തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്വയംഭരണവും - തുടരുന്നു...
2008 ഏപ്രില്‍ മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. ഇതിന്റെ ഒന്നാം ഭാഗം വായിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ മനസ്സിലാകും. ഒരു മാധ്യമത്തില്‍ കൂടിയും കിട്ടാത്ത വിവരങ്ങളാണ് ഞാനിവിടെ ശേഖരിച്ച് നിരത്തിയിരിക്കുന്നത്.
ജനപങ്കാളിത്തം.
നിയമത്തിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്നതിനും രജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വരൂപിക്കുന്നതിനും പരിശോധന നടത്തുന്നതിനും നിയമം നടപ്പായപ്പോള്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ ഒരിടത്തും അതു നടന്നില്ല. തല്‍ഫലമായി പദ്ധതിയുടെ പ്രയോജനത്തെ പറ്റി ഗുണഭോക്താക്കള്‍ക്ക് അറിയാനും കഴിഞ്ഞില്ല.
വീടുവീടാന്തരമുള്ള സര്‍വ്വേ നടത്തിയതേയില്ല.
പദ്ധതിയെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായവരെ കണ്ടുപിടിക്കുന്നതിനും ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ , പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ , സ്ത്രീകള്‍ , ഗ്രാമതലത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സംഘം വീടുവീടാന്തരം ഒരു സര്‍വ്വേ നടത്തണമെന്നായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെയൊരു സര്‍വ്വേ 16 ഗ്രാമപഞ്ചായത്തുകള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ നടത്തിയുള്ളൂ. പദ്ധതികൊണ്ടുള്ള പ്രയോജനത്തെപറ്റി ജനങ്ങള്‍ക്ക് വേണ്ട അറിവു ലഭിക്കാതിരിക്കുന്നതിനു ഇതു കാരണമായി. തൊഴില്‍ ആവശ്യപ്പെടുന്നവര്‍ ഉണ്ടാകാതെപോയി എന്നതായി ഫലം.
രജിസ്ട്രേഷനുള്ള അപേക്ഷ.
സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫാറത്തില്‍ ഈ പദ്ധതിയിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിനു നല്‍കണം. വാക്കാലുള്ള അപേക്ഷപോലും സ്വീകരിക്കണം. അത്ര ലഘുവാണ് നടപടിക്രമങ്ങള്‍. അപേക്ഷ ലഭിച്ചുകഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിശോധിക്കുകയും കുടുമ്പത്തെ രജിസ്റ്റര്‍ ചെയ്യുകയും വേണം. പാലക്കാടും വയനാടും ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പാംഗങ്ങളുടെ എണ്ണം യഥാക്രമം 166200 -ം 101444 -ം , അത് ആ ജില്ലകളിലെ ആകെ ഗ്രാമീണ കുടുമ്പങ്ങളുടെ 36% -ം 63% -ം ആയിരുന്നു.
രജിസ്ട്രേഷനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം.
പദ്ധതിയനുസരിച്ച വര്‍ഷത്തിലെ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കേ , ഗ്രാമവികസന കമ്മീഷ്ണര്‍ 2006 ഫെബ്രുവരി 2 നും 16 നും മദ്ധ്യേ അപേക്ഷകള്‍ സ്വീകരിക്കുവാനാണ് ജില്ലാ പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശമനുസരിച്ച പാലക്കാട് ജില്ലയില്‍ അപേക്ഷകള്‍ സ്വീകരിച്ചത് ഈ ദിവസങ്ങളില്‍ മാത്രമായിരുന്നപ്പോള്‍ വയനാട്ടില്‍ വര്‍ഷം മുഴുവനും അപേക്ഷ സ്വീകരിച്ചു. പിന്നീട് പാലക്കാട് ജില്ലയില്‍ 2006 സെപ്റ്റമ്പര്‍ മുതലാണ് തുടര്‍ച്ചയായി രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്. ഇതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായതു കൂടാതെ നിയമം ഉറപ്പു നല്‍കുന്ന ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തടയുകയും ചെയ്തു.
രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയില്ല.
അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഗ്രാമപഞ്ചായത്തുകള്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പത്തിനു തൊഴില്‍ കാര്‍ഡ് നല്‍കണമായിരുന്നു. ക്രിത്രിമങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉള്ള ഒരു നിര്‍ണ്ണായക നിയമരേഖയാണ് തൊഴില്‍കാര്‍ഡ്. ഫോട്ടോയുള്‍പ്പടെ തൊഴില്‍കാര്‍ഡിന്റെ ചെലവ് പദ്ധതിയുടെ ഭാഗമായി വഹിക്കണമായിരുന്നു. പക്ഷേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കിയില്ല. ആകെ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 213840 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ കാര്‍ഡ് നല്‍കിയത്.
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങളോട് തൊഴില്‍ കാര്‍ഡില്‍ പതിക്കുന്നതിനുവേണ്ടി ഫോട്ടോകള്‍ അവരവരുടെ ചെലവില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത് വയനാട്ടില്‍ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കാലതാമസത്തിനിടയാക്കി. ഫോട്ടോ എടുക്കുന്നതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുമ്പങ്ങള്‍ക്ക് തൊഴില്‍കാര്‍ഡ് ലഭിച്ചതുമില്ല. ഈ നടപടി ക്രമരഹിതമായിരുന്നു.
തൊഴില്‍ കാര്‍ഡിന്റെ കാലാവധി, നല്‍കിയ തീയതി, കുടുമ്പാഗംങ്ങളുടെ ഒപ്പ്/വിരലടയാളം എന്നിവ തൊഴില്‍ കാര്‍ഡുകളില്‍ പലതിലും രേഖപ്പെടുത്താത്തതുകൊണ്ട് , ക്രിത്രിമം തടയുംക സുതാര്യത ഉറപ്പ് വരുത്തുക മുതലായവ അസാധ്യമായിരുന്നു.
തൊഴില്‍ ആവശ്യപ്പെടലും നല്‍കലും.
ഗ്രാമപഞ്ചായത്തില്‍ ജോലി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്ന തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴില്‍ ലഭിക്കുന്നതിനു അര്‍ഹരാണ്. തൊഴില്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, എന്നുമുതലാണ് തൊഴില്‍ ആവശ്യമുള്ളത്, എത്ര ദിവസം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാണ് എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി പല ദിവസങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഒരൊറ്റ അപേക്ഷ മതിയാകും. അപേക്ഷ ലഭിച്ചു എന്നതിനു തെളിവായി തീയതി വച്ച ഒരു രസീത് അപേക്ഷകനു നല്‍കണം. തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷര്‍ക്ക തൊഴില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ബാദ്ധ്യസ്ഥരാണ്. ഒരു ഗ്രാമ പഞ്ചായത്തിനു തൊഴില്‍ നല്‍കാന്‍ കഴിയാതെ വന്നാല്‍ , കാര്‍ഡ് ഉടമക്ക് ജോലി കൊടുക്കാനുള്ള ചുമതല പ്രോഗ്രാം ഓഫീസര്‍ക്കാണ്. ഈ ഓഫീസര്‍ തൊഴില്‍ നല്‍കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊഴില്‍ നല്‍കുന്നതിനു വേണ്ടി ഇടപെടണം. മറിച്ച്, ഗ്രാമ പഞ്ചായത്തോ, പ്രോഗ്രാം ഓഫീസറോ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ നിയമത്തില്‍ അനുശാസിക്കുന്ന തൊഴില്‍ ചെയ്യാന്‍ അപേക്ഷകനും ബാദ്ധ്യസ്ഥനാണ്.
ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, ആ കുടുമ്പത്തിനു തൊഴിലില്ലായ്മാ ബത്ത നല്‍കേണ്ടി വരുന്നു. ഈ ബത്ത കേന്ദ്രം തരില്ല, സംസ്ഥാനം വഹിക്കണം.
ഭൂരിഭാഗം തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴിലിനു വേണ്ടി അപേക്ഷിച്ചില്ല.
സംസ്ഥാനത്തെ 213840 തൊഴില്‍കാര്‍ഡ് ഉടമകളില്‍ 104920 പേര്‍ മാത്രമാണ് തൊഴില്‍ ആവശ്യപ്പെട്ടത്. അതായത് തൊഴിലിനുവേണ്ടി അപേക്ഷിക്കാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങള്‍ 61% ത്തോളം മാത്രം. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ 4700 തൊഴില്‍ കാര്‍ഡുടമകളില്‍ 950 പേര്‍ മാത്രമാണ് തൊഴിലിനപേക്ഷിച്ചതെന്ന് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
തൊഴില്‍ കാര്‍ഡുടമകളെ തൊഴിലിനു അപേക്ഷിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചു.
തൊഴിലിനുള്ള അപേക്ഷ ചുരുങ്ങിയത് തുടര്‍ച്ചയായി 14 ദിവസത്തേക്കെങ്കിലും വേണ്ടിയായിരിക്കണം. കുടുമ്പത്തിന്റെ ആകെയുള്ള അര്‍ഹതക്ക് വിധേയമായി ഒരാള്‍ അപേക്ഷിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ അയാള്‍ക്ക് നല്‍കിയ തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ പരിധിയില്ല. ആഴ്ചയില്‍ 6 ദിവസത്തില്‍ കവിയാതെ ചുരുങ്ങിയത് 14 ദിവസം തുടര്‍ച്ചയായിട്ടണ് സാധാരണ തൊഴില്‍ നല്‍കുന്ന കാലയളവ്.
വയനാട് ജില്ലയിലെ പരിശോധനക്ക് ശേഷം, സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടുത്തെ ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ അനുവദിക്കുന്നതില്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു മാനദണ്ഢവും പാലിച്ചിരുന്നില്ലെന്നാണ്. ധാരാളം ഉദാഹരണങ്ങളും എടുത്തു കാണിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനു തെളിവായി തീയതി രേഖപ്പെടുത്തിയ രസിത് നല്‍കിയതേയില്ല.
തൊഴിലുറപ്പു ദിനം.
തൊഴിലിനുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും വിവരങ്ങള്‍ വെളിപ്പെടുത്തുക, തൊഴില്‍ അനുവദിക്കുക, വേതനവും തൊഴിലില്ലായ്മാ ബത്തയും വിതരനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരു നിശ്ചിതദിവസം തൊഴിലുറപ്പുദിനമായി നീക്കിവക്കണമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിലും അങ്ങനെയൊരു ദിവസം ഉണ്ടായില്ല. അതായത് പദ്ധതി നടത്തികൊണ്ടിരുന്നത് സുത്യാര്യമായിട്ടേ ആയിരുന്നില്ല.
പദ്ധതി വ്യപനത്തിലുള്ള ന്യൂന്നത
തൊഴില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. പക്ഷേ സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 99107 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അതില്‍ തന്നെ പദ്ധതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 100 ദിവസത്തെ തൊഴില്‍ നല്‍കിയത് വെറും 537 കുടുമ്പങ്ങള്‍ക്ക് മാത്രം. എന്നിട്ട് മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.
തൊഴില്‍ അനുവദിച്ച വിവരം തൊഴില്‍കാര്‍ഡ് ഉടമകളെ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസത്തില്‍ കത്തുവഴി അറിയിക്കുകയും ഗ്രാമപഞ്ചായത്തുകളുടേയും പ്രോഗ്രാം ഓഫീസറുടെയും ഓഫീസ്സുകളില്‍ പരസ്യം ചെയ്യുകയും വേണം. അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച ഏതെങ്കിലും ഗ്രാമപഞ്ചായത്തോ, ബ്ലോക്കോ തൊഴില്‍ അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് കത്തയച്ചിട്ടില്ല, പരസ്യപ്പെടുത്തിയിട്ടും ഇല്ല. അതെങ്ങനെ ചെയ്യും. (തൊഴില്‍ നല്‍കുന്ന്ത് തങ്ങള്‍ ചെയ്തു കൊടുക്കുന്ന ഔദാര്യമായിട്ടല്ലേ ഈ ഉദ്ദ്യോഗസ്ഥര്‍ കാണുന്നത്.)
ഒരപേക്ഷയില്‍ തന്നെ വിവിധ കാലയളവിലേക്ക് തൊഴില്‍ ആവശ്യപ്പെടാമെന്നും ജോലി കഴിഞ്ഞ് 15 ദിവസത്തിനകം വേതനം വിതരണം ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നും നിയമത്തില്‍ ഉള്ള കാര്യം പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയമം അനുശാസിക്കുന്ന അവകാശങ്ങളേയും അര്‍ഹതകളേയും സംബന്ധിച്ച ഗുണഭോക്താക്കളുടെ അറിവില്ലായ്മ തൊഴില്‍ ആവശ്യപ്പെടുന്ന തോത് കുറക്കാനിടയാക്കി. (ഗുണഭോക്താക്കള്‍ക്ക് അറിവ് കൂടിയാല്‍ അപേക്ഷകള്‍ കൂടും, ഓഫീസില്‍ പണി കൂടും, എന്തിനാ വേണ്ടാത്ത തൊന്തരവിനൊക്കെ പോണത്, അല്ലേ)
വേതന വിതരണം.
ഈ പദ്ധതിയുടെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണ് വേതനവിതരണം. കര്‍ഷകതൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതന നിരക്കായ 125 രൂപ ഈ പദ്ധതിക്കും ബാധകമാക്കി. ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു കാരണവശാലും 125 രൂപയില്‍ താഴ്ന്ന വേതനം നല്‍കാവുന്നതല്ല. തുല്യവേതനത്തിനു സ്ത്രീയും പുരുഷനും ഒരു പോലെ അര്‍ഹരാണ്. സമയബന്ധിത നിരക്കിലോ, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനമാക്കിയുള്ള നിരക്കിലോ വേതനം നല്‍കാവുന്നതാണ്. സമയബന്ധിത നിരക്കിലാണെങ്കില്‍ ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ചെയ്ത ജോലിയുടെ അളവു നോക്കാതെ മുഴുവന്‍ വേതനത്തിനും അര്‍ഹതയുള്ളപ്പോള്‍, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനത്തിലുള്ള നിരക്കിലാണെങ്കില്‍ ഓരോരുത്തരും ചെയ്ത ജോലി എത്രയാണെന്നു അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും വേതനം ലഭിക്കുന്നത്. ഇതൊക്കെയാണ് നിയമം.
