Sunday, November 9, 2008

ഇതെവിടുത്തെ ജനാധിപത്യം ബൂലോഗരേ.....

ഭൂമി കൈയ്യേറ്റം നടത്തുന്നവര്‍ക്കും കയ്യേറ്റം മൂടി വയ്ക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കും തടവും പിഴയും നല്‍കുവാനായി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ പോകുന്നതായി പത്രവാര്‍ത്ത. 24നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു ബില്ലായി അവതരിപ്പിക്കുമെന്നും വാര്‍ത്ത. [മലയാളമനോരമ 6-11-2008/പേജ് 12]. ഇതു രണ്ടും കൂടി വായിച്ചപ്പോഴാണ് ഇതെന്തു ജനാധിപത്യം എന്ന് തോന്നിപ്പോയത്.

സാധാരണഗതിയില്‍ അടുത്തെങ്ങും നിയമസഭകൂടാന്‍ സാധ്യതയില്ലാത്തപ്പോഴും, എന്നാല്‍ അടിയന്തിരാവശ്യമുള്ളതുമായ കാര്യങ്ങള്‍ പെട്ടെന്ന് നടത്തിച്ചെടുക്കാനാണ് ഗവര്‍ണ്ണരുടെ അംഗീകാ‍രത്തോടെ ഒരു ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യേണ്ടി വരുന്നത്. അതിനു ശേഷം ആദ്യം കൂടുന്ന നിയമസഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ച്, പാസ്സാക്കി അതിനെ ആക്ടാ‍ക്കി മാറ്റുന്നു. താല്പര്യമില്ലെങ്കില്‍ ആ ബില്‍ പാസ്സാക്കാതെ മാറ്റി മാറ്റി വയ്ക്കുന്നു, നമ്മുടെ ലോകസഭ വനിതാസംവരണ ബില്ലിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ.

ഇവിടെ ഈ നവമ്പറില്‍ തന്നെ നിയമസഭ കൂടാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥിതിക്ക് ഒരു ഓര്‍ഡിനന്‍സിന്റെ പ്രസക്തി എന്താണ്? ഈ ഓര്‍ഡിനന്‍സ് ഒപ്പിടുന്നസമയത്ത് നിയമസഭ ഉടന്‍ കൂടുന്നുണ്ടെന്നുള്ള വിവരം അറിയാമെങ്കില്‍ ഗവര്‍ണ്ണര്‍ ആ ഓര്‍ഡിനന്‍സ് അംഗീകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതാണോ. നിയമസഭ കൂടാനിരിക്കുന്ന 24 നു മുമ്പ് ഒഴിപ്പിച്ചെടുക്കേണ്ട ഏത് കൈയ്യേറ്റമാണ് കേരളത്തിലുള്ളത്. നിയമസഭ കൂടുന്നതുവരെ കാത്തിരിക്കാന്‍ എന്താ പ്രയാസം. ജനാധിപത്യരീതിയില്‍ പാസ്സാക്കിയെടുക്കാന്‍ പ്രയാസമായിരിക്കുമെന്നുള്ളതു കൊണ്ടാണോ, അതോ അങ്ങനെ പാസ്സാക്കാന്‍ ആഗ്രഹമില്ലാഞ്ഞോ?

ഒരു പക്ഷേ സര്‍ക്കാരിന്റെ കൈയ്യൂക്ക് കൊണ്ട് ഒഴിപ്പിച്ചെടുത്താല്‍ തന്നെ ഓര്‍ഡിനന്‍സ് ലാപ്സായാല്‍ അതില്‍ പറഞ്ഞിരിക്കുന്ന തടവും പിഴയും നടപ്പാക്കാന്‍ പറ്റുമോ? ഒരുപാട് പ്രശ്നങ്ങള്‍.

ഒരു കാര്യം തീര്‍ച്ചയാണ്, ഓര്‍ഡിനന്‍സ് വഴി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭൂപരിഷ്കരണനിയമ ഭേദഗതി നടപ്പിലാക്കണമെന്ന് ആര്‍ക്കും ആത്മാര്‍ത്ഥമായി ആഗ്രഹമില്ല. അടുത്തു കൂടാനിരിക്കുന്ന നിയമസഭയില്‍ ഇതിനുവേണ്ടുന്ന ബില്‍ കൊണ്ടു വരുമെന്നുള്ളതു തന്നെ സംശയം ജനിപ്പിക്കുന്നു. ആ ബില്ല് കൊണ്ടു വന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്സാകുമെന്ന് അറിയാത്തവരല്ലല്ലോ നമ്മുടെ സാമാജികര്‍.

