Thursday, August 27, 2009

കാറോട്ടം അമിതവേഗക്കാരെ അമേരിക്കൻ സ്റ്റൈലിൽ പിടിക്കും



[
Minister for Transport Mathew T. Thomas flagging off a Speed Tracer in the city on Tuesday- The HINDU report dated 04/04/2007]

പടത്തിൽ കാണുന്നതു വെറും റ്റാറ്റാ ഇൻഡിഗോ കാറല്ല. അതിനകത്ത് എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടെന്നോ? ഡ്രൈവിംഗ്, ഹെഡ് ലൈറ്റിന്റെ ഉപയോഗം അമിത ഭാരം മുതലായവയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനു ലേസർ സ്പീഡ് വീഡിയോ സംവിധാനം, വി.എച്ച്.എസ്സ് റിക്കാർഡർ, കളർ എൽ.സി.ഡി മോണിറ്റർ, ബ്രീത്ത് അനലൈസർ മുതലായ സജ്ജീകരണങ്ങളോടു കുടിയ സ്പീഡ് ട്രേസർ ആയി പ്രവർത്തിക്കുന്നതിനുള്ള ആറ് വാഹനങ്ങളിൽ ഒന്നാണ് ഇക്കാണുന്നത്.

ഏപ്രിൽ 3, 2007 ൽ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രി. മാത്യൂ ടി തോമസ് തിരുവനന്തപുരത്തുള്ള സ്പീഡ് ട്രേസറെ ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം തുടങ്ങിയതായി പ്രഖ്യാപിക്കുന്നതാണു ചിത്രം. ഓരോ വാഹനത്തിലും ഒരു മോട്ടോ വെഹിക്കിൾ ഇൻസ്പെക്ടറും, രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സദാ ജാഗരൂകരായി ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നി ആർ.ടി.ഓ മാർക്കും, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നീ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കുമായി
ഈ ആറു വാഹനങ്ങളെ വീതിച്ചു നൽകിയെന്നാണു അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാർ ഫയലുകളിൽ കാണുന്നത് 6 വാഹനങ്ങൾ അഞ്ചു റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കും (ആർ.ടി.ഓ) ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ മൊബൈൽ സ്ക്വാഡിനും കൂടി 2006 ജൂണിൽ വിതരണം ചെയ്തു എന്നാണു. അപ്പോൾ ഏപ്രിൽ 3 ലെ ഈ പടത്തിൽ കണ്ടത് വെറും ഷോ.

സംഗതി എങ്ങനെയായാലും ഫ്ലാഗ് ഓഫ് ചെയ്ത അന്നല്ലാതെ പിന്നൊരു ദിവസവും ഈ വാഹനങ്ങൾ സ്പീഡ് ട്രേസർ ആയി പ്രവർത്തിച്ചില്ലാ എന്നതാണു സത്യം. കാരണം, ആദ്യദിവസത്തെ പ്രവർത്തനം കൊണ്ടുതന്നെ അതിലെ ഉപകരണങ്ങൾ കേടായി. പിന്നെ ഇന്നുവരെ അതിനെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ല. സ്പീഡ് ട്രേസർ എന്നു വെണ്ടക്കാ വലിപ്പത്തിൽ എഴുതിയ വാഹനങ്ങൾ നിരത്തിലൂടെ ഓടുന്നതു കണ്ട് ജനം പുളകം കൊള്ളൂന്നുണ്ടായിരിക്കണം. കഷ്ടം, പൊതുജനം എന്നും കഴുതകളാണല്ലോ.

ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക് കടക്കാം.

ടയോട്ടാ ക്വാളിസ് മോഡൽ കാറുകൾ 6 എണ്ണം വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം പ്രാവർത്തികമാക്കാറായപ്പോൾ ടയോട്ടാ കമ്പനി ക്വാളിസ് മോഡൽ കാറുകളുടെ നിർമ്മാണം നിറുത്തി. കാർ വാങ്ങാനുള്ള നടപടിക്രമം വീണ്ടും ഒന്നേന്ന് തുടങ്ങി അവസാനം 6 റ്റാറ്റാ ഇൻഡിഗോ കാറുകൾ കൊച്ചിയിലെ റ്റാറ്റാ മോട്ടേർസിൽ നിന്നും 24.88 ലക്ഷം രൂപക്ക് 2006 മാർച്ചിൽ വിലക്കു വാങ്ങി. കൂടെ, ലേസർ അടിസ്ഥാനമാക്കിയുള്ള കളർ ഡിജിറ്റൽ വീഡിയോ ക്യാമറയോടുകൂടിയ സ്പീഡ് വീഡിയോ
സിസ്റ്റം, റിമോട്ട് കണ്ട്രോളോടുകൂടി ഡി.വി.ഡി റിക്കാർഡിംഗ് സംവിധാനം, കളർ വീഡിയോ എൽ.സി.ഡി.മോണിറ്റർ എന്നിവയടങ്ങിയ സ്പീഡ് ട്രേസർ സംവിധാനം ആറു കാറുകൾക്കും കൂടി 78.78 ലക്ഷം രൂപക്ക് ന്യൂഡൽഹിയിലെ ടർബൊ കൺസൾട്ടൻസി സർവ്വിസിൽ നിന്നും വാങ്ങി. സർക്കാർ രേഖകൾ പ്രകാരം 2006 ജൂണിലാണ് റ്റാറ്റാ ഇൻഡിഗൊ കാറുകളെ വിതരണം ചെയ്തത്. അന്നൊന്നും ഒരു ഉപകരണങ്ങളും അതിനകത്ത് ഘടിപ്പിച്ചിരുന്നില്ല. ഘടിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും, ഉപകരണങ്ങളിലെ ചില തകരാരുകൾ മൂലവും വേഗതകണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ വാഹനത്തോടൊപ്പം ഈ ഓഫീസുകൾക്ക് വിതരനം ചെയ്തില്ല. ന്യൂന്നതകൾ പരിഹരിച്ച് ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചതിനു ശേഷം 2007 ഏപ്രിലിൽ വീണ്ടും വാഹനങ്ങൾ വിതരണം ചെയ്തു.

