അഞ്ചു കൊല്ലത്തേക്കല്ലേ നാം സംസ്ഥാന നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്നത്?
അവരാരും മരണമടഞ്ഞില്ലല്ലോ? പിന്നെന്തേ വീണ്ടും തെരഞ്ഞെടുപ്പ്?
എത്രകോടി രൂപയാണു നമ്മുടെ ഖജനാവിൽ നിന്നും ഇവരെ തെരഞ്ഞെടുക്കാൻ ചെലവിട്ടത്? ഇനി എത്രകൂടി വേണം മൂന്നു പേരെ കൂടി ജയിപ്പിച്ചെടുക്കാൻ?
ആലോചിക്കാൻ സമയമായി. കഴുതകളായ നമുക്ക് കുതിരകളാവാൻ ലഭിക്കുന്ന ഒരേ ഒരവസരമാണ് ഈ വരുന്ന തെരഞ്ഞെടുപ്പ്.
ഒഴിവാക്കാമായിരുന്ന ഈ തെരഞ്ഞെടുപ്പിനു ഉത്തരവാദികളായവരുടെ മുഖമടച്ചൊന്നു കൊടുക്കാൻ ബാലറ്റ് പെട്ടിയിലൂടെ അവസരം വന്നു ചേരുന്നു.
ഉണരൂ വോട്ടർ മാരേ, ഉണരു.......
Tuesday, October 13, 2009
Subscribe to:
Post Comments (Atom)
30 comments:
അതിമോഹം വേണ്ട. കഴുതകൾ കുതിരകളായ ചരിത്രമില്ല. കവിഞ്ഞാൽ കോവർ കഴുതകളാകും. തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശമുള്ളതിൽ കഴുതകൾ ഇളിക്കട്ടെ. പിന്നെ പുളിച്ച പ്രസംഗം കേട്ട് ഉറങ്ങട്ടെ.
മാഷേ രാഷ്ട്രീയക്കാരുടെ കഞ്ഞികുടി മുട്ടിക്കല്ലേ. മറ്റൊരു തൊഴിലും അറിയാത്തകൊണ്ടാ. പാവത്തുങ്ങള് പിഴച്ചുപൊക്കോട്ടെന്നേ..
അങ്കിളേ, ജനാധിപത്യത്തിന് കൊടുക്കുന്ന വിലയാണ് ഇത്. :-)
എന്തായാലും അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഭരിക്കുമെന്ന് കരുതാം, സംസ്ഥാനവും കേന്ദ്രവും. അങ്ങനെ വലിയൊരു പാഴ്ചെലവ് ഒഴിവായല്ലോ എന്ന് ആശ്വസിക്കാം.
ഒഴിവാക്കാമായിരുന്ന ഈ തെരഞ്ഞെടുപ്പിനു ഉത്തരവാദികളായവരുടെ മുഖമടച്ചൊന്നു കൊടുക്കാൻ ബാലറ്റ് പെട്ടിയിലൂടെ അവസരം വന്നു ചേരുന്നു.
എന്നു പറയുമ്പോൾ എങ്ങനെ പ്രതികരിക്കണം അങ്കിളേ?തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ അങ്കിൾ പറയുന്നില്ല.ബാലറ്റ് പെട്ടിയിലൂടെ പ്രതികരിക്കാൻ ആണു പറയുന്നത്.അങ്ങനെ നോക്കുമ്പോൾ ഇടതു പക്ഷത്തിനു വോട്ട് ചെയ്യണം എന്നാണോ അങ്കിൾ പറയുന്നത്?
താങ്ക്യൂ അങ്കിൾ...!
ജനങ്ങള്‍ക്ക് ഈ പ്രതികരണം നേരത്തെയാകമായിരുന്നല്ലോ. അവര്‍ക്ക് സിന്ധു ജോയിയെയും ഡോ.മനോജിനെയും കെ.കെ രാഗേഷിനെയും വിജയിപ്പിക്കാമയിരുന്നു. അവര്‍ അത് ചെയ്തില്ല. അപ്പോള്‍ അവര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പിനെപ്പറ്റി ആശങ്ക ഇല്ല എന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാം.
