Thursday, January 10, 2008

ഇങ്ങനെയും ഖജനാവ്‌ ചോരുന്നുണ്ട്.

നമ്മുടെ സര്‍ക്കാര്‍ കജനാവ്‌ ചോരുന്നത്‌ പല വിധത്തിലാണ്. അതില്‍ ചില വിധങ്ങള്‍ ഇവയാണ്:-

അ) കണക്കില്‍ തിരിമറി നടത്തി ദുര്‍വിനിയോഗം ചെയ്യുക (misappropriation)
ഇ) കൈയ്യിട്ടു വാരുക അഥവാ നേരിട്ട മോഷ്ടിക്കുക (defaulcation)
ഉ) നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ എഴുതി തള്ളുക (write off)
എ) സഹികെട്ട്‌ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വയ്‌ക്കുക. (waive)

അ) + ഇ) സംസ്ഥാനത്തെ പല വകുപ്പുകളിലായി 1971-72 വരെ ദുര്‍വിനിയോഗ ചെയ്തതിന്റേയും, കൈയ്യിട്ടുവാരിയതിന്റേയും കണക്കുകല്‍ സര്‍ക്കാരിന്റെ കൈയ്യില്‍ ഇപ്പോഴില്ല. അതിനു ശേഷം ഇന്നു വരെ 133 കേസുകള്‍ കണ്ടുപിടിക്കപെട്ടിട്ടുണ്ട്‌. എല്ലാറ്റിനും കൂടി 6.93 കോടി രൂപ ഉള്‍പെടുന്നു. നടപടി എടുക്കുവാന്‍ വേണ്ടി വകുപ്പുതല അന്വേഷണങ്ങള്‍ ധൃതിയായി നടന്നുകൊണ്ടേ......യിരിക്കുന്നു. ഇന്നു വരെ ഒരൊറ്റ കേസിലും തീര്‍പ്പ്‌ കല്‍പ്പിക്കാനായിട്ടില്ലെന്ന്‌ സര്‍ക്കാര്‍ തന്നെ പറഞ്ഞിരിക്കുന്നു.

ഇത്തരത്തിലുള്ള കേസുകള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ പൊതു വിദ്യഭ്യാസ വകുപ്പിലാണ്: 26 എണ്ണം - 48.33 ലക്ഷം രൂപയുടേത്‌. ധനവകുപ്പിന്റെ കീഴിലുള്ള ട്രെഷറികള്‍ രണ്ടാം സ്ഥാനത്തു നിള്‍ക്കുന്നു: 18 എണ്ണം - 196.29 ലക്ഷം രൂപ. കൃഷി വകുപ്പ്‌ മൂന്നാം സ്ഥാനത്തും: 8 കേസുകള്‍ - 94.97 ലക്ഷം രൂപ.

ഉ) സര്‍ക്കാര്‍ തന്നെ 866 കേസ്സുകളിലായി ഇതു വരെ 138.52 രൂപ എഴുതി തള്ളിയിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ നികുതി വകുപ്പില്‍: 708 കേസുകളിലായി 25.72 രൂപ. രണ്ടാമത്‌ ഹൌസിംഗ് ബോര്‍ഡാണ്: 32 കേസുകള്‍ - 15.54 ലക്ഷം രൂപ. മൂന്നമത്‌ വരുന്നത്‌ വിദ്യഭ്യാസ വകുപ്പ്‌: 25 കേസ്സുകളിള്‍ 93,000 രൂപ. പക്ഷെ, എണ്ണത്തില്‍ കുറവെങ്കിലും സഹകരണ വകുപ്പിന്റേതായി വെറും 3 കേസുകളില്‍ 50.89 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്‌.

എ) അതു പോലെ 142 കേസുകളിലായി സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന 50.27 ലക്ഷം രൂപ വേണ്ടെന്ന്‌ വയ്ക്കാന്‍ തീരുമാനിച്ചിട്ടും ഉണ്ട്‌. വ്യവസായ വകുപ്പിലുള്ള 79 കേസ്സുകളാണ് ഏറ്റവും കൂടുതല്‍-18.87 ലക്ഷം രൂപ.

