പൊതുമരാമത്ത് വകുപ്പ് ഒരേദിവസം പ്രസിദ്ധപ്പെടുത്തിയ രണ്ട് ടെണ്ടർ പരസ്യങ്ങൾ ശ്രദ്ധിക്കുഃ
----------------------------------------------------------
ഒന്നു: ----------Tender Number 1/SESCNH/2009-10
Work Name:- NH-47 Deposit work rectification of cable laying by KSEB for APDRP scheme for km 552/00 to km 570/
Estimate PAC: (Rs) 13046996
-------------------------------------------------------------
മറ്റൊന്നു:--------Tender Number 2/SESCNH/2009-10
Work Name:--- NH-47Deposit work rectification of pipe line by JBIC from 552/500 to 557/600 including BC work (Kariyavattom KHRI Junction to Sreekariyam)
Estimate PAC: (Rs) 10547949
---------------------------------------------------------------
ആദ്യത്തെ ജോലി: വൈദ്യുതി ബോർഡ് കെട്ടി വച്ച പണം ഉപയോഗിച്ച് ‘കേബിളിന്റെ തകരാറ് തീർക്കുന്ന’ ജോലി എന്നു തോന്നിയോ?. നിങ്ങൾക്ക് തെറ്റി. കേബിൾ ഇടുന്ന പണി വൈദ്യുതി ബോർഡ് ചെയ്തിട്ട് പോയി. ഇനി ആ കുഴി മൂടി മുഴുവൻ റോഡും ടാർ ചെയ്യണം . അതാണു കരാറുകാരൻ ചെയ്യേണ്ട പണി. തിരുവനന്തപുരത്ത് കരമന മുതൽ കഴക്കൂട്ടം വരെയുള്ള ദൂരം (NH 47)- 1.3 കോടി രൂപ.
അതേ പോലെ രണ്ടാമത്തേത് വാട്ടർ അതോറിറ്റി കെട്ടിവച്ച പണം ഉപയോഗിച്ച് പൈപ്പിലെ അറ്റകുറ്റപ്പണിയുമായി ബന്ധമുള്ളതെന്നു തോന്നിയോ?. എങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി. കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ള ദൂരത്തിൽ ജപ്പാൻ കുടിവെള്ളത്തിനു വേണ്ടി പൈപ്പിട്ട ജോലി ചെയ്തു കഴിഞ്ഞു. ഇനി ആ കുഴി മൂടി റോഡ് മുഴുവൻ (NH 47) ടാർ ചെയ്യണം. - ഒരു കോടി രൂപ.
അപ്പോൾ എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു?
അതന്വേഷിക്കുമ്പോഴാണു അഴിമതിയുടെ ചുരുൾ നിവരുന്നത്. ടെണ്ടറിന്റെ നാമകരണത്തിൽ കൂടി ഇതു രണ്ടും രണ്ട് ജോലിയാണെന്നും, അതിനുവേണ്ടുന്ന രേഖകളെല്ലാം രണ്ടായിത്തന്നെ സൂക്ഷിക്കേണ്ടതാണെന്നും, പണം കൊടുക്കുമ്പോൾ ഒന്നു മറ്റൊന്നിനോട് ബന്ധമില്ലെന്നു വരുത്തിതീർക്കാനുമുള്ള കുത്സിതശ്രമമാണു നാം ഇവിടെ കണ്ടത്. രേഖകൾ മാത്രം കണ്ട് ബില്ല് പാസ്സാക്കുന്നവർ, ഫയൽ പരിശോധനക്ക് ആഫീസ്സ് സന്ദർശിക്കുന്ന ആഡിറ്റർമാർ എന്നിവരെ വഴി തെറ്റിക്കുക മാത്രമാണുദ്ദേശം.
എന്തിനു വഴിതെറ്റിക്കണം?
കാരണം, ഒരു ടെണ്ടർ പ്രകാരം ‘കുഴി മൂടൽ’ നടത്തേണ്ടത് കരമന മുതൽ കഴക്കൂട്ടം വരെയുള്ള റോഡാണു [km 552/00 to km 570/]. അതിനു വേണ്ടുന്ന തുകയോ 1,30,46,996 രൂപയും. എന്നാൽ രണ്ടാമത്തെ ടെണ്ടർ പ്രകാരം ‘കുഴിമൂടൽ’ നടത്തേണ്ടുന്ന റോഡ്, അതായത് കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ളത്, ആദ്യത്തെ റോഡിന്റെ ഭാഗം തന്നെയാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലായാൽ തീർന്നില്ലേ കാര്യം. ഒരേ ജോലിക്ക് രണ്ടു പ്രാവശ്യം വെവ്വേറെ ബില്ല്/ടെണ്ടർ പ്രകാരം പണം കൊടുത്തു എന്നു വെളിപ്പെടില്ലേ. 1,05,47,949 രൂപയാണു കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ള ‘കുഴി മൂടലിനു’ വകകൊള്ളിച്ചിരിക്കുന്നത്. നമുക്കതിനെ ആദ്യത്തെ ടെണ്ടർ പ്രകാരം ചെയ്ത ജോലിയുടെ ‘നോട്ടക്കൂലി’ (ജോലിചെയ്യാതെ മറ്റുള്ളവർ ചെയ്യുന്ന ജോലിയെ നോക്കി നിൽക്കുന്നതിനു കൂലിയായി കയറ്റിറക്ക തൊഴിലാളികൾ നർബന്ധ പൂർവ്വം വാങ്ങുന്ന തുക) എന്നു വിളിക്കാം.