ഉപയോഗിച്ചു നോക്കിയപ്പോൾ ഉപകരണങ്ങൾ വീണ്ടും തകരാറിലായി. അതുകൊണ്ട് നിർദ്ദിഷ്ട ലക്ഷ്യങ്ങൾക്കായി ഒരു വാഹനവും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രകാരം ഈ വാഹനങ്ങൾ സ്പീഡ് റഡാറുകൾ നീക്കം ചെയ്തതിനു ശേഷം മറ്റാവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിച്ചു വരുന്നു എന്നാണു.

ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു ജീവനക്കാർക്ക് നൽകിയ പരിശീലനം അപര്യാപ്തമാണെന്നു ആർ.ടി.ഓ മാർ പരാതിപ്പെട്ടെങ്കിലും, അതു കേൾക്കാൻ ആളുണ്ടായില്ല.

അങ്ങനെ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു 2006 മാർച്ചിൽ വാങ്ങിയ ഉപകരണങ്ങൾ പോരായ്മ കാരണം നിഷ്ക്രിയമായി കിടക്കുകയും ഇതിനായി നേരിട്ട 81.93 (ടാക്സ് ഉൾപ്പടെ) ലക്ഷം രൂപയുടെ ചെലവ് നിഷ്ഫലമാവുകയും ചെയ്തു വെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അമിതവേഗം കണ്ടെത്തുക എന്ന ലക്ഷ്യം ഇന്നും നിറവേറ്റാൻ കഴിയുന്നുമില്ല.

‘സർക്കാർ പരിപാടികളുടേ ആധുനികവൽക്കരണം‘ പരിപാടിക്ക് കീഴിൽ “റോഡ് ഗതാഗതത്തിൽ സുരക്ഷിതത്വ പരിഗണന” (SAFE) എന്ന പദ്ധതിക്ക് വേണ്ടി സജ്ജീകരിച്ച ഈ വാഹനങ്ങളിൽ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നു ആലപ്പുഴയിലെ ജനങ്ങൾ നേരത്തേ തന്നെ അറിയുവാൻ ഇടയായി. കാരണം, മേയ് 12,2007 ൽ ആലപ്പുഴയിൽ വച്ച് ഈ വാഹനങ്ങളിൽ ഒന്നിനു അപകടം സംഭവിച്ചു. അന്നു ഓടിക്കൂടിയ ജനം കണ്ടത് ‘സ്പീഡ് ട്രേസർ’ എന്നു പുറമേ എഴുതിയ ഒരു പോലീസ് വാഹനം അമിതവേഗത്തിൽ ഓടിയതു കാരണം അപകടത്തിൽ പെട്ടതും അതിനകത്ത് ഇപ്പറഞ്ഞ ഒരു ഉപകരണവും ഇല്ലെന്നുള്ളതുമാണു. (THE HINDU DATED Saturday, May 12, 2007 reported the accident)

As per the Government notification of 1996, the maximum speed limit for medium and heavy transport vehicles in the Highways is 60 kms/hr, 70 kms/hr for light motor vehicles, 60 kms/hr for light transport vehicles and 50 kms/hr for motorcycles. The speed limit fixed for motorcycles near schools is 25 kms/hr, 40 kms/hr in ghat roads, corporation and municipal limits and 50 km/hr in other roads. In the case of LMV's, it is 25 and 40 and 70 kms/hr respectively. The speed limit for autorickshaws has been fixed at 25, 30 and 40 kms/hr respectively while it is 25, 40 and 60 kms/ hr respectively for light transport vehicles. In the case of medium and heavy transport vehicles, it has been fixed at 15, 35 and 60 kms/hr.

ഇപ്പോൾ വാങ്ങിയ ഉപകരണങ്ങൾ ലേസർ രശ്മികൾ കൊണ്ട് പ്രവർത്തിപ്പിക്കുവാൻ കഴിവുള്ളവയാണു. എന്നാൽ ഇതിനു മുമ്പും അമിത വേഗത കണ്ടുപിടിക്കുവാനുള്ള വാഹനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ അവയെല്ലാം റേഡിയോ ഫ്രീക്കൻസി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചവയായിരുന്നു. അത്തരത്തിലൊന്നിന്റെ പടം താഴെ കാണാം.




ആധാരം: സി.ഏ.ജി.റിപ്പോർട്ട് 2008 (സിവിൾ) /4.3.6
കടപ്പാട്: വിവരാവകാശ നിയമം
പടങ്ങൾക്ക് കടപ്പാട് ‘ഹിന്ദു’ പത്രത്തിനോട്.





