Friday, February 27, 2009

ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)

ഇതു മൂന്നാം ഭാഗം. ഒന്നും രണ്ടും ഭാഗങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഏറ്റവും കുറവ് ചര്‍ച്ച നടന്ന കാര്യങ്ങള്‍ ഇവയാണ്:

  • 1. ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി ഒരു എം.ഒ.യു വില്‍ ഒതുക്കി.
  • 2. ആ എം.ഒ.യു വിന്റെ കാലാവധി 180 ദിവസമായി പരിമിതപ്പെടുത്തി. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ സഹായ ധനം നേടുകയോ, എം. ഒ. യു വിനെ ഒരു കരാറാക്കി മാറ്റുകയോ ചെയ്തില്ല.
  • 3. പാര്‍ട്ടിയുടെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടുമാണ് ലാവ്‌ലിനുമായി ഇക്കാര്യം തുടങ്ങിവച്ചത്. ശ്രി.പിണറായി, മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നെയുള്ള 3 കൊല്ലത്തോളം എല്‍.ഡി.ഏഫ് തന്നെയായിരുന്നു ഭരണത്തില്‍. എന്നിട്ടും ഈ കാലയളവിനുള്ളീല്‍ വാഗ്ദാനം ചെയ്ത സഹായധനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.
  • 4. സംസ്ഥാനത്തിനു കിട്ടേണ്ട സഹായധനം മുഴുവന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാക്കി. അതുകൊണ്ട് വാഗ്ദാനം ചെയ്തതില്‍ എത്ര കിട്ടി, എങ്ങനെ ചെലവിട്ടു എന്നുള്ള പ്രധാന കാര്യങ്ങള്‍ അറിയുവാനുള്ള കേരളത്തിലെ നികുതിദായകരുടെ അവകാശം നഷ്ടപ്പെടുത്തി. അതറിയുവാനായി കോടതി കയറേണ്ടി വരുന്നു.
  • 5. ഇതിനുവേണ്ടി ഉണ്ടാക്കിയ എം.ഒ.യു. പുതുക്കാതെ കാലഹരണപ്പെടുത്തി. അതുകൊണ്ട് വാഗ്ദാനം ചെയ്ത സഹായധനം മുഴുവന്‍ ആശുപത്രിക്കുവേണ്ടി കിട്ടിയില്ല.

നമ്മുടെ ചര്‍ച്ച ഈ വിഷയങ്ങളില്‍ തുടരാം. സഹകരിക്കൂ. ഇവിടെ ലിങ്കുകളൊന്നും കൊടുത്തിട്ടില്ല. വളരെ പെട്ടന്നു ചെയ്യേണ്ടി വന്നതുകൊണ്ടാണ്. അല്ലേലും എല്ലാ ലിങ്കും ആദ്യഭാഗങ്ങളിലുണ്ടല്ലോ. ഇത് തുടര്‍ ചര്‍ച്ചയാണല്ലോ.

239 comments:

«Oldest   ‹Older   1 – 200 of 239   Newer›   Newest»
കിരണ്‍ തോമസ് തോമ്പില്‍ said... 1

അങ്കിള്‍

കാളിദാസന്‍ ഇപ്പോള്‍ പറയുന്നത്‌ ഉഭയ സമ്മത പ്രകാരം MOU തിരുത്തി എന്നാണ്‌. അതിന്‌ ഉപോല്‍പ്പമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ശശീധരന്‍ നായര്‍ കരട്‌ കാരര്‍ തയ്യാറാക്കി ഊര്‍ജ്ജ വകുപ്പിന്‌ നല്‍കുകയായിരുന്നു. അപ്പോള്‍ ശശിധരന്‍ നായരും ലാവ്ലിനും കൂടി ധാരണ പത്രം തിരുത്തി കരട്‌ കരാര്‍ തയ്യാറാക്കി എന്നുവേണ്ടെ കരുതാന്‍? അപ്പോള്‍ ശശീധരന്‍ നായര്‍ക്ക്‌ മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടി എന്ന വാദം ഉന്നയിച്ചാല്‍ പോലും MOU വില്‍ തിരുത്തല്‍ വരുത്തിയത്‌ ശശീധരന്‍ നായരാണ്‌. ശശിധരന്‍ ഒട്ട്‌ പ്രതിയായിട്റ്റുമില്ല. ഇനി ശശി വഴി പിണറായിയില്‍ എത്തണമെങ്കില്‍ ശശി പിണറായിക്കെതിരെ മൊഴി കൊടുത്തിട്ടുനോ എന്നറിയിണം. അപ്പോള്‍ മന്ത്രിയല്ലാത്ത പിണറായി പറഞ്ഞതിനാലാണ്‌ താന്‍ കരടില്‍ മാറ്റം വരുത്തിയത്‌ എന്ന് ശശി പറഞ്ഞാല്‍ അത്‌ ശശിയുടെ പേരില്‍ ഉള്ള കുറ്റത്തിന്റെ ആഴം വര്‍ദ്ധിക്കുകയും ചെയ്യും.ശശി പ്രതിപ്പട്ടികയില്‍ വരുകയും ചെയ്യും

MOU വില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്‌ എന്ന വാദത്തിന്‌ ഉപോല്‍പ്പകമായ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അങ്കിള്‍ പറഞ്ഞതുപോലെ ഇത്‌ ഒരു MOU വിരുദ്ധകരാറാകാനാണ്‌ സാധ്യത്‌.അ. ഇനിയും ഊഹാപോഹങ്ങളിലേക്ക്‌ ചര്‍ച്ച നീളുന്നതില്‍ എനിക്ക്‌ താല്‍പ്പര്യമില്ല. തിരുത്തിയ MOU ഉണ്ടെങ്കില്‍ അത്‌ ഒരു തവണ എങ്കിലും പുതിക്കിയിട്ടുണ്ടെങ്കില്‍ കടവൂരിന്റെ കാലത്ത്‌ പുതുക്കിയ MOU വില്‍ നിന്ന് നമുക്ക്‌ അത്‌ മനസിലാക്കാം. ആരോപണങ്ങള്‍ ഒരുപാട്‌ വന്നിട്ടും അത്തരം ഒരു MOU ( അതായത്‌ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കാം എന്ന രീതിയിലുള്ള) കടവൂരോ മറ്റോ പുറത്തുവിട്ടിട്ടില്ല. തിരുത്തിയ MOU ഉണ്ട്‌ എന്ന് ശര്‍മ്മയും മൊഴി നല്‍കിയതായി ഇതുവരെ പറഞ്ഞിട്ടില്ല. അതിനാല്‍ MOU തിരുത്തി എന്ന ഊഹം എത്രത്തോളം നിലനില്‍ക്കുമെന്നത്‌ ബാകിയുള്ളവരുടെ യുക്തിക്ക്‌ വിടുന്നു

കിരണ്‍ തോമസ് തോമ്പില്‍ said... 2

അങ്കിള്‍

ചര്‍ച്ച വിഷയത്തില്‍ ഒതുക്കി നിര്‍ത്താന്‍ ഈ പോസ്റ്റിലെങ്ക്ലും അങ്കീള്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്തായാലും ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ കൃത്യമയി നിരത്തിയിട്ടുണ്ട്‌ എന്നതിനാല്‍ അങ്കിള്‍ന്‌ ചര്‍ച്ച്‌ മോഡറേറ്റ്‌ ചെയ്യാം എന്ന് കരുതുന്നു

കെ said... 3

എംഒയുവിന്റെ കാര്യത്തില്‍ നമുക്കൊരു തീരുമാനമുണ്ടാക്കാം കിരണേ.... ഒന്നു വെയിറ്റ് ചെയ്യൂ...

Suraj said... 4

തല്‍ക്കാലം കൂടുതല്‍ വിവരങ്ങള്‍ - ഇപ്പറഞ്ഞ ബഡാബംഗാളന്‍ കുറ്റപത്രം, "ദുരൂഹ എം.ഓ.യുവിന്റെ കോപ്പി എല്ലാം - കിട്ടട്ട്. അതുവരെ കമന്റുന്നില്ല, കമന്റിയിട്ട് കാര്യമില്ല.
ഒരേ മാവ് തന്നെ അരിച്ചും ഇടിച്ചും കുറേയായി.

ഇത് കമന്റ്സ് ട്രാക്കാന്‍.

ഒരു "ഓഫ്" :

ഷാജഹാനെ പോലുള്ളവര്‍ ഒരേ അച്ചില്‍ വാര്‍ത്ത് തയ്യാറാക്കിക്കൊടുക്കുന്ന വാര്‍ത്തകള്‍ ജനശക്തിക്കാരന്‍ ആഴ്ചതോറും ഛര്‍ദ്ദിച്ചുവയ്ക്കുന്നത് മംഗളവും മനോരമയും മേളം മസാല ചേര്‍ത്ത് അന്നമ്മക്കൊച്ചമ്മയുടെ പാചകവിധിപ്രകാരം അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്.
ഇന്റര്‍ നെറ്റ് കൈകാര്യം ചെയ്യാനറിയാവുന്നവര്‍ക്കൊക്കെ ആ വാര്‍ത്തകള്‍ നെറ്റില്‍ തപ്പിയെടുക്കാനും അറിയാം. എന്നാലും ചെല ടീമുകള് അതെല്ലാം കൂടി തൂത്തുപറക്കി ഇവിടെ കൊണ്ട് തൂക്കിയിടും. തൂക്കിയിടുന്ന സാധനത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടാത്ത വല്ല പുതിയ ട്വിസ്റ്റുകളോ, അല്ലെങ്കില്‍ വല്ല പുതിയ രേഖകളോ ഉണ്ടേല്‍ പോട്ടെന്നു വയ്ക്കാമായിരുന്നു ; ഇത് പക്ഷേ അതല്ല, ചുമ്മാ കുറെ ഊഹാപോഹങ്ങള്‍ മാത്രം.

ഈ ചവറ് വാര്‍ത്താക്കമന്റുകള്‍ അനുവദിച്ചു കൊടുക്കുക വഴി പോസ്റ്റുടമയായ അങ്കിള്‍ തന്നെയാണ് "വിഷയവുമായി ബന്ധപ്പെടാത്ത" കമന്റുകള്‍ക്ക് വഴിവയ്ക്കുന്നത്. അത്തരം ഒരു കമന്റ് താങ്കള്‍ വകവച്ചുകൊടുത്താല്‍ പിന്നെ ഏതു ചവറും ഡിലീറ്റാന്‍ ന്യായമില്ലാതാവും. ഇനിയും മുന്നൂറ് കമന്റ് കൊണ്ട് നിറഞ്ഞ് കവിയും മുന്‍പ് തീരുമാനമെടുത്താല്‍ നല്ലത്.

പോസ്റ്റുടമ മോഡറേറ്റര്‍ കൂടിയാവണം. ഇല്ലെങ്കില്‍ അവനവന്റെ തിണ്ണയില്‍ വല്ലവനും കേറിയിരുന്ന്‍..... ;))

K Govindan Kutty said... 5

ഇവിടെ ഒരു വിദ്വാന്‍ ഷാജഹാന്റെ ക്രൂരകൃത്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ പഴമൊഴി ഉദ്ധരിക്കുന്നതു കണ്ടു: “അവനവന്റെ തിണ്ണയില്‍ വല്ലവനും കേറിയിരുന്ന്...“

കേറിയിരുന്നു നിരങ്ങട്ടെ. നിരങ്ങും. അവനവനായാലും വല്ലവനായാലും,തിണ്ണയിലിരുന്നു നിരങ്ങുകയോ തിണ്ണമിടുക്ക് കാണിക്കാന്‍ നോക്കുകയോ ചെയ്താല്‍ നാണക്കേടാകും.

പത്തുകൊല്ലമായില്ലേ ഈ ലാവലിന്‍ പഴമ്പുരാണം കേട്ടുതുടങ്ങിയിട്ട്? അതിലുള്‍പ്പെട്ട സഖാക്കളെല്ലാം ഹരിശ്ചന്ദ്രന്റെ മരുമക്കളാണെങ്കില്‍, അതങ്ങനെ തുടര്‍ന്നുപോകുമൊ? മനോരമയല്ല ദേശാഭിമാനി വിചാരിച്ചാല്‍ പോലും അസത്യചര്‍ച്ച അങ്ങനെ തുടരുകയില്ല.

പലര്‍ക്കും പലതും അറിയാം. ആ ടെക്നിക്കാലിയക്കും അറിയാം, ഒട്ടൊക്കെ. ആരാണീ ടെക്നിക്കാലിയ? എങ്ങനെ വന്നു? എവിടന്നു വന്നു? എന്തു ചെയ്യാന്‍ വന്നു? എന്തു ചെയ്തു? ചോദ്യങ്ങളില്‍ വൈരുദ്ധ്യാധിഷ്ഠിതാമായി ഒന്നുമില്ല. അതുകൊണ്ട് ഉത്തരം വേണ്ടെന്നുവെക്കാം, തല്‍ക്കാലം.

Anonymous said... 6

അങ്ങനെ പത്തു കൊല്ലമായി നിറുത്താതെ ചർച്ച ചെയ്യുകയൊന്നുമലല്ലോ ഗോവിന്ദൻ കുട്ട്യേ...ഇടക്കിടെ വിട്ടു പിടിക്കയല്ല്യോ..ഇപ്പം പിടി വിട്ടാ പിന്നെ പിടിക്കുന്നത് അടുത്ത ഇലക്ഷന് അല്യോ..

സാജന്‍| SAJAN said... 7

for comment track please :-)

ANOOP said... 8

discuss and discuss

Anonymous said... 9

സൂരജ്‌:: ഇത്ര അധ:പതിച്ചുപോയോ ? ഏതിരഭീപ്രായങ്ങള്‍ മറ്റാരുടെയൊ ഒക്കെ പേരില്‍ ചാര്‍ത്തിക്കൊടുത്ത്‌ ഡയലോഗടി ഒഴിവാക്ക്‌. സത്യസന്ധമായതു തന്നെ അവ പലതും. നിങ്ങളുടെയൊക്കെ മുന്‍ധാരണകള്‍ക്ക്‌ വഴങ്ങാത്തതൊക്കെ ഷാജഹാമന്‍ മൊഴിയെന്നോ, മാധ്യമസിണ്ടിക്കേറ്റെന്നോ ആരോപിച്ച്‌, ജനാധിപത്യപരമായ ഇടപെടലുകളെ തടയാം എന്നത്‌ വെറും വ്യാമോഹം മാത്രമാണേ സഖാവേ. സത്യം സത്യത്തിന്റെ വഴിക്കുമാത്രമേ നടക്കൂ... മറ്റൊരു പേരു ചൊല്ലിയും അതിന്റെ കണ്ണുമൂടി കെട്ടാനൊക്കില്ല. സൂരജ്‌, കൂറേ കൂടി ജനാധിപത്യബോധം ആര്‍ജ്ജീക്കൂ...

Anonymous said... 10

കാളിദാസനേയോ മറ്റാരേയോ അല്ല ബോദ്ധ്യപ്പെടുത്തേണ്ടത്‌. ജനങ്ങളേയാണ്‌.

kaalidaasan said... 11

അതല്ല, കാളിദാസനു മാറ്റം വരുത്തിയ എം.ഓ.യു വിനെ പറ്റി നല്ല തീര്‍ച്ചയുണ്ടെങ്കില്‍ അക്കാര്യം മറ്റാരെങ്കിലും പറയുന്നതിനു മുംന്നേ ഇവിടെ പറയു. വെറുതേ അക്കാര്യത്തില്‍ വഴക്കടിക്കണ്ടല്ലോ.

അങ്കിള്‍ ,

ഇത് വഴക്കടിക്കേണ്ട ഒരു വിഷയമാണെന്ന് എനിക്കഭിപ്രായമില്ല. ഈ കേസില്‍ ഈ ധാരണപത്രത്തിന്റെ പ്രയാണം അത്ര പ്രധാനപ്പെട്ടതാണെനും എനിക്കഭിപ്രായമില്ല. സി ബി ഐ റിപ്പോര്‍ട്ട് ഞാനും കണ്ടിട്ടില്ല. ആ റിപോര്‍ട്ടിനെ ആധാരമാക്കി ഇന്‍ഡ്യവിഷന്‍ ചര്‍ച്ച ചെയ്തതും മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുമാണ്, ഞാന്‍ ആധാരമക്കിയത്. ധാരണപത്രം തിരുത്തി എന്നു തന്നെയാണാവര്‍ റിപോര്‍ട്ട് ചെയ്തത്.

എനിക്കുള്ള അറിവ് ഇതാണ്. ധരണാപത്രം മന്ത്രിക്ക് മാത്രമല്ല ഒപ്പിടാനധികാരം . മറ്റു പലര്‍ക്കുമുണ്ട്. പല ധരണാപത്രങ്ങളുമൊപ്പിടുന്നത് സെക്രട്ടറിമാരാണ്, മന്ത്രിമാരുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും . കാര്‍ത്തികേയന്‍ ധാരണപത്രത്തൊപ്പിട്ടത് എന്നു പറഞ്ഞത്, അദ്ദേഹം തയ്യാറാക്കി എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്‌ , അതൊരു വലിയ പദ്ധതിയുടനുബന്ധിച്ചുള്ളതായതു കൊണ്ട് കാര്‍ത്തികേയന്‍, അതിന്റെ എല്ല കാര്യങ്ങളിലും വ്യക്തിപരമായി പങ്കെടുക്കുകയും ഇടപെടുകയും ചെയ്തു. പിണറായി ചെയ്തതും അത് തന്നെ . ഇതിലെല്ലാം ഒപ്പിടുന്നത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്തരാണ്. ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ ധാരണാപത്രം തയ്യറാക്കിയത് പിണറായി ആയിരിക്കും . പക്ഷെ അതു കഴിഞ്ഞ് അതിന്റെ കാര്യങ്ങളില്‍ മന്ത്രി നേരിട്ടിടപെടണമെന്നില്ല.

കാര്‍ത്തികേയന്‍ ഒപ്പിട്ടു എന്നു പറയുന്ന എം ഒ യു യധാര്‍ത്തത്തില്‍ ഒപ്പിട്ടിരിക്കുന്നത്, കെ എസി ബി ക്കു വേണ്ടി അധികാരപ്പെടുത്തിയ അറ്റോര്‍ണിയാണ്. അങ്കിള്‍ ഇവിടെ തന്ന ലിങ്കില്‍ ആ എം ഒ യു ഉണ്ടല്ലോ.അപ്പോള്‍ മന്ത്രി തന്നെ ഒപ്പിടണെന്നു നിയമമില്ല.

ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ ശര്‍മ്മക്ക് ഉത്തരവാദിത്തങ്ങളോ അധികാരങ്ങളോ ഇല്ലായിരുന്നു. എം ഒ യു പുതുകുന്ന പരിപാടിയില്‍ തന്നെ അദ്ദേഹം ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയില്ല. ശശിധരന്‍ നായരായിരുന്നു എല്ലാം നടത്തിയിരുന്നത്.

ജിവി/JiVi said... 12

അങ്കിള്‍,

ആദ്യം ഒരഭ്യര്‍ത്ഥന:

ടെക്നിക്കാലിയ ഏത്? 374 കോടി നഷ്ടപ്പെടുത്തിയത് എന്തിന്? ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങളുമായി ഇനിയും വരുന്നവരെ അങ്കിള്‍ തന്നെ പിന്തിരിപ്പിക്കുന്നത് നന്നായിരിക്കും. ചര്‍ച്ച തുടക്കം മുതല്‍ വായിക്കാനുള്ള സൌകര്യമില്ലാത്തവര്‍ മിണ്ടാതിരിക്കണമെന്ന് പറയാനേ നിവൃത്തിയുള്ളൂ.

ആദ്യ MoUവിനും കരട് കരാറിനും ഇടയില്‍ തിരുത്തല്‍ വരുത്തിയ ഒരു MoU കൂടി ഉണ്ട് എന്ന കാളിദാസന്റെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഊഹത്തിനുമേല്‍ ചര്‍ച്ചയും ഒഴിവാക്കുക. ഇത് സംബന്ധമായി വസ്തുതകള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കുക.

ഇനി അങ്കിള്‍ അക്കമിട്ടുനിരത്തിയ കാര്യങ്ങളിലേക്ക്.

“1. ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി ഒരു എം.ഒ.യു വില്‍ ഒതുക്കി.“

പ്രധാനകാരാറില്‍നിന്നും വേര്‍പെടുത്തി എന്ന പ്രയോഗം തെറ്റ്. ഉള്‍പ്പെടുത്തിയില്ല എന്നത് ശരി. എന്നാല്‍ ഇതിനായി മറ്റൊരു കരാറുണ്ടാക്കുക എന്നതിന്റെ ആദ്യപടിയായി ധാരാണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. പ്രധാനകരാറില്‍ ഉള്‍പ്പെടുത്താത്തതു കൊണ്ടാണ് സഹായം നഷ്ടപ്പെട്ടത് എന്ന് പറയാനും കഴിയില്ല.

“2. ആ എം.ഒ.യു വിന്റെ കാലാവധി 180 ദിവസമായി പരിമിതപ്പെടുത്തി. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ സഹായ ധനം നേടുകയോ, എം. ഒ. യു വിനെ ഒരു കരാറാക്കി മാറ്റുകയോ ചെയ്തില്ല.“

ഏത് രേഖക്കും വാലിഡിറ്റി അവസാനിക്കുന്ന ഒരു തീയ്യതി ഉണ്ടാവണമല്ലോ. അവസാനിക്കുന്ന തീയ്യതിക്കുള്ളില്‍ കരാറാക്കാന്‍ കഴിയാതെവന്ന അവസ്ഥയില്‍ അത് പുതുക്കുകയും അത് പ്രകാരം സഹായം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

“3. പാര്‍ട്ടിയുടെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടുമാണ് ലാവ്‌ലിനുമായി ഇക്കാര്യം തുടങ്ങിവച്ചത്. ശ്രി.പിണറായി, മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നെയുള്ള 3 കൊല്ലത്തോളം എല്‍.ഡി.ഏഫ് തന്നെയായിരുന്നു ഭരണത്തില്‍. എന്നിട്ടും ഈ കാലയളവിനുള്ളീല്‍ വാഗ്ദാനം ചെയ്ത സഹായധനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.“

സഹായധനത്തിനായി ഒരു കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ല. കാനഡയുടെ ഉപരോധം കാരണമാവാം എന്നത് എന്റെ മാത്രം അനുമാനമായി കാണേണ്ടതില്ല. പ്രഭാവര്‍മ്മയും ഇതേ കാരണമാണ് പറയുന്നത്. അങ്കിള്‍ ഇത് എഴുതിയത് കണ്ടാല്‍ തോന്നും മറ്റെല്ലാ ഗ്രാന്റുകളും നമ്മുടെ സ്ഥാപനങ്ങള്‍ കൃത്യമായി കൈപ്പറ്റി ഫലപ്രാപ്തിയിലെത്തിച്ചു എന്ന്.

“4. സംസ്ഥാനത്തിനു കിട്ടേണ്ട സഹായധനം മുഴുവന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാക്കി. അതുകൊണ്ട് വാഗ്ദാനം ചെയ്തതില്‍ എത്ര കിട്ടി, എങ്ങനെ ചെലവിട്ടു എന്നുള്ള പ്രധാന കാര്യങ്ങള്‍ അറിയുവാനുള്ള കേരളത്തിലെ നികുതിദായകരുടെ അവകാശം നഷ്ടപ്പെടുത്തി. അതറിയുവാനായി കോടതി കയറേണ്ടി വരുന്നു.“

ഇപ്പറയുന്ന MoU ഇതുവരെ ലഭ്യമല്ല. എന്നിരുന്നാലും 98കോടി രൂപ ചെലവില്‍ ആശുപത്രി സ്ഥാപിക്കും എന്നതല്ലാതെ ഈ 98 കോടി പണമായി സര്‍ക്കാരിനു നല്‍കും എന്നാണെന്ന് കരുതാനാവില്ല. ആശുപത്രി സ്ഥാപിക്കാനായി ഒരു സ്വകാര്യസ്ഥാപനത്തെ കന്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ഒരു അപാകതയല്ല. അശുപത്രിയുടെ ഉടമസ്ഥത ഊര്‍ജ്ജവകുപ്പിനുകീഴില്‍ മുഖ്യമന്ത്രി ചെയര്‍മാനായ ഒരു സൊസൈറ്റിക്കാണ്. വരവുചെലവുകള്‍ സര്‍ക്കാരിനറിയാനാവില്ല എന്ന് എങ്ങനെ പറയാനാവും. ഇത് സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാരിന്റെ കൈയ്യിലുണ്ട് താനും. കൂടുതല്‍ പണം വന്നിരുന്നുവെന്നോ ചെലവ് സംബന്ധിച്ച് കള്ളത്തരം ഉണ്ടെന്ന് സി ബി ഐയും പറഞ്ഞിട്ടില്ല.

“5. ഇതിനുവേണ്ടി ഉണ്ടാ
ക്കിയ എം.ഒ.യു. പുതുക്കാതെ കാലഹരണപ്പെടുത്തി. അതുകൊണ്ട് വാഗ്ദാനം ചെയ്ത സഹായധനം മുഴുവന്‍ ആശുപത്രിക്കുവേണ്ടി കിട്ടിയില്ല.“

കടവൂര്‍ എന്തെല്ലാമോ പറയുന്നു. മനസ്സിലായവര്‍ വിശദീകരിക്കുമോ?

ഉടുക്കാക്കുണ്ടന്‍ said... 13

അങ്കിളിന്റെ ശ്രമത്തിനു ഫലം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.

അങ്കിള്‍ said... 14

ജി.വി.,
വായനക്കാര്‍ കമന്റിടുന്ന കാര്യത്തില്‍ ജി.വി യോട് പൂര്‍ണ്ണമായി യോജിക്കുന്നു.
മറ്റു ചില ബ്ലോഗുകളില്‍ കമന്റിട്ട് രസിച്ചിട്ടു പോകുന്നവരെ പോലെയല്ല ഇവിടെ വരുന്ന
അനോണികള്‍ പോലും. അവര്‍ ഗൌരവമായി തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

അങ്ങനെയുള്ള വരുടെ കമന്റുകള്‍ ഡിലിറ്റിയാല്‍ ന്യായീകരണം കൊടുക്കേണ്ട സാമാന്യ മര്യാദ ഞാന്‍ കാണിക്കണ്ടേ. ന്യായികരീക്കാന്‍ വേണ്ടുന്ന സമയത്തെ പറ്റി അലോചിക്കുമ്പോള്‍ ഡിലീറ്റ് ചെയ്യണ്ടാ എന്നു തോന്നു. അതുകൊണ്ട് വായനക്കാന്‍ സ്വയം മാന്യത പുലര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇനി കാര്യത്തിലോട്ട് കടക്കാം.
1. വലിയ ഒരു തുകക്കുള്ള നവീകരണ കരാര്‍ ലാവിലിന്‍ കമ്പനിക്ക് കൊടുക്കാന്‍ പ്രധാന
കാരണം അവര്‍ വാഗ്ദാനം ചെയ്ത 98 കോടിയുടെ സഹായധനമല്ലേ. അപ്പോള്‍
നവീകരണക്കരാറും സഹായ ധനവും തമ്മില്‍ അഭേദ്യബന്ധമില്ലേ. അതു കൊണ്ടാണ്
ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം
ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി എന്നെഴുതിയത്. പ്രധാന
കരാറില്‍ തന്നെ പരാമര്‍ശം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴുള്ള പ്രശ്നങ്ങളൊന്നും
ഉണ്ടാകുമായിരുന്നില്ല.

2. ധരണാപത്രത്തിലെ കരാറുണ്ടാകും വരെ സാധുത എന്നതിന്റെ കൂടെ, 180
ദിവസത്തെ സാധുത എന്നു കൂടെ ആവശ്യമില്ലല്ലോ. രണ്ടാമത്തെ നിയന്ത്രണം കൂടി
ഉള്‍പ്പെടുത്തിയതു കൊണ്ടല്ലേ വീണ്ടും വീണ്ടും പുതുക്കേണ്ടി വന്നതും,കാലഹരണപ്പെട്ടതും, സഹായധനം മുഴുവന്‍ കിട്ടാതായതും.

3. മറ്റെല്ലാ ഗ്രാന്റുകളെ പോലെയാണോ ഇത്. ഒരു മന്ത്രിയുടെ സ്വപ്ന പദ്ധതിക്ക് വേണ്ടി അദ്ദേഹം തന്നെ മുന്‍‌കൈയെടുത്ത് നേടിയെടുക്കാന്‍ ശ്രമിച്ചതല്ലേ ഇത്. മറ്റെല്ലാ ഗ്രാംന്റുകളിലും കാണിച്ചിരുന്ന താല്പര്യമാണോ ഇതിലും ഉണ്ടായിരുന്നത്? അതുകൊണ്ട് മറ്റു ഗ്രാന്റുമായി ഇതിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല.

4. ഒരു സ്വകാര്യസ്ഥാപനത്തെ കന്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് അപാകതയാണു ജി.വി. ആശുപത്രി സൊസൈറ്റിയുടെ കീഴിലാണെങ്കിലും വരവു ചെലവു കണക്കുകള്‍ ടെക്നിക്കാലീസ് എന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ അധീനതയിലല്ലേ. ഒരു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവരുടെ കണക്കുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല്, കോടതി മുഖേനയല്ലാതെ. അങ്ങനെ ആവശ്യപ്പെട്ട് കോടതി മുഖേന കിട്ടിയാലും അവര്‍ എഴുതി വച്ച കണക്കുകളെ എന്തടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും. അവരും ആശുപത്രിയുമായോ, സര്‍ക്കാരുമായോ ഒരു ധാരണാ പത്രമെങ്കിലും ഉണ്ടായിരുന്നെന്നു ആര്‍ക്കും അറിഞ്ഞുകൂടല്ലോ. എങ്കിലല്ലേ അതിന്‍ പ്രകാരമാണോ ചെലവിട്ടതെന്നു ഉറപ്പ് വരുത്താന്‍ പറ്റുകയുള്ളൂ. ഇക്കാരണങ്ങളാലാണ് ഞാനിതെഴുതിയത്.

5. കടവൂര്‍ പറഞ്ഞ് പറഞ്ഞ് 26 കോടി വരെ ലാവലിന്‍ കൊടുത്തെന്നു പറഞ്ഞ് വച്ചിട്ടുണ്ട്.

kaalidaasan said... 15

ആടിനെ പട്ടിയാക്കുന്നവര്‍ ചെയ്യുന്നത് അതിനെ ആദ്യം പട്ടി എന്ന് വിളിക്കും എന്നിട്ട കുറച്ചു പേരെക്കൊണ്ട് വിളിപ്പിക്കും . അവസാനം അവരെല്ലാം അത് പട്ടിയാണെന്നു തിരുമാനിക്കും അതിനെ തല്ലിക്കൊല്ലും . ആ തത്വമാണ് ചിലര്‍ എവിടെയും പിന്തുടരുക . ചില മാധ്യമാങളെ സിന്‍ഡികേററ് എന്നങ്ങു തിരുമാനിക്കും . പിന്നെ അവര്‍ അച്ചടിക്കുന്ന വാര്‍ത്തകളുടെ ഒരു സ്രോതസ്സ് ഭാവനയില്‍ നിന്നും സൃഷ്ടിക്കും . എന്നിട്ട് മഞ്ഞപ്പത്ര നിലവാരത്തില്‍ ഇതെല്ലാമങ്ങ്‌ കുട്ടിച്ചേര്‍ക്കും.

സി എ ജി റിപ്പോര്‍ട്ടോ, സി ബി ഐ റിപ്പോര്‍ട്ടോ വായിച്ചാല്‍ ,മ്നസിലാകുന്നത് ഇവര്‍ക്ക് മാത്രമാണെന്ന്‍ ഇവരങ്ങു തീരുമാനിക്കും . നേതാവിന്റെ മകന്‍ ഇംഗ്ളണ്ടില്‍ പഠിക്കുന്നതുകൊണ്ട് ഇംഗ്ളീഷു മനസിലാക്കുന്നതിന്റെ കുത്തകയും ഇവര്‍ക്കാണെന്നങ്ങു തീര്‍ച്ചയാക്കും മററുള്ളവര്‍ എതിരഭിപ്രായം എഴുതിയാല്‍ പിന്നെ അത് ജനശക്തി വഴി ഷാജഹാന്‍ വാര്‍ത്തെടുത്തതാണെന്നങ്ങു തിരുമാനിക്കും .ഇതൊരു തരം പ്രത്യേക മാനസിക രോഗമാണ്‌. ഇതിനെയാണ് ഇ എം എസ് പണ്ട് തന്പ്രമാണിത്തം എന്ന് വിശേഷിപ്പിച്ച്ത്. ഇക്കൂട്ടര്‍ക്ക് വിശ്വസിക്കാവുന്ന മാധ്യമങ്ങള്‍ ദേശാഭിമാനിയും പിന്നെ ഹിന്ദുവും മാത്രമേ ഉള്ളു. ദേശാഭിമാനി പിന്നെ ട്യുബ് ലൈറ്റ് പോലെയാണല്ലോ. മറ്റു മാധ്യമങ്ങളില്‍ വന്ന്, രണ്ടുമൂന്നു ദിവസം കഴിഞ്ഞാണതില്‍ പല വാര്‍ത്തകളും വരുന്നത്. ഷാജഹാനെ പാര്‍ട്ടി പുറത്താക്കിയിട്ട് അര പതിറ്റണ്ടായി. ഇപ്പോഴും അദ്ദേഹത്തെ ഈ പാര്‍ട്ടിയിലെ ചിലര്‍ക്ക് പേടിക്കണം എന്ന് വരുന്നത് അതവരുടെ പാപ്പരത്തമായിട്ടെ വിലയിരുത്താന്‍ പറ്റൂ.

സ്വന്തം മനസിലെ അഴുക്കു മുഴുവന്‍ ചര്‍ദ്ദിച്ചിടാന്‍ മടിയില്ലാത്തവര്‍ മറ്റു സ്ഥലങ്ങളിലെ ചവറു കാണുമ്പോള്‍ എന്തിനു വേവലാതിപ്പെടണം ? മറ്റുള്ളവര്‍ തൂക്കിയിടുന്ന ചവറുകള്‍ കാണാതിരിക്കാന്‍ ഒരു പ്രശ്നവുമില്ല. ഇഷ്ടപ്പെടത്തഹെല്ലാം ചവറുകള്‍ ആണെന്നു മുദ്രകുത്തിയാല്‍ എളുപ്പമായി. ചവറെല്ലാം വരുന്ന വഴി ഷാജഹാനാണല്ലോ. ഇനി ഷാജഹാനാണോ ശശിധരന്‍ നായരോട് എം ഒ യു മാറ്റിഴുതി കരാറുണ്ടാക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്?.

kaalidaasan said... 16
This comment has been removed by the author.
kaalidaasan said... 17

പ്രധാനകാരാറില്‍നിന്നും വേര്‍പെടുത്തി എന്ന പ്രയോഗം തെറ്റ്. ഉള്‍പ്പെടുത്തിയില്ല എന്നത് ശരി. എന്നാല്‍ ഇതിനായി മറ്റൊരു കരാറുണ്ടാക്കുക എന്നതിന്റെ ആദ്യപടിയായി ധാരാണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. പ്രധാനകരാറില്‍ ഉള്‍പ്പെടുത്താത്തതു കൊണ്ടാണ് സഹായം നഷ്ടപ്പെട്ടത് എന്ന് പറയാനും കഴിയില്ല.

പ്രധാനകരാറില്‍ നിന്നും വേര്‍ പെടുത്തി എന്നതാണേറ്റവും ശരി. കാര്‍ത്തികേയന്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ വൈദ്യുതി കരാറും ക്യാന്‍സര്‍ ആശുപത്രിയും ഒന്നിച്ചാണു പരാമര്‍ശിച്ചിരുന്നത്.


ലാവലിന്‌ ഈ കരാര്‍ കൊടുക്കാനുള്ള കാരണം തന്നെ, ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായമായിരുന്നു. അതുള്‍പ്പെടുത്താതെ കരാറുണ്ടാക്കിയതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം . ഈ സത്യം കാണാതെ ഏത് എം യുവിന്റെ പിന്നാലെ പോയിട്ടും കാര്യമില്ല. ഇത് ചെയ്യാതിരുന്നത് പിണറായി വിജയന്റെ മാത്രം കുറ്റമാണ്. വേറേ ആര്‍ക്കും ഇതില്‍ ഒരു പങ്കുമില്ല. ഇത് കരാറിലുള്‍പ്പെടുത്തിയുരുന്നെങ്കില്‍ സഹായം നഷ്ടപ്പെടില്ലായിരുന്നു. സി എ ജി യും, സി ബി ഐയും പറയുന്ന പ്രധാന കാര്യം ഇതാണ്. കേരളത്തിലെ ലക്ഷോപലക്ഷം അളുകളും ഇതാണു വിശ്വസിക്കുന്നത്. പിണറായിയുടെ അന്ധമായ പിന്തുണക്കാര്‍ക്ക് ഇതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ക്യാന്‍സര്‍ സെന്ററിന്റെ സഹായവും കൂടി ചേര്‍ത്താണ്, കാര്‍ത്തികേയന്‍ ധാരണപത്രമുണ്ടാക്കിയിരുന്നത്. ആ ധാരണാപത്ര പ്രകാരം വൈദ്യുതി കരാറൊപ്പിടാമെങ്കില്‍ , അതേ ധാരണാപത്രപ്രകാരം ക്യാന്‍സര്‍ സെന്ററിന്റെ കരാറും, ഒപ്പിടാമായിരുനു. കാര്‍ത്തികേയന്‍ രണ്ടിനും വെവ്വേറേ ധാരണാപത്രം ഒപ്പിട്ടിരുന്നില്ല. അതിന്റെ അര്‍ത്ഥം ഇതു രണ്ടും ഒന്നിച്ചുള്ള ഒരു പാക്കേജായിരുന്നു എന്നാണ്‌. അത് രണ്ടായി തിരിച്ചത് ദുരുദ്ദേശപരമായിരുന്നു.

പ്രധാന കരാറില്‍ ഉള്‍പ്പെടുത്തന്‍ പറ്റില്ലായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ , ഇതിനു പ്രത്യേകം കരാറുണ്ടാക്കാമായിരുന്നു. അതിനു എതെങ്കിലും തടസങ്ങളുണ്ടായിരുന്നില്ല. പ്രത്യേകമായി ഒരു ധാരണാപത്രം ഉണ്ടാക്കിയത് തന്നെ വേറേയെന്തോ ദുരുദ്ദേശം വച്ചാണ്. 98 കോടി ധനസഹായം ​കിട്ടുക, എന്നതു മാത്രമേ ഇക്കാര്യത്തിലുണ്ടായിരുന്നുള്ളു. ക്യാന്‍സര്‍ സെന്ററിന്റെ പണികളെല്ലാം ടെക്ക്നിക്കാലിയ എന്ന സ്വകാര്യ കമ്പനിയെ ഏല്‍പിച്ചിരുന്നു. ലാവലിന്‍ ആശുപത്രി പണുതു തരുന്നു എന്നാരും പറഞ്ഞിരുന്നില്ല.

Anonymous said... 18

കാളിദാസൻ സ്റ്റിയറിംഗിൽ നിന്നും കൈ വിട്ടതായാണനുഭവപ്പെടുന്നത്.താൻ വിചാരിച്ച കടവിൽ വള്ളം അടുപ്പിക്കാനാവില്ലെങ്കിൽ ഏതൊരാളും ഇങ്ങനെ ഒക്കെ തന്നെ ചെയ്യും.എല്ലാവരും ആടിനെ പട്ടിയാക്കി...പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലും എന്നൊക്കെ പറയും...ഈ ഉപമ നേരത്തേ അഭിലാഷും പറഞ്ഞിരുന്നു...നിങ്ങ രണ്ടും ഒരേ സ്കൂലിലാണോ പഠിച്ചത്?
:(

kaalidaasan said... 19

ഏത് രേഖക്കും വാലിഡിറ്റി അവസാനിക്കുന്ന ഒരു തീയ്യതി ഉണ്ടാവണമല്ലോ. അവസാനിക്കുന്ന തീയ്യതിക്കുള്ളില്‍ കരാറാക്കാന്‍ കഴിയാതെവന്ന അവസ്ഥയില്‍ അത് പുതുക്കുകയും അത് പ്രകാരം സഹായം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഏത് രേഖക്കും വാലിഡിറ്റി ഉണ്ട്. ഒരു എം ഒ യുവിന്റെ വാലിഡിറ്റി, കരാറുണ്ടാക്കുന്ന വരെയാണ്. അതാണു ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതും . അനന്തമായി പുതുക്കിക്കൊണ്ടു പോകുന്ന ഒരു എം ഒ യു ആദ്യമായിട്ടാണു കേള്‍ക്കുന്നത്. കര്‍ത്തികേയന്‍ ഒപ്പിട്ട എം ഒ യുവില്‍ ഇറ്റു പോലെ ഒരു വാലിഡിറ്റി ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. പിന്നെന്തിനാണ്‌ പിണറായിയുടെ എം ഒ യുവിനൊരു വാലിഡിറ്റി ഡേറ്റ്?

1998 ലാണി എം ഒയ് ഉ ഒപ്പിട്ടത്. അതൊപ്പിടുന്നവര്‍ക്കറിയാമായിരുന്നു എല്‍ ഡി എഫ് 2001 വരെ ഭരിക്കുമെന്ന്. കുറഞ്ഞ പക്ഷം 2001 വരെയെങ്കിലും അതിനു വാലിഡിറ്റി കൊടുക്കാമായിരുന്നു.

ഈ എം ഒയ് ഉ വില്‍ ആദ്യം പറഞ്ഞിരിക്കുന്നത്, സാധാരണ എ ഒ യുവില്‍ പറയുന്ന മാതിരി കരാറൊപ്പിടുന്നതു വരെ എന്നാണ്. അതിന്റെ പിന്നാലെയാണ്, 180 ദിവസത്തേ വാലിഡിറ്റി എഴുതി ചേര്‍ത്തത്. അത് മനപ്പൂര്‍വവും ദുരുദ്ദേശത്തോടു കൂടിയുമായിരുന്നു. ഇത് കുറ്റകരമായ ഗൂഡാലോചനയായിട്ടാര്‍ക്കും കാണാം .

Suraj said... 20

അങ്കിളേ,

ഈ പറയുന്ന ഉഗാണ്ടന്‍ "എം.ഓ.യു" വും അതിന്റെ മുകളില്‍ ഉണ്ടാക്കിയ ഡ്രാഫ്റ്റ് കരാറും (മെമ്മോറാണ്ടം ഒഫ് എഗ്രീമെന്റും) രണ്ട് ദിവസത്തിനകം ബ്ലോഗില്‍ വരും. ഇവിടെ ചര്‍ച്ച ചെയ്തു മലമറിക്കുമ്പോലെ ഒന്നുമല്ല ഏതായാലും കാര്യങ്ങള്‍ . ശര്‍മ്മയുടെ ഉഡായിപ്പിന്റെ പിന്നാമ്പുറം അപ്പോള്‍ വ്യക്തമാവും. തല്‍ക്കാലം ഇത്രയേ പറയാന്‍ നിവര്‍ത്തിയുള്ളൂ. രണ്ടേ രണ്ട് ദിവസം വെയ്റ്റ് ചെയ്യൂ. കാര്യങ്ങള്‍ സൂര്യനെപ്പോലെ വ്യക്തതയാര്‍ജ്ജിച്ച് വരും.

kaalidaasan said... 21

സഹായധനത്തിനായി ഒരു കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ല. കാനഡയുടെ ഉപരോധം കാരണമാവാം എന്നത് എന്റെ മാത്രം അനുമാനമായി കാണേണ്ടതില്ല. പ്രഭാവര്‍മ്മയും ഇതേ കാരണമാണ് പറയുന്നത്.

കഴിഞ്ഞില്ല. അതാണല്ലോ ഈ പ്രശ്നമുണ്ടാകാന്‍ കാരണം .അത് കഴിയാത്തതു പിണറായിക്കാണ്. അതു കൊണ്ടാണിതു പിണറായിയുടെ കുറ്റമായി മറ്റുള്ളവര്‍ കാണുന്നത്. പിണറായിയുടെ സ്ഥാനത്ത്, കാര്‍ത്തികേയനാണിതു ചെയ്തതെങ്കില്‍ , കാര്‍ത്തികേയനെയായിരിക്കും കുറ്റപ്പെടുത്തുക.

ക്യാനഡയില്‍ ചെന്ന് വൈദ്യുതി കരാറൊപ്പിടുമ്പോള്‍ ഉപരോധമൊന്നും ഇല്ലായിരുന്നു
. കാര്‍ത്തികേയന്റെ ധാരണാപത്രത്തില്‍ പറഞ്ഞിരുന്ന വൈദ്യുതി പദ്ധതി കരാറാക്കുന്നതിനു, ഉപരോധം തടസമല്ലായിരുന്നെങ്കില്‍ അതേ എം ഒ യുവില്‍ പറഞ്ഞിരുന്ന ക്യാന്‍സര്‍ സെന്ററിന്റെ സഹായത്തിനും, ഉപരോധം തടസമാവില്ലെന്നു ബുധിമാന്ദ്യം സംഭവിക്കാത്തവര്‍ക്കൊക്കെ മനസിലാകും .

പ്രാഭ വര്‍മ്മക്ക് പിണറായിയെ പിന്തുണക്കാതെ വയ്യല്ലോ. അതു കൊണ്ടദ്ദേഹം പല കാരണങ്ങളും കണ്ടുപിടിക്കും . മറ്റുള്ളവര്‍ക്ക് ആ ഗതികേടില്ലാത്തതു കൊണ്ട് അവരൊക്കെ അതു ചിരിച്ചു തള്ളും .

abhilash attelil said... 22

അങ്കിളേ,
താങ്കളുടെ മൂന്ന് പോസ്റ്റിലും പിണറായിയും എല്‍ ഡി എഫും മാത്രമാണ് കുറ്റക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് താങ്കള്‍ എഴുതിയിരിക്കുന്നത്.അതിന് വേണ്ടി താങ്കളുടെ മുന്‍ ചര്‍ച്ചകളില്‍ താങ്കള്‍ സമ്മതിച്ച കാര്യം വരെ മൂടി വച്ചാണ് മൂന്നാമത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്.അങ്കിലെന്താ മലയാളം മാധ്യമങള്‍ക്ക് പഠിക്കുകയാണോ?

Unknown said... 23

അങ്ങനെ രണ്ടു ദിവസം കൊണ്ടു ഞാന്‍ ഈ ബ്ലോഗിലെ കമന്റുകള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തപ്പോള്‍, മനോരമ വായിച്ചും കണ്ടും നേടിയ "അറിവുകള്‍" മുഴുവന്‍ തകിടം മറിഞ്ഞ അവസ്ഥയിലായി.
1.(ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി ഒരു എം.ഒ.യു വില്‍ ഒതുക്കി.)
പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി എന്ന് തീരുമാനിക്കണമെങ്കില്‍, കുറ്റിയാടി പദ്ധതിയില്‍ ലഭിച്ച ധനസഹായം പ്രധാന കരാറിന്‍റെ ഭാഗമായിട്ടായിരുന്നു എന്ന് തെളിയിക്കണം. അതിനുള്ള വ്യക്തമായ തെളിവുകള്‍ അങ്കിളിനു കിട്ടിയിട്ടുണ്ടോ?. ആരെങ്കിലും അതിനുള്ള ലിങ്കുകള്‍ നല്‍കിയതായി കണ്ടില്ല. .(ഇലക്ട്രിസിടി നിയമം അനുസരിച്ച് നിര്‍മാണത്തിനുള്ള ധാരണ മറ്റൊരു കരാര്‍ ആയി രൂപപ്പെടുത്തണം എന്ന നിയമോപദേശവും പിണറായി വിജയനു ലഭിച്ചിരിക്കും)
95-ഇല്‍ പദ്മരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ അല്ലെ PSPപദ്ധതിക്ക് വേണ്ടി MOU ഒപ്പിട്ടത്?. അതൊരു കരാര്‍ ആയി മാറാന്‍ 3 വര്‍ഷം എടുത്തു. കാന്‍സര്‍ സെന്‍റെര്‍-നു വേണ്ടി കരാര്‍ രൂപപ്പെടുത്തി എടുക്കുവാന്‍ വരുന്ന കാലതാമസം PSP പദ്ധതിയെ ബാധിക്കാതിരിക്കാന്‍ വേണ്ടി ആവാം തല്‍കാലം ഒരു MOU ഒപ്പിടാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത് എന്ന് കരുതുന്നതല്ലേ കുറച്ച് കൂടി യുക്തി ഭദ്രം.
2. (ആ എം.ഒ.യു വിന്റെ കാലാവധി 180 ദിവസമായി പരിമിതപ്പെടുത്തി. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ സഹായ ധനം നേടുകയോ, എം. ഒ. യു വിനെ ഒരു കരാറാക്കി മാറ്റുകയോ ചെയ്തില്ല )
180 ദിവസത്തിനുള്ളില്‍ ഒരു കരാര്‍ ഉണ്ടാക്കി 98 കോടി രൂപയും കയ്യില്‍ വാങ്ങിക്കാഞ്ഞത് എന്തെന്ന്?? ഭയങ്കര ചോദ്യം തന്നെ.... PSP MOU കരാര്‍ ആയി മാറാന്‍ വര്‍ഷം 3 എടുത്തു എന്ന് മാത്രം ഓര്‍പ്പിച്ചു ഈ ചോദ്യം വിടുന്നു.
3.(പിന്നെയുള്ള 3 കൊല്ലത്തോളം എല്‍.ഡി.ഏഫ് തന്നെയായിരുന്നു ഭരണത്തില്‍. എന്നിട്ടും ഈ കാലയളവിനുള്ളീല്‍ വാഗ്ദാനം ചെയ്ത സഹായധനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല)
98 കോടി രൂപ ഒന്നിച്ചു കേരള ഗവന്മേന്റിനു ലാവ്‌ലിന്‍ കൊടുക്കും. നമുക്കു ഇഷ്ടമുള്ളപ്പോള്‍ പണിതാല്‍ മതി എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. ഖട്ടം ഖട്ടമായിട്ടു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുറക്ക് ലാവ്‌ലിന്‍ കമ്പനി ടെക്നിക്കാലിയ എന്ന സ്ഥാപനത്തിലേക്ക് പണം നല്‍കിയിരുന്നു എന്ന വസ്തുത മറച്ചു പിടിക്കുന്നത് ആരെ രക്ഷിക്കാന്‍ വേണ്ടി ആണ്? കടവൂര്‍ ശിവദാസന്‍ MOU പുതുക്കാതെ വന്നതിനു ശേഷമല്ലേ ധന സഹായം ലഭിക്കാതെ ആയത്? LDF സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ ഭരണത്തിന് ഇടയില്‍ MCC-യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനു ആനുപാതികമായിട്ടു ധന സഹായം ലഭിച്ചിട്ടുണ്ട്.
4.( സംസ്ഥാനത്തിനു കിട്ടേണ്ട സഹായധനം മുഴുവന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാക്കി. )
ടെക്നിക്കാലിയ പിണറായി വിജയന്‍റെ ബിനാമി സ്ഥാപനം അല്ല എന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ സൂരജ് തെളിവുകള്‍ സഹിതം കമന്റിയത് മറന്നിട്ടില്ലല്ലോ? ഇത്തവണ അങ്കിള്‍ ടെക്നിക്കാലിയ- യെ പറ്റി നടത്തുന്ന "ഊഹാകച്ചവടത്തിനു" തെളിവ് CBI നല്കുന്നത് വരെ, അതിന്‍റെ പേരില്‍ ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്തണോ?
5.( ഇതിനുവേണ്ടി ഉണ്ടാക്കിയ എം.ഒ.യു. പുതുക്കാതെ കാലഹരണപ്പെടുത്തി.)
ഈ കാലഹരണപ്പെടുത്തിയ ആള്‍ പ്രതിപട്ടികയില്‍ വരാന്‍ യോഗ്യന്‍ അല്ലെ? അതോ ഈ കേസില്‍ പ്രതികള്‍ ആകാന്‍ കമ്മ്യുണിസ്റ്റ്കാര്‍ക്ക് മാത്രമെ അവകാശം ഉള്ളോ?

Unknown said... 24

അങ്ങനെ രണ്ടു ദിവസം കൊണ്ടു ഞാന്‍ ഈ ബ്ലോഗിലെ കമന്റുകള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തപ്പോള്‍, മനോരമ വായിച്ചും കണ്ടും നേടിയ "അറിവുകള്‍" മുഴുവന്‍ തകിടം മറിഞ്ഞ അവസ്ഥയിലായി.
1.(ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി ഒരു എം.ഒ.യു വില്‍ ഒതുക്കി.)
പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി എന്ന് തീരുമാനിക്കണമെങ്കില്‍, കുറ്റിയാടി പദ്ധതിയില്‍ ലഭിച്ച ധനസഹായം പ്രധാന കരാറിന്‍റെ ഭാഗമായിട്ടായിരുന്നു എന്ന് തെളിയിക്കണം. അതിനുള്ള വ്യക്തമായ തെളിവുകള്‍ അങ്കിളിനു കിട്ടിയിട്ടുണ്ടോ?. ആരെങ്കിലും അതിനുള്ള ലിങ്കുകള്‍ നല്‍കിയതായി കണ്ടില്ല. .(ഇലക്ട്രിസിടി നിയമം അനുസരിച്ച് നിര്‍മാണത്തിനുള്ള ധാരണ മറ്റൊരു കരാര്‍ ആയി രൂപപ്പെടുത്തണം എന്ന നിയമോപദേശവും പിണറായി വിജയനു ലഭിച്ചിരിക്കും)
95-ഇല്‍ പദ്മരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ അല്ലെ PSPപദ്ധതിക്ക് വേണ്ടി MOU ഒപ്പിട്ടത്?. അതൊരു കരാര്‍ ആയി മാറാന്‍ 3 വര്‍ഷം എടുത്തു. കാന്‍സര്‍ സെന്‍റെര്‍-നു വേണ്ടി കരാര്‍ രൂപപ്പെടുത്തി എടുക്കുവാന്‍ വരുന്ന കാലതാമസം PSP പദ്ധതിയെ ബാധിക്കാതിരിക്കാന്‍ വേണ്ടി ആവാം തല്‍കാലം ഒരു MOU ഒപ്പിടാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത് എന്ന് കരുതുന്നതല്ലേ കുറച്ച് കൂടി യുക്തി ഭദ്രം.
2. (ആ എം.ഒ.യു വിന്റെ കാലാവധി 180 ദിവസമായി പരിമിതപ്പെടുത്തി. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ സഹായ ധനം നേടുകയോ, എം. ഒ. യു വിനെ ഒരു കരാറാക്കി മാറ്റുകയോ ചെയ്തില്ല )
180 ദിവസത്തിനുള്ളില്‍ ഒരു കരാര്‍ ഉണ്ടാക്കി 98 കോടി രൂപയും കയ്യില്‍ വാങ്ങിക്കാഞ്ഞത് എന്തെന്ന്?? ഭയങ്കര ചോദ്യം തന്നെ.... PSP MOU കരാര്‍ ആയി മാറാന്‍ വര്‍ഷം 3 എടുത്തു എന്ന് മാത്രം ഓര്‍പ്പിച്ചു ഈ ചോദ്യം വിടുന്നു.
3.(പിന്നെയുള്ള 3 കൊല്ലത്തോളം എല്‍.ഡി.ഏഫ് തന്നെയായിരുന്നു ഭരണത്തില്‍. എന്നിട്ടും ഈ കാലയളവിനുള്ളീല്‍ വാഗ്ദാനം ചെയ്ത സഹായധനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല)
98 കോടി രൂപ ഒന്നിച്ചു കേരള ഗവന്മേന്റിനു ലാവ്‌ലിന്‍ കൊടുക്കും. നമുക്കു ഇഷ്ടമുള്ളപ്പോള്‍ പണിതാല്‍ മതി എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. ഖട്ടം ഖട്ടമായിട്ടു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുറക്ക് ലാവ്‌ലിന്‍ കമ്പനി ടെക്നിക്കാലിയ എന്ന സ്ഥാപനത്തിലേക്ക് പണം നല്‍കിയിരുന്നു എന്ന വസ്തുത മറച്ചു പിടിക്കുന്നത് ആരെ രക്ഷിക്കാന്‍ വേണ്ടി ആണ്? കടവൂര്‍ ശിവദാസന്‍ MOU പുതുക്കാതെ വന്നതിനു ശേഷമല്ലേ ധന സഹായം ലഭിക്കാതെ ആയത്? LDF സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ ഭരണത്തിന് ഇടയില്‍ MCC-യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനു ആനുപാതികമായിട്ടു ധന സഹായം ലഭിച്ചിട്ടുണ്ട്.
4.( സംസ്ഥാനത്തിനു കിട്ടേണ്ട സഹായധനം മുഴുവന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാക്കി. )
ടെക്നിക്കാലിയ പിണറായി വിജയന്‍റെ ബിനാമി സ്ഥാപനം അല്ല എന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ സൂരജ് തെളിവുകള്‍ സഹിതം കമന്റിയത് മറന്നിട്ടില്ലല്ലോ? ഇത്തവണ അങ്കിള്‍ ടെക്നിക്കാലിയ- യെ പറ്റി നടത്തുന്ന "ഊഹാകച്ചവടത്തിനു" തെളിവ് CBI നല്കുന്നത് വരെ, അതിന്‍റെ പേരില്‍ ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്തണോ?
5.( ഇതിനുവേണ്ടി ഉണ്ടാക്കിയ എം.ഒ.യു. പുതുക്കാതെ കാലഹരണപ്പെടുത്തി.)
ഈ കാലഹരണപ്പെടുത്തിയ ആള്‍ പ്രതിപട്ടികയില്‍ വരാന്‍ യോഗ്യന്‍ അല്ലെ? അതോ ഈ കേസില്‍ പ്രതികള്‍ ആകാന്‍ കമ്മ്യുണിസ്റ്റ്കാര്‍ക്ക് മാത്രമെ അവകാശം ഉള്ളോ?

kaalidaasan said... 25


എന്നിരുന്നാലും 98കോടി രൂപ ചെലവില്‍ ആശുപത്രി സ്ഥാപിക്കും എന്നതല്ലാതെ ഈ 98 കോടി പണമായി സര്‍ക്കാരിനു നല്‍കും എന്നാണെന്ന് കരുതാനാവില്ല. ആശുപത്രി സ്ഥാപിക്കാനായി ഒരു സ്വകാര്യസ്ഥാപനത്തെ കന്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ഒരു അപാകതയല്ല.


ഇതും പ്രഭ വര്‍മ്മ പറഞ്ഞതാണോ?
ആരാണ്‌ ടെക്ക്നിക്കാലിയയെ തെരഞ്ഞെടുത്തത്? എന്തായിരുന്നു മാനധണ്ധം ? ആ പണി അവരെ ഏല്‍ പ്പിക്കാന്‍ ടെണ്ടര്‍ മുതലായ അം ഗീകരിക്കപ്പെട്ട നാട്ടു നടപ്പുകള്‍ പാലിച്ചിരുന്നോ? അവരുമായി ക്യാന്‍സര്‍ സെന്ററിനോ , കേരള സര്‍ക്കാരിനോ ഒരു കരാറുണ്ടോ?

98 കോടി പണമായിട്ടല്ലാതെ പിന്നെ എന്തായിട്ടാണു നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്? ഇന്ന തരത്തില്‍ തരുമെന്ന് ഒരു കരാറുണ്ടാക്കിയിരുന്നോ?ഒന്നനുമാനിക്കാമോ?

ലാവലിന്‍ ആശുപത്രി പണുത് നല്‍കുന്നതാണെന്ന് ആരും ഇതു വരെ പറഞ്ഞിട്ടില്ല.

ലോകം മുഴുവന്‍ പല കണ്‍സ്ട്രക്ഷനുകളും നടത്തുന്ന, വലിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്ന ലാവലിന്, അതും ഇവിടെ 240 കോടിയുടെ മറ്റൊരു കരാര്‍ പണി നടത്തുമ്പോള്‍ , വെറും 98 കോടിക്കുള്ള ഒരു ആശുപത്രി പണിയാന്‍ മറ്റൊരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് സാമന്യ ബുദ്ധിക്ക് നിരക്കുന്നതല്ല.

സ്വകാര്യ സ്ഥാപനത്തിനു പണി ഏല്‍പിച്ചത് തെറ്റായി ആരും കാണില്ല. , 98 കോടി വിദേശ സഹായം, നേരെ ടെക്ക്നികാലിയ എന്ന് സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചതാണ്‌ തെറ്റായി കാണുന്നത്. സര്‍കാരിനു വരേണ്ട പണം എന്തിനാണ്‌ സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് നേരിട്ടെത്തിക്കാനുള്ള അനുവാദം കൊടുത്തത്. ഒരു കമ്യൂണിസ്റ്റുമന്ത്രിയിതു ചെയ്തത്, കമ്യൂണിസ്റ്റുകാര്‍ക്കും നാണക്കേടാണ്‌. ബഹുരാഷ്ട്ര കുത്തകളെ ന്യായീകരിക്കുന്ന ഒരു കമ്യൂണിസ്റ്റിനത് നാണക്കേടായിരിക്കില്ല. പക്ഷെ എല്ലാവരും അതു പോലെയല്ലല്ലോ.

സര്‍ക്കാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്കുകള്‍ പരിശോധിക്കുന്ന വിഷയമല്ല പരാമര്‍ശിച്ചത്. സര്‍ക്കാരിലേക്ക് വരേണ്ട പണം ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് തിരിച്ചു വിട്ടതാണ്‌. അതിനു പിണറായി വിജയന്‌ ഒരു ന്യായീകരണവും പറയാനുണ്ടായില്ല. അതാണ്‌ സി ബി ഐ കുറ്റകരമായ ഗൂഡാലോചന എന്നു പറഞ്ഞത്

Anonymous said... 26

........എന്ന് കരുതുന്നതല്ലേ കുറച്ച് കൂടി യുക്തി ഭദ്രം.-അജിത്ത്

പിണറായി വധം ആട്ടക്കഥയില്‍ യുക്തിയോ? You must be kidding Ajith.

Anonymous said... 27

ഇതേയ് ഒരു ഓഫണ്...

......അങ്കിലെന്താ മലയാളം മാധ്യമങള്‍ക്ക് പഠിക്കുകയാണോ? - abhilash

പ്രതിയുടെ മച്ചമ്പിയുടെ അളിയന്റെ പെങ്ങളുടെ വകേലൊരു അനന്തരവന്റെ ഭാര്യാപിതാവിന്റെ വീട്ടിലെ പട്ടിയുടെ കുട്ടിയെ ദത്തെടുത്തവന്റെ അപ്പൂപ്പന്‍ സി.പി.എം കാരനാണെന്നു ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിവായതിനാല്‍ സി.പി.എം കേന്ദ്രക്കമ്മറ്റി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം എന്നെഴുതിപ്പിടിപ്പിക്കുന്ന മാധ്യമങ്ങള്‍ ഒരു വാര്‍ത്ത കണ്ടില്ല എന്നു തോന്നുന്നു. തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ എസ്.ബി.ടിയില്‍ നടന്ന ഒരു കോടിയുടെ വെട്ടിപ്പില്‍ തിരുവനന്തപുരത്തെ മുന്‍ എം.പിയുടെ അനിയന്‍ മുഖ്യപ്രതിയാണ് എന്ന കാര്യം. ഇന്നലെ ഏതെങ്കിലും പത്രത്തിലെ പ്രധാന പേജിലീ വാര്‍ത്ത ഉണ്ടായിരുന്നോ?

abhilash attelil said... 28

അനോണി ,
അത് മാത്രമോ മുന്‍ മന്ത്രി മുനീര്‍ വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു എന്ന് ഇന്നു നിയമസഭയില്‍ കോടിയേരി പറഞ്ഞതു എത്ര മാധ്യമങ്ങളില്‍ കണ്ടു.എത്ര ചാനലില്‍ ചര്‍ച്ച കണ്ടു.എത്ര പേര്‍ മുനീര്‍ മുസ്ലീം ലീഗില്‍ വഹിക്കുന്ന സ്ഥാനം രാജി വയ്ക്കണം എന്നാവശ്യപെട്ടു.ധാര്‍മികതയെ കുറിച്ച് എത്ര ബുധ്ദി ജീവികള്‍ കവല പ്രസംഗം നടത്തി.എത്ര പേര്‍ ബ്ലോഗില്‍ എഴുതി.

Anonymous said... 29

അഭിലാഷെ,

സി.പി.എം(ഇടത്കക്ഷികളും) മാത്രമെ ഡീസന്റായ രാഷ്ട്രീയകക്ഷിയായി ഉള്ളൂ എന്ന് ഏറ്റവും ശക്തമായി ഉപബോധമനസ്സില്‍ വിശ്വസിക്കുന്നവര്‍ ഈ “രാജി അവശ്യക്കാര്‍” തന്നെ. അവരറിയാതെ ഉള്ളിലെ സത്യം പുറത്തുവരുന്നതാണ് നാം കാണുന്ന കോലാഹലമേടുകളൊക്കെ. ഉള്ളിലെ സത്യം പുറത്തുവരുമ്പോള്‍ ചില വെപ്രാളകുപ്രാളം ഉണ്ടാകുമല്ലോ. അതാണിതൊക്കെ. ക്ഷമിച്ചേക്കാം അവരോട്. അവര്‍ ചെയ്യുന്ന സേവനത്തിനു നന്ദിയും പറയാം.

നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം.
സഹജരേ.

ദേവന്‍ പ്രസാദിച്ചാലും പൂജാരി കനിയില്ല എന്ന മട്ടിലാണ് ചിലരുടെ കമന്റ്. പാവം അച്ചുതാനന്ദന്‍. അദ്ദേഹത്തെ പിന്തുണക്കുന്നു എന്ന് അഭിനയിക്കുന്ന അപ്പുക്കുട്ടനീലകണ്ഠരാജേശ്വരാസാദാദിക്കൂട്ടങ്ങള്‍ തങ്ങള്‍ (മറ്റേ തങ്ങളല്ല) വിചാരിക്കുന്നതല്ല അദ്ദേഹം പറയുന്നത് എന്ന് കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതിനെ വ്യാഖ്യാനിച്ച് ചളമാക്കി അദ്ദേഹത്തിന്റെ വിശ്വാസ്യതെയെ ചോദ്യം ചെയ്യുന്ന കാഴ്ച കൊള്ളാം അല്ലേ?

തുടരട്ടങ്ങനെ തുടരട്ടെ..കപട വി.എസ്. പ്രേമം തുടരട്ടെ. അദ്ദേഹത്തിനിത് മനസ്സിലാകാതിരിക്കുമോ? ഏഴ് ദശാബ്ദങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ഏത് കവിത്വസിദ്ധിയേക്കാളും പല പടി മുകളില്‍ തന്നെ.

അങ്കിള്‍ said... 30

പ്രീയ അഭിലാഷ്,(കമന്റ് 22)
അഭിലാഷിന്റെ കമന്റിനോട് ഞാന്‍ യോജിക്കുന്നു. പിണറായി യുടെ പ്രവര്‍ത്തിയില്‍ ദൂരൂഹതയുണ്ടെന്നു തന്നെയാണ് ആദ്യഭാഗം മുതലേ ഞാന്‍ രേഖപ്പെടുത്തിയിരുന്നത്.

ആദ്യമൊക്കെ അത് പിണറായി എന്ന വ്യക്തിക്കെതിരെയാണെന്നും ഞാനെഴുതി. പിന്നെയാണ് പിണറായി ചെയ്തതെല്ലാം പാര്‍ട്ടിയുടെ അറിവും സമ്മതത്തോടെയാണെന്നു പി.ബി.കൂടി പ്രഖ്യാപിച്ചത്. അതിനു ശേഷമാണ് പിണറായി എന്ന വ്യക്തിക്ക് പകരം എല്‍.ഡി.എഫ് എന്ന പദം ഞാന്‍ ഉപയോഗിച്ചത്.

അതു കൊണ്ടര്‍ത്ഥം ഞാന്‍ ഒരു എല്‍.ഡി.എഫ് വിരോധിയാണെന്നല്ല. കാര്‍ത്തികേയന്‍ ആയിരുന്നെങ്കിലും ഇതു തന്നെയായിരുന്നു സ്ഥിതി. പക്ഷേ അയാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ അവസരം കൊടുത്തില്ല. അതു കൊണ്ട് എനിക്ക് കാര്‍ത്തികേയനെതിരായി എഴുതാനും പറ്റുന്നില്ല.

മൂന്നാമത്തെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ അഭിപ്രായം കൂടിയാണ്. ചര്‍ച്ചയിലൂടെ ആ അഭിപ്രായങ്ങളെ മാറ്റിയെടുക്കാവുന്നതാണ്. ഞാന്‍ പാര്‍ട്ടി അംഗം അല്ലാത്തതുകൊണ്ട്, എനിക്കഭിപ്രായം മാറ്റാന്‍ പ്രയാസമില്ല. പക്ഷേ ബോധ്യപ്പെടണം.

അങ്കിള്‍ said... 31

അഭിലാഷേ,
പത്തറുനൂറ് കമന്റുകള്‍ വായിച്ചാല്‍ എല്ലാമൊന്നും മനസ്സിലിരിക്കില്ല. വയസ്സനായ എനിക്ക് പ്രത്യേകിച്ചും . ഇവിടെയും അതു തന്നെ പറ്റി, അഭിലാഷിനു:

1. മറ്റൊരു കരാറായി രൂപപ്പെടുത്തണമെന്ന നിയമോപദേശമല്ല പിണറായിക്ക് കിട്ടിയത്. വൈദ്യുതി നവീകരണം ആശുപത്രി പദ്ധതിക്ക് വേണ്ടി വിലപേശുന്നത് ഇന്‍ഡ്യന്‍ ഇലക്ട്രിസിറ്റി ആക്ടിനു എതിരാണെന്നാണ് ഉപദേശിച്ചത്. അങ്ങനെ ലഭിച്ച ഉപദേശങ്ങള്‍ക്കെതിരെ ഉണ്ടാക്കിയ എം.ഓ.യു. ആണത്. നിയമരഹിതമായി ഉണ്ടാക്കിയ എം.ഒ.യു പ്രകാരം കിട്ടേണ്ട സഹായധനം നവീകരണപദ്ധതി തീര്‍ന്നിട്ടും കിട്ടിയതുമില്ല. അതെങ്ങനെ യുക്തിഭദ്രമാകും.