സെക്രട്ടറിയേറ്റ് ഇടിച്ചുനിരത്തി അവിടെ കുളം കുത്തി മീന്വളര്ത്തുകാര്ക്ക് പാട്ടത്തിനുകൊടുത്താല്‍ പിന്നെയും ലാഭിക്കാം ശതകോടികള്‍.
നമ്മുടെ തെരഞ്ഞെടുപ്പു സമ്പ്രദായം മാറ്റാതെ പല അതിക്രമങ്ങളും അനാവശ്യച്ചെലവുകളും ഒഴിവാക്കാനാകില്ല. ഉദാ:
1.ബീഹാറിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അരങ്ങേറുന്ന ബൂത്തുപിടുത്തവും മറ്റു അതിക്രമങ്ങളും 2.ഒരാള്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുന്നതു.
3.എല്ലാ ഉപ തെരഞ്ഞെടുപ്പുകളും.
4.ക്രിമിനലുകള്‍ ജനപ്രധിനിധികളാകുന്നതു.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം പാര്‍ടി അടിസ്ഥാനതില്‍ തെരഞ്ഞെടുപ്പു നടത്തുകയും, കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ ജനപ്രധിനിധികളുടെ എണ്ണം നിശ്ചയിക്കുകയും, ആ എണ്ണം ജനപ്രധിനിധികളെ തെരഞ്ഞെടുക്കുന്നതു പാര്‍ട്ടി തയാറാക്കി മുന്‍ക്കൂട്ടി ഇലക്ഷന് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പാനലില്‍ നിന്നും ആയിരിക്കുകയും വേണം. കാലു മാറിയാലും മരിച്ചാലും പാനലിലെ അടുത്തയാള്‍.
ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഇതു സമ്മതിക്കുമോ ?
ആളില്ലാത്ത പാര്‍ട്ടികളും അവരുടെ കൂട്ടുകെട്ടുകളും അറബിക്കടലില്‍ മുങ്ങിപ്പോവില്ലെ? ആകെ പോള്‍ ചെയ്ത വോട്ടിന്റെ 20% പോലും കിട്ടാത്തവര്‍ പിന്നെ ജനപ്രധിനിധികളാകുന്നതെങ്ങിനെ?
“മുഖമടച്ചൊന്നു കൊടുക്കാന്‍ ബാലറ്റ് പെട്ടിയിലൂടെ അവസരം വന്നു ചേരുന്നു.“ ഇതു ശരിയല്ല. എം.എല്‍.എ. മാരാണെന്നു അറിഞ്ഞുകൊണ്ടു എം.പി. മാരായി തെരഞ്ഞെടുത്തതു ജനങ്ങളല്ലെ? അവരുടെ മുഖമടച്ചൊന്നു കൊടുക്കാന്‍ ആര്‍ക്കാണാവുക?
ഒരു മാസക്കാലത്തേക്ക് ചാനലുകളും പത്രങ്ങളും കഞ്ഞി കുടിച്ചു കഴിയുന്നത് സഹിക്കുന്നില്ല അല്ലേ........
എന്താ സുനിൽ ക്രിഷ്ണൻ ഈ സാഹചര്യത്തിൽ എൽ.ഡി.എഫിനല്ലേ വോട്ട് കൊടുക്കേണ്ടത്?
നൻഡി,
നേരിട്ട് മുഖത്തടിക്കണ്ടാ, ബാലറ്റ് പെട്ടിയിലൂടെ ആകാമല്ലോ. അതിലല്ലേ കൂടുതൽ ഇഫക്ട്.
ഗോവിന്ദൻ കുട്ടി പറഞ്ഞപോലെ കോവർകഴുതകളാകാനാണു വിധി.