ആഗസ്റ്റ് 27,2009 ലെ മനോരമ പത്രത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് വന്ന ഒരു വാർത്ത ഇതോടൊപ്പം ചേർക്കുന്നു:

അപകട മേഖലകളില്‍ വേഗപരിധി 40 കിലോമീറ്ററാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയ216 സ്ഥലങ്ങളില്‍

വേഗപരിധി 40 കിലോമീറ്ററായി നിജപ്പെടുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. കണ്ടെയ്നര്‍ ലോറികളുടെ നീക്കം രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ മാത്രം അനുവദിച്ചാല്‍ മതിയെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെയും പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് വര്‍ഷം നാലായിരത്തോളം പേര്‍ കൊല്ലപ്പെടുന്നതായി മനോരമ
പ്രസിദ്ധീകരിച്ച 'വഴിക്കണ്ണ് പരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു
അതോറിറ്റിയുടെ നിര്‍ണായക യോഗം. രണ്ടു വര്‍ഷം മുന്‍പു രൂപം കൊണ്ട അതോറിറ്റിയുടെ ശക്തമായ ആദ്യ തീരുമാനമാണിത്. സംസ്ഥാനത്ത് ആകെ 896 സ്ഥലങ്ങളിലാണ് അപകട സാധ്യതയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പഠനത്തില്‍ കണ്ടത്. ഇതില്‍ 216 സ്ഥലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനാണു തീരുമാനം. ദേശീയ, സംസ്ഥാന പാതകളിലാണു പ്രധാനമായും ഇൌ അപകട മേഖലകള്‍. 40 കിലോമീറ്റര്‍ വേഗപരിധി എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. കൊച്ചി തുറമുഖത്തേക്കുളള കണ്ടെയ്നര്‍ ലോറികളുടെ നീക്കം ദേശീയ പാതയില്‍ വന്‍ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണു വിലയിരുത്തല്‍. ഇത് ഒഴിവാക്കാനാണ് അവയുടെ ഗതാഗത നിയന്ത്രണം. പകല്‍ പാര്‍ക്കിങ് മേഖലകളില്‍ കണ്ടെയ്നറുകള്‍ നിര്‍ത്തിയിടണം. രാത്രി ആവശ്യത്തിന്
പാര്‍ക്കിങ് ലൈറ്റുകള്‍ തെളിക്കാതെ റോഡരികില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന നടപടിക്കും
ഇതോടെ അവസാനമാകും. വെളിച്ചമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ ഇടിച്ചു നിരവധി അപകടങ്ങളാണ് ഹൈവേകളില്‍ ഉണ്ടാകുന്നത്.

രാത്രി റോഡരികിലെ പാര്‍ക്കിങ് ഹൈക്കോടതി തന്നെ നിരോധിച്ച കാര്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് 13 ഇന്റര്‍സെപ്റ്ററുകള്‍ കൂടി വാങ്ങും. നിലവില്‍
നാലെണ്ണമാണുള്ളത്. ഇവ കാര്യക്ഷമമല്ലെന്ന വിമര്‍ശനം ഉണ്ടായി. പുതുതായി ലഭിക്കുന്ന
ഇന്റര്‍സെപ്റ്ററുകള്‍ പൂര്‍ണമായും നിരത്തില്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ റോഡ് സേഫ്റ്റി കൌണ്‍സിലുകളുടെ അധികാരങ്ങള്‍ വിപുലീകരിക്കും. 50,000 രൂപ വരെ ചെലവു വരുന്ന ജോലികള്‍ ഇവര്‍ക്കു തന്നെ പൂര്‍ത്തിയാക്കാം. സ്കൂള്‍ ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ്, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉടനടി ഉണ്ടാകും.

നിയമ, ആരോഗ്യ, പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
നിലവില്‍ ഇത്തരം ഏകോപനത്തിന്റെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ യോഗം ചേര്‍ന്നു നിര്‍ദേശങ്ങള്‍ എക്സിക്യൂട്ടീവ് കൌണ്‍സിലിനു സമര്‍പ്പിക്കണം. ഒക്ടോബറില്‍ അതോറിറ്റി വീണ്ടും ചേരും. ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്ന വിവിധ നിര്‍ദേശങ്ങളും ഒക്ടോബറിലെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശവും ചര്‍ച്ച ചെയ്തു. ഇതിനായി കേന്ദ്ര സഹായം അഭ്യര്‍ഥിക്കാനും തീരുമാനമായി. മന്ത്രിമാര്‍ക്കു പുറമെ ചീഫ് സെക്രട്ടറി നീല ഗംഗാധരന്‍, ട്രാഫിക് ഐജി: ബി.സന്ധ്യ, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.കെ. മനോജ് കുമാര്‍, കമ്മിഷണര്‍ പ്രേംശങ്കര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
-------------------------------------------------------

അപ്പോൾ, മന്ത്രിയെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥർക്ക് പോലും ഇപ്പോൾ അറിയില്ല, നാലെണ്ണമല്ല അഞ്ചാണു നിലവിലുള്ള സംവിധാനമെന്നു. അതുമുഴുവൻ കേടായി കിടക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പകരം മന്ത്രി പറഞ്ഞത് ഇവ കാര്യക്ഷമമല്ലെന്നാണു. എന്നിട്ടും 13 എണ്ണം കൂടി വാങ്ങാൻ പോകുന്നുവത്രേ.

17 comments:

-: നീരാളി :- said...

