ട്രാന്‍സ്ഫാര്‍മേര്‍സ് ആന്‍ഡ് ഇലക്ട്രികല്‍സ് കേരളാ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനി റലയന്‍സിന്റെ ബോംബെ സബര്‍ബന്‍ ഇലക്ട്രിക് സപ്ലൈ കമ്പനിക്ക് വേണ്ടി 28.15 കോടി രൂപയാണ് വേണ്ടെന്നു വച്ചത്. ഇതാണ് കഥ:
ആദ്യം സര്‍ക്കാര്‍ കമ്പനിയെ പറ്റി: 9-12-1963 ല്‍ അങ്കമാലിയില്‍ സ്ഥാപിതമായ ഈ കമ്പനിയുടെ ആകെ മൂലധനത്തില്‍ 3340.89 ലക്ഷം രൂപ നമ്മുടെ സര്‍ക്കാരിന്റെ മുതല്‍ മുടക്കാണ്. ഇതുവരെ പൂര്‍ത്തിയാക്കിയ 2005-06 ലെ കണക്കു പ്രകാരം ഈ കമ്പനിക്ക് അതുവരെ 4296.96 ലക്ഷം രൂപയുടെ സഞ്ചിത നഷ്ടം ഉണ്ടാക്കി സര്‍ക്കാരിനെ സഹായിക്കനേ കഴിഞ്ഞിട്ടുള്ളൂ. 958 ജീവനക്കാര്‍ ഇതിനുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുന്നുണ്ട്.
മൂന്നു പ്രത്യേക തരത്തിലുള്ള ട്രാന്‍സ്ഫാര്‍മര്‍ ഉണ്ടാക്കി നല്‍കാമോയെന്നുള്ള അന്വേഷണവുമായി റലയന്‍സ് കമ്പനിയാണ് നമ്മുടെ സര്‍ക്കാര്‍ കമ്പനിയെ ആദ്യം സമീപിച്ചത്. മൂന്നു നാലു കൊല്ലം കൊണ്ട് നിര്‍മ്മിച്ച് നല്കേണ്ട് വ്യവസ്ഥയിന്‍ മേലാണ് അന്വേഷണം. അത്തരം ദീര്‍ഘകാല വ്യവസ്ഥയിലുള്ള നിര്‍മ്മാണമാകുമ്പോള്‍ പാലിക്കേണ്ട വിലവ്യതിയാന നിബന്ധനകള്‍, ഇന്‍ഡ്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ടി ഫോര്‍മുല നിലവിലുണ്ടായിരുന്നെങ്കിലും ബോംബെ കമ്പനിയുടെ അഭ്യര്‍ത്ഥന മാനിച്ച് ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നുറപ്പിച്ചുകൊണ്ടുള്ള കരാറില്‍ (ജനുവരി 2003) price variation clause മാറ്റി പകരം fixed price ആണ് എഴുതി ചേര്‍ത്തത്.
ട്രാന്‍സ്ഫാര്‍മര്‍ ഉണ്ടാക്കി തുടങ്ങിയപ്പോള്‍ അതിനു വേണ്ടുന്ന സാധന സാമഗ്രികളുടെ വിപണന വില ഏതാണ്ട് 155% വരെ കൂടി.ബോംബെ കമ്പനി അവരുണ്ടാക്കിയ കരാറില്‍ ഉറച്ചു നിന്നു. നയാപൈസ കൂട്ടി കൊടുക്കുവാന്‍ സന്നദ്ധരായില്ല. നമ്മുടെ സര്‍ക്കാര്‍ കമ്പനി ഇതുവരെ (മെയ് 2007) ഉണ്ടാക്കി കൊടുത്ത ട്രാന്‍സ്ഫോര്‍മറുകളുടെ വിലവ്യതിയാനം കണക്കു കൂട്ടിയാല്‍ സര്‍ക്കാര്‍ കമ്പനിക്ക് കിട്ടാതെ പോയത് 28.15 കോടി രൂപയാണ്. മൂന്നു നാലു കൊല്ലം കൊണ്ട് ഒരു രൂപ പോലും മാര്‍ക്കറ്റ് വിലയില്‍ കൂടില്ലെന്ന് കമ്പനിയുടെ മാനേജ്മെന്റു പുംഗവന്മാര് മനസ്സില്‍ കണ്ടു. അനുവദനീയമായിരുന്ന price variation clause പോലും വേണ്ടെന്നു വച്ച് റലയന്‍സിന്റെ മുമ്പില്‍ നല്ല പിള്ള ചമഞ്ഞു.
സി.എ.ജി. തന്റെ റിപ്പോര്‍ട്ടിലൂടെ ഈ വിവരം നിയമസഭയെ അറിയിച്ചിട്ടുണ്ട് (26-2-2008). ബന്ധപ്പെട്ട മാനേജ്മെന്റ് വിദഗ്ദര്‍ റിട്ടയര്‍ ചെയ്തു വീട്ടീല് പോകുന്നതിനു മുമ്പെങ്കിലും നിയമസഭാ സെക്രട്ടറിക്ക് ഇതൊന്നു തുറന്നു നോക്കാന്‍ സന്മനസ്സുണ്ടായെങ്കില്‍ എന്നാശിക്കുന്നു!!!. എല്ലാം സാമാജികര്‍ക്കും കോപ്പി കൊടുത്തിട്ടുണ്ട്. അതു കൊണ്ട് കാര്യമില്ല, നമുക്ക് മറക്കാം.
Subscribe to:
Post Comments (Atom)
3 comments:
മൂന്നു പ്രത്യേക തരത്തിലുള്ള ട്രാന്‍സ്ഫാര്‍മര്‍ ഉണ്ടാക്കി നല്‍കാമോയെന്നുള്ള അന്വേഷണവുമായി റലയന്‍സ് കമ്പനിയാണ് നമ്മുടെ സര്‍ക്കാര്‍ കമ്പനിയെ ആദ്യം സമീപിച്ചത്. മൂന്നു നാലു കൊല്ലം കൊണ്ട് നിര്‍മ്മിച്ച് നല്കേണ്ട് വ്യവസ്ഥയിന്‍ മേലാണ് അന്വേഷണം. അത്തരം ദീര്‍ഘകാല വ്യവസ്ഥയിലുള്ള നിര്‍മ്മാണമാകുമ്പോള്‍ പാലിക്കേണ്ട വിലവ്യതിയാന നിബന്ധനകള്‍, ഇന്‍ഡ്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ടി ഫോര്‍മുല നിലവിലുണ്ടായിരുന്നെങ്കിലും ബോംബെ കമ്പനിയുടെ അഭ്യര്‍ത്ഥന മാനിച്ച് ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നുറപ്പിച്ചുകൊണ്ടുള്ള കരാറില്‍ (ജനുവരി 2003) price variation clause മാറ്റി പകരം fixed price ആണ് എഴുതി ചേര്‍ത്തത്.
ഈ നഷ്ടപ്പെട്ട കോടികളുടെ പങ്ക് പറ്റുവാന്‍ വേണമെങ്കില്‍ ആളെ കിട്ടും. ഇത് വായിച്ചുപോലും നോക്കാത്ത നമ്മുടെ സാമാജികരുടെ കൈയില്‍ കിട്ടിയാല്‍ ഒരു പ്രയോജനവും ഇല്ല.
എന്തു കുന്തമാണീ sexy എന്ന് പേരില്‍ വന്നിരിക്കുന്നത്
ഇതൊന്നു ഡിലീറ്റ് ചെയ്തൂടെ .
Post a Comment