Tuesday, October 20, 2009

നഷ്ടത്തിലോടുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ

നഷ്ടത്തിലുള്ള പൊതുമേഘലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതായി മന്ത്രി ഇളമരം കരിം
വാർത്ത : മലയാളമനോരമ /പേജ് 6 - 20-10-2009.

ഏതെല്ലാമാണു നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെന്നറിയേണ്ടേ. അവയുടെ പട്ടിക, ഇതുവരെയുള്ള സഞ്ചിത നഷ്ടം ഉൾപ്പടെ, താഴെ കാണിക്കുന്നു. നമ്മുടെ നാട്ടിലുള്ള പൊതുമേഖാലാ സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാൻ വേണ്ടിയെങ്കിലും ഇതൊന്നു വായിച്ചു നോക്കൂ. പലതും നിങ്ങൾ കേട്ടിട്ടുപോലും ഇല്ലാത്തവയായിരിക്കാം. കണക്കുകൾ പൂർത്തികരിച്ച വർഷം ബ്രാക്കറ്റിൽ അവസാനം കൊടുത്തിരിക്കുന്നു.

1. ദി കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ = - 1,455.72 ലക്ഷം രൂപ (2007-08)
2. ദി കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷൻ = - 1,108.92 ലക്ഷം രൂപ (2007-08)
3. കേരളസംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ = - 48,870.32 ലക്ഷം രൂപ (2007-08)
4. കേരളസംസ്ഥാന തോട്ട കാർഷിക ഉത്പന്ന വികസന കോർപ്പറേഷൻ = - 259.31 ലക്ഷം രൂപ (2006-07)
5. കേരളസംസ്ഥാൻ കോഴിവളർത്തൽ വികസന കോർപ്പറേഷൻ = - -369.14 ലക്ഷം രൂപ (2007-08)
6. ട്രാക്കോ കേബിൾ കമ്പനി = - 3,554.33 ലക്ഷം രൂപ (2008-09)
7. ട്രാൻസ്ഫോർമേഴ്സ് & ഇലക്ട്രികത്സ് കേരള = - 4,974.90 ലക്ഷം രൂപ (2007-08)
8. കേരള ഇലക്ടിക്കൽ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി = - 7,607.66 ലക്ഷം രൂപ (2007-08)
9. ട്രിവാൻഡ്രം റബ്ബർ വർക്ക്സ് = - 2,290.98 ലക്ഷം രൂപ (2006-07)
10. ദി കേരളാ സിറാമിക്സ് = - 3,565.52 ലക്ഷം രൂപ (2008-09)
11. കേരളാ ചെരുകിട വ്യവസായ വികസന കോർപ്പറേഷൻ = - 4,259.29 ലക്ഷം രൂപ (2006-07)
12. കേരള സംസ്ഥാന ചലചിത്രവികസന കോർപ്പറേഷൻ = - 2,087.33 ലക്ഷം രൂപ (2007-08)
13. ദി മെറ്റൽ ഇൻഡസ്ട്രീസ് = - 248.88 ലക്ഷം രൂപ (2006-07)
14. സ്റ്റീൾ കോമ്പ്ലക്സ് = - 5,371.21 ലക്ഷം രൂപ (2008-09)
15. സ്റ്റീൽ ഇൻഡസ്ടിയത്സ് കേരളാ = - 5,366.98 ലക്ഷം രൂപ (2007-08)
16. കേരളാ ഓട്ടോമൊബൈത്സ് = - 221.04 ലക്ഷം രൂപ (2008-09)
17. ഓട്ടോകാസ്റ്റ് = - 9,256.12 ലക്ഷം രൂപ (2007-08)
18. കെൽട്രോൺ = - 20,756.19 ലക്ഷം രൂപ (2007-08)
19. കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് = - 259.70 ലക്ഷം രൂപ (2007-08)
20. കെൽട്രോൺ ക്രിസ്റ്റൽ‌സ് = - 1,986.64 ലക്ഷം രൂപ (2007-08)
21. കെൽട്രോൺ കമ്പോണന്റ് കോപ്ലക്സ് = - 1,314.78 ലക്ഷം രൂപ (2008-09)
22. കെൽട്രോൺ മഗ്നെറ്റിക്സ് = - 434.92 ലക്ഷം രൂപ (2007-08)
23. കെൽട്രോൺ റസിസ്റ്റേർസ് = - 327.99 ലക്ഷം രൂപ (2007-08)
24. കേരള സംസ്ഥാന ടെക്സ്റ്റൈൽ‌സ് കോർപ്പറേഷൻ = - 4,676.68 ലക്ഷം രൂപ (2007-08)
25. സീതാറാം ടെക്സ്റ്റൈൽ‌സ് = - 4,114.11 ലക്ഷം രൂപ (2007-08)
26. കേരളസംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ = 2,376.33 ലക്ഷം രൂപ (2007-08)
27. കേരള കരകൌശല വികസന കോർപ്പറേഷൻ = - 711.56 ലക്ഷം രൂപ (2007-08)
28. കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ = - 740.01 ലക്ഷം രൂപ (2007-08)
29. കേരള സംസ്ഥാന നിർമ്മാണ കോർപ്പറേഷൻ = 2,286.01 ലക്ഷം രൂപ (2007-08)
30. കേരളാ റോഡ്/പാലം വികസന കോർപ്പറേഷൻ = - 657.65 ലക്ഷം രൂപ (2007-08)
31. കേരളാ ഭൂവികസന കോർപ്പറേഷൻ = - 4,769.47 ലക്ഷം രൂപ (2007-08)
32. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ = - 27.76 ലക്ഷം രൂപ (2007-08)
33. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ = - 18.24 ലക്ഷം രൂപ (2006-07)
34. കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്റ്റ്യൻ കൺ‌വർട്ട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് & ദി റെക്കമെൻഡഡ് കമ്മ്യൂണിറ്റിസ് = - 87.34 ലക്ഷം രൂപ (2007-08)
35. കേരളാ ആർട്ടീസൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ = - 227.87 ലക്ഷം രൂപ (2007-08)
36. കേരള സംസ്ഥാന ഉത്പന്ന വികസന തൊഴിലാളിക്ഷേമ കോർപ്പറേഷൻ = - 42.23 ലക്ഷം രൂപ (2007-08)
37. കേരള സംസ്ഥാന പൊതുവിതരണ കോർപ്പറേഷൻ = - 53,931.62 ലക്ഷം രൂപ (2006-07)
38. ട്രാവങ്കൂർ സിമെന്റ്സ് = - 256.14 ലക്ഷം രൂപ (2007-08)
39 ബേക്കൾ റിസോർട്ട്സ് വികസന കോർപ്പറേഷൻ = - 74.62 ലക്ഷം രൂപ (2006-07)
40. ട്രാവങ്കൂർ കൊച്ചിൻ കെമിക്കൽ‌സ് = - 785.33 ലക്ഷം രൂപ (2008-09)
41. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽ‌സ് = - 2,078.83 ലക്ഷം രൂപ (2007-08)
42. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ പ്രോടക്ടസ് ട്രേഡിംഗ് കോർപ്പറേഷൻ = - 103.93 ലക്ഷം രൂപ (2007-08)
43. കേരളാ സ്കൂൾ ടീച്ചേർസ്സ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വെൽഫെയർ കോർപ്പറേഷൻ = - 113.48 ലക്ഷം രൂപ (2008-09)
44. കേരള സംസ്ഥാൻ വനിതാ വികസന കോർപ്പറേഷൻ = - 31.09 ലക്ഷം രൂപ (2001-02)
45. കേരളാ സ്റ്റേറ്റ് മാരിടൈം ഡവലപ്മെന്റ് കോർപ്പറേഷൻ = - 297.19 ലക്ഷം രൂപ (2004-05)
46. മീറ്റ് പോഡക്ട്സ് ഇൻഡ്യാ = - 745.47 ലക്ഷം രൂപ (2008-09)
47. ഇൻഡ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജമെന്റ് = - 376.36 ലക്ഷം രൂപ (2008-09)

നമുക്ക് ആകെ പ്രവർത്തനക്ഷമമായ 80 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഏറ്റവും അവസാനം പൂർത്തീകരിച്ച കണക്കുകളനുസരിച്ച് 47 സർക്കാർ കമ്പനികളാണു നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. അവയിൽ 28 കമ്പനികളുടെ അടഞ്ഞുതീർന്ന മൊത്തം മൂലധനം 450.24 കോടി രൂപയാണു. എന്നാൽ ഈ 28 കമ്പനികളും കൂടി ഉണ്ടാക്കി വച്ചിരിക്കുന്ന മൊത്തം സഞ്ചിത നഷ്ടം1618.45 കോടി രൂപ. അതായത് മൊത്തം മൂലധനത്തിന്റെ നാലിരട്ടി.