2. അഭിലാഷേ, ആ 180 ദിവസം എന്നുള്ള കാര്യമേ ആ എം.ഒ.യു വില്‍ ഉണ്ടാകേണ്ട കാര്യമില്ല. കരാറാകുന്നതു വരെ വാലിഡിറ്റി ഉണ്ടെന്ന് ആദ്യമേ എഴുതി വച്ചിട്ടുണ്ടായിരുന്നു.

3. ഒന്നിച്ച് കിട്ടുമെന്ന ഒരു ധാരണയിലുമല്ല അങ്ങനെയെഴുതിയത്. ഏത് പദ്ധതിക്ക് പാരിതോഷികമായാണോ സഹായധനം തരാമെന്നേറ്റത് ആ പദ്ധതി തീര്‍ന്ന് അതിനു കിട്ടാനുള്ള പണം മുഴുവന്‍ പറ്റുന്നതിനുമുമ്പെങ്കിലും വാഗ്ദാനം ചെയ്ത സഹായ ധനം തന്നു തീര്‍ക്കാന്‍ സന്മനസു കാണിക്കണ്ടേ. ഇവിടെ അതുണ്ടായില്ലല്ലോ?

4. ടെക്നിക്കാലിയ എന്ന പേരു തന്നെ ഇവിടെ ദുരൂഹത ഉണര്‍ത്തുന്നതാണ്. അതൊരു സ്വകാര്യസ്ഥാപനമെന്നതിന്റെ പ്രത്യേകത നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാകുന്നില്ലല്ലോ. ഇത്രയൊക്കെ ഉപദേശങ്ങള്‍ അവഗണിച്ച് ചെയ്തെങ്കിലും കിട്ടാവുന്ന സഹായധനം മുഴുവന്‍ സര്‍ക്കാരില്‍ വരവ് വച്ചതിനു ശേഷം ചെലവിടാന്‍ ഏത് കൊള്ളക്കാരനെ ഏല്പിച്ചിരുന്നെങ്കിലും ഇന്നത്തെ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ഇവിടെ എല്‍.ഡി.എഫ് കൂടുങ്ങാന്‍ പോകുന്നതു ഈ ടെക്നിക്കാലിയ കാരണം മാത്രമായിരിക്കും.

5. ധാരണാപത്രം എന്നു പറയുന്നത് ഒരു പരസ്പരം സമ്മതപ്രകാരമുള്ളതാണ്. രണ്ടു കൂട്ടരും സമ്മതിച്ചാലേ അതിനെ പുതുക്കാന്‍ കഴിയൂ. SNC Lavalin അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദീകരണം വായിച്ചില്ലേ. എല്‍.ഡി.എഫ് ഭരണസമയത്തു തന്നെ അവര്‍ക്ക് എം.ഒ.യു പുതുക്കുന്നതില്‍ താല്പര്യമില്ലെന്ന് അറിയിച്ചിരുന്നതായാണ് കാണുന്നത്. പകരം അവര്‍ ആവശ്യപ്പെട്ടത് ഒരു കരാറുണ്ടാക്കാനാണ്. താല്പര്യമില്ലാത്തവര്‍ വീണ്ടും ആ എം.ഓ.യു പുതുക്കാന്‍ തായ്യാറാകുന്നത് അവരുടെ ഔദാര്യം കൊണ്ടാണ്. കേരള ജനതക്ക് വേണോ ആ ഔദാര്യം?

അങ്കിള്‍ said... 32

എന്റെ മുന്‍ കമന്റ് അജിത്തിനുള്ള മറുപടിയാണേ, അഭിലാഷ് ക്ഷമിക്കൂ

kaalidaasan said... 33

ഒന്നിച്ച് കിട്ടുമെന്ന ഒരു ധാരണയിലുമല്ല അങ്ങനെയെഴുതിയത്. ഏത് പദ്ധതിക്ക് പാരിതോഷികമായാണോ സഹായധനം തരാമെന്നേറ്റത് ആ പദ്ധതി തീര്‍ന്ന് അതിനു കിട്ടാനുള്ള പണം മുഴുവന്‍ പറ്റുന്നതിനുമുമ്പെങ്കിലും വാഗ്ദാനം ചെയ്ത സഹായ ധനം തന്നു തീര്‍ക്കാന്‍ സന്മനസു കാണിക്കണ്ടേ. ഇവിടെ അതുണ്ടായില്ലല്ലോ?


അങ്കിള്‍,

പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം , 2000 ല്‍ അദ്യഘട്ടവും , 2001 ല്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി, ആശുപത്രി മുഴുവനും പ്രവര്‍ത്തന സജ്ജമാകണമെന്നായിരുന്നു എം ഒ യ് വില്‍ അഭിപ്രായപ്പെട്ടിരുന്നത് . അതൊരു കരറായിരുന്നെകില്‍ തീര്‍ച്ചയായും അ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമായിരുന്നു. ഇല്ലെങ്കില്‍ ഒന്റാഅറിയോയില്‍ പോയെങ്കിലും നമുക്കത് ചോദ്യം ചെയ്യാമായിരുന്നു. പിണറായി വിജയന്‍ ചെയ്ത ആ തെറ്റുകൊണ്ടുമാത്രമാണതു സംഭവിച്ചത്. ഇവിടെ പല പിണറായി ഭക്തരും , ഇത് മനപ്പുര്‍വ്വം മറച്ചു വക്കാന്‍ വക്കാന്‍ ശ്രമിക്കുന്നു.

2001ല്‍ പോലുംമുഴുവന്‍ ധനസഹായവും കിട്ടാതിരിക്കാന്‍ സ്പെഷ്യല്‍ ഓഫീസറും ഊര്‍ ജ്ജവകുപ്പിലെ ചിലരും ശ്രമിച്ചു. ശശിധരന്‍ നായര്‍ പിണറായിയുടെ പി എ ആയിരുന്നയാളും ഇപ്പോള്‍ കരീമിന്റെ പേഴ്സനല്‍ സ്റ്റാഫിലുള്ളതു മാണ്. ഇദ്ദേഹമൊരു കമ്യൂണിസ്റ്റുകാരനും ആണ്. പാര്‍ ട്ടിയോടത്ത യാളാണെന്നു മനസിലാക്കാന്‍ പ്രയാസമില്ല. പിണറായി അറിയാതെ ഇതു ചെയ്തിരിക്കാന്‍ ഒരു സാധ്യതയുമില്ല.

ശശിധരന്‍ നായരും ഊര്‍ ജ്ജ വകുപ്പിലെ ചിലരും , ശര്‍ മ്മയറിയാതെയാണ്, കരടു തയ്യറാക്കിയതെന്ന്, ശര്‍ മ്മ സി ബി ഐ ക്ക് മൊഴി നല്‍ കിയതായിട്ടാണറിയുന്നത്. ഇന്നലെ വാര്‍ ത്തകളില്‍ നിറഞ്ഞു നിന്നത് ഇതാണ്

kaalidaasan said... 34

ലാവലിന്‍: മന്ത്രിസഭയില്‍ വന്നത് എല്ലാം കഴിഞ്ഞെന്ന് സി.പി നായരുടെ മൊഴി

തിരുവനന്തപുരം: ലാവലിന്‍ കരാര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാ കാര്യങ്ങളും നടത്തിയ ശേഷമാണ് പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം കൊണ്ടുവന്നതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി സി.പി നായര്‍ സി.ബി.ഐക്ക് മൊഴി നല്‍കി.

വിദേശ രാജ്യവുമായി കരാറുണ്ടാക്കുമ്പോള്‍ അന്തസ് നിലനിര്‍ത്താനെങ്കിലും യഥാ സമയം മന്ത്രിസഭയില്‍ സമര്‍പ്പിക്കേണ്ടിയിരുന്നുവെന്നും മൊഴിയിലുണ്ട്. ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ജനശക്തി വാരികയുടെ പുതിയ ലക്കം, തിരിമറി നടന്നത് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്പെഷല്‍ ഓഫീസര്‍ തയാറാക്കിയ രേഖയിലാണെന്ന് മന്ത്രി എസ്. ശര്‍മയുടെ മൊഴിയില്‍ സൂചനയുണ്ടെന്നും പറയുന്നു. മന്ത്രിസഭ അംഗീകരിച്ചാല്‍ എല്ലാ മന്ത്രിമാരും ഇടപാടിന്റെ വിശദാംശങ്ങളിലേക്ക് സഞ്ചരിച്ചുവെന്ന് അര്‍ഥമില്ലെന്ന് സി.പി നായര്‍ പറഞ്ഞതായി മൊഴിയുടെ പകര്‍പ്പ് സഹിതം വാരിക ഉദ്ധരിക്കുന്നു: അടിയന്തിര പ്രാധാന്യം നല്‍കി അജണ്ടക്ക് പുറത്തുള്ള വിഷയമായാണ്

'കാന്‍സര്‍ സെന്റര്‍' മന്ത്രിസഭാ യോഗത്തില്‍ വരുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള താല്‍കാലിക അനുവാദമാണ് നല്‍കിയത്. കേന്ദ്ര അംഗീകാരത്തിനും തുടര്‍ നടപടികള്‍ക്കും വിധേയമായേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ എന്നാണ് ഇതിനര്‍ഥം. വിദേശ രാജ്യവുമായി ധാരണാ പത്രം ഒപ്പിടുമ്പോള്‍ അതിന് ഏതെങ്കിലും സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന കൃത്യമായ ഉത്തരവ് ഇറക്കണം എന്നാണ് നിയമം. ഇവിടെ അതുണ്ടായില്ല. എല്ലാം നടത്തിക്കഴിഞ്ഞ ശേഷം പുഃനപരിശോധന നിര്‍ദേശിച്ചാല്‍ അത് സര്‍ക്കാറിന്റെ വിശ്വാസ്യതയെ ബാധിക്കും. അത് കൊണ്ട് മന്ത്രി സഭക്ക് മറ്റുമാര്‍ഗമില്ലായിരുന്നു. ശര്‍മയുടെ മൊഴി: 'പവര്‍ ഡിപാര്‍ട്ട്മെന്റ് ജോയന്റ് സെക്രട്ടറി 6/7/2000ല്‍ തയാറാക്കിയ നോട്ട് ഫൈനാന്‍സില്‍ കാണിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ....

ഈ നോട്ടില്‍ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് വ്യക്തമായ കരാറുണ്ടാക്കേണ്ട ആവശ്യം ഉന്നയിച്ചിരുന്നു. കാന്‍സര്‍ സെന്റര്‍ സെന്റര്‍ സ്പെഷല്‍ ഓഫീസര്‍ തയാറാക്കിയ ഡ്രാഫ്റ്റ്, പവര്‍ ഡിപാര്‍ട്ട്മെന്റ് മോഡിഫൈ ചെയ്തതായും ലോ ഡിപ്പാര്‍ട്ട്മെന്റ് പരിശോധിച്ചതായും പറഞ്ഞിട്ടുണ്ട്. കൂടാതെ ഊര്‍ജ വകുപ്പ് സെക്രട്ടറിയെയും സ്പെഷല്‍ ഓഫീസറേയും എഗ്രിമെന്റില്‍ ഒപ്പുവെക്കാന്‍ അനുമതിയും തേടിയിരുന്നു.' കരാറില്‍ വ്യതിയാനമുണ്ടായതായി 21.04.2000ല്‍ ഫയലില്‍ എഴുതിയതായും മൊഴിയുണ്ട്. 'കരാറില്‍ വെള്ളം ചേര്‍ത്തിരുന്നെന്ന്' ശര്‍മ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പിണറായി മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിധരന്‍ നായര്‍ പിന്നീടാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്പെഷല്‍ ഓഫീസറായത്.

kaalidaasan said... 35

കാളിദാസന്‍ ഇപ്പോള്‍ പറയുന്നത്‌ ഉഭയ സമ്മത പ്രകാരം മ്മോഊ തിരുത്തി എന്നാണ്‌. അപ്പോള്‍ ശശീധരന്‍ നായര്‍ക്ക്‌ മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടി എന്ന വാദം ഉന്നയിച്ചാല്‍ പോലും മ്മോഊ വില്‍ തിരുത്തല്‍ വരുത്തിയത്‌ ശശീധരന്‍ നായരാണ്‌. ശശിധരന്‍ ഒട്ട്‌ പ്രതിയായിട്റ്റുമില്ല. മന്ത്രിയല്ലാത്ത പിണറായി പറഞ്ഞതിനാലാണ്‌ താന്‍ കരടില്‍ മാറ്റം വരുത്തിയത്‌ എന്ന് ശശി പറഞ്ഞാല്‍ അത്‌ ശശിയുടെ പേരില്‍ ഉള്ള കുറ്റത്തിന്റെ ആഴം വര്‍ദ്ധിക്കുകയും ചെയ്യും.ശശി പ്രതിപ്പട്ടികയില്‍ വരുകയും ചെയ്യും

എം ഒ യു എന്ന രേഖയേക്കുറിച്ച് കിരണിനൊട്ടും അറിവില്ലാത്തതാണ്, ഈ പറഞ്ഞതിന്റെ കാരണം . എം ഒ യു നിയമപരമായി നില നില്‍ക്കുന്ന ഒരു കരാറല്ല. അതൊപ്പിടുന്ന പാര്‍ട്ടികളുടെ ഉഭയ സമ്മതപ്രകാരം അതില്‍ മാറ്റം വരുത്താന്‍ ഒരു പ്രയാസവുമില്ല. ഒരു കോടതിയിലും അത് ചോദ്യം ചെയ്യാനുമാവില്ല.

കാര്‍ത്തികേയന്റെ എം ഒ യുവില്‍ 43 കോടിയായിരുന്നു ധനസഹായം . അത് 98 കോടിയാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. അത് 20 കോടിയാക്കി കുറച്ചാലും പ്രശ്നമില്ലായിരുന്നു. ലാവലിനും ശശിധരന്‍ നയര്‍ക്കും സമ്മതമാണെങ്കില്‍ ക്യാന്‍സര്‍ സെന്ററിന്റെ എം ഒ യുവില്‍ എന്തു മാറ്റം വേണമെങ്കിലും വരുത്താം .

ഈ എം ഒ യു തന്നെ മാറ്റങ്ങള്‍ വരുത്താനുദ്ദേശിച്ചായിരുന്നു രൂപപ്പെടുത്തിയതു തന്നെ. അതിന്റെ തെളിവാണ്, ആരും അറിയാതെ, മന്ത്രി ശര്‍മ്മ പോലും അറിയാതെ, ധനസഹായം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു വ്യവസ്ഥ കുട്ടിച്ചേര്‍ത്ത് കരാറുണ്ടാക്കാന്‍ ശ്രമം നടന്നത്. ആ കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ ഒരു പക്ഷെ ശസിധരന്‍ നായര്‍ പരോക്ഷമായി അതിനുത്തരവാദിയാകുമായിരുന്നു, പക്ഷെ ഒരിക്കലും പ്രതിയാകില്ല. കാരണം അതൊപ്പിടാന്‍ പോകുന്നത് ശര്‍മ്മയോ , ശര്‍മ്മ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ആയിരുന്നേനേ.

ശശിയെ പ്രതിയാക്കാനുള്ള ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ല. പിണറായി പറഞ്ഞിട്ടാണത് ചെയ്തതെന്നു അദ്ദേഹം മൊഴി നല്‍കിയാല്‍ , അതു പിണറായിക്കെതിരെയുള്ള മറ്റ് ചര്‍ജുകളെ കൂടുതല്‍ ബലപ്പെടുത്തും .

വൈദ്യുതി കരാറൊപ്പിട്ടപ്പോള്‍ ക്യാന്‍സര്‍ സെന്ററിനൊരു കരാറൊപ്പിട്ടിരുന്നെകില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അത് ചെയ്യാതിരുന്നത് കുറ്റകരമായ ഗൂഡാലോചനയാണ്. അത് ചെയ്തത്, പിണറായി വിജയനും .

അങ്കിള്‍ said... 36

കോട്ടയത്തേക്ക് പോകുന്നു. തിങ്കളാഴ്ച മടങ്ങിവരും.

ബൂലോഗ കാവിലമ്മേ, മടങ്ങിവരും വരെ ഈ ബ്ലോഗിനെ കാത്തോളണമേ....

Anonymous said... 37

ജനശക്തിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഇങ്ങനെ കാണുന്നു.

കരാറില്‍ വ്യതിയാനമുണ്ടായതായി 21.04.2000ല്‍ ഫയലില്‍ എഴുതിയതായും മൊഴിയുണ്ട്.

ശര്‍മ്മ ആ ദിവസം ചെലപ്പോഴേ എഴുതൂ.

abhilash attelil said... 38

അങ്കിളേ,
എന്താണ് അങ്കിളിനു ബോധ്യപെടാത്തത്.കടവൂര്‍ ആണ് എം ഓ യു പുതുക്കാതത്ത് എന്ന് അങ്കിളിനു ഏത് വരെ നടന്ന ചര്‍ച്ചയില്‍ നിന്നും ബോധ്യമായില്ലേ?പക്ഷെ അങ്കിള്‍ ചില കാര്യങ്ങള്‍ മറച്ചു വച്ചാണ് എഴുതിയിരിക്കുന്നത്.പക്ഷെ പിണറായിയെ കുറിച്ചു വളരെ വ്യെകതമായി എഴുതാന്‍ മറനിട്ടുമില്ല.അതിന്റെ കൂടെ എം ഓ യു വിന്റെ കാര്യവും.അതും പിണറായി ചെയതതാണ് ചിലരെങ്കിലും വിചാരിക്കുന്നെങ്കില്‍ വിചാരിച്ചോട്ടെ.അത്രയും ആയല്ലോ. ചില മാധ്യമങ്ങള്‍ വാര്‍ത്ത‍ എഴുതുംബോലെ
അതല്ല അങ്കിളിനു ഈ കാര്യം ഈത് വരെ ബോധ്യം ആയിട്ടില്ലെങ്കില്‍ ഇനി അത് ബോധ്യം ആവാന്‍ സാധ്യത എല്ലാ.കാരണം ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ല.

Anonymous said... 39
This comment has been removed by a blog administrator.
kaalidaasan said... 40
This comment has been removed by a blog administrator.
കെ said... 41
This comment has been removed by a blog administrator.
kaalidaasan said... 42

കടവൂര്‍ ആണ് എം ഓ യു പുതുക്കാതത്ത് എന്ന് അങ്കിളിനു ഏത് വരെ നടന്ന ചര്‍ച്ചയില്‍ നിന്നും ബോധ്യമായില്ലേ?

കടവൂരിനു മുമ്പുള്ള എന്തെല്ലാം കാര്യങ്ങളുണ്ട്. അതൊന്നും അഭിലാഷിനു ബോധ്യമാകാത്തതെന്തേ? അതെല്ലാം ഞാന്‍ ഒന്നു കൂടി പറയട്ടെ.

1. വൈദ്യുതി കരാറില്‍ ധനസഹായം ​ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അത് നഷ്ടമാകുമായിരുന്നോ?

2. ധനസഹായത്തിനു വൈദ്യുതി കരാറൊപ്പിട്ടപ്പോള്‍ തന്നെ ഒരു കരാറുണ്ടാക്കിയിരുന്നെകില്‍ ധനസഹയം ​ നഷ്ടപ്പെടുമായിരുന്നോ?

3. എം ഒ യു ഉണ്ടാക്കിയപ്പോഴെങ്കിലും കരാറുണ്ടാക്കിയിരുന്നെങ്കില്‍ ആ സഹായം നഷ്ടപ്പെടുമായിരുന്നോ?

4. പിണറായി വിജയന്‍ അധികരത്തിലുണ്ടായിരുന്ന സമയത്തെങ്കിലും കരാറുണ്ടാക്കിയിരുന്നെങ്കില്‍ അത് നഷ്ടപ്പെടുമായിരുന്നോ?

5. കരടു കരാറില്‍ ധനസഹായം ഉറപ്പാക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ , അത് പല വകുപ്പുകളിലും തട്ടിക്കളിക്കപ്പെടാതെ ഒരു കരാറുണ്ടാകുമില്ലായിരുന്നോ?

ഇതൊക്കെയല്ലെ അഭിലാഷേ ആദ്യം ചിന്തിക്കേണ്ടത്? ഇവിടെയൊക്കെ പറ്റിയ പാളിച്ചകള്‍ എന്തുകൊണ്ട് അഭിലാഷിനു ബോധ്യമാകുന്നില്ല?

കടവൂര്‍ എം ഒ യു പുതുക്കാത്തത് അവസാനം നടന്ന സംഭവമല്ലേ? എന്തുകൊണ്ടാണ്, അഭിലാഷ് ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്നതും, അതു മാത്രം മറ്റുള്ളവര്‍ മനസിലാക്കണമെന്നും പറയുന്നത്.

കടവൂര്‍ എം ഒ യു പുതുക്കാത്തതു തെറ്റു തന്നെയാണ്. അതിനദേഹം മറുപടി പറയണം . എം ഒ യു അത്ര വലിയ ഒരു വിഷയമാണെങ്കില്‍ മാത്രമേ ആ മറുപടി പറയേണ്ടതുള്ളൂ. പക്ഷെ ഏതു കോടതിയും കടവൂരിലേക്കെത്തുന്നതിനു മുമ്പ് മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍കുത്തരം തേടും . അതിനു മറുപടി പറയേണ്ടത് പിണറായിയും ശശിധരനും മാത്രമായിരിക്കും .

ഞാന്‍ ഒരു ചോദ്യം അഭിലാഷിനോട് ചോദിക്കാം . മാരീചനോടു ചോദിച്ചതാണ്. പക്ഷെ അത് കേട്ട് മാരീചന്റെ സകല നിയന്ത്രണങ്ങളും പോയി. അതിന്റെ ഉത്തരമായിട്ട് വേറെ ചില ചോദ്യങ്ങളാണദ്ദേഹം എന്നോട് ചോദിച്ചത്. അഭിലാഷിനു മറുപടി പറയമോ?


സ്വന്തം പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ലാവലിനു 17 കോടി രൂപ നല്‍കിയത് അനാവശ്യ ചെലവല്ലേ?


മാരീചനു നിയന്ത്രണം വിട്ട പോലെ ആവല്ലേ. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

Anonymous said... 43

ശ്രീവര്‍ദ്ധന്‍ എന്ന ബ്ലോഗര്‍ മാരീചന്റെ പോസ്റ്റില്‍ ഇട്ട മറുപടി. കാ‍ളിദാസന്‍ ആവര്‍ത്തിക്കുന്ന ചോദ്യത്തിനുള്ള മറുപടി.

................consultancy ക്ക് മേല്‍നോട്ടം എന്ന് മലയാള പരിഭാഷ കൊടുത്ത ലോകത്തിലെ ആദ്യ ബര്‍മിങ്ങാം കാരനാണ് കാളി.(ഇതേ വിവരക്കേട് ആദ്യം മുതലുള്ള കമന്റുകളിലും വച്ച് കാച്ചിയിട്ടുണ്ട്.അത് ഞാനും അങ്ങനെ തന്നെ കോട്ടിയി ട്ടുണ്ട്).consultancy എന്നാല്‍ ഉപദേശ നിര്‍ദേശം. ഉദാഹരണ സഹിതം ഓതിത്തരാം.
കാളിക്ക് ഒരേക്കര്‍ വസ്തുവുണ്ട് എന്ന് വെക്കുക.അവിടെ 90 ലക്ഷത്തിന്റെ ഒരു വീട്ടു വെക്കണം(ഏയ്,വീടിന്റെ പടം ഒന്നും ഒരു മാധ്യമത്തിലും കൊടുക്കില്ല,വെറുതെ ഒരു പ്രചാരണത്തിന്).ആദ്യം ഒരു കണ്സല്ട്ടന്റിനെ വെക്കും.എത്ര നിലയുള്ള വീട് വേണം,എത്ര സ്ക്വയര്‍ ഫീറ്റ് വേണം,ബോര്‍വെല്‍ വേണോ,കിണര്‍ കുത്തണോ, വേണമെന്കില്‍ ഏതു ദിക്കില്‍, interior ഡിസൈന്‍ എത്രത്തോളം ആകാം. അതിനുള്ള estimate അടക്കം തയ്യാറാക്കാം.അത് പോലെ ഒരു റിഫൈനറി maintenance ചെയ്യണമെങ്കില്‍, എത്ര turbine മാറ്റി വെക്കണം,എത്ര പമ്പ്‌ പുതുതായി ഓര്‍ഡര്‍ ചെയ്യണം എന്നതൊക്കെ. അത് refurbish ചെയ്താ മതിയോ,എത്ര കാലം പ്ലാന്റ് shut down ചെയ്യണം എന്നിത്യാദി കാര്യങ്ങള്‍. ഈ ഉപദേശ നിര്‍ദേശങ്ങള്‍ ആദ്യം ചെയ്തു തരുന്നതിനുള്ള ഫീസ് ആണ് കണ്സല്ടന്സി ഫീ‍സ്.അല്ലാതെ പണി ചെയ്യിക്കാനുള്ള(execution) ഫീ‍സ് അല്ല.കാളി 90 ലക്ഷത്തിന്റെ വീട് വെക്കാന്‍ മുകളില്‍ പറഞ്ഞ ഉപദേശ നിര്‍ദേശങ്ങള്‍,planning ലേ ഔട്ട് ഒക്കെ അടക്കം ഒരു മൂന്നോ നാലോ ലക്ഷം കൊടുക്കേണ്ടി വരാം. അതാണ്‌ consultancy ഫീ‍സ്. കാളി ഭയന്കരമായി തെറ്റിദ്ധരിച്ചിരിക്കുന്നു.ഗൃഹ പാഠം ചെയ്തു വാ.
ആഗോള tender ആണെന്കില്‍ ഈ consultancy ഒരു പാര്‍ട്ടിയെ കൊണ്ട് ചെയ്യിച്ചു.. പണി ചെയ്യിക്കല്‍(execution),യന്ത്ര സാമഗ്രി സമാഹരണം(procurement)& commissioning ഒക്കെ വേറെ പാര്‍ടിയെ കൊണ്ട് വേണമെങ്കില്‍ ചെയ്യിക്കാം- ഇവിടെ അത് സാദ്യമാല്ലെന്നു കാര്‍ത്തികേയന്‍ തന്നെ നിയമസഭയില്‍ സമ്മതിച്ചതാണല്ലോ.അത് ഒരു പാക്കാജ് ആയതിനാലാണ് കാളി തന്നെ ഇങ്ങനെ ഉദ്ദരിച്ച്ചത് "പക്ഷെ ഞാന്‍ വായിച്ചപ്പോള്‍
“Provide the technical services for Management, Engineering, Procurement and Construction supervision" കാളി വിട്ടു കളഞ്ഞതോ അറിയാത്തതോ ആയ കാര്യം, ഇതിന്റെ കൂടെ commissioning കൂടി വരും എന്നതാണ്.

abhilash attelil said... 44

കാളിദാസാ
സമാധാനമായി കടവൂര്‍ പോലും ഉത്തരം പറയാത്ത ചോദ്യത്തിനു കാളിദാസന്‍ ഉത്തരം കണ്ടെത്തിയല്ലോ.മാത്രമല്ല ഇനി ധന സഹായം കിട്ടില്ല എന്ന് ചുമ്മാ കടവൂരിനു തോന്നിയത് കൊണ്ടാണ് കരാറ് പുതുക്കാത്തത് എന്നുള്ള പഴയ നിലപാടില്‍ നിന്നു മാറി കടവൂര് ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.പക്ഷെ അത് ലഗൂകരിക്കുവാന്‍ ആണ് കാലിദാസന്ടെ ശ്രേമം.ഞാനൊന്നു ചോദിക്കട്ടെ കരാറില്‍ തന്നെ ധന സഹായം ഉറപ്പക്കാത്തത് കൊണ്ടാണോ കടവൂര് എം ഓ യു പുതുക്കത്തത്.അതോ പിണറായി വിജയന്‍ അത് കരാര്‍ ആക്കാത്ത്തിലോ എം ഓ യു ഉണ്ടാക്കാതെ കരാര്‍ ഉണ്ടാക്കതത്തില്‍ പ്രേതിഷേദം ഉള്ളതിനാലോ.
അവസാനം തെറ്റ് ചെയ്ത കടവൂരിനെ വെറുതെ വിടാന്‍ പാടില്ലേ എന്നാണ് കാളിദാസന്‍ ചോദിക്കുന്നത്.അങ്ങനെ എങ്കില്‍ ഞാനൊന്നു ചോദിക്കട്ടെ നവീകരണത്തിന് വേണ്ടി ഇങനെ ഒരു ധാരണ കരാര്‍ ഉണ്ടാക്കിയ സമയത്തോ കണ്സ്ല്ട്ടന്സി കരാര്‍ ആക്കിയ സമയത്തോ കാര്‍ത്തികേയനു അത് കരാര്‍ ആക്കാന്‍ പാടില്ലായിരുന്നോ? അങ്ങനെ എങ്കില്‍ പിണറായി താങ്കള്‍ പറയുമ്പോലെ പിണറായി തെറ്റ് ചെയ്യില്ലയിരുന്നുവല്ലോ ?അങ്ങനെ പറ്റുമായിരുന്നോ?താങ്കള്‍ പറയുമ്പോലെ ഞാന്‍ അവസാനം തെറ്റ് ചെയ്ത കടവൂരിനെ പിടിക്കുന്നത്‌ കാരണം ആദ്യം തെറ്റ് ചെയ്ത കാര്‍ത്തികേയനെയും അവസാനം തെറ്റ് ചെയ്ത കടവൂരിനെയും വിട്ടിട്ടു താങ്കള്‍ പിണറായിയെ പിടിക്കുന്ന അതെ കാരണം തന്നെയാണ് കാളിദാസ.മനസിലായോ?

abhilash attelil said... 45
This comment has been removed by a blog administrator.
Manikandan said... 46

ചർച്ചകൾ തുടരട്ടെ. എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാവും എന്ന പ്രതീക്ഷയോടെ.....

kaalidaasan said... 47

ശ്രീവര്‍ദ്ധന്‍ എന്ന ബ്ലോഗര്‍ മാരീചന്റെ പോസ്റ്റില്‍ ഇട്ട മറുപടിക്ക് , കാ‍ളിദാസന്‍ എഴുതിയത് ഇതാണ്.

consultancyക്ക് മേല്‍നോട്ടം എന്ന് മലയാള പരിഭാഷ കൊടുത്ത ലോകത്തിലെ ആദ്യ ബര്‍മിങ്ങാം കാരനാണ് കാളി.

ശ്രീവര്‍ദ്ധനെന്തു വേണമെങ്കിലും മനസിലാക്കാം . ഞാന്‍ എഴുതിയത് താഴെ കൊടുക്കുന്നു.


കണ്‍സള്‍ട്ടന്‍സി എന്നു പറഞ്ഞാല്‍ ടെണ്ടര്‍ വിളി മുതല്‍ , പണിപൂര്‍ത്തിയാകുന്നതു വരെ മേല്‍നോട്ടം വഹിക്കുക എന്നതാണ്.

അതിന്റെ തൊട്ടു താഴെ ഞാന്‍ എഴുതിയിരുന്നു , കര്‍ത്തികേയന്‍ ഒപ്പിട്ട കരാറില്‍ പറഞ്ഞിരിക്കുന്നത്

.........എന്നിവക്ക് സാങ്കേതിക സേവനങ്ങങ്ങളും മേല്‍നോട്ടവും നടത്തുക എന്നാണ്
.

മേല്‍നോട്ടം എന്നു പറഞ്ഞാല്‍, പണി നടക്കുന്നുണ്ടോ എന്നു നോക്കല്‍ മാത്രമായി ശ്രീവര്‍ദ്ധന്‍ വ്യാഖ്യാനിച്ചത് എന്റെ കുറ്റമല്ല.

പിന്നെ ബര്‍മ്മിങ്ഹാമില്‍ ഞാനല്ലല്ലോ, ശ്രീവര്‍ദ്ധാ. കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ മകനല്ലേ? കാള്‍ മാര്‍ക്സ് ലണ്ടനിലെ ഒരു ലൈബ്രററിയിലിരുന്നാണ്, കമ്യൂണിസ്റ്റു മനിഫെസ്റ്റോ എഴുതിയത്. ജയരാജന്‍ വിഭാവനം ചെയ്യുന്ന പുതിയ കമ്യൂണിസത്തിന്റെ മാനിഫെസ്റ്റോ എഴുതനെങ്ങാനുമാണോ ബര്‍മ്മിങ്ഹാമില്‍ പോയത്?

കാളിക്ക് ഒരേക്കര്‍ വസ്തുവുണ്ട് എന്ന് വെക്കുക.അവിടെ 90 ലക്ഷത്തിന്റെ ഒരു വീട്ടു വെക്കണം

ഞാന്‍ 90 ലക്ഷത്ത്ന്റെ വീടു വക്കുകയാണെങ്കില്‍, ഒരു എഞ്ചിനീയറെ കണ്‍സള്‍ട്ടന്റായി വക്കും . അയാളോട് ഇത്ര മുറികളുള്ള, ഇന്നയിന്ന സൌകര്യങ്ങളുള്ള ഒരു വീടു വേണമെന്നു പറയും . അയാള്‍ അതിന്റെ പ്ലാന്‍ തയ്യറാക്കും . അതിന്റെ കൂടെ എത്ര ഇഷ്ടിക വേണം ,എത്ര മരം വേണം, എത്ര സിമന്റുവേണം ,എത്ര കമ്പി വേണം , എന്നൊക്കെയുള്ള ഒരു ലിസ്റ്റും അതിന്‌ എത്ര പണം വേണ്ടി വരുമെന്നും പറയും. ആ സാധനങ്ങള്‍ എവിടെ കിട്ടുമെന്നും പറയും. അതാണു ഞാന്‍ ഏല്‍പ്പിക്കുന്ന കണ്‍സള്‍ട്ടന്റില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്. ( ശ്രീവര്‍ദ്ധന്‍ ഒരു പക്ഷെ ഈ പണികളെല്ലാം ചെയ്തു കിട്ടുമെന്നു പ്രതീക്ഷിച്ചേക്കാം . അതിനു ഞാന്‍ ഒരു തെറ്റും കാണില്ല. മനുഷ്യരെല്ലം ഒരു പോലെയല്ലല്ലോ). ഈ പണികെളെല്ലാം ചെയ്യാന്‍ ഞാന്‍ ഒരു കരാറുകാരനെ ഏര്‍പ്പാടാക്കും. അയാള്‍ സാധനങ്ങള്‍ വാങ്ങുകയോ ഞാന്‍ അവ വാങ്ങി കൊടുക്കുകയോ ചെയ്യും. കരാറുകാരന്‍ പണിക്കാരെ ഏര്‍പ്പടാക്കി പണി ചെയ്യും . എന്റെ കന്‍സള്‍ട്ടന്റ് കൂടെക്കുടെ വന്നു പണിയുടെ പുരോഗതി വിലയിരുത്തുകയും, എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. പണി പൂര്‍ത്തിയാകുമ്പോള്‍ കണ്‍സള്‍ട്ടന്റായ എഞ്ചീനീയര്‍ക്ക് പറഞ്ഞ പ്രതിഫലം കൊടുത്ത് കരാര്‍ അവസാനിപ്പിക്കും .

കാര്‍ത്തികേയന്‍ ഒപ്പിട്ട കരാര്‍ പ്രകാരം ലാവലിനു ഈ എഞ്ചിനീയറുടെ ജോലിയേ ഉള്ളു. അതിനു പകരം അവരെത്തന്നെ പണി ചെയ്യിക്കാനും സാധനങ്ങള്‍ വാങ്ങാനും ഒക്കെ ഏല്‍പ്പിച്ചു.

അവര്‍ പണിക്ക് ആവശ്യമുള്ള ഒരു ലിസ്റ്റ് തന്നു എന്നു കരുതി അവയെല്ലാം വാങ്ങാനുള്ള കരാറായിരുന്നു എന്നൊക്കെ വെറുതെ വാദിക്കാം.

അല്ലാതെ പണി ചെയ്യിക്കാനുള്ള(execution) ഫീ‍സ് അല്ല.

ആണെന്നാരും പറഞ്ഞില്ലല്ലോ. പണി ചെയ്യിക്കാനും സാധന സാമഗ്രികള്‍ വാങ്ങാനും, വേറെ പണം കൊടുക്കണം . കാര്‍ത്തികേയന്‍ ഒപ്പുവച്ച കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഇതിനുള്ള ഫീസ് 26 കോടിയാണെന്ന്. അതു പണിചെയ്യിക്കാനുള്ള ഫീസായി ആരും കരുതുന്നില്ല. പണി ചെയ്യിക്കണമെങ്കില്‍ വേറെ കരാറുണ്ടാക്കണം .

tender വിളി നടത്താന്‍ "മാത്രമാണ്" ലാവലിനെ എല്പ്പിച്ഛതെങ്കില്‍,അത് മാത്രമാണ് ലാവലിന്‍റെ വര്‍ക്ക് സ്കോപ് എങ്കില്‍ കാളി കാര്‍ത്തികേയനെതിരെ,
(നേരത്തെ നിയമസെക്രട്ടറിക്ക് എതിരെ എന്ന പോലെ), സി.പി.എമ്മുകാര്‍ പോലും ഉന്നയിക്കാത്ത ആരോപണംഉന്നയിക്കുന്നു.അതിതാണ്.. എന്തിനാണ് 182 കോടി രൂപയുടെ യന്ത്ര സാമഗ്രികളുടെ അനുബന്ധം(addendum) ലാവലിനുമായി സ്കോപ് ഓഫ് വര്‍ക്ക് ഇല്‍ ഇല്ലാതെ ആന്റണിയും കാര്‍ത്തികേയനും ലാവലിന്മായി കയ്യോപ്പിട്ടു കൊടുത്തത്.യന്ത്ര സാമഗ്രികളുടെ വിലയടക്കം നിശ്ചയിച്ചു കഴിഞ്ഞു എന്ത് tender വിളിക്കാന്‍.ചത്ത കുട്ടിക്ക് ജാതകം വേണോ.


ടെണ്ടര്‍ വിളിക്കാനേല്‍പ്പിച്ച ആള്‍ തന്നെ ടെണ്ടര്‍ വിളിച്ചു എന്നു പറഞ്ഞാല്‍, അതെങ്ങനെ ടെണ്ടര്‍ വിളി മാത്രമാണ്‌ ലാവലിനെ ഏല്‍പ്പിച്ചതെന്നു വ്യാഖ്യാനിക്കാം. ടെണ്ടര്‍ വിളി ലാവലിനെ ഏല്‍പ്പിച്ച പണികളിലെ ഒരു പ്രധാന ഘടകമാണ്. അതുവഴിയാണ്, പണികള്‍ ആരു നടത്തണം സാധനസാമഗ്രികള്‍ ആരു വാങ്ങണം എന്നു തീരുമാനിക്കുനത്. കാര്‍ത്തികേയന്റെ കരാറില്‍ ലാവലിന്‍ ചെയ്യേണ്ട ജോലിയുടെ ഒരു പട്ടികയുണ്ട്. അതില്‍ ഒന്നാണ്, calling for tender and evaluating എന്നത്. അതിന്റെ അര്‍ത്ഥം മനസിലായിലെങ്കില്‍ പറയാം. ടെണ്ടര്‍ വിളിക്കുകയും അവ പരിശോധിക്കുകയും ചെയ്യുക എന്നാണത്. കൂടെ award of contracts എന്നും ചേര്‍ത്തിട്ടുണ്ട്. അതിന്റെ അര്‍ത്ഥം, കോണ്‍ട്രാക്റ്റ് കൊടുക്കുക എന്നാണ്. ഇത് ലാവലിനെ ഏല്‍പ്പിച്ച പണിക്ക് അവര്‍ ടെണ്ടര്‍ വിളിക്കുകയും, അതവര്‍ തന്നെ വിലയിരുത്തുകയും, അവര്‍ക്ക് തന്നെ കൊടുക്കുകയും ചെയ്യാനാണെന്നു പറയണമെങ്കില്‍ അസാമാന്യ ബുദ്ധിഭ്രമം തന്നെ വേണം.


അതാണീ പദ്ധതിയുടെ സത്ത. അതു തീരുമാനിക്കാനുള്ള നടപടിക്രമങ്ങള്‍ നടത്താന്‍ ഏല്‍പ്പിച്ച ആള്‍ തന്നെ, അതങ്ങു ഏറ്റെടുത്തു എന്നാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം . കുറച്ചു കൂടേ വിശദമായി പറഞ്ഞാല്‍, പിണറായി അത് ലാവലിനെ തന്നെ ഏല്‍പ്പിച്ചു. ഇത് ശരിയായ നടപടിയല്ല എന്നാണു സി എ ജി വിലയിരുത്തിയത്. സി ബി ഐ ഇത് കുറ്റകരമായ ഗൂഡാലോചന എന്നും പറഞ്ഞു. ഇനി കോടതിയാണതില്‍ അവസന വിധി പറയേണ്ടത്.

ലാവലിന്റെ works scope എന്താണെന്നു കരാറിന്റെ scope of works എന്ന തലക്കെട്ടില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ്, ടെണ്ടര്‍ വിളി. അതൊക്കെ അങ്കിളിന്റെ ബ്ളോഗില്‍ ഞാന്‍ തന്നെ വിശദമായി പരാമര്‍ശിച്ചിരുന്നു.


182 കോടി രൂപയുടെ യന്ത്ര സാമഗ്രികളുടെ ലിസ്റ്റ്, ഏത് കണ്‍സള്‍ട്ടന്റും കൊടുക്കണം. അതിനുകൂടിയാണവര്‍ക്ക് 26 കോടി രൂപ, ഫീസായി കൊടുക്കുന്നത്. ഏതെല്ലാം യന്ത്രസാമഗ്രികളെന്നും, അവക്ക് വരാവുന്ന ഏകദേശ വിലയെന്താണെന്നും അവര്‍ പറയണം . ഞാന്‍ എന്റെ വീടിന്റെ കണ്‍സള്‍ട്ടന്റായി ഒരു എഞ്ചിനീയറേ വച്ചാല്‍ , വീടിനു ചെലവാകുന്ന തുക എത്രയാണെന്നയള്‍ പറയും . വീടു പണിക്ക് വേണ്ടി വരുന്ന സാധങ്ങളുടെ ലിസ്റ്റും അതിനുള്ള വിലയും പറയും . അതു പോലെ ഒരു ലിസ്റ്റ് തന്നു, എന്നു കരുതി അവ വാങ്ങാനുള്ള കരാറൊന്നും അയാള്‍ക്ക് കിട്ടി എന്നയാള്‍ കരുതില്ല.

ആഗോള tender ആണെന്കില്‍ ഈ കൊന്സുല്റ്റന്ക്യ് ഒരു പാര്‍ട്ടിയെ കൊണ്ട് ചെയ്യിച്ചു.. പണി ചെയ്യിക്കല്‍(execution),യന്ത്ര സാമഗ്രി സമാഹരണം(procurement)& commissioning ഒക്കെ വേറെ പാര്‍ടിയെ കൊണ്ട് വേണമെങ്കില്‍ ചെയ്യിക്കാം- ഇവിടെ അത് സാദ്യമാല്ലെന്നു കാര്‍ത്തികേയന്‍ തന്നെ നിയമസഭയില്‍ സമ്മതിച്ചതാണല്ലോ. അത് ഒരു പാക്കാജ് ആയതിനാലാണ് കാളി തന്നെ ഇങ്ങനെ ഉദ്ദരിച്ച്ചത് .

വിഡ്ഡിത്തം പറയാതിരിക്കൂ ശ്രീവര്‍ദ്ധാ . കാര്‍ത്തികേയന്‍ പറയുന്നതെല്ലാം വിശ്വസിക്കുന്നത് ശ്രീവര്‍ദ്ധന്റെ ഇഷ്ടം . കാര്‍ത്തികേയനും കൂട്ടരുമാണിപ്പോള്‍ പറയുന്നത് , അതു വെറും കണ്‍സള്‍ട്ടന്‍സി കരാറാണെന്ന്. അന്നു കാര്‍ത്തികേയന്‍ പറഞ്ഞത് വിശ്വസിക്കുന്നെങ്കില്‍ ,ഇന്നവര്‍ പറയുന്നതും വിശ്വസിക്കേണ്ടതില്ലേ?

ഇത് ഒരു പാക്കേജ് തന്നെയാണ്. എന്നു വച്ചാല്‍ ടെണ്ടര്‍ വിളി മുതല്‍ കമ്മീഷനിങ് വരെ ഒരു പദ്ധതിയുടെ ഭാഗമാണ്. ഇതെല്ലാം സാങ്കേതിക സേവനം നല്‍കല്‍ മാത്രമാണ്, കരാര്‍ പ്രകാരം. അല്ലാതെ പണി ചെയ്യിക്കലോ സാധന സമഗ്രികള്‍ വാങ്ങലോ അല്ല.

കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിലെ ഒരു ഭാഗം ഇതാണ്.


Scope of Work

3.1 General

calling for and evaluating tenders and award of contracts.

ഇതിനൊരര്‍ത്ഥമേ ഉള്ളു, എങ്ങനെ വലിച്ചു നീട്ടിയാലും . കരാര്‍ പ്രകാരം ​ടെണ്ടര്‍ വിളിക്കുക, അവ വിലയിരുത്തുക, അനുയോജ്യമായവര്‍ക്ക് നല്‍കുക. ഈ പറഞ്ഞ റ്റെണ്ടര്‍ എന്തിനു വേണ്ടിയാണെന്നുള്ളത്, സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ മനസിലാകും എന്നാണെനിക്ക് തോന്നുന്നത്. ഞാന്‍ മനസിലാക്കിയത് അത് സാധനസാമഗ്രികള്‍ വാങ്ങാനും , പണികള്‍ ചെയ്യിക്കാനുമാണ്. ശ്രീവര്‍ദ്ധന്റെ അഭിപ്രായത്തില്‍ എന്തിനാണാ ടെണ്ടര്‍?

രണ്ടാമത്തെ കാര്യം,tender വിളിച്ചു കഴിഞ്ഞാല്‍ ചുരുങ്ങിയത് രണ്ടു പേര്‍ ഫൈനല്‍ ലിസ്റ്റില്‍ വരും.അവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍,ഏതു കോടതി തീര്‍പ്പാക്കും.(വിഴിഞ്ഞം കരാര പോലെ നീണ്ടു പോയേക്കാം).ഇവിടെ കേരള സര്‍ക്കാരിനാണ് നഷ്ടം.എത്ര നാള്‍ കൊണ്ട് തര്‍ക്കം തീര്‍പ്പാക്കാനാണ് കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറില്‍ പറയുന്നത്.5 വര്ഷം നീളുമോ 10 വര്ഷം നീളുമോ നടപടികള്‍..ഞഞ്ഞാമിഞ്ഞ പറയാതെ വ്യക്തമായി ഉത്തരം വേണം.

അപ്പോള്‍ ഇതായിരുന്നു, പിണറായി ലാവലിനെ തന്നെ ഏല്‍പ്പിക്കാന്‍ കാരണം!!! .

തുറന്നു പറഞ്ഞതില്‍ സന്തോഷം . കാലതാമസം ഒഴിവാക്കനായിരുന്നു. അല്ലാതെ കാര്‍ത്തികേയന്റെ പാക്കേജൊന്നും അല്ലായിരുന്നു വിഷയം. ഇതു തന്നെയേ എല്ലവരും പറഞ്ഞുള്ളു. വേറെന്തോ കാരണം കൊണ്ടാണ്, കരാര്‍ ലാവലിനെ ഏല്‍പിച്ചത്.

Tender വിളിച്ചു കഴിഞ്ഞാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും ഫൈനല്‍ ലിസ്റ്റില്‍ വരാം . എന്നു കരുതി സ്വന്തം തറവാട്ടു സ്വത്തു പോലെ ഇഷ്ടമുള്ള ഒരാള്‍ക്ക് കരാറേല്‍പ്പിച്ചു എന്നാണ്, സി എ ജി പറഞ്ഞതും , സി ബി ഐ ആരോപിച്ചതും. ഇനി കോടതിയില്‍ വരുമ്പോള്‍ ജഡ്ജിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കാം . കാല താമസം ഒഴിവാക്കാനാണ്, ടെണ്ടര്‍ വിളിക്കാതിരുന്നതെന്ന് പറഞ്ഞു നോക്കാം . ഏതെങ്കിലും ജഡ്ജിമാര്‍ വിശ്വസിച്ചാലോ. അങ്കിള്‍ പറഞ്ഞ പോലെ, കിട്ടിയാല്‍ ഊട്ടി പൊട്ടിയാല്‍ ചട്ടി.

ഇതില്‍ വേറൊരു പ്രശ്നമുണ്ടല്ലൊ ശ്രീവര്‍ദ്ധാ, പിണറായി ഒപ്പിട്ട മറ്റെല്ലാ കരാറും ടെണ്ടര്‍ വഴിയാണു നടപ്പിലാക്കിയതെന്നാരോ പറഞ്ഞു കേട്ടു. അതിലെല്ലാം കൂടി വന്ന കാലതാമസവും, കേരള സര്‍ക്കാരിനുണ്ടായ നഷ്ടവും, ഒന്നു കണക്കാക്കി പറയമോ? ഞഞാമിഞ്ഞ പറഞാലും, ഏകദേശ കണക്കു പറഞ്ഞാല്‍ മതി.

kaalidaasan said... 48

മാത്രമല്ല ഇനി ധന സഹായം കിട്ടില്ല എന്ന് ചുമ്മാ കടവൂരിനു തോന്നിയത് കൊണ്ടാണ് കരാറ് പുതുക്കാത്തത് എന്നുള്ള പഴയ നിലപാടില്‍ നിന്നു മാറി കടവൂര് ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.പക്ഷെ അത് ലഗൂകരിക്കുവാന്‍ ആണ് കാലിദാസന്ടെ ശ്രേമം.

അഭിലാഷേ,

കടവൂര്‍ എം ഒ യു പുതുക്കത്തത് തെറ്റാണ്. അതിന്‌ കടവൂരിന്റെ കയ്യില്‍ ന്യയീകരണമുണ്ട്. ഞാന്‍ ലഘൂകരിക്കേണ്ട ആവശ്യമില്ല. കടവൂര്‍ ചെയ്തത് വലിയ തെറ്റായി ആരും കാണില്ല.

ലാവലിന്‍ കരാറുണ്ടാക്കാന്‍ ആവശ്യപ്പെട്ട് എഴുതിയതായി പറയുന്നു. ലാവലിന്‍ തയ്യാറാക്കിയ ഒരു കരടിന്റെ രേഖകള്‍ ഊര്‍ജ്ജ വകുപില്‍ ഉണ്ട്. അത് കരാറാക്കന്‍ ഒരു മന്ത്രിക്കും തോന്നില്ല. അതു കൊണ്ടാണ്, ശര്‍മ്മ ഫയലില്‍ എഴുതിയതും . അതു കരാറാക്കിയാല്‍ കടവൂര്‍ കുടുങ്ങും അതു കൊണ്ട് കരാറാക്കിയില്ല. ഏതു കോടതിയേയും ബോധ്യപ്പെടുത്താന്‍ അതു മതി .വേറൊരു കരാറുണ്ടാക്കണമെന്ന് ലാവലിന്‍ പറഞ്ഞതയി ഒരു രേഖയുമില്ല. അതില്ലാത്തിടത്തോളം ഒരു കോടതിയും കടവൂരില്‍ ഒരു കുറ്റവും കാണില്ല.

പുതിയ കരറിന്റെ കരടു രൂപം ഇപ്പോഴും ഊര്‍ജ്ജ വകുപ്പിന്റെ ഫയലില്‍ ഉണ്ട്. പഴയ എം ഒ യു വിനു പ്രസക്തിയില്ല എന്നാണത് തെളിയിക്കുന്നത്. അതു കൊണ്ട് പഴയ എം ഒം യു പുതുക്കണോ വേണ്ടയോ, എന്ന ചോദ്യവും വളരെ പ്രസക്തമല്ല. കടവൂരിനു വേണമെങ്കില്‍ അതിനു വേണ്ടി ശ്രമിക്കാമായിരുന്നു. എല്‍ ഡി എഫിന്റെ വലിയ നേട്ടമെന്നു പറഞ്ഞിട്ട്, എല്‍ ഡി എഫ് കരാറുണ്ടാക്കാത്ത, സ്പെഷ്യല്‍ ഓഫീസര്‍ കേരളതാല്‍പ്പര്യം സംരക്ഷിക്കാതെ ലാവലിനെ പ്രത്യക്ഷത്തില്‍ സഹായികാന്‍ ശ്രമിച്ച, ഒരു കരാറില്‍ യുഡി എഫു കാരനായ കടവൂര്‍ അമിത താല്‍പ്പര്യം കാണിച്ചില്ല.



ഏതെങ്കിലും കോടതി ചോദിച്ചാല്‍ ത്രുപ്തികരമായി മറുപടി കടവൂരിനു പറയേണ്ടി വരും . അല്ലെങ്കില്‍ കടവൂരിനെയും ശിക്ഷിക്കണം . ഊര്‍ജ വകുപ്പിന്റെ ഫ്യലുകള്‍ കടവൂരിനനുകൂലമാണ്.


താങ്കളുടെ കൂട്ടുകാരന്‍ കൊല ചെയ്യപ്പെട്ടാല്‍ , ആ സമയത്ത് താങ്കള്‍ അവിടെയുണ്ടെങ്കില്‍ പ്രതിയാക്കപ്പെടും . പിന്നീടവിടെ വരുന്നവരെ എല്ലാം പ്രതിയാക്കണമെന്ന് താങ്കള്‍ അഗ്രഹിച്ചേക്കം . പക്ഷെ നിയമവ്യവസ്ഥ താങ്കള്‍ ആഗ്രഹിക്കുന്ന പോലെ അല്ല.

ധരണാപത്രത്തിന്റെ കാര്യത്തില്‍ അഭിലാഷൊക്കെ കരുമ്പോലെ ആരും ചിന്തിക്കില്ല. വൈദ്യുതി കരാര്‍ കൊടുത്തതു കൊണ്ടാണ്, ക്യാന്‍സര്‍ സെന്റര്‍ . അതെല്ലാവരും അംഗീകരിച്ച കാര്യമാണ്. നവീകരണത്തിനു എം ഒ യു ഉണ്ടാക്കിയ സമയത്ത് കരാറുണ്ടാക്കാമായിരുന്നില്ലേ എന്ന് ഒരു കോടതിയും ചോദിക്കില്ല. അതസംബന്ധമാണ്. കര്‍ത്തികേയന്‍ ഉണ്ടാക്കിയ ധാരണാ പത്രം രണ്ടിനും കൂടി ആയിരുന്നു, വെവ്വേറേയല്ല. അതു വച്ച് ഒന്നിനു കരാറുണ്ടാക്കാമെങ്കില്‍ , എന്തുകൊണ്ട് മറ്റതിനുമായിക്കൂടാ എന്നേ കോടതി ചോദിക്കൂ. ക്യാന്‍സര്‍ സെന്ററിനു വേണ്ടി ഒരു ധാരണപത്രം ഉണ്ടാക്കിയതാണ്, ആദ്യത്തെ പാളിച്ച. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതിന്‌ പിണറായി വിജയനു മറുപടി ഇല്ല. വൈദ്യുതി കരാറിനു പ്രത്യേകമായി ഒരു ധാരണാപത്രം പിണറായി ഉണ്ടാക്കിയിരുന്നെങ്കില്‍ , ക്യാന്‍സര്‍ സെന്ററിനു വേണ്ടി ഉണ്ടാക്കിയതിനു ന്യായീകരണമുണ്ട്. അതില്ലാത്തതുകൊണ്ടാണ്, ക്യന്‍സര്‍ സെന്ററിന്റെ ധാരണാപത്രത്തിനു ന്യായീകരണമില്ലാത്തത്. ഇതിനു വേണ്ടി കാര്‍ത്തികേയനെ പിടിക്കണം , കടവൂരിനെ പിടിക്കണം എന്നൊക്കെ അര്‍ക്കും ആഗ്രഹിക്കാം . ഇനി കേസു കോടതിയില്‍ വരുമ്പോള്‍ ഇവരെയൊക്കെ പിടിക്കാന്‍ ഒരപേക്ഷ കൊടുക്കാം . അതെ നടക്കൂ.

kaalidaasan said... 49
This comment has been removed by a blog administrator.
Anonymous said... 50
This comment has been removed by a blog administrator.
കെ said... 51
This comment has been removed by a blog administrator.
കെ said... 52

ക്ഷമിക്കണം, ശിവദാസനല്ല, ശശിധരന്‍ നായര്‍!!!!!!!!!!!

Anonymous said... 53
This comment has been removed by a blog administrator.
Anonymous said... 54
This comment has been removed by a blog administrator.
Anonymous said... 55
This comment has been removed by a blog administrator.
Anonymous said... 56
This comment has been removed by a blog administrator.
abhilash attelil said... 57
This comment has been removed by the author.
Anonymous said... 58
This comment has been removed by a blog administrator.
abhilash attelil said... 59
This comment has been removed by a blog administrator.
kaalidaasan said... 60
This comment has been removed by a blog administrator.
kaalidaasan said... 61

ഭക്ത ശിരോമണി,

അനോണിക്കും എനിക്കുമുള്ള പുത്തി മറ്റു വായനക്കാര്‍ക്കില്ലാത്തതുകൊണ്ട് കാളിദാസന്‍ വരെ അത് വിശ്വസിച്ച് ഇപ്പോ റ്റെക്നിക്കാലിയ എന്നു മിണ്ടാറില്ലെന്നേ. (പണ്ടെന്നാ ഒച്ചേം ബഹളോം ആയിരുന്നു)

കാളിദാസന്‍ ടെക്ക്നിക്കാലിയയേക്കുറിച്ച് അന്നു പറഞ്ഞതും ഇന്നു പറയുന്നതും ഒന്നാണ്‌. അത് മറന്നെങ്കില്‍ വീണ്ടും പറയാം .

ടെക്ക്നിക്കാലിയ എന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് സര്‍ക്കാരിനുകിട്ടേണ്ട സഹായം തിരിച്ചുവിട്ടത്, അഴിമതിയാണ്. പിണറായി അത് ചെയ്തതുകൊണ്ട് പിണറായിയാണതിനുത്തരവാദി.


ടെക്ക്നിക്കാലിയ ഇവിടെ വേറേ പണി ചെയ്തിട്ടുണ്ടൊ, അവര്‍ക്കെന്തെല്ലാം അറിയാം, എന്നതൊന്നും ഈ വിഷയത്തില്‍ പ്രസക്തമല്ല. മുകളില്‍ മറ്റൊരാള്‍ സൂചിപ്പിച്ച പോലെ ധനസഹായം കേരള സര്‍ക്കാര്‍ മേടിച്ചെടുത്തിട്ട്, ടെക്ക്നിക്കാലിയയേയോ മറ്റേതെങ്കിലും സ്ഥാപനത്തിയോ പണി ഏല്‍പ്പിച്ചിരുന്നെങ്കില്‍ ആരും ഇതില്‍ ഒരപാകതയും കാണില്ലായിരുന്നു. ഇതിലെ പ്രശ്നങ്ങള്‍ പലതാണ്.

1.ഒരു സ്വകര്യ സ്ഥാപനത്തിലേക്ക് 98 കോടി പോലെ വലിയ ഒരു സംഘ്യ വിദേശ നാണ്യം എത്തിപ്പെടുന്നു, യാതൊരു അക്കൌണ്ടബിലിറ്റിയുമില്ലാതെ.

2.ഇത്ര വലിയ പദ്ധതി ഏതു മാനദണ്ധമനുസരിച്ചാണിവരെ പണി ഏല്‍പ്പിച്ചത്.

3.ഇതില്‍ സാധാരണ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കരാറില്‍ പിന്തുടരേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ? ഇല്ലെന്നാണ്‌ എന്റെ അറിവ്.

4.സ്വകാര്യ സംരംഭങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ ഉന്നതനായ നേതാവാണിതു ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വത്കരണത്തെ നഖ ശിഖാന്തം എതിര്‍ക്കുന്ന നയമാണവര്‍ക്കുള്ളത്.

5 ഇത് കമ്യൂണിസ്റ്റു പ്രത്യശാസ്ത്രത്തിന്റെ അപചയമാണ്. ഇത് ചെയ്തവരെ കമ്യൂണിസ്റ്റുകാര്‍ എന്നു പോലും വിളിക്കാനാവില്ല.

kaalidaasan said... 62

Dear Binod,

Lavalin had agreed to arrange EDC grant for the project. EDC is a govt. agency which funds for projects in third world countries. And we got 126 crores as grant from EDC. So there is nothing wrong in mentioning that point in the Consaltancy contract.

EDC gives grants only to those projecst which utilises Canadian servies and equipments. That is their policy. They have also stipulated that, all paper works including tender documents should be prepared inside Canada.
Designing , drawing, tendering and award of contracts all comes under telescpoe of works as per the consaltancy agreement. Any body including you and me can submit a tender for the works and supply of goods. Lavalin should go through that tenders and chose the appropriate one in consultation with KSEB. The only criteria to be met with are you should buy Canadian goods and hire a Canadian firm to fit the equipments.

All these should be mentioned in the MOU. The real contract will be based on this MOU.

kaalidaasan said... 63
This comment has been removed by a blog administrator.
kaalidaasan said... 64
This comment has been removed by a blog administrator.
കെ said... 65
This comment has been removed by a blog administrator.
കെ said... 66
This comment has been removed by a blog administrator.
Anonymous said... 67
This comment has been removed by a blog administrator.
Anonymous said... 68
This comment has been removed by a blog administrator.
kaalidaasan said... 69

പിണറയി വിജയന്റെ സ്വപ്ന പദ്ധതി , സി പി എം സെക്രട്ടേറിയറ്റ് മലബാറിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഉപഹാരം, എന്നൊക്കെ പൊക്കിപ്പിടിക്കുന്നവര്‍ക്കിതു ദഹിക്കില്ല. ആ സ്വപ്നപദ്ധതിക്കുള്ള ധനസഹായം ​കിട്ടാതിരിക്കത്തക്ക വിധത്തില്‍, ശശിധരന്‍ നായര്‍ ലാവലിനോടു ചേര്‍ന്ന് കേരള താല്‍പ്പര്യത്തിനും, സി പി എം താല്‍പ്പര്യത്തിനും എതിരായി പ്രവര്‍ത്തിച്ചു എന്നറിയുമ്പോള്‍ അമ്പരന്നു പോകുന്നത് സ്വാഭാവികമാണ്.


ഒരു കരടു കരാര്‍ തയാറാക്കി ഒപ്പിടാന്‍ ശുപാര്‍ശ ചെയ്തു എന്നു കരുതി ആരും പ്രതിയാവില്ല. കരാറൊപ്പിടുന്നവരേയാണു പ്രതിയാക്കുക. കരാറൊപ്പിടിക്കാന്‍ ശശിധരന്‍ നായര്‍ ശ്രമിച്ചു . പിണറായിയുടെ അറിവോടെയായിരിക്കണം അത്. പക്ഷെ ശര്‍മ്മ ആ വലയില്‍ വീണില്ല.

ഉഭയ സമ്മതപ്രകരം എം ഒ യു മാറ്റിയെഴുതുന്നത് ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. അതു കൊണ്ട് ശശിധരന്‍ നായരെ പ്രതിയാക്കിയില്ല. അദ്ദേഹം സാക്ഷി പറഞ്ഞു. അത് സി ബി ഐ രേഖപ്പെടുത്തി. അദ്ദേഹത്തെ പ്രതിയാക്കണമെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും അപേക്ഷ കൊടുക്കം . കോടതി സ്വീകരിച്ചാല്‍ പ്രതിയാകും .

കെ said... 70
This comment has been removed by a blog administrator.
Anonymous said... 71
This comment has been removed by a blog administrator.
Anonymous said... 72
This comment has been removed by a blog administrator.
Anonymous said... 73
This comment has been removed by a blog administrator.
കെ said... 74

ഏതു കുഞ്ഞിരാമനും വായിക്കാന്‍ ഇതാ ശര്‍മ്മയുടെ വില്ലിന്റെയും ഷാലിന്റെയും ഒറിജിനല്‍ പുരാണം.

പുല്ലാണേ പുല്ലാണേ "വില്ലും" "ഷാലും" പുല്ലാണേ....

kaalidaasan said... 75

മാരീചന്‍ എം ഒ യു വിന്റെ പൂര്‍ണ്ണ രൂപം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇതാണു ശരിയായതെങ്കില്‍ പ്രശ്നം ഗുരുതരം തന്നെ. പക്ഷെ അതിന്റെ വിശകലനം ആരെയും ചിരിപ്പിക്കും .

ചുവന്ന കളറില്‍ എഴുതിയ ചുവപ്പ്പു ചേര്‍ക്കാത്ത ഒരു ഭാഗമുണ്ട്.

3. In general SLI will:

a) arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement

ഇതിനേക്കുറിച്ച് ഒരു കമന്റും .


3 (a)യില്‍ എഴുതിവെച്ചിട്ടുണ്ട്. arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, ഈ വാചകത്തെയാണ് തങ്ങള്‍ക്കാവശ്യമുളള തരത്തില്‍ SLI will arrange the financing for the project എന്ന് വെട്ടിച്ചുരുക്കി കോമരങ്ങള്‍ തുളളിത്തകര്‍ത്തത്.


3. In general SLI will:
എന്നതിലെ will: കാണാതെ പോയത്, കണ്ണിന്റെ കുഴപ്പമോ മനസിന്റെ കുഴപ്പമോ?


SLI will arrange the financing for the project എന്ന വാക്കുകള്‍ക്ക് ഒരര്‍ത്ഥമേ ഉള്ളു. സഹായം ഉറപ്പാക്കുമെന്ന്. അതവര്‍ സ്വന്തം ഫണ്ടില്‍ നിന്നാണോ, യാചിച്ചാണോ, പിടിച്ചു പറിച്ചാണോ എന്നൊന്നും ആര്‍ക്കും അറിയേണ്ട.

will arrange എന്നത് shall make aal Endeavours to arrange എന്നാക്കി മാറ്റുമ്പോള്‍ ഉള്ള അര്‍ത്ഥ വ്യത്യസം അറിയാനാനുള്ള, ബുദ്ധിവികാസം ചിലര്‍ക്കില്ലാതെ പോയി. അതേ ഇതില്‍, നിന്നും മനസിലക്കാന്‍ പറ്റൂ. ഇനി ഇതു വച്ച് ശര്‍മ്മയെ പ്രതിയാക്കാനുള്ള ശ്രമം തുടരട്ടേ. യോഗമുണ്ടേങ്കില്‍ ശര്‍മ്മക്കും ഗോതമ്പുണ്ട തിന്നാം .

Suraj said... 76

അങ്കിളേ, പുതുതായി കിട്ടിയ ചില വിവരങ്ങള്‍ , എം.ഓ.യു, ഡ്രാഫ്റ്റ് കരാറ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇവിടെ പങ്കു വയ്ക്കട്ടെ :

1. മലബാര്‍ കാന്‍സര്‍ സെന്ററിനു സിഡയില്‍ നിന്ന് കാശു വാങ്ങി ലാവലിന്‍ സര്‍ക്കാരിനെ ഏല്പ്പിക്കുമെന്നൊന്നുമായിരുന്നില്ല കരാറ്. 25ഏപ്രില്‍1998ല്‍ പിണറായിയുടെ നേതൃത്വത്തില്‍ ഒപ്പുവച്ച MoU വിലും അതിനെ അടിസ്ഥാനപ്പെടുത്തി ലാവലിന്‍ കാനഡയില്‍ ഉണ്ടാക്കി 16 മെയ് 2000ല്‍ സര്‍ക്കാരിനു അയച്ചു തന്ന Memorandum of Agreementലും വളരെ വ്യക്തമായി ലാവലിന്‍ ചെയ്തു തരേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്. കരാറിന്റെ ആമുഖത്തില്‍ തന്നെ ആശുപത്രി ഉണ്ടാക്കാനുള്ള സംഭാവനയുടെ ഒരു ഭാഗമാണ് സിഡയില്‍ നിന്നും കിട്ടുക എന്ന് വ്യക്തമാക്കുന്നു.
സിഡയുടെ ഗ്രാന്റ് ലാവലിനാണ് സര്‍ക്കാരിനല്ല കിട്ടുന്നത്. (ആ ഗ്രാന്റിലെ ഓരോ ഡോളറും ചെലവായതെങ്ങനെ എന്ന് സിഡയ്ക്ക് ലാവലിന്‍ കണക്കുകാണിക്കേണ്ടതുണ്ട്. അവരത് ചെയ്തിട്ടുണ്ട് എന്നാണ് ആര്യാടനു സിഡ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ വഴി അയച്ച മറുപടിയില്‍ പറയുന്നതും.)
കാനഡയീന്ന് കുറേ കാശിങ്ങ് പോരും എന്ന് ധരിച്ച് ഏതോ ബാങ്കില്‍ സര്‍ക്കാരിന് ഒരു അക്കൗണ്ട് തുറന്നു വച്ചിരുന്നു എന്ന് വിഡ്ഢിത്തം പറയുന്ന കടവൂര്‍ ഏതായാലും നമുക്കു പറ്റിയ മന്തി തന്നെ ! അങ്ങോരപ്പോ ഈ കരാറേ കണ്ടിട്ടില്ല എന്ന് തോന്നുമല്ലോ ?

