleague judges,” the letter stated.
Establishing a High Court Bench is not something that has to be
taken on emotional, sentimental or parochial considerations, Mr.
Moily pointed out in the letter.
The High Court is the best suited machinery to decide whether it is
necessary and feasible to have a Bench outside the principal court.
Moreover, if a High Court does not favour such an establishment it is
pernicious to dissect a High Court into different regions on the
ground of political or other considerations, the letter added.
[The Hindu e-paper dated Oct 2,2009]
സംസ്ഥാനം ആവശ്യപ്പെട്ടാൽ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സഹായം - തരൂർ.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്രത്തിൽ നിന്നും എന്തു സഹായവും ചെയ്തു കൊടുക്കാൻ തയ്യാറാണെന്നു കേന്ദ്ര സഹമന്ത്രി ശശി തരൂർ. എന്നാൽ ഇപ്പോഴത്തെ നിലയിൽ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന ഈ പദ്ധതിയിൽ കേന്ദ്രത്തിനു ഇടപെടാൻ കഴിയില്ല.
പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കാത്തു നിൽക്കാതെ പദ്ധതിപ്രദേശത്തേക്കുള്ള റോഡ് നിർമ്മാണം ആരംഭിക്കും. ഇത് നാഷണൽ ഹൈവേ അതൊറിറ്റി ഏറ്റെടുത്തിരിക്കുന്ന ജോലിയാണു. ഇക്കാര്യത്തിൽ താമസമുണ്ടാകില്ലെന്നു മന്ത്രി ഉറപ്പ് നൽകി. [മനോരമ 13-12-2009]
നന്ദി പറയേണ്ടതു വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂരിനോട്
തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷന്‍ ഗോബാദി ബഹ്മാന് ഉള്‍പ്പെടെയുള്ളവര്‍ തലസ്ഥാനത്തെത്തിയതിനു നന്ദി പറയേണ്ടതു വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂരിനോട്. ബഹ്മാന് ഉള്‍പ്പെടെ ആറു വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുടെ വീസ വൈകുമെന്ന സാഹചര്യത്തില്‍ അവസാന മണിക്കൂറുകളില്‍ വീസ നടപടികള്‍ ത്വരിതപ്പെടുത്തിയതു തരൂരിന്റെ തലസ്ഥാനത്തെ ഒാഫിസ് ആണ്.ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ശശി തരൂരിനെതിരെ വിമര്‍ശനമുണ്ടായിരുന്നു. തരൂര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ ജൂറി അധ്യക്ഷന്റെ വരെ യാത്ര മുടങ്ങുന്ന സാഹചര്യത്തില്‍ തരൂരിന്റെ ഒാഫിസ് നടത്തിയ ഇടപെടലുകള്‍ നന്ദിയോടെ സ്മരിക്കാന്‍ ആരും തയാറായിട്ടില്ല.
മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളിലെ പൌരന്മാര്ക്കു വീസ നിയന്ത്രണം ഏര്പ്പെടുത്തിയതിനാലാണു ബഹ്മാന് ഉള്‍പ്പെടെയുള്ളവരുടെ യാത്ര മുടങ്ങുമെന്ന സാഹചര്യമുണ്ടായത്. ഇറാന് പാസ്പോര്‍ട്ടുള്ള ബഹ്മാന് വീസ അപേക്ഷിച്ചതു ജര്‍മനിയില്‍ നിന്നാണ്. ഇതിന്റെ നടപടികള്‍ ഏറെ വൈകുമെന്നതിനാല്‍ ഫെസ്റ്റിവല്‍ കമ്മിറ്റി തരൂരിന്റെ തിരുവനന്തപുരത്തെ ലോക്കല്‍ ഒാഫിസുമായി മേളയുടെ മൂന്നുനാള്‍ മുന്‍പു ബന്ധപ്പെടുകയായിരുന്നു. തിരുവനന്തപുരം ഒാഫിസില്‍ നിന്നു തന്നെ നടപടിക്രമങ്ങള്‍ മണിക്കൂറുകള്‍ക്കം പൂര്‍ത്തിയാക്കി.
അരവിന്ദന് സ്മാരക പ്രഭാഷണത്തിനെത്തിയ ഹെര്‍ബട്ട് റൌള്‍, അദുക ന്യൂട്ടണ്‍ , കെയ്ത മാമദു, റെന്‍ഹുവ, ട്വായ തുടങ്ങിയവരുടെ വീസ നടപടിക്രമങ്ങള്‍ക്കു സംഘാടകസമിതിയുടെ
അഭ്യര്‍ഥന പ്രകാരം തൂരിന്റെ ഒാഫിസ് ഇടപെട്ടു. ഇന്നു സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്ന ക്യൂബന്‍ അംബാസഡറുടെ സന്ദര്‍ശനം ഒൌദ്യോഗിക സന്ദര്ശനമാക്കുന്നതിലും സംഘാടകസമിതി തരൂരിന്റെ ഒാഫിസിന്റെ സഹായം തേടി. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലവുമായി ബന്ധപ്പെടാതെ തരൂരിന്റെ തിരുവനന്തപുരം ഒാഫിസുമായി ബന്ധപ്പെട്ടു ലോക്കല്‍ കോളിലാണ് എല്ലാ നടപടിക്രമങ്ങളും സംഘാടകസമിതിക്കു പൂര്‍ത്തിയാക്കാനായത്. [Malayalam manorama 18-12-2009]
ഡഫോര്ഡില്സ് ഇന്‍ ഡസര്‍ട്ട് ഗ്രൂപ്പിലെ ഡ്രിസില്‍ ചോദിച്ച ചോദ്യംഇതായിരുന്നു.
@ShashiTharoor Sir, hav u ever thot 'bt Mullapperiyar issue? As a rep of ppl, i hop u can do a lot to save kerala frm a tragedy?
അതിന് ഡോ. തരൂര്‍ നല്കിയ മറുപടി ഇടായിരുന്നു.
@mazha82 yes, I have raised the Mullaperiyar issue with Water Resources Minister Pavan Kumar Bansal
ചലച്ചിത്രമേളക്ക് സ്ഥിരം വേദി: വൈകാതെ സ്ഥലം: കേന്ദ്രസഹായം നൽകുമെന്നു തരൂർ.
തലസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച് മലയാള മനോരമ നടത്തിയ ചർച്ചയിൽ തീയേറ്റർ കോമ്പ്ലക്സ് നിർമ്മിക്കണമെന്ന ആവശ്യം അടൂർ ഗോപാലകൃഷ്ണൻ കേന്ദ്രമന്ത്രി ശശിതരൂറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്നു തീയേറ്റർ കോമ്പ്ലക്സിനു പണം കിട്ടുന്നതിനെ സംബന്ധിച്ച് തരൂർ പ്രാധമിക ചർച്ചകൾ നടത്തുകയും ചെയ്തു. കേന്ദ്ര-സംസ്ഥാനത്തിന്റെ സഹകരണത്തോടെ ചലച്ചിത്രമേളക്ക് സ്ഥിരം വേദിയൊരുക്കുമെന്നു ശശിതരൂറും മന്ത്രി എം.എ.ബേബിയും അറിയിച്ചു. [മെട്രോ മനോരമ 19-12-2009]
കാലുകൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് തരൂർ വക സഹായം.see the posting of Tuesday, September 29, 2009
Tharoor takes up Bench issue
THIRUVANANTHAPURAM: Union Minister of State for External Affairs Shashi Tharoor has taken up the subject of the Thiruvananthapuram Bench of the High Court once again with the Chief Justice of the Kerala High Court in the context of the reference made to it by the Chief Justice of India in an interview he gave to The Hindu recently.
In a letter he sent to the Chief Justice of the Kerala High Court, which was released to the press on Tuesday, Mr. Tharoor pointed out that the CJI had said that the President could consider the matter only if a proposal to that effect was sent by the High Court with the approval of the Chief Justice of the High Court.