ടെണ്ടർ പരസ്യം വിളിക്കുമ്പോൾ തന്നെ വെട്ടിപ്പിനുള്ള എല്ലാ സന്നാഹങ്ങളും മൂങ്കൂർ തായ്യാറാക്കി, എല്ലാ പഴുതുകളും അടച്ച് മുന്നേറുന്ന ഇത്തരം പ്രവർത്തികൾ വേണ്ടപ്പെട്ടവരുടെ ഒത്താശയോടെയാണു പ്രാവർത്തികമാക്കുന്നത് എന്നു ധരിച്ചുപോയാൽ തെറ്റുണ്ടോ? ഓരോ വർക്ക് ഓർഡർ നൽകുമ്പോഴും അതും പ്രകാരം ചെതു തീർക്കേണ്ട ജോലി എന്തെല്ലാമെന്നു വിശദീകരിച്ച് കാണുമല്ലോ. എന്നാൽ ആരാണു ആ ജോലികളെല്ലാം ചെയ്തു തീർത്തു എന്നു ഉറപ്പ് വരുത്തുന്നത്. അങ്ങനെ ഉറപ്പ് വരുത്താൻ എന്തെല്ലാം സംവിധാനങ്ങളാണു പൊതുമരാമത്ത് വകുപ്പ് നിലവിൽ ഒരുക്കിയിട്ടുള്ളത്. ഏത് പുസ്തകത്തിലാൺ അവയെല്ലാം വിശദീകരിച്ചിരിക്കുന്നത്.
ഇതെല്ലാം അറിയാനായി വിവരാവകാശനിയമ പ്രകാരം ഒരപേക്ഷ ഞാൻ മാർച്ച് 10 നു നേരിട്ട് കൈമാറി. ഇതാണാ കത്ത്:
Application under RTI Act.
March 10, 2010
To
The Public Information Officer,
O/o the Supdt.Engineer, National Highway, SC, Thiruvananthapuram.
Sir,
May I request you to provide me with the copies of the following documents under your direct/indirect control.
- 1.Name and address of the Contractor who carried out the work in respect of the Tender Number 1/SESCNH/2009-10
- 2.Name and address of the Contractor who carried out the work in respect of the Tender Number 2/SESCNH/2009-10.
- 3.Copies of work orders including schedules detailing the work carried out thereon in respect of the two tenders spectified under 1 and 2 above.
- 4.Date/s of completion of work or the progress of work so far
- 5.The amount so far paid to the contractor for each of the work stated above with date of payment.
- 6.Name and Designation of the Officers and staff physically supervised the execution of the work
- 7.Name and Designation of the Officers who have countersigned the bills of the work before payment.
Yours faithfully,
Chandrakumar.N.P
[Address]
ഇന്നു ഏപ്രിൽ ഒന്നാം തിയതി എനിക്ക് മറുപടികിട്ടിയിരിക്കുന്നു. പൂർണ്ണമല്ല. എങ്കിലും അതിലെ ഒരു കാര്യം എന്നെ ഞട്ടിപ്പിക്കുന്നു. ഇതാണു മറുപടി:
Letter no.F1/RTI/339/2010 dated 25-03-2010 of Superintending Engineer, PWD National Highways South Circle, Thiruvananthapuram addressed to Chandra Kumar.
-------------------------------------------------------
sub: Information sought under RTI 2005-reg
Ref: your application dated 10-03-2010
With reference to the above I am furnishing the details as follows:
- 1. M/s Sreedhanya Construction Company, 31/747 Sasthamangalam, thiruvananthapuram.
- 2. Tender No. 2/SENH/SC/2009-10 Tender Canceled.
- 3 to 7 The Public Information Officer, Office of the Exe.Engineer, N.H.Division, Thiruvananthapuram is being directed to submit the information on this points to this office. Soon on getting the details, the same shall be furnished.
yours faithfully,
Superintending Engineer.
------------------------------------------------------------
ആ ടെൻണ്ടർ ക്യാൻസൽ ചെയ്തതു കാരണം പലരുടേയും പോക്കറ്റിൽ പോകേണ്ട ഒരു കോടി മൂന്നു ലക്ഷം രൂപയാണു നമ്മുടെ ഖജനാവിനു ലാഭമുണ്ടായിരിക്കുന്നത്.
രണ്ടാമത്തെ ടെണ്ടർ ക്യാസൽ ചെയ്തുകഴിഞ്ഞാൽ ബാക്കികാര്യങ്ങൾക്ക് പ്രസക്തി ഇല്ലാതാകും എന്ന ധാരണയിലായിരിക്കണം ആ വിവരങ്ങൾ ഇതോടൊപ്പം തരാത്തത്. എന്നാൽ പലകാര്യങ്ങളും ‘വർക്ക് ഓർഡറിന്റെ’ പകർപ്പിൽ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് ബാക്കി വിവരങ്ങൾ കൂടി ലഭിക്കാനുള്ള എന്റെ ശ്രമം തുടരും.
ഇതിനിടയിൽ, എന്റെ താമസസ്ഥലത്തുള്ള ഒരു രാഷ്ട്രീയ നേതാവിനേയും കൊണ്ട് രണ്ട് പേർ വീട്ടിൽ വന്നിരുന്നു. ഇക്കാര്യത്തിൽ , ഉദ്ദ്യോഗസ്ഥരുടെ പേരും മറ്റു വിവരങ്ങളും ചോദിച്ചിരിക്കുന്നത് എന്തിനെന്നറിയണം അവർക്ക്. ഒരു വിധത്തിൽ അവരെ മടക്കിയെങ്കിലും, എന്തോ ചിലത് മണക്കുന്നുണ്ട്. വരുന്നത് വരട്ടെ. ശാസ്തമംഗലത്തുള്ള സന്ധ്യാ ഹോമിന്റെ മുന്നിൽ കൂടി എന്നും യാത്ര ചെയ്യുന്നവനല്ലേ ഞാൻ.