2. ലാവലിന്റെ ബാധ്യതകള്‍ എന്തൊക്കെയെന്ന് എണ്ണിയെണ്ണി പറയുന്നു. ആശുപത്രി രണ്ട് ഘട്ടങ്ങളിലുണ്ടാക്കും : ഫേസ് - ഒന്ന്: കെട്ടിടത്തിന്റെ പ്രണ്ട് ബ്ലോക്ക്, മധ്യ ബ്ലോക്ക് എന്നിവയും ഫേസ് - രണ്ട് :കെട്ടിടം പണിയുടെ ബാക്കിയും, രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സ്റ്റാഫിനുമുള്ള അനുബന്ധ സൗകര്യങ്ങളും - ഇങ്ങനെയാണ് പണിയുടെ വിഭജനം തന്നെ. ഇതിനുള്ള സാമ്പത്തിക സഹായ സ്വരൂപിക്കല്‍, അതിന്റെ ബജറ്റ് നിയന്ത്രണം, കോണ്ട്രാക്റ്റ് കൊടുക്കല്‍,എഞ്ചിനിയറിങ്ങിന്റെ മേല്‍ നോട്ടം ഒക്കെ ലാവലിനാണ് ചുമതല. എം.ഓ.യൂവിന്റെ വകുപ്പ് 3(b,c,d) പ്രകാരം ലാവലിനായിരുന്നു കെട്ടിടനിര്‍മ്മാണത്തിനു കണ്‍സള്‍ട്ടന്റിനെയും കോണ്ട്രാക്റ്ററെയും നിയമിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ clause 2 (c) പ്രകാരം ലാവലിനെ ഇക്കാര്യത്തില്‍ assist ചെയ്യാനാണ് ഉത്തരവാദിത്തം.
ഈ ചുമതലപ്രകാരം ലാവലിന്‍ തന്നെയാണ് ടെക്നികാലിയയ്ക്ക് കണ്‍സള്‍ട്ടന്‍സിയും L&Tക്കു കോണ്ട്രാക്റ്റും കൊടുത്തത്.അതിന്റെ മിനിറ്റ്സും കിടുപിടികളും ഡിപ്പാര്‍ട്ട്മെന്റിലുണ്ട്. സ്ഥലത്തെ ഒരു reputedഉം experiencedഉം ആയ സ്ഥാപനത്തിനു പണി ഏല്പ്പിക്കേണ്ടത് സിഡ ഗ്രാന്റ് പ്രകാരം ലാവലിന്റെ ചുമതലയായിരുന്നു. അല്ലാതെ ഒരു സുപ്രഭാതത്തില്‍ പിണറായിയോ വല്ലവരുമോ വിളിച്ചുകയറ്റിയവരൊന്നുമല്ല ടെക്നിക്കാലിയ.
1993ല്‍ എം.വി.ആര്‍ വിളിച്ചുകൊണ്ടുവന്ന ടെക്ക്നിക്കാലിയ പരിയാരം മെഡിക്കല്‍ കോളെജിന്റെ പണി അപ്പോഴും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 1998 അവസാനത്തോടെ ഓപ്പറേഷന്‍ തീയറ്ററുകള്‍ പഴയ് ടിബി സാനറ്റോറിയം കെട്ടിടത്തില്‍ നിന്നും മാറ്റി പുതുതായി ടെക്നിക്കാലിയ പണികഴിപ്പിച്ച ബില്‍ഡിംഗിലേയ്ക്ക് മാറ്റിയെങ്കിലും 1999ലാണ് ഇന്ന് കാണുന്ന പരിയാരം ആശുപത്രിക്കെട്ടിടം പൂര്‍ണ്ണ സജ്ജമായത്. 1997ല്‍ നായനാര്‍ സര്‍ക്കാര്‍ ഓഡിനന്‍സിലൂടെ പരിയാരം കോളെജ് ഏറ്റെടുത്തിരുന്നു; തത്വത്തില്‍ പരിയാരം ഒരു
സര്‍ക്കാര്‍ കോളെജാവുന്നു. അതിന്റെ പണി നടത്തിയിരുന്ന ടെക്നിക്കാലിയയ്ക്ക് ലാവലിന്‍ തന്നെ കാന്‍സര്‍ സെന്ററിന്റെ കോണ്ട്രാക്റ്റ് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിന് എതിര്‍ക്കണം എന്ന ചോദ്യം ന്യായമാകുന്നു.

3. സിഡയുടെ തുക കഴിച്ച് ബാക്കിയുള്ളത് ലാവലിന്‍ കാനഡയില്‍ നിന്നും ജീവകാരുണ്യ സംഭാവനകളായി പിരിക്കും എന്നായിരുന്നു തീരുമാനം. ഈ തുകയുടെ ഒരു substantial amount എങ്കിലും സ്വരൂപിക്കാതെ കരാറ് ഒപ്പിടാനാവുമായിരുന്നില്ല ലാവലിന്. അതിനാലാണ് അടുത്ത 6 മാസം (180 days) കൊണ്ട് അന്തിമകരാറാക്കാം എന്ന ഉദ്ദേശ്യത്തില്‍ എം.ഓ.യു ഒപ്പുവയ്ക്കപ്പെട്ടത്. The MOU shall remain in force and effect until a formal Agreement എന്ന് പറഞ്ഞതാണ് ആത്യന്തികമായി ധാരണാപത്രത്തെ സംബന്ധിച്ച എക്സ്പയറി ഡേറ്റ്.

ഈ MoUവിന് ആദ്യം നിശ്ചയിച്ചിരുന്ന 180 ദിവസ വാലിഡിറ്റി ലാവലിനു കാന്‍സര്‍ സെന്ററിന്റെ സംഭാവന ശേഖരിക്കാനുള്ള സാവകാശമായിരുന്നു. ഈ എം.ഓ.യു പ്രകാരമുള്ള 180 ദിവസത്തിനകം ലാവലിന് സംഭാവനയിനത്തിലുള്ള മുഴുവന്‍ തുകയും പിരിക്കാനായില്ല. അതിനാല്‍ ഇത് പിണറായിയുടെ കാലത്തു തന്നെ ഒരു വട്ടം - ഒക്ടോബര്‍ 3, 1998ല്‍ The validity of this MOU is further extended for a period of 90 days എന്ന് പുതുക്കി. തുടര്‍ന്ന് ശര്‍മ്മയുടെ കാലത്ത് 6-02-1999നു മറ്റൊരു 180 ദിവസത്തേക്കു കൂടി പുതുക്കി. ഇത് പിന്നീട് 20-09-1999ന് ഒന്നുകൂടി പുതുക്കിയിട്ട് അതിന്റെ വാലിഡിറ്റി 18-01-2000 എന്ന ഡേറ്റ് വരെയുള്ള നാലുമാസത്തേയ്ക്ക് കൂടിയായിരിക്കും എന്നും നിശ്ചയിച്ചു. ഇതിനു ശേഷം മേയ് 16, 2000ത്തിലാണ് ഈ എം.ഓ.യുവിനെ അധികരിച്ച് ഒരു കരാറ് ഉണ്ടാക്കി അതിന്റെ കരട് കോപ്പി ലാവലിന്‍ കേരളസര്‍ക്കാരിന് അയച്ചുകൊടുക്കുന്നത്. എം.ഓ.യു കരാറാവാത്ത കാലത്തോളം ഉഭയകക്ഷി തീരുമാനപ്രകാരം ഇങ്ങനെ പുതുക്കാം എന്നതായിരുന്നു സത്യം. അതിനു 180ദിവസത്തെ ആജീവനാന്ത വാലിഡിറ്റിയല്ല, മറിച്ച് ഉഭയകക്ഷിതീരുമാനപ്രകാരം നിശ്ചയിക്കുന്ന താല്‍ക്കാലിക ഡേറ്റായിരുന്നു വാലിഡിറ്റി പീര്യഡ്.ഓരോ പ്രാവശ്യം പുതുക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പവര്‍ സെക്രട്ടറിയും ലാവലിന്റെ ഭാഗത്തുനിന്ന് എക്സിക്യൂട്ടിവ് വൈസ് പ്രെസിഡന്റുമാണ് ഒപ്പിട്ടിരിക്കുന്നത്. സാക്ഷികളായി കാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസറും ലാവലിന്റെ ബിസിനസ് ഡെവലപ്മെന്റ് ഡിറക്റ്ററും. കടവൂര്‍ സെപ്തംബര്‍ 2002ല്‍ ഇങ്ങനെതന്നെയാണ് ഇത് പുതുക്കിയത്. എന്നാല്‍ ആ പുതുക്കലില്‍ പറഞ്ഞ പില്‍ക്കാല ഡേറ്റിന് വീണ്‍റ്റും പുതുക്കലുണ്ടായില്ല, കരാറും ഒപ്പിട്ടില്ല - എം.ഓ.യു ആവിയാവുകയും ചെയ്തു.


4. ശര്‍മ്മയ്ക്കയച്ചുകിട്ടിയ ആ കരട് കരാറിന്റെ (മെമോറാണ്ടം ഒഫ് എഗ്രീമെന്റ്) ഏറ്റവും മുകളില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവച്ചിട്ടുള്ളത് ഇങ്ങനെ : "Draft Prepared by M/S SLI".

ഡ്രാഫ്റ്റിലുള്ള വ്യവസ്ഥകളാകട്ടെ മാരീചര്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചപോലെ ധാരണാപത്രത്തിലുള്ളതിനേക്കാള്‍ വ്യക്തവും സഹായം ഉറപ്പാക്കുന്നതിനു ശക്തവും.
എന്നാലെന്ത് ? ചില വ്യാഖ്യാനവീരമ്മാര്‍ ഡ്രാഫ്റ്റിന്റെ തന്തസ്ഥാനം കാന്‍സര്‍ സെന്റര്‍ സ്പെഷ്യലാപ്പീസര്‍ ശശിധരന്‍ നായരട തലയില്‍ വച്ചുകൊടുക്കും. will എന്നത് shall undertake all reasonable efforts ആയ കഥയും പാടി നടക്കും.

clause 2.1 മാത്രമേ അവരു കാണൂ. ഖണ്ഡിക 2.2ഉം 2.4ഉം അതിന്റെ ബുള്ളറ്റിട്ട വിശദീകരണമായ schedule -1-ഉം അവരു കാണൂല്ല. കരാറ് തീരുന്ന കാലത്ത് ആശുപത്രി ഉണ്ടാക്കിയിരിക്കും എന്ന് അസന്ദിഗ്ധമായി പറയുന്ന ഖണ്ഡിക 6.1ഉം ലവമ്മാര് കാണൂല്ല. ഇനി കരാറില്‍ വല്ല കല്ലോ കരടോ കണ്ടാല്‍, ആ ഭാഗമൊഴിച്ചുള്ള ബാക്കി കരാറിനു സാധുതയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന സെവെറബിളിറ്റി ഖണ്ഡിക- 11.3ഉം ലവര് കാണൂല്ല.
അല്ല, ശര്‍മ്മ കണ്ടില്ലെങ്കില്‍ പിന്നെ നിയമസെക്രട്ടറി കണ്ടിട്ടെന്തര്, പവര്‍ സെക്രട്ടറി കണ്ടിട്ടെന്തര്?

Quoting from the Draft Agreement Proposal sent to Govt of Kerala by SNC LAVALIN INTERNATIONAL INC (SLII):

Clause 2.2 Contribution of Employee Time :
SLI and its affiliates shall contribute to MCCS the time which employees of SLI and its affiliates spend in their efforts : (i) to arrange the Canadian component of the required financing for the Project and (ii) to provide project management services required to complete the construction of the Hospital, which are set out in Schedule-1 hereto



2.4 Disbursement Procedures:
The parties agree that SLII,on behalf of MCCS, will be responsible for the disbursement of any Funds raised by SLII, including those provided by CIDA, and that the detailed procedures for such disbursements will be agreed between MCCS

SCHEDULE 1
The Project Management Services that are expected to be provided by SNC LAVALIN (SLII) include the following:
* arrange the Canadian financing required for the Project;
* develop the architectural design;
* plan and manage the Project schedule;
* control the Project Budget;
* organise and manage the contractors and vendors required for the Project;
* on behalf of the Employer MCCS, provide payment to the various contractors and vendors


6.1 Duration.

This Agreement shall remain in effect until any of the following occurs:
i) The financing is fully secured for the Hospital
ii) If one of the Parties becomes bankrupt of insolvent...
iii) If by the 31st of December 2000, none of the above has occurred unless the Parties then extend its terms by written amendment.

11.3. Severability :
Should any part of this Agreement be declared of held to be invalid for any reasons, such invalidity shall not affect the validity of the remainder of this Agreement, which shall continue in full force and effect.

ഇത്രയും ക്ലോസുകള്‍ പോരേ ആശുപത്രി അവരു കെട്ടിത്തരും എന്ന് വ്യക്തമായി പറയാന്‍ ? ശര്‍മ്മയ്ക്കും അയാളെ അന്ന് താങ്ങിയ സതീഷിനും അതൊന്നും മനസിലാകുമായിരുന്നില്ല

എന്നതിനു കേരളം നഷ്ടം സഹിക്കണമെന്ന് പറഞ്ഞാല്‍ ചിരിക്കാതെന്ത് ചെയ്യും ?

Anonymous said... 77

മ്്് ......, മരീചന്‍റേം സൂരജിന്‍റേം പോസ്റ്റും കമന്‍റും വായിച്ചിനീ സി ബീ ഐ ക്ക് കൂടി പുത്തി വന്നാല്‍ മതി......!!!

Anonymous said... 78

കുഞ്ഞുമാമാ ഊതല്ലേ..ഒക്കെ വായിച്ചേച്ചും പഠിച്ചേച്ചും വല്ലോരും കമന്റിട്ടാല്‍ ഒരു പുണ്ണാക്കും വായിക്കാതെ ചുമ്മാ ഡയലോഗ് വിടല്ലേ കുട്ടാ..അവരു പറഞ്ഞതില്‍ മിസ്റ്റേക്ക് വല്ലോം ഒണ്ടേല്‍ ചൂണ്ടിക്കാട്ട്...ഇതൊരു മാതിരി കടത്തനാട്ട് മാക്കത്തില്‍ ഷീല നന്നാക്കിയെടുക്കുന്നതിനു മുന്‍പുള്ള നസീറിനെക്കൂട്ട്.....സി.ബി.ഐ അണ്ണന്മാരു ഇതൊക്കെ കോടതീ പറേണ്ടിവരുവോ ഇല്ലയോ എന്ന് തര്‍ക്കിക്ക്...അല്ലാതെ ഒരു മായിരി...

kaalidaasan said... 79

കുറച്ചു കൂടി എം ഒ യു താമാശകള്‍


The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement.

The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it. Such written notice will be given three months in advance of the proposed date of termination.

The validity of this MOU will be 180 days from the date of signature.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ട് വാക്കുകള്‍ ശ്രദ്ധിക്കുക. mutual written agreement ഉം formal Agreement ഉം . ഈ രണ്ടു വാക്കുകളും രണ്ട് കാര്യങ്ങളേക്കുറിച്ചാണു പറയുന്നത്. mutual written agreement എന്നു വച്ചാല്‍ ഉഭയ സമ്മതപ്രകരം രേഖാമുലം അം ഗീകരിച്ചത് എന്നാണ്. ഇത് എം ഒ യു എന്ന രേഖയേക്കുറിച്ചാണ്. ഈ രേഖയില്‍ മാറ്റം വരുത്തണമെങ്കില്‍ , ഉഭയ സമ്മത പ്രകാരം പരസ്പരം അംഗീകരിച്ചേ അതു ചെയ്യാവൂ. ഇതിന്റെ അടിസ്ഥാനത്തിലാണു എം ഒ യു വില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാം എന്നു ഞാന്‍ പറഞ്ഞത്. formal Agreement എന്നു പറഞ്ഞാല്‍ ഔപചാരിക കരാര്‍ എന്നാണര്‍ത്ഥം . അത് ഉണ്ടാക്കാന്‍ പോകുന്ന കരാറിനേക്കുറിച്ചും .

പിന്നീടുള്ളത്, ഒരു ഔപചാരിക കാരാറുണ്ടാക്കുന്നത് വരെ ഇത് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും, മൂന്നു മാസത്തെ രേഖാമൂലമുള്ള നോട്ടീസ് കൊടുത്തേ ഈ എം ഒ യു അവസാനിപ്പിക്കാന്‍ പറ്റൂ എന്നും പറയുന്നു. ആറുമാസം കഴിഞ്ഞാല്‍ ഇതിന്റെ സാധുത അവസാനിക്കുമെന്നും എഴുതി ചേര്‍ത്തിരിക്കുന്നു. അതിന്റെ അര്‍ത്ഥം ആറുമാസത്തിനുള്ളില്‍ ഒരു ഔപചാരിക കരാറുണ്ടാക്കിയിരിക്കണം എന്നാണ്. ഇത് വീണ്ടും പുതുക്കാവുന്നതാണെന്നോ, പുതുക്കേണ്ടതാണെന്നോ ഒന്നും എം ഒയു വില്‍ ഒരിടത്തും പറയുന്നില്ല. അതിനര്‍ത്ഥം ആ എം ഒ യു വിനു 180 ദിവസത്തെ കാലാവധിയേ ഉള്ളു. അതിനു ശേഷം അത് കാലഹരണപ്പെടും എന്നാണ്.

അപ്പോള്‍ കടവൂര്‍ പറയുനതില്‍ കാര്യമുണ്ട്. കാലഹരണപ്പെട്ട എം ഒ യു കരാറാക്കാനോ, പുതുക്കാനോ കടവൂറിനു ബാധ്യതയില്ല.

ഇനി വരുന്ന ചോദ്യം , ആരാണു കാലഹരണപ്പെടുത്തിയത്?


മാരീചന്റെ വാക്കുകള്‍ ഇതാണ്‌ എസ്എന്‍സി ലാവലിനുമായി പിണറായി കരാര്‍ ഒപ്പിടുന്നത് 1998 ഏപ്രില്‍ 25ന്. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ടിയാന്‍ രാജി വെയ്ക്കുന്നത് 1998 ഒക്ടോബര്‍ 19ന്. ഇത് വിരല്‍ ചൂണ്ടുന്ന വലിയ ഒരു സത്യവും വഞ്ചനയുമുണ്ട്. 180 ദിവസത്തെ സാധുത മാത്രമുള്ള, അതിനു ശേഷം കാലഹരണപ്പെടും എന്നു വ്യക്തമായി എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു എം ഒ യു ഉണ്ടാക്കിയിട്ട് , ആ 180 ദിവസത്തോളം അധികാരത്തിലിരുന്നിട്ട്, ഒരു കരാറുണ്ടാക്കാതെ അധികാരം വിട്ടൊഴിഞ്ഞു. സുബോധം നശിക്കാത്ത ആരും പറയും , അത് പിണറായി ആണെന്ന്. സ്വന്തം സ്വപ്ന പദ്ധതിക്കുള്ള എം ഒ യുവിനെ, അതിന്റെ സ്വാഭാവിക മരണത്തിനു വിട്ടു കൊടുത്തിട്ട്, പിന്നീടദ്ദേഹം എന്തു ചെയ്തു?

ശര്‍മ്മ പുരുജ്ജീവിപ്പിച്ച , അല്ലെങ്കില്‍ ശര്‍മ്മയുടെ കീഴില്‍ ശശിധരന്‍ നായര്‍ പുനരുജ്ജിവിപ്പിച്ചതിനെ , ഞെക്കിക്കൊല്ലാന്‍ അതേ ശശിധരന്‍ നായര്‍ ശ്രമിച്ചതിനു മൌനാനുവാദം കൊടുത്തു.

ഇതൊക്കെ വായിക്കുകയും മനസിലാക്കുകയും ചെയ്യുന്നവര്‍ തീരുമാനിക്കുക, അരാണ്, ഇത് അട്ടിമറിച്ചത്?

ഇനി പറയൂ

അതിരൂക്ഷമായ വിവാദങ്ങളെ സിപിഎം അഭിമുഖീകരിക്കുമ്പോള്‍, അര്‍ബുദത്തിന്റെ ദുരിതസമുദ്രത്തില്‍ പെട്ടുപോയ മലബാര്‍ നിവാസികള്‍ക്ക് പ്രതീക്ഷകളുടെ പായ്ക്കപ്പലാകുമായിരുന്ന ഒരാശുപത്രിയെ അകാലത്തില്‍ മുക്കിത്താഴ്ത്താന്‍ നടത്തിയ ഗൂഡാലോചനയുടെ സൂത്രധാരന്‍ എന്ന സ്ഥാനപ്പേരുമായി, പാര്‍ട്ടിയുടെ ചരിത്രത്തിലേയ്ക്ക് ഏണിയേറിപ്പോകുന്നത് ആരാണ്‌?

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത സഖാവിന്റെ സ്വപ്നപദ്ധതി, അര്‍ബുദത്തിന്റെ നഖമുനകള്‍ക്കിടയില്‍ പിടയുന്ന പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന വലിയൊരു സമാശ്വാസത്തിനുള്ള പദ്ധതി. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തംഗീകരിച്ച ഒരു തീരുമാനം . ഇതൊക്കെ മുളയിലേ നുള്ളിയതാരാണ്‌? അതേ സഖാവാണെനറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടുന്നുണ്ടോ?

ഇല്ലെങ്കില്‍ , കമ്യൂണിസ്റ്റുപ്രസ്ഥാനമാണ്‌ , ഊതിക്കാച്ചിയ പൊന്നണെന്നൊക്കെ അനുയായികള്‍ വാഴ്ത്തിപ്പാടുന്ന, സഖാവിന്റെ തന്നെ വാക്കുകള്‍ കടമെടുത്തു പറയട്ടെ, നിങ്ങളുടെ തല പരിശോധിക്കപ്പെടേണ്ടതാണ്‌.

ഇതിലെ പിണറായിയുടെ പങ്കാളിത്തത്തെ വിശേഷിപ്പിക്കാന്‍ ഷേക്സ്പിയറുടെ നാടകങ്ങളിലെവിടെയെങ്കിലും ഒരു കഥാപാത്രമുണ്ടോ?

kaalidaasan said... 80

വേറൊരു പ്രസക്തമായ വിഷയം ​. ഇതു വരെ നമ്മളാരും ചര്‍ച്ച ചെയ്തിട്ടില്ല എന്നു തോന്നുന്നു.

ഔപചാരികമായ ഒരു കരാറുണ്ടാക്കാതെ 103 കോടി ചെലവു വരുന്ന , ക്യാന്‍സര്‍ സെന്റര്‍ പോലെ ഒരു പദ്ധതി, വെറും ഒരു എം ഒ യു വിനെ അടിസ്ഥാനമാക്കി, തുടങ്ങാന്‍ പറ്റുമോ? അതിനു എന്തെങ്കിലും നിയമ സാധുത ഉണ്ടോ?

വൈദ്യുത പദ്ധതിയുള്‍പ്പടെ എല്ലാ പാധതികളും ഒരു കരാര്‍ ഒപ്പുവച്ചതിനു ശേഷമാണു തുടങ്ങിയിട്ടുള്ളത്.

അങ്കിളിനു ഇതിന്റെ നിയമ വശത്തേക്കുറിച്ച് വെളിച്ചം വീശാന്‍ പറ്റുമെന്ന് തോന്നുന്നു.

അങ്കിള്‍. said... 81

ബൂലോഗ കാവിലമ്മയെ ഏള്‍പ്പിച്ചിട്ട് ഒരു ദിവസം വിട്ടുന്നിന്നു. ഇവിടെ കുറേപേര്‍ കയറിയിറങ്ങി നിരങ്ങി. കാവിലമ്മ ഇതെല്ലാം കണ്ട് അസ്വദിച്ചതല്ലാതെ ആരെയും വിലക്കിയില്ല.

അതു കൊണ്ട് പ്രീയ വായനക്കാരെ എന്റെ പോസ്റ്റിലെ കാര്യങ്ങളെക്കുറിച്ചാല്ലാത്ത ചില കമന്റുകളെ ഞാന്‍ ഡിലിറ്റിയിട്ടുണ്ട്. ഒരു പ്രയോജനവുമില്ലെന്നെനിക്കരിയാം. കാരണം ഈ ഡിലിറ്റ് ചെയ്തതെല്ലാം ബന്ധപ്പെട്ടവരുടെ മെയില്‍ബോക്സില്‍ സുരക്ഷിതമായി ഇപ്പോഴും കിടപ്പുണ്ട്. ചോദിച്ചവരെല്ലാം ചോദിച്ചു. മറുപടി പറയേണ്ടവരെല്ലാം അതും ചെയ്തു. ഇനി ഇവിടെ കിടന്ന് നാറണ്ട്. അസഭ്യം തീണ്ടുന്ന ഒരു കമന്റുപോലും ഇല്ലായിരുന്നുവെന്നു നന്ദിപൂര്‍വം സ്മരിക്കുന്നു.

എന്റ് പോസ്റ്റിന്റെ രണ്ടാം ഭാഗം ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടം ഇനിയും ചോദിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ അവിടെ ചോദിക്കാം. അവിടെ മറുപടിയും കിട്ടും. ഈ മൂന്നാം ഭാഗമെങ്കിലും നമുക്ക് കുറ്റപത്രം കിട്ടുന്നതുവരെ മാന്യമായി കൊണ്ടു നടക്കാം. കുറ്റപത്രം കിട്ടിക്കഴിഞ്ഞാന്‍ നമുക്കെല്ലാം വക്കീലന്മാരായി മാറാം. വാ‍ദം തുടങ്ങാം. പിന്നീട് യഥാര്‍ത്ഥ കോടതിയിലെ വാദവുമായി ഒത്തു നോക്കാം.

സഹകരിക്കണേ.......

Anonymous said... 82

അങ്കിള്‍, ക്ഷമാപണത്തോടെ O.T.
കടത്തനാട്ടു മാക്കത്തിലെ നസീറിനെപ്പോലുള്ളോരെ നന്നാക്കാന്‍ പാര്‍ട്ടി എന്തെല്ലാം ചെയ്യുന്നൂ! വലിയ വലിയ ഹോട്ടല് കെട്ടുന്നു, മൂന്നാറില്‍ പാര്‍ടി അപ്പീസ്സിന്‍റെ നെഞ്ഞത്ത് റിസോട്ടു പണിയുന്നു, പിന്നെ വിസ്മയം കൊണ്ട് കുളിപ്പിക്കുന്നൂ, സാന്റിയാഗോ/ഫരീസുമാര്‍ക്ക് ചോന്ന പരവതാനി വിരിക്കുന്നൂ, പാര്‍ടി പത്രം എഴുതി ശിങ്കിടിയുടെ പോകറ്റില്‍ ഇട്ടു കൊടുക്കുന്നൂ, അങ്ങനെ എന്തല്ലാം! പക്ഷേങ്കി ഈ നസീറന്മാര് നന്നവൂലമ്മാവാ, കുറ്റം പറയാന്‍ മാത്രം അറിയാം!!

kaalidaasan said... 83

സൂരജേ,


മലബാര്‍ കാന്‍സര്‍ സെന്ററിനു സിഡയില്‍ നിന്ന് കാശു വാങ്ങി ലാവലിന്‍ സര്‍ക്കാരിനെ ഏല്പ്പിക്കുമെന്നൊന്നുമായിരുന്നില്ല കരാറ്. 25ഏപ്രില്‍1998ല്‍ പിണറായിയുടെ നേതൃത്വത്തില്‍ ഒപ്പുവച്ച മ്മൊഊ വിലും അതിനെ അടിസ്ഥാനപ്പെടുത്തി ലാവലിന്‍ കാനഡയില്‍ ഉണ്ടാക്കി 16 മെയ് 2000ല്‍ സര്‍ക്കാരിനു അയച്ചു തന്ന Memorandum of Agreementലും വളരെ വ്യക്തമായി ലാവലിന്‍ ചെയ്തു തരേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്.

വിഡ്ഡിത്തം പറയാതിരിക്കൂ സൂരജ്,

ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. ഒരു കാരാറുമില്ലാതെ ലാവലിന്‍ എന്തൊക്കെയോ ചെയ്തു. 1998 മുതല്‍ 2000 വരെ രണ്ടുവര്‍ഷക്കാലം ദുരൂഹമായ പല കര്യങ്ങളും അവര്‍ ചെയ്തു. അതിനു നിയമ സാധൂകരണമുണ്ടാക്കാനാണ്, രണ്ടു വര്‍ഷം കഴിഞ്ഞു, ഒരു കരാറുമായി വന്നത്.


ചെയ്തു തരേണ്ട കാര്യങ്ങള്‍ വ്യക്തമായി പറയേണ്ടത് , പണികള്‍ കുറെ ചെയ്ത ശേഷമല്ല. പണികളൊക്കെ അരംഭിക്കുന്നതിനു മുമ്പാണ്. രണ്ടു വര്‍ഷക്കാലം ചെയ്തതൊക്കെ ഒരു വ്യക്തതയില്ലാതെയാണെന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലേ സൂരജ് ?

യതൊരു വ്യവസ്ഥയുമില്ലതെ കുറെ കര്യങ്ങള്‍ ചെയ്തു കുറച്ചു പണം കൊടുക്കലും വാങ്ങലും ചെയ്തു. ആരോടും ഉത്തരവാദിത്തമോ രേഖകളോ ഇല്ലാതെ. ഇതൊക്കെയാണ്, മറ്റുള്ളവര്‍ ആക്ഷേപിച്ചതും . ഇപ്പോള്‍ സൂരജ് സമ്മതിക്കുന്നതും .അതിശയകരം എന്നേ ഞാന്‍ ഇതേക്കുറിച്ച് പറയൂ.

ഇതിനു മരീചന്‍ കുറച്ചുകൂടി ജുഗുപ്സാവഹമായ ഒരു ടിപ്പണി ചമച്ചിട്ടുണ്ട്. അതിങ്ങനെ.

സിഡയില്‍ നിന്നുളള ഗ്രാന്റിനെ മാത്രം ആശ്രയിച്ചല്ല, മറിച്ച് , കാനഡയില്‍ നിന്ന് സ്വരൂപിക്കുന്ന സംഭാവനകള്‍ കൊണ്ടുകൂടിയാണ് കാന്‍സര്‍ സെന്റര്‍ പണിയാന്‍ ലാവലിനുമായി ധാരണയായത്. Negotiation എന്ന വാക്കിന്റെ അര്‍ത്ഥം act of bargaining എന്നാണ്. വിലപേശല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ അന്തിമ കരാറുണ്ടാകുന്നതെങ്ങനെ.

അടിത്തറ പണിയാതെ മോന്തായം കെട്ടാന്‍ ഒരു കമ്പനിയും സമ്മതിക്കില്ല. സ്വന്തം നാട്ടിലെ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും പണം ലഭിക്കുമെന്ന് ഉറപ്പാകുന്നതു വരെ എംഒയു പുതുക്കിക്കൊണ്ടേയിരിക്കുക എന്നൊരു വഴിയാണ് ലാവലിനും സര്‍ക്കാരും തെരഞ്ഞെടുത്തതെന്ന് സ്പഷ്ടം. ധനകാര്യ സ്ഥാപനങ്ങളുടെ ഉറപ്പ് കിട്ടിയ ശേഷം അന്തിമ കരാര്‍.



ക്യാനഡയില്‍ നിന്നും ലാവലിന്‍ 98 കോടിയും സമാഹരിക്കുന്നതു വര്രെ എം ഒയു പുതുക്കിക്കൊണ്ടിരിക്കുക. എന്നിട്ട് കരാര്‍ . അതില്‍ നിന്നും മനസിലക്കേണ്ടത് ലാവലിന്‍ കാനഡയില്‍ ഉണ്ടാക്കി 16 മെയ് 2000ല്‍ മ്മെമൊരന്ദും ഒഫ് ആഗ്രീമെന്റ് സര്‍ക്കാരിനു അയച്ചു തന്ന സമയത്ത് അവര്‍ 98 കോടിയും പിരിച്ചെടുത്തിരുന്നു എന്ന്. അല്ലെങ്കില്‍ അതുറപ്പാക്കിയിട്ടുണ്ട്. സ്ഥലം നമ്മള്‍ കൊടുത്തു. കണ്‍ സള്‍ ട്ടന്‍ സിയും കരാറും ടെക്ക്നിക്കാലിയക്കും L&T ക്കും കൊടുത്തു. ഇതൊന്നും നമ്മളുമയി ഒരു കരാറില്ലാതെയാണു ചെയ്തത്.


അത് ശരിയാണെങ്കില്‍ സൂരജേ താങ്കളുടെ എല്ലാ വാദങ്ങളും പൊളിയുന്നു. ശര്‍മ്മക്കു പിന്നാലെ പോകുന്നതിനു പകരം നിങ്ങളൊക്കെ ചോദിക്കേണ്ട ചോദ്യം എവിടെ ആ സമാഹരിച്ച 98 കോടി എന്നാണ്.


ഇനിയും ഒരു കരാറൊപിട്ടിട്ടില്ല. വൈദ്യുത കരാര്‍ പ്രകാരം അവരുടെ പണികളെല്ലം കഴിഞ്ഞു. അവര്‍ക്ക് കൊടുക്കേണ്ട സംഘ്യയും കൊടുത്തു കഴിഞ്ഞു. ഇനി അവര്‍ തരാമെന്നു സമ്മതിച്ച 98 കോടി അവര്‍ തരണം . ലാവലിന്റെ ഈ ബ്ളോഗിലെ പ്രതിനിധിയായ മാരീചന്‍ പറഞ്ഞാല്‍ നമ്മള്‍ അവിശ്വസിക്കേണ്ട.

kaalidaasan said... 84

സംഭാവനയുടെ ഒരു ഭാഗമാണ് സിഡയില്‍ നിന്നും കിട്ടുക എന്ന് വ്യക്തമാക്കുന്നു.
സിഡയുടെ ഗ്രാന്റ് ലാവലിനാണ് സര്‍ക്കാരിനല്ല കിട്ടുന്നത്. (ആ ഗ്രാന്റിലെ ഓരോ ഡോളറും ചെലവായതെങ്ങനെ എന്ന് സിഡയ്ക്ക് ലാവലിന്‍ കണക്കുകാണിക്കേണ്ടതുണ്ട്. അവരത് ചെയ്തിട്ടുണ്ട് എന്നാണ് ആര്യാടനു സിഡ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ വഴി അയച്ച മറുപടിയില്‍ പറയുന്നതും.)



സിഡയുടെ ഗ്രന്റ് സര്‍ക്കാരിനു കിട്ടണം എന്നാരും പറഞ്ഞില്ലല്ലൊ.
ലാവലിനു ആരില്‍ നിന്നെല്ലം ഗ്രാന്റ് കിട്ടുന്നു എന്നത് ന്നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല. അതാരില്‍ നിന്നും വാങ്ങുന്നു ഏതു തരത്തൈല്‍ അതിനു കണക്കുണ്ടാക്കുന്നു എന്നൊക്കെ നമ്മളെന്തിനറിയണം ? നമളറിയേണ്ടാത്ത കണക്കുകള്‍ നമ്മളെ കാണിക്കുന്നതു തന്നെ ഇതിലെന്തൊക്കെയോ മറക്കാനുണ്ടെന്നല്ലേ. സിഡയേക്കുറിച്ച് കനേഡിയന്‍ സര്‍ക്കാരിന്റെ പല അന്വേഷണങ്ങളെയും കുറിച്ച് ഞാന്‍ മറ്റൊരു പോസ്റ്റില്‍ സൂരജിനോട് പറഞ്ഞിരുന്നു.


കാനഡയീന്ന് കുറേ കാശിങ്ങ് പോരും എന്ന് ധരിച്ച് ഏതോ ബാങ്കില്‍ സര്‍ക്കാരിന് ഒരു അക്കൗണ്ട് തുറന്നു വച്ചിരുന്നു എന്ന് വിഡ്ഢിത്തം പറയുന്ന കടവൂര്‍ ഏതായാലും നമുക്കു പറ്റിയ മന്തി തന്നെ

വിഡ്ഡിത്തമല്ലല്ലോ സൂരജേ, സര്‍ക്കാര്‍ ഫയലില്‍ നിന്നുമുള്ള ഒരു കത്തല്ലേ കടവൂര്‍ കാണിച്ചത്. ലാവലിന്‍ ക്യാന്‍സര്‍ സെന്റര്‍ തുറക്കുന്ന അക്കൌണ്ടിലേക്ക്, പണം നല്‍കാമെന്നൊരു വാഗ്ദാനം തന്നെങ്കില്‍ അത് , ശരിയായ ഒരു നടപടി അല്ലല്ലോ

എം.ഓ.യൂവിന്റെ വകുപ്പ് 3(b,c,d) പ്രകാരം ലാവലിനായിരുന്നു കെട്ടിടനിര്‍മ്മാണത്തിനു കണ്‍സള്‍ട്ടന്റിനെയും കോണ്ട്രാക്റ്ററെയും നിയമിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ clause 2 (c) പ്രകാരം ലാവലിനെ ഇക്കാര്യത്തില്‍ assist ചെയ്യാനാണ് ഉത്തരവാദിത്തം.
ഈ ചുമതലപ്രകാരം ലാവലിന്‍ തന്നെയാണ് ടെക്നികാലിയയ്ക്ക് കണ്‍സള്‍ട്ടന്‍സിയും L&T ക്കു കോണ്ട്രാക്റ്റും കൊടുത്തത്.


പിന്നെയും തമാശ പറയുന്നു. കരാര്‍ പ്രകാരമല്ല, എം ഒം യു പ്രകാരമാണ്‌ ടെക്ക്നിക്കാലിയയെ കണ്‍ സള്‍ട്ടന്‍സി ലാവലിന്‍ ഏല്‍ പ്പിച്ചത്. ഒരു എം ഒ യു എന്നു പറയുന്നത്, ആരെയും ഒന്നിനും അധികാരപ്പെടുത്തുന്നതിനുള്ള അധികാരപത്രമല്ല. 2000 ല്‍ രൂപപ്പെടുത്താന്‍ പോകുന്ന ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ്, 1998ല്‍ തന്നെ ടെക്ക്നിക്കാലിയയെ കണ്‍സള്‍ട്ടന്റാക്കിയതെന്നു പറഞ്ഞാല്‍ ഒരു കോടതിയും അത് അനുവദിച്ചു തരില്ല.

സൂരജിനിനിയും ഇതിന്റെ ഗൌരവം മനസിലായില്ല. ഇതൊന്നും ചെയ്യാന്‍ ഒരു കരാറുണ്ടാക്കതെയാണ്, പിണറായി ടെക്ക്നിക്കാലിയയെയും L&T യേയുമൊക്കെ ഇതേല്‍പ്പിച്ചത്. അത് ഗുരുതരമായ വീഴ്ചയാണ്. കേരള ഖജനാവില്‍ നിന്നും പണമെടുത്ത് അക്വയര്‍ ചെയ്ത സ്ഥലത്ത്, കുറെ പ്പേര്‍ വന്ന് കുറെപണിചെയ്യുന്നു. അവരുമായി സര്‍ക്കരിനു യാതൊരു കരാറുമില്ല. അവരെ പണി ഏല്‍പ്പിക്കാനയി വേറൊരാളുമായും ഒരു കരാറില്ല.

kaalidaasan said... 85

ടെക്നിക്കാലിയയ്ക്ക് ലാവലിന്‍ തന്നെ കാന്‍സര്‍ സെന്ററിന്റെ കോണ്ട്രാക്റ്റ് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിന് എതിര്‍ക്കണം എന്ന ചോദ്യം ന്യായമാകുന്നു.

തികച്ചും ന്യായം . അരെങ്കിലും എതിര്‍ത്തോ? ഇതൊക്കെ ചെയ്യാന്‍ ലാവലിനെ അധികാരപ്പെടുത്തി ഒരു കാരാറുണ്ടാക്കിയിട്ടില്ലല്ലോ? അവര്‍ ഇത് ചെയ്തത് 1998 ലാണ്. കരടു കരാര്‍ പോലും സമര്‍പ്പിച്ചത് 2000 ലും . എന്തടിസ്ഥാനത്തിലാണവര്‍ ഇതൊക്കെ ചെയ്തത്? ധരാണാപത്രം എന്നു പറയുന്നത് അധികാരപത്രമല്ല.

ചെയ്ത പണികള്‍ നിയമാനുസൃതമാക്കാനാണ്, 2000ല്‍ അവര്‍ ഒരു കരാറുമായി വന്നത്. ശര്‍മ്മയും അതിനു ശേഷം കടവൂരും അതിനു കൂട്ടു നിന്നില്ല, എന്നതിനവരെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും .

ഒരു കരാറില്ലാതെ ഇതൊക്കെ ചെയ്യാന്‍ അനുവദിച്ചത് പിണറായിയാണ്. അതെന്തുകൊണ്ട് എന്നദ്ദേഹം മറുപടി പറയേണ്ടി വരും . കരാറുണ്ടാക്കത്തതെന്തു എന്നതിനു ശര്‍മ്മക്കു മറുപടി പറയേണ്ടി വരില്ല. എന്തുകൊണ്ട് അത് തുടരന്‍ അനുവദിച്ചു എന്നേ പറയേണ്ടതുള്ളു.

kaalidaasan said... 86

ശര്‍മ്മയ്ക്കയച്ചുകിട്ടിയ ആ കരട് കരാറിന്റെ (മെമോറാണ്ടം ഒഫ് എഗ്രീമെന്റ്) ഏറ്റവും മുകളില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവച്ചിട്ടുള്ളത് ഇങ്ങനെ : "Draft Prepared by M/S SLI".

സൂരജു ഇങ്ങനെ വായിക്കും വായിക്കണം അതാണല്ലോ ചരിത്ര നിയോഗം . പക്ഷെ മറ്റുള്ളവര്‍ സര്‍ക്കാര്‍ ഫയലില്‍ ഇങ്ങനെകൂടെ വായിക്കും .

The draft agreement prepared by the Special Officer, Malabar Cancer Centre Society based on the proposals received from M/s SNC Lavalin

അവര്‍ക്ക് ചരിത്ര നിയോഗങ്ങളൊന്നുമില്ല.

മാരീചന്‍ അദ്യബ്ളോഗില്‍ എഴുതിയത് ഇതാണ്.

"നോട്ട് ഫോര്‍ സര്‍ക്കുലേഷന്‍" എന്ന തലക്കെട്ടില്‍ നാലു ഖണ്ഡിക കുറിപ്പ് സഹിതം 12/7/2000ന് ഫയല്‍ ഫ്രാന്‍സിസ് മന്ത്രിക്ക് സമര്‍പ്പിച്ചു. മന്ത്രിയുടെ മുമ്പാകെ വന്ന ഫയലിലെ പ്രധാന ഭാഗം ഇങ്ങനെ:

It is now proposed to execute an agreement between the state government , M/s SNC Lavalin and Malabar Cancer Centre Society, a society registered under the Charitable Societies Registration Act for managing the affairs of the cancer hospital, enunciating the terms and conditions and the obligations of the various parties involved in setting up the Cancer Hospital as envisaged in the MOU. The draft agreement prepared by the Special Officer, Malabar Cancer Centre Society based on the proposals received from M/s SNC Lavalin has been modified by the Administrative department and got scruitanised by the Law dept. The final draft agreement as modified and scruitanised may be seen at flag (A).




"Draft Prepared by M/S SLI". എന്നതും prepared based on a draft proposed by the M/S SNC Lavalin.
എന്നതും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. മരീചന്‍ എഴുതിയത് കോപ്പി ചെയ്യുന്ന സൂരജിനതറിയാത്തതല്ല. ഏതാണു വിശ്വസനീയം ? മാരീചന്‍ എഴുതിയതോ? സൂരജ് എഴുതുന്നതോ?



ഡ്രാഫ്റ്റിലുള്ള വ്യവസ്ഥകളാകട്ടെ മാരീചര്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചപോലെ ധാരണാപത്രത്തിലുള്ളതിനേക്കാള്‍ വ്യക്തവും സഹായം ഉറപ്പാക്കുന്നതിനു ശക്തവും.
എന്നാലെന്ത് ? ചില വ്യാഖ്യാനവീരമ്മാര്‍ ഡ്രാഫ്റ്റിന്റെ തന്തസ്ഥാനം കാന്‍സര്‍ സെന്റര്‍ സ്പെഷ്യലാപ്പീസര്‍ ശശിധരന്‍ നായരട തലയില്‍ വച്ചുകൊടുക്കും.


"By the Special Officer Malabar Cancer Centre Society at p3-17 C. F. is prepared based on a draft proposed by the M/S SNC Lavalin.

എന്നു വയിക്കുന്ന, തലയില്‍ അള്‍ത്താമസമുള്ള ആരും, ഇതിന്റെ ഉത്തരവാദിത്തം, കാന്‍സര്‍ സെന്റര്‍ സ്പെഷ്യലാപ്പീസര്‍ ശശിധരന്‍ നായരുടെ തലയില്‍ തന്നെ വച്ചുകൊടുക്കും.




will എന്നത് shall undertake all reasonable efforts ആയ കഥയും പാടി നടക്കും.


ധരണാപത്രത്തിലുള്ളത് ഇതാണ്.

3. In general SLI will:

a) arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement.


SLII will arrange എന്നത് SLII shall undertake all reasonable efforts to arrange എന്നാക്കി മാറ്റുമ്പോള്‍ ഉള്ള അര്‍ത്ഥ വ്യത്യാസം അറിയാനുള്ള, ബുദ്ധി എന്തുകൊണ്ട് സൂരജിനുമില്ലാതെ പോയി?

will arrange എന്നത് shaal undertake all reasonable efforts to arrange എന്ന് എഴുതി വച്ചിട്ട് , അതിനു താഴെ എന്തെല്ലാം ശക്തമായി എഴുതി വച്ചാലും, നിയമത്തിനു മുമ്പില്‍ അതിനു വിലയില്ല സൂരജേ.

പാടി നടക്കേണ്ട കഥ പാടി നടക്കണം . അതല്ലെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം ?

kaalidaasan said... 87

ഇനി കരാറില്‍ വല്ല കല്ലോ കരടോ കണ്ടാല്‍, ആ ഭാഗമൊഴിച്ചുള്ള ബാക്കി കരാറിനു സാധുതയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന സെവെറബിളിറ്റി ഖണ്ഡിക- 11.3ഉം ലവര് കാണൂല്ല.
അല്ല, ശര്‍മ്മ കണ്ടില്ലെങ്കില്‍ പിന്നെ നിയമസെക്രട്ടറി കണ്ടിട്ടെന്തര്, പവര്‍ സെക്രട്ടറി കണ്ടിട്ടെന്തര്?


നിയമ സെക്രാട്ടറി കണ്ടു. നിയമ ഉപദേശവും കൊടുത്തു. ഒപ്പിടാന്‍ പോകുന്ന കരാറിന്‌ നിയമ സാധുത ഉണ്ടോ എന്നാണദ്ദേഹം പരിശോധിച്ചത്. അല്ലാതെ എം ഒ യു വില്‍ നിന്നും വ്യത്യാസമുണ്ടോ, എത്ര വ്യത്യാസമുണ്ട് എന്നൊക്കെ പരിശോധിക്കലദ്ദേഹത്തിന്റെ ചുമതല അല്ല.

ഏതെല്ലാം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരാര്‍ ഉണ്ടാക്കുക എന്നത് ഒരു നയപരമായ തീരുമാനമാണ്. അതെടുക്കാനാണ്, വിവിധ വകുപ്പുകള്‍ .അവര്‍ രൂപപ്പെടുത്തുന്ന കരാറിനു നിയമപരമായ നിലനില്‍പ്പുണ്ടോ, എന്നത് പരിശോധിക്കലാണദ്ദേഹത്തിന്റെ ജോലി.

ഉഭയസമ്മത പ്രകാരം ഉത്തരവാദിത്തമുള്ള രണ്ടു പേര്‍ ഒപ്പിടുന്ന കരാറിലെ വ്യവസ്ഥകളെപ്പറ്റി അഭിപ്രായം പറയേണ്ടത് അദ്ദേഹത്തിന്റെ ചുമതലയല്ല. അതിന്റെ പേരില്‍ അദ്ദേഹത്തെ ആരും തെറ്റുകാരനായി കാണില്ല.

ധനകാര്യ വകുപ്പ്, ധനസഹായത്തിന്റെ ക്ളോസില്‍ വന്ന മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ , ഖ്ജനാവിനു പരിധിയില്ലാത്ത ബാധ്യത വരുത്തുമെന്നു പറഞ്ഞിരുന്നു. അത് നിയമ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുകയും അത് അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടദ്ദേഹം എഴുതി

Subject to this there is no legal objection to execute the Memorandum of Agreement at flag (A) with the modifications suggested by the Malabar Cancer Society with the concurrence of SLII.

നിയമപ്രമായ പ്രശ്നങ്ങളൊന്നുമില്ലെന്നേ അദ്ദേഹം പറഞ്ഞുള്ളു. കേരളത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ച് ഒരു കരാറുണ്ടാക്കുക എന്നത്, നിയമ കാര്യ സെക്ക്രട്ടറിയുടെ ചുമതലയല്ല. അത് കരാറുണ്ടാക്കുന്നവരുടെ ചുമതലയാണ്. കേരള ഖജനാവിനു നഷ്ടം വരുന്ന കാര്യം പൊതു ഭരണ വകുപ്പിനെതിര്‍ പ്പില്ലെങ്കില്‍ പിന്നെ എന്തിനു നിയമവകുപ്പ് സെക്രട്ടറി എതിര്‍ക്കണം?

ശര്‍മ്മയെ പ്രതിയാക്കണം രാം കുമാറിനെ പ്രതിയാക്കണം എന്നൊക്കെ ഏതു മാടനും മറുതക്കും മോഹിക്കാം . വീഴ്ചകള്‍ പറ്റിയത് വേറെ പലയിടത്തുമാണ്. ഇവരുടെ ഭാഗത്തൊന്നുമല്ല.


സൂരജിനോട് വ്യക്തിപരമായ ഒരു ചോദ്യം . ശര്‍മ്മ പറഞ്ഞതും ചെയ്തതും പിണറായിക്കറിയാം . അദ്ദേഹം പറഞ്ഞു, ഭരണപരമായി ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമേ ശര്‍മ്മ ചെയ്തുള്ളു എന്ന്.

താങ്കള്‍ അതിനോട് യോജിക്കുന്നുണ്ടോ?

kaalidaasan said... 88

സൂരജേ,


SLII shall undertake all reasonable efforts to arrange financing എന്നു പറഞ്ഞാല്‍ ധനസഹായം സജ്ജീകരിക്കുന്നതിനു വേണ്ടി യുക്തിയുക്തമായ എല്ലാ പരിശ്രമങ്ങളും കയ്യേല്‍ക്കും , എന്നാണ്‌. ലാവലിന്റെ കര്‍ത്തവ്യങ്ങള്‍ എന്നു പറഞ്ഞ് ഇതെഴുതിയിട്ട് , ഇതിനു താഴെ ശക്തമായി എന്തെഴുതിവച്ചാലും , അത് ഇതിനെ അടിസ്ഥാനമാക്കിയാണെന്നേ ആരും മനസിലാക്കൂ. ഇതു മായി കോടതിയില്‍ പോയാല്‍ , ജഡ്ജി ആദ്യം ഇതു വായിക്കും . പിന്നീട് താഴെയുള്ളതും. എന്നിട്ട് ലാവലിനൊട് ചോദിക്കും, എന്തേ നിങ്ങള്‍ ധനസഹയം നല്‍കാത്തതെന്ന്. അവര്‍ പറയും സഹായത്തിനുള്ള പണം സമാഹരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്താമെന്നേ ഞങ്ങള്‍ പറഞ്ഞിരുനുള്ളു. ഞങ്ങള്‍ പരിശ്രമം നടത്തി, പക്ഷെ സമാഹരിക്കാന്‍ കഴിഞ്ഞില്ല. കോടതി അതനുവദിക്കും . പിന്നിടണു പോസ്റ്റ് മോര്‍ട്ടെം വരുന്നത്. ആരാണീ കരാര്‍ ഒപ്പിടാന്‍ അനുവാദം കൊടുത്തത്. സി എ ജി നിശ്ചയമായും ഇത് ചൂണ്ടിക്കാണിക്കും .പിന്നെ പ്രതിസ്ഥാനത്ത് വരിക ആരാണെന്നു പറയാന്‍ പ്രശ്നം വക്കേണ്ടല്ലൊ. ശര്‍മ്മ അല്ലെങ്കില്‍ കോണ്‍ ഗ്രസിലെ ആരെങ്കിലും . ഇതിന്റെ പിന്നിലെ ബുദ്ധി അപാരം തന്നെ.


പിണറായിയും ജയരാജനും കുറഞ്ഞത് ഒരു നൂറു വേദികളിലെങ്കിലും പറഞ്ഞിട്ടുണ്ടാകും , കടവൂര്‍ എം ഒ യു പുതുക്കാത്തതാണ്, സഹായം കിട്ടാതെ പോയതിന്റെ കാരണം , കടവൂര്‍ കരറുണ്ടാക്കാത്തതാണ്‌ കാരണം , കടവൂര്‍ ലാവലിനൊട് പണം വാങ്ങിയാണ്‌ കരാറില്‍ നിന്നും ഊരിപ്പോകാന്‍ ഇടയാക്കിയത്, എന്നെല്ലാം . ലാവലിന്‍ പറയുന്നു യു ഡി എഫ് കരാറുണ്ടാക്കാത്തതാണു പ്രശ്നമെന്ന്. ശര്‍മ്മ ചെയ്തതു ശരിയായിരുന്നു എന്നും പിണറായി പറഞ്ഞു.

സൂരജിന്റെ അഭിപ്രായം എന്താണ്‌? മാരീചന്‍ പറയുമ്പോലെ ശര്‍മ്മയാണോ യധാര്‍ത്ഥ പ്രതി.

ഇവിടെ ശ്രദ്ദേയമായ കാര്യം , പിണറായിയുടെ എല്ലാ പിന്തുണക്കാരും കാര്‍ത്തികേയനേയും കടവൂരിനെയും പ്രതിയാക്കിയില്ല എന്നു വിലപിച്ചു കണ്ടു. സൂരജിനേപ്പോലെ ചിലരെല്ലാം ഇപ്പോള്‍ ശര്‍മ്മയെ സംശയിക്കാനും തുടങ്ങി. മരീചനെന്തു കൊണ്ട് കടവൂരിനെ പ്രതി സ്ഥാനത്ത് നിര്‍ത്തിയില്ലാ എന്ന് സൂരജ് ചിന്തിച്ചിട്ടുണ്ടോ?

Suraj said... 89

കാളിദാസന്‍ ജീ,

ഊര്‍ജ്ജവകുപ്പ് ശര്‍മ്മയുടേതല്ല എന്ന ഏ-ക്ലാസ് വിവരക്കേട് അടിച്ചുവിട്ടിട്ട് അതു ചൂണ്ടിക്കാണിക്കുന്ന നാലു കമന്റ് വേണ്ടി വന്നു താങ്കള്‍ക്ക് അതങ്ങനെയല്ല എന്ന് സമ്മതിക്കാന്‍. അമ്മാതിരി വിതണ്ഡതാവാദം മാത്രം നടത്തുന്ന താങ്കളോട് ഇക്കാര്യത്തില്‍ ഇനി അക്കമിട്ട് മറുപടി പറയാനൊന്നും എനിക്ക് സൗകര്യമില്ല.

തലയും വാലുമില്ലാതെ ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ ശശിധരന്‍ നായരേയും വേറെ ആരാണ്ടെയുമൊക്കെക്കുറിച്ചും ശര്‍മ്മയുടെ ഊര്‍ജ്ജവകുപ്പിനെ കുറിച്ചുമൊക്കെ താങ്കളിവിടെ മൂന്ന് പോസ്റ്റുകളിലായി എഴുതിക്കൂട്ടിയത് ഇവിടെയെടുത്ത് നിരത്താന്‍ പോയാല്‍ വായിച്ചു ചിരിച്ച് കുടലുളുക്കും. ഊഹിച്ചും ഭാവനചെയ്തും ഇത്രയും കമന്റുകളടിച്ച നേരത്ത് പത്തു രൂപാ കൊടുത്താല് സെക്രട്ടേറിയേറ്റില്‍ നിന്നും കിട്ടാവുന്ന രേഖകള്‍ പോയി തപ്പാമായിരുന്നല്ലോ. അതുചെയ്യാതെ ഞാനോ മാരീചനോ എറിഞ്ഞുതന്ന നാലു കഷ്ണം "എം.ഓ.യു" വാചകവും പൊക്കിപ്പിടിച്ച് വ്യാഖ്യാനസര്‍ക്കസ്സ് നടത്തുന്നതു കാണുമ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ. ഈ നാല് എമ്മോയൂ വാചകങ്ങളല്ലാതെ വേറെ ഡിപ്പാര്‍ട്ട്മെന്റ് രേഖകള്‍ കെട്ടുകണക്കിനുണ്ട് കാന്‍സര്‍ സെന്റര്‍ എങ്ങനെ പണിതെന്നും എങ്ങനെ പണം ചെലവഴിക്കപ്പെട്ടെന്നുമൊക്കെയുള്ളതിനു തെളിവായി. ബന്ധപ്പെട്ടവര്‍ അത് കോടതിയില്‍ കേസ് വരുമ്പോള്‍ എടുത്തിട്ട് അലക്കിക്കോളും. താങ്കള്‍ക്ക് വേണമെങ്കില്‍ സ്വന്തം ചെലവില്‍ തിരുവനന്തപുരത്ത് വന്ന് അന്വേഷിക്കാവുന്നതേയുള്ളൂ. അതിനു വയ്യെങ്കില്‍ ഈ പോസ്റ്റിന്റെ ഠാ വട്ടത്തില്‍ കമന്റുകള്‍ വ്യാഖ്യാനിച്ചും അതിവായന നടത്തിയും രസിക്കുക.

ഈ പോസ്റ്റിന്റെ തുടക്കം മുതല്‍ എന്നെ ജിജ്ഞാസുവാക്കിയിരുന്ന വിഷയങ്ങളിലെ സംശയങ്ങള്‍ ഏതാണ്ട് നിവര്‍ത്തിയായി. അറിയാവുന്ന ഭാഷയില്‍ അതില്‍ ചിലത് ഇവിടെ പറയുകയും ചെയ്തു. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഈ വിഷയം ക്ലോസ്ഡ്.

kaalidaasan said... 90

സൂരജേ,

ഇവിടെ തുടരണോ വേണ്ടയോ എന്നത് സൂരജിന്റെ ഇഷ്ടം . ഊര്‍ജ്ജ വകുപ്പ് വേറൊരു വകുപ്പ് എന്ന അര്‍ത്ഥം വരത്തക്ക വിധത്തില്‍ ഞാന്‍ എഴുത്തി. അതിനു ഞാന്‍ ക്ഷമാപണവും നടത്തി. അത് വീണ്ടും വീണ്ടും പല പോസ്റ്റുകളില്‍ ആവര്‍ത്തിക്കുന്നത് മാന്യതയല്ല.

ഊര്‍ജ്ജ വകുപ്പിന്റെ ഫയലുകള്‍ നോക്കിയാലേ പലതും പറയാന്‍ പറ്റൂ എന്ന് ശര്‍മ്മ പറഞ്ഞിരുന്നു. അതിന്റെ കാരണം ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ശര്‍മ്മയുടെ കീഴിലല്ലായിരുന്നു എന്നതാണ്. അത് ശരിയാണു താനും . അത് കൊണ്ടല്ലേ കരടു കരാര്‍ ചര്‍ ച്ച ചെയ്യാന്‍ പോലും അദ്ദേഹത്തിന്റെ അടുത്ത് ആരും വന്നില്ല എന്നത്. സി പി എമ്മിന്റെ സഹയാത്രികനും , ഇപ്പോഴും പിണറായി വിജയന്റെ അടുപ്പക്കാരനുമായ ശശിധരന്‍ നയരാണതെല്ലം ചെയ്തിരുന്നത്. കരട് കരാര്‍ ഒപ്പിടാനായി മാത്രമാണ്‌ ശര്‍മ്മയുടേ അടുത്ത വന്നത്. അത് കേരള താല്‍പ്പര്യത്തിനെതിരും പ്രത്യക്ഷത്തില്‍ ലാവലിനെ സഹായിക്കാനുമുള്ളതാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം അത് ഒപ്പിടാതെ മറ്റി വച്ചു. അദ്ദേഹമെന്തെങ്കിലും തെറ്റു ചെയ്തെങ്കില്‍ അത് തെളിയിച്ച് അദ്ദേഹത്തെ ശിക്ഷിക്കണം . ഞാന്‍ അതിനെ നൂറു ശതമാനവും പിന്താങ്ങുന്നു.

ശശിധരന്‍ നായര്‍ പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു എന്നത് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്. പിണറായിയോ കൂടെയുള്ളവരോ അത് നിഷേധിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ കരീമിന്റെ പ്രൈവറ്റ് സെക്രട്ടറിയുമാണ്. അത് കള്ളമാണെങ്കില്‍, എന്തേ അവര്‍ അത് നിഷേധിക്കാത്തത്.

ഞാന്‍ എഴുതിക്കുട്ടിയത് വായിച്ചാല്‍ ചിരിച്ചു ചിരിച്ചു കുടലുളുക്കുമെങ്കില്‍ സൂരജിന്റെ കുടല്‍ എന്നേ ഉളുക്കിപ്പോയി. ഞാന്‍ എഴുതിയ മിക്കവാറും പോസ്റ്റുകള്‍ക്ക് സൂരജ് മറുപടി എഴുതിയുട്ടുണ്ട്.

രേഖകള്‍ ഞാന്‍ പത്തു രൂപ കൊടുത്തു മേടിച്ചാലും, സൂരജോ മാരീചനോ എറിഞ്ഞുതന്നാലും, അവ രേഖകളല്ലാതാവുന്നില്ല. മരീചനെറിഞ്ഞു തരുന്നതിനു മുമ്പ് സൂരജുമിവിടെ പത്ത് പൈസയുടെ രേഖ ഒന്നുമവതരിപ്പിച്ചു കണ്ടില്ലല്ലോ? സൂരജിന്റെ കയ്യില്‍ പത്തു രൂപാ ഇല്ലായിരുന്നോ?

103 കോടി രൂപായുടെ എസ്റ്റിമേറ്റാണ്, ക്യാന്‍സര്‍ സെന്ററിന്റേത്. അതിനു കെട്ടു കണക്കിനു രേഖകള്‍ ഉണ്ടാകും . ഞാന്‍ അതിനേക്കുറിച്ചൊന്നും ഇവിടെ പറഞ്ഞിട്ടില്ല. അതെന്റെ വിഷയവുമല്ല. അത് നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളേക്കുറിച്ചേ ഞാന്‍ പറഞ്ഞുള്ളൂ. അത് കെട്ടു കണക്കിനൊന്നുമില്ല. വളരെ കുറച്ചേ ഉള്ളു.


എറിയാനറിയുന്നവന്റെ കയ്യില്‍ ഒന്നോ രണ്ടോ കല്ലു മതി. ഒരു കൊട്ട ഒന്നും വേണ്ട. നാല്‌ എം ഒ യു രേഖകള്‍ മാത്രം മതി പിണറായി വിജയനു ക്യാന്‍സര്‍ സെന്ററിന്റെ കരാറില്‍ പറ്റിയ പാളിച്ചകള്‍ മനസിലാക്കാന്‍ .

ഉത്തരം ​മുട്ടുമ്പോള്‍ സഹതാപം തോന്നുന്നത് നല്ലതാണ്, ആശ്വാസം കിട്ടും . ഞാന്‍‍ അവസാനം ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ല എന്നു കരുതി ഞാന്‍ സൂരജിനെ അവഹേളിക്കാനൊന്നും തുനിയില്ല.



ബന്ധപ്പെട്ടവര്‍ കോടതിയല്‍ കേസു വരുമ്പോള്‍, അലക്കുകയോ കുളിക്കുകയോ ഒക്കെ ചെയ്തോട്ടെ. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയണം. അതായിരുന്നു മനസിലുണ്ടായിരുന്നതെങ്കില്‍ . ഇത്ര നാളും സൂരജിവിടേ അലക്കിയതെന്തായിരുന്നു?


ഇതൊക്കെ തിരുവനന്തപുരത്ത് വന്ന് അന്വേഷിക്കേണ്ട യാതൊരു ആവശ്യവും എനിക്കില്ല. ഇതു പോലെയുള്ള ആയിരക്കണക്കിനു കരാറുകളേക്കുറിച്ച് അന്വേഷിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന , ഇന്‍ഡ്യയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥിരിലൊരാളാണീ ഇടപാടിലെ പാളിച്ചകള്‍ കണ്ടെത്തിയതും റിപ്പോര്‍ട്ട് ചെയ്തതും . അതിനെ അടിസ്ഥാനമാക്കി ഇന്‍ഡ്യയിലെ ഏറ്റവും പ്രഗത്ഭമായ അന്വേഷണ ഏജന്‍സി കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, കുറ്റപത്രം സമര്‍പ്പികപ്പെട്ടിരിക്കുന്നത്. അതിന്റെയൊക്കെ നിയമസാധുത പരിശോധിക്കുന്നത്, തിരുവനന്തപുരത്ത് സൂരജ് വിശ്വസിക്കുന്ന കുറച്ചു പേരല്ല.


സൂരജിനേ സം ബന്ധിച്ച് ഈ വിഷയം ക്ളോസ്ഡ് ആയിരിക്കും . പക്ഷെ കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക്, നികുതി കൊടുക്കുന്ന ജനങ്ങള്‍ക്ക്, ഇത് ക്ളോസ്ഡ് അല്ല. ഇതില്‍ സി എ ജിയും സിബി ഐയും പറഞ്ഞ വസ്തുതകള്‍, ശരിയോ തെറ്റോ എന്ന് ഇന്‍ഡ്യയിലെ പരമോന്നത കോടതി വിധിക്കും വരെ സജീവമാണ്. അതു വരെ എന്റെ സംശയങ്ങള്‍ അങ്ങനെ തന്നെ അവശേക്ഷിക്കും .

സൂരജിനോ മറ്റുള്ളവര്‍ക്കോ ആക്ഷേപകരമായി ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമാപണം .

Unknown said... 91

എം.ഒ.യു പുതുക്കാതെ പോയിട്ടുള്ളത് കടവൂരിന്റെ കാലത്ത് തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പിണറായി വിജയനൊഴിച്ച് ഇതില്‍ ഇടപെട്ട ഒരു മന്ത്രിയും സി.ബി.ഐയുടെ ചിത്രത്തിലേ ഇല്ലാത്തതില്‍ സംശയാസ്പദമായ പലതും ഉണ്ട് എന്നത് കൂടുതല്‍ കൂടുതല്‍ വ്യകതമാകുന്നുണ്ട്. അതിലാണ് അതിന്റെ രാഷ്ട്രീയം കിടക്കുന്നത്. പിണറായിയുടെ സ്ഥാനത്ത് ശര്‍മ്മയായിരുന്നു പാര്‍ട്ടി സെക്രട്ടറി എങ്കില്‍ ഒരു പക്ഷെ അദ്ദേഹമായിരുന്നേനെ പ്രതി. കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ആ ദിശയിലേക്ക്.

പിണറായി വിജയനിലേക്ക് എല്ലാം ചുരുക്കുന്നവര്‍ക്കും അവരുടേതായ രാഷ്ട്രീയം ഉണ്ട്. അതിനെ തുറന്നു കാണിക്കുമ്പോള്‍ മറ്റു പലരുടെ പേരുകളും പറയേണ്ടി വരും. ഈ പോസ്റ്റിന്റെ ആദ്യഭാഗം തുടങ്ങുമ്പോള്‍ ഇല്ലാതിരുന്ന പല രേഖകളും പുറത്ത് വന്നിട്ടും, വ്യാഖ്യാനത്തിലൂടെ പിണറായില്‍ എല്ലാം ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ നോക്കുന്നു. മറ്റു പല പേരുകളും പറയേണ്ടി വന്നു എന്നതുകൊണ്ടുമാത്രം കടവൂരിനു രക്ഷപ്പെടാനാവുകയില്ല. ചോദ്യം കോടതിയില്‍ വരുമ്പോള്‍ കടവൂരിനു ഉത്തരം പറയേണ്ടി വരും. ശര്‍മ്മ കരാറില്‍ വ്യത്യാസം ചൂണ്ടിക്കാട്ടിയതുകൊണ്ടാണ് എം.ഒ.യു പുതുക്കാത്തത് എന്നൊരു ന്യായീകരണം ഉമ്മന്‍ ചാണ്ടിയും കടവൂരും ഇപ്പൊള്‍ പറയുന്നുണ്ട്. അത് ഗുണ്ട്. കാരണം ചോദ്യം എം.ഒ.യു പുതുക്കാതെ ഇരുന്നതിനെക്കുറിച്ചായിരുന്നു. മറ്റാരെക്കുറിച്ച് പരാമര്‍ശിച്ചാലും വിതണ്ഡവാദവുമായി വരുന്നവരും, പിണറായിയില്‍ എല്ലാം ഒതുക്കുന്നവരും കടവൂരിനെ, കാര്‍ത്തികേയനെ ഒക്കെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.

എന്തായാലും തുടങ്ങിയേടത്തു നിന്ന് ചര്‍ച്ച വളരെ മുന്നോട്ട് പോയി. ആദ്യകാലത്ത് ഉന്നയിച്ചിരുന്ന ആരോപണങ്ങളിലും പ്രചരണങ്ങളിലും പലതിലും കഴമ്പില്ല എന്നും വ്യക്തമായി.

അങ്കിളിനും മാരീചനും സൂരജിനുമൊക്കെ നന്ദി.