The Minister urged the Chief Justice to consider the matter urgently and convey his approval to the President for her consideration and final approval to enable the long standing demand to be fulfilled for the benefit of the people of the State. He drew the Chief Justice’s attention to the resolutions adopted by the Kerala Legislative Assembly twice, the first on April 1, 1957 and the second on July 23, 2004, seeking the setting up of the Bench. He also recalled the previous conversations he had with the Chie Justice on the subject.[The Hindu dated jan.13,2010]
അംഗീകാരമായി; നമ്മള് ഇനി ബാര്‍സിലോനയുടെ ഇരട്ടനഗരം
തിരുവനന്തപുരത്തെയും സ്പെയിനിലെ ബാര്‍സിലോനയെയും ഇരട്ട നഗരമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍ ബാര്‍സിലോന മേയര്‍ ജോര്‍ദി ഹെറോയുമായി ബാര്‍സിലോനയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണു പദ്ധതിയുടെ കരടു രേഖയ്ക്ക് അംഗീകാരമായത്.
തിരുവനന്തപുരം മേയറും ബാര്‍സിലോന മേയറും തമ്മിലാണ് അന്തിമകരാറില്‍ ഒപ്പിടേണ്ടത്. ന്യൂഡല്‍ഹിയില്‍ നിന്നു കരാറിന് അംഗീകാരം കിട്ടിയ ശേഷമായിരിക്കും ഇരു നഗരപിതാക്കന്മാരും കരാറില്‍ ഒപ്പിടുക. ആവശ്യമായ തുടര്‍നടപടികള്‍ക്കായി കരാറിന്റെ കരടു രൂപം മേയര്‍ സി. ജയന് ബാബുവിനു നല്‍കിയിട്ടുണ്ട്.
ബാര്‍സിലോനയില്‍ നിന്നുള്ള സംഘം ഇൌ മാസം അവസാനം തിരുവനന്തപുരത്തെത്തുമെന്നു കേന്ദ്രമന്ത്രി ശശി തരൂര്‍ അറിയിച്ചു. ബാര്‍സിലോന നഗരത്തിന്റെ ഇന്റര്‍നാഷനല്‍ കോ-ഒാപ്പറേഷന് ഡയറക്ടര്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെത്തും. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തിരുവനന്തപുരത്തു വച്ച് ഇരട്ടനഗരം പദ്ധതിയുടെ കരാറില്‍ ഒപ്പിടുമെന്നും ശശി തരൂര്‍ അറിയിച്ചു.
ഇരട്ടനഗരമാകുന്നതോടെ അടിസ്ഥാന സൌകര്യ വികസനം, സാംസ്കാരിക, കായിക മേഖലകളില്‍ പരസ്പര വിനിമയം, കാന്‍സര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു ഗവേഷണരംഗത്തു സഹായം, മാലിന്യ സംസ്കരണ മേഖലയിലെ പദ്ധതികള്‍ക്കു സഹായം തുടങ്ങി തിരുവനന്തപുരത്തിനു ബാര്‍സിലോനയില്‍ നിന്നു വ്യത്യസ്ത മേഖലകളില്‍ സഹായം ലഭ്യമാകും.
ബാര്‍സിലോനയും
തിരുവനന്തപുരവും തമ്മിലുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി പരസ്പര സഹകരണത്തിനുള്ള അവസരമൊരുക്കിയതില്‍ മന്ത്രി ശശി തരൂരിനോടു തങ്ങള്‍ക്കു നന്ദിയുണ്ടെന്നു ബാര്‍സിലോന മേയര്‍ ജോര്‍ദി ഹെറോ പറഞ്ഞു. ഇരു നഗരങ്ങളും തമ്മില്‍ ഗുണപരമായ ഒരു ബന്ധമാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തിന്റെ വാതായനങ്ങള്‍ ലോകത്തിനു തുറന്നുകൊടുക്കുക എന്നതു തന്റെ തിരഞ്ഞെടുപ്പുകാല വാഗ്ദാനമായിരുന്നുവെന്നു മന്ത്രി ശശി തരൂര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ബാര്‍സിലോനയുടെ ഇരട്ടനഗരമാക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി ശശി തരൂരിന്റെ ആശയമാണ്. ബാര്‍സിലോന മേയറുമായും സിറ്റി കൌണ്‍സില്‍ പ്രതിനിധികളുമായും ഇതു സംബന്ധിച്ചു ശശി തരൂര്‍ ചര്‍ച്ചകള്‍ നടത്തുകയും ബാര്‍സിലോന പ്രതിനിധികളെ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്കു ക്ഷണിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒൌദ്യോഗിക ചര്‍ച്ചകള്‍ക്കായി ബാര്‍സിലോന നഗരത്തിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു തിരുവനന്തപുരത്തെത്തുകയും തിരുവനന്തപുരം മേയറുമായി ഇരട്ടനഗരം പദ്ധതിയുടെ പ്രാരംഭചര്ച്ചകള് നടത്തുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ മന്ത്രി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അന്നു സംഘം തിരുവനന്തപുരത്തെത്തിയത്. മേയറും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതു കൂടാതെ ആര്‍സിസി , ശ്രീചിത്ര സെന്റര്‍, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും സമൂഹത്തിലെ വിവിധ തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കൂടാതെ തീരദേശ മേഖലയിലെ കുട്ടികളുടെ ഫുട്ബോള്‍ ക്ളബ്ബുകളും സന്ദര്‍ശിച്ചിരുന്നു. ഒൌദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്പെയിനിലെത്തിയപ്പോഴാണു മന്ത്രി ശശി തരൂര്‍ ബാര്‍സിലോന മേയറുമായി ചര്‍ച്ച നടത്തി പദ്ധതി അംഗീകരിപ്പിച്ചത്. [manorama dated 19-1-2010]
ശശിതരൂറിന്റെ ‘കലാപം’ എന്ന നോവലിനെ ബ്ലോഗർ ‘കാട്ടിപ്പരുത്തി’ ഇവിടെ വിശകലനം ചെയ്തിരിക്കുന്നു.
വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ അനുമതി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ എംപി വികസന ഫണ്ടില്‍ നിന്നു ലഭിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ അനുമതി. മെഡിക്കല്‍ കോളജ് ആശുപത്രി പ്രധാന ഗേറ്റിനു സമീപം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ വിശ്രമകേന്ദ്രങ്ങളാണു നിര്‍മിക്കുന്നത്.ഒാരോ നിലകളില്‍ നിര്‍മിക്കുന്ന മന്ദിരങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 15നു തുടങ്ങും. പ്രധാന കവാടത്തിനു സമീപത്തെ മരങ്ങള്‍ മുറിക്കാതെ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതായി എം.എ. വാഹിദ് എംഎല്‍എ അറിയിച്ചു.വിശ്രമകേന്ദ്രം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൂര്‍ണമായും സൌജന്യമാക്കും. എന്നാല്‍ വിശ്രമകേന്ദ്രത്തിലെ പബ്ളിക് കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗിക്കുന്നതിനു ചെറിയ നിരക്ക് ഏര്‍പ്പെടുത്തും.
ഇതിന്റെ പ്രധാന ചുമതല ആശുപത്രി വികസന സമിതിയെ ഏല്‍പ്പിക്കാനും ധാരണയായി.എം.എ. വാഹിദ് എംഎല്‍എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ബിനോയ്, വികസന സൊസൈറ്റി അംഗം മണ്‍വിള രാധാകൃഷ്ണന്, നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്സണ് ജോസഫ്, മെഡിക്കല്‍ കോളജ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചെറുവയ്ക്കല്‍ പത്മകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. [വാർത്ത: മനോരമ 4-2-2010]
Panel to look into pond restoration
THIRUVANANTHAPURAM: A project for the restoration of the Chengal Valiyakulam (pond) will be placed before the District Planning Committee, scheduled to meet next week, Union Minister of State for External Affairs Shasi Tharoor said here on Wednesday.
Speaking at a meeting organised by the Valiyakulam Punaruddharana Samithi, the Minister said the samithi should continue its activities.