പെട്ടെന്ന് ഓര്‍മ്മവരുന്നത് സേവി മനോമാത്യുവിന്റെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ തോട്ടങ്ങള്‍ കുടി ഉള്‍പ്പെടുത്തികൊണ്ടുള്ള വിജ്ഞാപനം അന്നത്തെ LDF സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ സര്‍ക്കാര്‍ മാറി.2001 മേയ്‌ 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ മനപ്പൂര്‍വ്വം അവതരിപ്പിച്ചില്ല. LDF പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ്സ്‌ ലാപ്സായിപ്പോയി. തേയിലതോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. [ഇക്കാര്യം അന്നത്തെ CCF ഗോപിനാഥന്‍ കോടതിമുമ്പാകെ സമര്‍പ്പിച്ച നിവേദനത്തിലുള്ളതാണ്]. സംഗതി ഇപ്പോള്‍ കോടതി കയറിയിരിക്കയാണെന്ന് നമുക്കെല്ലാം അറിയാം.

നമ്മുടെ ജനാധിപത്യത്തിനെ ക്രമേണ വെള്ളം ചേര്‍ത്ത് അതിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കനുള്ള ശ്രമമായേ ഇതിനെ കാണാന്‍ പറ്റൂ.

updated on 11th November 2008:

ഇതും കൂടി വായനക്കരുടെ അറിവിലേക്ക് ഇവിടെ കിടക്കട്ടെ:-

Legislative Power of the *Governor

91. Power of Governor to promulgate Ordinances during recess of Legislature.-(1) If at any time, except when both Houses of the Legislature are in session, the *Governor is satisfied that circumstances exist which render it necessary for him to take immediate action, he may promulgate such ordinances as the circumstances appear to him to require :

Provided that the power of making an Ordinance under this section shall extend only to those matters with respect to which the Legislature has power to make laws.

(2) An Ordinance promulgated under this section shall have the same force and effect as an Act of the Legislature assented to by the *Governor but every such Ordinance-

(a) shall be laid before both the Houses of the Legislature, and shall cease to operate at the expiration of six weeks from the re-assembly of the Legislature, or if before the expiration of that period a resolution disapproving it is passed by the Legislative Assembly and agreed to by the Legislative Council, upon the resolution being agreed to by the Legislative Council, and

(b) may be withdrawn at any time by the *Governor.

4[(3) Notwithstanding anything in this Constitution, the satisfaction of the *Governor mentioned in sub-section (1) shall be final and conclusive and shall not be questioned in any Court on any ground].

EXPLANATlON.-Where the Houses of the Legislature are summoned to reassemble on different dates, the period of six weeks shall be reckoned from the latter of those dates for the purposes of this sub-section.

6 comments:

അങ്കിള്‍. said...

നമ്മുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന മറ്റൊരുദാഹരണം കൂടി.

അങ്കിള്‍ said...

നിയമസഭാ സമ്മേളനം: വിജ്ഞാപനം ഇറക്കി
പത്താം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇൌ മാസം 24നു വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. [manorama daily dated 10-11-2008]

Appu Adyakshari said...

നമ്മുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന മറ്റൊരുദാഹരണം കൂടി.

വളരെ ശരി അങ്കിള്‍

വേണാടന്‍ said...

ഇതല്ലേ ജനകീയ ജനാധിപത്യം...

Anonymous said...

ഓര്‍ഡിനന്‍സിനുള്ള സി.പി.ഐ. നീക്കം സി.പി.എം. എതിര്‍പ്പുമൂലം മുടങ്ങി
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ ഭരണനിയന്ത്രണം ലക്ഷ്യമിട്ട്‌ സി.പി.ഐ.യുടെ താത്‌പര്യപ്രകാരം കൊണ്ടുവന്ന ഓര്‍ഡിനന്‍സ്‌ സി.പി.എമ്മിന്റെ എതിര്‍പ്പുമൂലം മുടങ്ങി. കൃഷിവകുപ്പില്‍നിന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ച ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. നിയമസഭ വിളിച്ചുകൂട്ടാന്‍ മന്ത്രിസഭ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്‌തിരിക്കെ, ഇനി സമ്മേളനംകഴിയാതെ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാനാകില്ല. അപ്പോഴേക്കും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ഏതാണ്ട്‌ പൂര്‍ത്തിയാകുമെന്നതിനാല്‍, ഇപ്പോള്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നിട്ടും പ്രയോജനമില്ലാതെ വരും.
കടപ്പാട് - മാതൃഭൂമി 19-11-08