അങ്കിള്‍ said... 92

എം.ഓ.യു - മുന്‍ ധാരണകള്‍ മാറി മറിയുന്നു ----------------------------------

ഇതുവരെ ആശുപത്രി സഹായധനത്തിനുള്ള എം.ഓ.യു വിനെപറ്റി ചര്‍ച്ച ചെയ്തെങ്കിലും മാരീചന്റെ ഈ പോസ്റ്റിലൂടെയാണ് ആ എം.ഓ.യു വിലെ യഥാര്‍ത്ഥ വാക്കുകള്‍ എന്തൊക്കെയെന്ന് നാം അറിയുന്നത്. അതിലെ ഖണ്ഡിക 3 ഇങ്ങനെയാണ്:

3. In general SLI will:
a) arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement
b) establish the detailed functional programme for the implementation of the project
c) prepare the preliminary design to the review and comments of Kerala, identify construction packages, validate budget and schedule and submit final documents to Kerala
d) provide direction and advise to local Engineers responsible for the design, procurement, construction and commissioning of the project.

The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement.

The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it. Such written notice will be given three months in advance of the proposed date of termination.

The validity of this MOU will be 180 days from the date of signature.

Executed this 25th Day of April 1998

ഏപ്രില്‍ 1998 ല്‍ ഒപ്പു വച്ച എം.ഓ.യു വായിച്ച് ഞാന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്.
ഇതൊരു ഉഭയ കക്ഷി സമ്മതപത്രമാണ്‍്.

3 (a,b,c) എന്നതിന്റെ രത്നചുരുക്കം: ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ട സാമ്പത്തികം SNC Lavalin സമാഹരിച്ച് ലഭ്യമാക്കും.

എന്നാല്‍ ഈ സമ്മതപത്രത്തിന്റെ ആയുസ്സ് വെറും 180 ദിവസം മാത്രം.

അതിനുള്ളില്‍:
മൂന്നു മാസത്തെ നോട്ടീസ് കൊടുത്ത് ഉഭയകക്ഷിക്ക് ഈ സമ്മതപത്രം രദ്ദാക്കാം.

അല്ലെങ്കില്‍ ഒരു കരാറാക്കി ഈ സമ്മതപത്രത്തിനു ഒരു സ്ഥിരസ്വഭാവം നല്‍കാം. അങ്ങനെ കരാറാക്കുന്നെങ്കില്‍ അതുവരയേ ഈ സമ്മത പത്രത്തിനു ആയുസ്സുള്ളൂ.


ഇതിലെവിടെയാണ് എം.ഓ.യു പുതുക്കണമെന്നാവശ്യപ്പെട്ടിട്ടുള്ളത്?. 180 ദിവസം കഴിഞ്ഞാന്‍ അതിന്റെ ആയുസ്സ് തീരുമെന്നല്ലേ എടുത്ത് പറഞ്ഞിരിക്കുന്നത്. അതിനുള്ളീല്‍ രണ്ട് കാര്യങ്ങളല്ലേ ചെയ്യാന്‍ പറ്റൂ. ഒന്നു- അതിനെ നോട്ടിസ് കൊടുത്ത് രദ്ദാക്കാം അല്ലെങ്കില്‍ ഒരു സ്ഥിരം കരാറാക്കാം. ഇതു രണ്ടും ചെയ്തില്ലെങ്കില്‍ സമ്മതപത്രത്തിന്റെ ആയുസ്സ് നീട്ടാന്‍ പുതുക്കണമെന്ന് പറഞ്ഞിട്ടില്ലല്ലോ, അങ്ങനെ ഉദ്ദേശിച്ചിട്ടും ഇല്ല. എന്നാല്‍,

ഇതൊരു ഉഭയകക്ഷി സമ്മതപത്രമാണ്. രണ്ടു കൂട്ടരും യോജിക്കുന്നെങ്കില്‍ ഇതു പോലൊരു എം.ഓ.യു വീണ്ടൂം ഉണ്ടാക്കാം. അതിനു മുന്‍ എം.ഓ.യു വുമായി ബന്ധമൊന്നുമില്ല. മുന്‍ എം.ഓ.യു വിന്റെ തുടര്‍ച്ചയാകണം എന്നുമില്ല. പക്ഷേ അതേ വാചകങ്ങള്‍ തന്നെ എഴുതി പുതിയതൊരെണ്ണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാക്കാം, ഉഭയകക്ഷി സമ്മതപ്രകാരം. പഴയ വീഞ്ഞ്, പുതിയ കുപ്പി. അതാണ് ഇവിടെ നടന്നുവന്നിരുന്നത്. പിണറായി മന്ത്രി 180 ദിവസത്തിനുളളില്‍ റദ്ദാക്കിയതു മില്ല, കരാറാക്കിയതുമില്ല. അതുകൊണ്ട് പഴയ വീഞ്ഞെടുത്ത് ഒരു പുതിയകുപ്പിയിലാക്കി. ഒരു പുതിയ എം.ഓ.യു-കുപ്പി ഉണ്ടാക്കി.

അടുത്ത ആറുമാസം ഇതേ പ്രക്രിയ തുടരാം. അപ്പോഴും ഒന്നും സംഭവിച്ചില്ലെങ്കില്‍ വീണ്ടും പഴയ വീഞ്ഞ്, പുതിയ കുപ്പി അങ്ങനെ ഒരു പുതിയ എം.ഓ.യ്.-കുപ്പി.

അങ്ങനെ കൊല്ലങ്ങള്‍ കടന്നു പോയി. എല്‍.ഡി.എഫ്. ഭരണം തീരാറായപ്പോള്‍ ഒരു വശത്തുകൂടി പുതിയ എം.ഒ.യു--കുപ്പികള്‍ ഉണ്ടാക്കുന്ന പ്രക്രിയ തുടര്‍ന്നു. മറുവശത്ത് ഒരു സ്ഥിരം കരാറുണ്ടാക്കനുള്ള ശ്രമവും ആരംഭിച്ചു. അത് മന്ത്രി ശര്‍മ്മ യുടെ കാലത്ത്.

അവിടെ പഴയ എം.ഓ.യു.-കുപ്പിയില്‍ നിന്നും അതേ വീഞ്ഞെടുത്ത് ഒരു പുതിയ കരാര്‍-കുപ്പിയിലൊഴിക്കുന്നതിനു പകരം, മന്ത്രി ശര്‍മ്മയെത്തന്നെ കുപ്പിയിലിറക്കാനാണ് ശ്രമിച്ചതെന്ന് മന്ത്രിക്ക് സമര്‍പ്പിച്ച ഫയലില്‍ നിന്നും വ്യക്തമാകുന്നു.

12-6-2000 ത്തില്‍ മലബാര്‍ സ്പെഷ്യല്‍ ആഫീസര്‍ വൈദ്യുതി വകുപ്പിലെ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് മുഖേന മന്ത്രിക്ക് സമര്‍പ്പിച്ച കരട് കരാറിലെ ഒരു ഖണ്ഡികയിലെ ആദ്യ വരി ഇങ്ങനെയായിരുന്നു:

2.1 Reasonable efforts to Arrange Financing : SLII shall undertake all reasonable efforts to arrange financing required for the Project.

കരാറില്‍ ഉണ്ടാക്കിയ ഈ മാറ്റത്തോട് മന്ത്രി യോജിച്ചില്ല. അതു കൊണ്ട് അദ്ദേഹം 21-4-2001 ല്‍ ഇങ്ങനെ എഴുതി ഫയല്‍ മടക്കി:

"കരട് എഗ്രിമെന്റിന്റെ ഖണ്ഡിക 2(1) പ്രകാരം പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ഏം.ഓ.യുവിലെ ഖണ്ഡിക 3(ഏ) അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.

ഈ സാഹചര്യത്തില്‍ എം.ഓ.യു വിലെ ഖണ്ഡിക 3 (എ) പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്ലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഭേദഗതികളോടെ ധാരണാപത്രത്തിന്റെ കാലപരിധിക്കുള്ളില്‍ എഗ്രിമെന്റ് വയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക".


ഇങ്ങനെയെഴുതി മന്ത്രി ഫയല്‍ മടക്കുമ്പോഴും പുതിയ എം.ഓ.യു--കുപ്പികള്‍ ഉണ്ടായിക്കൊണ്ടിരുന്നു. മന്ത്രി സഭ മാറി. കടവൂര്‍ ശിവദാസന്‍ മന്ത്രിയായി. അദ്ദേഹവും ഒരു പുതിയ എം.ഓ.യു.--കുപ്പി ഉണ്ടാക്കി എന്നാണ നാം വായിച്ച് മനസ്സിലാക്കുന്നത്. 180 ദിവസം കഴിഞ്ഞ് വീണ്ടുമൊരു പുതിയ എം.ഓ.യു--കുപ്പി അദ്ദേഹം ഉണ്ടാക്കിയില്ല.

പഴയത് പുതുക്കാത്തതു കൊണ്ടാണ് സഹായധനം കിട്ടാതെ പോയതെന്നുള്ള വാദം ശരിയല്ല. ഒരു എം.ഓ.യു വിനു 180 ദിവസത്തെ ആയുസ്സേ ഉള്ളൂ. ആ എം.ഓ.യു വില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കണമെങ്കില്‍ ഉഭയ കക്ഷി സമ്മത പ്രകാരം വീണ്ടും ഒരു എം.ഓ.യു ഉണ്ടാക്കണം. അതു എപ്പോള്‍ വേണമെങ്കിലും ആകാം. ഇപ്പോഴും ആകാം. രണ്ടു കൂട്ടരും സമ്മതിച്ചാല്‍. എന്നാല്‍ ലാവലിന് ഇപ്പോഴതിനു സമ്മതമില്ല. അതു കൊണ്ട ഒരു എം.ഓ.യു കൂടെ ഉണ്ടാക്കാന്‍ പറ്റുന്നില്ല. സഹായധനം മുഴുവന്‍ കിട്ടിയതുമില്ല. പുതുക്കാന്‍ സംവിധാനമില്ലാത്ത ഒരു എം.ഓ.യു പുതുക്കിയില്ലെന്ന ആരോപണം എത്രത്തോളം നിലനില്‍ക്കുമെന്ന് ആലോചിക്കേണ്ടതാണ്.

ഇവിടുത്തെ പ്രശ്നം വേറെയാണ്. എം.ഓ യു. ഉണ്ടാക്കിയ ആദ്യത്തെ 180 ദിവസത്തിനുള്ളീല്‍ എന്തുകൊണ്ട ഒരു സ്ഥിരം കരാര്‍ ഉണ്ടാക്കിയില്ല. നാം ഇത്രമാത്രം ചര്‍ച്ച ഈ വിഷയത്തില്‍ നടത്തിയെങ്കിലും ആരും ആദ്യത്തെ അല്ലെങ്കില്‍ പിന്നത്തെ അല്ലെങ്കില്‍ പിന്നത്തെ ആറു മാസത്തിനുള്ളില്‍ എന്തു കൊണ്ട് സ്ഥിരം കരാര്‍ ഉണ്ടാക്കിയില്ലെന്ന് പറഞ്ഞുകേട്ടില്ല. ഇനി അതാണ് നമുക്ക് പുറത്തു കൊണ്ടു വരേണ്ടത്. ന്യായ മായ കാരണങ്ങള്‍ ഉള്ളതു കൊണ്ടായിരുന്നോ എല്‍.ഡി.എഫ്. സര്‍ക്കാരിനു ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയത്. അതു കഴിഞ്ഞല്ലേ യു.ഡി.എഫ് അവരുടെ ഭാഗം ന്യായീകരിക്കേണ്ടതുള്ളൂ.

നമ്മുടെ വടവോസ്കി വക്കീല്‍ എന്തു പറയുന്നു എന്ന് കാത്തിരിക്കുന്നു.

ഇതേ കമന്റ് ഞാന്‍ മാരീചന്റെ പോസ്റ്റിലും രേഖപ്പെടുത്തുന്നു.

ഇനി പെന്‍ഷന്‍ വാങ്ങിയിട്ട് വരട്ടേ.

kaalidaasan said... 93

അങ്കിള്‍ ,

ഇത് പ്രധനപെട്ട ഒരു പോയിന്റാണ്. ഇത് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ അതാരും ശ്രധിച്ചു പോലുമില്ല.പോസ്റ്റ് 79 ല്‍ അതുണ്ട്. അതിങ്ങനെയാണ്.


കുറച്ചു കൂടി എം ഒ യു താമാശകള്‍


The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement.

The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it. Such written notice will be given three months in advance of the proposed date of termination.

The validity of this MOU will be 180 days from the date of signature.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ട് വാക്കുകള്‍ ശ്രദ്ധിക്കുക. mutual written agreement ഉം formal Agreement ഉം . ഈ രണ്ടു വാക്കുകളും രണ്ട് കാര്യങ്ങളേക്കുറിച്ചാണു പറയുന്നത്. mutual written agreement എന്നു വച്ചാല്‍ ഉഭയ സമ്മതപ്രകരം രേഖാമുലം അംഗീകരിച്ചത് എന്നാണ്. ഇത് എം ഒ യു എന്ന രേഖയേക്കുറിച്ചാണ്. ഈ രേഖയില്‍ മാറ്റം വരുത്തണമെങ്കില്‍ , ഉഭയ സമ്മത പ്രകാരം പരസ്പരം അംഗീകരിച്ചേ അതു ചെയ്യാവൂ. ഇതിന്റെ അടിസ്ഥാനത്തിലാണു എം ഒ യു വില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാം എന്നു ഞാന്‍ പറഞ്ഞത്. formal Agreement എന്നു പറഞ്ഞാല്‍ ഔപചാരിക കരാര്‍ എന്നാണര്‍ത്ഥം . അത് ഉണ്ടാക്കാന്‍ പോകുന്ന കരാറിനേക്കുറിച്ചും .


പിന്നീടുള്ളത്, ഒരു ഔപചാരിക കാരാറുണ്ടാക്കുന്നത് വരെ ഇത് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും, മൂന്നു മാസത്തെ രേഖാമൂലമുള്ള നോട്ടീസ് കൊടുത്തേ ഈ എം ഒ യു അവസാനിപ്പിക്കാന്‍ പറ്റൂ എന്നും പറയുന്നു. ആറുമാസം കഴിഞ്ഞാല്‍ ഇതിന്റെ സാധുത അവസാനിക്കുമെന്നും എഴുതി ചേര്‍ത്തിരിക്കുന്നു. അതിന്റെ അര്‍ത്ഥം ആറുമാസത്തിനുള്ളില്‍ ഒരു ഔപചാരിക കരാറുണ്ടാക്കിയിരിക്കണം എന്നാണ്. ഇത് വീണ്ടും പുതുക്കാവുന്നതാണെന്നോ, പുതുക്കേണ്ടതാണെന്നോ ഒന്നും എം ഒയു വില്‍ ഒരിടത്തും പറയുന്നില്ല. അതിനര്‍ത്ഥം ആ എം ഒ യു വിനു 180 ദിവസത്തെ കാലാവധിയേ ഉള്ളു. അതിനു ശേഷം അത് കാലഹരണപ്പെടും എന്നാണ്.

അപ്പോള്‍ കടവൂര്‍ പറയുന്നതില്‍ കാര്യമുണ്ട്. കാലഹരണപ്പെട്ട എം ഒ യു കരാറാക്കാനോ, പുതുക്കാനോ കടവൂറിനു ബാധ്യതയില്ല.

ഇനി വരുന്ന ചോദ്യം , ആരാണു കാലഹരണപ്പെടുത്തിയത്?

Unknown said... 94

അപ്പോള്‍ കടവൂര്‍ പറയുന്നതില്‍ കാര്യമുണ്ട്. കാലഹരണപ്പെട്ട എം ഒ യു കരാറാക്കാനോ, പുതുക്കാനോ കടവൂറിനു ബാധ്യതയില്ല.- കാളിദാസന്‍.

നമിച്ചു. ഒരു വട്ടം കടവൂര്‍ പുതുക്കിയ സംഗതിയെക്കുറിച്ച് ആണ് കാളിദാസന്‍ വാചകമടിക്കുന്നത്.

മാരീചനും (സൂരജുമൊക്കെ) പുറത്ത് കൊണ്ട് വന്ന രേഖകളും അവയിലൂടെ അവര്‍ വ്യക്തമാക്കിയ കാര്യങ്ങളും ഈ പോസ്റ്റിനെ തുടങ്ങിയേടത്തുനിന്ന് വളരെ മുന്നോട്ട് കൊണ്ടുപോയി എന്നത് ആവര്‍ത്തിക്കട്ടെ. അതിനു മറുപടി വെറും വ്യാഖ്യാനങ്ങള്‍ പോര.

ശര്‍മ്മയെ കുപ്പിയിലിറക്കാന്‍ നോക്കി എന്ന് ഇപ്പോഴും അങ്കില്‍ വ്യാഖ്യാനിക്കുന്നതും ആശ്ചര്യജനകം.

kaalidaasan said... 95

ചിന്താമണി,

നമിക്കുന്നതില്‍ തെറ്റില്ല.

പുതുക്കാന്‍ വ്യവ്സഥ ചെയ്യാത്ത ഒരു സംഗതി ഒരു വട്ടം പുതുക്കുന്നതെങ്ങനെയാണു ചിന്താമണി?

അങ്കിള്‍ പറഞ്ഞപോലെ കടവൂര്‍ ഒരു എം ഒ യു ഉണ്ടാക്കി അതു ഒപ്പിട്ടു. അത് പഴയതു പുതുക്കിയതാണെന്നൊക്കെ വ്യാഖ്യാനിക്കാം .

മാരീചനും സൂരജും ഒരു രേഖയും പുറത്തുകൊണ്ടുവന്നില്ല. എം ഒ യു വിലെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടു വന്നു. അതില്‍ പറഞ്ഞിരുന്ന കാതലായ കാര്യങ്ങള്‍ ആദ്യം തന്നെ എല്ലാവരും പറഞ്ഞിരുന്നതാണ്. ശര്‍മ്മയെ എങ്ങനെയെങ്കിലും പ്രതിയാക്കാനുദ്ദേശിച്ച് കൊണ്ടുവന്ന അതിപ്പോള്‍ കുറച്ചു കൂടെ വ്യക്തമായി എന്നു മാത്രം .

ഒപ്പിടാത്ത ഒരു കരടു കരാറിലെ വ്യവസ്ഥകള്‍ പുറത്തു വന്നു. അതാരും അംഗീകരിച്ച രേഖയല്ല. അതുകൊണ്ട് അതിനു വലിയ വിലയില്ല. എന്തുകൊണ്ട് അത് ഒപിട്ടില്ല എന്നതിനു ശര്‍മ്മക്കും കടവൂരിനും ന്യായീകരണമുണ്ട്.കാരണം അതില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ കേരള താല്‍പ്പര്യത്തിനെതിരാണ്.

മരീചനും സൂരജും പുറത്തു കൊണ്ടുവന്നരേഖകള്‍ ഈ പോസ്റ്റില്‍ ആദ്യ തന്നെ അങ്കിള്‍ പറഞ്ഞ കാര്യം കുറച്ചുകൂടെ ശക്തമാക്കി.

ശര്‍മ്മയെ കുപ്പിലിറക്കാന്‍ നോക്കി എന്നത് അക്ഷരം പ്രതി ശരിയാണ്. അല്ലെങ്കില്‍ എം ഒ യുവിലെ വാക്കുകള്‍ മാറ്റേണ്ടതില്ലായിരുന്നു. എം ഒ യു വില്‍ പറഞ്ഞ വാക്കുകള്‍ അതേപടി ആവര്‍ത്തിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. സൂരജും മാരീചനും പറഞ്ഞ ന്യായീകരണമാണ്, വാക്കുകള്‍ മാറ്റാന്‍ ഉണ്ടായ കാരണമെങ്കില്‍ , അത് ശര്‍മ്മയെ കുപ്പിയിലിറക്കാന്‍ തന്നെയാണ്. ഉപരോധം മൂലം പണം സമാഹരിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് മറച്ച് വക്കേണ്ട കാര്യമില്ല. അതൊളിച്ചു വച്ച് വളരെ ഗോപ്യമായിട്ടാണിത് ചെയ്തെങ്കില്‍ , ശര്‍മ്മ തീര്‍ച്ചയായും കുപ്പിയിലായേനെ. കരണം കരാര്‍ ഒപ്പിടുനത് ശര്‍മ്മയായിരിക്കും .

മരീചന്‍ പറയുന്ന ഗ്രൂപ്പ് കളിയാണിതിനു പിന്നിലെങ്കില്‍ , ശര്‍മ്മയെ കുരിശില്‍ തറക്കുമായിരുന്നു എന്നറിയാന്‍ ആരും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.

അങ്കിള്‍ said... 96

കാളിദാസാ,

ആര്‍ കാലഹരണപ്പെടുത്തി എന്ന് ഇപ്പോള്‍ ചോദിച്ചിട്ട് കാര്യമില്ല. ആദ്യ എം.ഓ.യു ഒപ്പിട്ട പിണറായി തന്നെ അതു കാലഹരണപ്പെടുത്തി. പക്ഷേ അതിനു കുഴപ്പമില്ലാ. കാരണം, ഉഭയകക്ഷി സമ്മത പ്രകാരം വീണ്ടും ഒരു പുതിയ എം.ഓ.യു കൂടെ ഉണ്ടാക്കാമല്ലോ. ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ ഓരോ 6 മാസം കഴിഞ്ഞപ്പോഴും കരാറുണ്ടാക്കാതെ പുതിയ എം.ഓ.യു ഉണ്ടാക്കികൊണ്ടേ ഇരുന്നു. പക്ഷേ ആ എം.ഓ.യു വിലെല്ലാം ആദ്യത്തെ എം.ഓ.യു. വിലെ അതേ വാചകങ്ങള്‍. അതാണ്‍ ഞാന്‍ പറഞ്ഞത് പഴയ വീഞ്ഞ്, പുതിയ കുപ്പിയില്‍. ശര്‍മ്മയുടെ കാലം മുഴുവന്‍ ഇതുപോലെ പുതിയ എം.ഓ.യു ഉണ്ടാക്കി കൊണ്ടിരുന്നു. കടവൂരും ഒരു പ്രാവശ്യം പുതിയ എം.ഓ.യു. ഉണ്ടാക്കി. പിന്നിട്, 6 മാസം കഴിഞ്ഞപ്പോള്‍, വീണ്ടും ഒരു എം.ഓ.യു കടവൂര്‍ എന്തു കൊണ്ട് ഉണ്ടാക്കിയില്ലാ എന്ന് കടവൂര്‍ പറയേണ്ടിവരുമെന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ അതിനു മുമ്പേ കടവൂര്‍ ഇങ്ങോട്ടൊരു ചോദ്യം ചോദിക്കും. ആദ്യ എം.ഓ.യ് ഉണ്ടാക്കി അതിനു ശേഷം എട്ടോമ്പത് തവണ പുതിയ എം.ഓ.യു എല്‍.ഡി.എഫ്. ഉണ്ടാക്കിയല്ലോ, അതിനിടയില്‍ എം.ഓ.യു വിനെ ഒരു സ്ഥിര കരാര്‍ എന്തുകൊണ്ട് ഉണ്ടാക്കിയില്ല?. ഇതിനു ന്യായമായ ഉത്തരം ഇല്ലെങ്കില്‍, കടവൂര്‍ പുതിയ എം.ഓ.യു ഉണ്ടാക്കാത്തതിനും ഉത്തരം തരില്ല.

ഇപ്പോള്‍ എല്‍.ഡി.എഫ്. ഭരണമല്ലേ. എന്തു കൊണ്ട് ആദ്യത്തെ പോലെ ഒരു എം.ഓ.യു ഇപ്പോള്‍ ഉണ്ടാക്കാന്‍ ലാവലിനെ പ്രേരിപ്പിക്കുന്നില്ല? പറ്റില്ല. കാരണം, ഇത് ഉഭയകക്ഷി സമ്മത പ്രകാരം ഉണ്ടാക്കേണ്ടതാണ്. ഒരു കക്ഷിയായ ലാവലിന്‍ അതിനു തയ്യാറല്ല.

അങ്കിള്‍ said... 97

പ്രീയ ചിന്താമണി,

വീണ്ടും പഴയ പല്ലവി തന്നെ പാടാതിരിക്കൂ. മാരീചന്‍ എം.ഓ.യുവിലെ വാചകങ്ങള്‍ എന്തൊക്കെയെന്നു പുറത്തു കൊണ്ടു വന്നില്ലേ. അതൊന്നു വായിക്കാന്‍ ശ്രമിക്കു. അല്ലെങ്കില്‍ എന്റെ ഇതിനു മുന്നിലെ കമന്റൊന്നു ശ്രദ്ധിച്ച് വായിക്കൂ. ഇനിയും എം.ഒ.യു പുതുക്കിയില്ല, പുതുക്കി എന്നൊക്കെ വിളിച്ചു കൂവാതിരിക്കു. മാരീചന്‍ വെളിപ്പെടുത്തിയിരിക്കുന്ന എം.ഒ.യു 6 മാസം കഴിയുമ്പോള്‍ കാലഹരണപ്പെടും. അതു ചങ്ങല മുറിയാതെ പുതുക്കികൊള്ളണമെന്നൊന്നും അതില്‍ പറഞ്ഞിട്ടില്ല. പകരം ആദ്യത്തെ എം.ഓ.യു പോലത്തെ ഒരെണ്ണം പുതുതായി ഉണ്ടാക്കാം. അതാണ്‍ ചെയ്ത് വന്നിരുന്നത്. അതാണ് ഞാനെഴുതിയത് പഴയകുപ്പിയില്‍ നിന്ന് വീഞ്ഞ് മാത്രമെടുത്ത് പുതിയ കുപ്പിയിലൊഴിച്ചു എന്ന്.

അങ്ങനെ ചെയ്യുന്നതിനു പകരം പഴയ കുപ്പിയിലെ വീഞ്ഞെടുത്ത് വെള്ളം ചേര്‍ത്ത് പുതിയ കരാര്‍-കുപ്പിയിലൊഴിച്ചപ്പോള്‍, ശര്‍മ്മയെ കുപ്പിയിലിറക്കുന്നതിനു തുല്യമായിപ്പോയ്യി. മനസ്സിലായോ, എന്തോ.

കുത്തിയിരുന്നു വായിച്ച് വായിച്ച്, തലപുണ്ണാക്കി ഒരഭിപ്രായം എഴുതുമ്പോള്‍, എന്തെങ്കിലും എഴുതി വായടപ്പിക്കാന്‍ നോക്കരുത്. ഞാനെഴുതിയ കാര്യങ്ങളെ കര്യകാരണങ്ങള്‍ സഹിതം ഖണ്ഡിക്കാന്‍ ശ്രമിക്കൂ. അപ്പോഴല്ലേ നമുക്ക് രണ്ടു പേര്‍ക്കും ഒരു തൃപ്തി വരൂ.

കെ said... 98

ശരി തന്നെ അങ്കിളേ...
കുത്തിയിരുന്ന് വായിച്ച് തലപുണ്ണാക്കി ആലോചിച്ച് ഒരഭിപ്രായം എഴുതുമ്പോള്‍ എടങ്കോലിട്ടാല്‍ ആര്‍ക്കായാലും കലി വരും. പ്രത്യേകിച്ചും കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് തോന്നുമ്പോള്‍.

ഇവിടെ ചോദ്യോത്തരങ്ങള്‍ക്ക് സ്ഥാനമില്ല. വ്യാഖ്യാതാക്കളുടെ രാഷ്ട്രീയം സുസ്പഷ്ടമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. കരാറിലെ വ്യവസ്ഥകള്‍ക്ക് നിലനില്‍പ്പില്ലെന്നൊക്കെ വ്യാഖ്യാനിച്ചു തളളുമ്പോള്‍, അപ്പറയാനുളള യോഗ്യതയെന്തെന്നൊക്കെ ചോദിച്ചാല്‍ കുത്തിക്കൊല്ലുക തന്നെ വേണം.

ആദ്യ എം.ഓ.യു ഒപ്പിട്ട പിണറായി തന്നെ അതു കാലഹരണപ്പെടുത്തി.. ശരി തന്നെ പ്രത്യേകിച്ചും അതിയാന്റെ ഭരണകാലത്ത് 1998 ഒക്ടോബര്‍ മൂന്നിന് The validity of this MOU is further extended to 90 days എന്നെഴുതി വെച്ചാല്‍ എംഒയു കാലഹരണപ്പെട്ടു എന്നു തന്നെയാണ് അര്‍ത്ഥം. ചിന്താമണിക്ക് കാര്യങ്ങളൊന്നും ഇതുവരെ മനസിലാകാതെ കുത്തിക്കുത്തി ചോദിച്ചിട്ട് എന്തു കാര്യം?

പക്ഷേ അതിനു കുഴപ്പമില്ലാ. കാരണം, ഉഭയകക്ഷി സമ്മത പ്രകാരം വീണ്ടും ഒരു പുതിയ എം.ഓ.യു കൂടെ ഉണ്ടാക്കാമല്ലോ. ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ ഓരോ 6 മാസം കഴിഞ്ഞപ്പോഴും കരാറുണ്ടാക്കാതെ പുതിയ എം.ഓ.യു ഉണ്ടാക്കികൊണ്ടേ ഇരുന്നു.

അങ്ങനെയുണ്ടാക്കിയ എംഒയുകളില്‍ ഒരെണ്ണമെങ്കിലും കാണിച്ചു തരാമോ എന്നൊക്കെ ആരെങ്കിലും കേറി ചോദിച്ചു കളയും. അങ്കിള്‍ കുലുങ്ങരുത്.

ശര്‍മ്മയുടെ കാലം മുഴുവന്‍ ഇതുപോലെ പുതിയ എം.ഓ.യു ഉണ്ടാക്കി കൊണ്ടിരുന്നു. കടവൂരും ഒരു പ്രാവശ്യം പുതിയ എം.ഓ.യു. ഉണ്ടാക്കി.

വടക്കേക്കരയില്‍ അക്കാലത്ത് ഒരു എംഒയു നിര്‍മ്മാണ ഫാക്ടറി തന്നെയുണ്ടായിരുന്നു.

പിന്നിട്, 6 മാസം കഴിഞ്ഞപ്പോള്‍, വീണ്ടും ഒരു എം.ഓ.യു കടവൂര്‍ എന്തു കൊണ്ട് ഉണ്ടാക്കിയില്ലാ എന്ന് കടവൂര്‍ പറയേണ്ടിവരുമെന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ അതിനു മുമ്പേ കടവൂര്‍ ഇങ്ങോട്ടൊരു ചോദ്യം ചോദിക്കും. ആദ്യ എം.ഓ.യ് ഉണ്ടാക്കി അതിനു ശേഷം എട്ടോമ്പത് തവണ പുതിയ എം.ഓ.യു എല്‍.ഡി.എഫ്. ഉണ്ടാക്കിയല്ലോ, അതിനിടയില്‍ എം.ഓ.യു വിനെ ഒരു സ്ഥിര കരാര്‍ എന്തുകൊണ്ട് ഉണ്ടാക്കിയില്ല?.

കടവൂരെന്തോ ചോദിക്കുമെന്ന് അങ്കിളിന് നന്നായി അറിയാവുന്നതു കൊണ്ട് പുളളിക്കാരന്‍ രക്ഷപെട്ടു. പക്ഷേ, ഇവിടെ ചിന്താമണി ഒരു ഉടക്കിടാന്‍ സാധ്യതയുണ്ട് അങ്കിളേ.. അതിനിടയില്‍ എംഒയുവിനെ ഒരു സ്ഥിരകരാര്‍ എന്തുകൊണ്ട് ഉണ്ടാക്കിയില്ല എന്നൊരു വാചകം അങ്കിള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. സ്ഥിരകരാറിന്റെ ഡ്രാഫ്റ്റുമെടുത്ത് കോണകത്തിന്റെ അടിയില്‍ വെച്ച മന്ത്രിയെ കുപ്പിയിലിറക്കാന്‍ നോക്കിയെന്ന് നേരത്തെ എഴുതിയ വാചകം വീണ്ടും ഉദ്ധരിച്ചാല്‍ ഏത് ചിന്താമണിയുടെയും വായടയും. ഇല്ലേല്‍ നമുക്ക് അടപ്പിക്കാമെന്നേ..

ഇപ്പോള്‍ എല്‍.ഡി.എഫ്. ഭരണമല്ലേ. എന്തു കൊണ്ട് ആദ്യത്തെ പോലെ ഒരു എം.ഓ.യു ഇപ്പോള്‍ ഉണ്ടാക്കാന്‍ ലാവലിനെ പ്രേരിപ്പിക്കുന്നില്ല? പറ്റില്ല. കാരണം, ഇത് ഉഭയകക്ഷി സമ്മത പ്രകാരം ഉണ്ടാക്കേണ്ടതാണ്. ഒരു കക്ഷിയായ ലാവലിന്‍ അതിനു തയ്യാറല്ല.

എന്നൊക്കെ തീര്‍ത്തു പറയാന്‍ അങ്കിള്‍ മാത്രമേ ഉളളൂവെന്ന് ആലോചിക്കുമ്പോള്‍ എന്തൊരു ആശ്വാസം. മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇനി പഴയ കരാര്‍ പുതുക്കാന്‍ എ കെ ബാലനെങ്ങാനും ശ്രമിച്ച് വിജയിച്ചാല്‍ സംഗതി അലുക്കുലുത്താകും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വല്ലാതെ കേറിയങ്ങ് ഊഹിച്ചു കളയരുത്. മാനം പോയിക്കിട്ടും.

പിന്നെ കാര്യകാരണങ്ങള്‍ സഹിതം കാര്യങ്ങളെഴുതാന്‍ ചിന്താമണിക്കൊന്നും പറ്റുമെന്ന് തോന്നുന്നില്ല. എല്ലാ പഴുതുമടച്ചല്ലേ അങ്കിള്‍ സംഗതി അവതരിപ്പിച്ചു കളഞ്ഞത്.

പിന്നെ എല്ലാവനെയും പിണറായി കൈക്കൂലി കൊടുത്തു സ്വാധീനിച്ചിട്ടുണ്ടെന്നേ.. അതിന്റെയൊക്കെ ഒപകാര സ്മരണ കാട്ടാതിരിക്കുമോ? അങ്കിളങ്ങു ക്ഷമിച്ചേക്കൂ...

കെ said... 99

പലതും പൊളിഞ്ഞപ്പോള്‍ കാളിദാസന്‍ കൊണ്ടു വന്ന പുതിയ ഉഡായിപ്പുകളും കേമം.

The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it. എന്നെഴുതി വെച്ചിരിക്കുന്ന കരാറിനെ പതിനെട്ടാംപടി കേറി വ്യാഖ്യാനിക്കുന്നത് കേട്ടില്ലേ..

"പുതുക്കാന്‍ വ്യവ്സഥ ചെയ്യാത്ത ഒരു സംഗതി ഒരു വട്ടം പുതുക്കുന്നതെങ്ങനെയാണു ചിന്താമണി?"

ഏതു ചിന്താമണിയും നാണം കെട്ട് ജീവനൊടുക്കും. നൂറു തരം.

പിന്നേ ദേ കിടക്കുന്നു അടുത്ത കസര്‍ത്ത്,

അങ്കിള്‍ പറഞ്ഞപോലെ കടവൂര്‍ ഒരു എം ഒ യു ഉണ്ടാക്കി അതു ഒപ്പിട്ടു. അത് പഴയതു പുതുക്കിയതാണെന്നൊക്കെ വ്യാഖ്യാനിക്കാം .

The validity of this MOU is further extended to 90 days, The validity of this MOU is further extended to 180 days. എന്നൊക്കെ എഴുതി വെച്ചാല്‍ കടവൂര്‍ ഒരു എംഒയു ഉണ്ടാക്കി, അത് ഒപ്പിട്ടു എന്നൊക്കെയാണ് അര്‍ത്ഥം. (അത്യാവശ്യം ഇംഗ്ലീഷൊക്കെ വായിച്ചു മനസിലാക്കാനുളള ശേഷിയുളളവരാണ് ബ്ലോഗില്‍ ഇതൊക്കെ കാണുന്നത്. അവരുടെ മുന്നില്‍ ഒരുളുപ്പുമില്ലാതെ ഇത്തരം വ്യാഖ്യാനങ്ങള്‍ക്കിറങ്ങുന്നവന്റെ തൊലിക്കട്ടി സമ്മതിക്കണം)

എന്തുകൊണ്ട് അത് ഒപിട്ടില്ല എന്നതിനു ശര്‍മ്മക്കും കടവൂരിനും ന്യായീകരണമുണ്ട്.കാരണം അതില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ കേരള താല്‍പ്പര്യത്തിനെതിരാണ്.

ഏതു രേഖയെക്കുറിച്ചാണോ ആവോ ഈ മൊഴിയുന്നത്. ഏതൊക്കെയാണ് കേരള താല്‍പര്യത്തിനെതിരായ വ്യവസ്ഥകള്‍. ശര്‍മ്മയുടെയും കടവൂരിന്റെയും താല്‍പര്യത്തിനെതിരെന്ന് പറയുന്നത് മനസിലാക്കാം.

അതാരും അംഗീകരിച്ച രേഖയല്ല. അതുകൊണ്ട് അതിനു വലിയ വിലയില്ല.

മനോരാജ്യത്തിന്റെ പോക്കേ.. ലാവലിനുമായി അന്തിമ കരാറുണ്ടാക്കാനുളള കരട്, ഒമ്പതു മാസത്തോളം ശര്‍മ്മ തട്ടിക്കളിച്ച രേഖ, വെളളം ചേര്‍ത്തേയെന്ന് നാടു നീളെ ശര്‍മ്മ നിലവിളിച്ചോണ്ടു നടക്കുന്ന രേഖ, വെള്ളം ചേര്‍ക്കല്‍ കണ്ടുപിടിച്ചു താന്‍ തടഞ്ഞെന്ന് ശര്‍മ്മ മേനി നടിക്കുന്ന രേഖയെന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. കാളിയുടെ കണ്ണില്‍ അതിനൊന്നും ഒരു വിലയുമില്ല. ഇതിയാന്‍ വിലയില്ലെന്നു പറഞ്ഞാല്‍ പിന്നെ വല്ല വിലയും കാണുമോ?

കണ്ടില്ലേ, കിന്നാരം..

മരീചനും സൂരജും പുറത്തു കൊണ്ടുവന്നരേഖകള്‍ ഈ പോസ്റ്റില്‍ ആദ്യ തന്നെ അങ്കിള്‍ പറഞ്ഞ കാര്യം കുറച്ചുകൂടെ ശക്തമാക്കി.

ഇതേ മോന്‍ തൊട്ടുമുന്നിലെ പാരഗ്രാഫിലെഴുതിയത്
മാരീചനും സൂരജും ഒരു രേഖയും പുറത്തുകൊണ്ടുവന്നില്ല.

ഒരു രേഖയും പുറത്തുകൊണ്ടു വന്നൊന്നുമില്ല. ആരു പോയി അന്വേഷിച്ചാലും കിട്ടാവുന്നതേയുളളൂ ഇതൊക്കെ. വിധി പറയാന്‍ ദൈവനിയോഗം കിട്ടിയ ബ്ലോഗ് ജഡ്ജിമാര്‍ക്ക് അല്ലെങ്കിലും രേഖകളെന്തിന്?

മരീചനും സൂരജും പുറത്തു കൊണ്ടുവന്നരേഖകള്‍ ഈ പോസ്റ്റില്‍ ആദ്യ തന്നെ അങ്കിള്‍ പറഞ്ഞ കാര്യം കുറച്ചുകൂടെ ശക്തമാക്കി.

എന്തോന്നൊക്കെയാണോ അങ്കിള്‍ ആദ്യം തന്നെ പറഞ്ഞ കാര്യങ്ങള്‍?

കാളിക്ക് സംശയമൊന്നുമില്ലാത്ത കാര്യം വായിച്ചോളൂ

അല്ലെങ്കില്‍ എം ഒ യുവിലെ വാക്കുകള്‍ മാറ്റേണ്ടതില്ലായിരുന്നു. എം ഒ യു വില്‍ പറഞ്ഞ വാക്കുകള്‍ അതേപടി ആവര്‍ത്തിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു.

എംഒയുവില്‍ എഴുതി വെച്ചിരിക്കുന്നത് എന്തെന്നല്ലേ..

The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement.
എന്നുവെച്ചാല്‍ പരസ്പരം രേഖാമൂലമായ കരാറിലേര്‍പ്പെടുമ്പോള്‍ വ്യവസ്ഥകള്‍ മാറ്റത്തിന് വിധേയമാകും എന്നു തന്നെയാണ്. പക്ഷേ, ഇതൊന്നും കാളിദാസന്‍ അംഗീകരിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര കമ്പനികളുമായുളള രേഖയാണെന്ന് പറഞ്ഞിട്ടെന്ത്? ഒന്നിനും ഒരു വിലയുമുണ്ടാകില്ലല്ലോ.

സര്‍വജ്ഞന്റെ വിജ്ഞാനവൈപുല്യം കാണൂ..

അതൊളിച്ചു വച്ച് വളരെ ഗോപ്യമായിട്ടാണിത് ചെയ്തെങ്കില്‍ , ശര്‍മ്മ തീര്‍ച്ചയായും കുപ്പിയിലായേനെ. കരണം കരാര്‍ ഒപ്പിടുനത് ശര്‍മ്മയായിരിക്കും .


ഏത് കരാറാണ് മന്ത്രി ഒപ്പിടുന്നത്? സംസ്ഥാനത്തിനു വേണ്ടി കരാറുകളില്‍ ഏര്‍പ്പെടുന്നത് ഉദ്യോഗസ്ഥരാണ്. പിണറായിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഒപ്പിട്ടത് ഊര്‍ജ വകുപ്പ് (വൈദ്യുതി വകുപ്പു തന്നെ കാളിദാസാ) പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രനും ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസുമാണ്.

സംസ്ഥാനങ്ങള്‍ക്കു വേണ്ടി കരാറൊപ്പിടാന്‍ മന്ത്രിമാര്‍ക്കാവില്ലെന്നൊന്നും കാളിയ്ക്ക് വിഷയമല്ല. പക്ഷേ, കരാറൊപ്പിടുന്നത് ശര്‍മ്മയായിരിക്കും എന്നൊക്കെ വെച്ചു താങ്ങാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോന്നു നോക്കിയേ..

ചിന്താമണിക്കൊന്നും ഇല്ലാത്തതും ഈ തൊലിക്കട്ടിയാണ്.

കെ said... 100

എന്നാലും കാളിദാസാ, ആ മറ്റേ വ്യാഖ്യാനം എനിക്കങ്ങു പുടിച്ചുപോയി. formal agreement ഉം mutual written agreement ഉം തമ്മിലുളള വ്യത്യാസം വ്യാഖ്യാനിച്ചത് ഒരൊന്നര സാഹസം തന്നെ. ഈ ഒറ്റ വ്യാഖ്യാനത്തോടെ ഒരു സുപ്രിം കോടതി ജഡ്ജിയുടെ കസേരയാണ് താനെ ഒഴി‍ഞ്ഞു കിട്ടിയത്.

വക്കീലന്മാരൊക്കെ കാളിയെ കണ്ടു് പഠിക്കണം. നിയമപുസ്തകങ്ങള്‍ ചുമ്മാ വായിച്ചാലോ, അഞ്ചോ പത്തോ കൊല്ലം ലാ കാളേജില്‍ കാള കളിച്ചിട്ടോ കാര്യമില്ല. കാളിദാസനെപ്പോലെ തലച്ചോറു വേണം.. തലച്ചോറ്...

kaalidaasan said... 101

ഫല്‍ഗുനാ ,

പുതുക്കണം എന്നു വ്യവസ്ഥ ചെയ്യാത്ത ഒരു എം ഒ യു പുതുക്കാത്തതിന്‌ കടവൂര്‍ എങ്ങനെ ചിത്രത്തില്‍ വരും ?

പിണറായി വിജയന്‍ ഒപ്പിട്ട എം ഒ യു 180 ദിവസം കഴിയുമ്പോള്‍ കലാഹരണപ്പെടും എന്ന്, അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനുള്ളില്‍ ഒരു കരാറുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതു പോലെയുള്ള വ്യവസ്ഥ എഴുതി ചേര്‍ക്കുമ്പോള്‍ അത് പാലിക്കാനുള്ള കടമ അദ്ദേഹത്തിനില്ലേ?

ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. കരാറുണ്ടാക്കാത്തത് പിണറായിയുടെ വീഴ്ച മാത്രമാണ്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയതുകൊണ്ടല്ല അദ്ദേഹം പ്രതിയായത്. ചുമതലകളില്‍ വീഴ്ച വരുത്തിയതുകൊണ്ടാണ്. ശര്‍മ്മ വീഴ്ച വരുത്തിയിരുന്നെകില്‍ ശര്‍മ്മയായേനെ പ്രതി. പാര്‍ട്ടി സെക്രട്ടറി ആരായിരുനാലും പ്രതിയായേനെ, എന്നു പറയുന്നതാണിതിലെ രാഷ്ട്രീയം .

കേസുവരുന്നതിനു മുമ്പേ പിണറായി വിജയനെ കുറ്റവിമുക്തനാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവരുടേതായ രാഷ്ട്രീയം ഉണ്ട്.

പിണറായി വിജയനെ രക്ഷിക്കാന്‍ വേണ്ടി ഏത് രേഖ പുറത്തു വിട്ടാലും കാര്യമില്ല. അതു പുറത്തു വിടുന്നവര്‍ പിണറായി ചെയ്തത് അംഗീകരിക്കാന്‍ തയ്യറില്ലാത്തതണതിനു കാരണം .


കടവൂര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപെടാനാവില്ല. കോടതിക്ക് തോന്നിയാല്‍ കടവൂരിനെ വിളിച്ചു വരുത്തും . അതു പോലെ ശര്‍മ്മയേയും വിളിച്ചു വരുത്തും . പ്രതികളാരെങ്കിലും ആവശ്യപ്പെട്ടാലും വിളിച്ചു വരുത്തും .

പിണറായി ചെയ്ത തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റാരെയും രക്ഷപ്പെടുത്താനല്ല. പിണറായിയുടെ കടുത്ത അരാധകര്‍ക്ക് പിണറായി തെറ്റ് ചെയ്തു എന്നു വിശ്വസിക്കുക പ്രയാസമാണ്. അതു കൊണ്ട് മറ്റെല്ലാവരും പ്രതിയാകണമെന്ന് അവര്‍ ആഗ്രഹിക്കും . ഫല്‍ഗുനന്‍ കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ കടവൂര്‍ നിരപരാധി എന്നു പറഞ്ഞേനേ. അപ്പോള്‍ ഇപ്പറഞ്ഞ വിതണ്ഡവാദം തിരിച്ചാകുമായിരുന്നു. എല്ലാ രഷ്ട്രീയവും മാറ്റി വച്ച് ഫല്‍ഗുനന്‍ ക്കുറിച്ചു നേരം ഇതേക്കുറിച്ച് ആലോചിക്ക്. അപ്പോള്‍ പലതും മനസിലാകും .

കടവൂര്‍ എം ഒ യു പുതുക്കാത്തതാണ്‌ ധനസഹയം നഷ്ടപ്പെടാന്‍ കാരണം എന്ന് പിണറായി പറഞ്ഞു. അതു കൊണ്ട് ഫല്‍ഗുനനും അതു തന്നെ പറയുന്നു. സൂരജ് പറഞ്ഞപോലെ ഉപരോധമാണു കാരണമെന്ന് പിണറായി പറഞ്ഞിരുന്നെങ്കില്‍ , ഫല്‍ഗുനനും അതു തന്നെ പറഞ്ഞേനെ. ഇത്രയുമേ ഇതില്‍ രാഷ്ട്രീയമുള്ളു.

ക്യന്‍സര്‍ സെന്റര്‍ കാര്യത്തില്‍ ആദ്യമുന്നയിച്ച അതേ അരോപണങ്ങള്,തന്നെയാണ്, അങ്കില്‍ ഈ പോസ്റ്റിന്റെ ആരംഭത്തില്‍ നമ്പറിട്ട് പറഞ്ഞത്. അത് കുറച്ചു കൂടെ വ്യക്തമായി.

kaalidaasan said... 102

പലതും പൊളിഞ്ഞപ്പോള്‍ കാളിദാസന്‍ കൊണ്ടു വന്ന പുതിയ ഉഡായിപ്പുകളും കേമം.

പുതുക്കാന്‍ വ്യവസ്ഥ ചെയ്യാത്ത രു രേഖ പുതുക്കണമെന്ന് ആരും പറയില്ല. അതിനു ഉഡായിപ്പെന്നൊക്കെ മാനസിക നില അനുസരിച്ച് വിളിക്കാം .


The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it. എന്നെഴുതി വെച്ചിരിക്കുന്ന കരാറിനെ പതിനെട്ടാംപടി കേറി വ്യാഖ്യാനിക്കുന്നത് കേട്ടില്ലേ

"പുതുക്കാന്‍ വ്യവ്സഥ ചെയ്യാത്ത ഒരു സംഗതി ഒരു വട്ടം പുതുക്കുന്നതെങ്ങനെയാണു ചിന്താമണി..


മുകളില്‍ പറഞ്ഞിരിക്കുന്നതിന്റെ തര്‍ജ്ജമ താഴെക്കാണുന്ന പോലെയാണ്.

രേഖാമൂലം അവസാനിപ്പിക്കാന്‍, കേരളവും ലാവലിനും ആവശ്യപ്പെടാത്തിടത്തോളം ,ധാരണാപത്രം, ഒരു ഔപചാരിക കരാര്‍ ഒപ്പിടുന്നതുവരെ പ്രാബല്യത്തില്‍ ഇരിക്കും .

ഇതു മാത്രമേ മാരീചന്റെ കണ്ണില്‍ പെടു. ഈ ധാരണപത്രത്തിന്റെ സാധുത 180 ദിവസമായിരിക്കും എന്നു കൂടി എന്റെ കണ്ണില്‍ പെടും . ഇതില്‍ നിന്നും കണ്ണിനു തിമിരം ബാധിക്കാത്തവര്‍ ചിന്തിക്കുന്നത്, എം ഒ യു വിനു 180 ദിവസത്തെ സാധുതയേ ഉള്ളു. അതിനു ശേഷം അത് കലാഹരണപ്പെടും . പിന്നീടാവശ്യമെങ്കില്‍ അത് പുതുക്കണം എന്നൊന്നും ആ രേഖയില്‍ പറഞ്ഞിട്ടില്ല. unless it is extended എന്ന ഒരു വരി കൂടി എഴുതിയിരുന്നെങ്കില്‍ അത് പുതുക്കണമെന്ന് ആര്‍ക്കും മനസിലാക്കാം . എങ്ങനെ അത് 180 ദിവസത്തിനു മുമ്പ് അവസാനിപ്പിക്കാം എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. 180 ദിവസത്തിനു ശേഷം അതെങ്ങനെ പുതുക്കാം എന്നോ നീട്ടാമെന്നോ പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിക്കാന്‍ മാരീചനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷെ എല്ലാവരും അതു തന്നെ ചെയ്യണെമെന്നു ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല.



മനോരാജ്യത്തിന്റെ പോക്കേ.. ലാവലിനുമായി അന്തിമ കരാറുണ്ടാക്കാനുളള കരട്, ഒമ്പതു മാസത്തോളം ശര്‍മ്മ തട്ടിക്കളിച്ച രേഖ, വെളളം ചേര്‍ത്തേയെന്ന് നാടു നീളെ ശര്‍മ്മ നിലവിളിച്ചോണ്ടു നടക്കുന്ന രേഖ, വെള്ളം ചേര്‍ക്കല്‍ കണ്ടുപിടിച്ചു താന്‍ തടഞ്ഞെന്ന് ശര്‍മ്മ മേനി നടിക്കുന്ന രേഖയെന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. കാളിയുടെ കണ്ണില്‍ അതിനൊന്നും ഒരു വിലയുമില്ല. ഇതിയാന്‍ വിലയില്ലെന്നു പറഞ്ഞാല്‍ പിന്നെ വല്ല വിലയും കാണുമോ?


ആരൊക്കെ തട്ടിക്കളിച്ചാലും, മേനി നടിച്ചാലും ഒപ്പിടാത്ത ഒരു കരാറിനു വിലയില്ല എന്നെല്ലാവര്‍ക്കും അറിയാം . എ ഒ യുവില്‍ നിന്നും മാറ്റി ഒപ്പിടാന്‍ പറ്റില്ല , അത് കൊണ്ട് എം ഒ യു വില്‍ പറഞ്ഞപോലെയാക്കണമെന്ന്, പറഞ്ഞു തിരിച്ചയച്ചിട്ടും ശശിധരന്‍ നായരും ലാവലിനും അത് ചെവിക്കൊണ്ടില്ല. അപ്പോള്‍ അതാരും തട്ടിക്കളിക്കും . തട്ടിക്കളിക്കാതിരിക്കണമെങ്കില്‍ എം ഒ യു വില്‍ പറഞ്ഞ പോലെ കരാറുണ്ടാക്കണമായിരുന്നു. ശര്‍മ്മ അതു ഒപ്പിട്ടിരുന്നെങ്കില്‍ ഇന്ന് പിണറായിയുടെ സ്ഥാനത്ത ശര്‍മ്മയായിരുന്നേനെ ഈ ബ്ളോഗില്‍ . തലയില്‍ ആള്‍ ത്താസമുള്ള അരും അതൊപ്പിടില്ല. വിവരമുള്ളവര്‍ വടി കൊടുത്ത് അടി മേടിക്കറില്ല.


മാരീചന്‍ ആരോപിക്കും പോലെ ഗ്രൂപ്പ് വഴക്കാണിതിനു പിന്നിലെങ്കില്‍ , പിണറായി ആദ്യം വിരല്‍ ചൂണ്ടുന്നത് ശര്‍മ്മയുടെ നേരെയായേനെ. എങ്കില്‍ മരീചനൊക്കെ എഴുതുനതും മാറിപ്പോയേനെ. ശര്‍മ്മക്കും ലേശം വിവരമുള്ളതു കോണ്ട് അദ്ദേഹം ആ കെണിയില്‍ നിന്നും ഒഴിഞ്ഞു മാറി.


എംഒയുവില്‍ എഴുതി വെച്ചിരിക്കുന്നത് എന്തെന്നല്ലേ..

The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement.
എന്നുവെച്ചാല്‍ പരസ്പരം രേഖാമൂലമായ കരാറിലേര്‍പ്പെടുമ്പോള്‍ വ്യവസ്ഥകള്‍ മാറ്റത്തിന് വിധേയമാകും എന്നു തന്നെയാണ്. പക്ഷേ, ഇതൊന്നും കാളിദാസന്‍ അംഗീകരിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര കമ്പനികളുമായുളള രേഖയാണെന്ന് പറഞ്ഞിട്ടെന്ത്? ഒന്നിനും ഒരു വിലയുമുണ്ടാകില്ലല്ലോ.




പരസ്പരം രേഖാമൂലമായ കരാറിലേര്‍പ്പെടുമ്പോള്‍ വ്യവസ്ഥകള്‍ മാറ്റത്തിന് വിധേയമാകും. അതു മാറ്റത്തിനു വിധേയമായി. ശശിധരന്‍ നായരും ലാവലിനിനും, പരസ്പര സമ്മതപ്രകാരം അംഗീകരിച്ച് അതു മാറ്റി. അങ്ങനെയാണൊരു കരാറുണ്ടാക്കി ഒപ്പിടാന്‍ ശര്‍മ്മയുടെ മുമ്പില്‍ വച്ചു കൊടുത്തത്. കരാറുണ്ടാക്കുന്ന സമയത്തോ അതിനേക്കുറിച്ച് ചര്‍ച്ച ചെയ്ത സമയത്തോ ശര്‍മ്മയെ ഏഴയലത്തടുപിച്ചില്ല. ശര്‍മ്മ കണ്ടിട്ടുള്ള എം ഒ യു വില്‍ നിന്നും വ്യത്യസ്ഥമായി ഒരു കരാര്‍ മുന്നില്‍ വന്നപ്പോള്‍ അദ്ദേഹം അത് ഒപ്പിടാന്‍ വിസമ്മതിച്ചു. അതാണല്ലോ ഇവിടെ ചര്‍ച്ച ചെയ്തതും.

ശര്‍മ്മ രേഖാമൂലമോ, അല്ലാതെയോ സമ്മതിച്ച ഒരു കരാറല്ല ഇത്. അതാണല്ലോ പ്രശ്നമായതും . പരസ്പരം സമ്മതിച്ചവര്‍ വലിയ കേമന്‍മാരായിരുന്നെങ്കില്‍ അതൊപ്പിടണമായിരുന്നു. പാര്‍ട്ടിയെ ഇടപെടുവിക്കണമായിരുന്നു. പാര്‍ട്ടി സെക്രട്ടറിയെ ഇടപെടുവിക്കണമായിരുന്നു. സഖാവിന്റെ സ്വപന പദ്ധതിയില്ലായിരുന്നോ. എന്തേ ആ വഴിക്കൊന്നും നീങ്ങിയില്ല?

കരീം സഖാവിന്റെ, മുതലാളിത്ത മൂരാച്ചികള്‍ക്ക് സെസ് കിട്ടാന്‍ വേണ്ടി കാണിച്ച വീറിന്റെ പത്തിലൊന്നെങ്കിലും, അശരണരായ മലബാറിലെ ക്യാന്‍സര്‍ രോഗികള്‍ക് വേണ്ടി കാണിച്ച്, സെക്രട്ടറി, പാര്‍ട്ടിയെ ഇടപെടുവിച്ചിരുന്നെങ്കില്‍ ഇതൊപ്പിട്ടു പോകില്ലായിരുന്നോ? ഏതാണു മാരീചാ മുഖ്യം ? നാലു മുതലാളിത്ത മൂരാച്ചികളുടെ സെസോ അതോ ക്യാന്‍സര്‍ രോഗികളോ?


ഏത് കരാറാണ് മന്ത്രി ഒപ്പിടുന്നത്? സംസ്ഥാനത്തിനു വേണ്ടി കരാറുകളില്‍ ഏര്‍പ്പെടുന്നത് ഉദ്യോഗസ്ഥരാണ്. പിണറായിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഒപ്പിട്ടത് ഊര്‍ജ വകുപ്പ് (വൈദ്യുതി വകുപ്പു തന്നെ കാളിദാസാ) പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രനും ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസുമാണ്.

എങ്കില്‍ പിന്നെ എന്തിനാണത് തട്ടിക്കളിക്കാനായിട്ട് ശര്‍മ്മയുടെ മുന്നിലേക്കിട്ടു കൊടുത്തത്? ശശിധരന്‍ നായര്‍ക്കോ, ഫ്രാന്‍സീസിനോ , അങ്ങു ഒപ്പിട്ടാല്‍ മതിയായിരുന്നല്ലോ?
മണ്ടത്തരം വിളിച്ചു പറയാതിരിക്കൂ മാരീചാ. തങ്കളുടെ ബുദ്ധിയാണു പിണറായിക്കുള്ളതെങ്കില്‍, ഇവിടെ പ്രശ്നം തീര്‍ന്നു. കരാറൊപ്പിട്ടതു ഞാനല്ല , ചെന്ന് ശശിധരന്‍ നായരുടെയും, ഫ്രാന്‍ സീസിന്റെയും കുത്തിനു പിടിച്ചൊ എന്നു പറഞ്ഞാല്‍ സംഗതികളെല്ലാം ജോര്‍ . ആരും ഒരു സ്വര സ്ഥാനങ്ങളുടെയും രാഗങ്ങളുടെയും പിന്നാലെ പോകേണ്ടതില്ല.


സംസ്ഥാനങ്ങള്‍ക്കു വേണ്ടി കരാറൊപ്പിടാന്‍ മന്ത്രിമാര്‍ക്കാവില്ലെന്നൊന്നും കാളിയ്ക്ക് വിഷയമല്ല. പക്ഷേ, കരാറൊപ്പിടുന്നത് ശര്‍മ്മയായിരിക്കും എന്നൊക്കെ വെച്ചു താങ്ങാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോന്നു നോക്കിയേ..

ഏതു കരറൊപ്പിടുന്നതിനും മുമ്പില്‍ അതിനനുവാദം കൊടുത്ത് മന്ത്രി ഒരു ഒപ്പിടും . ഈ ഒപ്പിടാതെ ഒരുദ്യോഗസ്ഥനും കരാറൊപ്പിടനാവുമില്ല. ഞാന്‍ ആ ഒപ്പിനേക്കുറിച്ചാണു പറഞ്ഞത്. ശര്‍മ്മ തട്ടിക്കളിച്ചു എന്നൊക്കെ മണിപ്രവാളമെഴുതിയ ഒരു ഫയലുണ്ടല്ലോ, മാസങ്ങളോളം അടയിരുന്നു , മറിച്ചു നോക്കിയില്ല എന്നൊക്കെ വിലപിച്ച് ഒരു കടലാസുകെട്ട്. വീണ്ടും വീണ്ടുമത് മന്ത്രിയുടെ മേശപ്പുറത്ത് വിരുന്നു വന്നന്തെന്തിനായിരുന്നു? മന്ത്രിക്കതില്‍ ചിത്രം വരച്ച് പഠിക്കാനായിരുന്നോ? അതോ കറണ്ടു പോകുമ്പോള്‍ വീശാനോ?

kaalidaasan said... 103

എന്നാലും കാളിദാസാ, ആ മറ്റേ വ്യാഖ്യാനം എനിക്കങ്ങു പുടിച്ചുപോയി. formal agreement ഉം mutual written agreement ഉം തമ്മിലുളള വ്യത്യാസം വ്യാഖ്യാനിച്ചത് ഒരൊന്നര സാഹസം തന്നെ. ഈ ഒറ്റ വ്യാഖ്യാനത്തോടെ ഒരു സുപ്രിം കോടതി ജഡ്ജിയുടെ കസേരയാണ് താനെ ഒഴി‍ഞ്ഞു കിട്ടിയത്.

വക്കീലന്മാരൊക്കെ കാളിയെ കണ്ടു് പഠിക്കണം. നിയമപുസ്തകങ്ങള്‍ ചുമ്മാ വായിച്ചാലോ, അഞ്ചോ പത്തോ കൊല്ലം ലാ കാളേജില്‍ കാള കളിച്ചിട്ടോ കാര്യമില്ല. കാളിദാസനെപ്പോലെ തലച്ചോറു വേണം.. തലച്ചോറ്...



കസേര ഞാന്‍ സ്വീകരിച്ചിരിക്കുന്നു.

ആ സുപ്രിം കോടതി ജഡ്ജിയുടെ ബെഞ്ന്ച് ക്ളാര്‍ക്കിന്റെ പണി തന്നാലോ?

കെ said... 104

കാളിദാസാ,
തനിക്ക് സര്‍ക്കാര്‍ ഓഫീസിലെ നടപടിക്രമങ്ങളൊന്നും അറിയില്ലെങ്കിലോ അത് വായിച്ചു മനസിലാക്കാനുളള വിവരമില്ലെങ്കിലോ എന്നോട് കോപിച്ചിട്ട് കാര്യമൊന്നുമില്ല. കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയതൊക്കെ ഇടിഞ്ഞു വീണപ്പോള്‍ തത്രഭഗവാന്‍ കാട്ടിക്കൂട്ടിയതൊക്കെ പലരും ആവര്‍ത്തിച്ചെഴുതിയിട്ടുണ്ട്. വേറെ പണിയുളളതു കൊണ്ട് ആവര്‍ത്തിക്കുന്നില്ല.

കേരള സര്‍ക്കാരും ലാവലിനും തമ്മിലുണ്ടാക്കിയ കരാര്‍ പല തവണ പുതുക്കിയിട്ടുണ്ട്. അതൊന്നും വ്യാഖ്യാന ട്രിപ്പീസ് വീരനായ താങ്കള്‍ക്കിഷ്ടപ്പെട്ടില്ലെന്നു വെച്ച് നിലനില്‍പ്പില്ലാതാകുമോ? ധാരണാപത്രം അന്തിമ കരാറാകുന്നതിനു മുമ്പ് പല തവണ പുതുക്കേണ്ടി വരുന്നത് ലോകചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല. ഉഭയ സമ്മതപ്രകാരം അത് പുതുക്കിയ തീയതികള്‍ സഹിതം എഴുതി വെച്ചിട്ടുണ്ട്. ഗ്രൂപ്പു തിമിരം ബാധിച്ച അങ്ങയുടെ കണ്ണിന് ബോധിച്ചില്ലെന്നു കരുതി സത്യം സത്യമല്ലാതാകുന്നില്ലല്ലോ.

ധാരണാപത്രത്തിന് 180 ദിവസത്തെ കാലാവധിയുണ്ടാകുമെന്നതു വരെ വായിച്ചപ്പോള്‍ ഭവാന് ആവേശം മൂത്ത് വായന നിര്‍ത്തിയതിന് ഞാനെങ്ങനെ കുറ്റക്കാരനാകും. ഞാനത് വായിച്ചപ്പോള്‍ അതിനു താഴെ പിന്നെയും എഴുതി ഒപ്പിട്ടിരിക്കുന്നു.


The validity of this MOU is further extended for a period of 90 days. പിന്നെയും കാലാവധി നീട്ടിയിട്ടുണ്ട്. 180 ദിവസമായി തീരുമാനിച്ചിരുന്ന കാലാവധി പിന്നെയും രണ്ടുകൂട്ടരും കൂടി നീട്ടിയെന്നാണ് വിവരമുളളവര്‍ വായിച്ചാല്‍ മനസിലാകുന്നത്. അത് കാളിദാസന് ബോധിച്ചില്ലെങ്കില്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും?

കേരളത്തിലെ ഭരണകൂടവും എസ്എന്‍സി ലാവലിനും തമ്മിലുണ്ടാക്കി പരിപാലിച്ച കരാറിന്റെ കാര്യമാണ് ഞാനീ പറയുന്നത്. അവര്‍ രണ്ടുകൂട്ടരും സമ്മതിക്കുകയും അതു പ്രകാരം പണം കൈമാറുകയും ആശുപത്രി നിര്‍മ്മാണം തുടരുകയുമൊക്കെ ചെയ്ത കാലാവധി നീട്ടലിനെക്കുറിച്ച് മനസിലാക്കാന്‍ താങ്കളുടെ വ്യാഖ്യാനമോ ഉപദേശമോ ഒന്നും വേണ്ട. ബ്ലോഗിലെ പല്‍ക്കീവാലയാണെന്ന ഭാവം കണ്ണാടിക്കു മുന്നില്‍ കൊള്ളാം.

ആധികാരികമായി പച്ചക്കളളമെഴുതാന്‍ താങ്കള്‍ക്കുളള വൈഭവം ഭവാനുമായി ചര്‍ച്ചയ്ക്കിറങ്ങിയ പലരും കണ്ടു ബോധിച്ചിട്ടുളളതാണ്. ഇപ്പോ എഴുതിയ നെടുങ്കന്‍ സാഹിത്യത്തിലും തട്ടിവിട്ടിട്ടുണ്ട്, അത്തരമൊരെണ്ണം. കള്ളം പറയുന്നതില്‍ താങ്കള്‍ക്കുളള അറപ്പില്ലായ്മയ്ക്ക് ഉദാഹരണമായി അതും ഇവിടെ കിടക്കട്ടെ. ബ്ലോഗിലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെട്ടേയ്ക്കാം.

എ ഒ യുവില്‍ നിന്നും മാറ്റി ഒപ്പിടാന്‍ പറ്റില്ല , അത് കൊണ്ട് എം ഒ യു വില്‍ പറഞ്ഞപോലെയാക്കണമെന്ന്, പറഞ്ഞു തിരിച്ചയച്ചിട്ടും ശശിധരന്‍ നായരും ലാവലിനും അത് ചെവിക്കൊണ്ടില്ല.

ഈ പറഞ്ഞതിന് കാളിദാസനോട് തെളിവൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല. എന്തായാലും നുണയിലെ കേമന്‍ പുരസ്കാരത്തിന് പ്രയോജനപ്പെടും.

ലാവലിന്‍ കേസ് സംബന്ധിച്ച് ശര്‍മ്മയുടെ ഭാവി എന്താകുമെന്ന് നമുക്ക് കണ്ടറിയാം, കാളിദാസാ. വടി കൊടുത്ത് അടി വേടിച്ച ആ വെവരമുളളവന്റെ ഭാവി കാളിദാസന്റെ കൈയിലെങ്കിലും ശോഭനമായിരിക്കാന്‍ ആശംസ.

അടുത്ത കളളം ഇതാ..

കരാറുണ്ടാക്കുന്ന സമയത്തോ അതിനേക്കുറിച്ച് ചര്‍ച്ച ചെയ്ത സമയത്തോ ശര്‍മ്മയെ ഏഴയലത്തടുപിച്ചില്ല.

കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. ശര്‍മ്മയെ എവിടെ അടുപ്പിച്ചെന്നും എവിടെ അടുപ്പിച്ചില്ലെന്നും കാളിദാസന് നന്നായി അറിയാം.

സെസുമായി ബന്ധപ്പെട്ട് കെട്ടിപ്പൊക്കി വാദങ്ങള്‍ ഇടിഞ്ഞു തകര്‍ന്നതിന്റെ ചൊരുക്ക് ഇതുവരെ തീര്‍ന്നില്ലേ കാളിദാസാ. സെസ് വിരുദ്ധവീരന്‍ തന്നിഷ്ടം കാണിച്ച് അപേക്ഷിച്ച സ്മാര്‍ട്ട് സിറ്റിയുടെ സെസ് അപേക്ഷ തളളിയിട്ടുണ്ട്. സമാധാനമായല്ലോ, അല്ലേ..

തീരുമാനമെടുക്കാന്‍ മുന്നിലെത്തിച്ച ഫയലിലെടുത്തുവെച്ച് വീശിക്കളിച്ചതിനും ചിത്രം വരച്ചു പഠിച്ചതിനുമൊക്കെ ശര്‍മ്മ സമാധാനം പറയേണ്ടി വരും കാളിദാസാ.. നമ്മളിവിടെത്തന്നെ കാണില്ലേ.. ചിത്രഗുപ്തനായി അവതരിച്ച് ഈ പറഞ്ഞതൊന്നും നിഷേധിക്കില്ലെങ്കില്‍ ബാക്കി അന്നു പറയാം.