പൊതുസമൂഹത്തെ ബാധിക്കുന്ന, എങ്ങിനെയൊക്കെയോ സ്വന്തം തലക്കുമുകളില്‍ വിഷവിത്തുപോലെ വന്നു വീഴുത്ത ഇത്തരം കെടുകാര്യസ്ഥകളും അഴിമതികഥകളും ബ്ലോഗിലെ "ബുദ്ധിജീവികള്‍" എന്തുകൊണ്ടു ശ്രദ്ധിക്കാതെ പോവുന്നു എന്നത്‌ ഒരതിശയം തന്നെ. ഇത്രയും തെളിവുകളോടെ അങ്കിള്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ എന്തുകൊണ്ട്‌ ശ്രദ്ധിക്കപ്പെടാതെ പോവുന്നു, ഒരു കമന്റുപോലും വീഴാതെ പോവുന്നു എന്നത്‌ മലയാളിയുടെ കാപട്യത്തിന്‌ തെളിവായി മാറുന്നുണ്ടോ ? `ഞഞ്ഞാമിഞ്ഞാ" ഇളിഭ്യത്തരങ്ങള്‍ക്കും കക്ഷിരാഷ്ട്രീയ മൂടുതാങ്ങികളുടെ 'മ' ( മാരീച-മരത്തലയ-മരമാക്രി ) മൂലക്കൂരുക്കാരുടെ അളിഞ്ഞവാക്കുകള്‍ വാരിവിഴുങ്ങുന്ന ബ്ലോഗുവായനക്കാര്‍, ഇത്തരം വാര്‍ത്തകള്‍ കേട്ട്‌ ലജ്ജിക്കട്ടെ.

കക്ഷിരാഷ്ട്രീയമായ ന്യായാന്യായങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച്‌, ദേശാഭിമാനിക്കാരനെ പോലെ ന്യായങ്ങള്‍, ന്യായീകരണങ്ങള്‍ മാത്രം ചമക്കുന്നതല്ല യഥാര്‍ത്ഥ രാഷ്ട്രീയം എന്ന്‌ മലയാളി എപ്പോഴാണാവോ മനസ്സിലാക്കുക ? രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥം സ്വയം വിശകലത്തിന്‌ വിധേയമാക്കാന്‍ നമ്മുടെ `ഇതുപക്ഷം` എന്ന വകുപ്പില്‍ പെടുന്ന ചിലരെങ്കേിലും ശ്രമിക്കുമോ ആവോ ?

പൊതുസമൂഹത്തെ വല്ലാതെ ബാധിക്കുന്ന, അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ വൃത്തികെട്ട, കക്ഷിരാഷ്ട്രീയ, അധികാരമോഹ ന്യായങ്ങളിലേക്ക്‌ ഏച്ചുകെട്ടുന്ന മലയാളി മനസ്സിന്‌ ചരിത്രം മാപ്പു നല്‍കില്ല.

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
ഓഡിറ്റ് റിപ്പോര്‍ട്ടും ഞാനും തമ്മില്‍ തീരെ ചേരില്ല.
കാരണം പ്രായോഗിക സമീപനമെന്നൊന്നത് ഓഡിറ്റ് റിപ്പോര്‍ട്ടിലില്ല തന്നെ. മുമ്പും ഈ കമന്റ് ഞാന്‍ അങ്കിളിന്റെ ബ്ലോഗില്‍ ഇട്ടതാണ്, എങ്കിലും ആവേശഭരിതരായ് കമന്റിടുന്ന് ആളുകളെ കാണുന്നതിനാല്‍ ഒന്നൂടെ പറഞ്ഞെന്നെ ഉള്ളൂ.
അതിനും തെറി ഇടതുപക്ഷത്തിന് കൊടുക്കാനാ ആളുകള്‍ക്ക് താത്പര്യം.

അങ്കിള്‍ said...

അനിലേ,
ആഡിറ്റിനെപറ്റി അനിൽ വച്ചു പുലർത്തുന്ന ധാരണ തെറ്റാണെന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു.

നിയമസഭ പാസ്സാക്കിയ നിയമങ്ങൾ, നടപടിക്രമങ്ങൾ സഹിതം, പാലിച്ചിട്ടുണ്ടോ എന്നു പരിശോധിച്ച് നിയമസഭയെ അറിയിക്കുക എന്ന ചുമതലയാണ് ഭരനഘടന സി.ഏ.ജി യെ ഏൾപ്പിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വിഭാഗത്തിനെ ഏൾപ്പിക്കാതെ സ്വതന്ത്രമായ ഒരു ഏജൻസി യെ ഏൾപ്പിച്ചത്, ആ പ്രവർത്തി നിഷ്പക്ഷമായും, കർശനമായും പാലിച്ചിട്ടുണ്ടോ എന്നു നിയമസഭയെ അറിയിക്കാൻ വേണ്ടിയാണു. അവിടെ പ്രായോഗിക സമീപനമെടുത്താൽ സംഗതിയാകെ മാറും. പ്രായോഗിക സമീപനത്തിൽ സി.ഏ.ജി. പറഞ്ഞ കാര്യങ്ങൾ ശരിയല്ലാ എന്നു തീരുമാനിക്കാൻ നിയമസഭക്ക് അധികാരമുണ്ട്. പല കാര്യങ്ങളിലും അങ്ങനെ ചെയ്യുന്നുമുണ്ട്. അതാണു വേണ്ടതും.