ഇതുകൊണ്ടൊന്നും നമ്മുടെ ഖജനാവ്‌ കാലിയാകില്ല. ഇനിയും വരുന്നുണ്ട്‌........ തുടരും.


ആധാരം: സി.എ.ജി യുടെ റിപ്പോര്‍ട്ട്‌.

5 comments:

അങ്കിള്‍. said...

നമ്മുടെ ഖജനാവ് ചോരുന്ന വിധങ്ങള്‍: ദുര്‍വിനിയോഗം, കൈയ്യിട്ട്‌ വാരല്‍, എഴുതി തള്ളുക, വേണ്ടെന്ന്‌ വയ്ക്കുക മുതലായവ ചില വിധങ്ങള്‍ മാത്രം.

അങ്കിള്‍ said...

കടങ്ങള്‍ കമ്മിഷന്‍ എഴുതിത്തള്ളുമെന്ന ധാരണയില്‍ വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കുന്നില്ല.
വയനാട്ടിലെ കര്‍ഷകര്‍ സഹകരണബാങ്കുകളില്‍ നിന്ന് എടുത്ത 25000 രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കടാശ്വാസകമ്മിഷന്‍ കൃഷിവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ഫയല്‍ സഹകരണവകുപ്പിന് കൈമാറിയപ്പോഴാണ് എതിര്‍പ്പ് ആരംഭിച്ചത്. ഇത്രയും വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് 60 കോടിരൂപയുടെ നഷ്ടമുണ്ടാകും. ഇത്ര കനത്ത ബാധ്യത സംഘങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്നാണ് സഹകരണമന്ത്രി ജി. സുധാകരന്‍ ധനവകുപ്പിനെ അറിയിച്ചത്. (കേരള കൌമുദി: 10-1-2008)

Anonymous said...

nice blog

http://www.samayamonline.in

ഒരു “ദേശാഭിമാനി” said...

നല്ല ഒരു ബ്ലൊഗാണു. ഈ ചോര്‍ച്ചകള്‍ ഉള്ള കാര്യവും, ചോര്‍ച്ച നടത്തിയതും,എത്ര നടത്തി എന്നുള്ള കണക്കും നമുക്കു ഇവിടെ കിട്ടുന്നു.നന്ദി.

എന്നാല്‍ ചോരന്മാര്‍ ചോര്‍‍ത്തുന്നതും,(കയ്യിട്ടുവാരല്‍,) തട്ടിപ്പൊട്ടിക്കുന്നതും(വേണ്ടന്നുവക്കുന്നതും, എഴുതിതള്ളുന്നതും) നിര്‍ത്താന്‍ ഒരു മാര്‍ഗം കൂടി പറയ്! എല്ലാവരും കണക്കുകള്‍ കാണുന്നതു കൊണ്ട് മാത്രം എന്തു കാര്യം?

ഇതൊക്കെ ഒരു സംവാദമായി ഇതു വഴി വരട്ടെ, - ആരെങ്കിലും എപ്പോഴെങ്കിലും ഇതു നല്ല രീതിയില്‍ ഭരണ സംവിധാനത്തില്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചാലോ!.

അഭിവാദനങ്ങള്‍!

അങ്കിള്‍ said...

ദേശാഭിമാനി,

ലക്ഷങ്ങള്‍ ശംബളം കൊടുത്ത്‌ ആളുകളെ തലപ്പത്തിരിത്തിയിരിക്കുന്നതും, അവരൊക്കെ അവരവരുടെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യുന്നുണ്ടൊയെന്ന്‌ നോക്കാനുമായി മന്ത്രിമാരെയും സാമാജികന്മാരെയും തിരെഞ്ഞെടുത്തയക്കുന്നതും എന്തിനാണെന്നാ വിജാരിച്ചത്‌. ബൂലോഗര്‍ തമ്മില്‍തമ്മിലുള്ള അഭിപ്രായമേ ഉണ്ടാക്കേണ്ടതുള്ളൂ. അതുണ്ടാക്കന്‍ വേണ്ടി ബൂലോഗരെ അറിയിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. അതിനപ്പുറം ഒന്നും നടക്കില്ലന്ന്‌ നന്നായറിയാം.