എന്നിട്ടും സംസ്ഥാനസർക്കാർ (ഇടതും വലതും) ഈ കമ്പനികൾക്ക് ഇക്വിറ്റി, വായ്പ, ഇക്വിറ്റിയെ വായ്പയായി മാറ്റുക, സബ്സിഡി, ഗ്രാന്റ് മുതലായ ഇനങ്ങളിൽ തുടർന്നും സഹായങ്ങൾ നൽകികൊണ്ടിരിക്കുന്നു. 2007-2008 ൽ മേൽ‌പ്പറഞ്ഞ ഇനങ്ങളിലായി അങ്ങനെയുള്ള 16 കമ്പനികൾക്ക് 132.47 കോടി രൂപയുടെ ധനസഹായം നൽകി.

നഷ്ടത്തിൽ പ്രവർത്തിക്കുന്നവ മാത്രമേ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുള്ളൂവോ. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച് കൂപ്പ് കുത്തിയ ശേഷം പ്രവർത്തന രഹിതമായിക്കിടക്കുന്നവയെ മറന്നുപോയോ? ഒന്നും രണ്ടുമല്ല അത്തരത്തിലുള്ള 25 കമ്പനികളുണ്ട്. ഇതാ ഇതാണവയെല്ലാം:
1. കേരളസംസ്ഥാന നാളികേര വികസന കോർപ്പറേഷൻ
2. ദി കേരളാ ഫിഷറീസ് കോർപ്പറേഷൻ
3. കേരളാ ഉൾനാടൻ മത്സ്യവികസന കോർപ്പറേഷൻ
4. ദി കേരളാ പ്രിമോപൈപ്പ് ഫാക്ടറി
5. കേർളാ സ്പെഷ്യൽ റിഫ്രാക്ടറിസ്
6. കേരളാ ആസ്ബസ്റ്റോസ് സിമെന്റ് പൈപ്പ് ഫാക്ടറി
7. കേരളാ കൺസ്ട്രക്ഷൻ കമ്പോണന്റ്സ്
8. കേരളാ സ്റ്റേറ്റ് ഇഞ്ചിനിയറിം വർക്ക്സ്
9. സിഡ്കൽ ടെലിവിഷൻസ്
10. കെൽട്രോൺ റെക്ടിഫയേർസ്
11.ട്രിവാൻഡ്രം സ്പിന്നിംഗ് മിത്സ്
12. കേരളാ ഗാർമെന്റ്സ്
13. കേരളാ മത്സ്യതൊഴിലാളി ക്ഷേമ കോർപ്പറേഷൻ
14. ദി ചാലക്കുടി റിഫ്രാക്ടരീസ്
15. സ്കൂട്ടേർസ് കേരള
16. സിഡ്കോ മോഹൻ കേരള
17. മെട്രോപോളിറ്റൻ ഇഞ്ചിനിയറിംഗ് കമ്പനി
18. കെൽട്രോൺ കൌണ്ടേർസ്
19. കെൽട്രോൺ പവർ ഡിവൈസസ്
20. ആസ്ട്രൽ വാച്ചസ്
21. ട്രാവൻ‌കൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്
22. കേരളാ സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ്
23. കേരളാ സോപ്സ് & ഓയിൽ‌സ്
24. കേരളാ സ്റ്റേറ്റ് ഡിറ്റേർജന്റ് & കെമിക്കൽ‌സ്
25 കേരളാ സ്റ്റേറ്റ് സാലിസിലൈറ്റ്സ് & കെമിക്കൽ‌സ്
മേൽകാണിച്ചിരിക്കുന്ന 25 കമ്പനികളിലും കൂടി സർക്കാരിനു 164.72 കോടി രൂപയുടെ മുതൽ മുടക്കുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു.