Mr. Tharoor had visited the pond last month and directed the District Collector to prepare a report on restoration and tourism development prospects of the pond. He had also directed the Collector to find out if the pond restoration could be done under the Mahatma Gandhi National Rural Employment Guarantee Scheme. A statement said 40 percent of restoration work on the pond had been completed. [the hindu dt.11-2-2010]
വിഴിഞ്ഞത്ത് സി.എം.എഫ്.ആർ.ഐ. അക്വോറിയത്തോടനുബന്ധിച്ച് ലാബും ഓഫീസ് സമുച്ചയവും നിർമ്മിക്കാൻ കേന്ദ്രം ഒരു കോടി രൂപ അനുവദിച്ചു. കേരള സർക്കാർ നൽകിയ സ്ഥലത്താണു നിർമ്മാണം. ധനസഹായം ആവശ്യപ്പെട്ട് ശശിതരൂർ നിവേദനം ൻൽകിയിരുന്നു. [മനോരമ 6-3-2010 ]
സംസ്ഥാനത്ത് 13 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കും
പാസ്പോര്‍ട്ട് അപേക്ഷാ സംവിധാനം പരിഷ്കരിക്കുന്ന തിന്റെ ഭാഗമായി സംസ്ഥാനത്ത് 13 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കും. വിദേശകാര്യ മന്ത്രാലയവും ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസും (ടിസിഎസ്) ചേര്‍ന്നാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഇൌ വര്‍ഷാവസാനത്തോടെ ഇവ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന.
തിരുവനന്തപുരം റീജനല്‍ പാസ്പോര്‍ട്ട് ഓഫിസിനു കീഴില്‍ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും എറണാകുളത്തിനു കീഴില്‍ എറണാകുളം, ആലുവ, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലും കോഴിക്കോടിനു കീഴില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളിലും മലപ്പുറത്തിനു കീഴില്‍
മലപ്പുറത്തുമാണ് സേവാ കേന്ദ്രങ്ങള്‍ തുറക്കുക.
പാസ്പോര്‍ട്ട് ഓഫിസിനു പുറത്താണ് ടിസിഎസ് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. അപേക്ഷ സമര്‍പ്പിക്കാനും ഫീസ് അടയ്ക്കാനുമൊക്കെ പാസ്പോര്‍ട്ട് ഓഫിസില്‍ മണിക്കൂറുകള്‍ ക്യൂ നില്ക്കേണ്ടിവരുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. 45 മിനിറ്റുകൊണ്ട് ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വാഗ്ദാനം. പൊലീസ് പരിശോധന ആവശ്യമില്ലാത്ത അപേക്ഷകളില്‍ മൂന്നു ദിവസത്തിനകം പാസ്പോര്‍ട്ട് അനുവദിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.
സേവാ കേന്ദ്രം നിലവില്‍ വരുന്നതോടെ പാസ്പോര്‍ട്ട് അപേക്ഷാ ഫോമിലും നടപടിക്രമങ്ങളിലും മാറ്റം വരും. സേവാ കേന്ദ്രത്തില്‍ അപേക്ഷകര്‍
നേരിട്ടു ഹാജരാകണം. സേവാ കേന്ദ്രത്തില്‍നിന്ന് അപേക്ഷകരുടെ ഫോട്ടോ എടുക്കും. വിരലടയാളം സ്കാനറില്‍ രേഖപ്പെടുത്തും. ഇലക്ട്രോണിക് പാസ്പോര്‍ട്ട് പദ്ധതിയുടെ ഭാഗമായാണിത്.
അപേക്ഷയുടെ പ്രാഥമിക പരിശോധന, ടോക്കണ്‍ നല്കല്, ഫോട്ടോയെടുക്കല്‍ എന്നിവ ടിസിഎസും രേഖകളുടെ പരിശോധന സേവാ കേന്ദ്രത്തിലെ പാസ്പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥരുമാണ് നിര്‍വഹിക്കുക. പാസ്പോര്‍ട്ട് അനുവദിക്കുക, അയച്ചുകൊടുക്കുക, പാസ്പോര്‍ട്ടിലെ വിശദാംശങ്ങളില്‍ മാറ്റം വരുത്തുക തുടങ്ങിയവ പാസ്പോര്‍ട്ട് ഓഫിസില്‍ത്തന്നെ തുടരും.
സേവാ കേന്ദ്രങ്ങളെയും പാസ്പോര്‍ട്ട് ഓഫിസിനെയും അതത് ജില്ലാ പൊലീസ് ആസ്ഥാനങ്ങളുമായി കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിക്കും. പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതോടെ, ഇവ അയച്ചുകൊടുക്കുന്നതിലെ കാലതാമസം ഒഴിവാകും.
സേവാ കേന്ദ്രം വന്നാല്‍ റീജനല്‍ പാസ്പോര്‍ട്ട് ഓഫിസ്, ജില്ലാ പൊലീസ് ആസ്ഥാനത്തെ പാസ്പോര്‍ട്ട് സെല്‍, സ്പീഡ്പോസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കില്ല. ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കുന്നവരും ട്രാവല്‍ ഏജന്‍സി വഴി അപേക്ഷിക്കുന്നവരും സേവാ കേന്ദ്രത്തില്‍ ഹാജരാകേണ്ടിവരും. അതേസമയം, പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എമിഗ്രേഷന്‍, അപേക്ഷകന്റെയോ ബന്ധുക്കളുടെയോ പേര് മാറ്റം തുടങ്ങിയവയ്ക്കുള്ള അപേക്ഷ പാസ്പോര്‍ട്ട് ഓഫിസില്‍ത്തന്നെ നല്‍കണം.
ബാംഗൂരില് തുടങ്ങിയ സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മൂന്നു മാസം വിലയിരുത്തിയ ശേഷം, ഈ നിബന്ധനകളില്‍ മാറ്റം വരുത്തും. അപേക്ഷാ ഫീസില്‍ തല്ക്കാലം വര്ധനയുണ്ടാകില്ലെ ന്നാണറിയുന്നത്. തത്കാല്‍ അടക്കമുള്ള പദ്ധതികള്‍ തുടരും. ഇന്ത്യയില്‍ 77 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് തുറക്കുന്നത്. ഏറ്റവും കൂടുതല്‍ കേരളത്തിലായിരിക്കും.
അതേസമയം, പാസ്പോര്‍ട്ട് ഓഫിസ് സ്വകാര്യവല്‍ക്കരിക്കു കയാണെന്നും അപേക്ഷകരുടെ വിവരം സ്വകാര്യ ഏജന്‍സിക്കു നല്‍കുന്നത് സുരക്ഷിതമല്ലെന്നും ആരോപിച്ച് ജീവനക്കാരുടെ സംഘടനകള്‍ സമരം നടത്തിയിരുന്നു.[manorama dt.9-3-2010]
തിരുവനന്തപുരം: തലസ്ഥാനത്തു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഉപദേശം നല്കാന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.എം. അഹമ്മദിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്രമന്ത്രി ശശി തരൂരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണു നിയമനം.
ഹൈക്കോടതി ബെഞ്ച് തലസ്ഥാനത്തു സ്ഥാപിക്കുന്നതു സംബന്ധിച്ചു നിയമ മന്ത്രാലയത്തിനു ജസ്റ്റിസ് അഹമ്മദി ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
ബെഞ്ച് വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വരെ കേന്ദ്രമന്ത്രി ശശി തരൂര്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്ലിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്നാണു വിദഗ്ധ ഉപദേശം
നല്‍കുന്നതിനായി ജസ്റ്റിസ് അഹമ്മദിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതി ബെഞ്ചിനായുള്ള സമാനമായ ആവശ്യങ്ങളെക്കുറിച്ചും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കും.