ഈ ധന്യാ കൺസ്ട്രക്ഷൻസ് മായി ആദ്യമായല്ല ഒത്തു കളിക്കുന്നത്. ഇതിനു മുമ്പും, കേന്ദ്ര റോഡ് പദ്ധതിയുടെ കീഴിൽ ഏറ്റെടുത്ത രണ്ട് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ , സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഈ സ്ഥാപനത്തിനു 5.50 കോടി രൂപ അധികം നൽകിയിട്ടുള്ള കഥ ഞാൻ ഇവിടെ വിവരിച്ചിട്ടുണ്ട്.
ബാക്കി വിവരങ്ങൾ ലഭിക്കുന്ന മുറക്ക് ഈ പോസ്റ്റ് പുതുക്കാം. വിവരാവകാശനിയമത്തിനു നന്ദി.
കടപ്പാട്: വിവരാവകാശനിയമം, ഇന്റർനെറ്റ്, പ്രസിദ്ധി ആഗ്രഹിക്കാത്ത ഒരു കൂട്ടുകാരൻ.
23 comments:
തട്ടിപ്പ് വെളിയെ കൊണ്ടു വന്നതിനു നന്ദി.ഇതൊക്കെ നോക്കുന്ന ആരെങ്കിലും ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ തന്നെ കുറച്ചൊക്കെ അഴിമതി കുറക്കാന്‍ പറ്റും.പിന്നെ ഇതില്‍ കുരിശിലേറുക ഉദ്യോഗസ്തന്മാറ് മാത്രമാണ്...രാഷ്റ്റ്രീയക്കാര്‍ രേഖയില്‍ ഇല്ലാത്തവരായതു കൊണ്ട് അവര്‍ രക്ഷപെടും.
പിന്നെ പണിയെ “ശാരീരികമായി” മേല്‍നോട്ടം വഹിച്ചവര്‍ എന്നു പറയുമ്പോള്‍ അക്കൌന്റ് വിഭാഗക്കാാര്‍ വെള്ളാമ്പല്‍ പൂക്കളാണെന്ന് ഒരു സൂചനയില്ലെ? അതൊ അവര്‍ തങ്കളുടെ പഴയ “സ്വജാതിക്കാര്‍” ആയതുകൊണ്ടാണോ!!!!():)
യുദ്ധം തുടരുക...നല്ല ഉദ്ദേശത്തൊടെ വ്യക്തിപരമായ പകയൊ,സാഡിസമോ അല്ലാത ഇപ്പോള്‍ ഉള്ള പോലെയുള്ള ലക്ഷ്യത്തോടെ( പക, സാഡിസം ഈ വാക്കുകള്‍ താങ്കളെ ഉദ്ദേശിച്ചല്ല ഞാനും അങയും ഉള്‍കൊള്ളുന്ന സമൂഹത്തോട് പൊതുവായി പറഞതാണ്)
വ്യക്തിപരം:
സര്
ശാസ്ത്രീയമായ വീട്ടു കരം സംബന്ധിയായി ഒരു ബില്ല് അസ്സമ്പ്ലിയില്‍ പാസ് ആക്കിയിരുന്നു,പക്ഷെ നടപ്പിലാക്കിയിട്ടില്ല..എന്തു കൊണ്ട്?
എവിടെ വിവരാവകാശ നിയമപ്രകാരം ചോദിക്കണം? താങ്കളുടെ ലെവലില്‍ ഇത് അന്വേഷിക്കാന്‍ പറ്റുമോ(താങ്കള്‍ തലസ്ഥനത്ത് ആയതു കൊണ്ട്)
പ്രീയ പാവം ഞാനേ,
എന്റെ ഈ പോസ്റ്റും കമന്റുകളും ഒന്നു വായിച്ചു നോക്കൂ.
അങ്കിള്‍ ജി
പാസ്സാക്കിയ ശേഷമുള്ള കാര്യമാണ് ചോദിച്ചത്!
എന്തെല്ലാം കാണണം.
അപ്ഡേഷനായി കാത്തിരിക്കുന്നു.
ഇതാണ്, ഇതു തന്നെയാണ് ശരിയായ ബ്ലോഗിംഗ്.......മാഷുടെ പഴയ പോസ്റ്റ് വായിക്കാന്‍ കിടക്കുന്നതേയുള്ളു.......ഇനിയും വരും താര്‍ച്ചയായും, മാഷോട് solidarity പ്രഖ്യാപിക്കുന്നു.........
കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് വിവരാവകാശനിയമത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും. പലപ്പോഴും വിവരാവകാശ നിയമത്തിന്റെ കീഴിലുള്ള അപേക്ഷകള്‍ നിമിത്തം ജോലി ശരിയായി തീര്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥരും, നിയമം ദൂര്‍വിനിയോഗം ചെയ്യപ്പെടുന്നു എന്ന് രാഷ്ട്രീയക്കാരും ഭരണാധികാരികളും പറയുന്നു. പല കള്ളത്തരങ്ങളും വെളിച്ചത്തുവരും എന്നതിനാല്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്ക് വിരോധം ഉള്ളവരെ കുടുക്കാനുള്ള ഒരു വജ്രായുധം തന്നെയാണ് വിവരാവകാശനിയമം. ഇന്ന് പൊതുസേവനത്തില്‍ വഴിവിട്ട് പ്രവര്‍ത്തിക്കാത്തവര്‍ അപൂര്‍വ്വം. എന്തായാലും അഴിമതി അവസാനിപ്പിക്കാന്‍ കൊണ്ടുവന്ന് ലോകായുക്തയെക്കാള്‍ ശക്തം വിവരാവകാശനിയമം തന്നെ.