ഈ പോസ്റ്റിലെ വിഷയം തന്നെ എടുക്കൂ. പത്തെഴുപതു ലെക്ഷം രൂപക്ക് വാങ്ങിയ ഉപകരണങ്ങൾ വാങ്ങിയ മാസം തന്നെ കേടായി. മാസങ്ങളും, വർഷങ്ങളും കഴിഞ്ഞു. അതേപടി കിടക്കുന്നു. ആർഭാടത്തോടെ ഉത്ഘാടനം നടത്തിയവർക്ക് ഒരു ഉത്തരവാദിത്വവുമില്ലേ. വാങ്ങിയ ഉപകരണങ്ങൾ വാഗ്ദാനം ചെയ്ത രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ അത് വിതരനം ചെയ്ത കമ്പനിയെകൊണ്ട് നേരെയാക്കി എടുപ്പിക്കാൻ ഇവിടെ നിയമങ്ങളില്ലേ. ഇവിടെ അതല്ല പ്രശ്നം. ആർക്കും താല്പര്യമില്ല. സർക്കാരിന്റെ പണമല്ലേ.ഉത്ഘാടനം നടത്തി, പൊതുജനങ്ങളെ അരിയിച്ചു കഴിഞ്ഞില്ലേ. അതു മതി. ‘സ്പീഡ് ട്രേസർ’ എന്നെഴുതിയ വാഹനങ്ങളും തലങ്ങും വിലങ്ങും ഓടുന്നുണ്ട്. അതിനകത്ത് ഉപകരണങ്ങളില്ല എന്നു എത്ര പേർക്കറിയാം.

ഇവിടെ ഇടതു പക്ഷമെന്നോ, വലതു പക്ഷമെന്നോ എന്നുള്ളതല്ല പ്രശ്നം. നികുതി ദായകന്റെ പണമെടുത്തു നേരാം വണ്ണം ചെലവാക്കിയോ, ഇല്ലെങ്കിൽ അതിനുത്തരവാദിയാരു. ഇക്കാര്യങ്ങൾ നികുതി ദായകൻ അറിയാൻ അവകാശമില്ലേ. സി.ഏ.ജി. എന്നൊരു വിഭാഗം ഇല്ലായിരുന്നെങ്കിൽ ഇക്കാര്യം എത്രപേരറിയും.

ഇനിയെങ്കിലും മനസ്സിലാക്കൂ, പ്രാ‍യോഗിക സമീപനം എടുത്തിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടത് സി.ഏ.ജി അല്ല. മറിച്ച് അതിനധികാരപ്പെട്ട നിയമസഭയാണ്. ഇവിടെ ഗതാഗത വകുപ്പ് പ്രായോഗിക സമീപനമെടുത്തതു കൊണ്ടായിരിക്കണം, വാങ്ങിയ ഉപകരണങ്ങളെല്ലാം പെട്ടിക്കകത്തു തന്നെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.

അനിലിന്റെ ഒരേ മറുപടി എല്ലായിടത്തും യോജിക്കുമോ എന്നും ചിന്തിക്കൂ.

-: നീരാളി :- said...

അഴിമതിയെ ന്യായീകരിക്കാനുള്ള വെപ്രാളക്കാര്‍ക്ക്‌ എപ്പോഴും ഒരേ മറുപടി തന്നെയേ പറയാനുണ്ടാവുള്ളൂ.

അനില്‍@ബ്ലോഗ് // anil said...

അങ്കിളെ,
എന്റെ അഭിപ്രായം തെറ്റാണെന്ന് ഖേദം കൂടാതെ തന്നെ അങ്കിളിനു പറയാമല്ലോ, അതാണല്ലോ ബ്ലോഗിന്റെ സ്വാതന്ത്ര്യം. ഈ പൊസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയായിരിക്കാം, പക്ഷെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.
എന്ത് മെഷീനുകളാണ് ഇസ്റ്റാള്‍ ചെയ്തത്,
എന്തു തകരാറാണ് അതിനുണ്ടായത്,
തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചോ ഇല്ലയോ, ഇല്ലെങ്കില്‍ എന്തുകൊണ്ട്,
വാറണ്ടി പീരീഡിലാണോ കേടായത്?
അല്ലെങ്കില്‍ ഇഷ്റ്റാള്‍ ചെയ്യാന്‍ താമസിച്ചതെന്ത്?
സര്‍വ്വീസ് കോണ്ട്രാക്റ്റ് ഉണ്ടായിരുന്നോ,
ഉണ്ടെങ്കില്‍ അരുമായി,
ഇല്ലങ്കില്‍ എന്തുകൊണ്ട്,
എന്തിന് മെഷീന്‍സ് കാറുകളില്‍ നിന്നും മാറ്റി,
മാറ്റിയ മെഷീനുകള്‍ എന്തു ചെയ്തു..

തുടങ്ങി അനവധിയായ കാര്യങ്ങള്‍ വ്യക്തമാവാനുണ്ട്.അതൊക്കെ നോക്കീയേ ആരുടെയെങ്കിലും വീഴ്ചകൊണ്ടാണോ അതോ സര്‍ക്കാര്‍ സംവിധാനത്തിന്റെ പിഴവാണോ നഷ്ടം വരാന്‍ കാരണമെന്ന് പറയാനാവൂ.