ജസ്റ്റിസ് ബന്നൂര്‍മഠ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ തലസ്ഥാനത്തു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിനു സാധ്യതകള്‍ ഒരുങ്ങിയിരുന്നതാണ്. അദ്ദേഹം അനുകൂല നിലപാട് എടുത്തിരുന്നെങ്കിലും ഹൈക്കോടതി കൊളീജിയത്തില്‍ ബെഞ്ചിന് അനുകൂല നിലപാടു കുറച്ചുപേര്‍ക്കു മാത്രമേ ഉണ്ടായിരുന്നുള്ളു.
ജസ്റ്റിസ് അഹമ്മദിയുടെ റിപ്പോര്‍ട്ട് അനുകൂലമായാല്‍ തിരുവനന്തപുരത്തിനു ഹൈക്കോടതി ബെഞ്ച് നല്കാന് നിയമ മന്ത്രാലയം തയാറാകും.[manorama dt.5-4-2010]
വിഴിഞ്ഞം: ചര്‍ച്ചയ്ക്കായി ബാഴ്സലോണ തുറമുഖ പ്രതിനിധി തലസ്ഥാനത്ത്
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബാഴ്സലോണ തുറമുഖ അതോറിറ്റി വിദേശ വ്യാപാര വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹൊസൂസ് ഡെല്‍ റിയോ തിരുവനന്തപുരത്ത് എത്തി. ബാഴ്സലോണ തുറമുഖത്തിന്റെ പ്രസിഡന്റ് ജോര്‍ഡി വാല്‍സുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
രണ്ടുദിവസം തിരുവനന്തപുരത്തു തങ്ങുന്ന അദ്ദേഹം തുറമുഖ വകുപ്പുമന്ത്രി എം. വിജയകുമാറുമായും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്പനി അധികൃതരുമായും ചര്‍ച്ച നടത്തും. വിഴിഞ്ഞത്തെ നിര്‍ദ്ദിഷ്ട തുറമുഖ സൈറ്റും സന്ദര്‍ശിക്കും. ഈ മാസം 19ന് ഡല്‍ഹിയില്‍ മന്ത്രി ശശി തരൂരുമായും കൂടിക്കാഴ്ച നടത്തും.
രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ബാഴ്സലോണ തുറമുഖം പ്രതിവര്‍ഷം 23 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന യൂറോപ്പിലെ ഒമ്പതാമത്തെ വലിയ കണ്ടെയ്നര്‍ തുറമുഖമാണ്.[കേരള കൌമുദി ഓൺലൈൻ 16-4-2010]
കേരളത്തിനു വേണ്ടി ഐ.പി.എൽ കൊച്ചി എന്നൊരു ക്രിക്കറ്റ് ടീം നിലവിൽ വരുത്തുന്നതിനു ശശി തരുർ സ്തുത്യർഹമായ സേവനം നടത്തി. എന്നാൽ തന്റെ ഉറ്റ തോഴിയായ സുനന്ദാ പുഷ്കർ കൊച്ചി ടീമിൽ നിന്നും ഒരു ‘വിയർപ്പോഹരി’നേടിയത് തരൂറിന്റെ പ്രേരണമൂലമാണെന്ന് ആരോപിച്ച് രണ്ടുദിവസമായി പ്രതിപക്ഷം പാർലമെന്റ് സ്ഥംഭിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇടതു പക്ഷവും ബി.ജെ.പിയോട് ചേർന്ന് തരൂറിന്റെ രാജി ആവശ്യപ്പെടുന്നു. ആരോപണം തരൂർ നിഷേധിച്ചെങ്കിലും കോൺഗ്രസ് ഹൈക്കമാന്റിനു പൂർണ്ണമായി ബോധ്യമായില്ല. അതിനാൽ ഇന്നലെ രാത്രി [18-4-2010] അദ്ദേഹം പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് രാജി എഴുതികൊടുത്തു.
തരൂര്‍ പാര്‍ലമെന്റിന്റെ വിദേശ സമിതിയില്‍ : Mathrubhumi dated 3-5-2010
ന്യൂഡല്‍ഹി: ഐ.പി.എല്‍. വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശശിതരൂര്‍ വിദേശകാര്യം സംബന്ധിച്ച പാര്‍ലമെന്ററി സമിതിയില്‍. ലോക്സഭാ സ്പീക്കര്‍ മീരാകുമാറാണ് വിദേശകാര്യത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേയ്ക്ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തത്.
Contd.,,,
ഇതു ലക്ഷ്മണെക്കുറിച്ചാണ്. വി.ലക്ഷ്മണ്. ലേശം ഇരുണ്ട തെക്കേ ഇന്ത്യക്കാരന്. തമിഴ് ബ്രാഹ്മണന് എന്നാണ് സൂചന. 'നല്ല മുഖാംഗങ്ങള്‍, വിശേഷിച്ചും അഴകാര്‍ന്ന മൂക്ക്. പട്ടുപോലത്തെ മീശ. വിടര്‍ന്ന വായ, തീര്‍ച്ചയായും കാമോദ്ദീപകമായത് . വെല്‍വെറ്റിന്റെ പരുക്കന്‍ വക്കുപോലെയുള്ള ശബ്ദം. ശാന്തവും മ്ലാനവുമായ കണ്ണുകള്‍. '- ഈ വിവരണം ആരെയോ ഓര്‍മിപ്പിച്ചു. വിദേശ മന്ത്രാലയത്തിന്റെ ഇടനാഴിയിലൂടെ നടക്കുന്ന ആരുടെയോ രൂപം തെളിയുന്നു. ലക്ഷ്മണ് എഴുത്തുകാരനാണ്. ഒരു നോവലെഴുതാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് ഒരു നോവല്‍ പോലെ വായിക്കുന്നതാകരുതെന്നുണ്ട്്. നോവല്‍ വളരെ എളുപ്പമാണ്. അത് ഒരു കഥ പറയുന്നു. ഒരു ഭജുരേഖാഖ്യാനത്തിലൂടെ. തുടക്കം മുതല്‍ ഒടുക്കം വരെ. .. എനിക്കെന്തുകൊണ്ട് ഒരു നോവല്‍ എഴുതിക്കൂടാ, ഒരു എന്‍സൈക്ലോപീഡിയ പോലെ വായിക്കാവുന്നത് എന്ന് ലക്ഷ്മണ് ചോദിക്കുന്നുണ്ട്. 'റയട്ട്' അത്തരം ഒരു നോവലാണ്. തുടക്കവും ഒടുക്കവും ഭജുരേഖയിലല്ല. നോവല്‍ എന്ന നിലയില്‍ അത്ര പോരാ. എങ്കിലും അതില്‍ എഴുത്തുകാരന്റെ ജീവിതവീക്ഷണങ്ങളുണ്ട്. നിലപാടുകളും പ്രസ്താവനകളുമുണ്ട്.
തന്റെ ജീവിതത്തിന്റെ ഏറ്റവും ക്ലേശം നിറഞ്ഞ കാലത്താണ് ഈ നോവല്‍ എഴുതിയതെന്നു തരൂര്‍ പിന്‍കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുത്രന്മാരായ ഇഷാനും കനിഷ്കും ആ സമയം പാകതയും ഹൃദയവിശാലതയും ആത്മവീര്യവും കാട്ടിയിരുന്നില്ലെങ്കില്‍ ഈ ഗ്രന്ഥം സാധ്യമാകുമായിരുന്നില്ല എന്നും. പുറംചട്ടയില്‍ ലക്ഷ്മണിന്റെ വിവരണത്തോടു സാദൃശ്യമുള്ള ചിത്രം. അകത്ത് ജീവചരിത്രം : ശശി തരൂര്‍. ജനനം ലണ്ടനില്‍. ഇന്ത്യയിലും യു.എസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ് ലഭിച്ചിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്. ഇപ്പോള്‍ ന്യൂയോര്‍ക്കിലാണു താമസം.