കിരൺ തോമസ്,
സുസ്ഥിരമായ ഒരു കേന്ദ്ര ഭരണത്തിനു വേണ്ടി അന്ന് യൂ.ഡി.എഫിനു വോട്ട് ചെയ്തവരെ ഞാൻ കുറ്റം പറയില്ല. എന്നാൽ അന്നു കോൺഗ്രസ്സ് നേതൃത്വം കാണിച്ച വൃത്തികേടിനു മറുപടി നൽകേണ്ടത് തീർച്ചയായും ഇപ്പോഴാണു.
അങ്കിളേ,
പരസ്യത്തിനു മുങ്കൂര്‍ ക്ഷമാപണം.
ഇതേ കുറിച്ച് ഒരു കുറിപ്പ് ജനാധിപത്യത്തിലെ ദുര്‍വ്യയങ്ങള്‍ എന്ന പേരില്‍ ഇട്ടിരുന്നു.
അങ്കിളെ,
ചിലകാര്യങ്ങള്‍ അങ്ങിനെയാണ്.
അത് ഒഴിച്ചുകൂടാനാവാത്ത സംഗതികളായതിനാല്‍ അതിനെ അംഗീകരിക്കുക എന്നതാണ് കരണീയം.
ലാഭനഷ്ടങ്ങള്‍ മാത്രം നോക്കിയാല്‍ നമുക്ക് ഒരുപാട് ബുദ്ധിമുട്ടാവില്ലെ?
വയസ്സായ അച്ചനെയും അമ്മയെയും മക്കള്‍ നിര്‍ബന്ധമായും സംരക്ഷിക്കണം എന്ന് പറഞ്ഞാല്‍ അത് എപ്രകാരം നമുക്ക് സ്വീകാര്യമാവുമോ അതുപോലെ ഈ ചിലവുകളും സ്വീകാര്യമാവണം, ചുരുങ്ങിയ പക്ഷം ജനാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം.
“കഴുതകളായ നമുക്ക് കുതിരകളാവാൻ ലഭിക്കുന്ന ഒരേ ഒരവസരമാണ് ഈ വരുന്ന തെരഞ്ഞെടുപ്പ്“
കണ്ണൂരിലെ ജനങ്ങള്‍ക്ക് ചരിത്രത്തിലാദ്യമായി കുതിരകളാവാനുള്ള അവസരം. അതല്ല എ പി അബ്ദുള്ളക്കുട്ടിയെ ജയിപ്പിച്ചുവിട്ടാല്‍ കഴുതകളോട് അങ്കിള്‍ സമാധാനം പറയേണ്ടിവരും.
പ്രീയ ജി.വി.,
രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള നാടാണു കണ്ണൂർ. സാധാരണ ഗതിയിൽ ഈ കോടികളുടെ ചെലവ് മനഃപ്പൂർവം ഉണ്ടാക്കി വച്ചതാണു, ഒഴിവാക്കാമായിരുന്നു എന്നൊക്കെ ചിന്തിക്കുന്നവർ അവിടെ ന്യൂനപക്ഷമാണു. കഴുതകളായ അവരെ കോവർകഴുതകളാക്കരുതേ എന്നാണു എന്റെ പ്രാർത്ഥന. അതിൽ ഭരണ കക്ഷിയുടെ കഴിവ് എന്തുമാത്രമുണ്ടെന്നു നമുക്ക് കണ്ടറിയണം.
ഈ തെരഞ്ഞടുപ്പ് തിരുവനന്തപുരത്തായിരുന്നുവെങ്കിൽ എനിക്ക് ആരോടും സമാധാനം പറയേണ്ടി വരില്ലെന്നു ഉറപ്പുണ്ട്.