ഒരുവകയും അറിയുകയുമില്ല.. വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞ് കേമനാകാനുളള ആഗ്രഹവും..

"കുവലയമലരുടെ പരിമളസാരം
തവളകളറിവാന്‍ സംഗതി വരുമോ?" എന്ന നമ്പ്യാര്‍ വചനം ഇതായനല്ലാതെ മറ്റാര്‍ക്ക് ചേരും?

കെ said... 105

ഒരു കാര്യം കൂടി.. അവിടുത്തെ ബെഞ്ച് ക്ലാര്‍ക്കാകാനുളള യോഗ്യതയൊന്നും ഈയുളളവനില്ലേ.. ഉളുപ്പില്ലാതെ കള്ളം പറയാന്‍ തയ്യാറുളളവരെ അന്വേഷിച്ച് ഒരു ബ്ലോഗിലൊരു പരസ്യം കൊടുത്തു നോക്ക്.. ആരെങ്കിലും വരും.

കെ said... 106

കാളിദാസന്റെ ആപ്തമിത്രം ശര്‍മ്മ, 2001 ഏപ്രില്‍ 21ന് എഴുതിവെച്ച തീരുമാനവും അബദ്ധമാണെന്ന് വ്യാഖ്യാനത്തമ്പുരാന്‍ കണ്ടില്ലായിരുന്നോ?

In general SLI will arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement. എന്ന് എംഒയു വ്യവസ്ഥയെ
"ഏം.ഓ.യുവിലെ ഖണ്ഡിക 3(ഏ) അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ്" എന്ന് വ്യാഖ്യാനിച്ചത് ശര്‍മ്മയ്ക്കും കാളിദാസ ബുദ്ധിയുളളതു കൊണ്ടു തന്നെയാണ്.

വില്‍ അറേഞ്ച് ദി ഫിനാന്‍സിംഗ് എന്നതിന് ശര്‍മ്മയ്ക്ക് പിടികിട്ടിയ അര്‍ത്ഥം പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്നാണ്. അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ട് എഴുതിയിരുന്നെങ്കില്‍ ആശുപത്രിയ്ക്കുളള ധനസഹായം ലഭിക്കാനുളള കരാര്‍ ഉണ്ടാകുമായിരുന്നു.

ചതിയന് നുണയന്റെ കൂട്ടു കൊള്ളാം. ചേരേണ്ടത് ചേരേണ്ടതിനോട് ചേരണം. ചേര്‍ന്നേ മതിയാകൂ..

അങ്കിള്‍ said... 107

പ്രീയ മാരീചാ,

ധാരണാപത്രം പുതുക്കിയെന്നു മാരീചനും, പുതിയ ധാരണാപത്രം വഴി പഴയതിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു എന്നു ഞാനും പറഞ്ഞു കൊണ്ടേയിരിക്കും . രണ്ടിന്റെയും ഫലം ഒന്നു തന്നെ ആയതു കൊണ്ട് അതിനെ പറ്റി ഒരു വാഗ്വാദം ഇനി വേണ്ട. ഏതാണ് സംസ്ഥാന സര്‍ക്കരിനു ഗുണം ചെയ്യുമെന്നു നമുക്ക് വഴിയേ മനസ്സിലാക്കാം.

മറ്റൊരു കര്യം കൂടി ഞാന്‍ പറഞ്ഞിരുന്നു.

എസ്എന്‍സി ലാവലിനുമായി പിണറായി കരാര്‍ ഒപ്പിടുന്നത് 1998 ഏപ്രില്‍ 25ന്. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ടിയാന്‍ രാജി വെയ്ക്കുന്നത് 1998 ഒക്ടോബര്‍ 19ന്. 180 ദിവസത്തെ സാധുത മാത്രമുള്ള, അതിനു ശേഷം കാലഹരണപ്പെടും എന്നു വ്യക്തമായി എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു എം ഒ യു ഉണ്ടാക്കിയിട്ട് , ആ 180 ദിവസത്തോളം അധികാരത്തിലിരുന്നിട്ട്, ഒരു കരാറുണ്ടാക്കാതെ അധികാരം വിട്ടൊഴിഞ്ഞു. ഇതിനു വ്യക്തമായ കാരണങ്ങള്‍ കാണില്ലേ. സര്‍ക്കാര്‍ ഫയല്‍ കൈയ്യിലുണ്ടല്ലോ, തപ്പി നോക്കി വെളിപ്പെടുത്തു.

മന്ത്രി ശര്‍മ്മയുടെ കാലത്ത് കരാര്‍ ഉണ്ടാക്കാനുള്ള ശ്രമം പാളിയതെന്തുകൊണ്ടെന്നു മന്ത്രി ശര്‍മ്മ വ്യക്തമായ കാരണങ്ങള്‍ നിരത്തിയിട്ടുണ്ടല്ലോ. അതുപോലെ പിണറായിക്കും പറയാനില്ലേ വ്യക്തമായ കാരണങ്ങള്‍.

നമുക്ക് ഓരോരോ പോയിന്റ് തീര്‍ത്ത് തീര്‍ത്ത് പോകാം . വേറൊരു കാര്യം കൂടി ഈ കമന്റില്‍ എഴുതിയാല്‍ അതിനു മറുപടി തന്നിട്ട് ആദ്യത്തേത് വിഴുങ്ങിയാലോ.

കെ said... 108

അങ്കിള്‍,
In general SLI will arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement.
എന്ന വ്യവസ്ഥ വായിച്ചു മനസിലാക്കാനുളള അറിവ് താങ്കള്‍ക്കില്ലെന്ന് ഞാന്‍ കരുതുന്നില്ല. ഈ വാചകത്തിലുണ്ട്, എംഒയു അന്തിമ കരാറാകാനുളള കാലതാമസത്തിന്റെ കാരണം. എങ്ങനെയെങ്കിലും ഒരു അന്തിമ കരാറിലെത്തിയാല്‍ മതിയെങ്കില്‍ല അത് ആദ്യമേ ചെയ്താല്‍ മതിയല്ലോ...

കെ said... 109

ഇതും കൂടൊന്നു വായിച്ചു നോക്കാവുന്നതാണ്

The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement.

The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it.

മ്യൂച്ചല്‍ റിട്ടണ്‍ എഗ്രിമെന്റ് ഉണ്ടാകുന്നതിന് ചില കടമ്പകള്‍ കടക്കാനുളളതു കൊണ്ടാകുമല്ലോ, ആദ്യം എംഒയു ഉണ്ടാക്കിയതും പിന്നീട് അന്തിമ കരാറിലെത്തുമെന്ന് പറഞ്ഞതും. എംഒയു, എംഒഎ എന്നൊക്കെയുളള പദങ്ങളുടെ നിയമപരമായ അര്‍ത്ഥവും അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് മനസിലാക്കുന്നതും നന്ന്.

പിന്നെ, തിരുവനന്തപുരത്തുളള അങ്കിള്‍ വിചാരിച്ചാല്‍ കുറേക്കൂടെ എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതേയുള്ളൂ, സര്‍ക്കാര്‍ ഫയലുകള്‍.

കെ said... 110

ഇനി വേറൊരു കാര്യം കൂടി.
എംഒയുവിലെ ഈ വ്യവസ്ഥ, arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement ശര്‍മ്മ ഫയലില്‍ എഴുതിയതു പ്രകാരം വ്യാഖ്യാനിച്ചതും തെറ്റാണ്. ഈ വാക്യത്തിന് "പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ്" എന്നൊരു അര്‍ത്ഥമല്ല ഉളളത്.

അങ്കിള്‍ said... 111

മാരീചാ,
സഹായം സ്വരുപിച്ചെടുക്കാന്‍ കാലതാമസം ഉണ്ടാകും എന്നറിയാം. അതെല്ലാം പ്രതീക്ഷിച്ചല്ലേ 180 ദിവസത്തെ കാലാവധി വച്ചത്. ലാവലിന്‍ അതു സമ്മതിച്ചതും അല്ലേ. അതും പോരെന്നു ലാവലിനു വേണ്ടി വാദിക്കുന്നതു പോലെയാകില്ലേ.മാരീചനും പിണറായിയും നമ്മുടെ സര്‍ക്കാരിനു വേണ്ടിയല്ലേ വാദിക്കേണ്ടത്.

കെ said... 112

ശരി, സമ്മതിച്ചു.
180 ദിവസത്തെ കാലാവധിയ്ക്കകം സഹായം സ്വരൂപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യണം? എംഒയു പുതുക്കുകയല്ലാതെ വേറെ വഴിയില്ല. അതാണ് സര്‍ക്കാരും ലാവലിനും ചെയ്തതും. സഹായം സ്വരൂപിച്ച ശേഷം അവര്‍ അന്തിമ കരാറിന് തയ്യാറായി. അത് മനപ്പൂര്‍വമായ കാലതാമസം വരുത്തി തടഞ്ഞത് ശര്‍മ്മയാണെന്നാണ് ഫയലിലെ വിവരം തെളിയിക്കുന്നത്.

പിന്നെ, ലാവലിനു വേണ്ടി വാദിക്കുന്നു, പിണറായിയ്ക്കു വേണ്ടി വാദിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഇവിടെ അപ്രസക്തമാണ്. നടന്നതെന്ത് എന്ന അന്വേഷിക്കാനുളള താല്‍പര്യം കൊണ്ടാണ് അങ്കിളേ, ഇതിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചത്. എഴുതുന്നതിനെക്കുറിച്ചും വാദിക്കുന്നതിനെക്കുറിച്ചും സ്വന്തം മനസാക്ഷിയോടല്ലാതെ മറ്റാരോടും മറുപടി പറയേണ്ടതുമില്ല.

ശര്‍മ്മയ്ക്കു വേണ്ടി വാദിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത്, കാന്‍സര്‍ സെന്ററിന് 12 കോടിയെങ്കിലും സ്വരൂപിച്ചു തന്ന ലാവലിനു വേണ്ടി വാദിക്കുന്നതു തന്നെയാണ്.

kaalidaasan said... 113

പ്രിയ അങ്കിള്‍ ,

എം ഒ യു പ്രശ്നം മാരീചന്‍ പരിഹരിച്ചു.
അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇവയാണ്.

1. എം ഒ യു രേഖാമൂലം കേരളമോ ലാവലിനോ ആവശ്യപെടുന്നത് വരെ അതവസാനിക്കില്ല. ഇന്നേ വരെ ഈ രണ്ടു കൂട്ടരും ആവശ്യപ്പെട്ടില്ല.

2. ആയതിനാല്‍ എം ഒ യു ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

3. പ്രാബല്യത്തിലുള്ള എം ഒ യു വച്ച് എപ്പോള്‍ വേണമെങ്കിലും കരാറുണ്ടാക്കാം

4.180 ദിവസത്തിനുള്ളില്‍ ഔപചാരിക ഒപ്പിടണമെന്ന് എം ഒ യു വില്‍ പറഞ്ഞിട്ടില്ല.

5. പിന്നീട് നീട്ടിയ പല കാലാവധിക്കുള്ളിലും ഔപചാരിക കരാറുണ്ടാക്കണമെന്നു പറഞ്ഞിട്ടില്ല.

6. അങ്കിള്‍ പറഞ്ഞപോലെ ഇടക്കു നൈരന്തര്യം നഷ്ടപ്പെട്ടു എന്നു കരുതി കുഴപ്പമില്ല. തുടര്‍ച്ചയായി നീട്ടണമെന്നും ആദ്യ എം ഒ യു വില്‍ പറഞ്ഞിട്ടില്ല.

ഫലശ്രുതി

എം ഒ യു വിന്റെ കര്യത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. കടവൂരാണോ, ശര്‍മ്മയാണോ കാര്‍ത്തികേയനാണോ , പിണറായിയാണോ പ്രതി എന്നതിനും പ്രസക്തിയില്ല.

ചുരുക്കി പറഞ്ഞാല്‍ ആരും പ്രതികളല്ല. എല്ലാവരും സാക്ഷികള്‍ . ഒറ്റക്കണ്ണന്‍ സാക്ഷികള്‍ .


അര്‍ബുദത്തിന്റെ ദുരിതസമുദ്രത്തില്‍ പെട്ടുപോയ മലബാര്‍ നിവാസികള്‍ക്ക് പ്രതീക്ഷകളുടെ പായ്ക്കപ്പലാകുമായിരുന്ന ഒരാശുപത്രി അകാലത്തില്‍ മുക്കിത്താണാലെന്താ, ആരും പ്രതികളല്ലല്ലോ.

അര്‍ബുദത്തിന്റെ നഖമുനകള്‍ക്കിടയില്‍ പിടയുന്ന പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന വലിയൊരു സമാശ്വാസം പച്ചപിടിച്ചില്ലെങ്കിലെന്താ, പ്രതികളെന്ന് പലരും സംശയിച്ച ആരും കുറ്റവാളികളല്ലല്ലോ

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തംഗീകരിച്ച ഒരു തീരുമാനം നടപ്പയില്ലെങ്കിലെന്താ, പാര്‍ട്ടി നേതാക്കളാരും സംശയ്ത്തിന്റെ മുള്‍ മുനയില്‍ ഇനി അവശേഷിക്കുന്നില്ലല്ലോ.

ഇതു പോലെ എല്ലാ അഴിമതി കേസുകളും വാദിച്ചു തീരുമാനത്തിലെത്തിയാല്‍ നമുക്കെല്ലാം ഒന്നിച്ചു പാടാം

സാരേ ജഹാം സെ അഛ ഹിന്ദുസ്താന്‍ ഹമാര.

കെ said... 114

പാട്, കാളിദാസാ, പാട്,
ഗ്രൂപ്പുകളിച്ചതിന് പിടിച്ച് പുറത്തെറിഞ്ഞ പാര്‍ട്ടിക്കും പാട്ടും സംഗീതവുമൊക്കെ തന്നെയായിരുന്നു അഭയം.. ഏത് രാഗത്തില്‍ വേണേലും പാട്..

kaalidaasan said... 115

കാളിദാസാ,
തനിക്ക് സര്‍ക്കാര്‍ ഓഫീസിലെ നടപടിക്രമങ്ങളൊന്നും അറിയില്ലെങ്കിലോ അത് വായിച്ചു മനസിലാക്കാനുളള വിവരമില്ലെങ്കിലോ എന്നോട് കോപിച്ചിട്ട് കാര്യമൊന്നുമില്ല. കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയതൊക്കെ ഇടിഞ്ഞു വീണപ്പോള്‍ തത്രഭഗവാന്‍ കാട്ടിക്കൂട്ടിയതൊക്കെ പലരും ആവര്‍ത്തിച്ചെഴുതിയിട്ടുണ്ട്. വേറെ പണിയുളളതു കൊണ്ട് ആവര്‍ത്തിക്കുന്നില്ല.


മരീചാ,

സര്‍ക്കാര്‍ ഓഫീസിലെ നടപടിക്രമങ്ങള്‍ താങ്കള്‍ ക്ക് മാത്രമേ അറിയൂ എന്നു മേനി നടിക്കരുത്. സര്‍ക്കാര്‍ ഓഫീസിലെ എല്ലാ നടപടി ക്രമങ്ങളും എനിക്കറിയണമെന്നുമില്ല. അറിയേണ്ടത് അറിഞ്ഞിട്ടുണ്ട്.

ഞാനിതേ വരെ താങ്കളോട് കോപിച്ചിട്ടില്ല. ഇനി കോപിക്കുകയുമില്ല. താങ്കള്‍ എഴുതിയ ചിലതിനു മാത്രമേ ഞാന്‍ മറുപടി പറഞ്ഞിട്ടുള്ളു. അധിക്ഷേപവാക്കുകള്‍ക്ക് ഞാന്‍ ഇതു വരെ മറുപടി പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല.

ഇവിടെ അങ്കിള്‍ ഒരു വിഷയമം ​ചര്‍ച്ച ചെയ്തു . അതിനു വേണ്ടി ഞാന്‍ ഒന്നും കഷ്ടപ്പെട്ടു കെട്ടിപ്പൊക്കിയില്ല.

ഞാന്‍ ഇതു വരെ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കാം .

180 ദിവസത്തേ കാലവധിയേ ഉള്ളു എന്നു പറഞ്ഞ് ഒരു എം ഒ യ് ഒപ്പിട്ടിട്ടിട്ട് , അത്രയും ദിവസം അധികാരത്തിലിരുന്ന പിണറായി, ഒരു കരാര്‍ ഉണ്ടാക്കിയില്ല. അത് അദ്ദേഹത്തിന്റെ പാളിച്ച തന്നെയാണ്. അതിനു ശേഷം മറ്റുള്ളവര്‍ എന്തു ചെയ്തു എന്തു ചെയ്തില്ല എന്നത് , ഈ പാളിച്ചയുടെ ഗൌരവം കുറക്കുന്നില്ല.


കേരള സര്‍ക്കാരും ലാവലിനും തമ്മിലുണ്ടാക്കിയ കരാര്‍ പല തവണ പുതുക്കിയിട്ടുണ്ട്.

കേരള സര്‍ക്കാരും ലാവലിനുമായിട്ട ക്യാന്‍സര്‍ സെന്റര്‍ വിഷയത്തില്‍ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. ഇവിടെ മറ്റുള്ളവരെല്ലാം ചര്‍ച്ച ചെയ്യുന്ന വിഷയം തന്നെ ഒരു കരാറുണ്ടാക്കാത്തതിനേപ്പറ്റിയാണ്. ദയവു ചെയ്ത് കരാറുണ്ടാക്കി എന്നും പറഞ്ഞ് മറ്റുള്ളാവരെ ചിരിപ്പിക്കല്ലേ. മാരീചനു വേണ്ടി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം അങ്കിള്‍ മാറ്റുമെന്നും എനിക്ക് തോന്നുന്നില്ല.


ധാരണാപത്രം അന്തിമ കരാറാകുന്നതിനു മുമ്പ് പല തവണ പുതുക്കേണ്ടി വരുന്നത് ലോകചരിത്രത്തിലെ ആദ്യ സംഭവമാണെന്നാരും പറഞ്ഞിട്ടില്ല. അവസാനത്തെ സം​ഭവുമല്ല. ഇവിടെ ഒരു ധാരണാപത്രം ഒപിട്ടിട്ട് അതി ല്‍ പറഞ്ഞ കാലാവധി കഴിയുന്നതു വരെ ഒരാള്‍ മന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നു, കരാറുണ്ടാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ. അതൊരു പാളിച്ചയായിട്ട് സുബോധമുള്ള എല്ലാവരും കരുതും . ഞാനും ഇവിടെ എഴുതുന്ന പലരും അതേ കരുതുന്നുള്ളു. അത് ഒരു താമ്ര പത്രം നല്‍കി ആദരിക്കേണ്ട നടപടിയാണെന്നു വിശ്വസിക്കാനുള്ള എല്ല അവകാശവും മാരീചനുണ്ട്.

ധരണാ പത്രത്തിനു 180 ദിവസത്തെ കാലാവധി ഉണ്ടെന്നു ഞാനല്ല അതില്‍ എഴുതി വച്ചത്, പിണറായി വിജയനാണ്. അങ്ങനെ എഴുതുന്ന ഒരു മന്ത്രിയുടെ ആദ്യ കടമ, ആ കാലവധിക്കു മുമ്പ് ഒരു കരാറുണ്ടാക്കുക എനതാണ്. അങ്ങനെ വിശ്വസിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഇന്‍ഡ്യന്‍ ഭരണ ഘടന എനിക്ക് നല്‍കുന്നുണ്ട്, മാരീചന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും .

180 ദിവസം കഴിഞ്ഞു കാലാവധി നീട്ടിയത് ഒരു കീഴ്വഴക്കത്തിന്റെയോ ധാരണാപത്രത്തില്‍ പറഞ്ഞ ഏതെങ്കിലും നിബന്ധനയും അനുസരിച്ചല്ല.

കേരളത്തിലെ ഭരണകൂടവും എസ്എന്‍സി ലാവലിനും തമ്മില്‍ ക്യാന്‍ സര്‍ സെന്ററിന്റെ കാര്യത്തില്‍ കരാറുണ്ടാക്കി പരിപാലിച്ചിട്ടില്ല എന്ന് ഇവിടെ എഴുതുന്ന എല്ലാവര്‍ക്കും അറിയാം . അതുണ്ടാവാതെ പോയതിന്റെ കരണങ്ങളാണിവിടെ ചര്‍ച്ച ചെയ്യുന്നതും . മരീചനു ഭവനയില്‍ നിന്നും ഏത് കരാറിനേക്കുറിച്ചു പറയാനുള്ള അവകാശമുണ്ട്. പക്ഷെ ഇല്ലാത്ത കരാറിനേക്കുറിച്ച് പറയുന്നതില്‍ കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല.

ഒരു കരാറില്ലാതെ ആണ്, ലാവലിന്‍ ആശുപത്രി നിര്‍മ്മണം തുടങ്ങിയതും, പണം കൈമാറ്റം ചെയ്തതും എന്നത് വളരെ ഗൌരവ്മര്‍ഹിക്കുന്ന ഒരു കാര്യമാണ്. ഇത് കോടതിയില്‍ ഒരു പ്രധാന വിഷയം അകാനുള്ള എല്ലാ സധ്യതയുമുണ്ട്. കരാറില്ലാതെ ഇതിനനുവാദം കൊടുത്തയാള്‍ പിണറായി ആയിരിക്കാനാണ്‌ എല്ലാ സാധ്യതയും . അതിനദ്ദേഹം സമാധാനം പറയേണ്ടി വരും . ഇതു പറയാന്‍ പാല്‍ക്കിവാലയൊന്നും ആകേണ്ട.

എ ഒ യുവില്‍ നിന്നും മാറ്റി ഒപ്പിടാന്‍ പറ്റില്ല , അത് കൊണ്ട് എം ഒ യു വില്‍ പറഞ്ഞപോലെയാക്കണമെന്ന്, പറഞ്ഞു തിരിച്ചയച്ചിട്ടും ശശിധരന്‍ നായരും ലാവലിനും അത് ചെവിക്കൊണ്ടില്ല.

ഈ പറഞ്ഞതിന് കാളിദാസനോട് തെളിവൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല.


എ ഒ യുവില്‍ നിന്നും മാറ്റിയാണ്, കരടു കരാറെന്നു ശര്‍മ്മ ഫയലില്‍ എഴുതി എന്നും, അതിന്റെ രേഖകളാണെനു പറഞ്ഞ് ചില ഫയലുകളുടെ കോപ്പികള്‍ ബ്ളോഗില്‍ കൊണ്ടുവന്നതും മാരീചനാണ്. വേണ്ടപ്പെട്ടവരത് ശരിയാക്കണമെനും ശര്‍മ്മ പറഞ്ഞതയി മാരീചന്‍ തന്നെയാണ്. ശശിധരന്‍ നായരും ലാവലിനും കൂടിയാണ്, കരടു തയ്യറാക്കിയതെന്നും സര്‍ക്കാര്‍ ഫയലുകള്‍ ഉദ്ധരിച്ച് മാരീചന്‍ തന്നെയാണിവിടെ സമര്‍ദ്ധിച്ചതും . അത് ശരിയാക്കി ശര്‍മ്മക്കു സമര്‍പ്പിച്ചതായി ഒരു തെളിവുമില്ല. എന്നിട്ടും ഈ ഈ പറഞ്ഞതിന് കാളിദാസനോട് തെളിവൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല എന്നു പറഞ്ഞാല്‍ വല്ല മന്ദബുദ്ധികളും വിശ്വസിച്ചേക്കും

ലാവലിന്‍ കേസു സംബന്ധിച്ച് ശര്‍മ്മയുടെ ഭാവി എന്തായലു, അത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല. അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം . പക്ഷെ അത് കോടതിയില്‍ തെളിയിക്കപ്പെടണം . പിണറായി കോടതിയോ , വരുമ്പോള്‍ ശര്‍മ്മയേക്കൂടെ കൊണ്ടുവരണം എന്നപേക്ഷിക്കാം ,. കോടതി അനുവദിച്ചാല്‍ ശര്‍മ്മയെ വിചരണ ചെയ്യും . അതില്‍ തെറ്റു കണ്ടാല്‍ കോടതിക്കു ശിക്ഷിക്കാം .ശര്‍മ്മ ശിക്ഷിക്കപ്പെട്ടാല്‍ അതു ലോകവസനമാണെന്നും പാര്‍ട്ടി ശിക്ഷിക്കപ്പെട്ടു എന്നും ഞാന്‍ കരുതില്ല.


കരാറുണ്ടാക്കുന്ന സമയത്തോ അതിനേക്കുറിച്ച് ചര്‍ച്ച ചെയ്ത സമയത്തോ ശര്‍മ്മയെ ഏഴയലത്തടുപിച്ചില്ല..

കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. ശര്‍മ്മയെ എവിടെ അടുപ്പിച്ചെന്നും എവിടെ അടുപ്പിച്ചില്ലെന്നും കാളിദാസന് നന്നായി അറിയാം.


കരടു കരറില്‍ മാറ്റം വന്നതെങ്ങനെയെന്നോ, ആരാണു മാറ്റം വരുത്തിയതെന്നോ അറിയില്ല എന്നു ഒരു മന്ത്രി പറഞ്ഞാല്‍ . അതിനര്‍ത്ഥം അതുമായി അദ്ദേഹത്തിനു ബന്ധമില്ലെന്നാണ്. മലയാള ഭാഷ കേട്ടാല്‍ മനസിലാകുന്ന പഠിപ്പുള്ളവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയാം . ഭാഷ പഠിക്കാത്തവര്‍ക്ക് മന്ത്രിയുടെ കൂടെ കിടക്കേണ്ടി വന്നേക്കാം .

ഒരുവകയും അറിയുകയുമില്ല.. വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞ് കേമനാകാനുളള ആഗ്രഹവും..

എല്ലാം അറിയാമെന്ന് ഭാവിക്കുന്നവര്‍ക്ക് ഇതൊക്കെ പറയാം. അറിയുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്ന പരീക്ഷാകേന്ദ്രമല്ല ഇതെനിക്ക്. സ്കൂളിലും കോളേജിലും പോകാത്തവര്‍ക്ക് അറിവു പരിശോധിക്കാന്‍ ഇ ബ്ളോഗുപയോഗപ്പെടുത്താം .


തീരുമാനമെടുക്കാന്‍ മുന്നിലെത്തിച്ച ഫയലിലെടുത്തുവെച്ച് വീശിക്കളിച്ചതിനും ചിത്രം വരച്ചു പഠിച്ചതിനുമൊക്കെ ശര്‍മ്മ സമാധാനം പറയേണ്ടതാണെങ്കില്‍, സമധാനം പറയനം . അങ്ങനെ ചെയ്യാനല്ല ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കുന്നത്. ഇത് പിണറയി ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും ബാധകമാണെന്ന കാര്യം മാരീചന്‍ മറക്കുന്നു. അതാണിവിടത്തെ ഏറ്റവും വലിയ വിരോധാഭാസം .

ഇങ്ങനെ സമനില തെറ്റിയാലോ മാരീച? കുറച്ച് സമാധനപ്പെട്. പിണറയിയുടെ കേസു കേള്‍ക്കാന്‍ പോകുന്ന ജഡ് ജി ഈ ബ്ളോഗൊന്നും വായിക്കാന്‍ പോകുന്നില്ല.

ഊളുപ്പില്ലാതെ കള്ളം പറയുന്നവരാണ്, കോടതികളിലെ ബഞ്ചു ക്ളാര്‍ക്കുമാരെങ്കില്‍ , ഹരിശ്ചന്ദ്രനായ പിണറായിക്കെന്തു പറ്റും എന്നൊന്നു ഗണിച്ചു പറയാമോ?

Anonymous said... 116

കാളിദാസന്‍ പറഞ്ഞു:

180 ദിവസത്തേ കാലവധിയേ ഉള്ളു എന്നു പറഞ്ഞ് ഒരു എം ഒ യ് ഒപ്പിട്ടിട്ടിട്ട് , അത്രയും ദിവസം അധികാരത്തിലിരുന്ന പിണറായി, ഒരു കരാര്‍ ഉണ്ടാക്കിയില്ല. അത് അദ്ദേഹത്തിന്റെ പാളിച്ച തന്നെയാണ്. അതിനു ശേഷം മറ്റുള്ളവര്‍ എന്തു ചെയ്തു എന്തു ചെയ്തില്ല എന്നത് , ഈ പാളിച്ചയുടെ ഗൌരവം കുറക്കുന്നില്ല.

ചിരിച്ചു. പാളിച്ചയുടെ ഗൌരവത്തിന്റെ വ്യാഖ്യാനത്തില്‍ ഊന്നിയില്ലേല്‍ പിണറായി രക്ഷപ്പെടും അല്ലേ? മറ്റുള്ളവര്‍ എന്തു ചെയ്തു ചെയ്തില്ല എന്നത് പ്രസക്തമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. ആദ്യ പോസ്റ്റില്‍ ഒരിടത്ത് അങ്കില്‍ ഇത്രയും ക്രമവിരുദ്ധമായ എം.ഒ.യു യു.ഡി.എഫ് കൊണ്ടു വന്നെങ്കില്‍ എല്‍.ഡി.എഫ് എന്തിനതു തുടര്‍ന്നു എന്നമട്ടിലൊരു കമന്റിട്ടതായി കണ്ടു. എല്‍.ഡി.എഫിനെ കുറ്റപ്പെടുത്തണമെങ്കില്‍ സംഭവം തുടര്‍ന്നവരാകും കൂടുതല്‍ കുറ്റക്കാര്‍. പിണറായിയെ കുറ്റപ്പെടുത്തണമെന്കില്‍ തുടങ്ങിയവര്‍ കുറ്റക്കാര്‍. എങ്ങനെ വേണോ അങ്ങനെ. അല്ലേ?

കാളിദാസന്‍ പറഞ്ഞു:

കരടു കരറില്‍ മാറ്റം വന്നതെങ്ങനെയെന്നോ, ആരാണു മാറ്റം വരുത്തിയതെന്നോ അറിയില്ല എന്നു ഒരു മന്ത്രി പറഞ്ഞാല്‍ . അതിനര്‍ത്ഥം അതുമായി അദ്ദേഹത്തിനു ബന്ധമില്ലെന്നാണ്. മലയാള ഭാഷ കേട്ടാല്‍ മനസിലാകുന്ന പഠിപ്പുള്ളവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയാം . ഭാഷ പഠിക്കാത്തവര്‍ക്ക് മന്ത്രിയുടെ കൂടെ കിടക്കേണ്ടി വന്നേക്കാം .

മന്ത്രിമാര്‍ നിയമസഭയില്‍ പലതും പറയും. അതൊക്കെ ഇത്ര ഗൌരവമായി എടുക്കണോ എന്ന്‍ ചോദിച്ച കാളിദാസന്‍ തന്നെ ഇതു പറയണം.

kaalidaasan said... 117


സഹായം സ്വരൂപിച്ച ശേഷം അവര്‍ അന്തിമ കരാറിന് തയ്യാറായി



ഇതായിരിക്കുമൊരു പക്ഷെ ഈ ബ്ളോഗിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.സഹായം സ്വരൂപിച്ച ശേഷമാണ്‌, അവര്‍ അന്തിമ കരാറിന് തയ്യാറായതെങ്കില്‍ ഇതിലെ പ്രശ്നം വേറെന്തോ ആണ്‌.


സൂരജ് മുമ്പ് പല പോസ്റ്റിലും പറഞ്ഞു, ഉപരോധം കാരണം സഹായം സ്വരൂപിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ്, കരടു കരാറില്‍ എം ഒ യുവില്‍ നിന്നും വ്യത്യാസം വരുത്തിയതെന്ന്. മാരീചന്‍ പറയുന്നു സഹായം സ്വരൂപിച്ചു കഴിഞ്ഞാണ്, കരാറൊപ്പിടന്‍ വന്നതെന്ന്. അതിനര്‍ത്ഥം ആ പണം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. അതവരുടെ അക്കൌണ്ടില്‍ കാണും . പിന്നെ ഇനി എന്താണു പ്രശ്നം . അത് വാങ്ങിച്ചെടുത്തുകൂടെ? ലാവലിനുമായി നല്ല ബന്ധമുള്ള കേരളത്തിന്‌ അത് കിട്ടാന്‍ പിന്നെ എന്താണു തടസം ?

മാരീചന്‍ ഇതുപോലെ വ്യാഖ്യാനിക്കല്ലേ. സഹായം സ്വരൂപിച്ചു കഴിഞ്ഞെങ്കില്‍ പിന്നെ എന്തിനായിരുന്നു , കരാറിലെ വാക്കുകളെച്ചൊല്ലി ഒരു പിടിവലി? എം ഒ യു വില്‍ പറഞ്ഞ വാക്കുകള്‍ തന്നെ ഉപയോഗിച്ച്, കരാറുണ്ടാക്കാമയിരുന്നില്ലേ?

സ്ഥലകാല ബോധം നഷ്ടപ്പെട്ടതാര്‍ക്കാണ്? ലാവലിനോ? ശശിക്കോ അതോ മറ്റു വല്ലവര്‍ക്കുമോ?


സഹായം സ്വരൂപിച്ചു കഴിഞ്ഞിരുനു എങ്കില്‍ മാരീചന്‍ ഉയര്‍തികൊണ്ടുവന്നന് ശര്‍മ്മക്കെതിരായ എല്ല ആരോപ്പണങ്ങളും നിലം പൊത്തി. സ്വരൂപിച്ചു കഴിഞ്ഞ പണം കിട്ടാന്‍ എം ഒ യുവില്‍ പറഞ്ഞിരുന്ന പോലെ കരാറുണ്ടാക്കാന്‍ നിര്‍ബന്ധം പിടിച്ചതില്‍ ഒരു തെറ്റുമില്ല. അതു കൊണ്ടല്ല സഹായം കിട്ടാതെ പോയത്.


സ്വരൂപിച്ച സഹായം വേറെ വഴിക്കു തിരിച്ചു വിടാന്‍ ശ്രമം നടത്തി എന്ന് ആരോപണത്തെ അതു സാധൂകരിക്കുന്നു.

ഈ സത്യം ഇവിടെ വെളിപ്പെടുത്തിയതിനു മാരീചനോട് ആയിരം നന്ദി.

kaalidaasan said... 118

വില്‍ അറേഞ്ച് ദി ഫിനാന്‍സിംഗ് എന്നതിന് ശര്‍മ്മയ്ക്ക് പിടികിട്ടിയ അര്‍ത്ഥം പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്നാണ്. അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ട് എഴുതിയിരുന്നെങ്കില്‍ ആശുപത്രിയ്ക്കുളള ധനസഹായം ലഭിക്കാനുളള കരാര്‍ ഉണ്ടാകുമായിരുന്നു.

പദ്ധതിയുടെ നടത്തിപ്പ് എന്നു പറഞ്ഞാല്‍ ആശുപത്രി പണിയുക എന്ന പദ്ധതിയുടെ നടത്തിപ്പ് എന്നേ ആരും മനസിലാക്കൂ. അതെഴുതിയ ആളും അതേ മനസില്‍ കരുതിയുള്ളു. അല്ലാതെ ആശുപത്രി പണുത്, ലോകവസാനം വരെ അതു നടത്താന്‍ ലാവലിനെ ഏല്‍പ്പിക്കുമെന്നൊക്കെ ഭീകര സ്വപ്നം കാണുന്നവരുടെ തല നിശ്ചയമായും പരിശോധിക്കപ്പെടേണ്ടതാണ്.

ഇത് കുരുടന്‍ അനയെ കണ്ടതുപോലെതന്നെ. സഹായവും നല്‍കുന്നതാണ്‌ എന്ന വാക്കുകള്‍ സഹായം നല്‍കാന്‍ ശ്രമിക്കും എന്നാക്കി മാറ്റിയതാണ്, തര്‍ ക്കമുണ്ടായതെന്ന്, ശര്‍മ്മയും മറ്റുള്ളവരും പറഞ്ഞു കഴിഞ്ഞു. അതു മാത്രമേ എല്ല്ലാവരും ഒരു തര്‍ക്ക വിഷയമായെടുത്തിട്ടും ഉള്ളൂ. അതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതായപ്പോള്‍ ദേ പുതിയ ഒരു വാദം , ലോകാവസനം വരെ ആശുപത്രി നടത്തികൊണ്ടു പോകാനുള്ള സര്‍വ ചെലവുമാണ്, ശര്‍മ്മ വിവക്ഷിച്ചതെന്ന്. ഇത്തരത്തിലൊക്കെ വാദിക്കാന്‍ അസാമാന്യ വിവര ദോഷം വേണം .

ഇനി ശര്‍മ്മ അതു പറഞ്ഞു കാണുമോ? കരുതാന്‍ ന്യായമില്ല. ശര്‍മ്മ ഏതായാലും മാരീച വര്‍ഗ്ഗത്തിലല്ലല്ലോ ജനിച്ചത്.

Suraj said... 119

കാളിദാസന്‍ ജീ,

"...സൂരജ് മുമ്പ് പല പോസ്റ്റിലും പറഞ്ഞു, ഉപരോധം കാരണം സഹായം സ്വരൂപിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ്, കരടു കരാറില്‍ എം ഒ യുവില്‍ നിന്നും വ്യത്യാസം വരുത്തിയതെന്ന്...."

എല്ലാ മരത്തിലോട്ടും കേറി കുലുക്കിക്കളയാമെന്ന് ചില വാനരന്മാര്‍ക്ക് തോന്നുക സ്വാഭാവികം. അത് വാനരത്വത്തിന്റെ ജനറ്റിക് ചുറ്റിക്കളിയാണ്. ചുറ്റുമുള്ള എല്ലാവരോടും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ഓക്കാനം വരുന്നതു വരെ ആവര്‍ത്തിച്ചു ബോറാക്കുമ്പോള്‍ "ആര്" "ആരോട്" "എന്ത്" പറഞ്ഞുവെന്നൊക്കെ ഒന്ന് ഇഴപിരിച്ചു നോക്കിയാല്‍ നല്ലത്. ഇതിനു തൊട്ടുമുന്‍പുള്ള പോസ്റ്റില്‍ ഇതുപോലെ ജിവി പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ എന്റെ വായില്‍ തള്ളിത്തരാന്‍ നോക്കി. ഞാന്‍ പറഞ്ഞതെടുത്ത് ജിവിയുടെ വായിലും കേറ്റി വച്ചു. ഇതിപ്പോ ആരുടെ സാധനമാണോ ആവോ ഈ തള്ളിത്തരുന്നത് ?
കൈയ്യിലുള്ള ആകെയുള്ള രണ്ട് ഉപകരണങ്ങള്‍ "ഊഹഭാവന"യും "വിതണ്ഡതാവാദ"വുമാകുമ്പോള്‍ ഇങ്ങനെയൊക്കെ പറ്റുക സ്വാഭാവികം. ആരോ മുന്‍ കമന്റില്‍ പറഞ്ഞപോലെ കുറ്റിയില്‍ തിരിയുന്ന മാടിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രകടനം സഹതാപമുണര്‍ത്തുന്നു
:)))))))))))))))))))

കെ said... 120

അതെ കാളിദാസാ,
മാരീച വര്‍ഗത്തിലല്ല, കാളിദാസന്റെ വര്‍ഗത്തില്‍ തന്നെയാണ് ശര്‍മ്മ പിറന്നത്. കളളവും ചതിയും വഞ്ചനയും പുണ്യവാളന്‍ ചമയലുമൊക്കെ അതിന്റെ ലക്ഷണങ്ങളല്ലേ...

180 ദിവസത്തെ കാലാവധിയില്‍ തയ്യാറാക്കിയ എംഒയു ആ കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കിയിട്ടുണ്ടെന്ന് എത്ര തവണ താങ്കളോട് പറഞ്ഞു. തലയില്‍ കേറാത്തത് ആരുടെ കുറ്റം. വാലിഡിറ്റി ഓഫ് ദിസ് എംഒയു ഫര്‍തര്‍ എക്സറ്റന്റഡ് എന്നുവെച്ചാല്‍ അതിലെ എല്ലാ വ്യവസ്ഥകളും പറഞ്ഞിരിക്കുന്ന ദിവസങ്ങളോളം, ചൂണ്ടിക്കാണിച്ച തീയതി വരെയൊക്കെ നിലനില്‍ക്കുന്നുവെന്നാണ്. അതാകട്ടെ, കരാറിലേര്‍പ്പെടുന്ന കക്ഷികള്‍ പരസ്പരം അംഗീകരിച്ച് ഒപ്പിട്ടതും. കരാറിലേര്‍പ്പെടുന്നവര്‍ തമ്മിലാണ് ഇത് തീരുമാനിക്കേണ്ടത്. കാളിദാസന്‍ അതിലൊരു കക്ഷിയല്ലാത്തടത്തോളം കാലം, താങ്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല.

പിണറായി വിജയന്റെ ചോര കുടിക്കാനുളള ദാഹം മൂര്‍ച്ഛിച്ചതു കാരണം താങ്കള്‍ക്കത് ബോധ്യപ്പെടുന്നില്ല. കരാറും അതിലെ വ്യവസ്ഥകളും നിലനിന്ന രീതിയെക്കുറിച്ച് ഖണ്ഡിതമായ അഭിപ്രായം പറയേണ്ടത് ഇനി കോടതിയാണ്. കാളിദാസനല്ല. കരാറിന്റെ കാലാവധി ദീര്‍ഘിപ്പിച്ചത് കാളിദാസന് ഇഷ്ടപ്പെട്ടിട്ടില്ല എന്ന ന്യായത്തില്‍ കോടതി തീരുമാനമെടുക്കുമോ എന്ന് കണ്ടറിയാം. അതുകൊണ്ട് ആ പാട്ട് ഇനിയും പാടിയിട്ട് കാര്യമില്ല.

ലാവലിനും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട എംഒയു ഉഭയ സമ്മതപ്രകാരം കാലാവധി നീട്ടിയിട്ടുണ്ട്. അതിന് കരാറില്‍ ഒപ്പിട്ട രണ്ടുകൂട്ടരും മാത്രം തീരുമാനിച്ചാല്‍ മതി. ഒരു കാളിദാസന്റെയും സമ്മതപത്രം വേണ്ട. പിണറായി വിജയന്റെ കാലത്തു തന്നെ അന്തിമ കരാറിലെത്തണമെന്ന് അതില്‍ വ്യവസ്ഥയൊന്നുമില്ല.


"The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement".


The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it.

എന്നൊക്കെ കരാറിലുളളത് എത്രയാവര്‍ത്തിച്ച് എഴുതിയാലും കാളിദാസന് ബോധ്യപ്പെടുന്നില്ലെങ്കില്‍ രോഗം വേറെയാണ്. എത്രയോ കാലമായി തുടരുന്ന ആ രോഗത്തിന് എന്റെ കൈയില്‍ ചികിത്സയില്ല.

കരാര്‍ എന്ന വാക്കിന്, ഉടമ്പടി, ഉഭയസമ്മതം എന്നൊക്കെ അര്‍ത്ഥമുണ്ട്, കാളിദാസാ. ശബ്ദതാരാവലിയൊന്ന് മറിച്ചു നോക്ക്. മലയാളവും ഇനി ഞാന്‍ പഠിപ്പിക്കണോ?

സ്വന്തം അഭിപ്രായം മറ്റുളളവരുടെ വായില്‍ തിരുകി അഭിപ്രായം പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല കാളിദാസാ.. വേണ്ടപ്പെട്ടവരത് ശരിയാക്കണമെനും ശര്‍മ്മ പറഞ്ഞതയി മാരീചന്‍ തന്നെയാണ്. എന്നൊരു വാചകം ഇടയ്ക്കു കണ്ടു. വേണ്ടപ്പെട്ടവരത് ശരിയാക്കണമെന്ന് എവിടെയാണ് ശര്‍മ്മ എഴുതിയത്? ആര്‍ക്കു വേണ്ടപ്പെട്ടര്‍.. കാളിദാസനോ?

കരട് കരാറില്‍ മാറ്റം വന്നതെങ്ങനെയെന്നും ആരാണ് മാറ്റം വരുത്തിയതെന്നറിയില്ലെന്നുമൊക്കെ ശര്‍മ്മ പറയുന്നത് ശര്‍മ്മയ്ക്ക് കാളിദാസ ബുദ്ധിയുളളതു കൊണ്ടാണ്. കണ്‍മുന്നില്‍ കൊണ്ടു വെച്ച ഫയലില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്.

The draft agreement prepared by the Special Officer, Malabar Cancer Centre Society based on the proposals received from M/s SNC Lavalin has been modified by the Administrative department and got scruitanised by the Law dept. The final draft agreement as modified and scruitanised may be seen at flag (A).

ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാകുന്നവനെ വേണം മന്ത്രിയാക്കാനെന്ന് ഇനിയെങ്കിലും സിപിഎമ്മിന് ബോധമുണ്ടാകട്ടെ. ഇത് ശര്‍മ്മയുടെ മുന്നിലെത്തിയ തീയതി കാളിദാസനറിയില്ലേ.. പറഞ്ഞു തരാം. 2000 ജൂലൈ ഏഴ്. ഒരു മാസത്തോളം ശര്‍മ്മയുടെ മുന്നില്‍ ഫയലിരുന്നു. കൃത്യം ഒരുമാസം കഴിഞ്ഞാണ് Finance dept. will also see the draft agreement എന്ന് മന്ത്രി തൃക്കൈ വിളയാടിയത്.

തന്റെ മുന്നില്‍ കൊണ്ടുവെച്ച കരട് കരാര്‍ തയ്യാറാക്കിയത് എസ്എന്‍സി ലാവലിന്റെ പ്രൊപ്പോസലുകളെ അടിസ്ഥാനമാക്കി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ആണെന്നും അതില്‍ ‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് ചില മാറ്റങ്ങള്‍ വരുത്തിയെന്നും അത് നിയമവകുപ്പു പരിശോധിച്ചെന്നും ഫയലിലെഴുതി മന്ത്രിയെ അറിയിച്ചിട്ടും, അത് തയ്യാറാക്കിയത് ആരെന്ന് തനിക്കറിയില്ലെന്ന് പറയുന്ന മന്ത്രിയെയും അതും വിശ്വസിച്ച് ഉറഞ്ഞു തുളളുന്ന കാളിദാസനെയും വിശേഷിപ്പിക്കേണ്ടത് ഏതു വാക്കുകളിലാണെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

സൂരജ് എവിടെയാണ് കാളിദാസാ, ഉപരോധം കാരണം സഹായം സ്വരൂപിക്കാന്‍ ബുദ്ധിമുട്ടുളളതു കൊണ്ടാണഅ കരടു കരാറില്‍ എംഒയുവില്‍ നിന്നും വ്യത്യാസം വരുത്തിയതെന്ന് പറഞ്ഞത്. ഇതൊന്നും ആരും കൗണ്ടര്‍ ചെക്ക് ചെയ്യില്ലെന്നൊക്കെ ഉറപ്പിച്ചാണോ കാളകൂട നുണയെഴുതുന്നത്?

പോ, പോയി ധാരണാപത്രത്തിലെ 3 (a) മനസിരുത്തി വായിക്ക്. ദാ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement. അതില്‍ through the establishing of a financing structure, negotiations with donors and financial institutions ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്താണെന്ന് അറിയാവുന്ന വല്ലവരോടും പോയി ചോദിച്ച് മനസിലാക്ക്.

പലതും നിലംപൊത്തിയെന്നൊക്കെ വ്യാഖ്യാനിച്ച് കാളിദാസന്‍ സമാധാനിച്ചോളൂ. നിലം പൊത്തിയതെന്തൊക്കെയാണെന്നുളള കാര്യങ്ങള്‍ പിന്നാലെ ആരെങ്കിലും പറഞ്ഞു തരും. അപ്പോഴും ഇവിടെയൊക്കെ കാണണം.

അഹോ, അതുശരി.. വില്‍ അറേഞ്ച്, ഷാല്‍ ടേക്ക് ആള്‍ എഫര്‍ട്ടായതിന്റെ ഗുട്ടന്‍സിന്മേല്‍ തൂങ്ങി നടന്ന വ്യാഖ്യാനശീര്‍ഷാസനം ഇപ്പോ പദ്ധതി നടത്തിപ്പിലെത്തിയോ.. ശേഷമെന്തൊക്കെയുണ്ട് കാളിയുടെ കൈയില്‍.. പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിപ്പിക്കുന്ന പഴയ പുത്തൂരം അടവിന്റെ ബ്ലോഗ് പതിപ്പിന് പക്ഷേ, ഒരു ഗുമ്മില്ല..പൂഴിക്കടകനിലൊന്നും പൊടി പഴയതു പോലെ പാറുന്നില്ലല്ലോ കാളിദാസാ.. എന്തുപറ്റി?

സഹായം നല്‍കുന്നതാണെന്ന് ധാരണാപത്രത്തില്‍ മലയാളത്തിലാണോ എഴുതി വെച്ചിരുന്നത്? അതിന്റെ കോപ്പിയെങ്ങാനും കൈയിലുണ്ടോ...

ചോദ്യം ആവര്‍ത്തിക്കാം.. In general SLII will arrange the financing for the project എന്ന ഭാഗം പരിഭാഷപ്പെടുത്തിയാല്‍ സഹായം നല്‍കുന്നതാണ് എന്നാകുന്നത് എങ്ങനെയാണ്? അറബ് സാറാണോ ശര്‍മ്മയെ ഇംഗ്ലീഷ് പഠിപ്പിച്ചത്? അതോ കാളിദാസനോ?

അങ്കിള്‍ said... 121

പ്രീയ സൂരജേ, മാരീചാ,

സൂരജിനു എല്ലാം മനസിലായി തിരിച്ചു പോയിരിക്കുന്നു. മാരീചന്റെ നല്ല മനസ്സുകാരണം ഇപ്പോഴും സംവദിക്കുന്നു. ഈ പോസ്റ്റിന്റെ 76 മത്തെ കമന്റ് സൂരജിന്റേതാണ്. അതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം മാരീചന്റെ പോസ്റ്റില്‍ നിന്നെടുത്തതാണെന്നു വ്യക്തം. അതു കൊണ്ടാണ്‍ സൂരജിന്റേയും, മാരിചന്റേയും ശ്രദ്ധക്കായി ഞാനിതെഴുതുന്നത്. ആ കമന്റിനെ ആധാരമാക്കിയാണ് ഇനി ഞാനെഴുതുന്നതും.

പിണറായി ഉണ്ടാക്കിയ എം.ഓ.യു.വിനു 180 ദിവസത്തെ ആയുസ്സേ ഉള്ളൂ. അതിനെ പുതുക്കാന്‍ അതില്‍ വ്യവസ്ഥചെയ്തിട്ടില്ലാ, വേണമെങ്കില്‍ അതിലുള്ള കാര്യങ്ങള്‍ അതേപടി പകര്‍ത്തി പുതിയ എം.ഓ. യു ഉണ്ടാക്കാന്‍ ഉഭയ കക്ഷി സമ്മതം മാത്രം മതി
എന്നായിരുന്നു ഞാന്‍ വാദിച്ചത്. പക്ഷേ ആരു സമ്മതിക്കാന്‍. എം.ഓ.യു പുതുക്കലോട് പുതുക്കലായിരുന്നു എന്നായി വാദം.

ആദ്യ എം.ഒ.യു വിന്റെ കാലാവധി നീട്ടിയത് പുതുക്കല്‍ പ്രക്രിയയില്‍ കൂടിയാണെന്നു ഒരു വിഭാഗവും, അതല്ല പുതിയ ഒരു ധാരണാ പത്രത്തില്‍ കൂടി പഴയതിന്റെ ആയുസ്സ് നീട്ടി കൊടുക്കുകയായിരുന്നു വെന്ന് ഞാനും വാദിച്ചു. ഫലം ഒന്നാകയാല്‍ വാഗ്വാദം അവസാനിപ്പിക്കാന്‍ ഞാന്‍ തന്നെയാണ് അപേക്ഷിച്ചത്.

പക്ഷേ മനസിനകത്തുനിന്ന് ഇക്കാര്യം പോണീല്ല. ഒരു എം.ഓ.യു അതിന്റെ കാലാവധിക്കുള്ളില്‍ തന്നെ പുതുക്കണ്ടേ. അതിനൊരു തുടര്‍ച്ച വേണ്ടേ. എങ്കിലല്ലേ പുതുക്കല്‍ എന്നു പറയാന്‍ പറ്റൂ. എം.ഓ.യു വിന്റെ കാലാവധി തീര്‍ന്ന് രണ്ടു മാസം കാഴിഞ്ഞാലും അതിനെ പുതുക്കാന്‍ പറ്റുമോ?. പുതിയതുണ്ടാക്കാനല്ലേ പറ്റൂ. ഇവിടെ സംഭവിച്ചതെന്തെന്നു നോക്കാം:

ഈ പോസ്റ്റിലെ 76 മത്തെ കമന്റില്‍ നിന്നും കുറച്ചു ഭാഗം ഇവിടെ പകര്‍ത്തുന്നു.
---------------------------------------------------------
25ഏപ്രില്‍1998ല്‍ പിണറായിയുടെ നേതൃത്വത്തില്‍ ഒപ്പുവച്ച MoU
ഈ MoUവിന് ആദ്യം നിശ്ചയിച്ചിരുന്ന 180 ദിവസ വാലിഡിറ്റി ലാവലിനു കാന്‍സര്‍ സെന്ററിന്റെ സംഭാവന ശേഖരിക്കാനുള്ള സാവകാശമായിരുന്നു. ഈ എം.ഓ.യു പ്രകാരമുള്ള 180 ദിവസത്തിനകം ലാവലിന് സംഭാവനയിനത്തിലുള്ള മുഴുവന്‍ തുകയും പിരിക്കാനായില്ല. അതിനാല്‍ ഇത് പിണറായിയുടെ കാലത്തു തന്നെ ഒരു വട്ടം - ഒക്ടോബര്‍ 3, 1998ല്‍ The validity of this MOU is further extended for a period of 90 days എന്ന് പുതുക്കി. തുടര്‍ന്ന് ശര്‍മ്മയുടെ കാലത്ത് 6-02-1999നു മറ്റൊരു 180 ദിവസത്തേക്കു കൂടി പുതുക്കി. ഇത് പിന്നീട് 20-09-1999ന് ഒന്നുകൂടി പുതുക്കിയിട്ട് അതിന്റെ വാലിഡിറ്റി 18-01-2000 എന്ന ഡേറ്റ് വരെയുള്ള നാലുമാസത്തേയ്ക്ക് കൂടിയായിരിക്കും എന്നും നിശ്ചയിച്ചു. ഇതിനു ശേഷം മേയ് 16, 2000ത്തിലാണ് ഈ എം.ഓ.യുവിനെ അധികരിച്ച് ഒരു കരാറ് ഉണ്ടാക്കി അതിന്റെ കരട് കോപ്പി ലാവലിന്‍ കേരളസര്‍ക്കാരിന് അയച്ചുകൊടുക്കുന്നത്. എം.ഓ.യു കരാറാവാത്ത കാലത്തോളം ഉഭയകക്ഷി തീരുമാനപ്രകാരം ഇങ്ങനെ പുതുക്കാം എന്നതായിരുന്നു സത്യം. അതിനു 180ദിവസത്തെ ആജീവനാന്ത വാലിഡിറ്റിയല്ല, മറിച്ച് ഉഭയകക്ഷിതീരുമാനപ്രകാരം നിശ്ചയിക്കുന്ന താല്‍ക്കാലിക ഡേറ്റായിരുന്നു വാലിഡിറ്റി പീര്യഡ്.ഓരോ പ്രാവശ്യം പുതുക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പവര്‍ സെക്രട്ടറിയും ലാവലിന്റെ ഭാഗത്തുനിന്ന് എക്സിക്യൂട്ടിവ് വൈസ് പ്രെസിഡന്റുമാണ് ഒപ്പിട്ടിരിക്കുന്നത്. സാക്ഷികളായി കാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസറും ലാവലിന്റെ ബിസിനസ് ഡെവലപ്മെന്റ് ഡിറക്റ്ററും. കടവൂര്‍ സെപ്തംബര്‍ 2002ല്‍ ഇങ്ങനെതന്നെയാണ് ഇത് പുതുക്കിയത്. എന്നാല്‍ ആ പുതുക്കലില്‍ പറഞ്ഞ പില്‍ക്കാല ഡേറ്റിന് വീണ്‍റ്റും പുതുക്കലുണ്ടായില്ല, കരാറും ഒപ്പിട്ടില്ല - എം.ഓ.യു ആവിയാവുകയും ചെയ്തു.

------------------------------------------------------------------
The validity of this MOU is further extended for a period of xxx എന്ന രീതിയിലാണ് പുതുക്കലുകള്‍ നടത്തിയതെന്നാണ് അവകാശം. This MOU എന്നു പറഞ്ഞാല്‍ ആദ്യ എം.ഓ.യു.

ആദ്യ എം.ഓ.യു ഒപ്പിട്ടത് = 25-4-1998 [കാലാവധി 180 ദിവസം= 6 മാസം]
കാലാവധി = 25-10-1998 [ പുതുക്കിയത് 3-10-98 ല്‍ 90 ദിവസത്തേക്ക്]
പുതുക്കിയ കാലാവധി (3 മാസം കഴിഞ്ഞ്)=25-1-1999

അതായത് 25 -1 1999 ല്‍ ഈ എം.ഒ.യുവിന്റെ പുതുക്കിയ കാലാവധിയും കഴിഞ്ഞു. അതിനു ശേഷം ഒരു എം.ഓ.യു നിലവിലുണ്ടോ.

ആദ്യ എം.ഓ.യു വിനെ വീണ്ടും 180 ദിവസത്തേക്ക് 6-2-1999 ല്‍ പുതുക്കിയെന്ന് സൂരജും, മാരീചനും അവകാശപ്പെടുന്നു. അതെങ്ങനെ സാധിച്ചെടുത്തു. അതു കൊണ്ടല്ലേ ഞാന്‍ പറഞ്ഞത് പുതുക്കാന്‍ പറ്റില്ല, എന്നാല്‍ പുതിയതെഴുതാമെന്നു.

പോകട്ടെ, പുതുക്കി (സൂരജിനും, മാരിചനും വേണ്ടി).

അപ്പോള്‍ പുതുക്കിയ കാലാവധി = 25-4-1998 + 6 മാസം + 3 മാസം +6 മാസം=25-7-1999.
അതായത് 25-7-1999 ല്‍ വീണ്ടും ഈ എം.ഓ.യു വിന്റെ ആയുസ്സ് തീര്‍ന്നില്ലേ. അതിനെ പുതുക്കണമെങ്കില്‍ ആ ദിവസത്തിനു മുമ്പ് ചെയ്യണ്ടേ. ചെയ്തില്ലല്ലോ. പകരം 20-9-1999 വീണ്ടുമൊരു പുതുക്കല്‍ എന്നു അവകാശപ്പെടുന്നു. ആ പുതുക്കലിന്‍ എത്ര ദിവസത്തേക്കെന്നോ മാസത്തേക്കെന്നോ പറയുന്നില്ല. പക്ഷേ 18-1-2000 വരെ ആയുസ്സുള്ള വിധത്തില്‍ പുതുക്കിയെന്നാണ് വാദം. 25-7-1999 മുതല്‍ 19-9-1999 വരെയുള്ള കാലയളവില്‍ ആ എം.ഓ.യു വിന്റെ ഗതി എന്തായിരുന്നു എന്ന് വെളിപ്പെടുത്താമോ. സര്‍ക്കാര്‍ ഫയലില്‍ കാണും.

അതും സമ്മതിക്കാം. 18-1-2000 നു ശേഷം അതിന്റെ ഗതി എന്തായി. സെപ്റ്റംബര്‍ 2002 ല്‍ കടവൂര്‍ ഇങ്ങനെയാണ് പുതുക്കിയതെന്നും പറയുന്നു. എങ്ങനെ? നിലവിലില്ലാത്ത ഒരു എം.ഓ.യു വിനേയാണോ കടവൂര്‍ പുതിക്കിയത്?

സംസ്ഥാന സര്‍ക്കാര്‍ ചെയ്തു വന്നത് പുതുക്കലല്ല, പുതിയ എം.ഓ.യു വഴി പഴയതിന്റെ കാലാവധി നീട്ടി കൊടുക്കുകയായിരുന്നു എന്ന് ഇനിയെങ്കിലും സമ്മതിക്കു. അങ്ങനെ വാദിച്ചാല്‍ (അതു ശരിയല്ലേ) സംസ്ഥാന സര്‍ക്കാരിനു നേട്ടമുണ്ട്.

Anonymous said... 122

munayodinja ambukal onnum lakshyam kaanaanjittano maareecha thiruvathira chavitti thudangiyathu? Kollam, nalla shelundu............!!!!!!

kaalidaasan said... 123

180 ദിവസത്തെ കാലാവധിയില്‍ തയ്യാറാക്കിയ എംഒയു ആ കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കിയിട്ടുണ്ടെന്ന് എത്ര തവണ താങ്കളോട് പറഞ്ഞു.

180 ദിവസത്തെ കാലാവധിയേ ഉള്ളു എന്നു പറഞ്ഞാല്‍ അത് കഴിയുമ്പോള്‍ അത് കാലഹരണപ്പെടുമെന്നാണ്‌ സാധാരണ ആളുകള്‍ മനസിലാക്കുന്നത്. പുതുക്കിയോ ഇല്ലയോ എന്നത് പ്രസക്തമല്ല. കാലഹരണപ്പെടും എന്നു എഴുതാത്തതു കൊണ്ട് കലഹരണപ്പെടില്ല എന്ന് മാരീചന്‍ പറയുമ്പോള്‍ , പുതുക്കേണ്ടതാണ്, എന്നെഴുതാത്തതു കൊണ്ട് പുതുക്കേണ്ട എന്നു ഞാനും പറയുന്നു. താങ്കള്‍ക്ക് മാത്രമേ ഊഹിക്കാന്‍ പറ്റൂ എന്ന് നിയമില്ലല്ലൊ.

ചെയ്യണമെന്ന് വ്യവസ്ഥയില്ലാത്ത എത്രയോ കാര്യങ്ങള്‍ ആളുകള്‍ ചെയ്യുന്നു.

ഉഭയ സമ്മതപ്രകാരം രേഖാമൂലം ആവശ്യപ്പെട്ടാലേ അവസാനിപ്പിക്കാന്‍ പറ്റൂ എന്നാണെഴുതിയിരിക്കുന്നതെന്ന്, താങ്കള്‍ എത്ര പ്രാവശ്യം ഇവിടെ എടുത്തെഴുതി? അങ്ങനെ ആവശ്യപ്പെടത്തിടത്തോളം അത് പുതുക്കേണ്ട ആവശ്യമുണ്ടോ?
അതിനര്‍ത്ഥം ഇപ്പോഴും അത് പ്രാബല്യത്തിലുണ്ടെന്നതല്ലെ.

kaalidaasan said... 124

സ്വന്തം അഭിപ്രായം മറ്റുളളവരുടെ വായില്‍ തിരുകി അഭിപ്രായം പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല കാളിദാസാ.. വേണ്ടപ്പെട്ടവരത് ശരിയാക്കണമെനും ശര്‍മ്മ പറഞ്ഞതയി മാരീചന്‍ തന്നെയാണ്. എന്നൊരു വാചകം ഇടയ്ക്കു കണ്ടു. വേണ്ടപ്പെട്ടവരത് ശരിയാക്കണമെന്ന് എവിടെയാണ് ശര്‍മ്മ എഴുതിയത്? ആര്‍ക്കു വേണ്ടപ്പെട്ടര്‍.. കാളിദാസനോ?


മാരീചന്റെ ബ്ളോഗില്‍ ശര്‍ മ്മ എഴുതിയ ഫയലെന്നു പറഞ്ഞ്, ഞാന്‍ വായിച്ച് ഒന്നാണിത്.

ഈ സാഹചര്യത്തില്‍ എം.ഓ.യു വിലെ ഖണ്ഡിക 3 (എ) പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്ലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഭേദഗതികളോടെ ധാരണാപത്രത്തിന്റെ കാലപരിധിക്കുള്ളില്‍ എഗ്രിമെന്റ് വയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക"..

ഈ നടപടി സ്വീകരിക്കാന്‍ പറഞ്ഞത്, സെക്രട്ടേറിയറ്റിന്റെ പറമ്പില്‍ പുല്ലു തിന്നുന്നു പശുവിനോടായിരിക്കുമെന്ന് മാരീചനു വിശ്വസിക്കാം . എല്ലാവരും അത് ചെയ്യണമെന്ന് വാശിപിടിച്ചാല്‍ അത് നടപ്പില്ല.

kaalidaasan said... 125

കണ്‍മുന്നില്‍ കൊണ്ടു വെച്ച ഫയലില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്.

The draft agreement prepared by the Special Officer, Malabar Cancer Centre Society based on the proposals received from M/s SNC Lavalin has been modified by the Administrative department and got scruitanised by the Law dept. The final draft agreement as modified and scruitanised may be seen at flag (A).

ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാകുന്നവനെ വേണം മന്ത്രിയാക്കാനെന്ന് ഇനിയെങ്കിലും സിപിഎമ്മിന് ബോധമുണ്ടാകട്ടെ.


ബോധമുള്ളവര്‍ക്ക് ഇതില്‍ ഇടപെട്ടതു കുറച്ചധികം പേരാണെന്നു മനസിലാക്കാം . ഇതില്‍ ആരാണ്, എം ഒം യുവില്‍ മാറ്റം വരുത്തിയതെന്നു ഗണിച്ചു പറയാന്‍ ശര്‍മ്മ മാരീചനല്ലല്ലോ.

180 ദിവസം മാത്രമേ കലാവധി ഉള്ളു എന്നു പറഞ്ഞ ഒരു എം ഒ യു പിണറായിയുടെ മുന്നില്‍ 180 ദിവസവും ഇരുനിട്ട് , അതിനു ഒന്നും സംഭവിച്ചില്ലല്ലോ? അത് കാണാതെ ശര്‍മ്മയുടെ മുന്നിലെ ഫയല്‍ മാത്രം കണുന്നതിലെ മനാശാസ്ത്രം എന്താണ്?

kaalidaasan said... 126

തന്റെ മുന്നില്‍ കൊണ്ടുവെച്ച കരട് കരാര്‍ തയ്യാറാക്കിയത് എസ്എന്‍സി ലാവലിന്റെ പ്രൊപ്പോസലുകളെ അടിസ്ഥാനമാക്കി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ആണെന്നും അതില്‍ ‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് ചില മാറ്റങ്ങള്‍ വരുത്തിയെന്നും അത് നിയമവകുപ്പു പരിശോധിച്ചെന്നും ഫയലിലെഴുതി മന്ത്രിയെ അറിയിച്ചിട്ടും, അത് തയ്യാറാക്കിയത് ആരെന്ന് തനിക്കറിയില്ലെന്ന് പറയുന്ന മന്ത്രിയെയും അതും വിശ്വസിച്ച് ഉറഞ്ഞു തുളളുന്ന കാളിദാസനെയും വിശേഷിപ്പിക്കേണ്ടത് ഏതു വാക്കുകളിലാണെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.


ഇത് വായിക്കുന്ന അര്‍ക്കും മാനസിലക്കാം ഈ ഫയല്‍ കുറച്ചധികം പേര്‍ കൈകാര്യം ചെയ്തു എന്ന്. അഡ്മിനിസ്റ്റ്രേറ്റീവ് വകുപ്പിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിലാരാണു മാറ്റങ്ങള്‍ വരുത്തിയതെന്ന് ശര്‍മ്മ അറിയണമെന്നില്ല. മാറ്റങ്ങള്‍ എന്താണെന്നു ആര്‍ക്കും മനസിലാകുന്ന ഭാഷയില്‍ മന്ത്രി ഫയലില്‍ എഴുതി. അത ശരിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ശരിയക്കണമെന്നാഗ്രഹമില്ലാത്തവര്‍ അതു ചെയ്തില്ല. അതിനു മാരിചന്‍ ഉറഞ്ഞു തുള്ളിയിട്ടും കാര്യമില്ല.

മന്ത്രിസഭ മാറി എന്നു കരുതി ലോകവസനമൊന്നുമല്ല. തൊട്ടു മുമ്പത്തെ മന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം , എം ഒ യുവില്‍ നിന്നുമുണ്ടായ മാറ്റം ശരിയാക്കി കരട് വീണ്ടും അവതരിപ്പിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ താല്‍പര്യം കാണിച്ചില്ല. അതു കൊണ്ട് മന്ത്രി അതു ശ്രദ്ധിച്ചില. ക്യാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ക്ക് വേണ്ടെങ്കില്‍ പിന്നെ കടവൂരിനെന്തിനാണിത്?

Anonymous said... 127

“180 ദിവസം മാത്രമേ കലാവധി ഉള്ളു എന്നു പറഞ്ഞ ഒരു എം ഒ യു പിണറായിയുടെ മുന്നില്‍ 180 ദിവസവും ഇരുനിട്ട് , അതിനു ഒന്നും സംഭവിച്ചില്ലല്ലോ? അത് കാണാതെ ശര്‍മ്മയുടെ മുന്നിലെ ഫയല്‍ മാത്രം കണുന്നതിലെ മനാശാസ്ത്രം എന്താണ്?“

പിണറായിക്കും ശര്‍മ്മക്കും ഇടയില്‍ എത്രയോ തവണ പുതുക്കല്‍ നടന്നിരിക്കുന്നു. കരാ‍റാക്കാനുള്ള നടപടികള്‍ വരെ തുടങ്ങിയിരുന്നു. അത് താമസിപ്പിച്ചു. പിന്നെ എം.ഒ.യു അതിന്റെ വഴിക്കും പോയി. അതല്ലേ പോയിന്റ് കാളിദാസാ? കാളിദാസന്റെ മനഃശാസ്ത്രം എന്താണ്?