അതായത്, തരൂര്‍ യു.എന്‍. ഉദ്യോഗം രാജിവയ്ക്കുന്നതിനും യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നതിനും മുമ്പെഴുതിയ പുസ്തകം. കൃത്യമായി പറഞ്ഞാല്‍ 2001-ല്‍. എന്നിട്ടും അതില്‍നിന്ന് അദ്ദേഹത്തിന്റെ പില്ക്കാല ജീവചരിത്രം വായിച്ചെടുക്കാം. അതാണ് ആ പുസ്തകത്തിന്റെ പ്രാധാന്യം. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ബ്യൂറോക്രസിയിലും ഭരണരംഗത്തും സ്വകാര്യജീവിതത്തിലും ആവര്‍ത്തിക്കുന്നതു കൊണ്ടാകാം, കഥ ഇപ്പോഴും കൃത്യമാണ്. ചരിത്രം ഒരുതരം വിശുദ്ധ രചനയാണ് എന്ന സെര്‍വാന്റസിന്റെയും ചരിത്രം എന്നതു ലക്ഷ്യപ്രാപ്തിക്കായുള്ള മനുഷ്യന്റെ യത്നമല്ലാതെ മറ്റൊന്നുമല്ല എന്ന കാള്‍ മാര്‍ക്സിന്റെയും മുന്‍ പേജുകളില്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ആ വിധം അന്വര്‍ഥമാകുന്നു. കൊള്ളാം. വരാന്‍ പോകുന്ന ഭൂകമ്പങ്ങളെ പ്രവചിക്കുന്ന എഴുത്തുകാരാ, ഏതുവിധമാണു താങ്കളുടെ ആറാമിന്ദ്രിയം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പേ പില്‍ക്കാലചരിത്രത്തെ ദീര്‍ഘദര്‍ശനം ചെയ്തത്? to be contd...
ശശി തരൂര്‍ സ്വന്തം പുസ്തകം വായിക്കേണ്ടതെങ്ങനെ? - K.R. Meera in Mathrubhumi
ശശി തരൂര്‍ ഇംഗ്ലീഷില്‍ രചിച്ച 'റയട്ട്'എന്ന നോവലിന്റെ 'കലാപം'* എന്ന മലയാള പരിഭാഷയില്‍ ഇങ്ങനെ വായിക്കാം:
ലോകത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള ഉപദേശം:
രാത്രിയില്‍ ഉറങ്ങേണ്ടതെങ്ങനെ?
ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ ശ്രമിക്കരുത്
അതാണു രഹസ്യം.
ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ ശ്രമിക്കരുത്
ചെയ്യാത്ത പണിയെക്കുറിച്ചു ചിന്തിക്കരുത്
പാലിക്കാത്ത വാഗ്ദാനങ്ങളെക്കുറിച്ചും
വിളിക്കാത്ത മറുവിളികളെക്കുറിച്ചും
നടക്കാത്ത യോഗങ്ങള്‍ക്കായി
തയാറാക്കാന്‍ പറ്റാത്ത കാര്യപരിപാടിയെക്കുറിച്ചും
ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട
പറഞ്ഞതും പറയാത്തതുമായ വാക്കുകളെക്കുറിച്ചും
കുഞ്ഞപവാദങ്ങളെക്കുറിച്ചും വമ്പന്‍ അന്വേഷണങ്ങളെക്കുറിച്ചും
സഹിച്ച അവഹേളനത്തെക്കുറിച്ചും
പേറേണ്ടി വന്ന അപമാനത്തെക്കുറിച്ചും
യഥാസമയം മനസ്സില്‍ ചാടിയെത്താഞ്ഞ
ചുട്ടമറുപടികളെക്കുറിച്ചും...
- അമേരിക്കക്കാരിയായ പ്രിസില ഹാര്‍ട്ട് എന്ന കാമുകിക്ക് വി.ലക്ഷ്മണ് എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് നല്കുന്ന സ്വന്തം കവിതയാണിത്. പ്രിസില ഉത്തര്‍പ്രദേശിലെ സലില്‍ഗഢില്‍ ഒരു കലാപത്തില്‍ കൊല്ലപ്പെട്ടു എന്ന ന്യൂയോര്‍ക്ക് ജേണല്‍ പത്രക്ലിപ്പില്നിന്നാണു നോവലിന്റെ തുടക്കം. പ്രിസിലയും ലക്ഷ്മണും തമ്മിലുള്ള പ്രണയവും ഹിന്ദു-മുസ്ലിം കലാപവും പ്രിസിലയുടെ കൊലപാതകവും അതിന്റെ യാഥാര്‍ഥ്യവും പത്രവാര്‍ത്തകളിലൂടെയും അഭിമുഖങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും കത്തുകളിലൂടെയും കഥയായി ഇതള്‍ വിരിയുന്നു.
മഹാസാഹിത്യകാരന്മാര് എഴുതുന്നതൊക്കെ അറംപറ്റുമെന്ന് ഒരു വിശ്വാസമുണ്ട്. 'ഹൃദയം നമ്മെ ആക്രമിക്കുന്നു' എന്ന കഥയില്‍ വിഷുത്തലേന്ന് സാവിത്രിയമ്മ വീണു എന്നു ഞാന്‍ എഴുതി. കൃത്യം ആ വിഷുവിന്റെ തലേന്നു ഞാനും വീണു. സാവിത്രിയമ്മ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോയി. മഹാസാഹിത്യകാരിയല്ലാത്തതുകൊണ്ട്, ഞാന്‍ മരിച്ചില്ല. പകരം കാലൊടിഞ്ഞു. ഒന്നര മാസം പ്ലാസ്റ്ററിട്ട് കിടന്നു. ഭാവിയുമായി മോതിരം മാറിയവരാണ് എഴുത്തുകാര്‍ എന്ന മാധവിക്കുട്ടിയുടെ വാക്കുകളുടെ അര്‍ഥം അങ്ങനെയാണ് വ്യക്തമായത്. എഴുത്തുകാര്‍ക്ക് പക്ഷിമൃഗാദികള്‍ക്കുള്ള ആറാമിന്ദ്രിയമുണ്ടാകും. എഴുത്തിന്റെ അര്‍ധബോധത്തിലും അബോധത്തിലും അതു പ്രവര്‍ത്തനക്ഷമമാകും. ഭൂകമ്പങ്ങളുടെയും പ്രളയങ്ങളുടെയും വരവ് അവര്‍ സ്വയമറിയാതെ പ്രവചിക്കും. മുജ്ജന്മമെന്നതുപോലെ പിന്ജന്മവും അവര്‍ക്കു മുമ്പില്‍ സ്വപ്നത്തിലെന്നതുപോലെ തെളിയും. സ്വപ്നം ചിലര്‍ക്കു ചിലകാലമൊത്തുവരും.
പരിഭാഷാമലയാളത്തിന്റെ മധുരക്കുറവില് ' റയട്ടിന്റെ' പേജുകള്‍ തിരക്കിട്ടു മറിഞ്ഞു. മുപ്പത്തൊന്നാം പേജിലെത്തി. കണ്ണുകള്‍ ഒരു വാക്യത്തില്‍ തടഞ്ഞു - ''സലില്‍ഗഢില്‍ അയാളുടെ മാതിരിയുള്ള പശ്ചാത്തലത്തില്‍നിന്നു വരുന്ന മറ്റൊരാളുമില്ല''. തുടര്‍ന്നുള്ള വരികള്‍ ഞാന്‍ മനസ്സിരുത്തി വായിച്ചു. സിന്‍ഡി വലേര്യാനി എന്ന കൂട്ടുകാരിക്കു പ്രിസില അയച്ച കത്തിലെ വരികള്‍:
'' സലില്‍ഗഢില്‍ അയാളുടെ മാതിരിയുള്ള പശ്ചാത്തലത്തില്‍ നിന്നു വരുന്ന മറ്റൊരാളുമില്ല. അയാള്‍ക്കു ചുറ്റുമുള്ള ജനങ്ങള്‍ക്കൊന്നും അയാളുടെയത്ര വിദ്യാഭ്യാസമില്ല, അയാള്‍ ചിന്തിച്ചിരുന്ന അതേ ചിന്തകളില്ല. അതേ ഇംഗ്ലീഷുഭാഷയില്‍ അതേ ആശയങ്ങളെ ചര്‍ച്ച ചെയ്യാനുള്ള കഴിവുമില്ല...''
contd....