ഉത്തരവാദികള്‍ നമ്മള് തന്നെയല്ലേ അങ്കിള്‍? സ്വന്തമായ അഭിപ്രായങ്ങള്‍ കൊടിയുടെ നിറം നോക്കി പറയുകയും മറച്ചു വക്കുകയും ചെയ്യുന്ന നമ്മളും ഈ അടികടിയുള്ള തെരഞ്ഞെടുപ്പിനു ഉത്തരവാദികളാണ്. ഖജനാവിലെ പണം നമ്മുടെതാണ് എന്ന ബോധം നമുക്കോ, അത് ജനങള്‍ക്ക് ഉപകാരപ്പെടണം എന്ന ആഗ്രഹം രാഷ്ട്രീയം തൊഴിലാക്കിയവര്ക്കോ (സേവനം ആക്കിയവര്‍ക്ക് എന്ന് പറയുന്നില്ല. കാരണം വിരലില്‍ എണ്ണാവുന്നവരേ ഉണ്ടാവൂ. അതും ഭാഗ്യം പോലെ ഇരിക്കും ) ഇല്ലാത്തിടത്തോളം കാലം വിരലില്‍ മഷി പുരട്ടാന്‍ ബൂത്തുകളില്‍ കയറിയിറങ്ങേണ്ടി വരും. കഴുതകളില്‍ നിന്ന് കുതിരകളിലെക്കുള്ള മാറ്റം സ്വപ്നമായി നില നില്‍ക്കുകയും ചെയ്യ്. ഏതായാലും ഇത്തരം ഒരു വായനക്കുള്ള സാഹചര്യം ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍. പറഞ്ഞത് തെറ്റായെങ്കില്‍ ക്ഷമിക്കുമല്ലോ..
കണ്ണൂര്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് കണ്ണൂര്‍ നിയമസഭാമണ്ഡലം-അതായത് കണ്ണൂര്‍ നഗരപ്രദേശം. അവിടത്തുകാരെക്കുറിച്ച് എനിക്കുള്ള പരാതി അവര്‍ തികച്ചും അരാഷ്ട്രീയരാണ് എന്നതാണ്. തിരുവനന്തപുരത്തുകാര്‍ പലപ്പോഴും ശരിയായ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. എന്നാലും അവരും പലതവണ കഴുതകളെ കോപാകുലരാക്കിയിട്ടുള്ളവര് തന്നെ.
അങ്ങനെ മുഖത്തടിക്കണമെങ്കില് ഈ പഴുതുകള്‍ എല്ലാം ഉള്ള ഒരു ഭരണഘടന സമ്മാനിച്ചവരെ ആദ്യം അടിക്കണം. അതില്‍ പില്ക്കാലത്ത് ഒരുപാടു കൂട്ടിച്ചേര്‍ക്കലുകളും വെട്ടിക്കുറക്കലുകളും നടത്തിയിട്ടും കോടികള്‍ നഷ്ടപ്പെടുത്തുന്ന ഇത്തരം ദുര്‍വ്യയങ്ങള്‍ക്ക് അറുതിവരുത്താന്‍ ശ്രമിക്കാതെയിരുന്ന നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങളെ പിന്നെ അടിക്കാം. ഒരിക്കല്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം മുഴുമിപ്പിക്കാതെ രാജിവെച്ച് കൂടുതല്‍ സ്ഥനമാനങ്ങള്ക്കായി വോട്ടു തേടിയിറങ്ങിയവരെ ജയിപ്പിച്ച സമ്മതിദായകരും ഇതിന് ഉത്തരവാദികളാണ്.
എന്റെ ഒരു സംശയം ഇതാണ്. ആരെയാണ് നമ്മള് തിരഞ്ഞെടുക്കുന്നത്? ജനപ്രതിനിധികളേയോ അതോ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളേയോ? ഇന്നധികവും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളാണ് അധികാരത്തില്‍. അങ്ങനെയെങ്കില്‍ പാര്‍ട്ടികള്‍ നേരിട്ടു മത്സരിക്കുന്നതെല്ലെ നല്ലത്? എന്നിട്ട് ജയിക്കുന്ന പാര്‍ട്ടികള്‍ അവരുടെ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യട്ടെ. അങ്ങനെ എത്തുന്നവരുടെ പ്രവര്‍ത്തനം പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ അല്ലെങ്കില്‍ അവരെ പിന്‍വലിക്കാനും പകരം പുതിയ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാനും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാധിക്കുന്ന വിധത്തില്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യപ്പെടണം. അങ്ങനെ വരുമ്പോള്‍ ഇത്തരം ഉപതെരഞ്ഞെടുപ്പുകളും കൂറുമാറ്റം കുതിര /കഴുത കച്ചവടം പോലുള്ള പരിപാടികളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കില്ലെ?