അങ്കിളിന്റെ ഈ ശ്രമം അഭിനന്ദനാര്‍ഹവും പ്രചോദനം നല്‍കുന്നതും തന്നെ. ഒരു പക്ഷെ അങ്ങ് ഈ സംവിധാനങ്ങളുടെ സാങ്കേതീകവശങ്ങളില് എത്രമാത്രം അറിവും പ്രവര്‍ത്തനപരിചയവും ഉള്ള ആളാണെന്ന അറിവാകാം ഇങ്ങനെ ഒരു നടപടിയ്ക്ക് ദേശീയപാത വിഭാഗത്തെ പ്രേരിപ്പിച്ചത്. അഴിമതിക്കെതിരായ ഈ സമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ഒപ്പം ഈ വിഷയത്തില്‍ ദേശീയപാത വിഭാഗത്തിന്റെ വിശദീകരണം എന്താവും എന്നത് ഇപ്പോഴേ ഊഹിക്കാം. “ദര്‍ഘാസ് പരസ്യപ്പെടുത്തിക്കഴിഞ്ഞപ്പോളാണ് തെറ്റ് മനഃസിലായത്. ഉടനെ അതു റദ്ദാക്കി.“ ഇങ്ങനെ ദര്‍ഘാസ് റദ്ദാക്കികൊണ്ട് ഇറക്കിയ ഉത്തരവിന്റെ കോപ്പികൂടെ ഇതേരീതിയില്‍ സംഘടിപ്പിച്ചാലേ കൂടുതല്‍ വ്യക്തത ഈ വിഷയത്തില്‍ ഉണ്ടാവൂ.
മിസ്റ്റര്‍ ചന്ദ്രകുമാര്‍,
ദാ, തേജസ്സില്‍ വന്ന ഈ വാര്‍ത്ത നോക്കൂ :
-----------------------------------
ഒരു കോടിയുടെ ടെന്‍ഡര്‍ റദ്ദാക്കി
Sat, 3 Apr 2010 23:13:00 +0000
എം ബിജുകുമാര്‍
തിരുവനന്തപുരം: ഓഡിറ്റ് വിഭാഗത്തെ വെട്ടിച്ചു പൊതുമരാമത്തു വകുപ്പില്‍ നടക്കുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ ഒരുകോടി രൂപയുടെ ടെന്‍ഡര്‍ റദ്ദുചെയ്തു. ഒരേ പ്രവൃത്തിക്കു രണ്ടു പേരില്‍ ടെന്‍ഡര്‍ നല്‍കിയും ടെന്‍ഡറില്‍ പ്രവൃത്തിയുടെ പേരു തെറ്റിദ്ധരിപ്പിച്ചും സ്വന്തക്കാരെ പ്രവൃത്തി ഏല്‍പ്പിച്ചും ഉന്നതകേന്ദ്രങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള കോടികളുടെ പകല്‍ക്കൊള്ള സംബന്ധിച്ചു മാര്‍ച്ച് 11നു തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ ഉറവിടം തേടി ഉദ്യോഗസ്ഥര്‍ തേജസ് ഓഫിസിലെത്തിയിരുന്നു.
കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെ പൈപ്പ്ലൈന് അറ്റകുറ്റപ്പണി എന്നു കാണിച്ചു ക്ഷണിച്ച ടെന്‍ഡറാണ് (ടെന്‍ഡര്‍ നമ്പര്‍: 2/ലെരിെവ/2009-10) പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ രഹസ്യമായി റദ്ദു ചെയ്തത്. സംസ്ഥാനവ്യാപകമായി ഇത്തരം വ്യാജ ടെന്‍ഡറുകള്‍ വഴി ഉന്നതകേന്ദ്രങ്ങളുടെ അറിവോടെ സംസ്ഥാന ഖജനാവില്‍നിന്നു കോടികള്‍ ചോര്‍ത്തുന്നതായി സൂചനയുണ്ട്.
തലസ്ഥാനനഗരിയിലെ ദേശീയപാതയിലാണ് അറ്റകുറ്റപ്പണിയുടെ മറവില്‍ ഒരു കോടിയിലധികം രൂപ ചോര്‍ത്താനുള്ള ശ്രമം നടന്നത്. ദേശീയപാത 47ല്‍ കരമന മുതല്‍ കഴക്കൂട്ടം വരെ 18 കിലോമീറ്റര്‍ പാതയിലായിരുന്നു തട്ടിപ്പിനു നീക്കം നടന്നത്. ഈ പാതയില്‍ ഒരുവശത്തു കെ.എസ്.ഇ.ബിയും 18 കിലോമീറ്ററിനുള്ളില്‍ തന്നെ കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെ ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരം ജപ്പാന് കുടിവെള്ള പദ്ധതിയും എടുത്ത കുഴി മൂടുന്നതിനുള്ള പ്രവൃത്തിയിലാണു തട്ടിപ്പിനു ശ്രമിച്ചത്. ഈ മേഖലയില്‍ കുഴി മൂടി റോഡ് പൂര്‍ണമായി ടാര്‍ ചെയ്യുന്ന പ്രവൃത്തിയെ രണ്ടു പ്രവൃത്തി എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ഒരേദിവസം രണ്ടു ടെന്‍ഡറുകളായി പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തട്ടിപ്പിനു തുടക്കമിട്ടത്.