കഥയില്‍ രാമക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട കലാപത്തില്‍ സ്ഥലത്തെ ജില്ലാ മജിസ്ട്രേട്ട് കൂടിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ പ്രണയിനിയായ അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടു. അതിനുപിന്നില്‍ അദ്ദേഹത്തിന്റെ ഭാര്യ ആരാധിക്കുന്ന ആശ്രമത്തിലെ സ്വാമിജിയുടെ അനുഗ്രഹമുണ്ടായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം എഴുത്തുകാരന് ഭരണാധികാരിയായപ്പോള്‍ ഐ.പി.എല്‍. കലാപത്തില്‍ അദ്ദേഹത്തിന്റെ സ്നേഹിതയായ സ്ത്രീ ആക്രമിക്കപ്പെടുന്നു. കഥയില്‍ പ്രണയിനിയോടൊപ്പം പോകാന്‍ ഐ.എ.എസില്‍നിന്നു രാജി വയ്ക്കുന്നതിനെക്കുറിച്ച് കഥാനായകന് ആലോചിക്കുന്നുണ്ട്. ഐ.പി.എല്‍. കഥയില്‍ മന്ത്രിപ്പണി രാജി വച്ചു. കലാപകഥയില് സ്വെറ്റ് ഇക്വിറ്റിയില്ല. ഐ.പി.എല്‍. കഥയില്‍ അതുണ്ട്.
നോവലില്‍, ഗുരിന്ദര്‍ സിങ് എന്ന സഹപാഠിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന് ലക്ഷ്മണനെക്കുറിച്ച് ഇങ്ങനെയാണു പറയുന്നത് :
ലക്കിയെ രണ്ടു കാരണങ്ങളാല്‍ ഞാനിഷ്ടപ്പെട്ടു. ചുറുചുറുക്കും സത്യസന്ധതയും. അതിനാല്‍ കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എന്റെ ഹോക്കി ടീമിലെ ഒരംഗത്തിനെതിരായി - കളിക്കളത്തില്‍ അയാളുടെ കയ്യിലുള്ളത്ര മരത്തടി അയാളുടെ ഇരുചെവികള്ക്കിടയിലുണ്ടായിരുന്നു - ലക്കി പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ ഞാന്‍ ലക്കിയെ പിന്തുണച്ചു. മറ്റു ടീമംഗങ്ങള്‍ക്ക് എന്നോടു നീരസം തോന്നിയെങ്കിലും കൂടുതല്‍ നല്ല സ്ഥാനാര്‍ഥിയും മനുഷ്യനും ലക്കിയായിരുന്നു.
ലക്ഷ്മണെക്കുറിച്ച് പ്രിസിലയുടെ വര്‍ണന ഇങ്ങനെ:
ദൈവമേ, അയാള്‍ ഒരു ബ്യൂറോക്രാറ്റാണ്. ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്. കൃത്യനിര്‍വഹണത്തില്‍ ആദര്ശവാന്. സാസ്കാരിക സാമൂഹിക കാര്യങ്ങളില്‍ ഒരു പാരമ്പര്യവാദി. ഒരു മധ്യവര്‍ഗ ഔദ്യോഗിക തലത്തിലുള്ള ഇന്ത്യന്‍ പരിപാലനത്തിന്റെ സന്തതി. കോളജില്‍ വച്ച് അയാള്‍ അങ്ങേയറ്റം ആസ്വദിച്ചിരുന്ന വൈല്ഡിയന് നര്‍മോക്തികളും ഉപഹാസങ്ങളും പ്രയോഗിക്കാന്‍ ഒരു പഴുതുമില്ലാത്തതാണ് അയാളുടെ ഉദ്യോഗം. ഒരുപക്ഷേ അയാളുടെ ഈ പരോക്ഷ സൂചനകളൊക്കെ തന്റെ ദൈനംദിന ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കാനുള്ള അയാളുടെ ഒരഭയ സങ്കേതമാകാം. ഞാനുമയാള്ക്ക് മറ്റൊരുതരം രക്ഷാസങ്കേതമായിരിക്കാം. എനിക്കറിഞ്ഞുകൂടാ സിന്‍ഡീ. എന്നാല്‍ അയാള്‍ ഒരാദര്ശശാലിയാണ്. സര്‍ക്കാരില്‍ അത്തരം വര്‍ഗത്തെ അത്രയ്ക്കൊന്നും കണ്ടുകിട്ടുകയില്ല.
ഐ.പി.എല്‍. വിവാദത്തില്‍ കൊച്ചി ടീമില്‍ ശശി തരൂരിന്റെ സമ്മര്‍ദ്ദഫലമായി സ്വെറ്റ് ഇക്വിറ്റിയായി എഴുപതു കോടിയുടെ ഓഹരി നേടിയെന്ന വിവാദത്തിലെ കേന്ദ്രകഥാപാത്രമായ സുനന്ദ പുഷ്കര്‍ തെഹല്‍ക്ക ലേഖികയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതും സമാനമായ വാക്കുകള്‍:
There were three people in politics that really created hope for millions of Indians across the world that even clean men can join politics — Manmohan Singh, Rahul Gandhi and Shashi Tharoor. I know that when Shashi entered politics, many Indians felt, oh, if he can, even we can. Otherwise Indian politics was always thought of as such a dirty game. But Shashi has been hounded out for now — ironically — for not being dirty enough. In just the cricket scene I know how much corruption is floating about, but the big powerful men will get away, and Shashi has been made a sacrifice. Was Shashi given a fair hearing? The media made sure he couldn't get one. As I said, it was a medieval witch hunt in every way.
നോവലില്‍,
പ്രിസിലയുടെ മരണം അന്വേഷിക്കാനെത്തുന്ന പത്രലേഖികയായ റാന്‍ഡി ഡിഗ്സിനോടു പ്രിസിലയുടെ പിതാവ് റഡ്യാര്‍ഡ് ഹാര്‍ട്ട് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.
''.. ഞാന്‍ പ്രധാനമായും യു.എസില്‍ത്തന്നെ വളര്‍ന്നു. എന്നാല്‍ എന്റെ അച്ഛനമ്മമാര്‍ എന്നില്‍ ഇന്ത്യയെക്കുറിച്ചുള്ള സ്ഥായിയായ സ്വപ്നം അവശേഷിപ്പിച്ചിരുന്നു. അതൊരിക്കലും ഞാന്‍ കുടഞ്ഞു കളഞ്ഞില്ല. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ സിംഹഭാഗവും ഞാന്‍ ചെലവിട്ടത് ഇന്ത്യയൊഴികെ മറ്റെല്ലാ വിദേശരാജ്യങ്ങളിലും പ്രവര്‍ത്തനമേഖലകളുള്ള കമ്പനികളിലായിരുന്നു. എന്നാല്‍ കോക്കില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ കരുതി, ഇതായിരിക്കും ഇന്ത്യയില്‍ പോകാനുള്ള അവസരമെന്ന്. കാതറിന് ഇക്കാര്യത്തില്‍ ഒട്ടും ഉദ്വേഗവും ഇളക്കവും ഉണ്ടായിരുന്നില്ല എന്നതും ഞാന്‍ സമ്മതിക്കാം. മധുവിധു കാലത്ത് അവളെയും കൂട്ടി ഇന്ത്യയിലേക്കു പോകാമെന്നാണു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ അവള് പോകാന്‍ തയാറായില്ല...''
to be contd.....
contd....