“ഇത് വായിക്കുന്ന അര്‍ക്കും മാനസിലക്കാം ഈ ഫയല്‍ കുറച്ചധികം പേര്‍ കൈകാര്യം ചെയ്തു എന്ന്. അഡ്മിനിസ്റ്റ്രേറ്റീവ് വകുപ്പിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിലാരാണു മാറ്റങ്ങള്‍ വരുത്തിയതെന്ന് ശര്‍മ്മ അറിയണമെന്നില്ല.“

ശര്‍മ്മ അറിയണമെന്നില്ല? പിണറായി വിജയന്‍. അല്ലേല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ശശിധരന്‍ നായര്‍. അങ്ങിനെയല്ലെ കാളിദാസന്‍ പറഞ്ഞുകൊണ്ടിരുന്നത്. പലരും മാറ്റം വരുത്തിയിട്ടുണ്ട് എന്ന് സമമതിച്ചത് നല്ലതിനു തന്നെ. മാരീചന്റെയും മറ്റും കമന്റുകള്‍ക്ക് ആ നന്മയെങ്കിലും ചെയ്യാനായി.

“ക്യാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ക്ക് വേണ്ടെങ്കില്‍ പിന്നെ കടവൂരിനെന്തിനാണിത്?“

ഹഹഹ..അദ്ദാണ്. താന്‍ പിടിച്ച മുയലിന്റെ കൊമ്പില്‍ നിന്നു പിടിവിടാതിരിക്കുവാന്‍ ഇങ്ങനെ തന്നെ പറയണം. ജനാധിപത്യവ്യവസ്ഥിതിയില്‍ അങ്ങിനെ തന്നെ വേണം താനും. ഉദ്യോഗസ്ഥനു വേണ്റ്റേ, പിന്നെ മന്ത്രിക്കും വേണ്ട. ഇതിനെയാണോ ഉദ്യോഗസ്ഥമേധാവിത്വം എന്ന് പറയുന്നത്? പകഷെ പിണറായിയാണ് കടവൂരിന്റെ സ്ഥാനത്തെങ്കില്‍ കഥമാറും. മന്ത്രിയാണ് എല്ലാം നോക്കി നടത്തേണ്ടതും ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കേണ്ടതും. ശരിയായ ജനാധിപത്യം പിണറായി ഭരിക്കുമ്പോള്‍ എന്നാണോ കാളിദാസാ പറഞ്ഞുപോകുന്നത്?

kaalidaasan said... 128
This comment has been removed by a blog administrator.
kaalidaasan said... 129
This comment has been removed by a blog administrator.
kaalidaasan said... 130
This comment has been removed by a blog administrator.
kaalidaasan said... 131
This comment has been removed by a blog administrator.
kaalidaasan said... 132

ചോദ്യം ആവര്‍ത്തിക്കാം.. general SLII will arrange the financing for the projectഎന്ന ഭാഗം പരിഭാഷപ്പെടുത്തിയാല്‍ സഹായം നല്‍കുന്നതാണ് എന്നാകുന്നത് എങ്ങനെയാണ്? .

പദ്ധതിക്കുള്ള ധനകാര്യം ഉറപ്പാക്കുമെന്നു തന്നെയാണതിന്റെ അര്‍ത്ഥം .


പോ, പോയി ധാരണാപത്രത്തിലെ 3 (a) മനസിരുത്തി വായിക്ക്. ദാ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement. അതില്‍ through the establishing of a financing structure, negotiations with donors and financial institutions ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്താണെന്ന് അറിയാവുന്ന വല്ലവരോടും പോയി ചോദിച്ച് മനസിലാക്ക്

ഇതു മനസിലക്കാന്‍ അരോടും ചോദികേണ്ട ആവശ്യമില്ല. ഇതിന്റെ തൊട്ടു മുമ്പില്‍ വേറൊരു വാക്കുണ്ടായിരുന്നു. അത് will. എന്നാണ്. മാരിചന്‌ ഏറ്റവും അലര്‍ജിയുള്ള വാക്ക്. will arrange fibnancing ennu എന്നു പറഞ്ഞാല്‍ അതിന്‌ ഒരര്‍ത്ഥമെ ഉള്ളു. ധനസഹായം ശരിയാക്കി ത്തരും . അത് ലവലിന്‍ എങ്ങനെ തരും എന്ന് ഇവിടേ ആര്‍ക്കും അറിയേണ്ട.

വൈദ്യുത കരാര്‍ കീശയിലാക്കുന്ന നേരത്ത്, സഹായം ഭിക്ഷയാചിച്ചാണു തരാന്‍ പോകുന്നതെന്നൊന്ന്നും പറഞ്ഞിരുന്നില്ല. കരാര്‍ കൊടുത്താല്‍ 98 കോടി രൂപ അശുപത്രികുള്ള ധനസഹായമായി തരും എന്നാണെല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചത്. പിണറായിയുടേ മനസില്‍ ഇതായിരുന്നു എങ്കില്‍ , ഒരു പാര്‍ട്ടിയെ വഞ്ചിച്ചതിന്‌ ശിക്ഷിക്കപ്പെടേണ്ടതാണ്.

240 കോടി രൂപയുടെ വൈദ്യുത കരാറിന്റെ പാരിതോഷികമാണീ സഹായം . അതറിയാവുന്നവരാണു കേരളത്തില്‍ മുഴുവനുമുള്ളത്. ആ പാരിതോഷികം നല്‍കാമെന്നു പറഞ്ഞവര്‍ , അതിനു പല നിബന്ധനകളും വക്കുമ്പോള്‍ സാമാന്യ ബോധുമുള്ളവര്‍ അത് പെട്ടെന്നു മനസിലാക്കും .
240 കോടിയുടെ കരാര്‍ പോക്കറ്റിലാക്കിക്കഴിഞ്ഞു, ധനസഹായം ഉറപ്പക്കാന്‍ കരറുണ്ടാക്കാതിരിക്കുക, എം ഒ യു വില്‍ 180 ദിവസം അടയിരുന്നു അത് കാലഹരണപ്പെടുത്തുക, എന്നിട്ട് സ്വന്തം ശിങ്കിടിയെക്കൊണ്ട്, എം ഒ യു വിന്റെ അന്തസത്ത തന്നെ മാറ്റുന്ന ഒരു കരടു കരാറുണ്ടാക്കി ലാവലിനെ ബാധ്യതയില്‍ നിന്നുമൊഴിവാക്കുക. എന്നിട്ട് ആ ഉത്തരവദിത്തം മറ്റാരുടേയോ മേലെ തട്ടിക്കളിക്കുക.

മാരീചന്‍ പറഞ്ഞു വരുന്നത് ആത്മഹത്യാപ്രമായ ഒന്നാണ്.ശര്‍മ്മയെ പ്രതിക്കുട്ടില്ലാക്കാനും, പിണറായിയെ രക്ഷിക്കാനുമുദ്ദേശിച്ചാണിത് ചെയ്യുന്നതെങ്കിലും , വിശദീകരിച്ച് വിശദീകരിച്ച് അത് നേരെ വിപരീതമാക്കുന്നു. മാരീചന്റെ അവസാനത്തെ നിലപാട്, പിണറായി ഒപ്പിട്ട എം ഒ യു വില്‍ തന്നെ ധനസഹായം ഉറപ്പാക്കുമെന്ന് ഖണ്ഠിതമായി പറഞ്ഞിട്ടില്ല എന്നാണ്.

ഇനി വായനക്കാര്‍ തീരുമാനിക്കുക ധനസഹായം ഉറപ്പാക്കുമെന്ന് ഖണ്ഠിതമായി പറയാത്ത ഒരു എം ഒ യു 1998ല്‍ ഒപ്പിട്ട്, അത് നഷ്ടപ്പെടാനിടയാക്കിയതാരാണ്?

ഇതൊക്കെയല്ലെ ഇത്ര നാളും എല്ലാവരും ചര്‍ച്ച ചെയ്തത്? മാരീചന്‍ ഇപ്പോള്‍ അതിനു കയ്യൊപ്പും വച്ചു.

കിരണ്‍ തോമസ് തോമ്പില്‍ said... 133

വാദങ്ങള്‍ കാടുകയറുമ്പോള്‍ കാളിദാസന്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. അതിന്‌ ഏറ്റവും നല്ല മറ്റൊരു ഉദാഹരണമാണ്‌ ഈ പ്രസ്താവന

മന്ത്രിസഭ മാറി എന്നു കരുതി ലോകവസനമൊന്നുമല്ല. തൊട്ടു മുമ്പത്തെ മന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം , എം ഒ യുവില്‍ നിന്നുമുണ്ടായ മാറ്റം ശരിയാക്കി കരട് വീണ്ടും അവതരിപ്പിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ താല്‍പര്യം കാണിച്ചില്ല. അതു കൊണ്ട് മന്ത്രി അതു ശ്രദ്ധിച്ചില. ക്യാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ക്ക് വേണ്ടെങ്കില്‍ പിന്നെ കടവൂരിനെന്തിനാണിത്?



ഇവിടെ സെഷ്യല്‍ ഓഫിസറെ അതായത്‌ ശശീധരന്‍ നായരെ കുത്തിയാണ്‌ കാളിദാസന്‍ നില്‍ക്കുന്നത്‌. എന്നാല്‍ ശശീധരന്‍ നായര്‍ 2000 ഏപ്രിലില്‍ തന്നെ സ്പെഷ്യല്‍ ഓഫീസര്‍ പദവിയില്‍ നിന്നും മാറിയിരുന്നു.

kaalidaasan said... 134

അങ്കിള്‍ ,

സൂരജിന്റെ 76)മത്തെ കമന്റില്‍ നിന്ന്.


ഒക്ടോബര്‍ 3, 1998ല്‍ The validity of this MOU is further extended for a period of 90 days എന്ന് പുതുക്കി. തുടര്‍ന്ന് ശര്‍മ്മയുടെ കാലത്ത് 6-02-1999നു മറ്റൊരു 180 ദിവസത്തേക്കു കൂടി പുതുക്കി. ഇത് പിന്നീട് 20-09-1999ന് ഒന്നുകൂടി പുതുക്കിയിട്ട് അതിന്റെ വാലിഡിറ്റി 18-01-2000 എന്ന ഡേറ്റ് വരെയുള്ള നാലുമാസത്തേയ്ക്ക് കൂടിയായിരിക്കും എന്നും നിശ്ചയിച്ചു. ഇതിനു ശേഷം മേയ് 16, 2000ത്തിലാണ് ഈ എം.ഓ.യുവിനെ അധികരിച്ച് ഒരു കരാറ് ഉണ്ടാക്കി അതിന്റെ കരട് കോപ്പി ലാവലിന്‍ കേരളസര്‍ക്കാരിന് അയച്ചുകൊടുക്കുന്നത്.

ഒക്ടോബര്‍ 3 നു പുതുക്കി എന്നു പറയുന്നത് 90 ദിവസത്തേക്കായിരുന്നു. എന്നു വച്ചാല്‍ അതിന്റെ കാലാവധി ജനുവരി 3 ന്‌ അവസാനിച്ചു. പിന്നീട് പുതുക്കി എന്നു പറയുന്നത് ഫെബ്രുവരി 6 നും . അപ്പോള്‍ പുതുക്കിയത് 126 ദിവസം കഴിഞ്ഞും . എം ഒ യു ഇല്ലാതെ 36 ദിവസം . ഒരു മാസത്തില്‍ കൂടുതല്‍ എം ഒ യു ഇല്ലാതിരുന്നിട്ടും , ധാരണ എങ്ങും പോയില്ലല്ലോ.

രണ്ടാമത്തെ പുതുക്കലിന്റെ കഥ ഇങ്ങനെ.

പുതുക്കിയ തീയതി 06-02-1999. 180 ദിവസത്തേക്ക്. അതവസാനിച്ചത് 05-08-1999. വീണ്ടും പുതുക്കിയത് 20-09-199 ന്‌. എം ഒ യു നിലവിലില്ലാതെ 45 ദിവസം .

20-09-199 ന്‌. നടന്ന പുതുക്കല്‍ നാലുമാസത്തേക്കായിരുന്നു. അതവസാനിക്കുന്ന തീയതി 18-02-2000 യും . പിന്നീട് എം ഒ യു ഉണ്ടായിരുന്നില്ല. കരട് കരാര്‍ 16-5- 2000 ആണു ലാവലിന്‍ കരടു കരാര്‍ കേരള സര്‍ ക്കാരിനു അയച്ചുകൊടുത്ത( കേരള സര്‍ ക്കാര്‍ എന്നു പറഞ്ഞാല്‍ ശശിധരന്‍ നയര്‍ എന്നു വായിക്കുന്നവര്‍ മനസിലക്കണം ) എം ഒ യു ഇല്ലാതെ 88 ദിവസം .



ഈ തീയതികളും ദിവസങ്ങളും കണക്കുകളും പറയുന്നതെന്താണ്?

എം ഒ യു പ്രാബല്യത്തിലില്ലാതെ തന്നെ ധാരണ ഉണ്ടായിരുന്നു. എങ്കില്‍ ആ എം ഒ യു പുതുക്കാതെ തന്നെ ധാരണ പ്രാബല്യത്തിലില്ലേ? രേഖാമൂലം അവസാനിപ്പിക്കാത്ത ആ ധാരണ പുതുക്കിയില്ല എന്ന വാദം ​ഇനി നിലനില്‍ക്കുമോ? കടവൂര്‍ എം ഒ യു പുതുക്കാത്തതാണ്, സഹായം കിട്ടാതിരിക്കന്‍ കാരണമെന്ന് ഇനിയും പറയാന്‍ പറ്റുമോ? കടവൂരിനെ എന്തുകൊണ്ട് പ്രതിയക്കിയില്ല എന്നു വിലപിച്ചര്‍ ആരെങ്കിലും ഇതിനുത്തരം തരുമോ?

ഇടവിട്ട് ഇടവിട്ട് പുതുക്കിയിരുന്ന , അതും കാലാവധി അവസാനിച്ച ശേഷം പലപ്പോഴും പുതുക്കിയിരുന്ന ആ രേഖ നീണ്ട ഇടവേളക്കു ശേഷം ഇനി ഒന്നങ്ങു പുതുക്കിയാല്‍ പോരെ? ധന സഹായം തരാന്‍ മനസാക്ഷിയുള്ളവര്‍ അത് തരേണ്ടതല്ലെ?

മാരീച ഊഹപ്രകാരം 2000 ല്‍ തന്നെ ധന സഹായം സ്വരൂപിച്ചു കഴിഞ്ഞിരുന്നു. സ്വരൂപിച്ചു കഴിഞ്ഞ ഒരു സഹായം സാമാന്യ യുക്തിക്ക് നിരക്കാത്തവിധം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തരാതിരിക്കുന്നതല്ലേ ഇതിലെ സത്യം ?

അതുകൊണ്ടാണ്, ഞാന്‍ ആദ്യമേ പറഞ്ഞത്, ഈ എ ഒ യു വിന്റെ ഗതി ഈ പ്രശ്നത്തില്‍ അത്ര പ്രാധാന്യമുള്ളതല്ല എന്ന്.

ഇനി ആലോചിക്കൂ എന്തുകൊണ്ടാണ്, ധനസഹായം കിട്ടാതെ പോയത്?
പണം വേറെ വഴിച്ചു തിരിച്ചുവിട്ടു എന്ന ഒരാരോപണം ഇപ്പോഴും നില നില്ക്കുന്നു. അത് ശരിയല്ലെന്നു വാദിച്ചാലും അതിനുള്ള ഒരു ശ്രമം നടന്നു എന്ന് പറയുന്നതില്‍ തെറ്റുണ്ടോ?

ഇപ്പോഴും ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഈ സഹായം കിട്ടാതിരിക്കന്‍ ബോധപൂര്‍വ്വം ചില ശക്തികള്‍ കളിച്ചിട്ടുണ്ട്. അതിലൊന്ന് ലാവലിനാണ്.

ലാവലിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാര്‍ ഇക്കാര്യം മറക്കുന്നതെന്തേ?

അങ്കിള്‍ said... 135

മാരീചന്റെ പോസ്റ്റില്‍ ഇങ്ങനെയൊരു കമന്റു കൂടി രേഖപ്പെടുത്തി:
പ്രീയ മാരീചാ,

ധാരണാ പത്രം:
2. ഈ ധാരണാ പത്രമനുസരിച്ച് കേരളം ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുന്നു.
---------------------------------
3. In general SLI will:

a) arrange the financing for the project through the establishing of a financing structure, negotiations with donors and financial institutions, preparation of documentation, closure and disbursement
b) establish the detailed functional programme for the implementation of the project
c) prepare the preliminary design to the review and comments of Kerala, identify construction packages, validate budget and schedule and submit final documents to Kerala
d) provide direction and advise to local Engineers responsible for the design, procurement, construction and commissioning of the project.
-------------------------
നാലു കാര്യങ്ങള്‍ ഇതില്‍ പറയുന്നില്ലേ. മാരീചന്റെ വ്യാഖ്യാനം നോക്കൂ:
“സ്വന്തം നാട്ടിലെ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും പണം ലഭിക്കുമെന്ന് ഉറപ്പാകുന്നതു വരെ എംഒയു പുതുക്കിക്കൊണ്ടേയിരിക്കുക എന്നൊരു വഴിയാണ് ലാവലിനും സര്‍ക്കാരും തെരഞ്ഞെടുത്തതെന്ന് സ്പഷ്ടം. ധനകാര്യ സ്ഥാപനങ്ങളുടെ ഉറപ്പ് കിട്ടിയ ശേഷം അന്തിമ കരാര്‍.“

ഇങ്ങനെ വ്യാഖ്യാനം നല്‍കാവുന്ന ഒരു വരിയെങ്കിലും അതിലുണ്ടോ. മറ്റാരെങ്കിലുമാണ് ഈ വ്യാഖാനം തന്നതെങ്കിലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ.

25-4-1998 ല്‍ ആദ്യ എം.ഓ.യു. ഒപ്പിട്ടു. വെറും 180 ദിവസം മാത്രം ആയുസ്സ് നിശ്ചയിച്ചതിന്റെ ജീവന്‍ നീട്ടി നീട്ടി 180+90+180+173=623 ദിവസം വരെ കൊണ്ടെത്തിച്ചു. അതും എല്‍.ഡി.എഫ് ഭരണ സമയത്ത് തന്നെ , 18-1-2000 വരെ.

623 ദിവസം കിട്ടിയിട്ടും ധാരണാപത്രത്തില്‍ അക്കമിട്ട് പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എന്തെല്ലാം ലാവലിന്‍ ചെയ്തു തീര്‍ത്തു. വീണ്ടും മാരീചന്‍ പറയുന്നു:

“എസ്എന്‍സി ലാവലിന്‍ തങ്ങളുടെ ചുമതല നിറവേറ്റി. അന്തിമ കരാറിന്റെ കരട് തയ്യാറാക്കി അവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. തീയതി 2000 മെയ് 13.“

ഇതായിരുന്നോ അവരുടെ ചുമതല? അവര്‍ തന്നെ സമ്മതിച്ച് ഒപ്പിട്ട 180 ദിവസങ്ങള്‍ക്ക് പകരം 623 ദിവസം കിട്ടിയിട്ട് അവര്‍ ചെയ്തത് അന്തിമ കരാറിന്റെ കരട് തയ്യാറാക്കി പോലും. 98 കോടി പറഞ്ഞ് മോഹിപ്പിച്ച് തട്ടിയെടുത്ത നവീകരണ കരാറിനെ പറ്റി മറന്നു. കാരണം ആ പണിയെല്ലാം കഴിഞ്ഞ്, കിട്ടാനുള്ളതു മുഴുവന്‍ വാങ്ങിയെടുത്തില്ലേ.

ശരി 623 ദിവസം കൊണ്ട് ലാവലിന്‍ ചെയ്തതെന്തെന്നു ഇപ്പോള്‍ മനസ്സിലായി. ഇത്രയും ദിവസം കേരളവും അവിടത്തെ ഭരണ കക്ഷികളും എന്തു ചെയ്യുകയായിരുന്നു എന്നു കൂടി പറയണ്ടേ മാരീചാ. ഫയലില്‍ ആ വിവരങ്ങളില്ലേ. അതു കഴിഞ്ഞിട്ടല്ലേ ലാവലിന്‍ കൊടുത്തയച്ച കരടു കരാറില്‍ എന്തെല്ലാം ഉണ്ടായിരുന്നു എന്ന് പരിശോധിക്കാന്‍.

Unknown said... 136

പ്രിയ മാഷേ,
മൂന്ന് പോസ്റ്റുകളിലായി 750ഓളം കമന്റുകള്‍. പല വസ്തുതകളും രേഖകളും തലനാരിഴ കീറി പരിശോധിച്ചെങ്കിലും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങള്‍ കാരണം സംവാദം ക്രിയാത്മകമായിരുന്നു എന്ന് പറയാനാവില്ല. പിണറായിയുടെ ലാവലിന്‍ ഇടപാടില്‍ ക്രമക്കേടുകള്‍ തീരെയില്ലെങ്കില്‍ സി.ബി.ഐ.എന്തായാലും അയാളെ പ്രതിയാക്കുകയില്ല. അത് ആര്‍ക്കും മനസ്സിലാവുന്ന സത്യമാണ്. ബാക്കിയൊക്കെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടക്കുകയാണെങ്കില്‍ മാത്രം തീര്‍ച്ചയാവേണ്ട കാര്യമാണ്. ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എമ്മിന്റെ വാദം ആരും മുഖവിലയ്ക്കെടുക്കുകയില്ല. രാഷ്ട്രീയനേതാക്കള്‍ പറയുന്നത് അപ്പടി ആരും വിശ്വസിക്കാറില്ലെന്ന സത്യം അവര്‍ക്കറിയാമോ എന്തോ.

ഈ കേസ് രാഷ്ട്രീയപ്രേരിതമല്ല. കാരണം അഖിലേന്ത്യാതലത്തില്‍ സി.പി.എം. കോണ്‍ഗ്രസ്സിന്റെ പ്രതിയോഗിയേയല്ല. അപ്പപ്പോള്‍ പുതുക്കിപ്പുതുക്കി തട്ടിക്കൂട്ടുന്ന മൂന്നാം മുന്നണിയും കോണ്‍ഗ്രസ്സിന് ബദലല്ല. ബി.ജെ.പി.യാണ് കോണ്‍ഗ്രസ്സിന് എതിരാളി. രാഷ്ട്രീയപ്രേരിതമായാണെങ്കില്‍ ബി.ജെ.പി.യ്ക്ക് എതിരായാണ് സി.ബി.ഐ.യെക്കൊണ്ട് കേസ് എടുപ്പിക്കേണ്ടിയിരുന്നത്. വേണമെങ്കില്‍ അവസരവും ഇല്ലാതില്ല. ഒരു ഉദാഹരണം പറയാം.

കര്‍ണ്ണാടക മുഖ്യമന്ത്രി യെഡ്ഡ്യൂരപ്പയുടെ ഭാര്യ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹമായി മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടിലെ സമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കോര്‍പ്പറേഷന്‍ വാട്ടര്‍ ശേഖരിക്കാന്‍ വീട്ടിന്റെ തറയില്‍ കുഴിക്കുന്ന ടാങ്ക് ആണല്ലൊ സമ്പ്. അതിന് ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങാന്‍ പാകത്തില്‍ മൂടിയുമുണ്ടാവും. അബദ്ധത്തില്‍ സമ്പില്‍ വഴുതിവീഴുകയായിരുന്നു എന്നാണ് അന്ന് യെദ്ദ്യൂരപ്പ പറഞ്ഞത്. അത് ദുരൂഹമായി തന്നെ തുടര്‍ന്നു. എന്നാലിപ്പോള്‍ യെഡ്ഡ്യൂരപ്പയുടെ മകന്‍ ഷിമോഗയില്‍ മത്സരിക്കും എന്ന് വന്നപ്പോള്‍ ആരോ ഒരു പൊതുതാല്പര്യഹരജി കൊടുത്തിരിക്കുകയാണ് മരണകാരണം വീണ്ടും അന്വേഷിക്കണമെന്ന് പറഞ്ഞ്. മജിസ്ട്രേട്ട് കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുമുണ്ട്. കേന്ദ്രത്തിന് വേണമെങ്കില്‍ യെഡ്ഡ്യൂരപ്പയെ കേസില്‍ കുടുക്കി ബി.ജെ.പി.യെ വെള്ളം കുടിപ്പിക്കാമല്ലൊ. അത്രയൊന്നും അധ:പതിച്ചിട്ടില്ല ഏതായാലും നമ്മുടെ ജനാധിപത്യം.

മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പിന് ശേഷം തൂക്ക് പാര്‍ലമെന്റ് ആണ് വരുന്നതെങ്കില്‍ പരസ്പരം സഹകരിക്കേണ്ടവരാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും ബോധ്യവുമുണ്ട്. ജ്യോതിബസു മിനിഞ്ഞാന്ന് പറഞ്ഞത് വായിച്ചില്ലെ. അടുത്ത ഇലക്‍ഷന് ശേഷം കോണ്‍ഗ്രസ്സുമായി സഹകരിക്കണോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല എന്ന്. നേതാക്കള്‍ക്ക് വാക്കുകള്‍ എപ്പോള്‍ വേണമെങ്കിലും വിഴുങ്ങാം. ലാവലിന്‍ കേസില്‍ എന്ത് അഴിമതി നടന്നിട്ടുണ്ടെങ്കിലും പിണറായി ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല. സി.പി.എമ്മും കോണ്‍ഗ്രസ്സും ഇണങ്ങിയും പിണങ്ങിയും അങ്ങനെ പോവുകയും ചെയ്യും. അപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്യപ്പെട്ട കമന്റുകളില്‍ ഏറിയപങ്കും കനത്ത ബൌദ്ധിക നഷ്ടം തന്നെയാവും.

കാളിദാസന്‍ ഇതല്ല എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് ചില കമന്റുകളില്‍ വിലപിക്കുന്നത് കണ്ടു. ഇത്തരം വൃഥാവിലാപങ്ങള്‍ പണ്ട് 57മുതലേ കാലാകാലങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. പാര്‍ട്ടി ബഹുജനപ്പാര്‍ട്ടിയായി മാറിയപ്പോള്‍ കമ്മ്യൂണിസം പോയി എന്നാണ് അന്ന് ചിലര്‍ വിലപിച്ചത്. പത്തിരുപത് കൊല്ലം മുന്‍പ് ഞാനും ചില സഖാക്കളോട് പറഞ്ഞുനടന്നിട്ടുണ്ട്. പാര്‍ട്ടി ഇപ്പോഴൊന്നും ജനകീയസമരങ്ങള്‍ നടത്തുന്നില്ലല്ലൊ പൊതുപണിമുടക്ക്, ഹര്‍ത്താല്‍,ഉപരോധം ബന്ത് മുതലായ അനുഷ്ടാനസമരകലാപരിപാടികള്‍ മാത്രമല്ലെ നടത്തുന്നുള്ളൂ. ഇപ്പോള്‍ ഏത് ജനകീയസമരങ്ങള്‍ നടന്നാലും സി.പി.എം. ജനവിരുദ്ധപക്ഷത്താണ്. എന്നിട്ടെന്താ നവകേരള മാര്‍ച്ചിന് ആളുകള്‍ കുറഞ്ഞുപോയോ?

ഏതായാലും തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുള്ള സഹകരണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെപ്പോലെ രോഗികളില്‍ നിന്ന് ഫീസ് വാങ്ങിയാണ് അതും പ്രവര്‍ത്തിക്കുന്നത്. സൌജന്യമല്ല എന്നര്‍ത്ഥം. എങ്ങനെയാണ് സൌജന്യചികിത്സയും പരിശോധനയും നല്‍കുക? അത് സര്‍ക്കാര്‍ സ്ഥാപനമോ, അവിടെയുള്ള ഡോക്ടര്‍മാരും ജീവനയ്ക്കാരും സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്നവരോ അല്ലല്ലൊ.

Anonymous said... 137

ഡാക്കിട്ടര്‍ പറയുന്നത്

"2. ലാവലിന്റെ ബാധ്യതകള്‍ എന്തൊക്കെയെന്ന് എണ്ണിയെണ്ണി പറയുന്നു. ആശുപത്രി രണ്ട് ഘട്ടങ്ങളിലുണ്ടാക്കും : ഫേസ് - ഒന്ന്: കെട്ടിടത്തിന്റെ പ്രണ്ട് ബ്ലോക്ക്, മധ്യ ബ്ലോക്ക് എന്നിവയും ഫേസ് - രണ്ട് : കെട്ടിടം പണിയുടെ ബാക്കിയും, രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സ്റ്റാഫിനുമുള്ള അനുബന്ധ സൗകര്യങ്ങളും - ഇങ്ങനെയാണ് പണിയുടെ വിഭജനം തന്നെ. ഇതിനുള്ള സാമ്പത്തിക സഹായ സ്വരൂപിക്കല്‍, അതിന്റെ ബജറ്റ് നിയന്ത്രണം, കോണ്ട്രാക്റ്റ് കൊടുക്കല്‍,എഞ്ചിനിയറിങ്ങിന്റെ മേല്‍ നോട്ടം ഒക്കെ ലാവലിനാണ് ചുമതല. എം.ഓ.യൂവിന്റെ വകുപ്പ് 3(b,c,d) പ്രകാരം ലാവലിനായിരുന്നു കെട്ടിടനിര്‍മ്മാണത്തിനു കണ്‍സള്‍ട്ടന്റിനെയും കോണ്ട്രാക്റ്ററെയും നിയമിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ clause 2 (c) പ്രകാരം ലാവലിനെ ഇക്കാര്യത്തില്‍ assist ചെയ്യാനാണ് ഉത്തരവാദിത്തം.
ഈ ചുമതലപ്രകാരം ലാവലിന്‍ തന്നെയാണ് ടെക്നികാലിയയ്ക്ക് കണ്‍സള്‍ട്ടന്‍സിയും L&Tക്കു കോണ്ട്രാക്റ്റും കൊടുത്തത്.അതിന്റെ മിനിറ്റ്സും കിടുപിടികളും ഡിപ്പാര്‍ട്ട്മെന്റിലുണ്ട്. സ്ഥലത്തെ ഒരു reputedഉം experiencedഉം ആയ സ്ഥാപനത്തിനു പണി ഏല്പ്പിക്കേണ്ടത് സിഡ ഗ്രാന്റ് പ്രകാരം ലാവലിന്റെ ചുമതലയായിരുന്നു. അല്ലാതെ ഒരു സുപ്രഭാതത്തില്‍ പിണറായിയോ വല്ലവരുമോ വിളിച്ചുകയറ്റിയവരൊന്നുമല്ല ടെക്നിക്കാലിയ."

ഗ്രാന്റ്(അതും വിദേശത്തു നിന്ന്) ഇങ്ങനെ അത് തരുന്നവന് തോന്നിയമാതിരി തോന്നിയവന് കൊടുക്കാന്‍ വകുപ്പണ്ടോ? കണക്കുകളൊന്നും സര്‍ക്കാര്‍ അറിയണ്ട എന്നാണോ? 'ദാണ്ടേ കിടക്കുന്നു ആശുപത്രി.ചെല്ല് ഡാക്കിട്ടറേ, ചികില്‍സി' കൊള്ളാലോ വിഡിയോണ്‍!

അങ്കിള്‍ said... 138

പ്രീയ അനോണി,

ഡോക്കിട്ടര്‍ അവിടെ പറഞ്ഞതു മുഴുവന്‍ ഇതുവരെ ആരും ഒപ്പിടാത്ത കരടു കരാറില്‍ ഉള്ളതാണ്. അതിവിടെ ആര്‍ക്കറിയണം. ആദ്യം എം.ഓ.യു വിന്റെ ആയുസ്സ് ഒന്നു തീരുമാനിക്കട്ടെ.

kaalidaasan said... 139

ഇവിടെ സെഷ്യല്‍ ഓഫിസറെ അതായത്‌ ശശീധരന്‍ നായരെ കുത്തിയാണ്‌ കാളിദാസന്‍ നില്‍ക്കുന്നത്‌. എന്നാല്‍ ശശീധരന്‍ നായര്‍ 2000 ഏപ്രിലില്‍ തന്നെ സ്പെഷ്യല്‍ ഓഫീസര്‍ പദവിയില്‍ നിന്നും മാറിയിരുന്നു.


ശശിധരന്‍ നായരെ കുത്തിത്തന്നെയാണു ഞാന്‍ നില്‍ ക്കുന്നത്. കാരണം ഇത് ഇത്ര വഷളാക്കിയതില്‍ ശശിധരന്‍ നായര്‍ ക്ക് വലിയ ഒരു പങ്കുണ്ട്. പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിനു മുമ്പ് അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു. അതു കൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെട്ടു.


ശശിധരന്‍ നായര്‍ ആയിരുന്നു രണ്ടുവര്‍ഷക്കാലം ക്യാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ . പിണറായി കരാറുണ്ടാക്കിയിലെങ്കില്‍ പിന്നീട് അതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. പല വട്ട എം ഒ യു പുതുകിയപ്പോഴൊന്നും, പിണറായിയേപ്പോലെ തന്നെ ഒരു കരാറുണ്ടാക്കാന്‍ ആദ്ദേഹത്തിനു കഴിഞ്ഞില്ല. ശര്‍മ്മയെ മാറ്റി നിര്‍ത്തി കാര്യങ്ങളെല്ലാം ഇദ്ദേഹമാണു കൈകാര്യം ചെയ്തത്. എം ഒ യുവിന്റെ അന്തസത്തക്ക് നിരക്കുന്ന ഒരു കരരുണ്ടാക്കിയിരുന്നെങ്കില്‍ അതൊപ്പിട്ടുപോകുമായിരുന്നു. കരടു കരാറും ഇദ്ദേഹം ലാവലിനു മായി ചര്‍ച്ച ചെയ്താണുണ്ടാക്കിയത്. കരടു കരാറില്‍ മന്ത്രി അഭിപ്രായം രേഖപ്പെടുത്തുന്നതിനു മുമ്പ് കിരണ്‍ പറഞ്ഞപോലെ അദ്ദേഹം സ്ഥാനമൊഴിഞ്ഞെങ്കില്‍ , ഇതേ സ്ഥാനത്ത് വേറൊരാള്‍ വന്നു.

മന്ത്രി ഒരു ഫയലില്‍ വിയജനക്കുറിപെഴുതുക സാധാരണ നടകുന്ന ഒരു കാര്യമാണ്. പിന്നിടത് കാണുന്ന കീഴുദ്യോഗസ്ഥന്‍ മന്ത്രി എഴുതിയത് തെറ്റാണെങ്കില്‍ അതിനു വിശദീകരണം നല്‍കി പ്രശ്നം പരിഹരിക്കണം . മന്ത്രി പറഞ്ഞത് ശരിയാണെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം . അതാണു സാധാരണ പിന്തുടരുന്ന നടപടി.


ഇക്കാര്യം പിന്നീടു ചുമതലയേറ്റ സ്പെഷ്യല്‍ ഓഫിസര്‍ ഒര്‍മ്മിപ്പിച്ചതായി ആര്‍ക്കും അറിയില്ല. ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ ആ ഫയല്‍ സുഖ നിദ്രയില്‍ കിടക്കും . പിന്നീടൊരു കരാറുണ്ടാക്കണമെന്ന് ക്യാന്‍സര്‍ സെന്ററിന്റെ അധികാരികള്‍ക്ക് തോന്നിയിട്ടുമില്ല. ഇവിടേ കടവുരിനേക്കാള്‍ ഉത്തരവാദിത്തം ക്യാന്‍സര്‍ സെന്റര്‍ അധികാരികള്‍ക്കും ലാവലിനുമായിരുന്നു.

അങ്കിള്‍ said... 140

ഇതിനുമുമ്പ് (കമന്റ് 121) സംസ്ഥാന സര്‍ക്കാര്‍ അവരുടെ കൈയ്യിലുള്ള എം.ഓ.യു വില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നാണ് രേഖപ്പെടുത്തിയത്. ആ പ്രവര്‍ത്തിയുടെ ഫലം എന്താണെന്നുകൂടി നമുക്കറിയണ്ടേ:

ആദ്യ എം.ഓ.യു വിന്റെ കാലാവധി 25-10-1998 വരെയായിരുന്നല്ലോ. 3-10-1998 ല്‍ ഒരു 90 ദിവസത്തേക്ക് കൂടി ആയുസ്സ് നീട്ടികൊടുത്തു. The validity of this MOU is further extended for a period of 90 days. എന്നാണ് പറഞ്ഞിട്ടുള്ളത്. അതായത് ആദ്യത്തെ എം.ഒ.യു വിന്റെ കാലാവധി 25-10-1998 എന്നത് 25-1-1999 എന്നാക്കുന്നു. ഇതിനു വേണ്ടി ആദ്യത്തെ എം.ഓ.യു എഴുതി ഉണ്ടാക്കിയ പേപ്പറെടുത്ത് അതിന്റെ പുറകില്‍ The validity of this MOU is further extended for a period of 90 days എന്നെഴുതി രണ്ടു കൂട്ടരും ഒപ്പിട്ടാല്‍ ധാരാളം മതി. ആദ്യ എം.ഓ.യു. പുതുക്കിയതിനു തുല്യമായി.

എന്നാല്‍ വീണ്ടും ഒരു 180 ദിവസത്തേക്ക് കൂടി ആദ്യ എം.ഓ.യു വിന്റെ ആയുസ്സ് നീട്ടി കൊടുക്കാന്‍ തീരുമാനിച്ചത് 6-2-1999 ലാണ്. അതായത് 25-1-1998 ല്‍ എം.ഒ.യു വിന്റെ ആയുസ്സ് നിലച്ചതിനു 12 ദിവസത്തിനു ശേഷമാണ് ആദ്യ എം.ഓ.യു വിനു 25-7-1999 വരെ ആയുസ്സ് ഉണ്ടെന്നു രണ്ടു കൂട്ടരും തീരുമാനിച്ചത്. ഈ പുതുക്കലും ആദ്യം ചെയ്തതു പോലെ, എം.ഓ.യു കടലാസിന്റെ പുറകില്‍ The validity of this MOU is further extended for a period of 180 days എന്നാണ് എഴുതി രണ്ടു കൂട്ടരും ഒപ്പിട്ടെങ്കില്‍ ആ ധാരണാപത്രത്തിന്റെ കാര്യം കട്ടപൊഹ. കാരണം, എന്നേ ജീവനറ്റ ഒരു എം.ഓ.യു വിനാണ് 6 മാസം കൂടി ആയുസ്സ് നീട്ടി കൊടുത്തിരിക്കുന്നത്. ചുരുക്കത്തില്‍ 25-1-1998 നു ശേഷം ലാവലിനുമായി ജീവനുള്ള ഒരു എം.ഓ.യു ഇല്ല.

എന്നാല്‍ ആദ്യ എം.ഓ.യു വിലെ വാചകങ്ങള്‍ അതേ പടി പകര്‍ത്തിയിട്ട് അവസാന വാചകം
The validity of this MOU will be 180 days from the date of signature.
എന്നാണെഴുതിയെങ്കില്‍ രക്ഷപ്പെട്ടു. കാരണം, അതൊരു പുതിയ എം.ഓ.യു ആണ്.

എങ്ങനെയാണ് 25-7-1999 വരെയും അതിനു ശേഷവും ആദ്യ എം.ഓ.യു വിനു ജീവന്‍ നല്‍കിയതെന്നു മാരീചന്‍ തന്നെ സര്‍ക്കാര്‍ ഫയല്‍ നോക്കി വെളിപ്പെടുത്തുമായിരിക്കും.

അങ്കിള്‍ said... 141

നമസ്കാരം കിരണ്‍. മറ്റേതെല്ലാം വിടൂ. എന്റെ കമന്റുകള്‍ 121,135,140 എന്നിവക്കുള്ള കിരണിന്റെ പ്രതികരണം അറിയാന്‍ താല്പര്യമുണ്ട്.

ജിവി/JiVi said... 142

---The validity of this MOU is further extended for a period of 180 days---

---The validity of this MOU will be 180 days from the date of signature----

രണ്ടുരീതിയില്‍ എഴുതിയാലും തീയ്യതി വച്ചാണ് ഒപ്പിടുന്നത് അങ്കിളേ. രണ്ടു രീതിയില്‍ എഴുതിയാലും പുതിയത് ഉണ്ടാക്കിയതായി കണക്കാക്കാന്‍ അങ്കിളിനിത്ര വിഷമം എന്താ?

MoU തന്നെ ഒരു വിലയില്ലാ രേഖയെന്ന് പറഞ്ഞുകൊണ്ടിരുന്ന കാളിദാസന്‍ അതിന്റെ വാലിഡിറ്റി സംബന്ധിച്ച് ഇത്രയും മെനെക്കെട്ട് തര്‍ക്കിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല.

മറ്റൊരുകാര്യം ശ്രദ്ധിക്കാതെ പോകുന്നത്, MoU വെറുതെ പുതുക്കിക്കൊണ്ടിരിക്കുക മാത്രമല്ല, അതിനിടയില്‍ ആശുപത്രി അവിടെ ഉയരുകയും ചെയ്തിട്ടുണ്ട്. കടവൂര്‍ ശിവദാസനും ആശുപത്രിക്കുള്ള സഹായം സ്വീകരിച്ചിട്ടുണ്ട്. കാനഡയില്‍നിന്നും സഹായം സ്വരൂപിക്കാന്‍ ലാവ്ലിന് ഏറ്റവും അനുകൂലമായ സമയമായിരുന്നു അത്. അതിന് അവരെ നിര്‍ബന്ധിതമാക്കും വിധം കരാറുണ്ടാക്കാന്‍ കടവൂരിനുകഴിയുമായിരുന്നു, പിണറായിയുടെ 1%മെങ്കിലും ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍.

ആശുപത്രിക്കുള്ള സഹായധനമാണ് ലാവ്ലിന് കരാറുകൊടുക്കാനുള്ള മുഖ്യകാരണം എന്ന് അങ്കിള്‍ ആവര്‍ത്തിച്ച് എഴുതിയതും കണ്ടു. എത്രതവണ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. സഹായധനം ഏറ്റവും മികച്ചരീതിയില്‍ ഉപയോഗിക്കപ്പെടുന്നതരത്തില്‍ അത് നേടിയെടുക്കാന്‍ പിണറായി ശ്രമിച്ചു. സഹായധനമാണ് ലാവ്ലിന് കരാറ് നല്‍കാനുള്ള കാരണം എന്ന വ്യാഖ്യാനം പിണറായിക്കുള്ള അഭിനന്ദനമാണ്.

ഉടുക്കാക്കുണ്ടന്‍ said... 143

അങ്കിള്‍ ഇതു നാള്‍വഴി ക്രമത്തില്‍ ക്രോഡീകരിച്ചു ഒരു പോസ്റ്റ് ഇടുകയാണങ്കില്‍ വായനക്കാര്‍ക്ക് എളുപ്പമായിരുന്നു

ജിവി/JiVi said... 144

സുകുമാരേട്ടന്റെ ഓഫിന് മറുപടിയെഴുതുന്നു. ക്ഷമിക്കുക.

കഴിഞ്ഞ പതിനഞ്ചുകൊല്ലത്തെ ദേശീയ രാഷ്ട്രീയം നോക്കുക. മുന്നണികളാണ് ഭരിക്കുന്നത്. കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ ബി ജെ പി നേതൃത്വത്തില്‍. കൂടെക്കൂടുന്നവരോ - മായാവതിയുടെ ലാലുപ്രസാദിന്റെ മുലായത്തിന്റെ ജയലളിതയുടെ ഒക്കെപാര്‍ട്ടികള്‍. ഇവര്‍ ഏതു ഭാഗത്തേക്കും ചായാം. ഇവരെയൊക്കെ കേസുകളില്‍ കുടുക്കേണ്ടത് കോണ്‍ഗ്രസ്സിന്റെയും ബി ജെ പിയുടെയും വിലപേശല്‍ തന്ത്രമാണ്. ബി ജെ പിയുടേയോ കോണ്‍ഗ്രസ്സിന്റെയോ നേതാക്കളെ കേസില്‍ക്കുടുക്കിയിട്ട് പ്രത്യേകിച്ച് രണ്ടുകൂട്ടര്‍ക്കും കാര്യമൊന്നുമില്ല. കര്‍ണ്ണാടകക്ക് തൊട്ടിപ്പുറം കാസര്‍കോട്ട് വോട്ടുകച്ചവടം നടത്താനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനുള്ള കാര്യമൊന്നും വീരപ്പമൊയ്ലി ചെയ്യില്ല.

സി പി എംനേയും വേണെമെങ്കില്‍ കൂട്ടുകിട്ടും എന്ന സാധ്യത കോണ്‍ഗ്രസ്സിനുണ്ടായത് കഴിഞ്ഞ അഞ്ചുകൊല്ലത്തിലാണ്. അതുകൊണ്ട് അവര്‍ സ്ഥിരം അടവെടുത്തു. സി ബി ഐക്കാവട്ടെ ഇതൊരു റുട്ടീന്‍ ജോബ് മാത്രം. ഇവിടെ വ്യത്യാസം കേസില്‍ക്കുടുങ്ങിയ മറ്റ് നേതാക്കളും പാര്‍ട്ടികളും അഴിമതി നടത്താത്തവരല്ല. അതുകൊണ്ട് അവര്‍ രാഷ്റ്റ്രീയപ്രേരിതം എന്ന് ഒരുതവണ പറഞ്ഞ് മിണ്ടാതിരിക്കും. അവസരം വരുമ്പോള്‍ ‘നെഗോഷിയേഷനു’ തയ്യാറാവും. സി പി എം വേറെ പാര്‍ട്ടിയാണ്. കേസ് രാഷ്ട്രീയപ്രേരിതം എന്ന് പ്രഖ്യാപിക്കുക മാത്രമല്ല, സത്യം ജനത്തെ അറിയിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിച്ച് ഇറങ്ങുകയും ചെയ്തു. ഇത് ജനത്തിന് പുതിയ അനുഭവമാണ്. സി പി എം വിരോധികളുടെ അന്ധാളിപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ.

Unknown said... 145

സിബിഐ ഉന്നയിക്കാത്ത കുറ്റങ്ങള്‍ പിണറായിയുടെയോ ശശിധരന്‍ നായരുടെയോ മേല്‍ അങ്കിളും കാളിദാസനും ചേര്‍ന്ന് ചുമത്തിയാല്‍ അതിനെന്തെങ്കിലും നിലനില്‍പ്പുണ്ടാകുമോ?

കെ said... 146

അങ്കിള്‍,
രണ്ടു കക്ഷികള്‍ തമ്മിലുളള കരാറിന് സാധുതയുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ അങ്കിളിന്റെ അഭിപ്രായത്തിന് യാതൊരു വിലയുമില്ല. പുതുക്കണോ അവസാനിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് കരാറില്‍ ഉള്‍പ്പെട്ട കക്ഷികളാണ്. പുതുക്കാന്‍ ഇരുവരും സമ്മതിച്ച കാലത്തോളം ധാരണാപത്രം നിലനിന്നു.

ഉഭയ സമ്മതപ്രകാരം പുതുക്കിയ കരാറിന് യാതൊരു നിയമപ്രാബല്യവുമില്ലെന്ന് കരാറിലെ കക്ഷിയല്ലാത്ത അങ്കിള്‍ വാദിക്കുന്നതു കൊണ്ട് വലിയ പ്രയോജനമുണ്ടോ എന്നറിയില്ല. ഞാനും പൗരനാണ് എന്ന ലൈനിലുളള വാദവും നിയമത്തിനു മുന്നില്‍ നിലനില്‍ക്കുമോ എന്നും കണ്ടു തന്നെ അറിയണം.

അങ്കിളിന്റെ സമ്മതമില്ലായ്മയ്ക്ക് പ്രസക്തി, താങ്കള്‍ ഉള്‍പ്പെട്ട കരാറില്‍ മാത്രമാണ്.

ഇവിടെ കക്ഷികള്‍ ലാവലിനും സര്‍ക്കാരുമാണ്.
ലാവലിന്‍ പ്രതിനിധിയും അതാതു കാലത്തെ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായിട്ടാണ് ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രത്തിന്റെ കാലാവധി നീട്ടാന്‍ പരസ്പരമുളള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അവര്‍ തീരുമാനിച്ചു.

2001 സെപ്തംബര്‍ വരെ പുതുക്കല്‍ തുടര്‍ന്നു. അന്ന് 180 ദിവസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നത്. 180 ദിവസത്തെ കാലാവധി തീര്‍ന്ന 2002 മാര്‍ച്ചിനു ശേഷം പുതുക്കല്‍ നടന്നില്ല. അതായത് validity of the mou is further extended എന്ന് പിന്നീട് എഴുതിയിട്ടില്ല. ഒപ്പിട്ടതുമില്ല. അതോടെ ധാരണാപത്രത്തിന്റെ ആയുസൊടുങ്ങി. 1998 ഏപ്രിലില്‍ ആരംഭിച്ച കാലാവധിയാണ് 2002 മാര്‍ച്ചില്‍ അവസാനിച്ചത്.

നിയമത്തിന്റെ ദൃഷ്ടിയില്‍ എംഒയുവിന്റെ കാലാവധി 1998 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെയുണ്ടായിരുന്നു. അല്ലെന്ന അങ്കിളിന്റെ വാദം പൂര്‍ണമായും തളളുന്നു. തര്‍ക്കം ഉയര്‍ന്ന സ്ഥിതിയ്ക്ക് തീരുമാനം വരേണ്ടത് ഇതേക്കുറിച്ച് വ്യക്തമായി അഭിപ്രായം പറയാന്‍ കഴിയുന്ന ഒരു മൂന്നാം കക്ഷിയില്‍ നിന്നാണ്. നിയമമറിയാവുന്ന അങ്ങനെയൊരു മൂന്നാം കക്ഷിയെ മോഡറേറ്റര്‍ എന്ന നിലയില്‍ അങ്കിളിന് ക്ഷണിക്കാവുന്നതാണ്.

2000ലെ ഡ്രാഫ്റ്റ് അംഗീകരിച്ചാല്‍ പദ്ധതി തുടരാമെന്ന് കാണിച്ച് ലാവലിന്‍ സര്‍ക്കാരിന് കത്തയച്ചത് 4-7-2002ല്‍. ബാക്കി ധനസഹായം ആവശ്യപ്പെട്ട് കടവൂര്‍ ലാവലിന് കത്തെഴുതിയത് 12-7-2002ല്‍. കരാര്‍ റദ്ദായി എന്ന് കാണിച്ച് ലാവലില് മറുപടിയെഴുതിയത് 15-10-2002ല്‍.

ധാരണാപത്രം പൊളിഞ്ഞതിന്റെ നാള്‍വഴി അങ്കിളിന് മനസിലായിക്കാണുമോ ആവോ?

validity of the mou is further extended എന്നെഴുതി കീഴെ ലാവലിന്‍ പ്രതിനിധിയും സര്‍ക്കാര്‍ പ്രതിനിധിയും ഒപ്പിടുന്ന ഏര്‍പ്പാട് 2001 സെപ്തംബറില്‍ അവസാനിച്ചു. അതിനിടയില്‍ അന്തിമ കരാറുമായില്ല. അങ്ങനെയാണ് കാര്യങ്ങള്‍.

കാര്യങ്ങളുടെ കിടപ്പ് ഈ വിധമായ സ്ഥിതിയ്ക്ക്, ആദ്യത്തെ 180 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ധാരണാപത്രം കാലഹരണപ്പെട്ടേയെന്ന നിലവിളി സിബിഐ കേള്‍ക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യാശിച്ചു കൊണ്ട് എംഒയുവിന്റെ കാലാവധിയെക്കുറിച്ചുളള അഭിപ്രായം സമര്‍പ്പിക്കുന്നു.

എംഒയുവിന്റെ കാലാവധി സംബന്ധിച്ച് ഇനി ഒരു വാദത്തിനും ഞാനില്ല.

kaalidaasan said... 147

മ്മൊഊ തന്നെ ഒരു വിലയില്ലാ രേഖയെന്ന് പറഞ്ഞുകൊണ്ടിരുന്ന കാളിദാസന്‍ അതിന്റെ വാലിഡിറ്റി സംബന്ധിച്ച് ഇത്രയും മെനെക്കെട്ട് തര്‍ക്കിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല.

കാരണം നിങ്ങളൊക്കെ ഇതെന്തോ മാഗ്ന കാര്‍ട്ടയാണെന്ന തരത്തില്‍ ഇതിനെ പൊക്കിപ്പിടിക്കുന്നതു കൊണ്ട്.

സൂരജ് ഇവിടെ പ്രചരിപ്പിക്കുന്ന തീയതികള്‍ പ്രകാരം എം ഒ യു നിലവിലില്ലാത്ത സമയങ്ങളുമുണ്ട്. അതത്ര വിലപ്പെട്ട രേഖയാണെങ്കില്‍ അത് നിലവിലില്ലാത്ത സമയത്തും ലവലിന്‍ പണികളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ക്യാന്‍ സര്‍ സെന്ററും ലാവലിനും അതിനു വലിയ വില കല്‍ പിച്ചിരുന്നില്ല എന്നതിനു തെളിവാണത്. കടവൂര്‍ ആ രേഖ പുതുക്കാത്തതാണു സഹായം നഷ്ടപ്പെടാനുള്ള കാരണമെന്നു നിങ്ങളൊക്കെ പറഞ്ഞു.

കാനഡയില്‍നിന്നും സഹായം സ്വരൂപിക്കാന്‍ ലാവ്ലിന് ഏറ്റവും അനുകൂലമായ സമയമായിരുന്നു അത്.

ആരും നിര്‍ബന്ധിക്കാതെ തന്നെ അവര്‍ സഹായം സ്വരൂപിച്ചിരുന്നു, അതു കഴിഞ്ഞാണു കരടു കരാറുമായി വന്നതെന്നാണല്ലോ മാരീചന്‍ പറയുന്നത്? ജിവി പറഞ്ഞു 2000 ല്‍ കരടു കരാര്‍ ഉണ്ടാക്കുന്നതുവരെ ഉപരോധമയിരുന്നു. ഇതു രണ്ടും ഒത്തു പോകുന്നില്ലല്ലോ? മാരീചന്‍ പറയുന്നത് തെറ്റാണെന്ന് ജിവിക്ക് തോന്നുന്നുണ്ടോ?

ജിവി ഇത്രയും നാള്‍ പറഞ്ഞത് ലാവലിന്‍ കരടു കരാറില്‍ എം ഒ യുവിലെ വ്യവസ്ഥകള്‍ മാറ്റിയതിനു കാരണം ഉപരോധമായിരുന്നു എന്നാണ്. മാരീചനും സൂരജും ഇപ്പോള്‍ പറയുന്നു എം ഒ യു വില്‍ നിന്നും മറ്റമില്ല . കരടു കരാറില്‍ പറഞ്ഞിരിക്കുന്നത് എം ഒ യുവില്‍ ഉള്ളതു തന്നെ എന്നാണ്. ജിവി ഇപ്പോഴും പഴയ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?

kaalidaasan said... 148

അങ്കിളിനോട് ഒരു ക്ഷമപാണത്തോടെ.


ജിവി എഴുതിയതില്‍ ചില പിശകുകളുണ്ട്.

സി പി എം 1967ല്‍ കോണ്‍ഗ്രസ് പിളര്‍ ന്നപ്പോള്‍ ഇന്ദിരാ ഗനധിയെയായിരുന്നു പിന്തുണച്ചത്. പിന്നീട് 1977 ല്‍ സംഘടനാ കോണ്‍ ഗ്രസിനേയും, ബി ജെ പിയുടെ പഴയ രൂപമായ ജനസം ഘത്തെയും . ജനസംഘവുമായി തെരഞ്ഞെടുപ്പു ധാരണ വരെ ഉണ്ടായിരുന്നു. 1989 ല്‍ ബി ജെ പിക്കൊപ്പം വി പി സിംഗിനേയും .

ജിവി പറയുന്ന 15 കൊല്ലത്തിനു മുമ്പും സി പി എം ചായുന്നതായിരുന്നു. ഞാന്‍ പക്ഷെ ചായുന്നതായിരുന്നു എന്നു വിലയിരുത്തുന്നില്ല.

കേസില്‍ കുടുക്കിയാല്‍ വരുതിക്കു വരുന്ന അന്തസ്സേ സി പി എമ്മിനുള്ളോ ജിവി?

ബി ജെ പ്പിക്കൊപ്പം തെലുഗു ദേശവും പണ്ടുണ്ടായിരുന്നു. ആന്ധ്രയില്‍ കേരളത്തില്‍ സി പി എമ്മിനേപ്പോലെ കോണ്‍ഗ്രസാണവരുടെ പ്രധാന എതിരാളി. അവരെയെന്തേ കേസില്‍ കുടുക്കി പാട്ടിലാക്കാത്തത്? തമിഴ് നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ ഡി എം കെ സഖ്യം വിടാന്‍ ആലോചിക്കുന്നു. ഒരു കേസിലും കുടുക്കാതെ ജയലളിത കോണ്‍ ഗ്രസുമായി കൂടാന്‍ ആലോചിക്കുന്നു.അവരെയും കേസില്‍ കുടുക്കി വരുതിയിലാക്കാന്‍ എന്തു കൊണ്ട് ശ്രമിക്കുന്നില്ല?

അടുത്ത തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതു പോലെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ല എന്നാണഭിപ്രായ സര്‍വേകള്‍ പറയുന്നത്. കഴിഞ്ഞ തവണത്തേതു പോലെ സി പി എം യു പി എയെ പിന്തുണക്കാന്‍ സാധ്യത ജിവി കാണുന്നുണ്ടോ? സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. കേസ് ഇനി കോടതിയില്‍ വരും . കുറച്ചു നാളത്തേക്ക് നീട്ടിവക്കാം എന്നു മാത്രം .

എനിക്ക് ജിവിയോട് ചില ചോദ്യങ്ങള്‍


1. കേസില്‍ കുടുക്കിയതു കൊണ്ട് പിന്തുണ കൊടുക്കില്ല എന്നു സി പി എം പറയുമോ?
2. ഇനിയെങ്ങാനും പിന്തുണ കൊടുത്താല്‍ ഈ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സി പി എം ശ്രമിക്കുമോ?
3 എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ എന്തിനായിരുന്നു സി ബി ഐ അന്വേഷണം വേണ്ട എന്ന ഒരു നിലപാടു കോടതിയില്‍ എടുത്തത്?
4. സി പി എം വേറേ പാര്‍ട്ടിയാണ്, അതു കൊണ്ട് കേസില്‍ കുടുക്കന്‍ ശ്രമിച്ച കോണ്‍ഗ്രസും യു പി യെയും തുലയട്ടേ എന്നു തീരുമാനിച്ച്, എന്‍ ഡി എ അധികാരത്തില്‍ വരാനുള്ള അവസരമുണ്ടാക്കി മാറി നില്‍ക്കുമോ?

അങ്കിള്‍ said... 149

ധാരണാപത്രം പൊളിഞ്ഞതിന്റെ നാള്‍വഴി:

25-4-1998 = ലാവലിനുമായി ആദ്യത്തെ എം.ഓ.യു ഒപ്പീടുന്നു. കാലാവധി 180 ദിവസം. അതായത് കാലാവധി=25-101998

3-10-1998 = ആദ്യ എം.ഒ.യു വിന്റെ കാലാവധി (25-10-98) 90 ദിവസത്തേക്ക് (3 മാസം) ദീര്‍ഘിപ്പിച്ചു. പുതിയ കാലാവധി =25-1-99.

25-1-1999 = ഇതു വരെ ഒപ്പിട്ട എം.ഓ.യു വിന്റെ കാലാവധി അവസാനിക്കുന്നു. എം.ഓ.യു ലാപ്സാകുന്നു.

6-2-1999 = നേരത്തേ 3 മാസത്തേക്ക് ദീര്‍ഘിപ്പിച്ച എം.ഓ.യു വിന്റെ കാലാവധി (25-1-1999) വീണ്ടും 180 ദിവസത്തേക്ക് (6 മാസം) ദീര്‍ഘിപ്പിക്കുന്നു. പുതിയ കാലാവധി = 25-7-1999.

പ്രത്യേക ശ്രദ്ധക്ക്: ഈ ദീര്‍ഘിപ്പിക്കല്‍ നിലവിലില്ലാത്ത ഒരു എം.ഓ.യു വിനെ ദീര്‍ഘിപ്പിച്ചതിനു തുല്യമാണ്. നിയമത്തിന്റെ മുന്നില്‍ എത്രത്തോളം വിലയുണ്ടെന്ന് കണ്ടറിയണം.
ഞാന്‍ ഇതുവരെ വാധിച്ചു കൊണ്ടിരുന്നത്, ഓരോ പ്രാവശ്യവും പുതുക്കുകയല്ല പുതിയത് ഉണ്ടാക്കുകയാണ് എന്നാണ്. അതു സമ്മതിക്കാതെ എന്റെമേല്‍ കുതിര കയറി. പുതിയത് എന്ന തത്വം അംഗീകരിച്ചാല്‍ 6-2-1999 ല്‍ ഒപ്പിട്ട എം.ഒ.യു വിനു സാധുതയുണ്ട്.

25=7-1999 = എം.ഓ.യുവിന്റെ കാലാവധി തീരുന്നു. അത് ലാപ്സാവുന്നു.

20-9-1999 = മുകളില്‍ പറഞ്ഞ നിലവിലില്ലാത്ത എം.ഓ.യു വിന്റെ കാലാവധി വീണ്ടും 18-1-2000 വരെ ദീര്‍ഘിപ്പിക്കുന്നു.

മുകളില്‍ പ്രത്യേക ശ്രദ്ധക്ക് എന്നെഴുതിയത് ഇവിടെയും ബാധകം.

18-1-2000 = എം.ഓ.യു വീണ്ടും ലാപ്സാകുന്നു.

ഇതിനു ശേഷമോ, മേല്‍ കാണിച്ചതല്ലാതയോ , എന്തെങ്കിലും നടപടി എം.ഒ.യു വിന്‍ മേല്‍ എടുത്തതായി മാരീചന്റെ സര്‍ക്കാര്‍-ഫയല്‍-വെളിപ്പെടുത്തലുകളില്‍ പറയുന്നില്ല.

ഇത്രയും മനസ്സിലാക്കാന്‍ മൂന്നാമതൊരാളിന്റേയോ, ഒരു വക്കീലിന്റേയോ, ആവശ്യമുണ്ടോ.

ഇനി വായനക്കാര്‍ തീരുമാനിക്കുക.

kaalidaasan said... 150

സിബിഐ ഉന്നയിക്കാത്ത കുറ്റങ്ങള്‍ പിണറായിയുടെയോ ശശിധരന്‍ നായരുടെയോ മേല്‍ അങ്കിളും കാളിദാസനും ചേര്‍ന്ന് ചുമത്തിയാല്‍ അതിനെന്തെങ്കിലും നിലനില്‍പ്പുണ്ടാകുമോ?


ചിന്താമണി,

സി ബി ഐ ഉന്നയിച്ചതോ ഉന്നയിക്കാത്തതോ ആയ കുറ്റങ്ങള്‍ കണ്ടുപിടിക്കലോ ഉന്നയിക്കലോ അല്ല എന്റെ ഉദ്ദേശ്യം . ഈ ബ്ളോഗില്‍ ക്യാന്‍സര്‍ സെന്റര്‍ ഇടപാടിലെ ചില പാളിച്ചകള്‍ തുറന്നു കാണിക്കലായിരുന്നു. കുറ്റം ചുമത്താന്‍ ഇത് കോടതിയല്ലല്ലോ ചിന്താമണി.

ചിന്താമണിയോട് മാരീചന്റെ ബ്ളോഗില്‍ ചോദിച്ച അതേ ചോദ്യം ഞാന്‍ ഇവിടെയും ചോദിക്കാം .

എം ഒ യു വല്‍ പിണറയി എന്താണുദ്ദേശിച്ചത്? സഹായം ലഭ്യമാക്കും എന്നാണോ അതോ സഹായം ലഭ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും എന്നാണോ?

kaalidaasan said... 151

ആശുപത്രിക്കുള്ള സഹായധനമാണ് ലാവ്ലിന് കരാറുകൊടുക്കാനുള്ള മുഖ്യകാരണം എന്ന് അങ്കിള്‍ ആവര്‍ത്തിച്ച് എഴുതിയതും കണ്ടു. എത്രതവണ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. സഹായധനം ഏറ്റവും മികച്ചരീതിയില്‍ ഉപയോഗിക്കപ്പെടുന്നതരത്തില്‍ അത് നേടിയെടുക്കാന്‍ പിണറായി ശ്രമിച്ചു. സഹായധനമാണ് ലാവ്ലിന് കരാറ് നല്‍കാനുള്ള കാരണം എന്ന വ്യാഖ്യാനം പിണറായിക്കുള്ള അഭിനന്ദനമാണ്.

ആശുപത്രിക്കുള്ള ലാവ്ലിന് കരാറുകൊടുക്കാനുള്ള മുഖ്യകാരണം സഹായധനം അല്ല എന്ന് സി പി എമ്മോ പിണറായിയോ പറഞ്ഞിട്ടില്ല.

അപ്പോള്‍ ജിവിയുടെ അഭിപ്രായത്തില്‍ ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായവും വൈദ്യുത പദ്ധതിയുമായി ബന്ധമില്ല.

പിന്നെ എന്തിനാണു ബഹുരാഷ്ട്ര കമ്പനിയായ ലാവലിന്‍ ഒരു ആശുപത്രിക്ക് ധനസഹായം തരുന്നത്? ലാവലിന്‍ ഒരു ജീവകാരുണ്യ സ്ഥാപനമാണെന്നാരും പറഞ്ഞു കേട്ടിട്ടില്ല.

ജിവിയുടെ ഈ വാദം പിണറായിയെ കൂടുതല്‍ കുഴപ്പത്തിലാക്കും .

ലാവലിന്‍ ഒരു കാരണവുമില്ലാതെ വെറുതെ ഒരു സന്തോഷത്തിനാണ്, 98 കോടി രൂപ തരാമെന്നു പറഞ്ഞതെന്ന് കോടതിയിലെങ്ങാനും പറഞ്ഞാല്‍ പിന്നെ ഇത് അഴിമതി ആയി മാത്രമേ വിലയിരുത്തപ്പെടൂ.

അങ്കിള്‍ said... 152

ആശുപത്രിക്കുള്ള സഹായധനമാണ് ലാവ്ലിന് കരാറുകൊടുക്കാനുള്ള മുഖ്യകാരണം എന്ന് അങ്കിള്‍ ആവര്‍ത്തിച്ച് എഴുതിയതും കണ്ടു. എത്രതവണ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. സഹായധനം ഏറ്റവും മികച്ചരീതിയില്‍ ഉപയോഗിക്കപ്പെടുന്നതരത്തില്‍ അത് നേടിയെടുക്കാന്‍ പിണറായി ശ്രമിച്ചു. സഹായധനമാണ് ലാവ്ലിന് കരാറ് നല്‍കാനുള്ള കാരണം എന്ന വ്യാഖ്യാനം പിണറായിക്കുള്ള അഭിനന്ദനമാണ്.
ഇതങ്കിള്‍ പറഞ്ഞതല്ല. ഇത് സി.ഏ.ജി പറഞ്ഞതാണ്, ഇത് വൈദ്യു. ബോര്‍ഡ് പറഞ്ഞതാണ്, ഇത് NHPC പറഞ്ഞതാണ്. ഇവരെക്കാള്‍ യോഗ്യതയുള്ള ഇവിടെയുള്ള ആരാണ്‍
അതങ്ങനെയല്ലാ എന്നു പറയാന്‍ .

ഇതു ലാവലിന്‍ വിവാദത്തിന്റെ മൂന്നാം ഭാഗമാണ്. ഒന്നും രണ്ടും ഭാഗമെല്ലാം നിങ്ങള്‍ക്ക് സൌകര്യപൂര്‍വ്വം മറക്കാം. എനിക്ക് പറ്റില്ലല്ലോ. ഒന്നാം ഭാഗത്തില്‍ സി.ഏ.ജി. യുടെ തന്നെ വാക്കുകള്‍ പകര്‍ത്തിയിരുന്നു ഞാന്‍. വീണ്ടും പകര്‍ത്തുന്നു:

3.19. It was noticed during audit that as per the Board Minutes dated
13 January 1998 the contribution to be made by SNC for setting up MCC was
an important factor taken into consideration while finalising the contracts for renovation of Pallivasal, Sengulam and Panniar power projects even though
the Board was not directly concerned with funding proposals in the social
sector. The funds for setting up MCC were also agreed (December 1997) to
be provided by SNC on satisfactory conclusion of agreement by the Board for renovation of projects. NHPC recommendations (October 1997) on the
reasonableness of prices under the contracts were also based on this grant element.

എന്തെങ്കിലും അങ്ങ് എഴുതി വിട്ടാല്‍‍, മറുപടി പറയാന്‍ പത്തെണ്ണൂറ് കമന്റുകള്‍ നോക്കി കണ്ടു പിടിക്കുന്ന കാര്യം കുറച്ച് പ്രയാസമുള്ളതാണെന്നു എല്ലാരും ഓര്‍ക്കണം.

കെ said... 153

ഇതിനു ശേഷമോ, മേല്‍ കാണിച്ചതല്ലാതയോ , എന്തെങ്കിലും നടപടി എം.ഒ.യു വിന്‍ മേല്‍ എടുത്തതായി മാരീചന്റെ സര്‍ക്കാര്‍-ഫയല്‍-വെളിപ്പെടുത്തലുകളില്‍ പറയുന്നില്ല.

അതു ശരി. ശരിക്കു വായിക്കാതെയാണോ അങ്കിളേ, കമന്റെഴുതുന്നത് :)?

എംഒയുവിന്റെ കാലാവധി പുതുക്കല്‍ പരിപാടിയെക്കുറിച്ച് തൊട്ടുമുന്നിലെ കമന്റില്‍ എഴുതിയത്...