പരിശോധിച്ച 16 ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടത് ശരാശരി വേതനം 60 രൂപയായിരുന്നു. തല്പരകക്ഷികള്‍ ഇതിനെ ചൂഷണമെന്നു വിളിച്ചേക്കാം. ഇക്കാരണവും തൊഴില്‍ ആവശ്യപ്പെടുന്നതില്‍ നിന്നും തൊഴിലാളികളെ പിന്‍തിരിപ്പിച്ചു.
ഏറ്റവും കുറഞ്ഞത് 125 രൂപയെന്നത് ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നത് നിയമപ്രകാരം ആവശ്യമായിരുന്നു. പക്ഷേ ഒരിടത്തും അങ്ങനെ ചെയ്തില്ല. പകരം തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നേരിട്ട് വരവു വയ്ക്കുകയായിരുന്നു. തല്‍ഫലമായി ഗുണഭോക്താക്കള്‍ കുറഞ്ഞ കൂലിയെപറ്റി അജ്ഞരും അത്രത്തോളം അതു സുതാര്യതെയെ ബാധിക്കയും ചെയ്തു.
നിയമം അനുസരിച്ച് വേതന വിതരണം പ്രതിവാരാടിസ്ഥാനത്തിലോ അല്ലെങ്കില്‍ തൊഴില്‍ ചെയ്ത തീയതി മുതല്‍ ഒരു കാരനവശാലും 14 ദിവസത്തില്‍ കവിയാതെയോ ആകണം. എന്നാല്‍ വയനാടു ജില്ലയില്‍ അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പ്രവൃത്തികളില്‍ വേതനവിതരണം 56 ദിവസം വരെ വൈകിയിരുന്നു. ഏറ്റവും കൂടുതല്‍ വൈകിയത് മേപ്പാടി ഗ്രാമപഞ്ചായത്തിലായിരുന്നു. നിയമമനുസരിച്ചുള്ള (1936 ലെ വേതന വിതരണ നിയമം) നഷ്ടപരിഹാരം ആരും നല്‍കിയില്ല. അന്നന്നുള്ള അഷ്ടിക്കുള്ള വക കാണാനാണ് തൊഴിലും തേടി പഞ്ചായത്തിനെ സമീപിച്ചതും, സര്‍ക്കാര്‍ നിയമമുണ്ടാക്കിയതും. ഈ കാലതാമസത്തിനിടയാക്കിയ ഏമാന്മാര്‍ക്ക് ഒന്നാം തീയതി ശമ്പളം കിട്ടിയില്ലെങ്കില്‍ പുകിലെന്താകുമായിരുന്നു. ക്രിമിനല്‍ കുറ്റമല്ലേ അവര്‍ കാണിച്ചത്.
മസ്റ്റര്‍ റോളിലും തൊഴില്‍ കാര്‍ഡുകളിലും വിതരണം നടത്തിയ് വേതനത്തിന്റെ വിവരം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ മസ്റ്റര്‍ റോളില്‍ മാത്രം രേഖപ്പെടുത്തിവിട്ടു. വിതരണം ചെയ്ത തൊഴില്‍ കാര്‍ഡുകളില്‍ വേതനം രേഖപ്പെടുത്താനുള്ള സ്ഥലം പോലും ഉണ്ടായില്ല. ആരെങ്കിലും വന്നു മസ്റ്റര്‍ റോളില്‍ കുടി എഴുതിയെടുത്തതു തന്നെയാണ് തൊഴിലാളിക്ക് കൊടുത്തതെന്ന് പരിശോധിച്ച് കണ്ടുപിടിക്കുന്നതൊഴിവാക്കണ്ടേ; പരിശോധിക്കുന്നത് അക്കൌണ്ടന്റ് ജനറലല്ല, ദൈവം തമ്പുരാന്‍ വന്നാലും പിടികൊടുക്കാതിരിക്കാനുള്ള വേലകളെല്ലാം നമ്മുടെ ഏമാന്മാര്‍ക്കറിയാം.
വേതന വിതരണം സുഗമമാക്കുന്ന് അടിസ്ഥാന രേഖകളില്‍ സുപ്രധാനമാണ് മസ്റ്റര്‍ രോള്‍. ഹാജരായതും വിട്ടുനിന്നതും ആയ തൊഴിലാളികളുടെ വിവരങ്ങള്‍, വിതരണം നടത്തിയ വേതനം, വേതനം പറ്റിയ ആളുടെ ഒപ്പ്/ വിരലടയാളം എന്നിവ രേഖപ്പെടുത്തിയതും സമാനമല്ലാത്ത തിരിച്ചറിയല്‍ നമ്പരുകളുള്ളതുമായ പ്രത്യേകം മസ്റ്റര്‍ റോള്‍ ഓരോപ്രവര്‍ത്തിക്കും സൂക്ഷിക്കേണ്ടതുണ്ട്. എങ്കിലല്ലേ, കണക്കുകള്‍ എല്ലാം ശരിയാണെന്ന് ആര്‍ക്കെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കഴിയൂ. എന്നാല്‍ ഓരോ ഗ്രാമപഞ്ചായത്തും അവര്‍ക്ക് തോന്നിയ വിധത്തില്‍, ആരു വന്നാലും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തില്‍ മസ്റ്റര്‍ റോള്‍ എഴുതി സൂക്ഷിച്ചു.
പുതിയ സംവിധാനമല്ലേ, ഞങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, സാര്‍.
അവര്‍ക്ക പറഞ്ഞു കൊടുക്കാനല്ലേ ഏമാര്‍ മാര്‍. അവര്‍ക്കും അറിയില്ല, സാര്‍.
ഇവിടെ ജനപ്രതിനിധകളല്ലേ പഞ്ചായത്തംഗങ്ങള്‍? അവരൊന്നും ചോദിക്കാറില്ലേ? കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ട്യ പദ്ധതിയുടെ ഇംഗ്ലീഷിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരെല്ലാം കാണുന്നുണ്ട്, സാര്‍.
പോരേ, പൂരം.
തൊഴിലില്ലായ്മ ബത്ത:
തൊഴിലിനപേക്ഷിച്ച ഒരു തൊഴിലാളിക്ക് തൊഴില്‍ ആവശ്യപ്പെട്ട തീയതി മുതല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. അങ്ങനെ നിശ്ചയിക്കുന്ന നിരക്ക് ആദ്യത്തെ മുപ്പത് ദിവസത്തേക്ക് വേതനനിരക്കിന്റെ നാലിലൊന്നില്‍ കുറയാന്‍ പാടില്ലാത്തതും പിന്നീടുള്ള ദിവസങ്ങള്‍ക്ക് വേതനനിരക്കിന്റെ പകുതിയില്‍ കുറയാന്‍ പാടില്ലാത്തതും ആകുന്നു. ഇത് നിയമം.
സംസ്ഥാനത്ത് 213840 തൊഴില്‍ കാര്‍ഡുടമകള്‍ ഉള്ളതില്‍ 104927 പേര്‍ തൊഴിലിനപേക്ഷിച്ചു. എന്നാല്‍ നിയമം ഉറപ്പുനല്‍കിയതു പ്രകാരം 537 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് 100 ദിവസത്തെ തൊഴില്‍ നല്‍കാനായത്. ഒരുത്തര്‍ക്കും തൊഴിലില്ലായ്മാ ബത്ത നല്‍കിയതേയില്ല. 30% പേര്‍ ദാരിദ്ര്യ രേഖക്ക് താഴ്യുള്ളവര്‍ പാര്‍ക്കുന്ന സംസ്ഥാനമാണിതെന്നോര്‍ക്കണം. കൊടുക്കുന്ന വേതനം മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിയെ കിട്ടുന്നതാണെന്നും ഓര്‍ക്കണം.