റോഡിലെ കേബിള്‍ക്കുഴികള്‍ നികത്തി ടാര്‍ ചെയ്യുക എന്ന അറ്റകുറ്റപ്പണി എന്നത് ടെന്‍ഡറില്‍ നിന്നു മറച്ചുപിടിച്ചു. പകരം കരമന മുതല്‍ കഴക്കൂട്ടം വരെയുള്ള 18 കിലോമീറ്റര്‍ പ്രവൃത്തിയെ കേബിള്‍ജോലിയിലെ അറ്റകുറ്റപ്പണി എന്നു കാണിച്ചു ടെന്‍ഡര്‍ ക്ഷണിച്ചു (ടെന്‍ഡര്‍ നമ്പര്‍: 1/ലെരിെവ/2009-10). കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള പ്രവൃത്തിയെ പൈപ്പ്ലൈന് അറ്റകുറ്റപ്പണി എന്നു കാണിച്ചു മറ്റൊരു ടെന്‍ഡറും ക്ഷണിച്ചു (ടെന്‍ഡര്‍ നമ്പര്‍: 2/ലെരിെവ/2009-10). ഓഡിറ്റ് വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു കോടികള്‍ സ്വന്തക്കാരുടെ പോക്കറ്റിലേക്ക് ഒഴുക്കാനായിരുന്നു ഈ പേരുമാറ്റം.
കരമന മുതല്‍ കഴക്കൂട്ടം വരെ കേബിള്‍ക്കുഴി മൂടുന്നതിന് 1,30,46,996 രൂപയാണു ടെന്‍ഡറില്‍ കാണിച്ചിരിക്കുന്നത്. ഈ പണംകൊണ്ട് റോഡ് മുഴുവന്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കും. എന്നിട്ടും അതിനിടയില്‍ കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള ഒന്നര കിലോമീറ്ററിന് മറ്റൊരു ടെന്‍ഡറില്‍ വച്ചിരിക്കുന്നത് 1,05,47,949 രൂപയായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഒരുകോടി അഞ്ചുലക്ഷം രൂപ നോക്കുകൂലി പോലെ ബന്ധപ്പെട്ടവരുടെ കീശയിലാവുമായിരുന്നു.
റോഡില്‍ കുഴികളെടുക്കുന്നതിന് വൈദ്യുതി ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും മറ്റ് ഏജന്‍സികളും പൊതുമരാമത്തു വകുപ്പില്‍ അടയ്ക്കുന്ന കോടികള്‍ എങ്ങനെ ഉന്നതകേന്ദ്രങ്ങള്‍ അറിഞ്ഞുകൊണ്ടു തട്ടിയെടുക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ഭരണസിരാകേന്ദ്രത്തില്‍ നടന്ന ഈ അഴിമതി
---------------------------------
ഇത് ജനഹിതം.കോം എന്ന വെബ്സൈറ്റിലുമുണ്ട്. അതോടൊപ്പം സ്ക്രിബ്ഡില്‍ ഈ വിഷയം തേജസ്സിലൂടെ പുറത്തു കൊണ്ടുവന്ന ബിജുകുമാര്‍ എന്ന ലേഖകന്റെ ആദ്യ ലേഖനവും PDF formatil ഉണ്ട് ലിങ്ക് ഇവിടെ
ബിജുകുമാറ് പറയുന്നതോ ചന്ദ്രകുമാറ് പറയുന്നതോ ശരി.....? ആരാ ഇപ്പം എട്ടുകാലിമമ്മൂഞ്ഞ് ?
ഒരു കോടിയുടെ ടെന്‍ഡര്‍ റദ്ദാക്കി
തിരുവനന്തപുരം: ഓഡിറ്റ് വിഭാഗത്തെ വെട്ടിച്ചു പൊതുമരാമത്തു വകുപ്പില്‍ നടക്കുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ ഒരുകോടി രൂപയുടെ ടെന്‍ഡര്‍ റദ്ദുചെയ്തു. ഒരേ പ്രവൃത്തിക്കു രണ്ടു പേരില്‍ ടെന്‍ഡര്‍ നല്‍കിയും ടെന്‍ഡറില്‍ പ്രവൃത്തിയുടെ പേരു തെറ്റിദ്ധരിപ്പിച്ചും സ്വന്തക്കാരെ പ്രവൃത്തി ഏല്‍പ്പിച്ചും ഉന്നതകേന്ദ്രങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള കോടികളുടെ പകല്‍ക്കൊള്ള സംബന്ധിച്ചു മാര്‍ച്ച് 11ഌ തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ ഉറവിടം തേടി ഉദ്യോഗസ്ഥര്‍ തേജസ് ഓഫിസിലെത്തിയിരുന്നു.
തേജസില്‍ വന്ന വാര്‍ത്ത എപ്രില്‍ മൂന്നാം തീയതി പ്രസിദ്ധീകരിച്ചതായി കാണുന്നു. എന്നാല്‍ ചന്ദ്റകുമാര്‍ എന്‍ .പി ആര് .ടി.ഐ ഗ്രൂപ്പില്‍ താന്‍ നല്കിയ അപേക്ഷയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചക്ക് വെച്ചിരുന്നു. അത് ഇതാണ്. ഏപ്രില്‍ ഒന്നാം തീയതിയാണ് ചര്‍ച്ചക്ക് വരുന്നത്.