2001 സെപ്തംബര്‍ വരെ പുതുക്കല്‍ തുടര്‍ന്നു. അന്ന് 180 ദിവസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നത്. 180 ദിവസത്തെ കാലാവധി തീര്‍ന്ന 2002 മാര്‍ച്ചിനു ശേഷം പുതുക്കല്‍ നടന്നില്ല. അതായത് validity of the mou is further extended എന്ന് പിന്നീട് എഴുതിയിട്ടില്ല. ഒപ്പിട്ടതുമില്ല. അതോടെ ധാരണാപത്രത്തിന്റെ ആയുസൊടുങ്ങി. 1998 ഏപ്രിലില്‍ ആരംഭിച്ച കാലാവധിയാണ് 2002 മാര്‍ച്ചില്‍ അവസാനിച്ചത്.

നിയമത്തിന്റെ ദൃഷ്ടിയില്‍ എംഒയുവിന്റെ കാലാവധി 1998 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെയുണ്ടായിരുന്നു. അല്ലെന്ന അങ്കിളിന്റെ വാദം പൂര്‍ണമായും തളളുന്നു. തര്‍ക്കം ഉയര്‍ന്ന സ്ഥിതിയ്ക്ക് തീരുമാനം വരേണ്ടത് ഇതേക്കുറിച്ച് വ്യക്തമായി അഭിപ്രായം പറയാന്‍ കഴിയുന്ന ഒരു മൂന്നാം കക്ഷിയില്‍ നിന്നാണ്. നിയമമറിയാവുന്ന അങ്ങനെയൊരു മൂന്നാം കക്ഷിയെ മോഡറേറ്റര്‍ എന്ന നിലയില്‍ അങ്കിളിന് ക്ഷണിക്കാവുന്നതാണ്.


എംഒയുവിന്റെ കാലാവധി പുതുക്കല്‍ സംബന്ധിച്ച് അങ്കിളിനോട് ഇനി സംവാദത്തിനില്ല.

കാലാവധിയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കരാറില്‍ ഉള്‍പ്പെട്ട കക്ഷികളാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.

1998 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെ എംഒയുവിന്റെ കാലാവധി ഉഭയകക്ഷി സമ്മതപ്രകാരം നീണ്ടിരുന്നു. അതിന് നിയമപരമായും നിലനില്‍പ്പുണ്ട്. ഇല്ലെങ്കില്‍ കോടതി പറയട്ടെ...

അങ്കിള്‍ said... 154

പ്രീയ ജി.വി,
---The validity of this MOU is further extended for a period of 180 days---

---The validity of this MOU will be 180 days from the date of signature----

രണ്ടുരീതിയില്‍ എഴുതിയാലും തീയ്യതി വച്ചാണ് ഒപ്പിടുന്നത് അങ്കിളേ. രണ്ടു രീതിയില്‍ എഴുതിയാലും പുതിയത് ഉണ്ടാക്കിയതായി കണക്കാക്കാന്‍ അങ്കിളിനിത്ര വിഷമം എന്താ?

പുതിയത് ഉണ്ടാക്കിയതായി കണക്കാക്കണം എന്ന് വിളിച്ച് വീളിച്ച് എന്റെ ചങ്ക് പൊട്ടാറായി. നിങ്ങളെല്ലാം കൂടെയല്ലേ അതു പുതിയതല്ലാ, പുതുക്കിയതാണ് എന്ന് വാദിച്ചു കൊണ്ടിരുന്നത്.

ഒന്നു കൂടെ ഞാന്‍ പറഞ്ഞു തരാം, ശ്രദ്ധിച്ച് കേള്‍ക്കൂ:

---The validity of this MOU is further extended for a period of 180 days---

ഇങ്ങനെയെഴുതി രണ്ടു കൂട്ടരും ഒപ്പിട്ടാല്‍, അതില്‍ ഏതാണ് this MOU ? ആ this MOU വിനു ഒരു വാലിഡിറ്റി തീയതി ഉണ്ടാകണമല്ലോ. ആ തീയതിയല്ലേ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അതായത് ആ this MOU വില്‍ പറഞ്ഞിരിക്കുന്ന വാലിഡിറ്റി തീയതിക്ക് ബ്രേക്ക് വരാതെ 180 ദിവസത്തേക്ക് കൂടി MOU വിന്റെ ആയുസ്സ് ദീര്‍ഘിപ്പിച്ചിരിക്കുന്നു. എന്നു മാത്രമല്ലേ അതിന്റെ അര്‍ത്ഥം. പുതുക്കല്‍ എന്ന പ്രക്രിയക്ക് വേണ്ട പ്രാഥമിക ഗുണമാണ് അതില്‍ പറഞ്ഞിരിക്കുന്ന കാലാവധി തീയതിക്ക് ഭംഗം വരാതിരിക്കുകയെന്നത്. ആ തീയതിക്ക് ഭംഗം വന്നാല്‍ അത് പുതുക്കലല്ല. സാധാരണ ഗതിയില്‍ MOU എഴുതി ഉണ്ടാക്കിയിരിക്കുന്ന പേപ്പറിന്റെ മറുവശത്ത്
---The validity of this MOU is further extended for a period of 180 days---
എന്നെഴുതി രണ്ടു കൂട്ടരും ഒപ്പിട്ടാല്‍ മതി. ഇവിടെ ഒപ്പിടുന്ന തിയതി പുതുക്കുന്ന MOU വില്‍ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളില്‍ ആയിരിക്കണമെന്നു മാത്രം. അല്ലാതെ മറ്റൊരു വിലയുമില്ല ആ തീയതിക്ക്.

എന്നാല്‍,
---The validity of this MOU will be 180 days from the date of signature----

എന്നാണെഴുതുന്നെങ്കില്‍, അതില്‍ പറയുന്ന this MOU ഒരു മുന്‍ MOU അല്ല. ഒപ്പിടാന്‍ പോകുന്ന MOU എന്നാണ്. അപ്പോള്‍ ഒരു MOU വും ആ പ്രക്രീയയിലൂടെ പുതുക്കപ്പെടുന്നില്ല. പകരം ഒരു പുതിയ MOU നിര്‍മ്മിക്കപ്പെടുകയാണ് ചെയ്യുന്നത്. ഉഭയ സമ്മത പ്രകാരം ഇതെപ്പോള്‍ വേണമെങ്കിലും ആകാം.

പുതുക്കലും, പുതിയതും തമ്മില്‍ ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത് ജി.വി.ക്ക് മനസ്സിലായെന്നു കരുതട്ടേ. മനസ്സിലായെങ്കില്‍, എന്റെ പഴയ കമന്റുകള്‍ വായിച്ചാല്‍ കൂടുതല്‍ വ്യകതമാകും.

ജിവി/JiVi said... 155

the contribution to be made by SNC for setting up MCC was
an important factor taken into consideration while finalising the contracts for renovation of Pallivasal, Sengulam and Panniar power projects എന്ന് എഴുതിയാല്‍ കരാര്‍ ലാവ്ലിന് കൊടുക്കാനുള്ള മുഖ്യകാരണം ഈ ഗ്രാന്റായിരുന്നു എന്ന് വ്യാഖ്യാനിക്കാന്‍ അങ്കിളിന് പറ്റുമായിരിക്കും. അങ്കിള്‍ തന്നെ എഴുതിയതുപോലെ ഇത് മൂന്നാമത്തെ പോസ്റ്റാണ്. ഈ കരാര്‍ ഒപ്പിടാതിരിക്കാന്‍ പിണറായിക്ക് കഴിയുമായിരുന്നോ എന്ന കാര്യം നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സംഗ്രഹിക്കാന്‍ ശ്രമം നടത്തിയടത്ത് ഞാന്‍തന്നെ ഇങ്ങനെ എഴുതിയിട്ടുമുണ്ട്.

“കരാര്‍ നല്‍കിയതില്‍ ചട്ടലംഘനം നടന്നിട്ടുണ്ട് എന്ന് കരാര്‍ രേഖകള്‍ വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ നിയമസഭയില്‍ കാര്‍ത്തികേയന്‍ നടത്തിയ പ്രസ്താവന അക്കാര്യത്തില്‍ സംശയമുണ്ടാക്കുന്നു. പദ്മരാജന്‍ ഒപ്പിട്ട ധാരണാപത്രവും(സാമ്പത്തിക കരാര്‍) അന്ന് നിലവിലുണ്ടായിരുന്ന MoU മാര്‍ഗ്ഗത്തില്‍ പ്രൊജക്റ്റുകള്‍ നല്‍കുന്ന രീതിയെക്കുറിച്ചും കൂടുതലറിഞ്ഞാലേ സംശയം ദൂരീകരിക്കാനാവൂ.“

ആ സംശയം ദൂരീകരിക്കത്തക്ക എന്തെങ്കിലും പിന്നീടുള്ള കമന്റുകളില്‍ ആരെങ്കിലും എഴുതിയതായി കണ്ടില്ല. അങ്കിളിന് ഈ കാര്യത്തില്‍ വ്യക്തതയുണ്ടെങ്കില്‍ ഒന്ന് എഴുതുക. ഉണ്ട്, അങ്കിള്‍ എഴുതിയിട്ടുണ്ട്. MoU റൂട്ട് എടുത്തുകളഞ്ഞ തിയതിയും മറ്റ് വെച്ച് അങ്കിള്‍ കമന്റിയിട്ടുണ്ട്. നിലവില്‍ വന്നുകഴിഞ്ഞ MoUവില്‍ എന്തുചെയ്യാം എന്നതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടുമില്ല. നേര്യമംഗല്ം പദ്ധതിയുടെ കാര്യത്തില്‍ കേരളം കേസ് തോറ്റതിന്റെ നാള്‍വഴിയും അങ്കിളിന് അന്വേഷിക്കാം.

ഇവിടെ 700ല്‍ അധികം കമന്റുകള്‍, അത് ആരൊക്കെ എന്തൊക്കെ എഴുതി എന്ന നല്ല ധാരണയോടെയാണ് ഞാന്‍ എപ്പോഴും കമന്റുന്നത്. എന്തെങ്കിലും എഴുതിവിടുകയല്ല. എന്തെങ്കിലും എഴുതിവിടുന്നവരെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ആ അടയാളങ്ങളും ഇവിടെയിടാം. കുറച്ചുകൂടി കഴിയട്ടെ.

സ്വല്പം തിരക്കുണ്ട്. പിന്നെ വരാം.

kaalidaasan said... 156

2000ലെ ഡ്രാഫ്റ്റ് അംഗീകരിച്ചാല്‍ പദ്ധതി തുടരാമെന്ന് കാണിച്ച് ലാവലിന്‍ സര്‍ക്കാരിന് കത്തയച്ചത് 4-7-2002ല്‍. ബാക്കി ധനസഹായം ആവശ്യപ്പെട്ട് കടവൂര്‍ ലാവലിന് കത്തെഴുതിയത് 12-7-2002ല്‍. കരാര്‍ റദ്ദായി എന്ന് കാണിച്ച് ലാവലില് മറുപടിയെഴുതിയത് 15-10-2002ല്‍.


ഇതാണു ശരിക്കും നടന്നത്. 2000ലെ ഡ്രാഫ്റ്റ് അംഗീകരിച്ചാലേ‍ പദ്ധതി തുടരൂ എന്നാണു ലാവലിന്‍ പറഞ്ഞത്. അല്ലാതെ അതില്‍ മാറ്റം വരുത്താമെന്നോ ചര്‍ച്ചയാകാമെന്നോ അവര്‍ പറഞ്ഞില്ല. ഇത് ഇങ്ങനെ വരുമെന്ന് ലവലിനും വരണമെന്ന് പിണറായിക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതിനാണു എം ഒ യു വില്‍ അതിനു പറ്റിയ ഒരു കുടുക്കിട്ടിട്ട് പിണറായി പോയത്. പിണറായി ആയിരുന്നു മന്ത്രിയെങ്കിലും ലാവലിന്‍ ഇതേ ഡ്രാഫ്റ്റേ കരാറാക്കാന്‍ സമതിക്കുമായിരുന്നുള്ളു.

ഒരു കാരണവും കാണിക്കാതെ മൂന്നു മാസത്തെ നോട്ടീസ് തന്ന് ലാവലിനത് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാമായിരുന്നു എന്നാണ്‌ എം ഒ യുവില്‍ എഴുതിയിരുന്നത്.

ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു, ഈ എം ഒയു വിനു പുല്ലു വിലയേ ഉണ്ടായിരുന്നുള്ളു. നിയമത്തിന്റെ ദൃഷ്ടിയില്‍ വരാന്‍ ഒരു യോഗ്യതയും ഇല്ലാത്ത ഈ കടലാസിനു നിയമത്തിന്റെ ദൃഷ്ടിയില്‍ എംഒയുവിന്റെ കാലാവധി 1998 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെയുണ്ടായിരുന്നു എന്നൊക്കെ മരീചന്‍ എഴുതുന്നത് വിവരക്കേടിന്റെ അങ്ങെയറ്റമെന്നേ ഞാന്‍ പറയൂ.

ഒരു ധാരണപത്രം ഉണ്ടാക്കേണ്ട യാതൊരു ആവശ്യവും ഇതില്‍ ഇല്ല. സാധരണ ധാരണാപത്രം ഉണ്ടാക്കുനത് ഒരു കരാറിലേക്ക് എത്തിച്ചേരാനാണ്. കരാറെന്നു പറയുന്നത് കൊടുക്കല്‍ വാങ്ങലാണ്. പണം കൊടുത്തു സേവനം വാങ്ങുന്നതിനാണ്‌ സാധാരണ ആളുകള്‍ കരാറുണ്ടാക്കുന്നത്. അതു കൊണ്ടാണ്, വിദ്യുത പദ്ധതിയില്‍ കരാറുണ്ടാക്കിയത്. ലാവലിന്‍ നവീകരണം എന്ന സേവനം നമുക്കു നല്‍കി . നമ്മള്‍ അതിനു പ്രതിഫലം കൊടുത്തു. ക്യാന്‍സര്‍ സെന്ററിനെ സംബന്ധിച്ച് അതു പോലെയുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ ഇല്ല. ലാവലിന്‍ തരുന്ന ഔദാര്യം വാങ്ങുക എന്നതു മാത്രമേ ഇതിലുള്ളു. നമ്മള്‍ തിരിച്ചൊന്നും കൊടുക്കുന്നില്ല. എന്തെങ്കിലും തിരിച്ചു കൊടുക്കുന്നു എങ്കിലേ ചര്‍ച്ച ചെയ്ത് കരാറുണ്ടാക്കുന്നതില്‍ അര്‍ത്ഥമുള്ളു. അതു കൊണ്ട് ഇതിലെ എം ഒ യു എന്നത് വെറും തട്ടിപ്പായിരുന്നു. ലാവലിനു ഊരിപ്പോകാനായി മാത്രം ഉണ്ടാക്കിയ ഒരു കെണി.

എം ഒ യു വിന്റെ ഭാവിയേ സംബന്ധിച്ച് അതില്‍ പറഞ്ഞ രണ്ടു മൂന്നു വാചകങ്ങളാണല്ലോ മാരീചന്‍ , സൂരജ്, ജിവി എന്നിവരും മറ്റനേകം പേരും വാചാലമയി സംസാരിച്ചത്. അതിതാണ്‌

"The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement".


The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it.


The validity of this MOU will be 180 days from the date of signature


ഇനി ഇതിലെ അവസാനെത്തെ വാച്ചകം ​വിട്ടു കള. എന്നിട്ട് ഒന്ന് വായിച്ചുനോക്കൂ.

ഒരു കരാറുണ്ടാകുന്നത് വരെ അത് പ്രാബല്യത്തിലുണ്ടായിരിക്കും എന്നു വരുന്നു. അപ്പോള്‍ പുതുക്കുക എന്ന കെണി ഒഴിവാകുമായിരുന്നു. എങ്കിലും ലാവലിന്‍ സഹായം ​തരുമെന്നെന്തെങ്കിലും ഉറപ്പുണ്ടോ. ഇല്ല. കരണം രണ്ടാമത്തെ വാചകം, രണ്ടുപേരിലാരെങ്കിലും മൂന്നു മാസത്തെ നോട്ടീസ് നല്‍കി ഇതവസാനിപ്പിക്കാം .യതൊരു കാരണവും പറയാതെ ലാവലിന്‍ കേരളത്തെ അറിയിക്കും , ഞങ്ങള്‍ക്കിതു മായി മുന്നോട്ട് പോകാനാവില്ല . അതു കൊണ്ട് ഞങ്ങള്‍ ഇത് അവസാനിപ്പിക്കുന്നു. കേരളത്തിനെന്തു ചെയ്യാന്‍ പറ്റും ? ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല.

ഇനി രണ്ടാമത്തെ വാചകം ഇല്ലായിരുന്നെങ്കിലോ, ലവലിന്‍ എം ഒ യു അവസാനിപ്പിക്കില്ല. പക്ഷെ കരാറുണ്ടാക്കുമോ? ഉണ്ടാക്കിയേക്കും പിന്നിടു സമര്‍പിച്ച ഡ്രാഫ്റ്റ് പോലെയോ മറ്റെന്തിങ്കിലുമോ ഒന്നു. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കര്യം , കരാറിന്റെ കരട് അവര്‍ ക്യാനഡയിലിരുന്നുണ്ടാക്കി നമുക്ക് അയച്ചു തരുകയായിരുന്നു. സാധാരണ കരാറുണ്ടാക്കുന്നത് രണ്ടു കൂട്ടരും ചര്‍ച്ച ചെയ്താണ്. ഇവിടെ നമ്മള്‍ എന്നും ലാവലിന്റെ ഔദാര്യത്തിലായിരുന്നു. അവരുണ്ടാക്കിയ ഡ്രാഫ്റ്റ് കരാര്‍ അംഗീകരിക്കണമെന്നാണവര്‍ അവസാനം പറഞ്ഞതും . കരാറിനേ സംബന്ധിച്ച് എന്തെങ്കിലും അഭിപ്രയ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നല്ല അവര്‍ പറഞ്ഞത്, അവരുടെ തീട്ടൂരം വേണമെങ്കില്‍ അംഗീകരിക്കുക. അതിന്റെ പിന്നാലെ അവര്‍ എം ഒ യു വില്‍ നിന്നും പിന്‍മാറി. പിണറായി വിജയനായിരുന്നു മന്ത്രിയെങ്കിലും ഇതു തന്നെ നടക്കുമായിരുന്നു.


മാരീചന്‍ പറയുന്നത് കരടു കരാര്‍ അയച്ചുതരുമ്പോള്‍ ധനസഹായം ​മുഴുവന്‍ സ്വരൂപിച്ചു കഴിഞ്ഞിരുന്നു എന്നാണ്‌ . ജിവിയേയും സൂരജിനേയും പോലെ ലാവലിനെ ന്യായീകരിക്കേണ്ടത് മാരീചന്റെയും നിയോഗമാണല്ലോ. എങ്കിലല്ലേ ശര്‍മ്മയേയും കടവൂരിനേയും പ്രതിയാക്കന്‍ പറ്റൂ.

ഒരാള്‍ എറിഞ്ഞു തരുന്ന സഹായം കിട്ടാന്‍ എം ഒ യു റൂട്ടിലൂടെ കരാറുണ്ടാക്കണമെന്നു പറയുന്നതല്ലെ ഇതിലെ വിഡ്ഡിത്തം .


വൈദ്യുതി കരാറുണ്ടാക്കിയപ്പോള്‍ അതോടു കൂടി ഒരു ഉറപ്പ് മേടിക്കുകയേ ഇതില്‍ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ആ കരാറിന്റെ ഭാഗമയിട്ട് . അല്ലെങ്കില്‍ ആ കരാറിനോടൊപ്പം വേറൊരു കരാറായിട്ട്. ധനസഹായം ​മേടിക്കാന്‍ എം ഒ യു എന്നു പറഞ്ഞതാണിതിലെ ഏറ്റവും വലിയ പാളിച്ച.

രണ്ടു ഭാഗത്തേക്കും ബാധ്യത വരുന്ന ഒരു കച്ചവടത്തിനാണു എം ഒ യു വും കരാറുമൊക്കെ. ഒരു ഭാഗത്തു മാത്രം ബാധ്യത വരുന്നതിനു കരാറു തന്നെ അപ്രസക്തമാണ്.

ആശുപ്ത്രി പണിയാന്‍ ലാവലിന്‍ ടെക്ക്നിക്കാലിയയുമായി കരാറുണ്ടാക്കുന്നത് മനസിലാക്കം . നമുക്ക് വേണ്ടിയിരുനത് ധനസഹായം തരുമെന്ന ഒരുറപ്പുമാത്രമായിരുന്നു. മറ്റെല്ലാം നമ്മളെ സംബന്ധിച്ച് അപ്രസക്തമാണ്.

ഇപ്പോള്‍ മാരീചന്‍ പറഞ്ഞ കാര്യം കുറച്ചുകൂടി പ്രസക്തമാകുന്നു. കരടു കരാറയച്ചുതരുന്നതിനു മുമ്പ് , ലാവലിന്‍ ധനസഹായം സ്വരൂപിച്ചിരുന്നു. അതെവിടെ പോയി എന്നന്വേഷിച്ചു ചെന്നാല്‍ ഇതിന്റെ ഉള്ളുകള്ളികള്‍ മുഴുവനും പുറത്തു വരും .

kaalidaasan said... 157

പുതുക്കലും, പുതിയതും തമ്മില്‍ ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത് ജി.വി.ക്ക് മനസ്സിലായെന്നു കരുതട്ടേ. മനസ്സിലായെങ്കില്‍, എന്റെ പഴയ കമന്റുകള്‍ വായിച്ചാല്‍ കൂടുതല്‍ വ്യകതമാകും.


അങ്കിളെ,

ജിവിക്കെന്നല്ല ആര്‍ക്കും മനസിലാവില്ല. മനസിലാക്കണമെനും അവര്‍ക്കില്ല. മനസിലായാല്‍ ചിത്രം ആകപ്പാടെ മാറും . അവരൊക്കെ വിളിച്ചു കൂവുന്നത് നിലവിലില്ലാത്ത ഒരു സംഗതി പുതുക്കാമെന്നാണ്. അവര്‍ക്കതിനുള്ള മാജിക്കൊക്കെ അറിയാം .ഒരു പ്രാവശ്യം കാലവധി അവസാനിച്ച് 88 ദിവസം കഴിഞ്ഞാണ്, പുതുക്കല്‍ എന്നും പറഞ്ഞ് ഒപ്പിട്ടത്. 88 ദിവസം ഒന്നു ചെയ്യാതിരുന്നിട്ടും അത് കാലഹരണപ്പെട്ടില്ലെങ്കില്‍, ഒന്നോ രണ്ടോ വര്‍ ഷം കഴിഞ്ഞാലും അത് കലഹരണപ്പെടില്ല. കാലഹരണപ്പെടും എന്നു പറയാത്തതു കൊണ്ട് കാലഹരണപ്പെടില്ല എന്നാണു മാരീചന്‍ പറയുന്നത്. രണ്ടിലൊരാള്‍ രേഖാമൂലം അവശ്യപ്പെട്ടാലെ അതവസനിക്കു എന്നും എം ഒ യുവില്‍ പറഞ്ഞിട്ടുണ്ട്. കേരളം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. ലാവലിന്‍ അതറിയിച്ചു എന്നാണു മാരീചന്‍ പറയുന്നത്. അപ്പോള്‍ ആരാണ്‌ എം ഒ യു അവസാനിപ്പിച്ചത്? കടവൂരോ ശര്‍മ്മയോ ലാവലിനോ?

ജിവി/JiVi said... 158

അങ്കിള്‍,

validity of this MoU is furthur extended....എന്നും പറഞ്ഞ് അന്നത്തെ തീയ്യതിയും ചേര്‍ത്തല്ലേ ഒപ്പിടുന്നത്. this MoU എന്നാല്‍ ആശുപത്രിക്കുള്ള വ്യവസ്ഥകള്‍ എഴുതിചേര്‍ത്ത രേഖ, അടുത്ത 180 ദിവസത്തേക്ക് നീട്ടിയിരിക്കുന്നു എന്നെഴുതി അന്നത്തെ തീയ്യതിയും വെച്ച് രണ്ടുകക്ഷികളും ഒപ്പുവെച്ചാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളോളം അത് കാലഹരണപ്പെട്ടുകിടക്കുകയായിരുന്നു എന്നകാര്യമാണ് ഇന്‍-വാലിഡ് ആകുന്നത്. അത് പുതുക്കിയ MoU എന്നോ പുതിയ MoU എന്നോ എന്തുവേണമെങ്കിലും വിളിച്ചോളൂ. നിയമത്തിനുമുന്നിലാണെങ്കിലും ഇത് അത്ര വലീയ പ്രശ്നമാണെന്ന് കരുതുന്നില്ല. സി ബി ഐ ഇതൊരു കുറ്റമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍, കോടതി അതിന്മേല്‍ വാദം കേട്ട് അത് അംഗീകരിക്കുമെങ്കില്‍ നമുക്കും അംഗീകരിക്കാം എന്ന് മാത്രം. എന്നാല്‍തന്നെയും അതൊരു ആര്‍ഗ്യൂയബള്‍ കാര്യമായി തുടരും.

അങ്കിള്‍ said... 159

ശരിയാണ് ജി.വി. നമുക്ക് കോടതി വാദം വരുന്നതു വരെ കാത്തിരിക്കാം.

Unless otherwise extended the validity of this MOU will be 180 days from the date of signature

എന്നെഴുതിയിരുന്നെങ്കില്‍, ആ എം.ഓ.യു പുതുക്കാന്‍ അനുവദിക്കുന്നു എന്ന് കരുതാമായിരുന്നു. അതില്ലാത്തതു കൊണ്ടാണ് ഈ എം.ഓ.യു പുതുക്കാനുദ്ദേശിക്കുന്നില്ല്ലായെന്ന് ഞാന്‍ വാദിച്ചു കൊണ്ടിരിക്കുന്നത്.

ഇരു കൂട്ടരും തയ്യാറെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഒരു പുതിയ എം.ഓ.യു ഉണ്ടാക്കാമല്ലോ. ഇവിടെ ഉണ്ടാക്കിയതെല്ലാം അങ്ങനെയാണെന്നു ധരിച്ചാല്‍ എം.ഓ.യു ലാപ്സായി എന്നൊരു പ്രശ്നം വരുന്നില്ല. ഉടന്‍ തന്നെ വേറൊരെണ്ണം ഉഭയസമ്മത പ്രകാരം ഉണ്ടാക്കിയാല്‍ പോരെ. 4-7-2002 ല്‍ ലാവലിന്‍ കരട് കരാര്‍ അംഗീകരിക്കണം എന്നെഴുതുന്നതു വരെ പുതിയ എം.ഓ.യു ഉണ്ടാക്കികൊണ്ടിരിക്കാമായിരുന്നു. പുതുക്കല്‍ എന്ന കോണ്‍സെപ്റ്റ് വന്നതു കൊണ്ടല്ലേ, 25-7-1999 ല്‍ എം.ഓ.യു ലാപ്സായി എന്ന് പറയേണ്ടി വരുന്നത്.

ഏതായാലും ഇക്കാര്യത്തില്‍ ഇനി ഒരു വാഗ്വാദം വേണ്ട.

അങ്കിള്‍ said... 160

ഏതാണ്ട് ചര്‍ച്ചയെല്ലാം അടങ്ങിയെന്നു തോന്നുന്നു. അവസാനമായി എന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തിയേക്കാം. (ഇതു ഇരുബൊലക്കയൊന്നുമല്ല.)

25-7-99 ആദ്യമായി എം.ഒ.യു ലാപ്സാകുന്നു.

20-9-1999 അതിനെ പുനര്‍ജീവിപ്പിക്കുന്നു.

18-1-2000 അത് വീണ്ടും ലാപ്സാകുന്നു.

13-5-2000 ലാവലിന്‍ കരടു കരാര്‍ ഉണ്ടാക്കി സര്‍ക്കാരിനയച്ചു കൊടുക്കുന്നു. [draft proposed by SNC Lavalin]

12-7-2000 കരടു കരാര്‍ മന്ത്രി ശര്‍മ്മയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നു. [a few minor corrections have been made in the draft by this dept]

21-4-2001 മന്ത്രി ശര്‍മ്മ കരട് കരാര്‍ അംഗീകരിക്കാതെ ഫയല്‍ മടക്കുന്നു.

4-7-2002 രണ്ടായിരത്തിലെ കരട് അംഗീകരിച്ചാല്‍ പദ്ധതി തുടരാമെന്ന് കാണിച്ച് ലാവലിന്‍ സര്‍ക്കാരിനു കത്തെഴുതുന്നു.

12-7-2002 മന്ത്രി കടവൂര്‍ ശിവദാസന്‍ ബാക്കി ധനസഹായം ആവശ്യപ്പെട്ട് ലാവലിനു കത്തെഴുതുന്നു.

15-10-2002 കരാര്‍ റദ്ദായതായി കാണിച്ച് ലാവലിന്‍ മറുപടി എഴുതുന്നു.

ശ്രദ്ധിക്കേണ്ടത്:
1) 18-1-2000 ശേഷം നിയമ വിധേയമായ ഒരു എം.ഓ.യു നിലവിലില്ല. ഒരു എം.ഓ.യു ഉണ്ടാക്കാന്‍ ആരും ശ്രമിച്ചതായും കാണുന്നില്ല. ശ്രദ്ധമുഴുവന്‍ കരടു കാരാറിലോട്ടായി.

2) മന്ത്രി ശര്‍മ്മ കരട് അംഗീകരിക്കാത്തതിനു കാരണം:

"കരട് എഗ്രിമെന്റിന്റെ ഖണ്ഡിക 2(1) പ്രകാരം പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ഏം.ഓ.യുവിലെ ഖണ്ഡിക 3(ഏ) അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.

ഈ സാഹചര്യത്തില്‍ എം.ഓ.യു വിലെ ഖണ്ഡിക 3 (എ) പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്ലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഭേദഗതികളോടെ ധാരണാപത്രത്തിന്റെ കാലപരിധിക്കുള്ളില്‍ എഗ്രിമെന്റ് വയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക".

3) മന്ത്രി ശര്‍മ്മ അംഗീകരിക്കാത്ത കരട് കരാര്‍ മന്ത്രി കടവൂര്‍ ശിവദാസനും അംഗികരിക്കുന്നില്ല. പകരം, ഒരു ധാരണാ പത്രം നിലവിലില്ലെങ്കിലും, ബാക്കി പണം ചോദിക്കുന്നു.

4) നേരത്തേ ഉണ്ടാക്കിയ എം.ഓ.യു അനുസരിച്ച് 3 മാസത്തെ നോട്ടിസ് കൊടുത്ത് ധാരണയില്‍ നിന്നും പിന്‍‌വാങ്ങാം. ലാവലിന്‍ പിന്‍‌വാങ്ങി.

5‌) ലാവലിന്റെ കത്തുകളില്‍ നിന്നും മനസ്സിലാകുന്നത് ഒരു നിയമ വിധേയമായ എം.ഓ.യു ഇല്ലെങ്കിലും പണം തരാന്‍ അവര്‍ തയ്യാറാകുമെന്നാണ്. എന്നാല്‍ ഒരു കരാറ് ഉണ്ടാക്കാന്‍ അവര്‍ക്കും നിര്‍ബന്ധം. തുടക്കത്തിലേ ഒരു കരാര്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് ഭരണ കൂടവും ശ്രമിച്ചിരുന്നെങ്കില്‍, അന്നത്തെ എം.ഓ.യു വില്‍ പറഞ്ഞ രീതിയില്‍ തന്നെ ഒരു കരാര്‍ ഉണ്ടാക്കുവാന്‍ കഴിയുമായിരുന്നു. കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ സാഹചര്യങ്ങളും മാറി. ആദ്യത്തെ എം.ഓ.യു വില്‍ വെള്ളം ചേര്‍ത്ത് കരാര്‍ ഉണ്ടാക്കാന്‍ അവര്‍ പ്രേരിതരായി. ഇതില്‍ ഉദ്ദ്യോഗസ്ഥരുടെ പ്രത്യേകിച്ചും മലബാര്‍ ആശുപത്രി ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥ കുറച്ചൊന്നുമല്ല. അവസരം വന്നാല്‍ അത് വീണ്ടും ചര്‍ച്ച ചെയ്യാം.

ഇതോടെ ഈ പോസ്റ്റിന്റെ ചര്‍ച്ച ഇവിടെ അവസാനിക്കുന്നു. ഇനി ആദ്യ എം.ഓ.യു ഒപ്പു വച്ച 25-4-1998 മുതല്‍ ഇന്നേവരെ ലാവലിന്‍ നമുക്കു വേണ്ടി സമാഹരിച്ച സഹായധനം എത്രയെന്നും, അതില്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി ചെലവിട്ടതെത്രയെന്നും അറിയണം. ഒരു പുതിയ പോസ്റ്റ് ആരില്‍ നിന്നെങ്കിലും വൈകാതെ പ്രതീക്ഷിക്കാം. നമുക്കെല്ലാം അവിടെ ഒത്തു കൂടാം.
നന്ദി, നന്ദി., നന്ദി.

കെ said... 161

ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു, ഈ എം ഒയു വിനു പുല്ലു വിലയേ ഉണ്ടായിരുന്നുള്ളു. നിയമത്തിന്റെ ദൃഷ്ടിയില്‍ വരാന്‍ ഒരു യോഗ്യതയും ഇല്ലാത്ത ഈ കടലാസിനു നിയമത്തിന്റെ ദൃഷ്ടിയില്‍ എംഒയുവിന്റെ കാലാവധി 1998 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് വരെയുണ്ടായിരുന്നു എന്നൊക്കെ മരീചന്‍ എഴുതുന്നത് വിവരക്കേടിന്റെ അങ്ങെയറ്റമെന്നേ ഞാന്‍ പറയൂ.

താന്‍ ആവര്‍ത്തിച്ചിട്ട് എന്തു കാര്യം കാളിദാസാ.. ഒരു കൊടിച്ചിപ്പട്ടിയും അത് വിലവെയ്ക്കാന്‍ പോകുന്നില്ല. നിയമവും ചട്ടങ്ങളും അറിയാവുന്നവര്‍ തന്റെ വാചകങ്ങളില്‍ കാറിത്തുപ്പുന്ന ഒച്ച കേള്‍ക്കുന്നില്ലേ.

കാളിദാസന്റെ അടുക്കളപ്പുരയിലെ ഉറിയില്‍ തൂങ്ങുന്ന കറിച്ചട്ടിയിലെ അവിയലോ ഉളളിത്തീയലോ അല്ല, നിയമം,. അറിയാവുന്നവരോട് അന്വേഷിച്ച് തീര്‍ച്ചപ്പെടുത്തിയിട്ടു തന്നെയാണ് ആ വരികള്‍ ഞാനെഴുതിയത്. അതിന്മേലൊക്കെ കേറി വിധി പറയുമ്പോള്‍ അതിനുളള യോഗ്യതയെന്തെന്ന് സ്വയം ചോദിക്കുന്നത് നന്ന്.

വായില്‍ തോന്നിയ ഏത് വിഡ്ഢിത്തവും എഴുന്നെള്ളിക്കാന്‍ ഉളുപ്പോ നാണമോ ഇല്ലാത്ത കാളിദാസന്‍, അറിയാത്ത നിയമത്തിന്റെ പേരില്‍ എത്ര ആവര്‍ത്തിച്ചാലും ഒരുപയോഗവുമില്ല. കുറേ സമയവും ഊര്‍ജവും നഷ്ടപ്പെടുത്താം എന്നതല്ലാതെ...

വൈദ്യുതി വകുപ്പും ഊര്‍ജ വകുപ്പും വേറെയാണെന്നും ഊര്‍ജവകുപ്പില്‍ ശര്‍മ്മയ്ക്ക് പ്രവേശനമില്ലെന്നും വലിയ വായില്‍ തര്‍ക്കിച്ച കാളിദാസനില്‍ നിന്നും വേറൊന്നും പ്രതീക്ഷിക്കുന്നുമില്ല.

ഗൂഗിളിന്റെ സ്ഥലം, കാളിയുടെ കീബോര്‍ഡ്... വിഡ്ഢിത്തരങ്ങളുടെ പെരുമഴ എത്ര വേണമെങ്കിലും പെയ്തിറങ്ങട്ടെ..

ഈ കേസുമായി ബന്ധപ്പെട്ട ഒരു രേഖയും കാണാതെ, ഒരു വസ്തുവും പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ നുണയില്‍ കുഴച്ച വിധി വാചകങ്ങള്‍ എഴുതുന്ന കാളിദാസന് എല്ലാ ആശംസകളും

ഇനി, ശര്‍മ്മയുടെ കാര്യം. കാളിദാസന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലാവലിന്‍ കേസില്‍ ശര്‍മ്മ പ്രതിയാകുക തന്നെ ചെയ്യും. കേസു വരുമ്പോള്‍ കണ്ടോ... അന്നും ഇവിടെയൊക്കെ കാണണം..

കെ said... 162

ഇത്രയും ചര്‍ച്ച ചെയ്തിട്ടും അങ്കിളിന് ബോധ്യപ്പെടാത്തതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതോ ആയ കാര്യങ്ങളേറെയുണ്ട്. വിസ്താരഭയത്താല്‍ ദീര്‍ഘമായി എഴുതുന്നില്ല. എന്താണ് കരാറെന്നോ, അതിലേയ്ക്ക് എങ്ങനെ എത്തിച്ചേരാമെന്നോ ഒക്കെയുളള കാര്യങ്ങള്‍ താങ്കള്‍ക്കറിയില്ലെന്ന് ഞാന്‍ കരുതുന്നില്ല.

കരാറിലെ വ്യവസ്ഥകള്‍ ഉഭയ കക്ഷി ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിയേണ്ടതാണ്. ലാവലിന്‍ തയ്യാറാക്കിയ കരടിലെയും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ തയ്യാറാക്കിയ കരടിലെയും വ്യവസ്ഥകളോട് സര്‍ക്കാരിന് എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ പുതിയൊരു കരട് തയ്യാറാക്കുകയും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്.

കരാറിലെ കക്ഷികളായ ലാവലിനും മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും തങ്ങളുടെ ഡ്രാഫ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ തിരുത്തിയില്ലെന്നൊക്കെയുളള ന്യായങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതല്ല. കാരണം, വ്യവസ്ഥകള്‍ രൂപപ്പെടുത്തേണ്ടത് പരസ്പരം ചര്‍ച്ച ചെയ്താണ്.

കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണവും വൈദ്യുതി പദ്ധതികളുടെ നവീകരണവുമായി ലാവലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ടായിരുന്നിട്ടും കരട് കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി ശര്‍മ്മയ്ക്ക് സമയമുണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ "എ ഫ്യൂ മൈനര്‍ കറക്ഷന്‍സ്" എന്നൊക്കെ ബ്രായ്ക്കറ്റില്‍ താങ്ങിയിരിക്കുന്നതു കണ്ട് കാര്യങ്ങളറിയാവുന്നവര്‍ക്ക് പ്രത്യേകിച്ച് അമ്പരപ്പൊന്നുമുണ്ടാകില്ല.

ഇനി,

ശ്രദ്ധിക്കേണ്ടത്:
1) 18-1-2000 ശേഷം നിയമ വിധേയമായ ഒരു എം.ഓ.യു നിലവിലില്ല. ഒരു എം.ഓ.യു ഉണ്ടാക്കാന്‍ ആരും ശ്രമിച്ചതായും കാണുന്നില്ല. ശ്രദ്ധമുഴുവന്‍ കരടു കാരാറിലോട്ടായി.


കളളം പലയാവര്‍ത്തി ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് അങ്കിള്‍ കരുതുന്നുണ്ടോ? ഈ ഫയലുകളോ മറ്റോ കണ്ടിട്ടാണോ അങ്കിള്‍ ഇങ്ങനെയെഴുതിയത്? സത്യാന്വേഷണമല്ല, താങ്കളുടെ ഉദ്ദേശമെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ആവര്‍ത്തിക്കുന്ന ഈ നുണ.

അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശര്‍മ്മ യാതൊന്നും ചെയ്തിട്ടില്ലെന്ന കാര്യം അംഗീകരിക്കാന്‍ അങ്കിളിനുളള വൈമനസ്യത്തിന്റെ കാരണം വീണ്ടും വ്യക്തമാകുന്നുണ്ട്.

തുടക്കത്തിലേ ഒരു കരാര്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് ഭരണ കൂടവും ശ്രമിച്ചിരുന്നെങ്കില്‍, അന്നത്തെ എം.ഓ.യു വില്‍ പറഞ്ഞ രീതിയില്‍ തന്നെ ഒരു കരാര്‍ ഉണ്ടാക്കുവാന്‍ കഴിയുമായിരുന്നു. കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ സാഹചര്യങ്ങളും മാറി. ആദ്യത്തെ എം.ഓ.യു വില്‍ വെള്ളം ചേര്‍ത്ത് കരാര്‍ ഉണ്ടാക്കാന്‍ അവര്‍ പ്രേരിതരായി.

ഹൊ, "തുടക്കത്തിലേ" എന്നൊരു വാക്ക് വാചകത്തിന്റെ ആദ്യഭാഗത്ത് സര്‍വ ഉദ്ധാരണ ശേഷിയും സംഭരിച്ച് വിജ‍ൃംഭിച്ച് നില്‍ക്കുന്നതു കാണുമ്പോള്‍ പൊട്ടിച്ചിരിച്ചു പോകുന്നു. ആദ്യത്തെ എംഒയുവില്‍ വെളളം ചേര്‍ത്തു പോലും.

കരട് കരാറിന്റെ പ്രസക്തഭാഗം മുഴുവനും ബ്ലോഗിലുണ്ട്. ഇനി അതല്ല, മുഴുവന്‍ കാണണമെങ്കില്‍ സ്കാന്‍ കോപ്പി മെയിലില്‍ അയച്ചു തരാം. വെളളം ചേര്‍ത്ത വിധം ഒന്നു വ്യാഖ്യാനിച്ച് തെളിയിക്കാന്‍ അങ്കിളിനെ വെല്ലുവിളിക്കുന്നു.

ഇതില്‍ ഉദ്ദ്യോഗസ്ഥരുടെ പ്രത്യേകിച്ചും മലബാര്‍ ആശുപത്രി ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥ കുറച്ചൊന്നുമല്ല. അവസരം വന്നാല്‍ അത് വീണ്ടും ചര്‍ച്ച ചെയ്യാം.

ചര്‍ച്ച ചെയ്യാം അങ്കിളേ.. ഇവിടെത്തന്നെ ചര്‍ച്ച ചെയ്യാം. മലബാര്‍ ആശുപത്രി ഉദ്യോഗസ്ഥരുടെ അനാസ്ഥ കുറച്ചൊന്നുമല്ലെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? എന്തു തെളിവാണ് ആശുപത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നിങ്ങളുടെ കൈയിലുളളത്? കേസന്വേഷിച്ച സിബിഐ പോലും ആശുപത്രി ഉദ്യോഗസ്ഥരെ (ഉദ്യോഗസ്ഥരൊന്നുമില്ല, ഒരുദ്യോഗസ്ഥന്‍. ശശിധരന്‍ നായര്‍.. എന്തിനാ പേരു പറയാന്‍ അങ്കിള്‍ മടിക്കുന്നത്?) പ്രതിയാക്കിയിട്ടില്ല.

എന്തിന്റെയൊക്കെയോ അരികും മൂലയും വായിച്ച് അങ്കിള്‍ ഗവേഷിച്ച് കണ്ടെത്തിയ ഈ അനാസ്ഥ, ദയവായി സിബിഐയെയും കൂടി അറിയിക്കാന്‍ അപേക്ഷ.

കെ said... 163

മലബാര്‍ കാന്‍സര്‍ സെന്ററിന് കിട്ടേണ്ട സഹായം അട്ടിമറിച്ചതില്‍ ഒന്നാം പ്രതി ശര്‍മ്മയാണെന്ന് തെളിയിക്കുന്ന രേഖകളിനിയുമുണ്ട്. പുറത്തറിയാത്ത അണിയറക്കഥകളും. ഏതായാലും പരിണിത പ്രജ്ഞനായ അങ്കിള്‍ തുടങ്ങിവെച്ചത് മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല ഈയുളളവന്‍ ഏറ്റെടുക്കുകയാണ്. അനുഗ്രഹിച്ചാലും

Unknown said... 164

വസ്തുതകളും രേഖകളും ആധാരമാക്കി നടത്തേണ്ടുന്ന ചര്‍ച്ചകള്‍ വിഷമം പിടിച്ചത്. വായിക്കണം, പഠിക്കണം. യുക്തി ഉപയോഗിക്കണം. പൊതുപ്രസ്താവനകള്‍ കൊണ്ടുള്ള വാചകമേളകള് എളുപ്പം‍. വായിക്കണ്ട, പഠിക്കണ്ട, യുക്തി ഉപ്പിനു പോലും വേണ്ട. ഈ രണ്ടു സമീപനങ്ങളും ലാവലിന്‍ വിഷയത്തിലെ ചര്‍ച്ചകളില്‍ സജീവമായി കാണാന്‍ കഴിഞ്ഞു.

രേഖകളുടെ അടിസ്ഥാനത്തിലുള്ള മാരീചന്റെ സത്യാന്വേഷണം മുന്നോട്ട് പോകട്ടെ. എല്ലാ സത്യവും പുറത്തുവരട്ടെ.

കെ said... 165

അങ്കിള്‍, ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. എന്റെ ഒരുപാട് കമന്റുകള്‍ താങ്കള്‍ ഡിലീറ്റ് ചെയ്തതായി കാണുന്നു... അവയിലെ വാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് മറ്റു പലരും എഴുതിയത് അവിടെയണ്ടു താനും. എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്യാനുളള കാരണം ഒന്നറിഞ്ഞാല്‍ കൊള്ളാം...

kaalidaasan said... 166

തനിക്ക് മാത്രമേ നിയമം അറിയൂ എന്ന് ഏതു മാടനും മറുതക്കും വിചാരിക്കാം . താനാണു പ്രസ്ഥാനം എന്നു ഭാവിക്കുന്ന നേതാവിന്റെ അനുയായിയില്‍ നിന്നും അത് പ്രതീക്ഷികുക സ്വാഭാവികം .അതിനു കൊടിച്ചിപ്പട്ടിയുടെയും, ഉറിയുടെയും, ഉള്ളിത്തീയലിന്റെയും അവിയലിന്റെയും, സാമ്പാറിന്റെയും പിന്‍ബലം തേടുന്നതും സ്വാഭാവികം .

ശര്‍മ്മ പ്രതിയാവുന്നത് എന്നെ സംബന്ധിച്ച്, പിണറായി വിജയന്‍ പ്രതിയാകുന്നതു പോലെയാണ്. അത് ആകാശം ഇടിഞ്ഞുവീഴുന്നതോ ലോകാവസാനമായതു പോലെയോ എനിക്ക് തോന്നില്ല. ശര്‍മ്മ പ്രതിയായി എന്നു കരുതി പിണറായി പ്രതി സ്ഥാനത്തു നിന്നു മാറില്ല. ശര്‍മ്മ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം . അതിനു ഞാന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കില്ല.

പിണറായി പ്രതിയായതു കൊണ്ട് ശര്‍മ്മയും പ്രതിയാകണെമെന്ന് ഏത് അണ്ടനും അടകോടനും ആഗ്രഹിക്കാം . സൂര്യനു കീഴിലുള്ള സകലതം ​സി പി എമ്മിലെ ഗ്രൂപ്പു വഴക്കിന്റെ പശ്ചാത്തലത്തില്‍ മാത്രം വിശകലനം ചെയ്തു പഠിച്ചവരില്‍ നിന്നും അതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു. ഗ്രൂപ്പു വഴക്ക് കോടതിയില്‍ വന്നാല്‍ പരസ്യമായ ചോരചിന്തല്‍ കാണണം എന്നൊക്കെ അവര്‍ ആഗ്രഹിക്കുന്നുണ്ടാകും . എങ്കിലല്ലെ പഞ്ചതന്ത്ര കഥയിലെ ചെന്നായയേപ്പോലെ അതു നക്കി നുണയാന്‍ പറ്റൂ.


പിണറായി വിജയന്‍ ഈ കേസില്‍ പ്രതിയായത് വഴിവിട്ട് കരാര്‍ നല്‍ കിയതും , അതിലെ പാളിച്ചകളും , ഖജനാവിനു വന്ന നഷ്ടങ്ങളും , വൈദ്യുതി കരാറിനു കിട്ടിയ പരിതോഷികമായ ക്യാന്‍സര്‍ സെന്ററിനുള ധനസഹായം ഉറപ്പാക്കാത്തതിനുമാണ്. ധനസഹായ ഉറപ്പാക്കിയിരുന്നു എന്നു തെളിയിച്ചാല്‍ മാത്രമെ , അത് മറ്റാരെങ്കിലും നഷ്ടപ്പെടുത്തിയോ എന്ന് കോടതി പരിശോധിക്കയുള്ളു.

1996-ല്‍ കാനഡയില്‍ ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെപ്പറ്റി പരാമര്‍ശിക്കാതിരുന്നത്‌. ആ പദ്ധതിക്കായി സഹായം ലഭിക്കുന്നതു കാനഡായിലെ വിവിധ ഏജന്‍സികളില്‍ നിന്നായതു കൊണ്ടാണെന്നു പിണറായി സി.ബി.ഐക്കു നല്‍കിയ മൊഴിയില്‍ പറയുന്നു.

പക്ഷേ ലാവ്‌ലിന്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ നല്‍കുന്ന വിഹിതംപോലും എത്രയെന്നു തനിക്കറിയില്ലെന്നു പിണറായി പറയുമ്പോള്‍ 98.4 കോടി രൂപയാണു ലാവ്‌ലിന്റെ വിഹിതമെന്നു സര്‍ക്കാര്‍ രേഖകള്‍ വ്യക്‌തമാക്കുന്നതായി സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. (ജി.ഒ (എം.എസ്‌) നമ്പര്‍ 5/98/പി.ഡി ഡേറ്റഡ്‌ 3-2-98).

എന്തുകൊണ്ടു മലബാര്‍ കാന്‍സര്‍ സെന്ററിനുളള സഹായം പൂര്‍ണമായി ലഭ്യമായതിനു ശേഷം മാത്രമേ നവീകരണത്തിനു പണം നല്‍കാവൂ എന്ന വ്യവസ്‌ഥ ഉടമ്പടിയില്‍ എഴുതിച്ചേര്‍ക്കാന്‍ തയ്യാറായില്ലെന്ന സി.ബി.ഐയുടെ ചോദ്യത്തിനും ഉദ്യോഗസ്‌ഥരെ പ്രതിസ്‌ഥാനത്ത്‌ ഉയര്‍ത്തിക്കാട്ടാനായിരുന്നു പിണറായി ശ്രമിച്ചത്‌. ഉദ്യോഗസ്‌ഥര്‍ ഉപദേശിച്ചത്‌ അങ്ങനെയായിരുന്നുവെന്നായിരുന്നു മറുപടി.

ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി 1998 മാര്‍ച്ച്‌ 3-നു നടന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെടുത്തത്‌. പല കാര്യങ്ങളും പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിരുന്നതായി മിനിറ്റ്‌സ് വ്യക്‌തമാക്കുന്നുവെന്നു സി.ബി.ഐ. കണ്ടെത്തി.

വൈദ്യുതിബോര്‍ഡില്‍ ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനി നടപ്പാക്കുന്ന പദ്ധതിയെപ്പറ്റി വിശദീകരിക്കേണ്ടതിനു പകരം മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്‌ഥാപിക്കുന്നതിനെപ്പറ്റിയാണു വിജയന്‍ 1998 ജനുവരി 20-നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അമിതപ്രാധാന്യം നല്‍കി വിശദീകരിച്ചത്‌. യോഗത്തിന്റെ മിനിറ്റ്‌സ് ഇതു വ്യക്‌തമാക്കുന്നു. കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്‌ ഈ യോഗത്തിലാണ്‌.


മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചു മാത്രമേ കരാറുമായി ബന്ധപ്പെട്ട തുക ലാവ്‌ലിനു കൊടുത്തു തീര്‍ക്കാവൂ എന്ന്‌ കെ.എസ്‌.ഇ.ബി സെക്രട്ടറി വിശ്വമണി പിണറായിയോടു നിര്‍ദേശിച്ചു. പിണറായി അതു കേട്ടില്ല. ഈ നിബന്ധന കൂടി ലാവ്‌ലിന്‍ പ്രതിനിധികളെക്കൊണ്ട്‌ ഒപ്പിടീക്കണമെന്ന നിര്‍ദേശവും തള്ളി. ഇങ്ങനെ നിരവധി അവസരങ്ങള്‍ കാന്‍സര്‍ സെന്ററിനുളള പണം ലഭിക്കാനുണ്ടായിരുന്നിട്ടും പിണറായി അതു പ്രയോജനപ്പെടുത്തിയില്ലെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍.

ലാവ്‌ലിനില്‍ നിന്നു കാന്‍സര്‍ സെന്ററിനു നേരിട്ടു പണം ലഭ്യമാക്കുന്നതിനു പകരം 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌' എന്ന സ്‌ഥാപനത്തെ ഇടനിലയാക്കിയതിനു പിന്നിലും പിണറായിക്കു പങ്ക്‌.

മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായിരിക്കുമെന്ന്‌ അടിവരയിട്ടു വ്യക്‌തമാക്കുന്നു. എന്നാല്‍ അതിനു വിപരീതമായാണു 'ടെക്‌നിക്കാലിയ' എന്ന സ്‌ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി നല്‍കിയത്‌. ഈ നടപടിയെ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരിക്കലും ചോദ്യം ചെയ്‌തിരുന്നില്ല. കെട്ടിട നിര്‍മാണത്തിനു 12 കോടി രൂപ ചെലവായി എന്നതു ലാവ്‌ലിന്റെയും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയുടേയും മാത്രം മൊഴിയാണ്‌. ഇതു സാധൂകരിക്കാനുള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ കൈവശമില്ല. ഈ ഇടപാടുകളെപ്പറ്റി സര്‍ക്കാര്‍ അറിഞ്ഞതായും രേഖകളില്ല.

ആരോഗ്യവകുപ്പിന്റെ പൂര്‍ണചുമതലയില്‍ നടപ്പാക്കേണ്ട പദ്ധതി ഊര്‍ജവകുപ്പ്‌ ഏറ്റെടുത്തതിനു പിന്നിലും വിജയനുമാത്രം അറിയാവുന്ന രഹസ്യം ഒളിഞ്ഞിരിക്കുന്നു.

Anonymous said... 167

"പിണറായി വിജയന്‍ ഈ കേസില്‍ പ്രതിയായത് വഴിവിട്ട് കരാര്‍ നല്‍ കിയതും , അതിലെ പാളിച്ചകളും , ഖജനാവിനു വന്ന നഷ്ടങ്ങളും , വൈദ്യുതി കരാറിനു കിട്ടിയ പരിതോഷികമായ ക്യാന്‍സര്‍ സെന്ററിനുള ധനസഹായം ഉറപ്പാക്കാത്തതിനുമാണ്. ധനസഹായ ഉറപ്പാക്കിയിരുന്നു എന്നു തെളിയിച്ചാല്‍ മാത്രമെ , അത് മറ്റാരെങ്കിലും നഷ്ടപ്പെടുത്തിയോ എന്ന് കോടതി പരിശോധിക്കയുള്ളു."

ഇതാണ് പ്രസക്തമായ കാര്യം.ധനസഹായ ഉറപ്പാക്കുന്നതിന് എന്തായിരുന്നു തടസ്സം എന്ന് പിണറായി വ്യക്തമാക്കേണ്ടിവരും.

Anonymous said... 168

മാരീചാ, ചിന്താമണിയും മരത്തലയനും മറ്റ് നിരവധി അനോണികളും മാരീചന്‍ തന്നെയാണെന്ന് മനസ്സിലാക്കാന്‍ പാഴുര്‍പ്പടി വരെയൊന്നും പോകേണ്ട. ഇതാണ് മാരീചന്‍ പറയാറുള്ള പൂഴിക്കടകന്‍. സ്വന്തം ബ്ലോഗിലും പ്രയോഗിക്കുന്നത് ഈ പൂഴിക്കടകന്‍ തന്നെ...

Anonymous said... 169

പൂഴിക്കടകന്‍ ശരിക്ക് പഠിച്ചിട്ട് പ്രയോഗിക്ക് കാളിദാസാ...

അങ്കിള്‍ said... 170

പ്രിയ മാരീചാ,

മാരീചന്റെ ഒരു കമന്റിനു ഞാന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.

ഞാന്‍ സ്ഥലത്തില്ലാതിരുന്ന ഒരു ദിവസം ഇവിടെ രേഖപ്പെടുത്തിയതില്‍ എന്റെ പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റുകള്‍ (പലരുടേയും) ഞാന്‍ നീക്കിയിട്ടുണ്ട്. ഞാനുള്ളപ്പോള്‍ നിങ്ങള്‍ പറഞ്ഞതെല്ലാം അങ്ങനെതന്നെ കിടപ്പും ഉണ്ട്.

ഞാനുള്ളപ്പോള്‍ കാളിദാസന്റെ പലകമന്റുകളും repetition ആയിരുന്നു. അതു കൊണ്ട് അതും നീക്കിയിട്ടുണ്ട്.

വേറേ കാരണങ്ങള്‍ ഒന്നും ഇല്ല.

Anonymous said... 171

കലാവതി മുതല്‍ മരത്തലയന്‍, ചിന്താമണി വരെ മാരീചന്‍ 243 ഐഡികളില്‍ ബ്ലോഗുകളും കമന്റുകളും എഴുതിത്തള്ളുന്ന പൂഴിക്കടകന്‍ പ്രയോഗങ്ങളുടെ സംഭ്രമജനകമായ പരമ്പര ഉടന്‍ പ്രതീക്ഷിക്കുക!

മരത്തലയന്‍ പട്ടേട്ടന്‍ said... 172

:)

മരത്തലയന്‍ said... 173

ഈ റിപ്പിറ്റീഷൻ റിപ്പിറ്റീഷൻ എന്നു പറഞ്ഞാൽ അത് തർക്കത്തിന്റെ മനശാസ്ത്രപരമായ ഒരു പ്രയോഗമാണ്. 100 പ്രാവശ്യം ഒരു കാര്യം തന്നെ ( തെറ്റാണേലും)പറഞ്ഞോണ്ടിരുന്നാൽ അയാൾ പറയുന്നേൽ എന്തേലും ഒരു കാര്യമുണ്ടെന്ന് ശുദ്ധഗതിക്കാർ ചിന്തിച്ചെങ്കിൽ അത്രയുമായി. ഈ തിയറി കണ്ടുപിടിച്ചത് ഒരു ജർമ്മൻ സായിപ്പാണ്

Anonymous said... 174

Dear Uncle,
The below quote was copied from the header of the 1st part of the SNC Lavlin scandal. Uncle described this as the part of CAG prelim report. Please read the last line of the quote in {}

"As per the project report prepared by SNC, the Malabar
Cancer Centre (MCC) was to cost Rs.103.30 crore; Rs.98.30 crore was to be mobilised by SNC and the balance (Rs. 5 crore) was to be State Government contribution. The actual contribution made (up to February 2001) by SNC towards this project was only Rs.8.98 crore by way of direct payment to Technicaliya Consultants Private Limited, a Chennai based firm for works in connection with the hospital. There were no records available to show that further funding was made towards the project (April 2005). {The MOU has
also not been renewed after March 2002 for reasons not on record.}"

So there was a valid MOU till March,2002. Then why there is an arguement on the validity date?

BINOD S H

അങ്കിള്‍ said... 175

പ്രീയ ബിനോദ്,
സി.ഏ.ജി യുടെ പ്രസ്ഥാവനയെ എതിര്‍ക്കാന്‍ ഞാനാളല്ല. ആ പ്രസ്ഥാവനകള്‍ തെറ്റാറും ഇല്ല.

ഇവിടെ സംഭവിച്ചത് അങ്ങനെയല്ല. സി.ഏ.ജിയുടെ പല വെളിപ്പെടുത്തലുകള്‍ക്കും അപ്പുറത്ത് പലതും സംഭവിച്ചിട്ടുണ്ടെന്നും അതൊക്കെക്കൂടി കണക്കിലെടുക്കണമെന്നും വാദിച്ചാണ് നമ്മുടെ മാരീചന്‍ തന്റെ ‘ഒളിയമ്പുകള്‍’ എന്ന ബ്ലോഗില്‍ സര്‍ക്കാര്‍ ഫയലുകളെ ഉദ്ധരിച്ചുകൊണ്ട് എം.ഓ.യു വിനെ പറ്റിയുള്ള നീണ്ട ഒരു പോസ്റ്റിട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ സൂരജ് എം.ഓ.യു തീയതികളുടെ പ്രസക്തഭാഗങ്ങള്‍ ഇവിടെയും ഒരു കമന്റായിട്ടു. ആ കമന്റിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നെയുള്ള കസര്‍ത്തുകളെല്ലാം. സര്‍ക്കാര്‍ ഫയലുകളെ അതേപടി പകര്‍ത്തിയെന്ന് അവകാശപ്പെടുന്നതില്‍ കാണിച്ചിരിക്കുന്ന തീയതികളെ അവഗണിക്കുന്നത് കൂടുതല്‍ വഴക്കിനു വഴിവച്ചേക്കുമോ എന്ന് ഭയന്നാണ് പിന്നെയുള്ള വാദങ്ങളെല്ലാം സര്‍ക്കാര്‍ ഫയലിലോട്ടൊതുങ്ങിയത്. ഇത്രയും വിശദമായ തെളിവുകള്‍ നിരത്തിയപ്പോള്‍, സി.ഏ.ജി.യും അത്രക്ക് ഇക്കാര്യത്തില്‍ ഡീപ്പായി പോയിക്കാണില്ല എന്നൊരു തോന്നലും ഉണ്ടായിപ്പോയി. പ്രത്യേകിച്ചും 'for reasons not on record' എന്ന് സി.എ.ജി യും പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.

കനേഡിയന്‍ ധനസഹായത്തിനെ സംബന്ധിച്ചിടത്തോളം ഫയലുകളില്‍ ഉള്ളതിനേക്കാള്‍ ഫയലുകളില്‍ ഇല്ലാത്ത കാര്യങ്ങളാണ് കൂടുതലും നടന്നിട്ടുള്ളതെന്നല്ലേ, നമ്മുടെ ചര്‍ച്ചയില്‍ കുടി പലരും പറയാതെ പറഞ്ഞത്.

ബിനോദിന്റെ പ്രതികരണങ്ങളെല്ലാം തന്നെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

Suraj said... 176

@ അങ്കിള്‍ ,

18-1-2000 ശേഷം നിയമ വിധേയമായ ഒരു എം.ഓ.യു നിലവിലില്ല. ഒരു എം.ഓ.യു ഉണ്ടാക്കാന്‍ ആരും ശ്രമിച്ചതായും കാണുന്നില്ല. ശ്രദ്ധമുഴുവന്‍ കരടു കാരാറിലോട്ടായി.

പച്ചക്കള്ളമാണ് അങ്കിള്‍ പിന്നെയും പിന്നെയും ആണിയടിച്ചുറപ്പിക്കാന്‍ ഈ ശ്രമിക്കുന്നത് എന്നു പറഞ്ഞാല്‍ കെറുവിക്കരുത്. ഈ തീയതിയോടെ നിയമവിധേയമായ ഒരു എം.ഓ.യു ഇല്ലാതായി എന്ന് എങ്ങനെ പറയുന്നു? 2002ല്‍ കടവൂരിന്റെ കാലത്ത് പുതുക്കിയ എം.ഓ.യു നിയമവിരുദ്ധമായിരുന്നുവോ അപ്പോള്‍ ?

“കനേഡിയന്‍ ധനസഹായത്തിനെ സംബന്ധിച്ചിടത്തോളം ഫയലുകളില്‍ ഉള്ളതിനേക്കാള്‍ ഫയലുകളില്‍ ഇല്ലാത്ത കാര്യങ്ങളാണ് കൂടുതലും നടന്നിട്ടുള്ളതെന്നല്ലേ, നമ്മുടെ ചര്‍ച്ചയില്‍ കുടി പലരും പറയാതെ പറഞ്ഞത്.”

ഫയലില്‍ ഇല്ലാത്തതാണ് കൂടുതല്‍ എന്ന് ആരാണ് പറഞ്ഞത് ? ആ പറഞ്ഞത് അങ്കിള്‍ എങ്ങനെ മുഖവിലയ്ക്കെടുത്തു ? എം.ഓ.യുവിന്റെയും കരട് കരാറിന്റെയും മറ്റും പശ്ചാത്തലമായി ചില സംഗതികള്‍ കൂടി അറിയണം എന്ന് പറഞ്ഞ് ഞാനൊരു കമന്റിട്ടതാണ് അങ്കിള്‍ ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ പാടേ തെറ്റി. പശ്ചാത്തല വിവരങ്ങള്‍ അങ്ങനെ സെക്രട്ടേറിയറ്റില്‍ വായുവില്‍ തങ്ങി നില്‍ക്കുകയൊന്നുമല്ല, അവയ്ക്കോരോന്നിനും ബന്ധപ്പെട്ട ഫയല്‍ രേഖകളുണ്ട്. സി.ഏ.ജി മച്ചാന്മാര്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചെന്നു വച്ച് അതൊന്നും മാഞ്ഞു പോയിട്ടൊന്നുമില്ല. ബോഡ് ചെയര്‍മാനും പവര്‍ സെക്രട്ടറിയും കാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും ലാവലിന്‍ അധികൃതരും ടെക്നിക്കാലിയ ഡയറക്റ്റര്‍മാരും ഒക്കെ തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഓരോ മിനിറ്റ്സും ഫയലായി ഉണ്ട്. ചെയ്ത പണിയോരോന്നിനും ടെക്നിക്കാലിയ കണക്കു കാണിച്ചിട്ടുണ്ട്. ഗ്രാന്റ് തുകയെങ്ങനെ ചെലവിടണമെന്ന വിശദമായ രൂപരേഖയും ചര്‍ച്ചയിലുരുത്തിരിച്ചത് ഫയലുകളില്‍ ഉണ്ട്. ചില വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് കരട് കരാറ് രണ്ടാമതും റിവൈസ് ചെയ്ത് ശര്‍മ്മയ്ക്കു മുന്‍പില്‍ എത്തിയിട്ടുള്ളതിനടക്കം രേഖകള്‍ കടലു പോലെയുണ്ട് ഈ വിഷയത്തില്‍ (എന്നിട്ടും ടിയാന്‍ അതിനിട്ട് പണിഞ്ഞ കഥ വേറെ.)

അതുകൊണ്ട് ഇവിടെ വീണു കിട്ടിയ നാലും മൂന്നും ഏഴു കഷ്ണം ഫയല്‍ വാക്യം വച്ചുകൊണ്ട് അങ്കിള്‍ ഇങ്ങനെ കയറി കണ്‍ക്ലൂഷനുകളിലൊന്നും എത്താതെ. വിവരാവകാശനിയമം സാമാന്യം മോശമില്ലാതെ പ്രയോഗിച്ച് രേഖകള്‍ തപ്പിയെടുത്ത് പരിചയമുള്ള അങ്കിളിന് ലാവലിന്‍ വിഷയം വരുമ്പോ മാത്രം എന്താ ഇത്ര ‘ഊഹാപോഹ’പ്രേമം എന്നാണ് എനിക്ക് മനസ്സിലാവാത്തത് ;)

അങ്കിള്‍ said... 177

സൂരജേ,
കമന്റു കണ്ടു. ഗംഭീരമായിരിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെയുള്ള ഫയലുകള്‍ സൂരജിന്റെ മേശപ്പുറത്തിരിക്കുന്നതല്ലേയുള്ളൂ. ഇവിടുത്തെ വായനക്കാര്‍ക്ക് വേണ്ടി വെളിച്ചം കണ്ടില്ലല്ലോ. ഞങ്ങളും കൂടി ഒന്നു കണ്ടോട്ടെ. വെളിപ്പെടുത്തു. എന്തു മാത്രം സത്യം ഉണ്ടെന്നു ഞങ്ങളും കൂടെ ഒന്നറിയട്ടെ.

രണ്ടു ദിവസം വെയിറ്റ് ചെയ്താല്‍ കുറ്റപത്രം മുഴുവന്‍ വെളിയിലാക്കാം എന്നു പറഞ്ഞിട്ട് ദിവസം എത്രയായി? കയ്യിലുള്ളതെല്ലാം വെളിപ്പെടുത്തുമെന്നുള്ള ധാരണയില്‍ ഞാനൊട്ട് RTI പ്രകാരം പുതിയ അപേക്ഷ കൊടുത്തതും ഇല്ല.

കുറ്റപത്രത്തിനെപറ്റിയും, ശര്‍മ്മയുടെ വിക്രിയകളെപറ്റിയും അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതിനിനി ഇലക്ഷന്‍ കഴിയണോ?

kaalidaasan said... 178

പശ്ചാത്തല വിവരങ്ങള്‍ അങ്ങനെ സെക്രട്ടേറിയറ്റില്‍ വായുവില്‍ തങ്ങി നില്‍ക്കുകയൊന്നുമല്ല, അവയ്ക്കോരോന്നിനും ബന്ധപ്പെട്ട ഫയല്‍ രേഖകളുണ്ട്. സി.ഏ.ജി മച്ചാന്മാര്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചെന്നു വച്ച് അതൊന്നും മാഞ്ഞു പോയിട്ടൊന്നുമില്ല.