അക്കൌണ്ട്ന്റ് ജനറല്‍ കണക്കാക്കിയിരിക്കുന്നത്, 105.53 കോടി യുടെ വേതനമാണ് ബത്തയായി കൊടുത്തിട്ട് കേന്ദ്രത്തില്‍ നിന്നും ചോദിച്ച് വാങ്ങേണ്ടിയിരുന്നത്. ഒരു പൈസ കൊടുത്തതുമില്ല, കിട്ടിയതുമില്ല.
പ്രവൃത്തി നിര്‍വഹണം.
ജലസംരക്ഷണം, വറള്‍ച്ചനിവാരണം, ജലസേചനത്തിനുള്ള കനാലുകള്‍, മുന്‍ഗണനാവിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തുക , പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിയന്ത്രണം , ഗ്രാമീണ പാതകള്‍ എന്നീ എട്ടു വിഭാഗങ്ങളില്‍ പെട്ട പ്രവൃത്തികള്‍ക്കാണ് ഈ നിയമത്തിന്‍ കീഴില്‍ പ്രാമുഖ്യം. സംസ്ഥാനത്ത് എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുകയും കരാറുകാരെ പ്രവൃത്തി നിര്‍വഹണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യണം. ഇതു നിയമം.
ഈ നിയമം വയനാട് ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയതെങ്ങനെയെന്നരിയണ്ടേ? ഇവിടുത്തെ രണ്ട് ഗ്രാമപഞ്ചായത്തുകളായ നെന്മേനിയിലും വെള്ളമുണ്ടയിലും അവയുടെ പ്രദേശത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ കളിസ്ഥലങ്ങള്‍ ഉണ്ടാക്കികൊടുത്തു. ചെലവായ 2.20 ലക്ഷം രൂപ മുഴുവന്‍ തൊഴിലുറപ്പുപദ്ധതി വഴി ചെലവഴിച്ചു. നിയമത്തിനു ഘടകവിരുദ്ധം. പക്ഷേ ആര്‍ ചോദിക്കാന്‍ ?.
തൊഴില്‍ ചെയ്യുവാന്‍ സാധനസാമഗ്രികള്‍ ആവശ്യമെങ്കില്‍, അതും ഈ പദ്ധതിയില്‍ വകവച്ചുതന്നെ വാങ്ങികൊടുക്കണം. എന്നാല്‍ പദ്ധതിവേണ്ടി അനുവദിക്കുന്ന തുകയുടെ 60% എങ്കിലും അവിദഗ്ദതൊഴില്‍ നല്‍കുന്നതിനുവേണ്ടി വിനിയോഗിക്കപ്പെടണം. ഇതു നിയമം.
പാലക്കാടു ജില്ലയില്‍ പരിശോധന നടത്തിയ പുതിശ്ശേരി ഗ്രാമത്തില്‍ നടപ്പാക്കിയ 20 പ്രവൃത്തികളില്‍ ഒന്നിലും ഈ നിയമം നോക്കാതെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി.
പ്രീയ വായനക്കരേ, ഇപ്പോള്‍ മനസ്സിലായില്ലേ, നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയുടെ 30% പേരെ ദാരിദ്ര്യരേഖക്ക് താഴെ നിലനിറുത്താന്‍ നാം പെടുന്ന പാട്.
ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട് (2008)
Showing posts with label പാലക്കാട്. Show all posts
Showing posts with label പാലക്കാട്. Show all posts
Monday, September 29, 2008
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അറിഞ്ഞതും അറിയാത്തതും
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:
നിങ്ങള്‍ക്കറിയാമോ?
തൊഴില്‍ നല്‍കിയില്ലെങ്കിലൊ?
നമ്മുടെ രാജ്യത്ത് അതും കേരളത്തിലെ പാലക്കാടും വയനാടും നടപ്പാക്കിയ ഒരു പദ്ധതിയെ പറ്റിയാണ് മേലുദ്ധരിച്ചത്. ഇത്രയും കര്‍ക്കശവും ഗംഭീരവുമായ ഒരു നിയമം നടപ്പാക്കിയിട്ടും അത് എത്രത്തോളം വിപ്ലവം സൃഷ്ടിച്ചു എന്നറിയാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്:
ഗ്രാമീണതൊഴിലുറപ്പുപദ്ധതിയെപറ്റി അറിയാന്‍ , അടുത്തറിയാന്‍ , ആധികാരികമായറിയാനുള്ള ഒരു എളിയ ശ്രമം.
അഭ്യസ്ഥവിദ്യരായ നാം ഇതറിഞ്ഞിരിക്കേണ്ടത് നമുക്കുവേണ്ടിയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ വേണ്ടിയാണ്. ഇതു ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാഭാസമില്ലാത്ത തൊഴില്‍ രഹിതരായ ഗ്രാമീണരെയാണ്. പലരും ഇതിനെപറ്റി കേട്ടിട്ടുണ്ടാകാം. പക്ഷേ ഭൂരിഭാഗം പേരും ഇതിന്റെ നൂലാമാലകളെപറ്റി അജ്ഞരാണ്. ഈ പദ്ധതിയെപറ്റി നമുക്കവരോട് പറയാന്‍ കഴിഞ്ഞാല്‍ അതുതന്നെ വലിയൊരുകാര്യമാണ്. അതിനു വേണ്ടിയെങ്കിലും എന്താണ് തൊഴിലുറപ്പ് പദ്ധതിയെന്നു മനസ്സിലാക്കി വയ്ക്കാം. ഞാന്‍ ആ ഉദ്ദേശത്തോടെയാണ് ഇതെന്താണെന്നു പഠിക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് പാലക്കടും വയനാടുമാണ്. ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കുന്നു.
ആമുഖം.
അവിദഗ്ദതൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുമ്പത്തിനും ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് 2005 സെപ്റ്റമ്പറില്‍ പുറപ്പെടുവിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം.
കേരള സര്‍ക്കാര്‍ 2006 ജൂണില്‍ കേരളാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കി. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പിന്നാക്ക ജില്ലകളായ പാലക്കാടും വയനാടും ഈ പദ്ധതി 2006-07 മുതല്‍ നടപ്പാക്കി. 2008 മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കി. എന്നാലും ഇനിയെഴുതിയിരിക്കുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതിയെ അടിസ്ഥാനമാക്കിയാണ്.
പാലക്കടും വയനാടും ഇതായിരുന്നു അന്നത്തെ സ്ഥിതി:
അതാതിടത്തെ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമീണ കുടുമ്പങ്ങള്‍ക്ക് ഒരു വര്‍ഷം വേതനത്തോടെയുള്ള 100 ദിവസത്തെ തൊഴിലിനോ അല്ലെങ്കില്‍ നിശ്ചിതനിരക്കിലുള്ള തൊഴിലില്ലായ്മ ബത്തക്കോ അര്‍ഹതയുണ്ട്.
കേരള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താഴെപറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു:
പ്രകൃതി സംരക്ഷണം, ഗ്രാമീണ സ്ത്രീ ശാക്തീകരണം, ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറക്കല്‍, സാമൂഹ്യ സമതുലിതാവസ്ഥ പരിപോഷിപ്പിക്കല്‍ മുതലായവ സ്വാഭാവികമായും പ്രധാനലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഉണ്ടായികൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.
ഇനിയെഴുതുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതികളെപറ്റി സംസ്ഥാന അക്കൌണ്ടന്റ് ജനറല്‍ പഠന വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇതിന്റെ ആധികാരികതയില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.
സംഘടനാ രൂപം.
ദേശീയ തലത്തില്‍ നടപ്പാക്കുന്നതിനു നിയുക്തമായ് ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സമയോചിതവും പര്യാപ്തവുമായ സാമ്പത്തിക സഹായം നല്‍കുന്നതിനു വേണ്ടി ഒരു കേന്ദ്ര തൊഴിലുറപ്പ് സമിതി രൂപീകരിച്ചു. പദ്ധതി നടത്തിപ്പിന്മേല്‍ സംസ്ഥാനസര്‍ക്കാരിനു ഉപദേശം നല്‍കുന്നതിനും അതിന്റെ വിലയിരുത്തലിനും അവലോകനത്തിനുമായി സംസ്ഥാനഗ്രാമവികസന മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന തൊഴിലുറപ്പു സമിതി സംസ്ഥാന തലത്തില്‍ 2006 മാര്‍ച്ചില്‍ രൂപീകരിക്കുകയുണ്ടായി. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും യുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുമായി ഗ്രാമവികസന കമ്മീഷ്ണറെ സംസ്ഥാന്‍ ഗ്രാമീണ തൊഴിലുറപ്പ് കമ്മിഷ്ണറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ജില്ലാ തലത്തില്‍ പദ്ധതി നടത്തിപ്പിനു ഉത്തരവാദപ്പെട്ട ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായി ജില്ലാ കളക്ടര്‍മാരെ ചുമതലയേള്‍പ്പിക്കുകയും ചെയ്തു. ബ്ലോക്ക് വികസന ഓഫീസറില്‍ താഴെയല്ലാത്ത ഒരുദ്ദ്യോഗസ്ഥനാണ് പദ്ധതിയുടെ ബ്ലോക്ക്തല നിര്‍വഹണത്തിനായി നിയോഗിക്കപ്പെട്ട പ്രോഗ്രാം ഓഫീസര്‍. ഗ്രാമതലത്തിലാകട്ടെ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പദ്ധതിനിര്‍വഹണത്തിന്റെ ചുമതല.
വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സംരംഭങ്ങള്‍, സ്വയം സഹായസംഘങ്ങള്‍ എന്നിവയെയും പദ്ധതിനിര്‍വഹണ ഏജന്‍സികളായി നിയമിക്കാമെങ്കിലും (നിയമപ്രകാരം) കേരളസംസ്ഥാനത്ത് ഇവയൊന്നിനേയും നിര്‍വഹണ ഏജന്‍സികളാക്കിയില്ല.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില വന്നതു മുതല്‍ ആറു മാസത്തിനകം സംസ്ഥാനങ്ങളും അത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കണമായിരുന്നു. 2006 മാര്‍ച്ച് നാലിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കണമായിരുന്നെങ്കിലും മൂന്നു മാസത്തെ കാലതാമസത്തിനു ശേഷം 2006 ജുണ്‍ 23 നു തുടങ്ങിയതു തന്നെ ആശ്വാസം. പക്ഷേ ഏതൊരു പദ്ധതിയും നിയമം കൊണ്ടു മാത്രം പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. അതു നടപ്പിലാക്കാന്‍ വേണ്ടുന്ന ചട്ടങ്ങളും നിര്‍മ്മിക്കണം. നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചട്ടങ്ങളിലാണ് വിശദീകരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ വളരെയധികം താമസിച്ചു. അതിന്റെ അഭാവത്തില്‍, വിവിധ ഘട്ടങ്ങളായ പ്രചാരണം, വീടുവീടാന്തരമുള്ള സര്‍വ്വേ, രജിസ്ട്രേഷന്‍ , തൊഴില്‍ കാര്‍ഡുകളുടെ വിതരണം, തൊഴില്‍ നല്‍കല്‍ മുതലായവയെ പ്രതികൂലമായി ബാധിച്ചു.
ആസൂത്രണം: ഒരു പദ്ധതിയുടെ വിജയകരമായ് നിര്‍വ്വഹണത്തിനു ആസൂത്രണം വളരെ നിര്‍ണ്ണായകമാണ്‍്. ഗുണനിലവാരമുള്ള ആസ്തികളുടെ സൃഷ്ടി സാധ്യമാകത്തക്ക വിധത്തില്‍ പ്രവൃത്തികളുടെ തെരഞ്ഞെടുപ്പും രൂപകല്പനയും ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ സമയത്തും പര്യാപ്തമായ രീതിയിലും തൊഴില്‍ സൃഷ്ടിക്കുക എന്നുള്ളതാണ് വിജയത്തിന്റെ പ്രധാന സൂചിക. ആവശ്യപ്പെടുമ്പോഴെല്ലാം പ്രത്യുല്പാദനപരമായ തൊഴില്‍ നല്‍കാന്‍ ഓരോ ജില്ലയും കാലേകൂട്ടി സജ്ജമാണെന്നു ഉറപ്പുവരുത്തുക എന്നതാണ് അസൂത്രണ പ്രക്രിയയുടെ അടിസ്ഥാന ലക്ഷ്യം. നമ്മുടെ ജില്ലകള്‍ ഈ പ്രക്രിയയില്‍ അമ്പേ പരാജയപ്പെട്ടുവെന്ന് കാണുന്നതില്‍ ദുഃഖമുണ്ട്.
ധനാഗമം:
ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ താഴെപ്പറയുന്ന വിധത്തില്‍ നല്‍കുന്നു:
സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.
ചാക്രിക ഫണ്ടായി ചെലവഴിക്കേണ്ടതും നോക്കി നടത്തേണ്ടതുമായ സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് എന്നൊരു ഫണ്ട് വിജ്ഞാപനം വഴി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കേണ്ടതായിരുന്നു. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കരുസൃതമായി അതിന്റെ ഉപയോഗവും നോക്കി നടത്തലും ഉറപ്പു വരുത്തുന്നതിനു വേണ്ടി അതോടൊപ്പം ചട്ടങ്ങളും ഉണ്ടാക്കേണ്ടിയിരുന്നു. പക്ഷേ അത്തരത്തിലുള്ള ഒരു ഫണ്ടോ, അതിനുവേണ്ടിയുള്ള ചട്ടങ്ങളോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതുപോലെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കേണ്ടിയിരുന്ന ചാക്രികഫണ്ടുകളും സ്ഥാപിതമായില്ല. ചാക്രിക ഫണ്ടുകളുടെ അഭാവത്തില്‍ പദ്ധതി നടത്തിപ്പിനുവേണ്ടി നടത്തിയ പണമിടപാടുകള്‍ അവയുടെ പരിധിക്കു പുറത്തായിരുന്നു. പദ്ധതിക്കുവേണ്ടി തുടങ്ങിയ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഗ്രാമവികസനമന്ത്രാലയം കേന്ദ്രവിഹിതം നേരിട്ട് കൈമാറിയപ്പോള്‍ സംസ്ഥാനവിഹിതം ഗ്രാമവികസന കമ്മിഷ്ണര്‍ മുഖേനയാണ് അവര്‍ക്ക് നല്‍കിയത്. ഇത് പദ്ധതി നിയമത്തില്‍ പറഞ്ഞതിനു കടകവിരുദ്ധമാണ്. യഥാര്‍ത്ഥ തൊഴിലാളിക്ക് പണം കിട്ടുന്നതില്‍ താമസം വരുത്താനേ ഈ സംവിധാനങ്ങള്‍ ഉപകരിച്ചുള്ളൂ. അതുകൊണ്ട് തൊഴിലാളികള്‍ പദ്ധതിക്കു നേരേ മുഖം തിരിച്ചു നിന്നു. ഉദാഹരണത്തിനു, പാലക്കാട്ടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ട് പ്രകാരം ചെലവഴിക്കാതെ ബാക്കിയുണ്ടായിരുന്ന തുക 9.08 കോടി രൂപയായിരുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഈ പദ്ധതിയുടെ പണം സൂക്ഷിക്കുന്നതിനു പൊതുമേഖലാ ബാങ്കുകളില്‍ മാത്രമേ അക്കൌണ്ട് തുടങ്ങാവു. പാലക്കാട് ജില്ലയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ഗ്രാമപഞ്ചായത്തുകളും തുടങ്ങിയിട്ടുള്ള 15 ബാങ്ക് അക്കൌണ്ടുകളില്‍ നാലെണ്ണം ഇടപാടുകളൊന്നും നടക്കാത്തതും പിന്നൊരു നാലെണ്ണം സ്വകാര്യബാങ്കുകളിലും ആയിരുന്നു.