മാര്‍ച്ച് 11 ന് തേജസ് വാര്‍ത്ത നല്‍കിയിരുന്നതായി കാണുന്നു. അതിന്റെ ലിങ്ക് ലഭ്യമാക്കുവാന്‍ കഴിയുമോ? എന്നുവെച്ചാല്‍ ബിജുകുമാറിന് ലഭിച്ച വിവരത്താന്റെ തെളിവ്.
മാര്‍ച്ച് പത്തിന് തേജസില്‍ വന്ന വാര്‍ത്ത ഇതാണ്. അതേസമയം മാര്‍ച്ച് രണ്ടിന് പ്രസ്തുത വാര്‍ത്ത സ്പീക്ക് എബൗട്ട് കേരള പി.ഡബ്ലിയു.ഡി യില്‍ ശ്രീ ചന്ദ്രകുമാര്‍ എന്‍ പി ഇട്ടിരുന്ന പോസ്റ്റും കാണാം. ഇതില്‍ നിന്ന് മനസിലാവുന്നത് ബിജുകുമാറിന് വാര്‍ത്ത കിട്ടുന്ന ഉറവിടം ഏതാണ് എന്ന്. എന്തായാലും പ്രസ്തുത വാര്‍ത്ത ജനങ്ങളിലെത്തിച്ച ചന്ദ്രകുമാറിനും, വെളിച്ചം കാണിച്ച തേജസിനും, ബിജുകുമാറിനും നന്ദി.
സോറി ലിങ്ക് കോപ്പി ചെയ്തത് മാറിപ്പോയി. same rectification work on NH 47, same contractor, different tender ഇത് മാര്‍ച്ച് മൂന്നിനാണ് ചര്‍ച്ചക്ക് വരുന്നത്.
ആര് ടി ഐ ഫോര്‍ കേരളാ എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ ഏപ്രില്‍ 1 നു ചന്ദ്രകുമാര്‍ ഇട്ട പോസ്റ്റിലെ വിവരങ്ങള്‍ 2 ദിവസം കഴിഞ്ഞാണ് തേജസില്‍ വന്നത്. ഞാന്‍ ഏപ്രില്‍ ഒന്നിന് തന്നെ പത്രക്കാരെ കുറ്റപ്പെടുത്തുന്ന മറുപടി പോസ്റ്റും ഇട്ടിരുന്നു. ബിജു ആള് കൊള്ളാം. പത്രക്കാരനായാല്‍ ഇങ്ങനെ വേണം. ലോകത്ത് ആരു ചെയ്ത കാര്യവും ഉളുപ്പില്ലാതെ അവനവന്റെ ക്രെഡിറ്റില്‍ എഴുതി ചേര്‍ക്കണം. ഇതിനകം ഈ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ബിജുവിന് പത്രക്കാരുടെ ഇടയില്‍ നല്ല മൈലേജ് കിട്ടിക്കാണും. ചുരുങ്ങിയ പക്ഷം വിവരാവകാശ പ്രകാരം ഒരു ആക്റ്റിവിസ്റ്റ് ആണ് ഇത് പുറത്തു കൊണ്ടുവന്നത് എന്നെങ്കിലും വാര്‍ത്തയില്‍ ചേര്‍ക്കാമായിരുന്നു.
ഞാന്‍ തേജസിനെയും ബിജുവിനെയും വെല്ലു വിളിക്കുന്നു- അവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ രേഖകള്‍ ഹാജരാക്കാമോ?
ചന്ദ്രകുമാര്‍ ചെയ്യേണ്ടത് ബിജുവിന്റെയും തേജസിന്റെയും പേരില്‍ ഒരു വക്കീല്‍ നോട്ടീസ് അയക്കുകയാണ്. വിശ്വാസ വഞ്ചന ജാമ്യമില്ലാ കുറ്റമാണ്. :-)
മമ്മൂഞ്ഞേ,
താങ്കളുടെ സന്തോഷം അധികനേരം നീണ്ടില്ല, അല്ലേ. എനിക്ക് സങ്കടമുണ്ട്. എന്നാലും സത്യം ആരെങ്കിലും വെളിപ്പെടുത്തതിരിക്കുമോ.
SPEAK ABOUT KERALA PWD എന്ന ബ്ലോഗ് ഗ്രൂപ്പിലാണു ആദ്യം ഞാൻ ഇതു രേഖപ്പെടുത്തിയത്. അന്നു RTI പ്രകാരം മറുപടി ലഭിച്ചിരുന്നില്ല. എങ്കിലും ആബ്ലോഗ് ഗ്രൂപ്പ് അഡ്മിൻ എന്റെ പോസ്റ്റിനെ ബന്ധപ്പെട്ട കൂടിയ തലങ്ങളിൽ എത്തിച്ചിരുന്നു. കേരളാ ഫാർമറിന്റെ അവസാനത്തെ കമന്റിലെ ലിങ്ക് വഴി ഇത് മനസ്സിലാക്കാം.
RTI മറുപടി കിട്ടിയപ്പോഴാണു കഥ പൂർണ്ണമാകുന്നത്. അപ്പോഴാണു RTI4Kerala എന്ന ഗ്രൂപ്പിൽ ഈ വിഷയം ചർച്ചക്ക് വിധേയമാക്കിയത്. ഇക്കാര്യം ഹരീഷിന്റെ കമന്റിൽ നിന്നും മനസ്സിലാക്കാം.
