Showing posts with label സോഷ്യലിസം. Show all posts
Showing posts with label സോഷ്യലിസം. Show all posts

Thursday, January 8, 2009

സോഷ്യലിസം, സോഷ്യലിസം, സോഷ്യലിസം.

കേരളത്തില്‍ 109 കമ്പനികളാണ് പൊതുമേഖലയിലുള്ളത്. അതില്‍ 84 എണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, ബാക്കി 25 എണ്ണം പ്രവര്‍ത്തന രഹിതമായി കിടക്കുന്നു.

പ്രവര്‍ത്തിക്കുന്ന 84 എണ്ണത്തില്‍ 45 - എണ്ണവും നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുന്നു. നഷ്ടത്തിലോടുന്ന ഈ 45 കമ്പനികളുടേയും കൂടെ ആകെ മൂലധനം526.04 കോടി രൂപയാണ്. എന്നാല്‍ ഈ കമ്പനികളെല്ലാം കൂടി ഇതുവരെ ഉണ്ടാക്കിയ നഷ്ടമെത്രയെന്നറിയേണ്ടേ?. വെറും 2233.76 കോടി രൂപ. അതായത് മൂലധനത്തിന്റെ നാലിരട്ടി.

സോഷ്യലിസം നിലനിര്‍ത്താനായി 2006-07 വര്‍ഷത്തില്‍ നഷ്ടത്തിലോടുന്ന 22 കമ്പനികള്‍ക്കായി സര്‍ക്കാര്‍ 115.18 കോടി രൂപയോളം സഹായം നല്‍കി.

വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന 25 കമ്പനികളില്‍ രണ്ടെണ്ണത്തിനു 2006-07 വര്‍ഷത്തില്‍ 211 ലക്ഷത്തോളം രൂപയുടെ ധനസഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കനുള്ള ഭാഗ്യമുണ്ടായി. മാനദണ്ഡം രാഷ്ട്രീയം. ഇതാണാ കമ്പനികള്‍:

1.അസ്ട്രാല്‍ വാച്ചസ് ലിമിറ്റഡ് = 106 ലക്ഷം രൂപ.
  • വര്‍ഷങ്ങളായി ഈ കമ്പനിയുടെ കണക്കുകളെപറ്റി കമ്പനിക്കോ സര്‍ക്കാരിനോ ഒരു തിട്ടവുമില്ല.
2.കേരളാ ഗാര്‍മെന്റ്സ് ലിമിറ്റഡ്= 105 ലക്ഷം രൂപ.
  • 2003 മുതല്‍ ഈ കമ്പനി ലിക്വിഡേഷനിലാണ് (liquidation). എന്നിട്ടും 115 ജീവനക്കാരെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നതായി സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ഈ കമ്പനികള്‍ക്കുള്ള ധനസഹായം അവിടെ നിലനിര്‍ത്തിയിരിക്കുന്ന ജീവനക്കാരുടെ വേതനകുടിശ്ശികക്കും കൂടിയാണെന്ന് തര്‍ക്കമില്ല. തൊഴിലില്ലാ വേതനം വാങ്ങുന്നവരേക്കാള്‍ ഭാഗ്യവാന്മാര്‍.