പണത്തിന്റെ വരവും വിനിയോഗവും:
2007 മാര്‍ച്ച് വരെ ലഭിച്ച 48.36 കോടി രൂപയില്‍ 27.90 കോടി രൂപ ഉപയോഗിച്ചതിനു ശേഷം 20.46 കോടി രൂപ ബാക്കി വച്ചിരുന്നു. ഇതു പാലക്കാട്ടെയും വയനാടിന്റെയും മാത്രം കണക്ക്. അവിടെ പണിയില്ലാത്ത തൊഴിലാളികളില്ലായിരുന്നോ എന്ന് ആരെങ്കിലും ചോദിക്കണ്ടേ. പിന്നെങ്ങനെ മിച്ചം വന്നു?. താഴെ കൊടുത്തിരിക്കുന്ന ഈ കണക്കുകള്‍ കുടെ ഒന്നു നോക്കൂ:
സംസ്ഥാനത്ത് തൊഴില്‍ ആവശ്യപ്പെട്ട 104927 കുടുമ്പങ്ങള്‍ക്ക് അര്‍ഹമായ 104.93 ലക്ഷം തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 20.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കാനേ സാധിച്ചുള്ളൂ.
പാലക്കാട്ട് ജില്ലയില്‍ നടപ്പാക്കേണ്ടിയിരുന്ന 394.29 കോടി രൂപ മതിപ്പുള്ള എട്ടു തരം പ്രവര്‍ത്തിയുടെ സ്ഥാനത്ത് 16.20 കോടി രുപയുടെ സാമ്പത്തിക ലക്ഷ്യം മാത്രമേ കൈവരിക്കാനായുള്ളൂ. മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തുകയുടെ 60% എങ്കിലും തൊഴില്‍ നല്‍കുന്നതിനു ചെലവാക്കിയിരിക്കണം. അതായത് 236.57 കോടി രൂപയെങ്കിലും വേതനമായി ചെലവഴിച്ചിരിക്കണം. ഈ തുക ഉപയോഗിച്ച് 189.26 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. അതാകട്ടെ പാലക്കാട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 186200 കുടുമ്പങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ പര്യാപ്തമായിരുന്നു. പക്ഷേ സംഭവിച്ചതോ?
ബാക്കി ഭാഗം രണ്ടില്‍ വായിക്കുക.....
നിങ്ങള്‍ക്കറിയാമോ?
- ഒരു തൊഴിലിനായി അപേക്ഷ കൊടുത്താല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണം. അതിനുവേണ്ടുന്ന വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും;
തൊഴില്‍ നല്‍കിയില്ലെങ്കിലൊ?
- അപേക്ഷകനു തൊഴിലില്ലാ ബത്ത കൊടുക്കേണ്ടി വരും. അതിന്റെ ചെലവു മുഴുവന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഖജനാവില്‍ നിന്നും കണ്ടെത്തണം.
നമ്മുടെ രാജ്യത്ത് അതും കേരളത്തിലെ പാലക്കാടും വയനാടും നടപ്പാക്കിയ ഒരു പദ്ധതിയെ പറ്റിയാണ് മേലുദ്ധരിച്ചത്. ഇത്രയും കര്‍ക്കശവും ഗംഭീരവുമായ ഒരു നിയമം നടപ്പാക്കിയിട്ടും അത് എത്രത്തോളം വിപ്ലവം സൃഷ്ടിച്ചു എന്നറിയാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്:
ഗ്രാമീണതൊഴിലുറപ്പുപദ്ധതിയെപറ്റി അറിയാന്‍ , അടുത്തറിയാന്‍ , ആധികാരികമായറിയാനുള്ള ഒരു എളിയ ശ്രമം.
അഭ്യസ്ഥവിദ്യരായ നാം ഇതറിഞ്ഞിരിക്കേണ്ടത് നമുക്കുവേണ്ടിയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ വേണ്ടിയാണ്. ഇതു ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാഭാസമില്ലാത്ത തൊഴില്‍ രഹിതരായ ഗ്രാമീണരെയാണ്. പലരും ഇതിനെപറ്റി കേട്ടിട്ടുണ്ടാകാം. പക്ഷേ ഭൂരിഭാഗം പേരും ഇതിന്റെ നൂലാമാലകളെപറ്റി അജ്ഞരാണ്. ഈ പദ്ധതിയെപറ്റി നമുക്കവരോട് പറയാന്‍ കഴിഞ്ഞാല്‍ അതുതന്നെ വലിയൊരുകാര്യമാണ്. അതിനു വേണ്ടിയെങ്കിലും എന്താണ് തൊഴിലുറപ്പ് പദ്ധതിയെന്നു മനസ്സിലാക്കി വയ്ക്കാം. ഞാന്‍ ആ ഉദ്ദേശത്തോടെയാണ് ഇതെന്താണെന്നു പഠിക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് പാലക്കടും വയനാടുമാണ്. ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കുന്നു.
ആമുഖം.
അവിദഗ്ദതൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുമ്പത്തിനും ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് 2005 സെപ്റ്റമ്പറില്‍ പുറപ്പെടുവിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം.
കേരള സര്‍ക്കാര്‍ 2006 ജൂണില്‍ കേരളാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കി. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പിന്നാക്ക ജില്ലകളായ പാലക്കാടും വയനാടും ഈ പദ്ധതി 2006-07 മുതല്‍ നടപ്പാക്കി. 2008 മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കി. എന്നാലും ഇനിയെഴുതിയിരിക്കുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതിയെ അടിസ്ഥാനമാക്കിയാണ്.
പാലക്കടും വയനാടും ഇതായിരുന്നു അന്നത്തെ സ്ഥിതി:
അതാതിടത്തെ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമീണ കുടുമ്പങ്ങള്‍ക്ക് ഒരു വര്‍ഷം വേതനത്തോടെയുള്ള 100 ദിവസത്തെ തൊഴിലിനോ അല്ലെങ്കില്‍ നിശ്ചിതനിരക്കിലുള്ള തൊഴിലില്ലായ്മ ബത്തക്കോ അര്‍ഹതയുണ്ട്.