കോക്കകോള കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇന്ത്യയിലെത്തിയ റഡ്യാര്‍ഡ് ഹാര്‍ട്ടിന് അന്നത്തെ ജനതാമന്ത്രിസഭയിലെ ' വ്യവസായ വി രുദ്ധ മന്ത്രി ' ജോര്‍ജ് ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടിവന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വഴിത്തിരിവിനെക്കുറിച്ച് 'റാന്ഡീ, ഞാനൊരു ലൈംഗിക ബന്ധം തുടങ്ങി' എന്ന് ആരംഭിക്കുന്ന ആത്മാലാപത്തില് റഡ്യാര്‍ഡ് ഹാര്‍ട്ടിന്റെ സെക്രട്ടറി നന്ദിനിയുടെ ബാഹ്യരൂപവിവരണം, സുനന്ദ പുഷ്കറെ 'വസ്ത്രാക്ഷേപം' ചെയ്ത പത്രലേഖികമാരാരും ടിവി അവതാരകരും നേരത്തെ വായിക്കാത്തതു സുനന്ദയുടെയും വായനക്കാരുടെയും ഭാഗ്യം. പ്രിസില ഹാര്‍ട്ട് ശ്രീരാമനെക്കുറിച്ച് പറയുന്നതിലും ഒരു പ്രവചന സ്വഭാവം കാണാം:
'' ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇക്കഥ എന്തു സന്ദേശമാണു പകര്‍ന്നു തരുന്നത്? യാഥാര്‍ഥ്യങ്ങളെക്കാള്‍ പ്രധാനം പ്രകടഭാവങ്ങളാണ്. വസ്തുതകളെക്കാള്‍ ശക്തിമത്താണു കിംവദന്തി. സ്ത്രീയിലും പുരുഷനിലുമെല്ലാം വിധേയത്വം ഏകപക്ഷീയമാണ്. സമൂഹം ഒരു സ്ത്രീക്കെതിരെ എല്ലാ പ്രതികൂലതകളും അടുക്കിക്കൂട്ടുമ്പോള് അവള് അവളുടെ പുരുഷന്റെ പിന്തുണ പ്രതീക്ഷിക്കാതിരിക്കുന്നതാണു ഭേദം. അവള്‍ക്കു മുമ്പില്‍ മറ്റു പോംവഴികളില്ല. സ്വന്തം ജീവിതം ഒടുക്കുക എന്നതല്ലാതെ... ''
പ്രിസിലയുടെ മരണശേഷം ഗുരിന്ദര്‍ ലക്ഷ്മണിനോടു പറയുന്നു:
'' കൊല്ലപ്പെട്ട അമേരിക്കന്‍ പെണ്ണിന് ഒരു ജില്ലാപ്പൂഞ്ഞാണ്ടി ഭരണകര്‍ത്താവുമായി പ്രേമബന്ധം ഉണ്ടായിരുന്നു എന്നതിനെപ്പറ്റി ഒരു പറട്ട ന്യൂയോര്‍ക്ക് ജേണലില്‍ ഒരു ലേഖനമായിരുന്നു നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറിന് - നിങ്ങളുടെ ദാമ്പത്യത്തിന്റെ കാര്യം പോകട്ടെ - അവസാനമായി വേണ്ടിയിരുന്നത്. എല്ലാ ചെളികളും അപ്പോള്‍ നാലുപാടും തെറിച്ചേനെ. നിങ്ങള്‍ ഭാവിയുമായി സുല്ലിട്ടു പിരിയുകയും ചെയ്തേനെ. രാജിവച്ചിട്ട് നിങ്ങള്‍ മിക്കവാറും ഉറപ്പിച്ചിരുന്നതുപോലെ ആ മദാമ്മപ്പെണ്ണിനോടൊപ്പം ഒളിച്ചോടുകയും ചെയ്തേനെ. അവള് നിങ്ങള്‍ക്കൊരു നിധിയായിരുന്നു. ലക്കീ, ഈ രാജ്യവും അതുപോലെയാണ്. ഇവിടെ ചെയ്തു തീര്‍ക്കാന്‍ നിങ്ങള്‍ക്കു ജോലികളുണ്ട്. കലാപം തീര്‍ന്നിരിക്കുന്നു. അവളും പോയിരിക്കുന്നു. എപ്പോഴായാലും അവള് പോകേണ്ടതായിരുന്നു. താളുകള്‍ മറിക്കാന്‍ കാലമായിരിക്കുന്നു. ''
വിവാഹേതര ബന്ധങ്ങളുടെ ട്വന്റി-ട്വന്റിയാണ് 'റയട്ട്'. വിവാഹിതനായ വിദേശിക്ക് ഇന്ത്യക്കാരിയായ സെക്രട്ടറിയുമായുള്ള ബന്ധം, വിവാഹിതനായ ഇന്ത്യക്കാരന് അവിവാഹിതയായ വിദേശിയുമായുള്ള ബന്ധം. രണ്ടു പുരുഷന്മാരുടെയും പ്രതികരണങ്ങള്‍ ശ്രദ്ധേയമായിത്തോന്നി.
റഡ്യാര്‍ഡ് തന്റെ സെട്ടറിയെക്കുറിച്ച് പറയുന്നതിങ്ങനെ:
നന്ദിനി എന്നോട് ഞങ്ങളുടെ ഭാവിയെക്കുറിച്ചു ചോദിക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ക്ക് അങ്ങനെയൊന്നുണ്ടോ എന്നു ഞാന്‍ പരിഗണിക്കപോലുമുണ്ടായില്ല. ഞങ്ങളുടെ ബന്ധത്തിലേക്കു ഞാനെടുത്തു ചാടിയത് പിറ്റേ ദിവസത്തിനപ്പുറം ചിന്തിക്കാതെയായിരുന്നു. അവളാകട്ടെ, വളരെയപ്പുറത്തേക്കു പോയി. നന്ദിനി അവളെ എന്റെ ദാമ്പത്യക്കിടക്കയില് സ്വയം കാണുകയായിരുന്നു. അവള് സ്വയം ബോധ്യപ്പെടുത്തിയത് അവള് അതിന്റെ സ്വന്തമായി മാറിയിരിക്കുന്നു എന്നാണ്. ഞാന്‍ കുടുങ്ങിപ്പോയിരിക്കുന്നു എന്ന് എനിക്കും തോന്നി.
ഇതേ അവസ്ഥയില്‍ ലക്ഷ്മണ് ചിന്തിക്കുന്നത് ഇങ്ങനെ:
പ്രിസിലാ, എന്നോടു പൊറുക്കുക, കാരണം ഞാന്‍ നമ്മുടെ ഈ ബന്ധം അവസാനിപ്പിക്കണം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പക്ഷേ എനിക്ക് എന്റെ ഭാര്യയെ, മകളെ, ജോലിയെ, രാജ്യത്തെ എന്റെ ആകെപ്പാടെയുള്ള ജീവിതത്തെ, ഒന്നും എന്റെ കാമുകിക്കു വേണ്ടി ഉപേക്ഷിക്കാനാവില്ല. ഒന്നിച്ചുള്ള ഒരു ഭാവിയെക്കുറിച്ച് നിനക്ക് അങ്ങനെയങ്ങ് പ്രതീക്ഷ നല്‍കിക്കൊണ്ടിരിക്കുവാനും പിന്നെ എന്റെ വീട്ടിലേക്ക്,എന്റെ വര്ത്തമാനകാലയാഥാര്ഥ്യത്തിലേക്കു മടങ്ങിപ്പോകാനുമെനിക്കാവില്ല. നീ ആവശ്യപ്പെടുന്ന കാര്യം നടക്കുകയില്ലെന്നു നിന്നോടു പറയുന്നതാണ് കൂടുതല്‍ സത്യസന്ധമായ കാര്യമെന്നു ഞാന്‍ വിശ്വസിക്കുന്നു.
to be contd....
ഒരിക്കലും ചിന്തിക്കേണ്ട-
കൂമ്പാരം കൂട്ടിയ ശവശരീരങ്ങള്‍
ആളിക്കത്തുന്ന തീജ്വാലകള്‍
തകര്‍ത്തെറിയപ്പെട്ട ജീവിതങ്ങള്‍
അറുത്തെറിയപ്പെട്ട ആത്മാവുകള്‍
പീഡകരുടെ വിജയത്തെക്കുറിച്ചു ചിന്തിക്കേണ്ട
പട്ടിണിക്കാരുടെ ഞരക്കങ്ങളെക്കുറിച്ച്
അംഗങ്ങള്‍ 'േദിക്കപ്പെട്ടവരുടെ ദീനവിലാപങ്ങളെക്കുറിച്ച്
കൊഴുത്തുതടിച്ച ധനവാന്റെ
പൊള്ളച്ചിരിയെക്കുറിച്ച്
ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട
അപ്പോള്‍ നിങ്ങള്‍ക്കു സുഖമായി ഉറങ്ങാന്‍ കഴിയും...