അക്കരപ്പച്ച കണ്ട് അങ്ങോട്ടോടുന്നവരെയാണു തെരഞ്ഞെടുത്തതെന്നു മുങ്കൂർ അറിയാൻ സമ്മതിദായകർക്ക് മാർഗ്ഗമില്ലാത്തതിനാൽ അവരെ നമുക്ക് ഇപ്പോൾ കുറ്റപ്പെടുത്താനാകില്ല. എന്നാൽ നമ്മോട് കാണിച്ച ഈ ചതിക്ക് പകരം വീട്ടാനുള്ള അവസരമല്ലേ വന്നു ചേർന്നിരിക്കുന്നത്. ഈ അവസരം വേണ്ട വിധം പ്രയോജനപ്പെടുത്താത്തവരെ നമുക്ക് കുറ്റപ്പെടുത്താം.
മണികണ്ഠന്റെ മനസിലുള്ള സംബ്രദായം നല്ലതു തന്നെ. പക്ഷേ നമ്മുടെ നിലവിലുള്ള നിയമങ്ങൾ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ളതായതു കൊണ്ട് തൽകാലം നടപ്പിൽ വരുത്താൻ കഴിയില്ലല്ലോ.
അങ്കിള്‍,
എന്നാൽ അന്നു കോൺഗ്രസ്സ് നേതൃത്വം കാണിച്ച വൃത്തികേടിനു മറുപടി നൽകേണ്ടത് തീർച്ചയായും ഇപ്പോഴാണു.
അന്ന് കോണ്‍ഗ്രസ് നേതൃത്വം കാണിച്ചത് വൃത്തികേടാണെന്നു മനസിലാക്കാന്‍ അങ്കിള്‍ 6 മാസമെടുത്തത് ആശ്ചര്യജനകമായി തോന്നുന്നു. സുസ്ഥിരമായ ഭരണം കൊണ്ട് എന്തു വൃത്തികേടും മറയ്ക്കുന്നത് നല്ല പ്രവര്‍ത്തിയായി തോന്നുന്നില്ല.
അന്നത് വൃത്തികേടായി തോന്നാത്ത വോട്ടര്‍മാര്‍ ഇന്നും അത് വൃത്തികേടായി കണക്കാക്കന്‍ ന്യായം കാണുന്നില്ല.
യു ഡി എഫിനെ ബുദ്ധിമുട്ടിലാക്കുന്ന പല ഘടകങ്ങളും ഇന്നുണ്ട്. ആസിയന്‍ കരാര്‍ അതിലൊന്നാണ്. ചെങ്ങറ സമരം ഒത്തുതീര്‍പ്പിലെത്തിയതും എല്‍ ഡി എഫിനെ സഹായിക്കും.
ലോക് സഭ തെരഞ്ഞെടുപ്പു നടന്ന സാഹചര്യം ഇന്നില്ല. ഇന്നത്തെ പ്രശ്നങ്ങള്‍ വേറെയാണ്. യു ഡി എഫ് തോറ്റാല്‍ അതിനു പല ന്യായീകരണങ്ങളും കണ്ടെത്തണം. ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ.
പ്രീയ കാളിദാസൻ,
സുസ്ഥിരമായ ഒരു കേന്ദ്രഭരണത്തിനു വേണ്ടി കോൺഗ്രസ്സ് കാരെ എം.പി ആയി തിരെഞ്ഞെടുത്തതിൽ ഒരു വൃത്തികേടും ഞാൻ കാണുന്നില്ല.