കേരള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താഴെപറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു:
- പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്താവുന്ന പ്രവൃത്തികള്‍
- തൊഴില്‍ ലഭിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ അര്‍ഹത
- സംസ്ഥാന സര്‍ക്കാര്‍ തലം മുതല്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തു തലങ്ങള്‍ വരെയുള്ള വിവിധ ഉദ്ദ്യോഗസ്ഥരുടെ പങ്കും ചുമതലകളും
- ആസൂത്രണം, കാര്യനടത്തിപ്പ്, രജിസ്ട്രേഷന്‍ , തൊഴില്‍ നല്‍കല്‍, പ്രവൃത്തി നിര്‍വഹണം, വേതനവും തൊഴിലില്ലായ്മബത്തയും നല്‍കല്‍, മുതലായവയുടെ വിശദമായ നടപടി ക്രമങ്ങള്‍
- അവിദഗ്ദ്ധ തൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഓരോ ഗ്രമീണ കുടുമ്പത്തിനും സംസ്ഥാനത്ത് നിലവിലുള്ള കുറഞ്ഞകൂലി നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ നല്‍കുന്നതിനോ അല്ലെങ്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കുന്നതിനോ നിയമപരമായ ഉറപ്പ് നല്‍കുക.
- ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും വേണ്ടി സ്ഥായിയായ ആസ്ഥികള്‍ സൃഷ്ടിക്കുക.
പ്രകൃതി സംരക്ഷണം, ഗ്രാമീണ സ്ത്രീ ശാക്തീകരണം, ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറക്കല്‍, സാമൂഹ്യ സമതുലിതാവസ്ഥ പരിപോഷിപ്പിക്കല്‍ മുതലായവ സ്വാഭാവികമായും പ്രധാനലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഉണ്ടായികൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.
ഇനിയെഴുതുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതികളെപറ്റി സംസ്ഥാന അക്കൌണ്ടന്റ് ജനറല്‍ പഠന വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇതിന്റെ ആധികാരികതയില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.
സംഘടനാ രൂപം.
ദേശീയ തലത്തില്‍ നടപ്പാക്കുന്നതിനു നിയുക്തമായ് ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സമയോചിതവും പര്യാപ്തവുമായ സാമ്പത്തിക സഹായം നല്‍കുന്നതിനു വേണ്ടി ഒരു കേന്ദ്ര തൊഴിലുറപ്പ് സമിതി രൂപീകരിച്ചു. പദ്ധതി നടത്തിപ്പിന്മേല്‍ സംസ്ഥാനസര്‍ക്കാരിനു ഉപദേശം നല്‍കുന്നതിനും അതിന്റെ വിലയിരുത്തലിനും അവലോകനത്തിനുമായി സംസ്ഥാനഗ്രാമവികസന മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന തൊഴിലുറപ്പു സമിതി സംസ്ഥാന തലത്തില്‍ 2006 മാര്‍ച്ചില്‍ രൂപീകരിക്കുകയുണ്ടായി. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും യുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുമായി ഗ്രാമവികസന കമ്മീഷ്ണറെ സംസ്ഥാന്‍ ഗ്രാമീണ തൊഴിലുറപ്പ് കമ്മിഷ്ണറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ജില്ലാ തലത്തില്‍ പദ്ധതി നടത്തിപ്പിനു ഉത്തരവാദപ്പെട്ട ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായി ജില്ലാ കളക്ടര്‍മാരെ ചുമതലയേള്‍പ്പിക്കുകയും ചെയ്തു. ബ്ലോക്ക് വികസന ഓഫീസറില്‍ താഴെയല്ലാത്ത ഒരുദ്ദ്യോഗസ്ഥനാണ് പദ്ധതിയുടെ ബ്ലോക്ക്തല നിര്‍വഹണത്തിനായി നിയോഗിക്കപ്പെട്ട പ്രോഗ്രാം ഓഫീസര്‍. ഗ്രാമതലത്തിലാകട്ടെ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പദ്ധതിനിര്‍വഹണത്തിന്റെ ചുമതല.
വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സംരംഭങ്ങള്‍, സ്വയം സഹായസംഘങ്ങള്‍ എന്നിവയെയും പദ്ധതിനിര്‍വഹണ ഏജന്‍സികളായി നിയമിക്കാമെങ്കിലും (നിയമപ്രകാരം) കേരളസംസ്ഥാനത്ത് ഇവയൊന്നിനേയും നിര്‍വഹണ ഏജന്‍സികളാക്കിയില്ല.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില വന്നതു മുതല്‍ ആറു മാസത്തിനകം സംസ്ഥാനങ്ങളും അത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കണമായിരുന്നു. 2006 മാര്‍ച്ച് നാലിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കണമായിരുന്നെങ്കിലും മൂന്നു മാസത്തെ കാലതാമസത്തിനു ശേഷം 2006 ജുണ്‍ 23 നു തുടങ്ങിയതു തന്നെ ആശ്വാസം. പക്ഷേ ഏതൊരു പദ്ധതിയും നിയമം കൊണ്ടു മാത്രം പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. അതു നടപ്പിലാക്കാന്‍ വേണ്ടുന്ന ചട്ടങ്ങളും നിര്‍മ്മിക്കണം. നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചട്ടങ്ങളിലാണ് വിശദീകരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ വളരെയധികം താമസിച്ചു. അതിന്റെ അഭാവത്തില്‍, വിവിധ ഘട്ടങ്ങളായ പ്രചാരണം, വീടുവീടാന്തരമുള്ള സര്‍വ്വേ, രജിസ്ട്രേഷന്‍ , തൊഴില്‍ കാര്‍ഡുകളുടെ വിതരണം, തൊഴില്‍ നല്‍കല്‍ മുതലായവയെ പ്രതികൂലമായി ബാധിച്ചു.
ആസൂത്രണം: ഒരു പദ്ധതിയുടെ വിജയകരമായ് നിര്‍വ്വഹണത്തിനു ആസൂത്രണം വളരെ നിര്‍ണ്ണായകമാണ്‍്. ഗുണനിലവാരമുള്ള ആസ്തികളുടെ സൃഷ്ടി സാധ്യമാകത്തക്ക വിധത്തില്‍ പ്രവൃത്തികളുടെ തെരഞ്ഞെടുപ്പും രൂപകല്പനയും ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ സമയത്തും പര്യാപ്തമായ രീതിയിലും തൊഴില്‍ സൃഷ്ടിക്കുക എന്നുള്ളതാണ് വിജയത്തിന്റെ പ്രധാന സൂചിക. ആവശ്യപ്പെടുമ്പോഴെല്ലാം പ്രത്യുല്പാദനപരമായ തൊഴില്‍ നല്‍കാന്‍ ഓരോ ജില്ലയും കാലേകൂട്ടി സജ്ജമാണെന്നു ഉറപ്പുവരുത്തുക എന്നതാണ് അസൂത്രണ പ്രക്രിയയുടെ അടിസ്ഥാന ലക്ഷ്യം. നമ്മുടെ ജില്ലകള്‍ ഈ പ്രക്രിയയില്‍ അമ്പേ പരാജയപ്പെട്ടുവെന്ന് കാണുന്നതില്‍ ദുഃഖമുണ്ട്.