സെനറ്റിന്‌ സമയാസമയം ജനറല്‍ കൗണ്‍സിലിന്റെ അംഗസംഖ്യ 45-ല്‍ നിന്ന്‌ 65 ആയി ഉയര്‍ത്തുകയായിരുന്നു ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. മുന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ജനറല്‍ കൗണ്‍സിലിലെ അംഗസംഖ്യ 98 ആയിരുന്നു. തുടര്‍ന്നുവന്ന യു.ഡി.എഫ്‌. സര്‍ക്കാര്‍ ഇത്‌ 45 ആയി കുറയ്‌ക്കുകയായിരുന്നു. ഓര്‍ഡിനന്‍സിലൂടെ 20 പേരെ കൂടി ഉള്‍പ്പെടുത്തി ഭരണം സി.പി.ഐ.യുടെയും അതുവഴി കൃഷിവകുപ്പിന്റെയും കൈപ്പിടിയിലൊതുക്കുകയായിരുന്നു ലക്ഷ്യം. ഒക്ടോബര്‍ പകുതിയോടെ ഓര്‍ഡിനന്‍സിന്‌ കൃഷിവകുപ്പ്‌ രൂപം നല്‍കുകയും നിയമവകുപ്പ്‌ അംഗീകരിക്കുകയും ചെയ്‌തതാണ്‌. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചിട്ട്‌ ഒരു മാസമായിട്ടും അനുമതി നല്‍കാതെ ഓര്‍ഡിനന്‍സ്‌ നിഷ്‌ഫലമാക്കി മാറ്റിയെന്ന്‌ സി.പി.ഐ. നേതാക്കള്‍ പരാതിപ്പെടുന്നു. ജനറല്‍ കൗണ്‍സിലില്‍ സി.പി.എമ്മിനാണ്‌ ഇപ്പോള്‍ സ്വാധീനം. ഇത്‌ നഷ്ടമാകുന്നതാണ്‌ സി.പി.എമ്മിനെ ചൊടിപ്പിച്ചത്‌.

കൃഷി വകുപ്പിന്‌ കീഴിലുള്ള കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്മാര്‍ കൗണ്‍സിലില്‍ അംഗങ്ങളാകും വിധമാണ്‌ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്‌തിരുന്നത്‌. ഇതനുസരിച്ച്‌ ഫാമിങ്‌, പ്ലാന്‍േറഷന്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്‌, ഹോര്‍ട്ടികോര്‍പ്പ്‌, ഓയില്‍പാം, കേരഫെഡ്‌, അഗ്രോ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്മാര്‍ കൗണ്‍സിലില്‍ അംഗങ്ങളാകുമായിരുന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള നാല്‌ ശാസ്‌ത്രജ്ഞര്‍, അഞ്ച്‌ കര്‍ഷകര്‍, മൂന്ന്‌ കര്‍ഷക തൊഴിലാളികള്‍, ഒരു എസ്‌.ടി. പ്രതിനിധി എന്നിവരേയും സര്‍ക്കാരിന്‌ ചാന്‍സലര്‍ വഴി നോമിനേറ്റ്‌ ചെയ്യാമായിരുന്നു. നെല്ല്‌, തെങ്ങ്‌, സുഗന്ധവ്യഞ്‌ജനം എന്നിങ്ങനെ വിളകള്‍ തിരിച്ചായിരുന്നു കര്‍ഷകരുടെ നോമിനേഷന്‍. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ ഒഴിവ്‌ രണ്ടില്‍ നിന്ന്‌ നാലാക്കി. ഒരു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, നാല്‌ അധ്യാപക പ്രതിനിധി, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാലയിലെ സ്ഥിരം തൊഴിലാളികള്‍ എന്നിവരുടെ രണ്ടുവീതം പ്രതിനിധികളെ ഉള്‍പ്പെടുത്താനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടായിരുന്നു.

ജനറല്‍ കൗണ്‍സിലിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടപടികള്‍ നടന്നുവരുന്നതിനിടയിലാണ്‌ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്ന്‌ സര്‍വകലാശാല നിയന്ത്രണത്തിലാക്കാന്‍ സി.പി.ഐ. ശ്രമിച്ചത്‌. ഇതിനെതിരെ സര്‍വകലാശാലയിലെ സി.പി.എം. സംഘടനകളും രംഗത്തുവന്നിരുന്നു.

അങ്കിള്‍ said...

കേരളാഫാര്‍മര്‍,
കേരളാ മുഖ്യന്‍ കാണിച്ച ഇരട്ടതാപ്പിന്റെ മറ്റൊരുദാഹരണമാണല്ലോ ഈ മാതൃഭൂമി റിപ്പോര്‍ട്ട്.

ഭൂപരിഷ്കരന നിയംത്തിനു ഭേദഗതി വരുത്താനായി ഓര്‍ഡിനന്‍സ് വേണമെന്നു പറഞ്ഞ അതേദിവസം തന്നെയാണ് അടുത്ത നിയമസഭ എന്നു കൂടണമെന്ന് നിശ്ചയിച്ചുകൊണ്ട് ഗവര്‍ണറോട് അപേക്ഷിച്ചതും. അന്നു അദ്ദേഹത്തിനു തോന്നിയില്ല ഭൂപരിഷ്കരണ നിയമ ഭേദഗതി നിയമസഭയില്‍ കൊണ്ടുവന്നാല്‍ മതിയെന്ന്‌.

സെനറ്റിന്റെ അംഗസംഖ്യ കൂട്ടുന്നതിനുള്ള ഓര്‍ഡിനന്‍സ് വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടപ്പോള്‍ അടുത്തു കൂടാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തെപറ്റി മുഖ്യനോര്‍മ്മ വരുന്നു. കൊള്ളാം, നടക്കട്ടേ.

പക്ഷേ, മുഖ്യന്റെ ഇപ്പോഴത്തെ തീരുമാനം ജനാധിപത്യ നടപടികള്‍ക്കനുസൃതമാണെന്നു പറയാതെ വയ്യ.