ഇങ്ങനെ അടച്ചുപൂട്ടി കിടക്കുന്നതിൽ ആദ്യത്തെ 13 എണ്ണത്തിനെ പിരിച്ചു വിടാൻ തീരുമാനിച്ചിട്ടുണ്ട്. പിരിച്ച് വിടാനായുള്ള തീരുമാനത്തിനായി കാത്തു കിടക്കുന്നത്
ബാക്കിയുള്ള 12 കമ്പനികൾ. അത്തരത്തിലുള്ള പിരിച്ച് വിടൽ തീരുമാനമായാൽ മാത്രം പോരാ. അതു നടപ്പിലാക്കിയാൽ മാത്രമല്ലേ അങ്ങനെയുള്ള കമ്പനികളുടെ ആസ്ഥികൾ വിറ്റു മുതൽകൂട്ടാനോ മറ്റു കമ്പനികൾക്കുപയോഗിക്കാനോ സാധ്യമാകൂ. കൊല്ലങ്ങൾ ഒന്നും രണ്ടുമല്ല, ഒന്നു മുതൽ 23 വർഷം വരെ ഇതേ നിലയിൽ കിടക്കുന്ന കമ്പനികളുണ്ട് മേൽക്കാണിച്ച പട്ടികയിൽ. ഇവരെയൊക്കെ ബഹുമാനപ്പെട്ട നമ്മുടെ വ്യവസായ മന്ത്രി മറന്നുപോയോ?

പ്രവർത്തനരഹിതമായി കിടക്കുന്ന ഈ കമ്പനികളിലെല്ലാം കൂടി സർക്കാർ 72.94 കോടി രുപ മുതൽ മുടക്കിയിട്ടുണ്ടെന്നുള്ളതോർക്കണം. അവയുടെ എല്ലാംകൂടി ഇതുവരെയുള്ള സഞ്ചിത നഷ്ടം 287.87 കോടി രൂപയും.

തീർന്നില്ലാ, നിഷ്ക്രിയമായ ഈ കമ്പനികളുടെ കണക്കുകൾ 18 വർഷത്തോളം കുടിശ്ശികയിലാണു. കണക്കുകളുടേയും തുടർന്നുള്ള ഓഡിറ്റിന്റേയും അഭാവത്തിൽ നിക്ഷേപങ്ങളും ചെലവാക്കലുകളും ശരിയായി കണക്കിൽ പെടുത്തിയിരുന്നോ എന്നും നിക്ഷേപത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേടുവാനായോഎന്നും ഉറപ്പ് വരുത്താൻ കഴിയുന്നില്ല. ഇതു പൊതുപണത്തിന്റെ ചോർച്ചയിലേക്കും ക്രിത്രിമങ്ങളിലേക്കും നയിക്കാനിടയുണ്ട്.

പണിയൊന്നും ഇല്ലെങ്കിലും ഈ സ്ഥാപനങ്ങൾക്ക് വേണ്ടുന്ന സ്ഥിരം ചെലവുകളെങ്കിലും ഒഴിവാക്കാനായി അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്ത് നടപ്പാക്കികൂടേ?

മേൽ എഴുതിയതെല്ലാം കമ്പനികളെ കുറിച്ച് മാത്രമേ ആയിട്ടുള്ളൂ. നമുക്ക് ഇതേപോലെയുള്ള കുറേ സ്റ്റാട്ട്യൂട്ടറി കോർപ്പറേഷനുകളും നിലവിലുണ്ട്. അവയെപറ്റി

വേറൊരവസരത്തിൽ.

7 comments:

Unknown said...

അങ്കമാലി റ്റെൽക് ലാഭത്തിലായിരുന്നല്ലൊ വീണ്ടും നഷ്ട്ടത്തിലായൊ.

Anonymous said...

yu.di.ef nte kaalatthu 90% Public sector was in loss.Last 3 years, the situation improved a lot. Even the opoposition agrees. 28 are in profit now.

അങ്കിള്‍ said...

ഞാനും എന്റെ ലോകവും,
ഞാൻ കാണിച്ചിരിക്കുന്നത് സഞ്ചിത നഷ്ടമാണു. അതായത് ഇതുവരെയുള്ള മൊത്തം നഷ്ടം. 2007-08 വരെയുള്ള കണക്കുകളേ ആധികാരികമായി നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുള്ളൂ.