അഞ്ചു കൊല്ലത്തേക്ക് വേണ്ടി വോട്ട് ചെയ്ത് ജയിപ്പിച്ച എം.എൽ.എ മാരെ രാജിവയ്പ്പിച്ചത് വൃത്തി കേടായി ഞാൻ അന്നു തന്നെ കണ്ടിരുന്നു. അവരെ എം.എൽ.എ മാരായി തിരഞ്ഞെടുത്തപ്പോഴേ കാണാനുള്ള ദിവ്യശക്തിയൊന്നും സമ്മതിദായകർക്കില്ലല്ലോ. എന്നാൽ ആ നാണം കെടുത്തലിനു പകരം വീട്ടാനുള്ള സമയം അവർ തന്നെ കൊണ്ടു തന്നിരിക്കുന്നു. അതിനെ ശരിക്കും പ്രയോജനപ്പെടുത്തണമെന്നാണു നിഷ്പക്ഷ വോട്ട് ചെയ്യുന്ന സമ്മതിദായകരോടുള്ള എന്റെ അപേക്ഷ.
പാർട്ടി അംഗങ്ങൾ (അതിപ്പോൾ ഏതു പാർട്ടിയായാലും) അങ്ങനെ ചെയ്യില്ലല്ലോ.
ലോക് സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോഴുള്ള സാഹചര്യത്തിനു മാറ്റമൊന്നും വന്നിട്ടില്ല. അന്നു ഏതു കുറ്റിചൂലിനെ നിർത്തിയാലും കോൺഗ്രസിനു ജയിച്ചു വരാമായിരുന്നു. അങ്ങനെ ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു. ഇപ്പോഴുള്ള സാഹചര്യം ഉണ്ടാക്കിയത് കോൺഗ്രസ്സ് തന്നെയാണു. അനുഭവിക്കട്ടെ.
അങ്കിള്‍ പറഞ്ഞതുപോലെ ജനപ്രതിനിധികളെയാണ് നമ്മുടെ നിയമം അനുസരിച്ച് തിരഞ്ഞെടുക്കുന്നതെങ്കില്‍ കൂറുമാറ്റനിരോധന നിയമവും, വിപ്പ് പുറപ്പെടുവിച്ച് സാമാജികരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു വോട്ടു ചെയ്യിക്കുന്നതും ശരിയാണോ? വിപ്പിനനുസരിച്ച് നിയമനിര്‍മ്മാണ സഭകളില്‍ വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന സമാജികര്‍ മനഃസക്ഷിക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കും എന്ന സത്യപ്രതിജ്ഞാ ലംഘനം അല്ലെ നടത്തുന്നത്?
ഇങ്ങനെ ഉപതെരഞ്ഞെടുപ്പുകള്‍ എല്ലാ പാര്‍ട്ടികളും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. പണ്ട് മാരാരിക്കുളത്ത് സഖാവ് വി എസ്സ് പരാജയപ്പെട്ടപ്പോള്‍ ജയിച്ചുവന്ന ബാക്കി സഖാക്കളില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആരും ഇല്ലാഞ്ഞിട്ടല്ലല്ലൊ മത്സരിക്കാതിരുന്ന സഖാവ് നായനാരെ മുഖ്യമന്ത്രിയാക്കിയതും ജയിച്ച മറ്റൊരു സഖാവിനെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തിപ്പിച്ചതും. അന്ന് അങ്ങനെ ചെയ്തവര്‍ ഇന്നു യു ഡി എഫിനെ കുറ്റംപറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? നമ്മുടെ ജനാധിപത്യത്തില്‍ ഇനിയും എന്തെല്ലാം കാണാന്‍ കിടക്കുന്നു.
അങ്കിള്‍,
സുസ്ഥിരമായ ഭരണത്തിന്, കോണ്‍ഗ്രസ് എം പി മാര്‍ മതിയായിരുന്നല്ലോ. എം എല്‍ എ മാര്‍ തന്നെ എം പി മാരാവണമെന്ന് എന്തായിരുന്നു വാശി?
എം എല്‍ എ മാരെ എം പി മാരാക്കിയ ജനത്തിനു ഖജനാവിന്റെ നഷ്ടം ഒരു പ്രശ്നമല്ലെങ്കില്‍ അങ്കിള്‍ പറയുന്ന സംഗതിയൊന്നും അവര്‍ കാര്യമായെടുക്കില്ല.