ലോവസ്റ്റ് ക്വൊട്ടേഷനെ സ്വീകരിക്കാവൂ എന്ന് പറയുമ്പോള്‍ തന്നെ സര്‍ക്കാര്‍ പര്‍ച്ചെസുകള്‍ എവിടെ എത്തിപ്പെടും എന്ന് നമുക്ക് ഊഹിക്കാമല്ലോ.

മരുന്നു വാങ്ങുന്നതില്‍ പോലും ഏറ്റവും ചവറ് മരുന്ന് വാങ്ങാനെ നമ്മുടെ നിയമപ്രകാരം വാങ്ങാനാവൂ. മൊശം ഗുണനിലവാരമാണെന്ന് പറഞ്ഞ് ഒരാളുടെ ക്വൊട്ടേഷന്‍ തള്ളിയാല്‍ അവന്‍ കോടതിയില്‍ പോകും.അടുത്തിടെ നടന്ന രണ്ട് കോടതി ഇടപെടല്‍ നാം കണ്ടതാണ്. വിഴിഞ്ഞവു, ചമ്രവട്ടം പദ്ധതിയും. ഒരു ചെറിയ ഉദാഹരണം പറഞ്ഞെന്നേ ഉള്ളൂ.

അങ്കിള്‍ said...

അനിലേ,
സർക്കാർ സംവിധാനത്തിനു ഒരു കുഴപ്പവുമില്ല. പക്ഷേ ആ സംവിധാനങ്ങൾ നടപ്പിലാക്കിയെടുക്കാൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ ഉണ്ടായാൽ മതി. പക്ഷേ അവർ അഴിമതിരഹിതരായിരിക്കണം.

ഈ കാര്യം തന്നെ എടുക്കൂ. സ്പീഡ് ട്രേസർ സംവിധാനം വാങ്ങിയിട്ട് കൊല്ലം മൂന്നായി. പൊതുജനങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ അതെല്ലാം പെട്ടിക്കുള്ളിൽ തന്നെ ഇരിപ്പാണെന്നു. അതേ സമയം, ഗതാഗത വകുപ്പിലെ എല്ലാർക്കും ഇതറിയാമല്ലോ. ആ സംഗതികൾ പ്രവർത്തിപ്പിച്ചെടുക്കണമെന്നു ആർക്കും ആഗ്രഹമില്ല. കിട്ടിയ സാധനങ്ങളെല്ലാം നല്ലതാണെന്നു ഉറപ്പുവരുത്തി തന്നെയാണു ഇൻസ്റ്റാൾ ചെയ്തത്. എന്നാൽ അതിനെ പ്രവർത്തിപ്പിക്കാൻ താല്പര്യമില്ലാത്ത കുറെ പേർ ദുരുപയോഗം നടത്തി കേടാക്കി. വാങ്ങിയ ഉപകരണങ്ങൾ എന്തെല്ലാമെന്നു പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ:

ലേസർ അടിസ്ഥാനമാക്കിയുള്ള കളർ ഡിജിറ്റൽ വീഡിയോ ക്യാമറയോടുകൂടിയ സ്പീഡ് വീഡിയോ
സിസ്റ്റം, റിമോട്ട് കണ്ട്രോളോടുകൂടി ഡി.വി.ഡി റിക്കാർഡിംഗ് സംവിധാനം, കളർ വീഡിയോ എൽ.സി.ഡി.മോണിറ്റർ എന്നിവയടങ്ങിയ സ്പീഡ് ട്രേസർ സംവിധാനം

ഒരു കാറിലെ ഏതെങ്കിലും ഒരു ഉപകരണം കേടായാൽ മതിയല്ലോ ആ സംവിധാനം മുഴുവൻ നിലക്കാൻ. പ്രവർത്തിപ്പിക്കാൻ മനസ്സില്ലാത്തവർ, അതിനു ആഗ്രഹിക്കാത്തവർ ഉപയോഗിച്ച് നശിപ്പിച്ചു എന്നു പറയുന്നതാവും ശരി. എന്നിട്ട് അസോസിയേഷനെ കൊണ്ട് ഒരു പ്രസ്താവനയും ഇറക്കിപ്പിച്ചു: നേരാംവണ്ണം ട്രൈയിനിംഗ് ആർക്കും കിട്ടിയിട്ടില്ല.

ഒരു സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പിന്റെ ന്യായീകരണമാണിത്.

ഉപകരണങ്ങൾ ഏതൊക്കെയെന്നു വായിച്ചല്ലോ. അതിൽ ഏതാണു കേടായാൽ തന്നെ നന്നാക്കിയെടുക്കാൻ കഴിയാത്തത്. ഒരു മാസം പോലും പ്രവർത്തിച്ചില്ല. അങ്ങനെയുള്ളപ്പോൾ, തീർച്ചയായും ആ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനിക്കാർക്ക് ഒരു ബാധ്യതയും ഇല്ലേ. എന്തു കൊണ്ട് അവരെ കൊണ്ട് ചെയ്യിപ്പിച്ചില്ല.

കിട്ടിയിടത്തോളം വിവരങ്ങൾ എത്ര പ്രയാസത്തോടെയാണു വെളിപ്പെടുത്തുന്നതെന്നഅതിന്റെ പുറകേ നടന്നവർക്ക് മാത്രമേ അറിയൂ.