ഇതെല്ലാം നടന്നത് തേജസ് പത്രത്തിൽ വരുന്നതിനു വളരെ മുമ്പ് ആണു. തേജസിലെ ബിജുവിനേയും ഞാൻ കുറ്റം പറയില്ല. കാരണം, എന്റെ പേരു പത്രത്തിൽ വരുത്തരുത് എന്ന് ഞാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. പക്ഷേ ഹരിഷ് നിർദ്ദേശിച്ചതു പോലെ ഒരു ബ്ലോഗ്ഗർ അല്ലെങ്കിൽ ഒരു ആർ.ടി.ഐ ആക്ടിവിസ്റ്റ് നേടിയെടുത്തതാണു ഈ വിവരങ്ങൾ എന്നെങ്കിലും പരാമർശിക്കുമെന്നു കരുതി. അതു നടന്നില്ല.
അല്ലെങ്കിലും എട്ടുകാലി മമ്മൂഞ്ഞ് എന്റെ കുറ്റം കണ്ടു പിടിച്ച് സന്തോഷിക്കുന്നത് ആദ്യം അല്ലല്ലോ. ഇപ്പോൾ വൈദ്യുതിവകുപ്പിന്റെ കീഴിൽ സി.എഫ്.എൽ. വിതരണം സൌജന്യ നിരക്കിൽ നടക്കുന്നുണ്ടല്ലോ. ഈ ആശയം ഞാൻ 2007 മെയ് 14 നു എന്റെ ബ്ലോഗിൽ രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷമാണു വൈദ്യുതി മന്ത്രി ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു വെളിപ്പെടുത്തിയത്. അക്കാര്യം ബ്ലോഗിൽ ഞാൻ പറഞ്ഞപ്പോഴും എന്നിൽ ‘എട്ടുകാലി മമ്മൂഞ്ഞിനെ’ താങ്കൾ കണ്ടു.
ഏതായാലും എന്റെ ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരനായതിൽ സന്തോഷം. വീണ്ടും വീണ്ടും വരിക. പൊതു മരാമത്ത് വകുപ്പിനെ പറ്റി ഇതു പോലെയുള്ള ചില കാര്യങ്ങൾ കൂടി ഞാൻ സമ്പാദിച്ചിട്ടുണ്ട്.
വീട്ടുകാരുടെ നിർബന്ധം മൂലം പ്രസിദ്ധപ്പെടുത്താതെ വച്ചു കൊണ്ടിരിക്കുന്നു.
ഞാൻ കെ ഗോവിന്ദൻ കുട്ടി, പഴയ ഒരു പത്രപ്രവർത്തകൻ. ഇതൊരു റിപ്പോർട്ടാക്കാൻ പറ്റുമോ എന്നു നോക്കാൻ തേജസ്സിലെ ബിജുകുമാറിനോട് അഭ്യർഥിച്ചത് ഞാനാണ്. അതിനുമുമ്പ് വേറൊരു ചെറുപ്പക്കാരനോട് പറഞ്ഞിരുന്നു. തിരക്കുകൊണ്ടാകാം, അദ്ദേഹം ഒന്നും ചെയ്തില്ല. വിവാദം ഉണ്ടാക്കുന്ന വാർത്ത വന്നാൽ, അതിന്റെ ഖ്യാതിയെപ്പറ്റി വാർത്തക്കാർക്കിടയിലും വായനക്കാർക്കിടയിലും തർക്കം ഉണ്ടാകാറുണ്ട്. വിവരം അറിയുന്നവർ തർക്കത്തിൽ പങ്കുകൊണ്ടാൽ കൂടുതൽ നന്നാവും. ഇതിൽ ചന്ദ്രകുമാറിനെ കൊച്ചാക്കുന്ന മട്ടിൽ ഒരു “എട്ടുകാലി മമ്മൂഞ്ഞ്” എഴുതിക്കണ്ടതുകൊണ്ട് ഇത്രയും കുറിച്ചതാണ്. ഞാൻ പിന്തുടർന്നുപോന്നിട്ടുള്ള ആചാരം, ഒരാളെപ്പറ്റി നല്ലതു പറയുമ്പോൾ, വേണമെങ്കിൽ, അതു പറയുന്ന ആൾക്ക് ഒളിഞ്ഞിരിക്കാം; ചീത്ത പറയുകയാണെങ്കിൽ, നേരേ ചൊവ്വേ പറയണം. “എട്ടുകാലി മമ്മൂഞ്ഞി“ന് ഇത് വേദാന്തമായിരിക്കണമെന്നില്ല.
മമ്മൂഞ്ഞിനു എന്നെ കൊച്ചാക്കുകയാണു ലക്ഷ്യമെന്നു തോന്നുന്നില്ല. എനിക്ക് നേടാനോ, നഷ്ടപ്പെടാനോ ഒന്നുമില്ല. ഇത് വെറും ഒരു professional jealousy. ഈ ‘എട്ടു കാലി മമ്മൂഞ്ഞ്’ ബ്ലോഗുലകത്തിൽ അറിയപ്പെടുന്നതും, സരസ്വതീ കടക്ഷം ധാരാളമുള്ളതു മായ ഒരു പത്രപ്രവർത്തകൻ തന്നെയാണു. തന്നെ കൊണ്ട് കഴിയാത്ത ഒരു കാര്യം താരതമ്മ്യേന ജൂനിയറായ ബിജു എന്ന പത്രപ്രവർത്തകൻ നേടിയെടുത്തതിലുള്ള അസൂയ, കുശുമ്പ് എന്നൊക്കെ പയുന്ന അതേ കാര്യം. ബിജു അല്ലാ ഈ വാർത്തയുടെ ഉറവിടം എന്നു വരുത്തിതീർക്കണം. അതാണു മമ്മൂഞ്ഞിന്റെ ലക്ഷ്യം. അതു നേടി. ഇനി വേണേൽ ഈ ചർച്ചയുടെ ലിങ്ക് തേജസ് പത്രാധിപർക്ക് കൂടി അയച്ചു കൊടുത്താൽ മമ്മൂഞ്ഞിന്റെ ലക്ഷ്യം പൂർണ്ണമായി. പത്ര പ്രവർത്തനം സിന്ദാബാദ്.
ബിജുകുമാറിനെ പഴിക്കണ്ട. തന്നെപ്പറ്റി പറയരുതെന്ന് ബിജുവിനോട് ചന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം തന്നെ പറയുന്നു. അങ്ങനെയായാലും അല്ലെങ്കിലും, എല്ലാവർക്കും കിട്ടാവുന്ന വിവരം ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന ആൾക്ക് ഓരോ റിപ്പോർട്ടും ചാർത്തിക്കൊടുക്കണമെന്നില്ല. നന്ദി പറയാം. രേഖകളിൽ വരുന്ന പേരുകൾ ഉദ്ധരിക്കാം. അതു കാണിച്ചുകൊടുക്കുന്നവരെ ഉദ്ധരിക്കേണ്ട കാര്യമില്ല. അതുകൊണ്ട് ചന്ദ്രകുമാർ ബിജുവിനെതിരെ കേസ് കൊടുക്കുന്ന കാര്യമൊന്നും ആലോചിക്കണ്ട. ഏതായാലും അഴിമതി തടഞ്ഞല്ലോ.
“വീട്ടുകാരുടെ നിർബന്ധം മൂലം പ്രസിദ്ധപ്പെടുത്താതെ വച്ചു കൊണ്ടിരിക്കുന്നു.”
അങ്കിൾ മേൽ പ്രസ്താവന അനുവർത്തിക്കുക എന്നതു മഹാപാപമാണ്.അറിയുന്ന ജനോപകാരസത്ത്യങ്ങൾ അമ്മക്കുവേണ്ടിപ്പോലും മൂടിവെക്കുന്നത് ആത്മനിന്ദാപരാധമാണ്.
അങ്കിൾ ജാതി തിരിച്ചുള്ള സെൻസസ് എടുക്കാനും ജൊലിക്കണക്കെടുക്കാനും സർക്കാർ ഭയപ്പെടുന്നതിന്റെ സത്യാവസ്ഥ അങ്കിളിൽ നിന്നും സർക്കാർകാര്യത്തിലൂടെ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ജനസംഖ്യാകണക്കും,സ്ഥാനമാന അനുപാതവും മൂടിവെച്ച്, ഞങ്ങളെ ഏറ്റവും താഴേക്കിട ജോലികളിൽ ചവിട്ടിത്താഴ്ത്തി കള്ളക്കണക്കുകൊണ്ട് ഞങ്ങളെ കഭളിപ്പിക്കുകയല്ലേ സർക്കാർ ചെയ്യുന്നത്. മുള്ളു മുരിക്കു മൊട്ടുസൂചി വരേയുള്ള കണക്കുകൾ സെൻസസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയ സർക്കാർ അത്രത്തോളം പോലും സങ്കീർണമല്ലാത്ത ജാതിമതംതിരിച്ച സ്ഥാനമാനക്കണക്കുകൾ സേൻസസ് സംരംഭത്തിൽ ചേർക്കാൻ ഭയപ്പെടുന്നതിന്റെ നിജസ്ഥിതി സർക്കാർ കാര്യത്തിൽ പ്രതിപാദിക്കാൻ താത്പര്യപ്പെടുന്നു.
അങ്കിൾ അറുപത്ശതമാനത്തിലുമേറെ ഉയർന്നതസ്തികകൾ എണ്ണത്തിൽകുറഞ്ഞചിലപ്രത്യേക വിഭാഗങ്ങൾ കയ്യടക്കിയതിന്റെ സത്ത്യാവസ്ഥ എങ്ങിനെ? എവിടെ നിന്നു,എപ്രകാരം അറിയാൻ കഴിയും?
അഭിനന്ദനങ്ങൾ അങ്കിൾ! കേരളനാട്ടിൽ ഇങ്ങനെ ഒരു പടപൊരുതൽ നടക്കുമ്പോൾ ഏതൊക്കെ വിധത്തിൽ അതിൽ ഉൾപ്പെട്ടുപോയവർ അങ്കിളിനെതിരേ പ്രതികരിക്കും എന്നാണ് ഇതു വായിക്കുമ്പോൾ ഞാൻ ചിന്തിച്ചത്. എന്നിരുന്നാലും അങ്കിളിനെപ്പോലെ ഇങ്ങനെയെങ്കിലും ശബ്ദമുയർത്താൻ ചിലർ സമൂഹത്തിൽ ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ സ്ഥിതി!
അങ്കിള്‍,
ഇത്തരം പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും.
നിരുപാധിക പിന്തുണ
Thank You ! And congrats for the victory !
എന്റെ ആത്മാവിൽ ചൊറിയുന്നു.
ഇതിന്റെ പേരിലൊന്നും ആരും വഴി
തടയാത്തതെന്തേ?
ബന്ധപ്പെട്ടവരെ, കയ്യിൽ കിട്ടുന്നവരെ,
രണ്ടു കൊടുത്താൽ പോലും
അതിനെ അക്രമമായി ഞാൻ കണക്കാക്കില്ല.
അവർ കാണിച്ചതിനെക്കാൾ വലിയ അക്രമം
ഉണ്ടാകാനില്ല.
Post a Comment