ധനാഗമം:
ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ താഴെപ്പറയുന്ന വിധത്തില്‍ നല്‍കുന്നു:
- അവിദഗ്ദ്ധ തൊഴിലാളികളുടെ മുഴുവന്‍ വേതനവും കേന്ദ്രം നല്‍കും. എന്നാല്‍ തൊഴിലില്ലായ്മ ബത്ത കൊടുക്കേണ്ടി വന്നാല്‍ അതു സംസ്ഥാനം മുടക്കണം.
- വിദഗ്ദ്ധ / അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടേയും സാധനസാമഗ്രികളുടേയും വിലയുടെ 75% കേന്ദ്രവും ബാക്കി 25% സംസ്ഥാനവും വഹിക്കണം.
- കേന്ദ്ര തൊഴിലുറപ്പ് കൌണ്‍സിലിന്റേയും പ്രോഗ്രാം ഓഫീസര്‍മാരുടേയും അവരുടെ ഉദ്ദ്യോഗസ്ഥരുടേയും ഭരണപരമായ ചെലവുകള്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന തൊഴിലുറപ്പു കൌണ്‍സിലിന്റെ ഭരണപരമായ ചെലവുകള്‍ സംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടതാണ്.
സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.
ചാക്രിക ഫണ്ടായി ചെലവഴിക്കേണ്ടതും നോക്കി നടത്തേണ്ടതുമായ സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് എന്നൊരു ഫണ്ട് വിജ്ഞാപനം വഴി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കേണ്ടതായിരുന്നു. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കരുസൃതമായി അതിന്റെ ഉപയോഗവും നോക്കി നടത്തലും ഉറപ്പു വരുത്തുന്നതിനു വേണ്ടി അതോടൊപ്പം ചട്ടങ്ങളും ഉണ്ടാക്കേണ്ടിയിരുന്നു. പക്ഷേ അത്തരത്തിലുള്ള ഒരു ഫണ്ടോ, അതിനുവേണ്ടിയുള്ള ചട്ടങ്ങളോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതുപോലെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കേണ്ടിയിരുന്ന ചാക്രികഫണ്ടുകളും സ്ഥാപിതമായില്ല. ചാക്രിക ഫണ്ടുകളുടെ അഭാവത്തില്‍ പദ്ധതി നടത്തിപ്പിനുവേണ്ടി നടത്തിയ പണമിടപാടുകള്‍ അവയുടെ പരിധിക്കു പുറത്തായിരുന്നു. പദ്ധതിക്കുവേണ്ടി തുടങ്ങിയ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഗ്രാമവികസനമന്ത്രാലയം കേന്ദ്രവിഹിതം നേരിട്ട് കൈമാറിയപ്പോള്‍ സംസ്ഥാനവിഹിതം ഗ്രാമവികസന കമ്മിഷ്ണര്‍ മുഖേനയാണ് അവര്‍ക്ക് നല്‍കിയത്. ഇത് പദ്ധതി നിയമത്തില്‍ പറഞ്ഞതിനു കടകവിരുദ്ധമാണ്. യഥാര്‍ത്ഥ തൊഴിലാളിക്ക് പണം കിട്ടുന്നതില്‍ താമസം വരുത്താനേ ഈ സംവിധാനങ്ങള്‍ ഉപകരിച്ചുള്ളൂ. അതുകൊണ്ട് തൊഴിലാളികള്‍ പദ്ധതിക്കു നേരേ മുഖം തിരിച്ചു നിന്നു. ഉദാഹരണത്തിനു, പാലക്കാട്ടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ട് പ്രകാരം ചെലവഴിക്കാതെ ബാക്കിയുണ്ടായിരുന്ന തുക 9.08 കോടി രൂപയായിരുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഈ പദ്ധതിയുടെ പണം സൂക്ഷിക്കുന്നതിനു പൊതുമേഖലാ ബാങ്കുകളില്‍ മാത്രമേ അക്കൌണ്ട് തുടങ്ങാവു. പാലക്കാട് ജില്ലയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ഗ്രാമപഞ്ചായത്തുകളും തുടങ്ങിയിട്ടുള്ള 15 ബാങ്ക് അക്കൌണ്ടുകളില്‍ നാലെണ്ണം ഇടപാടുകളൊന്നും നടക്കാത്തതും പിന്നൊരു നാലെണ്ണം സ്വകാര്യബാങ്കുകളിലും ആയിരുന്നു.
- ഫെഡറല്‍ ബാങ്ക് = 36 ലക്ഷം
- സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് =27 ലക്ഷം
- കാത്തലിക്ക് സിറിയന്‍ ബാങ്ക് =18 ലക്ഷം
- ധനലക്ഷ്മി ബാങ്ക് = 9 ലക്ഷം
- കോര്‍പ്പറേഷന്‍ ബാങ്ക് = 9 ലക്ഷം
പണത്തിന്റെ വരവും വിനിയോഗവും:
2007 മാര്‍ച്ച് വരെ ലഭിച്ച 48.36 കോടി രൂപയില്‍ 27.90 കോടി രൂപ ഉപയോഗിച്ചതിനു ശേഷം 20.46 കോടി രൂപ ബാക്കി വച്ചിരുന്നു. ഇതു പാലക്കാട്ടെയും വയനാടിന്റെയും മാത്രം കണക്ക്. അവിടെ പണിയില്ലാത്ത തൊഴിലാളികളില്ലായിരുന്നോ എന്ന് ആരെങ്കിലും ചോദിക്കണ്ടേ. പിന്നെങ്ങനെ മിച്ചം വന്നു?. താഴെ കൊടുത്തിരിക്കുന്ന ഈ കണക്കുകള്‍ കുടെ ഒന്നു നോക്കൂ:
സംസ്ഥാനത്ത് തൊഴില്‍ ആവശ്യപ്പെട്ട 104927 കുടുമ്പങ്ങള്‍ക്ക് അര്‍ഹമായ 104.93 ലക്ഷം തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 20.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കാനേ സാധിച്ചുള്ളൂ.
പാലക്കാട്ട് ജില്ലയില്‍ നടപ്പാക്കേണ്ടിയിരുന്ന 394.29 കോടി രൂപ മതിപ്പുള്ള എട്ടു തരം പ്രവര്‍ത്തിയുടെ സ്ഥാനത്ത് 16.20 കോടി രുപയുടെ സാമ്പത്തിക ലക്ഷ്യം മാത്രമേ കൈവരിക്കാനായുള്ളൂ. മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തുകയുടെ 60% എങ്കിലും തൊഴില്‍ നല്‍കുന്നതിനു ചെലവാക്കിയിരിക്കണം. അതായത് 236.57 കോടി രൂപയെങ്കിലും വേതനമായി ചെലവഴിച്ചിരിക്കണം. ഈ തുക ഉപയോഗിച്ച് 189.26 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. അതാകട്ടെ പാലക്കാട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 186200 കുടുമ്പങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ പര്യാപ്തമായിരുന്നു. പക്ഷേ സംഭവിച്ചതോ?
ബാക്കി ഭാഗം രണ്ടില്‍ വായിക്കുക.....
Labels:
തൊഴിലുറപ്പ്പദ്ധതി,
പാലക്കാട്,
വയനാട്,
സര്‍ക്കാര്‍
Subscribe to:
Posts (Atom)