അനിൽ പറഞ്ഞ ബാക്കി വിവരങ്ങൾ കൂടി അറിയാൻ കുറഞ്ഞത് ഒരു മാസം കാത്തിരിക്കണം (വിവരാവകാശ നിയമപ്രകാരം). ഇവിടെ അതിന്റെ ആവശ്യം ഇല്ല. കാരണം, 72 ലക്ഷം നികുതി പണം കഴിഞ്ഞ മൂന്നു കൊല്ലമായി ഒരു ഫലവും ഇല്ലാതെ പെട്ടിക്കുള്ളിൽ ഇരിക്കുന്നു എന്ന വിവരം മാത്രം മതി. ബാക്കിയൊക്കെ ഇതിനുത്തരവാദികളെ കണ്ടുപിടിക്കാനല്ലേ.

ആ ജോലി തൽക്കാലം നമുക്കെടുക്കണ്ട. അതിനുവേണ്ടിയും ഉണ്ടല്ലോ, ഉദ്ദ്യോഗസ്ഥപടയും, മന്ത്രിപടയും. നികുതി ദായകനായ എനിക്ക് അറിയേണ്ടത് എന്തു കൊണ്ട് ലേസർ ട്രേസർ സംവിധാനം നടപ്പിൽ വരുത്തിയില്ലെന്നാണൂ.

Ashly said...

The same setup is being used in Karnataka, and they are being used every day and night.

I was caught once in BLR-Mysore road- my speed was around 5 to 10KM/HR more than the allowed speed. The police officer explained that to me and sent me off (if the speed is relay high, the driver has to pay fine.) That was the first time i saw this device so close. I was curious about this system and the police team was happy to give me a demo on how this works for the next 20 mins, and they have in in depth knowledge about the system.

അങ്കിള്‍ said...

സന്ദർശനത്തിനു നന്ദി, ക്യാപ്റ്റൻ ഹാഡൊക്ക്,

കേരളത്തിലെ ഗതാഗത വകുപ്പ് ബാബുമാരുടെ കൈയ്യിൽ പുതിയ സങ്കേതിക വിദ്യകളൊന്നും ചിലവാകില്ല. അവരുടെ കൂടെ മുൻ‌കൂട്ടി അനുവാദം വാങ്ങി, നിലവിലുള്ള അവരുടെ കീശ വീർപ്പിക്കാനുള്ള സംവിധാനത്തിൽ ഒരു പോറലും ഏൾക്കില്ലാ എന്നു ഉറപ്പു വന്നാൽ, ഒരു പക്ഷേ ഇങ്ങനെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ അവർ തയ്യാറായേക്കും.

സംഘടനയെ മറികടന്നൊന്നിനും ഈ സർക്കാരും തയാറാകില്ല. കാരണം, തൊഴിലാളി വർഗ്ഗ സർവ്വാധിപത്യമാണു ആത്യന്തികമായ ലക്ഷ്യം. അതിനുവേണ്ടി ജനാധിപത്യത്തെ ഒരു ടൂൾ ആക്കുന്നുവെന്നു മാത്രം.

Ashly said...

True Uncle. Even if any of the Govt try to make a good change, the officers fail them.

അങ്കിള്‍. said...

ഇന്നത്തെ (27-8-2009) മനോരമ വാർത്ത:
അപകട മേഖലകളില്‍ വേഗപരിധി 40 കിലോമീറ്ററാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയ216 സ്ഥലങ്ങളില്‍ വേഗപരിധി 40 കിലോമീറ്ററായി നിജപ്പെടുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. കണ്ടെയ്നര്‍ ലോറികളുടെ നീക്കം രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ മാത്രം അനുവദിച്ചാല്‍ മതിയെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെയും പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് വര്‍ഷം നാലായിരത്തോളം പേര്‍ കൊല്ലപ്പെടുന്നതായി മനോരമ പ്രസിദ്ധീകരിച്ച 'വഴിക്കണ്ണ് പരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു

അതോറിറ്റിയുടെ നിര്‍ണായക യോഗം. രണ്ടു
വര്‍ഷം മുന്‍പു രൂപം കൊണ്ട അതോറിറ്റിയുടെ ശക്തമായ ആദ്യ തീരുമാനമാണിത്. സംസ്ഥാനത്ത് ആകെ 896 സ്ഥലങ്ങളിലാണ് അപകട സാധ്യതയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പഠനത്തില്‍ കണ്ടത്.ഇതില്‍ 216 സ്ഥലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനാണു തീരുമാനം. ദേശീയ, സംസ്ഥാന പാതകളിലാണു പ്രധാനമായും ഇൌ അപകട മേഖലകള്‍. 40 കിലോമീറ്റര്‍ വേഗപരിധി എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. കൊച്ചി തുറമുഖത്തേക്കുളള കണ്ടെയ്നര്‍ ലോറികളുടെ നീക്കം ദേശീയ പാതയില്‍ വന്‍ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണു വിലയിരുത്തല്‍. ഇത്
ഒഴിവാക്കാനാണ് അവയുടെ ഗതാഗത നിയന്ത്രണം. പകല്‍ പാര്‍ക്കിങ് മേഖലകളില്‍ കണ്ടെയ്നറുകള്‍ നിര്‍ത്തിയിടണം. രാത്രി ആവശ്യത്തിന് പാര്‍ക്കിങ് ലൈറ്റുകള്‍ തെളിക്കാതെ റോഡരികില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന നടപടിക്കും
ഇതോടെ അവസാനമാകും. വെളിച്ചമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ ഇടിച്ചു നിരവധി അപകടങ്ങളാണ് ഹൈവേകളില്‍ ഉണ്ടാകുന്നത്.