ഇനി അങ്കിളിനോടൊരു ചോദ്യം നേരിട്ട്. തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്നു രാജിവച്ച് മത്സരിച്ചിരുന്നതെങ്കില്‍ ആ എം എല്‍ എക്ക് സുസ്ഥിരഭരണത്തിനു വേണ്ടി അങ്കിള്‍ വോട്ടു ചെയ്യുമായിരുന്നോ?
മണികണ്ഠന്,
താങ്കളുടെ അഭിപ്രായത്തോടു യോജിക്കാന്‍ ആകില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരു ജനപ്രതിനിധിക്കു രാജിവക്കാനുള്ള അവകാശമുണ്ട്. മത്രിസഭപോലും രാജിവച്ച് നിയനിര്‍മ്മാണസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പു നടത്താറുണ്ട്. മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ രാജിവക്കുന്നതാണുത്തമം.
ഇതൊക്കെ ഒരു എം എല്‍ എ രാജിവച്ച് എം പിയാകാന്‍ പോകുന്നതുമായി താരതമ്യം ചെയ്യാനാവില്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തു നിന്ന് ഒരാള്‍ രാജിവച്ചാല്‍ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാടില്ല എന്ന നിയമ നിര്‍മ്മാണം നടത്തണം. മറ്റൊരു സ്ഥാനത്തേക്കു മത്സരിക്കാനല്ല രാജിയെങ്കില്‍ അതില്‍ ഒരപാകതയും ഞാന്‍ കാണുന്നില്ല.
പ്രീയ കാളിദാസൻ,
എം.പി.മാരായി ആരെ മത്സരിപ്പിക്കണമെന്നു തീരുമാനിക്കുന്നത് പാർട്ടി അംഗമല്ലാത്ത എന്നെപോലുള്ളവരുടെ സമ്മതത്തോടെയല്ല.
സുസ്ഥിരമായ കേന്ദ്രഭരണത്തിനു വേണ്ടി, കോൺഗ്രസ്സിനു വോട്ട് ചെയ്തതിൽ ഞാൻ തെറ്റു കാണില്ല. എന്നാൽ ഒരു എം.എൽ.എ യെ രാജിവയ്പ്പിച്ച് നിർത്തിയതിൽ തീർച്ചയായും അമർഷം ഉണ്ടായിരിക്കണം. ആ അമർഷം അപ്പോൾ തന്നെ കാണിച്ചാൾ സുസ്ഥിരഭരണത്തിനു ചിലപ്പോൾ ഭംഗം സംഭവിച്ചേക്കാം. അവസരത്തിനു വേണ്ടി കാത്തിരിക്കണം. രാജിവച്ച എം.എൽ.എ മാർക്ക് വേണ്ടി ഉപതിരെഞ്ഞടുപ്പൂണ്ടാകുമെന്നു അപ്പോഴേ അറിയാമല്ലോ. അതു കൊണ്ട് കാത്തിരുന്നു പകരം വീട്ടാം. പ്രത്യേകിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തോറ്റാലും സംസ്ഥാന ഭരണത്തിനു പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല, കോൺഗ്രസ്സിനും ഒന്നും സംഭവിക്കില്ല എന്നുള്ളതു കൊണ്ടും.
തിരുവനന്തപുരത്ത് ഒരു എം.എൽ.എ. രാജിവച്ച് എം.പി ആകാനായി മത്സരിച്ചിരുന്നുവെങ്കിൽ എന്റെ അഭിപ്രായം മറ്റൊന്നായിരിക്കില്ല. രാജിവച്ച് ഉപതിരഞ്ഞെടുപ്പിലോട്ട് തള്ളിവിട്ട പാർട്ടിക്ക് ഉപതിരഞ്ഞെടുപ്പിൽ എന്റെ വോട്ടില്ല.
അങ്കിള്‍,
അപ്പോള്‍ അമര്‍ഷം പ്രകടിപ്പിക്കാന്‍ മുഹൂര്‍ത്തം നോക്കി കാത്തിരിക്കണം. അതൊരു പുതിയ സിദ്ധാന്തമാണല്ലോ.