- ഉണരുമ്പോള്‍ പക്ഷേ, എഴുത്തുകാരാ, സ്വന്തം പുസ്തകം വീണ്ടും വായിക്കാന്‍ മറക്കരുത്. താളുകള്‍ മറിക്കാന്‍ കാലമായിരിക്കുന്നു.
maruvaakku@gmail.com
-------------
* പരിഭാഷ: തോമസ് ജോര്‍ജ്, ഡിസി ബുക്സ്
contd.
നോവലില്‍ പല കഥാപാത്രങ്ങളുടേതായ നിരീക്ഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും തരൂരിന്റെ അക്കാലത്തെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രിസിലയ്ക്കു ലക്ഷ്മണ് നല്കുന്ന മറ്റൊരു കവിത ഇങ്ങനെ:
ഞാനൊരിന്ത്യക്കാരനാകുന്നു
സൂട്ടും ടൈയ്യും ധരിച്ചവന്
എന്റെ തെളിഞ്ഞ ഭാഷയില്‍
വാക്കുകള്‍ ഉരുണ്ടു തെറിക്കുന്നു
പണ്ടേ തന്നെ ഉറച്ചു പോയ സ്വരഭാരത്തോടെ
ഞാന്‍ ഭരിക്കുന്നു,
ഞാന്‍ വശീകരിച്ചു സന്തോഷിക്കുന്നു
പ്രതിഷേധിക്കുന്നു, വിശദമാക്കുന്നു
എല്ലാത്തിന്റെയും കാര്യകാരണങ്ങളും നടപടിക്രമങ്ങളുമറിയുന്നു
ഞാനെന്തൊരുതരം ഇന്ത്യക്കാരന്?
.........
ഞാനൊരിന്ത്യക്കാരനാകുന്നു
വേണ്ടിടത്തൊക്കെ സുഹൃത്തുക്കളുള്ളവന്
എന്റെ വിശാലവംശവൃക്ഷത്തിന്റെ ശാഖികളൊക്കെ വിസ്തൃതങ്ങളാകുന്നു
വമ്പന്‍ ബിസിനസുകാരും ബ്യൂറോക്രാറ്റുകളുമൊക്കെ
എന്റെ സഹപാഠികളായിരുന്നു
നോക്കൂ, ഞാന്‍ അത്യുത്തമവര്ഗത്തില് പെട്ട ഇന്ത്യക്കാരന്.
എന്നിട്ടും ഈ എഴുത്തുകാരന് ഇന്ത്യയില്‍ ഭരണാധികാരിയായപ്പോള്‍ അദ്ദേഹം എഴുത്തില്‍ പ്രകടിപ്പിച്ച ഉള്‍ക്കാഴ്ചയോ ചരിത്രാവബോധമോ രാജ്യത്തിനു പ്രയോജനപ്രദമാം വിധം യാഥാര്‍ഥ്യമാക്കാന്‍ കഴിയാതിരുന്നതുകൊണ്ട്? നമ്മുടെ രാജ്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നമ്മുടെ സാമൂഹിക സാംസ്കാരിക സങ്കീര്‍ണതകളെക്കുറിച്ചും ബോധമുള്ള ഭരണാധികാരികള്‍ ശരാശരി ഇന്ത്യക്കാരന്റെ സ്വപ്നമാണ്. ഒന്നുകില്‍ നോവലില്‍ അദ്ദേഹം പ്രകടിപ്പിച്ച രാഷ്ട്രീയബോധവും ദേശസ്നേഹവും എഴുത്തുകാരന്റെ കാപട്യമായിരുന്നു. അല്ലെങ്കില്‍ ഭരണത്തില്‍ അദ്ദേഹം പിന്തുടര്‍ന്ന ശൈലികള്‍ രാഷ്ട്രീയക്കാരന്റെ നട്ടെല്ലില്ലായ്മയായിരുന്നു. അറിയില്ല, എഴുത്തുകാരെയും രാഷ്ട്രീയക്കാരെയും നമുക്കറിയില്ല. രണ്ടു തരത്തില്‍ അപകടകാരികള്‍. ഒരാള്‍ക്ക് ആസക്തി ആത്യന്തികമായ സ്വാതന്ത്ര്യത്തോടാണ്്. മറ്റേയാള്‍ക്ക് എല്ലാറ്റിനെയും അടിപ്പെടുത്തുന്ന അധികാരത്തോടും. രണ്ടും കൂടി ഒരാളെങ്ങനെ താങ്ങും?
ഐ.പി.എല്‍ വിവാദത്തിനിടയില്‍, മല്‍സരങ്ങള്‍ക്കുള്ള നികുതി ഇളവിനെയും കളിയുടെ പേരിലുള്ള ചൂതാട്ടവും പകല്‍ക്കൊള്ളയും യഥാര്‍ഥ ക്രിക്കറ്റിനെയും കായികരംഗത്തെയാകെയും നശിപ്പിക്കുന്നതിനെയും വിമര്‍ശിച്ചു സ്പോര്‍ട്സ് മന്ത്രി എം.എസ്. ഗില്‍ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞു : 'ഇതൊരു ദരിദ്രരാഷ്ട്രമാണ്. ഞാനതൊരിക്കലും മറക്കില്ല.' ഒരേ സമയം എഴുത്തുകാരനും ചരിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്ത്തകനുമായിട്ടും തരൂര്‍ പക്ഷേ, അതു മറന്നു. യഥാര്‍ഥ വികസനം എന്തെന്ന് ജനത്തെ പഠിപ്പിക്കാന്‍ ശേഷിയുള്ള ഭരണാധികാരിയായിരുന്നു തരൂര്‍. പക്ഷേ അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, കോണ്‍ക്രീറ്റ് ശ്മശാനമാകുന്ന പ്രകൃതി, വര്‍ധിച്ചു വരുന്ന മാലിന്യം, വരളുന്ന പുഴകള്‍, വിഷം കലര്‍ന്ന ഭക്ഷണം, പെരുകുന്ന കുറ്റകൃത്യങ്ങള്‍ -എല്ലാം അവഗണിച്ചു. 'കൊഴുത്തു തടിച്ച ധനവാന്റെ പൊള്ളച്ചിരിക്ക് ' ശക്തി പകരാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അവസാനം ലജ്ജാകരമാംവിധം പുറത്തുപോയി. എഴുത്തുകാരനായ തരൂര്‍ രാഷ്ട്രീയക്കാരനായ തരൂരിനെ വിലയിരുത്തുന്നുണ്ടോ എന്നു തീര്‍ച്ചയില്ല. വിലയിരുത്തിയാലും അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടുകയില്ല. കാരണം സുഖമായി ഉറങ്ങേണ്ടതെങ്ങനെ എന്ന് അദ്ദേഹം എത്രയോ കാലം മുമ്പേ ദീര്‍ഘദര്‍ശനം ചെയ്തിരിക്കുന്നു:
to be contd....
ഒരു കൊല്ലം കൊണ്ട് തരൂർ ചെയ്ത് തീർത്ത കാര്യങ്ങൾ ഇവിടെ വായിക്കാം.
http://www.scorpiogenius.com/2010/05/shashi-tharoor-year-into-job.html
ഏത് മണ്ഡലം..? ഈ 'പുഷ്കര'കാലത്ത്
ഒരു എം.പി. എന്ന നിലയിൽ കഴിഞ്ഞ കൊല്ലം ശശി തരൂർ എന്തു ചെയ്തു എന്നു അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരികുന്നു. അത് ഇവിടെ വായിക്കാം.
Post a Comment