പ്രവര്‍ത്തിക്കുന്ന 84 എണ്ണത്തില്‍ 45 - എണ്ണവും നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുന്നു. നഷ്ടത്തിലോടുന്ന ഈ 45 കമ്പനികളുടേയും കൂടെ ആകെ മൂലധനം526.04 കോടി രൂപയാണ്. എന്നാല്‍ ഈ കമ്പനികളെല്ലാം കൂടി ഇതുവരെ ഉണ്ടാക്കിയ നഷ്ടമെത്രയെന്നറിയേണ്ടേ?. വെറും 2233.76 കോടി രൂപ. അതായത് മൂലധനത്തിന്റെ നാലിരട്ടി.
സോഷ്യലിസം നിലനിര്‍ത്താനായി 2006-07 വര്‍ഷത്തില്‍ നഷ്ടത്തിലോടുന്ന 22 കമ്പനികള്‍ക്കായി സര്‍ക്കാര്‍ 115.18 കോടി രൂപയോളം സഹായം നല്‍കി.
വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന 25 കമ്പനികളില്‍ രണ്ടെണ്ണത്തിനു 2006-07 വര്‍ഷത്തില്‍ 211 ലക്ഷത്തോളം രൂപയുടെ ധനസഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കനുള്ള ഭാഗ്യമുണ്ടായി. മാനദണ്ഡം രാഷ്ട്രീയം. ഇതാണാ കമ്പനികള്‍:
1.അസ്ട്രാല്‍ വാച്ചസ് ലിമിറ്റഡ് = 106 ലക്ഷം രൂപ.
- വര്‍ഷങ്ങളായി ഈ കമ്പനിയുടെ കണക്കുകളെപറ്റി കമ്പനിക്കോ സര്‍ക്കാരിനോ ഒരു തിട്ടവുമില്ല.
- 2003 മുതല്‍ ഈ കമ്പനി ലിക്വിഡേഷനിലാണ് (liquidation). എന്നിട്ടും 115 ജീവനക്കാരെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നതായി സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