സാധാരണ ആളുകള്‍ അമര്‍ഷം തോന്നുമ്പോഴാണു പ്രകടിപ്പിക്കുന്നത്.
അങ്കിളിനേപ്പോലെ അമര്‍ഷം ആറുമാസം കഴിഞ്ഞു പ്രകടിപ്പിച്ചോളാം എന്ന് എല്ലാവരും തീരുമാനിച്ചിരുന്നെങ്കില്‍ ഈ നാട് എന്നേ സ്വര്‍ഗ്ഗമായേനേ?
സുസ്ഥിര ഭരണത്തിനു വേണ്ടി ആര്‍ക്കും വോട്ടു ചെയ്യും എന്ന അങ്കിളിന്റെ നിലപാട് അത്ര ശരിയാണോ?
ചുട്ടു തല്ലുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന് എന്നു പറഞ്ഞതു പോലെ പൊതു മുതല്‍ ധൂര്‍ത്തടിക്കുന്നതില്‍ രാഷ്ട്രിയ
ക്കാരെല്ലാം ഒറ്റക്കെട്ടാണ്. ഇതിനൊരറുതി വരണമെങ്കില്‍ കോടതി തീരുമാനിക്കണം.
ഉപതിരഞ്ഞെടുപ്പിനുള്ള ചിലവ് രാജിവച്ചവരില്‍ നിന്നൊ വയ്പ്പിച്ചവരില് നിന്നൊ ഈടാക്കാനുള്ള വ്യവസ്ഥ ഇലക്ഷന്
കമ്മീഷന് ഉണ്ടാക്കേണ്ടതാണ്. ഇതിന് നാമാരെങ്കിലും കോടതിയെ സമീപിക്കേണ്ടതാണ്.
പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി രാജിവെക്കുന്നതിനെയല്ല ഞാന്‍ എതിര്‍ത്തത്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ പാര്‍ട്ടികളുടെ നോമിനികള്‍ മാത്രമായി അധഃപതിക്കുന്ന ഇന്നത്തെ അവസ്ഥയെയാണ്. ഒരു പാര്‍ട്ടിയുടെ ലേബലില്‍ മത്സരിച്ച ജയിക്കുന്ന ഒരു വ്യക്തി ആ സ്ഥാനത്ത് തുടരുന്ന അത്രയും കാലം ആ പാര്‍ട്ടിക്ക് വിധേയനായിരിക്കണം എന്നതാണ് ഇന്നത്തെ ജനപ്രാധിനിത്യനിയമം അനുശാസിക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അയാളുടെ അംഗത്വം അസാധുവാക്കുന്നതിനുള്ള അധികാരം പാര്‍ട്ടിക്കുണ്ട്. ഉദാഹരണത്തിന് വിപ്പ് ലംഘിക്കുന്ന ഒരു അംഗത്തെ അയോഗ്യനാക്കാന്‍ സ്പീക്കറോടു ശുപാര്‍ശചെയ്യാന്‍ ആ പാര്‍ട്ടിയുടെ സഭാനേതാവിന് അധികാരം ഉണ്ട്. സാധാരണനിലയില്‍ അത്തരം ശുപാര്‍ശകള്‍ അംഗീകരിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നമ്മള് തിരഞ്ഞെടുക്കുന്നത് ഒരു പ്രതിനിധിയെയാണോ? ഈ രീതിയില്‍ പാര്‍ട്ടികളുടെ നോമിനികളെ ജയിപ്പിക്കുന്നതില്‍ ഭേദം പാര്‍ട്ടികള്‍ നേരിട്ട് മത്സരിക്കുന്നതും തുടര്‍ന്ന് അവരുടെ നോമിനികളെ സഭയില്‍ അയക്കുകയും ചെയ്യുന്നതല്ലെ. അങ്ങനെ ആണെങ്കില്‍ ഇത്തരം ഉപതെരഞ്ഞെടുപ്പുകളും ഒഴിവാക്കാവുന്നതല്ലെ?
Post a Comment