രാത്രി റോഡരികിലെ പാര്‍ക്കിങ് ഹൈക്കോടതി തന്നെ നിരോധിച്ച കാര്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് 13 ഇന്റര്‍സെപ്റ്ററുകള്‍ കൂടി വാങ്ങും. നിലവില്‍
നാലെണ്ണമാണുള്ളത്. ഇവ കാര്യക്ഷമമല്ലെന്ന വിമര്‍ശനം ഉണ്ടായി.
പുതുതായി ലഭിക്കുന്ന

ഇന്റര്‍സെപ്റ്ററുകള്‍ പൂര്‍ണമായും നിരത്തില്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. ജില്ലാ റോഡ് സേഫ്റ്റി കൌണ്‍സിലുകളുടെ അധികാരങ്ങള്‍ വിപുലീകരിക്കും. 50,000 രൂപ വരെ ചെലവു
വരുന്ന ജോലികള്‍ ഇവര്‍ക്കു തന്നെ പൂര്‍ത്തിയാക്കാം. സ്കൂള്‍ ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ്, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉടനടി
ഉണ്ടാകും.

നിയമ, ആരോഗ്യ, പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചായിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ ഇത്തരം ഏകോപനത്തിന്റെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തി. ബന്ധപ്പെട്ട
വകുപ്പുകള്‍ യോഗം ചേര്‍ന്നു നിര്‍ദേശങ്ങള്‍ എക്സിക്യൂട്ടീവ് കൌണ്‍സിലിനു സമര്‍പ്പിക്കണം. ഒക്ടോബറില്‍ അതോറിറ്റി വീണ്ടും ചേരും. ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്ന വിവിധ നിര്‍ദേശങ്ങളും ഒക്ടോബറിലെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശവും ചര്‍ച്ച ചെയ്തു. ഇതിനായി കേന്ദ്ര സഹായം അഭ്യര്‍ഥിക്കാനും തീരുമാനമായി. മന്ത്രിമാര്‍ക്കു പുറമെ ചീഫ്
സെക്രട്ടറി നീല ഗംഗാധരന്‍, ട്രാഫിക് ഐജി: ബി.സന്ധ്യ, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.കെ. മനോജ് കുമാര്‍, കമ്മിഷണര്‍ പ്രേംശങ്കര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Areekkodan | അരീക്കോടന്‍ said...

സ്പീഡ്ട്രേസര്‍ കാര്‍ അമിതവേഗത കാരണം അപകടത്തില്‍!!!!!ഹ ഹ ഹാ......വേലി തന്നെ വിള തിന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
അങ്കിളേ , ചിരിക്കാതിരിക്കാനാവുന്നില്ല.
തൃശ്ശൂര്‍ കോഴിക്കോട്, പെരിന്തല്‍മണ്ണ കോഴിക്കോട് റൂട്ടുകളില്‍ അങ്കിള്‍ യാത്ര ചെയ്തിട്ടില്ലെന്ന് തോന്നുന്നു. 100 ഇല്‍ കുറയാത്ത സ്പീഡ് ഇവിടെ ഇല്ല, അതും ഗവര്‍ണര്‍ പിടിപ്പിച്ച ബസുകളില്‍. കഷ്ടകാലത്തിന് നമ്മളെങ്ങാനും മഞ്ഞ വരയിലെങ്ങാനു തൊട്ടുപോയാല്‍ ഫൈന്‍, ഇവര്‍ക്ക് സ്പീഡും പ്രശ്നമല്ല സൈഡുപോലും പ്രശ്നമല്ല, ഇടത്തൂടെം വലത്തൂടെം ഒക്കെ പായും. ഒരു വീഡിയോ എടുക്കണം എന്ന് വിചാരിച്ചിട്ട് സമയം കിട്ടിയില്ല.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)...:)....
അങ്കിളെ,
നന്നായിട്ടുണ്ട്.

മുക്കുവന്‍ said...

ഇവിടെ ഇടതു പക്ഷമെന്നോ, വലതു പക്ഷമെന്നോ എന്നുള്ളതല്ല പ്രശ്നം. നികുതി ദായകന്റെ പണമെടുത്തു നേരാം വണ്ണം ചെലവാക്കിയോ, ഇല്ലെങ്കിൽ അതിനുത്തരവാദിയാരു...

well said Uncle..

sign under neeerali too..

yousufpa said...

കഷ്ടം, പൊതുജനം എന്നും കഴുതകളാണല്ലോ...

സത്യം അതാണ്. നാം പ്രതികരണ ശേഷി നശിച്ച വംശനാശം സമ്ഭവിച്ച എന്നൊക്കെ പറയാറില്ലേ ആ കൂട്ടത്തില്‍ ആണ്‌.

Lathika subhash said...

അങ്കിൾ’
ഞാൻ ഇവിടെ വന്നിരുന്നു.
കൊള്ളാം.
ഓണാശംസകൾ.

അങ്കിള്‍ said...

പ്രീയ ലതി,
സന്ദർശനത്തിനും ഓണാശംസകൾക്കും നന്ദി.
ഇതിനിടക്ക്, ലതിയ ‘ഇന്ദിരാ ഭവനിൽ’ ഇരിക്കുന്നത് ഞങ്ങളും ടിവിയിൽ കൂടി കണ്ടിരുന്നു.