സി എ ജി മച്ചാന്‍മാര്‍ കാണുന്ന എല്ലാ ഫയലുകളെയും കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. ക്യാന്‍സര്‍ സെന്ററിനു വേണ്ടി ഒരു കരാറുണ്ടാക്കിയിരുന്നെങ്കില്‍ അതിന്റെ ഫയലുകളൊക്കെ നോക്കി അഭിപ്രായം പറയുമായിരുന്നു. എം ഒ യു എന്നത് ഒരു കരാരല്ല. വെറും ധാരണ മാത്രം . അതിന്റെ അടിസ്ഥാനത്തില്‍ കരറുണ്ടാക്കിയോ ഇല്ലയോ എന്നൊന്നും സി എ ജി നോക്കേണ്ടതില്ല. ധാരണപ്രകാരം ചിലതൊക്കെ നടന്നിട്ടുണ്ട്. ക്യാന്‍സര്‍ സെന്റര്‍ പദ്ധതിയുടെ പണി പൂര്‍ത്തിയായിട്ടേ അതിന്റെ വിശ്ദാംശങ്ങള്‍ സി എ ജി പരിശോധിക്കയുള്ളു, പരിശോധിക്കേണ്ടതുള്ളു. പത്തിലൊന്നു പോലും പൂര്‍ത്തിയാകാത്ത ഒരു പദ്ധതിയുടേ വിശദാംശങ്ങള്‍ സി എ ജി എന്ന സ്ഥാപനം പരിശോധികണമെന്ന് സൂജജോ മറ്റു വല്ലവരുമോ വാശിപിടിച്ചിട്ടൊന്നും കാര്യമില്ല. കേരള സര്‍ക്കാരുമായി ഒരു കരാര്‍ പ്രകാരം ക്യാന്‍സര്‍ സെന്റര്‍ ഇതേ വരെ ബന്ധപ്പെടുത്തിയിട്ടില്ല. എന്നതാണതിനു കാരണം .

വൈദ്യുതി കരാറിന്റെ ഭാഗമായിട്ടാണ്, ക്യന്‍സര്‍ സെന്ററിന്റെ ധനസഹായം എന്ന് കെ എസ് ഇ ബിയുടെയും , മന്ത്രി സഭായോഗത്തിന്റെയും മിനിറ്റ്സുകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷെ അതിനു വേണ്ടി ഒരു കരാറുണ്ടാക്കിയതിനു തെളിവില്ല.

ക്യാന്‍സര്‍ സെന്ററിനെ എം ഒ യു വില്‍ ധനസഹായം ഉറപ്പാക്കിയിരുന്നില്ല എന്നാണു സൂരജും മറ്റു പലരും അവസാനമായി തീരുമാനിക്കുകയും ചെയ്തത്. അതുകൊണ്ടാണ്, സി എ ജി അത് പിണറായി വിജയന്റെ പാളിച്ചയായി പരാമര്‍ശിച്ചതും , സി ബി കുറ്റകരമായ ഗൂഡാലോചന എന്ന് ആരോപിച്ചതും .

പിണറായി വിജയന്‍ ധനസഹായം ഉറപ്പക്കിയിരുന്നു എന്നു തെളിയിച്ചാലേ ശര്‍മ്മയോ മറ്റു വല്ലവരുമോ പണിഞ്ഞിട്ടുണ്ടോ എന്ന പ്രശ്നം വരുന്നുള്ളു. എന്തുകൊണ്ടു കരടു കരാര്‍ ഒപ്പിട്ടില്ല എന്ന് ശര്‍മ്മ വ്യക്തമായി ഫയലില്‍ എഴുതിയിട്ടുണ്ട്. അത് ശരിയാണെന്നു കുറ്റാരോപിതനായ പിണറായി പരസ്യമായി പറയുകയും ചെയ്തു. ഇനി അത് മാറ്റണമെങ്കില്‍ കോടതിയില്‍ പറഞ്ഞു ശര്‍ മ്മയാണുത്തരവാദി എന്ന് തെളിയിക്കാം .

ചില വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് കരട് കരാറ് രണ്ടാമതും റിവൈസ് ചെയ്ത് ശര്‍മ്മയ്ക്കു മുന്‍പില്‍ എത്തിയിട്ടുള്ളതിനടക്കം രേഖകള്‍ കടലു പോലെയുണ്ട് ഈ വിഷയത്തില്‍ (എന്നിട്ടും ടിയാന്‍ അതിനിട്ട് പണിഞ്ഞ കഥ വേറെ.)

ശര്‍മ്മ ഫയലിന്റെ മൂട്ടില്‍ എന്തോ എഴുതി എന്ന ഒരു ഫയലാണല്ലോ അവസനമായി സൂരജ് ഇവിടെ കോപ്പി ചെയ്തത്. അതില്‍ ഒരു കാര്യം വ്യക്തത വരുത്തണമെന്നും പറഞ്ഞിരുന്നു. അതിനു വ്യക്തത വരുത്തി വീണ്ടും കൊണ്ടുവന്ന കരടു കരാറിന്റെ വിവരം ഇവിടെ ഒന്നു കോപ്പി ചെയ്യാമോ?

കെ said... 179

ഓ... ഇനി ഫയലു കൂടിയങ്ങോട്ട് കാണാത്തതിന്റെ കുറവേയുളളൂ...2002 മാര്‍ച്ചിനു ശേഷം അജ്ഞാതമായ കാരണങ്ങളാല്‍ എംഒയു പുതുക്കിയിട്ടില്ലെന്ന് സിഎജി പറഞ്ഞിട്ടും, എംഒയു കാലഹരണപ്പെട്ടെന്നും കടവൂര്‍ ശിവദാസന്‍ പുതിയ എംഒയു ഒണ്ടാക്കി ഒപ്പിട്ടെന്നും വലിയ വായില്‍ അലറിക്കൂവിയവര്‍ക്ക് ഇനി ഫയലുകൂടി കാണണം പോലും..

സെക്രട്ടേറിയറ്റില്‍ വാതില്‍ക്കല്‍ ചെന്നു നിന്ന് മേലോട്ടു കൈയും പൊക്കി നിന്നാല്‍ മതി, ഫയലുകള്‍ മരമുകളില്‍ നിന്ന് ചൊരിഞ്ഞു വീഴും.......

ഡിലീറ്റു ചെയ്തു കളയുമോ ആവോ ഈ കമന്റും..........

Anonymous said... 180

Dear Uncle,
I hope all the storms on the discussion table is over as the fighters lost the interest.We, malayalis, will not get digestion without some touchings. For each and every thing on the discussion table we mix politics as pickle. That's the problem on all discussions. From the initial stage from CAG report, we try to misread or some body tried to mislead the issue from a special angle. We offend and defend the issue with the materials not related to the real fact. It was a real black fog. Uncle, hope you understand my point. You floated the discussion with the CAG remarks and after a long Mahabharata Yudha of 3 episodes and more than 1000 comments,still we stand on the prelim remarks of CAG? What we offend and what we defend?

BINOD S H

keralafarmer said... 181

ലാവ്ലിന്‍: മുഖ്യമന്ത്രിയുടെ പക്കല്‍ രേഖകള്‍
തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിറയൊഴിക്കുന്നതു സിബിഐ നല്‍കിയ രേഖകളുടെ പിന്‍ബലത്തില്‍. എട്ടു വാല്യങ്ങളിലായി മൂവായിരത്തിലേറെ പേജുള്ള രേഖകള്‍ ലാവ്ലിന്‍ അഴിമതിക്കേസില്‍ തന്റെ പോരാട്ടത്തിനായി വിഎസ് സംഘടിപ്പിച്ചതായി അറിവായി.

ഇതില്‍ അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്‍കിയ മൊഴികള്‍ നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവ്ലിന്‍ കരാറിന്റെ കാലഘട്ടത്തില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്‍കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.

ഇതു വിവാദമായതോടെ സര്‍ക്കാര്‍ ഫയല്‍ മുക്കി. വിജിലന്‍സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല്‍ കണ്ടെത്താനായില്ല. എന്നാല്‍ ഫയലില്‍ പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില്‍ താമസിക്കുന്ന വരദാചാരി സിബിഐക്കു നല്‍കിയത്. കരാറിനെ എതിര്‍ത്തു താന്‍ നോട്ടെഴുതിയപ്പോള്‍ തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില്‍ താന്‍ നേരിട്ടു കണ്ടതാണ്.

അതോടെ
ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നതു നിര്‍ത്തി - സിബിഐ ഡിഎസ്പി: വി. അശോക് കുമാറിനു നല്‍കിയ മൊഴിയില്‍ വരദാചാരി വെളിപ്പെടുത്തി. ലാവ്ലിന്‍ കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരാണു ശ്രദ്ധിക്കേണ്ടിയിരുന്നതെന്നാണു പിണറായി വിജയന്‍ സിബിഐക്കു മൊഴി നല്‍കിയത്. എന്നാല്‍ പിണറായിയുടെ വാദത്തെ പൂര്‍ണമായി ഖണ്ഡിക്കുന്നതാണു വരദാചാരിയുടെ മൊഴി. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍: ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ വൈദ്യുതി ബോര്‍ഡ് യോഗങ്ങളില്‍ താന്‍ പങ്കെടുക്കുമായിരുന്നു.

1997ലെ ഒരു യോഗത്തില്‍ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം പദ്ധതികളുടെ നവീകരണം ചര്‍ച്ചയ്ക്കു വന്നു. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു 240 കോടി രൂപയുടെ കരാര്‍ നല്‍കുന്നതായിരുന്നു ചര്‍ച്ച. അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജഗോപാലന്‍, ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്‍, അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, സിദ്ധാര്‍ഥ മേനോന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലാവ്ലിന്‍ കമ്പനിക്കു നേരിട്ടു കരാര്‍ നല്‍കുന്നതിലെ നടപടിക്രമത്തെ താന്‍ ചോദ്യം ചെയ്തു. എന്നാല്‍ തലശേരി കാന്‍സര്‍ സെന്ററിനു 100 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ഇതു തമ്മില്‍ ബന്ധമില്ലല്ലോ എന്നു താന്‍ പറഞ്ഞു. ലോക ബാങ്ക് പിന്തുടരുന്നതു പോലെ ടെന്‍ഡര്‍ വിളിച്ചുള്ള അംഗീകൃത നടപടിക്രമം പാലിക്കണമെന്നായിരുന്നു തന്റെ വാദം. അല്ലെങ്കില്‍ യന്ത്ര ഉല്‍പാദകരുമായി നേരിട്ടു വിലപേശല്‍ നടത്തണം. അതിനാല്‍ ചട്ടവും നടപടിക്രമവും പാലിക്കാതെ ലാവ്ലിനു നേരിട്ടു കരാര്‍ നല്‍കുന്നതിനെ താന്‍ യോഗത്തില്‍ എതിര്‍ത്തു. തന്റെ വിയോജനക്കുറിപ്പു മിനിറ്റ്സില്‍ രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മിനിറ്റ്സിന്റെ പകര്‍പ്പ് തനിക്കു ചെയര്‍മാന്‍ അയച്ചുതന്നില്ല. തുടര്‍ന്നു ബോര്‍ഡ് യോഗത്തില്‍ താന്‍ ഉന്നയിച്ച അഭിപ്രായം ഉള്‍പ്പെടുത്തി പ്രത്യേക നോട്ട് തയാറാക്കി. ലാവ്ലിനു കരാര്‍ നല്‍കുന്നതിനെ എതിര്‍ത്തതിന്റെ കാരണങ്ങളായിരുന്നു അതില്‍.

ഈ നോട്ടിന്റെ പകര്‍പ്പ് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍, മുഖ്യമന്ത്രി ഇ.കെ. നായനാര്‍, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്‍, വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്‍ എന്നിവര്‍ക്കു നല്‍കി. ആരും മറുപടി നല്‍കിയില്ല. പക്ഷേ ആ നോട്ടിലാണു തന്റെ തല പരിശോധിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടത്-വരദാചാരിയുടെ മൊഴിയില്‍ പറയുന്നു. ഇതേ മൊഴി നേരത്തെ കേരളത്തിലെ വിജിലന്‍സ് ഡിവൈഎസ്പിക്കും നല്‍കിയിരുന്നതായി അദ്ദേഹം സിബിഐയോടു പറഞ്ഞു.
Courtesy: Manorama

മരത്തലയന്‍ said... 182

എന്തായാലും ഇവിടെ മൂന്ന് ഭാഗങ്ങളായി ചർച്ച ചെയ്ത് ക്ഷീണിച്ചിട്ട്/ ക്ഷീണിപ്പിച്ചിട്ട് മുണ്ടുടുക്കാത്തവനെയും മുണ്ടാനറിയാത്തവനെയും ഇപ്രാവശ്യം ഒന്നു പരീക്ഷിച്ചു നോക്കാട്ടെ എന്ന എത്രയു ലളിതവും നിഷ്‌ക്കളങ്കവുമായ പോസ്റ്റിട്ട അങ്കിളിന് മരത്തലയന്റെ പ്രണാമം. ഇതിനെക്കുറിച്ചുള്ള മരത്തലയന്റെ അഭിപ്രായം ഇവിടെ http://marathalayan1.blogspot.com/2009/04/blog-post.html ഉണ്ട്.

പോസ്റ്റിട്ട് ശേഷം കമന്റോപ്‌ഷൻ അടച്ചു വച്ചതിനാലാണ് ഷോർട്ട് കട്ട് വേണ്ടി വന്നത്. മാപ്പാക്കുക

keralafarmer said... 183

ലാവലിന്‍: പിണറായിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌ ഏഴു രേഖകള്‍ മന്ത്രിസഭയില്‍ നിന്നു മറച്ചുവെച്ചതിനും ഫയലുകള്‍ പൂഴ്‌ത്തിയതിനുമാണ്‌ കേസ്‌
കോടിയേരിയും പ്രതി
വി.എസ്‌. ഒന്നാംസാക്ഷി

തിരുവനന്തപുരം: ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട്‌ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയന്‍, ആഭ്യന്തര മന്ത്രിയും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗവുമായ കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരടക്കം ഏഴു പേരെ പ്രതികളാക്കി കേസെടുക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എസ്‌.സന്തോഷ്‌ കുമാര്‍ ഉത്തരവായി. കേസില്‍ കോടിയേരി മൂന്നാം പ്രതിയും പിണറായി നാലാം പ്രതിയുമാണ്‌. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാണ്‌ ഒന്നാം സാക്ഷി.

ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളുള്ള ഏഴു രേഖകള്‍ മന്ത്രിസഭയില്‍ നിന്നു മറച്ചുവെച്ചതിന്റെയും ഫയലുകള്‍ പൂഴ്‌ത്തിയതിന്റെയും പേരിലാണ്‌ കേസ്‌. ഗൂഢാലോചനയ്‌ക്ക്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, തെളിവു നശിപ്പിച്ചതിന്‌ 201, മോഷണത്തിന്‌ 380, പൊതുകാര്യസാധ്യത്തിനായുള്ള കൂട്ടായ്‌മയ്‌ക്ക്‌ 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ്‌ ഉത്തരവ്‌. കേസില്‍ മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജഗോപാല്‍ ഒന്നും മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍ രണ്ടും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം സിദ്ധാര്‍ഥ മേനോന്‍ അഞ്ചും മുന്‍ ഊര്‍ജ വകുപ്പ്‌ ജോയന്റ്‌ സെക്രട്ടറി എ.ഫ്രാന്‍സിസ്‌ ആറും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം കെ.ജി.രാജശേഖരന്‍ നായര്‍ ഏഴും പ്രതികളാണ്‌. അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ്‌ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിന്മേലാണ്‌ ഉത്തരവ്‌.

പ്രതികള്‍ ഗൂഢാലോചന നടത്തി വ്യക്തിപരമായ നേട്ടത്തിനുവേണ്ടി യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കുകയും മന്ത്രിസഭയ്‌ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയും ഫയല്‍ മോഷ്‌ടിക്കുകയും ചെയ്‌തുവെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ചു. വിദേശ കമ്പനിയുമായി കരാറൊപ്പിടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കാതെയാണ്‌ ലാവലിന്‍ കമ്പനിയുമായി പ്രതികള്‍ കരാറിലേര്‍പ്പെട്ടതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

1998 മാര്‍ച്ച്‌ മൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗം 243 കോടി രൂപ ചെലവില്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ അനുമതി നല്‍കി. എന്നാല്‍, 1997 ഫിബ്രവരി 10നു തന്നെ സപ്ലിമെന്ററി കരാറിലേര്‍പ്പെട്ടിരുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ പിണറായി മിണ്ടിയില്ല എന്നാണ്‌ ആക്ഷേപം. മന്ത്രിസഭാ കുറിപ്പിലും ഇക്കാര്യമുണ്ടായിരുന്നില്ല. ലാവലിന്‍ കമ്പനിക്കു നല്‍കിയ നിരക്കുകള്‍ വളരെ കൂടുതലാണെന്ന സബ്‌ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യവും കുറിപ്പില്‍ ഉള്‍പ്പെടുത്താതെ മാറ്റിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള ടെന്‍ഡര്‍ വിളിക്കാതെ വെറും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരുമായും കരാറിലേര്‍പ്പെടാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ജലവൈദ്യുത പദ്ധതി നവീകരണത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കുന്ന വേളയില്‍ തന്നെ മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റ്‌ ലഭ്യമാക്കാന്‍ ലാവലിനുമായി കരാറിലേര്‍പ്പെടണമെന്നാവശ്യപ്പെട്ട്‌ കെ.എസ്‌.ഇ.ബി. സെക്രട്ടറി 1998 ജനവരി 22ന്‌ ഊര്‍ജ സെക്രട്ടറിക്കയച്ച കത്ത്‌, പദ്ധതി നവീകരണം 'ഭെല്ലി'നെ ഏല്‌പിക്കണമെന്ന നിര്‍ദേശമുള്ള ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ എന്നിവയുടെ കാര്യവും മന്ത്രിസഭയില്‍ നിന്നു മറച്ചുവെച്ചു എന്നും ആക്ഷേപമുണ്ട്‌. പദ്ധതിയുടെ വിശദാംശങ്ങളും സാമ്പത്തിക കാര്യങ്ങളും കെ.എസ്‌.ഇ.ബി.യുടെ ഉപസമിതി പരിശോധിച്ചെന്നും ലാവലിന്‍ കമ്പനിയുടെ നിരക്കുകള്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചതാണെന്നും മന്ത്രിസഭാ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടുത്താതെ അവസാന ഖണ്ഡിക മാത്രമാണ്‌ പരാമര്‍ശിച്ചത്‌.

ലാവലിനുമായി കരാറിലേര്‍പ്പെട്ടാല്‍ ഉണ്ടാകാവുന്ന ക്രമക്കേടുകളും വീഴ്‌ചകളും ചൂണ്ടിക്കാട്ടി 1997 മെയ്‌ ഏഴിന്‌ കെ.എസ്‌.ഇ.ബി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ സുബൈദ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചില്ല. പകരം ലാവലിന്‍ കമ്പനിക്കനുകൂലമായി മറ്റാളുകളെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ എഴുതിക്കുകയും ചെയ്‌തു -ഹര്‍ജിയില്‍ പറയുന്നു.

1997ല്‍ പ്രതികള്‍ പങ്കെടുത്ത ബോര്‍ഡ്‌ യോഗത്തില്‍ പദ്ധതികളുടെ നവീകരണം ചര്‍ച്ചയ്‌ക്കുവന്നപ്പോള്‍ ലാവലിന്‍ കമ്പനിക്കു നേരിട്ടു കരാര്‍ നല്‍കുന്നതിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരി എതിര്‍ത്തിരുന്നു. തന്റെ വിയോജനക്കുറിപ്പ്‌ യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, മിനുട്‌സിന്റെ പകര്‍പ്പ്‌ വരദാചാരിക്കു കൊടുത്തില്ല. പിന്നീട്‌ അദ്ദേഹം വിയോജനക്കുറിപ്പ്‌ നോട്ടായി തയ്യാറാക്കി മുഖ്യമന്ത്രി ഇ.കെ.നായനാര്‍, ധനമന്ത്രി ടി.ശിവദാസ മേനോന്‍, വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്‍ എന്നിവര്‍ക്കു നല്‍കി. ആ നോട്ടില്‍ 'വരദാചാരിയുടെ തല പരിശോധിക്കണം' എന്നു പിണറായി എഴുതിയത്‌ വിവാദമായതോടെ പ്രതികള്‍ പരസ്‌പര ഉത്സാഹികളും സഹായികളുമായി ചേര്‍ന്ന്‌ ഫയല്‍ മുക്കിയെന്നാണ്‌ ആരോപണം.

വിജിലന്‍സിനും സി.ബി.ഐക്കും ഈ ഫയല്‍ കണ്ടെടുക്കാനായിട്ടില്ലെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
വരദാചാരി, മുന്‍ ചീഫ്‌ സെക്രട്ടറി സി.പി.നായര്‍, മുന്‍ മന്ത്രിമാരായ ശിവദാസമേനോന്‍, എസ്‌.ശര്‍മ, ജി.കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്‌, കടവൂര്‍ ശിവദാസന്‍ തുടങ്ങിയവരെല്ലാം സാക്ഷിപ്പട്ടികയിലുണ്ട്‌.
Courtesy :: mathrubhumi

keralafarmer said... 184

ലാവ്‌ലിന്‍ ഫയല്‍ പൂഴ്‌ത്തിയെന്ന കേസ്‌ അന്വേഷിക്കാന്‍ കോടതിയുത്തരവ്‌തിരുവനന്തപുരം: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഏഴു രേഖകള്‍ മന്ത്രിസഭയില്‍നിന്നു മറച്ചുവയ്‌ക്കുകയും ഫയല്‍ പൂഴ്‌ത്തിവയ്‌ക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരത്തെ അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടത്‌. വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ രാജഗോപാലന്‍, ഊര്‍ജ വകുപ്പ്‌ മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, കോടിയേരി ബാലകൃഷ്‌ണന്‍, പിണറായി വിജയന്‍, മുന്‍ വൈദ്യുതി ബോര്‍ഡംഗം സിദ്ധാര്‍ഥ മേനോന്‍, മുന്‍ ജോയിന്റ്‌ സെക്രട്ടറി എ.ഫ്രാന്‍സിസ്‌, കെ.എസ്‌.ഇ.ബി. മുന്‍ അക്കൗണ്ട്‌സ് അംഗം കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവരാണ്‌ കേസില്‍ യഥാക്രമം ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍. 1998 മാര്‍ച്ച്‌ മൂന്നിനു ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ 243 കോടി രൂപ ചെലവില്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ അനുമതി നല്‍കിയത്‌.

എന്നാല്‍ ലാവ്‌ലിന്‍ കമ്പനിയുമായി കെ.എസ്‌.ഇ.ബി. 1997 ഫെബ്രുവരി പത്തിന്‌ സപ്ലിമെന്ററി കരാറിലേര്‍പ്പെട്ട കാര്യം മന്ത്രിസഭയെ അറിയിച്ചില്ല. ഈ ഇടപാടുമായി ബന്ധപ്പെട്ട്‌ ഒന്നാംപ്രതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ രാജഗോപാലും ആറാംപ്രതി എ. ഫ്രാന്‍സിസും തയാറാക്കിയ മന്ത്രിസഭാ കുറിപ്പിലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇത്തരത്തില്‍ സര്‍ക്കാരിനെയും മന്ത്രിസഭയേയും വ്യക്‌തിപരമായ നേട്ടത്തിനുവേണ്ടി തെറ്റിദ്ധരിപ്പിച്ചും തെളിവുകള്‍ മറച്ചുവച്ചും തെറ്റായ വിവരം നല്‍കിയും സര്‍ക്കാര്‍ ഉത്തരവില്ലാതെയുമാണ്‌ പ്രതികള്‍ ഗൂഢാലോചന നടത്തി രണ്ടാംപ്രതി മുന്‍ ഊര്‍ജവകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രനെക്കൊണ്ട്‌ എസ്‌.എന്‍.സി ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസെടുത്ത്‌ സമഗ്രമായി അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളജ്‌ എസ്‌.ഐയോട്‌ കോടതി ഉത്തരവിട്ടു.
Courtesy:: mangalam

keralafarmer said... 185

എജിയുടെ നിലപാടിനെതിരെ സിബിഐ

കൊച്ചി: ലാവ്ലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിലപാടു നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ ഗവര്‍ണര്‍ക്കു വിശദീകരണം നല്‍കി. സാമ്പത്തിക അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ പിണറായി വിജയന്‍ പ്രതി സ്ഥാനത്താണെന്നു സ്ഥാപിക്കുന്ന തെളിവുകളും മൊഴികളും സിബിഐ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട രേഖകള്‍ പരിശോധിക്കാതെയാണു സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം നല്‍കേണ്ടിവന്നതെന്ന അഡ്വക്കറ്റ് ജനറലിന്റെ കുറ്റസമ്മതം തന്നെ ആ ഉപദേശത്തിന്റെ ദൌര്‍ബല്യം വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ ആരോപണത്തിനു സിബിഐ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിചാരണയ്ക്ക് അനുവാദം നല്‍കുന്നതാണു കീഴ്വഴക്കം. 374 കോടി രൂപയുടെ ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടാക്കുന്ന തീരുമാനമെടുത്തു എന്നതുതന്നെ കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ മതിയായ കുറ്റമാണ്.

ഇതിനു പിന്നിലെ ഗൂഢാലോചനയിലും പിണറായി വിജയനു പങ്കുണ്ടെന്നു പറയുന്ന സിബിഐ ഇതിനു തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ തങ്ങള്‍ കണ്ടെത്തിയ സര്‍ക്കാര്‍ രേഖകള്‍ പിണറായി വിജയന്‍ തിരിച്ചറിഞ്ഞതും സിബിഐ
ചൂണ്ടിക്കാട്ടുന്നു. കേസില്‍ പിണറായി വിജയന്റെ പങ്കു വ്യക്തമാക്കുമെന്നു കരുതുന്ന തെളിവുകള്‍ ലഭ്യമാക്കിയിട്ടും അഡ്വക്കറ്റ് ജനറല്‍ അതു പരിശോധിക്കാതെ നിയമോപദേശം നല്‍കിയെന്നതു കൂടുതല്‍ സംശയങ്ങള്‍ക്കിട നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പിണറായി വിജയനു പുറമെ വൈദ്യുതി വകുപ്പ് മുന്‍ ചെയര്‍മാനും ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും വിചാരണ ചെയ്യേണ്ടതില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും സിബിഐ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. ലാവ്ലിന്‍ കേസിന്റെ നിലനില്‍പ്പു തന്നെ അട്ടിമറിക്കാന്‍ പോന്ന നിയമോപദേശമാണ് അഡ്വക്കറ്റ് ജനറല്‍ നല്‍കിയതെന്നു സിബിഐ പറയുന്നു. നിയമോപദേശത്തിനു പകരം പിണറായി വിജയനെ കുറ്റവിമുക്തനാക്കുന്ന അന്തിമവിധിന്യായമാണ് അഡ്വക്കറ്റ് ജനറല്‍ തയാറാക്കിയത്.

കേസിലെ മുഖ്യപ്രതികളെ വിചാരണ ചെയ്യാതെ ഇവരുടെ കൂട്ടുപ്രതികളെ മാത്രം വിചാരണ ചെയ്യുന്നതു നിയമ വ്യവസ്ഥയോടുള്ള അനാദരവാണെന്നും സിബിഐ പറയുന്നു. പിണറായി വിജയനെ വിചാരണ ചെയ്യേണ്ടെന്ന നിയമോപദേശത്തില്‍ കഴിഞ്ഞ മേയ് 14 നാണ് ഗവര്‍ണര്‍ സിബിഐയോടു വിശദീകരണം തേടിയത്. വിശദീകരണ റിപ്പോര്‍ട്ട് രജിസ്റ്റേര്‍ഡ് പോസ്റ്റിലും ഇമെയിലായും സിബിഐ ഗവര്‍ണര്‍ക്കു നല്‍കുകയായിരുന്നു.

ലാവ്ലിന്‍ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന തെളിവുകളില്ലാതെയാണു വിജയനെ കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ നിയമോപദേശം. കേസന്വേഷണത്തില്‍ സിബിഐക്കു വീഴ്ച സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Courtesy : Manorama 02-06-09

keralafarmer said... 186
This comment has been removed by the author.
keralafarmer said... 187

ഇനി വിചാരണ - വിചാരണ പൊതുതാത്‌പര്യം സംരക്ഷിക്കാന്‍- ഗവര്‍ണര്‍

keralafarmer said... 188

ലാവ്‌ലിന്‍ നാള്‍വഴി

Anonymous said... 189

Story Dated: Wednesday, June 10, 2009 Malayala Manorama
സിംഗപ്പൂര്‍ ഗൂഢാലോചനയില്‍ പിണറായി പങ്കെടുത്തെന്ന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ ഇടപാടിനു മുന്നോടിയായി സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയിലും അന്നു സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചതായി അറിയുന്നു. പാര്‍ട്ടിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇ.ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ 159 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടിയ ലാവ്ലിന്‍ ഇടപാടിന്റെ യഥാര്‍ഥ ഗൂഢാലോചന നടന്നതു സിംഗപ്പൂരിലാണെന്നാണു സിബിഐയുടെ നിഗമനം.

വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റു സിപിഎം നേതാക്കളോ അന്നു പിണറായി വിജയനോടൊപ്പം സിംഗപ്പൂരില്‍ എത്തിയിരുന്നില്ല. സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന്‍ നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചെലവു വഹിച്ചത് ആരാണെന്നു കണ്ടെത്താന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരോ, പാര്‍ട്ടിയോ അല്ല ഈ യാത്രയുടെ ചെലവു വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.

സിബിഐയുടെ ചോദ്യം ചെയ്യലില്‍ സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മൊഴികളാണു പിണറായി വിജയന്‍ നല്‍കിയത്. സിംഗപ്പൂരില്‍ പിണറായിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത് ആരെല്ലാമാണെന്ന നിര്‍ണായക വിവരം വിചാരണയ്ക്കിടയില്‍ പുറത്തുവരുമെന്നാണു സിബിഐയുടെ പ്രതീക്ഷ. മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടി രൂപയില്‍ എസ്എന്‍സി ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ കാന്‍സര്‍ സെന്ററിന്റെ
അക്കൌണ്ടില്‍ എത്തിയിട്ടില്ല. ഈ തുക കൈമാറാന്‍ കാന്‍സര്‍ സെന്റര്‍ തുറന്ന അക്കൌണ്ടില്‍ 300 രൂപമാത്രമാണു നിക്ഷേപിക്കപ്പെട്ടത്.

ലാവ്ലിന്‍ കമ്പനി നല്‍കിയ 12 കോടി രൂപയ്ക്ക് എന്താണു സംഭവിച്ചതെന്ന സിബിഐയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് ഈ തുകമാറ്റിയതായി സൂചനയുണ്ട്. ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി ഈ തുക വിനിയോഗിച്ചുവെന്ന കാതലായ ചോദ്യം കേസിന്റെ വിചാരണയില്‍ ഉയരും. 1997 ഫെബ്രുവരി 10 നു കാനഡയില്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിടുമ്പോള്‍ സിപിഎമ്മിലെ സമുന്നതനായ ഒരു നേതാവിന്റെ മക്കള്‍ കാനഡയിലുണ്ടായിരുന്നതായും സിബിഐക്കു സൂചന കിട്ടിയിട്ടുണ്ട്.

Anonymous said... 190

Story Dated: Wednesday, June 10, 2009 Malayala Manorama
സുപ്രീം കോടതി തെളിച്ച വഴി വിടാതെ ഗവര്‍ണര്‍

ലാവ്ലിന്‍ അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം ഉയര്‍ത്തുന്ന ബഹളം സുപ്രീം കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ നിലനില്‍പ്പുള്ളതല്ലെന്നു വിലയിരുത്തപ്പെടുന്നു. മന്ത്രിസഭയുടെ നിലപാടിനു വിരുദ്ധമായ നിലപാടു സ്വീകരിച്ച ഗവര്‍ണറുടെ നടപടിയെ ഭരണഘടനാ വിദഗ്ധര്‍ ശരിവയ്ക്കുന്നു.

പോള്‍ വര്‍ഗീസും കേരള സര്‍ക്കാരുമായുള്ള കേസില്‍ (2007) അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതി സംബന്ധിച്ചു ശ്രദ്ധേയമായ നിലപാടാണു സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ളത്. പ്രോസിക്യൂഷനുള്ള മുന്‍കൂര്‍ അനുമതി എന്നതു നടപടിക്രമം മാത്രമാണെന്നും അധികാരപരിധിയുടെ വിശദാംശങ്ങളിലേക്കു പോകുന്ന സംഗതിയല്ലെന്നുമാണു ജഡ്ജിമാരായ അരിജിത് പസായത്, എസ്.എച്ച്. കപാഡിയ എന്നിവര്‍ വ്യക്തമാക്കിയത്. ജസ്വന്ത് സിങ്ങും പഞ്ചാബ് സര്‍ക്കാരുമായുള്ള കേസില്‍ (1957) സുപ്രീം കോടതി വ്യക്തമാക്കിയത്, അനുമതി നല്‍കുന്നയാള്‍ (ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍) തനിക്കു മുന്നിലുള്ള തെളിവുകള്‍ പരിശോധിച്ചും എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തും വേണം പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ എന്നാണ്.

അതായതു തീരുമാനമെടുക്കുന്നയാള്‍ സ്വതന്ത്രമായ തീരുമാനമെടുക്കണം. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭയുടെ നിലപാട് അതേപടി ഗവര്‍ണര്‍ അംഗീകരിക്കണമെന്നില്ലെന്നു സാരം.
അനുമതിയുടെ സാധുത കോടതി പരിശോധിക്കേണ്ടത്
എങ്ങനെയെന്നു മുഹമ്മദ് ഇക്ബാല്‍ അഹമ്മദും ആന്ധ്രാ സര്‍ക്കാരുമായുള്ള കേസില്‍ (1979) സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുമതി നല്‍കുന്നയാള്‍ അതിനു തീരുമാനമെടുക്കുന്ന സമയത്തു കുറ്റത്തെക്കുറിച്ചുള്ള വസ്തുതകള്‍ മനസ്സിരുത്തി പരിശോധിച്ചിട്ടുണ്ടോയെന്നു കോടതിക്കു നോക്കാം. പ്രോസിക്യൂഷന് അനുമതി നല്‍കിയ ശേഷം ഉയര്‍ന്നുവരുന്ന തെളിവുകള്‍ പവിത്രമെന്ന നിലയില്‍ത്തന്നെ പരിഗണിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അനുമതി മനസ്സിരുത്തിയുള്ള തീരുമാനമാണ് എന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു ബാധ്യതയുണ്ടെന്നും അനുമതി ഉത്തരവോ മറ്റു രേഖകളോ ഇതിനായി ഹാജരാക്കാമെന്നും ഒറീസ സര്‍ക്കാരും മൃത്യുഞ്ജയ പാണ്ഡയും തമ്മിലുള്ള കേസില്‍ (1990) സുപ്രീം കോടതി വ്യക്തമാക്കി.

അവിടെയും അടിവരയിടപ്പെടുന്ന സംഗതി തീരുമാനമെടുക്കുന്നയാളുടെ സ്വതന്ത്ര നിലപാടാണ്. അനുമതി നല്‍കുന്ന പ്രക്രിയയില്‍ നീതികേടുണ്ടായി എന്നു സ്ഥാപിക്കപ്പെട്ടാല്‍ അതു കോടതി പരിഗണിക്കണം.

അഴിമതി നിരോധന നിയമപ്രകാരമുള്ള സാങ്ഷനിങ് അതോറിറ്റിയുടെ (അനുമതി നല്‍കുന്നയാളുടെ) അധികാരമാണു ഗവര്‍ണര്‍ ഉപയോഗിക്കുന്നതെന്ന വസ്തുത അംഗീകരിക്കാതെയാണു പലരും കേരള ഗവര്‍ണറുടെ നടപടിയെ വിമര്‍ശിക്കുന്നതെന്നാണു ചില ഭരണഘടനാ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഗവര്‍ണര്‍ എന്ന നിലയിലുള്ള കൃത്യമായ അധികാര പ്രയോഗമായി ഇതിനെ വ്യാഖ്യാനിക്കാനാവില്ലത്രേ. ഒരു എംപിക്കെതിരെ തീരുമാനമെടുക്കണമെങ്കില്‍ ലോക്സഭാ സ്പീക്കര്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ചോദിക്കില്ല.

എംഎല്‍എമാരുടെ കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായവും ചോദിക്കില്ല. തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ടവര്‍ എന്ന നിലയ്ക്കുള്ള അധികാരപ്രയോഗമാണ് അവര്‍ നടത്തുന്നത്.

ലാവ്ലിന്‍ കേസില്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയത് ഉപദേശം മാത്രമാണ്. അതു മന്ത്രിസഭ ഗവര്‍ണര്‍ക്കു നല്‍കി. ഈ ഉപദേശം തള്ളണോ കൊള്ളണോ എന്നു തീരുമാനിക്കേണ്ടതു ഗവര്‍ണറാണെന്നു ഭരണഘടനാ വിദഗ്ധനും ലോക്സഭാ മുന്‍ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അഭിപ്രായപ്പെട്ടു. മന്ത്രിസഭയുടെ ഉപദേശത്തിനൊത്തു വേണം രാഷ്ട്രപതി തീരുമാനങ്ങളെടുക്കാന്‍ എന്നു വ്യവസ്ഥയുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു നിയമഭേദഗതി ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.

പ്രോസിക്യൂഷന് അനുമതി നല്‍കുന്നയാളായി പ്രവര്‍ത്തിച്ചപ്പോള്‍ ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിക്കുകയായിരുന്നു. വ്യക്തമായി നിര്‍വചിക്കപ്പെടാത്ത സാഹചര്യങ്ങളില്‍ ഏതൊക്കെ കാര്യങ്ങളില്‍ വിവേചനാധികാരം ഉപയോഗിക്കാം എന്നതു ഗവര്‍ണറുടെ തീരുമാനമാണ്. ഇതു ജനാധിപത്യപരമായി ശരിയോ തെറ്റോ എന്നതു മറ്റൊരു വിഷയമാണെന്നും കശ്യപ് പറഞ്ഞു.

പ്രോസിക്യൂഷന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടു തങ്ങളുടെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കാതിരുന്നതു മന്ത്രിസഭ ചര്‍ച്ചചെയ്യുന്നെങ്കില്‍ അതു ഭരണഘടനാപരമായി ശരിയായ കീഴ്വഴക്കമാകില്ലെന്നും കശ്യപ് പറഞ്ഞു. ഒൌദ്യോഗികമായി ഗവര്‍ണര്‍ക്കെതിരായി മന്ത്രിസഭ ചര്‍ച്ച നടത്തുകയെന്നതു കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

Anonymous said... 191

Story Dated: Monday, June 8, 2009 Malayala Manorama

ഗൌരവമുള്ളതായി ഗവര്‍ണര്‍ കണ്ട സിബിഐ കണ്ടെത്തലുകള്‍

ലാവ്ലിന്‍ ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ പിണറായി വിജയന്‍ സംസ്ഥാന മന്ത്രിസഭയില്‍ മറച്ചുവച്ചതിനു ശേഷമാണു സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ കരാറില്‍ ഒപ്പിട്ടതെന്ന സിബിഐയുടെ കണ്ടെത്തല്‍ ഗൌരവമുള്ളതെന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടതായി സൂചന.

മന്ത്രിസഭയുടെ അംഗീകാരമില്ലാതെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ച പിണറായി വിജയന്‍ ഇക്കാര്യം മറച്ചുവച്ചു കരാറിനു മന്ത്രിസഭയുടെ അംഗീകാരം തേടിയ നടപടി മന്ത്രിസഭയോടും ജനങ്ങളോടും കാണിച്ച വഞ്ചനയാണെന്നും സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നതു ബോധപൂര്‍വമായ പ്രചാരണം മാത്രമാണെന്ന നിഗമനവും സിബിഐ ഗവര്‍ണറെ അറിയിച്ചു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിക്കു മലബാര്‍ കാന്‍സര്‍ സെന്ററിനെ മറയാക്കിയതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അഴിമതിക്ക് ആതുരസേവനത്തിന്റെ മുഖം നല്‍കിയതു ലാവ്ലിന്‍ ഇടപാടിനു പിന്നില്‍ നടത്തിയ തന്ത്രപരമായ ഗൂഢാലോചനയുടെ ഫലമാണ്. അന്നു സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഈ ഗൂഢാലോചനയിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണു സിബിഐ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്.

വൈദ്യുതി വകുപ്പ് മുന്‍ ചെയര്‍മാനും ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരടക്കമുള്ള ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൊണ്ടു
ലാവ്ലിന്‍ ഇടപാടിന് അനുകൂലമായ നിലപാട് എടുപ്പിക്കാന്‍ പിണറായി വിജയന്‍ മന്ത്രിസ്ഥാനം ദുരുപയോഗിച്ചതായും സിബിഐ നിരീക്ഷിക്കുന്നു.

സിബിഐ പുതുതായി സമര്‍പ്പിച്ച തെളിവുകളും വിശദീകരണക്കുറിപ്പും പഠിക്കാന്‍ രാജ്യത്തെ പ്രമുഖ നിയമവിദഗ്ധരുടെ സഹായവും ഗവര്‍ണര്‍ തേടിയിരുന്നു. 'ലാവ്ലിന്‍ ഇടപാടിലെ സാമ്പത്തിക അഴിമതിക്ക് ഇതുവരെ പുറത്തുവന്നതിനേക്കാള്‍ ആഴവും പരപ്പുമുണ്ടെന്ന വിദഗ്ധ അഭിപ്രായവും ഗവര്‍ണര്‍ക്കു ലഭിച്ചതായി അറിയുന്നു.

സിബിഐ റിപ്പോര്‍ട്ടിനെ ഉത്തമവിശ്വാസത്തിലെടുത്താണ് പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുവാദം നല്‍കുന്നതെന്നും ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഗവര്‍ണര്‍ സിബിഐ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി അറിയുന്നു.

ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പൊരുത്തക്കേടുണ്ടെന്ന സിബിഐയുടെ നിലപാട് അംഗീകരിച്ചാണ് വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

അങ്കിള്‍ said... 192

Story Dated: Saturday, June 13, 2009 Maalayala Manorama
'ലാവ്ലിന്‍ രേഖകളിലൂടെ' പുസ്തകം പുറത്തിറങ്ങി

കോഴിക്കോട്: എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമടങ്ങിയ ' ലാവ്ലിന്‍ രേഖകളിലൂടെ എന്ന പുസ്തകം പുറത്തിറങ്ങി. സി.ആര്‍ നീലകണ്ഠന്‍ രചിച്ച പുസ്തകംഒലീവ് ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. 144 പേജുകളുള്ള പുസ്തകം നേരത്തെ തയാറായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പു വിഷയമെന്ന നിലയില്‍ ഒതുങ്ങിപ്പോകാതിരിക്കാനാണ് തിരഞ്ഞെടുപ്പിനു ശേഷമിറക്കുന്നതെന്ന് ആമുഖത്തില്‍ പറയുന്നു.

കേരളത്തിലെ ഓരോ വ്യക്തിക്കും ശരാശരി നൂറു രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാക്കിയ ഇടപാടില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും കക്ഷി രാഷ്ട്രീയത്തിപ്പുറം ഈ വിഷയം മനസ്സിലാക്കാനും ചിന്തിച്ചു തീരുമാനമെടുക്കാനുമാണ് ഗ്രന്ഥമെന്നും വ്യക്തമാക്കുന്നു. ജി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട 24 കോടിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ കോടികളുടെ സപ്ളൈ കരാറാക്കി മാറ്റിയതു മുതല്‍ ലാവ്ലിന്‍ കേസില്‍ നടന്ന ഓരോ ക്രമക്കേടുകളും രേഖകളുടെ സഹായത്തോടെ വിവരിക്കുന്നുണ്ട്.

ഇൌ വിഷയത്തില്‍ സിപിഎം നിലപാടുകളെയും പിണറായി വിജയനെയും ന്യായീകരിച്ച് പ്രഭാവര്‍മ എഴുതിയ പുസ്തകത്തിലെ വാദങ്ങളെ പുതിയ പുസ്തകത്തില്‍ അക്കമിട്ടു ഖണ്ഡിക്കുന്നു. വൈകാതെ ഇതിന്റെ ഇംഗീഷ് പരിഭാഷ പ്രസിദ്ധീകരിക്കും.

keralafarmer said... 193

കാന്‍സര്‍ സെന്ററിന്‌ പണം കണ്ടെത്തിയതും വഴിവിട്ട്‌
പിണറായി വിജയന്‍ മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായം കൈപ്പറ്റിയതും വഴിവിട്ട രീതിയിലെന്നു സി.ബി.ഐ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെ അംഗീകൃത ബാങ്ക്‌ അക്കൗണ്ടിലൂടെയാണു വിദേശഫണ്ടുകള്‍ കൈപ്പറ്റേണ്ടത്‌.

ഇതിനു പകരം ബിനാമി കണ്‍സള്‍ട്ടന്‍സിയായ ടെക്‌നിക്കാലിയ വഴിയാണു കാന്‍സര്‍ സെന്ററിനുള്ള പണമെത്തിയത്‌. ഇതു വിദേശ ധനസഹായ നിയന്ത്രണനിയമത്തിന്റെ ലംഘനമാണെന്നു സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ സെന്റര്‍ നിര്‍മിക്കാനും അതിന്റെ അക്കൗണ്ട്‌ നിയന്ത്രിക്കാനും മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ച മലബാര്‍ കാന്‍സര്‍ സൊസൈറ്റിയേയും മറികടന്നാണു പിണറായി ലാവ്‌ലിനും ടെക്‌നിക്കാലിയയ്‌ക്കും അനുമതി നല്‍കിയത്‌.

എസ്‌.എന്‍.സി. ലാവ്‌ലിന്റെ ബിസിനസ്‌ ഡവലപ്‌മെന്റ്‌ ഡയറക്‌ടറായി പ്രത്യക്ഷപ്പെട്ട ദിലീപ്‌ രാഹുലനും എക്‌സിക്യൂട്ടീവ്‌ ആയി പല യോഗങ്ങളിലും പങ്കെടുത്ത എം.എ. നാസറും കമ്പനിയുടെ ഔദ്യോഗിക ഭാരവാഹികളായിരുന്നില്ലെന്നും ബിസിനസ്‌ ഏജന്റുമാര്‍ മാത്രമായിരുന്നെന്നും സി.ബി.ഐ. പറയുന്നു.

ഇരുവരെയും ലാവ്‌ലിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന നിലയില്‍ കരാര്‍ ചര്‍ച്ചകളിലും പിന്നീട്‌ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധിപ്പിച്ചതും പിണറായി വിജയനാണെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇവരെ കെ.എസ്‌.ഇ.ബിയുമായി ബന്ധിപ്പിച്ചതു പിണറായിയാണെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പരിധിയിലായിരുന്ന കാന്‍സര്‍ സെന്ററിനെ തന്റെ വകുപ്പിന്റെ കീഴിലാക്കാന്‍ പിണറായി പ്രത്യേക താല്‍പര്യം കാട്ടിയെന്നും സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

പിണറായിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്ന എന്‍. ശശിധരനെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചതും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു.

പിന്നീടുള്ള മാര്‍ഗനിര്‍ദേശങ്ങളും പിണറായിയുടേതായിരുന്നു. വെറുമൊരു ആശുപത്രിക്കുവേണ്ടിയുള്ള താല്‍പര്യം മാത്രമല്ല ഇക്കാര്യത്തില്‍ പിണറായി കാട്ടിയതെന്നും സി.ബി.ഐ. രേഖകള്‍ പറയുന്നു.

ഒന്ന്‌: 1997 ജനുവരി ഏഴിന്‌ ലാവ്‌ലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്‌ളോസ്‌ ട്രെന്‍ഡല്‍ പിണറായിക്കു അയച്ച കത്ത്‌ (ഊര്‍ജ വകുപ്പ്‌ ഫയല്‍, പേജ്‌-4).

രണ്ട്‌: 1997 ജനുവരി ഒമ്പതിന്‌ കനേഡിയന്‍ ഹൈക്കമ്മിഷണര്‍ പിണറായിക്ക്‌ അയച്ച കത്ത്‌ (ഊര്‍ജ വകുപ്പ്‌ ഫയല്‍, പേജ്‌-5).

മൂന്ന്‌: കത്തുകള്‍ പരിശോധിച്ചു കണ്ണൂര്‍ ജില്ലയില്‍ കാന്‍സര്‍ സെന്ററിനു സ്‌ഥലം കണ്ടെത്താന്‍ കലക്‌ടറോട്‌ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട്‌ പിണറായി 1997 മാര്‍ച്ച്‌ നാലിനു മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കെഴുതിയ കത്ത്‌ (ഊര്‍ജ വകുപ്പ്‌ ഫയല്‍, ജി.ഒ. നമ്പര്‍ 40/97/ ബി.സി.-പേജ്‌ 10).

നാല്‌: 1997 ജനുവരി 21-നു പിണറായി വിജയനു ക്‌ളോസ്‌ ട്രെന്‍ഡല്‍ കാന്‍സര്‍ സെന്ററിനെപ്പറ്റി സൂചിപ്പിച്ച്‌ എഴുതിയ കത്ത്‌ (ഫയല്‍ എസ്‌.എന്‍.എല്‍.എ., പേജ്‌-19).

അഞ്ച്‌: 1997 മാര്‍ച്ച്‌ നാലിനു തലശേരിയില്‍ സെന്റര്‍ സ്‌ഥാപിക്കുന്നതു സംബന്ധിച്ച്‌ പിണറായി വിജയന്‍ ക്‌ളോസ്‌ ട്രെന്‍ഡലിന്‌ അയച്ച കത്ത്‌ (ഫയല്‍ എസ്‌.എന്‍.എല്‍.എ., പേജ്‌ -20, 10 എ.).

ആറ്‌: 1997 ഡിസംബര്‍ 18ന്‌ ഇതുസംബന്ധിച്ച ട്രെന്‍ഡല്‍ പിണറായിക്ക്‌ അയച്ച മറുപടി (കെ.എസ്‌.ഇ.ബി. ഫയല്‍ എക്‌സിബിറ്റ്‌ 1., പേജ്‌-73).

ഏഴ്‌: 1998 ആഗസ്‌റ്റ് 19ന്‌ പിണറായിക്കു ട്രെന്‍ഡല്‍ അയച്ച കത്ത്‌ (കെ.എസ്‌.ഇ.ബി. ഫയല്‍ എക്‌സിബിറ്റ്‌ ബി.എച്ച്‌., പേജ്‌-58).

കാന്‍സര്‍ സെന്ററിനു ലഭിക്കുന്ന ഗ്രാന്റ്‌ സംബന്ധിച്ച്‌ വ്യക്‌തത വരുത്തണമെന്നാവശ്യപ്പെട്ട്‌ 1998 ജനുവരി 22-നു വൈദ്യുതി വകുപ്പ്‌ സെക്രട്ടറി വിശ്വമണി ഊര്‍ജവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി പിണറായിയും ഊര്‍ജവകുപ്പു സെക്രട്ടറിയും ചേര്‍ന്ന്‌ തയാറാക്കിയ മന്ത്രിസഭാ കുറിപ്പില്‍ കെ.എസ്‌.ഇ.ബി. സെക്രട്ടറിയുടെ പ്രധാന നിര്‍ദേശമായ ബൈന്‍ഡിംഗ്‌ എഗ്രിമെന്റ്‌ ഒഴിവാക്കപ്പെട്ടു.

1998 ജനുവരി 22-നു ഈ കത്ത്‌ ലഭിച്ച ശേഷവും ഇതിലെ പ്രധാന നിര്‍ദേശമായ കരാര്‍പത്രത്തിനു (എം.ഒ.എ.) പകരം ധാരണാപത്രം (എം.ഒ.യു) ആണ്‌ ഒപ്പു വച്ചത്‌. 1998 ഏപ്രില്‍ 25-ന്‌ ഒപ്പുവച്ച കരാര്‍പത്രത്തിനു നിയമപരമായ ആധികാരികതയില്ലെന്നും ഇതു പിണറായി വിജയന്റെ അറിവോടെയുള്ള വീഴ്‌ചയാണെന്നും സി.ബി.ഐ. പറയുന്നു.
Courtesy - Mangalam 15-06-09

ജനശക്തി said... 194

ലാവ്ലിന്‍ പൊളിയുന്ന കള്ളങ്ങള്‍ - ലിങ്ക്

keralafarmer said... 195

സി.ബി.ഐക്ക്‌ വരദാചാരിയുടെ മൊഴി: 'മസ്‌തിഷ്‌കം പരിശോധിക്കണമെന്ന്‌ പിണറായി കുറിപ്പെഴുതി'
കോഴിക്കോട്‌: ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു ലാവ്‌ലിന്‍ കമ്പനിയുമായി നേരിട്ടു കരാറിലേര്‍പ്പെടുന്നതിനെ എതിര്‍ത്ത തന്റെ മസ്‌തിഷ്‌കം പരിശോധനയ്‌ക്കു വിധേയമാക്കണമെന്ന്‌ അന്നു വൈദ്യുതിവകുപ്പ്‌ മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതിയെന്നു ഫൈനാന്‍സ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരി. അതേക്കുറിച്ച്‌ ഒന്നും പ്രതികരിക്കേണ്ടെന്നു താന്‍ തീരുമാനിക്കുകയായിരുന്നുവെന്നു സി.ബി.ഐ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുരേഖയില്‍ വരദാചാരി സ്‌ഥിരീകരിച്ചു.

സി.ബി.ഐ അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്‌.പി വി.അശോക്‌ കുമാറിനു 2007 ജൂണ്‍ 19 നു ബംഗളുരുവില്‍ വച്ച്‌ വരദാചാരി നല്‍കിയ മൊഴിയില്‍ കരാര്‍ സംബന്ധിച്ച തന്റെ എതിര്‍പ്പുകള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ അറിയിച്ചിരുന്നതായും എന്നാല്‍ അതേക്കുറിച്ച്‌ ഒരു പ്രതികരണവും പിന്നീടുണ്ടായില്ലെന്നും വരദാചാരി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മൊഴിയുടെ രത്നച്ചുരുക്കം ഇങ്ങനെ:

ധനവകുപ്പിനെ പ്രതിനിധീകരിച്ച്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ മീറ്റിംഗില്‍ അക്കാലത്ത്‌ തുടര്‍ച്ചയായി പങ്കെടുക്കാറുണ്ട്‌. 1997 ലെ ഒരു യോഗത്തിലാണ്‌ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണം ലാവ്‌ലിന്‍ കമ്പനിക്കു കരാര്‍ നല്‍കുന്ന വിഷയം വന്നത്‌. കാന്‍സര്‍ സെന്ററില്‍ 100 കോടി രൂപ ഗ്രാന്റ്‌ നല്‍കുന്നതിനാല്‍ നേരിട്ടു കരാര്‍ നല്‍കുന്നതിന്‌ അനുകൂലമായാണ്‌ യോഗത്തില്‍ മിക്കവരും സംസാരിച്ചത്‌. എന്തായാലും ചട്ടങ്ങളും നടപടിക്രമങ്ങളും അംഗീകരിക്കാതെ കരാര്‍ നല്‍കുന്നതിനെ താന്‍ ശക്‌തമായി എതിര്‍ത്തു. മറ്റെല്ലാവരും അനുകൂലമെന്നു കണ്ടപ്പോള്‍ തന്റെ എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്നും ആ മിനുട്‌സിന്റെ പകര്‍പ്പ്‌ തനിക്ക്‌ അയച്ചുതരണമെന്നും ചെയര്‍മാനോട്‌ ആവശ്യപ്പെട്ടു. രണ്ടു ദിവസമായിട്ടും മിനുട്‌സ് കോപ്പി ലഭിക്കാതെ വന്നപ്പോള്‍ തന്റെ അഭിപ്രായങ്ങളടങ്ങിയ ഒരു കുറിപ്പ്‌ പ്രത്യേകം തയാറാക്കി കെ.എസ്‌.ഇ.ബി ചെയര്‍മാനും മന്ത്രി പിണറായി വിജയനും മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും ധനമന്ത്രി ശിവദാസമേനോനും പവര്‍ സെക്രട്ടറി മോഹനചന്ദ്രനും അയച്ചുകൊടുത്തു.

ഈ നോട്ട്‌ അടങ്ങിയ ഫയലിലാണ്‌ പിണറായി തന്റെ തലച്ചോറ്‌ പരിശോധിക്കണമെന്നു കുറിപ്പെഴുതിയത്‌. സംസ്‌ഥാന വിജിലന്‍സിനോടും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്‌. മന്ത്രി പിണറായി വരദാചാരിയുടെ തലപരിശോധനക്കുറിപ്പെഴുതിയ ഫയല്‍ കണ്ടെത്താനായില്ലെന്നു സി.ബി.ഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, വരദാചാരിയടക്കം അക്കാലത്തെ ഉന്നത ഉദ്യോഗസ്‌ഥര്‍ നല്‍കിയ മൊഴികളില്‍നിന്നും വസ്‌തുതകള്‍ വ്യക്‌തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയനെ ചോദ്യംചെയ്‌തപ്പോഴാകട്ടെ താന്‍ അങ്ങനെ ഒരു കുറിപ്പെഴുതി എന്ന കാര്യം നിഷേധിക്കുകയുണ്ടായില്ല. ലാവ്‌ലിന്‍ ഫയലിലല്ല, മറിച്ച്‌ സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ്‌ തല പരിശോധിക്കണമെന്ന കുറിപ്പെഴുതിയതെന്നുമാണ്‌ ചോദ്യംചെയ്യലില്‍ പിണറായി പറഞ്ഞതെന്ന കാര്യവും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
Courtesy Mangalam

keralafarmer said... 196

ലാവ്ലിന്‍ കരാര്‍ കെഎസ്ഇബിയെ തകര്‍ത്തു : സിബിഐ
കൊച്ചി: സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഒരുതരത്തിലും സംരക്ഷിക്കാത്ത ലാവ്ലിന്‍ കരാര്‍ കെഎസ്ഇബിയെ തകര്‍ത്തതായി സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ നടപടിക്രമങ്ങളും തെറ്റിച്ചു സംസ്ഥാന സര്‍ക്കാരിന് ഒറ്റയടിക്ക് 86.25 കോടി രൂപ നഷ്ടപ്പെടുത്തിയതു മാത്രമല്ല ലാവ്ലിന്‍ കരാറിലെ വഞ്ചനയെന്നു സിബിഐ പറയുന്നു.

പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ 100.5 കോടി മാത്രം ആവശ്യമുള്ളപ്പോഴാണു 389.98 കോടി രൂപയ്ക്ക് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി പിണറായി വിജയന്‍ കരാറുണ്ടാക്കിയത്. എന്നിട്ടും ഒരു മെഗാവാട്ട് വൈദ്യുതി പോലും കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാതിരുന്നതു ഗുരുതര വീഴ്ചയാണ്. കരാറിന്റെ ഭാഗമായി വിദേശ വായ്പയ്ക്കു കേന്ദ്രാനുമതി വാങ്ങാന്‍ വൈദ്യുതി മന്ത്രിയായിരിക്കെ വിജയന്‍ അവിഹിതമാര്‍ഗങ്ങള്‍ അവലംബിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണവുമായി ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്റ്സ് എന്ന സ്വകാര്യ സ്ഥാപനത്തെ ബന്ധപ്പെടുത്തിയതു വഴിവിട്ട നടപടിയായെന്നു സിബിഐ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ടെക്നിക്കാലിയയെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകള്‍ സിബിഐ പൂര്‍ണമായി വിവരിച്ചിട്ടില്ല. ലാവ്ലിന്‍ അഴിമതിയുടെ മുഖ്യ ഗൂഢാലോചന നടത്തിയതു പിണറായി വിജയനും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരുമാണെന്നു കുറ്റപത്രത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.


കരാറിലൂടെ കെഎസ്ഇബിക്കുണ്ടായ നഷ്ടം സിബിഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശരാശരി 66 ലക്ഷം രൂപ മാത്രം ചെലവുള്ളപ്പോള്‍ 3.21 കോടി രൂപയുടെ ലാവ്ലിന്‍ കരാര്‍ സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം അതിഭീമമാണ്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുള്ള യന്ത്രഭാഗങ്ങള്‍ 123.74 കോടി രൂപയ്ക്കു ലഭിക്കുമായിരുന്നു. ഇതിനായി 153.32 കോടി രൂപ നല്‍കി. കനേഡിയന്‍ കമ്പനിയായ ലാവ്ലിനില്‍ നിന്നു വാങ്ങിയതിനെക്കാള്‍ നിലവാരമുള്ള ഉപകരണങ്ങള്‍ ബെല്‍ അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.

ട്രാന്‍സ്ഫോമര്‍ പോലുള്ള ചെറുകിട ഉപകരണങ്ങള്‍ വാങ്ങിയതില്‍ പോലും ലാവ്ലിന്‍ കരാര്‍ കെഎസ്ഇബിക്കു 5.61 കോടി രൂപ നഷ്ടമുണ്ടാക്കി. ദേശീയ പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നു 11.08% പലിശയ്ക്കു വായ്പ ലഭിച്ചിരുന്ന കാലത്താണു 14.76% പലിശയ്ക്കു വിദേശവായ്പ വാങ്ങി പിണറായി വിജയന്‍ ലാവ്ലിന്‍ ഇടപാടു നടത്തിയതെന്നും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. ഇതിലൂടെ 14 കോടി രൂപ കെഎസ്ഇബിക്കു നഷ്ടമുണ്ടായി. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയാണു കോടികള്‍ നഷ്ടപ്പെടുത്തിയ ഇത്തരം നടപടിക്രമങ്ങള്‍ ഗൂഢമായി നടപ്പിലാക്കിയത്.

അനുബന്ധ രേഖകള്‍ ഇല്ലാത്ത ധാരണാപത്രം മൂന്നു വെള്ളപേപ്പറുകളിലാണു തയാറാക്കിയത്. മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായം നല്‍കാമെന്ന ലാവ്ലിന്‍ കമ്പനിയുടെ വാഗ്ദാനം കൂടുതല്‍ കരാറുകള്‍ നേടാനുള്ള അടവു മാത്രമായിരുന്നു. ഗൂഢാലോചന തുടങ്ങിയതു മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്റെ കാലത്താണെങ്കിലും ഇതില്‍ കാര്‍ത്തികേയന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകളില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
Courtesy Manorama

ജനശക്തി said... 197

പൊളിയുന്ന കള്ളങ്ങള്‍ പാര്‍ട്ട് 2 ഇവിടെ

ജനശക്തി said... 198

“നിര്‍ത്തുക ഈ ആഭാസം“ ഇവിടെ

keralafarmer said... 199

തെളിവുകളുടെ അഭാവത്തിലാണു ജി. കാര്‍ത്തികേയനെയും ആര്‍.ഗോപാലകൃഷ്ണനെയും ഒഴിവാക്കിയതെങ്കിലും ഇവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ സിബിഐ കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നു.

‘ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് 1995 ഓഗസ്റ്റ് പത്തിനാണ് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിടുന്നത്. അന്നു മുതലാണു കേസിനാസ്പദമായ ഗൂഢാലോചനയുടെ തുടക്കം” എന്നാണു കുറ്റപത്രത്തിലുള്ളത്.

‘കെഎസ്ഇബി ഫുള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ, മൂന്നു സാധാരണ വെള്ളക്കടലാസിലെഴുതിയ ധാരണാപത്രത്തിലാണ് ഒപ്പിട്ടത്. ധാരണാപത്രത്തിനു മുന്‍പും പിന്‍പുമുള്ള നടപടിക്രമങ്ങളുടെ ഫയലുകള്‍ സൂക്ഷിച്ചിട്ടില്ല” എന്നും അതില്‍ പറയുന്നു.

എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതുകൊണ്ടു മാത്രമാണു ജി. കാര്‍ത്തികേയനെയും ആര്‍. ഗോപാലകൃഷ്ണനെയും പ്രതി ചേര്‍ക്കാത്തതെന്നു സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ നാലു പേര്‍ക്കും ലാവ്ലിന്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്നു കുറ്റപത്രത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്ന കോടതിയുടെ ഉത്തരവു സ്വാഭാവികമാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേസില്‍ ഇനി കാര്‍ത്തികേയനടക്കമുള്ളവരെ പ്രതിചേര്‍ക്കാതിരിക്കണമെങ്കില്‍ ലാവ്ലിന്‍ ഇടപാടിലും ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നു തെളിവുകള്‍ അക്കമിട്ടു നിരത്തി സിബിഐ സമര്‍ഥിക്കേണ്ടിവരും.

എന്നാല്‍ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ കാര്‍ത്തികേയനും ഗോപാലകൃഷ്ണനും ഗുണകരമല്ല. ഇവരുടെ നിരപരാധിത്വത്തില്‍ സിബിഐക്ക് ഉറപ്പുണ്ടെങ്കില്‍ കുറ്റപത്രത്തില്‍ നിന്ന് ഇവരുടെ പേരുകള്‍ നീക്കം ചെയ്യുകയാണു വേണ്ടിയിരുന്നതെന്നാണു നിയമ വിദഗ്ധരുടെ അഭിപ്രായം. സിബിഐ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന ചോദ്യമാണ് ഇപ്പോള്‍ കോടതിക്കു മുന്നിലുള്ളത്.

കേസിലെ ഒന്‍പതു പ്രതികളെയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന നടപടിയാണ് അടുത്തത്.ആറാം പ്രതി എസ്എന്‍സി ലാവ്ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ളോഡ് ട്രെന്‍ഡല്‍, ഒന്‍പതാം പ്രതി എസ്എന്‍സി ലാവ്ലിന്‍ കമ്പനി എന്നിവര്‍ക്കും എംബസിയും ഇന്റര്‍പോളും വഴി കോടതി സമന്‍സ് അയയ്ക്കും. സെപ്റ്റംബര്‍ 24 നു ക്ളോഡ് ട്രെന്‍ഡലും ലാവ്ലിന്‍ കമ്പനി പ്രതിനിധിയും കോടതിയിലെത്തുമെന്നാണു സിബിഐയുടെ പ്രതീക്ഷ.

ലാവ്ലിന്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ സഹകരണം നിയമപരമായി ഉറപ്പാക്കേണ്ട ബാധ്യതയും സിബിഐക്കുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററിനു വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം നല്‍കിയെന്ന ലാവ്ലിന്‍ കമ്പനിയുടെ പത്രക്കുറിപ്പിന്റെയും ജി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പുവച്ച ധാരണാപത്രത്തിന്റെ അനുബന്ധ ചര്‍ച്ചകളുടെയും വിശദാംശങ്ങളും വിദേശികളായ പ്രതികളില്‍ നിന്നു സിബിഐക്കു ശേഖരിക്കേണ്ടതുണ്ട്.
Courtesy - Manorama 24-06-09

keralafarmer said... 200

പിണറായിയുടെ കേസ്‌ നടത്താന്‍ പാര്‍ട്ടിപ്പിരിവ്‌
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുവേണ്ടി സി.പി.എം. ഫണ്ട്‌ പിരിക്കും. മലബാര്‍മേഖലയില്‍ 'പിണറായി ഫണ്ട്‌' സ്വരൂപിച്ചു തുടങ്ങി. പി.ബി പിണറായിക്കൊപ്പമുണ്ടെന്നു പൂര്‍ണ ബോധ്യം വന്നാലുടനേ ഇതര പ്രദേശങ്ങളിലും ഫണ്ട്‌ സമാഹരിക്കാനാണു പരിപാടി. ലാവ്‌ലിന്‍ വിഷയത്തില്‍ സംഘടന പിണറായിക്കൊപ്പമുണ്ടോ എന്ന ഹിതപരിശോധനകൂടി പണസമാഹരണത്തോടൊപ്പം ലക്ഷ്യമിടുന്നുണ്ട്‌.

ലാവ്‌ലിന്‍ കേസില്‍ വിവാദ കേന്ദ്രമായ മലബാര്‍ കാന്‍സര്‍ സെന്ററിലെ നൂറോളം ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കും. കേരള പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ജൂലൈ ആദ്യം ചേരുന്ന പി.ബിയുടെ തീരുമാനം അറിഞ്ഞശേഷം വിവിധ ജില്ലാ കമ്മിറ്റികള്‍ ഫണ്ട്‌ പിരിവുമായി സഹകരിക്കും. വി.എസിന്റെ ശക്‌തികേന്ദ്രമെന്നറിയപ്പെട്ടിരുന്ന എറണാകുളത്ത്‌ കാറ്റ്‌ ഇപ്പോള്‍ പിണറായിക്കനുകൂലമാണ്‌. സി.ബി.ഐ. പ്രത്യേക കോടതി സ്‌ഥിതിചെയ്യുന്ന എറണാകുളത്ത്‌ പാര്‍ട്ടിസെക്രട്ടറി കേസില്‍ പ്രതിയാക്കപ്പെട്ടു ഹാജരാകുമ്പോള്‍ നൂറുകണക്കിനു വോളണ്ടിയര്‍മാരുടെ അകമ്പടി നല്‍കാനാണു തീരുമാനം. പി.ബിക്കും നിര്‍ണായക കേന്ദ്ര കമ്മറ്റിക്കും ശേഷം ഇന്ന്‌ ആദ്യമായി എറണാകുളത്തെത്തുന്ന പിണറായി വിജയന്‌ മനസുതുറക്കാന്‍ പറ്റുന്ന ചടങ്ങാണ്‌ ജില്ലാ കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്നത്‌. 'വിമോചനസമരത്തിന്റെ പേക്കിനാവുകള്‍ വീണ്ടും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പിണറായി സംസാരിക്കും. കേസില്‍ പ്രതിയായതിനാല്‍ പിണറായി വിജയനെ കോട്ടയത്ത്‌ ഇന്നലെ തുടങ്ങിയ കേരള പോലീസ്‌ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനത്തില്‍നിന്നൊഴിവാക്കി. സമ്മേളനത്തില്‍ വി.എസും കോടിയേരിയും പങ്കെടുക്കുന്നുണ്ട്‌.
Courtesy - Mangalam 24-06-09

«Oldest ‹Older   1 – 200 of 239   Newer› Newest»