2007-08 വർഷം മാത്രം എടുക്കുകയാണെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണു. ടെൽക്ക് അക്കൊല്ലാം161.95 ലക്ഷം രൂപ ലാഭം ഉണ്ടാക്കിയിട്ടുണ്ട്.

പ്രീയ അനോണീ,

എനിക്ക ആധികാരികമായി കിട്ടിയ കണക്കുകൾ (നിയമസഭയുടെ മേശപ്പുറത്ത് വച്ചത്)പ്രകാരം 28 കമ്പനികളല്ലല്ലോ ലാഭത്തിലോടുന്നത്. ഞാൻ കാണിച്ചിരിക്കുന്നത് സഞ്ചിത നഷ്ടമാണെന്നു മനസ്സിലായിക്കാണുമല്ലോ. 2007-2008 വർഷത്തേക്കാണെങ്കിൽ 42 കമ്പനികൽ ലാഭം കാണിച്ചിട്ടുണ്ട്. ഇതിൽ കെൽട്രോണിന്റെ സബ് കമ്പനികളെ വെവ്വേറെ കമ്പനികളായാണു കൂട്ടിയിട്ടുള്ളത്.

വ്യവസായ വകുപ്പിന്റെ കീഴിലുള്ളത് മാത്രമാണു താങ്കൾ കണക്കാക്കിയതെങ്കിൽ, അതിനു കീഴിലുള്ള 18 കമ്പനികൾ 2007-008 ൽ ലാഭംത്തിൽ പ്രവർത്തിച്ചു എന്നാണു എനിക്ക് കിട്ടിയ രേഖകൽ വെളിപ്പെടുത്തുന്നത്.

Anonymous said...

"2007-2008 വർഷത്തേക്കാണെങ്കിൽ 42 കമ്പനികൽ ലാഭം കാണിച്ചിട്ടുണ്ട്.."

Then this is fantastic improvement under Elamaram Kareem and LDF.
That shows these companies can be made profitable,it may take some time, but possible. that is what Industrial ministry record of LDF shows.

അങ്കിള്‍. said...

പ്രത്യേക ശ്രദ്ധക്ക്:

47 കമ്പനികൾ 2007-08 ലെ കണക്കും പ്രകാരം നഷ്ടത്തിലാണെന്നു ഞാൻ പോസ്റ്റിൽ പറഞ്ഞത് തെറ്റാണു. ഏറ്റവും അവസാൻ പൂർത്തികരിച്ച വർഷത്തെ കണക്കും പ്രകാരമാണു 47 കമ്പനികൾ നഷ്ടത്തിലായത്.

പോസ്റ്റിൽ വേണ്ട തിരുത്തലുകൾ നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു തെറ്റു വന്നതിൽ നിർവ്യാജം ഖേദിക്കുന്നു.

മുക്കുവന്‍ said...

public sector means no work....get salary and incentives regularly :)


these public sectors kills the kerala economy.

Inquilab zindabad....:)

പ്രദീപ്‌ said...

സര്‍ ഇതുപോലെ ഒരു ബ്ലോഗ്‌ ഉണ്ടെന്നു വൈകിയാണ് അറിഞ്ഞത് . ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയതിനു നന്ദി .
സര്‍ , എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കൃഷിക്കാരന്‍ ആവുക എന്നുള്ളതാണ് . ഇന്ന് ഞാന്‍ ഇംഗ്ലണ്ടില്‍ ജോലിക്കാരന്‍ ആണ് .പക്ഷെ ഉടന്‍ തന്നെ നാട്ടിലേക്ക്
മടങ്ങി പോകണം എന്ന് വിചാരിക്കുന്നു . ഫിഷ്‌ ഫാം , കന്നു കാലി വളര്‍ത്തല്‍ , നെല്‍ കൃഷി ഇതൊക്കെയാണ് ഏറ്റവും ഇഷ്ടപെട്ട കൃഷികള്‍ . സാറിന്‍റെ ബ്ലോഗിലൂടെ പലതും മനസ്സിലാവുന്നു . ഉള്‍നാടന്‍ മത്സ്യ വികസന കോര്‍പറേഷന്‍ നും മറ്റും നഷ്ടത്തില്‍ ആണെന്ന് സര്‍ പറയുന്നു .
ഭാവിയില്‍ പുതിയ കൃഷിക്കാര്‍ക്ക് പ്രചോദനം ഉണ്ടാവാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടോ ??