Showing posts with label സര്‍ക്കാര്‍ ഖജനാവ്‌ ചോര്‍ച്ച. Show all posts
Showing posts with label സര്‍ക്കാര്‍ ഖജനാവ്‌ ചോര്‍ച്ച. Show all posts

Thursday, January 10, 2008

ഇങ്ങനെയും ഖജനാവ്‌ ചോരുന്നുണ്ട്.

നമ്മുടെ സര്‍ക്കാര്‍ കജനാവ്‌ ചോരുന്നത്‌ പല വിധത്തിലാണ്. അതില്‍ ചില വിധങ്ങള്‍ ഇവയാണ്:-

അ) കണക്കില്‍ തിരിമറി നടത്തി ദുര്‍വിനിയോഗം ചെയ്യുക (misappropriation)
ഇ) കൈയ്യിട്ടു വാരുക അഥവാ നേരിട്ട മോഷ്ടിക്കുക (defaulcation)
ഉ) നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ എഴുതി തള്ളുക (write off)
എ) സഹികെട്ട്‌ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വയ്‌ക്കുക. (waive)

അ) + ഇ) സംസ്ഥാനത്തെ പല വകുപ്പുകളിലായി 1971-72 വരെ ദുര്‍വിനിയോഗ ചെയ്തതിന്റേയും, കൈയ്യിട്ടുവാരിയതിന്റേയും കണക്കുകല്‍ സര്‍ക്കാരിന്റെ കൈയ്യില്‍ ഇപ്പോഴില്ല. അതിനു ശേഷം ഇന്നു വരെ 133 കേസുകള്‍ കണ്ടുപിടിക്കപെട്ടിട്ടുണ്ട്‌. എല്ലാറ്റിനും കൂടി 6.93 കോടി രൂപ ഉള്‍പെടുന്നു. നടപടി എടുക്കുവാന്‍ വേണ്ടി വകുപ്പുതല അന്വേഷണങ്ങള്‍ ധൃതിയായി നടന്നുകൊണ്ടേ......യിരിക്കുന്നു. ഇന്നു വരെ ഒരൊറ്റ കേസിലും തീര്‍പ്പ്‌ കല്‍പ്പിക്കാനായിട്ടില്ലെന്ന്‌ സര്‍ക്കാര്‍ തന്നെ പറഞ്ഞിരിക്കുന്നു.

ഇത്തരത്തിലുള്ള കേസുകള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ പൊതു വിദ്യഭ്യാസ വകുപ്പിലാണ്: 26 എണ്ണം - 48.33 ലക്ഷം രൂപയുടേത്‌. ധനവകുപ്പിന്റെ കീഴിലുള്ള ട്രെഷറികള്‍ രണ്ടാം സ്ഥാനത്തു നിള്‍ക്കുന്നു: 18 എണ്ണം - 196.29 ലക്ഷം രൂപ. കൃഷി വകുപ്പ്‌ മൂന്നാം സ്ഥാനത്തും: 8 കേസുകള്‍ - 94.97 ലക്ഷം രൂപ.

ഉ) സര്‍ക്കാര്‍ തന്നെ 866 കേസ്സുകളിലായി ഇതു വരെ 138.52 രൂപ എഴുതി തള്ളിയിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ നികുതി വകുപ്പില്‍: 708 കേസുകളിലായി 25.72 രൂപ. രണ്ടാമത്‌ ഹൌസിംഗ് ബോര്‍ഡാണ്: 32 കേസുകള്‍ - 15.54 ലക്ഷം രൂപ. മൂന്നമത്‌ വരുന്നത്‌ വിദ്യഭ്യാസ വകുപ്പ്‌: 25 കേസ്സുകളിള്‍ 93,000 രൂപ. പക്ഷെ, എണ്ണത്തില്‍ കുറവെങ്കിലും സഹകരണ വകുപ്പിന്റേതായി വെറും 3 കേസുകളില്‍ 50.89 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്‌.

എ) അതു പോലെ 142 കേസുകളിലായി സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന 50.27 ലക്ഷം രൂപ വേണ്ടെന്ന്‌ വയ്ക്കാന്‍ തീരുമാനിച്ചിട്ടും ഉണ്ട്‌. വ്യവസായ വകുപ്പിലുള്ള 79 കേസ്സുകളാണ് ഏറ്റവും കൂടുതല്‍-18.87 ലക്ഷം രൂപ.

ഇതുകൊണ്ടൊന്നും നമ്മുടെ ഖജനാവ്‌ കാലിയാകില്ല. ഇനിയും വരുന്നുണ്ട്‌........ തുടരും.


ആധാരം: സി.എ.ജി യുടെ റിപ്പോര്‍ട്ട്‌.